രണ്ടാമൂഴം സിനിമയാക്കുന്നു

എം ടി വാസുദേവൻ നായർ എന്ന എഴുത്തുകാരനെ  മലയാളികൾ എത്രത്തോളം ഉയരത്തിലാണോ പ്രതിഷ്‌ഠിച്ചിരിക്കുന്നത്, അതിലും ഒരുപടി മുകളിൽ നിൽക്കുന്ന കൃതിയാണ് അദ്ദേഹത്തിന്റെ രണ്ടാമൂഴം. മഹാഭാരതകഥയിലേക്ക് ഭീമന്റെ കണ്ണിലൂടെ നോക്കുന്ന ഈ കൃതി സിനിമയാവുകയാണ്. ഹരിഹരനാണ് സംവിധാനം.

എന്നാൽ രണ്ടാമൂഴം ഒരു മലയാള സിനിമ മാത്രമായിരിക്കില്ല. ഇന്ത്യയിലെ എല്ലാ പ്രധാനഭാഷകളിലും ഇംഗ്ലീഷിലും സിനിമ റിലീസ് ചെയ്യും. നടീനടന്മാരും വിവിധ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ളവരാകും.  1984-ൽ പ്രസിദ്‌ധീകരിച്ച ഈ നോവൽ  വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇതിവൃത്തം മഹാഭാരതവും. അതിനാൽ മലയാളികൾക്കു മാത്രമല്ല മറ്റു ഭാഷക്കാർക്കും ഈ സിനിമ ആസ്വദിക്കാനാകും എന്നാണ് കണക്കുകൂട്ടൽ.

1979-ൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്ന ചിത്രത്തിലൂടെയാണ്   എം ടി- ഹരിഹരൻ ടീം ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് വളർത്തുമൃഗങ്ങൾ (1981), വെള്ളം ( 1984), പഞ്ചാഗ്നി ( 1986), നഖക്ഷതങ്ങൾ (1986), അമൃതംഗമയ (1987), ആരണ്യകം (1988), ഒരു വടക്കൻ വീരഗാഥ (1989), പരിണയം( 1994), എന്നു സ്വന്തം ജാനകിക്കുട്ടി( 1998) 2009-ൽ പഴശ്ശിരാജയും.

ചിത്രത്തിന്റെ പണികൾ തുടങ്ങിക്കഴിഞ്ഞു. പ്രേക്ഷകർക്കു മുമ്പിൽ ഇനി അവശേഷിക്കുന്നത് ഒരു പ്രധാന ചോദ്യമാണ്- ആരായിരിക്കും ഭീമൻ? പിന്നെ കുന്തി, ദ്രൗപദി, അർജുനൻ, ദുര്യോധനൻ….. അങ്ങനെ ഒട്ടേറെ കഥാപാത്രങ്ങൾ. ഇവരെ അഭ്രപാളിയിലെത്തിക്കാൻ ആർക്കൊക്കെയാകും ഭാഗ്യം ലഭിക്കുക?

പഴശ്ശിരാജയ്‌ക്കു ശേഷം രണ്ടാമൂഴം മാത്രമായിരുന്നു എനിക്കു മുമ്പിലുണ്ടായിരുന്നത്. ഏതു സംവിധായകനും രണ്ടാമൂഴം ഒരു ചലഞ്ച് ആണ്. അത്  ഏറ്റെടുക്കാൻ എനിക്കു കഴിയുമെന്ന് എംടിക്കു തോന്നി. കുറച്ചു ദിവസങ്ങളായി ഞങ്ങൾ ആ പ്രൊജക്‌ടിനു വേണ്ടിയുള്ള പണികളിലാണ്.  The Hindu-വിനു നൽകിയ  അഭിമുഖത്തിൽ ഹരിഹരൻ പറയുന്നു.

| Team Indulekha

167 thoughts on “രണ്ടാമൂഴം സിനിമയാക്കുന്നു”

 1. @Arun Gopalakrishnan,

  Yes, The Last Temptation of Christ oru athyugran anubhavam aanu. Kidilan enne parayanullu. Sahithya niroopakan M.Krishnan Nair parayaarund. Mikacha Kala Srushtikal eppozhum ningale ‘hond’ cheyyum ennu…. ee cinema athu pole onnanu.

  But, Kim-Ki Dukinte kaaryathil enik ithiri niraasa und. Mooparude ettavum avasaanam cheytha cinema kandu. “breath”, nannayilla. theerthum nirasapeduthi.

 2. പിന്നെ ചാണ്ടിച്ചായനോടു ഒരു കാര്യം പറയാനുള്ളത് ഞാന്‍ എന്നെപ്പോലെ ഒരു മദ്ധ്യ തിരുവിതാംകൂര്‍ നസ്രാണി ചെക്കന്‍ രാമായണ-മഹാഭാരത കഥകള്‍ വായിച്ചുപഠിച്ചത് ഹിന്ദിയിലോ ഇംഗ്ലീഷിലോ ഒന്നുമല്ല. സംസ്കൃതത്തില്‍ എഴുതിയ കടുകട്ടി ശ്ലോകങ്ങളും വായിച്ചല്ല. ഹിന്ദിയില്‍ ഇറങ്ങിയ അമര്‍ ചിത്ര കഥകളുടെ മലയാളം പരിഭാഷകള്‍ വായിച്ചാണ്. അതില്‍ ഭീമനും കൃഷണനും ഹനുമാനുമൊക്കെ നല്ല വടിവൊത്ത മലയാളം ത്തന്നെയാണ് പറഞ്ഞത്. ഇതുപോലെ തന്നെയായിരിക്കും പലരുടേയും അനുഭവം. ഞങ്ങളൊക്കെ രണ്ടാമൂഴത്തിലെ അച്ചടി ഭാഷ അങ്ങ് സഹിച്ചോളാം. വേദവ്യാസന്‍റെ മുഖത്ത് നിന്ന് നേരിട്ട് മഹാഭാരത കഥ പഠിച്ച ചാണ്ടിച്ചായനെ പോലെയുള്ളവര്‍ അത് കാണണ്ടാന്നെ.

 3. എന്തിനാ ചാണ്ടിച്ചായാ ഈ ആവശ്യമില്ലാത്ത ബലം പിടുത്തം. രണ്ടാമൂഴം സംസ്കൃതത്തില്‍ എടുത്തിട്ട് അതാത് ഭാഷയില്‍ subtitle!! വളരെ നല്ലത്. പാവം പിടിച്ച മലയാളം നല്ലവണ്ണം വായിക്കാന്‍ അറിയാത്ത പാവം പ്രേക്ഷകര്‍ ഒന്നാം രംഗത്തിലെ subtitle വായിച്ച് തീരുമ്പോഴേക്കും സിനിമ തീര്‍ന്നിരിക്കും. അപ്പോള്‍, പിന്നെ നല്ലപോലെ വായിക്കാന്‍ അറിയാത്തവര്‍ സിനിമയ്ക്കു പോകരുതെന്ന് ആയിരിയ്ക്കും താങ്കളുടെ അഭിപ്രായം. നിങ്ങള്‍ നടക്കുന്ന കാരയ്മ് വല്ലതും പറ ചങ്ങാതി. ഏതൊരു കലാരൂപം ഉണ്ടാക്കാനും കുറച്ച് സ്വീകാര്യമായ വിട്ടുവീഴ്ചകള്‍ ആവശ്യമാണ്. വടക്കന്‍ വീരഗാഥയിലെ കഥാപാത്രങ്ങള്‍ എല്ലാം യഥാര്‍ത്ഥത്തില്‍ അച്ചടി ഭാഷയാണോ പറഞ്ഞിരുന്നത്. അല്ലെങ്കില്‍ വൈശാലിയെപ്പോലെ അതും ഒരു ‘മോശം’ ചിത്രമായിരുന്നോ? അതേ എന്നാണ് ഉത്തരമെങ്കില്‍ ഒന്നേ പറയാനുള്ളൂ. താങ്കള്‍ ഇവിടെങ്ങും ജനിക്കേണ്ടാ ആളല്ല.

 4. @Chandy
  thankalude ithrem cmnts kandapol parayunnu enne ullu. e kazhinja easter dinathil njan oru malayalam cinema kandu peru orkunila kzhamikuka. suhruthe adil Yesu Christhu vare malayalam parayunundelo. thotapurathu kidakunna thamizhanmar polum nere chove parayatha nammu de e sundaramaya bhazha angu yahoodiyayil undayirunna Christhu nu prayamenkil aarshabharatha samskarathinte uravida kaalam ennu karutha pedunnu Dwapara yugathile Krishnanum, Bheemanum. bakki ullavarum paranjal enda pulikumo???…

  alla eniku ariyan melanjitu chodikuva. enda achayante prashnam, M.T sir adehathinte oru novel cinema aakumbol adil adehathinu ishtam ullathu cheyatte achayanu kaanan ishtamundenkil poyi kaanuka illenkil vittu kalayuka. veruthe “Vayil thonniyadu kothakku pattu” ennu parayunna e paripadi maati veku… plsssssssss……………

 5. മുന്പ് ഒരു ഇന്റെര്‍വ്യൂവില്‍ എം ടി തന്നെ പറഞ്ഞിട്ടുണ്ട് രണ്ടാമൂഴം സിനിമയാക്കാന്‍ പറ്റില്ല കാരണം അതിന്റെ ഘടന സിനിമാറ്റിക് അല്ല ഡ്രമാറ്റിക് ആണ് എന്നു.ആ എം ടി തന്നെ ഇപ്പോള്‍ മാറിചിന്തിചതിന്റെ കാരണം പഴശ്ശിരാജയുടെ വിജയം ആണോ അതോ വേറെ എന്തെങ്കിലും മുന്നില്‍ കണ്ടിട്ടാണോ?

 6. @ ബാബു അലക്സ്‌…

  നിങ്ങള്‍ക്കുള്ള അപകര്‍ഷതാബോധം മാറ്റുന്നതാണ് നല്ലത്. നിങ്ങള്ക്ക് ആവശ്യത്തിനു ബുദ്ധിയുണ്ട്, ഇല്ലെന്നു നിങ്ങള്‍ തന്നെ നിങ്ങളോട് പറയാതിരുന്നാല്‍ മതി. ഞാന്‍ ആദ്യമേ പറഞ്ഞു. സിനിമ കാണുന്ന ഒരു ഭൂരിപക്ഷത്തിനു കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷ ഒരു പ്രശ്നമല്ല…ഒരു ന്യൂനപക്ഷത്തിനെ ഇതൊക്കെ ഒരു പ്രശ്നമുള്ളൂ. പക്ഷെ ഇതൊരു പ്രശ്നം തന്നെയാണ്.

  “Fiction needs to be real” എന്ന ആശയത്തില്‍ നിന്നാണ് പുരാണ കഥാപാത്രങ്ങളായ ഭീമനും ബാക്കിയുള്ള പഹയന്മാരും അന്നത്തെ ഭാഷ സംസാരിക്കണമെന്ന് അഭിപ്രായപെട്ടത്. അത് പാലിയാണോ, സംസ്കൃതമാണോ, അതോ മറ്റു വല്ലുതുമനോന്നു കണ്ടുപിടിക്കണം…അതിനുള്ള റിസര്‍ച്ച്/അന്വേഷണം തിരക്കഥ എഴുതുന്നയാൾ നടത്തണം. ഇങ്ങനെയുള്ള “attention to detail” ആണ് ഒരു സിനിമ നന്നാക്കുന്നത്. ഇതൊന്നും ഇല്ലാതെയും സിനിമ ഉണ്ടാക്കാം…കണ്ണ് തുറന്നു നോക്കിയാല്‍ കാണുന്ന 99% മലയാളം സിനിമയും അത് തന്നെ. അതിന്റെയൊക്കെ കുഴപ്പങ്ങള്‍ നിങ്ങള്ക്ക് നന്നായി അറിയാം.

  @ ഷാബു തോമസ്‌
  നിങ്ങള്‍ നസ്രാനിയാണോ, ഈഴവനാണോ, നമ്പൂതിരിയാണോ എന്നത് ഒരു പ്രശ്നമല്ല. നിങ്ങള്ക്ക് കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷ പ്രശ്നമല്ല…നിങ്ങള്‍ക്കങ്ങിനെ പലതും പ്രശ്നമല്ലയിരിക്കും…എനിക്കതൊരു പ്രശ്നമാണ്…അതിനുള്ള കാരണങ്ങള്‍ പച്ച മലയാളത്തില്‍ എഴുതി…യോജിക്കാം, വിയോജിക്കാം…നിങ്ങള്‍ വിയോജിച്ചു അതിനുള്ള കാരണം നിങ്ങള്‍ നസ്രാണിയായി ജനിച്ചതാനെന്നും നിങ്ങള്‍ പറയുന്നു…സമ്മതിച്ചു.

  @ ദേവന്‍…
  നിങ്ങളാണ് ന്യായമായ ഒരു ചോദ്യം ചോദിച്ചത്…”MT അയ്യാക്കിഷ്ടമുള്ള പോലെ സിനിമ വിഭാവനം ചെയ്യാന്‍ സ്വാന്തന്ത്ര്യം കൊടുത്തു കൂടെ”…സമ്മതിച്ചു…അയ്യാള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ.

 7. @ ചാണ്ടി,
  പ്രതിപക്ഷബഹുമാനം തീരെ കുറവാണല്ലേ ചാണ്ടിക്ക്? ചൊറി കുത്തുന്നു, ആടുമോന്ത തുടങ്ങി നമുക്ക് വായില്‍ തോന്നുന്നതൊക്കെ വിളിച്ചു കൂവാം. മറ്റാരെങ്കിലും വസ്തുത പറഞ്ഞാല്‍ ഉടനെ അത് നമ്മുടെ അടിസ്ധാനത്ത് കൊള്ളും. (നമ്മുടെ ഗുരുനാഥനും അങ്ങനെ തന്നെ, അവാര്‍ഡു കമ്മറ്റിയിലെ മൂന്ന് പേരെ കാണിക്കാന്‍ ഉണ്ടാക്കി വിടുന്ന സാധനത്തിനു പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ടു തന്നെ സര്‍ക്കാര്‍ ആദരിക്കണം, ഇല്ലെങ്കില്‍ ആവലാതിയായി, പുലഭ്യം വിളിയായി, ടി വി ചന്ദ്രനെ അവഹേളിക്കലായി…)

  താങ്കളുടെ വാദഗതികള്‍ ഉപയോഗിച്ചു തന്നെയാണ് താങ്കളുടെ ഒരു റേഞ്ച് ഞാന്‍ മനസ്സിലാക്കിയത്. ആളെ നേരില്‍ കാണേണ്ട ആവശ്യം ഒന്നും ഇല്ല ഭായ്. താങ്കളെപ്പോലെയുള്ള അനേകം അഭിനവ സിനിമ പണ്ഡിത ശിരോമണികളോട് അത്യാവശ്യം ഇടപെട്ടിട്ടുള്ള ഒരുവന്‍ ആണ് ഞാന്‍. താന്‍ ചെയ്യുന്നത്
  ബൌദ്ധികമായ ആത്മവഞ്ചന ആണ് എന്നറിഞ്ഞു കൊണ്ടു അത് ചെയ്യുകയും മറ്റുള്ളവരെ എല്ലാം അവജ്ഞയോടെ മാത്രം നോക്കുകയും ചെയ്യുന്ന താങ്കളെ ഒക്കെ നേരിടാന്‍ ജോണ്‍ എബ്രഹാം ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. ( അമ്മ അറിയാന്‍, വിദ്യാര്‍ഥികളെ ഇതിലെ ഇതിലെ, അഗ്രഹാരത്തിലെ കഴുത തുടങ്ങിയ പടങ്ങള്‍ ഒക്കെ എനിക്ക് പരിചയപ്പെടുത്തി തന്നത് ഇംഗ്ലീഷ് വിദ്യാഭ്യാസം ഇല്ലാത്ത കൊച്ചിയിലെ ഒരു പാവം സിനിമ പ്രവര്‍ത്തകന്‍ ആണ്.) അതാണ് ഹേ സിനിമ എന്ന മാധ്യമത്തിന്റെ ശക്തി. സിനിമയിലും സാഹിത്യത്തിലും മന:പൂര്‍വ്വം ദുര്‍ഗ്രാഹ്യത കൊണ്ടു വന്നിട്ട് ഉദാത്തം എന്ന് വിളിച്ചു കൂവുന്നതിനെ പരസ്യമായ ആത്മരതി എന്ന് തന്നെ പറയണം. ( ജോണിന്റെ വാക്കുകള്‍ കടം കൊള്ളുന്നു.)
  സ്ടാനിസ്ലാവ്സ്ക്കി , തര്‍ക്കൊവ്സ്ക്കി, മയോവ്സ്ക്കി, ഐസന്‍സ്ടീന്‍, കുറസോവ, പസ്സോളിനി, അന്റോണിയോണി, ഫെല്ലിനി ( ഇവര്‍ ആരും തന്നെ മോശക്കാര്‍ ആണെന്ന് എനിക്ക് അഭിപ്രായം ഇല്ല ) എന്നൊക്കെ വിളിച്ചു കൂവി നടക്കുകയും സ്ത്രീധനം വാങ്ങി കല്യാണവും കഴിച്ചിട്ടു പെണ്ണിനെ ജോലിക്കും വിടാത്ത ബുദ്ധിജീവിസിംഹങ്ങളെ ഞാന്‍ അറിയും.

  ഇനി, ഞാന്‍ പറഞ്ഞ പേരുകളില്‍ എന്താണ് ദുര്‍ഗ്രാഹ്യമായ പേരുകളും ആശയങ്ങളും? Last Temptation of Christ , യേശുവിന്റെ അന്ത്യപ്രലോഭാനം എന്ന പേരില്‍ പുസ്തക രൂപത്തില്‍ സാധാരണ ജനങ്ങള്‍ വായിക്കുന്നു എന്നാണ് ഞാന്‍ അറിഞ്ഞത്. പിന്നെ കൊറിയന്‍ സിനിമകള്‍ ഒക്കെ സാധാരണ യുവാക്കള്‍ ( പാവം സാധാരണക്കാര്‍, സിനിമയുടെ aesthetics നെ കുറിച്ചൊന്നും പ്രഭാഷണം നടത്താന്‍ കഴിവില്ലാത്തവര്‍) മേളകളിലും , ടോറന്റ് ഡൌന്‍ലോഡിലൂടെയും ഇഷ്ടംപോലെ കാണുന്നുണ്ട്. അടൂര്‍ ഭക്തിയുടെ കിക്കില്‍ നിന്നും ഒന്ന് പുറത്തിറങ്ങി നോക്കുക, കേരളയുവാക്കള്‍ എന്ത് കാണുന്നു എന്ന് മനസ്സിലാകും.

  കേരളത്തില്‍ നൂറുകണക്കിന് സമകാലീന മാനുഷിക പ്രശ്നങ്ങള്‍ കിടക്കുമ്പോള്‍ (remittance പണം കൊണ്ടു വരുന്ന ധാരാളിത്തവും മലയാളിയുടെ inherent ആയ ലൈംഗിക കപട സദാചാരവും ചേര്‍ന്നുണ്ടാകുന്ന അരാജകത്വം, അഗമ്യഗമനങ്ങള്‍, മാനസികസംഘര്‍ഷം, ആത്മഹത്യകള്‍ കമ്യൂണിസത്തിന്റെ അന്ത്യം, ആള്‍ദൈവങ്ങള്‍, ജാതിവല്‍ക്കരണം, നഗരവല്‍ക്കരണം, വര്‍ഗീയവല്‍ക്കരണം, പ്രവാസവും ആത്മനഷ്ടവും, ഉപഭോഗസംസ്കാരം , ആക്രമോല്‍സുകമായ പുരുഷ ലൈംഗികത ) ഇംഗ്ലീഷ്കാരുടെ കാലത്തെ മണ്ണെണ്ണ വിളക്കും രൌക്കയും കെട്ടി വലിച്ചു കൊണ്ടു വന്നിട്ട് അതാണ്‌ ഉത്തമ കലാസൃഷ്ടി എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും? ബുദ്ധിജീവികളെ കൊണ്ടു ആര്‍ക്കു എന്ത് പ്രയോജനം എന്ന് സക്കറിയ
  ചോദിച്ചത് എത്ര ശരി !

 8. @Deepak G Panikker
  There was a very realistic TV serial in Delhi, DD., based on Sivaji Savanth’s Karnan long time ago. I expect at least something of that level from HariHaran.
  About the age of the characters: At that time, the age should have been calculated based on lunar calendar, and so anyway lower than what is hinted in Mahabharatha.
  Probably, Abhimanue-14-15, Drowpthi-30-32, Arjunan / Bheema-35-40, Drona / Bheekshma- 55-65 etc. at the start of the war.

 9. @.. Chandi… ente chodyam nyayam ennu paranjathil santhozham… enkilum thankaude marupadiyill oru pucham undalo achaya… ”MT അയ്യാക്കിഷ്ടമുള്ള പോലെ സിനിമ വിഭാവനം ചെയ്യാന്‍ സ്വാന്തന്ത്ര്യം കൊടുത്തു കൂടെ”…സമ്മതിച്ചു…അയ്യാള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ…… M.T. Vasudevan Nair Sir ne pole orale ayal iyal ennoke vilikanathu oru kanakinu maanyatha aano achya…. adehathine thankal maanikenda but adehathinte prayathe enkilum onnu bahumanichoode suhruthe…..

  @All. ivide palarum Adoor Sir neyum M.T Sirneyum matu pala pragalbhareyum tharathamya pedutunadu kandu.. idinte enda aavashyam kootukare…… nammalayarum ee paranja vyakthikal aayalum avarkelam swanthamaya oru shiliyum aatitude um ille….. samparilum.. aviyalilum pachakari upayogikunnu vechu randinum ore taste kitanam ennoke parayunnathu oru kanakinu mandatharam alleee….. @drdeeps.. chetta idinte reply njan thankalil ninnum pratheekshikunnu…. endachal ningal endu rply thannalum adinru poornatha undayirikum

 10. @ arun gopalakrishnan
  എന്റെ റേഞ്ച് എനിക്ക് തന്നെ അറിയില്ലായിരുന്നു. എന്നെ കണ്ടിട്ടില്ലാത്ത, എന്നോട് നേരിട്ട് സംസാരിച്ചിട്ടില്ലാത്ത ഒരാള്‍ അത് മനസ്സിലാക്കി എന്നറിഞ്ഞതില്‍ സന്തോഷം…അല്പം ആശ്ചര്യവും. Movie Raga ഒരു “Moderated Forum” ആണ്. അതില്‍ “ആട് മോന്തയോ”, “ചൊറി കുത്തലോ” വന്നിട്ടുണ്ടെങ്കില്‍ അത് “moderators” അങ്കീകരിച്ചത് കൊണ്ടാണ്. എന്റെ മനസ്സില്‍ തോന്നിയത് വളച്ചു കെട്ടാതെ പറഞ്ഞു…നിങ്ങള്‍ പറയുന്ന ബുദ്ധിജീവികളുടെ പ്രധാന പ്രശ്നം “വളച്ചു കെട്ടുന്നതല്ലേ”?. പിന്നെ എന്നേക്കാള്‍ കൂടുതല്‍ “name dropping” നടത്തുന്നതും നിങ്ങളാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ “writing down the exceedingly obvious” എന്ന വിഭാഗത്തില്‍ വരുന്നു. നിങ്ങള്‍ തന്നെയല്ലേ ഇപ്പറയുന്ന നിങ്ങള്‍ക്കിഷ്ടമില്ലാത്ത ബുദ്ധിജീവി?

 11. തള്ളേ!! ഞാന്‍ മുമ്പേ പറഞ്ഞത് സത്യം തന്നെ. ഈ ചാണ്ടിച്ചായന്‍ ഇവിടെങ്ങും ജനിക്കേണ്ടാ ആളെ അല്ല. 100 ശതമാനം എല്ലാം തികഞ്ഞ ഒരു മധുര മനോജ്ഞ മലയാളചിത്രം സ്വപ്നം കാണുകയാണ് മൂപ്പര്. ഇപ്പഴത്തെയും പണ്ടത്തെയും അടക്കം ഒരു സിനിമയും പുള്ളിയുടെ ആ ഒരു നിലവാരത്തിന് ചേരാത്തത് കൊണ്ട് ഈ ബ്ലഡീ മല്ലു മൂവീസ് ഒന്നും അതിയാന്‍ കാണാറെയില്ല. വേദവ്യാസന്‍ അതിയാനോട് പണ്ട് പറഞ്ഞിരുന്നു, 2012 ആകുമ്പോഴേക്കും ഒരു സ്ക്രിപ്റ്റുമായി ഭൂമിയില്‍ അവതരിച്ചിട്ട് മഹാഭാരതം അദ്ദേഹം എഴുതിയ ഭാഷയില്‍ സംവിധാനം ചെയ്യാന്‍ വരുന്നുണ്ടെന്ന്!!! എന്റെ പൊന്നു ചാണ്ടിമാഷെ, നിങ്ങള്‍ ആരൊക്കെയോ ആകാന്‍ വേണ്ടി ആര്‍ക്കൊക്കെയോ പഠിക്കുകയാണ്. പക്ഷേ, ആന പിണ്ടമിടുന്നത് കണ്ടോണ്ടു അണ്ണാന്‍ പിണ്ടമിട്ടാല്‍— ഞാന്‍ ഒന്നും പറയുന്നില്ലേ. പറഞ്ഞാല്‍ പിന്നെ പിണക്കമാകും 🙂

 12. @ ഷാബു തോമസ്‌
  രണ്ടാമൂഴം ഒരു നല്ല സിനിമ ആകണമെങ്കില്‍ ഒരു പൊളിച്ചടുക്കല്‍ ആവശ്യമാണ്…സായിപ്പിന്റെ ഭാഷ കടമെടുത്താല്‍ “reinvention” വേണ്ടി വരും. ഇല്ലെങ്കില്‍ “വടക്കന്‍ വീരഗാഥ” വീണ്ടും കണ്ടപോലെ തോന്നും.

  നമ്മളൊക്കെ ആനകള്‍ തന്നെയാണ്. പക്ഷെ അവനവന്‍ തന്നെ ഞാനൊരു കുഴിയാനയോ അണ്ണാനോ ആണെന്ന് ചിന്തിച്ചാല്‍ കളി തുടങ്ങുന്നതിനു മുന്‍പേ തോല്‍വി സമ്മതിക്കുന്നതിന് തുല്യമാണ്. ഭാഷയില്‍ തന്നെ തുടങ്ങിയാല്‍ എന്താ എത്ര പ്രശ്നം? രണ്ടാമൂഴത്തിലെ കഥാപാത്രങ്ങള്‍ മലയാളം പേശിയില്ലേല്‍ എന്താ എത്ര പ്രശ്നം? ഈ വിഷയത്തിലുള്ള അവസാനത്തെ കമന്റ്‌ ആണ്. ഇനി ഇതിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. കടയില്‍ പോയി ഒരു ജൂബ്ബ മേടിക്കട്ടെ. ഞാന്‍ ബുദ്ധിജീവി ആണെന്നാ ആള്‍ക്കാരുടെ അഭിപ്രായം. വേഷം കൂടി മാറ്റിയേക്കാം.

 13. @ ചാണ്ടി,
  ആടിനെ പട്ടിയാക്കുന്ന വിദ്യ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നു, ഇപ്പൊ കണ്ടു. കഷ്ടം! ഞാന്‍ പറഞ്ഞ ഒറ്റ കാര്യത്തിനു പോലും തൃപ്തികരമായ മറുപടി ഇല്ല. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്ത് മാത്രം. അടൂരിനെ ഞാന്‍ എന്ത് കൊണ്ടു അംഗീകരിക്കുന്നില്ല, മറ്റു ചിലരെ എന്ത് കൊണ്ടു അംഗീകരിക്കുന്നു എന്ന് പല തവണ വ്യക്തമാക്കിയിട്ടും ഒരു പ്രതികരണവും ഇല്ല.

