ReLook: Nombarathipoovu

Madhavi
മൂവിരാഗ വായനക്കാർ എഴുതുന്ന പത്മരാജൻ ചിത്രങ്ങളുടെ ആസ്വാദന പരമ്പരയിൽ നൊമ്പരത്തിപ്പൂവ് എന്ന സിനിമയേക്കുറിച്ച് ദേവൻ നായർ എഴുതുന്നു. ഈ സിനിമയെക്കുറിച്ചുളള ആസ്വാദനങ്ങൾ കമന്റ് ചെയ്യാൻ എല്ലാവർക്കും സ്വാഗതം.
പ്രതിഭകൾക്കിടയിൽ നിരവധി നിർഭാഗ്യവാന്മാരുണ്ട്. ജീവിച്ചിരിക്കുമ്പോൾ ലോകം അവരെ തിരിച്ചറിയാതെ പോകുന്നു. അംഗീകാരങ്ങളേക്കാൾ അവഗണനകളും പുരസ്‌കാരങ്ങളേക്കാൾ തിരസ്‌കാരങ്ങളും അഭിനന്ദനങ്ങളേക്കാൾ അവഹേളനങ്ങളും അവരുടെ കാലം അവർക്കു നൽകുന്നു. ഒടുവിൽ നരകയാതനകൾ പിന്നിട്ട് മരണത്തിനപ്പുറം അവർ എത്തിക്കഴിയുമ്പോൾ മരണാനന്തര ബഹുമതികളുടെ ഘോഷയാത്ര തുടങ്ങുകയായി. ലോകം ക്രൂശിച്ചവനെ കാലം ഉയിർപ്പിക്കുന്നു എന്നു സമാധാനിക്കാം.
തീർത്തും തിരസ്‌കൃതനായ ഒരു കലാകാരനായിരുന്നില്ല പത്മരാജൻ. പക്ഷേ, പരാജയത്തിന്റെ കരിനിഴൽ ആ സർഗജീവിതത്തിന്റെ ഇടനാഴികളിലെല്ലാമുണ്ട്. പത്മരാജൻ സിനിമകളുടെ മഹത്ത്വം അദ്ദേഹം ജീവിച്ചിരിക്കെ മലയാളികൾ അറിയാതെ പോയി. അറിഞ്ഞവർ അറിഞ്ഞതായി നടിച്ചില്ല. ഇന്നിപ്പോൾ മലയാളസിനിമയുടെ ഗന്ധർവനെന്നും തിരക്കഥയുടെ രാജകുമാരനെന്നുമൊക്കെ പത്മരാജനെ വാഴ്‌ത്തുന്നവർ ഓർക്കുക: സ്വന്തം കലാസൃഷ്‌ടികൾ പ്രേക്ഷകർ തിരസ്‌കരിച്ചതിൽ മനം നൊന്ത്, നെഞ്ചുപൊട്ടി മരിച്ച ഒരു കലാകാരനായിരുന്നു ആ മനുഷ്യൻ.
പത്മരാജനെ അങ്ങനെ അകാലത്തിൽ കൊല ചെയ്‌തതു കൊണ്ട് നമുക്കെന്ത് നഷ്‌ടം? ഒരു നഷ്‌ടവുമില്ല. നേട്ടമുണ്ടുതാനും. നമ്മുടെ നിലവാരത്തിനനുസരിച്ച് പടച്ചുണ്ടാക്കിയ അറുവഷളൻ ചിത്രങ്ങൾ ആസ്വദിക്കാവുന്ന നിലയിലേക്ക് നമ്മൾ എത്തിച്ചേർന്നു. വളിച്ച തമാശകളും അതിമാനുഷരുടെ അഴിഞ്ഞാട്ടങ്ങളുമൊക്കെ സൂപ്പർഹിറ്റുകളാക്കാൻ നമുക്കു കഴിഞ്ഞു. ( അന്നതിനു കൂട്ടുനിന്ന് നമ്പറിട്ട് തമ്പുരാക്കന്മാരെ അവതരിപ്പിച്ച ചിലർ ഇപ്പോൾ മാനസാന്തരപ്പെട്ട് പത്മരാജനാകാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ചാൾസ് ഡിക്കൻസിന്റെ വിശ്വപ്രസിദ്ധമായ ക്രിസ്മസ് കാരളിന്റെ ആത്മാവ് അപ്പാടെ അടിച്ചുമാറ്റി, അതിലൊരു പുമാൻ വിശുദ്ധനുമായി.) നമ്മൾ മലയാളികൾ ചെയ്യേണ്ടത് ഒന്നു മാത്രം. പത്മരാജന്റെ ആത്മാവിനോട് മാപ്പു ചോദിക്കുക. അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മഹത്വം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് കുറ്റബോധത്തോടെ ഏറ്റു പറയുക.
മലയാളത്തിൽ തിരക്കഥാകൃത്തുക്കളായി അറിയപ്പെടുന്നവരിൽ ഏറ്റവും മികച്ചത് ആരാണ്? ഒരു സംശയവും വേണ്ട; പത്മരാജൻ തന്നെ. രണ്ടാമൻ ലോഹിതദാസ്. മൂന്നാമൻ ശ്രീനിവാസൻ. സാഹിത്യത്തിന്റെ ഉടുത്തുകെട്ടുള്ളതു കൊണ്ട് മാത്രം എം ടിക്ക് ഒന്നാം സ്‌ഥാനം കൽപ്പിച്ചു നൽകുന്നു എന്നേയുള്ളൂ. ആലങ്കാരികതയുള്ള സംഭാഷണങ്ങൾ രചിച്ചു എന്നതിനപ്പുറം ഒരത്ഭുതവും തിരക്കഥാകൃത്ത് എന്ന നിലയിൽ എം ടി ചെയ്തിട്ടില്ല.
ഇന്നത്തെ മലയാളികൾക്ക് നൊമ്പരത്തിപ്പൂവ് എന്ന പത്മരാജൻ സിനിമ തികച്ചും അസഹ്യമായിത്തോന്നും. തിയേറ്ററിലിരുന്ന് രണ്ട് മണിക്കൂറോളം അതു കാണുക എന്നത് അവർക്ക് അസാധ്യമായ കാര്യമാണ്. കാരണം ലളിതം. അതു സഹിക്കാനുള്ള മനക്കരുത്ത് നമുക്കില്ല, അതിലെ മനുഷ്യത്വം മനസിലാക്കാനുള്ള കഴിവ് നമുക്ക് പണ്ടേ നഷ്‌ടമായിക്കഴിഞ്ഞു. ഉറുമ്പുകൾക്കെന്ത് സത്യാന്വേഷണപരീക്ഷണങ്ങൾ? മലയാളികൾക്കെന്ത് നൊമ്പരത്തിപ്പൂവ്? വളിച്ച ഹാസ്യത്തിന്റെ കൃത്രിമഗൗരവങ്ങളുടെയും മീൻമുള്ളും പഴഞ്ചോറുമാണ് മലയാളിക്ക് തിന്നാനിഷ്‌ടം, ദഹിക്കാനെളുപ്പം!
കാഴ്ചക്കാരെ ചിരിപ്പിക്കുകയോ രസിപ്പിക്കുകയോ ചെയ്യാൻ സിനിമയെടുത്ത സംവിധായകനല്ല പത്മരാജൻ. ജീവിതത്തിന്റെ അതിക്രൂരമായ ചാട്ടവാറടിയേറ്റ് ചോരവാർന്നു നിൽക്കുന്ന പച്ചമനുഷ്യരാണ് പത്മരാജൻ സിനിമയിലെ കഥാപാത്രങ്ങൾ.
ബസ്‌യാത്രക്കിടയിൽ സംഭവിക്കുന്ന ഒരു അപകടം. ആ അപകടം അനാഥയാക്കിയ ഒരു പിഞ്ചു പെൺകുട്ടി. അനാഥത്വത്തോടൊപ്പം ബുദ്ധിമാന്ദ്യവും ആ കുട്ടിയെ ബാധിക്കുന്നു. ആ പെൺകുട്ടിയാണ് പത്മരാജന്റെ നൊമ്പരത്തിപ്പൂവ്. പിന്നീടിറങ്ങിയ ആകാശദൂതിന്റെ കണ്ണീർക്കയത്തിലല്ല ഈ നൊമ്പരത്തിപ്പൂവിന്റെ സ്‌ഥാനം. കരഞ്ഞുകൊണ്ട് കരയിക്കുകയാണ് ആകാശദൂതിലെ കഥാപാത്രങ്ങൾ. എന്നാൽ കരച്ചിലൊതുക്കിക്കൊണ്ട് നമ്മുടെ കണ്ണീർ തുടയ്ക്കുകയാണ് നൊമ്പരത്തിപ്പൂവിലെ കഥാപാത്രങ്ങൾ.
ബേബി സോണിയ അതിമനോഹരമായിത്തന്നെ ജിജി എന്ന ബുദ്ധിസ്‌ഥിരത നഷ്‌ടപ്പെട്ട അനാഥപ്പെൺകുട്ടിയെ അവതരിപ്പിച്ചിരിക്കുന്നു. ജിജിയെ എടുത്തുവളർത്തുന്ന വളർത്തമ്മയെ അവതരിപ്പിക്കുന്ന മാധവിയാണ് നൊമ്പരത്തിപ്പൂവിലെ മറ്റൊരു പ്രധാന കഥാപാത്രം. മാധവി തന്റെ അഭിനയജീവിതത്തിൽ അനശ്വരമാക്കിയ അമ്മവേഷമാണിത്. ( അമ്മവേഷമെന്നു പറയുമ്പോൾ, കസവു സാരിയുടുത്ത് ചന്ദനക്കുറിയിട്ട് സൂപ്പർതാരങ്ങളെ മോനേ കുട്ടാ എന്നൊക്കെ വിളിക്കുന്ന അമ്മയുടെ വേഷമാണെന്നു കരുതല്ലേ.)
ജിജിയെ ബുദ്ധിമാന്ദ്യത്തിന്റെ വക്കിൽ നിന്നു രക്ഷിക്കുകയും അവളുടെ വളർത്തമ്മയ്‌ക്ക് വഴികാട്ടിയാവുകയും ചെയ്യുന്ന ഡോക്‌ടറുടെ വേഷത്തിൽ മമ്മൂട്ടിയുണ്ട്- ഡോക്‌ടർ പത്മനാഭൻ. പക്വമായ അഭിനയം കൊണ്ട് മമ്മൂട്ടി ഈ കഥാപാത്രത്തെ മികവുറ്റതാക്കുന്നു. (വർഷങ്ങൾക്കു ശേഷം ഭൂതങ്കിൾ എന്ന വേഷത്തിൽ ഗോഷ്‌ഠി കാണിക്കാനും ഒറ്റക്കാലിൽ ചിലങ്ക കെട്ടി ഗുലാനായി ചാടിക്കളിക്കാനും തന്റെ ജീവിതം ഇനിയും ബാക്കി- എന്ന കാര്യം മമ്മൂട്ടി അന്ന് ഓർത്തിട്ടുണ്ടാവില്ല.)
ജഗതിയും ഉണ്ണിമേരിയും ലാലു അലക്സും ശാരിയുമെല്ലാം തങ്ങളുടെ വേഷം സുന്ദരമാക്കിയിട്ടുണ്ട്. മുരളിയും മോശമല്ല.
ഈ സിനിമ കണ്ടു കഴിയുമ്പോൾ, ഏതൊരു കഠിനഹൃദയന്റെയും ഉള്ളിൽ കാരുണ്യത്തിന്റെ ഒരു ചെറിയ നീർച്ചാൽ ഉറവയെടുക്കും. (അടുത്ത നിമിഷം തന്നെ അതു വറ്റിപ്പോയേക്കാം. അതു വേറെ കാര്യം). മനുഷ്യത്വത്തിന്റെ ഒരിളം നാമ്പ് ഇലനീട്ടും. (അടുത്ത നിമിഷം തന്നെ അതു കരിഞ്ഞുപോയേക്കാം. അതു വേറൊരു സത്യം) സ്വന്തം കുട്ടികളോട് മാത്രമല്ല ലോകത്തിലെ സകല പിഞ്ചുകുഞ്ഞുങ്ങളോടും ഒരല്പം വാത്സല്യം കൂടുതൽ തോന്നും.
” മനുഷ്യത്വം മറ്റെവിടെ നിന്നും ഇല്ലാതാകുന്നത് നമുക്ക് സഹിക്കാം. പക്ഷേ അമ്മമാരുടെ മനസ്സിൽ നിന്ന് ആയാലോ?” നൊമ്പരത്തിപ്പൂവിലെ ഡോക്‌ടർ പത്മനാഭൻ ഒരിടത്ത് ചോദിക്കുന്നു. ഇതു തന്നെയാണ് ഈ സിനിമയെ വെറും ‘ചലിക്കുന്ന ചിത്രം‘ എന്നതിൽ നിന്ന് ഉയർത്തി ചലിപ്പിക്കുന്ന ( മനസ്സിനെ ചലിപ്പിക്കുന്ന) ചിത്രം എന്ന നിലയിലേക്ക് ഉയർത്തുന്നത്.
ഇനിപ്പറയൂ- മലയാളത്തിൽ ഈ സിനിമ എങ്ങനെ ഓടാനാണ്? മലയാളത്തിൽ ഈ സിനിമയെടുത്ത പത്മരാജനെ വിഡ്ഢി എന്നല്ലാതെ എന്തു വിളിക്കും. മരിച്ചു എന്നുറപ്പു വന്നതിനുശേഷം പത്മരാജനെ മലയാളസിനിമയുടെ ഗന്ധർവൻ എന്നു വാഴ്‌ത്തുന്നവരും, പത്മരാജൻ അവാർഡ് തരപ്പെടുത്താനായി രാധാലക്ഷ്മിച്ചേച്ചി എന്നു നീട്ടി വിളിക്കുന്നവരും പൊറുക്കട്ടെ!
| Devan Nair

ഇതില്‍ നൊമ്പരത്തിപൂവ് സിനിമയെക്കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ലല്ലോ. ഇത് ഒരു മികച്ച ആസ്വാദന കുറിപ്പായി എനിക്ക് തോന്നിയില്ല . കഥയും കഥാപാത്രങ്ങളെയും കുറിച്ച് കുറച്ചു കൂടി ആഴത്തില്‍ വിലയിരുതമായിരുന്നു .
@ Devan
താങ്കള്‍ വളരെ നന്നായി എഴുതി. നല്ല ഭാഷയും! അഭിനന്ദനങ്ങള്‍. പദ്മരാജനെ കുറിച്ച് പറയുമ്പോള്‍ ഇത്തിരി വികാരാധീനനായി എന്ന് തോന്നുന്നു. പറഞ്ഞതിലധികം സത്യങ്ങലാനെങ്കിലും ചലച്ചിത്രതെക്കളും ചലച്ചിത്രകാരനെ കുറിച്ചാണ് പറഞ്ഞതെന്നൊരു പരിഭവം ബാക്കി നില്‍ക്കുന്നു!
