രതിനിര്‍വേദം ആവര്‍ത്തിക്കുമ്പോള്‍

Swetha Menon in Rathinirvedam 2

Swetha Menon in Rathinirvedam 2

പദ്‌മരാജന്‍ സിനിമകള്‍ കാലാതിവര്‍ത്തികളാണെന്ന് തെളിയിച്ചുകൊണ്ടാണ് മലയാളി പ്രേക്ഷകരുടെ ആസ്വാദനസങ്കല്പങ്ങളെ തിരുത്തിക്കുറിച്ച രതിനിര്‍വേദം വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത്. 1978-ല്‍ പദ്മരാജനും ഭരതനും ചേര്‍ന്നൊരുക്കിയ രതിനിര്‍വേദം വീണ്ടുമെത്തുമ്പോള്‍ സംവിധാനം ടി കെ രാജീവ്കുമാറാണ്. സുപ്രിയ ഫിലിംസിന്റെ ബാനറില്‍ ഹരിപോത്തന്‍ നിര്‍മിച്ച രതിനിര്‍വേദം 2011-ല്‍ രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ ആണ് പുനര്‍സൃഷ്ടിക്കുന്നത്.

മലയാളിയുടെ യാഥാസ്ഥിതിക കാഴ്ചസങ്കല്പത്തെ തിരുത്തിക്കുറിച്ചു കൊണ്ടായിരുന്നു മുഖ്യധാരസിനിമയില്‍ രതിനിര്‍വേദത്തിന്റെ പിറവി. മലയാളിയുടെ പ്രണയസങ്കല്പങ്ങളുടെ കടയ്ക്കല്‍ തന്നെ കത്തി വെച്ചുകൊണ്ടാണ് കൗമാരക്കാരനായ പപ്പുവും രതിച്ചേച്ചിയും തമ്മിലുളള പ്രണയം വെള്ളിത്തിരയില്‍ ചലനം സൃഷ്ടിച്ചത്. എന്നാല്‍ പദ്മരാജന്‍-ഭരതന്‍ പ്രതിഭകളുടെ കരസ്പര്‍ശത്താല്‍ അതൊരു അനശ്വരമായ കലാസൃഷ്ടിയായി പരിണമിച്ചു.

Krishnachandran, Jayabharathy

Krishnachandran, Jayabharathy

ജയഭാരതിയെ താരസിംഹാസനത്തിലേക്കുയര്‍ത്തിയ പ്രകടനമായിരുന്നു രതിനിര്‍വേദത്തിലെ രതിച്ചേച്ചി. പപ്പുവായി വേഷമിട്ടതാകട്ടെ ഗായകനും നടനുമായ കൃഷ്ണചന്ദ്രനും. പുതിയ രതിനിര്‍വേദത്തില്‍ ജയഭാരതിയോടു മാറ്റുരയ്ക്കുന്നത് ശ്വേത മേനോനാണ്. എന്നാല്‍ ഇതൊരു താരതമ്യമല്ലെന്നും സംവിധായകന്റെ നിര്‍ദേശാനുസരണം തന്റേതായ ശൈലിയില്‍ ആണ് രതിച്ചേച്ചിയെ അവതരിപ്പിക്കുന്നതെന്നും ശ്വേത മേനോന്‍ പറയുന്നു. ശ്രീജിത്താണ് കൃഷ്ണചന്ദ്രന്‍ ചെയ്ത പപ്പുവിന്റെ റോളിലെത്തുന്നത്. ഫാസിലിന്റെ ലിവിങ് ടുഗദെര്‍ എന്ന ചിത്രത്തില്‍ നിന്നാണ് ശ്രീജിത്ത് രതിനിര്‍വേദത്തിലേക്കെത്തുന്നത്.

 

പുതിയ രതിനിര്‍വേദത്തിന്റെ തിരക്കഥയില്‍ കാലത്തിനനുസരിച്ച് ചെറിയ ചില മാറ്റങ്ങള്‍ മാത്രം. പി പദ്മരാജന്‍ മൂന്ന് ദശാബ്ദം മുന്‍പ് രചിച്ച തിരക്കഥ ഇന്നത്തെ കാലത്തിലേക്ക് പകര്‍ത്തുന്നത് പത്രപ്രവര്‍ത്തകനായ വിനു അബ്രഹാമാണ്. ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ലാത്ത പദ്മരാജന്റെ തിരക്കഥയില്‍ മാറ്റം വരുത്തുകയെന്നത് ദുഷ്‌കരമാണെന്ന് വിനു. പദ്മരാജന്റെ കഥാപശ്ചാത്തലമായ മാവേലിക്കരയിലെ ഓണാട്ടുകര തന്നെയാണ് സിനിമയ്ക്കും വേദിയാകുന്നത്. എം ജയചന്ദ്രനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

CREDITS
Director : T K RajeevKumar
Script : P Padmarajan/Vinu Abraham
Cast: Swetha Menon, Sreejith
Camera: Manoj Pillai
Producer: SureshKumar
Banner: Revathi Kalamandir

45 thoughts on “രതിനിര്‍വേദം ആവര്‍ത്തിക്കുമ്പോള്‍”

 1. കൌമാരത്തിലെ sexual fantasy കള്‍ക്ക് വല്ലാത്ത ഒരു intensity ഉണ്ട് എന്നുള്ള സത്യം പദ്മരാജന്‍ , ഭരതന്‍ ദ്വയങ്ങള്‍ കവിതയായി നമുക്ക് പറഞ്ഞു തന്നു പപ്പു, രതി ചേച്ചി എന്നിവരിലൂടെ .

 2. ഇപ്പോള്‍ രതി നിര്‍വേദം എന്ന ചിത്രം റീ മേക് ചെയ്യുന്നുണ്ട്. ചാനലുകളായ ചാനലുകളും പത്രങ്ങളായ പത്രങ്ങളും അതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി മത്സരിക്കുന്നു. ഇന്നലെ മനോരമ ന്യൂസ്‌ ചാനലില്‍ മെയിന്‍ ന്യൂസ്‌ ഇല്‍ തന്നെ ഈ ചിത്രത്തെ കുറിച്ച് വാര്‍ത്ത കാണിച്ചിരുന്നു. അതൊരു ക്ലാസ് ചിത്രമായിരുന്നു . അത് നിലനിര്‍ത്തും. എന്നാണു ഈ ചിത്രത്തിന്റെ പിന്നണി യിലുള്ളവരുടെ അവകാശ വാദം. ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ… ഇത് പോലെ തെറ്റായ സന്ദേശം നല്‍കുന്ന ഒരു ചിത്രം എങ്ങിനെ ക്ലാസ് ചിത്രം ആയി. ഒരു ഭരതന്‍ സംവിധാനം നിര്‍വഹിച്ചു എന്നത് കൊണ്ടോ? ഇനി ഇത് പോലെ ഒരു പത്ത് വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ കിന്നാരത്തുമ്പികള് എന്ന ചിത്രവും റീ മേക് ചെയ്യില്ലെന്നാര് കണ്ടു? അന്നും പറയും പഴയ കിന്നാരത്തുമ്പികളുടെ ക്ലാസ് നില നിര്‍ത്തും എന്ന്..

 3. ee padam ethraai nannaai chaithalum oru avarage movieil othungi nilkum. kaaranam, rathi nirveadham oru nalla kalashrushti aanengilum kudumba pearshakar ee cinemayil ninnum vittu nilkum. swetha menone ee filmileakku cast chaithuathu abhathamaanu. nalla oru actress aanengilum verea oru image swethaakku undu. kurachu koodi muthirna aarengil aairunnu engil nallathaakum.. manju, shobana etc. cheruppakarum (Kandavar kudumbathil parayilla…njaan rathinirveadham kandu ennu) kurea budhijeevikalum maathrame ee padam kaanan saadhyatha ullu. annu ee padam vijayikkan kaaranam pathmarajan, bharathan,jayabharathi….athu kondu maathram aanu. preakshakarudea manasil oru A certificate ulla film aanu ithu. so commercialy this will be floap.

 4. @sree
  i dont think shobhana and manju will boldly agree to do this role, so they choose swetha. in our mollywood the only actress, who can do this role is swetha menon. no doubt. she has jenuine talent, she proved it in paradesi, akashagopuram and paleri manikyam. may be her past roles create some bad image but she is honestly trying to change her image by doing some great roles in recent films and she is bold too. no doubt the director also considered her sexy image. but we cant blame rajiv, coz jayabharathi is far more sexier than swetha. wish a good success.

 5. RAthinirvedam oru punar nirmanam avashyamillatha oru cinema ayirunnu. suresh kumar sarine sammadikkanam enthoram thara padangalaa adhehathinte creditil. ethum oru pakkaaa flope.. pinne T.K Rajeevkumar sir… adhehathe patti enth parayanaa.. adheham cheytha padangalude oru list eduth nokkiyal oohikkavunnatheyulloo karyangal.. (only padangal, not adheham adikkarulla dialogues ) any way all the best for the team.

 6. @ John
  Yes i agree with you. she has jenuine talent and dedicated actress. she can do this very well. everyone know that. i am not talking about her acting. i am talking about the film. No one want to watch rethinirvedham(old) at home with their kids, brothers or parents because everyone knows the subject. manjuvine polea, allengil shobanyea poolea kudumbangal ishtapeduthaa oraal aairunnengil nallathaairunnu… i agree with Abu’s comment also.

 7. @ Babu Aex
  sex intensity ulla oru pad karayangalund athonnum cinimayakkan kollilla. Bharatanum, Padmarajanum ayathu kondu alukal pokki parayaunnu. avar prathibha ullavar thanne no doubt. avare pokki parayaunnavarum athu pole anu annu theliyikkanano allavarum ithine support cheyyunnathu? oru third rate kachara padamanu rathinirvedam.

 8. @ Abu Daanish – February 16, 2011 • 1:10 pm
  അബദ്ധത്തില്‍ പോലും ഖജുരാഹോ യില്‍ ഒന്നും പോയേക്കല്ലേ അണ്ണാ. അണ്ണന്റെ സ്വഭാവത്തിന് ആ world heritage ആഭാസം ബോംബു വെച്ച് തകര്‍ത്തു കളയും. അതുപോലെ താങ്കളുടെ തല പൊങ്ങുന്നതിന് മുന്‍പ് ഇരയിമ്മന്‍ തമ്പി അദ്ദേഹം ഒക്കെ നാട് നീങ്ങിയതും നന്നായി. മനസ്സിലെങ്കിലും മതില് ചാടാത്ത ഒരുത്തനെങ്കിലും ജീവിച്ചിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. സിനിമ എന്നത് സന്മാര്‍ഗ പഠന ക്ലാസോ ഈസോപ്പ് കഥയോ വല്ലതുമാണോ ആവോ? കിന്നാരതുമ്പികളും രതിനിര്‍വേദവും compare ചെയ്യുന്ന ഇമ്മിണി വല്യ ബുദ്ധിയെ നമിക്കുന്നു . ജയഭാരതി ആ സിനിമയില്‍ ഒരു വേസ്റ്റ് ആയിരുന്നു എന്നത് സത്യം. വ്യക്തിപരമായി ഈ കാലടിപാടുകള്‍ പിന്തുടരുന്ന ഏര്‍പ്പാടിനോട് എനിക്കൊരു യോജിപ്പും ഇല്ല. യഥാര്‍ത്ഥത്തില്‍ കഥാദാരിദ്ര്യമാണ് ഇതിന്റെ പിറകിലെ വസ്തുത. ലാല്‍ ജോസിനൊക്കെ പോലും നീലത്താമര എടുക്കേണ്ടി വന്നു. എന്തിനു വേണ്ടി എന്ന് മാത്രം മനസ്സിലാകുന്നില്ല. ഈ പഴയ ശവക്കുഴികള്‍ മാന്താന്‍ പോകാതെ പുതിയ കഥകള്‍ കണ്ടെത്താനാണ്‌ സിനിമാക്കാര്‍ തല പുകയേണ്ടത്.