  അല്ല, അറിയാന്‍ വയ്യാഞ്ഞിട്ടു ചോദിക്കുവാ, തെറ്റിദ്ധരിക്കരുത്. ഇത്രയധികം ജ്ഞാനവും അങ്ങേയറ്റത്തെ ആസ്വാദന നിലവാരവും സര്‍വോപരി ആചാര്യന്‍ അടൂരിന്റെ ഏകലവ്യനും ആയ അങ്ങ് എന്ത് കൊണ്ടാണ് ഒരു കലാസൃഷ്ടി ഇത് വരെ നടത്താത്തത് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. സാധാരണക്കാര്‍ കാണുന്ന സിനിമകള്‍ മാത്രം കാണുന്ന, സാധാരണ പുസ്തകങ്ങള്‍ മാത്രം വായിക്കുന്ന എന്നെ താങ്കള്‍ ബുജി എന്ന് വിളിച്ചത് അവഹേളനം ആയി ഞാന്‍ കാണുന്നു.

 14. @all
  അല്പം തിരക്കുള്ളത് കൊണ്ട് കമന്റ്സ് വായിച്ചു രസിക്കല്‍ മാത്രമേ നടക്കുന്നുള്ളൂ. മഹാഭാരത യുദ്ധത്തേക്കാള്‍ പൊരിഞ്ഞ അടി ഇവിടെ നടന്നു കൊണ്ട് ഇരിക്കുക ആണല്ലോ. interesting. കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ സ്ഥിരം ആയി കമന്റ്‌ എഴുതുന്നു എന്നതില്‍ സന്തോഷം. വായിച്ചു രസിക്കുന്നു. ചാണ്ടിച്ചായനെ എല്ലാരും കൂടെ ഇപ്പോള്‍ മലര്‍ത്തി അടിച്ചു കളയുമോ എന്തോ..

  @ ചാണ്ടി
  ചാണ്ടിച്ചായാ സിനിമ അല്ലേ. പ്രത്യേകിച്ചും മലയാള സിനിമ. എല്ലാരും അച്ചടി മലയാളം തന്നെ സംസാരിക്കട്ടെ. അതിനപ്പുറം ഒരു realistic രീതിയില്‍ പോവാന്‍ ഹരിഹരന്‍ ഉദ്ടെസിക്കുന്നുണ്ടാവില്ല. വെറുതെ എന്തിനാ നമ്മള്‍ അങ്ങനെ ഒക്കെ പ്രതീക്ഷിക്കുന്നത്. അങ്ങേര്‍ക്കു പറ്റുകയും ഇല്ലാ. ഉദാഹരണം പഴശ്ശിരാജാ യിലെ മനോജ്‌ കെ ജയന്റെ make അപ്പ്‌ ഓര്‍ക്കുക. ഒരു രണ്ടു മാസം താടി വളര്‍ത്താമായിരുന്നു, അതൊന്നും ഇല്ലേല്‍ നല്ല ഒരു വെപ്പ് താടി എങ്കിലും ആവാമായിരുന്നു. ആദിവാസി ആയ മനോജ്‌ കെ ജയന്റെ സംസാര ഭാഷ ഓര്‍ത്തു നോക്കുക. പച്ച മലയാളം താനേ(എല്ലാരും കാഞ്ചന സീതയില്‍ അരവിന്ദന്‍ ചെയ്തത് പോലെ പുരാണ കഥാപാത്രങ്ങളെ ചിത്രീകരിക്കണം എന്നില്ല എങ്കിലും )
  മറ്റൊരുദാഹരണം. മദാമ്മ “is it poisonous ” എന്നോ മറ്റോ ചോദിക്കുമ്പോള്‍…ഒരു ആദി വാസി തര്‍ജ്ജിമ ചെയ്തു കൊടുക്കുന്നു…”വിഷമുള്ളതാണോ എന്നാ ചോദിച്ചത്” എന്ന്‌.. തള്ളെ കലിപ്പ് തന്നെ പഴശ്ശി രായ ..എന്ന്‌ അടുത്ത scene ഇല്‍ സുരാജ് വന്നു പറഞ്ഞാലും ഞാന്‍ പിന്നെ അല്ഭുതപ്പെടില്ലായിരുന്നു. അത് കൊണ്ട് തല്‍ക്കാലം ഈ വിഷയത്തില്‍ ഒരു വെടി നിര്‍ത്തല്‍ അല്ലേ ഭംഗി..(പരസ്പരം വ്യക്തി പരമായ വിസകലനം നടത്തുന്നതിനെക്കാള്‍). രണ്ടു വാദങ്ങളും ഭംഗി ആയി അവതരിപ്പിച്ചു കഴിഞ്ഞല്ലോ. അടുത്ത വിഷയത്തില്‍ ആവാം തര്‍ക്ക വിതര്‍ക്കങ്ങള്‍ എന്ന എന്‍റെ വിനീതം ആയ അഭിപ്രായം. ഇത്രയും പേരെ ഒറ്റയ്ക്ക് താങ്കള്‍ എതിരിട്ടു പിടിച്ചു നിന്നുവല്ലോ. ഒടുവില്‍ ചെന്ന് വെല്ലോ പദ്മവ്യൂഹതിലും അറിയാതെ കയറിക്കലയരുതെ. എല്ലാരും കൂടെ കാച്ചി കളയും.

  @ suresh ek
  thanks for the reply. നന്ദി നമസ്കാരം

  @ Deepk G panicker
  താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. രണ്ടാമൂഴത്തില്‍ ഭീമന്‍ ആവുന്നതിനു പകരം നിലവിലെ സ്ഥിതിയില്‍ മമ്മൂട്ടിയും മോഹന്‍ലാല്‍ ഉം രാജു മോനും ഒക്കെ നിറഞ്ഞു നിന്നാല്‍ ഖേദകരം ആവും. പകരം പക്ഷെ അഭിനയിക്കാന്‍ അറിയാവുന്ന “പുതിയ മുഖത്തെ” എവിടെ നിന്ന് കൊണ്ട് വരുമോ എന്തോ ??!മഷി ഇട്ടു നോക്കിയാലോ ?
  @ യു ജി
  ആശിര്‍വാദ് സിനിമ ആണ് ഇത് പിടിക്കുന്നതെങ്കില്‍ ആന്റണി ചേട്ടന്‍ എം ടി യെ കൊണ്ട് punch dialogue വരെ എഴുതിപ്പിച്ചു കളയും..
  @ ശ്യാം panicker
  “doore evidayo oru nadi undennu karuthi ividunne mundu oori thalayil ketano…..??” ദൈവമേ ഞാന്‍ നദി എന്നുള്ളത് നടി എന്ന്‌ വായിചെനെ..മംഗ്ലീഷ് ഇന്റെ ഒരു കാര്യമേ ..
  @ അരുണ്‍ ഗോപാല കൃഷ്ണന്‍
  🙂 നേരെ ചൊവ്വേ കഥ പറഞ്ഞു പോവുന്ന മലയാള സിനിമ ഇല്ലാത്തിടത്തോളം ഇനിയുള്ള കാലം “ഭാഷ ഏതായാലും സിനിമ നന്നായാല്‍ മതി” എന്ന മുദ്രാവാക്യം മുറുകെ പിടിക്കാം..എന്തായാലും “I am” കാണണമല്ലോ..
  കേരളത്തില്‍ നൂറുകണക്കിന് സമകാലീന മാനുഷിക പ്രശ്നങ്ങള്‍ കിടക്കുമ്പോള്‍ ഇംഗ്ലീഷ്കാരുടെ കാലത്തെ മണ്ണെണ്ണ വിളക്കും രൌക്കയും കെട്ടി വലിച്ചു കൊണ്ടു വന്നിട്ട് അതാണ്‌ ഉത്തമ കലാസൃഷ്ടി എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകും? താങ്കളോട് ഇരുന്നൂറു ശതമാനം യോജിക്കുന്നു..
  ഈ കലഖട്ടത്തില്‍ ജീവിക്കുന്നവരുടെ മലയാളികളുടെ കഥകള്‍ പറയാന്‍ മലയാളത്തില്‍ ഒരു “ധാര” ക്കാരും ഒരുങ്ങുന്നില്ല…ധൈര്യവും കഴിവും ഇല്ലാന്ന് സ്വയം സമ്മതിച്ചു പിന്‍ വാങ്ങുന്നതാനെന്നു വേണം മനസ്സിലാക്കാന്‍..
  @all
  ഇനി സംസ്കൃതത്തില്‍ ഇലോ മറ്റോ വേണം സംസാരം എന്ന്‌ അഭ്പ്രായം ഉണ്ടേല്‍ ലാലേട്ടന്‍ തന്നെ ചെയ്യും..കാരണം അദ്ദേഹം ച്ചായാമുഖി നാടകത്തില്‍ subtitles ഇല്ലാഞ്ഞിട്ടു തന്നെ. സംസ്കൃതം എടുത്തിട്ട് അലക്കിയതല്ലേ. പക്ഷെ ആദ്യം ആന്റണി ചേട്ടനോട് മലയാളത്തില്‍ സംസാരിച്ചു അനുവാദം വങ്ങേണ്ടി വരും…
  @ ജീവന്‍
  എം ടി മാറി ചിന്തിച്ചതാണോ അതോ മാറ്റി ചിന്തിപ്പിച്ചതാണോ ??എന്തായാലും ശേഷം ചിന്ത്യം. രണ്ടാമൂഴതെക്കള്‍ അസുരവിത്ത്‌ സിനിമ ആക്കാമായിരുന്നു എന്നാണ് എന്‍റെ വ്യക്തിപരം ആയ അഭിപ്രായം..
  @ ദേവന്‍
  “samparilum .. aviyalilum pachakari upayogikunnu vechu randinum ore taste kitanam ennoke parayunnathu oru kanakinu mandatharam അല്ലേ” താങ്കള്‍ ആ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിച്ചു..തല്ക്കാലം ഒന്നിനെക്കുറിച്ചും കൂടുതല്‍ പറഞ്ഞു വിവാദം വേണ്ട എന്നെ..

 15. രണ്ടാമൂഴം സിനിമ ആകുമ്പോള്‍ 100 കാതലായ പ്രശ്നങ്ങള്‍ ഞാന്‍ കാണുന്നു…അതില്‍ ഒന്നാമത്തെ പ്രശ്നം രണ്ടാമൂഴം മലയാള സിനിമ ആകുമ്പോഴാണ്. ഇതൊന്നും പ്രശ്നമില്ലാത്ത ഒരു ഭൂരിപക്ഷം ഉണ്ടെന്നറിയാം. എന്നാലും ഇതൊന്നും പ്രശ്നം അല്ലാതാവുന്നില്ല. ഒരു ന്യൂനപക്ഷത്തിനെ ഇതൊക്കെ ഒരു പ്രശ്നമുള്ളൂ. പക്ഷെ ഇതൊരു പ്രശ്നം തന്നെയാണ്
  CHANDICHAYA
  PRASHNAM MANASSILAYI. PRASHNAM VALARE SERIOUS AANU KETTO

 16. @JAY

  മമ്മൂട്ടിയും, മോഹന്‍ലാലും കഴിഞ്ഞാല്‍ ഇന്ന് മലയാളത്തില്‍ ഏറ്റവം സഹിക്കാന്‍ പറ്റുന്ന നടന്‍ റഹ്മാനാണ് . ഡബ്ബിംഗ് ശരിയല്ല എന്ന് പറഞ്ഞു മാറ്റി നിറുത്തേണ്ട നടനല്ല അദ്ദേഹം. ഇന്ന് മലയാളത്തില്‍ എത്ര നടന്മാരുണ്ട് ആദ്യ ചിത്രത്തില്‍ തന്നെ സംസ്ഥാന സര്‍കാരിന്റെ അവാര്ടുവാങ്ങി അരങ്ങേറ്റം തന്നെ ഗംഭീരമാക്കിയവര്‍?? പദ്മരാജന്റെ കൂടെവിടെ എന്ന അതിമനോഹരമായ ചിത്രം റഹ്മാന്‍ തന്നെ ടബ്ബുചെയ്താതെന്നത് എത്രപേര്‍ക്കറിയാം? സംവിദായകന്‍ ലാലിന്റെയും, സലീമ്കുമാരിന്റെയും എന്തിനു സൂരജ്സഹിക്കമെങ്കില്‍ രഹ്മനെയും സഹിക്കവുനതെയുള്ളൂ. രാജമാണിക്യവും , കേരള കഫെയും, മോസ് & കാറ്റും ഒന്നും ഒട്ടും മോശമല്ലതാനും .

 17. Fir the last few days the most important topic in Mollywood was who will play the role of Bheema in M.T- Hariharan teams Randamoozham. Lot of opinions came from different sources. But now the Director himself gives the clarification. He says Mohanlal will do the role of Bheema and lot of other actors from other languages will part in this mega budjet movie. Shooting will start soon.

 18. @drdeeps
  അസുരവിത്ത്‌ പണ്ടേ എടുത്തു നാശകോടാലിയാക്കിയിട്ടുണ്ട് . (1968 )

 19. @Chandy
  “Fiction needs to be real” എന്ന ആശയം സ്വന്തമാണോ അതോ മറ്റു വല്ല തലയിലും ഉദിച്ചതാണോ ? ഏതായാലും ആ തല അധികം വെയിലും കാറ്റും ഒന്നും കൊള്ളിക്കല്ലേ 🙂

 20. Randamoosham…Produced by Antony Perumbavoor-Ashirvad cinema. Hero – Mohanlal. News from Kaumudiplus. Guys its finalised so please stop predictions. Finally it goesto our Lalettan..M&M thanne..

 21. @ ബാബു അലക്സ്‌…
  “Fiction needs to be real” എന്ന ആശയം സ്വന്തമല്ല. ഗൂഗിള്‍ ചെയ്തു നോക്കി. തലക്ക് വെയിലടിക്കുന്നത് – പ്രത്യേകിച്ച് വേനല്‍ കാലത്ത് – അത്ര നല്ലതല്ല…അത് ബാബു അലക്സ്‌-ഇനും ബാധകം. ഇനി ഈയൊരു വിഷയത്തില്‍ ഞാന്‍ മറുപടി എഴുതുന്നതല്ല…പ്രതീക്ഷിച്ചിരുന്ന ഒരു ഫോണ്‍ കാള്‍ – അത് വന്നു…ഇനി അതിന്റെ പുറകെ ഓടണം…വെയിലടിക്കാതെ തരമില്ല. തൊപ്പി മേടിച്ചു, ഇവിടെയുള്ള പഹയന്മാരുടെ നിര്‍ദേശാനുസരണം അയഞ്ഞ ജൂബ്ബയും വാങ്ങി. ഞാനിപ്പോള്‍ തൊപ്പി വെച്ച അയഞ്ഞ ജൂബ ധരിച്ച ഒരു ബുദ്ധിജീവി ആയി.

