HOME

Review: Fathers Day

Indu Thampy, Revathy

Indu Thampy, Revathy

അവിവാഹിതയായ കോളജ് അധ്യാപിക സീതാലക്ഷ്‌മിയാണ് (രേവതി) ഫാദേഴ്‌സ് ഡേയിലെ കേന്ദ്രകഥാപാത്രം. ബന്ധുവായ നീനു (ഇന്ദു തമ്പി) എന്ന പെൺകുട്ടി സീതാലക്ഷ്‌മിക്കൊപ്പം താമസിച്ചുപഠിക്കുന്നു. സീതയെ ജീവന്റെ ജീവനായി കാണുന്ന സഹോദരൻ ഗോപനും (വിനീത്) കുടുംബവും അടുത്തുതന്നെ മറ്റൊരു വീട്ടിലുണ്ട്. സീതാലക്ഷ്‌മിയുടെ വിവാഹം ഗോപന്റെ സ്വപ്‌നമാണ്. പക്ഷേ, വിവാഹത്തിനു മുഖം തിരിച്ചുനിൽക്കുകയാണ് സീതാലക്ഷ്‌മി; കാരണം പഴയൊരു ദുരന്തം. സീതാലക്ഷ്‌മിയുടെ സീനിയറായി പഠിച്ചിരുന്ന മാത്തൻ (ലാൽ) അവരെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കാനായി ഒരു ദിവസം കോളജിൽ എത്തുന്നു. അന്നു തന്നെ മറ്റൊരാളും സീതാലക്ഷ്‌മിയെ കാണാൻ എത്തുന്നുണ്ട്; ജോസഫ് കെ ജോസഫ് (ഷഹീൻ) എന്ന യുവാവ്. മറക്കാനാഗ്രഹിക്കുന്ന പലതും വേദനയോടെ വീണ്ടും ഓർമിപ്പിക്കുന്ന ഒരു ഭ്രമണപഥത്തിൽ കറങ്ങിത്തുടങ്ങുകയാണ് അന്നു മുതൽ സീതാലക്ഷ്‌മിയുടെയും ജോസഫിന്റെയും ജീവിതം.

FIRST IMPRESSION
നല്ലൊരു സിനിമയെടുക്കണമെന്ന് ഫാദേഴ്‌സ് ഡേ എഴുതി സംവിധാനം ചെയ്‌ത കലവൂർ രവികുമാറിന് ആഗ്രഹമുണ്ടായിരുന്നു. മോശം പറയാനില്ലാത്ത ഒരു കഥാതന്തു രൂപപ്പെടുത്താനും രവികുമാറിന് കഴിഞ്ഞു. പുതുമയുള്ള സിനിമയാണെന്ന് തോന്നലുണ്ടാക്കാൻ കഴിയുന്ന ഒരു പേരുമിട്ടു. രേവതി, ലാൽ എന്നീ രണ്ട് കൊള്ളാവുന്ന അഭിനേതാക്കളെ കാസ്‌റ്റ് ചെയ്‌തു. ഫാദേഴ്‌സ് ഡേ എന്ന സിനിമയേക്കുറിച്ച് പറയാവുന്ന നല്ല കാര്യങ്ങൾ ഇത്രയേയുള്ളു.

പിടിച്ചിരുത്തുന്ന ഒരു തിരക്കഥ എഴുതുന്നതിലും അതിനെ സിനിമയുടെ ലക്ഷണങ്ങളുള്ള ഒരു സൃഷ്‌ടിയായി സംവിധാനം ചെയ്യുന്നതിലും നേരത്തെ പറഞ്ഞ രണ്ടു പേർക്കു പുറമേയുള്ള കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുന്നതിലും രവികുമാർ ദയനീയമായി പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ, അയ്യായിരം കോപ്പി പോലും അച്ചടിക്കാത്ത സമുദായമാസികകൾ, സംഘടനാമാസികകൾ, പത്രാധിപന്മാരുടെ മനഃസമാധാനത്തിനു വേണ്ടിയിറക്കുന്ന മാസികകൾ തുടങ്ങിയവയിലൊക്കെ വായിക്കാൻ കഴിയുന്ന എട്ടാംകിടയോ ഒൻപതാംകിടയോ ആയ എഴുത്തുകാരുടെ അപക്വവും പലപ്പോഴും അതിവിരസവുമായ കഥ/നോവൽ സാഹസങ്ങളെ ഓർമിപ്പിക്കുന്നു ഈ സിനിമ.

