Review: Second Show
ഹരിലാൽ എന്ന ലാലു (ദുൽഖർ സൽമാൻ), കുരുടി എന്ന നെൽസൺ മണ്ടേല പി പി (സണ്ണി വെയ്‌ൻ) എന്നീ പറയാൻ കൊള്ളാവുന്ന പണിയൊന്നുമില്ലാത്ത ചെറുപ്പക്കാരുടെയും അവരുടെ കൂട്ടുകാരുടെയും പ്രത്യേകിച്ചങ്ങനെ ലക്ഷ്യമൊന്നുമില്ല്ലാത്ത ജിവീതമാണ് വിനി വിശ്വലാൽ എഴുതി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്‌ത സെക്കൻഡ് ഷോ എന്ന സിനിമയുടെ ഉള്ളടക്കം. ബാബുരാജ്, സുദേഷ് ബെറി, രോഹിണി, കുഞ്ചൻ, ഗൗതമി നായർ, തുടങ്ങിയ പഴയതും പുതിയതുമായ നിരവധി മുഖങ്ങളും ആദ്യം പറഞ്ഞ രണ്ടു മുഖങ്ങൾക്കൊപ്പം സ്‌ക്രീനിലെത്തുന്നുണ്ട്.
FIRST IMPRESSION
യു ട്യൂബിലും സ്വകാര്യസദസ്സുകളിലെ വീഡിയോ പ്രദർശനങ്ങളിലുമായി ഒതുങ്ങി നിന്നിരുന്ന മലയാളത്തിലെ അമച്വർ സിനിമാപ്രവർത്തനം വലിയ സ്‌ക്രീനിലേക്കു നെഞ്ചുവിരിച്ചുവരുന്നതിന്റെ ആദ്യത്തെ ലക്ഷണമൊത്ത അടയാളമാണ് സെക്കൻഡ് ഷോ; ലക്ഷണമൊത്ത ആദ്യമലയാളനോവൽ എന്ന് ഇന്ദുലേഖയെ വിശേഷിപ്പിക്കുന്നതുപോലെ. (ലക്ഷണമൊക്കാത്ത ആദ്യത്തെ അടയാളം ഏതാണെന്ന് ചോദിച്ചാൽ തൽക്കാലം ഉത്തരം പറയില്ല; ആ സിനിമ ഉണ്ടാക്കിവച്ച നെഗറ്റീവ് പബ്ലിസിറ്റിയുമായിച്ചേർത്ത് ആരെങ്കിലും ഈ സിനിമയേക്കുറിച്ച് ചിന്തിക്കാനിട കൊടുക്കുന്നത് തീരെ ശരിയല്ല എന്നതുകൊണ്ട്; അതുകൊണ്ടു മാത്രം.)
Gifted amateurism ആണ് ഈ സിനിമയുടെ ജീവൻ എന്നു പറയാം. മലയാളത്തിലെ തഴക്കവും പഴക്കവുമുള്ള സംവിധായകരും എഴുത്തുകാരും അടുക്കാൻ മടിക്കുന്ന ചില മേഖലകളിലൂടെ ഈ സിനിമയുടെ സ്രഷ്‌ടാക്കൾ അനായാസം കയറിപ്പോകുന്നത് അവരുടെ പരിചയക്കുറവിൽ നിന്നുള്ള ആത്മവിശ്വാസം കൊണ്ടുകൂടിയാണ്. ഉദാഹരണത്തിന്, അവസാനസീനിൽ പ്രധാന കഥാപാത്രത്തെ വീഴ്‌ത്താനുള്ള തീരുമാനത്തിന് ധൈര്യം പകർന്നത് അവരുടെ അമച്വർ സ്റ്റേറ്റസ് തന്നെ. (പരിചയക്കുറവിൽ നിന്നുള്ള ആത്മവിശ്വാസം എന്താണെന്ന് പിടി കിട്ടാത്തവർ, ഡ്രൈവിങ് പഠനം കഴിഞ്ഞ് ആദ്യത്തെ അപകടമുണ്ടാകുന്നതുവരെ നിങ്ങൾ വണ്ടിയോടിച്ചിരുന്ന കാലം ഒന്ന് ഓർത്തു നോക്കിയാൽ മതി!)
Spoof എന്നു സാധാരണ വിശേഷിപ്പിക്കാറുള്ള സിനിമാസറ്റയറിന്റെ ലക്ഷണങ്ങൾ ചിലപ്പോഴൊക്കെ കാണിച്ചും വളരെ രസകരമായ ചില ജീവിതനിരീക്ഷണങ്ങൾ നടത്തിയും മനുഷ്യരുടെ ചില നാട്യങ്ങളെയും കാപട്യങ്ങളേയും പരിഹസിച്ചും ഈ സിനിമ അന്തസ്സുള്ള ചിരിയുണ്ടാക്കുന്നുണ്ട്. (അമ്മയുടെ മുഖം കണ്ടാൽ തോന്നും എന്നും അച്ഛന്റെ ആണ്ടാണെന്ന്!)
അദ്ഭുതകരമെന്നോ അമ്പരപ്പിക്കുന്നതെന്നോ സിനിമയെ മൊത്തത്തിൽ വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ചില അദ്ഭുതങ്ങളും ചില അമ്പരപ്പിക്കലുകളും അവിടവിടെ സൂക്ഷിച്ചുവച്ചിരിക്കുന്നു ഈ ചിത്രം. ജോഷി മുതൽ റോഷൻ ആൻഡ്രൂസ് വരെ, മലയാളത്തിലെ ഏതു മുൻനിര സംവിധായകനും ഇന്നു നിൽക്കുന്നതിനേക്കാൾ എത്രയോ ഭേദപ്പെട്ട സ്ഥലത്താണ് ഈ സിനിമ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്റെ നില്പ്.
EXCELLENT
പ്രധാന കഥാപാത്രങ്ങളിലൊരാളായ ലാലു കഥ പറയുന്ന മട്ടിലാണ് ഈ സിനിമയുടെ രൂപം. ആ പറച്ചിലിലൂടെ, ഭൂതകാലത്തിലേക്കും വർത്തമാനത്തിലേക്കും ഭാവിയിലേക്കുമൊക്കെ മാറിയും മറിഞ്ഞും സിനിമ സഞ്ചരിക്കുന്നത് ഹൃദ്യമായ അനുഭവമാണ്. ശരിക്കും excellent! ഒരു സംവിധായകന്റെ കൈയൊപ്പ് ഈ സിനിമയിൽ തെളിഞ്ഞുകിടക്കുന്നത് കാണാം. കഥയിൽ പുതിയ അന്വേഷണങ്ങൾ നടത്താനും രൂപപരമായ സങ്കുചിതത്വങ്ങളിൽ കുടുങ്ങിപ്പോകാതിരിക്കാനും ശ്രദ്ധിച്ചാൽ ഈ ചെറുപ്പക്കാരൻ നാളത്തെ മലയാളസിനിമയുടെ വാഗ്ദാനമായി മാറും.
കഥയിൽ പിഴച്ചെങ്കിലും തിരക്കഥയിൽ അതു തീർക്കുക മാത്രമല്ല, എഴുത്തുകാരന്റെ മികവു പുറത്തെടുക്കുകയും ചെയ്‌തു വിനി വിശ്വലാൽ.
സിനിമ കണ്ടിറങ്ങുമ്പോൾ, കുരുടി എന്നും നെൽസൺ മണ്ടേല എന്നും അറിയപ്പെടുന്ന കഥാപാത്രം മറ്റെന്തിനേയുംകാൾ മറ്റാരേയുംകാൾ നമ്മുടെ മനസ്സിൽ നിൽക്കുന്നതിന്റെ കാരണം സണ്ണി വെയ്‌നിന്റെ അഭിനയമികവു തന്നെ. ഇത്തരമൊരു കഥാപാത്രത്തെ ഇതേ മികവോടെ അഭിനയിച്ചുഫലിപ്പിക്കാൻ ശേഷിയുള്ള ഒരു നടനേയും ഇന്നു മലയാളത്തിൽ കിട്ടാനില്ല. (നല്ല പ്രായത്തിൽ മോഹൻലാലിനോ നെടുമുടി വേണുവിനോ ഭരത് ഗോപിക്കോ സാധിച്ചേനെ.) നല്ല കഥാപാത്രങ്ങളെ ലഭിക്കാനുള്ള ഭാഗ്യമുണ്ടായാൽ ഇന്ത്യൻ സിനിമയിൽത്തന്നെ പല ഉയരങ്ങളും സണ്ണി കീഴടക്കും.
എടുത്തു പറയേണ്ട രണ്ടാമത്തെ കഥാപാത്രം ചാവേർ വാവച്ചനാണ്. ആ കഥാപാത്രത്തെ അവിസ്‌മരണീയനാക്കി ബാബുരാജ്.
GOOD
സുദേഷ് ബെറി, ദുൽഖർ സൽമാൻ, ഗൗതമി നായർ, രോഹിണി. നാലു പേരും തങ്ങളുടെ ജോലി നന്നായി ചെയ്‌തു. അരങ്ങേറ്റചിത്രമെന്ന നിലയിൽ നോക്കിയാൽ ദുൽഖറും ഗൗതമിയും പുതുമുഖങ്ങളാണെന്ന തോന്നലുണ്ടാക്കുന്നതേയില്ല. അതു വലിയ കാര്യമാണ്. കൃശഗാത്രിയും അനലംകൃതയുമായ ഒരു പെൺകുട്ടി വളരെ കുറഞ്ഞ സീനുകളിലെ സാന്നിധ്യത്തിലൂടെ നമ്മുടെ മനസ്സിലേക്കു കയറിവന്നെങ്കിൽ അത് ഗൗതമി നായർ ഒരുപടി മുകളിൽ നിൽക്കുന്നതുകൊണ്ടാണെന്നും പറയേണ്ടിവരും. (ഇരുവരും മലയാള സിനിമയിൽ ഉയങ്ങളിലേക്ക് കയറിപ്പോകട്ടെ എന്ന് ആശംസിക്കുന്നു.)
ക്യാമറാമാൻ പപ്പുവും പശ്ചാത്തലസംഗീതമൊരുക്കിയ റെക്സ് വിജയനും സംവിധായകനെ ശരിക്കും തുണച്ചിരിക്കുന്നു. ദൃശ്യങ്ങളിലെ carefull carelessness ഈ സിനിമയുടെ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
BAD
കണ്ടു മടുത്തതാണ് സെക്കൻഡ് ഷോ കൈകാര്യം ചെയ്യുന്ന പ്രമേയം. കഥ രണ്ടു വാചകത്തിൽ പറഞ്ഞുകേൾപ്പിച്ചാൽ സാമാന്യബോധമുള്ള ഒരൊറ്റ പ്രേക്ഷകനും തിയറ്ററിലേക്കു തിരിഞ്ഞുനോക്കാത്തത്ര പഴഞ്ചൻ. കഞ്ചാവുകടത്ത്, ക്വട്ടേഷൻ, കൊലപാതകം എന്നീ വാക്കുകൾ സമാസമം ഒരു പാത്രത്തിലിട്ട് ഇളക്കി അതിനു മേലേ പ്രണയം എന്ന വാക്ക് ചെറുതായിട്ടൊന്നു പൊടിച്ചിട്ടാൽ സെക്കൻഡ് ഷോയുടെ കഥ പൂർത്തിയായി. സിനിമ എന്ന് അന്തസ്സായി വിളിക്കാവുന്ന ഒരു ഉല്പന്നം നിർമിച്ച വിനിയും ശ്രീനാഥും രണ്ടു രാത്രി ഉറക്കമൊഴിച്ചാൽ, മനുഷ്യരുടെ മുഖത്തു നോക്കി പറയാവുന്ന ഒരു കഥയും കൂടി ഉണ്ടാക്കാമായിരുന്നു. അതിനുള്ള കഴിവ് അവർക്കുണ്ടായിരിക്കുമെന്നാണ് എന്റെ വിശ്വാസം. (എന്റെ വിശ്വാസം എന്നെ രക്ഷിക്കുമോയെന്നറിയാൻ അവരുടെ അടുത്ത സിനിമ വരെ കാത്തിരിക്കേണ്ടിവരും.)
ചിലയിടത്ത് ഇത്തിരിയൊന്നിഴയുന്നതും നഴ്‌സ് ട്രാവൽ ഏജൻസിയിൽ ജോലിക്കു പോകുന്നതുപോലെയുള്ള തീരെ യുക്തിസഹജമല്ലാത്ത കാര്യങ്ങൾ കടന്നുവരുന്നതും സെക്കൻഡ് ഷോയിലെ കരടുകളാണ്.
LAST WORD
നല്ല സിനിമയിലേക്കുള്ള മറ്റൊരു തുടക്കമാണ് സെക്കൻഡ് ഷോ. ഒരു കൂട്ടം ചെറുപ്പക്കാരുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ ഫലം. ഇവരുടെ മികച്ച സിനിമ നമ്മൾ കാണാനിരിക്കുന്നതേയുള്ളു. അതിനു കഴിയുമോ എന്നതായിരിക്കും അവർ നേരിടുന്ന വെല്ലുവിളി. എങ്കിലും, കാസനോവയുടെയും പത്മശ്രീ സരോജ്‌കുമാറിന്റെയും പൂത്ത മസാലകൾ മുതൽ ലാൽ ജോസ് സ്‌പെയിനിൽച്ചെന്ന് തയാർ ചെയ്‌ത മസാല വരെ ആഹരിച്ച് മലയാളസിനിമ എന്നു കേൾക്കുമ്പോഴേ വയറുവേദന തോന്നിത്തുടങ്ങിയവർക്ക്, നല്ല കച്ചോലം അരച്ചുകഴിക്കുന്ന ഫലം ചെയ്യും ഈ ചിത്രം.
| G Krishnamurthy

padam super………………………….first hit of 2012
oru maathiri padam. ingane 1 kanditte illa . kaashu poyi
Nalla movie anenu ketu ariyila arum kandile. comment ezutu. inium cash kalayan pattila.
Eagerly waiting for readers view. Trailers are promising. Some one please post your view.
congrats dulkar…..you are mammoottys son itself. thank u sreenath for such a wonderful movie.
pratheekshak vakayulla kurach cherupakarude movie.. watchable..
I did like it..treated in a different style.. Dulqur doesn’t fee like a newbie. He acts matured and he is to stay here… congrats to all the team members.
പയ്യന്‍ എന്തായാലും വാപ്പയെ പരയിപ്പിക്കില്ല.. പടം കിടു ആണ്…..
totali newteaminte kidilan debut film…7/10….veteren directors polum boradipikumbol malayalatile totali new different style film tanna sreenath,writer..dulkar ennivarkku abinandanangal……..dayavu cheythu ee cinemaye kollaruthe
ഈ പടം ആദ്യം തന്നെ കാണണമെന്ന് തോന്നിയത് മമ്മൂട്ടിയുടെ മകന്റെ പടമായത് കൊണ്ടല്ല, റിപ്പോര്‍ട്ട്സ് വായിച്ചപ്പോള്‍ അറിഞ്ഞു. സ്ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ മമ്മൂട്ടി അരങ്ങേറ്റത്തിനു സമ്മതിച്ചു, ആരുടെയും സ്റ്റില്‍സ് ഒന്നും പുറത്ത് വിടാതെ ആള്‍ക്കൂട്ടത്തിനിടയില്‍ വച്ചു ഷൂട്ട് ചെയ്തു.. ഭയങ്കര സംഭവമാണ് എന്നൊക്കെ… അത് കൊണ്ടാണ് ചെന്ന് ചാടിയത്. പുതിയ ആള്‍ക്കാരല്ലേഎന്തെങ്കിലുമൊക്കെ കാണും എന്ന് വിചാരിച്ച് ….പക്ഷെ ഇതെന്തോന്ന്. അങ്ങനെ ഒരു പ്രൊഫെഷണല്‍ ടച്ച് ഒന്നും കണ്ടില്ല….നായകനും കൂട്ടുകാരും…പിന്നെ മണല്‍ വാരല്‍…വണ്ടി പിടുത്തം…കള്ളക്കടത്ത് ….വില്ലന്‍ (അങ്ങനെ പറയുന്നു)…വരുന്നു….
അവനെയും തട്ടി… അവന്റെ ശിങ്കിടികളായ പത്തിരുപത് പേരെയും തട്ടി അവനെക്കാളും വലിയവനാകുന്ന നായകന്, ഇതൊന്നും വലിയ കാര്യമാക്കാതെ, രണ്ടു സെന്റിലെ കഞ്ചാവ് പിടിക്കാന്‍ വേഷം മാറി…….. (സോറി സസ്പെന്‍സാ). പിന്നെ….കണ്ടു മടുത്ത ഒരു അമ്മ വേഷം…ഇതിലെ കോമഡി എന്ന് പറയുന്നത് രണ്ടു കൊലപാതക സീനുകള്‍ ആണ്, കത്തി കൊണ്ട് കഴുത്ത് കണ്ടിക്കുന്നത്….ഒരു ചുവപ്പ് സ്കെട്ച്പെന്നു കൊണ്ട് വരഞ്ഞ്…ങാ നിന്നെ കൊന്നൂട്ടാ. ഇനി കണ്ണടച്ചോളൂ….എന്ന മട്ടില്‍…..ആരൊക്കെയോ എന്തൊക്കെയോ ആകുമായിരുന്നു പ്രത്യേകിച്ച് നെല്‍സണ്‍ എന്ന കഥാപാത്രം ചെയ്തയാള്‍. പക്ഷെ ഡയലോഗോഡബ്ബിങ്ങിലോ എവിടെയോ പാളി………പിന്നെ അവസാനത്തെ ഒരു പത്ത് മിനിറ്റ്…ഒരു ഫ്രെഷ്നെസ്സ് ഉണ്ടായിരുന്നു. മൊത്തത്തില്‍ പടം ഒരു പിള്ളേര് കളി.
എല്ലായിടത് നിന്നും നല്ല അഭിപ്രായം, പുതുമഖങ്ങള്‍ ചേര്‍ന്ന് അത്ഭുതം നടത്തി. മമ്മുട്ടി എന്നാ വല്യ താരത്തിന്റെ മകന്‍ എന്തിനു ഇങ്ങിനെ ഒരു ചെറിയ പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ തുടങ്ങുന്നു എന്ന് സംശയിച്ചു. ഇപ്പോള്‍ ഉത്തരം കിട്ടി. സിനിമ തിരഞ്ഞെടുക്കുന്നതിലെ മമ്മുട്ടിയുടെ കൌശലം തന്നെ…സൂപ്പെര്‍…കിടിലന്‍ തുടക്കം….
കൊച്ചി കൊക്കെര്സ് സിനിമശാല
ഫെബ്രുവരി 04 – 2012
10 :30 AM
വലിയ പ്രതീക്ഷ ഇല്ലാതെ പോയ ഞാന്‍ ആദ്യം കാണുന്നത് ഒരു ജനസമുദ്രതെയാണ്. ടിക്കറ്റ് കിട്ടുമൂന്നു പോലും സംശയം തോന്നിപ്പിച്ച നിമിഷങ്ങള്‍. ഒടുവില്‍ പടം തുടങ്ങിയപ്പോള്‍ മനസിലായ് .. വന്നത് വെറുതെ ആയില്ല എന്ന് . ഈ ടീമില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു ചിത്രം. ദുല്കര്‍ സല്‍മാന്‍ അച്ഛന്റെ മകന്‍ തന്നെ എന്ന് തെളിയിക്കുന്ന അഭിനയപാടവം. ഇന്റെര്‍വല്‍ സസ്നേ അതിമനോഹരം. സെക്കന്റ് ഹാഫ് അല്പം വലിഞ്ഞെങ്കിലും ക്ലൈമാക്സ് മനോഹരമാക്കാന്‍ ശ്രീനാഥ് രാജേന്ദ്രന്‍ എന്നാ നവയുവ സംവിധായകന് ബങ്ങിയായ് കഴിഞ്ഞു. മൂവിംഗ് കാം ഷോട്സ് അതിമനോഹരമായ് പപ്പു എടുത്തിരിക്കുന്നു.
Verdict ::
പ്രതീക്ഷകല്‍ക്കുമാപ്പുരം ദുല്‍ക്കാര്‍ സല്‍മാന്‍, പ്രതിഭയുടെ മിന്നലാട്ടമായ് വിനി വിശ്വലാല്‍, മനസ്സില്‍ പതിഞ്ഞ ശോട്ടുകലുമായ് ശ്രീനാഥ് രാജേന്ദ്രന്‍
മൈ Score :
7 /10
The OLD story is in new BOTTLE, but the way its presenting is little different. Only WATCHABLE….
entha padam entha direction just like renjith dulkar rockks. what a climax. eth puthiya tharodayam thanne.
gud movie
trend setter movie. different style of story telling. pakka originality n unexpected climax r highlights. dulqar did a wonderful job, mature acting. kurudi, supporting actor is excellent, gud humour sense…gud direction…success of teamwork..
movie super. dulquar rocks
Dulquer double ok. Pratyekich aa nadappum pinne adikkunna stylum. aareyum anukarikkaathe swanthamayitt oru shyly ….
dubbing also superb. chila nalla dilogsum und….
pinne mothathil padathinu enthoo oru kuyappam ullath pole. athenthanenn parayaan enikkariyilla. pinne njangal padam kanda theater valare moshamaayirunnu. ini athinte prashnamanonnum ariyilla. bt dulqer double double ok. film mothathil different aanu. climaxum ok…
ennalum enthoo oru kuyappm. puthiya aalkarude padm aayathondvm lle?
പടം കാണാന്‍ പോവുന്നവര്‍ കൂടെ ഒരു പെട്രോമാക്സ് കൂടി എടുത്തോളു……
Malayaalam Film Industree ingane chilare Pratheekshikkunnu…Welldone…..Rating 8/10
2012 ഇല്‍ പോസിറ്റീവ് റിവ്യൂ കേള്‍പ്പിക്കുന്ന ആദ്യ ചിത്രം. പയ്യന്റെ അഭിനയം പഠിത്തവും റിഹേര്‍സലും ഒന്നും വെറുതെ ആയില്ല എന്ന് തോന്നുന്നു, മൂര്‍ത്തിയുടെ റിവ്യൂ കൂടി കണ്ടിട്ട് പോകാം. ശ്രീനിവാസന്‍ തന്ന ഷോക്കിന്റെ പനി ഇപ്പോളും വിട്ടുമാറിയിട്ടില്ല, അതാ ഒരു പേടി..
GOOD MOVE…PUTHIYA PILLER KALAKKI
ഹ കൊള്ളാമല്ലോ പയ്യനെ കുറിച്ച് മോശമല്ലാത്ത അഭിപ്രായം ആണല്ലോ കേള്‍ക്കുന്നത്. പിന്നെ അടി, ഇടി, ഡാന്‍സ്, കോമഡി എന്നീ കാര്യങ്ങളില്‍ ബാപ്പയെ കണ്ടു പഠിക്കരുത് മോനെ. കാരണം ഇതെല്ലാം സിനിമയില്‍ വേണ്ട അവശ്യം സംഭവങ്ങള്‍ തന്നെയാണ്. ബാപ്പ അത് മനസ്സിലാക്കി ഒന്ന് തെളിഞ്ഞു വരാന്‍ കുറച്ചു കൂടുതല്‍ സമയം എടുത്തു. അത് ഇയാളുടെ കാര്യത്തില്‍ സംഭവിയ്ക്കരുത്. പിന്നെ നായക വേഷം മാത്രമേ ചെയ്യൂ എന്നുള്ള ശപഥം ഇപ്പോഴേ എടുക്കേണ്ട. അങ്ങനെ ശപഥം എടുത്തവരുടെ അനുഭവങ്ങള്‍ ഒക്കെ അറിയാമല്ലോ. career ന്റെ തുടക്കത്തില്‍ സഹനടന്‍, വില്ലന്‍ വേഷങ്ങള്‍ ഒക്കെ ചെയ്യുന്നതിന് ഒരു മോശവും വിചാരിയ്ക്കാനില്ല. താങ്കളുടെ ബാപ്പ ഉള്‍പ്പെടെയുള്ള ഇന്നത്തെ മികച്ച നടന്മാര്‍ ഒക്കെ ആ രീതിയില്‍ തന്നെ വളര്‍ന്നു വന്നവരാണ്. വേഷം നായകനോ വില്ലനോ സഹാനടാണോ എന്നതല്ല, ചെയ്യുന്ന റോള് പിന്നെ പടത്തിന്റെ വിജയസാധ്യത ഇത് രണ്ടും നോക്കി പടങ്ങള്‍ തിരഞ്ഞെടുക്കുക. പടം കാണാന്‍ സാധിയ്ക്കുമോ എന്നറിയില്ല. കാണുകയാണെങ്കില്‍ ബാക്കി അതിനു ശേഷം. Anyway wish you all the best Mr Salman
സിനിമ നല്ലതാണോ എന്നൊന്നും നോക്കേണ്ട എല്ലാരും പോണം. അല്ലെങ്കില്‍ ചെക്കന്‍ ചിലപ്പോള്‍ ഇത് കളഞ്ഞിട്ടു വീണ്ടും ബിസിനസിലേക്ക് പോകും. ഇനിയും ഒരു പത്തു വര്ഷം കൂടി ബാപ്പ വള്ളിക്കളസവും കൂളിങ് ഗ്ലാസ്സും വച്ച് L K G പിള്ളേരുടെ പുറകെ നടക്കും. ഇത് നമ്മുടെ ലാസ്റ്റ് ചാന്‍സ് ആണ് ..
ആക്രോശമല്ല ….. ഒരു പ്രേക്ഷകന്റെ രോദനം……..
moorthi saare review vegam venam. ini thankalude review vaayikkathe filiminu pokilla ennu casanovva theerumaanam eduppichu.
കുറെ കാലത്തിനു ശേഷം കണ്ട വ്യതയസ്ടമായ ഒരു സിനിമയാണ് ‘സെക്കന്റ് ഷോ ‘. ദുല്‍ക്കര്‍ സല്‍മാന്‍ വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. സംവിധായകന്‍ ശ്രീനാഥ് അഭിനന്ദനം അര്‍ഹിക്കുന്നു…….
+ve……..
DULKAR
SUNNY
BGM
DIRECTION
CLIMAX
-VE………….
!!! NOTHING 2 SAY !!!!
BOX OFFICE : MEGAHIT ……….
Nalla film anu verity und originality undu payyan kollam nelson mandela also
Janu 3rd Ekm Sarithayil oru trendsetter…??? 9th dayil hold over collection nediyappol., Second Show Savithayil ‘Real Trendsetter’ release cheytu with housefull status. Good attempt. Congrats all Crew of Second Show..!
Super Movie. But really I expect this. Onnum nokkathe mammootty makane irakkillennu thonniyirunnu. A perfect introduction for Dulkar. Congrats Sreenath and your crew.
മലയാള സിനിമയില്‍ ഇതൊരു പരിണാമത്തിന്റെ മുഹൂര്‍ത്തമാണ്. ആശയത്തിലും ആവിഷ്കരണത്തിലും നമ്മുടെ ചെറുപ്പക്കാര്‍ പുതുമതേടുകയാണ്. ഈ മാറ്റത്തെ കയ്യടിച്ചു പ്രോല്‍സാഹിപ്പിക്കേണ്ടത് കാണികളാണ്. സൂപ്പര്‍താര കട്ടൌട്ടുകളിലെ പാലഭിഷേകവും മെഗാതാരസിനിമയുടെ റിലീസിങ്ദിനത്തിലെ ഫാന്‍സ് പേക്കൂത്തുകളും നിര്‍ത്തി നമുക്കിനി നല്ല സിനിമകള്‍ക്കു ടിക്കറ്റെടുക്കാം. മാറ്റം അകലെയല്ല!
എന്നുകരുതി ‘സെക്കന്റ്ഷോ’ മഹത്തായൊരു സിനിമയൊന്നുമല്ല. ‘പാകപ്പിഴകള്‍ ഇല്ലേ?’ എന്നു ചോദിച്ചാല്‍ ‘ഏറെ ഉണ്ട്’ എന്നു തന്നെയാണ് ഉത്തരം. എന്നാല്‍ നമ്മുടെ തലമുതിര്‍ന്ന സിനിമക്കാര്‍ കാണിക്കുന്ന അല്‍പ്പത്തരങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ക്ഷമിക്കാവുന്ന പോരായ്മകള്‍ മാത്രമാണവ. ‘കാസനോവ’, ‘അറബിയും ഒട്ടകവും’ ‘വെനീസിലെ വ്യാപാരി’ തുടങ്ങി സമീപകാലത്ത് നമ്മുടെ മൂത്ത അണ്ണന്‍മാര്‍ ഒരുക്കിയ മിമിക്രി സിനിമകളേക്കാള്‍ എത്രയോ മുന്നിലാണ് ‘സെക്കന്റ്ഷോ’….
Watched second show… Padam kollalo simaaa…:-)
Yes. Malayala movies back on track! Within one year we’ll see lots of intelligent movies….!
Congrats to the crew behind this movie! Proud of you boys..!
മിക്കവാറും ദുല്ഖര്‍ തന്നെയാവും നെക്സ്റ്റ് 30 -35 ഇയര്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍. ആദ്യ സിനിമയില്‍ തന്നെ പ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിനായി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. സണ്ണി വെയ്നില്‍ നിന്നും നല്ല ഒരു കൊമ്പറ്റീഷന്‍ പ്രതീക്ഷിക്കാം. രണ്ടു കൊല്ലത്തിനകം പ്രണവ് മോഹന്‍ലാല്‍ കൂടെ എത്തുന്നതോടെ രംഗം മിക്കവാറും കൊഴുക്കും. മലയാള സിനിമ അടുത്ത രണ്ടു കൊല്ലം കൊണ്ട് യുവ തലമുറ കയ്യടക്കുന്നത് നമുക്ക് കാണാനാകും എന്ന് പ്രതീക്ഷിക്കുന്നു.
സെക്കന്റ് ഷോ കണ്ടു. മലയാള സിനിമ ക്ക് ഇത് പോലെ ഫ്രഷ് ആയ ട്രീട്മെന്റ്റ് ആണ് വേണ്ടത്. ഉഗ്രന്‍ എന്നൊന്നും പറയാനില്ലെങ്കിലും സമയം കളയാന്‍ എത്തുന്നവരെ ബോറടിപ്പിക്കുന്നില്ല . മാത്രമല്ല മൊത്തത്തില്‍ ഒരു പുതുമ നിങ്ങള്‍ക്ക് ഫീല്‍ ചെയ്യും. കാരണം കുഞ്ചന്‍, രോഹിണി തുടങ്ങി രണ്ടോ മൂന്നോ പേരൊഴികെ എല്ലാം നമുക്ക് പരിചയമില്ലാത്ത മുഖങ്ങളാണ് . ആദ്യ ചിത്രം എന്ന നിലയില്‍ ദുല്ഖര്‍ നന്നായി ചെയ്തു, നല്ല സ്ക്രീന്‍ പ്രസന്‍സ് ഉണ്ടായിരുന്നു
And also Introduction of the hero was so simple. It says that the story and screenplay is the hero in this movie, കുരുടിയുടെ റോള്‍ ചെയ്ത സണ്ണി നന്നായി. നായികയും മോശമകിയില്ല ,
തീര്‍ച്ചയായും ഇതൊരു സംവിധായകന്റെ ചിത്രമാണ്. അത് തന്നെയാണതിന്റെ പ്ലസും, നന്നായി ഹോം വര്‍ക്ക് ചെയ്തതിന്റെ ഗുണം നമുക്ക് കാണാനാകും.മലയാള സിനിമയില്‍ ഇന്ന് നഷ്ട്ടമായി കൊണ്ടിരിക്കുനതും അത് തന്നെ. തീര്‍ച്ചയായും പോയി കാണുക…..
Go 4 it guys………
ബംഗാളി സിനിമ പോലെയോ, കന്നഡ സിനിമ പോലെയോ പ്രതാപം പതുക്കെ പതുക്കെ ഇല്ലാതായി ഒടുവില്‍ പൂര്‍ണ്ണമായി നശിക്കുന്ന ഒന്നായി മാറുമോ മലയാള സിനിമ എന്ന് നാം ഭയക്കുന്നതിന്റെ ഇടയില്‍, ആശ്വാസവും പ്രതീക്ഷയും നല്‍കി കൊണ്ട് ചില പടങ്ങള്‍ ഇറങ്ങുന്നുണ്ട്, അതിലൊന്നാണ് തീര്‍ത്തും പുതുമുഖങ്ങളായ കുറെ ചെറുപ്പക്കാര്‍ അണിയിച്ചൊരുക്കിയ സെക്കന്റ് ഷോ…ആദമിന്റെ മകന്‍ അബു, ട്രാഫിക്, ഇന്ത്യന്‍ റുപീ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ വെള്ളരി പ്രാവിന്റെ ചങ്ങാതി എന്നിവയ്ക്ക് ശേഷം ഞാന്‍ പരിപൂര്‍ണ്ണ സംതൃപ്തിയോടെ തിയേറ്റര്‍ വിട്ടിറങ്ങിയത് ഈ പടത്തിനാണ്…ഇങ്ങനെ ഒരു പടം മലയാളത്തില്‍ ഇറങ്ങിയതിന്റെ ത്രില്‍ ഇത് ടൈപ്പ് ചെയ്യുന്ന സമയത്തും പോയിട്ടില്ല…
തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍, പറയത്തക്ക വിദ്യാഭ്യാസം ഒന്നുമില്ലാത്തവര്‍. അവര്‍ ചെന്ന് ചേരുന്ന ചില വഴികള്‍, ലക്ഷ്യമില്ലാതെ അതിലൂടെ നടത്തുന്ന യാത്രകള്‍ എന്നിവയൊക്കെയാണ് ഇതിന്റെ പ്രമേയം…തീര്‍ത്തും പുതുമയുള്ള ഒരു ബ്രഹ്മാണ്ട വ്യത്യസ്ത തീം ഒന്നുമല്ല ഈ പടതിന്റെത്, അങ്ങനെ ഒരു വ്യത്യസ്ത സംഭവം ആണ് എന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള അതി ഭാവുകത്വമോ ,ഭാവിക്കാലോ ഒന്നും ഇതിന്റെ സംവിധായകന്‍ നടത്തുന്നില്ല. അത് തന്നെയാണ് ഈ പടത്തിന്റെ പ്രത്യേകതയും, അവതരണത്തിലൂടെ ഒരു സംഗതിയെ എന്ത് മാത്രം originality തോന്നിപ്പിക്കാമോ, അത്രയും originality കാണിച്ചിരിക്കുന്ന പടത്തിന്റെ ഒട്ടു മുക്കാല്‍ സീനുകളിലും. ദുല്‍ക്കര്‍ ഒരുത്തന്റെ മുഖത്ത് അടിച്ച ശേഷം പോടാ ചെക്കാ എന്ന് പറയുന്ന സീന്‍ ഒക്കെ കണ്ടപ്പോള്‍, ശരിക്കും എനിക്ക് ഓര്‍മ്മ വന്നത് നമ്മള്‍ കോളേജില്‍ ഒക്കെ അടി കൂടുന്ന ആ ഒരു ഫീല്‍ ആണ്…
ഇതിലെ നായകനോ വില്ലനോ മറ്റു കഥാ പാത്രങ്ങളോ ഒരിടത് പോലും അമാനുഷികര്‍ ആവുന്നില്ല. മറ്റു പല പടങ്ങളിലെയും പോലെ നായിക നായകന്‍റെ എല്ലാ കുറ്റങ്ങളും പൊറുത്ത് ,കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുന്നില്ല, നായികയുടെ കടന്നു വരവോടെ നായകന്‍ ധര്മ്മിഷ്ടനും നീതിമാനും ആകുന്നില്ല. നമുക്ക് ആരാധന ജനിപ്പിക്കാന്‍ വേണ്ടി മാത്രം ഒന്നും നായകനെ കൊണ്ട് സംവിധായകന്‍ ചെയ്യിപ്പിക്കുന്നില്ല. നായകന്‍ കുഞ്ഞിലെ അച്ഛന്‍ മരിച്ച ദിവസത്തെ ഓര്‍ക്കുന്നത് പോലും, ക്ലാസ് കട്ട് ചെയ്തു മോഹന്‍ ലാലിന്റെ പടം കാണാന്‍ പോയ ദിവസം എന്ന നിലയില്‍ ആണ്!
ക്ലൈമാക്സില്‍ പൊട്ടിക്കാനുള്ള,സസ്പെന്‍സ് ആദ്യ സീനിലെ കരുതി വെയ്ക്കുന്ന ശൈലി രാജമാണിക്യത്തിനു ശേഷം പല പടങ്ങളും അനുകരിച്ചു വള്‍ഗര്‍ ആക്കിയതാണ്, പക്ഷെ ഈ പടത്തില്‍ സംവിധായകന്‍ അതി ഗംഭീരമായി, കാവ്യ നീതി എന്നൊക്കെ പറയാവുന്ന രീതിയില്‍ ആ സംഗതി നിര്‍വഹിച്ചിരിക്കുന്നു, തികച്ചും entertaining.
ഈ പടത്തിലൂടെ ഉയര്‍ന്നു വന്ന ഒന്നാം നമ്പര്‍ താരം സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ തന്നെയാണ്, തീര്‍ച്ചയായും മലയാള സിനിമയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനു കഴിയും എന്ന് തന്നെ ഞാന്‍ കരുതുന്നു, ഒരു കഥയുടെ സകല മാന ദ്രിശ്യ സാധ്യതയെയും ചൂഷണം ചെയ്യാന്‍ ശേഷിയുണ്ട് ഇദ്ദേഹത്തിനു, അതാണ് ഞാന്‍ മുകളില്‍ പറഞ്ഞ പോലെ വമ്പന്‍ വ്യത്യസ്തത ഒന്നും അവകാശപ്പെടാന്‍ ഇല്ലാതെ ഒരു പ്രമേയത്തെ ,ഇത്ര നന്നായി visualize ചെയ്യാന്‍ കഴിഞ്ഞത്…
അഭിനേതാക്കളില്‍ ഏറ്റവും കയ്യടി നേടിയത് കുരുടി എന്ന വേഷം ചെയ്ത സണ്ണി ആണ്, സംഭാഷണത്തിന് നല്ല naturality ഉണ്ട് ഈ നടന്…ഹാസ്യത്തിന് ഒരു പുതിയ ശൈലി കൊണ്ട് വരാന്‍ കഴിയും ഇദ്ദേഹത്തിനു എന്ന് തോന്നാം.
ഇനി ദുല്‍ക്കര്‍ സല്‍മാന്‍., എല്ലാരും ആകാംഷയോടെ കാത്തിരുന്നത് ദുല്‍ക്കര്‍ മമ്മൂട്ടിയോട് എത്ര സാമ്യം ഉണ്ട്, പുള്ളി ഭാവിയില്‍ മമ്മൂട്ടിയുടെ പകരക്കാരന്‍ ആകുമോ എന്നൊക്കെ അറിയാന്‍ ആണ്…ശരിക്കും ഒരു കടുത്ത മമ്മൂട്ടി ആരാധകന്‍ ആയ എനിക്കും അതറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. പടം കണ്ട ശേഷം എനിക്ക് തോന്ന്നിയത് ദുല്‍ക്കര്‍ ന്‍റെ പ്രകടനം ശരാശരി എന്നാണു, കഥാപാത്രത്തിന് വേണ്ടത് അദ്ദേഹം ചെയ്തിട്ടുണ്ട്, എന്നാല്‍ വമ്പന്‍ പ്രകടനം ഒന്നുമല്ല…പക്ഷെ ആദ്യ ചിത്രം എന്ന നിലയില്‍ നോക്കുമ്പോള്‍ ദുല്‍ക്കര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ഒരു നിഴല്‍ പുള്ളിയുടെ പല ചലനങ്ങളിലും ഉണ്ട്. ചില സീനുകളിലോക്കെ 80 കളിലെ മമ്മൂട്ടിയെ വാര്‍ത്തു വെച്ച പോലെ ഉണ്ട്…! ഒരു സൂപ്പര്‍ താരം ആകാനുള്ള സ്പാര്‍ക്ക് ദുല്‍ക്കറിനു ഉണ്ട് എന്ന് പടം കണ്ട എല്ലാരും സമ്മതിക്കുന്നു, നന്നായി പരിശ്രമിച്ചാല്‍ ദുല്‍ക്കറിനു മുന്നേറാം, മാതൃക ആക്കാന്‍ പറ്റിയ ആള്‍ വീട്ടില്‍ തന്നെ ഉണ്ട്….ഭാഗ്യവാന്‍!
നായിക ഗൌതമി , കുറെ കൂടി ഭംഗി ഉണ്ടെങ്കില്‍ നന്നായിരുന്നു….
ചുരുക്കി പറഞ്ഞാല്‍ സുബ്രമണ്യപുരം,നാടോടികള്‍,പരുത്തിവീരന്‍ തുടങ്ങീ new generation തമിഴ് പടങ്ങള്‍ക്കും തമിഴിന്റെ പരീക്ഷണ വ്യഗ്രതയ്ക്കും ഒക്കെ ഉള്ള ഒരു മലയാളി മറുപടി ആണ് സെക്കന്റ് ഷോ. പരീക്ഷണങ്ങളും പുതുമകളും പുത്തന്‍ നായക സങ്കല്പങ്ങളും ഒക്കെ തമിഴിലെ ഉള്ളു മലയാളത്തില്‍ ഇല്ല എന്ന നമ്മുടെ ആശങ്കയ്ക്കുള്ള ഒന്നാന്തരം ഒരു മറുപടി…!