 9. @ Babu Alex

  ente Babu chetta ( my age is 26) manassil thonnunnathu allam cinima akkan pattilla…manassu kondu allavarum veli chadiyittundakum illa annu nan parachittilla..kinnarathumbikalum..rathinirvedavum randum nadakkunna sambavanganu athu compare chythathu oru theme ayathu kondu thanne..randinum same standard thanne yannu ullathu…Rathinirvedham direct chythathu bhrathan ayathu kondu athu class padamakkan chila alukal try cheyyunnu..athu athinu annu anikkum manasilakunnilla…pinne cinima sanmargathilekku nayikkanam annonnum anikku oru avakasha vadam illa…annal onnum thettayi padippikaruthu annu oru agraham und….athreyullu…

  യഥാര്‍ത്ഥത്തില്‍ കഥാദാരിദ്ര്യമാണ് ഇതിന്റെ പിറകിലെ വസ്തുത. ലാല്‍ ജോസിനൊക്കെ പോലും നീലത്താമര എടുക്കേണ്ടി വന്നു. എന്തിനു വേണ്ടി എന്ന് മാത്രം മനസ്സിലാകുന്നില്ല. ഈ പഴയ ശവക്കുഴികള്‍ മാന്താന്‍ പോകാതെ പുതിയ കഥകള്‍ കണ്ടെത്താനാണ്‌ സിനിമാക്കാര്‍ തല പുകയേണ്ടത്.

  i agree with u…..script ready ayal nammude moorthi sarine onnu kanichal pulliyude advice kittiyal pinne aa padam hittakum…

 10. നീലത്താമരയുടെ remake പോലെ മറ്റൊരു അനാവശ്യ സിനിമ. ഇവിടെ പലരും പറഞ്ഞത് പോലെ പുതിയ കഥയില്ലായ്മ തന്നെ പ്രശ്നം. അന്നത്തെ മലയാളിയുടെ യാഥാസ്ഥിതിക കാഴ്ചസങ്കല്പത്തെ തിരുത്തിക്കുറിച്ചു കൊണ്ടായിരുന്നു മുഖ്യധാരസിനിമയില്‍ രതിനിര്‍വേദത്തിന്റെ പിറവി. രതിനിര്‍വേദത്തിന്റെ പ്ലോട്ടിന് 1978 ഇല്‍ പ്രസക്തി ഉണ്ടായിരുന്നിരിക്കാം പക്ഷെ തന്നെക്കാള്‍ പ്രായമുള്ള യുവതിയെ പ്രണയിക്കുന്ന കഥയ്ക്ക്, കൌമാരരതികാമനകള്‍ക്ക് ഇന്നത്തെ കാലത്ത് എന്താണ് പ്രസക്തി? ഇടനാഴിയില്‍ ഒരു കാലൊച്ച, റിഷ്യശ്രിന്ഗന്‍, വേനല്‍കിനാവുകള്‍ തുടങ്ങി ഏതാണ്ട് ഇതേ കഥ പറയുന്ന എത്ര സിനിമകള്‍ പിന്നീട് മലയാളത്തില്‍ ഉണ്ടായി. അന്യ ഭാഷകളില്‍ ആണെങ്ങില്‍ പറയുകയും വേണ്ട. അതുപോലെ പ്രസക്തമായ ഒരു കാര്യം എന്ന് പറഞ്ഞാല്‍ ജയഭാരതിയുടെ കരിഷ്മക്ക് മുന്‍പില്‍ ശ്വേത മേനോന്‍ എവിടെ നില്‍ക്കുന്നു. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങള്‍ ആയി അഭിനയത്തെക്കാളുപരി കാമസൂത്രയുടെ പരസ്യത്തില്‍ അടക്കം അര്‍ദ്ധനഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ട് തന്റെ സ്ഥാനം നില നിര്‍ത്തി പോന്ന ശ്വേതക്ക് ഇനി പുതുതായി എന്താണ് പ്രദര്‍ശിപ്പിക്കാന്‍ ഉള്ളത്? 1953 ഇല്‍ ജനിച്ച ജയഭാരതിക്ക് രതിനിര്‍വേദം ഇറങ്ങുമ്പോള്‍ 25 വയസ്സായിരുന്നു എന്നാല്‍ മുപ്പതുകളിലോ നാല്പ്പതുകളിലോ എത്തി നില്‍ക്കുന്നു ശ്വേത മേനോന്‍. രതിനിര്‍വേദം ഇറങ്ങുമ്പോള്‍ ജയഭാരതിക്കുണ്ടായിരുന്ന ഒരു ഫ്രെഷ്നെസ് ശ്വേതയ്ക്ക് എന്തായാലും അവകാശപ്പെടാനാവില്ല. എന്റെ നിരീക്ഷണത്തില്‍ അത് തന്നെ ഈ സിനിമയ്ക്കു ഒരു മൈനസ് ആണ്. ഒരിക്കല്‍ ചക്ക വീണപ്പോള്‍ മുയല്‍ ചത്ത്‌ എന്ന് കരുതി വീണ്ടും ഇറങ്ങി തിരിച്ചിരിക്കുകയാണ് നിര്‍മാതാവ് സുരേഷ് കുമാര്‍. പക്ഷെ ലാല്‍ ജോസിനു ഉള്ള credibility രാജീവ്‌ കുമാറിന് ഉണ്ടോ എന്ന് കണ്ടറിയണം. എന്റെ അഭിപ്രായത്തില്‍ ഇത് 2000 ആണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നത് പോലെ ലൈങ്ങികതയുടെ അതിപ്രസരമുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കാനും തിരിച്ചു കൊണ്ടുവരാനും മാത്രമേ ഉപകരിക്കുക ഉള്ളു.

 11. @kuruvilla

  rathinirvedam irangumbol jayabharathik 25 vayass aayirunnu ennu paranjath nannnayi. padam kandappol orammachiye half saree udipichu kondu vannath pole undayirunnu. jayabharathide karisma enthaanennu enik manasilaavunilla. freshness oru pakshe shweta menonu avakashapeddan pattillayirikum. pakshe, abhinayathillum lukilum shwetede aduth engum varilla jayabhaathi. script tharakedillathath aayirunnenkil padam below average aayitaanu enik thonniyath.(jayabharathiyude abhinayam thanne pradhaana karanam.)

  Pavitravum, Chanakyanum eduthitulla TK Rajiv Kumarinte credibilitiyil enik vishwasakuravonnumilla. pakshe rathinirvedhathinte oru remake edukanda aavashyam adhehathinillayirunnu.

 12. At least job guarentee is there in Malayalam industry. In spite of a chain of flops behind him T.K. Rajeev kumar is still having some thing in his hand. I wish the real ‘chanakyan’ will be taking this seriously,do some home work and bring out some thing good. Let trim himself for this job and do justice to his producers and viewers.

 13. @jerry
  thakarppan comment. completely agree with u. jayabharathiku 25 age anu a timil enu viswasikkan pattunilla. sharikum oru amachiyepole undayirunu avarude appearance. athu pole thane ayirunu performance. ee filimile jayabharathiyumayi compare cheyumbo swetha far younger pole thonunu.

 14. പ്രിയപ്പെട്ട ജെറി, ഒരു പാട് കമന്റ്സ് ഞാന്‍ മൂവി രാഗയില്‍ എഴുതിയിട്ടുണ്ടെങ്ങിലും ഇതാദ്യമായി ആണ് ഒന്നില്‍ കൂടുതല്‍ കമന്റ്സ് ഒരു വിഷയത്തില്‍ എഴുതുന്നത്‌. പരസ്പരം അടി കൂടാന്‍ താല്പര്യം ഇല്ലാത്തതു തന്നെ കാരണം. പക്ഷെ ഇപ്പോഴിത് എഴുതുന്നതിനു കാരണം താങ്കള്‍ ജയഭാരതിയെ കുറിച്ച് എഴുതിയ കമന്റ്സ് ആണ്. പ്രിത്യേകിച്ചു ശ്വേത മേനോന്‍ ജയഭാരതിയെക്കാള്‍ സുന്ദരിയും നല്ല അഭിനേത്രിയും ആണ് എന്ന് പറഞ്ഞത് കൊണ്ട്.

  താങ്കള്‍ ജയഭാരതിയുടെ എത്ര സിനിമകള്‍ കണ്ടിട്ടുണ്ട് എന്നെനിക്കറിയില്ല പക്ഷെ ജയഭാരതിയുടെ നല്ല ചിത്രങ്ങള്‍ താങ്കള്‍ കണ്ടിട്ടുണ്ടാവില്ല അല്ലെങ്ങില്‍ താങ്കള്‍ ഇങ്ങനെ പറയില്ലായിരുന്നു. 1990 ഇല് മറുപക്കം എന്നൊരു തമിഴ് ചിത്രം ഇറങ്ങിയിട്ടുണ്ട് മലയാളത്തിന്റെ അഭിമാനമായ K . S . സേതുമാധവന്‍ എഴുതി സംവിധാനം ചെയ്ത ചിത്രം. അതിലെ പ്രകടനം ഒന്ന് മാത്രം മതി ജയഭാരതിയിലെ നടിയെ അറിയാന്‍. 91 ലെ ദേശിയ അവാര്‍ഡുകളില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്‌ കൊണ്ട് തൃപ്തിപ്പെടെണ്ടി വന്നെങ്കിലും അന്ന് ഒരു വാണിജ്യ ചിത്രത്തിലെ അഭിനയത്തിന് ഉര്‍വശി അവാര്‍ഡ്‌ ലഭിച്ച വിജയശാന്തിയെക്കാള്‍ തിളക്കം ഉണ്ടായിരുന്നു ജയഭാരതിയുടെ അവാര്‍ഡിന്.

  അതുപോലെ 1972 ലെ വിവിധ ചിത്രങ്ങള്‍ക്കും 1973 ഇല് തോപ്പില്‍ ഭാസി സംവിധാനം ചെയ്ത മാധവികുട്ടി എന്ന ചിത്രത്തിലെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ കിട്ടിയ പ്രകടനങ്ങള്‍ ഇവയൊക്കെ ഒന്ന് കണ്ടിട്ട് ജയഭാരതിയെ കുറിച്ച് ഇകഴ്ത്തി സംസാരിക്ക്. ഇത് പോലെ നിരവധി ചിത്രങ്ങളിലെ ജയഭാരതിയുടെ കറ തീര്‍ന്ന അഭിനയ പാടവത്തെ കുറിച്ച് എനിക്ക് പറയാനുണ്ട്‌ സ്ഥല പരിമിതി മൂലം ഞാന്‍ എല്ലാം ഉള്‍പ്പെടുത്തുന്നില്ല. ജയഭാരതിയുടെ അഭിനയ പാടവത്തിനു ഒപ്പം എത്താന്‍ ശ്വേതയ്ക്ക് ഇനിയും സമയമെടുക്കും ചങ്ങാതി!.

  പാലേരി മാണിക്യത്തിലെ ശ്വേതയുടെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം കൊടുത്തതിന്‍റെ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നോര്‍ക്കണം (ശ്വേത മേനോന്‍ പ്രധാന നടി ആയിരുന്നില്ല ആ ചിത്രത്തില്‍, സഹനടിക്കുള്ള അവാര്‍ഡ്‌ ആയിരുന്നു കൂടുതല്‍ ഉത്തമം എന്നാണ് എന്‍റെ വിലയിരുത്തല്‍, വിയോജിക്കുന്നവര്‍ ഉണ്ടാവാം!). പിന്നെ സൌന്ദര്യത്തിന്റെ കാര്യം. അക്കാലത്തു ജയഭാരതിയുടെ മാദകത്വം തുളുമ്പുന്ന ശരീരമായിരുന്നു സുഹൃത്തേ മലയാളത്തിന്റെ ഒരു സൌന്ദര്യ സങ്കല്‍പം. ഇന്നത്തെ പോലെ size zero ക്കൊന്നും അന്ന് പ്രസക്തി ഉണ്ടായിരുന്നില്ലല്ലോ ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ നമ്മുടെ ഷീലയും ജയഭാരതിയും ശ്രീവിദ്യയും ഒക്കെ അതിനു ശ്രമിച്ചേനെ സുഹൃത്തേ!. അക്കാലത്തു പുരുഷന്മാരുടെ മനസ്സിലെ സൌന്ദര്യ സങ്കല്‍പ്പത്തിന്റെ മൂര്‍ത്തിമത്ത് ഭാവം ആയിരുന്നു ജയഭാരതിയും ഷീലയും ഒക്കെ. നമ്മുടെയൊക്കെ മുന്‍ തലമുറയോട് ഒന്ന് അന്വേഷിച്ചു നോക്ക്. ഇന്ന് ശ്വേത മേനോനെ കുറിച്ച് എത്ര പുരുഷന്മാര്‍ അങ്ങനെ പവിത്രമായി ചിന്തിക്കുന്നു എന്നൊന്ന് അന്വേഷിച്ചു നോക്കുന്നത് നന്നായിരിക്കും! താങ്കളുടെ അഭിപ്രായത്തോട് എന്‍റെ ഒരു വിയോജിപ്പ് പ്രകടിപ്പിച്ചു എന്ന് മാത്രം അല്ലാതെ ഞാന്‍ താങ്കളുടെ ശത്രുവല്ല മിത്രം തന്നെയാണ്!

 15. @ babu alex, Kuruvila
  nice comments

  @all
  jayabharathiye kurichulla abhipraayathil generation gap undaavum ennu karuthiyathalla. enthaayalum athum sambhavichu.
  kadha illathathalla, kadha undakki edukkan ulla sarga seshi ilathathum menkkedan vayyathathum aanu presnam. pinne kadhakalkku aanel malayala saahithyathil cinema akkaan pattiya anekam kadhakal undu. pakshe athokke ee @#$%%% aaya cinemakkar vaayikkarilla ennu venam karuthaan. vaayichal thanne athine cinema roopathilottu akkan ulla kazhivum venamallo.

  pinne cinema hit aavumo ennokke pravachikkan veratte. cinema shooting thudangunnathinu munpu thanne ivide ithrayum charcha choodu pidichenkil ini rangam ethra kozhukkan irikkunnu ennu orkkuka… vadi vettan poyitte ollu!
  ithokke kondu thanne alle ee cinema remake cheyyan theerumaanam eduthathu? suresh kumar oru paisa polum mudakkathe pre release promo veedu veedantharam nadakkum enna thonnunne.
  appan ammamaarum sahodarangalum aayi orumichirunnu kandillelum thalayil mundittu achanum monum okke orumichu ore theatre il irunnu kandekkam… athallae nammalude erppadu.

  gunam illatha padangal aaya kamasutra ykkum fire num okke enthoru idi aayirunnu. mira nayyar ude salam bombay yum monsoon wedding um okke ethra per theatre il poyi kandu kaanumo aavo. athu kondu rathi chechi aaru aanelum theatre il aalu ethikkolum. kayam kondu saadhikkathathu ee cinemayiloode swetha saadhikkum ennu pratheekshikkunnu.
  ee cinemaye veruthaalum ishtappettalum, avaganikkan pattilla ennu churukkam.

 16. അന്ന് ആ രതി നിര്‍വേദം വിജയിച്ചതിനു പിന്നില്‍ സെക്സ് എന്ന ഒരു വികാരം ഉണ്ടായിരുന്നു. അന്നത്തെ യുവാകള്‍ക്ക് സ്ക്രീന്നില്‍ ഒരു സ്ത്രീയുടെ അര്‍ദ്ധ നഗ്ന മേനി കണ്ടാല്‍ കുളിരണിയും പക്ഷെ ഇന്നോ ? മൊബൈലിലും ഇന്റെര്‍നെറ്റിലും ബ്ലൂ ഒഴുകുമ്പോള്‍ ആര് കാണും ഇങ്ങനെയൊരു subject ഫിലിം ഇപ്പോള്‍ ? ഒന്ന് പറയാം ഭരതന്‍ പല്‍മരാജന്‍ ടീമിന്റെ ഒരു നല്ല ചിത്രമല്ല രതി നിര്‍വേദം. മലയാളത്തിലെ ക്ലാസ്സ്‌ സിനിമയും അല്ല. നീലത്താമര വിജയിച്ചതിനു പിന്നില്‍ ലാല്‍ ജോസ് എന്ന സംവിധായകന്റെ കഴിവുണ്ടായിരുന്നു. ഇവിടെ രാജീവ്‌ കുമാര്‍, എന്താവും എന്ന് കണ്ടറിയാം

 17. @drdeeps
  വായനാശീലവും മലയാളം സിനിമാക്കാരും – മോരും മുതിരയും – കടലും കടലാടിയും ഒക്കെ തമ്മിലുള്ള ബന്ധമല്ലേ ഉള്ളു സര്‍ . ഇല്ലെങ്കില്‍ ഇങ്ങനെ പത്തും മുപ്പതും കൊല്ലം പുറകോട്ടുപോയി തപ്പിത്തിരഞ്ഞു നടക്കേണ്ട ഗതികേട് വരുമായിരുന്നോ?

  @ jay
  സെക്സ് അന്നും ഇന്നും എന്നും ഏറ്റവും ശക്തമായ ഒരു വികാരം തന്നെ. ( അതിനാലല്ലേ സുഹൃത്തേ മനുഷ്യ വംശം കുറ്റിയറ്റു പോവാതിങ്ങനെ നില്‍ക്കുന്നത്. ) പിന്നെ താങ്കള്‍ പറയുന്നത് പോലാണെങ്കില്‍ മൊബൈല്‍ , ഇന്റര്‍നെറ്റ്‌ എന്നിവയിലെ നീലത്താമര കണ്ടു മടുത്ത പുതു തലമുറ ഇനി എന്ത് കണ്ടാലും അനക്കമറ്റ നിലയിലായിക്കഴിഞ്ഞു . അത് സമ്മതിക്കാന്‍ ലേശം വിഷമമുണ്ട്.
  ലാല്‍ജോസ് ആണേലും രാജീവ്കുമാര്‍ ആണേലും – ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌ ?

 18. @ babu alex
  നീലത്താമര കണ്ടു മടുത്ത പുതു തലമുറ ഇനി എന്ത് കണ്ടാലും…. 🙂
  nice comments

 19. It is the daring attitude of 2 prominant filmmakers to change the route from the normal track to a different track challenging the social and cultural morality at those time which worked in favour of the movie.

  Mobilum, SMS & MMS um, dating um, chatting um, one night standum, orkut um, facebook um onnnum illatha samayathu oru muthirnna chechiyum oru kilundhu payyanum thamillulla pranayam [pranayam aanenum allennum ulla vaadhangal kandu..ningal theerumanikkuka] oru maha sambhavam thanne aayirunnu. urappayum angane ulla sambhavangal ethrayo nadannirikkam.. ellam behind the screen.. but these filmamakers challenged and made a mainstream movie. theerchayayum aa samayathum venda pole kinnara thumbikalum irangiyirikkam. Let us pleaaaase not compare Rathi nirvedam and Kinnara thumbikal. Rajamanickyathil manickyam pothine compare cheythu parayunnathu pole “Aishwarya Raikum namude adukkaliyil pani edukkunna…. allallo”.

  aa subject nu innu oru prasakthiyum illa. chila malayalam music channelsil cheriya kuttikal vare [Sathyan Andhikkad sir paranjapole valiya vayayil samsarikkunna cheriya kuttikal] eathu pattu venam, girl friend undo.. boy friend undo.. ennanu chodikkaru. So a male DATING an older female is not a big deal now. And the reverse is in full swing in malayalam industry. An old male dating a younger girl [Male Chauvinism.]

  mathramalla krishna chandran annu avatharippicha kadhapthrathinu 18 vayassu prayam kanumo? innu 18 okke muthirnna prayam aayi…. generation gap.

  Inganayulla subjects namukku ennum priyam thanne. Veruthe aano Shakeela oru kollam muzhuvan malayalam cinema adakki vaanathu [vere cinime illa enna vaadam veruthe aanu].

  So pazhaya veenju puthiya kuppiyil kittyalum kozhappamilla.. but veenju vruthiyi kittunnathu oru nalla karyam alle? So let the movie comes. Rajeev Kumar is a very talented Director.

  njan old neela thaamara kanditilla. But atleast thanks to Lal Jose, I was introduced to a good movie and I will see the old one if I get a chance.

 20. @ Babu Alex
  സുഹൃത്തേ, മനുഷ്യ വംശം കുറ്റിയറ്റു പോവാത്തത്‌ സെക്സ് കൊണ്ട് മാത്രമാണെന്ന് കരുതുന്നത് തെറ്റ്. മനുഷ്യന്‍ സെക്സ് ചെയ്യുന്നത് തലമുറ നിലനിര്‍ത്തുവാന്‍ മാത്രമാണോ?? ഇന്നത്തെ പുതിയ തലമുറ താങ്കള്‍ പറഞ്ഞതുപോലെ അനക്കമറ്റവരല്ല. പക്ഷേ ഇതുപോലെ ഒരു peanut നു വേണ്ടി അനങ്ങില്ലെന്നു മാത്രം.

  അന്നത്തെകാലത്ത് യുവാക്കള്‍ക്ക് രതിനിര്‍വേദം ഒരു പാല്‍ പായസം ആയിരുന്നെങ്കില്‍ ഇന്നത്തെ തലമുറയ്ക്ക് അത് ഒരു ജീരക മിട്ടായിയുടെ മധുരം പോലും നല്‍കില്ല. കുടുംബമായി കാണ്ണാന്‍ പറ്റാത്ത ഒരു സിനിമ ആയിരുന്നു രതിനിര്‍വേദം. ഇന്ന് ക്ലാസ്സിക്‌ എന്ന്‌ പറയുന്ന ആ സിനിമ ഏതു ചാനല്‍ ടെലെകാസ്റ്റ് ചെയ്യുന്നുണ്ട്. വരഷങ്ങള്‍ക്ക് മുന്‍പ് കൈരളി ചാനല്‍ പാതിരാപടമായി കാണിച്ചിരുന്നു.

 21. @jay

  പദ്മരാജന്റെ തൂവാനതുമ്പികളുടെ കഥ എന്തായിരുന്നു എന്ന് ഓര്‍മ്മയുണ്ടോ? ചോരയും നീരുമുള്ള സമയത്ത് പത്തു പുത്തനുണ്ടാക്കാന്‍ പോയ വേശ്യയുടെ, കുടുംബത് കയറ്റാന്‍ കൊള്ളാത്ത ദുര്‍ഗന്ധമലീമസമായ പരട്ട കഥ (അല്ലെങ്കില്‍ ഇക്കിളി കഥ) എന്ന് താങ്കളെ പോലുള്ളവര്‍ പറഞ്ഞേക്കും . പക്ഷെ എന്ത് ചെയ്യാം, കുടുംബസമേതം മലയാളി പ്രേക്ഷകര്‍ ഇടിച്ചു കയറി ഹിറ്റാക്കിയ ഒരു സിനിമ ആയിരുന്നു മണ്ണാറതൊടി ജയകൃഷ്ണന്റെയും ,ക്ലാരയുടെയും ,രാധയുടെയും ഒക്കെ ആ കഥ. ആ പടം ഇറങ്ങിയത്‌ കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നു എന്നും ( 1987 ) ഇന്നത്തെ യുവാക്കള്‍ അത് കണ്ടാല്‍ ജീവിതവിരക്തി വന്നു കാശിക്ക് പോകും എന്നൊക്കെ താങ്കള്‍ പറഞ്ഞേക്കും . 🙂 മേല്‍പടി സിനിമ (പാതിരാപടമല്ലാതെ) മിക്കവാറും മാസങ്ങളില്‍ പലപല ചാനലുകളിലും താങ്കള്‍ക്കു ഇപ്പോഴും കാണാവുന്നതാണ്. ചുമ്മാ കണ്ടു നോക്ക്, ബുദ്ധി തെളിയും. നല്ല സിനിമ എന്ന് പറഞ്ഞാല്‍ cofeeshop + ഹായ് ഡാ + ബ്ലാക്ക്ബെറി + ‌Harley Davidson + exotic locales abroad ആണന്നു കരുതുന്ന ( ഈ പറഞ്ഞ വസ്തുവകകള്‍ എല്ലാം തന്നെ കുടുംബ സമേതം ധൈര്യമായി കാണാവുന്നവയാണ് 🙂 ജനുസില്‍ പെട്ടയാളാണ് താങ്കള്‍ എങ്കില്‍ ഞാന്‍ നിരുപാധികം പിന്‍വാങ്ങുന്നു.

  ഈ കാലത്ത് ,12 വയസുകാരിയെ പീഡിപ്പിച്ച കേസിലും കാണും 15 വയസു മുതല്‍ 75 വയസു വരെയുള്ള സമൂഹത്തിലെ നാനാതുറകളിലും പെട്ട ( വിദ്യാര്‍ഥികള്‍ , മതപുരോഹിതര്‍ , വക്കീലന്മാര്‍ , കോളേജ് അധ്യാപകര്‍ , രാഷ്ട്രീയനേതാക്കള്‍ അങ്ങനെ അങ്ങനെ) മാന്യദേഹങ്ങള്‍ . അന്നും ഇന്നും എല്ലാം ഉണ്ട് സുഹൃത്തേ ഈ അപഥസഞ്ചാരവും മതില് ചാട്ടവും അയല്‍വക്കത്തെ ചേച്ചിയുടെ കുളിസീന്‍ കാണലും ഒക്കെ. താങ്കള്‍ക്കു ഇതൊന്നും അനുഭവവേദ്യമായിട്ടില്ലെങ്കില്‍ (പറഞ്ഞറിവു പോലും ഇല്ലങ്കില്‍ ) മിക്കവാറും സ്ത്രീജനങ്ങള്‍ ഇല്ലാത്ത ഏതോ distant planet ല്‍ ആയിരിക്കും ഭവാന്‍ കൌമാര യൌവനങ്ങള്‍ ചിലവഴിച്ചത്. പിന്നെ k .s ഗോപാലകൃഷ്ണന്‍ സാറിന്റെ ഗണത്തിലേക്ക് താങ്കള്‍ പദ്മരാജന്‍ , ഭരതന്‍ മുതലായവരെ തള്ളി നാണം കെടേണ്ട . അവരെന്തായിരുന്നു എന്നും അവരുടെ calibre എന്തായിരുന്നു എന്നും മലയാളീസിന് നന്നായറിയാം. തുണ്ട് പടം വിറ്റു കഞ്ഞി കുടിക്കേണ്ട ഗതികേട് അവര്‍ക്കില്ലായിരുന്നു കേട്ടോ .

