HOME

സ്മൃതി തന്‍ ചിറകിലേറി

“സ്മൃതി തന്‍ ചിറകിലേറി ഞാനെന്‍
ശ്യാമ ഗ്രാമ ഭൂവിലണയുന്നു …
അരയാലും കുളവും ഈ കല്പടവും
പുനര്‍ജ്ജന്മം എനിക്കേകുന്നു …
ഞാനെന്റെ ബാല്യത്തിന്‍ തീരത്ത് നില്‍ക്കുന്നു …”

ഗൃഹാതുരത്വം എന്ന വാക്കിന്റെ കൃത്യമായ അര്‍ഥം പോലും മനസിലാകാത്ത ഒരു പ്രായം മുതല്‍ കേട്ടു തുടങ്ങിയ ഈ പാട്ട് എന്റെ ജീവിതത്തിന്റെ ഓരോ ഘട്ടവും താണ്ടുന്നതനുസരിച്ചു അര്‍ത്ഥവ്യാപ്തി ഏറി വരുന്ന ഒന്നാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് …

ഈ പാട്ടിന്റെ തുടക്കം ഒരു സ്ത്രീ എന്ന നിലയില്‍ ഇനിയൊരിക്കലും എനിക്കനുഭവിക്കാന്‍ കഴിയാത്ത എന്റെ ബാല്യത്തിന്റെ സ്വാതന്ത്ര്യങ്ങളിലേക്കും ആര്‍ത്തുല്ലസിച്ച തൊടികളിലേക്കും പൂത്ത തടികളുടെ ഗന്ധമുള്ള വിദ്യാലയ ബെഞ്ചുകളിലേക്കും , കൊച്ചു കഞ്ഞിയും കറിയും വെച്ചു കളിച്ച ആ മുറ്റത്തേക്കും, ആദ്യമായി ഭൂമി ഉരുണ്ടതാണെന്നു എന്നില്‍ തോന്നലുളവാക്കിയ വിദ്യാലയത്തോടു ചേര്‍ന്ന ആ കുന്നിന്‍ മുകളിലേക്കും, പട്ടം പറത്തി കളിച്ച ആ മൈതാനങ്ങളിലേക്കും അങ്ങനെ എന്റെ മനസിനെ ഒരു കെട്ടുപാടുകളുടെയും സങ്കീര്‍ണതകളില്ലാത്ത ഒരു ലോകത്തേക്കും കൂട്ടിക്കൊണ്ട് പോകും .
അവിടെ നിന്നും പിന്നീട് സ്വപ്‌നങ്ങള്‍ നിറച്ച എന്റെ കൌമാരത്തിലെക്കും പിന്നീട് മയില്‍‌പീലി പോലെ ഞാന്‍ നെഞ്ചോടടക്കുന്ന എന്റെ പ്രണയത്തിലേക്കും ….

ഈ പാട്ടിന്റെ നാല് വരികള്‍ക്കപ്പുറം ശ്രോതാവിന്റെ ലോകം തുറന്നുകൊടുക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത . അതെ , എന്റെ ലോകം എനിക്ക് വളരെ പ്രിയപ്പെട്ടതാണ് .  അതുകൊണ്ടു തന്നെ എന്നെ അതിലേക്കെത്തിക്കുന്ന ഈ ഗാനവും .

Album: Doordharsan Songs
Lyrics:   Kadappanakkunnu Hari
Music: M Jayachandran
Singer: P Jayachandran
Source: www.malayalasangeetham.info

(ഇന്ദുലേഖയും മലയാളസംഗീതം.ഇന്‍ഫോയും ചേര്‍ന്ന് നടത്തുന്ന ഓര്‍മയിലൊരീണം മത്സരത്തിനു ലഭിച്ച എന്‍‌ട്രി. മൂവിരാഗ പ്രസിദ്ധീകരിക്കുന്ന എന്‍‌ട്രികളില്‍ ഏറ്റവുമധികം Like / Tweet / Share ചെയ്യപ്പെടുന്ന ലേഖനത്തിന് 100 സിനിമകളുടെ DVD സെറ്റ് സമ്മാനം.)

2 Comments |

  1. ഗാനത്തിന്റെ വരികള്‍ക്കൊപ്പം സ്വന്തം ജീവിതത്തിലെ സന്ദര്‍ഭങ്ങളെ ബന്ധപ്പെടുത്തിയുള്ള വര്‍ണ്ണന വളരെ മനോഹരമായി. ഏവര്‍ക്കും സ്വന്തം കുഞ്ഞുനാളിലെക്കുള്ള ഒരു എത്തിനോട്ടമായിരിക്കും ഈ വായന. എഴുത്തുകാരിക്ക് എല്ലാവിധ ഭാവുകങ്ങളും.

       0 likes

  2. ONE OF THE GREAT SONG I EVER HEARD.. AYACHANDRAN’S SINGING STYLE IS SUPERB..

       0 likes

2 Comments | | Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.