My rating:9/10
@-Leonz~ ആക്രോശമല്ല ….. ഒരു പ്രേക്ഷകന്റെ രോദനം……..
വിരസമായ ഈ വരാന്ദ്യത്തെ ഒന്നു ചിരിപിക്കാന്‍ തങ്ങളുടെ ഈ കമെന്‍റ് കൊള്ളം.
Good Movie. Watchable
മമ്മൂട്ട്യുടെ മകന്‍ ആണെന്ന പരിഗണന നല്‍കി ആരും പോകേണ്ട ( to മമ്മൂക്ക ഫാന്‍സ്)
മമ്മൂട്യുടെ മകന്‍ ആണെന്ന കാരണം കൊണ്ട് ആരും സിനിമ കാണാതെ നിക്കരുത്.(To ലാലേട്ടന്‍ ഫാന്‍സ്)
നല്ലൊരു പരീക്ഷണം ആണ്. വ്യത്യസ്തമായ സിനിമ അനുഭവം. അതിനെ മാത്രം സപ്പോര്‍ട്ട് ചെയ്യുക. മുടക്കുന്ന കാശിനു മുതലാകുന്ന സിനിമ. എനിക്കിഷ്ടമായ്..7 .5 /10
@Leonz- കൊള്ളാം.. അത് കൊണ്ട് തന്നെ ഈ പടം കണ്ടു കളയാം എന്നു തീരുമാനിച്ചു..
Climax sequences are outstanding, especially d jail sequence…!! ” Onnum parayathe thanne ethrayo arthangal olipichu vechirikunnu aa scene il”
Totally a decent effort frm a bunch of youngsters.. Big budget tamil, malayalam, hindi masala padangalekaal ethrayo uyarathilaanu ee cinema.. Must watch..!!
പറഞ്ഞു പഴകിയ ഒരു കഥ, സാധാരണ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ കുറച്ചു ട്വിസ്റ്റുകള്‍… അത്ര തന്നെ, പുതുമുഖങ്ങളുടെ ഒരു ശ്രമം എന്ന നിലയില്‍ തെറ്റില്ല എന്ന് പറയാം എന്നല്ലാതെ ഇതൊരു നല്ല സിനിമ ആയി എനിക്ക് തോന്നിയില്ല… മലര്‍വാടി പോലെ ഒരു തട്ടിക്കൂട്ട് !!!!! ഇങ്ങനെ ആണ് ചാലു മോന്‍ അഭിനയിക്കുന്നതെങ്കില്‍, അധിക കാലം ഈ വണ്ടി ഓടില്ല… ഇതെങ്ങാനും വിജയിച്ചാല്‍, രണ്ടാം ഭാഗത്തിന് വേണ്ടി ഒരു സാധ്യത തുറന്നിടുന്നുണ്ട്, അവസാന രംഗത്തില്‍… തേര്‍ഡ് ഷോ എന്ന പേരില്‍ അതും കാണേണ്ടി വരുമോ, ദൈവമേ?
is it the story of youth? quotation quotation quotation—waste
padathinu pokumbol oru tourch edutholu… screenil aale manassilavanamenkil tourch adichu nokkanam…
unsahikkable first half… so i didnt wait 4 second half…
@ Leonz
What a comment ! Hats off….!
സൈമാ. പടം കലകിട്ടോ. ഒരുപാടു സംഭവങ്ങള്‍ ഒന്നും ഇല്ല. ഉള്ളത് നല്ലപോലെ പറഞ്ഞു തന്നു. അതാണ് സെക്കൻഡ് ഷോകു ഉള്ള പ്രതേകത. പുതിയൊരു ട്രാക്ക്‌യില്‍ കൂടി കഥപറഞ്ഞു ഞെട്ടിച്ചു. ദുല്കര്‍യും കുരുടിയും കലക്കി. ബാബുരാജ് വീണ്ടും ചിരിപിച്ചു പണ്ടാരം അടക്കി. ഇതേപോലുള്ള സിനിമകള്‍ കാണണം. ഇവരില്‍ അന്ന് പ്രതിക്ഷഉള്ളത്.
എന്ത് പുതുമയാണ് നിങ്ങള്ക്കി സിനിമ കണ്ടപ്പോള്‍ ഫീല്‍ ചെയ്തത്? പുതുമയുള്ള കഥ എന്നൊക്കെ ഗിര്‍വനമാടിച്ചു നമ്മുടെ സംവിതായകര്‍ പറയുന്നതെല്ലാം കൊട്ടേഷന്‍ കഥകള്‍ .. കൊച്ചിയില്‍ ഇത്രയും കാലം ജീവിച്ചിട്ടും ഞാന്‍ കട്ടിട്ടില്ല ഇത്രയും കൊട്ടെഷന്കാരെ.. നമ്മുടെ ജീവിതവും ആയി യാതൊരു ബന്ദവും ഇല്ലാത്ത കഥകളെ കണ്ടു മറന്ന ലാറ്റിന്‍ അമേരിക്കന്‍ ശയിലിയിലോ കൊറിയന്‍ ശയിലിയിലോ പറഞ്ഞാല്‍ അത് പുതുമയായി… പുതുനാബായി … ഭയങ്കര സിനിനിമയായി …. മുര്‍ത്തിക്ക് പോലും!!!!!
//മിക്കവാറും ദുല്ഖര്‍ തന്നെയാവും നെക്സ്റ്റ് 30 -35 ഇയര്‍ മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍. ആദ്യ സിനിമയില്‍ തന്നെ പ്രതിഭ തെളിയിക്കാന്‍ അദ്ദേഹത്തിനായി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. സണ്ണി വെയ്നില്‍ നിന്നും നല്ല ഒരു കൊമ്പറ്റീഷന്‍ പ്രതീക്ഷിക്കാം. രണ്ടു കൊല്ലത്തിനകം പ്രണവ് മോഹന്‍ലാല്‍ കൂടെ എത്തുന്നതോടെ രംഗം മിക്കവാറും കൊഴുക്കും. മലയാള സിനിമ അടുത്ത രണ്ടു കൊല്ലം കൊണ്ട് യുവ തലമുറ കയ്യടക്കുന്നത് നമുക്ക് കാണാനാകും എന്ന് പ്രതീക്ഷിക്കുന്നു. //
let him be an actor first,athinu munne SUPER STAR akkano?
saw sshow..gud mvie..a decent debut for dulqar.he did an okay job.but has to improve.(which s likely in his coming mvies).kurudi rocked…
@മാത്തുക്കുട്ടി
അച്ചായോ , അച്ചായന്‍ കമ്മ്യൂണിസ്റ്റ് ആണോ ? അല്ല താര പുത്രന്മാരിലാണ് നാടിന്റെ ഭാവി എന്ന് ആശംസ അര്‍പ്പിക്കുന്നത് വായിച്ചപ്പോ ഒരു കൊറിയന്‍, ക്യൂബന്‍ ചുവ
Now, it looks like, Sreenivasan will have come up with a new movie – ‘Dr. Bharath Padmabhushan Sarojkumar’s Son’.
Ivan Ikkanne Mon Thanne
Leonz
അത് കലക്കി. അങ്ങനെ ബാപ്പയെ ഒതുക്കാം എന്നൊന്നും വിചാരിക്കേണ്ട. വേണം എങ്കില്‍ രണ്ടു പേരും classmates ആയി അഭിനയിചെന്നും ഇരിക്കും. അച്ഛന്റെ പഴയ കാല നായികമാര്‍ മോന്റെ നായികമാര്‍ ആയി അഭിനയിചെന്നും വരാം. അച്ഛന്‍ ആരാ മോന്‍. കാത്തിരുന്നു കാണാം.
ആദ്യത്തെ കുറച്ചു ഭാഗങ്ങള്‍ കണ്ടപ്പോള്‍ ഇത് മലയാള സിനിമയുടെ കുറച്ചു വൃത്തികെട്ട ശീലങ്ങളുടെ സ്പൂഫ് ആണോ എന്ന് തോന്നി. അതില്‍ സന്തോഷിക്കുകയും ചെയ്തു. പിന്നീട് പടം പതിവ് ട്രാക്കില്‍ തന്നെ വീഴുന്നതാണ് കണ്ടത് എങ്കിലും ക്ലീഷേദ് അല്ല കണ്ടിരിക്കാവുന്ന ഒരു പടം. ചുമ്മാ തമിഴ് സിനിമയെ കേറി ചൊറിയുന്നതും, “എന്നും പെണ്ണിന് പണമാണ് കാമുകന്‍” എന്ന ഡയലോഗ് മെയില്‍ ഷോവനിസ്ട്ടുകള്‍ തീയേറ്ററില്‍ ഒരു ആഘോഷമാക്കിയതും ഒട്ടും ഇഷ്ടപ്പെട്ടില്ല. പിന്നെ മിക്കവരും അച്ചടി ഭാഷ സംസാരിക്കുന്നതും ഒരു കല്ലുകടി ആയി. പടം അവസാനിക്കുന്നത്, ഗ്യാങ്ങുകളുടെ കുടിപ്പക അവരായിട്ടു തന്നെ തീര്‍ക്കണം എന്നും പോലീസും കോടതിയും അതില്‍ ഇടപെടേണ്ട എന്ന ഒരു ധ്വനിയോടു കൂടിയാണ്. അതും അത്ര സുഖമായി തോന്നിയില്ല. എല്ലാ സിനിമയിലും വയലന്‍സിനെ പറ്റി മുന്നറിയിപ്പ് കൊടുക്കുന്ന മൂര്‍ത്തി ഇതില്‍ ഒന്നും പറഞ്ഞു കണ്ടില്ല.
@ Babu Alex
നല്ല സിനിമയെ കുടുംബ സമേതം കണ്ടു പ്രോത്സാഹിപ്പിക്കുന്ന ബാബു ചേട്ടാ…. താര പുത്രനായാലും ശൂദ്ര പുത്രനായാലും കഴിവുല്ലോര്‍ അങ്ങട് അഭിനയിക്കട്ടെന്ന്‍ നമുക്ക് സിനിമ നല്ലതാണോന്ന്‍ നോക്കിയാപോരെ. അതിലിപ്പോ കമ്മ്യൂണിസവും സോഷ്യലിസവും ഒക്കെ നോക്കണോ,
@ Rajendran P
ശ്രീനിവാസന്‍ അങ്ങിനെ ചെയ്യാന്‍ സാദ്യത കാണുന്നില്ല. ഇനിയിപ്പോ എന്ത് ചെയ്താലും ആള്‍ക്കാര്‍ അത് വിനീത് ശ്രീനിവാസന്‍ ആയിട്ടെ കാണൂ. ഒരു മോശം പേര് വീണാല്‍ കഴുകി കളയാന്‍ ഇത്തിരി വിഷമം ആണ് ചേട്ടാ…..
@ shabasy
//നായകന്‍ കുഞ്ഞിലെ അച്ഛന്‍ മരിച്ച ദിവസത്തെ ഓര്‍ക്കുന്നത് പോലും, ക്ലാസ് കട്ട് ചെയ്തു മോഹന്‍ ലാലിന്റെ പടം കാണാന്‍ പോയ ദിവസം എന്ന നിലയില്‍ ആണ്!//
വന്നു വന്നു എല്ലാവരും അരുണ്‍ ഗോപാലകൃഷ്ണന് പഠിക്കുന്നോ നിങ്ങളൊക്കെ കളിയാക്കും പോലെ അത്ര തരം താണിട്ടില്ല ലാലേട്ടന്‍. അച്ഛന്‍ മരിച്ച വീട്ടില്‍ ഇരിക്കുന്നത് പോലാണോ ലാലേട്ടന്റെ പടം തീയറ്ററില്‍ കാണുന്നത്. ആന്തോണി ചേട്ടന്‍ കേള്‍ക്കണ്ടാ. സരോജ് കുമാര്‍ സിനിമയുടെ ക്യാമറാമാനും സി സി എല്ലിനെ ക്യാമറാമാനും ആന്തോണി ചേട്ടന്റെ കോപാഗ്നിയില്‍ ഉരുകി യോലിക്കുന്നത് കാണുന്നില്ലേ നിങ്ങള്‍….
/gopan
അവര്‍ക്ക് അറിയാവുന്ന ശൈയില്‍ ഒരു കഥ പറഞ്ഞു. ഇവിടത്തെ ഇതു കൊലകുതിയ സംബിധയകനെകളും നന്നായി അത് പറഞ്ഞു. കണ്ടു മടുത്ത കൊമാരങ്ങലെക്കള്‍ എന്തുകൊണ്ട്ഉം മികച്ചു നില്കുനതാണ് ഇതു. ജീവിതവും അയയി അത്രയധികം ബന്ധപെട്ട്ടു കിടക്കുന്ന ഒരു പത്തു പടം പരയംമോ. ക്ലാസ്സിക് എന്ന് വിസേഷിപിക്കാവ പോലും ഒരാളുടെ ഭാവനയില്‍ ഉണ്ടാകുനതാണ്. അലാതെ ജീവിതം അതേപോലെ എടുക്കാന്‍ അന്ണേല്‍ ഡോകുമെന്ററി എന്ന് പേരിട്ടാല്‍ പോരേ. ചുമ്മാ വിമര്ഷികയി എന്തേലും പറയാതെ.
ഇതൊരു നല്ല സൂചനയാണ്. മലയാള സിനിമയിലേയ്ക്ക് പുതു മുഖ പ്രതിഭകള്‍ വന്നു തുടങ്ങിയിരിയ്ക്കുന്നു.
@മാത്തുക്കുട്ടി
അത് കുറച്ചു കടന്നു പോയി അച്ചായോ. ഒരു പടം അങ്ങ് നന്നായപ്പോഴെയ്ക്കും പയ്യന് സൂപ്പര്‍സ്റ്റാര്‍ എന്നാ കിരീടം വെച്ച് കൊടുക്കണോ? ഇങ്ങനെയുള്ള ആരംഭ ശൂരത്വങ്ങള്‍ നമ്മള്‍ കുറെ കണ്ടതെല്ലേ? കുറച്ചു കൂടി നല്ല പ്രകടനങ്ങള്‍ അയാളില്‍ നിന്നും ഉണ്ടാവുന്നത് വരെ നമുക്ക് കാത്തിരുന്നു കൂടെ?
@ ബാബു ചേട്ടന്‍
തല്ക്കാലം അങ്ങനെയൊക്കെ തന്നെയല്ലേ കാര്യങ്ങള്‍. താരപുത്രന്മാര്‍ക്ക്/ബന്ധുക്കള്‍ക്ക് എന്നും ഊഷ്മള സ്വീകരണം നല്‍കിയിട്ടുള്ള ചരിത്രമാണ് മലയാള സിനിമയ്ക്കും. പ്രേം നവാസ്,ഷാനവാസ്(പ്രേം നസീര്‍ വക), അജയന്‍ (ജയന്‍ വക),ഷമ്മി തിലകന്‍ (തിലകന്‍ വക),ജിഷ്ണു(രാഘവന്‍ വക),സജി സോമന്‍ (സോമേട്ടന്‍ വക), ബോബി (ആലുംമൂടന്‍ വക), സായികുമാര്‍ (കൊട്ടാരക്കര വക), വിനു മോഹന്‍, അനു മോഹന്‍ (സായികുമാര്‍ വക), വിനീത്(ശ്രീനിവാസന്‍ വക), പ്ര്ത്വിരാജ് /ഇന്ദ്രജിത്ത് (സുകുമാരന്‍ വക) അങ്ങനെ നീളുന്നു താര പുത്രന്മാരുടെ/ബന്ധുക്കളുടെ ലിസ്റ്റ്. സംവിധായകരും നിര്‍മാതാക്കളും മോശമാണോ? (ഫഹദ് (ഫാസില്‍), സിദ്ധാര്‍ത്ഥന്‍ (ഭരതന്‍), കുഞ്ചാക്കോ ബോബന്‍ (ബോബന്‍ കുഞ്ചാക്കോ വക അത് പോലെ അദ്ദേഹത്തിന്റെ അച്ഛന്‍ ബോബന്‍ കുഞ്ചാക്കോ (കുഞ്ചാക്കോ ബോബന്‍ വക), ഓര്‍ക്കുട്ട് ഒരു ഓര്മ ക്കൂട്ട് ( പലര്‍ വക) അങ്ങനെ എണ്ണിയാല്‍ തീരാത്ത എത്രയോ എണ്ണം വേറെയും (എഴുതിയാല്‍ നേരം വെളുക്കും,വായിക്കുന്നവര്‍ക്കും ബുദ്ധിമുട്ടാവും,എനിക്കും)
വന്നവരില്‍ അഭിനയിക്കാന്‍ കുറെയെങ്കിലും അറിയാവുന്നവര്‍ തുടരുന്നു,അല്ലാത്തവര്‍ അവരുടെ പണി നോക്കി പോകുന്നു. കാര്യങ്ങള്‍ അങ്ങനെയൊക്കെയിരിക്കെ ദുല്ഖരും വരട്ടെ, മറ്റേ പയ്യന്‍ വരുന്നെങ്കില്‍ അയാളും വരട്ടെ. എല്ലാരും വരട്ടെ. എന്നാലേ കളിക്കൊരു ഉഷാറ് വരൂ.ഇതില്‍ ആര്‍ക്കാണ് ഭയം? നല്ല കൊമ്പട്ടീശന്‍ വരുമ്പോള്‍ നല്ല പടങ്ങളും കിട്ടും.ഇനി അഥവാ ഓരോ പടം പൊട്ടുമ്പോഴും നമുക്ക് മാറി മാറി തെറി വിളിച്ചു രസിക്കാന്‍ കൂടുതല്‍ ആളുകളെയും കിട്ടും.
@ രാജ്
//let him be an actor first,athinu munne SUPER STAR akkano?//
രാജാ, ഞാന്‍ വിചാരിച്ചാല്‍ എങ്ങാനും ഏതെങ്കിലും ഒരാളെ സൂപ്പര്‍ സ്റ്റാര്‍ ആക്കാന്‍ പറ്റുമോ?അവനവന്‍റെ യോഗം പോലിരിക്കും. ഇയാള്‍ ആ സാധ്യതാ പട്ടികയില്‍ No.1 നില്‍ക്കുന്ന ആളാണെന്ന് ആര്‍ക്കാണറിയാത്തത് ? ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയെ കുറിച്ച് നമുക്കേവര്‍ക്കും അറിവുള്ളത് പോലെ വളരെ സിമ്പിള്‍ ആണ് കാര്യങ്ങള്‍.
second shw padathinekkalum gambeeram ividuthe comments..
@ARYA
അത് മഹാത്മജിയുടെ സിദ്ധാന്തമല്ലേ ? കുലത്തൊഴില്‍ പിന്തുടരുക ( ക്ഷുരകന്റെ മകന്‍ ക്ഷുരകന്‍ , അലക്കുകാരന്റെ മകന്‍ അലക്കുകാരന്‍, ചെരുപ്പുകുത്തിയുടെ മകന്‍ അത് ) സിനിമാ അഭിനയം , രാഷ്ട്രീയം ഒക്കെ കുലത്തൊഴില്‍ എന്നതിന്റെ നിര്‍വചനത്തില്‍ പെടുമോ ആവോ
mammoottiyolam varumo mammoottiyilitathu…..but dulkar is enough to beat casanova
1. Average story
2.Low picture clarity.
3.very bad camera work
4.Local direction
5.actors r good
6.poor dialogs
SRINATH KURE SANJARIKENDIYIRIKKUNU!
Ivide negativum positiveum ayya comments kandu nan inanu film kandatu. story is just ok usuall acting is good but the direction is excellet. i thing directer is the real star all the best sreenath&also dulkar.
സെക്കന്റ് ഷോ കണ്ടു. കൊള്ളാം നന്നായിട്ടുണ്ട്. ചെറിയ ചില പോരായ്മകള്‍ ഒക്കെ ഉണ്ട്. തുടക്കത്തില്‍ ചില മിസ്സ്സിങ്ങ്സ് ഉണ്ടായിരുന്നു. ആദ്യത്തെ സംഘട്ടനം മോശം ആയിരുന്നു. തുടര്‍ന്നുള്ള എല്ലാ രംഗങ്ങളും മികവു പുലര്‍ത്തി. ദുല്ഖര്‍സല്‍മാന്‍ നന്നായി അഭിനയിചു സണ്ണി വെയ്നും ഒട്ടും മോശം ആക്കിയില്ല. എല്ലാരും പുതുമുഖങ്ങള്‍ ആണെന്ന് തോന്നിയതെ ഇല്ല. വിഷ്വല്‍സ എല്ലാം വളരെ നന്നയിരുന്നു. ടോട്ടല്‍ ഒരു ഫ്രെഷ്നെസ് ഫീല്‍ ചെയ്തു. ദുല്ഖര്‍ കുറച്ചൂടെ മെച്ചപ്പെടാന്‍ ഉണ്ട് . ക്ലൈമാക്സ് ഉഗ്രന്‍ !
