HOME

ReLook: Season

Leena Nair and Mohanlal in Season

Leena Nair and Mohanlal in Season

മൂവിരാഗ വായനക്കാർ എഴുതുന്ന പത്മരാജൻ ചിത്രങ്ങളുടെ ആസ്വാദന പരമ്പരയിൽ സീസൺ എന്ന സിനിമയേക്കുറിച്ച് രണ്ടു പേർ എഴുതുന്നു: ജയ്, വാര്യർ. ഈ ചിത്രത്തിന്റെ ആസ്വാദനം ആദ്യം എഴുതി അയച്ചത് ജയ് ആണ്. മണിക്കൂറുകൾക്കുള്ളിൽ വാര്യരുടെ കുറിപ്പും എത്തി. അദ്ദേഹം നേരത്തെ നവംബറിന്റെ നഷ്‌ടം എന്ന സിനിമയ്‌ക്കും ആസ്വാദനം എഴുതിയിരുന്നു. സിനിമയേക്കുറിച്ച് എഴുതാൻ വായനക്കാരെയും ക്ഷണിക്കുന്നു.

1988 May , 01
ഒരു മേയ് മാസപ്പുലരിയിലെ മഞ്ഞും മങ്ങിയ ഇരുട്ടും പൊതിഞ്ഞു കിടക്കുന്ന റോഡിലൂടെ പാഞ്ഞു വരുന്ന ഒരു പോലീസ് ജീപ്പ്. ജീപ്പിനകത്ത് കൈ വിലങ്ങുകളുമണിഞ്ഞ് ഇരിക്കുന്ന ജീവന്‍ (മോഹന്‍ലാല്‍). ടൈറ്റിലുകള്‍ക്കൊപ്പം മോഹന്‍ലാലിന്റെ ശബ്ധത്തിലൂടെ സിനിമ തുടങ്ങുന്നു: എന്റെ പേര് ജീവന്‍, രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഇതുപോലെ ഈ റോഡിലെ മഞ്ഞു കാണാന്‍ സാധിക്കൂ. രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഈ സ്ട്രീറ്റ് ലൈറ്റുകള്‍ കത്തി നില്‍ക്കുന്നത് കാണാന്‍ അനുവാദമുള്ളൂ. അത് ഓര്‍ക്കുമ്പോള്‍ സങ്കടം ചില്ലറയൊന്നുമല്ല.. പക്ഷേ, ഇനിയിപ്പോ സങ്കടപ്പെടുക എന്ന് പറഞ്ഞാല്‍..! ജീവന്റെ ഈ ആത്മഗതത്തോടെ ജീപ്പ് ജയിലിലേക്ക് വന്നു കയറുന്നു. പരിചിതമുള്ള ഒരു വീട്ടിലേക്കു വന്നു കയറുന്ന വിരുന്നുകാരനെ പോലെയാണ് ജയിലധികാരികള്‍ക്ക് അയാളിപ്പോള്‍. തിരിച്ചു ജീവനും അങ്ങനെ തന്നെ. കാരണം ഏകദേശം എട്ടു മാസങ്ങള്‍ക്ക് മുന്‍പ് ജീവന്‍ ജയിലില്‍ നിന്ന് അഞ്ചു വര്‍ഷത്തെ തടവ്‌ (ശിക്ഷ) കഴിഞ്ഞു ഇറങ്ങിയിട്ടേയുള്ളു. ഒരു പോലീസ് ഇൻസ്‌പെക്ടറെ തല്ലിച്ചതച്ച് സ്വയം പിടികൊടുത്ത് വീണ്ടും 2 വര്‍ഷത്തെ തടവിനു ജീവന്‍ ഈ ജയിലില്‍ എത്തിയത് എന്തിനായിരിക്കും ?

കഥ ഒരു ഫ്ലാഷ് ബാക്കിലേക്ക്‌ , 1987 Sep 9
ചെയ്യാത്ത കൊലപാതകങ്ങള്‍ക്ക് 7 വർഷം തടവിനു ശിക്ഷിക്കപ്പെട്ടാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവന്‍ ഈ ജയിലില്‍ എത്തിപ്പെട്ടത്. നല്ല നടപ്പിന്റെ പരിഗണന വച്ച് അയാള്‍ക്ക് 2 വർഷം ശിക്ഷയില്‍ ഇളവ്‌ ലഭിക്കുന്നു. ഒരു മാസമേയുള്ളു അയാള്‍ക്കിനി ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍. പുറത്തു പോകുന്നതിന്റെ അവസാനമാസം ജയിലില്‍ അനുവദിച്ചു കിട്ടുന്ന സ്വാതന്ത്ര്യം അയാള്‍ ആസ്വദിച്ചു കഴിയവേ ഒരു നാള്‍ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ ജീവന്റെ ശത്രു ഫാബിയാന്‍ (Gavin Packard ) മയക്കു മരുന്ന് കേസിൽ പിടിക്കപ്പെട്ട് 14 വര്‍ഷത്തെ ശിക്ഷയുമായി അതേ ജയിലില്‍ എത്തുന്നു. ജീവന്‍ പുറത്തിറങ്ങുമ്പോഴേക്കും അയാളുടെ ശത്രു ജയിലിനകത്തായി. ജയിലിനകത്ത് പ്രതികാരം നടക്കില്ല, ഫാബിയാനെ സൂത്രത്തില്‍ പുറത്തിറക്കണം. ഫാബിയാന്‍ മണ്ണില്‍ കുഴിച്ചിടുന്ന ഒരു മുള്ളുള്ള റോസാ ചെടിയുടെ ചുവട്ടിലേക്ക്‌ കുറച്ചു മണ്ണിട്ടുകൊണ്ട് ഫാബിയാനെ പുറത്തിറക്കാമെന്ന് ജീവന്‍ പ്രതീക്ഷ നല്‍കുന്നു. അല്പം വില പേശലിലൂടെ 5 ലക്ഷം രൂപ ഇതിനു പ്രതിഫലമായി  കൊടുക്കാമെന്നു ഫാബിയന്‍ ഉറപ്പു നല്‍കുന്നു. രണ്ടു ദിവസം കഴിഞ്ഞാല്‍ ജീവന്‍ പുറത്തിറങ്ങും. അതുകഴിഞ്ഞ് അയാള്‍ എല്ലാം പ്ലാന്‍ ചെയ്തു വീണ്ടും തിരിച്ചെത്തി ഫാബിയാനെ പുറത്തിറക്കാമെന്ന് വാക്ക് നല്‍കുന്നു.

കഥ cut to 1988 June 5
അങ്ങനെ ഫാബിയാനെ പുറത്തിറക്കാന്‍ വേണ്ടിയാണ് ജീവന്‍ വീണ്ടും ജയിലില്‍ എത്തുന്നത്. ഇതിനിടയില്‍ ഫാബിയാന്റെ ഒരു പുറത്തു ചാടല്‍ ശ്രമം ജീവന്‍ പാഴാക്കുന്നുമുണ്ട്. എന്തിന് അവന്റെ ശ്രമം തടഞ്ഞു എന്ന ചോദ്യത്തിന് ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ പിന്നീട് കലാവധി കഴിയുന്നത്‌ വരെ പുറത്തു കടക്കാന്‍ പറ്റില്ലെന്ന് ജീവന്‍ ഉത്തരം നല്‍കുന്നു.

കഥ വീണ്ടും ഒരു ഫ്ലാഷ് ബാക്കിലേക്ക്‌, കോവളം 1982-ലെ ഒരു സീസണ്‍.
വെയിലേറ്റു പൊള്ളി നില്‍ക്കുന്ന ഒരു വലിയ പാറയില്‍ നിന്ന് കടല്‍ത്തീരത്തിലെ പാറക്കെട്ടുകളില്‍ തല തല്ലി തിമര്‍ക്കുന്ന തിരമാലകളിലേക്ക് ദൃശ്യം സൂം ചെയ്‌ത് വേണുവിന്റെ ക്യാമറ നമ്മെ കോവളം ബീച്ചിലേക്ക് കൊണ്ടുപോവുന്നു. അവിടെ Jeevan’s Sea Restaurent എന്ന പേരില്‍ ഒരു ഹോട്ടല്‍ നടത്തുകയാണ് ജീവന്‍. അതിന്റെ മറവില്‍ രഹസ്യമായി അയാള്‍ക്ക്‌ ഡോളറിന്റെയും ഫോറിന്‍ വസ്തുക്കളുടെയും വലിയ തോതിലുള്ള ഇടപാടുകളുമുണ്ട്. ജീവന്റെ വിശ്വസ്തനായി വീറു ( ജെയിംസ്‌), പിന്നെ സഹായികളും. ഫോറിന്‍ വസ്തുക്കളുടെയും മയക്കു മരുന്നുകളുടെയും ഇടപാടുകാരും കച്ചവടക്കാരുമായി കാന്തിയും (രാജു) പൊറിഞ്ചുവും (അശോകന്‍) ഉണ്ട്. ഒരു ഓസ്‌ട്രേലിയന്‍ പെണ്ണുമായി സുഖം പങ്കിട്ടതിന്റെ പരിണിത ഫലമായി കാഴ്ച തകരാറിലായ ജഗതിയുടെ പിമ്പും ഇവരുടെ കൂട്ടത്തിലുണ്ട്. പിന്നെ മിന്നി മറയുന്ന കഥാപാത്രങ്ങളായി തിലകന്‍, ശാരി, തൊടുപുഴ വാസന്തി, പൂജപ്പുര രാധാകൃഷ്ണന്‍ എന്നിവരും. കാപ്പിപ്പൊടിയും മഞ്ഞപ്പൊടിയും ഭസ്മവും കൂട്ടിക്കലര്‍ത്തി ബ്രൌണ്‍ ഷുഗറെന്നു പറഞ്ഞു വിറ്റ് പിറ്റേ ദിവസം സായിപ്പിന്റെ തല്ലു മേടിക്കുന്ന പൂജപ്പുര രാധാകൃഷ്ണന്റെ കഥാപാത്രം കോവളത്തെ ഒരു സാധാരണ മനുഷ്യന്റെ പച്ചയായ ചിത്രം വരച്ചിടുന്നു. This is Kovalam , no tricks here എന്ന ഒരു വാചകം എല്ലാ തട്ടിപ്പിനു ശേഷവും സായിപ്പിനെ വിരട്ടുവാനായി ഇവരുടെയെല്ലാം ചുണ്ടില്‍ ഉണ്ട്.

ഓരോ സീസണിലും മാക്സിമം വരുമാനം ഉണ്ടാക്കുവാന്‍ ശ്രമിക്കുകയാണ് ഓരോ കോവളംകാരനും. അതിനവര്‍ കണ്ടത്തുന്ന വഴി മയക്കുമരുന്നു കച്ചവടമാണ്. അല്‍പസ്വല്പം മയക്കു മരുന്നും ഫോറിന്‍ സാധനങ്ങളുടെ കച്ചവടവുമായി നടക്കുന്ന കാന്തിയും പൊറിഞ്ചുവും ഈ സീസണില്‍ വലിയ ഒരു ഇരയെ കാത്തിരിക്കുകയാണ്. ലക്ഷങ്ങളുടെ കച്ചവടലാഭത്തിലൂടെ  ജീവിത പ്രാരാബ്ധങ്ങള്‍ തീരും എന്ന വിശ്വാസത്തിലാണ് അവര്‍. അവരുടെ മുന്നിലേക്ക്‌ വലിയ ഒരു ഇരയായി ഫാബിയാനും അയാളുടെ കൂടെ മെര്‍ലിനും (ലീന നായര്‍) എത്തുന്നു. ഒന്നോ രണ്ടോ പാക്കറ്റ് മയക്കു മരുന്നു വില്‍ക്കാന്‍ എത്തിയ അവരോടു ഫാബിയാന്‍ ഒരു വലിയ അളവ് ആവശ്യപ്പെടുന്നു. ലക്ഷങ്ങളുടെ ലാഭേച്‌ഛ മനസ്സില്‍ കണ്ട് കാന്തിയും പൊറിഞ്ചുവും അതിനു തയാറാവുന്നു. ജീവനോടു പണം കടം മേടിച്ചു ഗോവയില്‍ ചെന്ന് അവര്‍ മൂന്ന് കിലോയോളം മയക്കു മരുന്നു സംഘടിപ്പിച്ചു കോവളത്ത് തിരിച്ചെത്തുന്നു. ഫാബിയാനുമായി പറഞ്ഞുറപ്പിച്ച തുകയ്‌ക്ക് രാത്രി സാധനം കൈമാറുമ്പോള്‍ ഫാബിയാന്‍ ചതിക്കുന്നു. പൊറിഞ്ചുവിനെ അയാള്‍ വെടി വെച്ച് കൊല്ലുന്നു, കാന്തി രക്ഷപ്പെടുന്നു. അതേ ദിവസം രാത്രി മെര്‍ലിന്‍ ജീവന്റെ വീട്ടില്‍ കയറി അയാളുടെ സമ്പാദ്യമെല്ലാം മോഷ്ടിക്കുന്നു. പക്ഷേ, മോഷ്ടിച്ച മുതലുമായി കടക്കാന്‍ മെര്‍ലിനെ ഫാബിയാന്‍ അനുവദിക്കുന്നില്ല, അവളെ ആക്രമിച്ചു ബന്ധനസ്ഥയാക്കി അയാള്‍ സകല പണവും മയക്കുമരുന്നുമായി ആ രാത്രി തന്നെ കോവളം വിടുന്നു. അന്വേഷിച്ചെത്തിയ ജീവന്‍ മെര്‍ലിനെ വീട്ടില്‍ പൂട്ടിയിടുന്നു. ജീവന്റെ കാറില്‍ ഫാബിയനെ അന്വേഷിച്ചിറങ്ങിയ കാന്തിയെ ഫാബിയന്‍ കൊല്ലുന്നു. ഇതിനിടയില്‍ ഒന്‍പതാം നാള്‍ പൊറിഞ്ചുവിന്റെ ശവം തീരത്തടിയുന്നു; ഒപ്പം കാന്തിയുടെ മരണ വാര്‍ത്തയും എത്തുന്നു. ഇതിനിടെ, മെര്‍ലിന്‍ ജീവന്റെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്യുന്നു. മൂന്ന് മരണങ്ങള്‍ ജീവന്റെ തലയിലേക്ക്… ജീവന്‍ പോലീസ് പിടിയിലാവുന്നു. മൂന്ന് കൊലപാതകങ്ങള്‍ക്കും തെളിവ് ഇല്ലായിരുന്നു. ഒന്നിന് മാത്രം സാഹചര്യ തെളിവ്. അതുകൊണ്ട് തൂക്കുമരമോ ജീവപര്യന്തമോ വിധിക്കപ്പെടുന്നില്ല. 304 വകുപ്പ് പ്രകാരം അയാള്‍ക്ക്‌ 7 വർഷം തടവ്‌ ശിക്ഷ ലഭിക്കുന്നു. ഫ്ലാഷ് ബാക്ക് അവസാനിക്കുന്നു.

1988 Sep 24
മുന്‍കൂട്ടി തയാറാക്കിയ പ്ലാന്‍ അനുസരിച്ച് ഒക്ടോബര്‍ 2-നു ഗാന്ധി ജയന്തി ആഘോഷങ്ങള്‍ക്കിടയില്‍ രക്ഷപ്പെടാമെന്ന് ജീവന്‍ ഫാബിയനോട് പറയുന്നു. പുറത്തു കടന്നാല്‍ പറഞ്ഞു തീരുമാനിച്ച 5 ലക്ഷം രൂപയുമായി സുഹൃത്ത് വെളിയിലുണ്ടാവുമെന്നും പണം കൈമാറാമെന്നും ഫാബിയാന്‍ ഉറപ്പു നല്‍കുന്നു. അങ്ങനെ ജയിലിലെ ആഘോഷങ്ങള്‍ക്കിടയില്‍ ജീവന്‍ ഫാബിയനുമായി ഒരു ലോറിയുടെ അടിയില്‍ അള്ളി പിടിച്ചു കിടന്ന് പുറത്തെത്തുന്നു. ജയിലിനു പുറത്തു അവര്‍ക്ക് വേണ്ടി കാത്തു നില്‍ക്കുന്ന വീറുവിന്റെ വാന്‍ അവരെ അനുഗമിച്ച് ലോറിയില്‍ നിന്ന് രക്ഷപ്പെടുത്തുന്നു. തുടര്‍ന്ന് ജീവന്‍ വീറുവിനെ ഒഴിവാക്കി ഫാബിയാനുമായി ഒറ്റയ്‌ക്ക് യാത്ര തുടരുന്നു. പറഞ്ഞ പ്രകാരം ഫാബിയാന്റെ സുഹൃത്ത് പണം നിറച്ച ബാഗുമായി വഴിയില്‍. യാത്ര വീണ്ടും തുടരുമ്പോള്‍ ജീവന്‍ ഫാബിയാനെ ജയിലില്‍ നിന്ന് ഇറക്കിയതിനു പിന്നിലുള്ള പ്രതികാരോദ്ദേശ്യം പറയുന്നു. അപ്പോള്‍ ഫാബിയാന്‍ ബാഗില്‍ പണത്തിനിടയില്‍ സമര്‍ത്ഥമായി ഒളിപ്പിച്ച തോക്കെടുത്ത് ജീവനോട്‌ വണ്ടി ഉപേക്ഷിച്ചു പോവാന്‍ പറയുന്നു. ഒരു പൊരിഞ്ഞ സംഘട്ടനത്തിനൊടുവില്‍ കാട്ടില്‍ വച്ചു ജീവന്‍ ഫാബിയാനെ കൊല്ലുന്നു. ബാഗിലുള്ള പണവുമായി അയാള്‍ വീണ്ടും കോവളത്തെത്തി ആ പണം മുഴുവനും കാന്തിയുടെയും പൊറിഞ്ചുവിന്റെയും കുടുംബത്തിനെ ഏല്‍പ്പിക്കുന്നു. വീണ്ടും വാനുമായി ജയിലേക്ക്. ജയിലിനു മുന്നില്‍ പോലീസ് സംഘത്തിന്റെ മുന്നില്‍ വണ്ടി നിര്‍ത്തുമ്പോള്‍ ജയിലറുടെ ആക്രോശം കേള്‍ക്കാം: എവിടെ ഫാബിയാന്‍ ? ജീവൻ ഒരു പുഞ്ചിരിയോടെ വാനിന്റെ വാതില്‍ തുറന്നു ഫാബിയാന്റെ ചേതനയറ്റ ശരീരം കാണിച്ചു കൊടുക്കുമ്പോള്‍ സ്ക്രീനില്‍ തെളിയുന്നു a film by Padmarajan.

മേല്‍പ്പറഞ്ഞതാണ് ഈ ചിത്രത്തിന്റെ കഥ. പച്ച മനുഷ്യരുടെ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും കഥകള്‍ വളരെ ഒതുക്കത്തോടെയും അതിലേറെ മനോഹാരിതയോടും നമ്മുടെ മുന്നില്‍ എന്നും വരച്ചിടുന്ന പത്മരാജന് ഈ ചിത്രത്തിന്റെ കാര്യത്തില്‍ പിഴച്ചു. ഒരു പ്രതികാരകഥയ്ക്ക് വേണ്ട ചടുലമായ കഥാതന്തുവോ വേഗമോ ഇല്ലാതെ  ഒരൊഴുക്കൻ മട്ടില്‍ കഥ പറയാന്‍ ശ്രമിച്ചു എന്നത് തന്നെ ഏറ്റവും വലിയ പോരായ്മ. പ്രതീക്ഷക്കൊത്ത് ഉയരാതെ പോയ ശ്രീകുമാരന്‍ തമ്പി- ഇളയരാജയുടെ ഗാനങ്ങളും ഈ ചിത്രത്തിന് ഗുണമായില്ല. പത്മരാജന് തനിക്കു പറ്റാത്ത വിഷയത്തില്‍ എത്തുമ്പോള്‍ ഉണ്ടായ ഒരു ധൈര്യമില്ലായ്മ ഈ ചിത്രത്തിന്റെ കഥ പറച്ചലില്‍ ഉടനീളം കാണാം. (ഇതിനു ശേഷം ജോഷി- മമ്മൂട്ടി ടീമിന് വേണ്ടി ഒരുക്കിയ ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്ന ചിത്രത്തിലും തനിക്കു പറ്റാത്ത വിഷയത്തില്‍ എത്തുമ്പോള്‍ പത്മരാജന് ഉണ്ടാവുന്ന പതര്‍ച്ച അറിയാന്‍ സാധിക്കും.) 1985-നു ശേഷം മോഹന്‍ലാലിനെ വെച്ച് ആക്ഷൻജനുസ്സില്‍ പെട്ട ഒരു പാട് ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്: ഇരുപതാം നൂറ്റാണ്ട്, ദൗത്യം, മൂന്നാം മുറ, ആര്യന്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രം. മോഹന്‍ ലാലിനെ വെച്ചുള്ള അത്തരം ചിത്രങ്ങളുടെ വലിയ വിജയമാവാം പത്മരാജനെയും സീസണ്‍ പോലെയൊരു ത്രില്ലര്‍ എടുക്കാന്‍ പ്രേരിപ്പിച്ചത്. പത്മരാജ ചിത്രങ്ങള്‍ മഹാ വിജയങ്ങള്‍ ആഘോഷിക്കാറില്ലെങ്കിലും പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടുന്നതിൽ അവ എന്നും മുന്നിലായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പരീക്ഷണ ചിത്രം എന്നു വിശേഷിപ്പിക്കപ്പെട്ട സീസണ്‍ സാമ്പത്തികമായോ കലാപരമായോ ഒരു ചലനവും ഉണ്ടാക്കാതെ പ്രദര്‍ശനം അവസാനിപ്പിച്ചു മറഞ്ഞു പോയ ഒരു സിനിമയായി മാറി.