 22. @ Chandy
  എന്താണ് ഹേ താങ്കള്‍ക്കു ഒരു ഭാഷ ശുദ്ധി വരാത്തത് ?? എഴുതാന്‍ ലൈസെന്‍സ് വേണ്ടാന്ന് കരുതി ഇങ്ങനെ “ഭീമനും പഹയന്മാരും” എന്നൊക്കെ ‍ എഴുതാവോ ചാണ്ടിയെ ?? ഒന്നിലെങ്കിലും നമ്മളൊക്കെ പഠിച്ചു വളര്‍ന്ന പുരാണത്തിലെ കുറെ കഥാപാത്രങ്ങളെ അവര്‍. അതുപോലെ തന്നെ മലയാളം ആദരിക്കുന്ന എം ടി എന്ന ശ്രേഷ്ഠ സാഹിത്യകാരന്റെ സര്‍ഗ്ഗ പ്രക്രിയയില്‍ വിരിഞ്ഞ ആ അമൂല്യ നോവലിനെ / അതിലെ കഥാപാത്രങ്ങളെ എന്തിനു ഇങ്ങനെ തരം താണ രീതിയില്‍ കാണുന്നു. എം ടി യെ ആദരിക്കുന്ന, അദ്ധേഹത്തിന്റെ രണ്ടാമൂഴം എന്ന കൃതിയെ ഇഷ്ടപെടുന്നവര്‍ ഒരുപാടു ഈ ഭൂമുഖത്ത് ഉണ്ട്. താങ്കളുടെ ഭാഷ കടം കൊണ്ട് ആരെങ്കിലും താങ്കളെ പഹയ എന്നോ അല്ലെങ്കില്‍ പോഴ എന്നോ, കുരുട, കുരുത്തം കെട്ടവന്‍ എന്നെല്ലാം എഴുതി സംബോധന ചെയ്താല്‍ താങ്കള്ള്‍ക്ക് എന്ത് തോന്നും, ഒന്ന് ചിന്തിച്ചു നോക്കൂ അപ്പോള്‍ ഭാഷ ശുദ്ധി താങ്കള്ള്‍ക്ക് തനിയെ വരും. ശ്രമിച്ചാല്‍ നന്നാവത്തതായി ആരുമില്ല മാഷേ.

  @Hawwaa.,
  യ്യോ !!!! റഹ്മാനെ കുറ്റം പറഞ്ഞതല്ല. അദ്ധേഹത്തിന്റെ drawback എന്താണെന്നു എഴുതി അത്രേയുള്ളൂ. സ്വന്തം ശബ്ദം കൊണ്ട് ഒരു identity ഉണ്ടാക്കാന്‍ റഹ്മാന് കഴിഞ്ഞിരുന്നുവെങ്കില്‍ ഈ നടന്‍ വളരെ ഉയരങ്ങളില്‍ എത്തിയേനെ, അതാണ് ഞാന്‍ ഉദ്ദേശിച്ചത്. Hope, you will agree the same.

  താങ്കളുടെ പേര് കൊള്ളാം, ഹവ്വ – ഒരു veriety ഉണ്ട് കേട്ടോ.. (മലയാളത്തില്‍ അത് ഹവ്വ എന്ന് തന്നെയാണ് ഉച്ചരിക്കുക എന്ന് വിശ്വസിക്കുന്നു)

 23. @ sujith
  അവസാനം ഭീമന്‍ എന്നാല്‍ “ഭും” എന്നിരിക്കുന്നവന്‍ തന്നെ ആയി . സന്തോഷം. എം.ടി. ഉദ്ദേശ്ശിച്ച രൂപമല്ലെങ്കിലും സാധാരണക്കാരന്റെ മനസ്സിലെ ഭീമാകാര രൂപം. ഈ ഹോട്ടല്കളുടെ ഒക്കെ counter ന്റെ മുകളില്‍ ചമ്രം പടിഞ്ഞിരുന്നു തലയാട്ടിക്കൊണ്ടിരിക്കൊണ്ടിരിക്കുന്ന പ്രതിമ പോലെ. അന്തോനീസു പുണ്യവാളന്റെ സഹായവും കൂടി ഉണ്ടെങ്കില്‍ പിന്നെന്തു വേണം.

 24. @Babu Alex

  Thangalude ee vidditham lalettanenna abhinayapradhipa randamooshathiloode thiruthum..thangaladu kandu lalettande matoru nalla movie ennu parayum..remember this comment…

 25. @Sujith

  നന്നാവട്ടെ എന്ന് പ്രാര്‍ഥിക്കാം. ആന്റണിയുടെ ഡ്രീം പ്രൊജക്റ്റ്‌ എന്നാ പറയുന്നത്. സത്യം പറയട്ടെ Sujith , എനിക്ക് മോഹന്‍ ലാലിന്‍റെ ഭീമനെ ഉള്‍കൊള്ളാന്‍ സാധിക്കില്ല കാരണം ലാലിന്‍റെ ഭീമനില്‍ ഒരു ലാലിസം വരും അത് തന്നെയാവും ആ കഥാപാത്രത്തിന്റെ പരാജയവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കോടികള്‍ ഇട്ടു കളിയ്ക്കാന്‍ തയ്യാറാവുന്ന ആശിര്‍വാദിനും മോഹന്‍ ലാലിനും വേണ്ടി പ്രാര്‍ഥിക്കാം, എല്ലാം നന്നാവട്ടെ.

 26. from the last few movies we can easily know mohan lal is not not enjoying his roles or he is not interested in films..firstly he has to change his this attitude before doing this role..

  second thing he has to reduce his pot belly..its very boaring..after that he can do this role very brilliantly..

  @jay
  except mohan lal who else can do this role from malayalam industy..its not an argument..just a friendly question..

 27. Recently many news of this kind were appered in internet/print media. Examples – 1) Sathyan anthikkad’s movie Jeevithasagram 2) Manjuwarrier and Samyukta will act oppositte Mammootty in a film directed by Lal Jose, there are many more in this genre.. What I felt is the casting of this movie is not started yet and what is floating around is rumours and somebody’s wishes. Please wait patiently until the writer/director announces the casting and producer which suits them as these two (MT and Hariharan) are capable of handling any heavy weight actor/actress/techies and Producer

 28. @Jay

  You guys are underestimating Mohanlal & his dedication..Remember the climax scene of Padamudra and his effort..remember Bhramaram…I beleive Mohanlal still have the capacity to do this role …

  Oru mammootty aaradhaganaya eniku ee role addehathinu kitathadil personalay dughma undengilum am damn sure mohanlal will be success as bheeman in his manerisms & mts script..

 29. @babu alex
  babu chetta never underestimate mohan lal like this… u treat him now like a third rate actor,remember once he was your favourite.. i know u attack him because of the value erosion of his films..and fed up with his repetative roles.. its very sad, a guy like you, with that much obervation power and knowledge about films comment like this.. but still there is a glimpse of hope on lal is it?

 30. ലാലേട്ടന്‍ ഭീമനനെങ്കില്‍ പാഞ്ചാലി ലക്ഷ്മി റായി തന്നെ. കാവ്യാ മാധവനെ ഹിഡിംബി ആയും അഭിനയിപ്പിക്കവുന്നതാണ്.

 31. @JOHN
  രണ്ടാമൂഴം ഒരു huge boxoffice success ആവണം എന്നുള്ള എളിയ ആഗ്രഹമേ എനിക്കും ഉള്ളു. ഒരു പത്തു പതിനഞ്ചു കൊല്ലം മുന്‍പായിരുന്നു എങ്കില്‍ ആരാണ് മാരാരാശ്രീ ഭീമന്‍ ആകേണ്ടിയിരുന്നത് എന്ന് സംബന്ധിച്ച് എനിക്കൊരു സംശയവും ഉണ്ടാവില്ലായിരുന്നു. പക്ഷെ ഇപ്പൊ അര്‍ദ്ധമനസ്സോടെ ( ഒരു ആത്മ സമര്‍പ്പണമില്ലാതെ) ഉള്ള ശ്രീ. മോഹന്‍ലാലിന്റെ പല സിനിമകളിലെയും അഭിനയം കാണുമ്പോള്‍ ഏതൊരാള്‍ക്കും പൊടി സംശയം തോന്നുക സ്വാഭാവികമല്ലേ? പിന്നെ ഒരു പത്തിരുപതു കിലോ നെയ്യ് ആ ബോഡിയില്‍ നിന്നും പോയാല്‍ നമ്മള്‍ കാണികള്‍ മാത്രമല്ല സുചി ചേച്ചിയും കയ്യടിച്ചു പാസ്സാക്കും എന്നെനിക്ക് ഉറപ്പാണ്. അദ്ദേഹത്തിന്റെ തൊഴില്‍ മേഖലയില്‍ looks നും നല്ല പ്രാധാന്യമുണ്ട്. മനസ്സ് എത്തുന്നിടത്ത് ശരീരവും എത്തേണ്ടേ?

 32. Dritharashtrar–Madhu
  Vidhurer–Nedumudi Venu
  yudhistaran–Devan
  Bheeman—Mohanlal
  Arjunan–Prithviraj/Vikram
  Nakulan–vineethkumar
  Sahadevan–indrajith
  Karnan–Sureshgopi
  Kunthi–Vinayaprasad
  Draupathi–AiswaryaRai/Vidyabalan
  Duriyidhanan–SarathKumar
  Dushasanan–sureshkrishna
  Shakuni–jagathysreekumar
  Krishnan–surya

 33. @ Sujith

  Babu Alex പറഞ്ഞതുപോലെ ഒരു കുറുച്ചു കാലം മുന്‍പാണെങ്കില്‍ ഞാനും ആഗ്രഹിച്ചേനെ ലാലിന്‍റെ ഭീമനെ കാണാന്‍. ഊണും ഉറക്കവും പിന്നെ കോളേജിലെ ക്ലാസ്സും ഉപേക്ഷിച്ചു ലാലിന്‍റെ ചിത്രങ്ങള്‍ കാണാന്‍ ഞങ്ങളെ പോലുള്ളവര്‍ അന്ന് തിയേറ്ററിലേക്ക് ഒഴുകുമായിരുന്നു. ലാലിന്‍റെ അന്നത്തെ dedication നും അദ്ദേഹത്തിന്റെ മാത്രമായ മാനറിസങ്ങളും, അഭിനയ ചാരുതയും ഉള്ള ചിത്രങ്ങള്‍ കാണാന്‍ ഞങ്ങളെ പോലുള്ളവര്‍ ജീവിത്തിന്റെ നല്ലൊരു ശതമാനവും ചെലവാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഉണ്ടാവില്ല. ഇന്നും അദ്ദേഹത്തിന്‍റെ പഴയ കാല ചിത്രങ്ങള്‍ കാണാനാണ് താല്പര്യം കൂടുതലും. താങ്കള്ള്‍ക്ക് പറയാമ്മോ, കഴിഞ്ഞ ഒരു അഞ്ചു വര്‍ഷ കാലയളവില്‍ എന്ത് മോഹിപ്പിക്കുന്ന അഭിനയമാണ് ലാല്‍ നമ്മുക്ക് തന്നിട്ടുള്ളത് ? ഒരു ചുക്കുമില്ല. അഭിനയത്തോട് ലാലിന് പഴയ പോലെ dedication ഇല്ല എന്ന് ഞാന്‍ തീര്‍ത്തും പറയുന്നു, അത് ഉണ്ടായിരുന്നെകില്‍ ഇങ്ങനെ തടിച്ചു വീര്‍ത്തു ഒരു കഥാപാത്രതിന്നും പറ്റാത്ത ശരീര ഭാഷയില്‍ (body language) ലാല്‍ ആവിലായിരുന്നു. മുഖത്തിനോ കഥാപാത്രത്തിനോ ചേരുന്ന ഒരു വിഗ്ഗ് വെക്കാന്‍ പോലും ലാല്‍ ശ്രദ്ധിക്കുന്നില്ല അല്ലെങ്കില്‍ അറിയുന്നില്ല എന്നൊരു അവസ്ഥ പരിതാപകരമാണ്. ഒരിക്കല്‍ പ്രിയന്‍ പറഞ്ഞു, ലാലിനെ തേടി നല്ല കഥകള്‍ വരുന്നില്ല, കേട്ട പത്തു കഥകളില്‍ നന്ന് എന്ന് തോന്നുന്ന ഒന്ന് തിരഞ്ഞെടുക്കാന്‍ ലാല്‍ നിര്‍ബദ്ധിതനാവുന്നുവെന്ന്. ആരാണിവിടെ ലാലിനെ ഇങ്ങനെ നിര്‍ബദ്ധിക്കുന്നത് ? ആരോട് മത്സരിച്ചാണ് ഇങ്ങനെ എല്ലാ വര്ഷവും പത്തു ചവറുകള്‍ വീതം ഇറക്കുന്നത്‌ ? ആര്‍ക്കുവേണ്ടി ഇങ്ങനെ അഭിനയിച്ചു കൂട്ടുന്നു ? പഴയ കാലത്ത് ഒരു പടം നന്നയിലെങ്കില് പ്രേക്ഷകര്‍ പറയുമായിരുന്നു, പടം കാര്യമില്ല, പക്ഷെ ലാല്‍ നന്നായിട്ടുണ്ട്. എങ്കില്‍ ഇന്നോ ?? അങ്ങിനെ എന്തെങ്കിലും ഒരു കമന്റ്‌ പറയാന്‍ പറ്റുമ്മോ ?

  രണ്ടാംമൂഴത്തിലെ ലാലിന്‍റെ ഭീമന്‍ നന്നാവണമെങ്കില്‍ ലാല്‍ കുറഞ്ഞത്‌ ഒരു വര്‍ഷമെങ്കിലും ഇങ്ങനെയുള്ള ചവറു പടങ്ങള്‍ ഇറക്കാതെ സിനിമയില്‍ നിന്ന് മാറി നില്‍ക്കണം. അങ്ങിനെയാവുമ്പോള്‍ ആ വരുന്ന മോഹന്‍ലാലിനും ഭീമന്‍ എന്ന കഥാപാത്രത്തിനും ഒരു ഫ്രെഷ്നെസ് ഉണ്ടാവും. മാറി നിന്നാല്‍ മാത്രം പോര കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള നല്ല homework ഉം വേണം, അല്ലാതെ beauty meets quality എന്നൊക്കെ പറയാന്‍ പോയാല്‍ വീണ്ടും കാര്യം തഥൈവ എന്നാവും, അച്ചായന്റെ കാശ് വീണ്ടും മല വെള്ളം പോലെ പോവും ചങ്ങാതി.

