അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍

Karthika
ഓര്‍മ. ഇന്നില്‍ നിന്നും ഇന്നലെകളിലേക്ക് മനുഷ്യമനസ്സിനെ കൊണ്ടുപോകുന്ന യാനപാത്രം. ഈ പേടകത്തിന് ഊര്‍ജ്ജം പകരുന്ന ഇന്ധനമാണ് മനസ്സില്‍ പതിഞ്ഞുപോയ മറക്കാത്ത ഈണങ്ങള്‍. ആരുടെയൊക്കെയോ കൈയ്യൊപ്പു പതിഞ്ഞ പാട്ടുകള്‍! കൗമാരപ്രായത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്ന ചില പഴയ പാട്ടുകളുടെ ഈണങ്ങള്‍ ഇന്നും എന്റെ മനസ്സിനെ പ്രായം തീര്‍ത്ത വത്മീകത്തിന്റെ കൂടുപൊളിച്ച് കനവിന്റെ നീലാകാശത്ത് പാറുന്ന പക്ഷികളാക്കാറുണ്ട്.
എന്റെ കൊച്ചുമുറിയിലെ ജനാലയോടു ചേര്‍ന്നുളള കട്ടിലില്‍ പതിവുപോലെ, വിളിച്ചിട്ടും വരാന്‍ കൂട്ടാക്കാത്ത ഉറക്കത്തെ കാത്തുകിടക്കുന്ന ഞാന്‍. പുറത്ത് പെയ്തുതീര്‍ന്ന രാത്രിമഴയുടെ അവസാനത്തെ തുളളികള്‍ ഇലകളിലൂടെ ഉതിര്‍ന്നുവീഴുന്ന താളാത്മകമായ ശബ്ദം. നനഞ്ഞ തൂവലുകള്‍ക്കിത്തിരി ചൂടുപകരാന്‍ ഇണക്കിളിയോട് പ്രേമാഭ്യര്‍ത്ഥന നടത്തുന്ന ആണ്‍കിളിയുടെ പതിഞ്ഞ സ്വരം.
അന്ന് കോളേജ് കാമ്പസില്‍ വച്ച് വര്‍ഷാവസാന പരീക്ഷയ്ക്ക് ശേഷമുളള യാത്ര ചോദിക്കലും വിടപറയലും എല്ലാം കൂടി തീര്‍ത്ത വിരഹം കൂടിയായപ്പോള്‍ അറിയാതെ കൊതിച്ചുപോയ ആ ചൂടുളള സാമീപ്യം തന്നെയായിരുന്നില്ലേ ഒഎന്‍വി കുറുപ്പുസാറിനെ കൊണ്ട് നീയെത്ര ധന്യ എന്ന സിനിമക്കുവേണ്ടി അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ എന്ന കവിത എഴുതിച്ചത്? അനശ്വരനായ ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ ഗന്ധര്‍വ്വശബ്ദവും ഭാവവും എല്ലാം കൂടി ചേര്‍ന്നപ്പോള്‍ പിറന്ന ഈ ഗാനം എന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നിരിക്കുന്ന ഒരു ഗാനമാണ്…
Film: Neeyethra Dhanya (1987)
Director: Jeasy
Lyrics: ONV Kurup
Music: G Devarajan
Singer: K J Yesudas
Actors: Murali, Karthika
Source: www.malayalasangeetham.info
(ഇന്ദുലേഖയും മലയാളസംഗീതം.ഇന്‍ഫോയും ചേര്‍ന്ന് നടത്തുന്ന ഓര്‍മയിലൊരീണം മത്സരത്തിനു ലഭിച്ച എന്‍ട്രി. മൂവിരാഗ പ്രസിദ്ധീകരിക്കുന്ന എന്‍ട്രികളില്‍ ഏറ്റവുമധികം Like / Tweet / Share ചെയ്യപ്പെടുന്ന ലേഖനത്തിന് 100 സിനിമകളുടെ DVD സെറ്റ് സമ്മാനം.)

This is one of the most beautiful piece in its simplest form I have seen in a long time. The writer managed to capture his feelings fully through his poetic words.
We would like to see pieces like this published more often to encourage gifted writers with the message that there are readers out still out there who appreciate good language and eloquent writings.
Accolades to the writer.