മനസ്സില്‍ തങ്ങുന്നത് ഇവയാണ്:
* ഫാബിയാനായി Gavin Packard ന്റെ മികച്ച അഭിനയം
* മോഹന്‍ ലാലിന്റെ ശബ്ധത്തില്‍ ചിത്രത്തില്‍ വരുന്ന നറേഷൻ. സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലും ഈ വിവരാം വലിയ ഗുണം ചെയ്തിട്ടുണ്ട്. ഒരു പക്ഷേ, ഇതിനു ശേഷമായിരിക്കാം ലാലിന്റെ ശബ്ദം ഇങ്ങനെ വിവരണത്തിനായി പല സിനിമകളിലും ഉപയോഗിച്ചു തുടങ്ങിയത്.
* ജയിലിലെ അടുക്കളയില്‍ ഒരൊറ്റ സീനില്‍ മാത്രം വന്നു പോവുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്റെ രസമാര്‍ന്ന പ്രകടനം.

കഥയില്‍ ചോദ്യം പാടില്ല, എങ്കിലും ചില ചോദ്യങ്ങള്‍ ബാക്കിയാവുന്നു:
* മൂന്ന് കൊലപതകങ്ങള്‍ക്കും തെളിവില്ല. പക്ഷേ, ഒരു കൊലയ്ക്ക് മാത്രം സാഹചര്യത്തെളിവ്. അത് ഏതു കൊലയ്ക്കാണെന്ന് ചിത്രത്തില്‍ വ്യക്തമാക്കുന്നില്ല. എന്തായിരുന്നു ആ സാഹചര്യ തെളിവ്, (1 ) കാന്തി ജീവന്റെ കാറില്‍ വെച്ചു കൊല്ലപ്പെട്ടതോ അതോ (2 ) മെര്‍ലിന്‍ ജീവന്റെ വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്തതോ ? ഒരു ഉടമയുടെ കാറിലോ വീട്ടിലോ വെച്ചു ഒരു വ്യക്തി കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താല്‍ ആ ഉടമക്ക് 7 വർഷം തടവ്‌ ശിക്ഷ ലഭിക്കുമോ ?

* ഫാബിയാന്‍ അകത്താകുന്നത് മൂന്ന് കോടിയുടെ മയക്കു മരുന്ന് കൈവശം വെച്ചതിനാണ്. അങ്ങിനെയുള്ള കുറ്റവാളി Narcotic Cell ല്‍ അല്ലെ കഴിയേണ്ടത്. അതോ ഈ സിനിമ നടക്കുന്ന 1987 – 1988 കാലഘട്ടത്തില്‍ കേരളത്തില്‍ Narcotic Cell രൂപീകൃതമായിട്ടില്ലേ ?

* ജയിലില്‍ നിന്നും അകത്തേക്കും പുറത്തേക്കും പോവുന്ന വണ്ടികളില്‍ പരിശോധന സ്വാഭാവികമായും നടത്താറില്ലേ? ലോറിയുടെ അടിഭാഗത്ത് ആരാണ് ഇവര്‍ക്ക് ഇരുന്നും കിടന്നും രക്ഷപ്പെടാന്‍ വേണ്ടി സേഫ് ബെല്‍റ്റ്‌ ഒരുക്കിയത് ?

* ജീവന്‍ എന്ന കഥാപാത്രത്തിന് ജയിലിലെ ഒരു അധികാരിയും പുറംലോകവുമായി വിനിമയം നടത്തുവാന്‍ സഹായം ചെയ്തു കൊടുക്കുന്നത് കാണാനില്ല. എങ്കില്‍ എങ്ങിനെ വീറു വാനുമായി ഇവര്‍ രക്ഷ പെടുന്ന ദിവസം പുറത്തു കാത്തു നിന്നു? ലോറി ജയിലിനു പുറത്തു കടക്കുമ്പോള്‍ ഉടനെ തന്നെ വീറു വാനുമായി ലോറിയെ പിന്തുടരുന്നു. ഈ ലോറിയില്‍ ജീവനും ഫാബിയാനും ഉണ്ടെന്നു എങ്ങിനെ വീറു അറിഞ്ഞു?

പിന്‍കുറിപ്പ്
* ഫാബിയനായി സീസണില്‍ അഭിനയിച്ച Gavin എന്ന ബ്രിട്ടീഷ്‌ നടന്‍ ഒരു പാട് ഇന്ത്യന്‍ സിനിമകളില്‍ ശക്തമായ വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2006-ല്‍ മുംബൈയില്‍ മദ്യപിച്ചു ബൈക്കോടിച്ച്‌ ഒരു വാഹനാപകടത്തില്‍ കാലിനു ഗുരുതരമായ പരിക്കേറ്റ് ആ നടന്റെ അഭിനയ ജീവതത്തിന് തിരശ്ശീല വീണു.
* ഇതില്‍ ജെയിംസിന്റെ കഥാപാത്രത്തിന്റെ പേര് വീറു ആണെന്ന് ഞാന്‍ അനുമാനിക്കുന്നു. രണ്ടു സ്ഥലത്തെ ഈ പേര് പരാമര്‍ശിക്കുന്നുള്ളൂ അത് മോഹന്‍ലാലിന്റെ ശബ്ധത്തില്‍ എനിക്ക് വ്യക്തമാകുന്നില്ല.

| Jay

Mohanlal and Padmarajan

Mohanlal and Padmarajan

പത്മരാജൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത വ്യത്യസ്തമായ ഒരു ചിത്രം ആണ് 1989-ല്‍ പുറത്തിറങ്ങിയ സീസണ്‍. പത്മരാജന്റെ എണ്ണം പറഞ്ഞ സിനിമകളില്‍ ഒരിക്കലും കടന്നു കൂടാത്ത ഒരു ചിത്രമാണിത്. പ്രതികാരത്തിന്റെ കഥ പറയുന്ന ഈ മിനി ആക്ഷന്‍ ചിത്രത്തിനു കോവളത്തെ മയക്കുമരുന്ന് മാഫിയയാണ് പശ്ചാത്തലം. പ്രമേയപരമായും ആഖ്യാന ശൈലിയിലും മറ്റു പത്മരാജന്‍ ചിത്രങ്ങളില്‍ നിന്നും ഏറെ വേറിട്ട്‌ നില്‍ക്കുന്നു സീസണ്‍. ജീവന്‍ (മോഹന്‍ലാല്‍) കഥ പറയുന്ന രീതിയിലാണ് ചിത്രം ആവിഷ്കരിച്ചിരിക്കുന്നത്. ആ കാലഘട്ടത്തില്‍ പക്ഷേ ഒരു പുതിയ കഥ പറച്ചില്‍ ശൈലി. ഫോറിന്‍ ഇലക്ട്രോണിക്സ് ഗുഡ്സിന്റെ അനധികൃത വില്പനവാങ്ങലുകളും  ഹോട്ടല്‍ ബിസിനസും ടാക്സി കാറുകളും ഒക്കെയായി നടക്കുന്ന അങ്കിള്‍ എന്ന് വിളിക്കപ്പെടുന്ന ജീവന്റെ ശിങ്കിടികളും സുഹൃത്തുക്കളും ആണ് കാന്തിയും (മണിയന്‍പിള്ള രാജു) പൊറിഞ്ചുവും (അശോകന്‍). ഒരു വലിയ അളവ് മയക്കു മരുന്നിനു വേണ്ടി ഫാബിയേന്‍ (ഗാവിന്‍ പക്കാര്‍ഡ്‌) എന്ന വിദേശി ഇവരെ കൊലപ്പെടുത്തുന്നു. തന്റെ കാമുകിയായ മെര്‍ലിനെ (ലീന നായര്‍) ഉപയോഗിച്ചു ജീവന്റെ വീട്ടില്‍ നിന്നും അയാളുടെ ആയുഷ്കാല സമ്പാദ്യം മുഴുവന്‍ അപഹരിക്കുകയും പിന്നീട് പണം മുഴുവന്‍ തട്ടിയെടുത്ത്‌ മെര്‍ലിനെ കെട്ടിയിട്ടു ഫാബിയെന്‍ കടന്നു കളയുകയും ചെയ്യുന്നു. മെര്‍ലിന്‍ ആത്മഹത്യ ചെയ്യുകയും, സാഹചര്യത്തെളിവുകളുടെ ബലത്തില്‍ ജീവന്‍ കൊലക്കുറ്റത്തിനു ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. ജയിൽമോചിതനാകുന്നതിനു തൊട്ടു മുന്‍പ് ഫാബിയെനെ ജയിലില്‍ കണ്ട ജീവന്‍, മനഃപൂര്‍വം കാരണം ഉണ്ടാക്കി വീണ്ടും ജയിലിലേക്ക് തിരിച്ചു വരുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ഫാബിയേനെ ജയില്‍ ചാടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തി തിരിച്ചു അയാളുടെ ജഡവും ആയി ജയില്‍ എത്തി കീഴടങ്ങുന്നിടത് സിനിമ അവസാനിക്കുന്നു.

പ്രേക്ഷകനെ രസിപ്പിക്കാനോ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താനോ ഒരു സന്ദേശം നല്‍കാനോ ഒന്നും കഴിയാതെ, ചലച്ചിത്രധര്‍മം നിറവേറ്റുന്നതില്‍ സീസണ്‍ അമ്പേ പരാജപ്പെടുന്നതായി നമുക്ക് കാണാം. കഥയുടെ രസച്ചരട് പൊട്ടാതെ കഥ മുന്‍പോട്ടു പോകുന്നതില്‍ പത്മരാജന്‍ എന്ന തിരക്കഥാകൃത്തിന് ഉണ്ടായ പരാജയം ഈ സിനിമയുടെ പരാജയമായി മാറുന്നു. തിലകനെയും ഒടുവില്‍ ഉണ്ണികൃഷ്ണനെയും പോലുള്ള പ്രതിഭകള്‍ അപ്രധാനമായ റോളുകളില്‍ മിന്നി മാഞ്ഞു പോകുന്നതും ജഗതിയുടെ കഥാപാത്രത്തിന്റെ കോപ്രായങ്ങളും ഒരു തരം നിരാശയോടെ മാത്രമേ നമുക്ക് കണ്ടിരിക്കാന്‍ കഴിയൂ. ഫാബിയെനും ജീവനും ജയില്‍ ചാടി പോകുന്ന സീന്‍ കാണുമ്പോള്‍ ഇത്ര എളുപ്പമാണോ ജയില്‍ ചാടാന്‍ എന്ന് തോന്നും.

ഇതൊക്കെ ആണെങ്കിലും മണിയന്‍പിള്ള രാജുവിന്റെ കാന്തി, അശോകന്റെ പൊറിഞ്ചു തുടങ്ങിയവരിലൂടെയും അവരുടെ കുടുംബചിത്രങ്ങളിലൂടെയും കോവളത്തെ കുറച്ചു ഇരുണ്ട ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ഈ ചിത്രം നല്‍കുന്നു. ജീവന്റെ കഥ എന്നതിലുപരി സീസണ്‍ പൊറിഞ്ചുവിന്റെയും കാന്തിയുടെയും കഥയാണ്. ഈ രണ്ടു കഥാപാത്രങ്ങളാണ് കഥാഗതിയെ നിയത്രിക്കുന്നത്. ഈ രണ്ട് വേഷങ്ങളും കൈകാര്യം ചെയ്ത അശോകനും മണിയന്‍പിള്ള രാജുവും തങ്ങളുടെ കഥാപാത്രങ്ങളോട് നീതിപുലര്‍ത്തുന്ന പ്രകടനം ആണ് നടത്തിയിരിക്കുന്നത്. ഗാവിന്‍ പക്കാര്‍ഡ്‌, ഫാബിയേന്‍ റമേനെസ് എന്ന വില്ലന്റെ വേഷം അതിമനോഹരമാക്കിയിരിക്കുന്നു. ഗാവിന്‍ അതിനു മുന്‍പും അതിനു ശേഷവും മലയാളത്തിലും അല്ലാതെയുമായി ചെയ്ത വേഷങ്ങള്‍ ഫാബിയെനുമായി താരതമ്യം പോലും അര്‍ഹിക്കുന്നില്ല. ലീനാ നായര്‍ അവതരിപ്പിച്ച മെര്‍ലിന്റെ കഥാപാത്രം പറയുന്ന പോലെ, ഗാര്‍വിന്‍ ശരിക്കും ‘പറക്കുന്ന സാത്താന്‍’ ആയി നമുക്ക് അനുഭവപ്പെടും. മോഹന്‍ലാല്‍ വളരെ അനായാസതയോടെ ജീവനെ കൈകാര്യം ചെയ്തിരിക്കുന്നു. പക്ഷേ, മോഹന്‍ലാലിന്റെ പ്രതിഭയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന ഒരു കഥാപാത്രം അല്ല ജീവന്‍. ജീവനെ ഉജ്ജ്വലമാക്കാന്‍ മോഹന്‍ലാലും പ്രത്യേകിച്ച് പരിശ്രമങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഇളയരാജ ഈണം പകര്‍ന്നിരിക്കുന്ന രണ്ട് ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട്. കെ എസ് ചിത്ര ആലപിച്ചിരിക്കുന്ന ‘സ്വപ്‌നങ്ങള്‍ തന്‍ തീരം’ എന്ന ഗാനവും ‘പോയ്‌ വരൂ’ എന്ന ഗാനവും ശരാശരിക്കും വളരെ താഴെ. പി. ജയചന്ദ്രനും പത്മരാജനും ചേർന്ന് ആലപിച്ചിരിക്കുന്ന പോയ്‌ വരൂ എന്ന ആദ്യ വരിക്കും, സ്വാഗതം എന്ന അവസാന വരിക്കും മാത്രം ആണ് ഈണമുള്ളത്, മറ്റുവരികള്‍ പാടുകയല്ല പറയുകയാണ്. ഇതൊരു പരീക്ഷണം ആയിരുന്നിരിക്കാം പക്ഷേ, പരാജയപ്പെട്ട പരീക്ഷണം എന്ന് പറയേണ്ടി വരും. ഈ രണ്ട് ഗാനങ്ങളും ഈ ചിത്രത്തിനും കഥാഗതിക്കും തീര്‍ത്തും അനാവശ്യവും ചിത്രത്തില്‍ അവയുടെ എച്ചുകെട്ടലുകള്‍ തീര്‍ത്തും അരോചകവും ആയി പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെടും. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഇളയരാജ തന്നെ– പശ്ചാത്തല സംഗീതം ചില അവസരങ്ങളില്‍ ഒഴിച്ചാല്‍ ശരാശരി നിലവാരമേ ഒള്ളൂ. വേണുവിന്റെ സിനിമറ്റൊഗ്രാഫി മികച്ചതെന്നു തന്നെ പറയണം.

ഒരു നല്ല സിനിമയ്ക്ക്‌ വേണ്ടത് എല്ലാം സീസണില്‍ ഉണ്ട്– കഥ, പ്രണയം, സെന്റിമെന്‍സ്, ആക്ഷന്‍- എല്ലാം. ജീവനുള്ള കഥയ്ക്ക് ആത്മാവുള്ള തിരക്കഥയും ആകര്‍ഷകമായ ചലച്ചിത്ര അവതരണവും ഒരുക്കുന്നതില്‍ പറ്റിയ പാളിച്ചയാണ് ഈ ചിത്രം ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീഴാനുള്ള പ്രധാന കാരണം. ചിത്രത്തിന് ചലച്ചിത്രഭാഷ്യം ഒരുക്കിയത് ഐ.വി. ശശിയോ മറ്റോ ആയിരുന്നെങ്കില്‍ ഒരു പക്ഷെ മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ചിത്രങ്ങളില്‍ ഒന്നായി സീസണ്‍ മാറിയേനെ.

|വാര്യര്‍

69 Comments |

  1. @ Jay &Varrier
    ജയ്‌ വളരെ വിശദമായിത്തന്നെ കഥ പറഞ്ഞത് കൊണ്ട് ഇതുവരെ സീസണ്‍ കാണാത്ത എന്നെ പോലുള്ളവര്‍ക്ക് ഉപകാരമായി. വളരെ നന്നായിത്തന്നെ ചിത്രത്തെ വിലയിരുത്തുകയും ചെയ്തു. varrier ഉം ജയ്‌ ഉം ഏതാണ്ടൊരേ അഭിപ്രയക്കാരന് ചിത്രത്തെക്കുറിച്ച്, പക്ഷെ varrier ഉടെ ആസ്വാദനം ചിത്രം കണ്ടവര്‍ക്ക് വേണ്ടിയുല്ലതനെങ്കില്‍ ജയ്‌ ഉടെ ആസ്വാദനം ചിത്രം കാണാത്തവര്‍ക്ക് കൂടി വേണ്ടി ഉള്ളതാണ്!

    കേട്ടതനുസരിച് നോക്കിയാല്‍ these sort of films are not padmarajan’s genre.

       8 likes

  2. like the season film topic in wikipedia if it is released in this time it will be a cult classic….

       7 likes

  3. എലിപത്തയത്തില്‍ ഒതുങ്ങാന്‍ താല്പര്യം ഇല്ല എന്ന് പറഞ്ഞ മഹാ സംവിധായകന്‍ അമല്‍ നീരദ് ഈ പടം വീണ്ടും എടുക്കാന്‍ താല്പര്യം ഉണ്ട് എന്ന് പറഞ്ഞു. അദ്ദേഹത്തിന് ഇഷ്ടമുള്ള ചിത്രമാണത്രേ ഇത്.

       3 likes

  4. @Jay & Varyar:
    Nice Review. Though you conclude the same, the narration feels entirely different from each other.

    @Ambika
    I think you are contradicting yourself. നവംബറിന്റെ നഷ്ടത്തിന്റെ പേജില്‍ ‘കഥ ഇത്ര വിശദമായി പറയേണ്ടതുണ്ടായിരുന്നോ’ എന്നായിരുന്നു അംബികയുടെ ചോദ്യം. ‘നവംബറിന്റെ നഷ്ടം’ ഒരു പക്ഷെ അധികം ആള്കാര്‍ കണ്ടിരിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു ചിത്രം എന്ന കാരണം കൊണ്ടാണെന്നാണ് കഥ വിശദമായി പറഞ്ഞതെന്ന് വാര്യരും മറുപടി പറയുക ഉണ്ടായി. ഒരുപക്ഷെ ‘സീസണ്‍ ‘ മിക്കവരും കണ്ടിട്ടുണ്ടാവും എന്നാ ധാരണയില്‍ ആകും അദ്ദേഹം കഥ വിശദമാകാതെ ഇരുന്നത് – എങ്കിലും അദ്ദേഹം കഥയുടെ രത്നച്ചുരുക്കം പറയുക ഉണ്ടായി.

       1 likes

  5. പദ്മരാജന്റെ സിനിമകളില്‍ തീരേ ഇഷ്ടപ്പെടാതെ പോയ സിനിമയാണു ‘സീസണ്‍’. എങ്കിലും റിവ്യൂ നന്നായിട്ടുണ്ട്‌. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍.