“സാഹിത്യത്തിന്റെ ഉടുത്തുകെട്ടുള്ളതു കൊണ്ട് മാത്രം എം ടിക്ക് ഒന്നാം സ്‌ഥാനം കൽപ്പിച്ചു നൽകുന്നു എന്നേയുള്ളൂ. ആലങ്കാരികതയുള്ള സംഭാഷണങ്ങൾ രചിച്ചു എന്നതിനപ്പുറം ഒരത്ഭുതവും തിരക്കഥാകൃത്ത് എന്ന നിലയിൽ എം ടി ചെയ്തിട്ടില്ല”
ദേവന്‍ nayar — ശക്തമായി താങ്കളോട് വിയോജിക്കുന്നു. ആലങ്കരികധയുള്ള സംഭാഷണങ്ങള്‍ മാത്രം ആണോ ഓപ്പോളും നിര്മാല്യവും പഞ്ചാഗ്നിയും പെരുംതച്ചനും വടക്കന്‍ വീരഗാഥയും കടവും സദയവും മറ്റും മറ്റും! പദ്മരാജന്‍ മഹാന്‍ ആണെന്ന് പറയാന്‍ വേണ്ടിയാണോ അനവസരത്തില്‍ താങ്കള്‍ രണ്ജിതിനും mt ക്കുമൊക്കെ എതിര് പറയുന്നത്. ജീവിച്ചിരിക്കെ തന്നെ മലയാളി അംഗീകരിച്ചു കൊണ്ടാടിയ ഒരു കലാകാരന്‍ തന്നെയാണ് പദ്മരാജന്‍ എന്ന് നിസംശയം പറയാം. ജോണ്‍ എബ്രഹാം ശ്രേണിയിലേക്ക് താങ്കള്‍ ഒരികളും പദ്മരാജനെ വലിചിഷകേണ്ടി ഇരുന്നില്ല.
സാമ്പത്തിക വിജയം നേടിയില്ല എന്നുള്ളത് മലയാളി പ്രേകഷകരെ കാടടച്ചു വേദി വകാനുള്ള ഒരു അവസരമാക്കി താങ്കള്‍. ഈ അടുത്ത ഇറങ്ങിയ ആദമിന്റെ മകന്‍ വരെ തിയെടരില്‍ ചലനമുണ്ടാകിയില്ല എന്ന് വച്ച് നല്ല സിനിമകളെ അന്ഗീകരികുന്നവര്‍ അത് കണ്ടില്ല എന്നല്ലല്ലോ? ജീവിചിരുന്നപോള്‍ തന്നെ മലയാളി ഹൃദയത്തില്‍ വ്യക്തമായ സ്ഥാനം സ്വന്തമാകിയ അനശ്വര കലാകാരന്‍ ആണ് പദ്മരാജന്‍. മരണ ശേഷം വഴ്തപെട്ടവാന്‍ എന്ന് വിശേഷിപിച്ചു എന്നൊക്കെ ഉള്ള കണ്ടുപിടുത്തം ആ കലാകാരനോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും.
ഇതുപോലെ നാലുപറയണമെന്നു കരുതിയിട്ട് കുറച്ചുനാളായി. Devan Nair Sir അത് ഭംഗിയായി പറഞ്ഞു. എനിക്ക് ഇഷ്ടായീ ചേട്ടാ. അതാ പേരിന്‍റെ കൂടെ ഒരു സര്‍ കൂടി ചേര്‍ത്തത്. അഭിനന്ദനങ്ങള്‍.
Madhavi avatharippikkunna kadhapathrathinte kuttikal apakadathil marichathinekkurichonnum paranjilla. Veronnnum kondalla chodikkunnath. Asianetilo matto varshangalkku munbu kandatha. Pinne Tvyil vvannitte illa. Palarudeyum sthithi athu thanne aakum. athukondu kadha kurachu koodi vyakthamakkamayirunu.
അഭിനന്ദനങ്ങള്‍! സിനിമയെ കുറിച്ച് കൂടുതല്‍ പറഞ്ഞില്ലെങ്കിലും , പത്മരാജന്‍ എന്ന പ്രതിഭയെ നമ്മള്‍ എങ്ങനെ നോക്കി കാണണം എന്ന് വിശദമായി പറഞ്ഞു തന്നതിന് നന്ദി. ശരിക്കും ആരാണ് അദ്ധേഹത്തിന്റെ തകര്‍ച്ചക്ക് ഉത്തരവാദി. ആ സമയത്തുള്ള പ്രേക്ഷകര്‍ ആണോ?
എനിക്കിഷ്ട്ടപെട്ട ഒരു മൂവി ആയിരുന്നു നൊമ്പരത്തിപൂവ് , ശരിക്കും കണ്ണുകള്‍ ഈറന്‍ അണയിക്കുന്ന പടം. നല്ലൊരു സന്ദേശം തരുന്ന പടം.
അതെയതെ. നല്ല സിനിമകളെ സ്നേഹിക്കുന്നവരുടെ മനസ്സില്‍ പദ്മരാജന് അന്നും ഇന്നും സ്ഥാനമുണ്ട്. അദ്ധേഹത്തെ ബോധപൂര്‍വം പുകഴ്ത്താന്‍ വേണ്ടി വേണ്ടി മറ്റു സര്‍ഗധനരെ ഇകഴ്തെണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. MT ക്ക് പകരം പദ്മരജനും പദ്മരാജന് പകരം MT യും ആവുന്നില്ല!!! MT അതിസന്കീര്‍ണങ്ങലായ മനുഷ്യ ബന്ധങ്ങളുടെ കഥ അസാധരണമായ കൈയടക്കത്തോടെ കൈകാര്യം ചെയ്തയാള്‍ ആണെങ്കില്‍ പദ്മരാജന്‍ സാധാരനങ്ങലായ മനുഷ്യ ബന്ധങ്ങളെ അസാധരനത്വതോടെ പകര്‍ത്തിയ കലാകാരനാണ്.
@ദേവന്‍ നായര്‍
നോമ്പരത്തി പൂവ് എന്നാ സിനിമയുടെ ആസ്വാദനം എന്നാ നിലക്ക് ഇത് വളരെ കുറഞ്ഞു പോയി എന്നൊരു കുഞ്ഞു നിരാശ ഉണ്ട്..(ഈ പടം കാണാത്തത് കൊണ്ടാണ് കേട്ടോ) പക്ഷെ പദ്മരാജന്‍ എന്നാ കലാകാരന്റെ കുറിച്ചുള്ള നിരീക്ഷണം എന്നാ നിലക്ക് ഇത് ഉജ്ജ്വലമായിരിക്കുന്നു…നല്ല അസ്സല് ഭാഷ..അഭിനന്ദനങ്ങള്‍..
പദ്മരാജന്‍ എന്നാ കലാകാരനും അദ്ധേഹത്തിന്റെ സിനിമകളും ഇക്കാലത്ത് കൊണ്ടാടപെടുന്നത് പോലെ അക്കാലത്തു വേണ്ടത്ര സ്വീകരിക്കപെട്ടില്ല എന്നുള്ളതും, അദ്ധേഹത്തെ പോലുള്ള ഒരു അപൂര്‍വ പ്രതിഭ ഇതിലുമൊക്കെ ഏറെ അക്കാലത്തെ അര്‍ഹിച്ചിരുന്നു എന്നുള്ള തിരിച്ചറിവും നിരാശയും(ഈ ത്രെഡില്‍ എഴുതുന്ന പദ്മരാജന്‍ സിനിമകള്‍ ഇഷ്ട്ടപെടുന്ന ഏതൊരാള്‍ക്കും ഉള്ളത്) ഒക്കെ കൂടിച്ചേര്‍ന്നു വല്ലാത്തൊരു മൂര്‍ച്ചയുണ്ട് തങ്ങളുടെ ഭാഷക്ക്. നല്ല സിനിമകള്‍ ഇഷ്ട്ടപെടുന്ന ഒരാള്‍ക്കേ ഇങ്ങനെ എഴുതാന്‍ കഴിയൂ. തീച്ചയായും മലയാളം കണ്ട ഏറ്റവും മികച്ച തിരകഥകൃത്ത് അദ്ദേഹം തന്നെയാണ്. അതിന്‍ താങ്കളോട് പരിപൂര്‍ണമായി യോജിക്കുന്നു.
ദേവന്‍ പറഞത് ഏറെക്കുറെ ശരിയാണ്. ജീവിച്ചിരുന്ന സമയത്ത് ഇത്ര ആഴത്തില്‍ പപ്പേട്ടന്റെ സിനിമയെ നീരിക്ഷിച്ചു കണ്ടിട്ടില്ല. രണ്ജിത്നെ കൊട്ടിയതും നന്നായി ….
പക്ഷെ എം.ടി ക്ക് പകരം ആകുമോ ?? ഒരിക്കലും ഇല്ല. ഭാഷ മാത്രമാണോ എം.ടി ?? രഞ്ജിത് ഇന്ത്യ വിഷനില്‍ പറഞത് എം.ടി യെ മാറ്റി നിര്‍ത്തി മറ്റു കലാകാരന്മാരുമായി പദ്മരാജനെ താരതമ്യം ചെയ്യാനാണ്. ഞാന്‍ GANDARVAN ഒക്കെ എം.ടി എഴുതിയാല്‍ ഇതിലും എത്രയോ പൂര്‍ണത അതിനു വരുമായിരുന്നു. ഭാഷ പ്രയോഗിക്കാന്‍ എം.ടി ക്ക് ഉള്ള കഴിവും അസാധാരണം തന്നെ. വടക്കന്‍ വീരഘത പോലെ സംഭാഷണം ഒരു കഥാകൃത്തിനും സാധിക്കും എന്ന് തോണ്‌നില്ല.
@Devan Nair
//( അന്നതിനു കൂട്ടുനിന്ന് നമ്പറിട്ട് തമ്പുരാക്കന്മാരെ അവതരിപ്പിച്ച ചിലർ ഇപ്പോൾ മാനസാന്തരപ്പെട്ട് പത്മരാജനാകാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. ചാൾസ് ഡിക്കൻസിന്റെ വിശ്വപ്രസിദ്ധമായ ക്രിസ്മസ് കാരളിന്റെ ആത്മാവ് അപ്പാടെ അടിച്ചുമാറ്റി, അതിലൊരു പുമാൻ വിശുദ്ധനുമായി.)//
താങ്കള്‍ പദ്മരാജനെ പുകഴ്ത്തുന്നത് ഒക്കെ നന്ന് പക്ഷെ അതിന്റെ പേരില്‍ രഞ്ജിത്തിനെ പോലെ ഒരു കലാകാരനെയും അദ്ധേഹത്തിന്റെ സിനിമകളെയും കുറ്റപ്പെടുത്തിയത് ശരിയായില്ല. പ്രാന്ചിയേട്ടന്‍ ഒരു നല്ല സിനിമ ആണ്(christmas carol മായി വിദൂര സമയം മാത്രം) മാത്രമല്ല ഒരു കാലത്ത് superu കളുടെ മീശപിരി സിനിമകളുടെ വക്താവായിരുന്നെങ്കിലും ഇപ്പോള്‍ മാനസാന്തരം വന്ന സ്ഥിതിക്ക് അയാളെ പ്രോത്സഹിപ്പിചില്ലന്കിലും ആക്ഷേപിക്കാതെ ഇരുന്നു കൂടെ
ഒരു പദ്മരാജന്‍ സിനിമയുടെ റിവ്യൂ എന്നതിനപ്പുറം വെള്ളിടി വെട്ടി ഹുങ്കാര ആരവത്തോടെ പെയ്തു തിമര്‍ക്കുന്ന പേമാരി കണക്കെ ഇന്നത്തെ പ്രേക്ഷകന്റെ ആസ്വാദന ക്ഷമതയുടെ അല്ലെങ്കില്‍ നിലവാര തകര്‍ച്ചയുടെ കോടിയ മുഖത്തേക്ക് തന്റേടത്തോടെ കാര്‍ക്കിച്ചു തുപ്പുകയാണ് താങ്കള്‍ ചെയ്തത്. ആ തന്റേടം അഭിനന്ദനങള്‍ അര്‍ഹിക്കുന്നു. പക്ഷെ അതോടൊപ്പം, മറ്റുള്ളവരുടെ കാര്യങ്ങള്‍ പറഞ്ഞതില്‍ താങ്കള്‍ക്ക് പിഴച്ചു എന്ന് തോന്നുന്നു അത് പറയാതെ വയ്യ :-
1 . //… അന്നതിനു കൂട്ടുനിന്ന് നമ്പറിട്ട് തമ്പുരാക്കന്മാരെ അവതരിപ്പിച്ച ചിലര്‍ ഇപ്പോള്‍ മാനസാന്തരപ്പെട്ട്
പത്മരാജനാകാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്….//
ഇവിടെ താങ്കള്‍ പറയാതെ പറയുന്നത് രന്ജിത്തിനെയല്ലേ. സിനിമ വിജയിക്കുന്നവന്റെയാണ് കലയാണ് അല്ലെങ്കില്‍ വിജയിക്കുന്നവനെ ആ വെള്ളി വെളിച്ചത്തില്‍ സ്ഥാനമുള്ളൂ. അത് അറിഞ്ഞു സിനിമയെ കയ്യിലിട്ടു കളിച്ചവനാണ് രഞ്ജിത്ത്. സിനിമയുടെ പണത്തിന്റെയും വിജയത്തിന്റെയും തോളില്‍ കയ്യിട്ടു നില്‍ക്കുമ്പോഴും തന്റെ പാത ഇതല്ലെന്നും തനിക്കൊരു വഴി വേറെയുന്ടെന്നും തിരിച്ചറിഞ്ഞു സഞ്ചരിച്ചു ആ പാതയിലൂടെയും അയാള്‍ ഇപ്പോള്‍ വിജയങ്ങള്‍ നേടുന്നു. ആ ബുദ്ധിയെ താങ്കളെ പോലെയുള്ളവര്‍ ഇങ്ങനെ പരിഹസിക്കുന്നതില്‍ എന്ത് അര്‍ത്ഥം ?