  ജീവിതത്തിന്റെ പരിഛെദം തന്നെ അല്ലയോ അനിയാ സിനിമയും? അപ്പൊ ജീവിതത്തിലെ എല്ലാ സുഗന്ധങ്ങളും ദുര്‍ഗന്ധങ്ങളും സിനിമേലും വരാം. ദുര്‍ഗന്ധം ആണന്നു തോന്നിയാല്‍ മൂക്കടച്ചു പിടിക്കാന്‍ താങ്കള്‍ക്കു സ്വാതന്ത്ര്യവും ഉണ്, പിന്നെന്താ? താങ്കള്‍ പറയുന്ന മട്ടില്‍ ആണങ്കില്‍ ശ്രീ മഹാഭാഗവതം , പരിശുദ്ധ ഖുറാന്‍ , വിശുദ്ധ ബൈബിള്‍ എന്നിവയിലെ കഥകളും ഈസോപ്പ് കഥകളും ടോം&ജെറിയും ഒക്കെയേ സിനിമ ആക്കാന്‍ പാടുള്ളൂ. ( കുടുംബസമേതം കാണികള്‍ക്കായി). രതിനിര്‍വേദത്തിലെ പോലെ ഒരു സംഭവം ഈ ലോകത്തൊരിടത്തും നടന്നിട്ടില്ല എന്ന് താങ്കള്‍ക്കു ഉറപ്പുണ്ടോ? ഉണ്ടായിക്കാണും എന്നാണെങ്കില്‍ പിന്നെ അത് സിനിമ ആക്കുന്നതില്‍ എന്താണ് തെറ്റ്? പൊന്നു മനസ്സുള്ളവര്‍ കണ്ടാ മതീന്നെ. സദാചാരത്തിന്റെ കാവല്‍ മാലാഖമാര്‍ (കുടുംബസമേതം) കാണണ്ടന്നേ.

  സെക്സ് ന്റെ പരമോന്നത ലക്‌ഷ്യം പിന്നെന്താണെന്ന് ഒന്ന് പറഞ്ഞു തരണം പ്ളീസ്‌ . (ജിമ്മില്‍ പോകാതെ ബോഡി ബില്‍ഡിംഗ്‌ ആണ് ലക്‌ഷ്യം എന്ന് വിശ്വസിക്കാന്‍ പ്രയാസം.) സ്വയം വിഖടിച്ചു പെരുകാന്‍ മനുഷ്യന്‍ അമീബ ഒന്നും അല്ലല്ലോ . പുതിയ തലമുറയെ കണ്ടമാനം അങ്ങ് പൊക്കല്ലേ ഭായീ. പണ്ട് തോട്ടുവക്കില്‍ പതുങ്ങിയിരുന്നു കാര്യം കണ്ടിരുന്ന അന്നത്തെ യുവതലമുറയും ഇന്നത്തെതും തമ്മിലുള്ള വ്യത്യാസം ക്യാമറയുള്ള ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് ( ഈ കാര്യത്തില്‍ എങ്കിലും)

 22. യഥാസ്ഥികമായ കാഴ്ചപ്പാടില്‍ നിന്നും ആരെങ്കിലും ഒന്ന് മാറി ചിന്തിച്ചാല്‍ അത് സദാചാര വിരുദ്ധമാകുമോ? അങ്ങനെ മാറി ചിന്തിക്കാന്‍ കഴിവുള്ളകൊണ്ടും, അത് സിനിമ ആകാനുള്ള ചങ്കൂറ്റം ഉള്ളതുകൊണ്ടും ആണ് ഭരതന്റെയും പത്മരാജന്റെയും സിനിമകള്‍ സൂപ്പര്‍ഹിറ്റുകള്‍ ആയതും ആ സിനിമകളെ മലയാളികള്‍ ഇന്നും നെഞ്ചിലേട്ടുന്നതും. പിന്നെ സിനിമ എന്ന് പറയുന്നത് പ്രയോഗിക്കാന്‍ അറിയാവുന്നവന്റെ കയ്യില്‍ കിട്ടിയാല്‍ അതിശക്തമായ ഒരു മാധ്യമം ആണ്. അങ്ങനെ പ്രയോഗിക്കാന്‍ അറിയുന്നവര്‍ ആയിരുന്നു ഭരതനും പത്മരാജനും ഒക്കെ. അവര്‍ സാമൂഹിക പ്രതിബദ്ധതയോടെ വിഷയങ്ങള്‍ കൈകാര്യം ചെയ്തു. സമൂഹത്തില്‍ നടക്കുന്ന വെളിച്ചം കടന്നു ചെല്ലാനിടയില്ലാതിരുന്ന ചില വിഷയങ്ങളിലേക്ക് വെളിച്ചം വീശി. അതിന്റെ സിനിമ എന്ന മാധ്യമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ആവര്‍ ഭംഗിയായി ചിത്രീകരിച്ചു. വിഷയങ്ങള്‍ അന്നത്തേക്കാള്‍ ഇന്ന് വളരെയധികം ഉണ്ട്. പക്ഷെ അവരെപ്പോലെ കാലികപ്രസക്തമായ സിനിമയെടുക്കാന്‍ കഴിവുള്ള ഏതാരപെരുണ്ടിവിടെ? ആ ചങ്കൂറ്റവും ഭാവനയും സര്‍ഗാത്മകതയും ഒക്കെ ഉള്ള എത്ര ആളുകള്‍ ഉണ്ട് ഇന്ന് മലയാള സിനിമയില്‍? ഇതൊന്നും ഇല്ലാത്തകൊണ്ടല്ലേ ഇങ്ങനെ ഉള്ള പഴയ സിനിമകള്‍ പുനസൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്? (ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നതിനെ വിസ്മരിക്കുന്നില്ല, പക്ഷെ അവ ഒക്കെ വെറും ശ്രമങ്ങള്‍ക്കപ്പുറത്തു ഒരു ഉജ്ജ്വല സൃഷ്ടിയകുന്നില്ലല്ലോ). അതാവുമ്പോള്‍ വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ലല്ലോ, ഒരാള്‍ ചെയ്തുവച്ചത് ചില്ലറ മാറ്റങ്ങളോടെ പുനസൃഷ്ടിച്ചാല്‍ മതിയല്ലോ? ചുറ്റുപാടും എന്തൊക്കെ നടന്നാലും ഇപ്പോഴും മലയാള സിനിമയില്‍ വിഷയ ദാരിദ്ര്യമല്ലേ?കഷ്ടം.

  @ Babu Alex: (താങ്കള്‍ പറയുന്ന മട്ടില്‍ ആണങ്കില്‍ ശ്രീ മഹാഭാഗവതം , പരിശുദ്ധ ഖുറാന്‍ , വിശുദ്ധ ബൈബിള്‍ എന്നിവയിലെ കഥകളും ഈസോപ്പ് കഥകളും ടോം&ജെറിയും ഒക്കെയേ സിനിമ ആക്കാന്‍ പാടുള്ളൂ.)
  -അവിടെയും ഒരു കുഴപ്പം ഉണ്ടല്ലോ അണ്ണാച്ചീ? ഇതിലൊക്കെ ഉള്ള ആളുകളുടെ വസ്ത്രധാരണം… അതിനെന്തു ചെയ്യും? മാത്രമല്ല മതഗ്രന്ഥങ്ങളിലും സെക്സിനെ പറ്റി പരാമര്‍ശം ഉണ്ട് . അതും പ്രശ്നം ആവില്ലേ? ഇനി എന്താ ഒരു പോംവഴി???

 23. മിക്കവാറും പടം ഇറങ്ങുനതിനു മുന്‍പേ ഒരു വിവാദവും ഉണ്ടാകിയാല്‍ പടം ഹിറ്റ്‌ ….

  വിലകുറഞ്ഞ മാര്‍ക്കറ്റിംഗ്(വിവാദം) + വലിയ പോസ്റ്റര്‍( നായികയുടെ ശാരീരം കാണിക്കുന ഫോട്ടോകള്‍ ) +നാലു ചാനല്‍ ഇന്റര്‍വ്യൂ +കേട്ടാല്‍ കണ്ണുതള്ളുന്ന പരസ്യ വാചകം (എന്തായാലും പദ്മരജനെയും ഭരതനേയും എടുത്തിട്ടലക്കും )=ആദ്യത്തെ മൂനാല് ദിവസം കളക്ഷന്‍ കിട്ടും.

 24. എനിക്കീ Remakes എത്ര മഹത്തരമാണന്നു പറഞ്ഞാലും ദഹിക്കാന്‍ വിഷമമാണ്. അവയ്ക്ക് ഒരു കാലമുണ്ടായിരുന്നു . അന്ന് ആള്‍ക്കാരാല്‍ ഇഷ്ടപ്പെടുകയോ വെറുക്കപ്പെടുകയോ ഒക്കെ ചെയ്ത സിനിമകള്‍ ആണവ . let them R . I . P

 25. @kuruvilla
  oru vila kuranja comment yudhathilekum thankale valichizhakkan yathoru udheshavum enikilla. thaankal valare ekapaksheeyamayi shwetaye thalli paranjath kond prathikarichenne ullu. pinne awardukal allavukolaanenu onnum njan viswasikunnilenkilum ath theerchayaayum angeekaram thanne.

  pinne mukalil paranja sethumadhavan chitravum athu pole thoppil bhasi chitravum njan kanditilla. tvil varunna chitrangilaanu njan jayabharathiye adhikam kandirikunath. oru 10-20 chitrangal kanditundaavum. ithilonnum ee paranja abhinaya thikavu kandilla. potentialum kandilla.

  nere marichu industriyil eyadak pacha pidich vanna abhinetri ( kure kaalam aayit ivide undarunnun njan manasilaakunnu) enna nilakku shweta menonil njan oru nalla nadiye kannunu. avare niruthsaahapeduthanda yathoru karyavumillenne njan parayunnullu. pinne shweta menon e paranja size-zero sundarimaarilummalla pedunnath.

  pandatha malayi yuvaakalk thadich kozhutha naayikakalodaanu kooduthal thalparyam ennulath puthiya arivaanu. njan kanditulla pazhaya thalamurakaarde sankalpangalil ambika, menaka, sumalatha thudangiya perukalaanu kooduthal kettitulath. ivare okke so-called puthiya thalamurayil pedunna enikum ishtamaanu. (jayabharathi ivarkum munne vanna nadi aanenu samathikunnu. ennalum rathinirvedathile thadicha aa roopathe thankalude thalamura aradhichirunnu ennum parayumbol!!!enik matupadikalonnum illathaakunnu.)