       0 likes

  6. ആസ്വാദനത്തിനു അഭിനന്ദനങള്‍. പക്ഷെ ഒരു മോശം ചിത്രം എന്നാ ശ്രേണിയിലേക്ക് വക കൊള്ളികേണ്ട ഒന്നല്ല സീസണ്‍. പോയ്‌ വരൂ എന്ന ഗാനം മികച്ചു നില്കുന്നു. ആ ഗാനം ഈ സിനിമയുടെ ഹൃദയം ആകുന്നുണ്ട് പലപ്പോഴും. ജയചന്ദ്രന്‍ മനോഹരമായി ആലപിച്ചിരിക്കുന്നു. അങ്ങനെയൊരു ഗാന ചിത്രീകരണം തീര്‍ച്ചയായും ഒരു പരീക്ഷണമെന്ന നിലയില്‍ അഭിനന്ദനം അര്‍ഹിക്കുന്നു. വീണ്ടും പൊടിതട്ടി എടുത്തു പരീക്ഷികാവുന്ന ഒരു ചിത്രം. ചിലപ്പോള്‍ അഗ്നീപത് പോലെ ചരിത്രം ആകും.
    പ്രേക്ഷകനെ പിടിച്ചിരുത്താന്‍ പറ്റുന്ന പലതും ഉണ്ട് ഈ ചിത്രത്തില്‍. പദ്മരാജന്‍ വിജയം ആകതിരുന്നിടത് ചിലപ്പോള്‍ പുതിയ കാലഘടതിണ്ടേ മേലപുകളും മൂര്‍ച്ചയുള്ള സമ്ഭശനന്ഗലുമയ് ഈ ചിത്രം വിജയിച്ചു കൂടെന്നില്ല. എന്ത് കൊണ്ടും ഇന്നത്തെ പുതിയ കൊച്ചി അധോലോക സിനിമാകലെകളും മികചു നില്കുന്ന പടം ആയിരുന്നു സീസണ്‍.

       7 likes

  7. @Jay:

    //ഫാബിയാന്‍ അകത്താകുന്നത് മൂന്ന് കോടിയുടെ മയക്കു മരുന്ന് കൈവശം വെച്ചതിനാണ്. അങ്ങിനെയുള്ള കുറ്റവാളി Narcotic Cell ല്‍ അല്ലെ കഴിയേണ്ടത്. അതോ ഈ സിനിമ നടക്കുന്ന 1987 – 1988 കാലഘട്ടത്തില്‍ കേരളത്തില്‍ Narcotic Cell രൂപീകൃതമായിട്ടില്ലേ ?//

    The Narcotics Control Bureau in India was created on 17 March 1986 at New Delhi. Not sure when It got implemented in Kerala. നാര്‍കോട്ടിക്‌ സെല്‍ ഒരു എജെന്‍സി അല്ലെ? വിചാരണ തടവുകാരന്‍ ആണെങ്കില്‍ അല്ലെ അന്വേഷണത്തിനായി നാര്‍കോട്ടിക്‌ സെല്ലിനു വിട്ടു കൊടുക്കൂ? ഫാബിയെന്‍ വിചാരണ തടവുകാരന്‍ അല്ലായിരുന്നല്ലോ, ജീവപര്യന്ത്യം ശിക്ഷ അനുഭവിക്കുക ആയിരുന്നില്ലേ? അപ്പോള്‍ പിന്നെ അയാള്‍ ജയിലില്‍ തന്നെ ആയിരിക്കില്ലേ അനുഭവിക്കേണ്ടത്?

       3 likes

  8. @ ജയ്‌
    ജയ് , താങ്കള്‍ നന്നായി തന്നെ ആസ്വാദനം എഴുതിയിട്ടുണ്ട്. ഇതിനു വേണ്ടി എടുത്ത പരിശ്രമത്തിനു അഭിനനന്ദനങ്ങള്‍!
    ഇതിലെ മോഹന്‍ലാലിന്റെ വിവരണവും, പിന്നെ ഗാവിന്‍ പക്കാര്‍ഡിന്റെ അഭിനയവും മാത്രവുമാണ് പ്ലസുകള്‍ .
    കുറച്ചും കൂടി മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കാമായിരുന്നു. പ്രധാന പെട്ട നടന്മാര്‍ക്ക് പോലും ഇതില്‍ ഒന്നും ചെയ്യാനില്ലായിരുന്നു. സിനിമയില്‍ മേനി പ്രദര്‍ശനങ്ങള്‍ കൂടി പോയോ എന്നും തോന്നി പോകുന്നു.

    @ വാരിയര്‍
    ശരിക്കും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
    All the best both of you!

       1 likes

  9. @ചാക്കോ

    നിങ്ങള്‍ പറഞ്ഞതിനോട് ഞാന്‍ നൂറു ശതമാനം യോജിക്കുന്നു .
    ഒരു നല്ല ത്രില്ലെര്‍ തന്നെ ആയിരുന്നു സീസണ്‍ .

       3 likes

  10. Is this varyar = murthy?

       1 likes

  11. സീസണ്‍ ആദ്യം കണ്ടപ്പോ എനിക്ക് അല്പം നിരാശ തോന്നി എന്നത് സത്യം . പക്ഷെ വീണ്ടും കാണുമ്പോ എന്തോ ഒരു ഇഷ്ടം തോന്നുന്നു . ( പത്തിരുപത്തഞ്ചു പ്രാവശ്യം എങ്കിലും കാണാത്ത ഒരൊറ്റ പദ്മരാജന്‍ സിനിമയും ഇല്ല :) ഈ സിനിമ നമ്മള്‍ക്ക് ആസ്വദിക്കാന്‍ കഴിയണം എങ്കില്‍ മാറി നിന്ന് നിരൂപകന്റെ മട്ടില്‍ അല്ലാതെ ഒരു കോവളംകാരന്റെ മനോഭാവത്തില്‍ കാണണം എന്നാണു എനിക്ക് തോന്നുന്നത് . കോവളം പോലെ crowded ആയ ഒരു ടൂറിസ്റ്റ് പ്ലേസ് എല്ലാ വിധ അഴുക്കുകളും വന്നു അടിയുന്ന ഒരു സ്ഥലം ആവുന്നതില്‍ എന്താണ് അത്ഭുതം ? സസ്യശ്യാമള കോമളമായ നാട്ടുംപുറത്തിന്റെ നൈര്‍മല്യമോ, പരദൂഷണം പരമുനായരുടെ ചായക്കടയോ, ഉണ്ണാക്കനായ പഞ്ചായത്ത് മെമ്പറെയോ ഒക്കെ അവിടെ പ്രതീക്ഷിച്ചിട്ടെന്തു കാര്യം ? അവിടുത്തെ ഒരു ലോക്കല്‍ ഗൂണ്‍ ആയ , എവിടെ നിന്ന് വന്നു എന്ന് അടുത്ത ആള്‍ക്കാരായ കാന്തിക്കും പൊറിഞ്ചുവിനും പോലും നിശ്ചയം ഇല്ലാത്ത , ജീവന്‍ എന്ന കഥാപാത്രം ഇങ്ങനെ ഒക്കെ അല്ലാതെ പിന്നെ എങ്ങനെ പെരുമാറണം? ആ ജയില്‍ ചാട്ടത്തിനു പകരം വേറെ എന്തെങ്കിലും ഒരു പ്ലോട്ട് പദ്മരാജന്‍ കണ്ടെത്തിയിരുന്നു എങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു . റെയില്‍വേ ക്രോസ്സിങ്ങില്‍ രാജുവിനെ സായിപ്പ് കൊലപ്പെടുത്തുന്ന ഭാഗവും മറ്റും അത്യാവശ്യം ത്രില്ലിംഗ് തന്നെ . ഒടുവിലിന്റെ ” മയക്കു പൊടി വില്‍ക്കുന്നത് പോലാണോ ഭഗവാന്റെ വിഗ്രഹം മോഷ്ടിക്കുന്നത് ” എന്ന ചോദ്യം ചിരി ഉണര്‍ത്തും . സായിപ്പ് മെച്ചപ്പെട്ട അഭിനയം കാഴ്ചവെക്കാന്‍ കാരണം മോഹന്‍ലാലിന്റെ സാമീപ്യം ആയിരുന്നു എന്ന് കരുതാം . ലാലിന്റെ കൂടെ സായിപ്പ് വളരെ comfortable ആയിരുന്നു എന്ന് തോന്നുന്നു. ഇഴയടുപ്പം ഉള്ള ബന്ധങ്ങള്‍ക്കൊക്കെ ഈ സിനിമയില്‍ ഒരു പ്രാധാന്യവും ഇല്ല . കാരണം ചിരിച്ചു കളിച്ചു ഇടപെടുന്ന എല്ലാവര്‍ക്കും അറിയാം ഒരു സീസണ്‍ കഴിയുമ്പോ റ്റാറ്റാ പറഞ്ഞു പിരിയുന്ന നൈമിഷികമായ ബന്ധമേ അവര്‍ക്കുള്ളില്‍ ഉള്ളൂ എന്ന് .
    ജയ്‌ സൂചിപ്പിച്ച സിനിമയുടെ തുടക്കത്തിലെ മോഹന്‍ലാലിന്റെ ശബ്ദത്തില്‍ ഉള്ള ആ നരേഷന്‍ – \\എന്റെ പേര് ജീവന്‍, രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഇതുപോലെ ഈ റോഡിലെ മഞ്ഞു കാണാന്‍ സാധിക്കൂ. രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഈ സ്ട്രീറ്റ് ലൈറ്റുകള്‍ കത്തി നില്‍ക്കുന്നത് കാണാന്‍ അനുവാദമുള്ളൂ. അത് ഓര്‍ക്കുമ്പോള്‍ സങ്കടം ചില്ലറയൊന്നുമല്ല.. പക്ഷേ, ഇനിയിപ്പോ സങ്കടപ്പെടുക എന്ന് പറഞ്ഞാല്‍..! // – ഇപ്പോഴും കാണാപ്പാഠം ആണ്. വേണുവിന്റെ ക്യാമെറ വര്‍ക്ക്‌ മനോഹരം. രണ്ടു പാട്ടുകള്‍ക്കും മന:പൂര്‍വ്വം ആവും വൈദേശിക ചുവ കൊടുത്തത്. അത്ര മോശം എന്നൊന്നും പറയുക വയ്യ. പ്രത്യേക മൂഡ്‌ സ്രഷ്ടിക്കുക എന്ന ഉദ്ദേശം അവ നിറവേറ്റുന്നുണ്ട് .
    എന്തോ എനിക്ക് പൊടി ഇഷ്ടമാണ് ഈ സിനിമ. യോജിക്കാന്‍ അധികം ആള്‍ക്കാര്‍ കാണില്ല .എന്നാലും…

       30 likes

  12. എനിക്ക്‌ വളരെ ഇഷ്ടപെട്ട ഒരു ചിത്രമാണ്‌ സീസണ്‍. ഇപ്പോഴും “WE” ചാനലില്‍ വരുമ്പോള്‍ ‍കാണാറുണ്ട്‌. .”A Film By Padmarajan” എന്നു കാണിക്കുന്നത്‌ തന്നെ യാണ്‌ പടം പരാജയമാകാന്‍ കാരണം. പത്മരാജന്‍ ചിത്രം എന്നു പറഞ്ഞാല്‍ പ്രേക്ഷ്ക മനസില്‍ നമുക്ക് പാര്‍ക്കാനും.., തൂവാന തുംമ്പികളും, നൊമ്പരത്തി പൂവും ഒക്കെയാണ്‌. സീസണ്‍ പോലുള്ള ഒരു ആക്ഷന്‍ ചിത്രം അദ്ദേഹം ഒരുക്കിയപ്പോള്‍ അതു ഉള്‍‍കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞില്ല.

    @Jay

    //ഒരു ഉടമയുടെ കാറിലോ വീട്ടിലോ വെച്ചു ഒരു വ്യക്തി കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താല്‍ ആ ഉടമക്ക് 7 വർഷം തടവ്‌ ശിക്ഷ ലഭിക്കുമോ ?//- ഇതു പത്മരാജന്‍ ചിത്രം ആയതിനാലാണോ ഇത്രയും detailed ആയിട്ടുള്ള സംശയം. മറ്റുപല ആക്ഷന്‍ ചിത്രങ്ങളിലും ഇതൊന്നും ശ്രദ്ധിക്കാറ് പോലും ഇല്ല . ഇതൊരു തെറ്റാണെങ്കില്‍ പോലും പടത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നില്ല.

    //അങ്ങിനെയുള്ള കുറ്റവാളി Narcotic Cell-ല്‍ അല്ലെ കഴിയേണ്ടത്// – ഈ Narcotic Cell എന്ന് പറയുന്നത്‌ ജയിലിലെ ഒരു cell (അറ) ആണോ? അതു മയക്കു മരുന്നു കേസുകളെ പറ്റി അന്വേഷിക്കുന്ന ഒരു പോലീസ് വിഭാഗമാണ്‌ എന്നാണ് എന്റെ അറിവ്‌.

    ജയിലില്‍ നിന്നും രക്ഷ്പെടാന്‍ ഫാബിയാനെ ജീവന്‍ സഹായിക്കാം എന്നേല്‍‍ക്കുമ്പോള്‍ തന്നെ അയാള്‍ അതിനായുള്ള കരുക്കള്‍ നീക്കിയിട്ടുണ്ടാവാം എന്നു അനുമാനിച്ചു കൂടെ. അതിനു വീറുവിനെ കാണാന്‍ ജയില്‍ അധികാരിയുടെ സഹായമെന്തിനു. ഒരു സാധാരണ ജയില്‍ സന്ദര്‍ശനം പോരേ.സേഫ് ബെല്‍റ്റ്‌ ഒരുക്കിയതും, മറ്റുമൊക്കെ അവരുടെ Plan-ന്റെ ഭാഗമാവാം.

    @Varriar
    //പ്രേക്ഷകനെ രസിപ്പിക്കാനോ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്താനോ ഒരു സന്ദേശം നല്‍കാനോ ഒന്നും കഴിയാതെ, ചലച്ചിത്രധര്‍മം നിറവേറ്റുന്നതില്‍ സീസണ്‍ അമ്പേ പരാജപ്പെടുന്നതായി നമുക്ക് കാണാം// – വിയോജിക്കുന്നു. കാന്തി-എയും പൊറിഞ്ചു- വിനെയും കൊല്ലുന്ന രംഗങ്ങള്‍. ജയില്‍ ചാടുന്ന രംഗം, ഒക്കെ ആകാംക്ഷ ഉളവാക്കുന്നവ തന്നെ. പണമുണ്ടാക്കാന്‍ എന്തും ചെയ്യാന്‍ തയാറായി നടക്കുന്ന യുവാക്കള്‍ക്ക് ചെറുതല്ലാത്ത സന്ദേശം നല്കുന്നുമുണ്ട്‌.

       9 likes

  13. Rathinirvedam okke remake cheyunnathinu pakaram,season kore koode nannayi modify cheythu eduthirunnel nannayirunnene…Originalinte paalichakale rectify cheythu intresting aaya oru thriller aakamarnu

       5 likes

  14. @ jay ,
    വളരെ വിശദമായി തന്നെ താങ്കള്‍ കഥ പറഞ്ഞു പോയിട്ടുണ്ട് അത് കൊണ്ട് തന്നെ സിനിമ വീണ്ടും കണ്ടത് പോലെ. കോവളത്ത് കുറെ നാളുകള്‍ കഴിച്ചു കൂട്ടുന്ന ഫാബിയന്‍ അവിടുത്തെ ഏറ്റവും ധനികനായ വ്യക്തി എന്നു പറയപെടുന്ന ജീവനെ അവിടെ വെച്ച് കണ്ടിട്ടില്ലേ, മെര്‍ലിനെ ജീവന്റെ ഗോഡോവ്ന്‍ ല്‍ മോഷ്ടിക്കാന്‍ പറഞ്ഞു വിടുന്നത് ഫാബിയന്‍ ആണ് , പക്ഷെ ചിത്രത്തില്‍ പദ്മരാജന്‍ പറയുന്നത് അവര്‍ ജയിലില്‍ വെച്ചാണ്‌ ആദ്യം കാണുന്നത് എന്നാണ്. വിഗ്രഹം കട്ടുകൊണ്ടു പൊഴി പിടികപെടുന്ന തിരുമേനി ആയി ഒരു രംഗത്തില്‍ മാത്രമേ ഉള്ളു എങ്കിലും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ കസറി. ജഗതി , തിലകന്‍ തുടങ്ങിയ പ്രഗല്‍ഭരായ ആളുകളെ കയ്യില്‍ കിട്ടിയിട്ടും ഈ ചിത്രത്തില്‍ ഒന്നും ചെയ്യാന്‍ പദ്മരാജന് സാധിച്ചില്ല .

    ചിത്രത്തിന്റെ പരാജയത്തിലും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ പാടവം എടുത്തു പറയേണ്ടത് തന്നെ . flexible actor എന്ന പേര് ലാലിന് വീണത്‌ ഈ ചിത്രത്തിന് ശേഷം ആണെന് തോനുന്നു . ഈ ചിത്രത്തില്‍ ദീഷ ഉള്ള മോഹന്‍ലാലിനെ കണ്ടിരിക്കാന്‍ തന്നെ ഒരു രസം തോന്നിയിരുന്നു. പദ്മരാജന്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചിത്രം എന്നു നിരൂപകരും പൂര്‍ണമാകാത്ത ചിത്രം എന്നു അദ്ദേഹം തന്നെയും പറഞ്ഞ ചിത്രം ആണ് സീസണ്‍ .പൂര്‍ണമാകാത്ത ചിത്രം എന്നു സൃഷ്ട്ടികര്താവ് തന്നെ സമ്മതിച്ചത് കൊണ്ട് അമല്‍ നീരദിന് ഈ ചിത്രം റീമേക്ക് ചെയ്യാന്‍ കൊടുക്കും എന്നു അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു കേട്ട് , അങ്ങനെയെങ്കില്‍ കാത്തിരിക്കാം ഒരു സ്ലോ മോഷന്‍ നായകന് വേണ്ടി …

       3 likes

  15. @ Babu Alex

    //ഈ സിനിമ നമ്മള്‍ക്ക് ആസ്വദിക്കാന്‍ കഴിയണം എങ്കില്‍ മാറി നിന്ന് നിരൂപകന്റെ മട്ടില്‍ അല്ലാതെ ഒരു കോവളംകാരന്റെ മനോഭാവത്തില്‍ കാണണം എന്നാണു എനിക്ക് തോന്നുന്നത് // – ശരിയാണ് ആ പറഞ്ഞത്. കോവളം എന്ന സ്ഥലത്തിന്റെ പശ്ചാത്തലം ശരിയായി അറിയാത്തത്തിന്റെ ഒരു കുറവ് മേല്പറഞ്ഞ റിവ്യൂ-കളില്‍ ഉണ്ട്‌.

    //സായിപ്പ് മെച്ചപ്പെട്ട അഭിനയം കാഴ്ചവെക്കാന്‍ കാരണം മോഹന്‍ലാലിന്റെ സാമീപ്യം ആയിരുന്നു എന്ന് കരുതാം . ലാലിന്റെ കൂടെ സായിപ്പ് വളരെ comfortable ആയിരുന്നു എന്ന് തോന്നുന്നു.// – വിയോജിക്കുന്നു. ലാല്‍ ഇല്ലാത്ത പല രംഗങ്ങളിലും സായിപ്പ് അതി ഗംഭീര പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്‌. ഉദാ: കാന്തി- എയും പൊറിഞ്ചുവിനേയും കൊല്ലുന്ന രംഗങ്ങള്‍.

       7 likes

  16. @ജയ്‌ & വാര്യര്‍
    നന്നായിരിക്കുന്നു റിവ്യൂ..അഭിനന്ദങ്ങള്‍. സുജിത് പറഞ്ഞപോലെ ഇക്കാലത്താണ് ഈ പടം എടുതിരുനതെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു. എനികില്‍ ഈ പടത്തിനെ തലവര തന്നെ ഒരു പക്ഷെ മാറിപോയേനെ. ആക്ഷന്‍ ഫിലിംസ് എന്ന് പറഞ്ഞാല്‍ ഉടന്‍ കൊച്ചിയും കൊടഷനും എടുത്തു തരാം പോലെ പ്രയോഗിക്കുന്ന നമ്മുടെ സംവിധായക സിംഹങ്ങള്‍ ഉണ്ടാക്കി വിടുന്ന ചവറുകളെക്കാള്‍ എത്രയോ ഉയര്‍ന്നു നില്‍ക്കുന്നു സീസണ്‍..

