HOME

ReLook: Desadanakkili Karayarilla

Karthika, Shari

Karthika, Shari

മൂവിരാഗ വായനക്കാർ എഴുതുന്ന പത്മരാജൻ ചിത്രങ്ങളുടെ ആസ്വാദന പരമ്പരയിൽ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയേക്കുറിച്ച് ജയ് എഴുതുന്നു.  സീസൺ എന്ന ചിത്രത്തിനും ജയ് ആസ്വാദനം തയാറാക്കിയിരുന്നു. ഈ സിനിമയെക്കുറിച്ചുളള ആസ്വാദനങ്ങൾ കമന്റ് ചെയ്യാൻ എല്ലാവർക്കും സ്വാഗതം.

ഒരു സ്ത്രീയും പുരുഷനും ഒന്നിച്ചനുഭവിക്കുന്ന ഏതാനും നിമിഷങ്ങളുടെ രതിസുഖം, ഒരു അണുവായി ജീവന്‍ തുടിച്ചു പിറന്നു വീഴുമ്പോള്‍ ബീജവും അണ്ഡവും നല്‍കി ജീവനേകിയവർ ആ ജീവന് അമ്മയും അച്ഛനുമാവാതെ, സ്നേഹം നല്‍കാതെ, സംരക്ഷണം നല്കാതെ ആരുമല്ലാതാവുമ്പോള്‍ സമൂഹത്തില്‍ സാലിയും നിര്‍മ്മലയും ഉണ്ടാവുന്നു.

സാലിയും (ശാരി) നിര്‍മ്മലയും (കാര്‍ത്തിക)ഒരു ഗേള്‍സ്‌ ഹൈസ്കൂളിലെ രണ്ടു വിദ്യാർഥിനികള്‍. നിര്‍മ്മലയുടെ അമ്മ കൊച്ചുനാളിലെ മരിച്ചു. മറ്റൊരു സ്ത്രീയെ കല്യാണം കഴിച്ചു മദ്യത്തിനടിമപ്പെട്ടു ജീവിക്കുന്ന അച്ഛനു നിര്‍മ്മല ഒരു ഭാരമാണിപ്പോള്‍. സാലിയുടെ അമ്മ ഭോപ്പാലില്‍ നേഴ്സ് ആണ്. അവളുടെ അച്ഛനും അമ്മയും വിവാഹമോചിതരാണ്. മുടങ്ങാതെ ഹോസ്‌റ്റലിലേക്ക് പണം അയച്ചു കൊടുക്കും എന്നല്ലാതെ സാലിക്കും രക്ഷിതാവായി ആരും ഇല്ല. ഇങ്ങനെയുള്ള രണ്ടു മനസ്സുകള്‍ പരസ്പരം ഒന്നിച്ച് താങ്ങും തണലുമായി ജീവിക്കാന്‍ ശ്രമിക്കുന്നതാണ് 1986-ല്‍ റിലീസ് ആയ പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിന്റെ കഥ.

ക്ലാസ് കട്ട് ചെയ്തു സിനിമയ്ക്ക് പോയതിനു ദേവിക ടീച്ചര്‍(ഉർവശി) ഹെഡ്‌മിസ്‌ട്രസിന്റെ കയ്യില്‍ നിന്നും സാലിക്കും നിര്‍മ്മലക്കും ശിക്ഷ വാങ്ങി കൊടുക്കുന്നിടത്തു നിന്ന് ചിത്രം ആരംഭിക്കുന്നു. തൊട്ടതിനും പിടിച്ചതിനും ശാസനയും ഉപദേശവുമായി വരുന്ന ദേവിക ടീച്ചറോട് ഈ കുട്ടികള്‍ക്ക് ഒരു വല്ലാത്ത തരത്തിലുള്ള പകയുണ്ടാവുന്നു. ഹെഡ്‌മിസ്‌ട്രസിന്റെ കൈയില്‍ നിന്നും ശിക്ഷ കിട്ടിയതിന് അവര്‍ പകരം തീര്‍ക്കുന്നത് മെസ് ഹാളില്‍ അത്താഴത്തിനു കറന്റ്‌ ഓഫ്‌ ചെയ്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ്. ഈ സംഭവത്തിനു കാരണമായി നിര്‍മ്മലയുടെ അച്ഛനെ വരുത്തി മാപ്പ് എഴുതി മേടിക്കുന്നു. സ്കൂളില്‍ വന്ന അച്ഛന്‍ അവളെ നുള്ളി വേദനിപ്പിക്കുന്ന രംഗം നമ്മുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കും. ദേവിക ടീച്ചറോട് അവര്‍ മറ്റൊരു തരത്തിലണ് ഇതിന്റെ ദേഷ്യം തീര്‍ക്കുന്നത്. ദേവിക ടീച്ചറുടെ മേല്‍നോട്ടത്തില്‍ സ്‌കൂളില്‍ നടത്തുന്ന മാജിക്‌ ഷോ ഹാന്‍ഡ്‌ ബാഗിനകത്തു പാമ്പിനെ ഒളിപ്പിച്ചു കൊണ്ട് വന്നു സ്റ്റേജില്‍ തുറന്നു വിട്ട് അലമ്പാക്കുന്നു. സ്‌കൂള്‍ അധികാരികള്‍ അവര്‍ക്ക് ലാസ്റ്റ് വാണിംഗ് കൊടുക്കുന്നു.

ഇനി ഒരു പ്രശ്നമുണ്ടായാല്‍ അവരെ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന് ഉറപ്പാണ്. സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ ബാധ്യത ഒഴിവാക്കാന്‍ വേണ്ടി അച്ഛന്‍ അവളെ ആര്‍ക്കെങ്കിലും കല്യാണം കഴിച്ചു കൊടുക്കുമെന്ന് നിര്‍മ്മലയ്‌ക്കു ഭയമുണ്ട്. നമുക്ക് ആര്‍ക്കും പിടി കൊടുക്കാതെ എങ്ങോട്ടെങ്കിലും ഒളിച്ചോടാം എന്ന് സാലി ഐഡിയ ഉണ്ടാക്കുന്നു. അങ്ങനെ ദേവികയുടെ മേല്‍ നോട്ടത്തില്‍ നടത്തുന്ന സ്‌കൂള്‍ പിക്‌നിക്കിനിടെ അവര്‍ മുങ്ങുന്നു. അവരുടെ പ്രധാന ഉദ്ദേശ്യം ദേവിക ടീച്ചര്‍ക്ക് ഒരു സസ്‌പെൻഷൻ വാങ്ങികൊടുക്കുക തന്നെ.

പലയിടത്തും കറങ്ങിത്തിരിഞ്ഞ്, അവസാനം നമ്പീശനങ്കിള്‍ (ജഗതി എന്‍ കെ ആചാരി) നടത്തുന്ന യൂത്ത് ഹോസ്‌റ്റലില്‍ കള്ളപ്പേരുകളില്‍ താമസം ഉറപ്പിക്കുന്നു. ഇതിനിടയില്‍ ആരും തിരിച്ചറിയാതിരിക്കാൻ ‍വേണ്ടി സാലി മുടി മുറിക്കുന്നു. സാലിയുടെ ശ്രമത്തിന്റെ ഭാഗമായി നിര്‍മ്മലയ്‌ക്ക് കരകൗശലഷോപ്പില്‍ ജോലി ലഭിക്കുന്നു. മുന്‍പോ പിന്‍പോ നോക്കാതെ ജീവിതം അവരുടെതായ രീതിയില്‍ അവര്‍ കരുപ്പിടിപ്പിക്കുവാന്‍ ശ്രമിക്കുന്നു. ഇതിനിടയിലാണ് ആളൊഴിഞ്ഞ ഒരു ഹോട്ടലില്‍ വച്ച് മോഹന്‍ ലാലിന്റെ ഹരിശങ്കര്‍ എന്ന കഥാപാത്രം ഇവരെ കണ്ടു മുട്ടുന്നത്. We will part as friends but strangers എന്ന് പറഞ്ഞു അവരുമായി അടുക്കുന്ന ഹരിയെ സാലി എതിര്‍ക്കുന്നു. പക്ഷേ പല പല കൂടിക്കാഴ്‌ചകളിലൂടെ നിമ്മിക്ക് ഹരിയോട് ഇഷ്‌ടം തോന്നുന്നു. ഹരിയും സാലിയും നിമ്മിയും ചേര്‍ന്ന് ഹോട്ടലില്‍ വെച്ചുള്ള സീനുകളെല്ലാം തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നതാണ്.

സസ്‌പൻഷനിൽ കഴിയുന്ന ബാങ്ക് ഉദ്യോഗസ്ഥനാണ് ഹരി. ബാങ്കിലെ ഇടപാടില്‍ ഒരു കുടുംബം ഹരിയെ ചതിക്കുന്നു. അങ്ങനെ സസ്‌പൻഷനിലായ ഹരിക്ക് ഇപ്പോള്‍ വിസ്മയം പോലെ എട്ടുമാസമായി 350 രൂപയുടെ മണിയോര്‍ഡര്‍ കൃത്യമായ മേല്‍വിലാസം വെക്കാതെ വരുന്നുണ്ട്.ആദ്യം കള്ളപ്പേരുകളില്‍ പരിചയപ്പെട്ട നിമ്മി ക്രമേണ ഹരിയോട് അവരെക്കുറിച്ചുള്ള എല്ലാ സത്യവും തുറന്നു പറയുന്നു. സ്നേഹത്തിനും സംരക്ഷണയ്‌ക്കും കൊതിക്കുന്ന ആ പാവം പെണ്‍കുട്ടി ഹരിയില്‍ നിന്ന് എല്ലാം പ്രതീക്ഷിക്കുന്നു, ഹരി തന്റേതാണെന്നും വിവാഹം കഴിക്കുമെന്നും അവള്‍ വിശ്വസിക്കുന്നു. മറ്റൊരു കൂടികാഴ്‌ചയില്‍ നിമ്മി ഹരിക്ക് അവളുടെ ആല്‍ബം കാണിച്ചു കൊടുക്കുന്നു. ആ ആല്‍ബത്തില്‍ കണ്ട ദേവികയെ ഹരി തിരിച്ചറിയുന്നു. ദേവിക കളിച്ച ഒരു നാടകത്തിന്റെ പരിണിത ഫലമായാണ് ഹരിക്ക് ബാങ്കിലെ ജോലി നഷ്‌ടപെടുന്നത്. സ്‌കൂളില്‍ നിന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട ദേവികയെ ഹരി കണ്ടത്തുന്നു. ദേവികയുടെ കഥ അവളില്‍ നിന്ന് ഹരി അറിയുന്നു. അച്ഛന്റെ പെങ്ങളെ രക്ഷിക്കാന്‍ വേണ്ടിയും ജോലിക്കുള്ള പണത്തിനു വേണ്ടിയും അവള്‍ വലിയ തെറ്റിന് കൂട്ട് നിന്നു. പക്ഷേ, അത് ഹരിയുടെ ജോലിയെ ബാധിച്ചു. അതില്‍ മനം നൊന്തു ദേവികയാണ് എല്ലാ മാസവും അയാള്‍ക്ക് അവളുടെ ശമ്പളത്തിൽ നിന്നു 350 രൂപ അയച്ചു കൊടുത്തിരുന്നത്.

ഇവിടെ നിന്ന്, കഥ ഒരു ത്രികോണപ്രേമത്തിലേക്കു വീഴുന്നു. നിമ്മി ഹരിയെ പ്രേമിക്കുന്നു. ഹരിയാകട്ടെ ദേവികയുമായി ഇഷ്‌ടത്തിലാവുന്നു. ദേവികയുടെ ജോലി തിരിച്ചു കിട്ടാനായി ഈ കുട്ടികളെ തിരിച്ചു സ്കൂളില്‍ എത്തിക്കുവാന്‍ ഹരി കിണഞ്ഞു ശ്രമിക്കുന്നു. ഹരിയുടെ ഇഷ്‌ടം നേടാന്‍ ഹരി പറയുന്നതെന്തും ചെയ്യാന്‍ നിമ്മി തയാറാവുന്നു. പക്ഷേ സ്‌കൂളിലേക്കുള്ള തിരിച്ചു പോക്കിനെ സാലി തീര്‍ത്തും എതിര്‍ക്കുന്നു. ഹരി ദേവിക ടീച്ചറെ കൊണ്ടുവരുകയും ദേവിക കുട്ടികളോട് മാപ്പ് പറയുകയും ചെയ്യുന്നു. പക്ഷേ സാലി ടീച്ചറോട് പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. അതിമനോഹരമാണ് ഈ സീനുകളെല്ലാം. ശാരിയും കാര്‍ത്തികയും ലാലിനെയും ഉര്‍വശിയെയും നിഷ്പ്രഭമാക്കുന്നുണ്ട് ഈ സീനുകളില്‍. താന്‍ കല്യാണം കഴിക്കാന്‍ പോകുന്നത് ദേവിക ടീച്ചറെയാണെന്ന് നിമ്മിയോടു ഹരി അവിടെവച്ചു പറയുന്നു. അവള്‍ക്കു താങ്ങാന്‍ പറ്റുന്നതിലപ്പുറമാണ് ഹരി പറഞ്ഞത്. പിറ്റേ ദിവസം രാവിലെ ഹോസ്‌റ്റലില്‍ നിന്നു അവരെ കൊണ്ട് പോവാന്‍ വരാമെന്ന് പറഞ്ഞ് ഹരിയും ദേവികയും പോവുന്നു. നിമ്മിയുടെ ഉറച്ച നിലപാടില്‍ ദേഷ്യപ്പെട്ട്, ആ രാത്രി സാലി ഒറ്റയ്‌ക്ക് അവിടം വിട്ടു പോവാന്‍ തയ്യാറെടുക്കുന്നു. പക്ഷേ ഏതോ ഉള്‍വിളി പോലെ അവള്‍ തിരിച്ചു റൂമില്‍ തന്നെ വന്നപ്പോള്‍ നിമ്മി മരണത്തിനുള്ള തയാറെടുപ്പ് നടത്തുകയായിരുന്നു. രണ്ടു പേരും ആ രാത്രി എങ്ങും പോവില്ല എന്ന് തീരുമാനിക്കുന്നു. പിറ്റേ ദിവസം രാവിലെ ഹരിയും ദേവികയും മറ്റുള്ളവരും റൂമില്‍ എത്തുമ്പോള്‍ നിമ്മിയും സാലിയും ആര്‍ക്കും പിടി കൊടുക്കാതെ ജീവിതത്തിൽ നിന്നു തന്നെ ദൂരേക്ക് പോയിരുന്നു; സേഫ് ആയ ദൂരേക്ക്! ഇവിടെ സിനിമ അവസാനിക്കുന്നു.

