സിനിമയിൽ പാട്ടുകൾ വേണോ?

സിനിമയിൽ പാട്ടുകൾ ഒരാവശ്യഘടകമാണോ? സിനിമയിൽ പാട്ടുകൾ വേണമെന്നും, അല്ല അത് അനാവശ്യമായ ഘടകമാണെന്നും ഒരു ചർച്ച ഓർഡിനറി എന്ന സിനിമയുടെ കീഴിൽ തുടങ്ങിയിട്ടുണ്ട്. ആ ചർച്ചയും ഓർഡിനറി എന്ന സിനിമയുമായി ബന്ധമില്ലാത്തതിനാൽ ഇവിടെ ഒരു പേജ് തുടങ്ങുകയാണ്. സിനിമയിലെ പാട്ടുകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? ഓർഡിനറിയുടെ കീഴിൽ വന്ന അതുമായി ബന്ധപ്പെട്ട കമന്റുകളും ഇവിടേക്ക് നീക്കുന്നു.

211 thoughts on “സിനിമയിൽ പാട്ടുകൾ വേണോ?”

 1. @Jaan
  “songsine പറ്റി ഒരു വരിയെങ്കിലും എഴുതാമായിരുന്നു”

  I have noticed at various times that Murthy’s reviews are very passive on songs and background music. Murthy’s reviews primarily focus on script, direction, photography, story, acting, social impact, and costumes. I was expecting some remarks on pleasing and widely appreciated songs such as ‘Eee Puzhayum… (IRS)’, ‘Mizhineer Muthukal… ’, and Shalaba Mazha… (Nidra). But it never happened except for the remarks on the contextual suitability of ‘Eee Puzhayum… (IRS)’.

 2. @Bhavana
  എന്തിനാണ് സിനിമയില്‍ പാട്ടുകള്‍ ? പ്രേക്ഷകര്‍ക്ക് മൂത്രമൊഴിക്കാനോ ചായ കുടിക്കാനോ ഉള്ള ഇന്‍റര്‍വെല്‍ ആണോ? ആദ്യകാല ഹിന്ദി സിനിമയില്‍ നിന്ന് കിട്ടിയ ചില പാരമ്പര്യങ്ങളില്‍ ഒന്നാണ് ഈ സിനിമക്കുള്ളിലെ പാട്ടുകള്‍. അത് കൊണ്ട് തന്നെ നമുക്ക് നല്ല ക്ലാസ്സിക് പാട്ടുകള്‍ ചിലത് കേള്‍ക്കാനും ആസ്വദിക്കാനും പറ്റി. അന്ന് സംഗീതജ്ഞ്ജരും ഗായകരും ഉണ്ടായിരുന്നു. ഇന്ന് കുറെ ഓരിയിടുന്നവന്‍മ്മരും അല്‍പജ്ഞാനികളും ആണ് പാട്ട് എന്ന് പറയുന്ന സാധങ്ങള്‍ പടച്ചു വിടുന്നത്. തറ സിനിമകളും കൂടിയാകുമ്പോള്‍ പ്രേക്ഷകരുടെ ക്ഷമ അതിര് വിടുന്നു. പേര്‍സണല്‍ ആയിട്ട് എനിക്ക് പാട്ടുകള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ല. സിനിമയുടെ രസച്ചരട് മുറിക്കുന്ന ഒന്നായിട്ടാണ് പാട്ടുകളെ കുറിച്ച് എനിക്ക് തോന്നിയിട്ടുള്ളത്. അല്ലെങ്കില്‍ പ്രിയദര്‍ശന്‍ , ലാല്‍ ജോസ് തുടങ്ങിയവര്‍ ചെയ്യുന്നത് പോലെ വളരെ മനോഹരമായി പാട്ടുകള്‍ പ്ലേസ് ചെയ്യാന്‍ അറിയണം. ഇനി നമുക്ക് ഒരു പാട്ട് പാടിയാലോ എന്ന് ചോദിച്ചു കൊണ്ട് പാട്ട് തുടങ്ങുന്ന കൂതറ സിനിമകളില്‍ നിന്ന് പാട്ടുകള്‍ ഒഴിവാക്കിയാല്‍ കുറച്ചു കൂടി രസകരം ആകും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പലപ്പോഴും ടിവിയില്‍ സിനിമാ വരുമ്പോള്‍ പാട്ടുകള്‍ വരുന്ന സമയത്ത് ആളുകള്‍ ചാനല്‍ മാറ്റുന്നതും കണ്ടിട്ടുണ്ട്. അതെത്ര നല്ല പാട്ട് ആയിരുന്നാള്‍ പോലും. ഒന്നുകില്‍ നല്ല പാട്ടുകള്‍ ഉണ്ടാകട്ടെ. അല്ലെങ്കില്‍ ഈ പ്രവണത ഇല്ലാതായിത്തീരട്ടെ. പാട്ടുകള്‍ ഇല്ലെങ്കിലും മലയാള സിനിമ നശിക്കുകയൊന്നുമില്ല. കുറച്ചു കൂടി നന്നാവുകയെ ഉള്ളൂ. ( വഴിയേ പോകുന്ന എല്ലാവരും; ഗായകരും രചയിതാക്കളും സംഗീത സംവിധായകരും ആകുന്നതില്‍ ഉള്ള അമര്‍ഷം കൊണ്ട് എഴുതി പോയതാണ്.. )

 3. @Philip. K:
  Well said. പാട്ടുകള്‍ ഒരുപാട് ഇഷ്ടം ആണെങ്കിലും, കഥയുടെ രസച്ചരട് മുറിക്കുന്ന കുത്തിതിരുകലുകളോട് എനിക്കും തീരെ യോജിപ്പില്ല. മിക്ക സിനിമകളിലും ഇപ്പോള്‍ പാട്ടുകള്‍ (?) രസം കൊല്ലികള്‍ ആണ്.

 4. @Philip. K
  Hope you did not go for a pee or tea during ‘Dhum Dhum Dhum Dhundhubhi Naadam.. (Vaisali).

 5. @Philip. K
  വല്ല ഗാനമേളക്കും അല്ലാതെ പെരുവഴിയേ നായകനും നായികയും തൊള്ള തുറന്നു പാടിക്കൊണ്ട് നടക്കുന്നത് ആയി കാണിക്കുന്നത് ബോറ് തന്നെ . ” എന്തിനു വേറൊരു സൂര്യോദയം ” ” ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ ” ഇവയൊക്കെ എടുത്തിരിക്കുന്നത് പോലെ അവര് വാ തുറന്നില്ലങ്കിലും ഒരു കുഴപ്പവും ഇല്ല . മണിച്ചിത്രതാഴില്‍ ” പഴം തമിഴ് പാട്ടിഴയും ” എന്നും പാടിക്കൊണ്ട് dr . സണ്ണി ടെന്‍ഷന്‍ അടിച്ചു നടക്കുന്നത് കണ്ടപ്പോ കഷ്ടം തോന്നിയില്ലേ . ആ പാട്ട് വെറുതെ അങ്ങ് കേള്‍പ്പിച്ചാല്‍ എത്ര ഭംഗി ആയേനെ .

 6. നമ്മുടെ സിനിമയില്‍ പാട്ടുകള്‍ എന്തോ അനുഷ്ഠാനം പോലെ ആണ്. എന്റെ അഭിപ്രായത്തില്‍ സിനിമയില്‍ പാട്ടുകളുടെ ആവശ്യമില്ല. പശ്ചാത്തല സംഗീതം തന്നെ മിതമായ രീതിയിലെ ഉപയോഗിക്കാവൂ. ഇംഗ്ലീഷ് സിനിമയിലും മറ്റും പാട്ടുകള്‍ കണ്ടാല്‍ നമുക്ക് കല്ലുകടിക്കും, പക്ഷെ ഒരു ഇന്ത്യന്‍ സിനിമയില്‍ പാട്ടുകള്‍ ഇല്ലെങ്കില്‍ ആണ് ആളുകള്‍ക്ക് കല്ലുകടിക്കുന്നത് വളരെ വിചിത്രമായി തോന്നുന്നു!

 7. @ Philip. K
  പാട്ടുകള്‍ അവതരിപിക്കുന്നത് ഹിന്ദി സിനിമയില്‍ നിന്ന് വന്ന ഒരു കീഴ്വഴക്കമാനെണ്ണ്‍ എനിക്ക് തോന്നുന്നില്ല. അത് ഒരു സംസ്കാരത്തിന്റെ ഭാഗമായി വളര്‍ന്നു വന്നിട്ടുള്ളതല്ലേ. പാട്ട് നല്ലവണ്ണം ആസ്വദിക്കുന്ന പ്രേഷകരാന്‍ മലയാളികള്‍. പിന്നെ ചില ചിത്രങ്ങളിലെ പാട്ടുകള്‍ ആ ചിത്രത്തിന്റെ തന്നെ ഏറ്റവും വലിയ attractionum publicityum ആവാറുണ്ട്. സിനിമക്ക് ആവശ്യമായ മൂഡു create ചെയ്യാനും പലപ്പോഴും സോങ്ങ്സ് ഒഴിച്ച് കൂടനവതതാണ്. ഒരു സീന്‍ മനസ്സില്‍ തൊടാന്‍ ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ നുള്ള സ്വാധീനം പോലെ. അതുകൊണ്ട് സോങ്ങ്സ് ഒഴിവാക്കണം എന്ന് പറയാനാവില്ല.

  പിന്നെ ആസ്വാദനത്തെ തകര്‍ക്കുന്ന രീതിയില്‍ മേമ്പൊടി വിതറുന്ന പാട്ടുകളും ഓരിയിടുന്ന പാട്ടുകളും ഉള്ള പടങ്ങളുടെ നിലവാരവും അത്രയൊക്കെ തന്നെയല്ലേ കാണു? മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല ല്ലോ.

 8. @Babu Alex
  എന്തിന് വേറൊരു സൂര്യോദയം എന്ന പാട്ടും അതിന്റെ സീനുകളും വളരെ മനോഹരമായിരുന്നു. ക്ലാസ്സിക്. സിനിമയോട് ഇഴുകിച്ചേരാത്ത പാട്ടുകള്‍ ഉപേക്ഷിക്കുകയാണ് നല്ലത്. അല്ലെങ്കില്‍ സിഡി റിലീസില്‍ മാത്രം ഉള്‍പ്പെടുത്തുക.ഒരു പാട്ടിന് മിനിമം അഞ്ചു മിനിറ്റ്. മൂന്ന് പാട്ടുകള്‍ ഒഴിവാക്കുകയാണെങ്കില്‍ പതിനഞ്ചു മിനിറ്റ് ലാഭിക്കാം. നിര്‍മാതാവിന് പണലാഭം നമുക്ക് സമയ ലാഭം.

 9. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സിനിമയില്‍ പാട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇത്രയേറെ മനോഹര മലയാള ഗാനങ്ങള്‍ നമുക്ക് ലഭികുംയിരുന്നോ ? രവീന്ദ്രനും johnsonum മറ്റും മറ്റും നമുക്ക് ഇത്രയധികം സംഗീതം പകര്ന് തന്നത് സിനിമ മൂലം അല്ലെ? സിനിമയിലെ ഗാനങ്ങള്‍ എനികിഷ്ടമാണ് ..ഗാനങ്ങള്‍ വേണ്ട എന്ന് പറയുന്നവര്‍ പശ്ചാത്തല സംഗീതം കൂടി വേണ്ട എന്ന് പറയുമോ ? !!

 10. സിനിമയില്‍ പാട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ വയലാര്‍-ദേവരാജന്‍, ഗിരീഷ്‌ പുത്തഞ്ചേരി-രവീന്ദ്രന്‍ തുടങ്ങിയവരുടെ അനശ്വരങ്ങളായ ഗാനങ്ങള്‍ നമുക്ക് ലഭിക്കാതെ പോയേനെ. അതൊരു നഷ്ടം തന്നെയാണ്. നീ മധു പകരൂ, സന്യാസിനി, സുഖമോ ദേവി, സൂര്യകിരീടം, പിന്നെയിങ്ങോട്ടു മഴനീര്‍ തുള്ളികള്‍ നിന്‍ തനു നീര്‍ മുത്തുകള്‍ വരെ പ്രിയപ്പെട്ടവ തന്നെ.

  പക്ഷെ പാട്ടിനു വേണ്ടി പാട്ടുകള്‍ തിരുകുന്നതിനോടും എനിക്ക് യോജിപ്പില്ല. ഇഷ്ടമല്ലെട, പൈനാപ്പിള്‍ പെണ്ണെ, കൊക്കക്കോ കോ തുടങ്ങിയ പാട്ടുകള്‍ എവിടെയെങ്കിലും കേട്ടാല്‍ അരിശം വരാന്‍ പിന്നെ വേറെയൊന്നും വേണ്ട!

  അതെ സമയം ഈ കഴിഞ്ഞയാഴ്ച കണ്ട ‘kahaani’ ഈ അടുത്ത കാലത്തായി എന്നെ വിസ്മയിപ്പിച്ച ഒരു ഫിലിം ആണ്. പാട്ടുകള്‍ ഇല്ലാത്ത മനോഹരമായ ഒരു ഹിന്ദി ഫിലിം. (എവിടെയോ back ground ഇല മാത്രം ഒരു പാട്ട് കേട്ട പോലെ തോന്നി, but since the fim is so thrilling, you tend to ignore the song) വിദ്യ അടുത്ത award ഉം already book ചെയ്ത പോലുണ്ട്!

 11. നായകന് നയികയോടോ തിരിച്ചോ പ്രണയം തോന്നുന്നിടത്ത്‌ ഒരു പാട്ട്. തൊഴില്‍ രഹിതനായ യുവാവിന്റെ കഥ പറയുന്ന സിനിമയില്‍ പ്രേമം വന്നാല്‍ വിദേശ ലോക്കെഷനിലോ മറ്റോ കുറെ സുന്ദരീ സുന്ദരന്മാരുടെ അകമ്പടിയോടെ പ്രണയം പാടി തകര്‍ക്കുന്നത് മലയാള സിനിമയ്ക്കു പലപ്പോഴും ഒഴിച്ച് കൂടാനാകാത്തതാണ്. ഒരു സിനിമ ഇറങ്ങുന്നതിനു മുന്പ് അതിലെ പാട്ടുകള്‍ ഹിറ്റ്‌ ആയാല്‍ അതില്‍ പരം മറ്റൊരു പ്രമോഷന്‍ ആ സിനിമയ്ക്കു ആവശ്യമില്ല . പാട്ട് ഹിറ്റായി പബ്ലിസിറ്റി കിട്ടി ഹിറ്റ്‌ ആയ കുറെ സിനിമകള്‍ മലയാളത്തിലുണ്ട് . പാട്ടുകള്‍ എങ്ങനെ ആ സിനിമക്ക് ഉപയോകിക്കുന്നു എന്നതാണ് വിഷയം . സ്വയം സൂപ്പര്‍ സ്റ്റാര്‍ ആയി അവതരിപ്പിക്കുന്ന ശ്രീമാന്‍ സന്തോഷ്‌ പണ്ഡിറ്റ്‌ അദ്ദേഹത്തിന് രസിക്കാന്‍ ( പ്രേക്ഷകര്‍ക്കല്ല എന്നാണ് എന്റെ വിശ്വാസം ) 8 പാട്ടുകള്‍ വരെ ശ്രിഷ്ടിക്കുന്നു. ഒരു സിനിമക്ക് കഥ പറയുന്ന പാട്ടുകളാണ് ആവശ്യം. ഒരു പാട്ടിലൂടെ ഒരു കഥ തന്നെ പറയാന്‍ കഴിയും. അല്ലാതെ നിര്‍മാതാവിന്റെ പോക്കറ്റ്‌ കാലിയാക്കാനെ ഇതുപകരിക്കു.

 12. സിനിമയില്‍ ഗാനങ്ങള്‍ക്ക് ഞാന്‍ ഒരിക്കലും എതിരല്ല . പഴയ സിനിമകളിലെ ഗാനങ്ങളെ ” ഓ എന്തോന്ന്, സിനിമാ പാട്ടല്ലേ ” എന്ന് ആക്ഷേപിക്കാന്‍ മാത്രം ബുദ്ധിശൂന്യതയും ഇല്ല. ശരിക്കും കവിതകള്‍ എന്ന് വിളിക്കാന്‍ പോന്ന അര്‍ത്ഥസംപുഷ്ടമാര്‍ന്ന എത്ര മനോഹര ഗാനങ്ങള്‍ ആണ് വയലാര്‍ – ദേവരാജന്‍ – യേശുദാസ് – ദക്ഷിണാമൂര്‍ത്തി – പി.ഭാസ്കരന്‍ – ഓ.എന്‍.വി – ശ്രീകുമാരന്‍ തമ്പി – ജയചന്ദ്രന്‍ – മാധുരി – സുശീല – ജാനകിയമ്മ – എന്നിങ്ങനെ ദൈവ സ്പര്‍ശമേറ്റ അസന്ഖ്യം അനുഗ്രഹീത കലാകാരന്മാര്‍ നമുക്ക് സമ്മാനിച്ചിട്ടുള്ളത്. പാട്ടിനു രചനാഗുണം വേണം , ശ്രവണസുഖം തരുന്നതായിരിക്കുകയും വേണം. നാല്പതും അന്‍പതും വര്‍ഷം മുന്‍പ് ഇറങ്ങിയ സിനിമാ ഗാനങ്ങള്‍ കേള്‍ക്കാനും പാടാനും ഇന്നും ആള്‍ക്കാര്‍ ഇടിച്ചു നില്‍ക്കുന്നത് അവ വെറും ശബ്ദ കോലാഹലം അല്ലായിരുന്നത് കൊണ്ട് തന്നെ ആണ്. ഒന്ന് കേട്ടാല്‍ വീട്ടില്‍ എത്തുന്നത്‌ വരെ പോലും മൈലേജ് ഇല്ലാത്ത ഇന്നത്തെ പാട്ടുകളെ എന്ത് വിളിക്കണം എന്നാണു സംശയം . ഇപ്പൊ പല ടി.വി. ഷോകളിലും പുതിയ കുട്ടികള്‍ ഭംഗിയായി പഴയ ഗാനങ്ങള്‍ അവതരിപ്പിക്കുന്നത്‌ കേള്‍ക്കുമ്പോ നിത്യഹരിതം എന്ന വിശേഷണത്തിന് അവ എന്ത് കൊണ്ട് അര്‍ഹമായി എന്ന് മനസ്സിലാവുന്നു. പാട്ടുകളുടെ ചിത്രീകരണ സമയത്ത് സംവിധായകര്‍ ഇത്തിരി കൂടി ശ്രദ്ധ കൊടുത്താല്‍ നന്നാവും. നായകനോ നായികയോ പാടിയെ തീരു എന്നുള്ള സീന്‍ ആണങ്കില്‍ മാത്രം അവരെ ബുദ്ധിമുട്ടിച്ചാല്‍ പോരെ. അല്ലങ്കില്‍ ഇംഗ്ലീഷ് പടത്തിലെ പോലെ നൈസ് ആയിട്ട് ബാക്ക് ഗ്രൗണ്ടില്‍ കേള്‍പ്പിച്ചാല്‍ മതിയാവും . ” പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ ” ( അനുഭവങ്ങള്‍ പാളിച്ചകള്‍ ) , നമ്മുടെ ” ചന്ദന ലേപ സുഗന്ധം ” ( ഒരു വടക്കന്‍ ) ഒക്കെ നായികാനായകന്മാരെ കഷ്ടപ്പെടുത്താതെ ചിത്രീകരിച്ചവയാണ്. എന്നിട്ടെന്താ അവയ്ക്ക് കുഴപ്പം പറ്റിയത് ?

 13. //സിനിമയില്‍ പാട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ വയലാര്‍-ദേവരാജന്‍, ഗിരീഷ്‌ പുത്തഞ്ചേരി-രവീന്ദ്രന്‍ തുടങ്ങിയവരുടെ അനശ്വരങ്ങളായ ഗാനങ്ങള്‍ നമുക്ക് ലഭിക്കാതെ പോയേനെ. അതൊരു നഷ്ടം തന്നെയാണ്. //
  ഇവര്‍ സിനിമയില്‍ കൂടി തന്നെ പാട്ടുകള്‍ സൃഷ്ടിക്കണം എന്ന് നിര്‍ബന്ധമില്ലല്ലോ. നമ്മുടെ നാട്ടിലെ ഏറ്റവും നല്ല സംഗീതജ്ഞരും ഗായകരും എല്ലാം സിനിമയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. സിനമയുടെ കെയര്‍ ഓഫില്‍ അറിയപ്പെടാന്‍ ആണ് അവരുടെ വിധി അവര്‍ക്ക് സ്വതന്ത്രമായ ഒരു നിലനില്‍പ്പില്ല , അവരുടെ താല്പര്യത്തിന് അനുസരിച്ചുള്ള പാട്ടുകള്‍ കൊണ്ടുവരാന്‍ സിനിമയില്‍ കുറെ പരിമിതികള്‍ ഉണ്ട്. നമ്മുടെ നാട്ടില്‍ സംഗീതം എന്നാല്‍ സിനിമാ പാട്ടുകള്‍ എന്ന നിലയില്‍ വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. പുറമെയൊക്കെ മ്യൂസിക്‌ ഇന്ടസ്ട്രി എന്നാല്‍ സിനിമയില്‍ നിന്ന് വേര്‍പെട്ടു ഒരു സ്വതന്ത്ര വ്യവസായമാണ് !

 14. സിനിമയില്‍ പാട്ടുകള്‍ വേണ്ടെന്നു പറയുന്നില്ല. പക്ഷെ പല പാട്ടുകളും സീനുകളും മിക്കപോഴും രസം കൊല്ലിയാകാറുണ്ട്. സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുന്പ് തന്നെ ഈ പാട്ടുകള്‍ വീഡിയോ ആല്‍ബങ്ങള്‍ ആക്കുകയോ, മ്യൂസിക്‌ ചാനലില്‍ കാണിക്കുകയോ ചെയ്‌താല്‍ കൂടുതല്‍ നന്നായിരിക്കും. അംബിക പറഞ്ഞത് പോലെ ആരൊക്കെയോ പാടിയ തല്ലിപൊളി ഗാനങ്ങളും, സീനുകളും കുത്തിതിരുകുന്നതു കാണുമ്പോള്‍ ശരിക്കും അസഹനീയം തന്നെ. സന്ദര്‍ഭത്തിന് അനുസരിച് ഒരു ഗാനം മാത്രം മതി. അത് ധാരാളം,..

 15. ഹോളിവുഡില്‍ സിനിമകളില്‍ പാട്ടില്ലെങ്കിലും കുഴപ്പമില്ല. കാരണം അവിടെ സമാന്തരമായി ഒരു സംഗീത ശാഖയുണ്ട്. മ്യൂസിക്‌ ബാണ്ടുകള്‍ നിരവധിയുണ്ട്. അവരുടെ ആല്‍ബം നിരവധി വിറ്റഴിയുന്നുണ്ട്‌. പക്ഷെ ഇവിടെ സിനിമകളില്‍ പാട്ടില്ലെങ്കില്‍ പിന്നെ നമ്മളെങ്ങനെ പാട്ടുകള്‍ കേള്‍ക്കും. പാട്ടുകള്‍ ഉണ്ടാകും. പക്ഷെ ഇവിടെ അത് ഇന്റെര്‍നെറ്റിലൂടെ ഡൌണ്‍ലോഡ് ചെയ്താല്‍ പിന്നെ ആ വ്യവസായം നിലനില്‍ക്കില്ല. നമ്മുടേത്‌ ഒരു വിശാലമായ കംപോളവുമല്ല. അതുകൊണ്ട് ആ മേഖലയില്‍ പ്രേവര്തിക്കുന്നവരുടെ വയട്ടിപെഴപ്പെന്ന നിലക്ക് അത് ആവശ്യമാണ്. അല്ലെങ്കില്‍ വ്യാജ കോപ്പികള്‍ പുരെതിരെക്കാന്‍ പറ്റാത്ത സാങ്കേതിക വിദ്യ കണ്ടെത്തണം. സായിപ്പിന് പോലും അത് കഴിയുന്നില്ല. പിന്നെ പാട്ടുകളുടെ നിലവാരം. അത് മലയാളത്തിലെന്നല്ല ഒരു ഭാഷയിലും ഇപ്പോളത്തെ ഗാനങ്ങള്‍ പഴയ ഗാനങ്ങളോട് നീതി പുലെര്തുന്നില്ല. പഴയ ആള്‍ക്കാരുടെ മക്കളും, മരുമക്കളും, അല്‍പ ജ്ഞാനികളും എല്ലാം കൂടി അത് തകര്‍ത്തു. ഇത് സംഗീതത്തില്‍ മാത്രമല്ല സിനിമയിലും ഇത് തന്നെയല്ലേ സ്ഥിതി. രാജാ ഭരണം പോലെ. അച്ഛന്‍ പോയാല്‍ മകന്‍. കൊലച്ചതി…

 16. ഇന്ത്യന്‍ സിനിമകളുടെ തന്നെ സംസ്കാരത്തിന്റെ ഭാഗമാണ് ഗാനങ്ങള്‍. നല്ല ഗാനങ്ങളും അവയുടെ മികച്ച ചിത്രീകരണവും ഒരു ചിത്രത്തിന്റെ വിജയത്തില്‍ വഹിക്കുന്ന പങ്കു ചെറുതല്ല. പാട്ടുകളുടെ ബലത്തില്‍ വിജയിക്കുന്ന ഹിന്ദി, തമിഴ്, തെലുഗു തുടങ്ങിയ ഇതര ഭാഷ ചിത്രങ്ങള്‍ അനേകമാണ്.

  മലയാളത്തില്‍ പണ്ടൊക്കെ അങ്ങനെയുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ആധുനിക മലയാള ചിത്രങ്ങളില്‍ ധ്വനി, ഫോര്‍ ദി പീപ്പിള്‍ പോലുള്ള ചില ചിത്രങ്ങളുടെയൊക്കെ വിജയത്തിന് പാട്ടുകള്‍ വഹിച്ച പങ്കു ചെറുതല്ല. അവയിലെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതില്‍ വലിയ പ്രത്യേകതകള്‍ ഇല്ലാഞ്ഞിട്ടു പോലും.

 17. സിനിമ സംഗീതം വളരെ ആഴമേറിയ പഠനങ്ങള്‍ക്ക് ഉതകുന്ന വളരെ ബൃഹത്തായ ഒരു മേഘല തന്നെ ആണ് . രവി മേനോനോക്കെ വളരെ അധികം വായനകരുള്ള സിനിമ സംഗീതത്തെ കുറിച്ച് ആഴത്തില്‍ പഠനം നസതിയ വ്യക്തികള്‍ ആണ്. സിനിമ ഗാനതിന്ടെ നില നില്പ് ഒരികലും അതിന്ടെ picturisationil ഒതുങ്ങുന്നതല്ല എന്ന് ഓര്‍മിച്ചാല്‍ മതി ഗാനങ്ങളുടെ പ്രസക്തി അറിയാന്‍. പഴയ ഗാനങ്ങള്‍ ഇന്നും നില നില്കുന്നത് സിനിമ തന്ന കാഴ്ച്ചയില്‍ ഒതുങ്ങി അല്ലല്ലോ? പുതിയ രജയിതകളില്‍ നല്ലൊരു ശതമാനം പേരും കഴിവുള്ളവര്‍ തന്നെ. രഫിക് ahmedum ശര്ച്ചന്ദ്രവര്‍മയും അനില്‍ പനച്ചുരനുമൊക്കെ തന്ന വരികള്‍ വളരെ കാമ്പുള്ളതും അര്‍ത്ഥവത്തും ആണ്. ആദിയുഷ സന്ധ്യ രചിച്ചു onv യും , കൈതപ്രവും യുസഫലിയുമോകെ ഇവിടെ ഇപ്പോഴും സജീവം. പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു എന്നാ വരികള്‍ അല്ലെ നമുകൊര്‍മയുള്ളത് സ്നേഹം എന്ന സിനിമ അല്ലല്ലോ. അതാണ് സംഗീതത്തിന്റെ ഇന്ദ്രജാലം. തൂവാനതുമ്പികള്‍ പോലുള്ള ചിത്രങ്ങള്‍ സംഗീതം ഇല്ലായിരുന്നെങ്കില്‍ എത്ര വിരസം ആയേനെ. സിനിമക്ക് സംഗീതം ഒഴിച്ച് കൂടനവാത്തത് തന്നെ ..

 18. ഈയിടെ എന്റെ പഴയൊരു ഇഷ്ട ഗാനം വീണ്ടും കണ്ടപ്പോള്‍, സിനിമയില്‍ അശരീരിയായ പാട്ടിനെക്കൊണ്ട് എത്ര ശക്തമായി communicate ചെയ്യിക്കാം എന്നതിന് ഒരു ഉദാഹരണമായി തോന്നി. പഞ്ചാഗ്നിയിലെ “സാഗരങ്ങളേ” എന്ന ഗാനം.

  മനോഹരമായ ഒരു പാട്ട് എന്നതിലുപരി, സംവിധായകന്‍ ആ പാട്ടിനു കൊടുക്കുന്ന അന്തരീക്ഷവും സന്ദര്‍ഭവും പിന്നെ അഭിനേതാക്കളുടെ ശക്തമായ ശരീര ഭാഷയും സ്ക്രീന്‍ പ്രെസന്സും ഒക്കെ ആ ഗാന രംഗത്തെ മികച്ചതാക്കി. ഓര്‍ക്കാത്തവര്‍ അതൊന്നു കണ്ടു നോക്കണം – പാട്ട് വെച്ച ശേഷം മോഹന്‍ലാല്‍ വീടിന്റെ തിണ്ണയില്‍ ഇരിക്കുന്നതും ഒരു ബീഡി കത്തിച്ചു പുകയൂതിക്കൊണ്ട് ഗീതയെ പതിയെ നോക്കുന്നതും എല്ലാം അസാധ്യമായ രീതിയില്‍ പ്രേക്ഷകനുമായി സംവദിക്കുന്ന ഒരു ‘മൂഡ്‌’ സൃഷ്ടിക്കുന്നതില്‍ കുറച്ചൊന്നുമല്ല വിജയിക്കുന്നത്.

  പറഞ്ഞു വരുന്നത് എന്തെന്നാല്‍, നേരത്തെ ബാബുച്ചായനൊക്കെ സൂചിപ്പിച്ച പോലെ, വേണ്ട രീതിയില്‍ എടുത്താല്‍ പാട്ടുകള്‍ സിനിമക്ക് നല്ലതാണ്. പാട്ടുകള്‍ കൊണ്ട് എന്തെങ്കിലും communicate ചെയ്യാനുണ്ടെങ്കില്‍ പ്രത്യേകിച്ചും. കേള്‍ക്കാനുള്ള സുഖത്തിനും വിരസത മാറ്റാനും ഒക്കെ മാത്രമായി ഇടുന്ന പാട്ടുകളാണ് പ്രശ്നം.

 19. //ഹോളിവുഡില്‍ സിനിമകളില്‍ പാട്ടില്ലെങ്കിലും കുഴപ്പമില്ല. കാരണം അവിടെ സമാന്തരമായി ഒരു സംഗീത ശാഖയുണ്ട്. മ്യൂസിക്‌ ബാണ്ടുകള്‍ നിരവധിയുണ്ട്. അവരുടെ ആല്‍ബം നിരവധി വിറ്റഴിയുന്നുണ്ട്‌. പക്ഷെ ഇവിടെ സിനിമകളില്‍ പാട്ടില്ലെങ്കില്‍ പിന്നെ നമ്മളെങ്ങനെ പാട്ടുകള്‍ കേള്‍ക്കും//
  എന്താണ് പറഞ്ഞു വരുന്നത് സിനിമ എന്നാല്‍ പാട്ടുകള്‍ വിറ്റഴിക്കപ്പെടാന്‍ അല്ലെങ്കില്‍ പാട്ടുകാര്‍ക്കും ഡാന്‍സ്കാര്‍ക്കും ഉപജീവനമാര്‍ഗം ഉണ്ടാക്കിക്കൊടുക്കാന്‍ ഉള്ള ഒരു സംഗതി ആണെന്നോ ? സമാന്തരമായ സംഗീത ശാഖ ഇവിടെയും ഉണ്ടാകും നമ്മുടെ ബേസിക്‌ ആറ്റിട്ട്യൂട് മാറിയാല്‍ . ഹോളി വുഡ് സിനിമയില്‍ പാട്ട് ഇല്ലെങ്കിലും കുഴപ്പെമില്ലെന്നോ? അതായത് ഹോളി വുഡ് സിനിമയില്‍ പാട്ട് ഇല്ലാത്തത് ഒരു പരിമിതി തന്നെയാണ് എന്നാണു ഇപ്പോഴും പറഞ്ഞു വരുന്നത് !

 20. സിനിമയില്‍ പാട്ടുവേണമോയെന്നു ചോദിച്ചിട്ട് കൊടുത്തിരിക്കുന്ന “പോട്ടം” കാണുമ്പോള്‍ തന്നെ വെറഞ്ഞുവരുന്നു. പാട്ടു വേണമെന്ന്‍ പറയണമെന്നാണു കരുതിയത്. വേണ്ട ശിവനേ…വേണ്ട.

 21. മലയാള സിനിമയില്‍ പാട്ടുകള്‍ വേണമെന്ന് ആളുകള്‍ കണ്ണും പൂട്ടി പറയുമായിരുന്നു മുമ്പ്. ആ മനോഹര ഗാനങ്ങളുടെ കാലമൊക്കെ പൊയ്പോയി. ഇപോഴത്തെ ടപ്പാം കൂതുകളും അവിഞ്ഞ പാട്ടുകളും ആളുകള്‍ക്ക് സിനിമ തന്നെ അസഹനീയം ആക്കി തീര്‍ക്കുന്നു എന്ന് തന്നെ പറയാം. ഇടക്കൊക്കെ ഓരോ നല്ലത് വന്നാലായി. ഒരു സിനിമയില്‍ പാട്ടുകള്‍ നിര്‍ബന്ധമായും വേണമെന്ന അഭിപ്രായം എനിക്കില്ല. എന്ന് മാത്രമല്ല ചില പടങ്ങളില്‍ ആ സിനിമയുടെ ഒഴുക്കിനെ തന്നെ ബാധിക്കാറുണ്ട് സ്ഥാനത്തും ആസ്ഥാനതുമുള്ള ഇത്തരം പാട്ടുകള്‍. നമ്മുടെ പഴയകാല സുന്ദര ഗാനങ്ങള്‍ ഒക്കെ ലഭിച്ചത് സിനിമയിലൂടെ ആയിരുന്നു എന്ന് മറക്കുന്നില്ല. നമ്മുടെ ആ പഴയകാല പ്രതിഭകള്‍ സമ്മാനിച്ച മനോഹര ഗാനങ്ങള്‍ ഒക്കെ ഇപ്പോഴും കേള്‍ക്കുന്നത് കൊണ്ടാണ് ഇപോഴത്തെ സിനിമ ഗാനങ്ങളെ തെല്ലും ഇഷ്ട്ടമില്ലാത്തത്. സിനിമയില്‍ ഗാനങ്ങള്‍ തന്നെ വേണമെന്ന നിര്‍ബന്ധം ഇല്ലാത്തതു. ശരിക്കും പറഞ്ഞാല്‍ ആ ഗാനങ്ങള്‍ ഒക്കെ സിനിമയില്‍ വന്നത് കൊണ്ട് കൂടിയാണ് അവയ്ക്ക് ഇത്രയും പോപ്പുലാരിട്ടി കിട്ടിയത്. വേറെ ഇതു മീഡിയ ആണെങ്കിലും നമ്മുടെ കേരളത്തില്‍ ഇത്രയും പോപുലാരിട്ടി കിട്ടുമായിരുന്നോ. സംശയമാണ് (കുറച്ചു നാടക ഗാനങ്ങളെ മറക്കുനില്ല). കാരണം നമ്മുടെ ഒരു സുഹൃത്ത്‌ മുകളില്‍ പറഞ്ഞത് പോലെ പടിഞ്ഞാറന്‍ രാജ്യങ്ങളെ പോലെ സംഗീതം സിനിമയേക്കാള്‍ വലിയ ശാഖയായി വളര്‍ന്നിറ്റൊന്നുമില്ല കേരളത്തില്‍. ഇവിടെ സംഗീതത്തിന്റെ വളര്‍ച്ച സിനിമയെ അടിസ്ഥാനമാക്കി ആയിരുന്നു. തിരിച്ചും കുറച്ചൊക്കെ അങ്ങനെ തന്നെ. ഇവിടെ നായകനും നായികയും കണ്ടുമുട്ടുമ്പോള്‍ ഒരു പാട്ട് നിര്‍ബന്ധമായും വേണമെന്ന് പ്രേഷകര്‍ക്ക് നിര്‍ബന്ധം ഇലെങ്കിലും സംവിധായകര്‍ക്ക് അതുണ്ട്. പണ്ടൊക്കെ ആ പാട്ട് മനോഹരം ആവരുന്ടെങ്കില്‍ ഇപ്പോള്‍ ആ പ്രതീക്ഷയും വേണ്ട. ഇത്തരം ഏച്ചുകെട്ടലുകള്‍ വരുമ്പോഴാണ് പാട്ടുകള്‍ നിര്‍ബന്ധം ഇല്ല എന്ന് വരുന്നത്.

 22. Shaju K.S // …… മലയാളത്തില്‍ പണ്ടൊക്കെ അങ്ങനെയുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ആധുനിക മലയാള ചിത്രങ്ങളില്‍ ധ്വനി, ഫോര്‍ ദി പീപ്പിള്‍ പോലുള്ള ചില ചിത്രങ്ങളുടെയൊക്കെ വിജയത്തിന് പാട്ടുകള്‍ വഹിച്ച പങ്കു ചെറുതല്ല. അവയിലെ ഗാനരംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതില്‍ വലിയ പ്രത്യേകതകള്‍ ഇല്ലാഞ്ഞിട്ടു പോലും.// ഇതില്‍ ഒന്നുകൂടിപെടുത്തുന്നു ബന്ധുക്കള്‍ ശ്രതുക്കള്‍.

  പാട്ടുകള്‍ സിനിമയില്‍ ഒരാവശ്യഘടകം തന്നെയാണ്. കണ്ണീര്‍ പൂവിന്‍റെ എന്ന പാട്ടില്ലാത്ത കിരീടം എന്ന സിനിമയെക്കുറിച്ച് ചിന്തിച്ചു നോക്കു.. അതുപോലെ പാട്ടില്ലാത്ത ഭരതം, ഹിസ്‌ ഹയാനെസ്സ് അബ്ദുള്ള, കമലദളം, സ്വാതിതിരുനാള്‍ അങ്ങനെ എത്രയോ സിനിമകള്‍. എന്നുകരുതി ഇറങ്ങുന്ന പടതിലെല്ലാം പാട്ടുവേണം എന്നല്ല. ഇതുപോലെ പാട്ടുകള്‍ ആവശ്യപെടുന്ന കഥയുള്ള പടത്തില്‍, പാട്ടുകള്‍ ഒരാവശ്യഘടകം തന്നെയാണ്. (“കർമയോഗി സംവിധാനം ചെയ്‌ത വി കെ പ്രകാശിനെ എന്തിനോടെങ്കിലും ഉപമിക്കാമെങ്കിൽ അതു പാറമടയിൽ ചുമട്ടുകാരനാകാൻ കൊതിക്കുന്ന തുമ്പിയോടു മാത്രമാണ്.”) ഇതുപോലുള്ള സംവിധായകര്‍ പാട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ആണ് പാട്ടുകള്‍ വേണോ വേണ്ടയോ എന്ന ചര്‍ച്ച തന്നെ വരുന്നത്. പിന്നെ പ്രിയദര്‍ശന്‍ പറഞ്ഞതുപോലെ ഒരുപാട് സീനിലൂടെ പറയേണ്ടുന്ന കാര്യങ്ങള്‍, വെറും 2 – 3 മിനുട്ട് വരുന്ന ഒരു പാട്ടിലൂടെ പ്രേക്ഷകരിലെതിക്കാന്‍ പറ്റും. (പ്രിയദര്‍ശന്‍ പദ്മശ്രീയൊക്കെ ‘വാങ്ങിച്ച്’ വലിയ ആളായിരിക്കയല്ലേ)

  പിന്നെ സിനിമയില്‍ പാട്ട്ഉള്ളതുകൊണ്ട് മാത്രമാണോ നമ്മള്‍ നല്ല പാട്ടുകള്‍ കേട്ടിട്ടുള്ളത്, യേശുദാസിന്റെ തരംഗിണിയിലൂടെ, ആകാശവാണിയിലൂടെ എത്രയോ നല്ല പാട്ടുകള്‍ നാം കേട്ടിരിക്കുന്നു. അംബിക ചേച്ചി പറഞ്ഞതുപോലെ “ഇഷ്ടമല്ലെട, പൈനാപ്പിള്‍ പെണ്ണെ, കൊക്കക്കോ കോ തുടങ്ങിയ പാട്ടുകള്‍ എവിടെയെങ്കിലും കേട്ടാല്‍ അരിശം വരാന്‍ പിന്നെ വേറെയൊന്നും വേണ്ട!” ഇത്തരം പാട്ടുകള്‍ ആണ് സിനിമയില്‍ പാട്ടുകളെ വേണ്ട എന്ന നിലപാടില്‍ നമ്മളെ എത്തിക്കുന്നത്.

  @ Babu Alex
  //വയലാര്‍ – ദേവരാജന്‍ – യേശുദാസ് – ദക്ഷിണാമൂര്‍ത്തി – പി.ഭാസ്കരന്‍ – ഓ.എന്‍.വി – ശ്രീകുമാരന്‍ തമ്പി – ജയചന്ദ്രന്‍ – മാധുരി – സുശീല – ജാനകിയമ്മ – എന്നിങ്ങനെ ദൈവ സ്പര്‍ശമേറ്റ അസന്ഖ്യം അനുഗ്രഹീത കലാകാരന്മാര്‍ നമുക്ക് സമ്മാനിച്ചിട്ടുള്ളത്. പാട്ടിനു രചനാഗുണം വേണം , ശ്രവണസുഖം തരുന്നതായിരിക്കുകയും വേണം//
  പക്ഷെ ഈ പാട്ടുകള്‍ക്ക്സിനിമയില്‍ ദൃശ്യസുഖം കുറവായിരുന്നില്ലേ? പിന്നെ ചില സിനിമകള്‍ കാണുമ്പോള്‍, ഈ സിനിമയെ ആവശ്യമില്ലാത്ത ഒന്നാണ് പിന്നല്ലേ പാട്ടുകള്‍. അങ്ങനെ സന്ധ്യാസമയത്തെ സൂര്യന്‍റെ…. കിളികളുടെ കളകളാരവും… ആ ആ ആ കുട്ടനാടിന്‍ പുഞ്ചയിലെ തിതൈയ്‌ തക തൈയ്‌ തൈയ്‌ തോ…
  കൊച്ചുപെണ്ണേ കുയിലാളേ..

 23. കഴിഞ്ഞ ദിവസം “ഓടരുതമ്മാവാ ആളറിയാം” എന്നൊരു പഴയ തമാശ പടം കാണാനിടയായി. ചിത്രത്തില്‍ ആദ്യം മുതല്‍ അവസാനം വരെ ഘോരമായ ഒരു പശ്ചാത്തല സംഗീതമാണ്. പലപ്പോഴും സംഭാഷണങ്ങളെക്കാള്‍ ഉച്ചത്തിലാണ് എവിടെ നിന്നോ കട്ട്‌ & പേസ്റ്റ് ചെയ്ത രീതിയിലുള്ള അസഹ്യമായ പശ്ചാത്തല സംഗീതം. തബല കൊട്ടുകയോ, നാളികേരം പൊതിക്കുകയോ, എന്തെല്ലാമോ ഒച്ചകള്‍. ഭൂരിഭാഗം മലയാള സിനിമകളിലും ഇപ്പോഴും പശ്ചാത്തല സംഗീതം എന്നത് സ്റ്റോക്ക്‌-പീസ് എടുത്തു ചേര്‍ത്ത് കൊണ്ടുള്ള ഒരു adjustment ആണ്. DVD കളില്‍ പശ്ചാത്തല സംഗീതം ഒരു പ്രത്യേക ട്രാക്ക് ആയി ടേണ്‍-ഓഫ്‌ ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ഇറക്കേണ്ടതാണ്.

 24. മുകളില്‍ മിക്കവാറും പേരും സൂചിപ്പിച്ചിരിക്കുന്നത് പോലെ, മലയാള സിനിമയ്ക്കു പാട്ടുകളും തിരിച്ചു മലയാള സംഗീതത്തിനു ചലച്ചിത്ര മാധ്യമവും നല്‍കിയ സഹായം നിസ്സാരമല്ല. ഇവ രണ്ടും പരസ്പര പൂരകങ്ങള്‍ തന്നെയായിരുന്നു എന്ന് പറയേണ്ടി വരും. മലയാള സംഗീത ശാഖ എന്നാല്‍ ഒരു പരിധി വരെ സിനിമ സംഗീതം തന്നെയാണ്. മലയാളം മാത്രമല്ല ഭാരതത്തിലെ എല്ലാ ഭാഷകളിലും ഇത് തന്നെയാണ് സ്ഥിതി. ചില ചിത്രങ്ങളില്‍ നിര്‍മാതാക്കളുടെ കൈ പൊള്ളാതെയും പാട്ടുകള്‍ സംരക്ഷിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മണി രത്നത്തിന്റെ ബിഗ്‌ ബജറ്റ് ചിത്രമായ തിരുട തിരുട ബോക്സ്‌ ഓഫീസില്‍ തകര്‍ന്നു തരിപ്പണം ആയപ്പോള്‍ A R റഹ്മാന്റെ മാസ്മര സംഗീതം ചിത്രത്തിന് തിയേറ്ററില്‍ നിന്നും ലഭിച്ചതിനേക്കാള്‍ വരുമാനം നേടിക്കൊടുത്തു.
  അത് പോലെ തന്നെ ചലച്ചിത്ര ആഖ്യാനത്തില്‍ സംവിധായകന് ചിലപ്പോള്‍ പാട്ടുകള്‍ ഉപയോഗമാകാറുണ്ട്. ഉദാഹരണം, കുറെ വര്‍ഷങ്ങള്‍ പെട്ടെന്ന് മുന്നോട്ടു പോകാന്‍ , flashback തുടങ്ങിയവ. മണിച്ചിത്ര താഴില്‍ ക്ലൈമാക്സില്‍ ഒരു മുറൈ വന്ത് പാറായോ എന്ന ഗാനം ഇല്ലാത്ത കാര്യം ചിന്തിച്ചു നോക്കൂ!

  എന്നാല്‍ ഇപ്പോള്‍ പടച്ചുണ്ടാക്കുന്ന മലയാളം പാട്ടുകളുടെ കാര്യം പറയാതിരിക്കുനത് ആണ് നല്ലത്. ബാബുച്ചയന്‍ പറഞ്ഞ പോലെ നായകനെയും നായികയും പ്രേക്ഷകനെയും കഷ്ടപ്പെടുത്താന്‍ വേണ്ടി കുറെ പാട്ട് ഉണ്ടാക്കുന്നു അത്രയേയുള്ളൂ.

  @ബാബു അലക്സ്‌,
  അച്ചായാ, മണിച്ചിത്ര താഴില്‍ സണ്ണി പഴം തമിള്‍ പാട്ടിഴച്ചതില്‍ കാര്യമുണ്ട്. കുറച്ചു ദിവസം മുന്‍പ് രാത്രി കേട്ട “ഒരു മുറൈ വന്ത് പാറായോ” എന്ന ഗാനത്തിന്റെ ഈണത്തില്‍ ആണ് ആ ഗാനം ഡോക്ടര്‍ ആലപിക്കുനത്. ഗംഗയില്‍ അത് വരുത്തുന്ന reaction മനസ്സിലാക്കാന്‍. ഇത് ഞാന്‍ എവിടെയോ വായിച്ചതാണ് കേട്ടോ. background – ഇല്‍ കേള്‍പിച്ചാല്‍ നമ്മുടെ സണ്ണി ഡോക്ടര്‍ പാടുന്നത് ആകില്ലല്ലോ.

  “മഴപെയ്തു മാനം തെളിഞ്ഞ നേരം
  തൊടിയിലെ തൈമാവിന്‍ ചോട്ടില്‍
  ഒരു കൊച്ചു കാറ്റേറ്റു വീണ തേന്‍ മാമ്പഴം
  ഒരുമിച്ചു പങ്കിട്ട ബാല്യ കാലം..!!”
  – നമ്മുടെ കുട്ടിക്കാലത്തേക്ക് നമ്മെ നാം പോലും അറിയാതെ ഒരു നിമിഷം കൊണ്ട് പറിച്ചു നടുത്ത മനോഹര ഗാനം. (യേശുദാസ് – രവീന്ദ്രന്‍ – ഷിബു ചക്രവര്‍ത്തി – ഒരു അഭിഭാഷകന്റെ കേസ് ഡയറി)

 25. @Girish
  You are correct. സംഗീതം സിനിമയില്‍ നിന്നു വേറിട്ട് നില്‍ക്കട്ടെ. സമാന്തരമായ ഒരു industry സംഗീതത്തിന് വേണ്ടിയും ഉണ്ടാകട്ടെ. സിനിമയ്ക്കു വേണ്ടിയുള്ള അഡ്ജസ്റ്റ്മെന്‍റുകള്‍ സംഗീതത്തെ വികലമാക്കുകയേ ഉള്ളൂ. ഇന്ന് സിനിമയില്‍ ഒരു അനുഷ്ഠാനം പോലെ ആണ് പാട്ടുകള്‍ ഉള്‍പ്പെടുത്തുന്നത്. എന്റെ രണ്ടു സുഹൃത്തുക്കളുടെ സിനിമ ഇപ്പോള്‍ ഷൂട്ടിങ്ങ് നടക്കുകയാണ്. ഏതാനും മാസം മുന്പ് ആ തിരക്കഥ ഞാന്‍ വായിച്ചപ്പോള്‍ അതില്‍ ഒരു പാട്ടിന്റെ സന്ദര്‍ഭം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ സിനിമ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്പ് രണ്ടു പാട്ടിന് കൂടി വേണ്ടിയുള്ള സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി. എന്തിന് എന്നു ചോദിച്ചപ്പോള്‍ സിനിമാ മാര്‍ക്കെറ്റ് ചെയ്യാന്‍ വേണ്ടി എന്ന ഉത്തരം കിട്ടി. എത്ര കാലം പ്രേക്ഷകരെ ഇങ്ങനെ പൊട്ടന്‍ കളിപ്പിക്കാന്‍ പറ്റും? പാട്ടിന്റെ ബലത്തില്‍ മാത്രം ഒരു സിനിമ വിജയിച്ചെന്നു വന്നാല്‍ അത് നല്ല സിനിമ ആകുമോ? അങ്ങനെ വിജയിക്കുന്ന തരത്തിലുള്ള സിനിമയല്ല മലയാളത്തില്‍ നമുക്ക് ആവശ്യം. മുകളില്‍ കാണിച്ചിരിക്കുന്ന പടത്തെ കുറിച്ചുള്ള ഒരു കമന്റും കണ്ടില്ല. മമ്മൂട്ടിയെ പോലെ ഒരു നടനെ കൊണ്ട് ഈ മാതിരി കോപ്രായം കാണിപ്പിക്കേണ്ട അവസ്ഥ വന്നതും പാട്ട് ഉണ്ടായിരുന്നത് കൊണ്ടല്ലേ?

  വിദേശ ചിത്രങ്ങളെ നമ്മള്‍ കണ്ടു പഠിക്കേണ്ടതാണ്. എത്ര മനോഹരമായി അവര്‍ സിനിമയില്‍ സംഗീതം വിളക്കിച്ചേര്‍ക്കുന്നു. ഒരു ഏച്ച് കേട്ടലുമില്ലാതെ.. സിനിമ എന്ന കല കാലം ചെല്ലുന്തോറും കൂടുതല്‍ മനോഹരമായിക്കൊണ്ടിരിക്കുകയാണ്, നമ്മുടെ ഭാഷയില്‍ ഒഴികെ. അത് മനസ്സിലാക്കാതെ, ഇപ്പൊഴും നായകനും നായികയും മരം ചുറ്റിയും ബീച്ചില്‍ കൂടി ഓടിയും; പാടുന്ന പ്രണയ ഗാനങ്ങള്‍ കേട്ടു പുളകം കൊള്ളുന്നവര്‍ ഉണ്ടെങ്കില്‍ അവരോടു എന്തു പറയാന്‍ ?

 26. സിനിമയില്‍ പാട്ടുകള്‍ വേണമോ എന്ന ചോദ്യത്തിന് എന്ത് പ്രസക്തി….? ഉത്സവങ്ങളില്‍ തായമ്പകയോ പഞ്ചവാദ്യമോ ശരിയായിലെങ്കില്‍ ഇനി ഉത്സവത്തിന് ചെണ്ട മേളം വേണമോ എന്ന് ചോദിക്കുന്നതിനു തുല്യമായി ഈ ചോദ്യം.

  സിനിമയില്‍ പാട്ട് നല്ലത് തന്നെ, പക്ഷെ അത് നല്ല പാട്ടുണ്ടാക്കാനും, കഥയില്‍ ഏവിടെ വരണമെന്നും എങ്ങിനെ vishualalize ചെയ്യണമെന്നും അറിയുന്നവന്റെ സിനിമയില്‍ മാത്രം. അത് അറിയാത്തവന്‍ പാട്ടല്ല, സിനിമയെ എടുക്കരുത്…

  എത്രയോ നല്ല പാട്ടുകള്‍ കൊണ്ട് സമ്പന്നമല്ലെ നമ്മുടെ മലയാള സിനിമ. നല്ല വരികളില്‍ മനോഹരമായ സംഗീതം ചേര്‍ന്ന് അത് ശ്രുതി മധുരമായി ആലപിക്കുമ്പോള്‍ ആ സിനിമ ഗാനം ശ്രേഷ്ടത നേടുന്നു. ഗാനം നല്ലതാണെങ്കില്‍ vishualising പോലും പ്രാധാന്യം അര്‍ഹിക്കുന്നില്ല എന്നു തോന്നും പഴയ സിനിമ ഗാനങ്ങള്‍ കാണുമ്പോള്‍. പഴയ കാലത്തെ ചിത്രങ്ങളിലെ vishualalization ശ്രദ്ധിച്ചിട്ടുണ്ടോ. നായകനോ നായികയോ മിക്കവാറും ഒരൊറ്റ ലൊക്കേഷനില്‍ ഇരുന്നു മുഖത്തോടു മുഖം നോക്കി പാടിയതാവും പല ഗാനങ്ങളും. ചിത്രശിലാ പാളികള്‍, ചക്രവര്‍ത്തിനി നിനക്ക് ഞാനന്റെ, എന്‍ മന്ദഹാസം ചന്ദ്രിക ആയെങ്കില്‍, നഷ്ട സ്വര്‍ഗ്ഗങ്ങളെ, ഓര്‍മകളെ കൈവള ചാര്‍ത്തി, മംഗളം നേരുന്നു ഞാന്‍….തുടങ്ങീ എല്ലാ ഗാനങ്ങളും ഇന്നും നമ്മുടെ മനസ്സില്‍ നില്‍ക്കുന്നത് ആ ഗാനങ്ങളിലെ വരികളുടെ പ്രത്യേകത കൊണ്ട് കൂടിയാണ്. ഇന്നത്തെ സിനിമ ഗാനങ്ങള്‍ക്ക് എവിടെ നല്ല വരികള്‍ ? കോഴി, പ്രാവ് , നിലാവ്, താമര ഇങ്ങനെ കുറെ പദങ്ങള്‍ തലങ്ങും വിലങ്ങും ഇട്ടാല്‍ ഇന്ന് സിനിമ പാട്ട് ആയി. അപൂര്‍വ്വം ചില നല്ല ഗാന രചിയിതാക്കള്‍ ഇന്നും നമ്മുക്കുണ്ട്. അവരുടെ ഗാനങ്ങള്‍ ശ്രദ്ധിക്കപെടുന്നുമുണ്ട്. വരികളെ നശിപ്പിക്കുന്ന orchestration ആണ് ഇന്നത്തെ വലിയ ഒരു പ്രശ്നം. പഴയ ഗാനങ്ങളില്‍ വരികളും orchestra യും പരസ്പരും ഇണങ്ങി കിടന്നിരുന്നു, വരികള്‍ക്ക് പോറലേല്‍ക്കാതെ സംഗീതം കൊടുത്തിരുന്നു. അന്നത്തെ സംഗീത സംവിധായകര്‍ക്ക് വരികളിലെ പ്രാധാന്യം അറിയാം. ഇന്ന് പാശ്ചാത്യ സംഗീതം മോഷ്ടിച്ചു ഇവിടെ ഇറക്കുമ്പോള്‍ ആ orchestration നും നമ്മുടെ മലയാള പദങ്ങളും പരസ്പരം ലയിക്കാതെ വരുന്നു. അതോടൊപ്പം ഭാഷ അറിയാത്തവരെ ( ശ്രേയ ഘോഷ് അല്ല) കൊണ്ട് ആ ഗാനം പാടിക്കുമ്പോള്‍ അത് മീന്‍ ഇട്ടു വെച്ച പാല്‍ പായസ്സം പോലെ ആവുന്നു.

  പാട്ടില്ലാത്ത, സംഗീതമില്ലാത്ത ലോകം സങ്കല്‍പ്പിക്കാന്‍ കൂടി വയ്യ. കാറില്‍, മൃദു സംഗീതം പൊഴിക്കുന്ന നല്ല ഗാനങ്ങള്‍ കേട്ട് മിതമായ സ്പീഡില്‍ ഡ്രൈവ് ചെയ്യുക എന്നത് തന്നെ വളരെ സുഖമുള്ള ഒരു കാര്യമാണ്.

 27. @ Girish

  //ഇവര്‍ സിനിമയില്‍ കൂടി തന്നെ പാട്ടുകള്‍ സൃഷ്ടിക്കണം എന്ന് നിര്‍ബന്ധമില്ലല്ലോ. നമ്മുടെ നാട്ടിലെ ഏറ്റവും നല്ല സംഗീതജ്ഞരും ഗായകരും എല്ലാം സിനിമയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. സിനമയുടെ കെയര്‍ ഓഫില്‍ അറിയപ്പെടാന്‍ ആണ് അവരുടെ വിധി അവര്‍ക്ക് സ്വതന്ത്രമായ ഒരു നിലനില്‍പ്പില്ല , അവരുടെ താല്പര്യത്തിന് അനുസരിച്ചുള്ള പാട്ടുകള്‍ കൊണ്ടുവരാന്‍ സിനിമയില്‍ കുറെ പരിമിതികള്‍ ഉണ്ട്. നമ്മുടെ നാട്ടില്‍ സംഗീതം എന്നാല്‍ സിനിമാ പാട്ടുകള്‍ എന്ന നിലയില്‍ വരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. //

  മുല്ലവള്ളിക്കു തന്മാവ് എന പോലെ ആണ് സഹോദര നമ്മുടെ പാട്ടിനു സിനിമ. സിനിമയുടെ കെയര്‍ ഓഫ് ഇല അറിയപ്പെടുന്നത് അത്ര വിധി വൈപരീത്യമോന്നുമല്ല. നാട്ടിലെ സന്ഗീതഞ്ഞരോക്കെ പിന്നെ എന്ത് വേണമെന്നാണ് താങ്കള്‍ പറയുന്നത്, കവലകളില്‍ ചെന്ന് നിന്ന് പടി സ്വതന്ത്രരവനമെന്നോ? സിനിമ സംഗീതത്തെ ജനകീയമാക്കുകയാണ് ചെയ്തത്. അത് പോയിപ്പോയി തറ ലെവേലേക്ക് താണ് പോകുന്നു എന്നത് വേറെ കാര്യം.

  //പുറമെയൊക്കെ മ്യൂസിക്‌ ഇന്ടസ്ട്രി എന്നാല്‍ സിനിമയില്‍ നിന്ന് വേര്‍പെട്ടു ഒരു സ്വതന്ത്ര വ്യവസായമാണ് ! //

  എല്ലാം ഒരു വ്യവസായം ആണ്. പുറത്തു അങ്ങിനെ പല കാര്യങ്ങളും ഉണ്ടാകും കാരണം അതിന്റെ ഒക്കെ reach അത്ര wide ആണ്, അതുമായി മലയാളത്തെ compare ചെയ്യുന്നത് പോലും ശരിയല്ല. മലയാളത്തില്‍ പുറത്തിറങ്ങുന്ന alabums ന്റെ sellability നമുക്ക് ഊഹിക്കവുന്നതെയുള്ളൂ. ആ നിലക്ക് മലയാളത്തില്‍ music നു independent ആയി ഒരു നിലനില്പ് impossible ആണ്.

 28. ഇംഗ്ലീഷ് സിനിമയില്‍ പാട്ട് കേട്ടിട്ട് ആര്‍ക്കാണ് ഇത്ര കലിപ്പടിച്ചത് ??? MAMA MIA കണ്ടിട്ടില്ലേ അണ്ണന്സ് ???? പാട്ടുകള്‍ മാത്രമാണ് ആ പദത്തിന്റെ ശക്തി . BROSNAN കീശയില്‍ കയ് തിരുകി വിരഹ ഗാനം പാടുന്നത് കണ്ടു ചിരിച്ചു ചത്തെന്നത് വേറെ കാര്യം.

 29. Pattukal Venda Ennanu Ente Nilapadu, Nalla Rsamayi Cinema Kndu Vraumbol Anu EE paattukal,Pakshe Beautifulil Songs Well Executed Aaanu, Nadanmarude Introyikku Paattu Edunnathinodu Ottum thalparyam illa enikku, Pinne Cinema Sangeethathil Kooduthalum Padunnathu Establishe Alukal Anu, New Talent Has No Chance, Ellam Ore Genre Anu, ie Cinema Sangeetham, Puthiya Talentsum Puthiya Styksum Varanamenkil Album Sngeetham More Popular avanam,Cinema Sangeetham Nilkanum.

 30. @ Sujith
  //സിനിമ സംഗീതം വളരെ ആഴമേറിയ പഠനങ്ങള്‍ക്ക് ഉതകുന്ന വളരെ ബൃഹത്തായ ഒരു മേഘല തന്നെ ആണ് . രവി മേനോനോക്കെ വളരെ അധികം വായനകരുള്ള സിനിമ സംഗീതത്തെ കുറിച്ച് ആഴത്തില്‍ പഠനം നസതിയ വ്യക്തികള്‍ ആണ്.//
  ഞാന്‍ യോജിക്കുന്നു. അദ്ദേഹം മത്രുഭുമിയില പലപ്പോഴായി എഴുതിയിട്ടുള്ള കാമ്പുള്ള ലേഖനങ്ങള്‍ സിനിമാഗാന ശാഖയെ കുറിച്ച് നമ്മളെ പോലുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമാണ്.

  //രഫിക് ahmedum ശര്ച്ചന്ദ്രവര്‍മയും അനില്‍ പനച്ചുരനുമൊക്കെ തന്ന വരികള്‍ വളരെ കാമ്പുള്ളതും അര്‍ത്ഥവത്തും ആണ്. ആദിയുഷ സന്ധ്യ രചിച്ചു onv യും , കൈതപ്രവും യുസഫലിയുമോകെ ഇവിടെ ഇപ്പോഴും സജീവം.//
  ഞാന്‍ വിയോജിക്കുന്നു. ശരത് ചന്ദ്ര വര്‍മ യെ K മുരളീധരന്‍ നോട് ഉപമിക്കാം. എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് അച്ഛന്റെ പേരിന്റെ ബലത്തില്‍ മാത്രം. ബാക്കി വട്ട പൂജ്യം. ആദിഉഷ സന്ധ്യ ഉറക്കെ വിളിച്ചു പറയുന്നത് വാര്‍ധക്യത്തില്‍ പ്രതിഭയുടെ ഉറവ വറ്റിയവരുടെ കൂട്ടത്തിലേക്ക് ONV യും കൂടി എന്നാണ്. (അദ്ധേഹത്തിന്റെ അപാരമായ മുന്‍ കല സാഹിത്യ സംഭാവനകളെ ഞാനിന്നും ആരാധനാ പൂര്‍വ്വം തന്നെ നോക്കി കാണുന്നു).

  @ Jay
  //നായകനോ നായികയോ മിക്കവാറും ഒരൊറ്റ ലൊക്കേഷനില്‍ ഇരുന്നു മുഖത്തോടു മുഖം നോക്കി പാടിയതാവും പല ഗാനങ്ങളും. ചിത്രശിലാ പാളികള്‍, ചക്രവര്‍ത്തിനി നിനക്ക് ഞാനന്റെ, എന്‍ മന്ദഹാസം ചന്ദ്രിക ആയെങ്കില്‍, നഷ്ട സ്വര്‍ഗ്ഗങ്ങളെ, ഓര്‍മകളെ കൈവള ചാര്‍ത്തി, മംഗളം നേരുന്നു ഞാന്‍….തുടങ്ങീ എല്ലാ ഗാനങ്ങളും ഇന്നും നമ്മുടെ മനസ്സില്‍ നില്‍ക്കുന്നത് ആ ഗാനങ്ങളിലെ വരികളുടെ പ്രത്യേകത കൊണ്ട് കൂടിയാണ്. ഇന്നത്തെ സിനിമ ഗാനങ്ങള്‍ക്ക് എവിടെ നല്ല വരികള്‍ ? കോഴി, പ്രാവ് , നിലാവ്, താമര ഇങ്ങനെ കുറെ പദങ്ങള്‍ തലങ്ങും വിലങ്ങും ഇട്ടാല്‍ ഇന്ന് സിനിമ പാട്ട് ആയി. അപൂര്‍വ്വം ചില നല്ല ഗാന രചിയിതാക്കള്‍ ഇന്നും നമ്മുക്കുണ്ട്. അവരുടെ ഗാനങ്ങള്‍ ശ്രദ്ധിക്കപെടുന്നുമുണ്ട്. വരികളെ നശിപ്പിക്കുന്ന orchestration ആണ് ഇന്നത്തെ വലിയ ഒരു പ്രശ്നം. പഴയ ഗാനങ്ങളില്‍ വരികളും orchestra യും പരസ്പരും ഇണങ്ങി കിടന്നിരുന്നു, വരികള്‍ക്ക് പോറലേല്‍ക്കാതെ സംഗീതം കൊടുത്തിരുന്നു. അന്നത്തെ സംഗീത സംവിധായകര്‍ക്ക് വരികളിലെ പ്രാധാന്യം അറിയാം. ഇന്ന് പാശ്ചാത്യ സംഗീതം മോഷ്ടിച്ചു ഇവിടെ ഇറക്കുമ്പോള്‍ ആ orchestration നും നമ്മുടെ മലയാള പദങ്ങളും പരസ്പരം ലയിക്കാതെ വരുന്നു. //

  100 ശതമാനം വാസ്തവം!
  ഞാന്‍ ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ചിത്രങ്ങളിലെ ചില പാട്ടുകളുണ്ട്, എന്റെ കാറില്‍ തലങ്ങും വിലങ്ങും പാടി അവയെന്നെ ആദ്യന്തം rejuvenate ചെയ്യുന്നു. കാരണം അതിന്റെ സാഹിത്യവും സന്ഗീതവുമല്ലാതെ മറ്റെന്താണ്? ഉധഹരണത്തിന്: വെന്നതോല്‍ക്കുമുടലോടെ, രവി വര്‍മ ചിത്രത്തിന്‍, അവള്‍ ചിരിച്ചാല്‍, ഇന്ദ്ര വല്ലരി, പ്രണയ സരോവ തീരം, ഉഷ കിരണങ്ങള്‍….എത്ര വേണം???

 31. @ambika

  നിങ്ങളുടെ പറച്ചില്‍ കേട്ടാല്‍ തോന്നും സിനിമ ആണ് സംഗീതത്തെ ഉണ്ടാക്കിയത് എന്ന് . മലയാളത്തില്‍ സിനിമ വന്നിട്ട് നൂറു വര്ഷം പോലും ആയിട്ടില്ല . അതിനു മുന്‍പ് സംഗീതം എന്നുപറഞ്ഞ ഒരു സംഭവം ഇവിടെ ഉണ്ടായിട്ടില്ലേ . നമുക്ക് ആയിരക്കണക്കിന് വര്‍ഷത്തെ സംഗീത പാരമ്പര്യവും സ്വന്തമായി രണ്ടു വ്യത്യസ്ത സംഗീത പ്രസ്ഥാനങ്ങളും ഉണ്ട് . സിനിമാ പാട്ടുകള്‍ അല്ല സംഗീതത്തിന്റെ അവസാന വാക്ക് . സിനിമാ എന്ന് പറഞ്ഞാല്‍ പാട്ടുകളെ ജനകീയമാക്കാനുള്ള ഒരു മാധ്യമവും അല്ല . സിനിമയ്ക്ക് അതിന്റേതായ ഗ്രാമറും ലക്ഷണങ്ങളും ഒക്കെ ഉണ്ട് . സിനിമയില്‍ പാട്ട് എന്ന കീഴവഴക്കം ഇല്ലായിരുന്നെങ്കില്‍ പല മനോഹര ഗാനങ്ങളും നമുക്ക് നഷ്ടപ്പെട്ടെനെ എന്നുള്ള വാദങ്ങള്‍ ഒക്കെ വെറും പൊള്ളയാണ് . ആ ഒരു കീഴ്വഴക്കം ഇല്ലായിരുന്നെങ്കില്‍ ആളുകള്‍ മ്യൂസിക്കല്‍ ആയി കുറച്ചുകൂടി സ്റ്റാന്‍ഡേര്‍ഡ് ഉള്ളവര്‍ ആയേനെ , ഒരുപക്ഷെ ഈ പാട്ടുകാര്‍ അവരുടെ കഴിവുകള്‍ സ്വതന്ത്രമായി വിനിയോഗിച്ചു ഇതിലും മനോഹരമായ പാട്ടുകള്‍ നമുക്ക് തന്നേനെ .

  ഞാന്‍ പറയുന്നത് ഇന്നൊരു ദിവസം കൊണ്ട് പാട്ടുകള്‍ എല്ലാം നിരോധിക്കണം എന്നല്ല , അങ്ങനെ ചെയ്താലും അലമ്പ് സിനിമകള്‍ എടുക്കുന്നവര്‍ അലമ്പ് സിനിമകള്‍ എടുത്തുകൊണ്ടേ ഇരിക്കും ആ സിനിമകളില്‍ പാട്ട് ഉണ്ടായാലും ഇല്ലെങ്കിലും പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാവാന്‍ പോണില്ല . സീരിയസ് ആയി സിനിമയെ കാണുന്നവര്‍ ഇത്തരം കീഴ്വഴക്കത്തില്‍ വിശ്വസിച്ചു പോരുന്നുണ്ട് . ശ്യാമപ്രസാദിന്റെ ഒക്കെ സിനിമയില്‍ അഞ്ചു പാട്ട് മസ്റ്റാ!

 32. @ Girish

  //നിങ്ങളുടെ പറച്ചില്‍ കേട്ടാല്‍ തോന്നും സിനിമ ആണ് സംഗീതത്തെ ഉണ്ടാക്കിയത് എന്ന് . മലയാളത്തില്‍ സിനിമ വന്നിട്ട് നൂറു വര്ഷം പോലും ആയിട്ടില്ല . അതിനു മുന്‍പ് സംഗീതം എന്നുപറഞ്ഞ ഒരു സംഭവം ഇവിടെ ഉണ്ടായിട്ടില്ലേ . നമുക്ക് ആയിരക്കണക്കിന് വര്‍ഷത്തെ സംഗീത പാരമ്പര്യവും സ്വന്തമായി രണ്ടു വ്യത്യസ്ത സംഗീത പ്രസ്ഥാനങ്ങളും ഉണ്ട് . സിനിമാ പാട്ടുകള്‍ അല്ല സംഗീതത്തിന്റെ അവസാന വാക്ക് . സിനിമാ എന്ന് പറഞ്ഞാല്‍ പാട്ടുകളെ ജനകീയമാക്കാനുള്ള ഒരു മാധ്യമവും അല്ല . //

  താങ്കള്‍ ഈ പറഞ്ഞ നൂറു വര്‍ഷങ്ങളാണ് സംഗീതത്തെ സാധാരണ ജനങ്ങളോട് അടുപ്പിച്ചത്. ഈ പറഞ്ഞ ആയിരക്കന്ക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള സംഗീതം സമൂഹത്തിലെ aristocrat ആയ ചില ആളുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. മാത്രമല്ല ക്ലാസിക്കല്‍ സംഗീത ശാഖയെ പറ്റി ഇവിടെ സംസരിക്കുന്നഹ്ടില്‍ അര്‍ത്ഥമില്ല, കാരണം സിനിമ സംഗീതമാണ് ഇവിടെ വിഷയം.

  ഒരു ശരാശരി മലയാളിയോട് താങ്കള്‍ വയലാറിന്റെ കവിതകളെ കുറിച്ച് ചോദിക്കൂ, അവര്‍ക്ക് വലിയ അറിവൊന്നും ഉണ്ടാകാനിടയില്ല, പക്ഷെ വയലാറിന്റെ സിനിമ ഗങ്ങളെ കുറിച്ച് ചോദിച്ചു നോക്കൂ, പത്തു പാട്ടെങ്കിലും പറഞ്ഞു തരും. അതാണ് വത്യാസം. ശുദ്ധ സംഗീതം മാത്രം പാടിയാല്‍ യേശുദാസ് ഇന്നത്തെ യേശുദാസും SPB ഇന്നത്തെ SPB യും A R Rehman ഇന്നത്തെ Rehman ഉം ആവില്ലായിരുന്നു. സിനിമ, സംഗീത സാഹിത്യ പ്രതിഭകള്‍ക്ക് scope expand ചെയ്തു കൊടുത്തു, സാധാരണക്കാര്‍ക്ക് relate ചെയ്യാന്‍ പറ്റുന്ന സംഗീതവും കിട്ടി.

 33. അത് വെറും തോന്നല്‍ മാത്രമാണ് . ലളിത സംഗീതം എന്നും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ് സിനിമ അല്ലെങ്കില്‍ വേറൊരു സോഴ്സില്‍ കൂടി അത് ജനങ്ങളിലേക്ക് എത്തും എത്തിയിരിക്കും വ്യാവസായികമായി തന്നെ !. സിനിമാപ്പാട്ട് മാറ്റി നിര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെയുള്ളതെല്ലാം ക്ലാസിക്കല്‍ മ്യൂസിക്‌ ആണെന്നുള്ള ധാരണയെല്ലാം തെറ്റാണ്. കലസ്സിക്കള്‍ മ്യൂസിക്‌ സാധാരണ ജനങ്ങള്‍ക്ക്‌ ദുര്ഗ്രാഹ്യമാണ് ഇതൊരു സംസ്കാരത്തിലും ലളിത സംഗീതത്തെ ആണ് ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് . സിനിമയില്‍ പാട്ട് എന്നാ സംഗതി ഇല്ലെങ്കില്‍ യേശുദാസും , എ ആര്‍ റഹ്മാനും എല്ലാം വീട്ടില്‍ കുത്തിയിരിക്കും എന്നാണോ പറയുന്നത്? നിങ്ങള്‍ പറയുന്നത് ഇപ്പോള്‍ പാട്ടുകള്‍ എന്നാ സംഗതി എടുത്തുമാറ്റിയാല്‍ ഉള്ള കാര്യമാണ് . ഞാന്‍ പറയുന്നത് ഇത് പണ്ട് മുതലേ ഇല്ലായിരുന്നെങ്കില്‍ ഇവര്‍ ഒക്കെ ജനിക്കുന്നത് വേറെ ഒരു സ്ട്രീമിലേക്ക് ആയിരിക്കും അതില്‍ അവരെ മുന്നേറുകയും ചെയ്യും . ഉദാഹരണത്തിന് സിനിമയില്‍ സംഗീതം കൊടുക്കുന്ന ജോണ്‍ വില്ല്യംസിനെക്കാളും പ്രശസ്തയാണ് മഡോണ. അവര്‍ സിനിമയിലെ പാട്ടുകാരി അല്ല . അവര്‍ സ്വതന്ത്രമായി മ്യൂസിക്‌ ആല്‍ബങ്ങള്‍ ഇറക്കുന്നവര്‍ ആണ് !

 34. @ Girish

  I am tired of typing in Malayalam.

  You are again comparing the scope here to the scope in Western. What scope are Kerala, rather Indian musicians gonna get in a state where the population is 3.5 million and in a country where the population is 1.5 billion comparing to the whole world? Every state in this country has its on film industry and it has its own limitations as far as regional music is concerned. It cant imitate Western where the scope is whole world!

  Moreover, had there been such a scope here, the said industry would have been nourished here already. Do you actually think that there could be an industry and there is a scope of making money and its being left unnoticed and untapped here? Ha ha ha.

  We are inventing new ways to sell music daily, reality shows are the newest form of selling music for money. And you are saying there can be one parallel industry, and nobody is trying! It means that it is not profitable.

 35. @~ Jay ~
  \\ ഗാനം നല്ലതാണെങ്കില്‍ visualising പോലും പ്രാധാന്യം അര്‍ഹിക്കുന്നില്ല എന്നു തോന്നും പഴയ സിനിമ ഗാനങ്ങള്‍ കാണുമ്പോള്‍.//
  വാസ്തവം , അന്നത്തെ ചിത്രീകരണത്തിലുള്ള പരിമിതികള്‍ കൂടി മനസ്സിലാക്കണം നമ്മള്‍ .
  \\കാറില്‍, മൃദു സംഗീതം പൊഴിക്കുന്ന നല്ല ഗാനങ്ങള്‍ കേട്ട് മിതമായ സ്പീഡില്‍ ഡ്രൈവ് ചെയ്യുക എന്നത് തന്നെ വളരെ സുഖമുള്ള ഒരു കാര്യമാണ്.//
  ഉവ്വ് , നൂറുവട്ടം .മലയാളിക്ക് എന്നും melody താന്‍ പഥ്യം . പക്ഷെ കമ്പനി കൂടുതലും പിള്ളേര് ആയതു കൊണ്ട് എവെര്‍ഗ്രീന്‍ വല്ലതും ഇട്ടാല്‍ ഉടനെ അവമ്മാര് ” വണ്ടി നിര്‍ത്ത് . ഞങ്ങള്‍ ഇവിടെ ഇറങ്ങുകാണ് ” എന്ന് ഭീഷണിപ്പെടുത്തും. ആസ്വദിക്കുന്നവര്‍ ഇല്ലാന്നല്ല . അവന്മാരുടെ heavy metal അധികം സഹിക്കാന്‍ ഉള്ള ആവതില്ലാത്തതിനാല്‍ ഈ വണ്ടിയില്‍ ഇനി പാട്ട് വെക്കുന്നില്ല എന്ന് തിരിച്ചു കണ്ണുരുട്ടും. പിന്നെ പിള്ളേര്‍ ഇരുന്നു പാടുന്നത് ഏത് ഉത്സവത്തിന്റെ പാട്ട് ആണന്നു പ്രത്യേകിച്ച് പറയേണ്ടല്ലോ 🙂
  @ ambika
  \\സിനിമ സംഗീതത്തെ ജനകീയമാക്കുകയാണ് ചെയ്തത്.//
  ഒരു സംശയവും വേണ്ട .കലാകാരന്മാര്‍ ഇന്ന വേദിയിലൂടെയെ ആസ്വാദകരോട് സംവദിക്കാവൂ എന്ന് വല്ല നിയമവും ഉണ്ടോ ? സിനിമയും ഒരു ജനപ്രിയ മാധ്യമം എന്ന നിലയില്‍ അവര്‍ ഉപയോഗിക്കുന്നതില്‍ ഒരു തെറ്റും ഇല്ല.
  @s
  ” MAMA MIA” യുടെ കാര്യം ആരും എന്തെ പറയാത്തത് എന്നോര്‍ക്കുകയായിരുന്നു . അതിന്റെ picturisation വളരെ രസകരമായാണ് എനിക്ക് തോന്നിയത് . Oscar-winning musical ആയ ” The Sound of Music ” ഇംഗ്ലീഷ് തന്നെ അല്ലേ? Titanic ലെ ” Every night in my dreams ” ഒക്കെ മലയാളികള്‍ വളരെ ഇഷ്ടപ്പെട്ട ഗാനം അല്ലേ?
  @Girish
  പ്രിയ ഗിരീഷെ , സിനിമയുടെ വ്യാകരണം – അഥവാ ലക്ഷണമൊത്ത സിനിമയ്ക്കു വേണ്ട സംഗതികള്‍ എന്ന പേരില്‍ ആരെങ്കിലും ഒരു പുസ്തകമോ നിയമാവലിയോ എഴുതിയിട്ടുണ്ടോ എന്നറിയില്ല .ഏതായാലും ഒരു പാട്ട് ഉള്‍ക്കൊള്ളിച്ചു എന്നത് കൊണ്ട് അതിനു വല്യ പതിത്വം ( തിരിച്ചും ) കല്പിച്ചു കൊടുക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല . ക്ലാസിക്കല്‍ സംഗീതം അല്ലങ്കില്‍ നമ്മുടെ നാട്ടില്‍ സാധാരണക്കാര്‍ക്ക് മനസ്സിലായിക്കൊണ്ടിരുന്നവ എന്ന് പറയാന്‍ നാടന്‍ പാട്ടുകള്‍ ( കൃഷിപ്പണിയും ആയി ബന്ധപ്പെട്ടുള്ളവ – ഉത്സവാഹോഷങ്ങള്‍ ഒക്കെ വിളവെടുപ്പിനോട് അനുബന്ധിച്ചാണല്ലോ ) അല്ലാതെന്താണ് ഉണ്ടായിരുന്നത് ? ആയിരക്കണക്കിന് വര്‍ഷം മുന്‍പ് ഉള്ള കേരളത്തിന്റെ അവസ്ഥ ഒന്നും അറിയില്ലാത്തതിനാല്‍ അന്നത്തെ ജനപ്രിയ സംഗീതത്തെ കുറിച്ച് ഖണ്ഡിതമായി ഒന്നും പറയാനും കഴിയുന്നില്ല .പിന്നെ നമ്മുടെ യേശുദാസും വയലാറും ദേവരാജനും ഒക്കെ സിനിമ ഇല്ലായിരുന്നു എങ്കിലും ഈ പ്രൊഫഷനില്‍ തന്നെ എത്തുമായിരുന്നു എന്നൊക്കെ എങ്ങനെ പ്രവചിക്കാന്‍ പറ്റും? ദേവരാജന്‍ പറവൂര് വല്ല പലചരക്ക് കടക്കാരനോ , വയലാറ് ഏതെങ്കിലും പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോ , ദക്ഷിണാമൂര്‍ത്തി സ്വാമി വൈക്കത്തെ മേല്‍ശാന്തിയോ ഒക്കെ ആയി പോവില്ലായിരുന്നു എന്നാരു കണ്ടു? സിനിമ പോലെ ജനങ്ങളിലേക്ക് നല്ല reach ഉള്ള ഒരു മാധ്യമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി അവര്‍ വളര്‍ന്നു എന്ന് കരുതിയാല്‍ പോരെ ? അത് കൊണ്ട് നമുക്കോ അവര്‍ക്കോ മലയാള സിനിമക്കോ, ഗാനങ്ങള്‍ക്കോ എന്ത് നഷ്ടം ആണ് സംഭവിച്ചത് ? ജീവിതത്തില്‍ ആടാം പാടാം , അതിന്റെ പുനരാവിഷ്കാരം ആയ സിനിമയില്‍ പശ്ചാത്തലത്തില്‍ എങ്കിലും ഒരു പാട്ട് വന്നാല്‍ സഹിക്കാന്‍ വയ്യ . അതൊരു വക ഇരട്ടതാപ്പല്ലേ സുഹൃത്തേ? സിനിമയില്‍ കൂടി വന്നു എന്നത് കൊണ്ട് മാത്രം ശില്പഭദ്രതയുള്ള ഒരു ഗാനത്തിന് ഒരു ഇകഴ്ചയും വരും എന്ന് ഞാന്‍ കരുതുന്നില്ല .
  \\ലളിത സംഗീതം എന്നും ജനങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ് സിനിമ അല്ലെങ്കില്‍ വേറൊരു സോഴ്സില്‍ കൂടി അത് ജനങ്ങളിലേക്ക് എത്തും. കലസ്സിക്കള്‍ മ്യൂസിക്‌ സാധാരണ ജനങ്ങള്‍ക്ക്‌ ദുര്ഗ്രാഹ്യമാണ്//
  ഇത്തിരി ക്ലാസിക്കല്‍ ആയാലും നല്ല ഗാനങ്ങള്‍ സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തും കേട്ടോ . ഉദാ: ശങ്കരാഭരണം ( 1980 ) സകല ജനകീയ ചായക്കടകളിലും ബാര്‍ബര്‍ഷോപ്പ്കളിലും ആ കാലത്ത് നിറഞ്ഞു നിന്നു കടിച്ചാല്‍ പൊട്ടാത്ത പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ ഗാനങ്ങള്‍ . ( ഓംകാരനാദാനു , മാനസസഞ്ചരരേ , രാഗം താനം പല്ലവി ,സാമജവരഗമനാ , ശങ്കരാ നാദശരീര ) ആ classical സംഭവങ്ങള്‍ക്ക് ഈ കൊച്ചു മലയാളത്തില്‍ ഇത്ര ജനപ്രിയത നേടിക്കൊടുത്തത് ആ സിനിമ തന്നെ ആയിരുന്നു എന്ന് പറയാന്‍ ഞാന്‍ അര ക്ഷണം പോലും ശങ്കിക്കില്ല .
  ഇന്ത്യാ പാക്കിസ്ഥാന്‍ യുദ്ധം നടന്നു കൊണ്ടിരുന്ന സമയത്ത് ലതാ മന്ഗേഷ്കറുടെ pakeezah എന്ന സിനിമയിലെ chalthe chalthe എന്ന ഗാനത്തിന് ഇന്ത്യയിലെക്കാളും ആരാധകര്‍ പാക്കിസ്ഥാനില്‍ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് . ( ട്രാഫിക് ബ്ലോക്ക്‌ ഉണ്ടാക്കാന്‍ പോലും പോന്ന ) ഛെ ; ഇതൊരു നാലാംകിട ഹിന്ദുസ്ഥാനി സിനിമയിലെ പാട്ടാണല്ലോ എന്ന് അവരൊന്നും കരുതിക്കാണില്ല 🙂
  golden malayalam melodies from the 60’s & 70’s എന്ന് Google ചെയ്‌താല്‍ ഈയുള്ളവന്റെ പഴയ ഗാനങ്ങളുടെ ഒരു കളക്ഷന്‍ കിട്ടും .

 36. എന്തിനും ഏതിനും വിദേശത്തോട് എന്തിനാണ് താരതമ്യം ചെയുന്നത് എന്ന് മനസിലാകുന്നില്ല. വിദേശ സിനിമകളില്‍ പലതും ചെയ്യാറുണ്ട്. കാണിക്കാറുണ്ട്. അതുപോലെയൊക്കെ നമുക്ക് ചെയ്യാന്‍ പറ്റുമോ. പറഞ്ഞു വന്നത് സംസ്കാരത്തെ പറ്റിയാണ്. ലോകത്തില്‍ ഇന്ത്യന്‍ സിനിമ വിത്യസ്തമായി നിക്കുന്നത് പാട്ടും ഡാന്‍സും ഒക്കെ ഉള്ളത് കൊണ്ട് തന്നെയാണ്. ഇതൊക്കെ നമ്മുടെ ഭാരത സിനിമ സംസകാരത്തിന്റെ ഭാഗമല്ലേ. ഇതൊക്കെ മാറ്റി നിറുത്തിയാല്‍ പിന്നെ നമ്മള്‍ പോകുക ആ പാശ്ചാത്യ അനുകരനത്തിലെക്കാകും. ഒരു സംവാദത്തിനു ഉദകുന്ന വിഷയം എന്നല്ലാതെ സിനിമയില്‍ നിന്ന് സംഗീതത്തെ മാറ്റി നിരുതനമെന്നു നമ്മള്‍ മലയാളികള്‍ ആരും തന്നെ ആഗ്രഹികില്ല. കാരണം യേശുദാസ് എന്നാ ഗന്ധര്‍വ ഗായകന്‍ പിറന്ന മണ്ണാണിത്. മറ്റാര്‍ക്കും അവകാസപെടാന്‍ ഇല്ലാത്ത അത്ര അനേകം നല്ല പാട്ടുകള്‍ ഉണ്ടായ നാടാണിത്..
  പിന്നെ എല്ലാ രംഗതെന്ന പോലെ ഇവിടെയും കാണും അല്പ്പജ്ഞാനികള്‍. അവര്‍ കുറച്ചു കോലാഹലം കാണിച്ചത്‌ കൊണ്ട് നമ്മള്‍ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായതിനെ മാറ്റി നിര്തെണ്ടതുണ്ടോ. ശുദ്ധ സംഗീതത്തിനു ഒരിക്കലും മരണമില്ല. അതുകൊണ്ടൊക്കെ അതന്നെയാണ് അനുരഗവിലോച്ചനനായി, ഈ പുഴയും…, മിഴിനീര്‍ മുത്തുകള്‍…………, തുടങ്ങി എത്രയോ നല്ല പാട്ടുകള്‍ അടുത്തകാലത് കേട്ടപ്പോള്‍ മലയാളി ചായകുടിക്കണോ മൂത്രമോഴിക്കണോ പോകാതെ ഇരുന്നു കേട്ടത്.
  നമുക്ക് ആശിക്കാം സ്വപ്നം കാണാം നല്ല പാട്ടുകളുടെ ആ വസന്തകാലം വീണ്ടും വരുമെന്ന്.

 37. Valare nalla rethiyil cinema yumayi vilakki cherkkumbol song athyavashyamakunnu. pattinu vendi oru pattu anavashyavum. Aram Thampuran Hari muraleeram illathe onnu Sankalpichu Nokku. ethra Bore avum Athu. Christian Brothers il ninnum A Sayyave eduthu Mattu. Ethra Bhangiyavum Athu. Athu pole Valare valare udaharanagal vere ethra..ethra.

 38. അംബിക
  മിഴി രണ്ടിലെ എന്തിനായ്, ആലില താലി, ജലോല്സവതിലെ കേര നിരകള്‍ തുടങ്ങി ബാബാ കല്യാണിയിലെ കൈ നിറയെ വെണ്ണ തരാം , chocalatile താമരയും സുര്യനും എല്ലാം തന്നെ ശരതിണ്ടേ പ്രധിഭക് ഉദാഹരണം ആണ്. അത്ര മാത്രം തരം താഴേണ്ട ഒരു വ്യക്തി അല്ല ശരത് എന്നാണ് എനിക്ക് തോനുന്നത് ,തട്ടം പിടിച്ചു വലികല്ലേ എന്ന ഒരൊറ്റ ഗാനം മടിയല്ലോ രഫികിണ്ടേ കഴിവ് മനസിലാകാന്‍ . പ്രേമികുമ്പോള്‍ നീയും ഞാനും തുടങ്ങി ആദമിന്റെ മകനിലെ മക്ക മദിനത്തില്‍, ഗര്ശോമിലെ പറയാന്‍ മറന്ന എത്ര മനോഹര ഗാനങ്ങള്‍.

 39. In my opinion, songs in film are total waste. Few years back one song ‘Sundariye Vaa’, it was not a film song, but it was a hit. Malayalees will accept good songs, whether it is movie song or album song. Then why should we waste 5 minutes of movie time. In ‘Beautiful’ two songs, ‘Nin Viral Thumbil’ and ‘Rapoovinum’, was good, it’s not disturbing the flow of movie. I’ll say other songs can be avoided, may be like someone commented director can add those songs in DVD release.

 40. എന്ടാണ് ഗിരിഷേ. ഗിരിഷ് പറയുന്നത് കേട്ടാല്‍ തോന്നും മലയാള സിനിമയില്‍ നിന്ന് പാട്ടുകള്‍ മാറ്റിയാല്‍ മലയാള സിനിമ പുരോഗതിയിലേക്ക് കുതിക്കുമെന്നു. ഇംഗ്ലീഷ് സിനിമകള്‍ പോലെയാണോ ഇവിടുത്തെ സിനിമകള്‍. അവരുടെ കഥ സന്ദര്‍ഭങ്ങള്‍ വേറെ, തീം വേറെ. ഇവിടെ എല്ലാം ഡ്രാമ ആണ്. അല്ലെങ്കില്‍ ആ ഗണത്തില്‍ പെടുത്താന്‍ പറ്റുന്ന സിനിമകള്‍ ആണ് ഭൂരി ഭാഗവും. അതില്‍ ചിലെപ്പോള്‍ സംഗീതവും മറ്റും വേണം. അതൊരു ക്ലീഷേ തന്നെയാണ്. ഇതൊന്നും എനിക്കും താല്പര്യമുള്ള കാര്യങ്ങളല്ല. ഇതൊന്നുമല്ലാതെ ഇംഗ്ലീഷ് സിനിമകള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഇവിടെ ഉപയോഗിക്കാന്‍ നമുക്ക് പരിമിതികള്‍ ഉണ്ട്. നമുക്ക് എപ്പോളും ഫാമിലി , കോളേജ്, പൊളിറ്റിക്സ് ഇതൊക്കെ തന്നെ അല്ലെ ഉള്ളു പിന്നെ പ്രണയവും. ഇതില്‍ പൊളിറ്റിക്സ് പടങ്ങളില്‍ പൊതുവേ പാട്ടുകള്‍ കാണാറില്ല. ഉദാഹരണത്തിന് ഷാജി കൈലാസ്/ജോഷി/റേഞ്ചി പണിക്കര്‍ ഇവരുടെ സിനിമകള്‍. മറ്റു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളില്‍ സംഗീതം ആവശ്യ ഖടകം തന്നെ ആണ്. പിന്നെ realistic സിനിമകളില്‍ പൊതുവേ പാട്ടുകള്‍ കാണാറില്ല. K.G Georg ന്റെ പടങ്ങളില്‍ പാട്ട് ഒരു ആവശ്യം ആണെന്ന് തോന്നാറെ ഇല്ല. അടൂരിന്റെ പടങ്ങളിലും കാണാറില്ല. ഇനി അതല്ല ഇംഗ്ലീഷ് സിനിമകളില്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഇവിടേം ചെയ്യാമെന്ന് വെച്ചാലോ. അപ്പോള്‍ ഗിരിഷ് പരെയില്ലേ. ഹേ…എന്ട ഇത്…ഈ കഥ കേരളത്തില്‍ തന്നാണോ നടക്കുന്നത്. ഇതെന്ടൊരു കഥ. എന്നൊക്കെ.

  //ഹോളി വുഡ് സിനിമയില്‍ പാട്ട് ഇല്ലെങ്കിലും കുഴപ്പെമില്ലെന്നോ? അതായത് ഹോളി വുഡ് സിനിമയില്‍ പാട്ട് ഇല്ലാത്തത് ഒരു പരിമിതി തന്നെയാണ് എന്നാണു ഇപ്പോഴും പറഞ്ഞു വരുന്നത് ! //

  ഹോളിവുഡ് സിനിമകളില്‍ പാട്ടില്ലെന്നുള്ളത് ഒരു പരിമിതിയാണോ എന്ന് ചോദിയ്ക്കാന്‍ അവിടെ സിനിമകളില്‍ പാട്ടില്ലെന്നു ആരാണ് സുഹൃത്തേ പരെഞ്ഞെത്. അവിടെയും Action/Thriller/Sci-Fi/Horror ഇവ ഒഴിച്ചുള്ള,അതായതു നമ്മുടെ മലയാള സിനിമകളില്‍ കാണുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളില്‍ എല്ലാം തന്നെ പാട്ടുകള്‍ ഉണ്ടാകാറുണ്ട് . A walk to remember/Serendipity/Possession/Mama Mia/Before Sunset അങ്ങനെ എത്ര സിനിമകള്‍. പിന്നെ ടൈറ്റാനിക് എന്നാ സിനിമയിലെ പാട്ട് ആ ചിത്രത്തിന്റെ Promotion നെ എത്ര കണ്ടു സ്വാധീനിച്ചെന്ന് ഞാന്‍ പരെന്ടെല്ലോ.

  //എന്താണ് പറഞ്ഞു വരുന്നത് സിനിമ എന്നാല്‍ പാട്ടുകള്‍ വിറ്റഴിക്കപ്പെടാന്‍ അല്ലെങ്കില്‍ പാട്ടുകാര്‍ക്കും ഡാന്‍സ്കാര്‍ക്കും ഉപജീവനമാര്‍ഗം ഉണ്ടാക്കിക്കൊടുക്കാന്‍ ഉള്ള ഒരു സംഗതി ആണെന്നോ ?//

  വയടിപെഴപ്പു തന്നെയാണ് സുഹൃത്തേ. സംഗീതം മാത്രമല്ല സിനിമയും,ടെലിവിഷന്‍ സീരിയലും എല്ലാം. അല്ലാതെ കലേ ഉധരിക്കനല്ലെല്ലോ ഇവെരെല്ലാം നമ്മളെ ഇതെല്ലം കാണിക്കുന്ന്നെ. പിന്നെ അവര് ചെയ്യുന്ന ജോലി വൃതിയയിട്ടു ചെയ്താല്‍ കുറിച്ചു നാളൂടെ ഫീല്‍ഡില്‍ നില്‍ക്കാം എന്നെ ഉള്ളു.

  എന്റെ വ്യെക്തിപരമായ അഭിപ്രായത്തില്‍ സിനിമയില്‍ സംഗീതം ഒരു ആവശ്യ ഖടകമോന്നുമല്ല. പക്ഷെ ചിലെപ്പോള്‍ അത് ഒരു ആവശ്യം തന്നെയാകും. Manichitrathazhu എന്ന സിനിമയില്‍ “പഴം തമിള്‍ പാട്ടിഴയും” എന്ന ഗാനം ഒരു ആവശ്യമേ ആയിരുന്നില്ല. എന്നാല്‍ ആ പട്ടുണ്ടാക്കുന്ന ഒരു ഫീല്‍. അത് പരേയന്‍ കഴിയില്ല. അതുപോലെ കിരീടത്തില്‍ ആ സിനിമയുടെ മുഴുവന്‍ വേദനയും ആ ഒരു പാട്ടിലൂടെ ജോണ്‍സന്‍ മാസ്റ്റര്‍ തന്നു. പിന്നെ രവീന്ദ്ര സംഗീതം സിനിമകള്‍ക്കും മേലെ നില്‍ക്കുന്നതാണ്.

  സമാന്തരമായി സംഗീത ലോകം ഉണ്ടാകട്ടെ എന്നൊക്കെ ചുമ്മാതെ വാ എടുത്തു പരെയം. അതിനെണ്ടോക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവും എന്നറിയാമോ. ഒരു ആല്‍ബം പ്രൊമോട്ട് ചെയ്യണമെങ്കില്‍ അത് visual ചെയ്യണം. ഒരു പാട്ട് മിനിമം നിലവാരത്തില്‍ ചെയ്യനമെനികില്‍ ഒരു ലെക്ഷം രൂപ എങ്കിലും ആകും. ഇനി ആ പാട്ട് നല്ലത് ആണെങ്കിലോ? അപ്പോള്‍ ആരെങ്കിലും ആത് നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യും. പിന്നെ നാട്ടുകാര് മുഴുവന്‍ ഡൌണ്‍ലോഡ് ചെയ്തു കേള്‍ക്കും. അപ്പോള്‍ പിന്നെ ആ വ്യവസായം എങ്ങനെ നിലനില്‍ക്കും? അങ്ങനെ വന്നാല്‍ പിന്നെ ആരെങ്കിലും ഇതിനു പോകുമോ? രേഹ്മനേം, ഇലയരജേം പോലുള്ള പ്രേതിഭാശാലികളും, ലോകമരിയുന്നവര്‍ പോലും സിനിമകളില്‍ ആണ് concentrate ചെയ്തിരിക്കുന്നത്. അവരൊന്നും എന്തെ ആല്‍ബം ഇറക്കുന്നില്ല. ഉണ്ടെങ്കില്‍ തന്നെ വല്ലപ്പോഴും. പണം തന്നെ ചങ്ങാതി. അല്ലാതെ വേറൊന്നും അല്ല.

  പിന്നെ ഇതൊക്കെ പണി അറിയാവുന്നവന്‍ ചെയ്താല്‍ കൊള്ളാം. അല്ലെങ്കില്‍ ആറാം തമ്പുരാനില്‍ ലാല്‍ പറേന്ന പോലെ…

  നടക്കട്ടെ. കൂത്ത്‌ നടക്കട്ടെ…. ഇനി നമ്മളായിട്ട് ഒന്നും മാറ്റാന്‍ നില്‍ക്കണ്ട..

 41. മലയാളത്തില്‍ സിനിമാ സംഗീതത്തിനു paralell ആയി ഒരു പക്ഷെ ചിലപ്പോഴൊക്കെ അതിനും മേലെയായി തരംഗിണിയുടെ ആല്‍ബങ്ങള്‍ super hit-ആയിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. മലയാള ഗാന ശാഖക്ക് ഒരിക്കലും മറക്കാനാവാത്ത ഹൃദ്യ ഗാനങ്ങളുടെ ഒരു നിര തന്നെ അന്നുണ്ടായി. ഉത്സവഗാനങ്ങള്‍, ആര്‍ദ്ര ഗീതങ്ങള്‍, ഓണപ്പാട്ടുകള്‍, വിഷാദ ഗാനങ്ങള്‍, വസന്ത ഗീതങ്ങള്‍(മാമാങ്കം പലകുറി, അരയന്നമേ തുടങ്ങിയ ഹിറ്റുകള്‍ ഉള്ള ഈ ആല്‍ബം മലയാള ഗാനശാഖക്ക് മറക്കാനാവാത്ത കുറേ ഗാനങ്ങള്‍ നല്‍കി), വിവിധ ഭക്തി ഗാനങ്ങള്‍ (വൃശ്ചിക മാസങ്ങളില്‍ തരംഗിണി ഇറക്കുന്ന അയ്യപ്പ ഭക്തി ഗാനങ്ങള്‍ ആ പവിത്ര മാസത്തിന്റെ ഒരു ഭാഗമായിരുന്നു) . എന്തുകൊണ്ടോ ആ വസന്ത കാലം അധികം മുന്നോട്ടു പോയില്ല. തരംഗിണി സ്റ്റുഡിയോക്ക് ശേഷം അത് തുടര്‍ന്ന് കൊണ്ടുപോകുവാന്‍ ആരും ഇല്ലാതായി എന്ന് പറയാം. പ്രതിഭകളുടെ ദൌര്‍ലഭ്യം ആവാം കാരണം.

 42. Sangeetham athalle ellam, film kandukondirikkumbol,sandharbhojithamaaya paattukal varumbol nammalkku aaswathikkan saadhikkum. Sangeetham ariyunnavanum athu aaswathikkan kazhivullavarkkum filmil paattu venam.. But EVIDE UPAYOGIKKANAM ENNARIYANAM….or EPPOL ?

 43. @ Emmanuel
  //എന്ടാണ് ഗിരിഷേ. ഗിരിഷ് പറയുന്നത് കേട്ടാല്‍ തോന്നും മലയാള സിനിമയില്‍ നിന്ന് പാട്ടുകള്‍ മാറ്റിയാല്‍ മലയാള സിനിമ പുരോഗതിയിലേക്ക് കുതിക്കുമെന്നു. ഇംഗ്ലീഷ് സിനിമകള്‍ പോലെയാണോ ഇവിടുത്തെ സിനിമകള്‍. അവരുടെ കഥ സന്ദര്‍ഭങ്ങള്‍ വേറെ, തീം വേറെ. //
  I am sorry I can’t understand what r u talking about. Jus check out the list from imdb U ll understand how many Malayalam movies are copied from English.

  @Babu Alex
  //Oscar-winning musical ആയ ” The Sound of Music ” ഇംഗ്ലീഷ് തന്നെ അല്ലേ? Titanic ലെ ” Every night in my dreams ” ഒക്കെ മലയാളികള്‍ വളരെ ഇഷ്ടപ്പെട്ട ഗാനം അല്ലേ?//
  Not only movie SoM is copied but it’s super-hit song “My favourite things” (thannam thaanam – