2010: ചരിത്രം തിരുത്തി വീണ്ടും സലിമും അബുവും

Salimkumar @ Adaminte Makan Abu / Kavya Madhavan @ Gaddama

Salimkumar @ Adaminte Makan Abu / Kavya Madhavan @ Gaddama

അവാർഡ് നാടകങ്ങളിലെ സ്ഥിരം നായകവേഷക്കാരെ വിറളി പിടിപ്പിച്ച 2010-ലെ കേന്ദ്ര ചലച്ചിത്ര അവാർഡിന്റെ ചുവടു പിടിച്ച് കേരള സംസ്ഥാന സിനിമാബഹുമതികളിലും സലിമുമാരുടെയും അബുവിന്റെയും സ്വർണത്തിളക്കം. 2010-ലെ മികച്ച ചിത്രത്തിനുളള കേരള സംസ്ഥാന അവാര്‍ഡ് സലീം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു നേടി. അബുവായി വേഷമിട്ട സലിം കുമാർ മികച്ച നടനുമായി.

ആദാമിന്റെ മകൻ അബുവും സലിം കുമാറും ഇതേ ബഹുമതികൾ ദേശീയതലത്തിൽ നേടിയപ്പോൾ അർഹതയുള്ളവർ അംഗീകരിക്കപ്പെടുന്നതിൽ ആനന്ദിച്ച കേരളത്തിലെ സിനിമാസ്വാദകർക്കു കൂടിയുള്ള സമ്മാനമാണിത്. (കേന്ദ്ര അവാർഡ് താങ്ങാനാവാതെ പോയവർക്ക് ചെറിയൊരു ഷോക്ക് ചികിത്സയും! പൈങ്കിളി ചാനലുകളും ഇക്കിളി പത്രക്കാരും വാരി വിതറുന്ന വില കെട്ട വീതംവയ്‌പുകൾ മാത്രമാണിനി അവർക്ക് പ്രതീക്ഷ.)

മികച്ച തിരക്കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടത് ആദാമിന്റെ മകന്‍ അബു ഒരുക്കിയ സലിം അഹമ്മദ് തന്നെ. ആദാമിന്റെ മകന്‍ അബു, സദ്ഗമയ എന്നീ ചിത്രങ്ങൾ കണക്കിലെടുത്ത് ഐസക് തോമസ് കൊട്ടുകാപ്പള്ളിക്ക് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഇതേ വിഭാഗത്തിലെ കേന്ദ്ര അവാർഡും ഐസക്കിനായിരുന്നു.

ഇലക്‌ട്ര ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകൻ. ഗദ്ദാമയിലെ അഭിനയത്തിന് കാവ്യ മാധവൻ മികച്ച നടിയായി. മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടത് ബിജു മേനോനും ‍(ടി ഡി ദാസന്‍ Std VI B) മികച്ച രണ്ടാമത്തെ നടിയായത് മമ്ത മോഹൻദാസും (കഥ തുടരുന്നു). അവാർഡുകൾ പലതും വാരിക്കൂട്ടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന രഞ്‌ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ & The Saint ജനപ്രീതിയും കലാമൂല്യവും നേടിയ ചിത്രമായും ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞ് മികച്ച രണ്ടാമത്തെ ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച നവാഗത സംവിധായകനായത് മോഹന്‍ രാഘവനാണ് (ടി ഡി ദാസന്‍ Std VI B). യുഗപുരുഷനിൽ ശ്രീനാരായണഗുരുവായി വേഷമിട്ട തലൈവാസല്‍ വിജയ്, ചിത്രസൂത്രം സംവിധാനം ചെയ്ത വിപിന്‍ വിജയ്, ആത്മകഥയുടെ സംവിധായകൻ പ്രേംലാല്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

മറ്റ് പുരസ്‌കാരങ്ങള്‍:
ഛായാഗ്രഹണം: എം ജെ രാധാകൃഷ്ണൻ ‍(വീട്ടിലേക്കുള്ള വഴി), ഷഹനാദ് ജലാൽ ‍(ചിത്രസൂത്രം)
ഗാനചരന: റഫീഖ് അഹമ്മദ് (സദ്ഗമയ)
സംഗീത സംവിധാനം‍: എം ജയചന്ദ്രൻ ‍(ചിത്രശലഭമേ, കരയിലേക്ക് ഒരു കടല്‍ദൂരം)
ഗായകൻ: ഹരിഹരന്‍ (പാട്ടുപാടാന്‍ മാത്രം, പാട്ടിന്റെ പാലാഴി)
ഗായിക: രാജലക്ഷ്മി (ഒളിച്ചിരുന്നെ, ജനകന്‍)
ഹാസ്യതാരം: സുരാജ് വെഞ്ഞാറന്മൂട് (ഒരു നാള്‍ വരും)
മേക്കപ്പ്: പട്ടണം റഷീദ് (യുഗപുരുഷന്‍)
ചിത്രസംയോജനം: സോബിന്‍ കെ സോമൻ (പകര്‍ന്നാട്ടം)
കളര്‍ലാബ്: പ്രസാദ് കളര്‍ ലാബ്
ബാലതാരം: കൃഷ്ണ പത്മകുമാർ (ജനകന്‍)
ശബ്ദലേഖനം: ശുഭദീപ് സെന്‍ഗുപ്ത (ചിത്രസൂത്രം)
വസ്ത്രാലങ്കാരം: എസ് പി സതീശന്‍ (മകര മഞ്ഞ്, യുഗപുരുഷന്‍)
ശാസ്ത്രീയസംഗീതജ്ഞൻ: ഡോ. ബാലമുരളീകൃഷ്ണ

പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ബുദ്ധദേവദാസ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്. പത്രസമ്മേളനത്തിൽ ബുദ്ധദേവദാസ് ഗുപ്ത സലിം കുമാറിന്റെ അഭിനയത്തെ വിശേഷിപ്പിച്ചത് simply superb എന്ന്. Words just cannot describe to explain the performance of Salim Kumar. Believe me, I was so surprised to see some other films of this actor and in this film he has done a great job, അദ്ദേഹം പറഞ്ഞു. (ബുദ്ധദേവദാസ് ഗുപ്തയ്‌ക്ക് സിനിമയേക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ഇനി ആരെങ്കിലും പറയുമോ ആവോ!)

31 thoughts on “2010: ചരിത്രം തിരുത്തി വീണ്ടും സലിമും അബുവും”

 1. Best Screenplay award for Salim Ahamed (Adaminte Makan Abu). Then for which movie and who got the award for Best Story?

 2. സലിം കുമാറിന് അവാര്‍ഡ്‌ കിട്ടിയത് വളരെ സന്തോഷം. ദി ബ്രിഡ്ജ്, അച്ഛനുറങ്ങാത്ത വീട് എന്നിവയിലെ അഭിനയം കണ്ടവര്‍ക് അറിയാം തീര്‍ച്ചയായും അബു വായി കസരിയിട്ടുണ്ടാകുമെന്നത്.
  മലയാളം സിനിമയിലെ കോമഡി താരങ്ങള്‍ ഒക്കെ തന്നെ മറ്റു ഭാഷയിലെ ആള്‍കാരെ വച്ച് നോക്കിയാല്‍ ഒത്തിരി നല്ല അഭിനേതാക്കളാണ് … അവര്ക് അവരുടെ കഴിവ് തെളിക്കാന്‍ മാറ്റുന്ന റോള്‍ കിട്ടുന്നില്ല എന്ന് മാത്രം അത് കൊണ്ട് കോമഡി താരങ്ങളി ജീവിച്ചു പോകുന്നു.. സലിം കുമാറിന് ഇങ്ങനെ ഒരു അവസരം കിട്ടിയത് അദ്ധേഹത്തിന്റെ ഭാഗ്യം നമ്മളുടെയും … ഓള്‍ ദി ബെസ്റ്റ്.

 3. സലിം കുമാറിന് അവാര്‍ഡ്‌ കിട്ടിയത് നല്ല കാര്യം തന്നെ. അതില്‍ ആര്‍ക്കും പരാതിയും ഇല്ല. പിന്നെ എന്തിനാണ് മമ്മൂട്ടിയ്കും മോഹന്‍ലാലിനും നേരെ ഒരു ഒളിയമ്പ്.

  അവര്‍ക്ക് സ്ഥിരം അവാര്‍ഡ്‌ കിട്ടുന്നെങ്കില്‍ അത് അവരുടെ കഴിവ് കൊണ്ട് മാത്രമാണ്. അതിനെ അവാര്‍ഡ്‌ നാടകങ്ങള്‍ എന്നൊന്നും വിളിക്കണ്ട കാര്യമില്ല. അവാര്‍ഡ്‌ കിട്ടാത്തതിനാല്‍ അവര്‍ വിളറി പിടിച്ചതായും ആരും കരുതുന്നുമില്ല. മമ്മൂട്ടി ആകട്ടെ ഇതൊരു നല്ല സിനിമ ആണെന്ന് തിരിച്ചറിഞ്ഞ് അത് വിതരണത്തിന് എടുക്കുകയാണ് ചെയ്തത്.

  ഈ സിനിമയില്‍ സലിം കുമാരിന്റെത് outstanding പ്രകടനം ആയിരിക്കാം. കൂടെ മത്സരിക്കാന്‍ പറ്റിയ ക്ലാസ്സിക്‌ ഫിലംസ് ഈ തവണ മമ്മൂട്ടി യ്കും മോഹന്‍ലാലിനും ഇല്ലായിരുന്നു.
  പക്ഷെ അമരം, മതിലുകള്‍, വടക്കന്‍ വീരഗാഥ, തനിയാവര്‍ത്തനം, പൊന്തന്‍ മാട, ഭരതം, വാനപ്രസ്ഥം, വാസ്തുഹാര, തുടങ്ങിയ ചിത്രങ്ങളോട് മത്സരിച്ചു ജയിക്കാന്‍ ഒരു പക്ഷെ ഈ അബുവിന് കഴിയില്ല.

  ഈ ലോകത്തുള്ള അവാര്ടുകളെല്ലാം M&M നു വേണം എന്ന് ആരും ആഗ്രഹിക്കുന്നുമില്ല.
  പക്ഷെ അവരെ അവാര്‍ഡ്‌ നാടകക്കാരും, അന്യര്‍ക്ക് അവാര്‍ഡ്‌ കിട്ടുമ്പോള്‍ വിളറി പിടിക്കുന്നവരും ആയി ചിത്രീകരിക്കരുത്. അത് രോഗം വേറെ ആണ്.