 26. @ Abu (February 16, 2011 • 1:10 pm )
  തെറ്റായ എന്ത് സന്ദേശമാണ് രതിനിര്‍വേദം എന്ന ചിത്രം സമ്മാനിച്ചത്‌ എന്നറിഞ്ഞാല്‍ കൊള്ളാം. താങ്കള്‍ക്ക് എങ്ങനെ ഈ സിനിമയെ കിന്നാരതുംബികളുമായി താരതമ്യം ചെയ്യാന്‍ കഴിഞ്ഞു?
  x , xx ,xxx cd കള്‍ തമ്മില്‍ എന്തെങ്ങിലും വ്യത്യാസം ഉള്ളതായി തോന്നിയിട്ടുണ്ടോ?{എവിടെ?പായസം കുടിചോണ്ടിരിക്കുമ്പോള്‍ അതിലിട്ടിട്ടുള്ള ചൌഅരിയുടെ എണ്ണം ആരെടുക്കാന്‍, അല്ലെ?}

  @ Abu (February 16, 2011 • 8:56 pm)
  സെക്സ് എന്ന് പറയുന്നത് സ്വാഭാവിക വികാരം മാത്രമാണ് സുഹൃത്തേ. അതിനെ അതിന്‍റെ തീവ്രതയോടെയും പരിശുദ്ധിയോടെയും കാണുകയും പറയുകയും അനുഭവിക്കയും ചെയ്യുമ്പോഴാണ് ഒരു മനുഷ്യന്‍റെ ജീവിതം പൂര്‍ണമാവുക. അല്ലാതെ ബേബി, ks ഗോപാലകൃഷ്ണന്‍ സര്‍ ( നന്ദി ബാബു അലക്സ്‌, എന്‍റെ പ്രീഡിഗ്രി കാലം ഓര്‍മിപ്പിച്ചതിനു } തുടങ്ങിയവര്‍ ചില ചിത്രങ്ങളിലൂടെയെങ്കിലും ലൈങ്കികതയെ വികൃതം അക്കുംബോഴല്ല. എന്തുകൊണ്ടെന്നറിയില്ല, അബുവിനെ പോലെ സമൂഹത്തിലെ ഒരു വിഭാഗം ആള്‍ക്കാര്‍ സെക്സ്-നെ ഇപ്പോഴും അവഞ്ഞയോടെ വീക്ഷിക്കുന്നു.
  മറ്റുചിലര്‍ ആകട്ടെ എല്ലാം ഉള്ളുലോതുക്കിപിടിച്ചു കരയുന്ന കഴുതയുടെ അവസ്ഥയിലും.{പ്ളീസ്‌, താങ്കളെ അല്ല കേട്ടോ, (മറ്റു ചിലര്‍)}

  @ ജെറി & ജോണ്‍ (February 16, 2011 • 10 :11 & 11 :09 am)
  മറ്റൊരാളുടെ സൌന്ദര്യം അവരെ കാണുന്നയാളുടെ കണ്ണുകളിലാണ്‌ സുഹൃത്തുക്കളെ. അതുകൊണ്ട് തന്നെ, 25 വയസുള്ളവരെ അമ്മച്ചിയായും മറ്റും കണ്ണിനു തോന്നിയാല്‍ വിരോധമില്ല. 60 ഉം 70 ഉം വയസുള്ളവരെ ചെറുപ്പക്കാരികളായി കണ്ടതിന്‍റെ പേരില്‍ സെന്‍ട്രല്‍ ജയിലില്‍ പോയ ആള്‍ക്കാരും ഉള്ള നാടാണിത് എന്ന് കൂടി ഓര്‍ത്താല്‍ നന്നായിരിക്കും. പിന്നെ, ഓരോരുത്തര്‍ക്കും ഓരോ സൌന്ദര്യ concept അല്ലായിരുന്നെങ്കില്‍ പലരും കെട്ടാചരക്കുകളായി വീട്ടിലിരുന്നു പോയെനെല്ലോ.

  @ jay (February 17, 2011 • 04 :14 pm )
  കാലം കഴിയുന്തോറും കുറ്റിയറ്റ് പോകുന്ന ഒരു വികാരമാണോ മാഷെ ഈ സെക്സ് ? ഒരു കാര്യം ശരിയാണ്. ഇന്റര്‍നെറ്റ്‌ ഉം മറ്റും വന്നത് കൊണ്ട് തിയേറ്റര്‍ വരെ ഇടിച്ചു തള്ളി പോകുന്നവരുടെ എണ്ണം കുറയും.{ എല്ലാ പടങ്ങളുടെയും ഗതി അതാണല്ലോ ഈക്കാലത്ത് }

 27. @ Kuruvila
  സൈസ് സീറോ യില്‍ താങ്കള്‍ക്കു ചെറിയ പിഴവ് പറ്റിയിട്ടുണ്ട്. പണ്ടുള്ള പ്രേക്ഷകര്‍ക്ക്‌ ഗുണ്ടുമണികള്‍ ആയ നായികമാര്‍ വീക്നെസ് ആയിരുന്നു എന്ന് പറയുന്നത് പൂര്‍ണമായും ശരിയല്ല. (ഷീല , ജയഭാരതി, വിജയശ്രീ തുടങ്ങിയവര്‍ ഒഴിച്ച് ) .പണ്ടത്തെയും ഇപ്പോഴത്തെയും കുറച്ചു നടിമാരെ താരതമ്യം ചെയ്യുക. ശാരദ , അംബിക, രാധ, സുമലത, ഉര്‍വശി ( നോ ഓവര്‍ കുടവണ്ടി- ഉമ്മറം- പിന്നാമ്പുറം ) ഇപ്പോഴത്തെ താര റാണിമാര്‍ ആയ കാവ്യ, മീര ജാസ്മിന്‍ എന്നിവരോ? ദേഹം മുഴുവന്‍ മൂടുന്ന ജീന്‍സ് ടോപ്‌ , ചുരിദാര്‍ , നീളന്‍ പാവാട ബ്ലൌസ് , ലാച്ച , പര്‍ദ്ദ എന്നിവ ഉള്ളത് കൊണ്ട് അവരുടെ ശരീര വടിവ് കണ്ടു നമുക്ക് ഓക്കാനം വരുന്നില്ല എന്ന് മാത്രം. ശരീരവടിവ് കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ മലയാളത്തിലെ ഇപ്പോഴത്തെ നായികാ നായകന്മാരെകാളും ഭേദം പണ്ടുള്ളവര്‍ തന്നെ. ഇവരുടെയൊക്കെ ശരീര ഭംഗി കാണുമ്പോള്‍ ( ആണും പെണ്ണും ) സിനിമയില്‍ വരുന്നതിനു മുന്‍പ് ഇവര്‍ വല്ല ഉഗാണ്ടയിലോ സോമാലിയായിലോ പട്ടിണി കിടക്കുക ആയിരുന്നോ എന്ന് സംശയം.
  ഇടയ്ക്കു തമിള്‍ തെലുഗു ചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോവുന്നത് കൊണ്ടാവും ചിലപ്പോള്‍ ശരീരം നോക്കാത്തത്. ( തമിള്‍, തെലുഗു മക്കള്‍ക്ക്‌ അല്പം ചുറ്റുപാടുള്ള നായികമാരെയാണല്ലോ ഇഷ്ടം 🙂

  @മാത്തുക്കുട്ടി
  Yes,yes,yes – 10/10

 28. @ Babu Alex, Feb 19, 4.50 pm
  ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍ ?? രതിനിര്‍വേദം വിഷയത്തില്‍ താങ്കള്‍ക്ക് എങ്ങിനെ മയില്‍‌പീലി തുണ്ട്‌പോലെ മനോഹരമായ പ്രണയ കാവ്യത്തെ – തൂവാനത്തുമ്പികളെ – വലിച്ചിഴിക്കാന്‍ കഴിഞ്ഞു . താങ്കള്‍ പറഞ്ഞ പോലെ വേശ്യയുടെ (?) കഥയെങ്കിലും സഭ്യതയുടെ അതിര്‍വരമ്പ് കടന്ന എന്തെങ്കിലും ഒരു സീന്‍ ഉണ്ടോ ആ ചിത്രത്തില്‍ ?? ജയകൃഷ്ണന്റെയും ക്ലരയുടെയും സംഗമ സീനുകള്‍ വരെ എത്ര മനോഹരമായി കാണിച്ചുത്തന്നു പദ്മരാജന്‍ ആ ചിത്രത്തില്‍. അത് കൊണ്ട് തന്നെയാണ് ആ ചിത്രം ഇന്നും സ്ത്രീ ജനങ്ങള്‍ അടക്കം ഇഷ്ടപെടുന്നതും ചാനലുകാര്‍ മത്സരിച്ചു കാണിച്ചുകൊണ്ടിരികുന്നതും. മീശ പോലും മുളക്കാത്ത ഒരു പയ്യന്റെ ബാല്യ കാമ ചാപല്യങ്ങള്‍ കാണിക്കുവാന്‍ ജയഭാരതിയുടെ ബ്രായും പാന്റീസും പിന്നെ ഇവിടെ എഴുതുവാന്‍ പറ്റാത്ത കാര്യങ്ങളും കാണിച്ചു തന്ന രതിനിര്‍വേദം ആണ് താങ്കളുടെ ഇഷ്ട ചിത്രമെങ്കില്‍, അങ്ങിനെയുള്ള സീനുകള്‍ കണ്ടാണ്‌ താങ്കള്‍ പറയുന്നതുപോലെ താങ്കളുടെ ബുദ്ധി തെളിയുന്നതെങ്കില്‍, കുറച്ചുക്കൂടി താങ്കള്‍ ഇനിയും ഇരികേണ്ടി വരും ഇങ്ങനെയുള്ള ചിത്രങ്ങള്‍ കണ്ടു ബുദ്ധി തെളിയുവാന്‍ . “ഒരു നാരങ്ങവെള്ളം കാച്ചണ” ലാഖവത്തോടെ മറ്റുള്ളവര്‍ക്ക് ബുദ്ധി തെളിയുവാന്‍ ഉപദേശിക്കുന്നത് അത്ര സുഖമുള്ള കാര്യമാണോ സുഹൃത്തേ ?? പണ്ട് തോട്ടു വക്കില്‍ പതിങ്ങിയിരുന്ന കാര്യവും അയല്‍വക്കത്തെ ചേച്ചിയുടെ കുളിസീന്‍ കണ്ട കാര്യവും ഒക്കെ താങ്കള്ക് അനുഭവവേദ്യമയെങ്കില്‍ മറ്റുള്ളവര്‍ക്കും സമാന സ്വഭാവം ഉണ്ടെന്നു കരുതുന്നത് ചീപ്പല്ലേ ഭായി. ഇപ്പോള്‍ മനസിലായി താങ്കള്‍ എന്തുകൊണ്ടാണ് രതിനിര്‍വേദതതിനു വേണ്ടി വാദിക്കുന്നത് എന്ന്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഓരോരുത്തരുടെ നല്ല പ്രായത്തില്‍ ഇങ്ങനെയുള്ള മാറ്റങ്ങള്‍ ചെലുത്തിയ രതിനിര്‍വേദമേ നിനക്ക് നമോവാകം …..!!!!!!

 29. @mathukutty
  actually i have no doubt about the beauty and acting talent of jayabharathi.i know she was the heartthrob of the youth of seventies.no doubt a real sexy figure. i just mention that particular film, rathi nirvedam..in that film may be its because of the lack of makeup, she look like a little bit older and her performance was not upto the mark..i know her acting talent, sandya mayangum neram, nakshathrangale kaval, moonam pakkam are some examples..
  @jay
  your last comment is superb…haa..haa…
  @babu alex
  padmarajan sir deserve special claps because of the attempt to make such a film in that time. but unfortunately it was just an average movie.

 30. @ jay

  രതിനിര്‍വേദം ഒരു പാട് ആന കുതിര സംഭവം ആണന്നു എനിക്ക് തോന്നിയിട്ടില്ല. പക്ഷെ അങ്ങനൊരു subject സിനിമ ആക്കിയത് എന്തോ വലിയ മഹാ അപരാധം ആയിപ്പോയി എന്ന മട്ടില്‍ താങ്കള്‍ പ്രതികരിച്ചതിന് മറുപടി പറഞ്ഞു എന്ന് മാത്രം.

  ഞാന്‍ ഇവിടെ എഴുതിയത് എന്റെ പേര്‍സണല്‍ അനുഭവങ്ങളാണന്നു വെറുതെ നിരൂപിക്കേണ്ട മാഷെ. മനോരാജ്യം എന്നൊരു രാജ്യമില്ലേ ഭായീ ? അവിടെ നമുക്ക് രാജാവാകാം, Bruce lee ആകാം, everest കയറാം, കത്രീന കയ്ഫിനെ പ്രേമിക്കാം, എന്തും ചെയ്യാം. നമ്മളാരെങ്കിലും ചന്ദ്രനില്‍ ചെന്ന് ഭൂമിയെ നോക്കിയിട്ടാണോ ഭൂമി ഉരുണ്ടതാണന്നു മനസ്സിലാക്കിയത്? താങ്കള്‍ കാലത്ത് അമേരിക്കയില്‍ പ്രസിഡന്റിന്റെ ഓവല്‍ ഓഫീസില്‍ ചെന്ന് attendance രജിസ്റ്റര്‍ പരിശോധിച്ചിട്ടാണോ ബരാക് ഒബാമ ആണ് അമേരിക്കന്‍ പ്രസിഡന്റ്‌ എന്ന് മനസ്സിലാക്കിയത്? പിന്നെ നമ്മളൊക്കെ സാമൂഹ്യജീവികളല്ലേ? കണ്ണും ചെവിയും തുറന്നുവെച്ചാല്‍ (മനസ്സും) സമൂഹത്തില്‍ നടക്കുന്നത് എന്താണന്നു സുന്ദരമായി മനസ്സിലാകും. താങ്കള്‍ കണ്ണടച്ചാല്‍ താങ്കള്‍ക്കു മാത്രമേ ഇരുട്ടാകൂ എന്ന് മനസ്സിലാക്കുക.

