HOME

ഒരു ദലം മാത്രം..

Parvathy, Ashokan

ജാലകം എന്ന ചിത്രത്തിന് വേണ്ടി ശ്രീ. ഓ. എന്‍. വി. കുറുപ്പ് എഴുതി ശ്രീ. എം. ജി. രാധാകൃഷ്ണന്‍ സംഗീതം പകര്‍ന്ന്‍ ശ്രീ. കെ. ജെ. യേശുദാസ് ആലപിച്ച ഒരു ദലം മാത്രം.. എന്ന് തുടങ്ങുന്ന ഗാനം എനിക്കേറെ പ്രിയപ്പെട്ടതാണ്.

വിശുദ്ധമായ ഒരു പ്രണയത്തിന്റെ എല്ലാ ഭാവതീവ്രതയും നിറഞ്ഞു നില്‍ക്കുന്ന നനുത്ത വരികള്‍ . ആ പ്രണയഭാവത്തെ ആസ്വാദകന്റെ ഹൃദയത്തില്‍ ഉണര്‍ത്തുവാന്‍ ഉതകുന്ന മാസ്മര സംഗീതം. പിന്നെ, വൈരാഗിയെ പോലും പ്രണയിപ്പിക്കുവാന്‍ പ്രാപ്തിയുള്ള ഒരു ഗാനഗന്ധര്‍വന്റെ ആലാപനം. ചുരുക്കത്തില്‍ ഈ ഗാനം ഇന്നും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്.

പാതി വിടര്‍ന്ന ഒരു പനിനീര്‍പ്പൂവിനെ ഒരു വിരല്‍ സ്പര്‍ശം കൊണ്ടുപോലും അശുദ്ധയാക്കാതെ മാറി നിന്ന് സ്നേഹിക്കുന്ന ആ കാവ്യഭാവനയെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. മനസ്സില്‍ കൂട്ടി വച്ച മോഹങ്ങളും പറയാനായി കരുതി വച്ച വാക്കുകളും ഒരു വിങ്ങലായി ചുണ്ടുകളിലും വിരല്‍ തുമ്പുകളിലും ഊറി നില്‍ക്കുന്ന അവസ്ഥ. അതൊരു സുഖമുള്ള വേദനയാണ്. ഒടുവില്‍ കാമുകിയെ മനസ്സിന്റെ മണ്‍ചുമരില്‍ ഒരു ദേവി വിഗ്രഹമായി പ്രതിഷ്ഠ നടത്തുമ്പോള്‍ പ്രണയത്തിനു അഭൌമമായ ഒരു കാല്‍പനിക ഭംഗി കൈവരുന്നു. ആ കാല്‍പ്പനിക ഭംഗിക്ക് മാറ്റ് കൂട്ടി സംഗീതവും ആലാപനവും. എന്റെ മനസ്സില്‍ ഈ ഗാനം സ്ഥിര പ്രതിഷ്ഠ നേടുവാന്‍ ഇവയല്ലാതെ മറ്റ് കാരണങ്ങള്‍ ഒന്നും തന്നെ വേണ്ടാ.

Film: Jaalakam (1987)
Director: Harikumar
Lyrics: ONV Kurup
Music: MG Radhakrishnan
Singer: KJ Yesudas
Actors: Asokan, MG Soman, Murali, Jagathy Sreekumar, Innocent ,Jagadeesh, Sreenath,Parvathy, Sreevidya,Sukumari, KPAC Lalitha
Source: www.malayalasangeetham.info

(ഇന്ദുലേഖയും മലയാളസംഗീതം.ഇന്‍ഫോയും ചേര്‍ന്ന് നടത്തുന്ന ഓര്‍മയിലൊരീണം മത്സരത്തിനു ലഭിച്ച എന്‍‌ട്രി. മൂവിരാഗ പ്രസിദ്ധീകരിക്കുന്ന എന്‍‌ട്രികളില്‍ ഏറ്റവുമധികം Like / Tweet / Share ചെയ്യപ്പെടുന്ന ലേഖനത്തിന് 100 സിനിമകളുടെ DVD സെറ്റ് സമ്മാനം.)

0 Comments | | Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.