അഭിനേതാക്കളിൽ, സ്ഥിരം മട്ടിൽ മുന്നേറിയ രേവതിയും ലാലും പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ലെങ്കിലും മോശമാക്കിയില്ലെന്നു പറയാം. ശേഷമുള്ളവരിൽ പുതുമുഖങ്ങളായ ഷഹീനും ഇന്ദു തമ്പിയും മുതൽ പഴമക്കാരായ ശങ്കറും ഇടവേള ബാബുവും വരെയുള്ള അഭിനേതാക്കളെല്ലാം ശരാശരിയിലും താഴെയോ, തരം കിട്ടിയാൽ അതിലും താഴെയോ തട്ടിമുട്ടി നടക്കുന്നു.

കാസ്റ്റിങ് മാത്രമല്ല, വേഷം കെട്ടിക്കൽ, കേശാലങ്കാരം, വെട്ടിയൊട്ടിക്കൽ തുടങ്ങിയ ഡിപ്പാർട്ടുമെന്റുകളും ദയനീയമാണ്. പ്രത്യേകിച്ചങ്ങനെ ഒരു ബന്ധവും പറയാനില്ലാത്ത ദൃശ്യങ്ങളൊക്കെ ഇടയ്‌ക്ക് കയറിവരുന്നത് കാണാം. സുരേഷ് കൃഷ്‌ണയ്‌ക്ക് ഒരു കോമാളി വിഗ്ഗും പല്ലു തേക്കാൻ പോകുമ്പോൾ പോലും ഇടവേള ബാബുവിന് കണ്ഠകൗപീനവും കൊടുത്ത സൗന്ദര്യബോധം ആരുടേതായാലും അവരെ മലയാളസിനിമയിൽ നിന്നു തന്നെ പറപ്പിക്കണം.

fathers-day-posterSECOND THOUGHTS
മൗത്ത് ഓർഗൻ വായിച്ചുകൊണ്ട് ബലാത്സംഗം ചെയ്യുന്ന വില്ലന്മാരെയും മറ്റും സങ്കല്പിച്ചുകളഞ്ഞ കലവൂർ രവികുമാറിന്റെ ഭാവനയുടെ ഭാരം ഭയങ്കരം തന്നെ. തീരവും മുകളിൽ ആകാശവുമില്ലാത്ത ഒരു തീക്കടൽ എനിക്കു സങ്കല്പിക്കാൻ കഴിയും എന്ന് അഭിമാനിച്ച സാക്ഷാൽ സി വി രാമൻപിള്ള ഇതു കണ്ടിരുന്നെങ്കിൽ രവികുമാറിന്റെ അടുത്ത് ട്യൂഷന് ചെന്നേനെ!