Congratulations cast and crew of “Second show”. My rating: 6.5/10
@\\ഇയാള്‍ ആ സാധ്യതാ പട്ടികയില്‍ No.1 നില്‍ക്കുന്ന ആളാണെന്ന് ആര്‍ക്കാണറിയാത്തത് ?//
ബാപ്പാന്റെ തഴമ്പ് മാത്രം മതിയാവുമോ മുപ്പത്തഞ്ചു കൊല്ലത്തേക്ക് ഇളമുറതമ്പുരാനായി വാഴാന്‍
ബാബു ചേട്ടാ ഒന്നുകില്‍ അങ്ങട് മൊത്തമായിട്ട് എതിര്‍ക്കുക ഇല്ലെ കണ്ണടക്കുക,
(ബാബു ചേട്ടന്‍ കണ്ണടച്ചാ ബാബു ചേട്ടന് മാത്രമേ ഇരുട്ടാകൂ) എന്നിട്ട് ബാബുച്ചട്ടന്‍ വഹ ഒരു തിട്ടൂരവും കല്‍പ്പിക്കുക മേലാല്‍ ഒരു താരത്തിന്റെയും പുത്രനോ പുത്രിയോ ബന്ധുക്കളോ ഇവിടെ മലയാള സിനിമയില്‍ അഭിനയിച്ചു പോകരുതെന്ന്‍!! നമുക്ക് കഴിയുന്നില്ലേല്‍ കഴിവുള്ളൊരു ചെയ്യട്ടെന്ന്‍ ഇതിലിപ്പോ മഹാത്മാ ഗാന്ധിക്കെന്താ കാര്യം. നമ്മുടെ ആവശ്യത്തിനുമാത്രം മഹാത്മാവിനെയും ക്രിസ്തുവിനെയുമൊക്കെ കൂട്ട് പിടിക്കുന്നത് മോശമല്ലേ ബാബു ചേട്ടാ… നേരത്തെ കാസനോവയുടെ പേജില്‍ പറഞ്ഞ പോലെ ഇതൊന്നും ആരുടേയും കുത്തകയോന്നുമല്ല നമ്മെ രസിപ്പിക്കുക എന്നതാണ് അവരുടെ ജോലി. അത് നല്ല പോലെ ചെയ്യാന്‍ കഴിവുള്ളവര്‍ വരട്ടെന്ന്‍ . സിനിമ കാണാന്‍ പോകുമ്പോ അത് നല്ല സിനിമ ആണോ ന്ന്‍ നോക്കിയാ പോരെ അതല്ലേ കാലങ്ങളായി ചേട്ടന്റെ പതിവ്! വിപണിയില്‍ മത്സരങ്ങള്‍ ഉണ്ടാകുമ്പോഴെ ഉല്പന്നത്തിന്റെ നിലവാരം വര്‍ദ്ദിക്കൂ നമ്മുടെ ഉജാല വരെ മുഖം മിനുക്കി പിന്നാ മലയാള സിനിമാ അത് മാറുമെന്നെ, മാറ്റത്തെ (നല്ലതിനെ) പ്രോത്സാഹിപ്പിക്കുന്ന നല്ല മനസ്സുണ്ടായാല്‍ മതി, അതിനി മമ്മൂട്ടിയുടെ മകനിലൂടെ അയാലും ശരി സുകുമാരന്റെ മകനിലൂടെ അയാലും ശരി എനിക്ക് നല്ല സിനിമ കിട്ടിയാ മതി. അത് പ്രായം കൊണ്ട് വയറും കഴുത്തും തൂങ്ങിയ താര പ്രഭുക്കന്മാര്‍ തന്നെ വിളമ്പണം എന്നാലെ കഴിക്കൂ എന്നില്ല……..
ഒരു average പടം എന്നാണു കണ്ടപ്പോ തോന്നിയത്. പക്ഷെ എല്ലാവരും വാനോളം പുകഴ്തുന്നുണ്ട്. പക്ഷെ ഒള്ളത് പറയാമല്ലോ തമ്പ്രാന്‍ കുട്ടീടെ അഭിനയം അത്രയ്ക്കങ്ങ് പോര കേട്ടോ.
@ബാബു അലക്സ്
//അത് മഹാത്മജിയുടെ സിദ്ധാന്തമല്ലേ ? കുലത്തൊഴില്‍ പിന്തുടരുക //
അത് കലക്കി ബാബു ചേട്ടാ. പക്ഷെ കുലത്തൊഴില്‍ “കൊലതൊഴില്‍” ആവാതിരുന്നാല്‍ മതിയായിരുന്നു. അല്ലെ?
@മാത്തുക്കുട്ടി
//വന്നവരില്‍ അഭിനയിക്കാന്‍ കുറെയെങ്കിലും അറിയാവുന്നവര്‍ തുടരുന്നു,അല്ലാത്തവര്‍ അവരുടെ പണി നോക്കി പോകുന്നു. //
അത് സത്യം. അങ്ങു പറഞ്ഞ ഒരുപാട് ഉദാഹരണങ്ങളില്‍ സുകുമാരന്‍ വക രണ്ടെണ്ണം ഒഴികെ മറ്റൊന്നും തന്നെ അങ്ങോട്ട് പിടിച്ചില്ലല്ലോ സാറേ. പക്ഷെ ഒന്നും പേടിയ്ക്കാനില്ല. ഇപ്പോള്‍ വന്നവന്‍ രാജാവിന്റെ മകന്‍ അല്ലെ? ഇനി രണ്ടു കൊല്ലം കഴിഞ്ഞു വരാന്‍ പോകുന്നവന്‍ ചക്രവര്‍ത്തി കുമാരനും?
@John Thattil
ഇതെന്താ തട്ടില്‍ സാറേ അന്ന് ഈദ് അവധിയ്ക്ക് നാട്ടില്‍ വരുന്നുണ്ടെന്നു കേട്ടതല്ലാതെ അതിനു ശേഷം യാതൊരു വിവരവും ഇല്ലല്ലോ. CBI യെ കൊണ്ട് അന്വേഷിപ്പിയ്ക്കേണ്ടി വരുമോ? തട്ടില്‍ സാര്‍ ഫീല്‍ഡില്‍ ഉണ്ടെങ്കില്‍ കളിയ്ക്ക് ഒരു ഉഷാര്‍ ഉണ്ടാവുമായിരുന്നു. കഴിയുമെങ്കില്‍ മൂവീരാഗ അധികൃതര്‍ അദ്ധേഹത്തെ ഒന്ന് കണ്ടു പിടിയ്ക്കാന്‍ മുന്‍കൈ എടുക്കണം എന്ന് അഭ്യര്തിയ്ക്കുന്നു.
@jagan
//dulkar is enough to beat casanova //
പയ്യനെ ഇപ്പോഴേ വല്ലാതങ്ങ് പൊക്കി പൊക്കി ഇല്ലാതക്കല്ലേ മാഷേ. പയ്യന്‍ ഒന്ന് നേരാവണ്ണം രണ്ടു കാലില്‍ നില്‍ക്കാന്‍ പഠിക്കട്ടെ. എന്നിട്ട് പോരെ സൈക്കിള്‍ ചവിട്ടുന്നതിനെ കുറിച്ച് ആലോചിയ്ക്കുന്നത്? പിന്നെ പടം കണ്ടവര്‍ പറഞ്ഞ അഭിപ്രായം വെച്ച് ഇതില്‍ നൂറില്‍ നൂറു മാര്‍ക്ക് കൊടുക്കേണ്ടത് സംവിധായകന് തന്നെയാണ്. അത് കഴിഞ്ഞല്ലേ അഭിനേതാക്കള്‍ വരുന്നുള്ളൂ? പിന്നെ സല്‍മാനും സണ്ണിയും ഒരുപോലെ തിളങ്ങിയിട്ടുണ്ട്. അതില്‍ ആര് ഉയര്‍ന്നു വരും എന്ന് കണ്ടു തന്നെ അറിയണം.
@ബാബു അലക്സ്
//അത് മഹാത്മജിയുടെ സിദ്ധാന്തമല്ലേ ? കുലത്തൊഴില്‍ പിന്തുടരുക ( ക്ഷുരകന്റെ മകന്‍ ക്ഷുരകന്‍ , അലക്കുകാരന്റെ മകന്‍ അലക്കുകാരന്‍, ചെരുപ്പുകുത്തിയുടെ മകന്‍ അത് ) //
പക്ഷെ ലതിലൊരു പ്രശ്നമുണ്ട്. അത് മഹാത്മജി പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ക്ഷുരകന്‍ ആയാലും ശരി, ചെരുപ്പ് കുത്തി ആയാലും ശരി പണി അറിയാത്തവന്‍ കുലത്തൊഴില്‍ ചെയ്യാന്‍ പോയിട്ട് ഒരു കാര്യവും ഇല്ല. അങ്ങനെ ഉള്ളവന്‍ ഒക്കെ ചുമ്മാ ചൊറിയും കുത്തി വീട്ടില്‍ ഇരിയ്ക്കത്തെ ഉള്ളൂ. അത് രാഷ്ട്രീയം, സിനിമ എന്നിവയുടെ കാര്യത്തിലും അങ്ങനെ തന്നെ. മുകളില്‍ മാത്തുക്കുട്ടി അച്ചായന്‍ പറഞ്ഞതില്‍ അങ്ങനത്തെ ഒരുപാട് ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും.
@ Babu Alex
താങ്കള്‍ക്ക് പിതാവും ബോധിക്കില്ല, പുത്രനും ബോധിക്കില്ല!!!
പുതുതായി ഒരു product market ഇല ഇറങ്ങിയെന്നു വക്കുക. its from a good credible company, good packing, good advertisements. താങ്കള്‍ ഒന്ന് രണ്ടു തവണ വാങ്ങി, ഉപയോഗിച്ചു, പക്ഷെ തൃപ്തി ആയില്ല. എന്നിട്ടാണ് കുറ്റം പറയുന്നതെങ്കില്‍ അതിനൊരു logic ഉണ്ട്. Isnt it too early to build up an openion about this guy?
@ARYA
അനിയാ / അനിയത്തീ , എനിക്ക് എത്ര താര പുത്ര / പുത്രി / കളത്രാദികള്‍ വന്നാലും സന്തോഷമേ ഉള്ളു .കാരണം അവര്‍ക്കൊക്കെ കൊച്ചിലെ മുതല്‍ സിനിമ എന്താണന്നു ഒരു മിനിമം ഐഡിയ എങ്കിലും കാണുമല്ലോ . അതൊരു നല്ല കാര്യം തന്നെ . പക്ഷെ ഇവിടെ ദുല്ഖര്‍ സല്‍മാനെ അടുത്ത മുപ്പത്തിഅഞ്ചില്‍ പരം വര്‍ഷങ്ങളിലേക്ക് താര രാജാവായി വാഴിക്കാനുള്ള മാത്തുക്കുട്ടിചായന്റെ അമിതാവേശം കണ്ടപ്പോ ചുമ്മാ ഒരു വരി കുറിച്ചെന്നെ ഉള്ളു . പരിഭവം വേണ്ട കേട്ടോ .
@Babu Alex, February 6, 2012 • 5:02 pm .
കുലത്തൊഴില്‍ പിന്തുടരുക എന്ന സിന്ധാന്തമൊന്നും ഗാന്ധിജി എവിടെയും പറഞ്ഞിട്ടില്ല….. താങ്കളിത് ഇനി ഇവിടെ പറഞ്ഞു അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കണോ?
ദുല്കര്‍ എത്തിയിട്ടല്ലെയുള്ളൂ, ബാപ്പയോടുള്ള താങ്കളുടെ വിരോധം ഇപ്പോഴേ അവന്റെ മേല്‍ തുടങ്ങണോ ? പയ്യന്‍ ശ്രമ്മിക്കട്ടെ ഭായ് !!! പുതപ്പ് പൊള്ളാച്ചിയില്‍ കിടക്കുന്നു, താങ്കള്‍ അതിനെ ഇപ്പോഴേ കാലിട്ട് കീറാന്‍ ശ്രമിക്കുന്നത് എന്തിന് ?
@ARYA
//അതിനി മമ്മൂട്ടിയുടെ മകനിലൂടെ അയാലും ശരി സുകുമാരന്റെ മകനിലൂടെ അയാലും ശരി എനിക്ക് നല്ല സിനിമ കിട്ടിയാ മതി//
അത് പോയിന്റ്
@ gopan
Very honest observation
ഈ താരപുത്രന്‍ ഏത് ഊണിവേര്‍സിറ്റിയില്‍ പോയാണ് അഫിനയകലയുടെ പതിനെട്ടടവുകളും സ്വായത്തമാക്കിയത് എന്നാ പറഞ്ഞെ? ഇതിലും ഭേദം പച്ചാളം ഭാസിക്ക് ശിഷ്യപ്പെടുകയായിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ expression ആ ഓമന മുഖത്ത് ഒട്ടിച്ചു വെച്ചത് പോലെ ഇരിക്കുന്നത് കഴിവല്ലങ്കില്‍ പിന്നെ എന്താണ് ? അത് പ്രേക്ഷകര്‍ കാണാതിരുന്നോട്ടെ എന്ന ഒറ്റ വിചാരത്തിലല്ലേ സ്ക്രീന്‍ ആദ്യം മുതല്‍ ഇരുട്ടിലാക്കി വെച്ചത് എന്ന് ഞാന്‍ ന്യായമായും സംശയിക്കുന്നു. അഭിനയം എന്നത് കുറച്ചെങ്കിലും ജന്മസിദ്ധമായി കിട്ടേണ്ട ഒന്നാണ്. അങ്ങനെ എങ്കില്‍ നിരന്തരമായ പരിശ്രമം കൊണ്ട് കുറെയൊക്കെ മെച്ചപ്പെടുത്താം. ഇത് ശരിക്കും പാഴ് എന്നല്ലാതെ ഒന്നും പറയാനില്ല . Will you marry me എന്ന് പറയാന്‍ ഏന്തി വലിഞ്ഞ എട്ടാം ക്ലാസ് നായകന്റെ മറ്റു ചില രംഗങ്ങളിലെ ഡയലോഗ് ആവട്ടെ playschool മുതല്‍ lovedale ല്‍ പഠിച്ചിറങ്ങിയ പോലത്തെ accent ല്‍.
എന്തൂട്ട് വളിച്ച കഥ / കഥയില്ലായ്മ ആണ് സുഹൃത്തുക്കളേ ഈ സെക്കന്റ് ഷോ എന്ന കോപ്രായം? ഇതാണോ പുതുരക്തത്തിന്റെ തിളച്ചു തൂവല്‍ ? പുതുമയുടെ ആഘോഷം ? ഒലക്കേടെ മൂട് . ഈ കഞ്ചാവ് വെസനസോക്കെ ഇത്ര ഈസി ആണ് അല്ലിയോ? ഒടുക്കം ബെന്‍സ് കാറും പോരാഞ്ഞു പയ്യനെ ഒരു കോട്ടിന്റെ ഉള്ളിലും കയറ്റി വിടുന്നുണ്ട് നമ്മുടെ സംവിധായക പ്രതിഭ. മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു സീന്‍ , വേണ്ട അര സീന്‍ ഈ സിനിമയില്‍ എവിടെ എങ്കിലും ഉണ്ടങ്കില്‍ പറയാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു, ഇത് കണ്ട എല്ലാവരെയും. അയ്യോ അയ്യോ എന്ന അവസാനത്തെ ആ പാട്ടും പാടിക്കൊണ്ട് സിനിമാ തീയേറ്ററില്‍ നിന്നും പുറത്തിറങ്ങി പോരേണ്ടി വന്ന ഒരു ഹതഭാഗ്യന്റെ രോദനം ആണിത് . പോയിന്റ് ബ്ലാങ്ക് റേഞ്ച് ല്‍ നെഞ്ചത്ത് വെടി കിട്ടി നിലത്തു വീണു കിടക്കുന്ന പുതുമുഖനായകന്റെ എന്തിനോ വേണ്ടി അനങ്ങുന്ന കൈയും, തേര്‍ഡ് ഷോ എന്ന സ്ക്രീനിലെ എഴുത്തും കൂട്ടിവായിച്ചാല്‍ ഈ ബാധ ഇതോടെ തീരുന്നില്ല നമ്മുടെ ചോര കുടിക്കാന്‍ ഇനിയും വരും എന്നല്ലേ കരുതേണ്ടത്? മകന് വേണ്ടി മമ്മുക്ക കണ്ടെത്തിയ launchpad തരക്കേടില്ല . പുള്ളിക്ക് ഇനി വല്ല പെരുന്തച്ചന്‍ complex ഉം വന്നതാണോ ആവോ .ഇന്റര്‍വെല്‍ സമയത്ത് പുറത്തിറങ്ങി രക്ഷപെട്ട സുഹൃത്തിനോട് തീയേറ്റര്‍ സെക്യൂരിറ്റി വിജയന്‍ ചേട്ടന്റെ ചോദ്യം ” മോനെ എന്നാ പിന്നെ അപ്പുറത്ത് ” സ്പാനിഷ് മസാല ” ഉണ്ടല്ലോ അത് കണ്ടൂടായിരുന്നോ എന്ന് ” നിങ്ങള് തന്നെ പറ , ചിരിക്കണോ കരയണോ ?
ഗുണപാഠം : നല്ല സിനിമ പിടിക്കണം എന്ന ആഗ്രഹം മാത്രം പോര , അതിനു ആദ്യം നല്ല കഥ ഒരെണ്ണം തപ്പി എടുക്കാനുള്ള കഴിവും കൂടി വേണം .
@~ Jay ~
\\കുലത്തൊഴില്‍ പിന്തുടരുക എന്ന സിന്ധാന്തമൊന്നും ഗാന്ധിജി എവിടെയും പറഞ്ഞിട്ടില്ല//
ചുമ്മാ അങ്ങ് തര്‍ക്കിക്കാതെ മാഷേ . പിന്നെ ചമ്മേണ്ടി വരും .
@ambika
\\പുതുതായി ഒരു product market ഇല ഇറങ്ങിയെന്നു വക്കുക//
ഞാന്‍ ആ പ്രോഡക്റ്റ് ഇന്ന് വാങ്ങി , ഉപയൊഗിച്ചു , തൃപ്തിയായി , സന്തോഷമായി .
@babu alex
ഒരു ഉപമക്ക് വേണ്ടി നിങ്ങള്‍ കൊറിയ വഴി ക്യൂബ വരെ പോയോ? കൊറിയയില്‍ അല്ലാതെ വേറൊരിടത്തും , കമ്മ്യൂണിസ്റ്റു ഭരണത്തിന്‍ കീഴില്‍ ഇങ്ങനെ ഉണ്ടായിരുന്നതയോ നിലവില്‍ ഉള്ളതായോ എനിക്ക് അറിവില്ല . രാജാക്കന്മാരുടെ കാലത്തേക്കാള്‍ കൂടുതലായി മക്കളെ തങ്ങളുടെ പദവികളില്‍ അവരോധിച്ചു പാരമ്പര്യം തുടരുന്ന നിരവധി ഉദാഹരങ്ങള്‍ ജനാധിപത്യ സംവിധാനത്തില്‍ ഉള്ളതായി അങ്ങയുടെ ശ്രദ്ധയില്‍ പെട്ടില്ല എന്ന് തോന്നുന്നു
നിര്‍ദോഷ ഭാവേ ഒരു ചലച്ചിത്ര നിരൂപണ പേജില്‍ , ഈ മാതിരി കമന്റ് ഇറക്കുന്ന ‘വിനോദത്തിനു ‘ ഉള്ള മറുപടി salt n’ pepper ഇല്‍ കാളിദാസന്‍ പറയുന്നുണ്ട് – “എണീച്ചു പോടാ ബാബു “
@~Jay~
ഓഫ് ടോപ്പിക്ക് ആണ് . പക്ഷെ ~Jay ~ ടെ സംശയം തീര്‍ക്കാന്‍ സഹായിക്കുമെങ്കില്‍ നല്ലതല്ലേ .
Gandhiji’s views on hereditary profession :-
There is no harm if a person belonging to one varna acquires the knowledge or science and art specialized in by persons belonging to other varnas. But as far as the way of earning his living is concerned, he must follow the occupation of the varna to which he belongs, which means he must follow the hereditary profession of his forefathers.