ഒരാള്‍ ഒരൊറ്റ കല്ലേറില്‍ ഒരു മാങ്ങ വീഴ്ത്തി. രണ്ടാമന്‍ ആയിരം കല്ലെറിഞ്ഞു ഒരു മാങ്ങ വീഴ്ത്തി. ഇവിടെ നമ്മള്‍ ആരെ മിടുക്കന്‍ എന്ന് വിളിക്കും. ഒറ്റ കല്ലില്‍ മാങ്ങ വീഴ്ത്തിയ ആളാണ് നമ്മുടെ മുന്നില്‍ മിടുക്കന്‍. ആയിരം പ്രാവശ്യം ഒരു മാങ്ങക്ക് വേണ്ടി ശ്രമിച്ചവനെ, അവന്റെ കായിക ക്ഷമതയെ നാം മറക്കുന്നു….. ആയിരം പ്രാവശ്യം ഒന്നിനെ ലകഷ്യമാക്കി എറിയുക അതിനു വേണ്ടി ശ്രമിക്കുക എന്നത് ഒരു ചെറിയ കാര്യമാണോ ? പക്ഷെ എന്തുകൊണ്ടോ രണ്ടാമന്‍ നമ്മുടെ മുന്നില്‍ ഒന്നുമല്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഒരു പുഴ കടക്കാന്‍ വര്‍ഷങ്ങളോളം തപം ചെയ്തു ഒരാള്‍ പുഴയ്ക്കു കുറുകെ വെള്ളത്തിനു മീതെ നടക്കാനുള്ള കഴിവ് സ്വായത്തമാക്കുന്നു. മറ്റൊരാള്‍ ഒരു ദിവസം പോലും ഇതിനു വേണ്ടി പാഴാക്കാതെ വെറും നാലണ ( 25 പൈസ ) കൊണ്ട് ഒരു തോണിക്കാരനെ വരുത്തി അക്കര കടക്കുന്നു. ഇവരില്‍ ആരാണ് കേമന്‍ ? ജീവതത്തിന്റെ നല്ലൊരു പങ്കും തപം ചെയ്തു വെള്ളത്തിനു മീതെ നടക്കാന്‍ കഴിവ് നേടിയ ആളോ അതോ ഒരു ദിവസം പോലും ജീവതത്തില്‍ പാഴാക്കാതെ നാലണ കൊണ്ട് കാര്യം നേടിയ വ്യക്തിയോ ? എന്റെ മുന്നില്‍ ഇവര്‍ രണ്ടു പേരും ഒരു അര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ കേമന്മാര്‍ ആണ്. അത് പോലെ തന്നെയാണ് പല്‍മരാജനും രഞ്ജിത്തും എന്ന് പറയാനാണ് എനിക്ക് താല്പര്യം. പല്‍മരാജന് തുല്യം അദ്ദേഹം മാത്രം, അതുപോലെ രണ്ജിത്തിനു തുല്യം രഞ്ജിത് മാത്രം
2 ..// .. സാഹിത്യത്തിന്റെ ഉടുത്തുകെട്ടുള്ളതു കൊണ്ട് മാത്രം എം ടിക്ക് ഒന്നാം സ്‌ഥാനം കല്‍പ്പിച്ചു നല്‍കുന്നു എന്നേയുള്ളൂ. ആലങ്കാരികതയുള്ള സംഭാഷണങ്ങള്‍ രചിച്ചു എന്നതിനപ്പുറം ഒരത്ഭുതവും തിരക്കഥാകൃത്ത് എന്ന നിലയില്‍ എം ടി ചെയ്തിട്ടില്ല….//
താങ്കളുടെ ഇങ്ങനെയൊരു കണ്ടുപിടുത്തത്തെ, കാഴ്ചപാടിനെ നിശതമായി എതിര്‍ക്കുന്നു. എം ടി യുടെ തൂലിക തുമ്പില്‍ നിന്ന് വന്ന എല്ലാ ചിത്രങ്ങളും താങ്കള്‍ കണ്ടിട്ടില്ല എന്നര്‍ത്ഥം. സദയം, സുകൃതം, വീരഗാഥ, അമൃതം ഗമയ, പഞാന്ഗ്നി, നഖക്ഷതങ്ങള്‍, ഓപ്പോള്‍, നിര്‍മാല്യം, ഒരു ചെറു പുഞ്ചിരി, ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത്, വില്‍കാനുണ്ട് സ്വപ്‌നങ്ങള്‍, അക്ഷരങ്ങള്‍, ആള്‍ കൂട്ടത്തില്‍ തനിയെ, അനുബന്ധം, ഉയരങ്ങളില്‍ ( ലിസ്റ്റ് അപൂര്‍ണം) തുടങ്ങിയ എം ടി ചിത്രങ്ങളില്‍ വെറും ആലന്കാരിതയുള്ള സംഭാഷങ്ങള്‍ മാത്രമ്മേ താങ്കള്‍ ശ്രവിച്ചുവുള്ളൂ എങ്കില്‍ താങ്കളുടെ സംവേദന ക്ഷമതക്കു എന്തോ തകരാറുണ്ട് എന്ന് മനസ്സിലാക്കണം. എന്റെ ഒരു അഭിപ്രായത്തില്‍ മലയാളത്തിലെ തിരകഥകളുടെ പെരുന്തച്ചന്‍ M T തന്നെ അത് കഴിഞ്ഞേ മറ്റാര്‍ക്കും സ്ഥാനമുള്ളൂ. രണ്ടാം സ്ഥാനം പല്‍മരാജനും മൂന്നാം സ്ഥാനം ലോഹിക്കും ശ്രീനിക്കും പങ്കിട്ടു നല്‍കാം. കലാന്തരങ്ങള്‍ക്ക് ശേഷം M T മാത്രമേ മലയാള സാഹിത്യത്തിലും സിനിമ സാഹിത്യത്തിലും ഓര്‍മയോടെ നില നില്‍ക്കുകയുളൂ. കണ്ണുള്ളപ്പോള്‍ അതിന്റെ വില അറിയില്ല എന്ന് പറയുമ്പോലെയാണ് ഇപ്പോള്‍ കാര്യങ്ങള്‍. കാലശേഷം എല്ലാം വാഴ്ത്തപെടും അത് കാലത്തിന്റെ ഒരു ശീലമാണ്. ഇപ്പോള്‍ പല്‍മരാജനെ വാഴ്തുംപോലെ നാളെ M T ഇതിന്റെ ആയിരം മടങ്ങ് വാഴ്തപെടും. കാലത്തിനു മാത്രം ശീലമായ ഒരു പ്രഹേളിക പോലെ അത് തുടരും. ഈ 80 താം വയസ്സിലും പുതിയ ചിത്രമായ രണ്ടാമൂഴത്തിന് വേണ്ടി തിരികഥ ചെയ്യുന്ന മലയാളത്തിന്റെ എഴുത്തച്ഛനെ നമിക്കേണ്ടത് എത്ര കൈകള്‍ കൊണ്ടാണ്?
ദേവന്‍ നായര്‍ എന്നൊരു പേരില്‍ താങ്കളെ ഇതിനു മുന്പായി എവിടെ കണ്ടിട്ടില്ല. താങ്കള്‍ ഇവിടെ തുടരണമെന്ന് അഭ്യര്‍ത്തിക്കുന്നു. സൂപ്പറുകളുടെ പ്രായത്തെ കുറിച്ചും ചിലപ്പോള്‍ മാങ്ങയാണോ മാങ്ങണ്ടി ആണോ ആദ്യം ഉണ്ടായത് എന്നീ രീതിയിലുള്ള വാദങ്ങളും മടുത്തു തുടങ്ങി. ആരോഗ്യകരമായ ഒരു ചര്‍ച്ചക്ക് താങ്കളെ പോലുള്ളവര്‍ ഇവിടെ ആവശ്യമാണ്, വീണ്ടും കാണാം എന്ന പ്രത്യാശയോടെ…
ഈ ലോകത്ത് ദുഃഖം മാത്രമേ ഉള്ളു??? കവി ശാശ്വതമോന്നെ ദുഃഖം എന്ന് പാടിയെങ്കിലും നമ്മള്‍ ആരും സന്തോഷിക്കാറില്ലേ??? കലാരൂപങ്ങള്‍ ഒരു സംസ്ക്കാരത്തിന്റെ ഭാഗമായി ഒരു വിനോദോപാധിയായി വളര്‍ന്നു വന്നതാണ്. സിനിമയെ ആ കൂട്ടത്തില്‍ പെടുത്താമെങ്കില്‍ എന്ത് കൊണ്ട് ദുഖത്തിന്റെ താഴ്വാരങ്ങളെ മാത്രം ആശ്രയിക്കണം??? ജീവിതം എപ്പോളും NH 17 ആവില്ല എന്നറിയാം. കുണ്ടും കുഴിയും കാണും. എന്ന് വെച്ച് അത് മാത്രമേ സിനിമ ആക്കാന്‍ പാടുള്ളൂ??? ശ്രി ദേവന്‍ പറയുന്നത് കേട്ടാല്‍ നമുക്കൊക്കെ എന്തോ കാര്യമായ കുഴപ്പമുണ്ടെന്നു തോന്നി പോകും. ഈ സിനിമക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടിയില്ല എന്നത് അതിറങ്ങിയ കാലത്തിന്റെ കുഴപ്പമായി നാന്‍ കരുതുന്നു. ലോകത്തിന്റെ നന്മയില്‍ വിശ്വസിച്ചൂടെ ചേട്ടാ??? വല്ലപ്പോളും ഒരു തമാശ കേട്ട് ചിരിച്ചോളൂ ആരോഗ്യത്തിനു നല്ലതാ.
കഥയെക്കാളുപരി കഥാകാരനെ ക്കുറിച്ച് പറയാനാണ് താങ്കള്‍ സമയം കൂടുതല്‍ ചിലവഴിച്ചത് എന്നത് ഈ സിനിമ ഇത് വരെ കാണാന്‍ സാധിക്കാത്ത എനിക്ക് അല്‍പ നിരാശ നല്‍കി.
പിന്നെ, പദ്മരാജന്‍ തന്നെയായിരുന്നു കേരളം കണ്ട മികച്ച തിരക്കഥാകൃത്ത് എന്ന് പറഞ്ഞതിനോട് 100 % യോജിക്കുന്നു, അതോടൊപ്പം എം ടി യെ കുറിച്ച് പറഞ്ഞതിനോട് പൂര്‍ണമായും ഇല്ല താനും (അതിപ്പോള്‍ നമ്മുടെ വിഷയവും അല്ലല്ലോ). എന്നാല്‍ പദ്മരാജന്‍ ജീവിച്ചിരിക്കെ തന്നെ അദ്ദേഹത്തിനെ അറിയാവുന്നവര്‍ അദ്ദേഹത്തിലെ കലാകാരനെ ആദരിച്ചിരുന്നു, പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നാല്‍ ഇന്നത്തെ പോലെ അധികം പോപ്പുലര്‍ ആയിരുന്നില്ല അദ്ദേഹം എന്നത് സത്യമാണ്. അതിന്റെ കാരണങ്ങളും പലതാണ്. ഒന്നാമതായി അദ്ദേഹം 12 വര്‍ഷങ്ങള്‍ മാത്രമേ സിനിമയില്‍ ഉണ്ടായിരുന്നുള്ളൂ. പോപ്പുലര്‍ ആയി വന്നപ്പോഴേക്കും വിധി അദ്ധേഹത്തെ അപഹരിച്ചു കൊണ്ട് പൊയ്ക്കളഞ്ഞു. അദ്ദേഹം മരിച്ചു പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആദ്യ സ്വകാര്യ ചാനല്‍ ആയ ഏഷ്യാനെറ്റ് പോലും കേരളത്തില്‍ പിറവിയെടുക്കുന്നത്. അത് വരെ ലഭ്യമായിരുന്ന ദൂരദര്‍ശനില്‍ ആവട്ടെ “മണ്ണും പിണ്ണാക്കും”, തെങ്ങും തെങ്ങക്കുലയും” തുടങ്ങിയ പാഴ് ഡോകുമേണ്ടറികള്‍ അല്ലാതെ കലയെയും സിനിമയെയും പറ്റി ആകെ കാണിച്ചു കൊണ്ടിരുന്നത് ദിലീപ് കുമാര്‍, നര്‍ഗീസ് തുടങ്ങിയ പ്രതിഭകളുടെ ചിത്രഹാറും, തിക്കുറിശി, രാഘവന്‍ തുടങ്ങിയവരുടെ ചിത്രഗീതവും മറ്റുമാണ്. അതുകൊണ്ട് തന്നെ സിനിമാകൊട്ടകയില്‍ സ്ഥിരമായി കയറുന്നവര്‍ക്കും സിനിമാ/സാഹിത്യ മേഖലകളില്‍ ഒഴിച്ചുള്ള സാധാരണക്കാര്‍ക്കും പദ്മരാജനെ വേണ്ടത്ര പിടിയില്ലാതെ പോയത് സത്യം തന്നെ. അതിനു രണ്ജിതിനു മാത്രമായി എന്തെങ്കിലും പങ്കുള്ളതായി തോന്നുന്നുമില്ല. പലരും ഉത്തരവാദികള്‍ ആണ്. താങ്കള്‍ സൂചിപ്പിച്ചത് പോലെ ഇത്തരം പടങ്ങള്‍ കാണാന്‍ ആര്‍ക്കും സമയം ഇല്ല. ഇതൊന്നും ഇപ്പോള്‍ ഓടുകയുമില്ല. പ്രേക്ഷകരില്‍ കൂടുതല്‍ പേരും ഈ ജനുസില്‍ ഉള്ളവര്‍ ആയതിനാല്‍ നല്ല സിനിമകള്‍ പ്രതീക്ഷിക്കുന്നവന്‍ വിഡ്ഢി എന്നല്ലാതെ മറ്റൊന്നും പറയാന്‍ ഇല്ല, താങ്കളുടെ ഭാഷയും,അതിന്‍റെ മൂര്‍ച്ചയും അസ്വദിച്ചു എന്ന് കൂടി പറയട്ടെ.
@ Devan Nair,
Jay പറഞ്ഞത് പോലെ ഇനിയും ഇവിടെ കാണണം , we need you
നല്ല ഭാഷ, മൂര്‍ച്ചയുള്ള വാദഗതി, പക്ഷേ എം ടി അത്രക്ക് മോശം ആണോ? അദ്ദേഹത്തിന്റെ തിരക്കഥകള്‍ ഒരു കാതം മുന്നിലാണ്. അത് വെറും സാഹിത്യത്തിന്റെ തൊങ്ങലുകളായി തോന്നുന്ന അധികം പേരുണ്ടാകുമെന്ന് തോന്നുന്നില്ല. വികാരത്തിന് അധീനനായത് കൊണ്ടാണോ ഇതു സിനിമയെ വിലയിരുത്താനുള്ള പേജ് ആണ്, പ്രേക്ഷകരെ അല്ല എന്നു മറന്നു പോയത്?
@ Jay
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഒരു പുഴ കടക്കാന്‍ വര്‍ഷങ്ങളോളം തപം ചെയ്തു ഒരാള്‍ പുഴയ്ക്കു കുറുകെ വെള്ളത്തിനു മീതെ നടക്കാനുള്ള കഴിവ് സ്വായത്തമാക്കുന്നു. മറ്റൊരാള്‍ ഒരു ദിവസം പോലും ഇതിനു വേണ്ടി പാഴാക്കാതെ വെറും നാലണ ( 25 പൈസ ) കൊണ്ട് ഒരു തോണിക്കാരനെ വരുത്തി അക്കര കടക്കുന്നു. ഇവരില്‍ ആരാണ് കേമന്‍ ? ജീവതത്തിന്റെ നല്ലൊരു പങ്കും തപം ചെയ്തു വെള്ളത്തിനു മീതെ നടക്കാന്‍ കഴിവ് നേടിയ ആളോ അതോ ഒരു ദിവസം പോലും ജീവതത്തില്‍ പാഴാക്കാതെ നാലണ കൊണ്ട് കാര്യം നേടിയ വ്യക്തിയോ ?
തീര്‍ച്ചയായും 25 പൈസ കൊണ്ട് കാര്യം നേടിയ വ്യക്തിയാണ് മിടുക്കന്‍. ആ 25 പൈസ കൊണ്ട് തോണിക്കാരനെങ്കിലും ഗുണം ഉണ്ടായി. ജീവിതകാലം മുഴുവന്‍ തപം ചെയ്തു വെള്ളത്തിന് മീതെ നടക്കാന്‍ കഴിഞ്ഞത് കൊണ്ട് ആര്‍ക്ക് പ്രയോചനം?? അയാള്‍ക്ക് ആ സമയം കൊണ്ട് ഒരു പാലം പണിയാമായിരുന്നില്ലേ? നാട്ടുകാര്‍ക്ക് മൊത്തം ഉപയോഗപ്പെട്ടെനെ! ഇതിപ്പോ, പാഴ്ജന്‍മം എന്നല്ലാതെ എന്താ പറയാ?
തികച്ചും നിരാശാ ജനകമായ ഒരു ആസ്വാദന കുറിപ്പായി പോയി ഇത്. അതും (കേട്ടറിവ് വെച്ച്) ഇത് പോലെയുള്ള ഒരു മികച്ച സിനിമയെ കുറിച്ച് ഇങ്ങനെയാണോ വിലയിരുത്തേണ്ടത്? ഇതിലെ സംഗീതം ചെയ്തിരിയ്ക്കുന്നത് M G രാധാകൃഷ്ണന്‍ ആണെന്ന് തോന്നുന്നു. ഇതിലെ പാട്ടുകള്‍ നല്ലതാണോ, അല്ലെങ്കില്‍ ഹൃദയത്തെ സ്പര്ഷിയ്ക്കുന്ന കുറച്ചു നല്ല രംഗങ്ങള്‍ ഇതെല്ലാം എഴുതിയാല്‍ അല്ലെ ആസ്വാദനം ആവുകയുള്ളൂ?
//കരച്ചിലൊതുക്കിക്കൊണ്ട് നമ്മുടെ കണ്ണീർ തുടയ്ക്കുകയാണ് നൊമ്പരത്തിപ്പൂവിലെ കഥാപാത്രങ്ങൾ.// – ഈ വരികള്‍ എനിക്കങ്ങ് നല്ലപോലെ ഇഷ്ടപ്പെട്ടു… ടോടലി നന്നായിട്ടുണ്ട്… എങ്കിലും താങ്കള്‍ സിനിമയേക്കാള്‍ അധികം മറ്റു കാര്യങ്ങളാണോ പറഞ്ഞെതെന്നൊരു സംശയം തോന്നുന്നു. സിനിമയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ വളരെ കുറവാണ്. സിനിമയുടെ അണിയറ പ്രവൃത്തകരെയും മറ്റും താങ്കള്‍ തീര്‍ത്തും വിസ്മരിക്കുകയും ചെയ്തു. ഒരുപക്ഷെ സിനിമ അടുത്തെങ്ങും വീണ്ടും കാണാന്‍ പറ്റാത്തതും സമയക്കുറവും ഒക്കെ ആയിരിക്കാം അല്ലെ കാരണം?
നല്ല മൂര്‍ച്ച ഉള്ള ഭാഷ. ജയ് പറഞ്ഞപോലെ താങ്കള്‍ ഇനിയും മൂവീരാഗയില്‍ എഴുതണം. ഇനിയും കാണണം.
“തീർത്തും തിരസ്‌കൃതനായ ഒരു കലാകാരനായിരുന്നില്ല പത്മരാജൻ. പക്ഷേ, പരാജയത്തിന്റെ കരിനിഴൽ ആ സർഗജീവിതത്തിന്റെ ഇടനാഴികളിലെല്ലാമുണ്ട്. പത്മരാജൻ സിനിമകളുടെ മഹത്ത്വം അദ്ദേഹം ജീവിച്ചിരിക്കെ മലയാളികൾ അറിയാതെ പോയി. അറിഞ്ഞവർ അറിഞ്ഞതായി നടിച്ചില്ല. ഇന്നിപ്പോൾ മലയാളസിനിമയുടെ ഗന്ധർവനെന്നും തിരക്കഥയുടെ രാജകുമാരനെന്നുമൊക്കെ പത്മരാജനെ വാഴ്‌ത്തുന്നവർ ഓർക്കുക: സ്വന്തം കലാസൃഷ്‌ടികൾ പ്രേക്ഷകർ തിരസ്‌കരിച്ചതിൽ മനം നൊന്ത്, നെഞ്ചുപൊട്ടി മരിച്ച ഒരു കലാകാരനായിരുന്നു ആ മനുഷ്യൻ.”
വലിയൊരു മണ്ടത്തരം ആണ് ദേവന്‍ നായര്‍ എഴുതിയത്. ഒരു യഥാര്‍ത്ഥ കലാകാരന്‍ ജനങ്ങളുടെ ശ്രദ്ധയും സ്നേഹവും കിട്ടിയില്ലെങ്കിലും അവരുടെ സര്‍ഗത്മകതയുമായി മുന്‍പോട്ടു പോകും. Vincent Van Gogh ഒന്നാതരം ഉദാഹരണം. അദ്ദേഹം മരിക്കുമ്പോള്‍ അദ്ദേഹം ആകെ വിറ്റിരുന്നത് ഒരേയൊരു പെയിന്റിംഗ് മാത്രമായിരുന്നു. (കൂടുതല്‍ വിറ്റിരുന്നെങ്കില്‍, കുറെ കൂടി ശ്രദ്ധിക്കപെട്ടിരുന്നെങ്കില്‍ കുറെ നാള്‍ കൂടുതല്‍ ജീവിക്കുമോ – അതൊരു ഉത്തരമില്ലാത്ത ചോദ്യമാണ്.) ജോണ്‍ കീറ്റ്സ് മരിച്ചപ്പോള്‍ 25 വയസ്സ് പ്രായം. മഹാ മോശം കവി എന്നായിരുന്നു നിരൂപകരുടെ പൊതുവായ അഭിപ്രായം. (നിരൂപകനായ ജോണ്‍ വില്‍സണ്‍ ക്രോക്കെര്‍ എം കൃഷ്ണന്‍ നായര്‍ ശൈലിയില്‍ എഴുതിയ ഒരു നിരൂപണം കീറ്റ്സിനെ വിഷാധപെടുത്തി എന്നും കേട്ടിട്ടുണ്ട്.) വൈക്കം മുഹമ്മദ് ബഷീര്‍ തലച്ചുമടായി സ്വന്തം പുസ്തകം വിറ്റ ആളാണ്.
ഇങ്ങനെയുള്ള ഒരു അവസ്ഥയും പദ്മരാജനില്ല. കച്ചവട സിനിമയുടെ പല അലമ്പ് കെട്ടിയെഴുന്നോള്ളിപ്പുകളും പദ്മരാജന്റെ സിനിമയില്‍ കാണാം. അത് കൊണ്ട് തന്നെ പദ്മരാജന്‍ ഇത്രയധികം സിനിമ സൃഷ്ടിച്ചു. അങ്ങനെയുള്ള ഒരാളെ വലിയ സംഭവമാക്കുന്നതാണ് പ്രശ്നം – അല്ലാതെ “ആള്‍ക്കാര്‍ തിരസ്കരിച്ച, മറന്നു പോയ ലോല ഹൃദയന്‍”" എന്നുള്ള ഒരു കാഴ്ചപാട് ആവശ്യമില്ല.
നേരത്തെ മരിച്ചു പോയത് ഒരു ട്രാജഡി തന്നെ…ജീവിച്ചിരുന്നെങ്കില്‍ “സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്താനുള്ള” ആര്‍ജവം പദ്മരാജന്‍ കാണിക്കുമോ? ഒരു ശ്രീനിവാസന്‍ അവശത ചിലപ്പോള്‍ ഉണ്ടായേനെ.
nalla review. Congrats Devan. You are right in your observation. I cant watch that film again. Athraku feel cheyum. I saw this long ago and cant imagine seeing it again. so heart breaking.
//സാഹിത്യത്തിന്റെ ഉടുത്തുകെട്ടുള്ളതു കൊണ്ട് മാത്രം എം ടിക്ക് ഒന്നാം സ്‌ഥാനം കല്‍പ്പിച്ചു നല്‍കുന്നു എന്നേയുള്ളൂ. ആലങ്കാരികതയുള്ള സംഭാഷണങ്ങള്‍ രചിച്ചു എന്നതിനപ്പുറം ഒരത്ഭുതവും തിരക്കഥാകൃത്ത് എന്ന നിലയില്‍ എം ടി ചെയ്തിട്ടില്ല//
അത് ശരിയാണ് പദ്മരാജനെ സംബന്ധിച്ചും. രണ്ടു പേരുടെയും ശരിക്കും ഉള്ള പാത സിനിമയുടെതായിരുന്നില്ല സാഹിത്യത്തിന്റെതായിരുന്നു. അതില്‍ രണ്ടുപേരും കഴിവ് തെളിയിച്ചിട്ടും ഉണ്ട്. സിനിമ എന്നാല്‍ സംവിധായകന്‍ കാണികളോട് ദ്രിശ്യങ്ങളിലൂടെ അയാളുടെതായ രീതിയില്‍ കമ്മ്യൂണിക്കേറ്റു ചെയ്യുന്ന ഒരു മാധ്യമമാണ്. അത് സാഹിത്യത്തിന്റെ ക്യാന്‍വാസില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഡയലോഗ് എന്നാല്‍ സിനിമയില്‍ ഉപയോഗിക്കുന്ന ഒരു ‘ടൂള്‍’ മാത്രമാണ്. ഡയലോഗ് അല്ല സിനിമയുടെ നട്ടെല്ല്. അങ്ങനെ നോക്കുമ്പോള്‍ രണ്ടുപേരും അവരുടെ സിനിമ എക്സലന്‍സ് അധികം പ്രകടിപ്പിച്ചിട്ടില. അത് കൊണ്ട് തന്നെ അവരെ മിഡില്‍ സ്ട്രീം സിനിമാക്കാര്‍ എന്നാണു വിളിക്കുന്നത്.
ഇതു റിവ്യൂ ആണെന്ന് തോന്നിയില്ല. പക്ഷേ നല്ല ഭാഷ… Keep it up..
പദ്മരാജന്‍ മറണത്തിനു ശേഷം വാഴ്ത്തപ്പെട്ടാളൊന്നും അല്ല. സാഹിത്ത്യകാരന്‍ എന്ന നിലയിലും, തിരക്കഥാകാരന്‍, സംവിധായകന്‍ എന്ന നിലയിലൊക്കെ അദ്ധേഹം അറിയപ്പെടുന്ന ആള്‍ തന്നെയായിരുന്നൂ. സാമ്പത്തികമായ വിജയങ്ങള്‍ ഏറേ ഒന്നും ഇല്ല എങ്കില്‍ പോലും, അദ്ധേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ധേഹത്തിന്റെ സിനിമകളെ കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അല്ലാതെ അര്‍ഹിച്ച അംഗീകാരം നേടാതേ ഇടനെഞ്ചു പോട്ടി മരിച്ച ആളാണ് പദ്മരാജന്‍ എന്നൊക്കെ പറയുന്നത് വാസ്തവ വിരുദ്ധമാണ്.
എം.ടി യെ കുറിച്ച് പറഞ്ഞതിനോടും യോജിപ്പില്ല. അലങ്കാരികമായ വാചാടോപം മാത്രമാണോ എം.ടി യുടെ തിരക്കഥകള്‍? പരിണയം വേറേ ആരെങ്കിലും എഴുതിയിരുന്നെങ്കില്‍ പൈങ്കിളി ആയിപ്പോകുമായിരുന്നു. സദയത്തിലെ ആ ‘atmosphere’ സ്രുഷ്ടിക്കുന്നതില്‍ തിരക്കഥയുടെ പങ്ക് വലുതാണ്…എന്തിന്… വീരഗാഥപോലും, അലങ്കാരിക സംഭാഷണങ്ങളുടെ സിനിമയാണ് എങ്കില്‍ ഇപ്പോള്‍ ആ സിനിമ ആസ്വദിക്കുന്നതു പോലെ, ആസ്വദിക്കാന്‍ കഴിയില്ലെന്ന് ഉറപ്പ്.
താഴ്വാരം, സദയം എം ടി മോശമെന്ന് പറയാനാവുമോ ? ജോണ്‍ പോളിനെ പരാമര്‍ശിച്ചു കണ്ടില്ല മറന്നതാണോ ?
devan sir
ORU MOORTHY REVIEW VAYICHA SUGAM.
@ദേവന്‍ നായര്‍
ആദ്യമായി താങ്കളുടെ ഈ ആസ്വാദന കുറിപ്പ് , ഈ കൂടെ ഉള്ള മറ്റു reviews ഇല്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. വളരെ ഇഷ്ടപ്പെട്ടു. എഴുത്തും, നിരീക്ഷണങ്ങളും… അത് പോലെ മാറി ചിന്തിക്കാന്‍ കാണിച്ച ആര്‍ജ്ജവവും ഒക്കെ. റിവ്യൂ ഇല്‍ സിനിമയുടെ കഥയും അവലോകനങ്ങളും കുറവായി എന്ന് വിലപിക്കുന്നവര്‍ ഉണ്ടാവാം. എന്നിരുന്നാലും പുതിയ ചില ചര്‍ച്ചകള്‍ക്ക് വേദി തുറന്നിട്ട് തന്നതില്‍ അഭിനന്ദനങ്ങള്‍….
ചില കാര്യങ്ങളില്‍ എനിക്കും വിയോജിപ്പുണ്ട്. പക്ഷെ അതൊക്കെ ഇവിടെ മുന്‍പ് കമെന്റ് ചെയ്തവരില്‍ പലരും പറഞ്ഞത് തന്നെ. പദ്മരാജനും എം ടി യും തമ്മില്‍ താരതമ്യം ചെയ്തു ആര് ഒന്നാമന്‍ എന്ന് തീരുമാനിക്കേണ്ടി വന്നാല്‍ കടുപ്പം തന്നെ. പലരെയും പോലെ ഞാനും പദ്മരാജന്‍ സിനിമകളുടെ കടുത്ത ആരാധകന്‍ ആണെങ്കില്‍ പോലും തിരഞ്ഞെടുപ്പ് നടത്തിയേ മതിയാവൂ എങ്കില്‍ എന്റെ ഒന്നാം സ്ഥാനം എം ടി ക്ക് തന്നെ.