വളരെ ശക്തമാണ് ഈ ചിത്രത്തിന്റെ കഥ. പത്മരാജന് മാത്രം പറയാന്‍ കഴിയുന്ന രീതിയില്‍ അത് പ്രേക്ഷകന്റെ മനസ്സിലേക്ക് എരിയുന്ന തീക്കനലായി കോരിയിടുന്നു. കുട്ടിയും പെട്ടിയും ഒരു കാറുമുണ്ടെങ്കില്‍ സിനിമ ഉണ്ടാക്കിയിരുന്ന കാലഘട്ടത്തിലാണ് പത്മരാജന്‍ ധൈര്യപൂര്‍വ്വം ഈ ചിത്രം ചെയ്തത് എന്ന് ഓര്‍ക്കണം. സ്വവര്‍ഗാനുരാഗിണികളുടെ കഥയല്ലിത്. പരസ്പരം ഇഷ്‌ടപ്പെട്ടും കലഹിച്ചും സ്വാതന്ത്ര്യവും സ്നേഹവും അന്വേഷിച്ചിറങ്ങിയ രണ്ടു പെണ്‍കിടാങ്ങള്‍ അവര്‍ക്ക് മാത്രം തോന്നുന്ന അവരുടെ വഴികളിലൂടെ സഞ്ചരിക്കുന്ന കഥ പത്മരാജന്‍ അദ്ദേഹത്തിന്റെ മറ്റൊരു ചിത്രത്തിലും കാണാത്ത അവതരണ മികവോടെ തിരശീലയില്‍ പകര്‍ത്തിയിരിക്കുന്നു. സാലിക്കും നിര്‍മ്മലയ്‌ക്കുമൊപ്പം ഇതു ഹരിയുടെയും ദേവികയുടെയും കഥ കൂടിയാണ്. സാലിയായി ശാരിയും നിര്‍മ്മലയായി കാര്‍ത്തികയും തകര്‍ത്ത് അഭിനയിച്ചു. ചിത്രം കണ്ടതിനു ശേഷം നമ്മുടെ മനസ്സിനു പിടി തരാതെ ആ രണ്ടു കഥാപാത്രവും വിങ്ങലായി നില്‍ക്കും. മോഹന്‍ലാലും ഉര്‍വശിയും അയത്നലളിതമായ അഭിനയം കാഴ്‌ചവയ്‌ക്കുന്നു ഈ ചിത്രത്തില്‍.

ഒ എൻ വിയുടെയും രവീന്ദ്രന്‍ മാഷിന്റെയും പാട്ടുകള്‍ പൊന്നിന്‍ കുടത്തിനു പൊട്ടുപോലെയാണ് ഈ സിനിമയ്‌ക്ക്‍. പശ്ചാത്തല സംഗീതത്തിന് രവീന്ദ്രന്‍ മാഷുടെ സഹായി ആയിരുന്ന എസ് പി വെങ്കിടേഷിന്റെ മാന്ത്രിക സ്പര്‍ശം പല സീനിലും ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. വേണുവിന്റെ ക്യാമറയും ഈ ചിത്രത്തിന് നല്ലൊരു ജീവന്‍ നല്‍കുന്നു. മോഹിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പേര്. ദേശാന്തരങ്ങള്‍ പലായനം ചെയ്തു ദിക്കറിയാതെ ദേശമറിയാതെ എത്തുന്ന കിളികള്‍, എങ്ങു നിന്നോ വന്ന് എങ്ങോട്ടോ പറന്നു പോകുന്ന ദേശാടനക്കിളികള്‍, അവരെ മനസ്സില്‍ സങ്കൽപ്പിച്ചാവാം കഥാകാരന്‍ ഈ പേര് നല്‍കിയത്. അഥവാ പലായനം ചെയ്യുന്ന സാലിയുടെയും നിമ്മിയുടെയും കഥയ്‌ക്ക് ഇതല്ലാതെ മറ്റെന്തു പേര് നല്കാന്‍.

ചില കല്ലുകടികളുമുണ്ട്. പ്രധാനമായി തോന്നിയത് സ്കൂളിലെ മാജിക്‌ ഷോയില്‍ 13 വയസ്സുകാരിയുടെ മധുര സ്വപ്നം എന്ന് പറഞ്ഞു മജീഷ്യന്‍ ഒരു ബ്രേസിയര്‍ ഉയര്‍ത്തി കാണിക്കുന്നതാണ്. ഒരു 13 വയസ്സുകാരി പെണ്‍ കുട്ടിയുടെ മധുര സ്വപ്നം എപ്പോഴും അവളുടെ മാറ് നിറഞ്ഞുവരുന്നു സ്തനങ്ങളെക്കുറിച്ചായിരിക്കും എന്ന് പറയാതെ പറയുവനാണോ പത്മരാജന്‍ അവിടെ ശ്രമിച്ചത്‌?

സിനിമാപ്രേമികള്‍ക്ക് ഒരു വിസ്മയമായിരിക്കും ഈ ചിത്രം. അത് visual treat കൊണ്ടോ ക്യാമറ ഗിമ്മിക്ക് കൊണ്ടോ അല്ല. മറിച്ച്, നല്ലകഥയും അതിന്‍മേല്‍ നില്‍ക്കുന്ന തിരക്കഥയും അതിനെ ജയിക്കുന്ന സംവിധാന മികവും നടീനടന്മാരുടെ മികച്ച അഭിനയവും ആവുമ്പോള്‍ ആ സിനിമ ചരിത്രമാവുന്നു. ആ ചിത്രം സിനിമ വിദ്യാർഥികള്‍ക്ക് വിലപ്പെട്ട പാഠപുസ്തകമാവുന്നു. പ്രിയ സിനിമപ്രേമികളെ, ഈ ചിത്രം ഇതു വരെ കണ്ടിട്ടില്ലയെങ്കില്‍ പത്മരാജന്റെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്ന് നിങ്ങൾക്ക് നഷ്‌ടമാവുന്നു.

| Jay

59 Comments |

  1. nice review. Thanx Jay.

       1 likes

  2. Kudoos! Fantastic Relook Jay. You deserve Special Appreciation. എന്തോ.. എനിക്കീ ആസ്വാദനം വല്ലാതങ്ങ് ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍!

       3 likes

  3. ദേശാടന കിളി കരയാറില്ല – ചിത്രം ഷൂട്ട്‌ ചെയ്തത് എന്റെ സ്കൂളില്‍ ആയിരുന്നു. അന്ന് ഞാന്‍ 4 -ല്‍ പഠിക്കുന്നു. MIXED സ്കൂള്‍ ആയ എന്റെ സ്കൂളിലെ പെണ്‍കുട്ടികളെ മാത്രം auditoriyatil കൊണ്ട് പോയി ആണ് ഈ സിനിമയിലെ മാജിക് രംഗം ചിത്രീകരിച്ചത് . അന്ന് തിയേറ്ററില്‍ പോയി ഈ സിനിമ കണ്ടെങ്ങിലും ആര്‍ക്കും ഇഷ്ട്ടപെട്ടില്ല. സിനിമ വലിയ വിജയം ആയില്ല. പദ്മരാജന്‍ ഒരു മികച്ച തിരകഥ കൃത് ആണെങ്കിലും മികച്ച സംവിധായകന്‍ അല്ല എന്ന് വിളിച്ചു പറയുന്ന അദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളെയും പോലെതന്നെ ആണ് ഈ സിനിമയും. 4 വര്‍ഷത്തിനു ശേഷം എന്റെ സൂര്യ പുത്രിക്ക് എന്നാ സിനിമ ഫാസില്‍ മസാലകളുടെ അകമ്പടിയോടെ ഇതേ വിഷയം കൈകാര്യം ചെയ്തു വിജയം നേടി എന്നത് മറ്റൊരു സത്യം.

       4 likes

  4. നന്നായിട്ടുണ്ട് jay, അഭിനന്ദനങ്ങള്‍ :)

       1 likes

  5. ഒരായിരം നന്ദി ജയ്‌ . ഈ സിനിമ ഞാന്‍ കണ്ടിട്ടില്ല, പക്ഷെ ഈ റിവ്യു ശരിക്കും ഹൃദയത്തില്‍ തൊടുന്നു. അത്ര രസകരമായി താങ്കള്‍ ഇവടെ കഥ പറയുന്നു. നിരൂപണം നടത്തുന്നു. നന്ദി ജയ്‌ താങ്കള്‍ക്ക് ഹൃദയം കൊണ്ട് സ്നേഹത്തിന്റെ ഭാഷയില്‍ അഭിനതനം.

       4 likes

  6. @ Manoj.P.K. + വാര്യര്‍

    Thanks buddies..

    @ G.K.G, February 28, 2012 • 10:13 pm

    //………4 വര്‍ഷത്തിനു ശേഷം എന്റെ സൂര്യ പുത്രിക്ക് എന്നാ സിനിമ ഫാസില്‍ മസാലകളുടെ അകമ്പടിയോടെ ഇതേ വിഷയം കൈകാര്യം ചെയ്തു വിജയം നേടി എന്നത് മറ്റൊരു സത്യം….. //

    സൂര്യപുത്രിയുടെ കഥ ദേശാടനകിളിയില്‍ നിന്നും വിഭിന്നമല്ലേ. സ്വന്തം പിതൃത്ത്വവും മാതൃത്ത്വവും അന്വോഷിച്ചിറങ്ങിയ മായ എന്ന പെണ്‍കുട്ടിയുടെ കഥയല്ലേ സൂര്യപുത്രി, അത് അല്ലല്ലോ ഈ പദ്മരാജന്‍ ചിത്രത്തിന്‍റെ കഥ. ഇവിടെ പിതൃത്ത്വവും മാതൃത്ത്വവും അന്വോഷിച്ചിറിങ്ങിയതല്ല ഇതിലെ പെണ്‍കുട്ടികള്‍ . താങ്കള്‍ ഈ ചിത്രം ഒന്ന് കൂടി കാണുക, എന്നിട്ട് അഭിപ്രായം അറിയിക്കൂ..

       5 likes

  7. ജയ്‌, വളരെ നല്ല റിവ്യൂ!!!

    80 കളിലെ മാജിക്‌ ഷോകളിലെ ഒരു പ്രധാന നമ്പര്‍ ആയിരുന്നു ആള്‍ക്കാരെ സ്റ്റേജില്‍ വരുത്തി അടിവസ്ത്രം എടുപ്പിക്കുന്നത്. അതിനെ അദ്ദേഹം ചിത്രത്തില്‍ ഉള്‍പ്പെടുത്തി എന്നേയുള്ളൂ.

       3 likes

  8. @ Jay
    Awesome! I liked it!!! An outstanding film deserves an outstanding review! :)
    I too agree with the ‘kallukadi’. But, lets forgive Padmarajan for that!!!

       1 likes

  9. @G.K.G
    did not understand the subject similarities between Desadanakili & Suryaputri

       1 likes

  10. Personally, i didnt like the film. Was lagging some where too. But dont know where is an lesbian element in this movie ?????

       0 likes

  11. Jay wonderfull review..

       1 likes

  12. ഒരു ദേശാടന കിളി എന്ന ചിത്രത്തെ , കുറെപേര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. കാര്‍ത്തിക, ശാരി എന്നിവരുടെ അഭിനയം ഉജ്വലം. വേറെ ആരാണ് ഇവര്‍ക്ക് പകരം ആകാന്‍ പറ്റുക. ഒരിക്കല്‍ക്കൂടി തികച്ചും വ്യത്യസ്തയുള്ള കഥയുമായി പത്മരാജന്‍ നമ്മെ അതിശയിപ്പിക്കുന്നു. ഒരു നല്ല ചിത്രം.
    @ ജയ്‌
    അവസാന നിമിഷം രണ്ടു ചിത്രങ്ങള്‍ ഏറ്റെടുത്ത് ആസ്വാദനം ചെയ്തതിനു നൂറായിരം അഭിനന്ദനങ്ങള്‍. വളരെ നന്നായിട്ടുണ്ട്. ജയ്‌ ആണ് താരം.
    All the Best! :)

       3 likes

  13. Fantastic review Jay !
    @G.K.G
    “MIXED സ്കൂള്‍ ആയ എന്റെ സ്കൂളിലെ പെണ്‍കുട്ടികളെ മാത്രം auditoriyatil കൊണ്ട് പോയി ആണ് ഈ സിനിമയിലെ മാജിക് രംഗം ചിത്രീകരിച്ചത് ”
    comment vaychappol shooting-il aankuttikale ulpeduthathathinde kutty paribhavam ippozhum poyittilla ennu thonunnu :-p

       1 likes

  14. Re-Look was good & Movie was nothing but Excellent. How somebody can imagine such a story !!!!!!!!!!!!!!!!!!

       0 likes

  15. @Jay
    ആസ്വാദനം വളരെ നന്നായിട്ടുണ്ട്. കഥ മുഴുവന്‍ പറഞ്ഞത് കൊണ്ട് പടം കാണാത്ത എനിയ്ക്ക് അത് കണ്ടത് പോലെ ഉള്ള ഒരു feeling ഉണ്ടായി എന്നതാണ് സത്യം. പക്ഷെ അവസാന പറഞ്ഞ വാചകമില്ലേ?//ഈ ചിത്രം ഇതു വരെ കണ്ടിട്ടില്ലയെങ്കില്‍ പത്മരാജന്റെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്ന് നിങ്ങൾക്ക് നഷ്‌ടമാവുന്നു.// എന്ന്. പക്ഷെ കഥ മുഴുവന്‍ വായിച്ചപ്പോള്‍ ഇത് കാണാതിരുന്നത് ഒരു നഷ്ടം ആണെന്നൊന്നും തോന്നിയില്ല.
    @G K G
    //പദ്മരാജന്‍ ഒരു മികച്ച തിരകഥ കൃത് ആണെങ്കിലും മികച്ച സംവിധായകന്‍ അല്ല എന്ന് വിളിച്ചു പറയുന്ന അദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളെയും//
    അതെ അതാണ്‌ സത്യം. പലര്‍ക്കും പിടിയ്ക്കാത്ത അപ്രിയ സത്യം.

       0 likes

  16. Nalla review. Cinima kandittilla. athu kondu abhipraayam parayaanilla. cinima kaanaathavarkkum oru ulkaazcha kittum ee review vaayichaal.
    hats off jay..

       2 likes

  17. @Jay
    Excellent review. You have mentioned about some of the excellent scenes in the movie. For eg:/We will part as friends but strangers എന്ന് പറഞ്ഞു അവരുമായി അടുക്കുന്ന ഹരിയെ സാലി എതിര്‍ക്കുന്നു. പക്ഷേ പല പല കൂടിക്കാഴ്‌ചകളിലൂടെ നിമ്മിക്ക് ഹരിയോട് ഇഷ്‌ടം തോന്നുന്നു. ഹരിയും സാലിയും നിമ്മിയും ചേര്‍ന്ന് ഹോട്ടലില്‍ വെച്ചുള്ള സീനുകളെല്ലാം തന്നെ പ്രേക്ഷകരെ രസിപ്പിക്കുന്നതാണ്.//You could also mention about Jagathy N K Achary’s scene where he tells the girls how he lost his family. His dialogue is something like..” Annanu njan avasanamaayi karanjathu” Over all I liked this movie quite a lot. W0nderful work by Padmarajan.

    @GKG
    I thought this movie was shot in St. Joseph School Thrikakara. Am I wrong? One of the prestigious schools in Ernakulam those days.

       0 likes

  18. നല്ല റിവ്യൂ. പണ്ട് പടം കണ്ടപ്പോ അത്ര ഇഷ്ടപ്പെട്ടില്ലയിരുന്നു.

       1 likes

  19. @ Rajiv
    You are right it was shot at St Josephs.
    @ Jay & Tom
    I have only faint memory of Soorya puthri , Problems of teenagers due to lack of love and care of parents was an issue in Sooryaputhri also, I dont know if you remembers the incident after the release of the movie Soorya puthri when some girls fled from their college inspired by Soorya puthri and became victims of drug mafia in Goa . Fazil later confessed that Aniyathipraavu was his penance for the parents who suffred because of his film Sooryaputhri .
    @Unees
    Thanks for the comment. I still have vivid memories of the shooting, still remembers Pdmarajan sir taking some scenes with Karthika and shari and we students gathering around the beautiful Karthika for her autograph. Our classmates (girls) who attended the auditoriam scene were so reluctant to share us about the shooting. Wonder whether kids of today would have shown any reluctance to discuss about the bra episode.

       0 likes

  20. Ee padam idakk-idakk Kairali chennelil vararundu. Review kollam.

       0 likes

  21. Till now, did n’t get chance to watch any of the padmarajan movies. This section helps me to make an accurate out line about the so called director’s films and increases the thirst to watch those great films.

    JAY. your review make brings this movie to the 1st place of my priority list of padmarajan movies i expected to watch. thanks 4 the touching review

       1 likes

  22. ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ എല്ലാവര്ക്കും നന്ദി…

    അങ്ങിനെ മൂവിരാഗ നമ്മളെ സിനിമ നിരൂപണം പഠിപ്പിച്ചു. G K കൃഷ്ണ മൂര്‍ത്തിയെ മാനസ ഗുരുവാക്കി നമ്മളെല്ലാം സിനിമ നിരൂപണം ചെയ്തു തുടങ്ങി. അങ്ങിനെ നമ്മളും നിരൂപകരായി :) വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്ന പറഞ്ഞ പോലെയായി കാര്യങ്ങള്. Gk ഗുരുദക്ഷിണയായി പെരുവിരല്‍ ചോദിക്കില്ല എന്ന് വിശ്വസിക്കാം അല്ലെ … :) :)

    @ Edittor

    എല്ലാ പദ്മരാജന്‍ ചിത്രങ്ങളുടെയും Relook കഴിഞ്ഞതിനു ശേഷം ഒരു conclusion എന്ന രീതിയില്‍ വായനക്കാരുടെ റിവ്യൂ ന്മേല്‍ GK യുടെ ഒരു വിലയിരുത്തല്‍ ഉണ്ടായാല്‍ നന്നായിരുന്നു. ഞങ്ങളൊക്കെ എഴുതിയ reveiw ല്‍ എന്താണ് അദേഹത്തിന് പറയാന്‍ ഉണ്ടാവുക എന്നറിയാനുള്ള ഒരു ആകാംക്ഷ വാനോളം ഉണ്ട്. അഭ്യര്‍ത്ഥന അദ്ദേഹം തിരസ്ക്കരിക്കില്ല എന്ന് വിശ്വസിച്ചോട്ടെ !

    @ Friends

    നമ്മുടെ JOHN , Babu Alex, drdeeps തുടങ്ങിയവരെയൊന്നും കുറച്ചു ദിവസമായി കാണാനില്ലയല്ലോ ?

       2 likes

  23. Nice review jay. Iliked the way you narrated the story.thanks.This is one of my favourite film of padmarajan. shari and karthika was excellent.

       0 likes

  24. പത്തില്‍ പത്തു മാര്‍ക്ക് JAY ക്ക്. കലക്കീട്ടാ. സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ ല്‍ കാളിദാസന്‍ ബാബുരാജിനോട് കറി രുചിച്ചു നോക്കീട്ടു പറയുന്ന പോലെ ,” വിനാഗിരി കറക്ടാ, ഒട്ടും മുമ്പോട്ടും ഇല്ല പുറകോട്ടും ഇല്ല ”
    @ മുകില്‍വര്‍ണ്ണന്‍
    //പദ്മരാജന്‍ ഒരു മികച്ച തിരകഥ കൃത് ആണെങ്കിലും മികച്ച സംവിധായകന്‍ അല്ല എന്ന് വിളിച്ചു പറയുന്ന അദേഹത്തിന്റെ ഭൂരിഭാഗം ചിത്രങ്ങളെയും//
    അതെ അതാണ്‌ സത്യം. പലര്‍ക്കും പിടിയ്ക്കാത്ത അപ്രിയ സത്യം. //
    ശര്യന്നെ . ആള്‍ക്കാര്‍ ചിലപ്പോ നമുക്ക് വട്ടാണെന്നൊക്കെ പറഞ്ഞെന്നിരിക്കും, എങ്കിലും പ്രപഞ്ച സത്യങ്ങള്‍ ഇതുപോലെ വിളിച്ചു പറയാതിരിക്കാന്‍ ഒക്കുമോ ക്രാന്തദര്‍ശികള്‍ക്ക് :) മാനം മര്യാദക്ക് ഒരുത്സവം എങ്കിലും നടത്തി കാണിക്കാന്‍ അറിയാത്തവനെ ഒക്കെ ആണ് വല്യ സംവിധായകനാണ് എന്നും പറഞ്ഞു എഴുന്നള്ളിക്കുന്നത് . എന്ത് കൊണ്ട് ഇതിന്റെ location ദുഫായി ആക്കാന്‍ പദ്മരാജന് കഴിഞ്ഞില്ല? ലാലേട്ടനെ കയ്യില്‍ കിട്ടിയിട്ടും ” ഞാന്‍ നിന്നെ പ്രേമിക്കുന്നു , നാന്‍ ഉന്നെ കാതലിക്കിറേന്‍ , മേ തുംസെ പ്യാര്‍ കര്‍ത്താ ഹും , I love you , ഒറാങ്ങ് ഉട്ടാങ്ങ് ഡിഷ്യൂ ഡിഷ്യൂ ( ആഫ്രിക്കന്‍ ) എന്നീ കാതു കുളിരുന്ന പ്രണയ ഭാഷണങ്ങള്‍ ഉര്‍വശിയോട് പറയിച്ചില്ല എന്ന് ഞാന്‍ ചോദിച്ചു പോവുകയാണ് . വല്യൊരു ചംവിധായകന്‍ വന്നേക്കുന്നു . ഏഴു ജന്മം തപസ്സിരുന്നാല്‍ ഷാജി കൈലാസ് സാറിന്റെ , അല്ലെങ്കില്‍ പ്രിയന്‍ സാറിന്റെ ഒക്കെ ആ നിലവാരത്തിലേക്ക് ഈ പദ്മരാജന്‍ എത്തുമോ?

       10 likes

  25. @ Jay

    കൊള്ളാം നല്ല റിവ്യൂ.

    അവസാനം നിമ്മി മരിക്കാന്‍ ഒരുന്ഗുമ്പോള്‍ പൊതുവേ ബോള്‍ഡ്‌ ആയ സാലി അവളെ പിന്തിരിപ്പിക്കാതെ മരിക്കാന്‍ കൂടെ കൂടുന്നതില്‍ ഒരു അസ്വാഭാവികത തോന്നി.

    //ഈ ചിത്രം ഇതു വരെ കണ്ടിട്ടില്ലയെങ്കില്‍ പത്മരാജന്റെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്ന് നിങ്ങൾക്ക് നഷ്‌ടമാവുന്നു.// – പണ്ടിറങ്ങിയ യാത്ര എന്ന ചിത്രത്തിന്റെ പരസ്യ വാചകം ഓര്‍മ്മ വന്നു. “ഈ ചിത്രം കണ്ടിട്ടില്ലെങ്കില്‍ മലയാളത്തിലെ ഏറ്റവും നല്ല ചിത്രം നിങ്ങള്‍ കണ്ടിട്ടില്ല”

       2 likes

  26. @Babu Alex
    കരിയിലക്കാറ്റു പോലെ എന്നാ പടത്തിന്റെ പേജില്‍ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങള്‍ തന്നെ താങ്കള്‍ മറ്റൊരു രീതിയില്‍ ഇവിടെയും പറഞ്ഞിരിയ്ക്കുന്നു. ഷാജി കൈലാസിനും പ്രിയനും എതിരെയുള്ള തെറിവിളി ഒരു മടുപ്പും കൂടാതെ വീണ്ടും വീണ്ടും എല്ലാ പേജുകളിലും തുടരുന്നു. മധു സാറിനെയും ജോഷി സാറിനെയും എന്തെ ഇത്തവണ വിട്ടു കളഞ്ഞത്? ഒരു തവണ പോസ്ടിയത് തന്നെ വീണ്ടും വീണ്ടും പോസ്ടുന്നതില്‍ താങ്കള്‍ക്കു മടുപ്പ് തോന്നുന്നില്ല എങ്കിലും വീണ്ടും വീണ്ടും അതിനു മറുപടി എഴുതാന്‍ എന്റെ ജോലി കൂലിയെഴുത്തു അല്ല എന്ന് മനസ്സിലാക്കുക. മാത്രമല്ല കരിയിലക്കാറ്റു പോലെ എന്നാ പടത്തിന്റെ പേജില്‍ മാത്തുക്കുട്ടി അച്ചായനോട് പറഞ്ഞിട്ടുണ്ട് ഇനി മുതല്‍ പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടുകയില്ല എന്ന്. തിരുപതിയയില്ലേ?

       3 likes

  27. congrats babu alex u said it

       0 likes

  28. @Babu Alex, March 1, 2012 • 2:55 pm

    thanks ബാബു സേട്ട്. വാരികോരി മാര്‍ക്ക് കൊടുക്കാന്‍ ഒരു വിഷമവും ഇല്ല അല്ലേ :) :)

    ഈ പടത്തിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞാന്‍ പലവട്ടം ആലോചിക്കുന്ന ഒരു കാര്യമുണ്ട്, ഈ ചിത്രത്തിന് ദേശാടനക്കിളി കരയാറില്ല എന്ന മനോഹരമായ പേര് പദ്മരാജന് കിട്ടിയത് എവിടെ നിന്നായിരിക്കും. എന്ത് നല്ല ഭംഗിയാണ് ആ പേരിന്. !! ഓരോ ചിത്രത്തിനെയും കുറിച്ച് പറഞ്ഞു പദ്മരാജനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വെക്കുന്ന ശ്രീ ടോം മങ്ങാട്ടിനെ പക്തിയില്‍ ദേശാടനക്കിളിയെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ തീര്‍ച്ചയായും ഈ പേര്‍ ചിത്രത്തിന് ഇട്ടതിനെ കുറിച്ച് വിശദമായി തന്നെ പറയണമെന്ന് അഭ്യര്‍ത്തിക്കുന്നു

       0 likes

  29. nalla movie aanithu. padmarajan swavarganuragathinte hint palappozhum kaniknnund. all the stars done very very good performance.

       0 likes

  30. @മുകില്‍വര്‍ണ്ണന്‍
    മരിച്ചു പോയ ഒരു മനുഷ്യനല്ലേ ,എന്നാല്‍ നാല് നല്ല വര്‍ത്തമാനം പറഞ്ഞേക്കാം എന്ന് കരുതിയാണ് ഞാന്‍ പദ്മരാജന്‍ സിനിമകളെ പൊക്കി പറയുന്നത് എന്നാണോ സുഹൃത്തേ താങ്കളുടെ വിചാരം ? കഷ്ടം . ഈ കാര്യത്തില്‍ ഒരു ഫാന്‍സ്‌ അസോസിയേഷന്‍ ഭാരവാഹിയുടെയും സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല എന്ന് വിനയത്തോടെ അറിയിച്ചു കൊള്ളട്ടെ . അധോലോകവും ഉത്സവം നടത്തിപ്പും ഏഴാം കിട മിമിക്രിയും സല്‍ഗുണസമ്പന്ന ശിരോമണികള്‍ ആയ അന്തിക്കാടന്മാരെയും കണ്ടു കണ്ണ് മഞ്ഞളിച്ചു ” ഇതാണ്ടാ സിനിമ ” എന്ന മൂഡ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നവരോട് സഹതാപമല്ലാതെ എന്ത് തോന്നാന്‍ .

       1 likes

  31. “സിനിമാപ്രേമികള്‍ക്ക് ഒരു വിസ്മയമായിരിക്കും ഈ ചിത്രം. അത് visual treat കൊണ്ടോ ക്യാമറ ഗിമ്മിക്ക് കൊണ്ടോ അല്ല. മറിച്ച്, നല്ലകഥയും അതിന്‍മേല്‍ നില്‍ക്കുന്ന തിരക്കഥയും അതിനെ ജയിക്കുന്ന സംവിധാന മികവും നടീനടന്മാരുടെ മികച്ച അഭിനയവും ആവുമ്പോള്‍ ആ സിനിമ ചരിത്രമാവുന്നു. ആ ചിത്രം സിനിമ വിദ്യാർഥികള്‍ക്ക് വിലപ്പെട്ട പാഠപുസ്തകമാവുന്നു. പ്രിയ സിനിമപ്രേമികളെ, ഈ ചിത്രം ഇതു വരെ കണ്ടിട്ടില്ലയെങ്കില്‍ പത്മരാജന്റെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്ന് നിങ്ങൾക്ക് നഷ്‌ടമാവുന്നു.”

    It was very nice movie….

       1 likes

  32. @ജയ്‌
    മനോഹരം. അഭിനന്ദനങ്ങള്‍. ഇതുവഴി വന്നിട്ട് കുറെ നാള്‍ ആയി…ഇതിനിടയില്‍ സംഭവിച്ചതൊക്കെ വായിച്ചെടുക്കാന്‍ കുറെ സമയം എടുത്തു. ഓര്‍മ്മയില്‍ സൂക്ഷിച്ചതിന് സന്തോഷം സുഹൃത്തെ. താങ്കള്‍ ഇനിയും ഇനിയും ഒത്തിരി എഴുതൂ കേട്ടോ. വായിക്കാന്‍ റെഡി. “സ്വവര്‍ഗാനുരാഗിണികളുടെ കഥയല്ലിത്. പരസ്പരം ഇഷ്‌ടപ്പെട്ടും കലഹിച്ചും സ്വാതന്ത്ര്യവും സ്നേഹവും അന്വേഷിച്ചിറങ്ങിയ രണ്ടു പെണ്‍കിടാങ്ങള്‍ അവര്‍ക്ക് മാത്രം തോന്നുന്ന അവരുടെ വഴികളിലൂടെ സഞ്ചരിക്കുന്ന കഥ
    എന്ന് പറഞ്ഞതിനോട് ഭാഗികമായേ യോജിക്കുന്നുള്ളൂ. ഒരു പക്ഷെ തിരിച്ചും വ്യാഖ്യാനിക്കാം. അനുരാഗം ആണേലും സ്വവര്‍ഗാനുരാഗം ആണെങ്കിലും sex മാത്രം അല്ലല്ലോ. അവര്‍ തമ്മില്‍ ഉള്ള അടുപ്പത്തിന്റെ തീവ്രത, പോസെസ്സിവെനെസ്സ് ഇതൊക്കെ സൂചനകള്‍ ആയിട്ട് വ്യാഖ്യാനിക്കാം. ഒരു തുറന്നു പറച്ചില്‍ നടത്തിയില്ല എന്നെ ഒള്ളൂ എന്നും വ്യാഖ്യാനിക്കാം. ഒരു പക്ഷെ ആള്‍ക്കാരുടെ നെറ്റി ചുളിയുന്നത്‌ ഒഴിവാക്കാനും കൂടി ആവാം.

       3 likes

  33. @ജയ്‌
    നന്നായിട്ടോ. ഞെരിപ്പന്‍. സീസണ്‍ റീ ലുക്ക്‌ ഇതിന്റെ ഒരു മുന്നൊരുക്കം ആയിരുനെന്ന് ഇപ്പോള്‍ തോനുന്നു. തീര്‍ച്ചയായും അക്കാലത്തിറങ്ങിയ ടൈപ്പ് പടങ്ങളില്‍ നിന്നുള്ള ഒരു വലിയ മാറ്റം തന്നെയായിരിന്നു പദ്മരാജന്‍ സിനിമകള്‍. തീര്‍ച്ചയായും അക്കാലത്തിറങ്ങിയ പെട്ടി കുട്ടി ബോറന്‍ പടങ്ങളില്‍ നിന്നുള്ള മോചനം.(അവയില്‍ പലതും വലിയ വിജയങ്ങള്‍ ആയിരുന്നു എന്നുള്ളതാണ് അത്ബുധം. മാറുന്ന അഭിരുചികള്‍ എന്നുള്ളത് എത്ര വാസ്തവം..). പലരും പറയുന്നത് പോലെ സ്വര്‍ഗനുരഗമാണ് ഈ ചിത്രം വിഷയമാക്കിയത് എന്ന് തോനുന്നില്ല. ജയ്‌ പറഞ്ഞത് പോലെ തന്നെ സങ്കടങ്ങളും സന്തോഷവും പങ്കിടാന്‍ ആരുമില്ലാതെ ജീവിതരംബതില്‍ തന്നെ ഒറ്റപെട്ടു പോയ രണ്ടുപേര്‍ എല്ലാ കാര്യത്തില്‍ പരസ്പരം തുണയായി നില്‍ക്കുന്നു. അത്ര തന്നെ. പക്ഷെ പദ്മരാജന്‍ അസാധാരണമായി തന്നെ ഈ കഥ പറഞ്ഞിരിക്കുന്നു. വളരെ നന്നായി. മോഹന്‍ലാലും കാര്‍ത്തികയും ശാരിയും തമ്മിലുള്ള ആ ഹോട്ടല്‍ സീന്‍സ് ഒക്കെ വളരെ രസകരം തന്നെ. ആ പ്രണയവും. അത് പോലെ തന്നെ ഒരു സര്‍പ്രൈസ് കാസ്റിംഗ് ആണ് ജഗതി എന്‍ കെ അചാരിയുടെത്. വളരെ സരസനായ ഒരു കഥാപാത്രം. പക്ഷെ ഉര്‍വശി ഫ്ലാഷ് ബാക്ക് ഒരു ചെറു ഇഴച്ചില്‍ സമ്മാനിച്ചു. അതുപോലെ ലാലിന് ഉര്‍വശിയോട് തോന്നുന്ന ഇഷ്ട്ടവും ഒരു സുഖകരമായി തോനിയില്ല. അത്തരം ഒരു പ്രണയത്തിന്റെ ഒരു അത്യാവശ്യവും ഈ മനോഹര ചിത്രത്തിന് ഇല്ല.
    @മുകില്‍ വര്‍ണന്‍
    താങ്കളുടെ ഇഷ്ട്ടങ്ങളെ മാനിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ. താങ്കള്‍ക്ക് ഏതെങ്കിലും പദ്മരാജന്‍ ചിത്രം ഇഷ്ട്ടമാണോ?

       5 likes

  34. jay… valare nalla review. veendum orikkal koode aa padam kandathu pole thonni. jay paranjirikkunnathu pole manassil vallatha oru vingal ee chitram sheeshippikkum. poornamayum veluthatho karuthatho allatha kadhapatrangal aanu padmarajan cinemakalil ellam. jeevithathinodu valare aduthu nilkukayum ennal nammale ennum fascinate cheyyikkukayum cheyyunna kadhapatrangal. thoovanathumbikalile claraye poleyo. purathu ninnu valare bold ennu namukku thonnunna shaariyude saalium… okke..
    veendum veendum kaanan thonnum vidham enthokkeyo prathyekathakal undavum padmarajan cinemakalkku. ethu pole kambulla kadhakal ulla nalla cinemal malayalathil enim varatte ennu namukku aashikkam.

       3 likes

  35. @Babu Alex
    //മരിച്ചു പോയ ഒരു മനുഷ്യനല്ലേ ,എന്നാല്‍ നാല് നല്ല വര്‍ത്തമാനം പറഞ്ഞേക്കാം എന്ന് കരുതിയാണ് ഞാന്‍ പദ്മരാജന്‍ സിനിമകളെ പൊക്കി പറയുന്നത് എന്നാണോ സുഹൃത്തേ താങ്കളുടെ വിചാരം ?//
    അല്ലേയല്ല ബാബു സേട്ട്. താങ്കള്‍ എല്ലാ പേജുകളിലും പദ്മരാജന്‍ പടങ്ങളെ പൊക്കി പറയുന്നതിന്റെ കാരണം എനിയ്ക്ക് അറിയാം. പക്ഷെ പറയൂല.
    //അധോലോകവും ഉത്സവം നടത്തിപ്പും ഏഴാം കിട മിമിക്രിയും സല്‍ഗുണസമ്പന്ന ശിരോമണികള്‍ ആയ അന്തിക്കാടന്മാരെയും കണ്ടു കണ്ണ് മഞ്ഞളിച്ചു ” ഇതാണ്ടാ സിനിമ ” എന്ന മൂഡ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നവരോട് സഹതാപമല്ലാതെ എന്ത് തോന്നാന്‍ .//
    മിമിക്രി, അധോലോകം, ഉത്സവം എന്നൊക്കെ പറഞ്ഞു മലയാള സിനിമയിലെ മറ്റു എല്ലാ സംവിധായകരെയും തെറി വിളിച്ചു പദ്മരാജന് ജയ്‌ വിളിയ്ക്കുക വഴി “ബുദ്ധിജീവി” ആവാന്‍ ശ്രമിച്ചു സ്വയം ഇളിഭ്യര്‍ ആയിക്കൊണ്ടിരിയ്ക്കുന്നവരോടും എനിയ്ക്ക് സഹതാപത്തില്‍ കുറഞ്ഞ യാതൊന്നും ഇല്ല. പദ്മരാജന്റെ അതെ കാലഘട്ടത്തില്‍ തന്നെയാണ് മാഷേ താങ്കള്‍ ഈ പറഞ്ഞ സല്‍ഗുണ സമ്പന്ന ശിരോമണി വക കുടുംബപുരാനവും ഗാന്ധിനഗരും നാടോടിക്കാറ്റും വരവേല്പും മറ്റും ഇറങ്ങിയത്‌. പെട്ടെന്ന് എന്റെ ഓര്‍മ്മയില്‍ വന്ന നാല് പടങ്ങളുടെ പേരുകള്‍ ആണ് പറഞ്ഞത്. ശരിയ്ക്കും ഒരു comparison നടത്തി കഴിഞ്ഞാല്‍ മനസ്സിലാവും ആരാണ് മൂഡ സ്വര്‍ഗത്തില്‍ കഴിയുന്നത്‌ എന്ന്. അത് കൊണ്ട് നമുക്കത് വേണ്ട, നമുക്ക് പദ്മരാജനെ കുറിച്ച് മാത്രം സംസാരിയ്ക്കാം. അത് പോരെ?
    @JOHN
    //താങ്കളുടെ ഇഷ്ട്ടങ്ങളെ മാനിച്ചു കൊണ്ട് തന്നെ ചോദിക്കട്ടെ. താങ്കള്‍ക്ക് ഏതെങ്കിലും പദ്മരാജന്‍ ചിത്രം ഇഷ്ട്ടമാണോ?//
    ഇഷ്ടങ്ങളെ മാനിയ്ക്കുന്നു എന്ന് പറഞ്ഞ സ്ഥിതിയ്ക്ക് ഇങ്ങനെ ഒരു ചോദ്യത്തിന്റെ ആവശ്യം ഉണ്ടോ? പദ്മരാജനെ ഇഷ്ടപ്പെടുന്ന താങ്കള്‍ അദ്ധേഹത്തിന്റെ എല്ലാ പടങ്ങളുടെയും ആസ്വാദനവും അതിനു താഴെയുള്ള കമന്റുകളും വായിക്കാറില്ലേ? സമയം അനുവദിയ്ക്കുമെങ്കില്‍ മനസ്സിരുത്തി അതൊക്കെ ഒന്ന് വായിച്ചു നോക്കിയിട്ട് വരൂ. എന്നിട്ടാവാം ചോദ്യോത്തരങ്ങള്‍. ധൃതിയൊന്നും ഇല്ല നമ്മള്‍ ഇവിടൊക്കെ തന്നെ ഉണ്ടല്ലോ.

       3 likes

  36. അവര്‍ തമ്മില്‍ ഉള്ള അടുപ്പത്തിന്റെ തീവ്രത, പോസെസ്സിവെനെസ്സ് ഇതൊക്കെ സൂചനകള്‍ ആയിട്ട് വ്യാഖ്യാനിക്കാം
    ദീപ്സ്‌ സുഹൃത്തുകള്‍ തമ്മില്‍ വരെ ഇ പറയുന്ന പോസെസിവേനെസ്സ് ഉണ്ടാകാം. പക്ഷെ ദേശടനകിളിയുടെ കാര്യത്തില്‍ പല കോണില്‍ നിന്നും അതൊരു സോവര്‍ഗനുരാഗ പടം എന്ന തരത്തില്‍ അന്നും ഇന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട് . പക്ഷെ അങ്ങനെയൊന്നു ഈ ചിത്രത്തില്‍ വരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഇനി ആരെങ്കിലും remake എന്നും പറഞ്ഞു ആ element ഉപയോഗിച്ച് ഈ നല്ല ചിത്രത്തെ കീറി മുറികാതെ ഇരുന്നാല്‍ മതി ആയിരുന്നു.

    കര്തികക്ക് കിട്ടിയ ശക്തമായ ഒരു കഥാപാത്രം ആണ് deeshadanakiliyilethu. ടൈപ്പ് റോളുകളില്‍ ഒതുങ്ങി പോയിരുന്ന അവരുടെ എന്നും ഒര്തിരികാവുന്ന അഭിനയം ഈ ചിത്രത്തിലും മറ്റൊന്ന് കമലഹാസന്റെ നായകനിലും ആണ്. കാര്‍ത്തിക ഇപ്പോള്‍ എവിടെയാണ് ?? അവരെ വീണ്ടും സ്ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്നു.

       1 likes

  37. @മുകില്‍
    യാഥാസ്ഥിതിക സിനിമ ചട്ടകൂടിനുള്ളില്‍ ഒതുങ്ങിപോയ ഒരു പ്രേഷകന്‍ ആണ് തങ്ങള്‍. ആ ചട്ടകൂട് വിട്ടു സിനിമ പുറത്തുകടന്നാല്‍ തന്നെ തങ്ങളെ
    പോലുള്ള പ്രേഷകര്‍ക്ക് പ്രശനം ആയി. അലെങ്കില്‍ ഒരിക്കലും നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നാ പടത്തിന്റെ ക്ലൈമാക്സിനെ
    കണ്ടിട്ടുള്ളതില്‍ മോശം എന്ന് നിങ്ങള്‍ വിശേഷിപ്പിക്കില്ലയിരുന്നു. അത് കൊണ്ട് തന്നെയാണ് തങ്ങള്‍ ഒരിടത്തൊരു ഫയല്‍വാന്‍ എന്നാ ചിത്രത്തിനെ below average എന്ന് പറഞ്ഞു താഴ്ത്തിയത്. ഇത്തരം ചിത്രങ്ങള്‍ മറ്റുചിലര്‍ ചെയ്തിരുന്നെങ്കില്‍ ഇതിലും നന്നാവുമായിരുന്നു എന്നുള്ള ബാലിശമായ കമന്റുകള്‍ ഇട്ടതു. അത് കഴ്ച്ചപടിന്റെ പ്രശനം തന്നെയാണ് സുഹൃത്തേ. ഒരു സിനിമ ഇന്നത്‌ പോലെയായിരിക്കണം എന്നുള്ള മുന്‍വിധി ഒരു നല്ല പ്രേഷകന് ഒട്ടും നന്നല്ല. മുന്തിരിതോപ്പിന്റെ റീ ലൂക്കില്‍ താങ്കളുടെ ക്ലൈമാക്സ് സജെഷന്‍സ് കേട്ട് ഞെട്ടി പോയി കേട്ടോ. അത്തരം ക്ലൈമാക്സ് ഒരുക്കാന്‍ ഒരുപാടു സംവിധായകര്‍ അപ്പോഴും ഇപ്പോഴും ഇവിടുണ്ടല്ലോ. അവര്‍ അത്തരം ഞെട്ടിപ്പിക്കുന്ന ക്ലൈമാക്സുകള്‍ തരുന്നുമുണ്ടല്ലോ. അത് പോരെ?

    താങ്കള്‍ ഈ പറയുന്ന അന്തികാടന്‍ ബസിലെ ഗ്രാമീണ യാത്ര നന്നായി ആസ്വദിച്ച ആളുകള്‍ തന്നെയാണ് ഞങ്ങള്‍ എല്ലാവരും. ഈ ജോഷിയും മധുവും ഐ വി ശശിയും കമലും സിബിയും ഒക്കെ മികച്ച പടങ്ങള്‍ തന്നപ്പോള്‍ അതും അസ്വധിചിട്ടുന്ദ്. ഇപ്പൊ ആ വഴിക്ക് അതികം പോകരിലെങ്കിലും. എന്ന് കരുതി അത് മാത്രമാണ് സിനിമ എന്ന് ധരിച്ചു വശായ താങ്കള്‍ നടത്തുന്ന പല കമന്റ്സും സഹതാപം അര്‍ഹിക്കുന്നതാണ്.

    താങ്കള്‍ ഇടയ്ക്കിടെ പരയുനുണ്ടല്ലോ പദ്മരാജന്‍ ഒരു ബുദ്ധിജീവി സംവിധായകന്‍ ആണെന്ന്. അദ്ധേഹത്തിന്റെ പടങ്ങള്‍ കണ്ടു,അദ്ദേഹത്തിന് ജയ് വിളിച്ചു പലരും ബുദ്ധിജീവികള്‍ ച്മയുകയനെനു. പദ്മരാജന്‍ സിനിമകളെ പറ്റി എന്ത് അറിഞ്ഞിട്ടാണ് സുഹൃത്തേ ഈ വക കമന്റ്സ് എഴുതി വിടുന്നത്. കച്ചവട സാധ്യതള്‍ നോക്കാതെയുള്ള തന്ന്റെ ആദ്യകാല സിനിമകള്‍ക്ക്‌ ശേഷം,(ആ village triology ). കലയെ മനോഹരമായി വാണിജ്യസാധ്യതകളുമായി കൂട്ടിയിണക്കിയ, സമാന്തര സിനിമകളുടെ ഒരു പൂക്കാലം തന്നെ ഉണ്ടാക്കാന്‍ കാരണമായ ഒരാളുടെ സിനികള്‍ക്ക് ബുദ്ധിജീവി പട്ടം ചാര്‍ത്തി കൊടുക്കുന്ന താങ്കളെ എന്ത് പറഞ്ഞിട്ട് എന്ത് കാര്യം.

    പിന്നെ ഇതിനുള്ള താങ്കളുടെ മറുപടി എനിക്ക് ഊഹിക്കാന്‍ കഴിയും. മറ്റുള്ളവരെ താറടിച്ചു കൊണ്ട് പദ്മരാജനെ ഉയര്‍ത്തികാട്ടാന്‍ എന്തായാലും ഒരാളും ഇവിടെ ശ്രമിക്കുനില്ല. നമ്മുടെ എല്ലാ സംവിധായകരും മികച്ച പല ചിത്രനാലും നമ്മുക്ക് തനിട്ടുന്ദ്. അതോകെ എല്ലാവരും അസ്വധിചിട്ടുമുന്ദ്. മൂവി രാഗയില്‍ ബുദ്ധിജീവി ചമയുന്ന ഒരാളും ഇല്ല. അത്തരം ഒരാളെയും ഇത്രയും കാലത്തേ പരിച്ചയതിനിടെ എനിക്കിവിടെ കാണാന്‍ കഴിഞ്ഞിട്ടില്ല. പകരം നല്ല സിനിമകളെ ഇഷ്ട്ടപെടുന്ന നല്ല പ്രേഷകരെ ഇവിടെ ഉള്ളു. അവര്‍ പറയുന്ന വ്യത്യസ്ത ഉള്ള പ്രമേയങ്ങളെയും സിനിമകളെയും ആണ് താങ്കള്‍ ബുദ്ധി ജീവി സിനിമകള്‍ ആയി തെറ്റിദ്ധരിക്കുന്നതു. അത്തരം പടങ്ങള്‍ തന്ന താങ്കള്‍ മുകളില്‍ പറഞ്ഞ ആളുകളേക്കാള്‍ മികച്ചവര്‍ തന്നെ പിനീടുള്ള തലമുറയിലും വനിട്ടുന്ദ്. പക്ഷെ അപോഴും പദ്മരാജന്റെ ആ സ്ഥാനം ഒഴിഞ്ഞു തന്നെ കിടക്കുന്നു. അവിടെ കസേര വലിച്ചിട്ടിരിക്കാന്‍ യോഗ്യത ഉള്ള ഒരാളെയും പിന്നെ നമ്മള്‍ കണ്ടിട്ടില്ല. രണ്ജിതിനു അതിനുള്ള പ്രതിഭ ഉണ്ട്. പക്ഷെ അദ്ദേഹത്തിന് ഇനിയും കുറെ ദൂരം പോകാനുണ്ട്. അദ്ദേഹത്തിന് അതിനു കഴിയട്ടെ. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ ഏതൊരാളും പൂര്‍ണന്‍ അല്ല. അത് പോലെ പദ്മരജനും, അദ്ധേഹത്തിന്റെ തിരകഥമികവു മറ്റെന്തിനെക്കാളും ചില പടങ്ങളില്‍ എങ്കിലും മുന്നിട്ടു നില്‍ക്കുന്നത് അത് കൊണ്ട് തന്നെ. പക്ഷെ അദ്ധേഹത്തെ പോലുള്ള ഒരാള്‍ നമ്മുടെ സ്വപ്നം മാത്രമാണ്.

       6 likes

  38. @ മുകില്‍
    //മാത്രമല്ല കരിയിലക്കാറ്റു പോലെ എന്നാ പടത്തിന്റെ പേജില്‍ മാത്തുക്കുട്ടി അച്ചായനോട് പറഞ്ഞിട്ടുണ്ട് ഇനി മുതല്‍ പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടുകയില്ല എന്ന്. തിരുപതിയയില്ലേ?//
    അതിന്റെ മറുപടി ആ പേജില്‍ തന്നെ പറഞ്ഞിട്ടുണ്ട്. വായിച്ചു കാണുമല്ലോ. തിരുപ്പതി എന്നല്ല “തൃപ്തി” ആണ് വ്യാകരണപരമായി ശരി എന്ന് പറഞ്ഞാല്‍ താങ്കള്‍ യോജിക്കുമോ? {…തമാശയാണ് കേട്ടോ :) }
    //മിമിക്രി, അധോലോകം, ഉത്സവം എന്നൊക്കെ പറഞ്ഞു മലയാള സിനിമയിലെ മറ്റു എല്ലാ സംവിധായകരെയും തെറി വിളിച്ചു പദ്മരാജന് ജയ്‌ വിളിയ്ക്കുക വഴി “ബുദ്ധിജീവി” ആവാന്‍ ശ്രമിച്ചു സ്വയം ഇളിഭ്യര്‍ ആയിക്കൊണ്ടിരിയ്ക്കുന്നവരോടും എനിയ്ക്ക് സഹതാപത്തില്‍ കുറഞ്ഞ യാതൊന്നും ഇല്ല. പദ്മരാജന്റെ അതെ കാലഘട്ടത്തില്‍ തന്നെയാണ് മാഷേ താങ്കള്‍ ഈ പറഞ്ഞ സല്‍ഗുണ സമ്പന്ന ശിരോമണി വക കുടുംബപുരാനവും ഗാന്ധിനഗരും നാടോടിക്കാറ്റും വരവേല്പും മറ്റും ഇറങ്ങിയത്‌. പെട്ടെന്ന് എന്റെ ഓര്‍മ്മയില്‍ വന്ന നാല് പടങ്ങളുടെ പേരുകള്‍ ആണ് പറഞ്ഞത്.//
    പദ്മരാജനെ പൊക്കി പറഞ്ഞാല്‍ അവര്‍ക്കൊക്കെ പെട്ടെന്ന് ബുദ്ധി ജീവി ആവാന്‍ പറ്റുമെന്നുള്ള താങ്കളുടെ കണ്ടു പിടിത്തം എന്നെഅത്ഭുതപെടുത്തുന്നു! ബുദ്ധിജീവി പടങ്ങളുടെ പെട്ടി മടക്കിപ്പൂട്ടി കയ്യില്‍ കൊടുത്ത പദ്മരാജന്‍ എന്ന, സാധാരണക്കാരുടെ ഭാഷയില്‍ സംസാരിച്ചു ഒരാളെ പറ്റി സാധാരണക്കാരായ ആള്‍ക്കാര്‍ പുകഴി പറഞ്ഞാല്‍ അവര്‍ എങ്ങനെയാണു ബുദ്ധിജീവി ആവുക? സ്വാഭാവികമായും സാധാരണക്കാര്‍ അല്ലെ ആവേണ്ടത് എന്ന് ഞാന്‍ ചോദിച്ചാല്‍ അപ്പോള്‍ ഇളിഭ്യര്‍ ആവാന്‍ പോകുന്ന കൂട്ടര്‍ ആരാണ്? :) താങ്കള്‍ ഉദ്ദേശിച്ചത് അടൂര്‍, ജോണ്‍ എബ്രഹാം, അരവിന്ദന്‍ (ഒരു വഴിക്ക് പോകുവല്ലേ, ടി വി ചന്ദ്രനും ലെനിന്‍ രാജേന്ത്രനും കൂടി കിടന്നോട്ടെ) എന്നിവരെ ആയിരുന്നുവെങ്കില്‍ കുറെയൊക്കെ യോജിക്കമായിരുന്നു. പദ്മരാജന്‍, ഭരതന്‍, KG ജോര്‍ജ് തുടങ്ങിയവര്‍ക്ക് ആ പട്ടം ചേരുമോ മുകിലാ? പിന്നെ, താങ്കള്‍ പറഞ്ഞ നാല് പടങ്ങളും മോശമല്ല കേട്ടോ. എന്നാല്‍ പെരുവഴിയംബലവും നാടോടിക്കാറ്റും തമ്മില്‍ താരതമ്യം അരുത് താനും.

       4 likes

  39. @ Jay:

    //എല്ലാ പദ്മരാജന്‍ ചിത്രങ്ങളുടെയും Relook കഴിഞ്ഞതിനു ശേഷം ഒരു conclusion എന്ന രീതിയില്‍ വായനക്കാരുടെ റിവ്യൂ ന്മേല്‍ GK യുടെ ഒരു വിലയിരുത്തല്‍ ഉണ്ടായാല്‍ നന്നായിരുന്നു. ഞങ്ങളൊക്കെ എഴുതിയ reveiw ല്‍ എന്താണ് അദേഹത്തിന് പറയാന്‍ ഉണ്ടാവുക എന്നറിയാനുള്ള ഒരു ആകാംക്ഷ വാനോളം ഉണ്ട്. അഭ്യര്‍ത്ഥന അദ്ദേഹം തിരസ്ക്കരിക്കില്ല എന്ന് വിശ്വസിച്ചോട്ടെ !// – ഇത് ഞാനും മൂവീരാഗയോട് അഭ്യര്തിക്കണം എന്ന് വിചാരിച്ചു ഇരിക്കുക ആയിരുന്നു. ആദ്യം ആയി ചെയ്യുന്ന കാര്യം ആയകൊണ്ട് ഇതിനെക്കുറിച്ച്‌ വിവരം ഉള്ള ജികെയെ പോലുള്ള ആരേലും തെറ്റുകളും കുറവുകളും പ്ലസ്സുകളും ഒക്കെ ചൂണ്ടിക്കാനിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. കുറ്റം പറഞ്ഞാലും കുഴപ്പമില്ല. എല്ലാവരും അതൊരു സ്പോര്‍ട്സ്‌മാന്‍ സ്പിരിറ്റില്‍ മാത്രമേ എടുക്കുക ഒള്ളു എന്നാണ് തോന്നുന്നത്.

    കൂട്ടുകാരെ, നിങ്ങള്‍ എന്ത് പറയുന്നു?

       2 likes

  40. ജയ്‌ , വാര്യര്‍ , മറ്റു ആസ്വാദനങ്ങള്‍ എഴുതിയ സുഹൃത്തുകളെ എല്ലാവരും വളരെ മനോഹരമായി തന്നെ എഴുതിയിടുണ്ട്‌ ..movieraga
    വായനകാര്‍ നിങ്ങളുടെയെല്ലാം ആസ്വടനങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും കുറ്റങ്ങളും കുറവുകളും വ്യക്തമായി ചൂണ്ടി കാണിച്ചു
    കഴിഞ്ഞു .. വായനകാരല്ലേ അന്തിമം ആയി തീരുമാനികേണ്ടത് ആസ്വാദനത്തിന്റെ മേന്മയും കുറവുകളും അതവര്‍ വ്യക്തമായി ചയ്തു കഴിഞ്ഞ സ്ഥിധിക് ഇനി മൂര്‍ത്തിയുടെ കയ്യൊപ്പ് കൂടി വേണമെന്നുണ്ടോ ?!! ഏററവും ഇഷ്ടപെട്ടത് sreerajinte ആസ്വാദനം ആണ്. ജയ്‌ , gijo എന്നിവരും മികച്ചു നിന്ന്. മറ്റുള്ളവരും നന്നായി എഴുതി. അവസാന നിമിഷം എഴുതിയ അംബിക , ജയ്‌ എന്നിവര്‍ക് ഒരു സ്പെഷ്യല്‍ അഭിനന്ദനം.

       0 likes

  41. @ വാര്യര്‍
    ശരിക്കും അനുകൂലിക്കുന്നു. ആസ്വാദനത്തിലെ തെറ്റുകുറ്റങ്ങള്‍ പറഞ്ഞുതരാന്‍ മൂര്‍ത്തി സാറിനെ സ്വാഗതം ചെയ്യുന്നു.

       0 likes

  42. @വാര്യര്‍
    ശ്ശോ , ഞാനെന്തേ ഇത് വരെ അതോര്‍ത്തില്ല , തീര്‍ച്ചയായും GK യുടെ ഈ സിനിമകളെ കുറിച്ചുള്ള അഭിപ്രായം അറിയാനുള്ള അവകാശം വായനക്കാര്‍ക്ക് / റിവ്യൂ എഴുതിയവര്‍ക്ക് ഉണ്ട് . ഞങ്ങളെ നിരാശപ്പെടുത്തില്ല എന്ന് കരുതുന്നു . ( review ഇങ്ങനെ എഴുതണം എന്ന് GK ക്ക് പറയാന്‍ ആവില്ലല്ലോ , വ്യത്യസ്തമായ പല ശൈലികളും നമ്മള്‍ ഇവിടെ കണ്ടു . പ്രോത്സാഹനം അര്‍ഹിക്കുന്നു എല്ലാവരും .)

       1 likes

  43. @JOHN
    //അലെങ്കില്‍ ഒരിക്കലും നമ്മുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നാ പടത്തിന്റെ ക്ലൈമാക്സിനെ കണ്ടിട്ടുള്ളതില്‍ മോശം എന്ന് നിങ്ങള്‍ വിശേഷിപ്പിക്കില്ലയിരുന്നു. അത് കൊണ്ട് തന്നെയാണ് തങ്ങള്‍ ഒരിടത്തൊരു ഫയല്‍വാന്‍ എന്നാ ചിത്രത്തിനെ below average എന്ന് പറഞ്ഞു താഴ്ത്തിയത്. //
    നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്നാ പടത്തിന്റെ പേജില്‍ എന്റെ കാഴ്ചപ്പാടുകള്‍ ഞാന്‍ എഴുതി ഫലിപ്പിച്ചു എന്നെ ഉള്ളൂ. താങ്കള്‍ക്കു അതിനെ ബാലിശം എന്നോ വിവരക്കേട് എന്നോ എന്ത് വേണേലും വ്യാഖ്യാനിയ്ക്കാം. പിന്നെ ഒരിടത്തൊരു ഫയല്‍വാന്‍ എന്നാ ചിത്രത്തിനെ below average എന്ന് പറഞ്ഞതിന് കാരണം അതില്‍ 100 ടണ്‍ തൂകമുള്ള വില്ലനും ബോയിംഗ് വിമാനവും ദൈവം തമ്പുരാനെ പോലെ ശക്തിമത്തായ നായകനും സല്‍ഗുണ സമ്പന്നയായ നായികയും ഇല്ലാത്തത് കൊണ്ടാണ്. ഈ പറഞ്ഞ ഗുണഗണങ്ങള്‍ എല്ലാം ഉള്ളതു കൊണ്ടും താങ്കള്‍ നിര്‍വചിച്ച ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നതും ആയ കാരണം കൊണ്ട് മാത്രം ഞാന്‍ ഇഷ്ടപ്പെടുന്ന കൂടെവിടെ, ഇന്നലെ, അപരന്‍, കള്ളന്‍ പവിത്രന്‍, മൂന്നാം പക്കം എന്നീ പടങ്ങളെ കുറിച്ചുള്ള എന്റെ കമന്റുകള്‍ താങ്കള്‍ വായിച്ചിട്ടില്ല എന്ന് തോന്നുന്നു.
    //ഇത്തരം ചിത്രങ്ങള്‍ മറ്റുചിലര്‍ ചെയ്തിരുന്നെങ്കില്‍ ഇതിലും നന്നാവുമായിരുന്നു എന്നുള്ള ബാലിശമായ കമന്റുകള്‍ ഇട്ടതു//
    സീസണ്‍, കരിയിലക്കാറ്റു പോലെ എന്നീ പടങ്ങളുടെ കാര്യത്തില്‍ മാത്രമാണ് ഞാന്‍ അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തിയത്. അല്ലാതെ മേല്പറഞ്ഞ പടങ്ങളുടെ കാര്യത്തില്‍ അല്ല. സീസണ്‍ എന്നാ പടത്തിന്റെ കാര്യത്തില്‍ review എഴുതിയ വാര്യര്‍ സാറും അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ അതിനെ അനുകൂലിച്ചു എന്ന് മാത്രം. കരിയിലക്കാറ്റു പോലെ എന്ന പടത്തിന്റെ പേജില്‍ മറ്റു സംവിധായകരെ പരിഹസിച്ചു കൊണ്ടുള്ള ഒരു കമന്റിനു മറുപടി എഴുതിയപ്പോള്‍ ആണ് അത്തരത്തില്‍ ഒരു പരാമര്‍ശം വന്നത്. ദയവു ചെയ്തു കമന്റുകള്‍ നേരാവണ്ണം മനസ്സിരുത്തി വായിച്ചു നോക്കിയിട്ട് മറുപടി എഴുതൂ Mr JOHN .
    //താങ്കള്‍ ഇടയ്ക്കിടെ പരയുനുണ്ടല്ലോ പദ്മരാജന്‍ ഒരു ബുദ്ധിജീവി സംവിധായകന്‍ ആണെന്ന്. //
    അദ്ദേഹം ഒരു ബുദ്ധിജീവി സംവിധായകന്‍ ആണ് എന്ന് ഞാന്‍ ഒരിയ്ക്കലും പറഞ്ഞിട്ടില്ല. അദ്ദേഹം അങ്ങനെ ഒരിയ്ക്കലും പറഞ്ഞിട്ടില്ല. ഇന്ന് ജീവിചിരിപ്പുന്ടെല്‍ പോലും അദ്ദേഹം അങ്ങനെ പറയില്ല. അത് അദ്ധേഹത്തിന്റെ character
    //അദ്ധേഹത്തിന്റെ പടങ്ങള്‍ കണ്ടു,അദ്ദേഹത്തിന് ജയ് വിളിച്ചു പലരും ബുദ്ധിജീവികള്‍ ച്മയുകയനെനു.//
    ഈ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. പദ്മരാജന്റെ പടങ്ങളുടെ പേജുകളില്‍ മറ്റു സംവിധായകരെ ഒരു ആവശ്യവും ഇല്ലാതെ ഇകിഴ്ത്തി കാണിയ്ക്കാന്‍ ശ്രമിയ്ക്കുന്നവരെ കപട ബുദ്ധിജീവികള്‍ എന്നെ എനിയ്ക്ക് വിളിയ്ക്കാന്‍ കഴിയൂ. അത് കൊണ്ട് ഈ “ബുദ്ധിജീവി” എന്നാ വാക്ക് ഒരല്പം sarcastic ആയിട്ട് തന്നെ ഉപയോഗിയ്ക്കുന്നതാണ്. ഞാന്‍ വീണ്ടും വീണ്ടും പറയുന്നു “പദ്മരാജന്റെ ഒരു പടം പോലും ബുദ്ധിജീവി പടം ആണെന്ന് ഞാന്‍ പറയില്ല”.
    //മറ്റുള്ളവരെ താറടിച്ചു കൊണ്ട് പദ്മരാജനെ ഉയര്‍ത്തികാട്ടാന്‍ എന്തായാലും ഒരാളും ഇവിടെ ശ്രമിക്കുനില്ല.//
    അത് താങ്കള്‍ ഇവിടെ വരുന്ന എല്ലാ കമന്റുകളും ശരിയായി വായിച്ചു നോക്കാത്തതിന്റെ കുഴപ്പമാണ് . പദ്മരാജന്റെ ഒരു വിധത്തില്‍ പെട്ട എല്ലാ പടങ്ങളുടെ പേജുകളിലും പ്രിയനെയും സത്യന്‍ അന്തിക്കാടിനെയും ഷാജി കൈലാസിനെയും ജോഷിയും മറ്റും പരിഹസിച്ചു കൊണ്ട് കമന്റുകള്‍ വരാറുണ്ട്. അപ്പോള്‍ പിന്നെ അതിനു മറുപടി പറയാതിരിയ്ക്കാന്‍ കഴിയില്ല. അല്ലാതെ ഇവരെയൊക്കെ ഇവിടെ വലിചിഴയ്ക്കണം എന്ന് യാതൊരു നിര്‍ബന്ധവും എനിയ്ക്ക് ഇല്ല. അത് കൊണ്ടാണ് മുകളില്‍ “നമുക്കത് വേണ്ട, നമുക്ക് പദ്മരാജനെ കുറിച്ച് മാത്രം സംസാരിയ്ക്കാം. അത് പോരെ?”എന്ന് വിനയകുനിയനായി ഞാന്‍ ചോദിച്ചത്. പിന്നെ ഈ പറഞ്ഞവരുടെ പേരുകള്‍ ഇവിടെ പരാമര്ഷിച്ചേ തീരൂ എന്ന് നിര്‍ബന്ധം ഉള്ളവര്‍ ഉണ്ടെങ്കില്‍ ഒരു താരതമ്യ പഠനത്തിനു ഞാന്‍ തയ്യാറാണ് എന്ന് മാത്രമേ സവിനയം പറഞ്ഞുള്ളൂ.പദ്മരാജന്റെ കസേര എന്നും ഒഴിഞ്ഞു തന്നെ കിടക്കും. രഞ്ജിത്തിന്റെ കാലം കഴിഞ്ഞാല്‍ അദ്ധേഹത്തിന്റെ കസേരയും ഒഴിഞ്ഞു തന്നെ കിടക്കും. അത് പോലെ കമല്‍, അന്തിക്കാട്‌, IV ശശി, ജോഷി, ലാല്‍ ജോസ് എന്നിവര്‍ നിര്‍ത്തി പോയാലും ഇത് തന്നെ ആയിരിയ്ക്കും അവസ്ഥ. ആര്‍ക്കും മറ്റൊരാള്‍ക്ക് പകരമാകാന്‍ കഴിയില്ല. പിറകെ വരുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം കുറവുകള്‍ നികത്താന്‍ ശ്രമിയ്ക്കുക എന്നത് മാത്രമേ ഉള്ളൂ.
    @മാത്തുക്കുട്ടി
    മുകളില്‍ ജോണിനോട്‌ പറഞ്ഞത് ഒക്കെ തന്നെയാണ് താങ്കളോടും പറയാനുള്ളത്. ഈയുള്ളവന്‍ ഒരു സാഹിത്യകാരന്‍ ഒന്നും അല്ലാത്തത് കൊണ്ട് വ്യാകരണ പിശക് ഒക്കെ ഒരുപാട് കാണാന്‍ കഴിയും. “Google transliterate ആയതു കൊണ്ട് അക്ഷര പിശകും കാണാന്‍ കഴിയും. പക്ഷെ “തിരുപതി” എന്ന് പറഞ്ഞത് മനപൂര്‍വം ഒരു തമാശയ്ക്ക് വേണ്ടി തന്നെ പറഞ്ഞതാണ് കേട്ടോ.
    //താങ്കള്‍ പറഞ്ഞ നാല് പടങ്ങളും മോശമല്ല കേട്ടോ. എന്നാല്‍ പെരുവഴിയംബലവും നാടോടിക്കാറ്റും തമ്മില്‍ താരതമ്യം അരുത് താനും. //
    മോശമല്ല എന്നെ ഉള്ളൂ? എന്റെ അഭിപ്രായത്തില്‍ അതെല്ലാം മികച്ച പടങ്ങള്‍ തന്നെയാണ്. പിന്നെ ഈ താരതമ്യത്തില്‍ ഒന്നും എനിയ്ക്ക് വല്യ താല്പര്യമില്ല. പിന്നെ പദ്മരാജന്റെ പേജുകളില്‍ മറ്റുള്ളവരെ കുറിച്ച് പരിഹാസരൂപേണയുള്ള വിമര്‍ശനം വന്നപ്പോള്‍ പിന്നെ compare ചെയ്യുന്നത് അല്ലെ അതിന്റെ ന്യായം എന്നെ ചോദിച്ചുള്ളൂ. അച്ചായന്‍ പറഞ്ഞത് പോലെ പെരുവഴിയംബലവും നാടോടിക്കാറ്റും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല എങ്കിലും പറയാതെ വയ്യ ഇന്നിപ്പോള്‍ ഒരേ സമയം രണ്ടു ചാനലുകളില്‍ ഈ രണ്ടു പടങ്ങളും ഒരേ സമയത്ത് വന്നാല്‍ ഞാന്‍ കാണാന്‍ താല്‍പര്യപ്പെടുന്നത്‌ “പെരുവഴിയമ്പലം” ആയിരിയ്ക്കും. (പരസ്യത്തിന്റെ സമയത്ത് മാത്രം അല്പം നാടോടികാറ്റു കൊള്ളാം).
    CONCLUSION : ഒന്നുകില്‍ ഇവിടെ നമുക്ക് പദ്മരാജനെ കുറിച്ച് മാത്രം സംസാരിയ്ക്കാം. മറിച്ചു മറ്റു സംവിധായകരെ ഒന്ന് തോണ്ടി വിട്ടാലേ സമാധാനമാകൂ എന്ന് ഉണ്ടെങ്കില്‍ നമുക്ക് താരതമ്യങ്ങള്‍ നടത്തി മാത്രമേ conclusion ല എത്താന്‍ കഴിയുകയുള്ളൂ. ഇതില്‍ ആദ്യം പറഞ്ഞതിനോട് തന്നെയേ എനിയ്ക്കും യോജിപ്പുള്ളൂ. അതുകൊണ്ട് നമുക്ക് അത് മതി.

       2 likes

  44. @മുകില്‍വര്‍ണ്ണന്‍
    അവാര്‍ഡ് സിനിമാ ജാടക്കാരുടെയും , ഉത്സവം നടത്തിപ്പുകാരുടെയും കാറ്റ് ഒരുപോലെ കുത്തി വിട്ട ആളായിരുന്നു കലാമൂല്യമുള്ള കച്ചവട സിനിമകള്‍ എടുത്ത ശ്രീ പദ്മരാജന്‍ . അതാണ്‌ അദ്ദേഹത്തിന്റെ മേന്മയായി ഞാന്‍ കാണുന്നത് . മനപൂര്‍വ്വം ദുര്‍ഗ്രഹത സൃഷ്ടിച്ച് ബുദ്ധിജീവി ചമയാന്‍ അദ്ദേഹം ഏതെങ്കിലും സിനിമയില്‍ ശ്രമിച്ചിട്ടുണ്ട് എന്ന് താങ്കള്‍ക്കു തോന്നുന്നുണ്ടോ ? ഇപ്പൊ പല മുഴുത്ത ദേഹങ്ങളും ചെയ്യുന്നത് പോലെ കാശു കൊടുത്തും കാലു പിടിച്ചും ഒക്കെ ബഹുമതികളോ പട്ടങ്ങളോ സംഘടിപ്പിക്കേണ്ട ആവശ്യം അദ്ദേഹത്തിന് ഇല്ലായിരുന്നു .

       1 likes

  45. @വാര്യര്‍
    ശരിക്കും പറഞ്ഞാല്‍ പദ്മരാജന്റെ എല്ലാ പടങ്ങളുടെയും റീ ലുക്ക്‌ GK തന്നെ എഴുതണമെന്ന ഒരു സ്വകാര്യ ആഗ്രഹം എന്നിക്കുണ്ടായിരുന്നു. അറ്റ്ലീസ്റ്റ് സീസണ്‍ എന്നാ ഫിലിം എങ്കിലും അദ്ദേഹം എഴുതണമെന്നു. അത് നടന്നില്ല. ഇത് അദ്ദേഹം ഏറ്റെടുക്കുമോ എന്നറിയില്ല. +ve response ആണെങ്കില്‍ നമ്മുക്ക് അതൊരു നല്ല അനുഭവം തന്നെ ആയിരിക്കും. റിവ്യൂ എഴുതിയ എല്ലാവരും നന്നായി തന്നെ എഴുതി. അതും മനോഹരമായ ശൈലിയില്‍. ജയ്‌,ഷബീര്‍,മതുകുട്ടി,ശ്രീരാജ്,സുജിത് ..അങ്ങനെ എല്ലാവരും ഒരു നൂറു അഭിനന്ദനങ്ങള്‍. എന്നാലും ഒരു പെര്‍ഫെക്റ്റ്‌ റിവ്യൂ ആയി എനിക്ക് തോനിയത് ഉല്ലാസ് കുമാറിന്റെ ഞാന്‍ ഗന്ധര്‍വന്‍ തന്നെ. എന്നെ വിസ്മിയിപിച്ച മറ്റു റിവ്യൂ എഴുതിയത് cktbrkr ,അംബിക, ജയറാം, ജിജോ എന്നിവരും. അഭിനന്ദനങ്ങള്‍ റിവ്യൂസ് എഴുതിയ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും.

       2 likes

  46. @ John. Excellent observations. The romantic thread between Lal and Urvasi, as you said was not really necessary in this movie. Ente aadyathe comment il ithu parayaan vittu poyirunnu njan. Entho oru kallukadi theerchayayum anubhavapedum avarude petennulla romance kaanumbol. One should also remember, (whether intentional or not) Urvasi had tried to cheat Lal. If I remember correctly the review of this film in Mathrubhoomi, this came under some criticism those days too.

       0 likes

  47. @മുകില്‍
    താങ്കള്‍ എഴുതിയതിനെ വിവരകേട്‌ എന്ന് എന്ന് വിളിക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ അതിനെ ക്ലൈമാക്സിനെ പറ്റിയുള്ള തങ്ങളുടെ കമന്റ്‌ ബാലിശമായി എന്നെ ഞാന്‍ പറഞ്ഞുള്ളൂ. സമാനമായ ഒരു ചിന്താഗതി ജെയും അതില്‍ പങ്കു വെച്ചിരിന്നു. താങ്കള്‍ പറയുന്ന തരം ക്ലൈമാക്സുകള്‍ ഒരുക്കി തരുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് താങ്കള്‍ മുകളില്‍ പറഞ്ഞ പലരും. പദ്മരാജനെ ഒരിക്കലും ആ നുകത്തില്‍ കെട്ടാന്‍ പറ്റില്ല. അത്രയേ ഞാന്‍ പറഞ്ഞുള്ളൂ..
    പിന്നെ ഏതൊരാള്‍ക്കും ഈ സിനിമ വ്യവസായത്തില്‍ തന്റേതായ ഒരു സ്ഥാനം ഉണ്ട്..ശരി തന്നെ..പക്ഷെ താങ്കള്‍ മുകളില്‍ പറഞ്ഞ ശശിക്കും, ജോഷിക്കും,കമലിനും ഒക്കെ ബദലായി അവരുടെ ഒപ്പം നിലക്കുന്നവരോ ചിലപ്പോള്‍ അവരെക്കാള്‍ മുന്നില്‍ നില്‍ക്കുന്നവരോ ആയ ഒരു പിടി പിന്‍ഗാമികള്‍ വന്നിരുന്നു. ഇപ്പോഴും വരുന്നുമുണ്ട്..ഷാജി കൈലാസും(ഇപോഴത്തെ അവസ്ഥ വിടൂ)ലാല്‍ ജോസും രണ്ജിതുമൊക്കെ അവര്‍ക്ക് പിന്‍ഗാമികളായി അവരുടെ ശൈലിയിലുള്ളതും അല്ലാത്തതുമായ പടങ്ങള്‍ തന്നിട്ടുമുണ്ട് അവരുടെ ഒക്കെ അഭാവം നികതിയിട്ടുമുന്ദ്. പക്ഷെ പദ്മരാജന്റെ അഭാവം നികത്താന്‍ പറ്റിയ ഒരാളെ പോലും അദ്ദേഹം മരിച്ചു ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. (രഞ്ജിത്തിനെ മാറ്റം അതിനുള്ള നല്ലൊരു തുടക്കം ആകട്ടെ..)
    അക്കാര്യത്തില്‍ താങ്കള്‍ക്കും സംശയം ഉണ്ടാവും എന്ന് തോനുന്നില്ല..

    പിന്നെ കരിയിലക്കാറ്റുപോലെ എന്നൊരു പടം ഒരിക്കലും ഒരു ത്രില്ലര്‍ ശ്രേണിയില്‍ പെടുത്താവുന്ന ഒന്നല്ല. അതൊരു പ്രത്യേക മൂഡ്‌ ക്രിയേറ്റ് ചെയുന്ന കുറ്റന്യേഷന കഥ ആണ്. ആ ഒരു ദുരൂഹത നമ്മളിലേക്ക് പകര്‍ന്നു തരാന്‍ പദ്മരജ്നു നിഷ്പ്രയാസം കഴിഞ്ഞിട്ടുമുണ്ട്. അത്തരം ഒരു പടം ഒരു കെ മധുവോ, ജോഷിയോ സംവിധാനം ചെയ്‌താല്‍ എങ്ങനിരിക്കും എന്നത് തന്നെ ഒരു ചിന്ത അര്‍ഹിക്കുനില്ല..

    //മലയാള സിനിമയിലെ മറ്റു എല്ലാ സംവിധായകരെയും തെറി വിളിച്ചു പദ്മരാജന് ജയ്‌ വിളിയ്ക്കുക വഴി “ബുദ്ധിജീവി” ആവാന്‍ ശ്രമിച്ചു //
    പദ്മരാജന്‍ ഒരു ബുദ്ധിജീവി സംവിധായകന്‍ അല്ല എന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നു. പിന്നെ പദ്മരാജന്റെ പടങ്ങള്‍ കണ്ടു ജയ് വിളിക്കുന്നവര്‍ എങ്ങനെ ബുദ്ധിജീവികള്‍ ആകും?