“The object of the varna system is to prevent competition and class struggle and class war. I believe in the varna system because it fixes the duties and occupations of persons…. Varna means the determination of a man’s occupation before he is born…. In the varna system no man has any liberty to choose his occupation.
ഗാന്ധിജി പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തിയോ എന്നറിയില്ല . പക്ഷെ ഒരു കാലത്ത് ഇതായിരുന്നു അദ്ദേഹത്തിന്റെ (തെറ്റി ) ധാരണകള്‍ എന്നത് സത്യം തന്നെ.
//ബാപ്പാന്റെ തഴമ്പ് മാത്രം മതിയാവുമോ മുപ്പത്തഞ്ചു കൊല്ലത്തേക്ക് ഇളമുറതമ്പുരാനായി വാഴാന്‍ //
ഈ പറഞ്ഞതിന് ദുല്കര്‍ സല്‍മാന്‍ ഒഴികെ ഇന്ന് മലയാള സിനിമയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജീവിചിരിയ്ക്കുന്നവരോ മരിച്ചു പോയവരോ ആയി യാതൊരു ബന്ധവും ഇല്ല എന്നൊരു അടിക്കുറിപ്പ് വേണമായിരുന്നു ബാബുജി സല്‍മാനെ, സല്‍മാനെ മാത്രം സല്‍മാനെ തന്നെ ഉധേഷിച്ചാണ് ഇത് പറഞ്ഞത് എന്ന് ഉറപ്പിയ്ക്കാന്‍ വേണ്ടി . (പ്രണവ് ഇത് വരെ വന്നില്ലല്ലോ. അതോണ്ട് ലവനെ വിടാം).ഈ ഒരു അസ്ത്രം വഴി മാറി പോയി വേറെ ആരുടെ ദേഹത്തും കൊള്ളേണ്ട എന്ന് വെച്ചിട്ടാണ് കേട്ടോ.
സമകാലീന മലയാള സിനിമാ പ്രേക്ഷകരുടെ എല്ലാവരുടേയും രുചിക്കിണങ്ങുന്നതാണ് ഈ ചിത്രമെന്ന് കരുതുന്നില്ലെങ്കിലും, ബഹുഭൂരിപക്ഷവും ‘ഇദാണ് ഞങ്ങ പറഞ്ഞ പടം!’ എന്നു പറഞ്ഞു ചിത്രത്തെ നെഞ്ചേറ്റുമെന്നു തന്നെ കരുതാം. അത്തരമൊരു വിജയം നല്‍കുന്ന ഊര്‍ജ്ജവുമായി ശ്രീനാഥ് രാജേന്ദ്രനും മറ്റു തുടക്കക്കാര്‍ക്കും മലയാളസിനിമയില്‍ മുന്നേറുവാന്‍ കഴിയുമെന്ന പ്രത്യാശ നല്‍കിയാണ് ‘സെക്കന്റ് ഷോ’ അവസാനിക്കുന്നത്.
പുതുമയുണ്ട് പോലും…എന്ത് പുതുമ ? എവിടെ പുതുമ? കുറെ തല്ലും കൊല്ലും ബഹളവും വെള്ളമടിയും ബീടിവലിയും മിക്സ് ചെയ്തു കാണിച്ചാല്‍ പുതുമ വരുമോ? കഷ്ടം . സുബ്രമണ്യപുരത്തിന്റെ ഒരു ഫീല്‍ വരുത്താനാവും കഥാപാത്രങ്ങള്‍ക്ക് കച്ചിത്തുറു പോലെ മുടി വെച്ച് കൊടുത്തത്. ആന ചെയ്യുന്നതൊക്കെ അണ്ണാന്‍ ചെയ്യാന്‍ നോക്കിയാല്‍ ഇതുപോലെ വൃത്തികേടാവും എന്നല്ലാതെ സംവിധായകനോട് ഒന്നും പറയാനില്ല. നായകന് അമ്മേ ഇത്ര വലിയ പ്രിയമായിരുന്നു എങ്കില്‍ ആളെ കൊല്ലാന്‍ നടക്കാതെ വല്ല വാര്‍ക്ക പണിക്കും പോയി കൂടായിരുന്നോ? അച്ഛന്‍ ഉണ്ടാക്കി വെച്ച ലക്ഷങ്ങളുടെ കട ബാധ്യത, പുരനിറഞ്ഞു നില്‍ക്കുന്ന പെങ്ങന്മാര്‍ , ഒന്നും ഉള്ളതായി പറയുന്നും ഇല്ല. ( സാധാരണ അതാണല്ലോ പിഴച്ച പണിക്കു പോവുന്നതിന്റെ സിനിമാ ന്യായം ) ആകെ പേറ്റി കൊഴിച്ചു നോക്കിയാല്‍ ഈ സിനിമയുടെ പുണ്യം എന്ന് പറയാവുന്നത് സണ്ണി വെയിന്‍ എന്ന നടനെ കണ്ടെത്തി എന്നതാണ്. ഭാവിയുണ്ട് ആ കക്ഷിക്ക്.
@gopan – Justin
എക്സലന്റ് കമന്റ്സ്
@muttalan
താങ്കളുടെ frustration മനസ്സിലാക്കുന്നു സഖാവേ. പക്ഷെ മാലോകര്‍ക്കെല്ലാം അറിയുന്ന വാസ്തവം അല്ലേ ഞാന്‍ പറഞ്ഞത് ?
ഒരു പത്ര വാര്‍ത്തയിലേക്ക് :-
തിരുവനന്തപുരം അജന്ത തീയേറ്ററിനു മുന്നില്‍ സ്‌ഥാപിച്ചിരിയ്‌ക്കുന്ന ഓള്‍ കേരള ദുല്‍ക്കര്‍ സല്‍മാന്‍ ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്ന പോസ്‌റ്റര്‍ കൌതുകമായി. പ്രമേഹവും രക്‌തസമ്മര്‍ദ്ദവുമൊക്കെ പോലെ പാരമ്പര്യമായി തലമുറകളിലേയ്‌ക്ക് പകരുന്ന ഒരു അസുഖമാണോ ഈ താരഭ്രമം?
എല്ലാം പ്രതീക്ഷിച്ച പോലെ നടന്നു. “മമ്മുട്ടിയുടെ മകന്‍ ” അരങ്ങേറ്റം കുറിച്ച് ..ചിത്രം സെക്കന്റ് ഷോ ..ഭൂരിഭാകം ആളുകളും നല്ല ചിത്രം എന്നാ വിധി എഴുതി ..
തരകെടില്ലാത്ത അഭിനയം സല്‍മാന്‍ നടത്തി എന്ന് ഭൂരിപക്ഷം. മൂര്‍ത്തി വക തെറ്റില്ലാത്ത ചിത്രം എന്ന റിവ്യൂ . 2012 ലെ ആദ്യ വിജയം ..അപോഴും ഞാന്‍ പ്രതീക്ഷിച്ചു . എന്റെ പ്രതീക്ഷ ..വന്നല്ലോ വനമാല ..ബാബുച്ചയന്‍ കൂര്‍ത്ത വിമര്‍ശനവുമായി കൊച്ചു സല്‍മാന്റെ അഭിനയ പാടവത്തെ കൊച്ചകിതുടങ്ങി ..സമാധാനം …എന്റെ പ്രതീക്ഷ പൂവണിഞ്ഞു ..വിജരിച്ചതിനപുരം നമ്മുടെ അച്ചായന്‍ ചാടിയില്ല. മമ്മുട്ടിയുടെ മകനുള്ളത് കൊണ്ട് അത് കൊണ്ട് മാത്രം ആ സംവിധായകനും കിട്ടി വിമര്‍ശനം. v s നെ ഇനി തിരുത്താന്‍ പറ്റില്ല എന്ന് സംസ്ഥാന കമ്മിറ്റി ..ബാബുച്ചയനെ ?? ഒരു പിടി ചിത്രങ്ങള്‍ എങ്കിലും കൊടുത്തിട്ട് പോരെ കൂര്‍ത്ത വിമര്‍ശനം. മുളയിലെ നുള്ളണോ താര പുത്രന്‍ എന്ന പേരില്‍ ഒരു പുതു മുഘതെ ? സുബ്രമന്യപുരം അത്ര മികച്ച ചിത്രം എന്നാണോ അച്ചായ കരുതുന്നെ !!! ആ ആന മലയാള ചിത്രങ്ങളുടെ മുന്‍പില്‍ വെറും ഒറ്റകൊമ്പന്‍ അല്ലയോ.
ആ പയ്യന്‍ ഒരു പടത്തില്‍ അഭിനയിച്ചു. അവന്റെ അഭിനയം പോലും നേരം വണ്ണം വിലയിരുത്താന്‍ പോലും നേരം ആയിട്ടില്ല. അപ്പോഴേക്കും ഇവന്റെ ഒക്കെ ഫാന്‍സ് അസോസിയഷന്‍ പോങ്ങിയോ? ഇത്തരം വൃത്തിക്കെട്ട താര ആരാധന മലയാളത്തില്‍ എന്ന് തുടങ്ങിയോ അന്ന് മുതല്‍ തുടങ്ങിയതാണ് മലയാള സിനിമയുടെ നാശം. ഈ ഫാന്‍സ് അണ്ണന്‍മാര്‍ക്ക് വേറെ ജോലി ഒന്നും ഇല്ലേ? അതോ ഇത് തന്നെയാണോ ഇവര്‍ക്ക് ജോലി. ഒരു താരത്തിന്റെ അഭിനയം കണ്ടു അയാളോട് ആരാധനാ തോനുന്നത് സ്വാഭാവികം. പക്ഷെ ഇത്തരം ഭ്രാന്തമായ ആരാധനാ നമ്മുടെ സമൂഹത്തിനു ഒട്ടും നന്നല്ല. സ്വാഭാവികമായി തന്നെ ഇത്തരം ഫാന്സുകര്‍ക്ക് വേണ്ടി അഭിനയിക്കാന്‍ നമ്മുടെ താരങ്ങള്‍ നിര്‍ബന്ധിതരാവുന്നു. അത്തരം കഥാപാത്രങ്ങള്‍ അവരെ നല്ല പ്രേഷകരില്‍ നിന്നും അകട്ടികൊണ്ടിരിക്കുന്നു എന്ന് അവര്‍ മനസിലാക്കുനില്ലല്ലോ. നമ്മുടെ രണ്ടു സൂപര്‍ താരങ്ങളും ഇപ്പോള്‍ അത്തരം ഒരു പാഠം പഠിച്ചു കൊണ്ടിരിക്കുക്കയാണ്. ഇനിയും വൈകിയാല്‍ രണ്ടിനെയും തൂകിയെടുത്തു പുറത്തിടാനും പ്രേഷകര്‍ മടിക്കില്ല എന്നുള്ളതിന് മമ്മുട്ടിയുടെ തുടര്‍ച്ചയായ 5 ഫ്ലോപ്പുകളും, മോഹന്‍ ലാലിന്‍റെ ചവറുകള്‍ക്കു കിട്ടികൊണ്ടിരിക്കുന്ന പ്രേഷക പ്രതികരണങ്ങളും തന്നെ തെളിവ്.
മൂര്‍ത്തി ഈ പദത്തെ പറ്റി നല്ലത് പറഞ്ഞിട്ടുണ്ട് എങ്കിലും, പടം വലിയ കാര്യം ഇല്ല എന്നാണ് കണ്ട സുഹൃത്തുക്കള്‍ പറഞ്ഞത്. ഒരു മുന്‍വിധിക്ക് ഞാന്‍ ഇല്ല. കണ്ടു നോക്കട്ടെ എനിട്ടാവം അഭിപ്രായപ്രകടനം..
@jay
ജയ് പദ്മരാജന്‍ പടങ്ങളുടെ റിവ്യൂ പേജ് ഒന്ന് കാണൂ. അവിടെ ഇനിയും ചില പടങ്ങള്‍ ബാക്കി ഉണ്ട്. ഒന്ന് ട്രൈ ചെയ്തു കൂടെ. തങ്ങള്‍ തിളങ്ങുമെന്ന് എനിക്കുറപ്പാണ്.
കണ്ണ് കീറാത്ത കുണ്ടന്മാരുടെ കളിയല്ലേ… കളിക്കട്ടെ …
100 ദിവസം…..
ഒരു സിനിമയിലെ അഭിനയം നോക്കി ഒരാളെ അളക്കാമോ. ഒരു തുടക്കകാരന്‍ എന്നാ നിലയില്‍ ദുല്കര്‍ സല്‍മാനിനെ പ്രോത്സാഹിപ്പിക്കണം. വീണ്ടും വീണ്ടും മോശമായാല്‍ വാപ്പച്ചി തന്നെ മോനോട് നിറുത്താന്‍ പറയും. വാപ്പചിക്ക് പേരുദോഷം കേള്‍പ്പികരുതല്ലോ. പടം ഇതുവരെ കണ്ടില്ല. കേട്ടിടത്തോളം വലിയ കുഴപ്പില്ല അഭിനയം എന്നാണല്ലോ കേള്‍വി. Lets see
@ബാബു അലക്സ്
അത് കലക്കി കേട്ടോ. ഇത് പോലുള്ള ഒരു തല്ലിപ്പൊളി പടത്തെ ഇങ്ങനെ വാഴ്ത്തിപ്പടുകയോ? ഈ മൂര്തിയ്ക്കൊക്കെ ഇത് എന്ത് പറ്റി? നേരാവണ്ണം റിവ്യൂ എഴുതിയിരുന്നതാണല്ലോ? ഇതിപ്പോ ഇക്കായുടെ മകന്‍ ആയതു കൊണ്ടാണോ ആവോ? ഞാന്‍ എന്തായാലും കാണേണ്ട എന്ന് തീരുമാനിച്ചു. //തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ expression // ഹോ കഷ്ടം തന്നെ. മിനിട്ടിനു മിനിട്ടിനു expression മാറ്റിയാല്‍ അല്ലെ അഭിനയം ആവൂ എന്ന് മനസ്സിലാക്കാനുള്ള മൂള പോലും പയ്യന് ഇല്ല എന്ന് വെച്ചാല്‍ കഷ്ടം തന്നെ. കോട്ട് ഇടീപ്പിച്ചു ബെന്‍സ് കാറിന്റെ ഉള്ളില്‍ കയറ്റാന്‍ എന്ത് യോഗ്യത ആണ് അവനുള്ളത്? അതും ആദ്യത്തെ പടത്തില്‍ തന്നെ. അഹങ്കാരം എന്നല്ലാതെ എന്ത് പറയാന്‍? ഒരു വള്ളി ട്രൌസര്‍ ഇടീപ്പിച്ചു കാളവണ്ടിയില്‍ കയറ്റിയിരുന്ണേല്‍ ഇത്ര ദുഃഖം തോന്നില്ലായിരുന്നു. ഈ പറഞ്ഞത് സല്‍മാന്റെ കാര്യത്തില്‍ മാത്രമല്ല രണ്ടു വര്ഷം കഴിഞ്ഞു വരാനിരിക്കുന്ന പ്രണവ കുമാരന്റെ കാര്യത്തിലും ബാധകമാണ്. മലയാള സിനിമയില്‍ പ്രതിഭയുള്ള കഥാകൃത്തുക്കളും സംവിധായകരും ഇല്ലാത്തതാണ് പുതുമുഖ നടന്മാര്‍ ഉയര്‍ന്നു വരാതതിനുള്ള കാരണം എന്ന് ഊട്ടിയുരപ്പിയക്കുന്ന ഒരു പടമാണ് ഇത് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ കൃതാര്‍ഥനായി.
@muttalan
കമന്റ് ക്ഷ പിടിച്ചു. പ്രത്യേകിച്ചും ആ അവസാന വാചകം കിടിലം. സമ്മതിച്ചു. എന്നാലും എങ്ങനെ സാധിയ്ക്കുന്നു എന്റെ അണ്ണാ?
@ ബാബുവേട്ടന്‍
ആ പയ്യന്‍ നേരെ ചൊവ്വേ ഒന്നിരിക്കുന്നതിനു മുന്‍പേ തന്നെ ബാപ്പയുടെ തഴമ്പ് കിട്ടിയിട്ടുണ്ടോ തപ്പി നോക്കുന്നത് കഷ്ട്ടമല്ലേ സാറെ?ഈ സിനിമയില്‍ ബാലാരിഷ്ടതകള്‍ ഉണ്ടായേക്കാം.അയാളുടെ ബാപ്പയും ഇപ്പോള്‍ വളര്‍ന്നു ബ്രഹ്മണ്ടാമായത് കഠിന പ്രയത്നങ്ങള്‍ കൊണ്ട് തന്നെയല്ലേ? അയാള്‍ക്ക് കൊറച്ചു സമയം അനുവദിക്കൂ.ഒന്നുമില്ലേലും കൊച്ചു പയ്യനാണ് എന്ന പരിഗണന എങ്കിലും കൊടുത്തൂടെ.ബാപ്പയോടുള്ള കലി പിള്ളേരോട് തീര്‍ക്കുന്നത് എവിടുത്തെ ന്യായമാണ് ചേട്ടാ?
@ ഉണ്ണിക്കണ്ണന്‍
//അത് സത്യം. അങ്ങു പറഞ്ഞ ഒരുപാട് ഉദാഹരണങ്ങളില്‍ സുകുമാരന്‍ വക രണ്ടെണ്ണം ഒഴികെ മറ്റൊന്നും തന്നെ അങ്ങോട്ട് പിടിച്ചില്ലല്ലോ സാറേ. പക്ഷെ ഒന്നും പേടിയ്ക്കാനില്ല. ഇപ്പോള്‍ വന്നവന്‍ രാജാവിന്റെ മകന്‍ അല്ലെ? ഇനി രണ്ടു കൊല്ലം കഴിഞ്ഞു വരാന്‍ പോകുന്നവന്‍ ചക്രവര്‍ത്തി കുമാരനും?//
ഉണ്ണീ, തീര്‍ച്ചയായും തീരെ കഴിവില്ലാത്തവര്‍ ആണെങ്കില്‍ പി രാജും/ഇന്ദ്രജിത്തും ഒന്നും നിലനില്‍ക്കുമായിരുന്നില്ല. പിന്നെ,ഞാന്‍ പറഞ്ഞ ഒരുപാടു പേരുകളില്‍ താങ്കള്‍ക്ക് ആ രണ്ടു പേരും മാത്രം മുഴച്ചു നില്‍ക്കുന്നതായി തോന്നിയെങ്കില്‍ കോഴിപ്പൂട സ്വന്തം തലയില്‍ തന്നെ ഉണ്ടാവും.ആദ്യം അതൊന്നു എടുത്തു മാറ്റൂ.ഞാന്‍ പറഞ്ഞ പേരുകളില്‍ ഉള്‍പെടുന്ന സായ്കുമാരും,ഷമ്മി തിലകനും, ഫഹദ് ഫാസിലും, കുഞ്ചാക്കോയും ഒക്കെ അഭിനയം നിര്‍ത്തി പോയോ?
പൊന്നു തട്ടില്‍ സാറെ, ഇതൊന്നും കാണുന്നില്ലേ? ദയവായി മടങ്ങി വരൂ,
രാജാവിന്റെ മകനെ പ്രിന്‍സ് എന്നും മൂത്ത മകന്‍ ആണെങ്കില്‍ കിരീടാവകാശി (ക്രൌണ്‍ പ്രിന്‍സ്) എന്നും ഒക്കെ ചിലര്‍ വിളിക്കാറുണ്ട്.താങ്കളുടെ നാട്ടില്‍ മറ്റെന്തെങ്കിലും പേരാണോ വിളിക്കുന്നതെന്നറിയില്ല.
ഉഷാറു വരുത്താന്‍ തട്ടില്‍ സാറ് തന്നെ വേണമെന്നുണ്ടോ?ചെറിയ ഓളം ഒക്കെ ഉണ്ടാക്കാന്‍ ഞങ്ങളൊന്നും മതിയാകില്ലെന്നുണ്ടോ?
Had seen the movie from calicut coronation yday. after reading murthy’s review. chathichallo murthy!!!! well said babu chetta. the film will not give any freshness. horrible attempt to imitate subramaniapuram. sunny veyne and baburaj kollam. bakki ellam kanakka…including dulkkar.
@babu alex
//പുതുമുഖനായകന്റെ എന്തിനോ വേണ്ടി അനങ്ങുന്ന കൈയും, തേര്‍ഡ് ഷോ എന്ന സ്ക്രീനിലെ എഴുത്തും കൂട്ടിവായിച്ചാല്‍ ഈ ബാധ ഇതോടെ തീരുന്നില്ല നമ്മുടെ ചോര കുടിക്കാന്‍ ഇനിയും വരും എന്നല്ലേ കരുതേണ്ടത്? //
അത് കലക്കി അച്ചായോ ,എനിക്ക് ചിരി അടക്കാന്‍ കഴിയുന്നില്ല.