 4. സലിമേട്ടന്‍ വീണ്ടും അംഗീകരിക്കപ്പെട്ടത്തില്‍ അതിയായ സന്തോഷം . ഒരു ഹാസ്യനടനില്‍ നിന്ന് സ്വഭാവ നടനിലേക്കുള്ള അദ്ധേഹത്തിന്‍റെ യാത്രയ്ക്ക് ഈ പുരസ്കാരങ്ങള്‍ ഊര്ജം പകരും. മലയാള സിനിമയില്‍ സ്വഭാവ നടന്മാരെ നമ്മുക്ക് നഷപ്പെട്ടു കൊണ്ടിരിക്കയാണ് . (മുരളി, ഒടുവില്‍ തുടങ്ങിയവര്‍ ഉദാഹരണം ). പകരം നമ്മുക്ക് വേണം കഴിവുള്ളവരെ. a big salute to ഭരത് സലിം കുമാര്‍ …… 🙂

 5. 2010-le award.. ennittu gadhamayile abhinayathinu kavyakku award..!! gadhama 2011-lanu release cheythathu…i think AMA too….kollaam…

 6. @anoop

  anoop Kavya ke award kittiyathine valachodikan sremikathiriku.
  Gadhama 2011 anu release cheythathe seriyanu but Gadhama 2010 il anu sensor cheythatu ,.2010 il sensor cheytha filim inu anu 2011 il award nalkunathu…pls thettaya kariyangal type cheunathinu munpe just sathyam anweshiku.pls

 7. actually lets wait and see what SK’s future will be. He has proved to be a tough contestant to Mammu, Lal, Kamal, Praksh Raj etc and got attention of filmmakers all over India. In performance oriented films by directors like Blessy etc where M or M does the lead, what role SK going to get, character role or comedian role? Hope in MT, HH’s ‘Randamoozham’ SK get a good role…………

 8. പറഞ്ഞല്ലോ .. രഞ്ജിത് . മമ്മൂടി ആണത്രേ മികച്ച നടന്‍. സലിം കുമാര്‍ ഒന്നും അല്ല പോലും. പണ്ട് നന്ദനം ഫിലിം ഇന് അവാര്‍ഡ്‌ കിട്ടാതെ വന്നപ്പോള്‍ ജൂറിയെ തെറി വിളിച്ച ആളാ പുള്ളി. ഇന്നലെ പറയുന്നത് കേട്ട്- അദ്ദേഹം ആരുന്ണേല്‍ അവാര്‍ഡ്‌ പ്രന്ചിയെട്ടാണ് തന്നെ കിട്ടിയേനെ എന്ന്. അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിച്ചു പോകുവാ , ഇവിടെ മംമുട്ടിക്കും മോഹന്‍ലാലിനും മാത്രം അവാര്‍ഡ്‌ കിട്ടിയ മതിയെന്നാണോ രഞ്ജിത് ഇനെ പോലെയുള്ളവരുടെ അഭിപ്രായം .?

 9. (കേന്ദ്ര അവാർഡ് താങ്ങാനാവാതെ പോയവർക്ക് ചെറിയൊരു ഷോക്ക് ചികിത്സയും! പൈങ്കിളി ചാനലുകളും ഇക്കിളി പത്രക്കാരും വാരി വിതറുന്ന വില കെട്ട വീതംവയ്‌പുകൾ മാത്രമാണിനി അവർക്ക് പ്രതീക്ഷ.)

  @Editor:
  ഇതിലൂടെ ആരെയാണ് ഉദ്ദേശിച്ചത് എന്ന് തെളിച്ചു പറയാമോ? സലിം കുമാറിന് പത്മശ്രീ കിട്ടിയതില്‍ എല്ലാവരും സന്തോഷിക്കുന്നതെ ഉണ്ടാകൂ. അനാവശ്യമായ വ്യങ്ങാര്‍ത്ഥം കൊടുക്കുന്നതില്‍ ഇന്ദുലേഖയും മോശമല്ലെന്ന് കാണുമ്പൊള്‍ വിഷമം തോന്നുന്നു. M&M നു പോലും തോന്നുന്നുണ്ടാകുന്നില്ല അവര്‍ക്ക് ഈ വര്‍ഷം അവാര്‍ഡിന് പരഗനിക്കാവുന്ന ചിത്രങ്ങള്‍ ഉണ്ടാകുമെന്ന്.

 10. Congrats saleem. suraj got award for best comedian for the perfomence of oru naal varum! it seems as a mocking comment by a movie raga reader.

  @anoop
  i also have the same doubt. and Another comfussion biju menon is rewarded as 2nd best actor for the perfomence of td dasan and there is no refference of maarikundoru kunjad in which biju had given his ever best perfomence and it also relesed in the last december.

  babu cheatta, dr.deeps maathu kutti chaya where r u? we miss u..

 11. സലീം കുമാറിന് അഭിനന്ദനങ്ങള്‍ !!!!!! പക്ഷേ അതിനും പതിവുപോലെ കൊട്ട് m & m നു തന്നെ. മലയാള സിനിമയില്‍ എന്തു സംഭവിച്ചാലും ഇപ്പോള്‍ ഇതൊരു പതിവായിരിക്കുകയാണ്. തല്‍പര്യം ഇല്ലെങ്കില്‍ അവരുടെ സിനിമ കാണാതിരുന്നാല്‍ പോരേ. എന്തിനും ഏതിനും അവര്‍ക്കെതിരെ ഒളിയമ്പുകള്‍ എയ്യുന്നത് മോശമാണ്.

