HOME

സ്‌നേഹവീടിന്റെ ഡി വി ഡി പുറത്തിറങ്ങി

snehaveed-dvd

സത്യൻ അന്തിക്കാടിന്റെ ഏറ്റവും പുതിയ ചിത്രമായ സ്‌നേഹവീടിന്റെ ഡി വി ഡി പുറത്തിറങ്ങി. ഗൾഫ് ജോലി മതിയാക്കിയെത്തിയ അജയൻ, അമ്മ അമ്മുക്കുട്ടി അമ്മയോടൊപ്പം ഒരു ഗ്രാമത്തിൽ താമസിക്കുന്നു.  യാതൊരു കടപ്പാടുകളും ഉത്തരവാദിത്വങ്ങളുമില്ലാത്ത ജീവിതം അയാൾ ആസ്വദിക്കുന്നതിനിടെ ഒരു പതിനഞ്ചുകാരൻ എത്തുന്നു. അതോടെ അജയന്റെ ജീവിതം മാറി മറിയുന്നു. മോഹൻലാൽ, ഷീല, രാഹുൽ പിള്ള, പദ്മപ്രിയ, മല്ലിക, ഇന്നസെന്റ്, ബിജുമേനോൻ, കെ പി എ സി ലളിത തുടങ്ങിയവരാണ് അഭിനേതാക്കൾ.

buy nowക്യാമറ- വേണു. റഫീഖ് അഹമ്മദും ഇളയരാജയും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.  ആശിർവാദ് ഫിലിംസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചത്. സെൻട്രൽ ആണ് ഡി വി ഡി ഇറക്കിയത്. വില നൂറുരൂപ. ഡി വി ഡി വാങ്ങണമെന്നുള്ളവർക്ക് www.indulekha.bizൽ നിന്നു വാങ്ങാം.

2 Comments |

  1. നൂറുരൂപ കൊടുത്തു വാങ്ങിയകൊണ്ട് മാത്രം പല പല പല പ്രാവശ്യം ആയി കഷ്ടപ്പെട്ട് കണ്ടു തീര്‍ത്തു. ഇനിങ്ങനെയും ഒരു സിനിമ… വേറൊന്നും പറയാന്‍ ഇല്ല.

       3 likes

  2. Those who saw this movie from theater are lucky. because, they lost only 60/70 rupees. But…..I LOST MY 100 RUPEEEEEEEEEEEEES

       2 likes

2 Comments | | Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.