    സത്യം പറഞ്ഞാല്‍ ഈ പടത്തിനോട് ഒരു ഇഷ്ട്ടം ഒക്കെ ഉണ്ട് കേട്ടോ. ഒരു ആക്ഷന്‍ പടം എന്നാ നിലക്കല്ല. എനികിതൊരു ആക്ഷന്‍ പടം ആയിട്ടല്ല തോനിയത്. വേറൊരു മൂഡ്‌ ക്രിയേറ്റ് ചെയുന്ന ഒരു ഫിലിം ആണിത്. എനിക്കി പടത്തിലെ മോഹന്‍ലാലിനെയും ഇഷ്ട്ടമാണ്. ഒരിക്കലും അദ്ദേഹത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ഒരു വേഷമേ അല്ല ഇതിലെ. വളരെ അനായാസമായ അഭിനയം..മാനറിസങ്ങളും..അത് കണ്ടിരിക്കാന്‍ തന്നെ ഒരു രസമുണ്ട്..ഒരു കലാകാരന്‍ എന്നാ നിലക്ക് എല്ലാ തരാം ചിത്രങ്ങളും ചെയ്യണം എന്നാ ആഗ്രഹം ആയിരിക്കാം അദ്ധേഹത്തെ കൊണ്ട് ഒരു ആക്ഷന്‍ ഫിലിം ചെയിപ്പിച്ചത്. പക്ഷെ ഇതിനു മുന്നിട്ടിരുങ്ങമ്പോള്‍ അതിനു വേണ്ട ഒരുക്കങ്ങള്‍ ഒന്നും അദ്ദേഹം വേണ്ട രീതിയില്‍ ചെയ്തില്ല എന്ന് തോനുന്നു. അല്ലെങ്കിലും അദ്ധേഹത്തിന്റെ റേഞ്ചില്‍ വരുന്ന ഒരു പടമല്ല ഇത്. അനിവാര്യമായ ഒരു പരാജയം തന്നെ കിട്ടുകയും ചെയ്തു. ഇതിലെ പോയ്‌ വരൂ എന്നാ ഗാനം ശരിക്കും ഒരു പരീക്ഷണം ആയിരുന്നു. അത് വിജയിച്ചില്ല എന്നത് വേറെ കാര്യം..അലെങ്കിലും ഇത്തരം ഒരു ചിത്രം മനോഹര ഗാനങ്ങളോ ഗാന സന്ദര്‍ഭങ്ങ്ലോ ആവശ്യപെടുന്നില്ല എന്നത് വേറെ കാര്യം..
    //തനിക്കു പറ്റാത്ത വിഷയത്തില്‍ എത്തുമ്പോള്‍ ഉള്ള പതറിച്ച// എന്നത് സംവിധായകന്‍ എന്നാ നിലക്ക് മാത്രമാവും..ഒരു തിരകഥകൃത്ത് എന്നാ നിലയില്‍ പക്കാ പ്രതികാര കഥ പറഞ്ഞ കരിമ്പിന്‍ പൂവിനക്കരെയും,ഇതാ ഇവിടെ വരെയും ഒക്കെ പദ്മരാജന്റെ തന്നെ അല്ലെ..വേറെ ഒരു സംവിധായകന്‍ കഥ പറയുമ്പോ ഇത്തരം പാളിച്ചകള്‍ അദ്ദേഹത്തിന് വന്നിട്ടില്ല എന്ന് തോനുന്നു..പക്ഷെ ഈ തണുപ്പ് വെളുപ്പാന്‍ കാലത്ത് ഒരു utter disaster തന്നെ ആയിരുന്നു..

    വാര്യര്‍ ഗവിനെ പറ്റി പറഞ്ഞത് ശരിയാണ്. ഇതിനും മുമ്പോ പിമ്പോ അദ്ദേഹത്തിന് ഇത്തരം ഒരു വേഷം കിട്ടിയിരിക്കാന്‍ ഒരു വഴിയുമില്ല, ഒരു ഭാഷയിലും. ഗാവിന്‍ മോശമാക്കിയിട്ടില്ല..

    @ബാബു അലക്സ്‌
    //യോജിക്കാന്‍ അധികം ആള്‍ക്കാര്‍ കാണില്ല .എന്നാലും//
    ആര് പറഞ്ഞു അധികം ആളുകള്‍ കാണില്ല എന്ന്? അത് വെറുതെ തോനുന്നതാണ്..എനിക്ക് തോനുന്നു ഈ പടത്തെ ഇഷ്ട്ടമുള്ള കുറെ അഭിപ്രായങ്ങള്‍ പദ്മരാജന്‍ ത്രെഡ്കളില്‍ കണ്ടിരുന്നു. പദ്മരാജന്‍ സിനിമ എന്നാ മുന്‍ധാരണ ഇല്ലാതെ കണ്ടാല്‍ ചിലപ്പോള്‍ ഇനിയും കാണാത്തവര്‍ക്ക് ഈ പടം ഇഷ്ട്ടപെട്ടെക്കാം, ബഹുജനം പലവിധം എന്നല്ലേ..

       4 likes

  17. എനിക്ക് ഇഷ്ടപെട്ട സിനിമയാണ് സീസണ്‍. താടി വെച്ച മോഹന്‍ലാലിനെ നോകിയിരികാന്‍ ഒരു പ്രത്യേക സുകമുണ്ട്. പിന്നെ അദ്ധേഹത്തിന്റെ narration ഉം. അടക്കപെടാനാവാത്ത കുറെ പഴുതുകള്‍ ഈ സിനിമയുടെ കഥയില്‍ ഉണ്ട്. പക്ഷെ ഇതൊരു കഥയാണ്‌. അപ്പോള്‍ അല്പം അധിശ്യോക്തി ആവാം. അലെങ്കിലും നമ്മുടെയൊക്കെ കുട്ടികാലത്ത് നമ്മള്‍ കേട്ടിരുന്ന കഥകള്‍ എല്ലാം വിശ്വസനീയം ആയിരുന്നോ. എന്നിട്ടും അതൊക്കെ നമ്മള്‍ ആസ്വധിചില്ലേ. പധിവ് ശയിലിയില്‍നിന്നും പദ്മരാജന്‍ മാറ്റി ചിന്തിച്ച ഒരു സിനിമ. ബാബു അലക്സ്‌ പറഞ്ഞത് പോലെ വീണ്ടും കണ്ടാല്‍ ഇഷ്ടം തോനുന്ന സിനിമ. കണ്ടാല്‍ ബോറടിപിക്കാത്ത സിനിമ. പിന്നെ ഒരു പരിധി വരെ പ്രേക്ഷകരെ രസിപ്പിക്കാന്‍ ഈ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. വിയോജിക്കുന്നവര്‍ ഉണ്ടാകാം.

       0 likes

  18. @Shaju K.S
    ഒരു easy going guy യും അതിലപ്പുറം മികച്ച അഭിനേതാവും ആയ മോഹന്‍ലാലിനെ പോലെ ഒരാളുടെ കൂടെ അഭിനയിക്കുമ്പോള്‍ , അറിയാതെ തന്റെ ഭാഗം ഒന്ന് കൂടി മനോഹരമാക്കാനുള്ള മന:പൂര്‍വ്വം അല്ലാതുള്ള ശ്രമം സായിപ്പിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായി കാണാം എന്നേ ഞാന്‍ ഉദ്ദേശ്ശിച്ചുള്ളൂ . അല്ലാതെ ഒരുമിച്ച് അഭിനയിച്ച രംഗങ്ങളെ കുറിച്ച് മാത്രമല്ല പറഞ്ഞത് .

       0 likes

  19. രണ്ടാഴ്ച മുന്‍പാണ് ഇത് കണ്ടത്. ഒരു പത്മരാജന്‍ സിനിമ എന്ന പ്രതീക്ഷയില്‍ കണ്ടാല്‍ മോശം എന്ന് പറഞ്ഞേക്കാം. എങ്കിലും, ഒരു സിനിമ എന്ന നിലയില്‍ അത്ര വലിയ കുഴപ്പങ്ങള്‍ ഒന്നും എനിക്ക് തോന്നിയില്ല. പത്മരാജനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എന്നും ഇത് അവസാനമേ വരാറുള്ളൂ എന്നതുകൊണ്ടാണ് ഇതുവരെയും കാണാതിരുന്നത്. അങ്ങനെ തീരെ പ്രതീക്ഷ ഇല്ലാതിരുന്നത് കൊണ്ടാവാം എനിക്കിത് ആസ്വാദ്യമായി തന്നെ തോന്നി.

    പിന്നെ, ഈ സിനിമ എന്തിനെക്കുറിച്ചാണ് എന്നതിനെപ്പറ്റി ഒരു പിടിയും ഉണ്ടായിരുന്നില്ല. രണ്ടു കാര്യങ്ങള്‍ മാത്രമേ ഇതിനെക്കുറിച്ച്‌ അറിഞ്ഞിരുന്നുള്ളൂ. ഒന്ന് സ്വപ്‌നങ്ങള്‍ തന്‍ എന്ന ആ ഗാനം. പ്രീ ഡിഗ്രിക്കാലത്ത് വീട്ടിലെ ചാത്തന്‍ tape recorder ഇല്‍ അത് കുറെ ഏറെ കേട്ട് ഇഷ്ടപ്പെട്ട ഒരു ഗാനമാണ്. ഇളയരാജയുടെ സംഗീതം ആണ് അത് എന്ന് മനസ്സിലാക്കിയത് വളരെ കഴിഞ്ഞാണ്. അഗ്നി നക്ഷത്രത്തിലെ മിന്നുക്കോരി വര്‍ണം എന്ന ഗാനത്തിന്റെ genre യിലുള്ള ഈ ഗാനം എനിക്കിഷ്ടമായിരുന്നു. (അതിപ്പോഴും സ്വപ്‌നങ്ങള്‍ തന്‍ തീരം ആണോ തെയ്യം ആണോ എന്ന് മനസ്സിലായിട്ടുമില്ല). മറ്റൊന്ന്, പോണ്ടിച്ചേരിയിലുള്ള ഒരു ബന്ധു വീട്ടിലേക്കു അക്കാലത്തു ബസ്സില്‍ യാത്രചെയ്യുമ്പോള്‍ സേലത്തിനടുത്തു മോഹന്‍ലാലിന്റെ ചിത്രമുള്ള സിനിമാപോസ്ടറുകള്‍ കണ്ടത് ഇപ്പോഴും ഓര്‍മ നില്കുന്നു എന്നതാണ്. ഒരു തമിഴ് സിനിമയുടെ പോസ്റ്റര്‍, മോഹന്‍ ലാലിന്റെ പടവും. അതേതാ അങ്ങനെ ഒരു പടം എന്നറിയാന്‍ ആയി ശ്രമം. തമിഴിലെ, മലയാളത്തിനു സാമ്യമുള്ള ആകൃതികള്‍ വച്ച് അതേതോ കീകണ്‍ ആണെന്ന് ആദ്യം ഊഹിച്ചു. അവിടവിടെയായി പലേടത്തും ഇത് കാണുമ്പോഴൊക്കെ ആലോചിക്കും, കീകണ്‍, അതെന്താ സാധനം… പിന്നീടാണ് തമിഴില്‍ ക, സ, ത ഇതിനൊക്കെ ഏതാണ്ട് സാമ്യമുള്ള ആകൃതികള്‍ ആണല്ലോ എന്ന കാര്യം ഓര്‍ത്തത്‌. അങ്ങനെ അത് സീസണ്‍ ആണെന്ന് മനസ്സിലാക്കി. അവിടെ അത് മലയാളത്തില്‍ ആണോ അതോ dub ചെയ്തു തമിഴില്‍ ആണോ പ്രദര്‍ശിപ്പിക്കുന്നത് എന്നൊന്നും മനസ്സിലാക്കാന്‍ പറ്റിയില്ല. എന്തായാലും ഈ ചിത്രത്തില്‍ ഈയൊരു പാട്ട് ഉണ്ടെന്നും ഇതില്‍ മോഹന്‍ ലാല്‍ അഭിനയിച്ചിട്ടുണ്ട് എന്നുള്ളതും അല്ലാതെ മറ്റൊന്നും അറിയാതെ കണ്ടതുകൊണ്ടാവം, വിരസമായി തോന്നാതിരുന്നത്.

    സിനിമ ഒരു സന്ദേശവും തരുന്നില്ല എന്നത് ശരിയല്ല എന്ന് തോന്നുന്നു. വാര്യര്‍ തന്നെ പറഞ്ഞപോലെ, കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സിലുള്ളത് കാന്തിയും പൊറിഞ്ചുവും ആണ്. ജീവനും, അവരെ കൊന്നതിനു പകരം വീട്ടിയതായിട്ടാണ് തോന്നിയത്, അല്ലാതെ തന്റെ പണം മോഷ്ടിച്ചതിന് പകരം വീട്ടിയതായിട്ടല്ല. അതുകൊണ്ട്, പണം ഉണ്ടാക്കാന്‍ നേരായ വഴികള്‍ പലതുണ്ട്, വളഞ്ഞ വഴിയേ പോയാല്‍ അത് നിലനില്‍ക്കുകയില്ല, മനസ്സമാധാനവും ഉണ്ടാവില്ല എന്ന വലിയ ഒരു സന്ദേശം തന്നെ സിനിമ തരുന്നുണ്ട്.

    അംബിക, യു ട്യൂബ് ഇല്‍ നിന്നാണ് ഞാന്‍ ഇത് കണ്ടത്. ഇന്നലെയുടെ പേജില്‍ ഞാന്‍ എഴുതിയിരുന്നു, ചില മുന്‍വിധികള്‍ കാരണം ആ ചിത്രം ഞാന്‍ ഇതുവരെയും കണ്ടിരുന്നില്ല, ഈ അടുത്താണ് കണ്ടത് എന്ന്. എന്തായാലും അത് കണ്ടതോടെ പത്മരാജന്‍ സിനിമകളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കള്ളന്‍ പവിത്രന്‍ രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു പോയി. അതുപോലെ ഈ ചിത്രം പത്മരാജന്‍ genre ഇല്‍ പെട്ടതല്ല എന്ന് കരുതി കാണാതെ ഇരിക്കേണ്ട, ഇതുവരെയും കണ്ടില്ലെങ്കില്‍. യു ട്യൂബ് ഇല്‍ സമയം കിട്ടുമ്പോള്‍ ഒന്ന് കണ്ടു നോക്കൂ. ഒരു ഇരുപതാം നൂറ്റാണ്ട് ശൈലിയാണെങ്കിലും, പത്മരാജന്റെ ചില വിരല്‍പാടുകള്‍ അവിടവിടെ കാണാന്‍ കഴിയും. രണ്ടു മണിക്കൂര്‍ വെറുതെ കളഞ്ഞു എന്ന തോന്നല്‍ ഉണ്ടാവില്ല എന്ന് തോന്നുന്നു.

       4 likes

  20. സീസണ്‍ എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ പൊതുവേ എല്ലാവരും ചിന്തിക്കുന്നത് അതൊരു പരീക്ഷണ ചിത്രമാണെന്നും ആ പരീക്ഷണം പാളിപ്പോയെന്നുമാണ്. എന്നാല്‍ എനിക്ക് കൂടുതല്‍ അനുയോജ്യമായി തോന്നുന്നത് ആ സിനിമയെ പറ്റി യശ:ശരീരനായ ശ്രീ കോഴിക്കോടന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ നിരീക്ഷണമാണ്. “ജീനിയസ്സുകള്‍ വിശ്രമിക്കുന്നത് ജോലി ചെയ്യാതെ വെറുതെ ഇരുന്നിട്ടല്ല; മറിച്ച് സ്വന്തം കര്‍മ്മമണ്ഡലങ്ങളില്‍ മുഴുകിയിട്ടാണ്. ആ അര്‍ത്ഥത്തില്‍ ‘സീസണ്‍’ പദ്മരാജന്റെ വിശ്രമമായിട്ടു വേണം കാണാന്‍.” എന്നാണ് അദ്ദേഹം എഴുതിയത്. അത് തന്നെയല്ലേ സത്യം? തനിക്ക്‌ പാകമാവാത്ത കുപ്പായം ഇട്ടു വെറുമൊരു കോമാളി ആയി മാറാന്‍ ഒരു കാരണവുമില്ലാതെ അദ്ദേഹം ശ്രമിക്കുകയില്ലല്ലോ? ആ വിശ്രമത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ‘ഇന്നലെ’ എന്ന മരതകമുത്ത് മലയാളികള്‍ക്ക്‌ സമ്മാനിച്ചത്.

    മറ്റെന്തൊക്കെ പറഞ്ഞാലും ആക്ഷന്‍ സിനിമകള്‍ ചെയ്യുന്നതില്‍ പദ്മരാജനുള്ള കഴിവില്ലായ്മ പലപ്പോഴും പ്രകടമാണ്. ആത്മവിശ്വാസക്കുറവില്‍ നിന്നുള്ള ഒരുതരം ‘ഫോഴ്സ്ഡ എറര്‍’. അത് പല ക്യാരക്റ്റരിനെയും വിശ്വാസയോഗ്യമാക്കുന്നില്ല. ഒരു ഉദാഹരണം കരിയിലകാറ്റ്‌പോലെ യിലെ റഹ്മാന്റെ കഥാപാത്രം. തലേന്ന്‍ ഒരു കൊല നടത്തിയത്തിന്റെ ലാഞ്ചന പോലുമില്ല അയാളുടെ ഇന്ട്രോടക്ഷനില്‍. അത്രയ്ക്ക് വിദഗ്ദ്ധമായി മറയ്ക്കാന്‍ അയാളൊരു ബോണ്‍ ക്രിമിനലൊന്നുമായിരുന്നില്ല. സാഹചര്യം മൂലം തെറ്റ്‌ ചെയ്തൊരാള്‍. പക്ഷെ സംവിധായകന്‍റെ പാളിച്ച മൂലം ഒരു ലോജിക്കില്ലായ്മ ഫീല്‍ ചെയ്യുന്നു.

    [കുറച്ചു കാടു കയറിപ്പോയത്തില്‍ ക്ഷമിക്കണം.]

       5 likes

  21. @ Iqbal

    ഇക്ബാല്‍, താങ്കള്‍ പറഞ്ഞതിലല്പം വാസ്തവം ഇല്ലാതില്ല. റിവ്യൂ ഇല കഥ മുഴുവന്‍ പറയണോ വേണ്ടയോ എന്നാ കാര്യത്തില്‍ എനിക്കിപ്പഴും confusion ഉണ്ട്. അതുകൊണ്ട് തന്നെയാണ് നവംബറിന്റെ നഷ്ടത്തില്‍ അങ്ങിനെ ഒരു ചോദ്യം ചോദിച്ചത്. പിന്നെയങ്ങോട്ട് കണ്ട relook കളില്‍ എല്ലാം തന്നെ മിക്കവാറും പേര്‍ കഥ പറയുന്ന രീതി സ്വീകരിച്ചത് കൊണ്ടാണ് ഞാന് മുന്തിരിതോപ്പുകളുടെ കഥ മുഴുവന്‍ പറയാന്‍ തീരുമാനിച്ചത്. ‘മുന്‍പേ ഗമിക്കും ഗോവു തന്റെ’ എന്നാ പാത സ്വീകരിച്ചു!

    പക്ഷെ എനിക്ക് തോന്നുന്നു ഇതൊരു relook പരിപാടി ആയതു കൊണ്ട് കഥ പറയുന്നതില്‍ തെറ്റില്ലെന്ന്. അല്ലാതെയുള്ള റിവ്യൂ കളില്‍ കഥ പറയുന്ന എര്പാട് ശരിയല്ല എന്ന് തന്നെയാണ് അഭിപ്രായം. അതുകൊണ്ട് തന്നെയാണ് ഞാന്‍ പറഞ്ഞത്, varrier ന്റെ റിവ്യൂ ഫിലിം കണ്ടവര്‍ക്ക് വേണ്ടിയുള്ളതനെങ്കില്‍ ജയ്‌ യുടെ റിവ്യൂ ഫിലിം കാനതവര്‍ക്ക് കൂടി ഉള്ളതാണെന്ന്.

    റിവ്യൂ വിനെ കുറിച്ച് കൂടുതല്‍ ആധികാരികമായി അറിവുള്ളവര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

       0 likes

  22. @ Ambika, Iqbal, Mohammed Shabeer, Sreeraj, Shaju KS , etc etc
    നല്ല വാക്കുകള്‍ക്ക് നന്ദി സുഹൃത്തുക്കളെ ! പദ്മരാജനെയോ അദ്ദേഹത്തിന്‍റെ സൃഷ്ടികളെയോ വിലയിരുത്തുവാനുള്ള അറിവോ പഠിപ്പോ എന്റെ കയ്യിലില്ല. എങ്കിലും ഒരു ശ്രമം അത്രമാത്രം. അതില്‍ വിജയത്തിന്റെയോ പരാജയത്തിന്റെയോ അളവുകള്‍ക്ക് സ്ഥാനം ഇല്ല.

    @ Babu Alex
    //…..എങ്കില്‍ മാറി നിന്ന് നിരൂപകന്റെ മട്ടില്‍ അല്ലാതെ ഒരു കോവളംകാരന്റെ മനോഭാവത്തില്‍ കാണണം എന്നാണു എനിക്ക് തോന്നുന്നത് .

    @ Shaju K.S
    //…..കോവളം എന്ന സ്ഥലത്തിന്റെ പശ്ചാത്തലം ശരിയായി അറിയാത്തത്തിന്റെ ഒരു കുറവ് മേല്പറഞ്ഞ റിവ്യൂ-കളില്‍ ഉണ്ട്‌. … //

    ചിരിച്ചു പോവേണ്ടി വരുന്നു ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ വരുമ്പോള്‍. കോവളം ബേസ് ചെയ്ത കഥയുള്ള ഒരു സിനിമ കണ്ടു മനസ്സിലാവാന്‍ കോവളത്തുക്കാരന്റെ മനോഭാവം വേണമെങ്കില്‍ ഞങ്ങളെല്ലാം കോവളത്തു ജനിക്കേണ്ടി വരും. അല്ലെങ്കില്‍ ഈ സിനിമ കോവളത്തു മാത്രമേ റിലീസ് ആവാന്‍ പാടുള്ളൂ അല്ലാതെ ഇങ്ങു മലബാറും കൊച്ചിയിലും വള്ളുവനാടും ഉള്ളവര്‍ക്ക് ഈ കഥ മനസ്സിലാവില്ലല്ലോ.

    ഒന്ന് ചോദിക്കട്ടെ, വീരഗാഥ നിങ്ങള്‍ക്കു മനസ്സില്ലായത് നിങ്ങളങ്ങ് തുളുനാട് ജനിച്ചു വളര്‍ന്നത്‌ കൊണ്ടാണോ. ദേവാസുരവും ആറാം തമ്പുരാനും നിര്‍മാല്യവും കേരളം നിറഞ്ഞോടിയത് മറ്റുള്ള ദേശക്കാര്‍ക്ക് വള്ളുവനാടിനെ കുറിച്ച് എന്ത് മനോഭാവം ഉണ്ടായിട്ടാണ്, അല്ലെങ്കില്‍ അവരെല്ലാം ഒറ്റപ്പാലവും ഷൊര്ണ്ണൂരും വന്നു ഒരു മാസം താമസിച്ചു വള്ളുവനാടിന്റെ പശ്ചാത്തലം കണ്ടു മനസ്സിലാക്കിയിട്ടാണോ? മറ്റൊരു രീതിയല്‍ ചോദിച്ചാല്‍ വേശ്യ ആവാന്‍ ഇറങ്ങി പുറപ്പെട്ട പെണ്ണിന്റെ കന്യകാത്വം കവര്‍ന്ന എക്സ്പീരിയന്‍സ് നമ്മുക്ക് ഉള്ളത് കൊണ്ടാണോ നമ്മള്‍ തൂവാനതുമ്പികള്‍ ഇഷ്ടപെട്ടത്. അത് പോലെ വളര്‍ത്തച്ചനാല്‍ ബലാല്‍സംഗം ചെയ്യപെട്ട ഒരു പെണ്ണിനെ സ്വീകരിച്ച എക്സ്പീരിയന്‍സ് ഉള്ളത് കൊണ്ടാണോ നമ്മുക്ക് മുന്തിരിതോപ്പ് ഇഷ്ടപെട്ടത്. ഒരു രചന പ്രേക്ഷക മനസ്സിലേക്ക് എത്തപെടണമെങ്കില്‍ അത് കാണുന്ന പ്രേക്ഷകന് ആ കഥ നടക്കുന്ന സ്ഥലവുമായോ അല്ലെങ്കില്‍ ആ കഥാപാത്രങ്ങളുടെ മനോവിചാരമായോ ബന്ധം വേണമെന്ന അഭിപ്രായം മണ്ടത്തരമല്ലേ …?

    സീസണ്‍ എന്ന സിനിമയുടെ ആത്മാവ് പ്രേക്ഷക മനസ്സിലേക്ക് എത്തിക്കുവാന്‍ പദ്മരാജന്‍ എന്ന തിരകഥകാരനും സംവിധായകനും കഴിഞ്ഞിട്ടില്ല, അത് പദ്മരാജന്റെ പരാജയമാണ്. ശക്തമായ ഒരു തിരക്കഥയോ, ഒരു ത്രില്ലറിന് പറ്റിയ ഒരു സംവിധാന മികവോ ആ ചിത്രത്തിനില്ല അത് തന്നെ ആ ചിത്രം തിരസ്കരിക്കപ്പെടാന്‍ കാരണം അതിനു പ്രേക്ഷകനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

       5 likes

  23. @ Jay

    The Narcotic Cells is an agency under state police. It was established in all the police districts in Kerala in the year 1994. The Cell is functioning under a Dy S P to detect offences under Kerala Abkari Act and Narcotic Drugs and Psychotropic Substance Act(NDPS Act).

       0 likes

  24. @Jay:
    //ചിരിച്ചു പോവേണ്ടി വരുന്നു ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ വരുമ്പോള്‍. കോവളം ബേസ് ചെയ്ത കഥയുള്ള ഒരു സിനിമ കണ്ടു മനസ്സിലാവാന്‍ കോവളത്തുക്കാരന്റെ മനോഭാവം വേണമെങ്കില്‍ ഞങ്ങളെല്ലാം കോവളത്തു ജനിക്കേണ്ടി വരും. അല്ലെങ്കില്‍ ഈ സിനിമ കോവളത്തു മാത്രമേ റിലീസ് ആവാന്‍ പാടുള്ളൂ അല്ലാതെ ഇങ്ങു മലബാറും കൊച്ചിയിലും വള്ളുവനാടും ഉള്ളവര്‍ക്ക് ഈ കഥ മനസ്സിലാവില്ലല്ലോ.// – Well said, I totally Agree.

       0 likes

  25. I like this movie especially its background score amazing………

       0 likes

  26. @~ Jay ~
    താങ്കള് ചുമ്മാ കാട് കേറണ്ട . പ്രേക്ഷകന് സിനിമാ കഥ നടക്കുന്ന ഓരോ സ്ഥലത്തും residence വേണമെന്നൊന്നും അല്ല ഇവിടെ പറഞ്ഞത് . ശ്രീനിവാസന്‍ പറഞ്ഞ പോലെ മുനിയാണ്ടി ആയി അഭിനയിക്കാന്‍ കന്നുകാലി തൊഴുത്തില്‍ താമസിച്ച എക്സ്പീരിയന്‍സ് ഒന്നും വേണ്ടല്ലോ . മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ ഉള്ള കഴിവ് എങ്കിലും നല്ല പ്രേക്ഷകന് മസ്റ്റ്‌ ആണ് . അത്ര തന്നെ . കഥ നടക്കുന്ന സ്ഥലത്തിന്റെയും ആളുകളുടെയും പ്രത്യേകത മനസ്സിലാക്കാന്‍ ഉള്ള മിനിമം കഴിവ് എങ്കിലും ഇല്ലാത്തവര്‍ സിനിമാ കാണാന്‍ പോവാതിരിക്കുകയാവും ഭംഗി.

       2 likes

  27. ആരൊക്കെ എന്ത് പറഞ്ഞാലും എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ട ഒരു സിനിമ ആണിത്. ഈ സിനിമ ഞാന്‍ ആദ്യം കാണുന്നത് സ്കൂളില്‍ പഠിക്കുന്ന സമയത്താണ്. അന്ന് ഇങ്ങനൊരു പേര് പോലും ഞാന്‍ കേട്ടിടുണ്ടയിരുന്നില്ല. ടിവിയില്‍ വന്നപ്പോ സാദാരണ കാണാറുള്ള രധീഷിന്റെം സോമന്റെം പടങ്ങള്‍ ഒക്കെ കാണാറുള്ള പോലെയാണ് ഈ പടവും കാണാന്‍ ഇരുന്നത്. ഒരു പ്രതീക്ഷയുമില്ലാതെ ഇരുന്നു കണ്ടത് കൊണ്ടാകും ഞാന്‍ ശരിക്കും ത്രില്‍ അടിച്ചാണ് കണ്ടത്. പ്രത്യേകിച്ചും മണിയന്‍ പിള്ള രാജുവിനെ ഒക്കെ കൊല്ലുന്ന സീന്‍. മോഹന്‍ ലാല്‍ അവസാനം വില്ലന്റെ ശവം കാണിച്ചിട്ട് പോലീസുകാരെ നോക്കി ചിരിക്കുന്ന ചിരി.. ഹോ അത്ര കാലം കഴിഞ്ഞാലും മറക്കാന്‍ പറ്റില്ല.

       3 likes

  28. @Jay
    ഒരു particular സ്ഥലത്തിലെ ആളുകളേയും മറ്റും പശ്ചാത്താലമാകിയുള്ള ഒരു സിനിമ കാണുമ്പോള്‍ ആ സ്ഥലത്തെ കുറിച്ചും അവിടുത്തെ ജീവിത രീതിയെ കുറിച്ചും ഒക്കെ അറിഞ്ഞിരുന്നാല്‍ ആ ചിത്രം ഇതൊന്നും അറിയാതെ കാണുന്ന ആളുകളെ ക്കാള്‍ നന്നായി ആസ്വദിക്കാന്‍ കഴിയും. ഇതു ഒരു സത്യമല്ലേ സഹോദരാ. വിമര്‍ശനങ്ങളെ നല്ല രീതിയില്‍ ഉള്‍‍കൊണ്ട്‌ സമാധാനത്തോടെ ഒന്നാലോചിച്ചു നോക്കൂ. ഒരു സ്ഥലത്തിന്റെ പശ്ചാത്തലം മനസിലാക്കലും, അവിടുത്ത്‌കാരന്റെ മനോഭാവം നേടുകയും രണ്ടല്ലേ. മനോഭാവം നേടാന്‍ ഇവിടെ ആരാ പറഞ്ഞത്. വടക്കന്‍ വീരഗാഥയും, നിര്മാ‍ല്യവും ഒക്കെ ആള്‍ക്കാര്‍ കാണുമ്പോള്‍ അതാത് കഥാ പശ്ചാത്തലങ്ങളെ കുറിച്ചു എല്ലാപേരും ബോധവാന്‍മാരായിരുന്നു. താങ്കളും. അങ്ങനെ അല്ലെങ്കില്‍ മേല്പറഞ്ഞ ചിത്രങ്ങള്‍ ഒന്നും ആസ്വദിക്കാന്‍ കഴിയുമായിരുന്നില്ല.

    ഇതാണു ഞാന്‍ ഉദ്ദേശിച്ചത്‌. ഇതു മനസിലാക്കാതെ എന്തൊക്കെയാ താങ്കള്‍ എഴുതി കൂട്ടിയിരിക്കുന്നത്‌. തൂവാനതുമ്പികളും, നമുക്കുപാര്‍ക്കാനും…. പരാമര്‍ശിച്ചു താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ അപാരം എന്നേ പറയേണ്ടു. താങ്കളുടെ ഭാഷയും, ശൈലിയുമൊക്കെ നല്ലത് തന്നെ. ഈ റിവ്യൂവില്‍ എനിക്ക്‌ അപാകതയായി തോന്നിയ കാര്യങ്ങള്‍ പറഞ്ഞെന്നെ ഉള്ളൂ.

       3 likes

  29. //ഒരു നല്ല സിനിമയ്ക്ക്‌ വേണ്ടത് എല്ലാം സീസണില്‍ ഉണ്ട്– കഥ, പ്രണയം, സെന്റിമെന്‍സ്, ആക്ഷന്‍- എല്ലാം. //

    നല്ല സിനിമയുടെ നിര്‍വചനം ഇങ്ങനെ കേള്‍ക്കേണ്ടി വന്നതില്‍ വിഷമമുണ്ട് . സിനിമക്ക് ചേരുവകള്‍ അല്ല വേണ്ടത് , സിനിമയെ കുറിച്ചുള്ള വിവരവും , ഭാവനയും , പ്രതിഭയും , സത്യസന്ധതയുമാണ്.
    സിനിമയെക്കുറിച്ച് : ബിലോ ആവറേജ്, പദ്മരാജന്‍ ഭൂതം കൂടിയവരെ മാത്രം തഴുകി തലോടി പോകുന്ന ഐറ്റം !

       6 likes

  30. @Babu Alex, Shaju KS:
    സാധാരണ പ്രേക്ഷകനില്‍ ഇ പറഞ്ഞ അനുഭവം ഉണ്ടാക്കി എടുക്കാന്‍ കഴിയാതെ പോയതാണ് ഇവിടെ പദ്മരാജന്റെ പരാജയമായി തോന്നിയത്. മുന്‍പ് പറഞ്ഞപോലെ ഇ സിനിമയില്‍ എല്ലാം ഉണ്ട്. ഒരു സിനിമയ്ക്ക്‌ വേണ്ടതെല്ലാം. പക്ഷെ അത് ഭൂരിപക്ഷം പ്രേക്ഷകരും ആയി സംവദിക്കുന്നില്ല, അവര്‍ക്ക് അനുഭവവേദ്യം ആക്കുന്നില്ല എന്നാണു തോന്നിയത്‌. ആഴത്തില്‍ ഇരുത്തി ചിന്തിച്ചാല്‍ പലതും നമുക്ക് കണ്ടുപിടിക്കാം. പക്ഷെ വളരെ ലളിതമായി പെട്ടന്ന് പ്രേക്ഷകരുടെ മനസ്സിലേക്ക് ആശയം കടന്നു ചെല്ലുമ്പോള്‍ ആണ് അത് പ്രേക്ഷകന് അനുഭവവേദ്യം ആകുന്നത്. അല്ലെങ്കില്‍ ദേവദൂതന്‍ പോലുള്ള ഒരു മനോഹരമായ ചിത്രങ്ങള്‍ ഒന്നും ഇവിടെ പൊളിയില്ലായിരുന്നു. സിനിമ കാണുന്ന ഓരോരുത്തരും പശ്ചാത്തലം ശരിയായി മനസ്സിലാക്കുന്നതിനെക്കാള്‍, സംവിധായകനും തിരക്കഥാകൃത്തും പ്രക്ഷകാന് അത് അനുഭവവേദ്യം ആക്കുക അല്ലെ വേണ്ടത്?

       1 likes

  31. @Raju Thrissur:
    തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി. ഒരു നല്ല കച്ചവട സിനിമ എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ.

       0 likes

  32. സീസണ്‍ എന്നത് പദ്മരാജന്റെ മോശം പടങ്ങളില്‍ ഒന്ന് തന്നെയാണ് എന്നാ കാര്യത്തില്‍ സംശയമില്ല. ഒരു action thriller ന്റേതായ യാതൊരു ചടുലതയും ഇല്ലാത്ത പടം. പലയിടങ്ങളിലും വല്ലാതെ ഇഴഞ്ഞു നീങ്ങുന്നു.എറിയാന്‍ അറിയാത്തവന്റെ കയ്യില്‍ വടി കൊടുത്തത് പോലെ ആയിപ്പോയി ഇത്. ജോഷി സംവിധാനം ചെയ്തിരുന്നെങ്കില്‍ ഈ പടം കുറച്ചു കൂടി നന്നായേനെ എന്ന് തോന്നിപ്പോയി കണ്ടപ്പോള്‍. ഇനിയിപ്പോ കോവളത് ഒരു വീട് കിട്ടുമോ എന്ന് നോക്കട്ടെ. വേറെ ഒന്നിനും വേണ്ടിയല്ല, കുറച്ചു മാസം അവിടെ പോയി താമസിച്ചു ഒരു കൊവളംകാരന്റെ മനോഭാവവുമായി തിരിച്ചു വന്നതിനു ശേഷം ഈ പടം ഒന്ന് കൂടി കണ്ടു നോക്കിയാല്‍ ചിലപ്പോള്‍ ഇഷ്ടപ്പെട്ടാലോ?
    @Babu Alex
    //കഥ നടക്കുന്ന സ്ഥലത്തിന്റെയും ആളുകളുടെയും പ്രത്യേകത മനസ്സിലാക്കാന്‍ ഉള്ള മിനിമം കഴിവ് എങ്കിലും ഇല്ലാത്തവര്‍ സിനിമാ കാണാന്‍ പോവാതിരിക്കുകയാവും ഭംഗി.//
    അങ്ങ് എന്റെ കണ്ണ് തുറന്നു. ഇനി തിരോന്തരം മുതല്‍ അങ്ങ് കാസറഗോഡ് വരെയുള്ള ഓരോ ദേശത്തിന്റെയും അവിടത്തെ നാട്ടുകാരുടെയും പ്രത്യേകതകള്‍, ചില വിശിഷ്ട സ്വഭാവങ്ങള്‍ ഇതൊക്കെ പഠിച്ചു മന പാഠം ആക്കിയിട്ടു മാത്രമേ ഈ ജീവിതത്തില്‍ ഏതെങ്കിലും ഒരു മലയാള സിനിമ കാണൂ എന്ന് ഞാന്‍ ഇവിടെ വെച്ച് പ്രതിജ്ഞ എടുത്തിരിയ്ക്കുന്നു. അതിനു ശേഷം അടുത്ത പടിയായി ഒരു all india tour പ്ലാന്‍ ചെയ്യുന്നുണ്ട്. മറ്റു ഭാഷകളിലെ പടങ്ങള്‍ കാണേണ്ടി വന്നാല്‍ ബുദ്ധിമുട്ടേണ്ടി വരരുതല്ലോ!!!!!!!!!
    @Raju Thrissur
    //സിനിമയെക്കുറിച്ച് : ബിലോ ആവറേജ്, പദ്മരാജന്‍ ഭൂതം കൂടിയവരെ മാത്രം തഴുകി തലോടി പോകുന്ന ഐറ്റം !//
    You said it ഇതൊരു ഭൂത ബാധ തന്നെ ആണെന്നാണ്‌ എനിയ്ക്കും തോന്നുന്നത്.

       3 likes

  33. സീസണ്‍ എനിക്ക് ഇഷ്ടമാണ്. വളരെ എഹെട് ഓഫ് ടൈം ആയിരുന്നു അതിന്റെ ട്രീട്മെന്റ്റ്. ഏതാണ്ട് ഒരു നോയിര്‍ ആയിരുന്നു.
    അത് മനസ്സിലാക്കാതെ അത് പ്രേക്ഷകരോട് സംവദിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥ വുമില്ല. ചില ജെനറുകള്‍ ചിലര്‍ക്കെ ഇഷ്ടപ്പെടൂ.

       1 likes

  34. babu chetta
    ” സായിപ്പ് മെച്ചപ്പെട്ട അഭിനയം കാഴ്ചവെക്കാന്‍ കാരണം മോഹന്‍ലാലിന്റെ സാമീപ്യം ആയിരുന്നു എന്ന് കരുതാം . ലാലിന്റെ കൂടെ സായിപ്പ് വളരെ comfortable ആയിരുന്നു എന്ന് തോന്നുന്നു”.