  @John, May 08

  മലയാളത്തിലെ ഇപ്പോഴത്തെ നടന്മാരില്‍ മമ്മൂട്ടിയാണ് ഭീമന് apt എന്ന് എനിക്ക് തോന്നുന്നു.

 34. @jay,babu alex

  excellent comments. like u all me too was a die hard fan of lal. so many wonder full roles. so many great films..from eighties to mid ninties it was a great period for mohan lal and for malayalam film industry..

  in those time i have a strong belief that no charecter can challenge lal or he can do any roles with that much easiness..and he proves it so many times..no one in this film industry can attain his charisma so far. he is a die hard fan of robert de neiro..like his role model he create his own cool style..and create so many star fans among other film industry..

  but now..i cant get what happened to him..his flexibility..his easiness..his style..charm..all had gone away..he just acting like any other average star..its very disappointing. after watching his recent films..how he can act such films..is this the same lal who acted in thazvaram or thovaanathumpikal..?

  babu chetta u r absolutely right..”oru 10kg neyy enkilum minimum poyi kittanam adyam”. then he show a committment towards his profession or his roles.. he can follow mammotty as a role model for this..

 35. @Jay

  Am agree with you. Both M&M movies are not upto the mark now a days.

  Engilum pradeekshichu pogunnu veendum oru pagarnnattam….Mohichu pogunnu avarude nalla kadhapathrangalku vendi..Mohanlalum Mammottyum varshathil 1-2 padangal cheydalum madi enna abhiprayamaanu enikulladu….But evideyum panam thanne valudu…25 varsham kondu nediyadoke verum Dappam koothu cinemagalku vendi avar nasipikunnadu kanumbol pucham thonunnu..

  Mammottyil ninnum nalla sramangal undagunnundu..Ranjith enna director ulladu kondu mathram…Pranjiyettanum Paleriyum ellayirunnengil mammottyum thadhaiva…M&M should be selective..thats the solution..adundagunnilla eposhum varshathil 6-8 movies…adil 80-90% chavarugal..!!!!!!!

 36. @Babu Alex
  മോഹന്‍ ലാലിനെ പറ്റി പറഞ്ഞത് വളരെ ശരിയാണ്.ഒരു ആക്ടര്‍ എന്ന നിലയൈല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫിസിക്കല്‍ ആയോ മാനസികമായോ യാതോര് പരീക്ഷണവും ലാല്‍ ചെയ്തിട്ടില്ല.വെറുതെ വന്നു നിന്നു അഭിനയിച്ചു പോകുന്ന രീതി.പല സിനിമകളു കാനുംബോള് തോന്നുന്നത് പുള്ളി യാതൊരു താല്പര്യവുമില്ലാതെയാണ് അഭിനയിക്കുന്നത് എന്നാണ്.പക്ഷേ മമ്മൂട്ടി പലവിധ റോളുകളും ചെയ്തു അഭിനയം മിനുക്കിയെടുക്കുകയും ചെയ്തു.കദാപാത്രത്തിന് മേല്‍ നടന്മാരുടെ ഓവര്‍ ആക്ടിങ് കൊണ്ട് സമ്പന്നമായ മലയാള സിനിമയില്‍ ലാലിനെപ്പോലെ ഒരു നാച്ചുറല്‍ ആക്ടര്‍ക്ക് പിടിച്ച് നില്‍കാന്‍ കുറെ പാടു പേടേണ്ടി വരും.

 37. വ്യത്യസ്തമായ റോളുകള്‍ തിരഞ്ഞെടുക്കുന്നതിലും ഫലിപ്പിക്കുന്നതിലും മോഹന്‍ലാലിനേക്കാള്‍ മമ്മൂട്ടി ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നു എന്നാണു തോന്നുന്നത്. അത് രഞ്ജിത്തിന്റെ ചിത്രങ്ങളില്‍ മാത്രമല്ല. 2005 മുതല്‍ ഉള്ള കാലയളവില്‍, മോഹന്‍ലാലിനു കാര്യമായി എന്തെങ്കിലും പണി ചെയ്യാനുണ്ടായിരുന്നത് താഴെ പറയുന്ന ചിത്രങ്ങളില്‍ മാത്രമാണ്: ഭ്രമരം, ആകാശ ഗോപുരം, പരദേശി, കീര്‍ത്തി ചക്ര, തന്മാത്ര. ഇനി മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പരിശോധിക്കുക: രാപ്പകല്‍, രാജമാണിക്യം, കറുത്ത പക്ഷികള്‍, പളുങ്ക്, കൈയൊപ്പ്‌, ബിഗ്‌ ബി, മിഷന്‍ 90 ഡെയ്സ്, ഒരേ കടല്‍, കുട്ടി സ്രാങ്ക്, ലൌഡ് സ്പീക്കര്‍, കേരള കഫെ, പലേരി മാണിക്യം, പ്രഞ്ചിയെട്ടന്‍, ബെസ്റ്റ് ആക്ടര്‍. ഈ ചിത്രങ്ങളില്‍ മിക്കതും ഗംഭീരം ഒന്നും അല്ലെങ്കിലും, മമ്മൂട്ടി നന്നായിരുന്നു എന്ന് തോന്നി.

 38. കൂട്ടുകാരെ! മോഹന്‍ലാലിനെ പറ്റി ഇവിടെ ഒന്ന് രണ്ടു പേര്‍ ഒരു പരാമര്‍ശം നടത്തി..kure വര്‍ഷങ്ങളായി മോഹന്‍ലാല്‍ നന്നായി അഭിനയിക്കുന്നില്ലെന്ന്..പിന്നെ അഭിനയിക്കുന്നത് കോമാളി വേഷം കെട്ടി കുടത്തില്‍ നിന്നും ഇറങ്ങി വരുന്ന ഭൂതമായ മമ്മൂട്ടിയല്ലേ .? മോഹന്‍ലാല്‍ എന്ന നടന്റെ ഭ്രമരം എന്ന ചിത്രം മാത്രം മതി അദ്ധേഹത്തിന്റെ അഭിനയ സിദ്ധി മനസ്സിലാക്കാന്‍…ആ വേഷം ഇത്രയും ഗംഭീരമാക്കാന്‍ കഴിയുന്ന വേറെ ഒരു നടനും ഇന്ന് മലയാളത്തില്‍ ഇല്ല.

  മമ്മൂട്ടി എന്ന നടന്റെ അഭിനയ വൈഭവത്തിന്റെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല…എന്നാല്‍ കുറച്ചു കാലങ്ങളായി അദ്ദേഹം എന്ത് വേഷങ്ങളാണ് ചെയ്യുന്നത്. ” രാജമാണിക്യം ” എന്ന ചിത്രത്തിന് ശേഷം പുള്ളിക്കാരന്‍ ചെയ്യുന്നതൊക്കെ കോമഡി ആണെന്ന് ആരോ അദ്ധേഹത്തെ തെറ്റിധരിപ്പിചിരിക്കുകയാണ് ..! ഭാഷ ശൈലികള്‍ മാറി മാറി പ്രയോഗിച്ചു എന്ന് കരുതി ഒരു നടനും മികച്ച ഒരു അഭിനേതാവ് ആകില്ല….മമ്മൂട്ടി കോമഡി ചെയ്യുന്നത് കണ്ടു ആര്‍ത്തു നമുക്ക് ചിരിക്കാന്‍ കഴിയണമെങ്കില്‍ നമ്മുടെ പിന്നില്‍ മൂന്നു നാലു ആള്‍ക്കാരെ കൊണ്ട് നിര്‍ത്തണം…അവന്മാര്‍ ഇക്കിളി ആക്കിയിട്ടെങ്കിലും നമുക്ക് ഒന്ന് ചിരിക്കാമല്ലോ…ഹാസ്യവും, നൃത്തവുമൊക്കെ ഒത്തു ചേരുമ്പോള്‍ ആണ് അഭിനയം അതിന്റെ പൂര്‍ണ തലത്തില്‍ എത്തുന്നത്‌….അത് കൊണ്ട് മമ്മൂട്ടി എന്ന നടന് ഒരിക്കലും അഭിനയ കലയുടെ പൂര്‍ണതയില്‍ എത്താന്‍ പറ്റില്ല.

  മോഹന്‍ലാല്‍ അങ്ങനെയാണോ കൂട്ടുകാരെ? ഒരിക്കലുമല്ല. എത്ര എത്ര അഭിനയ മുഹൂര്‍ത്തങ്ങള്‍…! പിന്നെ ഇപ്പോഴത്തെ മോഹന്‍ലാലിന്‍റെ കാര്യം..? കാലം മാറുന്നത് അനുസരിച്ച് കോലവും മാറും. അത് സ്വാഭാവികം മാത്രം….മോഹന്‍ലാലിന്‍റെ അഭിനയ ചാരുത മുരടിച്ചു എങ്കില്‍ പിന്നെ സംവിധായകന്മാര്‍ അദ്ധേഹത്തെ വച്ച് പടം ചെയ്യുന്നത് എന്തിനാണ്? ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിനെ വച്ച് എത്ര പടങ്ങള്‍ ചെയ്തു..വെറും വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ മാത്രം. ലാലിന്‍റെ മറ്റു ചിത്രങ്ങള്‍ മറ്റു നിര്‍മാതാക്കള്‍ അല്ലെ ചെയ്തത്? അവര്‍ക്ക് നഷ്ടം വരില്ല എന്ന വിശ്വാസം കൊണ്ട് അല്ലെ അവര്‍ ലാലിനെ വച്ച് പടം ചെയ്യ്യുന്നത്? മറ്റൊരു കൂട്ടുകാരന്‍ പറഞ്ഞു മോഹന്‍ലാലിനു ഇനി അഭിനയ രംഗത്ത് തുടരാന്‍ വലിയ ബുദ്ധിമുട്ടാണെന്ന്…! ഹ..ഹ…ഹ..ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ..! മോഹന്‍ലാലിന്‍റെ ഡേറ്റ്-നു വേണ്ടി പാഞ്ഞു നടക്കുന്ന എത്ര സംവിധായകന്മാര്‍..! എത്ര നിര്‍മാതാക്കള്‍..! ഈ രോഗത്തിന് മരുന്നില്ല കൂട്ടുകാരാ! ഇത് വെറും അന്ധമായ താര ആരാധനയില്‍ നിന്നും പിറവി എടുക്കുന്ന ഞരമ്പ്‌ രോഗം മാത്രമാണ്. രണ്ടാമൂഴത്തില്‍ ഭീമന്‍ ആവാന്‍ ഏറ്റവും യോഗ്യന്‍ മോഹന്‍ലാല്‍ തന്നെ..! രണ്ടാമൂഴത്തില്‍ മമ്മൂട്ടിക്ക് പറ്റിയ കഥാപാത്രവും ഉണ്ട്….drudharashtrar …ആ വേഷവും കൊടുത്തു പിന്നെ ഒരു കൂളിംഗ്‌ ഗ്ലാസ്‌ കൂടി വച്ച് കൊടുത്താല്‍ പുള്ളിക്കാരന്‍ ഹാപ്പി ആകും. പിന്നെ പുള്ളിക്കാരന്റെ താല്പര്യത്തിനു അനുസരിച്ച് വികാര തീവ്രമായ രംഗങ്ങളില്‍ കുറച്ചു കോമഡിയും കൂടി കൊടുത്താല്‍ പുള്ളിക്ക് വീണ്ടും സന്തോഷമാകും. എം.ടി. ഈ ചിത്രത്തില്‍ മമ്മൂട്ടിയെ ഭീമന്‍ ആയി മമ്മൂട്ടിയെ തിരഞ്ഞെടുത്താല്‍ ആ തീരുമാനം തെറ്റാണെന്ന് കാലം തെളിയിക്കും.

 39. @ drdeeps : (താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു. രണ്ടാമൂഴത്തില്‍ ഭീമന്‍ ആവുന്നതിനു പകരം നിലവിലെ സ്ഥിതിയില്‍ മമ്മൂട്ടിയും മോഹന്‍ലാല്‍ ഉം രാജു മോനും ഒക്കെ നിറഞ്ഞു നിന്നാല്‍ ഖേദകരം ആവും. പകരം പക്ഷെ അഭിനയിക്കാന്‍ അറിയാവുന്ന “പുതിയ മുഖത്തെ” എവിടെ നിന്ന് കൊണ്ട് വരുമോ എന്തോ ??!മഷി ഇട്ടു നോക്കിയാലോ ?)

  ഡിയര്‍ ഡോക്ടര്‍, പുതിയമുഖങ്ങളെ വച്ച് ശ്രീ രഞ്ജിത്ത് ചെയ്ത സിനിമ പാലേരിമാന്നിക്യം താങ്കള്‍ കണ്ടിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കട്ടെ. പുതുമുഖങ്ങള്‍ എന്ന് ഞാന്‍ അര്‍ത്ഥമാക്കിയത് മുന്‍പ് അഭിനയിചിട്ടില്ലാത്തവര്‍ എന്നല്ല മറിച്ച് സിനിമയില്‍ അവര്‍ പുതുമുഖങ്ങള്‍ ആയാല്‍ തരക്കേടില്ല എന്നേ ഞാന്‍ പറഞ്ഞുള്ളൂ. ഞാന്‍ ഒന്ന് പറയട്ടെ ഓസ്കാര്‍ ജേതാവായ Mel Gibson സംവിധാനം നിര്‍വഹിച്ച passion of the christ, Apocalypto എന്നിവ ഭാഷയുടെയും താര സിംഹാസനങ്ങള്‍ക്കും അപ്പുറത്താണ്. അതില്‍ അഭിനയിച്ചുള്ളതില്‍ ഏറെയും പുതുമുഖങ്ങള്‍ തന്നെയാണ്. ആ സിനിമകളില്‍ പരിചിതമായ മുഖങ്ങള്‍ കണ്ടാല്‍ എത്രത്തോളം കല്ലുകടി ഉണ്ടാക്കുമായിരുന്നു ?സിനിമ സംവിധായകന്റെ കലയാണെന്ന് തെളിയിച്ച ഒരു മഹാനായ കലാകാരനാണ് അദ്ദേഹം.

 40. @ Shajahan മറ്റൊരു കൂട്ടുകാരന്‍ പറഞ്ഞു മോഹന്‍ലാലിനു ഇനി അഭിനയ രംഗത്ത് തുടരാന്‍ വലിയ ബുദ്ധിമുട്ടാണെന്ന്…! ഹ..ഹ…ഹ..ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശ..! മോഹന്‍ലാലിന്‍റെ ഡേറ്റ്-നു വേണ്ടി പാഞ്ഞു നടക്കുന്ന എത്ര സംവിധായകന്മാര്‍..! എത്ര നിര്‍മാതാക്കള്‍..! ഈ രോഗത്തിന് മരുന്നില്ല കൂട്ടുകാരാ! ഇത് വെറും അന്ധമായ താര ആരാധനയില്‍ നിന്നും പിറവി എടുക്കുന്ന ഞരമ്പ്‌ രോഗം മാത്രമാണ്………… രണ്ടാമൂഴത്തില്‍ മമ്മൂട്ടിക്ക് പറ്റിയ കഥാപാത്രവും ഉണ്ട്….drudharashtrar …ആ വേഷവും കൊടുത്തു പിന്നെ ഒരു കൂളിംഗ്‌ ഗ്ലാസ്‌ കൂടി വച്ച് കൊടുത്താല്‍ പുള്ളിക്കാരന്‍ ഹാപ്പി ആകും

  njan oru tharathintem bhagam alla… but thankal matoralem akshepikunna reethiyilanu melparanja comments…… idil ninnu thanne mansailakam suhrtuthe thankal oru tharathinte fan allanu… kollam kootukara kollaaamm……. thankal paranjathu sheriyanu… Brahmarathile Shivan Kutty aakan Mamootikku kazhiyilla aduplole thanne Valsalyathile Meledathu Raghavan Nair aakan Mohan Lall num kazhiyillaa pinne Yodhayile Apuukuttan aakan ee paranja Mohan Lallino Mamootiko kazhiyumo suhruthe????…………..

 41. @ ദേവന്‍ ..!
  ഞാന്‍ ഒരു നടനെയും വിമര്‍ശിച്ചിട്ടില്ല. ഇവിടെ പരാമര്‍ശിച്ച യുക്തിക്ക് നിരക്കാത്ത ചില കാര്യങ്ങളോട് പ്രതികരിച്ചു എന്ന് മാത്രം..! ഇവിടെ മോഹന്‍ലാല്‍ എന്ന നടനെ കുറിച്ച് ചിലര്‍ നടത്തിയ അഭിപ്രായങ്ങള്‍ താങ്കള്‍ ശ്രദ്ധിച്ചു കാണുമല്ലോ…” ഞങ്ങള്‍ക്ക് മോഹന്‍ലാലിന്‍റെ പഴയ ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടമാണ് ” എന്ന് ആമുഖമായി പറഞ്ഞു കൊണ്ട് അദ്ധേഹത്തിന്റെ ഇപ്പോഴത്തെ അഭിനയ ശൈലിയെ ക്രൂരമായി വിമര്‍ശിച്ച ചില വ്യക്തിത്വങ്ങളെ താങ്കള്‍ ശ്രദ്ധിച്ചില്ലേ? അതില്‍ ഒരു താരാരാധനയുടെ സ്പന്ദങ്ങള്‍ താങ്കള്‍ കാണുന്നില്ലേ? അതില്‍ അവര്‍ മമ്മൂട്ടി എന്ന നടന്റെ മഹാത്മ്യങ്ങളെ ഒരുപാടു വാഴ്ത്തി. മോഹന്‍ലാലിന്‍റെ body language ആണ് അവരുടെ മറ്റൊരു പ്രശ്നം. ആര്‍ക്കും ഇഷ്ടപ്പെടുന്ന ശരീര സൌന്ദര്യത്തിന്റെ ഉടമയാണ് മമ്മൂട്ടി എന്ന് പലരും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നു..! ഒരു കാര്യം ഞാന്‍ ചോദിച്ചോട്ടെ? ഇത്രയും ശരീര ഭംഗിയുണ്ടെന്നു പറയപ്പെടുന്ന മമ്മൂട്ടിക്ക് ആ ശരീരം കൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്? ആ ശരീരം വച്ച് കൊണ്ട് നല്ല രീതിയില്‍ ഒന്ന് ഓടാന്‍ അദേഹത്തിനു കഴിയുമോ? അദ്ധേഹത്തിന്റെ “X” രീതിയില്‍ ഉള്ള ഓട്ടം നമ്മള്‍ ചില ചിത്രങ്ങളില്‍ കണ്ടിട്ടുള്ളതുമാണ്. അത് പോലെ സംഘട്ടന രംഗങ്ങളില്‍ അദ്ദേഹം ഒരു വൃത്തം വരക്കും. വില്ലന്മാര്‍ക്ക് അദേഹത്തെ ഇടിക്കണമെങ്കില്‍ ആ വൃത്തത്തിന്റെ അകത്തേക്ക് ചെല്ലണം. മമ്മൂട്ടി ഒരിക്കലും ബോഡി കൊണ്ട് അത്ഭുതങ്ങള്‍ ഇന്നേ വരെയും ഒരു സിനിമയിലും കാണിച്ചിട്ടില്ല….നേരെ മറിച്ചു മോഹന്‍ലാലിന്‍റെ കാര്യം എടുക്കാം. അദ്ദേഹം ഈ പ്രായത്തിലും നിങ്ങള്‍ പറഞ്ഞ ഈ വീര്‍ത്ത ബോഡിയും വച്ച് സംഘട്ടനത്തിലും നൃത്ത രംഗങ്ങളിലും തിളങ്ങാറുണ്ട്. മമ്മൂട്ടി ശരീര ഭംഗി നഷ്ടപ്പെടാതിരിക്കാന്‍ ഈ പ്രായത്തിലും ഒരുപാടു ശ്രദ്ധിക്കാറുണ്ട്. അത് ഞാന്‍ സമ്മതിക്കുന്നു. പക്ഷെ ഈ ബോഡി കൊണ്ട് അദേഹത്തിനു വലിയ പ്രയോജനം ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. ഒരു കൂളിംഗ്‌ ഗ്ലാസും വച്ച് മസ്സിലും പെരുപ്പിച്ചു ഫോട്ടോക്ക് പോസ് ചെയ്യാന്‍ കൊള്ളാം.

  പിന്നെ മമ്മൂട്ടി ഈ അടുത്ത സമയത്ത് അല്പമെങ്കിലും ശോഭിച്ച കഥാപാത്രങ്ങള്‍ രഞ്ജിത് എന്ന സംവിധായകന്റെ ചിത്രത്തിലേതാണ്‌. അത് രഞ്ജിത് എന്ന സംവിധായകന്റെ കഴിവാണ്. ലാലിന് സ്ഥിരമായി ചിത്രങ്ങള്‍ കൊടുക്കുന്ന ആളായിരുന്നു രഞ്ജിത്. അവര്‍ തമ്മിലുണ്ടായ എന്തോ അഭിപ്രായ വിത്യാസങ്ങള്‍ കാരണം ലാല്‍ ചെയ്യേണ്ട കഥാപാത്രങ്ങള്‍ ഇപ്പോള്‍ മമ്മൂട്ടി ചെയ്യുന്നു. മമ്മൂട്ടിയേക്കാളും ഈ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യന്‍ ലാല്‍ ആണെന്ന് രഞ്ജിത്-നു പോലും അറിയാം. മോഹന്‍ലാല്‍-മമ്മൂട്ടി അഭിനയ പ്രവീണ്യത്തെ കുറിച്ച് ഒരു താരതമ്യത്തിന്റെ പോലും ആവശ്യമില്ല. മുഖ സൌന്ദര്യം ഇല്ലാതെ, ശരീര ഭംഗി ഇല്ലാതെ സിനിമയിലേക്ക് വന്ന ആളാണ് ലാല്‍.. എന്നിട്ടും ഇത്രയും വലിയ ഒരു കാലയളവില്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കണമെങ്കില്‍ ” അഭിനയം” എന്ന സിദ്ധിയുടെ “പെരുംതച്ചന്‍” ആയിരിക്കണം. അത് കൊണ്ട് കൂട്ടുകാരെ, ആരെ വേണമെങ്കിലും വിമര്‍ശിക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം നമുക്കുണ്ട്. എങ്കിലും വിമര്‍ശനത്തില്‍ നിങ്ങള്‍ പ്രതിപാതിക്കുന്ന വിഷയത്തിനു സത്യസന്ധത വേണം.

 42. @ Deepk
  ഡിയര്‍ ദീപക്
  താങ്കള്‍ അല്പം തെറ്റിധരിച്ചോ എന്നൊരു സംശയം…താങ്കളോട് ഞാന്‍ ഒട്ടുമേ വിയോജിച്ചിട്ടില്ല കേട്ടോ..തകര്‍പ്പന്‍ പ്രകടനവും ആയി ഇത് വരെ കണ്ടിട്ടിട്ടില്ലാത്ത ഒരു നടന്‍ ഈ റോള്‍ ഇല്‍ വരണം എന്ന്‌ എനിക്കും ആഗ്രഹം ഉണ്ട്….സത്യം പറഞ്ഞാല്‍ “പുതുമുഖങ്ങളെ മഷി ഇട്ടു നോക്കിയാലോ “എന്നുള്ള ആ ചോദ്യം താങ്കളോട് അല്ലായിരുന്നു കേട്ടോ ..ഉറക്കെ ചിന്തിച്ചു പോയതാ ..അടുത്ത ഇട ഒന്നും ഒരു മികച്ച debut performance കണ്ടതായി ഓര്‍ക്കുന്നില്ല..അത് കൊണ്ടുള്ള ഒരു ആശങ്ക …

 43. anyway all are having the same opinion on whom should act as shakuni – jagathy sreekumar

 44. @shajahan, May 12, 2011 • 7:43 pm

  ഒരു മോഹന്‍ ലാല്‍ ഫാന്‍സിന്റെ രംഗ പ്രവേശം, കൊള്ളാം അസ്സലായി എന്നല്ലേ ഇതിനെയൊക്കെ പറയാന്‍ പാടൂ.

  ആരാധകാ, പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിച്ച ഈ തരത്തിലുള്ള ബിഗ്‌ ബജറ്റ് ലാല്‍ സിനിമകളൊക്കെ അല്ലെങ്കില്‍ പേരെടുത്ത സംവിധായകരുടെ പ്രസ്റ്റീജ് ചിത്രമായിരിക്കും എന്ന് നാം ധരിച്ച ചില ലാല്‍ ചിത്രങ്ങള്‍ not upto the mark ആവാതെ പോയിട്ടുണ്ട്. ചില ഉദാഹരണം പറയുക ആണെങ്കില്‍ : കടത്തനാടന്‍ അമ്പാടി മുതല്‍ ഇങ്ങോട്ട് കാലാപാനി, ഇരുവര്‍, രാജ ശില്പി, കിളിച്ചുണ്ടന്‍ മാമ്പഴം, ഉടയോന്‍, ഫോട്ടോഗ്രാഫര്‍, സാഗര്‍ എല്യാസ് ജാക്കി, ഒരു നാള്‍ വരും, കാണ്ടഹാര്‍, ram gopal varma ki aag പിന്നെ ഈയിടെ റിലീസ് ആയ ചൈന ടൌണ്‍ വരെ അതുണ്ട്. മറ്റുള്ള നടന്മാരുടെ ചിത്രങ്ങള്‍ പൊളിയുന്നില്ലേ എന്ന ഒരു ചിന്ത താങ്കള്ള്‍ക്ക് തോന്നാം അതെങ്കില്‍ ഒരു മറു ചോദ്യം താങ്കളില്‍ നിന്ന് ഉയരാം, പക്ഷെ ഞാനിവിടെ ഉദേശിച്ചത് ലാല്‍ ചില ചിത്രങ്ങള്‍ക്ക് വേണ്ടി സഹകരിക്കുന്നു എന്നറിയുമ്പോള്‍ നമ്മുടെ പ്രതീക്ഷ വാനോളം ഉയരും, പക്ഷെ അത് പടം റിലീസ് ആയാല്‍ കാറ്റു പോയ ബലൂണ്‍ പോലെ ആവും. എന്തായാലും രണ്ടാമൂഴം നന്നാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം !!!!!

 45. @Jay
  Iruvar ??!!!!!!!!!!!
  do u mean to say that iruvar was not a good movie!,ay be you expected something else from the movie alle..anyway its a very good movie in my opinion…baaki observations ellam perfect

 46. @Jay
  Iruvar, Rajasilpi & Kalapani are good movies. Iruvar is one of the best Indian movie. Pratheekshakanusarichu “Upto thae mark” aayitulla anegam padangalum Lal cheyditundu. adonnum vismarikalle Jay.

 47. @drdeeps, May 20, 2011 • 11:30 pm

  Thanks buddy..