“ആലങ്കാരികതയുള്ള സംഭാഷണങ്ങൾ രചിച്ചു എന്നതിനപ്പുറം ഒരത്ഭുതവും തിരക്കഥാകൃത്ത് എന്ന നിലയിൽ എം ടി ചെയ്തിട്ടില്ല.” വിയോജിക്കുന്നു …കാരണം അദ്ദേഹം സമ്മാനിച്ച ഒരു പിടി മനോഹരം ആയ സിനിമകളും എന്നും ഓര്‍മയില്‍ തങ്ങി നില്‍ക്കുന്ന ചില സിനിമ മുഹൂര്‍ത്തങ്ങളും വെറും ആലങ്കാരിക സംഭാഷണങ്ങള്‍ മാത്രം ആയിരുന്നില്ല ഇതെല്ലാം…(ഒത്തിരി ഉള്ളത് കൊണ്ടാണ് എടുത്തു എഴുതാത്തത്…)
പദ്മരാജന്‍ ജീവിച്ചിരുന്നപ്പോള്‍ വേണ്ട വിധത്തില്‍ അന്ഗീകരിക്കപ്പെട്ടില്ല എന്നതിനേക്കാള്‍ മരണത്തിനു ശേഷവും അദ്ദേഹത്തിന്‍റെ സിനിമകളിലൂടെ അദ്ദേഹത്തെ കൂടുതല്‍ പേര്‍ മനസ്സിലെറ്റുന്നു എന്ന് കരുതാന്‍ ആണ് താല്പര്യം. തീയറ്റരുകളെ ഇളക്കി മറിച്ചില്ല എന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ സിനിമകള്‍ അന്ഗീകരിക്കപെട്ടത് പോരായിരുന്നു എന്നുള്ള വിലയിരുത്തല്‍ ഉചിതം ആണെന്ന് കരുതുന്നില്ല.(താങ്കള്‍ ഇങ്ങനെ വിലയിരുത്താന്‍ തീയറ്ററിലെ വിജയ നിലവാരവും കണക്കില്‍ എടുത്തു എന്ന് കരുതുന്നു). അങ്ങനെ ആണേല്‍ അടൂര്‍, അരവിന്ദന്‍, ജോണ്‍ എബ്രഹാം തുടങ്ങി എന്തിനു കെ ജി ജോര്‍ജ് വരെ ഈ ഗണത്തില്‍ പെടുന്നു എന്ന് പറയാമല്ലോ! എന്റെ അഭിപ്രായത്തില്‍ തീയറ്ററില്‍ നിന്നും അത് പോലെ തന്നെ critics ഇല്‍ നിന്നും ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിച്ചിട്ടുള്ള ഒരാള്‍ ആയിരുന്നു പദ്മരാജന്‍. പിന്നെ ഇന്ന് ആള്‍ക്കാര്‍ കൊണ്ട് നടക്കുന്ന അത്രയും വൈകാരികം ആയ ബന്ധം അന്ന് ഈ സിനിമകളോടും ഈ അനുഗ്രഹീതന്‍ ആയ കലാകരനോടും ഉണ്ടായിരുന്നിരിക്കില്ല. ആ കാര്യത്തില്‍ ജയ് യുടെ നിരീക്ഷണങ്ങള്‍ ആണ് ഒന്നാം തരം. നഷ്ടപ്പെടുമ്പോള്‍ ആണ് നമ്മള്‍ പലതിന്റെയും വില അറിയുക..
പുനത്തില്‍ ഇന്റെ “മരുന്നില്‍”..ലിയോ ടോള്‍ സ്റോയ് യുടെ വാര്‍ ആന്‍ഡ് പീസ് ഇനെ ഉദ്ധരിച്ചു പറയുന്ന ഒന്നുണ്ട്, അതിന്റെ ആശയം ഇങ്ങനെ ആണ് ..\പ്രണയിച്ചു വിവാഹിതര്‍ ആയ ദമ്പതി കഥാപാത്രങ്ങളില്‍ ഭാര്യ, കുറച്ചു നാള്‍ കഴിയുമ്പോള്‍ ഭര്‍ത്താവിനോട് ചോദിക്കുന്നു നിങ്ങള്‍ക്കിപ്പോള്‍ എന്നോട് പണ്ടുള്ളത് പോലെ പ്രണയം എന്തെ ഇല്ലാത്തത് എന്ന്. അപ്പോള്‍ ഭര്‍ത്താവ് പറയുന്നു “നീ എന്റെ കയ്യിലെ തള്ള വിരല്‍ ആണ് ” എന്ന്. അത് നഷ്ടപ്പെടുമ്പോള്‍ മാത്രം ആണ് അതിന്റെ വില അറിയുക…/
അകാലത്തില്‍ അദേഹം നമ്മളെ വിട്ടു പിരിഞ്ഞതില്‍ നിന്നും ഒക്കെ ഈ വൈകാരിക ഭാവം /അടുപ്പം ഒക്കെ നമ്മള്‍ക്ക് അദ്ദേഹത്തോട് കൂടുതല്‍ ഉണ്ടായി എന്നുള്ളതും ഒരു സത്യം അല്ലെ. നേരെ മറിച്ചു ശ്രീനിവാസനെ പോലെ ഒടുക്കം നാലാം കിട തിരക്കഥയും കഥയും ഒക്കെ എഴുതുന്ന ഒരു കാലം വന്നിരുന്നേല്‍ ഇതേ ആള്‍ക്കാര്‍ തന്നെ തള്ളി പറഞ്ഞേനെ. എം ടി യുടെ ഒരു മഹത്വം അദ്ദേഹത്തിന്റെ ഇത്രയും extended സിനിമ പ്രവര്‍ത്തനം പരിശോധിച്ചാല്‍ മോശം സിനിമകള്‍ വളരെ കുറവാണ് എന്നതാണ്. (പ്രത്യേകതകള്‍ ഇല്ലാത്തവ കണ്ടേക്കാം) (ഇതില്‍ നിന്ന് പഴശ്ശി രാജാ exclude ചെയ്യുന്നു ) എന്റെ ലിസ്റ്റ് ഇല്‍ രണ്ടാം സ്ഥാനം ലോഹിത ദാസ്, മൂന്നാം സ്ഥാനത്തു ശ്രീനിവാസനെക്കാള്‍ യോഗ്യന്‍ ജോണ്‍ പോള്‍ ആണെന്ന് കരുതുന്നു…ചാമരം, ആലോലം, മര്‍മ്മരം,യാത്ര, അതിരാത്രം, കാതോടു കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, ഉത്സവപ്പിറ്റെന്നു, മാളൂട്ടി തുടങ്ങിയവ ധാരാളം..(ശ്രീനിവാസന്‍ കുറച്ചു ഒന്നാംതരം സിനിമകള്‍ എഴുതിയിട്ടുണ്ടെങ്കിലും വളരെ അധികം തട്ട് പൊളിപ്പന്‍ സിനിമകളും ചെയ്തിട്ടുണ്ട്. കുറെ മോഷണങ്ങളും അദ്ദേഹത്തിന്‍റെ ക്രെഡിറ്റ് ഇല്‍ ഉണ്ട്….ആയതിനാല്‍ ഈ ലിസ്റ്റ് ഇല്‍ അദ്ദേഹം താഴെയേ നില്‍ക്കൂ എന്നാണ് എന്റെ അഭിപ്രായം)
രഞ്ജിത് – തല്ക്കാലം മൂക്കില്ലാ രാജ്യത്തെ മുറി മൂക്കന്‍ രാജാവ് ആണെന്നാണ് എന്റെ അഭിപ്രായം (പലേരി മാണിക്യം നോവല്‍ വായിച്ചതിനു ശേഷം സിനിമ കണ്ടാല്‍ സിനിമയില്‍ രഞ്ജിത് നടത്തിയ കൂട്ടി ചെര്‍ക്കലുകളും മാറ്റങ്ങളും ഒക്കെ മോശം എന്ന് തന്നെ പറയേണ്ടി വരും..) രഞ്ജിത് സാമാന്യം ഭേദപ്പെട്ട തിരക്കഥ കൃത്ത് തന്നെ, പക്ഷെ എം ടി പദ്മരാജന്‍ തുടങ്ങിയവരുടെ കൂടെ കൂട്ടി കെട്ടാന്‍ എന്തായാലും സമയം ആയിട്ടില്ല… ദേവന്‍ താങ്കളോട് ഒരു അപേക്ഷ ഉണ്ട്…തുടര്‍ന്നും ഇവിടെ സജീവം ആയി എഴുതുക. വായിക്കാനും കൂടുതല്‍ നല്ല ചര്‍ച്ചകള്‍ നടത്താനുമായി കാത്തിരിക്കുന്നു…
@ജയ്
ഗംഭീര നിരീക്ഷണങ്ങള്‍…നല്ല ഭാഷ…അതി മനോഹരം.
സുജിത് , അംബിക പറഞ്ഞതിനോട് യോജിക്കുന്നു..
പദ്മരാജന്‍ ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ വായിച്ച ഒരു നല്ല റിവ്യൂ തന്നെ ആയിരുന്നു ഇത് , അഭിനന്ദനങ്ങള്‍. പക്ഷെ ഈ ചര്‍ച്ചയുടെ വിഷയം ‘പദ്മരാജനെ വീണ്ടും കാണുമ്പോള്‍’ എന്നല്ലേ, അല്ലാതെ ‘ ആരായിരുന്നു പദ്മരാജന്‍ ‘ എന്നല്ലല്ലോ സുഹ്രത്തെ . ‘നൊമ്പരത്തിപൂവ് ‘ ഇതുവരെ കാണാത്ത ഒരു വ്യക്തി ഇത് വായിച്ചാല്‍ ഒരു ബസ്സപകടം മാത്രമേ മനസ്സിലകൂ, സിനിമയെ കുറിച്ചുള്ള ആഴത്തില്‍ ഉള്ള ചര്‍ച്ച കൂടി അനിവാര്യമായിരുന്നു. ഒപ്പം താങ്കള്‍ പറഞ്ഞ പല കാര്യങ്ങളോടും എന്റെ പരിമിതമായ അറിവ് വെച്ച് ശക്തമായി എതിര്‍ക്കുന്നു .
ജീവിച്ചിരികുമ്പോള്‍ എല്ലാവരുടെയും അവഗണന ഏറ്റു വാങ്ങി നരകിച്ചു മനം നൊന്തു മരിച്ച ഒരു വ്യക്തി ആയിരുന്നില്ല പദ്മരാജന്‍, അദ്ദേഹത്തിന്റെ ചുരുക്കം ചില ചിത്രങ്ങള്‍ ഒഴികെ മറ്റെല്ലാം തന്നെ നല്ല വാണിന്ജ്യ വിജയങ്ങള്‍ നേടിയവ തന്നെ ആയിരുന്നു. മരണ ശേഷം അദ്ദേഹത്തിന് ജീവിചിരുന്നതിനെക്കാള്‍ അംഗീകാരം ലഭിച്ചു എന്നുള്ളത് ശെരി തന്നെ .
/ചാൾസ് ഡിക്കൻസിന്റെ വിശ്വപ്രസിദ്ധമായ ക്രിസ്മസ് കാരളിന്റെ ആത്മാവ് അപ്പാടെ അടിച്ചുമാറ്റി, അതിലൊരു പുമാൻ വിശുദ്ധനുമായി /
ഇത് തികച്ചും തെറ്റായ ഒരു വ്യാഖ്യാനം തന്നെ ആണ് , ഒരു വിദൂര സാദ്രിശ്യം ഉണ്ടോ എന്നു പോലും സംശയം.
/അന്നതിനു കൂട്ടുനിന്ന് നമ്പറിട്ട് തമ്പുരാക്കന്മാരെ അവതരിപ്പിച്ച ചിലർ ഇപ്പോൾ മാനസാന്തരപ്പെട്ട് പത്മരാജനാകാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്./
ഏതൊരു ടെലിവിഷന്‍ അഭിമുഖത്തിലും ശ്രീ രഞ്ജിത്ത് തന്റെ ഗുരു സ്ഥാനത് പ്രതിഷ്ടിചിരികുന്ന വ്യക്തി തന്നെ ആണ് പദ്മരാജന്‍. ഉപ്പോളം വരില്ല ഉപ്പിലിട്ടത് എങ്കിലും രഞ്ജിത്ത് ഈ കാലഗട്ടത്തിന്റെ ആവശ്യം തന്നെ ആണ്.
/ആലങ്കാരികതയുള്ള സംഭാഷണങ്ങൾ രചിച്ചു എന്നതിനപ്പുറം ഒരത്ഭുതവും തിരക്കഥാകൃത്ത് എന്ന നിലയിൽ എം ടി ചെയ്തിട്ടില്ല /
mt വാസുദേവന്‍ നായരുടെ വടക്കന്‍ വീരഗാധയിലെ സംഭാഷനഗല്‍ മാത്രം ഓര്‍ത്തു വെച്ച് കൊണ്ടാണ് താങ്കള്‍ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞതെന്ന് തോനുന്നു . പദ്മരാജന്‍ മഹാന്നായ ഒരു കലാകാരനും ഗന്ധര്‍വ ജന്മവും ആണെന് പറയുന്നതോടൊപ്പം തന്നെ മലയാളത്തിലെ മറ്റു പ്രഗല്‍ഭ വ്യക്തികളെ ഇടിച്ചു തായ്തിയാല്‍ പദ്മരാജന്റെ വില ഉയരുകയില്ല . ഒരുപക്ഷെ പദ്മരാജന്റെ മഹത്തരം എന്നു പറയുന്ന പല തിരക്കഥകളും MT എഴുതിയിരുനെങ്കില്‍ കുറച്ചു കൂടി നന്നായേനെ എന്നു തോനുന്നു . എന്നും മലയാള സിനിമയുടെ തിരക്കഥയുടെ പെരുംതച്ചന്‍ MT തന്നെ ആണ് എന്നുളതില്‍ യാതൊരു സംശയവും ഇല്ല .മൂന്നാം സ്ഥാനം ലോഹിയും ശ്രീനിയും പങ്കിട്ടാലും പദ്മരാജനെ രണ്ടാമത് മാത്രമേ നിര്‍ത്താന്‍ സാധിക്കുകയുള്ളൂ .
@ movieraga
എം ടി വാസുദേവന്‍ നായരേ കുറിച്ചും ഇങ്ങനെ ഒരു ചര്‍ച്ച സംഘടിപ്പിച്ചാല്‍ നല്ലതാകും എന്നു തോനുന്നു. മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷെമിക്കുക ..
“ആലങ്കാരികതയുള്ള സംഭാഷണങ്ങൾ രചിച്ചു എന്നതിനപ്പുറം ഒരത്ഭുതവും തിരക്കഥാകൃത്ത് എന്ന നിലയിൽ എം ടി ചെയ്തിട്ടില്ല” ,
ഈ പ്രസ്ഥാവന മറുപടി അര്‍ഹിക്കുന്നില്ല എങ്കിലും സത്യത്തെ നിഷേധിച്ചിട്ടു കാര്യമില്ല, പഞ്ചാഗ്നിയിലെ ഇന്ദിരക്ക് പകരം വെക്കാന്‍ ഒരു കഥാപാത്രവും പദ്മരാജന് തരാന്‍ കഴിയില്ല. പദ്മരജനെക്കളും ഒരു ഒന്നോ രണ്ടോ പടി മുന്നില്‍ തന്നെയാണ് എം ടി .
ദേവൻ നായർ, കൊടു കൈ! എം ടിയെ കാണുമ്പോൾ മുട്ടു വിറയ്‌ക്കുന്നവർ വിറപ്പിച്ചോട്ടെ. പക്ഷേ, താങ്കൾ പറഞ്ഞതാണ് സത്യം. എം ടി എഴുതിയ സിനിമകൾ എല്ലാം ഒട്ടും സിനിമാറ്റിക്കല്ലാത്ത നാടകങ്ങൾ മാത്രമാണെന്ന് സിനിമയേക്കുറിച്ച് അറിയാവുന്നവർക്ക് അറിയാം.
ജീവിച്ച കാലത്ത് ചലച്ചിത്രകാരനെന്ന നിലയിൽ പ്രേക്ഷകരുടെ അംഗീകാരം കുറച്ചു മാത്രം കിട്ടിയ ആളായിരുന്നു പത്മരാജൻ. മറ്റാരും പൊതുവേ പറയാറില്ലാത്ത ആ സത്യവും താങ്കൾ ധൈര്യമായി പറഞ്ഞു. പലരും വാഴ്‌ത്തിയിരുന്നെങ്കിലും തിയറ്ററിൽ ആളു കയറ്റാൻ കഴിഞ്ഞ അദ്ദേഹത്തിന്റെ സിനിമകൾ വളരെ കുറച്ചേയുള്ളു. (അതു മിക്കപ്പോഴും പത്മരാജന്റെ കുഴപ്പമായിരുന്നില്ല. ഇന്നത്തേപോലെ അന്നും നല്ലതൊന്നും കണ്ണിൽ പിടിക്കാത്തവരായിരുന്നു ഭൂരിഭാഗം പ്രേക്ഷകരും.) അവസാനചിത്രമായ ഞാൻ ഗന്ധർവന്റെ പരാജയം പത്മരാജന്റെ മരണത്തിനു കാരണമായി എന്നു തന്നെയാണ് താങ്കളെപ്പോലെ ഞാനും വിശ്വസിക്കുന്നത്. താങ്കൾ പറഞ്ഞതുപോലെ, നെഞ്ചുപൊട്ടി മരിച്ച ഒരു കലാകാരൻ.
ഒരു കാര്യത്തിൽ മാത്രമേ വിയോജിപ്പുള്ളു: പത്മരാജനൊപ്പമോ അതിനു മുകളിലോ നിൽക്കുന്ന ഒരു തിരക്കഥാകൃത്ത് മലയാളത്തിലുണ്ട്: കെ ജി ജോർജ്. അദ്ദേഹത്തിന്റെ ഇരകളുടെ തിരക്കഥ മാത്രം വായിച്ചു നോക്കിയാൽ എന്തെങ്കിലും സംശയമുള്ളവർക്ക് മാറിക്കിട്ടും. ജീവിച്ചിരിക്കുന്നതുകൊണ്ട് അദ്ദേഹത്തെ ആരും പുകഴ്‌ത്തുന്നില്ല എന്നേയുള്ളു,
//എം ടിയെ കാണുമ്പോൾ മുട്ടു വിറയ്‌ക്കുന്നവർ വിറപ്പിച്ചോട്ടെ. പക്ഷേ, താങ്കൾ പറഞ്ഞതാണ് സത്യം. എം ടി എഴുതിയ സിനിമകൾ എല്ലാം ഒട്ടും സിനിമാറ്റിക്കല്ലാത്ത നാടകങ്ങൾ മാത്രമാണെന്ന് സിനിമയേക്കുറിച്ച് അറിയാവുന്നവർക്ക് അറിയാം.//
അതായതു ഇവിടെ MT യെ അനുകൂലിചെഴുതിയവരെല്ലാം സിനിമയെ കുറിച്ച് ലവലേശം വിവരം തൊട്ടു തീണ്ടിയിട്ടില്ലതാവരനെന്നു!!! നല്ല കണ്ടു പിടുത്തം! നല്ല സിനിമയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ക്ക് പദ്മരജന്റെയും MT യുടെയും സ്ഥാനങ്ങളെ കുറിച്ച് വ്യക്തമായ ബോധം ഉണ്ടായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. MT യെ പദ്മരജനുമായി താരതമ്യം ചെയ്യുന്നതില്‍ തന്നെ ഒരു അര്‍ത്ഥവുമില്ല. MT മറ്റൊരാള്‍ക്ക് വേണ്ടി എഴുതുക മാത്രമേ ചെയ്തിട്ടുള്ളൂ, പദ്മരാജന്‍ സ്വന്തം തിരക്കതകളെ സംവിധാനവും ചെയ്തിരുന്നു.
//ജീവിച്ച കാലത്ത് ചലച്ചിത്രകാരനെന്ന നിലയിൽ പ്രേക്ഷകരുടെ അംഗീകാരം കുറച്ചു മാത്രം കിട്ടിയ ആളായിരുന്നു പത്മരാജൻ.//
പദ്മരാജന്‍ ഒരു നല്ല സാഹിത്യ കാരനും സംവിധയകനുംയിരുന്നു. പദ്മരാജന്‍ അര്‍ഹിക്കുന്ന അംഗീകാരം അക്കലത്തെ media exposure നു അനുപാതമായി അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. അന്നത്തെയും ഇനാതെയും സാഹചര്യങ്ങള്‍ compare ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. 25-30 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള scope of exposure ഉം ഇന്നത്തെ scope of exposure ഉം വത്യസ്തമാണ്.
നാളെ MT ദിവംഗതനയത്തിനു ശേഷം, മറ്റൊരാള്‍ ഇന്ന് ദേവന്‍ നായര്‍ പദ്മരാജനെ കുറിച്ച് പരിതപിച്ചത് പോലെ പരിതപിക്കാന്‍ അവസരം കൊടുക്കതിരിക്കനെങ്ങിലും നമുക്ക് MT യെ തള്ളിപ്പരയതിരിക്കാം!!
പദ്മരാജന്‍ ജീവിച്ചിരുന്നപ്പോള്‍ തഴയപ്പെട്ടു എന്നത് പൂര്‍ണമായും ശരിയല്ല, പൂര്‍ണമായും തെറ്റുമല്ല. അദ്ധേഹത്തിന്റെ സിനിമകളെ സ്നേഹിച്ചിരുന്ന ഒരു കൂടം ആളുകള്‍ അന്നും ഉണ്ടായിരുന്നു. പദ്മരാജന്റെ പ്രസക്തി, അദ്ധേഹത്തിന്റെ സിനിമകള്‍ക്ക് ഇന്നും കിട്ടുന്ന ജന പിന്തുണയാണ്. സംവിധായകന്‍ എന്നാ നിലയില്‍ അദ്ദേഹം പൂര്‍ണമായും വിജയമായിരുന്നോ എന്ന് സംശയിക്കെണ്ടാതുണ്ട്, എങ്കിലും ഒരു തിരക്കഥകൃത് എന്നാ നിലയില്‍ അദ്ദേഹം താരതമ്യങ്ങള്‍ക്ക് അതീതനാണ്. എം ടി യെക്കുര്ച്ചു പറഞ്ഞതിനോട് വിയോജിക്കുന്നു, കാരണങ്ങള്‍ പലരും പറഞ്ഞു കഴിഞ്ഞു.
പിന്നെ, സിനെമയെക്കുരിച്ചല്ല, സിനിമാക്കാരെകുറിച്ചാണ് കൂടുതലും പറഞ്ഞത്. നല്ല ഭാഷാശൈലി, എങ്കിലും പറയേണ്ട സന്ദര്‍ഭം ശെരിയായില്ല എന്നാണ് എനിക്ക് തോന്നുന്നത്. രഞ്ജിത്തിനെ അങ്ങനെ അടച്ചക്ഷേപിക്കേണ്ട ഒരു കാര്യവുമില്ല , സാക്ഷാല്‍ പദ്മരാജന്‍ പോലും കച്ചവട താല്പര്യങ്ങള്‍ക്കനുസരിച്ചു തന്റെ ചിത്രങ്ങളില്‍ ചില added flavours പില്‍ക്കാലത്ത് ചേര്‍ത്തിട്ടുണ്ട്. അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. പിന്നെ,establish ചെയ്യപ്പെട്ടു എന്ന് തോന്നിയപ്പോള്‍, സ്വന്തമായി ഒരു നിര്‍മാണ കമ്പനി തുടങ്ങി തരക്കേടില്ലാത്ത ചില ചിത്രങ്ങളുടെ ഭാഗവാക്കാവാന്‍ രണ്ജിതിനു കഴിഞ്ഞു. അഭിനന്ധിക്കപ്പെടെണ്ട കാര്യം തന്നെയാണ് അത്.
@Arun Arjun, February 15, 2012 • 7:38 am
എന്ത് പറ്റി അരുണ്‍ അര്‍ജുന്‍ ? എം ടിയെ കാണുമ്പോള്‍ മുട്ടു വിറയ്‌ക്കുന്നവര്‍ വിറപ്പിച്ചോട്ടെ എന്നൊക്കെ പ്രയോഗിക്കുമ്പോള്‍ അങ്ങിനെയുള്ള അമ്ലഭാഷങ്ങള്‍ക്ക് ഇവിടെ എന്ത് പ്രസക്തി എന്ന് കൂടി ചിന്തിക്കമായിരുന്നു. ആദ്യം എം ടി യാരെന്നും പദ്മരാജന്‍ ആരെന്നും അറിയുക, അല്ലാതെ സാമാന്യ ബുദ്ധി എവിടെയോ പണയം വെച്ച പോലെ വായില്‍ തോന്നിയത് തനിക്കു പാട്ട് എന്ന മട്ടില്‍ എഴുതി വിടുന്നതില്‍ എന്ത് ഭൂഷണം സുഹൃത്തെ ? താങ്കള്‍ ഇങ്ങനെ എത്ര കൈ കൊടുത്താലും ദേവന്‍ നായര്‍ അത് സ്വീകരിക്കുമെന്ന് തോന്നുന്നില്ല. !
എം . ടി ക്ക് തുല്യം എം.ടി മാത്രം. ഈ അതുല്യ പ്രതിഭയെ ഒന്നും കാണാതെ പൂജ്യനാക്കുന്നത് ശരിയാണോ? പത്മരാജന്‍ നല്ലൊരു കലാകാരന്‍ ആണ്. പത്മരാജന്‍ ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ പലതും സംഭവിച്ചേനെ! വെറുതെ ഒരു തര്‍ക്കം വേണ്ട. ഈ പ്രതിഭകളെ താരതമ്യം ചെയ്യേണ്ട. മലയാള സിനിമയുടെ, സാഹിത്യത്തിന്റെ ഏറ്റവും മുന്‍ നിരയില്‍ നില്‍ക്കുന്നവരാണ് അവര്‍.
@Dr. Deeps
nalla nireekshanam. Lohithadasnekaal oru padi munnil nilkunnathu John Paul alle ennoru samsayam. By the way does anyone know why he stopped writing for movies? Sreenivasan can be placed only below these writers.
@ Arjun Arun..
പരിണയം, സദയം, കടവ്, സുക്രുതം… ഈ 4 സിനിമക്കും എം.ടി തിരക്കഥ എഴുതിയതാണ്..
ഇതില്‍ ഏതേങ്കിലും ഒന്നില്‍ സിനിമാറ്റിക്ക് അല്ലാതെ സാഹിത്ത്യാംശവും, നാടകീയതയും അമിതമായതു കൊണ്ട് ആരോചകമായ ഭാഗങ്ങള്‍ ഏതോക്കെയെന്നു ചൂണ്ടികാണിച്ചു തരുമോ? ഇത് ഒരു വെല്ലുവിളിയല്ല. എന്റെ അറിവിനു വേണ്ടി മാത്രമാണ്. (എനിക്ക് എം.ടി യുടെതായി ഏറ്റവും ഇഷ്ടമായ തിരക്കഥകളാണ് ഇവ… അതു കൊണ്ട് ആണ് ഈ 4 എണ്ണം തിരഞ്ഞേടുത്തത്..) ഞാന്‍ വീണ്ടും പറയുന്നു ഇത് ഒരു വാദ പ്രതിവാദത്തിനോ, വെല്ലു വിളിക്കൊ അല്ല… എന്തു കോണ്ട് നിങ്ങള്‍ക്ക് അങ്ങിനെ ഒരു അഭിപ്രായം വന്നൂ എന്ന് അറിയാനുള്ള കൗതുകം മാത്രം. നിങ്ങള്‍ക്കൊക്കെ സിനിമയേക്കുറിച്ച് ( എം.ടി തിരക്കഥകള്‍ ഇഷ്ടപ്പെടുന്ന) ഞങ്ങളേക്കാളും വിവരം ഉണ്ടല്ലോ… അതു കൊണ്ട് ചോദിച്ചതാ,,,,
@ ambika
MT മറ്റൊരാള്‍ക്ക് വേണ്ടി എഴുതുക മാത്രമേ ചെയ്തിട്ടുള്ളൂ, പദ്മരാജന്‍ സ്വന്തം തിരക്കതകളെ സംവിധാനവും ചെയ്തിരുന്നു.
നിര്‍മ്മാല്യം, കടവ്, ഒരു ചെറു പുഞ്ചിരി ഇതിന്റൊക്കെ തിരക്കഥയും, സംവിധാനവും എം.ടി തന്നെയായിരുന്നൂ… (ഒരു തെറ്റു തിരുത്തല്‍ മാത്രമാണേ..)