 12. അച്ഛനുറങ്ങാത്ത വീട് രണ്ടാമത് ഒന്നുകൂടി കാണാന്‍ മനസ്സിന് കട്ടിയില്ല എനിക്ക് . കാരണം അത്ര ഹൃദയത്തില്‍ തട്ടുന്ന പ്രകടനമാണ് സലിംകുമാര്‍ കാഴ്ച വച്ചത്. പക്ഷെ കഴിവുള്ളവരെ അംഗീകരിയ്ക്കാന്‍ മലയാളി എന്നും പുറകിലാണല്ലോ. നമുക്കെ ഇപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും മാത്രം മതി. കഷ്ടം.

 13. @vineeth പറഞ്ഞ കാര്യങ്ങള്‍ സത്യം ആണ്. ചിലര്‍ക്ക് മംമൂട്ട്യെയും മോഹന്‍ലാലിന്റെയും …. മാന്തിയലെ അടക്കം വരൂ.സലിം കുമാര്‍ ചില ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു എന്നത് ശരിയാണ്. ദി ബ്രിഡ്ജ്, അച്ഛനുറങ്ങാത്ത വീട്,ആദമിന്റെ മകന്‍ അബു എന്നീ സിനിമകള്‍ ഒരേ രീതിയിലുള്ള വേഷങ്ങള്‍ ആണ് സലിം അവതരിപ്പിച്ചത്.അതില്‍ സലിം വിജയിച്ചിട്ടുമുണ്ട്. പക്ഷെ M&M നോടോ മുരളി,നെടുമുടി വേണു എന്നിവരോടോ കിടിപിടിക്കാന്‍ ഉള്ള പ്രതിഭ സലീമിനില്ലെന്നു സലീമിനു വരെ അറിയാം .ഞാന്‍ ഇവിടെ സലീമിന്റെ കഴിവിനെ ചോദ്യം ചെയ്തതല്ല.ആദമിന്റെ മകന്‍ അബുവായി മികച്ച പ്രകടനം കാഴ്ച വെച്ച സലീമിനു മമ്മൂട്ടിയെ പോലെ ഒരേ സമയം പോന്തന്മാടയയും ചന്തുവായും അഭിനയിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ മോഹന്‍ലാലിനെ പോലെ ദേവസുരതില്ലും വാനപ്രസ്ഥത്തിലും അഭിനയിക്കാന്‍ പറ്റുമോ. ഇതാണ് രഞ്ജിത്ത് പറഞ്ഞതിന്റെ അര്‍ഥം. ഈ വര്‍ഷം അബു തന്നെ ആണ് മലയാളത്തില്ലെ മികച്ച ചിത്രം. ഹിന്ദിയില്‍ പോലും അബുവിനോപ്പം മത്സരിക്കാന്‍ പറ്റിയ സിനിമ ഈവര്‍ഷം ഉണ്ടായില്ല.

 14. ഇതിലെവിടെയാണ് മമ്മൂട്ടിക്കും മോഹൻലാലിനും കൊട്ട്? ഞാൻ മൂന്നു തവണ വായിച്ചിട്ടും കണ്ടീല്ല. ഇക്ക-ഏട്ടൻ ഫാൻസിന് മാത്രംമേ അങ്ങനെ തോന്നൂ.. കോഴി കട്ടവന്റെ തലയിൽ കോഴിപ്പൂട എന്നു പറഞ്ഞതുപോലെ.

  പിന്നെ താങ്ങിയത് ആർക്കിട്ടാണെന്ന് നന്നായി മനസ്സിലായി. ആ താങ്ങൽ അസ്സലായി താനും. ആദാമിന്റെ മകൻ അബു ഞാൻ കണ്ടിട്ടില്ല… എന്നാലും നല്ല അഭിനയം മമ്മൂട്ടിയുടേതാണ്… പ്രാഞ്ചിയേട്ടനേക്കാൽ നല്ല സിനിമ ലോകത്തുണ്ടായിട്ടില്ല എന്നൊക്കെ പുലമ്പിക്കൊണ്ട് ഒരാൾ നടപ്പുണ്ടായിരുന്നല്ലോ. അങ്ങേർക്ക് ഇതിലും നല്ല താങ്ങൽ ആവശ്യമാണ്. 🙂

 15. @ Krishna, അരസികന്‍, Author

  സലിം കുമാറിന് ഒരു അവാര്‍ഡ്‌ കിട്ടി. സമ്മതിച്ചു. കക്ഷിക്ക് ഈ വര്ഷം അതിനുള്ള അര്‍ഹതയും ഉണ്ട്. കാരണം വേറെ ഒന്നുമല്ല. ഈ വര്‍ഷം ഇക്കയ്കും ലാലേട്ടനും ശക്തമായ ചിത്രങ്ങള്‍ ഇല്ലായിരുന്നു.

  പക്ഷേ അതിനു എന്തിനാണ് മമ്മൂട്ടിയുടെയും ലാലിന്റെയും പുറത്ത് കുതിര കേറുന്നത്. അവര്‍ക്ക് പകരം വെയ്ക്കാന്‍ ഒരാള്‍ ഇനി ജനിക്കന്ടെയിരിക്കുന്നു. അയര്‍ലണ്ട് ഒരു one day cricket match ജയിച്ചു കഴിയുമ്പോള്‍ Australia, India എന്നിവരൊന്നും ഒന്നും അല്ല, അവരുടെ കാലം കഴിഞ്ഞു എന്നൊന്നും വിവരമുള്ള ആരും പറയില്ല. M&M കാലം തെളിയിച്ച പ്രതിഭകളാണ്. അവരോടു മാറ്റുരയ്ക്കാന്‍ ഇന്നലെത്തെ മഴയത്ത കിളിര്‍ത്ത സലിം കുമാറിന് കഴിയില്ല.

  സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീടിലും, അബുവിലും( trailer നു കടപ്പാട് ) അവതരിപ്പിച്ച കഥാപാത്രങ്ങളെ M &M നിഷ്പ്രയാസം അവതരിപ്പിക്കും. ആ വേഷങ്ങളില്‍ അവരെ സങ്കല്‍പ്പിക്കാനും നമുക്ക് കഴിയും. എന്നാല്‍ തനിയാവര്ത്തനതിലെയും ഭരതത്തിലെയും, ദി കിങ്ങിലെയും വാനപ്രസ്ഥതിലെയും വേഷങ്ങളില്‍ സലിം കുമാറിനെ ഒന്ന് സങ്കല്‍പ്പിച്ചാല്‍ തന്നെ നമ്മുടെ ബോധം പോവും.

  അതാണ് M&M ന്റെ power. അതിനോട് മത്സരിക്കാന്‍ ഈ സലിം കുമാരോക്കെ ഇനി 3 ജന്മം ജനിക്കണം. നായയും, നരിയായും പിന്നെ നരനായും.

 16. @diva
  . now only i could see ur comment. Thanks. it is a new information 4me.
  pinne . ith exam answer paper onnumallallo{appo njangal aduthullavanodu chodich ezutharund.ayyo secret aarodum parayalle}inganulla vedhikalil thangale pole arivullavarumayi sambaekamundavumbolalle puthiya arivukal labikunnath.

 17. kvXpXn ]mSp¶hcpsS Iq«Xn èêòú’ 톗† s]Spsam F¶p Hcp kwibw. Bß IY F¶v Nn{XXnsâ èêòú’ 톗† bptS í’òú’ó hfsc \ncmi \ÂIn. Hcp ]pXpapJ kwhnZbIsâ BZy Nn{Xw F¶ ]cnKW\ t]mepw èêòú’ 톗† \ÂInbnÃ. Bß IY ë†éêí†è†õúœ {]ZÀin¡s]«p é†ïúê醜 †ó†íŒ Ahkm\ íêñéŒ C F¯pIbpw îï†ï’ †ó†íŒ e`n¡pIbpw sNbvXp.BZansâ aI³ †ó†íŒ e`nIp¶Xn\p ap³]p í’œ’†î’ sNbvXncps¶In AXn\pw \ncq]IcpsS kao]\w CXp Xs¶ Bsbs\.PART-I

 18. @ Vineeth

  സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീടിലും, അബുവിലും( trailer നു കടപ്പാട് ) അവതരിപ്പിച്ച കഥാപാത്രങ്ങളെ M &M നിഷ്പ്രയാസം അവതരിപ്പിക്കും.

  ഹ..ഹ..ഹ.. വളരെ നന്നായിട്ടുണ്ട്. trailer നു കടപ്പാട് വളരെ ഇഷ്ടപ്പെട്ടു. ആരാധന എന്നു പറയുന്നതുതന്നെ തറയാണ്. എന്നാലും ഇത്രത്തോളം തറയാകുമെന്ന് ഓർത്തില്ല.

  മമ്മൂട്ടിയും മോഹൻലാലും നല്ല അഭിനേതാക്കൾ തന്നെ.. സമ്മതിച്ചു. പക്ഷേ, അവർക്ക് കിട്ടീട്ടുള്ള കാക്കത്തൊള്ളായിരം അവാർഡുകളിൽ 99 ശതമാനവും വെറും വീതം വയ്പ് അവാർഡുകൾ മാത്രമാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്; പ്രത്യേകിച്ച് ടെലിവിഷൻ ചാനലുകാരുടെയും പത്രക്കാരുടെയും അവാർഡുകൾ. (കേരളത്തിലെ ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ അവാർഡു നാടകം മൂന്നു വട്ടം വളരെ അടുത്തു നിന്ന് ഞാൻ കണ്ടിട്ടുമുണ്ട്.)

 19. സലീമിനും മറ്റു അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. ആദാമിന്റെ മകന്‍ അബു കാണാത്തതിനാല്‍ അതിനെ കുറിച്ചും അതിലെ സലീമിന്റെ അഭിനയത്തിനെ കുറിച്ചും വിലയിരുത്താന്‍ ആവില്ല. പ്രാഞ്ചിയെട്ടന്‍ ഒരു മികച്ച സിനിമ ആവുന്നതില്‍ നിന്നു തടഞ്ഞത് രഞ്ജിത്തിന്റെ ഉദാസീനതയും ശ്രദ്ധക്കുറവും ആണ്.

  പക്ഷെ പ്രാഞ്ചി എന്ന കഥാപാത്രം എല്ലാ നിലയിലും പൂര്‍ണ്ണത കൈവരിച്ചിരിക്കുന്നു. ആ പാത്ര സൃഷ്ടി ശരിക്കും അത്ഭുതപ്പെടുത്തി !
  മമ്മൂട്ടി പ്രാഞ്ചിയായി പരകായ പ്രവേശം തന്നെ നടത്തിയിരിക്കുന്നു. മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രത്തെ മലയാളികള്‍ക്ക് സമ്മാനിച്ച രഞ്ജിത്തും മമ്മൂട്ടിയും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു ഒപ്പം അംഗീകാരവും – ഇനിയും!

 20. സലിം നല്ല ഒരു നടനാണ്,ഒരുപാടു പടങ്ങളില്‍ അദ്ദേഹം അത് തെളിയിച്ചിട്ടും ഉണ്ട്.ഇത്തവണ സാഹചര്യം എല്ലാം ഒത്തപ്പോള്‍ അത് അങ്ങേരെ തേടിയെത്തി. പിന്നെ, അവാര്‍ഡു കിട്ടുന്നതാണ് ഏറ്റവും മികച്ച കാര്യം എന്ന് ചിന്തിച്ചു ജീവിതം ഉഴിഞ്ഞു വയ്ക്കുന്നവര്‍ക്ക്,അത് കിട്ടാത്തപ്പം കുണ്ടിതം വരും, വരട്ടെ…സ്വാഭാവികം മാത്രം, വിട്ടുകള,
  പക്ഷെ, എന്നെ അതിശയിപ്പിക്കുന്ന കാര്യം, ഇവിടെ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും,വലിചിചിഴയ്ക്കുന്നവരോട് ഒരു വാക്ക്:- നിങ്ങക്കിതെന്തിന്‍റെ സൂക്കേടാണ്? അവരാരെങ്കിലും ഈ അവാര്‍ഡിനെ എതിര്‍ത്തോ? അല്ലെങ്കില്‍ അവര്‍ക്ക് മാത്രമേ അവാര്‍ഡിന് മലയാള സിനിമയില്‍ അര്‍ഹതയുള്ളൂ എന്നവരാരേലും പറഞ്ഞോ? വെറുതെ ഒരാളെ ചൊറിയരുത്, പ്ലീസ്,,
  പിന്നെ TV ക്കാരുടെ കാര്യം,അത് വളരെ ശരിയാണ്,വീതം വയ്പ്പ് മാത്രമാണ് അവര് നടത്തുന്നത്.ആ അവാര്‍ഡുകള്‍ക്കൊന്നും വലിയ പ്രാധാന്യം ഒന്നും കൊടുക്കണ്ടെന്നെ, അത്രയ്ക്കത്രേ ഉള്ളു. അവര്‍ക്ക് പരസ്യമാണ് പ്രധാനം,അവാര്‍ഡു പ്രഖ്യാപനമല്ല,അതിനു ശേഷമുള്ള സ്റ്റേജ് ഷോ ആണ് അവര്‍ക്ക് വലുത്,അതിലീ കൊറേ ചിക്ക്ളി ഇങ്ങു പോരും, (പിന്നെ സ്റ്റേജ് ഷോ ഒക്കെ നടത്തുമ്പോള്‍ മാര്‍ക്കറ്റ്‌ വാല്യൂ ഉള്ള താരങ്ങള്‍ ഇല്ലെങ്കില്‍ ആരെങ്കിലും കാണാന്‍ പോകുമോ?) അപ്പൊ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമെന്നും കരുതുന്നില്ല, ഒരു നാള്‍ വരും എന്ന പടത്തിലെ അഭിനയത്തിന് മികച്ച കോമേഡിയനുളള അവാര്‍ഡു നേടിയ സുരാജിനേക്കാള്‍ എന്‍റെ അഭിപ്രായത്തില്‍ ആ അവാര്‍ഡ് ജൂറിയിലെ ഓരോ അംഗവും വീതിച്ചെടുക്കണം എന്നാണ്.

 21. @Arun Arjun
  ഞാന്‍ മമ്മൂക്കയുടെ ഒരു ആരാധകനാണ്. ലാലേട്ടനോടും വിരോധമൊന്നുമില്ല. പക്ഷെ ഈ വര്ഷം അവാര്‍ഡ്‌ മമ്മൂക്കയ്ക് തന്നെ വേണമോന്നു നിര്‍ബന്ധവുമില്ല കിട്ടാത്തത് കൊണ്ട് വിഷമവുമില്ല. എന്റെ കമന്റുകളില്‍ ആരാധനയുടെ പ്രശ്നമൊന്നുമില്ല. ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. അബു വായി നമുക്ക് മമ്മൂക്കയെയോ ലാലേട്ടനയോ സങ്കല്‍പ്പിക്കാന്‍ പറ്റും. പക്ഷെ തിരിച്ചു ബാലന്‍ മാഷയോ അച്ചുവായോ നമുക്ക് സലിം കുമാറിനെ സങ്കല്‍പ്പിക്കാന്‍ പറ്റുമോ? ബോധം കെട്ടു പോവില്ലേ…വാനപ്രസ്ഥത്തില്‍ സലിം കുമാര്‍ കഥകളി കളിക്കുന്നത് ഓര്‍ത്തു നോക്കിക്കേ.. !!!!!!!!!!

  പിന്നെ വീതം വെപ്പിന്റെ കാര്യം. ചാനല്‍ അവാര്‍ഡുകള്‍ വീതം വെപ്പ് ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അത് അവരുടെ അവാര്‍ഡ്‌ ഷോ വിന്റെ പബ്ലിസിറ്റി യ്ക്ക് മാത്രമാണ്. അതുകൊണ്ട് അവര്‍ അവാര്‍ഡിന് അര്‍ഹരല്ല എന്ന് വരുമോ… മമ്മൂക്ക വാങ്ങിയത്ര national അവാര്‍ഡ്‌ കമല്‍ഹാസല്ലാതെ വേറെ ആര്‍ക്കുണ്ട്.. ലാലേട്ടനും മമ്മൂക്കയും വാങ്ങിയത്ര സ്റ്റേറ്റ് അവാര്‍ഡ്‌ വേറെ ആര്‍ക്കുണ്ട്? അതെല്ലാം വീതം വെപ്പാണോ? അല്ലല്ലോ??