  ഇരുവര്‍,…….‍ഉണരൂവിനു ശേഷം ലാലും മണിരത്നവും കൂടി ഒരു സിനിമ എന്ന് പറയുമ്പോള്‍ അതും ഈ രണ്ടു പേരും അവരുടെ കരിയറിലെ പീക്ക് സമയത്ത് എടുത്ത ഒരു സിനിമ എന്ന നിലയില്‍ ഞാനടക്കമുള്ള സിനിമ പ്രേമികള്‍ ഒരു പാട് പ്രതീക്ഷിച്ചിരുന്നു ഈ ഇരുവറിനെ ………….. അന്നത്തെ നമ്മുടെ ഒരു സിനിമ ഭ്രാന്തില്‍ ഈ പടം റിലീസ് ദിവസം രാവിലെ 6 മണിക്ക് ഞങ്ങളുടെ ഒരു സംഘം തിയേറ്ററിനു മുന്‍പില്‍ എത്തി ഗേറ്റ് ചാടി മറിഞ്ഞു ഇടി കൂടി ടിക്കറ്റ്‌ എടുത്തു കണ്ടു ആദ്യത്തെ ഷോ. പക്ഷെ അമ്പേ നിരാശപെടുത്തി …………… ലാലിന്‍റെ അഭിനയം excellent തന്നെ, പക്ഷെ പടം ആകെ മൊത്തം ശരിയവാതെ പോയി……… പിന്നീട് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു, 1996 – 1997 ല്‍ നടന്ന തമിഴ് നാട് election ല്‍ ജയലളിതയെ തോല്‍പ്പിച്ചു കരുണാനിധി സര്‍ക്കാര്‍ അധികാരത്തിലേറി, അത് ആ ചിത്രത്തിന്റെ മുന്‍ തീരുമാനിച്ച കഥാ ഘടനയെ ദോഷകരമായി ബാധിച്ചു. MGR + ജയലളിതയുടെയും തമിഴ് രാഷ്ട്രീയത്തിന്റെയും കഥ പറഞ്ഞ ഇരുവറില്‍, election ല്‍ ജയളിത തോറ്റു കരുണാനിധി അധികാരത്തിലേറിയപ്പോള്‍, ഒറിജിനല്‍ കഥയില്‍ ആന്റി ഹീറോ ആയിരുന്ന പ്രകാശ്‌ രാജിന്റെ കരുണാനിധിക്ക് സമാനമായ കഥാപാത്രത്തിന് പിന്നീട് വന്ന ഇരുവറില്‍ ലാലിന്‍റെ ആനന്ദന്‍ എന്ന കഥാപാത്രത്തിനോപ്പമോ അല്ലെങ്കില്‍ അതില്‍ കൂടുതലോ പ്രാധാന്യം വന്നു. തമിഴ് സിനിമയില്‍ ഏറെ സ്വാധീനമുള്ള തമിഴ് രാഷ്ട്രീയത്തിനുവേണ്ടി അന്നത്തെ രാഷ്ട്രീയ കാറ്റിനനുസരിച്ച് പല സംഭവങ്ങളും ഏച്ചു കൂട്ടി ആ ഏച്ചു കൂട്ടിയെതെല്ലാം ആ ചിത്രത്തില്‍ മുഴച്ചു നിന്നു. നമ്മുടെ പഴയ ലാലിന്‍റെ മോഹിപ്പിക്കുന്ന അഭിനയമല്ലാതെ വേറെ ഭ്രമിപ്പിക്കുന്നതൊന്നും ഇല്ലാതെ പോയ ഒരു സിനിമ എന്നെ എനിക്ക് ഈ ചിത്രത്തിനെ കുറിച്ച് പറയാനുള്ളൂ.

  @Sujith, May 21, 2011 • 2:03 pm

  (1) ഇരുവറിനെ കുറച്ചു മുകളില്‍ പറഞ്ഞിട്ടുണ്ട്….

  (2) രാജശില്പി ഒരു നല്ല ചിത്രമായിരുന്നുവെന്നു അതിലഭിനയിച്ച മോഹന്‍ ലാലിനുപോലും അഭിപ്രായം കാണില്ല. മോഹന്‍ ലാല്‍ ശിവ താണ്ടവം പഠിക്കുന്നു, താടിയും മുടിയും നീട്ടി വളര്‍ത്തുന്നു എന്ന് തുടങ്ങി ഈ ചിത്രം ഇറങ്ങുന്നതിനു മുന്‍പ് പ്രേക്ഷകര്‍ക്ക്‌ തന്ന പ്രതീക്ഷക്ക് കണക്കില്ല. തിരക്കഥയും സംവിധാനവും ഇല്ലാതെ പോയി രാജശില്പിക്ക് . എനിക്ക് തോന്നുന്നു, മാതു പണ്ടാരത്തിന്റെ ( പാദമുദ്ര) ഹാങ്ങ്‌ ഓവറില്‍ നിന്നു വിട്ടു മാറാതെ ലാല്‍ കൊടുത്തതായിരിക്കാം ഡേറ്റ് ഈ ചിത്രത്തിന് വേണ്ടി R . സുകുമാരന്. ഇന്നും ഓര്‍ക്കുന്നു, തിയേറ്ററില്‍ ആദ്യ ഷോ ഹൌസ് ഫുള്‍, മാറ്റിനി ആവറേജ്, ഫസ്റ്റ് ഷോവിനും സെക്കന്റ്‌ ഷോവിനും ഒരു മനുഷ്യന്‍ തിയേറ്ററില്‍ ഇല്ല. ഒരാഴ്ചക്കകം തിയേറ്ററില്‍ നിന്നു പെട്ടി മടക്കി. ഞാന്‍ ഈ സിനിമ കണ്ടത് അത് എന്ത് കൊണ്ട് പൊളിഞ്ഞു എന്നറിയാന്‍ വേണ്ടി മാത്രം. രാജശില്പിയെ കുറിച്ചു ഓര്ക്കുമ്പോള്‍ സുഖം തരുന്നത് ഒന്നേയുള്ളൂ, രവീന്ദ്ര സംഗീതം. രവീന്ദ്രന്‍ മാഷും onv യും ദാസേട്ടനും കൂടി ഇന്നും ഓര്‍ത്തിരിക്കാന്‍ വളരെ നല്ല പാട്ടുകള്‍ തന്നു ഈ ചിത്രത്തിലൂടെ… അല്ലാതെ ഒരു കുന്തവുമില്ല രാജശില്പിയില്‍. ഇതിനു ശേഷം നടനം എന്നൊരു ചിത്രം R . സുകുമാരന്‍ ലാലിനെ വെച്ചു പ്ലാന്‍ ചെയ്തിരുന്നു, രാജശില്പിക്ക് ഉണ്ടായ ദുര്യോഗം നടനത്തിനെ കടലാസ്സില്‍ ഒതുക്കി.

  (3 ) കാലാപാനിയെ കുറിച്ചു എന്തു പറയാന്‍… അമിതാബച്ചന്‍ corporation ന്റെ (ABC ) പണം മുന്നില്‍ കണ്ടു എടുത്ത ഒരു പ്രിയന്‍ സിനിമ. പണ്ട് ബ്ലേഡ് സാജന്റെ പണം കണ്ടു പ്രിയന്‍ കടത്തനാടന്‍ അമ്പാടി എടുത്തപോലെ. സ്വാതത്ര്യ സമരത്തില്‍ നിന്ന് ഒരേട്‌ എന്നൊരു രീതിയില്‍ റിലീസിന് മുന്‍പേ ഈ ചിത്രം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. പക്ഷെ എന്നത്തേയും പ്രിയന്‍ ചിത്രം പോലെ ഇംഗ്ലീഷ് സിനിമയില്‍ നിന്ന് പ്രിയന്റെ ഭാഷയില്‍ adapt ചെയ്ത (നമ്മുടെ ഭാഷയില്‍ കോപ്പിയടിച്ച ) കഥാപാത്രങ്ങളും നിരവധി സീനുകളും. ചില രംഗങ്ങള്‍ പാശ്ച്യാത്യ സിനിമയില്‍ നിന്ന് അതെപോലെ കാലാപാനിയില്‍ പകര്‍ത്തി വെച്ചിട്ടുണ്ട്. ഇംഗ്ലീഷ്കാരന്റെ കഥകള്‍ ഉള്‍ക്കൊണ്ട്‌ കുറച്ച് നല്ല സിനിമകള്‍ പ്രിയന്‍ നമ്മുക്ക് തന്നിട്ടുണ്ട്, അത് മറക്കുന്നില്ല. പക്ഷെ ഒരു പാട് രക്തം ചീന്തിയ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ കഥ പറയുമ്പോള്‍ പ്രിയന് വെള്ളക്കാരന്റെ adaption ഒഴിവാക്കാമായിരുന്നു. ദാമോദരന്‍ മാഷുടെ തിരക്കഥയോട് നീതി പുലര്‍ത്താതെ പ്രിയന്‍ ചിത്രീകരിച്ച ഒരു സിനിമയാണ് ആണ് കാലാപാനി, അതുകൊണ്ട് തന്നെയാണ് പ്രതീക്ഷിച്ച ഒരു വിജയം ഈ ചിത്രത്തിന് നേടാനാവാതെ പോയതും. ഒരു പക്ഷെ, കാലാപാനിയുടെ കഥ, നാട് കടത്തലിനെ ആസ്പദമാക്കിയിട്ടുള്ള ഈ കഥ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ back ground ഇല്ലാതെ വേറൊരു രീതിയിലൂടെ എടുത്തിരുന്നുവെങ്കില്‍ ഒരു പാട് ശ്രദ്ധിക്കപ്പെട്ടെനെ, അതിനുള്ള മിടുക്ക് പ്രിയന്‍ എന്ന സംവിധായകനുണ്ട്.

  ഇതെല്ലാം എന്റെ ഒരു observation മാത്രമാണ് ആണ്. അനുയോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാവാം. ഇവിടെയിപ്പോള്‍ രണ്ടാമൂഴത്തിലോട്ടു വരുമ്പോള്‍, രണ്ടാമൂഴം എന്റെ ഒരു മാനസ നോവല്‍ ആയതുകൊണ്ടും എം ടി പ്രിയ എഴുത്തുകാരനായത് കൊണ്ടും ഈ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷ എന്നത് ഇവിടെ പകര്‍ത്തുക അസാധ്യമാണ്. നന്നാവട്ടെ എന്ന് മാത്രമാണ് ഇപ്പോല്‍ രണ്ടാമൂഴത്തിന് വേണ്ടി പറയാന്‍ ഉള്ളത്.

 48. രണ്ടാമൂഴംസിനിമയാവുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. ധീരയോദ്ധാവും ചങ്കുറപ്പുള്ളവനുമായിരുന്നുവെങ്കിലും ഒറ്റപ്പെടുന്നതിന്റെ/അവഗണിക്കപ്പെടുന്നതിന്റെ ദുഖം നോവലിലുടനീളം ഭീമനിൽ വായനക്കാരനറിയുന്നുണ്ട്. ആസന്നമായ പരാജയമറിഞ്ഞിട്ടും വനാന്തർഭാഗങ്ങളിലേയ്ക്ക് ഉൾവലിഞ്ഞ് യുദ്ധം ചെയ്ത പഴശ്ശിരാജയും, ഭീമനും അന്തഃസംഘർഷങ്ങളിൽ സമാനമെന്ന് തോനുന്നു. പഴശ്ശിരാജയെ ഭംഗിയായവതരിപ്പിച്ച മമ്മൂട്ടിക്ക് അഭിനയത്തിന്റെ കാര്യത്തിൽ ഭീമൻ ഒരു ആവർത്തനം മാത്രമാവും.

  അതുകൊണ്ട് മോഹൻലാലിനെ ഭീമനായി കാണാനാണ് എനിക്കിഷ്ടം.

 49. Latest comment from Hariharan: –
  Randamoosham cinemayakunnu.M.T . Script eshudunnu.Adinapuram onnum theerumanichitilla.Mattu varthagalonnum sariyalla.Endokeyaanu palarum eshudunnadu!Aasirvaad ee cinema nirmikunnennum Mohanlal Bheemande veshathilabhinayikunnennum vare eshudipidipichu.. From Deepika ..

 50. @ Jay
  Saw your comment just now. I was busy during last month. തിരക്ക് ഒഴിഞ്ഞപ്പോള്‍ ആവട്ടെ നെറ്റ് പണി മുടക്കി. nice observations… ഇരുവര്‍ ഇലെ മോഹന്‍ലാലിന്‍റെ അഭിനയം. personally i regard that as one of lal’s best performances. thanks for the reply Jay.

 51. @ drdeeps, June 4, 2011 • 3:09 pm
  നമ്മളെ മോഹിപ്പിച്ചിരുന്ന ആ പഴയ അഭിനയചാതുരി ഇനി മോഹന്‍ ലാലില്‍ നിന്നും പ്രതീക്ഷിക്കാമോ?

 52. @jay
  no jay. its no more..that golden talent,that became the reason to love him madly had gone. still waiting for such a great performance from him..coz still love him more than any actor.

 53. രണ്ടാമുഴം സിനിമ ആക്കതെയിരുന്നാല്‍ നല്ലത്. ആ നോവലിന്റെ ഭംഗി സിനിമയ്ക്കു തരാന്‍ പറ്റില്ല. എത്ര വായിച്ചാലും മതി വരാത്ത ആ കലസ്രിഷ്ടി അങ്ങനെതന്നെ ഇരിക്കട്ടെ.

 54. LALETTAN AS A NARRATOR OR A STORY TELLER OF THE COMPLETE MAHABHARATHA
  BHEEMAN-KAMALHASSAN
  YUDHISHTIRAN-MAMMOOTTY
  ARJUNAN-SURYA
  NAKULAN-KARTHIK
  SAHADEVAN-JOHN KOKKAN (the villian in shikkar)
  HIDUMBAN-KALABHAVAN MANI
  HIDUMBI-PADMAPRIYA
  GHATOLKACHAN-SURESH GOPI
  KARNAN-VIKRAM
  BHEESHMAR-CAPTAIN RAJU
  DRIDHARASHTAR-NEDUMUDI VENU
  KRISHNAN-NITISH BARADWAJ
  DURYODHANAN-SHARATH KUMAR
  DUSHASANAN-SUMAN
  VIDURAR-SAIKUMAR
  SHAKUNI-JAGATHY SREEKUMAR
  KUNTI-GEETHA
  PANCHALI-VIDYA BALAN
  GANDHARI-URVASHI
  ITHIL THETTUDENKIL MATTULLA PRIYA SUHRUTHUKKALKKU THIRUTHAM ENNIKKU THIRUTHALUKAL ISHTAMANU KAARANAM THIRUTHALVAADIKAL VARUMBOZHANU ORAAL SHARIKKUM THIRUTHAN PRADHANYAMULLA ORUVANAVUNNATHU.

 55. ഈ പടത്തെ പറ്റി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ആണല്ലോ വന്നു കൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ഭീമന്‍ ആകുന്നു. മമ്മുട്ടി ദ്യുരോധനന്‍ ആകുന്നു എനൊക്കെ. ഷൂട്ടിംഗ് അടുത്ത വര്ഷം തുടങ്ങും എന്നൊക്കെ. ഇതിലൊക്കെ വല്ല സത്യവും ഉണ്ടോ ആവോ. അതിനിടയില്‍ എം ടി പറഞ്ഞിരിക്കുനത് തിരകഥ ജോലിയിലേക്ക് പ്രവേശിച്ചിട്ടില്ല എന്നും..വല്ലതും നടക്കോ ആവോ.

 56. ജോണ്‍
  മോഹന്‍ലാല്‍ ഭീമനും മമ്മുട്ടി കര്‍ണനും കമല ഹസ്സന്‍ ദുര്യോധനനും എന്ന് ഏറെ കുറെ സ്ഥിരികരിച്ച reports ആണ് ഗോകുലം ഫില്മ്സില്‍ നിന്നും ഉള്ളത്. അത് പോലെ ശക്തന്‍ തമ്പുരാന്‍ ആയി മറ്റൊരു ചിത്രത്തില്‍ ഫഹദ് ഫാസിലും വിക്രം കുഞ്ഞാലി മരകാര്‍ ആയി സലിം ahmedinte ചിത്രത്തിലും വേഷമിടുന്നു. മലയാളത്തിനു അഭിമാനിക്കാന്‍ കുറെ ചിത്രങ്ങള്‍ അണിയറയില്‍ പാകപെടുന്നു എന്ന് സാരം..

 57. @JOHN
  സംശയിക്കേണ്ട ജോണ്‍ , ലാലേട്ടന്‍ തന്നെ ഭീമന്‍. തുല്യ പ്രാധാന്യമുള്ള ഒരു വേഷത്തിനായി മമ്മുക്കയും തയ്യാര്‍ എന്നറിയുന്നു . ഇനി അതിന്റെ പേരില്‍ ഫാന്‍സ്‌ യുദ്ധം വേണ്ട . ബാക്കി അസന്ഖ്യം കഥാപാത്രങ്ങള്‍ക്കായി ഓള്‍ ഇന്ത്യ അടിസ്ഥാനത്തില്‍ അന്വേഷണവും ചര്‍ച്ചകളും തുടങ്ങാന്‍ പോവുന്നു . അടുത്തമാസം സ്ക്രിപ്റ്റ് പൂര്‍ത്തിയാകും . location തേടി നോര്‍ത്ത് ഇന്ത്യയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍ . ഇത്രയും കാര്യങ്ങള്‍ ഹരിഹരന്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൈമാറിയതാണ് . ( ദി ഹിന്ദുവില്‍ വാര്‍ത്ത ഉണ്ടായിരുന്നു ) ഒരുപാട് നാളുകളായുള്ള ഒരാഗ്രഹത്തിന്റെ പൂര്‍ത്തീകരണം അകലെ അല്ല എന്നറിയുമ്പോ സന്തോഷം തോന്നുന്നു. മലയാളിക്ക് എന്നും അഭിമാനത്തോടെ ഓര്‍മ്മിക്കാന്‍ വകയുള്ള ഒരു കലാസ്രിഷ്ടി ആവട്ടെ രണ്ടാമൂഴം എന്ന് ആശംസിക്കുന്നു .

 58. @ബാബു അലക്സ്‌,സുജിത്
  ഇത് സ്ഥിതീകരിക്കപെട്ടു എന്നറിയുന്നതില്‍ സന്തോഷം തന്നെ. പക്ഷെ ഇതിന്റെ കാസ്റിംഗ് ശരിക്കും ബുദ്ധിമുട്ടേറിയ ഒരു പണി തന്നെ. രണ്ടാമൂഴം എന്നാ നോവലില്‍ കേന്ദ്ര കഥാപാത്രം ഭീമന്‍ ആണെങ്കിലും, തുല്യപ്രാധാന്യം ഉള്ള എത്രയെത്ര കഥാപാത്രങ്ങള്‍ ആണ് ഈ നോവലില്‍. കര്‍ണന്‍, ധ്യുരോധനന്‍, അര്‍ജുനന്‍, കൃഷ്ണന്‍, പഞാലി, കുന്തി, യുധിഷ്ടിരന്‍, ഭീഷ്മ പിതാമഹന്‍, ദ്രോണര്‍ .തുടങ്ങിയ ഒരു പിടി കേന്ദ്ര കഥാപാത്രങ്ങള്‍ക്ക് തീര്‍ച്ചയായും നല്ല അഭിനേതാക്കളെ തന്നെ കണ്ടതേണ്ടി വരും. പയറ്റി തെളിഞ്ഞവര്‍. പോരാത്തതിനു ഹിടുംബന്‍, ഘടോല്‍കജ്ന്‍ തുടങ്ങിയ സവിശേഷ കഥാപാത്രങ്ങള്‍ വേറെയും. ശരിക്കും പറഞ്ഞാല്‍ ഹരിഹരന്‍ ഉറക്കമുളക്കേണ്ടി വരുന്നത് ഇത്തരം ഒരു വമ്പന്‍ കാസ്ടിങ്ങിനു വേണ്ടി തന്നെ ആണ്.

  ശരിക്കും പറഞ്ഞാല്‍ ഒരു കൌതുകം ഉണ്ട്. ആരോക്കെയാവും ഈ വേഷങ്ങളില്‍ എന്നറിയാന്‍. കര്‍ണന്‍ മമ്മുട്ടിയും, ദ്യുരോധനന്‍ കമലും എന്നൊരു വാര്‍ത്ത‍ ഞാനും കണ്ടു. അത് ശരിയാണെങ്കില്‍ അത് ത്രില്ലടിപ്പിക്കുന്ന ഒരു കാസ്റിംഗ് തന്നെ. മൂന്ന് മികച്ച നടന്മാര്‍ ഒന്നിന്നൊന്നു മികച്ച കഥപത്രങ്ങള്‍ക്കായി ഒന്നിക്കുന്നു. മോഹന്‍ലാലിനു ശരിക്കും നല്ല ഒരു അധ്വാനം വേണ്ടി വരും. കര്‍ണനും ദ്യുരോധനനും പ്രകടനത്തിന്റെ കാര്യത്തില്‍ ഭീമനെക്കള്‍ മികച്ചു നിന്ന് എന്ന് വരരുതല്ലോ ഈ രണ്ടാമൂഴത്തിന്റെ കാര്യത്തില്‍. ഭാരതകഥയില്‍ അത് അങ്ങനെ ആണെങ്കില്‍ കൂടിയും..

 59. ലാല്‍ ആണ് ഭീമനെങ്കിലും തുല്യ പ്രധാനമുള്ള ദുര്യോധനന്റെ റോളില്‍ മമ്മൂട്ടിയും ഉണ്ടത്രേ…..!! രണ്ടാമൂഴം നോവലില്‍ ദുര്യോധനന് അത്ര ഉടനീളം പ്രധാന്യമില്ലല്ലോ. അപ്പോള്‍ നിസംശയം ഉറപ്പിക്കാം മമ്മൂട്ടിക്ക് വേണ്ടി M T യും ഹരനും കൂടി ദുര്യോധനന്റെ കഥ പാത്രത്തെ ഒന്ന് പൊലിപ്പിക്കും. ഒരു പക്ഷെ എന്ത് കൊണ്ട് മഹാഭാരതം കഥയില്‍ ദുര്യോധനന്‍ വില്ലനായി എന്ന് വരെ ഒരു പക്ഷെ MT നല്ല രീതിയില്‍ സമര്‍ഥിച്ചേക്കും. ഗോകുലം ഗോപാലനാണ് നിര്‍മ്മിതാവ് ! സൂപ്പറുകളെ വെച്ചുള്ള ഒരു പുരാണ ട്വന്റി ട്വന്റി ആവാതെ മികച്ച സിനിമ തന്നെയാവട്ടെ രണ്ടാമൂഴം !!

 60. ഉറപ്പിക്കാറായില്ല എന്നാണു അറിവ്. ഹിന്ദു വിന്റെ റിപ്പോര്‍ട്ടര്‍ ഉടെ അടുത്തു കാസ്റ്റിംഗ് ആയിട്ടില്ലാ എന്നാണു പറഞ്ഞതെന്ന് ഹരിഹരന്‍ പിന്നീട് പറഞ്ഞിട്ടുണ്ടെന്നു കേട്ടു. ( തീരുമാനം ആവാത്ത സ്ഥിതിക്ക് പുറത്തു ചര്‍ച്ച ആക്കാതെ ഇരിക്കാന്‍ പറഞ്ഞതും ആവാം..) എന്തായാലും ഇവിടെ ഒക്കെ ഉള്ള ആരേലും ഒക്കെ ആയിരിക്കുമല്ലോ. കാത്തിരുന്നു കാണാം. എന്തിനാ തോക്കില്‍ കയറി വെടി വെക്കുന്നത്. വടക്കന്‍ വീരഗാഥയില്‍ നിന്നു പഴശ്ശി രാജാ യില്‍ എത്തിയത് പോലെ പുറകോട്ടു ഉള്ള ഒരു യാത്ര ആവാതെ ഇരുന്നാല്‍ മതി ആയിരുന്നു. ഇത്രയും ഖനഗംഭീര ഒരു സംഭവം .കുളം ആക്കാതെ ഇരുന്നാല്‍ മതി ആയിരുന്നു. ജയ്‌ പറഞ്ഞത് പോലെ ഒരു 20 – 20 ആക്കാതെ ഇരുന്നാല്‍ മതി ആയിരുന്നു…

 61. ഒരു നടന് വേണ്ടി കഥാപാത്രത്തെ പൊലിപ്പിക്കുന്ന ആളാണോ എം ടി..ഹരിഹരന്‍? ഒരു പക്ഷെ അതിനു തുനിഞ്ഞെക്കാം. എങ്കിലും എം ടി? ഈ സിനിമക്ക് പുറകില്‍ സിബി ഉദയന്‍ ടീം അല്ലാത്തത് കൊണ്ട് ഒരു ട്വന്റി ട്വന്റി ആവാന്‍ ചാന്‍സ് ഒന്നും കാണുന്നില്ല. എം ടി യുടെ ഒരു തിരകഥയില്‍ അഭിനയിക്കുന്നത്, ഒരു ബഹുമതിയായി കണക്കാക്കുന്ന താരങ്ങള്‍ തന്നെയാണ് ഭൂരിഭാഗവും. പ്രത്യേകിച്ച് ഇത് ഒരു ഇതിഹാസ നോവലിന്റെ സിനിമവതരണവും. അപ്പോള്‍ ഒരു വീതം വെക്കലിന്റെ ആവശ്യം ഒരിക്കലും വരുനില്ല. അല്ല അതിനു എം ടിയെ കിട്ടില്ല താനും. തീര്‍ച്ചയായും വടക്കന്‍ വീരഗാഥയില്‍ നിന്നും പുറകിലേക്കുള്ള ഒരു നടത്താമായിരുന്നു പഴശി രാജാ. ഒരു വടക്കന്‍ മനോഹരമായി എങ്ങനെ എടുക്കാം എന്നുള്ളതിന്റെ ഏറ്റവും പെര്‍ഫെക്റ്റ്‌ എക്സാമ്പിള്‍ ആണ് വീരഗാഥ. അതിനെ മറികടക്കുന ഒരു പടം തന്നെ ആയിരിക്കണം ഇത്..അത് തന്നെയാണ് ഹരിഹരന്റെ മുന്നില്ലുള്ള ഒരു വെല്ലുവിളി..

 62. രണ്ടാമുഴം നോവലിനെ അങ്ങനെ തന്നെ ഒരു പറിച്ചു നടല്‍ ആയിരികില്ല സിനിമയില്‍ ഒരികലും. അങ്ങനെ വന്നാല്‍ രണ്ടു ഭാഗങ്ങള്‍ ഉള്ള ചിത്രം ഒരുകേണ്ടി വരുമെന്നാണ് MT പറഞ്ഞത് ..സിനിമ രൂപത്തിലേക്ക് mt രണ്ടാമൂഴത്തെ എങ്ങനെ മറ്റുമേന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ ആകാംഷ ..ചിലപ്പോള്‍ ചില കഥാപാത്രങ്ങളെ മാത്രം എടുത്തു പുതിയൊരു രണ്ടാമൂഴം, അല്ലെങ്കില്‍ പുതിയ കാലത്തിലെ ഭീമനും സുയോധനനും. എന്തായിരികും mt യും ഹരിഹരനും കാണിക്കാന്‍ പോകുന്ന ആ മാജിക്‌. മലയാളികള്‍ കാത്തിരിക്കുന്നു രണ്ടാമുഴത്തെ വെള്ളിത്തിരയില്‍ കാണാന്‍.
  ദീപ്സ്‌
  വടക്കന്‍ വീരഗാഥയില്‍ നിന്ന് പഴശിരജയിലേക്ക് എത്തിയത് പുറകോട്ടുള്ള യാത്ര ആയിരുന്നില്ല. പഴശി രാജയെ വടക്കന്‍ വീരഗധയുംയി ദയവായി compare ചെയ്യരുത്. mt യും ഹരിഹരനും ഒത്തിരി തവണ വിശദീകരിച്ചു കഴിഞ്ഞു മലയാളികളോട് ഇതിനെക്കുറിച്ച്. പഴശിരാജയെ ആ സിനിമക്ക് വേണ്ട രീതിയില്‍ തന്നെ ആണ് mt വര്തെടുതിരികുന്നത് . ആ നിലയില്‍ മലയാളികള്‍ കൈ നീട്ടി സ്വീകരിച്ച ചിത്രം ആണ് അത് . വെള്ളാപ്പിള്ളി യെപോലെ പലിശരാജ എന്നൊന്നും വിളിച്ചു കളയല്ലേ ..

 63. Todays Mammootty and Mohanlal struggled a lot, hard worked, undergone fire test at different times. But this will not count as a bench mark while considering them for a role. This will become a part only. The only factor is how much they are contributing to their roles, apart from their personal experiences. Even a new comer also can contribute the best to bring the role up to its apex by demonstrating the feelings and expressions of the role at different life situations. It does not require any such fire testing or hardship, but a clear mind and obdience(to the director). The director will mould the actor to his role. If you observe the past, you will come to know how good actors and directors born in the industry. MT is the only MT we have. Please avoid guess work and find out new and talented artists for those roles. And moreover, Mammooty and Mohanlal will remain Mammooty and Mohanlal in the present scenario what ever the roles you give them. For Mammooty, only the plus point is he got so many good roles and performed superb. So again it is not compulsary for him to get such roles. For Mohanlal, these type of chances are rare, and even on getting such, have not worked out well. So, Mohanlal can be considered for a supporting role to compensate this defect. This is my opinion and no more arguments on this topic. I am sure, you understand what I mean. Thank you.

Leave a Reply

Your email address will not be published. Required fields are marked *


5 + 2 =