@mathukutty,@jay,@arya and all
എന്റമ്മോ എനിക്ക് വയ്യ ,,,,,,,,മിണ്ടാതിരുന്ന ബാബുചെട്ടന്റെ വായില്‍ കൊലിട്ടു കുത്തിയ കഥയായി പോയി ഇത്……..പിന്നെ വേറൊരു കാര്യം.ഈ പ്രണവ് ഇതുവരെ വന്നിട്ടില്ല . ഇനി വരുമോ എന്നാ ചോദ്യത്തിന് വ്യക്തമായ ഒരു മറുപടിയും ഇല്ല. എന്നിട്ടും അവനെയും സൂപ്പര്‍സ്റ്റാര്‍ ആകി മാറ്റാന്‍ ശ്രമിക്കുന്നവരുടെ മാനസികാവസ്ഥ മനസിലാവുന്നില്ല. അല്ല കാളിദാസനെ കുറിച്ച് ഇവിടെ ആരും ഒന്ന് പരാമര്‍ശിച്ചു കേട്ടില്ല. അവനും കൊടുക്ക് ഒരു ഭാവി
സൂപ്പര്‍ പദവി. ഇരിക്കട്ടെ, പാവം നമ്മുടെ കുട്ടിയല്ലേ.
@മുകില്‍വര്‍ണ്ണന്
//നൂറില്‍ നൂറു മാര്‍ക്ക് കൊടുക്കേണ്ടത് സംവിധായകന് തന്നെയാണ്. അത് കഴിഞ്ഞല്ലേ അഭിനേതാക്കള്‍ വരുന്നുള്ളൂ?//
ഈ സംവിധായകന് തങ്ങള്‍ ഇപ്പോള്‍ കൊടുത്ത മാര്‍ക്ക് ലാലേട്ടന്റെ പടം ചെയ്യുന്ന സംവിധയകര്കും കൊടുക്കണം കേട്ടോ. അല്ലാതെ ലാലേട്ടന്‍ മാത്രം,100 % എന്നൊന്നും പറഞ്ഞു കളയല്ലേ. അല്ല ഇത് വരെ അങ്ങനെ പറഞ്ഞ ചരിത്രമേ ഉള്ളു. അതുകൊണ്ട് പറഞ്ഞതാ…………
@drdeeps
അപ്പറഞ്ഞത് ശരിയാ .ചിലപ്പോള്‍ ഈ ബാപ്പാന്റെ ബപ്പയായി ഈ മോന് അഭിനയിക്കാന്‍ ഭാഗ്യം കിട്ടും. കാത്തിരുന്ന് കാണാം
@ JOHN, February 8, 2012 • 4:05 pm
ബാക്കി വന്ന പദ്മരാജന്‍ ചിത്രങ്ങളുടെ റിവ്യൂനെ സംബന്ധിച്ച് ഞാന്‍ ആ പേജില്‍ already അഭിപ്രായം രേഖപെടുത്തിയിട്ടുണ്ട്. നമ്മളൊക്കെ ഇല്ലേ ഇവിടെ , ഏറ്റെടുത്ത ആര്‍ക്കെങ്കിലും റിവ്യൂ എഴുതാന്‍ സാധിക്കാതെ വന്നാല്‍ നമ്മള്‍ക്ക് എല്ലാവര്ക്കും കൂടി അതങ്ങ് തീര്‍ക്കാമെന്നെ..
@ sujith February 8, 2012 • 3:14 pm
ചിലരൊക്കെ അങ്ങിനെയാ സുജിത്തേ……. ബാബു സേട്ടിനെ സംബന്ധിച്ചിടത്തോളം എല്ലാവരും കിഴക്കോട്ടു പോകുമ്പം മൂപ്പര്‍ക്ക് പടിഞ്ഞാറോട്ട് വെച്ചു പിടിക്കാനാ താല്പര്യം. അങ്ങിനെയും ഒരു വ്യക്തിത്വം….
@sujith
പ്രിയ സുജിത്തേ , താങ്കള്‍ ഈ സിനിമ കണ്ടോ ? എഴുത്ത് കണ്ടിട്ട് കണ്ടു കാണാന്‍ ഒരു സാധ്യതയും ഇല്ല . ഞങ്ങള്‍ അഞ്ചു friends കൂടി ആണ് ഇത് കാണാന്‍ പോയത് . അതില്‍ രണ്ടു അണ്ണന്മാര്‍ ഇന്റര്‍വെല്‍ വരെ കടിച്ചു പിടിച്ച് ഇരുന്നു. (എന്നെ കടിച്ചു കീറിക്കൊണ്ട് ഇരുന്നു എന്ന് പറയുകയാവും ഒന്ന് കൂടി ശരി . കാരണം ഇവിടുത്തെ റിവ്യൂ വായിച്ചിട്ട് സംഭവം ഞെരിപ്പന്‍ എന്ന എന്റെ ഒറ്റ അഭിപ്രായത്തിന്‍ പുറത്താണ് സെക്കന്റ് ഷോ കാണാന്‍ പോവുന്നത് .) ബാക്കി ഞാനടക്കം മൂന്നു പേര്‍ വിധിയെ പഴിച്ചു കൊണ്ട് അവസാനം വരെ കടിച്ചു പിടിച്ച് ഇരുന്നു. ഇവിടാരോ സല്‍മാന്റെ screen presence അതിഭയങ്കരമാണ് എന്ന് അഭിപ്രായപ്പെട്ടു കണ്ടു. ഒവ്വ, സ്ക്രീനിന്റെ ഒത്ത നടുക്ക് മൊത്തം സ്ഥലത്തിന്റെ പകുതിയില്‍ കൂടുതല്‍ കിട്ടിയാല്‍ പയ്യനെ ആരെങ്കിലും ശ്രദ്ധിചേക്കും . അത്രയ്ക്കുണ്ട് screen presence. ങാ , പിന്നെ മമ്മുക്കാന്റെ influence വെച്ച് അടുത്ത ഒരു പടം ഉറപ്പായും ലാലേട്ടന്റെ ഒപ്പം, പിന്നെ ഒരെണ്ണം വാപ്പച്ചീടെ ഒപ്പം , പിന്നെ പഴേ പുലി സംവിധായകരുടെ എല്ലാം കൂടെ ഓരോന്ന് . അങ്ങനെ ഏതായാലും കുറെ കാലത്തേക്ക് പയ്യന് പണി ആയി. പക്ഷെ അഭിനയം ഈ സിനിമയിലെ പോലെ കിടിലന്‍ ആണെങ്കില്‍ പഴേ ബിസിനസ് പൊടി തട്ടി എടുക്കേണ്ടി വരുമെന്ന് മാത്രം.
പിന്നെ മൂര്‍ത്തി ഇതിനെ കുറിച്ച് നല്ലത് പറഞ്ഞു, എന്നിട്ടും ഞാന്‍ ചീത്ത പറഞ്ഞു എന്ന മട്ടില്‍ താങ്കള്‍ പറഞ്ഞു. എനിക്കും മൂര്‍ത്തി സാറിന്റെ reviews വളരെ ഇഷ്ടമാണ്. പക്ഷെ ഇതിനു മുന്‍പും ബെസ്റ്റ് ആക്ടര്‍ , ലൌഡ് സ്പീക്കെര്‍ , ഉറുമി എന്നീ സിനിമകളുടെ കാര്യത്തില്‍ എനിക്ക് വിയോജിപ്പ് പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ട് . പിന്നെ നൂറില്‍ തൊണ്ണൂറ്റൊമ്പത് പേരും പറഞ്ഞത് കൊണ്ട് ഒരു നുണ സത്യം ആകും എന്ന് ഞാന്‍ കരുതുന്നില്ല. സത്യത്തില്‍ മമ്മൂട്ടിയുടെ മകന്റെ സ്ഥാനത്ത് ചാക്കോച്ചനോ ജയസൂര്യയോ പ്രിധ്വിയോ ആണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ ഇവിടുത്തെ കമന്റുകള്‍ പലതും ഇങ്ങനെ ആവില്ലായിരുന്നു എന്നെനിക്കു നല്ല ഉറപ്പുണ്ട് . ഇത് ” ആനാലും എന്‍ പുള്ള അല്ലവാ ” എന്ന് പറയുന്നത് പോലെ ഒരു കണ്ണ് വാട്ടം . അല്ലാതെ ഒന്നും അല്ല. പിന്നെ ” ദുല്ഖര്‍ ന്റെ ആദ്യ സിനിമ അല്ലേ , അത് കൊണ്ട് രണ്ടു നല്ല വാക്ക് പറയണം ” എന്ന് വല്ല നിയമവും ഉണ്ടോ ? വാപ്പച്ചിയോടുള്ള വിരോധം ആണിതിന് പുറകില്‍ എന്ന് ഒരു ദുസ്സൂചനയും താങ്കളുടെ വാക്കുകളില്‍ കണ്ടു. എന്താ പറയുക ! മമ്മുക്കയുടെ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളും, ഇഷ്ടപ്പെടാത്ത സിനിമകളും ഉണ്ട് . പുള്ളീടെ welfare ഗ്രൂപ്പില്‍ ഒന്നും അംഗം അല്ലാത്തത് കൊണ്ട് അത് തുറന്നു പറയാന്‍ മടിയില്ല എന്ന് മാത്രം. എന്നെ ചീത്ത പറയുന്നവര്‍ ദയവായി ഈ സിനിമ കണ്ടിട്ട് ഏതേതു രംഗങ്ങള്‍ ആണ് അവര്‍ക്ക് ഹൃദയ സ്പര്‍ശി ആയി തോന്നിയത് , ഇഷ്ടപ്പെട്ടത് , എന്ന് ദയവായി പറയുക. (മോന്റെ അഭിനയ ശേഷി വെളിവാക്കുന്ന ഒരു സീന്‍ എങ്കിലും ഉള്‍ക്കൊള്ളിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക .)
സെക്കന്റ് ഷോ – നിര്‍വ്വചനം – പുതുമുഖങ്ങളെ വെച്ചുള്ള ഒരു നാലാംകിട കൊച്ചി based കൊട്ടേഷന്‍ പടം. Highlight – മലയാളത്തിലെ മെഗാസ്റാര്‍ എന്ന് ഫാന്‍സ് കാര് വിളിക്കുന്ന മമ്മുട്ടിയുടെ പുത്രന്റെ മലയാളം സിനിമാ debut. ” ഉള്ളി തോല് പൊളിച്ചത് പോലെ ഒരു ഭയങ്കര സംഭവം ” എന്നും പറയാം .
p .s . ആ സുദേഷ് ബെറിയേം ( എനിക്ക് പണ്ട് കക്ഷിയെ പൊടി ഇഷ്ടമായിരുന്നു. അഭിനയിക്കാന്‍ ഒന്നും അറിയില്ലങ്കിലും ഒരു കലിപ്പ് ലുക്ക് ഉണ്ടായിരുന്നു ) ബാബുരാജിനെയും എന്തിനാ സംവിധായകാ ഈ സിനിമയില്‍ എടുത്തു വേസ്റ്റ് ആക്കിയത് ? ഒന്നുകില്‍ അഭിനയിക്കാന്‍ എന്തെങ്കിലും വക കൊടുക്കാന്‍ നിങ്ങടെ കയ്യില്‍ വേണം. ഇത് ചുമ്മാ സ്ക്രീനില്‍ ആള്‍ക്കൂട്ടം ഉണ്ടാക്കാം എന്നല്ലാതെ.
മമ്മുക്കയോട് ഒരപേക്ഷ ഉണ്ട് . ദയവായി തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെ എടുത്താല്‍ പൊങ്ങാത്ത പ്രസ്ഥാനങ്ങളൊന്നും മകന്റെ തലയില്‍ ഏറ്റി കൊടുക്കരുത് .
@സുജിത്
അത് നേര്, ഈ സുബ്രമാന്യപുരം ഇത്രേം നല്ല അഭിപ്രായം നേടിയത് എന്ത് കൊണ്ടാണ് എന്ന് എനിക്ക് ഇതുവരെ ആയിടുഉം ഒരു പിടിയും കിടിയിട്ടില്ല ആ പടത്തില്‍ എടുത്ത പറയേണ്ട ഒരു കാര്യം ആയിട്ട് എനിക്ക് തോനിയത് പഴയ കാലഘട്ടം പുനസ്രിഷ്ട്ടിക്കാന്‍ അവര്‍ കാണിച്ച ആ മിടുക്ക് മാത്രമാണ്. പിന്നെ ഒരു കിടിലന്‍ പാട്ടും. അത്ര തന്നെ. വെറുതെ കുറെ വയലന്‍സ് കുത്തി തിരുകി ഒരു പടം ഉണ്ടാക്കിയിരിക്കുന്നു. അത് നമ്മള്‍ ഏറ്റെടുത്തു അര്‍മാദിച്ചു. അതെ വര്ഷം ഇറങ്ങിയ തിരകഥ എന്നാ മികച്ച പടം വേണ്ട രീതിയില്‍ പോലും നമ്മള്‍ പ്രേഷകര്‍ എറെടുതില്ല എന്നതാണ് ശരി. അത്രേ ഉള്ളു നമ്മള്‍ മലയാളി പ്രേഷകര്‍.
@ബാബു അലക്സ്
//എനിക്ക് പണ്ട് കക്ഷിയെ പൊടി ഇഷ്ടമായിരുന്നു. അഭിനയിക്കാന്‍ ഒന്നും അറിയില്ലങ്കിലും ഒരു കലിപ്പ് ലുക്ക് ഉണ്ടായിരുന്നു//
അച്ചായ അത് തകര്‍ത്തു. നൂറില്‍ നൂറാ മാര്‍ക്ക്. ആ boarder ഫിലിമില്‍ ഒക്കെ ഈ കലിപ്പ് ലുക്കിലാ ആള് ഒരു വിധം പിടിച്ചു നിന്നത്..
//സത്യത്തില്‍ മമ്മൂട്ടിയുടെ മകന്റെ സ്ഥാനത്ത് ചാക്കോച്ചനോ ജയസൂര്യയോ പ്രിധ്വിയോ ആണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ ഇവിടുത്തെ കമന്റുകള്‍ പലതും ഇങ്ങനെ ആവില്ലായിരുന്നു എന്നെനിക്കു നല്ല ഉറപ്പുണ്ട്//
അത് നെരാവാന്‍ വഴിയുണ്ട്. കാരണം മിക്ക റിവ്യൂ സിലും മികച്ച അഭിപ്രായം കിട്ടിയ നായകന്റെ കൂട്ടുകാരനായി അഭിനയിച്ച നടനെ പറ്റി ഒന്നും അധികം ആരും ഇവിടെ പറഞ്ഞു കണ്ടില്ല. ഞാന്‍ താങ്കളെ ഇഷ്ട്ടപെടുന്നതിനു ഒരു കാരണം സ്വന്തം അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ കാണിക്കുന്ന ആ അര്‍ജവതിന്നാണ്. അതിനിരിക്കട്ടെ ഒരു ഒരു സല്യൂട്ട്.
@ അനി/ആനിക്കുട്ടി
//എന്റമ്മോ എനിക്ക് വയ്യ ,,,,,,,,മിണ്ടാതിരുന്ന ബാബുചെട്ടന്റെ വായില്‍ കൊലിട്ടു കുത്തിയ കഥയായി പോയി ഇത്……..പിന്നെ വേറൊരു കാര്യം.ഈ പ്രണവ് ഇതുവരെ വന്നിട്ടില്ല . ഇനി വരുമോ എന്നാ ചോദ്യത്തിന് വ്യക്തമായ ഒരു മറുപടിയും ഇല്ല. എന്നിട്ടും അവനെയും സൂപ്പര്‍സ്റ്റാര്‍ ആകി മാറ്റാന്‍ ശ്രമിക്കുന്നവരുടെ മാനസികാവസ്ഥ മനസിലാവുന്നില്ല. അല്ല കാളിദാസനെ കുറിച്ച് ഇവിടെ ആരും ഒന്ന് പരാമര്‍ശിച്ചു കേട്ടില്ല. അവനും കൊടുക്ക് ഒരു ഭാവി സൂപ്പര്‍ പദവി. ഇരിക്കട്ടെ, പാവം നമ്മുടെ കുട്ടിയല്ലേ.//
ബാബുവേട്ടന്‍ പറയട്ടെ എന്ന്. അത് അദ്ദേഹത്തിന്റെ അഭിപ്രായം.പിന്നെ, ഈ കാളിദാസനെ കുറിച്ചെന്തു പറയാനാണ്?.പുള്ളിയുടെ പപ്പ തന്നെ ഇവിടെ കിടന്നു വെള്ളം കുടിക്കുവാ, പിന്നെ താങ്കള്‍ക്ക് അത്ര നിര്‍ബന്ധമാണെങ്കില്‍, ആ പയ്യനും വന്നോട്ടെ.ആര്‍ക്കാണിവിടെ എതിര്‍പ്പ്? എനിക്കേതായാലും ഇല്ല. പുതിയ പിള്ളേര്‍ കടന്നു വരുന്നതില്‍ സന്തോഷമേയുള്ളൂ. കടന്നു വരൂ കടന്നു വരൂ..കാളിദാസാ മോനെ ക്യടന്നു വരൂ..
@ ബാബുവേട്ടന്‍
//സത്യത്തില്‍ മമ്മൂട്ടിയുടെ മകന്റെ സ്ഥാനത്ത് ചാക്കോച്ചനോ ജയസൂര്യയോ പ്രിധ്വിയോ ആണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ ഇവിടുത്തെ കമന്റുകള്‍ പലതും ഇങ്ങനെ ആവില്ലായിരുന്നു എന്നെനിക്കു നല്ല ഉറപ്പുണ്ട് //
ആ പറഞ്ഞത് ശരിയാണ്. ദുല്ഖര്‍ ഒരു പുതു മുഖമാണ്. ആ പരിഗണന 10 കൊല്ലമായി അഭിനയിക്കുന്ന ഇവര്‍ക്കോ M & M നോ കൊടുക്കേണ്ട കാര്യം വരുന്നില്ല. എന്നാല്‍ ചെറിയ തെറ്റുകള്‍ വന്നാലും പുതു മുഖങ്ങളെ കുറച്ചൊക്കെ പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ല എന്നാണ് എന്‍റെ എളിയ അഭിപ്രായം.
ഈ പരശുരാമ രാജ്യത്തില്‍ ഒരു സംശയം കത്തി പടരുന്നു, ദുല്‍ക്കര്‍ സല്‍മാന്‍ പ്രത്വിരാജിനു പാര ആവുമോ ? അറിഞ്ഞിടത്തോളം മലയാളത്തിലെ ലീഡിംഗ് സംവിധായകരെല്ലാം പുതിയ പ്രൊജക്റ്റ് ഈ ദുല്‍ക്കരിനെ വെച്ചു ആലോചിക്കുന്നുണ്ട്. രണ്ടാമത്തെ ചിത്രം ഇതാ അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലില്‍ ചങ്ങാതി നായകനായി ഇപ്പോള്‍ അഭിനയിക്കുന്നു. മോഹന്‍ലാലിനുമൊപ്പം മൂന്നാമത്തെ സിനിമ. കഥ ഇങ്ങനെ തുടരുകയാണെങ്കില്‍ മലയാള സിനിമയുടെ ബ്രാന്‍ഡ് അമ്പാസിഡാര്‍ ആകണമെന്ന പ്രത്വിരാജിന്റെ മോഹം കട്ട പൊക. സൂപ്പര്‍ സ്ടാരുകളെ കുറ്റം പറഞ്ഞു പറഞ്ഞു സൂപ്പറുകള്‍ എങ്ങിനെ പ്രത്വിക്കു പണി കൊടുത്ത് എന്നത് കണ്ടോ ?