  ഇതൊന്നും പറയുന്നത് സലിം കുമാര്‍ അവാര്‍ഡിന് അര്‍ഹനല്ല എന്ന് സ്ഥാപിക്കാനല്ല. അയാള്‍ക്ക് ഒരു അവാര്‍ഡ്‌ കിട്ടിയപ്പോഴേക്കും ചിലര്‍ M &M ന്റെ പുറത്ത് കുതിര കേറുന്നത് കണ്ടു പറഞ്ഞു പോയതാ. ഞാന്‍ വീണ്ടും പറയുന്നു. M&M കാലം തെളിയിച്ച പ്രതിഭകളാണ്. അവരോടു മാറ്റുരയ്ക്കാന്‍ ഇന്നലെത്തെ മഴയത്ത കിളിര്‍ത്ത സലിം കുമാറിന് കഴിയില്ല. അവരോടു മത്സരിക്കാന്‍ ഈ സലിം കുമാരോക്കെ ഇനി 3 ജന്മം ജനിക്കണം. നായയും, നരിയായും പിന്നെ നരനായും..

 22. There is no point in comparing one actor to another. I don’t intent to offend star worshippers either. I have yet to see Abu. Salim Kumar is a unique actor. I would go as far as to say that he is a world class actor in the array of Ompuri, Nasurudhin Shaw etc. Thilakan has been compared to Morgan Freeman. Egyptian born Omar Sherif once was one of the super stars in Hollywood. Compare Lal and Mammootty with the top of the line in Hollywood, not with Salim kumar and see how it works. Salim Kumar is going to conquer the landscapes where no other Malayalee actors have gone before.

 23. @ all
  സഹോദരന്മാരെ(സഹോദരി മാര്‍ ഈ വഴി ഒന്നും വരാറില്ലാത്തത് കൊണ്ട് അവരെ ഒഴിവാക്കി )…ആരാണ് “മുടുക്കന്‍” എന്നുള്ള മത്സരം അല്ലല്ലോ ഇത്..കഴിഞ്ഞ വര്ഷം പരിഗണിക്കപ്പെട്ട സിനിമകളിലെ മികച്ച പ്രകടങ്ങള്‍ ആരുടേത് എന്ന്‌ മാത്രം ചിലര്‍ അവരുടെ ചില maanadandangal വെച്ചു അളന്നു എടുത്തു അത്രേ അല്ലേ ഒള്ളോ!! മമ്മൂട്ടി,മോഹന്‍ലാല്‍,സലിം കുമാര്‍ എന്നിവരും ആയിട്ടുള്ള താരതമ്യ പഠനം ആക്കി ഇത് മാറ്റാതെ..please

  എന്തായാലും രഞ്ജിത് പറഞ്ഞത് കേട്ടു. അധികപ്രസംഗം ആയി പോയെന്നാണ് എന്‍റെ അഭിപ്രായം. മമ്മൂട്ടിയുടെ കടുത്ത ആരാധകരോട് ഒരു അപേക്ഷ മമ്മൂട്ടിയെ മമ്മൂട്ടിയോട് തന്നെ താരതമ്യം ചെയ്യുക. പഞ്ചിയെട്ടനിലും കൈ ഒപ്പിലും പാലേരി മനിക്യതിലും മാത്രമേ അദ്ദേഹം നല്ല അഭിനയം കാഴ്ച വെച്ചിട്ടുള്ലോ??അവാര്‍ഡ്‌ കിട്ടാതെ പോയ എത്ര അനേകം വേഷങ്ങള്‍ മമ്മൂട്ടി ചെയ്തു…അത് അദ്ദേഹത്തെ ബാധിച്ചിട്ടുണ്ടോ ??ബാക്കി ഉള്ളവരുടെ കാര്യം പറഞ്ഞാലോ..തിലകനും നെടുമുടിയും ഒടുവിലും ജഗതിയും ഒക്കെ എത്ര തകര്പ്പ്പന്‍ പ്രകടനങ്ങള്‍ നടത്തി എന്നിട്ട് അതിനു അനുസരിച്ച് അവാര്‍ഡ്‌ കിട്ടിയോ??

  സലിം കുമാര്‍ ന്റെ അഭിനയം പോലും കാണാതെ …സ്വന്തം സിനിമയില്‍ അഭിനയിച്ച നടന്റെ അഭിനയത്തിന് അവാര്‍ഡ്‌ കിട്ടിയില്ല എന്ന്‌ “മോങ്ങിയ” രഞ്ജിത് നെ ഒരു പോങ്ങന്‍ ആയി കാണാന്‍ ആണ് എനിക്ക് തോന്നിയത്. ഏറ്റവും വിരോധാഭാസം. അങ്ങേരുടെ സിനിമയില്‍ ഈ സംഭവങ്ങളെ ആണ് പരിഹസിച്ചിരിക്കുന്നത്..രഞ്ജിത് നു ഒരു പദ്മശ്രീ കൊടുത്താല്‍ കൊള്ളാം..once again hearty congrats to salim kumar

 24. ഡോക്ടര്‍ സര്‍ പറഞ്ഞത് വാസ്തവം. ഇവിടെ ഒരു താരതമ്യപടനതിന്റെ ആവശ്യം എന്താ ? സലിം കുമാര്‍ ഒരു നല്ല പെര്‍ഫോര്‍മന്‍സ് ചെയ്തു, അതിനു അങ്ങേര്‍ക്ക് അന്ഗീകാരവും കിട്ടി. വെറുതെ എന്തിനാ ഇതിലും M&M നെ വലിചെഴക്കണേ ?