പ്രവേശനം സ്വന്തം അച്ഛനമ്മമാരെ സ്‌നേഹിക്കുന്നവർക്ക് മാത്രം എന്ന് ഫോണ്ട് മത്തങ്ങായിൽ പരസ്യപ്പെടുത്തിയിരുന്നതുകൊണ്ടാണോ എന്നറിയില്ല സിനിമ കാണാൻ ആകെ 11 പേരേ ഉണ്ടായിരുന്നുള്ളു. ബാക്കിയുള്ളവരൊക്കെ അച്ഛനമ്മമാരെ ആവശ്യത്തിനു സ്നേഹിച്ച് ഫാദേഴ്‌സ് ഡേ കാണാനുള്ള യോഗ്യത ആർജിച്ചുകഴിയുമ്പോൾ തിയറ്ററിലേക്കു വരുമായിരിക്കും. അപ്പോഴേക്കും ഈ സിനിമ പെട്ടിയിലാവുകയും അച്ഛനമ്മമാരെ സ്‌നേഹിക്കാത്തവർക്ക് മാത്രം പ്രവേശനം കൊടുക്കുന്ന സിനിമ വരികയും ചെയ്‌താൽ പെട്ടു. മര്യാദയ്‌ക്കൊരു മലയാളസിനിമ കാണണമെങ്കിൽ എന്തൊക്കെ കടമ്പകൾ കടക്കണമെന്നു നോക്കൂ!

LAST WORD
സ്‌നേഹം+ഇഷ്‌ടം=അമ്മ എന്നു പേരിട്ടിരുന്ന സിനിമാപ്രൊജക്റ്റിന്റെ പുനരവതാരമാണത്രേ ഈ ഫാദേഴ്‌സ് ഡേ. ഷൂട്ടിങ് തുടങ്ങിയ ശേഷം ആരുടെയോ ഭാഗ്യത്തിന് മുടങ്ങിപ്പോയതാണു പോലും ആ സംരംഭം. അതു വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്നതിലൂടെ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന ശാസ്‌ത്രസത്യം ഒരിക്കൽക്കൂടി തെളിയിക്കാനായി എന്നല്ലാതെ എന്തു പ്രയോജനമുണ്ടായി? ആർക്കറിയാം!

| G Krishnamurthy

14 Comments |

  1. Oru nalla Malayalam Film. Kudumbabadhangalku pradhanayam nalkunna, Samoohathinu oru nalla ashayam nalkunna oru suspense thriller……………..Sakudumbam kanan pattiya chithram. Congrats

       13 likes

  2. Verumoru Kudumba chithram maathramallithu samakalina vishayangaulde nerkazhchayaanu. Sthree kadhapathrangal malayalathil pradhanyam kuranjittilla ennu ee chithrathiloode manasilakkam.

       3 likes

  3. GK, i am waiting for a published book of all your reviews. You have changed the way people reading reviews, i believe.

       5 likes

  4. Direction, editing, casting, dialogues….. all falled!! Expect something accepted very little since, Kalavoor is not a fresh hand in this field and in an interview of Revathi gave some hopes. but …Dont try this waste!!

       1 likes

  5. നല്ല റിവ്യൂ മൂര്‍ത്തീ.
    ഞാന്‍ സിനിമ കണ്ടില്ല കേട്ടോ. മൌത്ത് ഓര്‍ഗന്‍ വായിച്ചുകൊണ്ടല്ലെങ്കിലും കൂട്ടുകാര്‍ ബലാല്‍സംഗം ചെയ്യുമ്പോള്‍ മൌത്തോര്‍ഗാന്‍ വായിക്കുന്നുണ്ട് I spit on your grave എന്ന ഇംഗ്ലിഷ് ചിത്രത്തില്‍.
    “പ്രവേശനം സ്വന്തം അച്ഛനമ്മമാരെ സ്‌നേഹിക്കുന്നവർക്ക് മാത്രം” എന്ന ടാഗ് ലൈന്‍ ചിത്രത്തിന്‍റെ വിജയത്തിന് ഒരു വലിയ തിരിച്ചടി തന്നെ ആയിരിക്കും സംശയമില്ല. ഒരു മൂന്നാം കിട അമ്മ-അച്ഛന്‍—-˗കുട്ടി സ്നേഹത്തിന്‍റെ കഥയായിയിരിക്കും എന്നേ സാമാന്യ മനുഷ്യന്‍ ചിന്തിക്കൂ. അച്ഛനമ്മമാരെ സ്‌നേഹിക്കുന്നവർ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം എന്നായിരുന്നു ഇതിലും ഭേദം .
    മൂര്‍ത്തി റസൂല്‍ പൂക്കുട്ടിയുടെ കാര്യം ഒന്നും പറഞ്ഞില്ല?

       7 likes

  6. \\അതു വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവന്നതിലൂടെ വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന ശാസ്‌ത്രസത്യം ഒരിക്കൽക്കൂടി തെളിയിക്കാനായി\\

    അങ്ങനെ ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു !

    ഇതൊന്നു കാണണം എന്ന് കരുതിയതാണ്. പക്ഷെ പടം ഉജ്വല പ്രകടനം എന്ന് മൂര്‍ത്തി തീര്‍ത്തു പറഞ്ഞ സ്ഥിതിക്ക് ….

       1 likes

  7. \\സ്‌നേഹം+ഇഷ്‌ടം=അമ്മ എന്നു പേരിട്ടിരുന്ന സിനിമാപ്രൊജക്റ്റിന്റെ പുനരവതാരമാണത്രേ ഈ ഫാദേഴ്‌സ് ഡേ. \\

    അമ്മയ്ക്കു വെച്ചത് അച്ചനു കൊണ്ടു !!

       5 likes

  8. നമ്മടെ ഒരു പയ്യന്‍, മാതാപിതാക്കള്‍ എന്ന് വച്ചാല്‍ ജീവന്‍ കളയും. ഇന്നലെ അവനെയും കൊണ്ട് ഇവര് ഈ പടത്തിന് കേറി.എന്താന്നറിയില്ല, അതിനു ശേഷം പയ്യന്‍ വീട്ടില്‍ കേറീട്ടില്ല.

       11 likes

  9. @sangeeth
    പൂക്കുട്ടിക്കു ഇതില്‍ വെഷം ഒന്നുമില്ല. അയാള്‍ വന്നു ഒരു പ്രസങൊം കാചിട്ടു ഒരു പൊക്കു അങു പൊയി. പിന്നെ മഷി ഇട്ടു നൊക്കിയിട്ടു പൊലും പൂക്കുട്ടിയെ കന്ദില്ലാ.

       1 likes

  10. pratheeksha thettichilla

       1 likes

  11. Sneham+Istam=Amma enna chithrathil Mohanlal undayirunnallo? Photoshoot nadannayirunnallo?

       0 likes

  12. @MathuKutti

    GOOD ONE…….

       0 likes

  13. അടുത്തിടെ കണ്ട സിനിമകളില്‍ ഏറ്റവും കൂടുതല്‍ മനസ്സിനെ സ്പര്‍ശിച്ച സിനിമയാണ് ഫാദേഴ്‌സ് ഡേ. ഉത്തരാധുനിക ജാടകളൊന്നുമില്ലാതെ, പരിമിതികള്‍ക്കുള്ളില്‍ നിന്നെടുത്ത സിനിമ. പക്ഷേ, ഉള്ളുലയ്ക്കുന്ന വിധം അതവതരിപ്പിക്കാന്‍ തിരക്കഥയ്ക്കും സംവിധാനത്തിനും കഴിഞ്ഞിട്ടുണ്ട്. ആദ്യമായാണ് കലവൂര്‍ രവികുമാര്‍ വെടിപ്പോടെ ഒരു തിരക്കഥയെഴുതിക്കാണുന്നതും. പുതുമുഖ നടന്‍ നന്നായി അഭിനയിച്ചിരിക്കുന്നു. നായികയായ മിസ് കേരളക്കാരി അറു ബോറായി എന്നതു സത്യം.

       0 likes

  14. നല്ല സിനിമകൾ ഉണ്ടാക്കാനാവില്ല. അതു സംഭവിക്കുകയാണ്. എല്ലാവരും ഇതൊക്കെ പരയും എന്നിട്ട് ഇങ്ങനെ പടം പിടിച്ചു കലയും ഹാ കഷ്ടം!

       0 likes

14 Comments | | Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.