    ഇത് പറഞ്ഞത് താങ്കള്‍ തന്നെയാണെന്ന് അങ്ങ് വിശ്വാസികന്‍ സാധികുന്നില്ല. സമാന വാചകങ്ങള്‍ മറ്റാരെങ്കിലും വേറേതെങ്കിലും സിനെമയെ കുറിച്ച് പറഞ്ഞതായിരുന്നുവെങ്കില്‍ അതിലൂടെ നമ്മുടെ വാര്‍ടിച്ചു വരുന്ന അടിമത്ത മനോഭാവത്തെ വീണ്ടും തുറന്നു കാട്ടാന്‍ തങ്കല്‍ക് സാധികുമായിരുന്നു. താങ്കളുടെ സിനെമയെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍ നന്നായിരുന്നു. പദ്മ രാജന്‍ സര്‍ വഴിമാറി സഞ്ചരിച്ച ചിത്രമായത് കൊണ്ടാവാം താങ്കളുടെ കമെന്‍റ്ലും മേല്‍ സൂചിപ്പിച്ച ആ വഴിമാറ്റം

       2 likes

  35. @മുകില്‍വര്‍ണ്ണന്‍
    ഏതു പദ്മരാജനാണെങ്കിലും എല്ലാ സിനിമയും അറബി, കാസനോവ, നരസിംഹം പോലെ ക്ലാസിക് രീതിയിലൊക്കെ എടുക്കാന്‍ പറ്റുമോ. കഴിവിനും ഒരു ലിമിറ്റ് ഇല്ലേ? ചവാരി മാക്രി മാക്രി.

       0 likes

  36. സിനിമ കാണുമ്പോള്‍ നമ്മളെ കോവളം ക്കാര്‍ ആകാന്‍ സംവിധായകന് കഴിയണം. സിനിമ കാണുമ്പോള്‍ നാം അറിയാതെ നമ്മള്‍ കോവളം ക്കാര്‍ ആയി മാറണം. അതിനല്ലേ സംവിധായകന്‍. അല്ലാതെ നിങ്ങള്‍ കോവളം ക്കാര്‍ ആയിട്ടു എന്റെ പടം കണ്ടാല്‍ മതി എന്ന് പറയുന്നത് ഇവടത്തെ ന്യായം ആണ് ഹേ .!!ബാലിശമായ അഭിപ്രായം മാത്രമാണ് ഇത് . നമ്മുടെ പ്രിയ സംവിധായകന് ഇവടെ ഈ സിനിമയില്‍ എല്ലാം കൊണ്ടും പിഴച്ചു. അദ്ധേഹത്തിന്റെ പ്രതിഭയുടെ അയലത് എത്തിയില്ല. അത് സമ്മതിക്കാന്‍ എല്ലാവര്ക്കും അല്പം പ്രയാസം ഉണ്ട് ..അത്രേയുള്ളൂ…

       2 likes

  37. @ മുകില്‍വര്‍ണ്ണന്‍, February 24,

    മുകിലാ., താങ്കളുടെ ആ നര്‍മ്മ ഭാവനക്ക് ഒരു നൂറായിരം likes ……. ): ): ):

    @ Shaju K.S, February 24, 2012 • 2:17 pm

    //…… ഒരു particular സ്ഥലത്തിലെ ആളുകളേയും മറ്റും പശ്ചാത്താലമാകിയുള്ള ഒരു സിനിമ കാണുമ്പോള്‍ ആ സ്ഥലത്തെ കുറിച്ചും അവിടുത്തെ ജീവിത രീതിയെ കുറിച്ചും ഒക്കെ അറിഞ്ഞിരുന്നാല്‍ ആ ചിത്രം ഇതൊന്നും അറിയാതെ കാണുന്ന ആളുകളെ ക്കാള്‍ നന്നായി ആസ്വദിക്കാന്‍ കഴിയും. ഇതു ഒരു സത്യമല്ലേ സഹോദരാ…….. //

    താങ്കള്‍ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഒന്ന് ചോദിച്ചോട്ടെ, space ബേസ് ആയ ഒരു ഇംഗ്ലീഷ് സയന്‍സ് ഫിക്ഷന്‍ സിനിമ കാണുമ്പോള്‍ സ്പേസിനെ കുറിച്ച് എന്ത് അറിഞ്ഞിട്ടാണ് നമ്മുക്ക് ആ സിനിമ ആസ്വദിക്കാന്‍ കഴിയുക. ഒരു തിരകഥകൃത്തും സംവിധായകനും കഥയും കഥാപാത്രങ്ങളെയും അതിന്റെ പശ്ചാത്തലത്തെയും പ്രേക്ഷകന്റെ മനസ്സിലേക്ക് വളരെ താഴ്ന്നിറങ്ങുന്ന രീതിയില്‍ എപ്പോള്‍ അവതിരിപ്പിക്കുന്നുവോ അപ്പോഴെല്ലാം ആ ചിത്രത്തിന്‍റെ കഥ ഏതു ദേശത്തു നടന്നാലും ഏതു കാലത്ത് നടന്നാലും അത് പ്രേക്ഷകന് ഇഷ്ടപ്പെടും.

    സീസണും രണ്ടു വര്ഷം മുമ്പേ അതായത് 1987 ല്‍ ഒരു ഇംഗ്ലീഷ് നോവല്‍ The Almighty യെ ബേസ് ചെയ്തു എടുത്ത ഇറങ്ങിയ ന്യൂ ഡല്‍ഹി എന്ന സിനിമ ത്രില്ലെര്‍ ഇവിടെ വലിയ ഹിറ്റായത് എന്ത് കൊണ്ടാണ് എന്ന് ചിന്തിക്കുക. ഈ ചിത്രം അന്നത്തെ കാലത്ത് കാണുമ്പോള്‍ ന്യൂ ഡല്‍ഹിയെ കുറിച്ച് എനിക്കും താങ്കള്‍ക്കും മറ്റു പലര്‍ക്കും ന്യൂ ഡല്‍ഹിയെന്നാല്‍ ഇന്ത്യയുടെ തലസ്ഥാനം മാത്രം. ന്യൂസ്‌ പേപ്പര്‍ എന്നാല്‍ രാവിലെ മുറ്റത്തു പത്രക്കാരന്‍ എറിഞ്ഞു പോവുന്ന മനോരമയും മാതൃഭൂമിയും. പക്ഷെ എന്നിട്ടും ന്യൂ ഡല്‍ഹി നമ്മള്‍ എല്ലാം കണ്ടു ഇഷ്ടപ്പെട്ടില്ലേ …. ന്യൂ ഡല്‍ഹിയെ കുറിച്ചും പത്രങ്ങളുടെ പിന്നാമ്പുറ കഥകളെ കുറിച്ചും എന്ത് പശ്ചാത്തലം എനിക്കും താങ്കളടക്കമുള്ള എല്ലാ മലയാളികള്‍ക്കും അറിഞ്ഞിട്ടാണ് ആ ചിത്രം അന്ന് മലയാള സിനിമ കണ്ട ഏറവും വലിയ ഹിറ്റ് ആയത്. ഒരു തിരകഥകൃത്തിന്റെയും സംവിധായകന്റെയും കഴിവ് / മിടുക്ക് ആ ചിത്രത്തില്‍ നമ്മുക്ക് കാണാം. ഈ പറഞ്ഞ രണ്ടും സീസണില്‍ ഇല്ലാതെ പോയി അത് പ്രേക്ഷകന്റെ കുഴപ്പമാണ് എന്ന് ആവര്‍ത്തിച്ചു സമര്‍ത്തിക്കാന്‍ സമയം പാഴാക്കാതിരിക്കുക. താങ്കള്‍ക്ക് സീസണ്‍ ഇഷ്ടപെട്ടിരിക്കാം, നല്ലത്. പക്ഷെ മറ്റുള്ളവര്‍ ആ ചിത്രത്തെ കുറിച്ച് വിലയിരുത്തുമ്പോള്‍ താങ്കള്‍ക്ക് ഇഷ്ടപെട്ടത് കേള്‍ക്കണം എന്ന് ചിന്തിക്കണോ സോദര…………!!

    /// . മനോഭാവം നേടാന്‍ ഇവിടെ ആരാ പറഞ്ഞത്. ……//

    ഒന്ന് മേലോട്ട് scroll ചെയ്തു നോക്കൂ, അപ്പോള്‍ അറിയാം ….

    @ Babu Alex, February 23, 2012 • 8:40 pm

    //….താങ്കള് ചുമ്മാ കാട് കേറണ്ട ………………. കഥ നടക്കുന്ന സ്ഥലത്തിന്റെയും ആളുകളുടെയും പ്രത്യേകത മനസ്സിലാക്കാന്‍ ഉള്ള മിനിമം കഴിവ് എങ്കിലും ഇല്ലാത്തവര്‍ സിനിമാ കാണാന്‍ പോവാതിരിക്കുകയാവും ഭംഗി. ….. ///

    കാട് കേറുക മാത്രമല്ല വേണ്ടി വന്നാല്‍ കാടടച്ചു വെടി വെക്കാനും ചിലപ്പോള്‍ തോന്നിപോവും ചിലരുടെ ഇങ്ങനെയുള്ള അഭ്യാസം കാണുമ്പോള്‍. മുകളില്‍ സോദരന്‍ shaju k s നോട് പറഞ്ഞത് താങ്കളും കൂടി ചേര്‍ത്ത് വായിക്കുക.

    @ മന്ത്രി, February 23, 2012 • 6:25 am

    സ്കൂള്‍ പഠിക്കുന്ന കാലത്ത് മാതൃഭൂമിയില്‍ കോഴിക്കൊടനും അശ്വതിയും ചെയ്തിരുന്ന സിനിമ നിരൂപണം ( സിനിമ ശാല എന്നോ മറ്റോ ആയിരുന്നു അതിന്റെ തലക്കെട്ട്‌ ) സ്ഥിരം വായിച്ചിരുന്നു. വീട്ടില്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ പഴയ ലക്കങ്ങളുടെ ഒരു വലിയ കലക്ഷനും ഉണ്ടായിരുന്നു. ഒരു കൂട് വിട്ടു കൂട് മാറല്‍ നടന്ന സമയത്ത് എല്ലാം നഷ്ടപ്പെട്ടു. മാതൃഭൂമിയിലെ ഈ സിനിമ നിരൂപണം ആരെങ്കിലും പുസ്തമാക്കിയിട്ടുണ്ടോ ? 89 ല്‍ ഇറങ്ങിയ സീസണെ കുറിച്ച് കോഴിക്കോടന്‍ നിരൂപണത്തില്‍ പറഞ്ഞത് താങ്കള്‍ ഇവിടെ ഓര്‍മിച്ചു എഴുതിയത് കൊണ്ട് ചോദിക്കുക്കയാണ്….

       2 likes

  38. @ മുകില്‍വര്‍ണന്‍
    അപ്പോ എന്നത്തേക്കാണ് പുറപ്പാടു? ഇന്ത്യ മാത്രം ആക്കേണ്ട , ഇംഗ്ലിഷ് സിനിമയും കാണാറുണ്ടല്ലോ അല്ലേ? ഒരു റോക്കറ്റ് പിടിച്ച് സൌരയൂധം മൊത്തം ചുറ്റിക്കോ

       3 likes

  39. One of the best from Padmarajan.

       1 likes

  40. @ Unni
    ബാബുചേട്ടന്‍ നല്ല സിനിമകളെ കുറിച്ചു നല്ലത് എന്നു തന്നെ പറഞ്ഞിട്ടുണ്ട് കൂട്ടുകാരാ.. അതില്‍ മോഹന്‍ലാലിന്റെ സിനിമയും പെടും, സംശയമുണ്ടെങ്കില്‍ മറ്റുള്ളവരോട് ചോദിച്ചു നോക്കൂ

       1 likes

  41. @Jay
    സഹോദരന്‌ മനസിലാവുന്ന രീതിയില്‍ ഒരു ഉദാഹരണം പറയാം ഇപ്പോ Narcotic cell- ലെ ആള്‍ക്കാരെ base ചെയ്തു ഒരു പടം എടുത്താല്‍ അതു എന്തെന്ന് പോലും അറിയാത്ത താങ്കള്‍ ചോദിക്കും ഇതില്‍ cell എവിടെയാടേ എന്നു. സംഭവം അത്രയേ ഉള്ളൂ.
    താങ്കളുടെ ഉദാഹരണങ്ങള്‍ space വരെ എത്തിയ സ്ഥിതിക്ക്‌ നിറുത്തുന്നു.:)

       3 likes

  42. പത്മരാജന്റെ മിക്ക ചിത്രങ്ങളും flop അല്ലെങ്കില്‍ avarage hit – ല്‍ പെടുന്നവയാണ്‌ ഇവിടെ പലരും പറയുന്ന കേട്ടാല്‍ തോന്നും ഈ പടം മാത്രമേ സാധാരണ പ്രേക്ഷകരുമായി സംവേദിക്കാതെ പോയുള്ളൂ എന്നു.

       0 likes

  43. @~ Jay ~

    ഏതാണ്ട് അതുപോലെ തന്നെയായിരുന്നു എന്റെയും കാര്യം. മാതൃഭൂമി ആഴ്ചപ്പതിപ്പ് കിട്ടിയാല്‍ ആദ്യം നോക്കിയിരുന്നത് ചിത്രശാല തന്നെയായിരുന്നു. അതിലെ പല റിവ്യൂകളും ഇന്നും ഓര്‍മയുണ്ട്. സീസണിന്റെ നിരൂപണത്തിലെ ഈ വാചകം അന്നേ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി. പ്രതിമയും രാജകുമാരിയും, ഓഹരി, കാശ്മീര്‍ തുടങ്ങി നല്ല വായനയുടെ സുഖമുള്ള ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ട്. എഴുപതുകള്‍ മുതലുള്ള കളക്ഷന്‍ ഉണ്ടായിരുന്നു പിതാവിന്. ഈ അടുത്ത കാലം വരെ ഞാനും സൂക്ഷിച്ചിരുന്നു. പക്ഷെ പൊടിഞ്ഞു തുടങ്ങി അലര്‍ജി സ്ഥിരമായപ്പോള്‍ വേദനാപൂര്‍വം ഒഴിവാക്കി.

       0 likes

  44. ഈ സിനിമ ആസ്വദിക്കാന്‍ ചുറ്റുപാടിനെ കുറിച്ച് അറിഞ്ഞിരിക്കണം എന്നൊന്നുമില്ല. ഏതാണ്ടൊരു ധാരണയുണ്ടെങ്കില്‍ തന്നെ ധാരാളം. നമ്മളൊക്കെ holliwood ഫിലംസ് കണ്ടു ആസ്വദിക്കുന്നത് അമേരികയില്‍ പോയിട്ടാണോ? lyrics ഒരു കുന്തവും മനസ്സിലാകാത്ത എത്ര പാട്ടുകള്‍ നാം കേട്ടിരിക്കാറുണ്ട്? ആസ്വാദനത്തിനു ഇതൊന്നും ഒരു തടസ്സമല്ല.

       1 likes

  45. @ambika
    \\lyrics ഒരു കുന്തവും മനസ്സിലാകാത്ത എത്ര പാട്ടുകള്‍ നാം കേട്ടിരിക്കാറുണ്ട്? ആസ്വാദനത്തിനു ഇതൊന്നും ഒരു തടസ്സമല്ല.//
    ആ പരിപാടിക്ക് നാടന്‍ ഭാഷയില്‍ പൊട്ടന്‍ ഏതാണ്ട് കണ്ട പോലെ എന്നും പറയും :)

       0 likes

  46. @Shaju K.S

    //പത്മരാജന്റെ മിക്ക ചിത്രങ്ങളും flop അല്ലെങ്കില്‍ avarage hit – ല്‍ പെടുന്നവയാണ്‌ ഇവിടെ പലരും പറയുന്ന കേട്ടാല്‍ തോന്നും ഈ പടം മാത്രമേ സാധാരണ പ്രേക്ഷകരുമായി സംവേദിക്കാതെ പോയുള്ളൂ എന്നു. // – ഈ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ മറ്റു ചിത്രങ്ങളുടെ കാര്യം അനാവശ്യമായി വലിചിഴയ്ക്കെണ്ടതില്ലല്ലോ?

       1 likes

  47. @ Shaju K.S, February 25, 2012 • 7:15 pm
    മനസില്ലാക്കൂ സോദര, ഈ സിനിമയില്‍ പറയും പോലെ കോവളത്ത് പൊടി കച്ചവടമല്ല നമ്മുടെ ജോലി. ഇനി ഈ സിനിമ കാണുന്നുന്ടെകില്‍ അത് കോവളത്ത് പോയി എല്ലാം കണ്ടു മനസ്സിലാക്കിയിട്ടു തന്നെയുള്ളൂ. കോവളം എന്ന പ്രദേശത്തിന്റെ പശ്ചാത്തലം ഇത്രേം ഗ്രാഹ്യമുള്ള ആളൊരുത്തനാണ് താങ്കളെന്ന് ഇപ്പോഴല്ലേ മനസ്സില്ലായത്. എന്താണാവോ അവിടെ പണി. അഞ്ജനമ്മെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തീടും എന്നതാണ് താങ്കളുടെ പ്രമാണം എന്നറിയാനും വൈകി. താങ്കള്‍ക്ക് നിറുത്തിയോ നിര്‍ത്താതയോ തുടരാം, നമ്മള്‍ എവിടൊക്കെ തന്നെയുണ്ടാവും ഭായ് ..

    @ ambika. February 26, 2012 • 12:14 pm
    അംബിക, ഇതൊക്കെ നമ്മള്‍ ആരോടാണ് പറയുന്നത്. തന്‍റെ മൂക്കിന്‍ തുമ്പിനു താഴെയുള്ളതെല്ലാം മൂഡം എന്ന് കരുതുന്നവരോട് എന്ത് പറയാന്‍..

       1 likes

  48. @മന്ത്രി
    എന്റെ കൈവശവും ഉണ്ടായിരുന്നു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒരു പിരമിഡ് ( അപ്പന്‍ വക ). എന്റെ കയ്യിലെ ഉപേക്ഷ തന്നെ . ഇല്ലെങ്കില്‍ കുറെ എങ്കിലും ബാക്കി കണ്ടേനെ .ഉണ്ണിക്കുട്ടന്റെ ലോകം ( നന്തനാര്‍ ) , കിഷ്ക്കിന്ധ ( മാലി ) തുടങ്ങിയ മുത്തുകള്‍ ആയിരുന്നു വായനയുടെ ലോകത്തേക്ക് പിച്ച വെപ്പിച്ചത് .