 25. @Sandra & drdeeps,

  M&M നു അവാര്‍ഡ്‌ വേണമെന്ന് ഈ പേജില്‍ ആരും വാതിച്ചിട്ടില്ല. ഈ വര്ഷം സലിം കുമാറിന് അവാര്‍ഡ്‌ കിട്ടിയതിനെ ആരും കുറ്റവും പറഞ്ഞിട്ടില്ല. ഒരു ഫാന്സുകാരനും. പിന്നെ രഞ്ജിത്ത് പറഞ്ഞത് ഒരു കൊതിക്കെറുവ് എന്ന് കരുതി മറന്നേക്കുക.

  പിന്നെ comparison വന്നത് എങ്ങനെയെന്നു അറിയനമെന്നുണ്ടെങ്കില്‍ ഇന്ദുലേഖയില്‍ വന്ന റിപ്പോര്‍ട്ട്‌ ആണ് കാരണം. അതില്‍ ആവശ്യമില്ലാതെ M &M നെ ചൊറിഞ്ഞത് കണ്ടിട്ടുള്ള സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമാണ് ഈ പേജില്‍ കണ്ടത്. സാരമാക്കണ്ട കേട്ടോ.

 26. ഏകദേശം പതിനഞ്ചു വര്‍ഷം മുന്‍പ് സലിം കുമാര്‍ ഏഷ്യാനെറ്റില്‍ ഒരു പ്രോഗ്രാം അവതരിപ്പിക്കുമായിരുന്നു. സ്കിറ്റ്, കോമഡി എന്നിങ്ങനെ ഓമനപ്പേരിട്ട് വിളിക്കുന്ന ഇന്നത്തെ തറ tv പീഡനങ്ങളെക്കാള്‍ എത്രയോ മികച്ച ഒന്നായിരുന്നു അത്. അദ്ദേഹം കഴിവുള്ള ഒരു നടനാണ്‌. മമ്മൂട്ടി/മോഹന്‍ലാല്‍ കാമുകന്മാര്‍ക്ക് സലിം കുമാറിനെ കാണുമ്പൊള്‍ നീരസം ഉണ്ടാവാം. അതത്ര കാര്യമാക്കണോ?

 27. bharath salimkumarinu ithinalla award kittendiyirunnathu adheham cheytha ethengilum comedy chithrangalkkanu nalkendiyirunathu prathyekichu mayaviyile ‘KANNAN SRANGU’ athilu nayaganem mattarem kalilum pulli thilangi.pakshe salimetta ningalu comediye marakkalle ningale polullavau poya pinne mollywood illa.

 28. ആശംസകള്‍ സലിം..ഇനിയും നല്ല വേഷങ്ങള്‍ താങ്കളെ തേടി എത്തട്ടെ. ദൈവമേ അതിനിടയില്‍ ചിലര്‍ ഇവിടേക്കും m &m നെ കൊണ്ട് വന്നോ. എന്തിനാവോ ഇത്തരം താരതമ്യങ്ങള്‍.

 29. Salim is a great Actor. Not only in this film Adaminte makan & Achanurangatha Veedu. So many other good comedy roles also. Examples

  1) Meesamadhavan – Adv Mukundanunni
  2) Gramaphone – Tabala Bhaskaran
  3)Pulival Kalyanam – Manavalan
  4) Chess – Unnikannan
  5)Lollipop – Adv Kuriakose
  6) Twenty20 – Induchhodan IPS

  This is only a few. Many more good uncountable mind blowing performances like this.

  He is a great actor, no doubts but I don’t know why people are throwing cheap comments against M & M. Both are great actors and without M & M our film industry will be big ZERO. Malayalam film industry wants actors like M & M to do characters like Pranchiyettan, Neelakandan etc. as well as comedy acotrs like Jagathi & Salim to do characters like Nischal, Manavalan etc.

 30. Mammootty’s great gesture to Salim Kumar! Hats off to Mammootty, a true lover of good cinema. His 1993 Bombay, March 12 the directorial debut of noted screenwriter Babu Janardhanan was due for release on June 24. The same day Salim Kumar’s National award winner Adaminte Makan Abu is releasing all over Kerala.

  The critically acclaimed Adaminte Makan Abu, which has won four National and four Kerala State awards and directed by Salim Ahamed was to clash with Bombay, March 12 distributed by Mammootty’s Play House. Adaminte Makan Abu is releasing through National Award winning actor Salim Kumar’s own company Laughing Villa. Dileep is helping Salim Kumar through his Manjunatha to get the theatres in Kerala. If both the films release on the same day it will cut into each other’s business.

  So the large hearted Megastar went out of his way to help Salim Kumar and his Adaminte Makan Abu, by postponing his Play House distributed 1993 Bombay, March 12 by a week to June 30. Three cheers to Mammooka, who had booked his theatres well in advance but saw to it that a critically acclaimed film starring a man who got a National award gets a solo release.

Leave a Reply

Your email address will not be published. Required fields are marked *


2 + = 11