ലാലും തന്റെ പുത്രനെ അടുത്തു കളത്തില്‍ ഇറക്കും, ഇല്ലെങ്കില്‍ അന്തോണി അച്ചായന്‍ ഇറപ്പിക്കും……. പത്തു കാശു ഉണ്ടാക്കാന്‍ ലാലിന്‍റെ വീട്ടിലെ കൊത്തി പെറുക്കി തിന്നു നടക്കുന്ന കോഴിയെ വരെ അന്തോണി അച്ചായന്‍ സിനിമയില്‍ ഇറക്കും. കൂതറ ഫാന്‍സ് ആ കോഴി പടത്തിനു വേണ്ടി ഫ്ലെക്സും വെക്കും. ലാല്‍ പുത്രന്‍ ഇപ്പോള്‍ മുടിയൊക്കെ അരക്കൊപ്പം അങ്ങ് നീട്ടി വളര്‍ത്തി പിന്നിയിട്ടു ഒരു പ്രത്യേക ലുക്കിലൊക്കെ ചെത്തി നടക്കുവാ. അടുത്തു തന്നെ കാണാം സ്ക്രീനില്‍. പാവം മല്ലികാസുതന്‍, ഞാന്‍ ഇവിടെത്തന്നെയുണ്ട് എന്നൊക്കെ പറഞ്ഞു പ്രത്വിയുടെ ആര്‍ട്ടിക്കിള്‍ അച്ചടി മാധ്യമങ്ങളിലോക്കെ വരുവാന്‍ തുടങ്ങി. ഭയത്തിന്റെ ഒരു കനം വാക്കുകളില്‍ ഉറഞ്ഞു കൂടുവാന്‍ തുടങ്ങിയിരിക്കുന്നു. എന്തായാലും പ്രത്വിരാജ് ഇങ്ങനെയൊരു പാര സ്വപ്നത്തില് പോലും കണ്ടിട്ടുണ്ടാവില്ല. കാത്തിരുന്നു കാണാം കളി……. ബാപ്പയുടെ തഴമ്പ് ദുല്‍ക്കറിനു ഉണ്ടോ എന്ന് തപ്പുന്നവര്‍ ജാഗ്രതെ
@ ബാബു അലക്സ്
താങ്കള്‍ കുഴിച്ച കുഴിയില്‍ വീഴാന്‍ പോണത് താങ്കള്‍ തന്നെ. ഈ പേജ് ഉം രാജുമോനെ ന്യായീകരിക്കാന്‍ വേണ്ടി താങ്കള്‍ ഉപയോഗിച്ച പേജ് കളും കൂടെ പരതി ആരേലും കട്ട് ആന്‍ഡ് പേസ്റ്റ് പ്രയോഗം നടത്തിയാല്‍ ഒരു മാതിരി നാണം ഉള്ളവര്‍ ഒക്കെ മിണ്ടാതെ ഇരുന്നു പോവും..
“അഭിനയം എന്നത് കുറച്ചെങ്കിലും ജന്മസിദ്ധമായി കിട്ടേണ്ട ഒന്നാണ്. അങ്ങനെ എങ്കില്‍ നിരന്തരമായ പരിശ്രമം കൊണ്ട് കുറെയൊക്കെ മെച്ചപ്പെടുത്താം.”
ഒവ്വേ ….അമ്പതു സിനിമ അഭിനയിച്ചിട്ടും മെച്ചം ആവാത്തതിനെ …അങ്ങനെ തള്ളികളയാന്‍ പാടില്ല പകരം incubator ഇല വെച്ച് ആരാധിക്കേണം…(സോറി ഉദ്ദേശം അങ്ങനെ ആണേലും …അങ്ങനെ പറയാന്‍ പാടില്ലല്ലോ…പരിപാലിക്കണം എന്ന് മാറ്റിയിരിക്കുന്നു…) എന്നായിരുന്നല്ലോ താങ്കളുടെ സിദ്ധാന്തം … ആ സിദ്ധാന്തം ഒക്കെ വിട്ടോ??!!ഓ അതൊക്കെ രാജുമോന്റെ കാര്യത്തില്‍ മാത്രമല്ലേ പ്രയോഗിക്കാന്‍ പാടുള്ളൂ അല്ലെ….ആദ്യ സിനിമയിലെ അഭിനയം പോരാത്തതിന് ഈ ചെക്കനെ തള്ളി പറയുമ്പോള്‍…ഉറുമിയിലെ രാജുമോന്റെ പ്രകടനം കണ്ടുള്ള താങ്കളുടെ വിലയിരുത്തല്‍ ഓര്‍മ്മയില്‍ വരുന്നു…അതൊക്കെ കണ്ടു കഴിഞ്ഞിട്ടും ഇപ്പോളും സുകുമാരന്റെ മോനില്‍ ഉള്ള വിശ്വാസം അങ്ങട് വിട്ടില്ലല്ലോ ബാബു സാറേ…ഓ അതെങ്ങനാ പണ്ടത്തെ മോഹന്‍ലാല്‍ ചാവേരല്ലേ അല്ലെ…സൌകര്യാര്‍ത്ഥം അമ്പലവും വിഗഹവും ഒക്കെ മാത്രം അല്ലെ നമ്മള്‍ മാറ്റൂ …സ്വഭാവം സവിസേഷതകള്‍ അങ്ങനെ മാറ്റാന്‍ പറ്റില്ലല്ലോ അല്ലെ?!
ചിരിച്ചു പണ്ടാരം അടങ്ങി…എന്താ കാര്യം എന്നറിയോ…ബാബു ചേട്ടന്‍ പറഞ്ഞിരിക്കുന്നു..ഗോപാ excellent കമന്റ്സ് എന്ന്..ബൂ ഹാ ഹാ ഹാ…
ഗോപന്റെ കമന്റ് സ്ക്രോള്‍ ചെയ്തു കണ്ടെത്തി…അതിങ്ങനെ..
\\നമ്മുടെ സംവിതായകര്‍ പറയുന്നതെല്ലാം കൊട്ടേഷന്‍ കഥകള്‍ .. കൊച്ചിയില്‍ ഇത്രയും കാലം ജീവിച്ചിട്ടും ഞാന്‍ കട്ടിട്ടില്ല ഇത്രയും കൊട്ടെഷന്കാരെ.. നമ്മുടെ ജീവിതവും ആയി യാതൊരു ബന്ദവും ഇല്ലാത്ത കഥകളെ കണ്ടു മറന്ന ലാറ്റിന്‍ അമേരിക്കന്‍ ശയിലിയിലോ കൊറിയന്‍ ശയിലിയിലോ പറഞ്ഞാല്‍ അത് പുതുമയായി… പുതുനാബായി … ഭയങ്കര സിനിനിമയായി …. മുര്‍ത്തിക്ക് പോലും!!!!! //
നമ്മുടെ ബാബുചായന്റെ പ്രിയപ്പെട്ട ഒരു സിനിമ ഉണ്ട്. അസുരവിത്ത് എന്ന സിനിമയുടെ ഒന്നാം ഭാഗം. സ്റ്റോപ്പ് violence. ഗോപേട്ടാ നിങ്ങള്‍ ആ സിനിമ കണ്ടിട്ടുണ്ടോ. ഉണ്ടേല്‍ തൃപ്തി ആവും ഗോപേട്ടാ തൃപ്തി ആവും. പേരില്‍ മാത്രം ഒരു സ്റ്റോപ്പ് ഉണ്ട് പക്ഷെ സിനിമയില്‍ മുയുക്കം ലോ നിങ്ങള്‍ പറഞ്ഞ കൊച്ചിയില്‍ ഉള്ള ലംമാതിരി ഇനങ്ങള്‍ ആണ്. ഖുഒറ്റേന്‍ കുത്തു വെട്ടു കൊലപാതകം. പക്ഷെ ബാബു മാഷിന്റെ ടോപ് ടെന്‍ ഇല്‍ പെടും ആ സിനിമ എന്താ കാര്യം…സിമ്പിള്‍…മരുമോള്‍ പൊട്ടിച്ചാല്‍ പൊങ്കല്‍ അമ്മായി അമ്മ പൊട്ടിച്ചാല്‍ മന്കലം അത് തന്നെ തത്വം.
ഇനി ഇമ്മാതിരി കാര്യങ്ങളില്‍ ബാബു സാര്‍ ഇനെ അറിയാത്ത ആര്‍ക്കേലും തര്‍ക്കം ഉണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ തന്നെ മഹദ് വചനങ്ങള്‍ ..ഡേറ്റ് സഹിതം ഇവിടെ കോപ്പി ചെയ്യാം കേട്ടോ..വെറുതെ എന്തിനാ സമയം പാഴാക്കുന്നത് എന്നോര്‍ത്താണ് ഇപ്പോള്‍ ചെയ്യാത്തത്. ബാബു സര്‍ ഒരു പക്ഷെ quotation എന്ന് ആദ്യം ആയി കേട്ടത് ഈ സിനിമയിലൂടെ ആണ് എന്ന് വാദിച്ചാല്‍ എനിക്ക് ഒന്നും പറയാന്‍ ഇല്ല…(ചിരി നിര്‍ത്തിയിട്ടു വേണ്ടേ എന്തേലും പറയാന്‍)
പിന്നെ തഴംബിന്റെ കാര്യം ഒക്കെ പറഞ്ഞു ആള്‍ക്കാരെ ഇകഴ്ത്താന്‍ നാണം ഇല്ലേ??നിഷ്പക്ഷം ആയി വിലയിരുത്തിയാല്‍ പോരെ. തഴംബിന്റെ layers അളന്നാല്‍ ബാബു ചേട്ടന്‍ ഒക്കെ രണ്ബിര്‍ കപൂര്‍ ഇന്റെ മര്‍മ്മ ഭാഗങ്ങള്‍ കോടാലി വെച്ച് ക്രോസ് section എടുക്കേണ്ടി വരുമല്ലോ. മോളിലത്തെ ലയെര്‍ ഇലെ തഴംബില്‍ പ്രിത്വി രാജ് കപൂര്‍( ഈ പേര് കേട്ടാല്‍ ചുമ്മാ ബാബു ചേട്ടന് രോമാഞ്ചം ഉണ്ടാവാന്‍ സാധ്യത ഉണ്ട്..) പുറകെ രാജ് കപൂര്‍..പിന്നീട് ഋഷി കപൂര്‍ അങ്ങനെ എത്ര എത്ര ലയെര്‍ തഴമ്പ് കാണും ചെറുക്കന് മേന്മ പറയാന്‍…പക്ഷെ ഇതൊന്നും ഓര്‍ക്കാതെ തന്നെ ..wake അപ്പ് sid , rocket singh ,റോക്ക് സ്റ്റാര്‍ തുടങ്ങിയ സിനിമകളില്‍ എനിക്ക് പയ്യനെ ക്ഷ പിടിച്ചു….ഒരു ഉദാഹരണം പറഞ്ഞു എന്നെ ഒള്ളൂ…പ്രായം ആയിട്ടും അഭിനയിക്കുന്നു എന്ന കാരണം കൊണ്ട് മാത്രം അപ്പനെ വെറുക്കുന്നു എന്ന് അഭിപ്രായം പുലര്‍ത്തിയ ആള്‍ ഇപ്പോള്‍ മകനെ മുന്‍വിധിയോടെ എതിര്‍ക്കുന്നത് കാണുമ്പോള്‍..ഇത് അസുഖം വേറെ ആണ് എന്ന് മനസ്സിലാക്കുന്നു…
@ജോണ്‍
ജോണ്‍ സര്‍…ഈ ഫാന്‍സ് .പ്രസ്ഥാനം ..മമ്മൂട്ടി മോഹന്‍ലാല്‍ …ഇപ്പൊ ടെ ഒടുവില്‍ മുഹമ്മദു കുട്ടിയുടെ മോന്‍ ദുല്‍ക്കര്‍ കുട്ടി എന്നിവര്‍ക്ക് മാത്രമേ ഉള്ളോ…നാളെ മറ്റുള്ളവരുടെ സിനിമ കാണാന്‍ പോവുംബോലും ഈ വക സംഭവങ്ങള്‍ കണ്ടാലും ഈ ആത്മ രോഷം ഉണ്ടാവുമോ ആവോ…ഫാന്‍സ് ഇനെ കുറിച്ച് ശ്രീമാന്‍ പി രാജ് പറഞ്ഞ ചില സൂക്തങ്ങള്‍ ഉണ്ട്..പണ്ട് ഇവിടെ പറഞ്ഞതാ..ഒന്നുടെ പറയണോ??!
താങ്കള്‍ എല്ലാരേയും കുറിച്ച് പറഞ്ഞതാ എന്നൊരു വിസദീകരണം തരും എന്നറിയാം…പക്ഷെ രണ്ടു പേര്‍ മാത്രം പാഠം പഠിച്ചു കൊണ്ടിരിക്കുന്നു ഇപ്പൊ ദേ ഈ ആള്‍ പാഠം പഠിക്കും എന്നും പറയുന്നു…ബാക്കി ഉള്ളവര്‍ക്കൊന്നും പഠിക്കേണ്ടേ ഈ പാഠം എന്നൊരു ചോദ്യം ഉയര്‍ത്തി എന്നെ ഒള്ളൂ…ശ്രീ പി രാജ് തൊട്ടു ജനപ്രിയ നായകന് വരെ ഇത്തരം ബോര്‍ഡ് കണ്ടിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ ചോദിച്ചതാ….
@മാത്തുക്കുട്ടി
മത്തുക്കുട്ടിചായോ…”ആ പയ്യന്‍ നേരെ ചൊവ്വേ ഒന്നിരിക്കുന്നതിനു മുന്‍പേ തന്നെ ബാപ്പയുടെ തഴമ്പ് കിട്ടിയിട്ടുണ്ടോ തപ്പി നോക്കുന്നത് കഷ്ട്ടമല്ലേ സാറെ?”ഇതെന്താ ഇങ്ങനെ ഒക്കെ ഉള്ള ചോദ്യം…നമ്മുടെ ബാബു സര്‍ ഉം ജോണ്‍ സര്‍ ഉം ഒക്കെ മുന്‍പ് ഖോരം ഖോരം വാദം നടത്തിയത് ഓര്‍മ്മ ഇല്ലേ…മറന്നോ…ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ക്ക് വളരെ വ്യക്തം ആണെന്ന് അറിഞ്ഞൂടായോ.
മനോരമ ഒരു പോസ്റ്റര്‍ കണ്ടു പിടിച്ചു വിവാദം ഉണ്ടാക്കിയത് പോലെ..ജോണ്‍ സര്‍ ഉം കണ്ടു പിടിച്ചു ഒരു flex ..സിനിമ കണ്ടോ ആവോ… flex കണ്ടു അങ്ങേരും കണ്ടു പിടിച്ചു ഒരു കുറ്റം..ഇനിയിപ്പം എങ്ങാനും സന്യാസം സ്വീകരിക്കാന്‍ പോയാലും സ്വാമി കുറ്റം കണ്ടുപിടിക്കാനന്ദ എന്ന പേര് സ്വീകരിക്കാം ഇവര്‍ക്ക് …
പിന്നെ സിനിമ വിലയിരുത്തുക ആണെങ്കില്‍…
മൂര്‍ത്തിയുടെ പല നിരീക്ഷനങ്ങളോടും യോജിക്കുന്നു…പ്രത്യേകിച്ച്…
ദുല്‍ക്കര്‍ സല്‍മാന്‍….average …ഒന്നും അരോചകം ആക്കുന്നില്ല…physique ഒന്നും മോശം അല്ല എങ്കിലും …രണ്ടാം പകുതിയിലെ ഒരു അധോലോക നായകന്റെ rough and tough രൂപത്തിലേക്ക് പയ്യന്‍ എത്തുന്നില്ല. ഭാഗ്യവശാല്‍ ആ കളികളിലേക്ക് സിനിമ അധികം പോവുന്നില്ല. ഡയലോഗ് ഡെലിവറി ഇനിയും മെച്ചപ്പെടെണ്ടി ഇരിക്കുന്നു…കളി കാത്തു ഇരുന്നു കാണാമല്ലോ..
സണ്ണി – കലക്കി…ഈ പയ്യനെ കൂടുതല്‍ നല്ല നല്ല വേഷങ്ങളില്‍ മലയാള സിനിമയില്‍ കാണാന്‍ ആഗ്രഹിക്കുന്നു… ബാബു രാജ് ഇന്റെ വേഷം ചെറുതെങ്കിലും മോശം ആയി തോന്നിയില്ല… ചുരുക്കത്തില്‍…watchable …. 6 /10
ബാബു സര്‍ ആവശ്യപ്പെട്ട പ്രകാരം …
“ദയവായി ഈ സിനിമ കണ്ടിട്ട് ഏതേതു രംഗങ്ങള്‍ ആണ് അവര്‍ക്ക് ഹൃദയ സ്പര്‍ശി ആയി തോന്നിയത് , ഇഷ്ടപ്പെട്ടത് , എന്ന് ദയവായി പറയുക. ”
കുറച്ചു രംഗങ്ങള്‍ മൂര്‍ത്തി തന്നെ പറഞ്ഞിട്ടുണ്ട്. പറയാന്‍ പാടുണ്ടോ എന്നറിയില്ല എന്നാലും ഉള്ളത് പറയണമല്ലോ. സണ്ണി wayne ഉള്‍പ്പെട്ട പല രംഗങ്ങളും , ഇടയ്കുള്ള ചില narration ഉം. കഥ പറയുന്ന രീതിയും ഒടുക്കം രോഹിണി ജയില്‍ ഇല്‍ വരുന്ന രംഗവും ഉള്‍പ്പെടെ പല രംഗങ്ങളും ആസ്വദിച്ചു. തുടക്കക്കാര്‍ എന്നുള്ള weightage കൊടുത്ത് തന്നെ ആണ് ആസ്വദിച്ചത് ( എന്താ തെറ്റായി പോയോ…ഇങ്ങനെ യുവ മുകുളങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കണം എന്ന് താങ്കള്‍ തന്നെ അല്ലെ ഉദ്ഖോഷിചിട്ടുള്ളത്..ഓര്‍മ്മ ഇല്ലേല്‍ അത് ഇങ്ങട് കോപ്പി ചെയ്യണം എങ്കില്‍ പറഞ്ഞാല്‍ മതി..)
@ ബാബു അലക്സ്
ആദ്യത്തെ രണ്ടു പേരുടെ കാര്യത്തില്‍ (ചാക്കോച്ചന്‍ ജയസുര്യ യുടെ കാര്യത്തില്‍ ) ഉറപ്പില്ലെങ്കിലും മൂന്നാമത് കിടക്കുന്ന പേര് കാരന്‍ ആയിരുന്നേല്‍ ഇവിടെ പല കമന്റ്സ് ഉം മാറി മറിഞ്ഞേനെ…സ്റ്റോപ്പ് violence ഉം ആയി ഇതങ്ങട് compare ചെയ്‌താല്‍ എവിടെ നിക്കും ബാബു ചയോ…അതിലെ ഒന്ന് രണ്ടു കിടിലം രംഗങ്ങള്‍ ഇങ്ങോട്ട് പറഞ്ഞാട്ടെ ഒന്ന് ആസ്വദിക്കട്ടെ (ശ്രീ പി രാജ് ഇന്റെ മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ ചേര്‍ക്കുമല്ലോ അല്ലെ.അദ്ദേഹത്തിന്‍റെ ആദ്യ സിനിമ അല്ലായിരുന്നു എന്നറിയാം എന്നാലും…) ഈ സിനിമ താങ്കളുടെ favorite ആയതു കൊണ്ടും …പല കാരണങ്ങള്‍ ആലും ഇത് തമ്മില്‍ താരതമ്യാര്‍ഹാവും ആയതു കൊണ്ടും ചോദിച്ചതാ.
“സത്യത്തില്‍ മമ്മൂട്ടിയുടെ മകന്റെ സ്ഥാനത്ത് ചാക്കോച്ചനോ ജയസൂര്യയോ പ്രിധ്വിയോ ആണ് ഈ സിനിമയില്‍ അഭിനയിച്ചിരുന്നത് എങ്കില്‍ ഇവിടുത്തെ കമന്റുകള്‍ പലതും ഇങ്ങനെ ആവില്ലായിരുന്നു എന്നെനിക്കു നല്ല ഉറപ്പുണ്ട് . ”
അത് സത്യം…
@ബാബു അലക്സ്
താങ്കള്‍ക്കു ഈ സിനിമ പിടിച്ചില്ല എന്നത് കൊണ്ടും താങ്കളുടെ സുഹൃത്തുക്കള്‍ “പിടിച്ചിരുന്നു ” എന്നത് കൊണ്ടും മറ്റാരും സിനിമയെ ഇഷ്ടപ്പെട്ടു കൂടാ എന്നും ഇഷ്ടപ്പെട്ടാല്‍ അതിനു തെളിവായി ടി രംഗങ്ങള്‍ എഴുതി ബോധിപ്പിചാലും എന്ന രീതിയില്‍ ഉള്ള ചോരിചിലുകള്‍ അത്ര ആരോഗ്യപരം ആണോ? ലോകത്ത് ഇന്നുവരെ ഏതേലും കലസ്രിഷ്ടി 100 സതമാനം ആള്‍ക്കാരും ഇഷ്ടപ്പെട്ടിട്ടുണ്ടോ…??
താങ്കളുടെ അഭിപ്രായം പറയുന്നതിനപ്പുറം ഈ സിനിമ കൊള്ളാം എന്ന് പറയുന്നവര്‍ എല്ലാം മമ്മൂട്ടി എന്ന ബാപ്പ യുടെ കടുത്ത ആരാധകര്‍ ആണെന്നും..welfare ഗൂപ്പില്‍ പെടുന്നവര്‍ ആണെന്നും അവരുടെ ആസ്വാദന ക്ഷമതയ്ക്ക് എന്തോ കുഴപ്പം ഉണ്ടെന്നും ഒക്കെ വിവക്ഷിക്കാന്‍ താങ്കള്‍ വ്യഗ്രത കാണിക്കുന്നത് എന്തിനു??!!