    //അത് കൊണ്ടാണ് മുകളില്‍ “നമുക്കത് വേണ്ട, നമുക്ക് പദ്മരാജനെ കുറിച്ച് മാത്രം സംസാരിയ്ക്കാം. അത് പോരെ?//
    മതി,അത് തന്നെ ധാരാളം,പക്ഷെ comaprison നടത്തികഴിഞ്ഞാല്‍ ആരാണ് മൂടസ്വര്ഗത്തില്‍ എന്നുള്ള വാചകം ഒന്നും വേണ്ട. ഓരോരുത്തര്‍ക്കും അവരുടെതായ മേക്കിംഗ് സ്റ്റൈല്‍ ഉണ്ട് എന്നത് കണക്കിലെടുത്താല്‍ കൂടിയും താങ്കള്‍ മുകളില്‍ പറഞ്ഞ ആരെക്കാളും ഒരു പടി മുന്നില്‍ തന്നെ പദ്മരാജന്‍. അതില്‍ താങ്കള്‍ക്ക് സംശയം കാണുമെങ്കില്‍ ഇവിടെ എഴുതുന്ന ആര്‍ക്കും അതുണ്ടാവും എന്ന് തോനുന്നില്ല..

       2 likes

  48. @രാജീവ്‌
    നന്ദി രാജീവ്‌. ഒരു ചെറു കല്ലുകടി ആയി ഫീല്‍ ചെയുന്നത് തന്നെയാണ് അത്. അതിലെങ്കിലും ഈ ഫിലിമിന്റെ ഭംഗി ഒരു പൊടി പോലും കുറയില്ലായിരുന്നു അല്ലെ? നിങ്ങള്‍ എല്ലാം പറയുന്നത് കേള്‍ക്കുമ്പോള്‍ മാതൃഭൂമിയിലെ കോഴിക്കൊടന്റെ നിരൂപണം വായിക്കാന്‍ കഴിയഞ്ഞതോര്‍ത്തു ഒരു ചെറു നിരാശ തോനുന്നു..

       0 likes

  49. @Babu Alex
    //അവാര്‍ഡ് സിനിമാ ജാടക്കാരുടെയും , ഉത്സവം നടത്തിപ്പുകാരുടെയും കാറ്റ് ഒരുപോലെ കുത്തി വിട്ട ആളായിരുന്നു കലാമൂല്യമുള്ള കച്ചവട സിനിമകള്‍ എടുത്ത ശ്രീ പദ്മരാജന്‍ . അതാണ്‌ അദ്ദേഹത്തിന്റെ മേന്മയായി ഞാന്‍ കാണുന്നത്.//
    ആരുടെയെങ്കിലും ഒക്കെ കാറ്റ് കുത്തി വിടുക എന്നതാണോ ഒരു വ്യക്തിയുടെ മേന്മ അളക്കാനുള്ള ഏകകം. പടമാരാജന്‍ എന്നാ കലാകാരന് ഇത് അല്ലാതെ വേറെ ഒരു മേന്മയും താങ്കള്‍ കാണുന്നില്ല എന്നത് എന്നെ അത്ബുതപ്പെടുതുന്നു. എന്നാല്‍ ഞാന്‍ പറയുന്നു അതില്‍ കൂടുതല്‍ ഒക്കെ മേന്മകള്‍ ഉള്ള മനുഷ്യന്‍ ആയിരുന്നു പദ്മരാജന്‍. അധേഹത്തില്‍ ഞാന്‍ കണ്ട ഒരു മേന്മ എന്നത് അദ്ദേഹം risk എടുക്കാന്‍ കാണിച്ച തന്റേടം ആണ്. എത്രയോ പുതുമുഖങ്ങളെ വെച്ച് അദ്ദേഹം പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചു? അശോകന്‍, ജയറാം തുടങ്ങിഅവര്‍ക്ക് അദ്ദേഹം വഴി കിട്ടിയ ഒരു opening എന്നത് അവര്‍ അധെഹതോട് എന്നെന്നും കടപ്പെട്ടിരിയ്കും എന്നത് എനിയ്ക്ക് ഉറപ്പാണ്.

       1 likes

  50. @Rajiv – JOHN
    ലാലും ഉര്‍വശിയും തമ്മില്‍ പെട്ടന്ന് ഇഷ്ടപ്പെട്ടതില്‍ വലിയ അപാകത ഒന്നും എനിക്ക് തോന്നുന്നില്ല .കാരണം രണ്ടാള്‍ക്കും ഒരു moral support വളരെ ആവശ്യമായ സമയം ആയിരുന്നു അത് . രണ്ടാളും പക്വതയുള്ളവര്‍ . ഒരു സാദാ പൈങ്കിളി പ്രേമം അല്ല നമ്മള്‍ അവിടെ കാണുന്നത് . ഏതാണ്ട് ഒരേ അവസ്ഥയില്‍ ഉള്ളവര്‍ പരസ്പരം ഒരു താങ്ങായി എന്ന് കരുതുന്നതില്‍ കുഴപ്പമുണ്ടോ?

       1 likes

  51. @ Jay, John etc.

    ആരെയാണ് നിങ്ങള്‍ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്? പദ്മരജനെയും, അദ്ധേഹത്തിന്റെ സിനിമകളെയും, സിനിമകളുടെ ക്ലൈമാക്സ്‌ നെയും എന്തിനു പദ്മരാജന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്നവരെ പോലും ഇഷ്ടപ്പെടാത്ത ഒരാളെ! :) അദ്ദേഹത്തിന് സിനിമ റിവ്യൂ എഴുതുന്ന കോഴിക്കൊടനെ വരെ പിടിച്ചിട്ടില്ല! വെറുതെ വിട്ടേക്കൂ…

    മാതൃഭുമിയുടെ അവസാന page ഇല വന്നിരുന്ന റിവ്യൂ മുടങ്ങാതെ വായിച്ചിരുന്നു, serious ആയ വായനക്കുള്ള പ്രായമൊന്നും ആയിരുന്നില്ലെങ്കില്‍ കൂടി. ആരെങ്കിലും ഓര്‍ക്കുന്നുടോ എന്നറിയില്ല, കോഴിക്കോടന്‍ എഴുതാതിരുന്നിരുന്ന ആഴ്ചകളില്‍ അശ്വതി എന്നാ പേരില്‍ ആരോ ആണ് സിനിമ നിരൂപണം എഴുതിയിരുന്നത്!

       2 likes

  52. @ മുകില്‍
    //മോശമല്ല എന്നെ ഉള്ളൂ? എന്റെ അഭിപ്രായത്തില്‍ അതെല്ലാം മികച്ച പടങ്ങള്‍ തന്നെയാണ്. //
    മോശമല്ല എന്ന് പറഞ്ഞാല്‍ കൊള്ളില്ല എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. കൊള്ളാം എന്ന് തന്നെയാണ്. വ്യക്തമായി പറഞ്ഞാല്‍ IM വിജയന്‍ തരക്കേടില്ലാത്ത ഒരു നല്ല കളിക്കാരനാണ്. മറഡോണ മികച്ച ഒരു താരമാണ്. ഇങ്ങനെ പറഞ്ഞാല്‍ മുകില്‍ യോജിക്കുമോ?
    //പിന്നെ ഈ താരതമ്യത്തില്‍ ഒന്നും എനിയ്ക്ക് വല്യ താല്പര്യമില്ല. പിന്നെ പദ്മരാജന്റെ പേജുകളില്‍ മറ്റുള്ളവരെ കുറിച്ച് പരിഹാസരൂപേണയുള്ള വിമര്‍ശനം വന്നപ്പോള്‍ പിന്നെ compare ചെയ്യുന്നത് അല്ലെ അതിന്റെ ന്യായം എന്നെ ചോദിച്ചുള്ളൂ//
    താരതമ്യത്തില്‍ എനിക്കും ഒരു താല്പര്യം ഇല്ല. ജോണ്‍ സര്‍ പറഞ്ഞത് പോലെ ഓരോരുത്തര്‍ക്കും ഓരോ ശൈലി ഉണ്ട്. കഴിവുകളും കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കും. അതൊക്കെ എടുത്തു അലക്കി ഒരാളെ ക്രൂശിക്കുന്നത് ശരിയല്ല. ഞാന്‍ മറ്റു സംവിധായകരെ ആരെയും ഈ പദ്മരാജന്‍ പംക്തിയില്‍ തെറി വിളിച്ചതായി ഓര്‍ക്കുന്നില്ല. താരതമ്യം അഥവാ നടത്തിയാല്‍ തന്നെ പദ്മരാജന്റെ കൂടെ കസേര വലിച്ചിടാന്‍ യോഗ്യത ഉള്ളവരെ മാത്രമേ അദ്ദേഹത്തിന്റെ കൂടെ compare ചെയ്യാവൂ. വായിക്കുന്നര്‍ക്ക് ചിരി വരരുതല്ലോ എന്നെങ്കിലും ഓര്‍ക്കണമല്ലോ.

       1 likes

  53. @അംബിക
    ആ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. പ്രതികരികേണ്ട എന്ന് കരുതിയാലും അദ്ധേഹത്തിന്റെ ചില കമന്റുകള്‍ കണ്ടു കഴിഞ്ഞാല്‍ ആര്‍കായാലും സഹിക്കില്ല. പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം. അത് കൊണ്ട് നിര്‍ത്തി.

    ആഴ്ചപതിപ്പ് കിട്ടാനുള്ള ഒരു സാഹചര്യവും എനിക്കിലതിരുന്നതിനാലും ആ പ്രായത്തില്‍ അത്തരമൊരു അഭിരുചി ഇല്ലാതിരുന്നതിനാലും എനിക്കതൊക്കെ മിസ്സ്‌ ആയി. ആരുടെ എങ്കിലും കയ്യില്‍ ഒരു പക്ഷെ ഇപ്പോഴും ഇതിന്റെ ഒക്കെ കളക്ഷന്‍ കാണുമായിരിക്കും..കനപ്പെട്ട പുസ്തക കളക്ഷന്‍സ് ഉള്ള ചില കൂട്ടുകാര്‍ ഉണ്ട്.. ഒന്ന് ശ്രമിച്ചു നോക്കണം..

    @മാത്തുകുട്ടി
    //താരതമ്യം അഥവാ നടത്തിയാല്‍ തന്നെ പദ്മരാജന്റെ കൂടെ കസേര വലിച്ചിടാന്‍ യോഗ്യത ഉള്ളവരെ മാത്രമേ അദ്ദേഹത്തിന്റെ കൂടെ compare ചെയ്യാവൂ. വായിക്കുന്നര്‍ക്ക് ചിരി വരരുതല്ലോ എന്നെങ്കിലും ഓര്‍ക്കണമല്ലോ. //
    അത് തകര്‍ത്തു..

       2 likes

  54. @JOHN
    /പദ്മരാജന്‍ ഒരു ബുദ്ധിജീവി സംവിധായകന്‍ അല്ല എന്ന് താങ്കള്‍ തന്നെ സമ്മതിക്കുന്നു. പിന്നെ പദ്മരാജന്റെ പടങ്ങള്‍ കണ്ടു ജയ് വിളിക്കുന്നവര്‍ എങ്ങനെ ബുദ്ധിജീവികള്‍ ആകും?//
    മറുപടി മുകളില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.
    //താങ്കള്‍ എഴുതിയതിനെ വിവരകേട്‌ എന്ന് എന്ന് വിളിക്കാന്‍ ഞാന്‍ ആളല്ല. പക്ഷെ അതിനെ ക്ലൈമാക്സിനെ പറ്റിയുള്ള തങ്ങളുടെ കമന്റ്‌ ബാലിശമായി എന്നെ ഞാന്‍ പറഞ്ഞുള്ളൂ.//
    മറുപടി ഇവിടെ പറയുന്നില്ല. പ്രസ്തുത വിഷയത്തെ പറ്റി ഒരു ഡിസ്കഷന്‍ വേണം എന്നുണ്ടെങ്കില്‍ അതിനായി ഒരു പേജു മൂവീരാഗ നീക്കി വെച്ചിട്ടുണ്ടല്ലോ. അവിടെയാവാം.
    //മതി,അത് തന്നെ ധാരാളം,പക്ഷെ comaprison നടത്തികഴിഞ്ഞാല്‍ ആരാണ് മൂടസ്വര്ഗത്തില്‍ എന്നുള്ള വാചകം ഒന്നും വേണ്ട. ഓരോരുത്തര്‍ക്കും അവരുടെതായ മേക്കിംഗ് സ്റ്റൈല്‍ ഉണ്ട് എന്നത് കണക്കിലെടുത്താല്‍ കൂടിയും താങ്കള്‍ മുകളില്‍ പറഞ്ഞ ആരെക്കാളും ഒരു പടി മുന്നില്‍ തന്നെ പദ്മരാജന്‍. അതില്‍ താങ്കള്‍ക്ക് സംശയം കാണുമെങ്കില്‍ ഇവിടെ എഴുതുന്ന ആര്‍ക്കും അതുണ്ടാവും എന്ന് തോനുന്നില്ല..//
    പദ്മരാജനെ കുറിച്ച് മാത്രം സംസാരിച്ചാല്‍ മതി, മറ്റു ആരെ കുറിച്ചും മിണ്ടണ്ട. പക്ഷെ പദ്മരാജന്‍ എല്ലാവരെക്കാളും ഒരു പടി മുന്നില്‍ നില്‍ക്കുന്നു എന്ന് സമ്മതിയ്ക്കുകയും വേണം. ഒന്നല്ല ഒരു പത്തു പടി മുന്നില്‍ നില്‍ക്കുന്നു എന്ന് സമ്മതിച്ചാല്‍ താങ്കളുടെ പ്രശ്നം തീരുമോ? അങ്ങനെയെങ്കിലും ഇതൊന്നു അവസാനിയ്ക്കട്ടെ ഭഗവാനെ.
    //പിന്നെ ഏതൊരാള്‍ക്കും ഈ സിനിമ വ്യവസായത്തില്‍ തന്റേതായ ഒരു സ്ഥാനം ഉണ്ട്..ശരി തന്നെ..പക്ഷെ താങ്കള്‍ മുകളില്‍ പറഞ്ഞ ശശിക്കും, ജോഷിക്കും,കമലിനും ഒക്കെ ബദലായി അവരുടെ ഒപ്പം നിലക്കുന്നവരോ ചിലപ്പോള്‍ അവരെക്കാള്‍ മുന്നില്‍ നില്‍ക്കുന്നവരോ ആയ ഒരു പിടി പിന്‍ഗാമികള്‍ വന്നിരുന്നു. ഇപ്പോഴും വരുന്നുമുണ്ട്..ഷാജി കൈലാസും(ഇപോഴത്തെ അവസ്ഥ വിടൂ)ലാല്‍ ജോസും രണ്ജിതുമൊക്കെ അവര്‍ക്ക് പിന്‍ഗാമികളായി അവരുടെ ശൈലിയിലുള്ളതും അല്ലാത്തതുമായ പടങ്ങള്‍ തന്നിട്ടുമുണ്ട് അവരുടെ ഒക്കെ അഭാവം നികതിയിട്ടുമുന്ദ്. പക്ഷെ പദ്മരാജന്റെ അഭാവം നികത്താന്‍ പറ്റിയ ഒരാളെ പോലും അദ്ദേഹം മരിച്ചു ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും നമുക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. (രഞ്ജിത്തിനെ മാറ്റം അതിനുള്ള നല്ലൊരു തുടക്കം ആകട്ടെ..)
    അക്കാര്യത്തില്‍ താങ്കള്‍ക്കും സംശയം ഉണ്ടാവും എന്ന് തോനുന്നില്ല..//
    ഒരു സംശയവും ഇല്ല. എല്ലാവര്ക്കും സിനിമാ വ്യവസായത്തില്‍ അവരുടെതായ സ്ഥാനം ഉണ്ട്. പക്ഷെ പദ്മരാന്ജന്റെ സ്ഥാനം അവരെക്കാള്‍ ഒക്കെ എത്രയോ മുകളില്‍ എന്ന് അല്ലെ? ഇതും അങ്ങ് സമ്മതിച്ചു തന്നെയ്ക്കാം. പോരെ?
    //പിന്നെ കരിയിലക്കാറ്റുപോലെ എന്നൊരു പടം ഒരിക്കലും ഒരു ത്രില്ലര്‍ ശ്രേണിയില്‍ പെടുത്താവുന്ന ഒന്നല്ല. അതൊരു പ്രത്യേക മൂഡ്‌ ക്രിയേറ്റ് ചെയുന്ന കുറ്റന്യേഷന കഥ ആണ്. ആ ഒരു ദുരൂഹത നമ്മളിലേക്ക് പകര്‍ന്നു തരാന്‍ പദ്മരജ്നു നിഷ്പ്രയാസം കഴിഞ്ഞിട്ടുമുണ്ട്. അത്തരം ഒരു പടം ഒരു കെ മധുവോ, ജോഷിയോ സംവിധാനം ചെയ്‌താല്‍ എങ്ങനിരിക്കും എന്നത് തന്നെ ഒരു ചിന്ത അര്‍ഹിക്കുനില്ല..//
    കെ മധുവിന്റെയും മറ്റും കുറ്റാന്വേഷണ കഥകള്‍ക്ക് അത്തരത്തില്‍ ഒരു മൂടോ ദുരൂഹതയോ ഒന്നും സൃഷ്ടിയ്ക്കാന്‍ കഴിയാരില്ലല്ലോ. അല്ലെ?
    //താങ്കള്‍ പറയുന്ന തരം ക്ലൈമാക്സുകള്‍ ഒരുക്കി തരുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ് താങ്കള്‍ മുകളില്‍ പറഞ്ഞ പലരും. പദ്മരാജനെ ഒരിക്കലും ആ നുകത്തില്‍ കെട്ടാന്‍ പറ്റില്ല. //
    “ആ നുകത്തില്‍” കെട്ടിയവര്‍ക്കൊക്കെ വെറും രണ്ടു കൊമ്പുകള്‍ മാത്രം!!!!!!!!!!!!!!!!!!!!!!