മനോഹരമായ ഭാഷാ ശൈലിക്ക് ഉടമയാണ് ശ്രീ ദേവന്‍ നായര്‍ എന്ന് തുറന്നു സമ്മതിക്കുന്നതിനൊപ്പം നൊമ്പരത്തിപൂവ് എന്ന ഈ ചിത്രത്തിന്റെ ആസ്വാദനത്തില്‍ എം.ടി യെയും രഞ്ജിത് നെയും ചുമ്മാ മാന്തി വിടാന്‍ ശ്രമിച്ചു അദ്ദേഹത്തില്‍ നിക്ഷിപ്തമായ കടമയില്‍ നിന്നും വ്യതിചലിച്ചതില്‍ ഖേദവും രേഖപ്പെടുത്തുന്നു. ആലങ്കാരിതയുള്ള സംഭാഷണങ്ങള്‍ രചിക്കുന്ന ആള്‍ മാത്രമാണ് എം .ടി .എന്ന് താങ്കള്‍ക്കു തോന്നി എങ്കില്‍ അത് താങ്കളുടെ നിരീക്ഷണത്തിലെ പോരായ്മ എന്നെ പറയാന്‍ കഴിയൂ. ശക്തമായി വിയോജിക്കുന്നു . ശ്രീ. എം.ടി യുടെ തൂലികക്ക് വിഷയീഭവിച്ച കഥകളെ കുറിച്ച് താങ്കള്‍ എന്തെ ഒന്നും മിണ്ടീലാ? സംഭാഷണവും വേഷഭൂഷാദികളും ഒക്കെ വെറും രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ ഒക്കെ അല്ലേ അര്‍ഹിക്കുന്നുള്ളൂ? എത്രയെത്ര വ്യത്യസ്തങ്ങളായ പ്രമേയങ്ങള്‍ ആണ് അദ്ദേഹത്തിന്റെ തിരക്കഥകള്‍ ആയി നമുക്ക് വീണു കിട്ടിയത് ? സാഹിത്യത്തിന്റെ ഉടുത്തു കെട്ട് എന്ന് താങ്കള്‍ പറഞ്ഞ സംഭവം അത്ര പുച്ഛത്തോടെ പ്രയോഗിക്കേണ്ട ഒന്നാണോ ? അതൊരു വരമാണ് ,അനുഗ്രഹമാണ്. അത് തരിമ്പും തീണ്ടിയിട്ടില്ലാത്ത മണ്ണുണ്ണികളാണ് ഇന്നത്തെ മലയാള സിനിമയുടെ ശാപം.
പദ്മരാജനെയും ശ്രീനിവാസനെയും ലോഹി സാറിനെയും ഒക്കെ എം.ടിയുമായി compare ചെയ്യുന്നതേ ശുദ്ധ അബദ്ധം . അവരവരുടെ ശൈലിയില്‍ അവരൊക്കെ നല്ല നല്ല കഥകള്‍ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട് . അതില്‍ ഇന്ന ആള്‍ കേമന്‍ , മറ്റേ ആള്‍ മോശം എന്നൊക്കെ വിലയിരുത്തുന്നത് എന്തടിസ്ഥാനത്തിലാണ് ? ശ്രീ .രഞ്ജിത് ന്റെ കാര്യം എടുത്താല്‍ മനോരമ പത്രത്തിലെ കോളത്തില്‍ ഷാജി കൈലാസിന് വേണ്ടി അദ്ദേഹം hi voltage സംഭാഷണങ്ങള്‍ തുപ്പുന്ന അമാനുഷിക കഥാപാത്രങ്ങളെ സൃഷ്ടിച്ചത് സാമ്പത്തിക പരാധീനത ഒന്ന് കൊണ്ട് മാത്രമാണ് എന്ന് തുറന്നു പറയുകയുണ്ടായി. പൈങ്കിളി സീരിയലുകളില്‍ അഭിനയിക്കുന്നു എന്ന് പുച്ഛത്തോടെ പറയുന്നവരോട് ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞത് പോലെ മെഴുകുതിരി കത്തിച്ചു പിടിച്ചു നട്ടുച്ചനേരത്ത് കവലകളില്‍ കവിത ചൊല്ലി നടക്കാന്‍ ഇന്നെനിക്കാവില്ല , എനിക്കൊരു മകനുണ്ട്, ഭാര്യയുണ്ട് . പണത്തിനു വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്ന് തുറന്നു പറയാന്‍ മടി കാട്ടാത്ത ആര്‍ജ്ജവം , സത്യസന്ധത ഒക്കെ രഞ്ജിത് ഉം കാണിക്കുന്നു . അതൊരു ചെറിയ കാര്യമല്ല തന്നെ. നടന്നു പഴകിയ ആ പാതകളില്‍ നിന്നും മാറി നടക്കാന്‍ ഇന്ന് അദ്ദേഹം ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹമായ ഒരു കാര്യമായാണ് എനിക്ക് തോന്നുന്നത് . മലയാള സിനിമയ്ക്കു ഇന്ന് വന്നു ഭവിച്ചിട്ടുള്ള അപചയത്തിന് കാരണം തിരഞ്ഞാല്‍ വളരെ ചെറിയ ഒരു പങ്കേ ശ്രീ. രഞ്ജിത് നു കാണൂ . പിന്നെ ജീവിച്ചിരുന്ന കാലത്ത് പദ്മരാജന് അര്‍ഹിച്ച അന്ഗീകാരങ്ങള്‍ കിട്ടിയില്ല എന്നും അദ്ദേഹം വൃണിതഹൃദയനായാണ് ഇഹലോകവാസം വെടിഞ്ഞത് എന്നൊക്കെ ഉള്ള നിരീക്ഷണങ്ങള്‍ ബാലിശം എന്നേ പറയാനാവൂ. ഏറ്റവും വലിയ അംഗീകാരം, അവാര്‍ഡ് , അത് മറ്റാരുടെയും അല്ല , പ്രേക്ഷകന്റെ ആണ് . ആ കാര്യത്തില്‍ അളവറ്റ സമ്പന്നന്‍ ആയിരുന്നു ശ്രീ.പദ്മരാജന്‍.
നൊമ്പരത്തിപൂവില്‍ മമ്മുക്കയുടെയും മാധവിയുടെയും റോളുകള്‍ ആണ് മനസ്സില്‍ തങ്ങി നില്‍ക്കുന്നത് . കേന്ദ്ര കഥാപാത്രമായ ബേബി സോണിയ പോര .(സംസ്ഥാന അവാര്‍ഡ് ഒക്കെ കിട്ടിയെങ്കിലും ).
ഞാൻ വളരെ മുൻപാണ് ഈ സിനിമ കണ്ടിട്ടുള്ളത്. എങ്കിലും ഏറ്റവും ഇഷ്ടപ്പെട്ട പപ്പേട്ടന്റെ സിനിമ ഏതാണെന്ന് ചോദിച്ചാൽ അത് ഇതാണ്, ഇതാണ്.
വാസ്തവത്തിൽ ഈ പടം ഒരു സൈക്കോളജിക്കൽ അപ്രോച്ച് ആണ്. കഥാപാത്രങ്ങളുടെ മനസ്സിന്റെ അഗാധ തലങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്ന ഈ സിനിമ പ്രേക്ഷകന്റെ മനസ്സിനെ ഇളക്കിമറിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.
നമ്മുടെ സമ്മൂഹം കൽപ്പിച്ച് നൽകിയിട്ടുള്ള അമ്മ/ഭാര്യ/ഭർത്താവ്/അച്ചൻ – ക്ലീഷേയ്ട് അച്ചുകളിൽ വാർത്ത സങ്കൽപ്പങ്ങളെ പാടെ തകർത്തുകൊണ്ടാണ് ഈ സിനിമ വികസിക്കുന്നത്. സ്വന്തം മക്കളുടെ മരണം (ഒരു അപകടം) സ്വന്തം ഭർത്താവ് കാരണമാണല്ലോ എന്ന ചിന്തയാൽ ഭർത്താവുമായി പിരിഞിരിക്കുന്ന മാധവിയുടെ കഥാപാത്രം ഒരുദാഹരണം മാത്രം. മമ്മുട്ടിയും ലാലു അലക്സുമെല്ലാം അഭിനയിക്കുന്നുണ്ടെങ്കിലും ഇത് ഒരു പുരുഷകേന്ദ്രീകൃത കഥയല്ല. കഥാപാത്രത്തിന്റെ വ്യാപ്തി കൊണ്ടും അഭിനയ മികവ് കൊണ്ടൂം മുൻപിൽ നിൽകുന്നത് മാധവിയും അതിനും മേലേ കുമാരി സോണിയയുമാണ്.
മനസ്സിൽനിന്ന് മായാത്ത ഒരുപാട് സീനുകൾ ഉണ്ട് ഈ സിനിമയിൽ. ബസിന്റെ പിൻസീറ്റിൽ ഒരു ഭാണ്ഡവും മുറുകെ പിടിച്ച് നിർവികാരയായി എന്നാൽ ഒരു അങ്കലാപ്പോടെ ഇരിക്കുന്ന ജിജി, ലാലു അലക്സിന്റെ കഥാപാത്രം സമ്മാനിക്കുന്ന പാവയെ വാതിൽ തുറന്ന് പുറത്തുവച്ച് പിന്തിരിഞ്ഞ് നടക്കുന്ന ജിജി അങ്ങനെ അങ്ങനെ ഒരുപാട് സീനുകൾ.
ഒടുവിൽ മാധവി പറയുന്ന ഡയലോഗ് – “എനിക്കു കാണണ്ട, അല്ലാതെ തന്നെ അവൾ കാട്ടിലേക്ക് ഓടി അകന്നു പോകുന്നത് എനിക്ക് കാണാം“. ഒളിച്ചേ എന്ന് പറഞ്ഞുകൊണ്ട് കാട്ടിനുള്ളിലേക്ക് ഓടി മറയുന്ന ജിജിയുടെ ദൃശ്ശ്യം അരു നൊമ്പരമായി മനസ്സിൽ അവശേഷിപ്പിച്ച് നൊമ്പരത്തിപ്പൂവ് അവസാനിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്തവർ തീർച്ചയായും ഈ സിനിമ കാണണം. മനസ്സിനെ പിടിച്ചുലക്കുന്ന അപൂർവ്വം മലയാള സിനിമകളിൽ ഒന്ന്.
ഏതോ TV ചാനലില്‍ വളരെ മുന്‍പാണ് ഈ ചിത്രം കാണാന്‍ ഇടയായത്. ബേബി സോണിയ അവതരിപ്പിച്ച ആ കുട്ടിയുടെ ദയനീയ മുഖം, അതിപ്പോഴും മനസ്സില്‍ തങ്ങി നില്‍കുന്നു. ഏതോ അനാഥാലയത്തിലോ മറ്റോ ഉള്ള ഒരു കുട്ടി അവിടത്തെ ഒരു ജോലിക്കാരിയുമായി അടുക്കുന്നു. അവര്‍ അവിടുന്ന് പോയപ്പോള്‍, ഉള്ള അറിവ് വച്ച് അവരെ തേടി പോകുന്നു, അവര്‍ തന്നെ സ്വീകരിക്കും എന്ന നിഷ്കളങ്കമായ വിശ്വാസത്താല്‍. അവര്‍ ജോലി ഉപേക്ഷിച്ചു പോയത് വിവാഹം കഴിച്ചു പുതിയ ജീവിതം തുടങ്ങാനോ മറ്റോ ആയിരുന്നു. പിന്നീടുള്ള ആത്മ സംഘര്‍ഷങ്ങളോ ഒക്കെയാണ് കഥ. ഉള്ള ഓര്‍മ വച്ച് എഴുതിയതാണ്. മുഴുവന്‍ ശരിയാവണം എന്നില്ല. ബസ്സ് യാത്രയും അപകടവും ഒന്നും എനിക്ക് ശരിക്കോര്‍മയില്ല. ദേവന്‍ നായര്‍ പറഞ്ഞപോലെ കരച്ചിലൊതുക്കി കണ്ണീര്‍ ഒപ്പുക, അതില്‍ കൂടുതല്‍ ഒന്നും തന്നെ ഈ ചിത്രത്തെക്കുറിച്ച് പറയാന്‍ ഇല്ല എന്ന് തോന്നുന്നു… ആ കഥാപാത്രങ്ങള്‍ കുറച്ചൊന്നുമല്ല മനസ്സിനെ അലട്ടുക. ഒരിക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ എങ്കിലും അതിന്നും മനസ്സില്‍ നില്കുന്നത് അതുകൊണ്ട് തന്നെ.
കാലത്തിനു മുന്‍പ് സഞ്ചരിച്ച ആളാണ് പത്മരാജന്‍ എന്ന് പലരും മുന്‍പ് എഴുതിയിട്ടുണ്ടായിരുന്നു. ഈ കുട്ടി കയ്യിലുള്ള അഡ്രസ്സും ആയി വീടന്വേഷിച്ച് വരുമ്പോള്‍ ഒരു സ്ത്രീ (ആ വീട്ടിലെ തന്നെ വേലക്കാരി ആണെന്നാണ് ഓര്‍മ, ഇനി അല്ല എങ്കില്‍ ഏതോ ഒരു സ്ത്രീ) അവളെ കണ്ട്, ആ വീട്ടില്‍ കൊണ്ട് ചെന്നാക്കുന്നു. എന്നിട്ട് ആ സ്ത്രീ പറയുന്നത്, ഈ വീട് അറിയുമോ എന്ന് ഓട്ടോക്കാരോടൊക്കെ ചോദിക്കുന്നത് കണ്ടു, അതില്‍ ചിലര്‍ അറിയാം ഞങ്ങള്‍ കൊണ്ട് ചെന്നാക്കാം എന്നും പറഞ്ഞു ഓട്ടോയില്‍ കയറാന്‍ പറയുന്നത് കണ്ടപ്പോഴാ ഞാന്‍ ചെന്ന് നോക്കി വിളിച്ചു കൊണ്ട് വന്നത്. ഇത്തിരിയേ ഉള്ളൂ എങ്കിലും പെണ്ണല്ലേ? കുട്ടികളോടുള്ള ലൈംഗിക അതിക്രമങ്ങള്‍ നിത്യവും പത്രത്തില്‍ കാണുന്നത് ഇക്കാലത്തൊക്കെയാണ്. ഇന്നത് ഒരു വലിയ സംഭവം അല്ല, അല്ലെങ്കില്‍ അങ്ങനെ ആക്കിത്തീര്‍ത്തു. പക്ഷേ, അതൊക്കെ ഒരു സാധാരണ സംഭവം പോലാണ് ആ ഒരു സംഭാഷണത്തിലൂടെ പത്മരാജന്‍ അന്ന് തന്നെ പറഞ്ഞിരിക്കുന്നത്. 25 വര്‍ഷങ്ങള്‍ മുന്‍പൊക്കെ അത് പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ആണ്.
M T യെ പറ്റി പലരും പറഞ്ഞു കഴിഞ്ഞല്ലോ, അതുകൊണ്ട് ആ ഒരു താരതമ്യത്തിന് ഞാനില്ല. ഒരു ചെറുപുഞ്ചിരി ഒക്കെ കണ്ടാല്‍ നാട്ടില്‍ എത്തിയ ഒരു സുഖം കിട്ടും. അതിപ്പോ തിരക്കഥയാണോ, ആ വീടും തൊടിയും ആണോ, അവിടെയും ചുറ്റുവട്ടത്തും ജീവിക്കുന്ന ഒടുവില്‍ ഉണ്ണികൃഷ്ണനും ബാക്കിയുള്ളവരും ആണോ, എന്താണാ സുഖം തരുന്നത് എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. അതിനകത്തൊക്കെ കയറിയാല്‍ പിന്നെ പടം മുഴുവനും കഴിയാതെ ഇറങ്ങാന്‍ തോന്നുകയില്ല. അതുപോലെ അദ്ദേഹത്തിന്റെ വേറെ എത്ര പടങ്ങള്‍…
@ AMBIKA “നല്ല സിനിമയെയും സാഹിത്യത്തെയും സ്നേഹിക്കുന്നവര്‍ക്ക് പദ്മരജന്റെയും MT യുടെയും സ്ഥാനങ്ങളെ കുറിച്ച് വ്യക്തമായ ബോധം ഉണ്ടായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. MT യെ പദ്മരജനുമായി താരതമ്യം ചെയ്യുന്നതില്‍ തന്നെ ഒരു അര്‍ത്ഥവുമില്ല. MT മറ്റൊരാള്‍ക്ക് വേണ്ടി എഴുതുക മാത്രമേ ചെയ്തിട്ടുള്ളൂ, പദ്മരാജന്‍ സ്വന്തം തിരക്കതകളെ സംവിധാനവും ചെയ്തിരുന്നു.”
Appol Munpe paranja sthaanangale kurichu thaankalkkum valya idea illaaa llee—-Nirmalyam, Bandhanam, Oru cheru punchiri okke aaraanaavo Direction– MT anennaanu ente arivil—–Feeekara dialogue okke adikkunna samayathu kaaryangal okke onnu search cheythu ezhuthiyaal upakaram.
@ Vijayan
Thank you for poiting out my mistake. I realize it now.
കിരണ്‍ പറഞ്ഞത് പോലെ ഒരു ചെറു പുഞ്ചിരി ഒക്കെ കാണാന്‍ തുടങ്ങിയാല്‍ എണീക്കാന്‍ തോന്നില്ല, എന്ത് കൊണ്ടാണെന്ന് ചോദിച്ചാല്‍ അറിയില്ല. അമ്മൂമ്മ മുതസ്സനെ തട്ടിന്‍ മുകളിലിരുത്തി ധൃതി പെട്ട് തേങ്ങ അരചെടുക്കുന്നതൊക്കെ ഓര്‍ത്താല്‍ തന്നെ ചിരി വരും. ദൂരദര്‍ശന്‍ മാത്രം ഉള്ളപ്പോള്‍ തൊട്ടു കാണാന്‍ തുടങ്ങിതാണ് കടവ്, ഇപ്പോഴും ഒരു കുട്ടിയുടെ മനസ്സോടെ ഇരുന്നു തന്നെ അത് വീണ്ടും കാണാം! പരിണയം, സുകൃതം, സദയം, പഞ്ചാഗ്നി, പെരുന്തച്ചന്‍, നഖ ക്ഷ്ടങ്ങള്‍, ഒരു വടക്കന്‍ വീര ഗാഥ…വീണ്ടും വീണ്ടും കാണാന്‍ തോന്നാത്തത് ഇതില്‍ സദയം മാത്രം! അതും പക്ഷെ സഹിക്കാന്‍ ശക്തിയില്ലാത്തത് കൊണ്ട് മാത്രം!
പദ്മരാജനെ അദ്ദേഹം അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്തു കൊണ്ടുതന്നെ ഞാന്‍ എന്നും ഇഷ്ടപ്പെടുന്നു. പക്ഷെ അതൊരിക്കലും MT ക്ക് മുകളില്‍ ഇരുത്തിയാവില്ല.
@ Babu Alex
ഈ മൂവി രാഗയില്‍ ഇതാദ്യമായി താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ 100% യോജിക്കുന്നു!!!
Sometimes you talk sense!!!
Well written babu Alex 1000 likes ..If anyone knows where i can watch nombarathipuvu please share..
@ Babu Alex
ഈശ്വരന്മാര്‍ക്ക് സ്തുതി ….!! ……ഇതാണ് ബാബു അലക്സ് നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്, അഭിനന്ദനങ്ങള്‍…… ആയിരം ചവറുകള്‍ എഴുതി വിടുന്നതിനെക്കാള്‍ എത്രയോ പ്രസക്തിയുണ്ട് ഇങ്ങനെയുള്ള ഒരു ഭാവ മാറ്റത്തിന്…. തുടര്‍ന്ന് പ്രതീക്ഷിക്കുന്നു ഇങ്ങനെയുള്ള നല്ല മൊഴി മുത്തുകള്‍….
@Ambika
അപ്പൊ എന്നെ ഇഷ്ടാണ് അല്ലെ
@ ambika, Vijayan S., ~ Jay ~
എം ടിയേക്കുറിച്ച് ചർച്ച ചെയ്യാനുള്ള സ്ഥലമല്ല ഇതെന്നതുകൊണ്ട് ഞാൻ കൂടുതൽ പറയുന്നില്ല. അങ്ങനെയൊരു പേജ് മൂവിരാഗയിൽ തുറന്നാൽ അപ്പോൾ എഴുതാം. എങ്കിലും, ഒരു സ്‌ക്രീൻ റൈറ്റർ എന്ന നിലയിൽ എം ടി വാസുദേവൻ നായരുടെ രചനകൾക്ക് പത്മരാജന്റെയോ കെ ജി ജോർജിന്റെയോ രചനകളുടെ ചലച്ചിത്രാത്മകത ഇല്ല എന്നു തന്നെ, സിനിമയെ ഒരു കലാരൂപമായി കാണുന്ന എല്ലാവരെയും പോലെ ഞാനും ഉറച്ചുവിശ്വസിക്കുന്നു. ചലച്ചിത്രാത്മകത മാത്രം പരിഗണിച്ചാൽ അടൂർ ഗോപാലകൃഷ്‌ണന്റെ തിരക്കഥകളും മോഹൻ രാഘവന്റെ ഒരേയൊരു ഫീച്ചർ ഫിലിമിന്റെ തിരക്കഥയും എം ടിയുടെ തിരക്കഥകളേക്കാൾ ഉയർന്നു നിൽക്കും. നോവലിസ്റ്റ് എന്ന നിലയിലോ കഥാകൃത്ത് എന്ന നിലയിലോ എം ടിക്കുള്ള സ്ഥാനം ഉയരത്തിലാണെന്നതുകൊണ്ട് screen writer എന്ന നിലയിലും അദ്ദേഹം അതുല്യനാണെന്നു തോന്നുന്നത് സാഹിത്യത്തിന്റെ കണ്ണട വച്ചു നോക്കുന്നതുകൊണ്ടുള്ള ഒരു തോന്നൽ മാത്രമാണ്. സാരമില്ല, ആ കണ്ണട ഒന്ന് ഊരിവച്ചാൽ അതങ്ങു മാറിക്കോളും. സാഹിത്യം വേറെ, സിനിമ വേറെ!:-)
// വീണ്ടും വീണ്ടും കാണാന്‍ തോന്നാത്തത് ഇതില്‍ സദയം മാത്രം! അതും പക്ഷെ സഹിക്കാന്‍ ശക്തിയില്ലാത്തത് കൊണ്ട് മാത്രം! //
അംബിക, ഇക്കാര്യം ഭംഗിയായി എഴുതാന്‍ ശ്രമിച്ചിട്ട് സാധിക്കാതെ പോയതുകൊണ്ട് മാത്രം ഞാന്‍ എഴുതാതിരുന്നതാണ്. താങ്കള്‍ അത് അസ്സലായി തന്നെ എഴുതിയിക്കുന്നു! ഈ പടം TV യിലോ മറ്റോ വന്നാല്‍ ഞാന്‍ ഒഴിവാക്കാറാണ് പതിവ്. താങ്കള്‍ പറഞ്ഞ കാരണം കൊണ്ട് തന്നെ. ഒന്ന് രണ്ടു തവണ കണ്ടിട്ടുണ്ട്, TV യില്‍. വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ അവസാന നാളുകളിലെ അനുഭവങ്ങള്‍ നേരിട്ട് അനുഭവിച്ച പോലെ തന്നെയാണത്.
അല്ല, എന്താ ഇത്… എഡിറ്ററുടെ ചീത്ത കേള്‍ക്കുന്നതിനു മുന്‍പ് നിര്‍ത്തട്ടെ. നൊമ്പരത്തിപ്പൂവിനെ കുറിച്ച് പറയാതെ ഇതിപ്പോ ലൈന്‍ മാറിപ്പോവുകയാണല്ലോ…
@ Arun Arjun
ശരി. മൂവിരാഗ അങ്ങനെ ഒരു പേജ് തുടങ്ങുമെന്നു വിജാരിക്കാം. വാസ്ലൊവ് പുഡ്വൊകിന്‍ പറഞ്ഞത് സിനിമയുടെ സാഹിത്യരൂപമാണ് തിരക്കഥകള്‍ എന്നാണ്. അതില്‍ നിന്ന് സിനിമയേ വേര്‍ത്തിരിച്ച് എടുക്കേണ്ടത് സംവിധായകന്റെ ചുമതലയാണ്. അവിടെ തിരക്കഥാകാരന് ഒരു റോളും ഇല്ല. ശരിയാണ് സുഹ്രുത്തെ, സിനിമയും സാഹിത്യവും രണ്ടാണ്. എന്നു വച്ച് അവ വൈരുദ്ധ്യങ്ങളല്ല. മറിച്ച് പരസ്പര പൂരകങ്ങളാണ്.
പിന്നെ സാഹിത്യവും, സിനിമയും എന്താണെന്ന് താങ്കള്‍ പറഞ്ഞുതരേണ്ട കാര്യമില്ല. അതു മനസിലാക്കാനും, ആസ്വദിക്കാനും ഉള്ള ബുദ്ധി ദൈവം സഹായിച്ച് കിട്ടീട്ടുണ്ട്. അതു കൊണ്ട് കണ്ണട മാറ്റാന്‍ ഉള്ള ഉപദേശത്തിനു നന്ദി. പക്ഷേ, എനിക് അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
@ Arun Arjun, February 16, 2012 • 4:38 pm
//………..സാരമില്ല, ആ കണ്ണട ഒന്ന് ഊരിവച്ചാൽ അതങ്ങു മാറിക്കോളും. സാഹിത്യം വേറെ, സിനിമ വേറെ!:-) …//
എത്രയൊക്കെ പറഞ്ഞു ഒപ്പിച്ച സ്ഥിതിക്ക് ഇതു കൂടി പറഞ്ഞു തരൂ , എന്താണ് സാഹിത്യവും സിനിമയും തമ്മിലുള്ള വ്യത്യാസം ? അത് കൂടി താങ്കളില്‍ നിന്ന് അറിഞ്ഞിട്ടാവാം ബാക്കി ….!!!
ഒരാഗ്രഹം കൂടി, താങ്കള്‍ക്ക് എം ടി യുടെ ഇഷ്ട്ടപെടാതെ പോയ ഒരു നാല് സിനിമകളുടെ പേര് കൂടി പറയാമോ ?
Valid ആയിട്ടുള്ള എതിര്‍വാദങ്ങള്‍ ഒന്നും ഇല്ലാത്തതു കൊണ്ട് ,”സാഹിത്യം വേറെ സിനിമ വേറെ” എന്നാ ഒറ്റ പോയിന്റ് മാത്രമേ എം ടി യെ എതിര്‍ക്കുന്നവര്‍ക്ക് പറയാനുള്ളൂ എന്ന് തോന്നുന്നു. എം ടിയെ പോലെ ഒരു ജീനിയസിനു തിരക്കഥയും വഴങ്ങും എന്നറിയാന്‍ വലിയ പ്രയാസം ഒന്നും വേണ്ട . ഇതെഴുന്നയാല്‍ എം ടിയുടെ ഒരേയൊരു കഥ മാത്രമേ വായിച്ചിട്ടുള്ളൂ , ‘നിന്റെ ഓര്‍മ്മയ്ക്ക് ‘. എം ടിയെ കൂടുതല്‍ അറിഞ്ഞത് സിനിമയിലൂടെയാണ് . ഡയലോഗ്, ഡയലോഗ് എന്ന് പറഞ്ഞു പുചിക്കുന്നവര്‍ വടക്കന്‍ വീര ഗാഥ ആണ് മനസ്സില്‍ കാണുന്നത്. അതൊരു വടക്കന്‍ പാട്ട് സിനിമയാണെന്ന് ഇവര്‍ മറന്നു പോയോ ? അതെ സമയം ഒരു ചെറു പുഞ്ചിരി പോലുള്ള ചിത്രങ്ങളില്‍ ഇത്തരം കടുത്ത സംഭാഷനഗല്‍ ഇല്ലാതെ തന്നെ മികച് രീതിയില്‍ കഥ പറയുന്നുണ്ടല്ലോ.
എം ടി സിനിമകൾക്കുറിച്ച് നമുക്ക് പിന്നീട് ചർച്ച ചെയ്യാം. ഇവിടെ നൊമ്പരത്തിപ്പൂവിനെക്കുറിച്ച് പറയുമല്ലോ.
ശരിക്കും പറഞ്ഞാല്‍ ഈ പടം കാണാത്തത് കൊണ്ട് ചോദിക്കുകയാണ്, cd കിട്ടാനുമില്ല. ഈ പടം എന്താണ് പറയുന്നത് എന്ന് ചെറുതായി വിവരിക്കാമോ?
നല്ല എഴുത്ത്, പക്ഷെ ശരാശരി റിവ്യൂ. പദ്മരാജനെ പുകഴ്ത്താന്‍ വേണ്ടി എം.ടി യെ കുറച്ചു കാണിച്ചത് ശരിയായില്ല.മലയാളത്തിലെ എഴുത്തുകാരില്‍ ഒന്നാം സ്ഥാനം എം.ടിക്ക് തന്നെയണ്, ഏറ്റവും നല്ല film maker പദ്മരാജനും. ലോകത്ത് ഒരുപാട് പ്രണയ സിനിമകളും പ്രണയ നോവലുകളും ഉണ്ട് , പക്ഷെ പ്രണയം രണ്ടിലും ഉണ്ട് എന്നത് കൊണ്ട് ഒന്ന് വേറൊന്നിന്റെ കോപ്പി ആണ് എന്ന് പറഞ്ഞാല്‍ തെറ്റാണ്. അതുപോലെ മാനസാന്തരം വരുന്ന രണ്ടു പേരുടെ കഥ എന്നതില്‍ കൂടുതലായി ഒരു സമാനതയും പ്രഞ്ചിയെട്ടനിലും ക്രിസ്മസ് കരോലിലും കാണാന്‍ സാധികില്ല.
@ Sreejith \\ഇതുവരെ കണ്ടിട്ടില്ലാത്തവർ തീർച്ചയായും ഈ സിനിമ കാണണം. മനസ്സിനെ പിടിച്ചുലക്കുന്ന അപൂർവ്വം മലയാള സിനിമകളിൽ ഒന്ന്.// Daivame. Cant think of seeing it once again. It will haunt you for days together.Sonia did it amazingly well. Babuchayanu enthanavo pidikaanjathu???
ഈശ്വരാ!!!
ഒടുവില്‍ അത് സംഭവിച്ചു. ശ്രീമാന്‍ ബാബു അലക്സും ഞാനും ഒരു കാര്യത്തില്‍ യോജിക്കുന്നു.. ഇനി മരിച്ചാ മതി.
അച്ചായോ ……… എനിക്ക് വയ്യ