” പിന്നെ നൂറില്‍ തൊണ്ണൂറ്റൊമ്പത് പേരും പറഞ്ഞത് കൊണ്ട് ഒരു നുണ സത്യം ആകും എന്ന് ഞാന്‍ കരുതുന്നില്ല. ”
ഇത്രയും വികലം ആയ നിരീക്ഷണം അടുത്ത കാലത്ത് താങ്കളില്‍ നിന്ന് കേട്ടിട്ടില്ല. ഒരു കലാ സൃഷ്ട്ടി യുടെ മേന്മ നേര് നുണ എന്ന വിവക്ഷയില്‍ ആണോ വിലയിരുത്തുക. ബഹുജനം പലവിധം അല്ലെ. തൊണ്ണൂറ്റി ഒന്‍പതു പേര്‍ക്ക് ഇഷ്ടപ്പെട്ടെങ്കിലും താങ്കള്‍ക്കു ഇഷ്ടപ്പെട്ടില്ല എങ്കില്‍ അത് “നുണ” പോലെ എന്തോ ആവുമോ?? നോക്കുന്നവന്റെ കണ്ണില്‍ അല്ലെ ഹേ ഈ ക്ഷമത ഒക്കെ.
@ ഓള്‍
ഈ സിനിമ ഇഷ്ടപ്പെടുന്നവരെ മറ്റാരെങ്കിലും പരിഹസിക്കാന്‍ മാത്രം മോശം ഖടകങ്ങള്‍ ഈ സിനിമയില്‍ ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല. ഇഷ്ടപ്പെടാം പെടാതിരിക്കാം അതൊക്കെ ഓരോരുത്തരുടെ ആസ്വദനാ നിലവാരവും താല്‍പര്യവും പോലെ ഇരിക്കും. പക്ഷെ ഇത് കേട്ട് അസഹിഷ്ണുത കൊള്ളുന്നവര്‍ക്ക് മറ്റെന്തോ ഉദ്ദേശം ഉണ്ട്.
Dear Babu Chetta, please do not throw us (women) in trouble. In case this movie fails to become a hit then our junior super star will come back to Bangalore to take charge of his brother-in law’s Gynecology hospital.
\\please do not throw us (women) in trouble. //
ഭാവനയുടെത് എന്തോ അര്‍ത്ഥ ഗര്‍ഭം ആയ തമാശ ആണെന്ന് തോന്നുന്നുന്നു. എന്താണോ ഉദ്ദേശിച്ചത്…ഈ ദുല്കര്‍ മോന്‍ ആണോ ബാംഗ്ലൂര്‍ ഇല പെണ്‍കുട്ടികളെ വഴി നടക്കാന്‍ അനുവദിക്കാത്തത്. ദുല്‍ക്കരുകുട്ടി ആണോ അവിടെ gyneac department ഇലേക് ആള്‍ക്കാരെ രോഗികളാക്കി എത്തിക്കുന്നത്??!! അതോ ദുല്‍ക്കാര്‍ കയറി സ്ത്രീകളെ ചികിത്സിച്ചു കളയുമോ?? എന്തരാണോ എന്തോ. എന്തരു trouble കള്‍ ആണോ ദുല്‍ക്കര്‍ അവിടെ എത്തി ഉണ്ടാക്കാന്‍ പോണത്.. ഭാവന ചേച്ചിയുടെ ഓരോരോ ഭാവനകളെ !
Padam Kandu. Above Average. Storyline has nothing new. But the Way of Narration Is Good. The lighting was Very Bad. Ametuerism is there….But its a very genuine effort from a bunch of Youngsters. Its really worth of money. And I dont Know why some of the guys who has Commented above had said very bad remarks about this film and some are criticising the hero just because he s the son of a megastar. This is the best malayalam film till date of 2012. Its not a great film but a simple and good film. We should support such efforts….. Good work guys
Rating-6.5/10
@babu alex
കഴിഞ്ഞ വര്‍ഷം ഹിറ്റുകള്‍ തന്ന രാജേഷ് പിള്ളയുടെയും ആഷിക് അബുവിന്റെയും ആദ്യ ചിത്രങ്ങള്‍ ഇതിനെകാളും അബദം അല്ലായിരുന്നോ?? തുടക്കക്കാര്‍ എന്ന നിലയില്‍ ഈ ഫിലിം മികച്ചത് തന്നെ ആണ്.. അതുകൊണ്ട് ഇപ്പോളെ അവരെ ഇങ്ങനെ കൊല്ലാതെ…
@drdeeps
എന്റെ മാഷേ ഈ രണ്ടു പടവും താങ്കള്‍ കണ്ടല്ലോ ? നെഞ്ചത്ത് കൈ വെച്ച് പറ , ഈ രണ്ടു പുതു മുഖങ്ങളുടെയും അഭിനയത്തിനു താങ്കള്‍ എങ്ങനെ മാര്‍ക്കിടുന്നു ? ഒരു പതിനഞ്ചു ഓണം കൂടി ഉണ്ടാലും ഈ സല്‍മാന്‍ ഖാന്‍ Stop violence ലെ പ്രിഥിയുടെ അഭിനയത്തിന്റെ ഏഴയലത്ത് വരില്ല എന്ന് നിക്ഷ്പക്ഷമായി അഭിപ്രായം പറയുന്ന ആര്‍ക്കും അറിയാം. പിന്നെ ആ സിനിമയില്‍ അത്യാവശ്യം വിശ്വാസയോഗ്യവും ഇഴയടുപ്പം ഉള്ളതുമായ ഒരു കഥ ഉണ്ടായിരുന്നു എന്നതും എടുത്തു പറയണം. അല്ലാതെ മുക്കാല്‍ ചക്രത്തിന് മണല് വണ്ടിക്കു എസ്കോര്‍ട്ട് പോയി നാലിന്റന്നു ബെന്‍സ് കാറില്‍ വീശുന്ന അത്ഭുത പ്രതിഭാസമല്ല അതിലെ നായകന്‍. മാത്രമല്ല , അതിലെ മറ്റു അഭിനേതാക്കള്‍ , വിജയരാഘവന്റെ ഗുണ്ടാ സ്റീഫന്‍ , താര കല്യാണിന്റെ വക്കീല്‍ , സജി സോമന്റെ ആസിഡ് , വിനായകന്റെ കഥാപാത്രം ഒക്കെ പെര്‍ഫെക്റ്റ് ആയിരുന്നു. സാത്താന്‍ എന്ന അതിലെ കഥാപാത്രം പ്രിഥ്വിയുടെ കയ്യില്‍ ഭദ്രമായിരുന്നു. ആ സിനിമ ആദ്യം കാണുമ്പോ ആരാണീ നായകന്‍ എന്ന് പോലും വലിയ ഗ്രാഹ്യമില്ല . പക്ഷെ നല്ല screen presence ഉണ്ടല്ലോ എന്ന് തോന്നി . തുടക്കക്കാരന്റെ ഒരു പതര്‍ച്ചയും ഇല്ലാതുള്ള അഭിനയം. അവസാന രംഗം ഒക്കെ ഗ്രാന്‍ഡ് എന്നെ പറയാനുള്ളൂ. അത് വെച്ച് നോക്കുമ്പോ സ്കൂളില്‍ ആദ്യ ദിവസം വന്ന ഒരു അഞ്ചു വയസ്സുകാരന്റെ വീര്‍പ്പുമുട്ടല്‍ ആണ് സല്‍മാന്‍ ഖാന്റെ മുഖത്ത് തുടക്കം മുതല്‍ തെളിഞ്ഞു നില്‍ക്കുന്നത്. മാത്രമല്ല പ്രതീക്ഷിക്കാതെ സണ്ണി വെയിന്‍ കത്തിക്കയറുക കൂടി ചെയ്തപ്പോ നടു റോഡില്‍ വെച്ച് ചാണകത്തില്‍ ചവിട്ടിയവന്റെ അവസ്ഥയിലായി പോയി പയ്യന്‍. യോദ്ധായില്‍ പുസ്തകം വായിച്ചു ചെസ്സ് കളി പഠിച്ച അരശും മൂട്ടില്‍ അപ്പുക്കുട്ടനെ ഓര്‍മ്മ വരുന്നു.
Stop violence ന്റെ കാര്യം താങ്കള്‍ എന്തോ വലിയ അമിട്ട് പൊട്ടിച്ചത് പോലെ പറയുന്നതിന് മുന്‍പ് ഞാന്‍ തന്നെ ഇവിടെ പറഞ്ഞാലോ എന്ന് പല വട്ടം ആലോചിച്ചതാ. അപ്പൊ ലോണ്ടെടാ നമ്മടെ രാജപ്പന്‍ ഫാന്‍ വന്നല്ലോ എന്ന് കമന്റ് കേള്‍ക്കണ്ടല്ലോ എന്ന് കരുതി
താങ്കളുടെ ഈ സിനിമയെ കുറിച്ചുള്ള ഏന്തി വലിഞ്ഞ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോ ആണ് എനിക്ക് വാസ്തവത്തില്‍ ബൂഹഹഹ എന്ന് വെക്കാന്‍ തോന്നുന്നത് .
അപ്പൊ അത്രേ ഉള്ളൂ ഹൃദയ സ്പര്‍ശം അല്ലേ? അല്ല, സാധാരണ നമുക്ക് പിടിച്ച രംഗം വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഓര്‍ത്തിരിക്കാറുണ്ട് ഇവിടെ പലരും, താങ്കളാവട്ടെ ഒന്ന് ഉറങ്ങി എണീറ്റപ്പോഴേക്കും മറന്നു. മോശം മോശം. പിന്നെ നരേഷന്റെ കാര്യത്തില്‍ യോജിക്കുന്നു , മറ്റൊന്നും കൊണ്ടല്ല . അത്രയും ഡയലോഗ് സല്‍മാന്‍ ഖാന് കാമെറയുടെ മുന്‍പില്‍ നിന്ന് പറഞ്ഞു വെടക്കാക്കേണ്ടി വന്നില്ലല്ലോ എന്നോര്‍ത്താണ് .)
ഈ രണ്ടര മണിക്കൂര്‍ സിനിമയില്‍ താങ്കള്‍ വിഷമിച്ചു കണ്ടെത്തിയ പ്ലസ് പൊയന്റ്സ് :-
1 . \\ദുല്‍ക്കര്‍ സല്‍മാന്‍….average …ഒന്നും അരോചകം ആക്കുന്നില്ല…// – ( ആ average എന്ന അര മാര്‍ക്കിനു പോലും അര്‍ഹത ഇല്ലാത്ത ചതഞ്ഞ ആഭിനയം, പച്ചാളം ഭാസി ശ്രീനിവാസനോട് പറഞ്ഞ പശുവിന്റെ രസമാണ് മുഖത്ത് എപ്പോഴും )
2 . \\ ഭാഗ്യവശാല്‍ ആ കളികളിലേക്ക് സിനിമ അധികം പോവുന്നില്ല.// ( പത്തിരുപതു പേരെ വാഴ വെട്ടുന്നത് പോലെ വെട്ടി മറിക്കുന്നത് ഈ അധോലോക കളികള്‍ എന്ന വകുപ്പില്‍ വരുമോ സാറേ? യേ.. അത് കിളിത്തട്ടു പോലെ വേറെ എന്തോ ഒരു കളിയാ )
3 .\\ബാബു രാജ് ഇന്റെ വേഷം ചെറുതെങ്കിലും മോശം ആയി തോന്നിയില്ല… // ( എന്റെ പൊന്നു ഡോക്ടര്‍ സാറേ , അതിനു ആ മനുഷ്യന് അഭിനയിക്കാന്‍ ഈ സിനിമയില്‍ എന്താണ് ഉണ്ടായിരുന്നത് ? ചുമ്മാ തള്ളല്ലേ. അങ്ങേര്‍ക്കു എന്തെങ്കിലും അഭിനയിക്കാന്‍ കൊടുത്തിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോവുന്നു )
4 . \\സണ്ണി wayne ഉള്‍പ്പെട്ട പല രംഗങ്ങളും , ഇടയ്കുള്ള ചില narration ഉം.// ( ഏതു രംഗം എന്ന് ഇത്ര വേഗം മറന്നോ
5 . \\ഒടുക്കം രോഹിണി ജയില്‍ ഇല്‍ വരുന്ന രംഗവും ഉള്‍പ്പെടെ പല രംഗങ്ങളും ആസ്വദിച്ചു.// ( വാസ്തവം സര്‍ . ഞാനും കരഞ്ഞു പോയി . അല്ല മാഷേ ഈ രോഹിണിയമ്മക്ക് മാനസ്സികമായി വല്ല കുഴപ്പവും ഉണ്ടോ ? അല്ല ആ സ്വാധിക്ക് മകന്‍ ജയിലില്‍ ആവുന്നത് വരെ മകന്റെ പോക്കിനെ കുറിച്ച് ഒരു ഐഡിയയും ഇല്ലാരുന്നു അല്ലേ? പാവം , അമ്മമാരായാല്‍ ഇങ്ങനെ തന്നെ വേണം. എത്ര പേരെ കൊന്നിട്ട് വന്നാലും ഗദ്ഗദ കണ്ടയായി പറയണം ” മ്വാനേ അമ്മ കാത്തിരിക്കും . നീ ധൈര്യമായി അകത്തു കിടന്നു ഗോതമ്പുണ്ട തിന്നോ ” എന്ന് . ഹോ , ഒരു മിനിട്ടേ.. ഞാന്‍ ഒരു രോമാഞ്ച കഞ്ചുകം എടുത്ത് ഇട്ടോട്ടെ . ഇവിടെങ്ങാണ്ട് ഉണ്ടായിരുന്നല്ലോ. ആവശ്യത്തിനു നോക്കിയാ കാണൂല്ല. ആ പോട്ടെ .ഇനി ഡോക്ടറുടെ കമന്റ് വായിക്കുന്നതിനു മുന്‍പ് എടുത്ത് അടുത്ത് വച്ചേക്കാം )
പിന്നെ സാറേ . രാംജി റാവുവില്‍ മുകേഷ് സുകുമാരിഅമ്മേനെ ആരുടെയോ ഒരു പണി തീരാത്ത വീട് കാണിച്ചു പറ്റിക്കുന്നത് പോലെ ഇതില് ഒരു സീന്‍ കണ്ണില്‍ പെട്ടാരുന്നോ ? ഇല്ലേ ? ഇതാ എനിക്ക് ദേഷ്യം വരുന്നേ. ഹൃദയസ്പര്‍ശിയും ഒറിജിനലും ആയ രംഗങ്ങള്‍ വരുമ്പോ ഉറങ്ങാന്‍ പാടുണ്ടോ? സെക്കന്റ് ഷോക്ക് പോവുമ്പോ കട്ടങ്കാപ്പിയും മുഖം കഴുകാന്‍ തണുത്ത വെള്ളവും ( ഇനി മുഖം കഴുകാന്‍ അല്ലെങ്കില്‍ chilled നാരങ്ങാവെള്ളം മിക്സ് ചെയ്യാനും ഉപയോഗിക്കാം .) മറക്കരുത് എന്ന് അറിയാന്‍ പാടില്ലേ?
\\(ചാക്കോച്ചന്‍ ജയസുര്യ യുടെ കാര്യത്തില്‍ ) ഉറപ്പില്ലെങ്കിലും മൂന്നാമത് കിടക്കുന്ന പേര് കാരന്‍ ആയിരുന്നേല്‍ ഇവിടെ പല കമന്റ്സ് ഉം മാറി മറിഞ്ഞേനെ…//
അത് പിന്നെ അങ്ങനല്ലേ വേണ്ടത് . പ്രത്യേകിച്ചും പുതിയ അമുല്‍ ബേബി പിറക്കുമ്പോ . പക്ഷെ സൂക്ഷിക്കണേ .” എന്റെ വീട് അപ്പൂന്റെം ” പോലൊന്നും സംഭവിക്കാതിരിക്കട്ടെ .
\\നോക്കുന്നവന്റെ കണ്ണില്‍ അല്ലെ ഹേ ഈ ക്ഷമത ഒക്കെ.//
അത് ശരിയാ സാറേ . പക്ഷെ കണ്ണിനു 20 /20 ക്ഷമത ഒന്നും വേണം എന്ന് ഞാന്‍ പറഞ്ഞും ഇല്ലല്ലോ . പക്ഷെ ഫാദര്‍ വടിവേലു ( claasmates ) ആയാല്‍ ബുദ്ധിമുട്ടാവും . പിന്നെ മറ്റേ മഞ്ഞ നിറം വരുന്ന അസുഖം ഇല്ലേ Fans Conjunctivitis . അതും നല്ല സിനിമ ആസ്വാദനത്തിനു തടസ്സം ആവും .
\\പക്ഷെ ഇത് കേട്ട് അസഹിഷ്ണുത കൊള്ളുന്നവര്‍ക്ക് മറ്റെന്തോ ഉദ്ദേശം ഉണ്ട്.//
സത്യം എന്താണന്നു വെച്ചാല്‍ ഒരു കാശിനു കൊള്ളാത്ത , ഒരു മേന്മയും പറയാനില്ലാത്ത , അമ്പേ പരാജയമായ ഒരു മോശം ചിത്രം ആയാണ് എനിക്ക് ഇത് കണ്ടപ്പോ തോന്നിയത് . ചിലപ്പോ നിങ്ങളുടെ അത്ര ബുദ്ധി ഇല്ലാത്തത് കൊണ്ടാവും .അല്ലങ്കില്‍ ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുന്ന സിനിമ ആയതു കൊണ്ടാവും. ആര്‍ക്കറിയാം .
@Bhavana R
പേടിക്കണ്ടന്നെ . മുകളില്‍ ~Jay ~ യും സുജിത്തും ഒക്കെ പറേണ കേട്ടില്ലേ. കുറെ കാലം കക്ഷി ഇവിടെ തന്നെ കാണും . അപ്പന് ആനകള്‍ ഒരുപാട് ഉള്ളത് കൊണ്ട് മാറി മാറി ഇരുന്നു തഴമ്പ് വരുമോ എന്ന് പരീക്ഷിക്കുകയും ആവാം
@മാത്തുക്കുട്ടി
\\ആ പയ്യന്‍ നേരെ ചൊവ്വേ ഒന്നിരിക്കുന്നതിനു മുന്‍പേ തന്നെ ബാപ്പയുടെ തഴമ്പ് കിട്ടിയിട്ടുണ്ടോ തപ്പി നോക്കുന്നത് കഷ്ട്ടമല്ലേ സാറെ? ഈ സിനിമയില്‍ ബാലാരിഷ്ടതകള്‍ ഉണ്ടായേക്കാം.അയാളുടെ ബാപ്പയും ഇപ്പോള്‍ വളര്‍ന്നു ബ്രഹ്മണ്ടാമായത് കഠിന പ്രയത്നങ്ങള്‍ കൊണ്ട് തന്നെയല്ലേ? അയാള്‍ക്ക് കൊറച്ചു സമയം അനുവദിക്കൂ.//
നമ്മുടെ മനോജ് കെ ജയന്റെ ആദ്യചിത്രം ആയിരുന്നു സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്‍. Best supporting actor നുള്ള സംസ്ഥാന അവാര്‍ഡ് പെട്ടിയിലാക്കി. വെറും പതിനഞ്ചു വയസ്സ് പ്രായത്തില്‍ തന്റെ കന്നി ചിത്രത്തിലൂടെ ഏറ്റവും നല്ല നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി അന്തരിച്ച മോനിഷ ഉണ്ണി. ഇത്തിരി എങ്കിലും കഴിവുണ്ടങ്കില്‍ നാലേ നാല് സീന്‍ കാണുമ്പോ മനസ്സിലാവും. അല്ലാതെ മുട്ട നല്ലതോ ചീത്തയോ എന്നറിയാന്‍ മുഴുവന്‍ തിന്നു നോക്കണോ മാത്തുക്കുട്ടിച്ചായാ. ബാപ്പയുടെ മേല്‍വിലാസത്തില്‍ കുറെ നാള്‍ പിടിച്ചു നില്‍ക്കാം. കുറെ സിനിമകളില്‍ അഭിനയിക്കാം. കൂടി വന്നാല്‍ ” ആ തരക്കേടില്ല ” എന്ന ലെവല്‍ വരെ എത്താം. അതിലപ്പുറം അടുത്ത മമ്മുക്ക എന്നുള്ള പ്രതീക്ഷ ഒക്കെ അതിമോഹം എന്നാണു എനിക്ക് തോന്നുന്നത്.