       0 likes

  49. @Leonz
    അത് മനപൂര്‍വം വിട്ടു കളഞ്ഞത് തന്നെയാണ് മാഷേ. കുറച്ചു financial problem ഉള്ളത് കൊണ്ട് ഇംഗ്ലീഷ് പടങ്ങള്‍ തല്‍ക്കാലം നമ്മുടെ budget ല്‍ ഇല്ല. എന്നെങ്കിലും പ്ലാന്‍ ചെയ്യുമ്പോള്‍ അറിയിയ്ക്കാം. അപ്പൊ ഒരു റോക്കറ്റ് കൊണ്ട് ഇങ്ങു വന്നാല്‍ മതി.
    @Babu Alex
    //ഏതു പദ്മരാജനാണെങ്കിലും എല്ലാ സിനിമയും അറബി, കാസനോവ, നരസിംഹം പോലെ ക്ലാസിക് രീതിയിലൊക്കെ എടുക്കാന്‍ പറ്റുമോ. കഴിവിനും ഒരു ലിമിറ്റ് ഇല്ലേ? ചവാരി മാക്രി മാക്രി.//
    താങ്കളുടെ മനോവിഷമം ഞാന്‍ മനസ്സിലാക്കുന്നു. എല്ലാവരുടെയും കഴിവുകള്‍ക്ക് ലിമിറ്റ് ഉണ്ട് ബാബുജി. അത് പദ്മരാജന്‍ ആണേലും ശരി സാക്ഷാല്‍ ദേവേന്ദ്രന്‍ ആണേലും ശരി. പദ്മരാജനെ കാണുമ്പോള്‍ മുട്ടിടിയ്ക്കുന്ന സ്വഭാവം ഇല്ലാത്തത് കൊണ്ട് ഉള്ളത് ഉള്ളത് പോലങ്ങു പറയുന്നു എന്ന് മാത്രം. ഇവിടെ നമ്മുടെ ചര്‍ച്ചാ വിഷയം സീസണ്‍ എന്നാ പടവും പിന്നെ കോവളവും അല്ലെ? അതായത് കോവളംകാരന്‍ അല്ലാത്ത ഒരുത്തന്‍ എങ്ങനെ ഈ പടത്തെ സമീപിയ്ക്കണം എന്നത്? അതിലേയ്ക്ക് എന്തിനാ ചവാരിയും മാക്രിയും ഒക്കെ വലിച്ചിഴയ്ക്കുന്നത് മാഷേ? ഇതൊക്കെ നമ്മള്‍ ഒരുപാട് discuss ചെയ്തതല്ലേ സഹോദരാ?
    വാല്‍ക്കഷ്ണം: //സിനിമയുടെ വിഷയം അല്ല സുഹൃത്തേ പ്രശ്നം , മറിച്ചു കാണുന്നവരുടെ മനോഭാവത്തിന്റെ കുഴപ്പം ആണ് .// എന്നാ സിദ്ധാന്തമാണ്‌ താങ്കള്‍ പറഞ്ഞ ഈ 3 പടങ്ങളും ചിലര്‍ ഇഷ്ടപ്പെടതത്തിനു കാരണം എന്ന് ഞാന്‍ പറഞ്ഞാല്‍?????????? (ഞാന്‍ അത് പറയുന്നില്ല കാരണം ഇത് എന്റെ വാക്കുകള്‍ അല്ല).
    @Shaju K S
    //Narcotic cell- ലെ ആള്‍ക്കാരെ base ചെയ്തു ഒരു പടം എടുത്താല്‍ അതു എന്തെന്ന് പോലും അറിയാത്ത താങ്കള്‍ ചോദിക്കും ഇതില്‍ cell എവിടെയാടേ എന്നു. സംഭവം അത്രയേ ഉള്ളൂ.//
    അദ്ദേഹം അങ്ങനെ ചോദിച്ചാല്‍ അത് ആ സംവിധായകന്റെയും കഥാകൃതിന്റെയും കുഴപ്പം തന്നെ. അല്ലാതെ പ്രേക്ഷകനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സഹോദരന്‌ മനസിലാവുന്ന രീതിയില്‍ ഒരു ഉദാഹരണം പറയാം. “അറബിക്കഥ” എന്നാ പടം കാണുമ്പോള്‍ ദുബായിയെ പറ്റിയും അവിടത്തെ ജീവിതത്തെ പറ്റിയും ഒരു idea യും ഇല്ലായിരുന്നു. ഒരു ദുബയിക്കാരന്റെ മനോഭാവവും ആയിട്ടല്ല അത് കാണാന്‍ ഇരുന്നതും. എന്നിട്ടും അത് കണ്ടു കഴിഞ്ഞപ്പോള്‍ “ഇത് ദുബായ് അല്ലെ? ഇവിടെ ഷെയ്ഖ് എവിടെ? അല്ലെങ്കില്‍ ഒട്ടകം എവിടെ? എണ്ണപാടങ്ങള്‍ എവിടെ?” എന്നാ യാതൊരു സംശയവും തോന്നിയില്ല. ആ പടം കണ്ടു ആസ്വദിയ്ക്കാന്‍ വേണ്ടി ദുബായ് വരെ പോയി അവിടെ നാല് മാസം താമസിച്ചു അവിടത്തെ ജീവിതം പഠിയ്ക്കേണ്ട ആവശ്യവും വന്നില്ല. അതാണ്‌ ആ കഥാകൃതിന്റെയും സംവിധായകന്റെയും മിടുക്ക്. മുകളില്‍ രഞ്ജിനി പറഞ്ഞത് പോലെ ആ പടം കാണുമ്പോള്‍ ദുബായ് ഇത് വരെ കണ്ടിട്ടില്ലാത്തവര്‍ പോലും ദുബായ്ക്കാരായി മാറുന്ന സംവിധായകന്റെ മാജിക്. അതാണ്‌ ഇവിടെ കൈമോശം വന്നിരിയ്ക്കുന്നത്‌.
    //പത്മരാജന്റെ മിക്ക ചിത്രങ്ങളും flop അല്ലെങ്കില്‍ avarage hit – ല്‍ പെടുന്നവയാണ്‌ ഇവിടെ പലരും പറയുന്ന കേട്ടാല്‍ തോന്നും ഈ പടം മാത്രമേ സാധാരണ പ്രേക്ഷകരുമായി സംവേദിക്കാതെ പോയുള്ളൂ എന്നു.//
    അത് കറക്റ്റ്. ഞാന്‍ 100 ശതമാനം യോജിയ്ക്കുന്നു.

       1 likes

  50. @ Babu Alex + മന്ത്രി

    അക്ഷര സാക്ഷരതയും സാഹിത്യ സാക്ഷരതയും ഉള്ളവന് പഴയ മാതൃഭൂമി ആഴ്ചപതിപ്പിന്റെ താളുകള്‍ മറക്കാന്‍ കഴിയില്ല. എന്ത് മാത്രം നല്ല ലേഖനങ്ങള്‍, സര്‍വീസ് കഥകള്‍ , കേള്‍വി കേട്ട എഴുത്തുകാരുടെ നോവലുകള്‍. എംടിയും സി രാധാകൃഷ്ണനും പദ്മരാജനും കെ കെ സുധാകരനുമെല്ലാം സമ്പന്നമാക്കിയ എത്രയോ ലക്കങ്ങള്‍. തര്‍ജമ ചെയ്ത എത്ര നല്ല ബംഗാളി നോവലുകള്‍ വായിച്ചിരിക്കുന്നു. സ്ക്കൂള്‍ പഠന കാലത്ത് ബാലരമക്കും പൂമ്പറ്റൊക്കുമൊപ്പം തന്നെ മാതൃഭൂമിയും വായിക്കാന്‍ സാധിച്ചത് വലിയൊരു ധനമായി ഞാന്‍ കരുതുന്നു.

       2 likes

  51. @Babu Alex
    //ആ പരിപാടിക്ക് നാടന്‍ ഭാഷയില്‍ പൊട്ടന്‍ ഏതാണ്ട് കണ്ട പോലെ എന്നും പറയും//
    സംഗീതത്തിനു ഭാഷ ഇല്ല ബാബു സേട്ട്. സംഗീതത്തിന്റെ മഹത്വം അറിയുന്നവനു അത് ആസ്വദിയ്കാന്‍ വരികളുടെ അര്‍ഥം മനസ്സിലാവണം എന്നില്ല. എന്നാല്‍ ഒരു സംഗീത വിരോധി പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആണ് അത് പൊട്ടന്‍ ഏതാണ്ടൊക്കെയോ കണ്ടത് പോലെ ആകുന്നതു. (കാരണം എത്ര അര്‍ഥം മനസ്സിലാക്കിയാലും അയാള്‍ക്ക്‌ അത് ആസ്വദിയ്ക്കാന്‍ കഴിയില്ല). അത് പോലെ പാടാന്‍ അറിയാത്തവന്‍ പാടിയാല്‍ അത് കേള്‍ക്കുന്നവന്റെ അവസ്ഥയും ഏറെക്കുറെ അങ്ങനെ തന്നെ ആയിരിയ്ക്കും. ഒരു സിനിമ എന്നത് സമൂഹത്തിന്റെ എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ആസ്വാദ്യകരം ആയിരിയ്ക്കണം. അല്ലെങ്കില്‍ അത് സംവിധായകന്റെ പരാജയം ആണ്. ഒരു പടം കണ്ടിട്ട് ഭൂരിഭാഗം ജനങ്ങളും “പൊട്ടന്‍ പൂരം കണ്ടത്” പോലെ ആയി പോയെങ്കില്‍ അത് ആ പടം പരാജയം അര്‍ഹിയ്ക്കുന്നു എന്നതിന് തെളിവാണ്. ആ അര്‍ഹിച്ച പരാജയം ആണ് കേരളക്കരയിലെ ജനങ്ങള്‍ ഈ പടത്തിനു കൊടുത്തത്.

       1 likes

  52. @ Babu Alex
    അങ്ങിനെയാണെങ്കില്‍ കേരളത്തില്‍ ബഹു ഭൂരി പക്ഷവും പോട്ടന്മാരണല്ലോ ചേട്ടാ? മലയാള സിനിമകളെക്കാള്‍ തമിഴും തെലുങ്കും കന്നടവും ഹിന്ദിയും ഇംഗ്ലീഷ് ഒക്കെ ഓടുന്ന നാടല്ലെ അത്? അതോ കേരളത്തിലുല്ലവരൊക്കെ ബഹു ഭാഷ പണ്ടിതാരോ? gazals അസ്വടിക്കുന്നവരൊക്കെ urdu ustad മരാണോ ചേട്ടാ? അത്യാവശ്യതിലധികം നന്നായി ഹിന്ദി സംസാരിക്കുന്ന എനിക്ക് ഹിന്ദി പാട്ടുകളിലെ ചില words മനസ്സിലാവാറില്ല, അതിനര്‍ത്ഥം എന്തായാലും എനിക്ക് പാട്ട് ഇഷ്ടപ്പെട്ടില്ല എന്നല്ല. middle east ന്റെ സംഗീതം സുന്ദരമാണ്, അറബി മനസ്സിലയോക്കൊല്ലനമെന്നോന്നുമില്ല അത് ആസ്വദിക്കാന്‍.

       2 likes

  53. @Jay , മന്ത്രി, Babu Alex
    മാതൃഭുമി ആഴ്ചപ്പതിപ്പിലെ കോഴിക്കൊടന്റെ പംക്തി ഞാനും വായിച്ചിട്ടുണ്ട്. അത്ര മഹത്തരം ആണെന്നൊന്നും തോന്നിയിട്ടില്ല. പലപ്പോഴും സിനിമ നേരാവണ്ണം കാണാതെ അല്ലെങ്കില്‍ മനസ്സിലാക്കാതെ എഴുതുന്നത്‌ പോലെയാണ് തോന്നിയിട്ടുള്ളത്.

       0 likes

  54. @ മുകില്‍വര്‍ണ്ണന്‍
    //അദ്ദേഹം അങ്ങനെ ചോദിച്ചാല്‍ അത് ആ സംവിധായകന്റെയും കഥാകൃതിന്റെയും കുഴപ്പം തന്നെ. അല്ലാതെ പ്രേക്ഷകനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.// – കൊള്ളാം പ്രേക്ഷകനു വിവരമില്ലെങ്കില്‍ അതിന്റെ കുറ്റവും സംവിധായകനു. ഇനി പടം കാണാന്‍ പൈസ ഇല്ലെങ്കില്‍ അതും സംവിധായകന്റെ തലയില്‍ ആവുമോ എന്തോ? …:)

    ഗള്‍ഫ് നാടുകളെ കുറിച്ചും, അവിടുത്തെ രീതികളെ കുറിച്ചും വേറെ ആര്‍ക്ക് അറിയില്ലെങ്കിലും മലയാളികള്‍ക്ക് അറിയാം. TV- ചാനലുകളിലും, മറ്റു മാധ്യമങ്ങളിലും നാഴിക്ക്‌ നാല്പതതുവട്ടം കാണിക്കുന്ന സ്ഥലത്തെ കുറിച്ചു ഒന്നും അറിയാതെയാണ്‌ നിങ്ങള്‍ പടം കാണാന്‍ പോയത്‌ എന്ന് മാത്രം പറയരുത്‌. അറബികഥയെക്കാള്‍ വളരെ ‍ മുന്‍പ്‌ ഗള്‍ഫ് പശ്ചാത്താലമാക്കി ഇറങ്ങിയ, അതിനെക്കാളും നല്ല ചിത്രമായ “വില്‍ക്കാനുണ്ട്‌ സ്വപ്നങ്ങള്‍” ഒരു പരാജയമാകാന്‍ ഒരു കാരണം അന്നത്തെ ആളുകള്‍ക്ക് ഗള്‍ഫിനെ കുറിച്ചുള്ള അറിവില്ലായ്മ തന്നെ ആയിരുന്നു. ഇന്നാണ് ആചിത്രം ഇറങ്ങിയിരുന്നെങ്കില്‍‍ അതു ഒരു Hit പടം ആകുമായിരന്നു.

    എത്രയൊക്കെ സൂപ്പര്‍ ഹിറ്റ് പടമായാലും പണ്ടു ഒരാഴ്ച പോലും തികച്ചു കേരളത്തിലെ തീയറ്ററുകളില്‍ ഓടാത്ത ഹിന്ദി, ഇംഗ്ലീഷ് പടങ്ങള്‍ ഇന്നു മലയാള പടങ്ങളെക്കാല്‍ നന്നായി ഓടുന്നുണ്ടെങ്കില്‍ അതു അതാത് സ്ഥലങ്ങളെയും, അവിടുങ്ങളിലെ രീതികളെയും കുറിച്ചു ഇന്നു പല മധ്യമങ്ങളിലൂടെയും പ്രേക്ഷകര്‍ നേടിയ അറിവ്‌ തന്നെയാണ് കാരണം. Space- സും സ്വപ്നലോകവുമൊക്കെ പോലെയുള്ള സാങ്കല്‍പ്പിക ഇടങ്ങള്‍ പശ്ചാത്താലമാക്കിയുള്ള അവതാറും, ഇന്‍സെപ്ഷനും പോലുള്ള പടങ്ങള്‍ കാണുമ്പോള്‍ കോമണ്‍സെന്‍സുള്ള ഏതു പ്രേക്ഷകനും അതനുസരിച്ചായിരികും പടം ആസ്വദിക്കുക.

    ഒരു സ്ഥലത്തിന്റെ പശ്ചാത്തലം മനസിലാക്കി അതുമായി ബന്ധപ്പെട്ട ഒരു സിനിമാകാണാന്‍ ആ സ്ഥലത്ത് പോയി താമസിക്കാനും അവിടുത്തെ കുറിച്ചു റിസര്‍ച്ച്‌ നടത്താനും ഒക്കെ എന്തിനാ സഹോദര പോകുന്നത്‌. ഒരു ഐഡിയ ഉണ്ടായല്‍ പോരേ.

       0 likes

  55. @ Shaju KS
    //ശരിയാണ് ആ പറഞ്ഞത്. കോവളം എന്ന സ്ഥലത്തിന്റെ പശ്ചാത്തലം ശരിയായി അറിയാത്തത്തിന്റെ ഒരു കുറവ് മേല്പറഞ്ഞ റിവ്യൂ-കളില്‍ ഉണ്ട്‌. //

    //ഒരു സ്ഥലത്തിന്റെ പശ്ചാത്തലം മനസിലാക്കി അതുമായി ബന്ധപ്പെട്ട ഒരു സിനിമാകാണാന്‍ ആ സ്ഥലത്ത് പോയി താമസിക്കാനും അവിടുത്തെ കുറിച്ചു റിസര്‍ച്ച്‌ നടത്താനും ഒക്കെ എന്തിനാ സഹോദര പോകുന്നത്‌. ഒരു ഐഡിയ ഉണ്ടായല്‍ പോരേ. //

    ഇത് രണ്ടും പറഞ്ഞത് താങ്കളാണ്. Do you actually think that Jay and Varrier will have no idea about Kovalam as a grown up Malayali? കോവളം അങ്ങ് Uganda യിലോ Etiopia യിലോ ഒന്നുംമാല്ലല്ലോ ഒരു മലയാളിക്ക് ആ സ്ഥലത്തെ കുറിച്ച് ഇത്ര idea ഉണ്ടാവാതിരിക്കാന്‍????

       1 likes

  56. @Shaju K S
    //കൊള്ളാം പ്രേക്ഷകനു വിവരമില്ലെങ്കില്‍ അതിന്റെ കുറ്റവും സംവിധായകനു.//
    തീര്‍ച്ചയായും. അത്തരത്തില്‍ ഉള്ള വിവരം കേട്ട പ്രേക്ഷകര്‍ സംവിധായകന് കൊടുത്ത മറുപടി ആണ് ഈ ചിത്രത്തിന്റെ പരാജയം. താങ്കള്‍ പറഞ്ഞ ഉദാഹരണം തന്നെ എടുക്കാം. ഒരു നല്ല സംവിധായകന്‍ Narcotic cell- ലെ ആള്‍ക്കാരെ base ചെയ്തു ഒരു പടം എടുത്തു എന്ന് കരുതുക. Narcotic cell- നെ പറ്റി ലവലേശം വിവരം ഇല്ലാത്ത ഒരു വിവര ദോഷി ആ പടം കണ്ടു കഴിയുമ്പോള്‍ അയാള്‍ക്ക്‌ അതിനെ പറ്റി ഒരു ചെറിയ idea എങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ മതി. അത് ആ പടത്തിന്റെ വിജയമാണ്. കുറച്ചു കൂടി നല്ല ഉദാഹരണം ആണ് Jay മുകളില്‍ പറഞ്ഞ ജോഷി സാറിന്റെ New Delhi എന്നാ പടത്തിന്റെ വിജയം.

    അതിനു താഴെ താങ്കള്‍ പറഞ്ഞത് ഒന്നും തന്നെ മറുപടി അര്‍ഹിയ്ക്കുന്നില്ല. ദുബായിയെ പറ്റി കേരളത്തിലെ ഇന്നത്തെ ജനങ്ങള്‍ക്ക്‌ TV യിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ഉള്ള സാമാന്യ വിവരം പോലും കോവളത്തെ കുറിച്ച് ഇല്ല എന്നൊക്കെ പറയുന്നവരോട് എന്ത് മറുപടി പറയാന്‍? അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിയ്ക്കുവാ മാഷേ ഈ കോവളം എന്ന് പറയുന്നത് സൌരയൂഥത്തിന്റെ അങ്ങേ അറ്റതോ മറ്റോ ആണോ? മുകളില്‍ ജയ്‌ സാമാന്യം വെടിപ്പായ ഉത്തരം താങ്കള്‍ക്കു തന്നിട്ടുണ്ട്. അവിടെ വെച്ച് ഞാനും നിര്ത്തുന്നു.

    NB : പിന്നെ ഈ ദുഫായി എന്നാ സാധനത്തെ കുറിച്ച് TV യിലും മറ്റും കുറെയൊക്കെ കണ്ടതിനു ശേഷമാണ് ഞാന്‍ അറബിക്കഥ കാണാന്‍ പോയത്. ഈ പടം കണ്ടതിനു ശേഷം ഈ ദുഫായില്‍ പോയി അവിടെ രണ്ടു വര്ഷം ജീവിചിട്ടുമുണ്ട്. അറബിക്കഥ കണ്ടപ്പോള്‍ ഉണ്ടായ അതെ ഫീലിംഗ് ആണ് അവിടെ ജീവിച്ചു തുടങ്ങിയപ്പോഴും ഉണ്ടായത് (അതായത് TV യില്‍ കണ്ട ദുബായ് അല്ല ശരിയ്ക്കും ഉള്ള ദുബായ് എന്ന്).

       1 likes

  57. വാര്യരും മുകില്‍വര്ന്നനും മറ്റും പറഞ്ഞ പോലെ ജോഷിയോ I V ശശിയോ സംവിധാനം ചെയ്യേണ്ടിയിരുന്ന പടം ആയിരുന്നു ഇത്. പടം പരാജയപ്പെട്ടതിനു പ്രേക്ഷകന്റെ വിവരമില്ലായമയെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. അത് സംവിധായകന്റെ പരാജയം തന്നെയാണ്. പിന്നെ കൊവളതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മനപാഠം ആക്കിയ പുപ്പുലികള്‍ക്ക് വേണ്ടി മാത്രം എടുത്ത പടമാണ് ഇതെങ്കില്‍ ഒന്നും പറയാനില്ല. നമോവാകം.

       1 likes

  58. @Ambika
    //Do you actually think that Jay and Varrier will have no idea about Kovalam as a grown up Malayali?. //- My house is only a few Kms away from Kovalam. I am well aware about the surroundings and life style of the people in Kovalam. In Season Padmarajan portrayed those very nicely. – മേല്പറഞ്ഞ കാരണങ്ങളാല്‍ ചിലപ്പോള്‍ Jay -യും , Varrirr-.ഉം ആസ്വദീച്ചതിനേക്കാള്‍ നന്നായി ഞാന്‍ പടം ആസ്വദിച്ചു കാണും. ഇതാണു ഞാന്‍ ഉദ്ദേശിച്ചത്‌ ഇതില്‍ കൂടുതല്‍ പറഞ്ഞു മനസിലാക്കാന്‍ അമ്മച്ചിയാണേ എനിക്ക്‌ അറിഞ്ഞൂടാ. പിന്നെ അവര്‍ പറഞ്ഞ പല കാര്യങ്ങളും വിമര്‍ശനത്തിനു വേണ്ടി മാത്രമുള്ളവയായി എനിക്ക്‌ തോന്നി. അതു ഞാന്‍ മുന്‍പ്‌ പറഞ്ഞിരുന്നു.

       1 likes

  59. @മുകില്‍വര്‍ണ്ണന്‍
    //അത്തരത്തില്‍ ഉള്ള വിവരം കേട്ട പ്രേക്ഷകര്‍ സംവിധായകന് കൊടുത്ത മറുപടി ആണ് ഈ ചിത്രത്തിന്റെ പരാജയം//.- ഈ പറഞ്ഞത് ഒരു നഗ്ന സത്യം. ഇതു പത്മരാജന്റെ പലപരാജയ ചിത്രങ്ങള്‍ക്കും ബാധകവുമാണ്.