       0 likes

  55. @ambika
    കോഴിക്കൊടനെ പറ്റി ചുമാ പറഞ്ഞതൊന്നുമല്ല. വ്യക്തമായ കാരണങ്ങള്‍ എനിയ്ക്ക് ചൂണ്ടിക്കാനിയ്ക്കാനാവും. പക്ഷെ വിഷയം മാറ്റി ചര്‍ച്ച വഴി തിരിഞ്ഞു പോവേണ്ട എന്ന് കരുതിയാണ് അത്രയും പറഞ്ഞു നിര്‍ത്തിയത്. എന്റെ ഓര്‍മ്മയില്‍ നിന്നും രണ്ടു ഉദാഹരണങ്ങള്‍ എടുത്തു എഴുതാം.
    1 സല്ലാപം എന്നാ പടത്തിന്റെ review വില്‍ അദ്ദേഹം പറഞ്ഞു. മഞ്ജു വാര്യരുടെ പ്രകടനം വളരെ മോശം. മുഖത്ത് ഒട്ടിച്ചു വെച്ച ചിരി അല്ലാതെ ആ കുട്ടിയ്ക്ക് ഒന്നും ഇല്ല എന്ന്. അത് പോലെ തന്നെ ഗാനമേളയില്‍ പാടാന്‍ വന്ന ദിലീപ് ആശാരി വേഷത്തില്‍ വരുമ്പോള്‍ ചമ്മല്‍ എന്തിനാനെന്നുള്ള ഒരു അര്തവുമില്ലാതെ ചോദ്യവും.
    2 കമലദളം എന്നാ പടത്തില്‍ വിനീത് കൊടുത്ത വിഷം കഴിച്ചിട്ടാണ് മോഹന്‍ലാല്‍ മരിയ്ക്കുന്നത് എന്നും അദ്ദേഹം എഴുതിയിരുന്നു. പക്ഷെ പടം ശരിയായി watch ചെയ്‌താല്‍ സത്യം അതല്ല എന്ന് മനസ്സിലാവും. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍…പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ചിലത് എഴുതി എന്നെ ഉള്ളൂ.
    @മാത്തുക്കുട്ടി
    //വ്യക്തമായി പറഞ്ഞാല്‍ IM വിജയന്‍ തരക്കേടില്ലാത്ത ഒരു നല്ല കളിക്കാരനാണ്. മറഡോണ മികച്ച ഒരു താരമാണ്. ഇങ്ങനെ പറഞ്ഞാല്‍ മുകില്‍ യോജിക്കുമോ?//
    IM വിജയനും മറഡോണയും റൊണാള്‍ഡോയും ഒക്കെ അവിടെ നില്‍ക്കട്ടെ. ഞാന്‍ പരാമര്‍ശിച്ച പടങ്ങളില്‍ എല്ലാം തന്നെ മികച്ചത് എന്നാണു പറഞ്ഞത് (മോശമല്ല, തരക്കേടില്ല, കൊള്ളാം എന്നൊന്നും അല്ല “മികച്ചത്” തന്നെ).
    //കഴിവുകളും കൂടിയും കുറഞ്ഞും ഒക്കെ ഇരിക്കും.//
    കഴിവ് എന്നത് ഓരോരോ മേഖലകളിലും കൂടിയും കുറഞ്ഞും ഇരിയ്ക്കും എന്ന് പറയുന്നതല്ലേ കൂടുതല്‍ ശരി? അതായത് കുടുംബ ചിത്രങ്ങള്‍ എടുക്കാനുള്ള കഴിവ്, action പടങ്ങള്‍ എടുക്കാനുള്ള കഴിവ്, കലാമൂല്യമുള്ള പടങ്ങള്‍ എടുക്കാനുള്ള കഴിവ്, കോമഡി പടങ്ങള്‍ എടുക്കാനുള്ള കഴിവ് എന്നിങ്ങനെ പല പല മേഖലകള്‍.
    //ഞാന്‍ മറ്റു സംവിധായകരെ ആരെയും ഈ പദ്മരാജന്‍ പംക്തിയില്‍ തെറി വിളിച്ചതായി ഓര്‍ക്കുന്നില്ല.//
    താങ്കള്‍ അത്തരത്തില്‍ ആരെയും തെറി വിളിച്ചതായി ഞാനും പറഞ്ഞിട്ടില്ല. അങ്ങനെ തോന്നിപ്പോയെങ്കില്‍ ക്ഷമ ചോദിയ്ക്കുന്നു. അങ്ങനെ തെറി വിളിയ്ക്കുകയും പരിഹസിയ്ക്കുകയും ചെയ്തവര്‍ക്ക് ഞാന്‍ മരുപടി കൊടുത്തപ്പോള്‍ അതിന്മേല്‍ താങ്കളും ശ്രീമാന്‍ ജോണും ഇടപെട്ടു. അത് കൊണ്ടാണ് നമ്മള്‍ തമ്മിലുള്ള സംവാദത്തില്‍ ഈ വക കാര്യങ്ങള്‍ ഒക്കെ വന്നു പോയത്.
    //താരതമ്യം അഥവാ നടത്തിയാല്‍ തന്നെ പദ്മരാജന്റെ കൂടെ കസേര വലിച്ചിടാന്‍ യോഗ്യത ഉള്ളവരെ മാത്രമേ അദ്ദേഹത്തിന്റെ കൂടെ compare ചെയ്യാവൂ. വായിക്കുന്നര്‍ക്ക് ചിരി വരരുതല്ലോ എന്നെങ്കിലും ഓര്‍ക്കണമല്ലോ. //
    വായിക്കുന്നവര്‍ ചിരിയ്ക്കുമോ ഇല്ലയോ എന്നത് അവരുടെ മനോധര്‍മ്മം. പക്ഷെ താങ്കള്‍ പറഞ്ഞ മാതിരി അത്തരത്തില്‍ ഒരു യോഗ്യത നിശ്ചയിയ്ക്കുക ബുധിമുടായിരിയ്ക്കുമല്ലോ. കാരണം ഈയൊരു കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആണല്ലോ ഉണ്ടാവുക. ഒരു താരതമ്യത്തിനു താല്പര്യമില്ല എന്ന് ഞാന്‍ പല വട്ടം പറഞ്ഞു കഴിഞ്ഞതാണ്. പക്ഷെ ഇവിടെ തെറി വിളിയ്ക്കപ്പെട്ടവര്‍ ഒന്നും തന്നെ പദ്മരാജന്റെ കൂടെ കസേര വലിച്ചിടാന്‍ യോഗ്യര്‍ അല്ല എന്നാണു താങ്കള്‍ ഉധേഷിയ്ക്കുന്നത് എങ്കില്‍ മറിച്ചു തെളിയിയ്ക്കാന്‍ ഞാന്‍ തയ്യാറാണ്. (എന്നെ നിര്‍ബന്ധിയ്ക്കരുത് please ) .ഇവിടെ ഈ പറഞ്ഞവരും പദ്മരാജനും ഒക്കെ ആരും ആരെക്കാളും മേലെയുമല്ല താഴെയുമല്ല എന്നാ conclusion ല്‍ വളരെ ഭംഗിയായി ഈ ചര്‍ച്ച അവസാനിപ്പിയ്ക്കാനെ എനിയ്ക്ക് ആഗ്രഹമുള്ളൂ.

       1 likes

  56. പദ്മരാജന്‍ ചിത്രങലുദെ റിവ്യൂ കഴിഞാല്‍ ഭരതന്‍ m t എന്നിവരുടെ ചിത്രങലുദെ റിവ്യൂ പ്രെതീഷിക്കം അല്ലേ

       3 likes

  57. @ മുകില്‍വര്‍ണ്ണന്‍, March 7, 2012 • 1:48 pm

    കോഴിക്കോടന്‍, സല്ലാപത്തെ കുറിച്ച് താങ്കള്‍ എഴുതിയത് പോലെ പറഞ്ഞതായി എനിക്കറിവില്ല. ഇവിടെ ആരെങ്കിലും ഈ പറഞ്ഞ പഴയ സല്ലാപം റിവ്യൂ വായിച്ചിട്ടുണ്ടെങ്കില്‍ അത് പങ്കു വെക്കൂ…

    // ……………2 കമലദളം എന്നാ പടത്തില്‍ വിനീത് കൊടുത്ത വിഷം കഴിച്ചിട്ടാണ് മോഹന്‍ലാല്‍ മരിയ്ക്കുന്നത് എന്നും അദ്ദേഹം എഴുതിയിരുന്നു. പക്ഷെ പടം ശരിയായി watch ചെയ്‌താല്‍ സത്യം അതല്ല എന്ന് മനസ്സിലാവും. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍…പെട്ടെന്ന് ഓര്‍മ്മയില്‍ വന്ന ചിലത് എഴുതി എന്നെ ഉള്ളൂ…………. //

    വിനീത് അല്ലാതെ പിന്നെ ആരാണ് മുകിലാ കമല ദളത്തില്‍ മോഹന്‍ ലാലിന് thumps -up ല്‍ ഫുറാഡാന്‍ വിഷം കലക്കി കൊടുക്കുന്നത്. thumps -up ല്‍ വിഷം കലക്കി ഒരു ട്രേയില്‍ വെച്ചു വിനീത് വരുമ്പോള്‍ കുഞ്ചനും മമ്മുക്കോയയും വന്നു ട്രേയിലുള്ള കുപ്പികളെല്ലാം എടുത്തു serve ചെയ്യുന്നു. ഇതല്ലേ അതിലെ സീന്‍… …. അപ്പോള്‍ അത് ശരി, ഈ ചിത്രം കണ്ടിട്ട് ഇത്രയും കാലം താങ്കള്‍ ധരിച്ചു വെച്ചിരിക്കുന്നത് കുഞ്ചനും മമ്മുക്കോയയും കാരണമാണ് മോഹന്‍ ലാല്‍ ഈ ചിത്രത്തില്‍ മരിക്കുന്നത് എന്നാണ് അല്ലെ……….? എന്താ കഥ, നമ്മിക്കുന്നു സുഹൃത്തെ, കോടി പ്രണാമം. ശ്രീ ലോഹിതദാസ് നേരത്തെ മരിച്ചത് നന്നായി, അല്ലെങ്കില്‍ ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ കേട്ട് അദേഹത്തിന് മരണത്തിനു അപ്പുറം വേറെ വലതും സംഭവിച്ചേനെ

    മുകിലാ സത്യം പറയൂ താങ്കള്‍ കോഴിക്കോടന്റെ റിവ്യൂകള്‍ വായിച്ചിട്ടുണ്ടോ ? കുറച്ചു കൂടി കടന്നു ചോദിക്കട്ടെ, ദേഷ്യപെടേണ്ട കേട്ടോ ….. താങ്കള്‍ മാതൃഭൂമി ആഴ്ചപതിപ്പ് കണ്ടിട്ടുണ്ടോ :) :)

       6 likes

  58. @ജയ്‌ & മുകില്‍വര്‍ണ്ണന്‍
    കമലദളം എന്നാ പടത്തിന്റെ ക്ലൈമാക്സിനെ പറ്റി അത് ഇറങ്ങിയ കാലത്ത് വിരുദ്ധ അഭിപ്രായങ്ങള്‍ വന്നിരുന്നു. മുകില്‍ പറഞ്ഞ പോലെ കോഴിക്കൊടന്റെ നിഗമനം വിനീത് കൊടുത്ത വിഷം കഴിച്ചുള്ള മരണം എന്ന് തന്നെ ആയിരുന്നു. പക്ഷെ ആഴ്ച പതിപ്പില്‍ വായനക്കാരുടെ കോളത്തില്‍ ആരോ അതിനെ എതിര്‍ത്ത് കമന്റ്‌ എഴുതിയിരുന്നു. കമന്റ്‌ എഴുതിയ വ്യക്തിയുടെ നിഗമനം അനുസരിച്ച് വിനീത് കൊടുത്ത വിഷം കലര്‍ത്തിയ ബോട്ടില്‍ ആരുടെ കയ്യില്‍ വന്നു പെടുന്നു എന്ന് വ്യക്തമാകുന്നില്ല. കമന്റ്‌ എഴുതിയ ആള്‍ അവകാശപ്പെട്ടത് ആ കുപ്പി ആരുടേയും കയ്യില്‍ പെടാതെ അങ്ങനെ ഇരിയ്ക്കുന്നതായി കാണിയ്ക്കുന്നു എന്നാണു. അത് കൊണ്ട് കോഴിക്കൊടന്റെ നിഗമനം തെറ്റാണെന്നും അയാള്‍ പറയുന്നു . ഞാന്‍ ഈ പടം കണ്ടതിനു ശേഷമാണ് ഇതെല്ലാം വായിയ്ക്കുന്നത്. അതിനു ശേഷം രണ്ടാമത് ഒരിയ്ക്കല്‍ കണ്ടിട്ടുമില്ല. അത് കൊണ്ട് ഈ പറഞ്ഞതില്‍ എത്രത്തോളം സത്യം ഉണ്ടെന്നു അറിയില്ല. വിനീത് വിഷം കൊടുത്തു മരിയ്ക്കുന്നു എന്നാണു പടം കണ്ടപ്പോള്‍ എനിയ്ക്ക് തോന്നിയത്.

       3 likes

  59. ദേശാടനക്കിളി കരയാറില്ല എന്ന സിനിമയെക്കുറിച്ചു മാത്രം നമുക്കിവിടെ പറയാം.

       1 likes

59 Comments | | Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.