  ഞാന്‍ ചോദിച്ച ഒരു ചോദ്യത്തിന് താങ്കള്‍ ഇത് വരെ മറുപടി ഒന്നും തന്നില്ല . രതിനിര്‍വേദത്തിലെ പോലൊരു സംഭവം ലോകാരംഭം മുതലിങ്ങോട്ട്‌ എവിടെയെങ്കിലും സംഭവിച്ചു കാണാന്‍ വിദൂര സാധ്യത എങ്കിലും ഉണ്ടോ ? വേനല്‍കിനാവുകള്‍ എന്നൊരു വസ്തുവിനെ പറ്റി കേട്ടിട്ടുണ്ടോ ? normal ആയുള്ള എല്ലാ മനുഷ്യരുടെയും ജീവിതത്തിലെ (സ്വര്‍ഗത്തില്‍ നിന്ന് നേരെ നൂലില്‍ കെട്ടിയിറക്കിയ പുണ്യവാളന്മാര്‍ ഒഴിച്ച്) ഒരു phase ആണത്. പിരി വെട്ടി നടക്കുന്ന (പിടി വിട്ടു നടക്കുന്ന) പ്രായം എന്നൊക്കെ പറയാം. ( M .T . യുടെ ആ പേരിലുള്ള ഒരു സിനിമയും ഉണ്ട് . സുധീഷ്‌, യദുകൃഷ്ണന്‍ , കൃഷ്ണപ്രസാദ് മുതലായവര്‍ അഭിനയിച്ച – 1991 ) പറ്റുമെങ്കില്‍ അതും ഒന്ന് കണ്ടു നോക്കുക . ആ പ്രായത്തിന്റെ ചപലതകള്‍ മനസ്സിലാകാന്‍. ഇല്ലെങ്കില്‍ tamil പടം boys ) ആ പ്രായത്തിലുള്ള ഒരു ചെറുക്കന്റെ sexual ഫാന്റസികള്‍ ആകുന്ന വെടിമരുന്നിന് ജയഭാരതിയുടെ രതിചേച്ചി എന്ന കഥാപാത്രത്തിന്റെ സാമീപ്യം തീപ്പൊരി ആകുന്നു . എന്താ ആകാന്‍ പാടില്ലേ? അവര്‍ രണ്ടു പേരും എത്ര ഗ്രാം വീതം തെറ്റ് ചെയ്തു എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. ല്യ്ന്ഗിക അരാജകത്വത്തിന്റെ അപ്പസ്തോലനുമല്ല ഈയുള്ളവന്‍.

  ഹാവൂ , തൂവാനതുമ്പികള്‍ എങ്കിലും താങ്കള്‍ തള്ളിയില്ലല്ലോ, ആശ്വാസം. പക്ഷെ ഒരു സംശയം, പണമുണ്ടാക്കുന്നതിന്റെ ഇടവേളകളില്‍ നടക്കുന്ന ക്ലാരയുടെയും ജയകൃഷ്ണന്റെയും സംഗമങ്ങള്‍ക്ക് പ്രണയം എന്ന പേര് ചാര്‍ത്തി കൊടുക്കാന്‍ എങ്ങനെ തോന്നി? എനിക്ക് വേണമെങ്കില്‍, അത് അവരുടെ അടങ്ങാത്ത കാമാസക്തിയുടെ തിളച്ചുതൂവല്‍ ആയി വ്യാഖ്യാനിക്കാം, രാധയെ കല്യാണമാലോചിക്കുംപോള്‍ തന്നെ ഒരു ഉളുപും ഇല്ലാതെ ക്ലാരയുടെ കിടക്കയില്‍ ചാടി വീഴുന്ന ജയകൃഷ്ണനെ ഒരു മൂന്നാംകിട വിടന്‍ ആയി വിലയിരുത്താം , പാടില്ലേ? ഓ ഇനി ലാലേട്ടന്‍ ഉള്ളത് കൊണ്ട് കണ്ണടച്ചതാണോ മാഷേ? അതോ voters ലിസ്റ്റില്‍ പേര് കയറിയാല്‍ എന്തും ചെയ്യമെന്നോ? എങ്കില്‍ തോറ്റു . (എനിക്ക് രതിനിര്‍വേദവും, അരപ്പട്ട കെട്ടിയ ഗ്രാമത്തിലും , തൂവാനത്തുമ്പികളും എല്ലാം കണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. കഷ്ടകാലത്തിനു താങ്കള്‍ക്കു അതിനു കഴിഞ്ഞില്ല , അല്ലെങ്കില്‍ മനസ്സിലായില്ല എന്ന് നടിക്കുന്നു. അത്രേ ഉള്ളു കാര്യം.)

 31. എന്തായാലും സംഗതി ജോര്‍ ആവുന്നുന്നുണ്ട്. ഒരു പ്രിവ്യു ഇല്‍ ഇത്രയും അധികം കമന്റ്‌ ഇത് വരെ വീണിട്ടില്ല. അപ്പോള്‍ സിനിമ ഇറങ്ങുമ്പോള്‍ പെട്ടിയില്‍ കുറച്ചു തുട്ടു വീഴും എന്ന്‌ ചുരുക്കം.

  @ ബാബു അലക്സ്‌, മാത്തുക്കുട്ടി, jay, വാരിയര്‍, കുരുവിള
  ചര്‍ച്ച കൊള്ളാം. എല്ലാവരുടെയും സംഭാവനകളും കൊള്ളാം. പായസം കുടിചോണ്ടിരിക്കുമ്പോള്‍ ചോവ്വരിയുടെ എണ്ണം നോക്കുക എന്നുള്ള പ്രയോഗം കൊള്ളാം കേട്ടോ മാത്തുക്കുട്ടിച്ചായാ. എല്ലാവരുടെയും നിലവാരവും സര്‍ഗസേഷിയും കമന്റ്‌ എഴുതി എഴുതി തെളിഞ്ഞു വരുന്നു എന്ന്‌ തോന്നുന്നു. സന്തോഷം ഉണ്ട് കേട്ടോ. വായിച്ചു രസിക്കുന്നു. 2 ദിവസം ഇവിടെ വന്നു നോക്കാതെ ഇരുന്നാല്‍ പലതും മിസ്സ്‌ ചെയ്യും എന്ന സ്ഥിതി ആയിട്ടുണ്ട്‌. രതിനിര്‍വേദം പ്രേക്ഷകരെ ഇക്കിളിപ്പെടുത്താനും ജയഭാരതിയുടെ ചെറു വസ്ത്രമോ, വസ്ത്രമില്ലയ്മയോ കാണിക്കാനും ആ വകയില്‍ ചുളുവില്‍ പടം കാണാന്‍ ആളെ കൂട്ടാനും വേണ്ടി ഉള്ള ഒരു പരിശ്രമം ആയി തരം താഴ്ത്തി കാണിക്കുന്നത് ശരി അല്ല.

  sex num vulgarity ക്കും ഇടയില്‍ ഒരു നേരിയ അതിര്‍ വരംബാനു പലരും കാണുന്നത്. മനുഷ്യ വികാരങ്ങളുടെയും ജീവിതത്തിന്റെയും ഒരു അവിഭാജ്യ ഖടകം ആണ് ഈ വികാര വിചാരങ്ങള്‍. ഇത്തരം സംഭവങ്ങള്‍ ധൈര്യപൂര്‍വ്വം കൈകാര്യം ചെയ്യുകയും പ്രമേയം അര്‍ഹിക്കുന്ന രീതിയില്‍ മനോഹരം ആയി ചിത്രീകരിക്കുകയും ചെയ്തിട്ടുള്ളവര്‍ മലയാളത്തില്‍ ചുരുക്കം. (ഇല്ല എന്ന്‌ തന്നെ വേണമെങ്കില്‍ പറയാം). അതില്‍ അഗ്രഗന്യര്‍ ആണ് ഭരതനും പദ്മരാജനും. രതിനിര്‍വേദം മാത്രം അല്ല തകര, ചാട്ട, ഒരിടത് ഒരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍(കള്ളന്‍ പവിത്രന്‍ ente personal favourite ആണ് ) vaisali , ഞാന്‍ ഗന്ധര്‍വന്‍ etc സിനിമകളില്‍ ഒക്കെ ലൈഗികത ഒരു പ്രതിപാദ്യ വിഷയം തന്നെ. സത്യന്‍ അന്തിക്കാട്‌ സിനിമയിലെ കഥാപാത്രങ്ങള്‍ നൈര്‍മ്മല്യം ഉള്ള മനസ്സുള്ള മലയാളികളെ കാണിച്ചപ്പോള്‍ ഭരതന്‍ പദ്മരാജന്‍ സിനിമകളില്‍ മലയാളികളുടെ മറ്റു പല വികാരങ്ങളും പച്ച ആയി പ്രതിഫലിപ്പിച്ചു. ഇവരുടെ ഈ സിനിമകള്‍ അതെ രൂപത്തില്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. തുടര്‍ന്ന് വന്ന മറ്റാര്‍ക്കും ഈ കരവിരുത് ഉണ്ടെന്നു കാലം ഇത് വരെ തെളിയിച്ചിട്ടില്ല.

 32. പലര്‍ക്കും ആ പ്രായത്തില്‍ തോന്നുന്ന്ന ഫാന്റസി യെ കാലത്തിനനുസരിച്ച് bold ആയും കലാപരമായും അവതരിപ്പിച്ചത് വ്യത്യസ്തതയാണ്. ഏറ്റവും ആകര്‍ഷകമായി തോന്നിയത് സൂക്ഷ്മമായും രസകരമായും ലയിപ്പിച്ച നര്‍മവും ഗ്രാമീണ ജീവിതവും സംഭാഷണ ശൈലിയുമോക്കെയാണ്. നായകന്റെ കസിന്‍ ബ്രദര്‍ കഥപാത്രവും അഭിനയവും ഒരുപാട് ഇഷ്ടപ്പെട്ടു.
  പുനര്നിര്മിക്കുമ്പോള്‍ ഇന്നത്തെ കാലത്തിനനുസരിച്ച് എത്രമാത്രം മാറ്റം വരുത്തും എന്നാണ് നോക്കേണ്ടത്, അത്തരം ഫാന്റസി ഈ കാലത്തിലും ഉണ്ടെങ്കിലും അത് ആവിഷ്കരിക്കപെടുന്നത് തികച്ചും വ്യതസ്തമായ സാഹചര്യത്തിലും ചുറ്റുപാടിലുമാണല്ലോ. അവിടെ സംവിധായകന്‍ ശരിക്കും creative ആയാല്‍ നന്നാവും എന്ന് തോന്നുന്നു

 33. @Babu Alex
  നമസ്കാരം, അങ്ങിനെ ഇപ്പൊഴെങ്കിലും താങ്കള്‍ സമതിച്ചുവല്ലോ രതിനിര്‍വേദം ആനേം കുതിരേം സംഭവവും ഒന്നും അല്ല എന്ന്. എങ്ങിനെ മനസ് വന്നു അണ്ണാ അവസാനം എങ്ങിനെയൊക്കെ തോന്നാന്‍ ?? ബാബു, ഒരിക്കിലും രതിനിര്‍വേദം മഹാ അപരാധമായി എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഭരതന്‍ പല്‍മരാജന്‍ ടീമിന്‍റെ ഒരു നല്ല ചിത്രം അല്ല രതിനിര്‍വേദം എന്നേ ഞാന്‍ പറഞ്ഞുള്ളൂ ( Feb 17 , 2011 . 4 .14 Pm). അവിടെ നിന്ന് താങ്കള്‍ പിന്നെ വിഷയത്തില്‍ നിന്ന് മാറി ഇട്ടാല്‍ പൊട്ടാത്ത കുറെ ഏറുപടക്കവുമായി, കോഫി ഷോപ്പ് + ഹായ് ഡാ + Harley Davidson എന്നു തുടങ്ങീ സ്ത്രീ പീഡനം, മതില്‍ ചാട്ടവും, കുളിസീന്‍ കാണല്‍ പിന്നെയതാ മത മൈത്രിക് പറയും പോലെ ഭാഗവതം, ഖുറാന്‍, ബൈബിള്‍ , അങ്ങിനെ എന്തല്ലാം കാര്യങ്ങളുമായി ഭവാന്‍ തുടങ്ങിയപോള്‍ ഈയുള്ളവനും ഒന്ന് പ്രതികരിച്ചുവെന്നു മാത്രം. യ്യോ, വിട്ടുപോയി ഇതിനിടക്ക് സെക്സിന്റെ പരമോനത ലക്‌ഷ്യംത്തെ കുറിച്ച് ഒരു ക്ലാസും എടുത്തു. മനുഷ്യന്‍ അമ്മീബയെപോലെയോ അല്ലെങ്കില്‍ ഇടി വെട്ടി ഉണ്ടാവുന്ന കൂണ് പോലെയോ അല്ല എന്ന്‌ ഈയുള്ളവനും അറിയാം, പക്ഷെ താങ്കള്‍ ക്ലാസ്സ്‌ എടുത്തു പഠിപ്പിച്ചുന്നതുപോലെ ആണ് മനുഷ്യന് സെക്സ് എങ്കില്‍ ഈ ലോകത്തിന്‍റെ ജനപെരുപ്പം എവിടെ എത്തിയേന്നെ ?? അയ്യോ, ഇനി ഇതില്‍ കേറി തൂങ്ങലേ ഭായി, ഒന്ന് ചിന്തിച്ചു പോയി എന്ന്‌ മാത്രം…

  രതിനിര്‍വേദവും അരപെട്ടകെട്ടിയ ഗ്രാമവും തൂവാനത്തുമ്പികളും വേനല്‍കിനാവുകളും പിന്നെ താങ്കള്‍ പറയാത്ത രതിലയം, ലയനം, khrasyasrinkan , അവളുടെ രാവുകള്‍, ആറ്റു വന്ഞ്ചി ഉലഞ്ഞപോള്‍, വീട്, പറങ്കിമല, പതിനാറു വയതിനിലെ ‍ തുടങ്ങി താങ്കളുടെ ലിസ്റ്റില്‍ ഉള്ളതും ഇല്ലാത്തതുമായി ഒരു പാട് നമ്മ കണ്ടിട്ടുണ്ട് അണ്ണാ. പുട്ടിനു തേങ്ങ തിരികുന്നതുപോലെ അത് കാണ് ഇതു കാണ് എന്നൊക്കെ താങ്കള്‍ എഴുതി വിടുമ്പോള്‍ തമാശ തോന്നുന്നു ചേട്ടാ.

  താങ്കള്‍ പറഞ്ഞത് പോലെ താങ്കളുടെ മനോരാജ്യത്ത് താങ്കള്‍ക്ക് രാജവാകാം , കത്രീന കൈഫിനെ മാത്രമല്ല ( എന്താണാവോ അവിടെ ഒതുക്കിയത് ! ) അതിനപ്പുറം ഉള്ള കൈഫുമായി പപ്പു രാജാവും രതി ചേച്ചിയും കളിക്കാം. പക്ഷെ, സൂക്ഷിക്കണം നാടന്‍ കഥകള്ളില്‍ കേട്ടപോലെ അവിടെ ഏതെങ്കിലും ഒരു പയ്യന്‍ ഉണ്ടാവും രാജാവിതാ നഗ്നന്‍ ആണെന്ന് വിളിച്ചു പറയാന്‍.

  ചന്ദ്രനില്‍ ഒന്നും കേറി നോക്കേണ്ടി വന്നില്ല ഭാഗ്യം, അതിനു മുന്‍പേ താങ്കള്‍ തിരിച്ചു വന്നിലെ രതിനിര്‍വേദം ആനേം കുതിരേം ഒട്ടകവും ഒന്നും അല്ല എന്ന് പറഞ്ഞ്. ഭൂമി ഉരുണ്ടതാണെന്ന് കരുതാന്‍ ഇതിലും വലിയ ഉദാഹരണം ഉണ്ടോ ഭായ് ?? പിന്നെ താങ്കള്‍ ഒരാളുടെ പേര്‍ പറഞ്ഞുവല്ലോ ബരാക് ഒബാമ. അങ്ങോരുടെ ഓഫീസില്‍ താങ്കള്‍ക്ക് ആ പറഞ്ഞ രജിസ്ടര്‍ ചുമക്കലാണോ പണി ..

  ഇനി താങ്കളുടെ ചോദ്യത്തിനുള്ള മറുപടി ………. രതിനിര്‍വേദത്തിലെ കഥ പോലെ മാത്രമല്ല അതിനപ്പുറമുള്ള അറപ്പ് ഉളവാക്കുത് പലതും മനുഷ്യ ജീവിതത്തിന്റെ ചുറ്റും നടക്കുന്നു. പക്ഷെ അതെല്ലാം സ്ക്രീനില്‍ വെള്ളി വെള്ളിച്ചതില്‍ കണ്ടു രസിക്കുകയും അത് വിശേഷപ്പെട്ടതെന്നു കൈ അടിച്ചു സമ്മതിക്കുവാനും ഈയുള്ളവന് മനസ്സ് അനുവദിക്കുന്നില്ല. ഒരു ബാലന്‍ അവന്‍റെ വളര്‍ച്ചയുടെ ഖട്ടത്തില്‍ തോന്നുന്ന കാമ ചാപല്യങ്ങള്‍ക്ക് രതിനിര്‍വേദത്തിലെ പോലെ ഇങ്ങനെയൊരു ചിത്രീകരണ വിശേഷം വേണ്ടിയിരുന്നുവോ ?? താങ്കള്‍ പറഞ്ഞ മനോരാജ്യത്തില്‍ അങ്ങിനെ ഒരു പയ്യന്‍ പ്രായത്തില്‍ വളരെ കൂടുതല്‍ ഉള്ള ഒരു ചേച്ചിയുമായി സംഗമിക്കുന്നത് , അത് വിറ്റു ലാഭം ലാക്കാക്കുന്നവര്‍ വളരെ വൃത്തികെട്ട രീതിയല്‍ അത് കാണിക്കുമ്പോള്‍ അതാണ് ശരിയെന്നും ഒഹ് ബ്രില്ല്യന്റെന്നും ഞാന്‍ പറയണമായിരുന്നോ സുഹൃത്തേ ?? സെക്സ് ഒരു പാപമല്ലെന്നും അത് മനുഷ്യ ജീവനും നന്മക്കും ഉള്ളതാന്നെന്നും ഞാനും വിശ്വസിക്കുന്നു. പക്ഷെ രതിനിര്‍വേദത്തിലെ കഥ പോലെ ഒരു ബാലന്റെ മുതിര്‍ന്ന സ്ത്രീയുമായുള്ള കാമ ചിന്തക്കള്‍ക്ക് ഇങ്ങനെ ഒരു ചലച്ചിത്ര ഭാഷ്യം നല്‍കിയത് തെറ്റാണെന്ന് എനിക്കിനിയും പറയാന്‍ കഴിയും. അറിയാം, നൂറു നൂറു ചോദ്യങ്ങളും ഷെല്‍ ആക്രമണവുമായി താങ്കള്‍ ഇനിയും ‍ ചാടി വീഴുമെന്ന്‌. പക്ഷെ, മൂവീരാഗയുടെയും നമ്മുടെയും ഒരു പാട് സ്ത്രീ സുഹൃത്തുക്കള്‍ വായിക്കുന്നതുകൊണ്ട് വൃത്തികേടല്ലാത്ത ഒരു ഭാഷയില്‍ ചര്‍ച്ച തുടരാം എന്ന് പ്രതീക്ഷിക്കുന്നു..

  @Binesh ….
  താങ്കളുടെ ചോദ്യം സ്ഥാനത്താണ്, എത്ര പേര്‍ കാണും കുടുബവുമായി ഈ ചിത്രം. പക്ഷെ അങ്ങിനെ നമ്മളൊന്നും ചോദിച്ചുകള്ളയരുത് കാരണം, ഷക്കീല ചേച്ചിയുടെ ഒരു പാട് ചിത്രങ്ങള്‍ വരെ നമ്മുടെ നാടുകാര്‍ കാശാക്കി കൊടുത്തിട്ടുണ്ട്‌.

 34. @ jay
  ഈ ചര്‍ച്ച വൃത്തികേടാവാന്‍ മയില്‍പീലിതുണ്ട്‌ പോലുള്ള 🙂 തൂവാനപ്രണയത്തിന്റെ ഒപ്പം ജയഭാരതിയുടെ അടിവസ്ത്രങ്ങള്‍ തുന്നിചേര്‍ത്തത് ഞാനല്ല ഭായീ. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന് പറയുന്നവരുമായി ഒരു സംവാദം ബുദ്ധിമുട്ടാണ്. ഞാന്‍ അയക്കുന്ന ഷെല്‍ പെറുക്കി താങ്കള്‍ ബുദ്ധിമുട്ടേണ്ട. വിട്ടു കള. താങ്കള്‍ ഖജുരാഹോയിലെ ശില്പങ്ങളിലും കിന്നാരതുംപിയുടെ പോസ്റ്റര്‍ കളിലും ഒന്നേ കാണൂ – cheap &‌ vulgar പിള്ളേരെ പിഴപ്പിക്കല്‍ sex . ഏതായാലും നമ്മുടെ ഒക്കെ മാതാപിതാക്കള്‍ക്ക് അതത്ര ചീപ്പ്‌ ആയി തോന്നാത്തത് കൊണ്ട് നമുക്കിവിടെ കമന്റ്‌ മിസൈല്‍ അയച്ചു കളിക്കാം .

 35. @ jay Feb 23, 4:37 am
  താങ്കള്‍ പറഞ്ഞത് പോലെ രതിനിര്‍വേദം അല്ല പദ്മരാജന്‍-ഭരതന്‍ ടീമിന്‍റെ ഏറ്റവും മഹത്തായ സൃഷ്ടി എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. എന്നാല്‍ ഇത്തരം ഒരു subject അഭ്രപളികളിലക്കാന്‍ അവര്‍ കാണിച്ച സാഹസത്തെയാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ചര്‍ച്ച ചെയ്യപെടെണ്ടിയിരുന്നത്. ( രതിനിര്‍വേദം എന്ന കഥ ‘ പ്രസിദ്ധീകരണ യോഗ്യമല്ല ‘ എന്ന കുറിപ്പോടു കൂടി പദ്മരാജന് മടക്കി അയച്ചിട്ടുണ്ട് മാതൃഭൂമിയോ മറ്റോ, എന്നാണ് എന്‍റെ ഓര്‍മ). അങ്ങനെയുള്ള ഒരു കഥ സിനിയാക്കാന്‍ ഭരതന്‍ കാണിച്ച ധൈര്യം appreciable തന്നെയാണ്. { എന്നാല്‍ അവര്‍ പറഞ്ഞ കഥയെ പറ്റിയുള്ള വിവാദങ്ങള്‍/ചര്‍ച്ചകള്‍ ഒരിക്കലും തീരാനും പോകുന്നില്ല) അതേസമയം ആറ്റു വഞ്ചി, ലയനം തുടങ്ങിയ ചിത്രങ്ങളോടൊപ്പം തുവാനതുമ്പികള്‍, അരപ്പട്ട, തുടങ്ങിയ സിനിമകളെ ഏച്ചുകെട്ടിയ താങ്കളുടെ അഭിപ്രായം നീതിക്ക് നിരക്കാത്തതും അങ്ങേയറ്റം അപലപനീയവുമാണ്. എന്‍റെ കടുത്ത അമര്‍ഷം അക്കാര്യത്തില്‍ താങ്കളെ അറിയിക്കട്ടെ. 🙁

  @ ബിനീഷ് , Feb 22 , 1:08 pm
  ആദ്യം പടം release ആവട്ടെ. അഭിപ്രായം വരട്ടെ. എന്നിട്ട് പോരെ സിനിമ കാണാനോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാന്‍.
  ഏതായാലും പടം release ആവുന്നതിനു മുമ്പേ കുടുംബത്തുള്ളവരെ കാണിക്കാന്‍ പറ്റില്ല എന്ന് വിധിയെഴുതിയ താങ്കളെ പോലെയുള്ളവര്‍ തലയില്‍ മുണ്ടിട്ടെങ്കിലും ചുറ്റിക്കറങ്ങുന്നിടത് കുടുംബവുമായി ധൈര്യസമേതം ആള്‍ക്കാര്‍ക്കെങ്ങനെ വരാന്‍ കഴിയും അനിയാ? മറ്റുള്ളവരുടെ മുന്നിലോ, ഇതുപോലെയുള്ള സൈറ്റിലോ കപടസദാചാര വേഷം കെട്ടുകയും കഴുകന്‍ കണ്ണുകളുമായി തിയെട്ട്ടര്‍ പരിസരത്ത് കുറ്റിയടിക്കുകയും ചെയ്തിട്ടുള്ളവരുടെ ഇടയിലേക്ക് ഈ പടം എന്നല്ല ഏതു പടം വന്നാലും കുടുംബസമേധം പോകുന്നത് ദുഷ്കരമാണനിയാ. തിയേറ്ററില്‍ മാത്രമല്ല, റെയില്‍വേ സ്റ്റേഷന്‍, ഷോപ്പിംഗ്‌ മാള്‍, തുടങ്ങി എവിടെ പോയാലും പ്രായഭേദമന്യേ നോക്കി ഗര്‍ഭം ആക്കാന്‍ ശേഷിയുള്ള കഴുകന്‍ കണ്ണുകള്‍ പതിയിരിക്കുന്നു. { അതേ ആള്‍ക്കാര്‍ തന്നെ രതിനിര്‍വേദത്തിനു മാര്‍ക്കിടാന്‍ ചുവന്ന പേനയുമായി വന്നിരിക്കുന്നു. അപഹാസ്യം തന്നെ} ഇനി താങ്കള്‍ പറയൂ ഈ സിനിമ ഇറങ്ങുമ്പോള്‍, ഞാന്‍ ഒറ്റയ്ക്ക് പോണോ, കുടുംബസമേധം പോണോ, ഒരു വണ്ടി നിറയെ സ്കൂള്‍ വിദ്യാര്‍ഥിനികളുമായി പോണോ?

 36. mandatharam parayaruthu , 1965- muthal jayabharathi undu , allathe 1978- il irangiya aa padam kondalla avar thaara simhasanam kayariyathu

 37. @ bineesh
  കുടുംബത്തോടൊപ്പം കാണാന്‍ പറ്റുന്ന സിനിമകള്‍ മാത്രമാണ് നല്ല സിനിമകളെന്ന് പറയാന്‍ കഴിയുമോ സുഹ്ര്ത്തെ?അങ്ങനെയെങ്കില്‍ ഏന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത്? u സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയാത്ത സിനിമകളൊക്കെ നിരോധിച്ചാല്‍ പോരെ?
  ഭാരതന്റെയുന്‍ പദ്മ രാജന്റെയും മിക്ക ചിത്രങ്ങളിലും സെക്സ് വിഷയമൈട്ടുണ്ട്. അവയെല്ലാം മോശം ചിത്രങ്ങളാണോ?
  സെക്സ് മുഖ്യ വിഷയമയമാകുന്ന ചിത്രങ്ങള്‍ക്ക് നല്ലൊരു സന്ദേശം കൊടുക്കാന്‍ സാധിക്കുമെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അവ നല്ല ചിത്രങ്ങളാണ്‌. മാത്രമല്ല അവയൊരു ആശ്വാസവുമാകം.പക്ഷെ അതിലൊരു നല്ല സന്ദേശം ഉണ്ടാവണം.
  മൂര്‍ത്തി f വേര്‍ഡ്‌ ഉപയോഗിച്ചപ്പോള്‍ {നല്ല രീതിയിലാണെങ്കില്‍ പോലും} ചിലരുടെ സദാചാരത്തിന് മുറിവേറ്റു.ഇ ചര്‍ച്ചയിലൂടെ ആ {കപട} സദാചാര കോട്ട തകരുകയും ചെയ്തു.

 38. @മാത്തുക്കുട്ടി Feb 24 , 12 : 13 Pm

  ആറ്റുവഞ്ചി ലയനം എന്നീ ചിത്രങ്ങളെ തൂവാനം, അരപെട്ട തുടങ്ങിയ ചിത്രങ്ങളുമായി താരതമ്യം ചെയ്തതോ അല്ലെങ്കില്‍ അതേ ചിത്രങ്ങളുടെ ശ്രേണിയില്‍ ഉള്‍പ്പെടുത്തിയെതോ അല്ല. കണ്ടതും ശേഖരത്തില്‍ ഉള്ളതുമായ ചിത്രങ്ങളുടെ പേര് പെട്ടെന്ന് ഓര്‍ത്തെടുത്തപോള്‍ ഓര്‍മയില്‍ വന്നത് എഴുതിയെന്നു മാത്രം.

  @ ബാബു അലക്സ്‌ Feb 23 , 5 : 48 Pm

  അത് തന്നെയാണ് എനിക്കും പറയാനുള്ളത്, ചുക്കേത്‌ ചുണ്ണാമ്പേത് എന്ന് അറിയാത്തവരോടും താന്‍ പിടിച്ച മുയലിന്‌ രണ്ടു കൊമ്പ്‌ എന്ന് വാദിച്ച് ജയിക്കാന്‍ ശ്രമിക്കുന്നവരോടും (ജയിക്കില്ല അത് വേറെ കാര്യം) ഒരു ചര്‍ച്ച തുടര്‍ന്ന് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടാണ്. താങ്കള്‍ ഇപ്പോഴും ഖജാരവോ ശില്‍പങ്ങളുടെ മുന്നില്‍ തന്നെയാണ്. തലേണ്ട അമ്മാവാ ഞാന്‍ നേരാവില്ല എന്ന മട്ടില്‍ മാതാപിതാക്കളെ വരെ താങ്കള്‍ ഈ ചര്‍ച്ചയില്‍ വായക്ക് തോന്നുന്നത് കോതക്ക് പാട്ട് എന്ന രീതിയില്‍ എഴുതി വിട്ടു. താങ്കളെ പോലെ വിഷയത്തില്‍ നിന്ന് വ്യതിച്ചലിച്ചു ഈ രീതിയില്‍ ഇനി ഈ ചര്‍ച്ച തുടര്‍ന്ന് കൊണ്ട് പോയാല്‍ പലതും മറന്ന് പല കാര്യങ്ങളും പറയേണ്ടിവരും എന്നുള്ളതുക്കൊണ്ടും മൂവീ രാഗയുടെ ഈ ഒരു സദസ്സ് അതിനു പറ്റിയതല്ല എന്ന് ബോധ്യമുള്ളത്‌ക്കൊണ്ടും രണ്ടു വരി പഴയ കവിത ഓര്‍മിപ്പിച്ചുകൊണ്ട് തല്‍കാലം ഈ വിഷയത്തില്‍ നിന്ന് Ma Salama !!!!!!

  കോപിപ്പിക്കുകില്‍ തെല്ലു ഇളകാ സാധു മാനസം
  ചൂട്ടെരിച്ചു പിടിച്ചീടില്‍ കടല്‍ വെള്ളം തിളക്കുമോ ??

 39. പുതിയ രതിചേച്ചി ആള്‍ അത്ര നിസാരക്കാരിയല്ല കേട്ടോ? 25 പവന്റെ അരഞ്ഞാണമാണ് ആള്‍ ധരിക്കുന്നത്. ഭീമയാണ് ഈ ആഭരണം പണിയുന്നത്. 32 വര്‍ഷം പഴക്കമുള്ള ഡിസൈനിലാണത്രേ അരഞ്ഞാണം. ഇതു കൂടാതെ രതിചേച്ചി ധരിക്കുന്ന മറ്റ് ആന്റിക് ആഭരണങ്ങള്‍ ഒരുക്കുന്നതും ഭീമ തന്നെ. ഈ അരഞ്ഞാണം കാണാനായി ഇനി പെണ്ണുങ്ങള്‍ സിനിമയ്‌ക്ക് വരുമായിരിക്കും 🙂

 40. പെണ്ണുങ്ങള്‍ വരും അരഞ്ഞാണം കാണും. പക്ഷെ… പൊന്നു പെങ്ങന്മാരെ രതി ചേച്ചിയുടെ ഈ അരഞ്ഞാനത്തിന്റെ മോഡല്‍ ഭര്‍ത്താവിനെ കാണിച്ചിട്ട് അത് പോലെ ഒരെണ്ണം മേടിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ഈ പടത്തിന് വിടുന്നവര്‍ സൂക്ഷിക്കണേ.. പെണ്ണുങ്ങള്‍ അരഞ്ഞാണം കണ്‍ കുളിരെ കാണും. പക്ഷെ ആണുങ്ങള്‍ വേറെ പലതും കണ്ടാലും ഇത് കാണുന്നെ ഉണ്ടാവില്ല. പിന്നെ ഇത് കണ്ടു മനസ്സിലാക്കാന്‍ രണ്ടാമത് പോവേണ്ടി വരും എന്ന്‌ പറഞ്ഞു കളയും. അത് കൊണ്ട് പോവുമ്പോള്‍ നേരത്തെ തന്നെ പ്രത്യേകം പറഞ്ഞു വിട്ടില്ലേല്‍ കാര്യം നടക്കില്ല കേട്ടോ.

 41. njan kandathil vachu ettavum nalla cinema niroopana site aanithu…ividuthe readers commentsinu vare oru standard undu

 42. എല്ലാവരുടെയും സൗന്ദര്യ സങ്കല്‍പം വ്യത്യസ്തമാണ്. ഒരു കാര്യം എനിക്ക് തോന്നിയത് ഇന്നത്തെ തലമുറയില്‍ ഉള്ളവര്‍ക്ക് ജയഭാരതിയുടെ സൗന്ദര്യം ആസ്വദിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഞാന്‍ ഇതിനെ കുറിച്ച് എന്റെ അമ്മയോട് സംസാരിച്ചപ്പോള്‍, അമ്മ പറഞ്ഞത് അവരുടെ തലമുറയിലുള്ള പല സ്ത്രീ പ്രേക്ഷകര്‍ക്കും ജയഭാരതിയെ ഇഷ്ടമായിരുന്നില്ല എന്നാണ്. എന്നാല്‍ പുരുഷന്മാര്‍ പലരും അവരെ വളരെ അധികം ഇഷ്ടപെട്ടിരുന്നു. അവരുടെ ആക്ടിംഗ് സ്കില്ല്സിനെകുരിച്ചും അത് തന്നെയാണ് അഭിപ്രായം.

  ചില സിനിമകിളില്‍ അവര്‍ നന്നായിട്ടുണ്ട്. ചിലത് കാണുമ്പോള്‍ തൊലി ഉരിഞ്ഞു പോവുന്നത് പോലെ തോന്നും. അവരുടെ സൌന്ദര്യത്തില്‍ എനിക്ക് ഒരു അഭിപ്രായവും ഇല്ല. എന്റെ സൌന്ദര്യ സങ്കല്പത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ് അവരുടേത്. പഴയ സിനെമാനടിമാരില്‍ എന്റെ favorite ശാരദ ആണ്. actinginte കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും.

  ഇന്ന് ഈ ഒരു സിനെമയുക്ക് ഒരു പ്രസക്തിയും ഇല്ല. പുതിയ തലമുറ സെക്സ് കണ്ടു മടുത്തത്‌ കൊണ്ടോ ബ്ലൂ ഫിലംസ് കാണാന്‍ access ഉള്ളത് കൊണ്ടോ അല്ല. പഴയ സിനിമയില്‍ കാര്യമായിട്ട് ഒന്നുമില്ലെന്കിലം fimmakersinte boldnessine നമുക്ക് അന്ഗീകരിക്കാം. ( just considering the time frame, when the movie was made ). They had something to prove! പക്ഷെ ഇന്ന് ഈ സിനിമ ഉണ്ടാക്കുന്നത് ഒരു ഗൂഡ ലക്‌ഷ്യം കൊണ്ട് മാത്രമാണ്. പറയുമ്പോള്‍ so called ക്ലാസ്സിക്‌ മൂവി, അതിന്റെ remake , പിന്നെ cashing in on bharadan – padmarajan കൂട്ടുകെട്ടു !!!! ഒരു ബോള്‍ഡ് ആയിട്ടും talented ആയിട്ടുമുള്ള ഒരു നടിയെ മോശമായി utilize ചെയ്യാനും സൂക്കെടുള്ള മലയാളി പുരുഷ പ്രേക്ഷകരെ മുന്നില്‍ കണ്ടുകൊണ്ടു മാത്രം എടുക്കുന്ന മൂവി! ( sometimes i wonder, is swetha menon very dumb to not understand this. just referring to her other recent movie ‘ kayam’ )

 43. i think all the movie raga viewers got a chance to see the latest stills of rathinirvedham. to be honest swetha menon will give what the viewers expect from her,actually in this film her casting is depends on not only her talent but also some other factors. the intention of the producer is very clear to attract the youth maximum. i wonder why a director like rajiv kumar agree to do this film.

 44. ഒരു ഗ്രാമീണ മലയാളി പെണ്‍കൊടിയുടെ കാമം എന്ന വികാരം തുടക്കം മുതല്‍ ഒടുക്കം വരെ പ്രേഷക മനസ്സില്‍ നൂറുശതമാനം പ്രതിഭലിപ്പിച്ചുകൊണ്ട് ജയഭാരതി അവതരിപ്പിച്ച രതിയും കൃഷ്ണ ചന്ദ്രന്‍ എന്ന മീശ മുളച്ചുവരുന്ന പയ്യന്റെ നിഷ്കളങ്കമായ കവ്മാര പ്രേമത്തിന്റെ കാവ്യഭാവനയും മലയാളിക്ക് പകര്‍ന്നു തന്ന ആ പഴയ രതിനിര്‍വേതം കണ്ടവര്‍ക്ക് പുതിയ രതിനിര്‍വേതം കാണുമ്പൊള്‍ തോന്നുക കെട്ടുപ്രായം കഴിഞ്ഞു പുരനിറഞ്ഞു നില്‍ക്കുന്ന ഒരു ചേച്ചിയും പ്രേമം എന്ന കലയെ കഷ്ടപ്പെട്ട് അഭിനയിച്ചു പ്രതിഭലിപ്പിക്കാന്‍ പടുപെടുന്നെ ഒരു കവ്മാരം കഴിഞ്ഞ പയ്യന്റെയും കുറെ അഭിനയ മുഹൂര്‍ത്തങ്ങള്‍ ആണെന്ന് തോന്നി പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *


4 + = 10