    മേല്പറഞ്ഞ വിവരം കെട്ട പ്രേക്ഷകര്‍ (അതില്‍ താങ്കള്‍ പെടുമോ എന്നറിയില്ല) ആണ് മലയാള സിനിമയെ ഈ പരുവത്തിലാക്കിയത്‌.

    //ഈ പടം കണ്ടതിനു ശേഷം ഈ ദുഫായില്‍ പോയി അവിടെ രണ്ടു വര്ഷം ജീവിചിട്ടുമുണ്ട്. അറബിക്കഥ കണ്ടപ്പോള്‍ ഉണ്ടായ അതെ ഫീലിംഗ് ആണ് അവിടെ ജീവിച്ചു തുടങ്ങിയപ്പോഴും ഉണ്ടായത് (അതായത് TV യില്‍ കണ്ട ദുബായ് അല്ല ശരിയ്ക്കും ഉള്ള ദുബായ് എന്ന്).// – കഴിഞ്ഞ 10-15 വര്‍ഷമായി ദൂഫായില്‍ ജീവിക്കുന്ന എന്നെ പോലുള്ള മലയാളികള്‍ക്ക് ചിരിച്ചു ചിരിച്ചു രസിക്കാന്‍ ഈ വാക്കുകള്‍ തന്ന താങ്കള്‍ക്ക് നന്ദി.

       1 likes

  60. @ Shaju KS
    // മേല്പറഞ്ഞ കാരണങ്ങളാല്‍ ചിലപ്പോള്‍ Jay -യും , Varrirr-.ഉം ആസ്വദീച്ചതിനേക്കാള്‍ നന്നായി ഞാന്‍ പടം ആസ്വദിച്ചു കാണും.//

    വെറുതെ വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കരുത്. എന്തെങ്കിലും കഴമ്പുള്ള കാര്യങ്ങള്‍ ഉണ്ടായിരിക്കണം! എന്തടിസ്ഥാനത്തിലാണ് Jay Varrier എന്നിവരേക്കാള്‍ കൂടുതല്‍ താങ്കള്‍ ഈ പടം ആസ്വദിച്ച് എന്ന് തോന്നിയത്? അങ്ങിനെയാണെങ്കില്‍ ദേവാസുരം എന്നാ ഫിലിം തിരുവനന്തപുരം കോട്ടയം ഏറണാകുളം ജില്ലക്കരെക്കള്‍ ഞാന്‍ നനായി അസ്വടിചിട്ടുണ്ടാവും!! കാരണം ഞാനൊരു shoranur ottappalam കാരിയാണ്. James Bond പടങ്ങളൊക്കെ അങ്ങ് അമേരിക്ക കാര്‍ നന്നായി അസ്വടിചിട്ടുണ്ടാവും, നമ്മള്‍ അത്രകണ്ട് അസ്വടിചിരിക്കില്ല. Taken എന്നാ english ഫിലിം ഞാന്‍ നന്നായി ആസ്വദിച്ച പദമാണ്‌ എന്നാണ് ഞാന്‍ ധരിച്ചത്, അതിനി അങ്ങിനെയല്ലേ ആവൊ!!!
    എന്തൊരു ന്യായങ്ങള്‍!

       3 likes

  61. @Shaju K S
    //മേല്പറഞ്ഞ വിവരം കെട്ട പ്രേക്ഷകര്‍ (അതില്‍ താങ്കള്‍ പെടുമോ എന്നറിയില്ല) ആണ് മലയാള സിനിമയെ ഈ പരുവത്തിലാക്കിയത്‌. //
    //ഇതു പത്മരാജന്റെ പലപരാജയ ചിത്രങ്ങള്‍ക്കും ബാധകവുമാണ്.//
    I think you are trying to say that the common audients whom you describe as “FOOLS” are the main culprits for the present situation in Malayalam industry. But you should not forget that these audients are the driving force behind all success that Mr.Padmarajan has earned during this career. This is not only the case of Mr.Padmarajan but also all the directors in Malayalam film industry. I can understand your frustration raised due to the big box office failure of the movie “Season” which narrated the story of your native place. But don’t be silly enough to say that people who don’t like these movie are FOOLS because I can say clearly that similar kinds of movies have become hits during those days.
    //കഴിഞ്ഞ 10-15 വര്‍ഷമായി ദൂഫായില്‍ ജീവിക്കുന്ന എന്നെ പോലുള്ള മലയാളികള്‍ക്ക് ചിരിച്ചു ചിരിച്ചു രസിക്കാന്‍ ഈ വാക്കുകള്‍ തന്ന താങ്കള്‍ക്ക് നന്ദി. //
    I have also lived in Sharjah (a few kilometers away from Dubai) for nearly 10 years and am very familiar with Dubai. Really I don’t understand what is the fun in this statement.

       2 likes

  62. @Shaju K S
    //My house is only a few Kms away from Kovalam.//
    കോവളംകാര്‍ക്ക് വേണ്ടി മാത്രം എടുത്ത സിനിമയെ മറ്റുള്ളവര്‍ മുഴുവന്‍ വാഴ്ത്തിപ്പാടനം എന്ന് അല്ലെ? തല്‍ക്കാലം നടപ്പില്ല.
    //മേല്പറഞ്ഞ വിവരം കെട്ട പ്രേക്ഷകര്‍ (അതില്‍ താങ്കള്‍ പെടുമോ എന്നറിയില്ല) ആണ് മലയാള സിനിമയെ ഈ പരുവത്തിലാക്കിയത്‌.//
    എന്ത് ചെയ്യാം ഇവിടെ കേരളത്തില്‍ ഉള്ള സാധാരണ പ്രേക്ഷകരില്‍ ഭൂരിഭാഗവും ഈയുള്ളവനെ പോലെ വിവരം കെട്ടവാര്‍ തന്നെയാണ്. അത് തന്നെയാണ് ഇന്നത്തെ മലയാള സിനിമയുടെ പ്രതിസന്ധിയ്ക്ക് കാരണം. പക്ഷെ അതിനു പരിഹാരം ഉണ്ടല്ലോ. ഇനി ഇറങ്ങാന്‍ പോകുന്ന എല്ലാ പടങ്ങളുടെയും പശ്ചാത്തലം കോവലമോ സമീപ പ്രധേശങ്ങലോ മറ്റോ ആയി ചിത്രീകരിയ്ക്കുക. എന്നിട്ട് കേരളത്തിന്റെ (വേണമെങ്കില്‍ മൊത്തം ഇന്ത്യയുടെ തന്നെയാവാം) മറ്റു ഭാഗങ്ങളില്‍ ഉള്ള വിവരം കെട്ട ജനങ്ങളെ മുഴുവന്‍ കോവളത്തെ കുറിച്ച് ഒരു study class കൊടുത്തു പ്രബുദ്ധരായി മാറ്റിയെടുക്കുക. Kovalam preliminary exam പാസ്‌ ആയവര്‍ക്ക് മാത്രമേ തീയറ്ററിനു ഉള്ളിലേയ്ക്ക് പ്രവേശനം തന്നെ അനുവദിയ്ക്കാവൂ. ഐഡിയ എപ്പടി? വേണമെങ്കില്‍ ഈ പടം തന്നെ ഒന്ന് കൂടി remake ചെയ്യാം.
    //എത്രയൊക്കെ സൂപ്പര്‍ ഹിറ്റ് പടമായാലും പണ്ടു ഒരാഴ്ച പോലും തികച്ചു കേരളത്തിലെ തീയറ്ററുകളില്‍ ഓടാത്ത ഹിന്ദി, ഇംഗ്ലീഷ് പടങ്ങള്‍ ഇന്നു മലയാള പടങ്ങളെക്കാല്‍ നന്നായി ഓടുന്നുണ്ടെങ്കില്‍ അതു അതാത് സ്ഥലങ്ങളെയും, അവിടുങ്ങളിലെ രീതികളെയും കുറിച്ചു ഇന്നു പല മധ്യമങ്ങളിലൂടെയും പ്രേക്ഷകര്‍ നേടിയ അറിവ്‌ തന്നെയാണ് കാരണം.//
    //മേല്പറഞ്ഞ വിവരം കെട്ട പ്രേക്ഷകര്‍ (അതില്‍ താങ്കള്‍ പെടുമോ എന്നറിയില്ല) ആണ് മലയാള സിനിമയെ ഈ പരുവത്തിലാക്കിയത്‌.//
    ഇത് രണ്ടും തമ്മില്‍ ഒരു നൂല്‍പ്പാലം ഇട്ടെങ്കിലും ഒന്ന് ബന്ധിപ്പിയ്ക്കാംആയിരുന്നു കേട്ടോ. അതായത് കേരളത്തിലെ ജനങ്ങള്‍ ഇന്ന് മാധ്യമങ്ങളിലൂടെയും മറ്റും ഒരുപാട് ലോകവിവരം നേടിയിരിയ്ക്കുന്നു. അതാണ്‌ ഇംഗ്ലീഷ് ഹിന്ദി പടങ്ങള്‍ ഒക്കെ ഇന്ന് ഇവിടെ നന്നായി ഓടാന്‍ കാരണം. എന്നാല്‍ അതെ സമയം അവര്‍ വിവരം കേട്ടവരും ആണ്. മുകളില്‍ ജയ്‌ പറഞ്ഞത് പോലെ “അഞ്ജനം എന്നത് ഞാന്‍ അറിയും മഞ്ഞള് പോലെ വെളുത്തിരിയ്ക്കും” എന്ന് അല്ലെ?
    //കഴിഞ്ഞ 10-15 വര്‍ഷമായി ദൂഫായില്‍ ജീവിക്കുന്ന എന്നെ പോലുള്ള മലയാളികള്‍ക്ക് ചിരിച്ചു ചിരിച്ചു രസിക്കാന്‍ ഈ വാക്കുകള്‍ തന്ന താങ്കള്‍ക്ക് നന്ദി.//
    അവിടെയും ”എന്നെ പോലുള്ള മലയാളികള്‍ക്ക്” എന്ന് എടുത്തു പറഞ്ഞിരിയ്ക്കുന്നു. അത് എനിയ്ക്ക് ക്ഷ പിടിച്ചു കേട്ടോ.

       1 likes

  63. @ambika
    // മേല്പറഞ്ഞ കാരണങ്ങളാല്‍ ചിലപ്പോള്‍ Jay -യും , Varrirr-.ഉം ആസ്വദീച്ചതിനേക്കാള്‍ നന്നായി ഞാന്‍ പടം ആസ്വദിച്ചു കാണും.//
    I really don’t understand what this guy is trying to prove??????Sounds really funny.

       0 likes

  64. @മുകില്‍വര്‍ണ്ണന്‍
    //അവിടെയും ”എന്നെ പോലുള്ള മലയാളികള്‍ക്ക്” എന്ന് എടുത്തു പറഞ്ഞിരിയ്ക്കുന്നു.//
    അപ്പൊ അതാണ്‌ പോയിന്റ്‌ അല്ലെ മുകിലാ? എനിയ്ക്ക് പിടി കിട്ടിയില്ല കേട്ടോ. “എന്നെ പോലുള്ള കൊവളംകാര്‍ക്ക്” എന്നങ്ങു നേരെ പറഞ്ഞിരുന്നെങ്കില്‍ ഈ വക confusions വല്ലതും ഉണ്ടോ?

       0 likes

  65. @അംബിക
    //എന്തടിസ്ഥാനത്തിലാണ് Jay Varrier എന്നിവരേക്കാള്‍ കൂടുതല്‍ താങ്കള്‍ ഈ പടം ആസ്വദിച്ച് എന്ന് തോന്നിയത്?// – നമുക്ക് വളരെ അടുത്തു പരിചയം ഉള്ള അല്ലെങ്കില്‍ നമ്മള്‍ പണ്ട് മുതലേ കാണുന്ന പശ്ചാത്തലത്തില്‍ ഒരു സിനിമ കണ്ടാല്‍ ആ ചിത്രത്തോട് ഒരിഷ്ടം തോന്നുക സ്വാഭാവികം. മറ്റു പ്രേക്ഷകരെക്കാള്‍ നമ്മള്‍ ആ ചിത്രം ആസ്വദിക്കുക സ്വാഭാവികം. നിങ്ങള്ക്ക് ‘ഞാന്‍ ഗന്ധര്‍വ്വന്‍’ കണ്ടപ്പോള്‍ തോന്നിയ ഒരിഷ്ടത്തെ കുറിച്ച് പറഞ്ഞിരുന്നല്ലോ അതുപോലെ ഒരിഷ്ടം . എനിക്ക് ‘ഞാന്‍ ഗന്ധര്‍വന്‍’ നിങ്ങള്‍ ആസ്വദിച്ചതിന്റെ അത്രയും ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല.

    @ മുകില്‍
    ////My house is only a few Kms away from Kovalam.//
    കോവളംകാര്‍ക്ക് വേണ്ടി മാത്രം എടുത്ത സിനിമയെ മറ്റുള്ളവര്‍ മുഴുവന്‍ വാഴ്ത്തിപ്പാടനം എന്ന് അല്ലെ? തല്‍ക്കാലം നടപ്പില്ല.// – നല്ല ഇംഗ്ലീഷ് – മലയാളം തര്‍ജ്ജിമ. ഭാവിയ്ണ്ട് മുകില്‍ വര്‍ണ്ണാ.

    //പക്ഷെ അതിനു പരിഹാരം ഉണ്ടല്ലോ. ഇനി ഇറങ്ങാന്‍ പോകുന്ന എല്ലാ പടങ്ങളുടെയും …….// – പാവം കോവളം കാരെ വെറുതെ വിടൂ. താങ്കളെ പോലുള്ള പ്രേക്ഷകനാണ് എങ്കില്‍ ക്ലാസ്സ്‌ എടുക്കുന്നവന്‍ വലഞ്ഞത് തന്നെ. ….:).

    //(അതായത് TV യില്‍ കണ്ട ദുബായ് അല്ല ശരിയ്ക്കും ഉള്ള ദുബായ് എന്ന്). // – ഇത് കേട്ടു ചിരിച്ചു പോയതില്‍ എന്താ തെറ്റ് സഹോദരാ. അപ്പൊ ഈ ഏഷ്യാ നെറ്റ് കാരൊക്കെ പുളിയറക്കോണത്തു ദുബായ് യുടെ set ഇട്ടായിരിക്കും Gulf Round Up- ഉം, മറ്റുമൊക്കെ കാണിക്കുന്നത്.

       3 likes

  66. its a thriller movie. i like like very much this moive.

       0 likes

  67. @ Shaju K S
    ഞാന്‍ നന്നായി ആസ്വദിച്ച പടം തന്നെയാണ് ഞാന്‍ ഗന്ധര്‍വന്‍, പക്ഷെ ഞാന്‍ അത് XYZ എന്നിവരേക്കാള്‍ ആസ്വദിച്ച് എന്ന് പറഞ്ഞിട്ടില്ല!!! because i cant measure the level of enjoyement. pls go back and check if you have any doubt.

    @ Sujith 2011
    Even i dont understand what is he trying to say…ഞാന്‍ എന്തായാലും നിര്‍ത്തി!

       1 likes

  68. @Shaju K S
    //– നല്ല ഇംഗ്ലീഷ് – മലയാളം തര്‍ജ്ജിമ. ഭാവിയ്ണ്ട് മുകില്‍ വര്‍ണ്ണാ.//
    ഞാന്‍ താങ്കളുടെ മനോഹര വാചകത്തെ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തതല്ല എന്ന് മനസ്സിലാക്കുക. പിന്നെ വലിയ ഭാഷാ പ്രാവീണ്യം ഒന്നും ഇല്ലാത്തത് കൊണ്ട് ഈയൊരു ഫീല്‍ഡില്‍ പയറ്റി നോക്കാനും ഉധേഷിയ്ക്കുന്നില്ല.
    //പാവം കോവളം കാരെ വെറുതെ വിടൂ. താങ്കളെ പോലുള്ള പ്രേക്ഷകനാണ് എങ്കില്‍ ക്ലാസ്സ്‌ എടുക്കുന്നവന്‍ വലഞ്ഞത് തന്നെ. ….:).//
    ക്ലാസ്സ്‌ എടുക്കുന്ന മഹാന്‍ താങ്കളെ പോലുള്ള ആരേലും ആണെങ്കില്‍ തീര്‍ച്ചയായും വലയും.
    //ഇത് കേട്ടു ചിരിച്ചു പോയതില്‍ എന്താ തെറ്റ് സഹോദരാ. അപ്പൊ ഈ ഏഷ്യാ നെറ്റ് കാരൊക്കെ പുളിയറക്കോണത്തു ദുബായ് യുടെ set ഇട്ടായിരിക്കും Gulf Round Up- ഉം, മറ്റുമൊക്കെ കാണിക്കുന്നത്. //
    താങ്കള്‍ ചിരിയ്ക്കുന്നതില്‍ എന്തെങ്കിലും തെറ്റ് ഉണ്ട് എന്ന് ഞാന്‍ പറഞ്ഞതായി ഓര്‍ക്കുന്നില്ല. പിന്നെ എനിയ്ക്ക് ഏഷ്യാനെറ്റില്‍ അല്ല പണി. പിന്നെ പുളിയര്‍ക്കൊനത് സെറ്റ് ഇട്ടിട്ടോ അല്ലെങ്കില്‍ ദുഫായില്‍ കരങ്ങിയിട്ടോ അവര്‍ എടുക്കുന്ന പരിപാടികള്‍ കുറെയൊക്കെ കണ്ടിട്ടുണ്ട്. താങ്കള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞാല്‍ ഏഷ്യാനെറ്റിലെ Gulf Round Up കണ്ടു മനസ്സിലാക്കിയതില്‍ നിന്നും ദുഫായിയെ കുറിച്ച് ഒരുപാട് ഒരുപാട് കൂടുതല്‍ മനസ്സിലാക്കി അവിടെ ജീവിച്ചു തുടങ്ങിയപ്പോള്‍ എന്നതില്‍ കൂടുതല്‍ യാതൊരു വലിയ സംഭവവും ഞാന്‍ പറഞ്ഞതില്‍ ഇല്ല. നമ്മള്‍ കേട്ടരിയുന്നതും കണ്ടരിയുന്നതും തമ്മിലോക്കെ ഒരുപാട് വ്യത്യാസം ഉണ്ടല്ലോ.
    //നിങ്ങള്ക്ക് ‘ഞാന്‍ ഗന്ധര്‍വ്വന്‍’ കണ്ടപ്പോള്‍ തോന്നിയ ഒരിഷ്ടത്തെ കുറിച്ച് പറഞ്ഞിരുന്നല്ലോ അതുപോലെ ഒരിഷ്ടം . എനിക്ക് ‘ഞാന്‍ ഗന്ധര്‍വന്‍’ നിങ്ങള്‍ ആസ്വദിച്ചതിന്റെ അത്രയും ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. //
    ‘ഞാന്‍ ഗന്ധര്‍വ്വന്‍’ എന്നാ പടത്തെ കുറിച്ച് എന്റെ അഭിപ്രായം ഞാന്‍ പറയുന്നില്ല. പക്ഷെ അംബിക ചേച്ചി പറഞ്ഞിട്ടുള്ള കാവും കുളവും പാമ്പിന്‍ കാവും ഒന്നും ഇല്ലാതെ പശ്ചാത്തലത്തില്‍ നിന്നൊക്കെ വന്നിടുള്ള എന്റെ പല സുഹൃത്തുക്കളും (പല നാടുകളില്‍ നിന്നും പല സാഹചര്യങ്ങളില്‍ നിന്നും) ആ പടം മനസ്സ് നിറഞ്ഞു ആസ്വദിച്ചിട്ടുല്ലതായി (ഒരു പക്ഷെ അംബിക ചേച്ചി ആസ്വടിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ തന്നെ) എന്നോട് പറഞ്ഞിട്ടുണ്ട്. അവര്‍ ഈ പടത്തെ കുറിച്ചുള്ള എന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്തു തര്‍ക്കിചിട്ടുമുണ്ട്.

       1 likes

  69. @ Ambika
    You don’t have to measure anything. Just read the comments or review of XY or Z, you can easily assume whether he or she enjoyed the movie or not. If you are unable to do so I also have nothing else to say.

       2 likes

69 Comments | | Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.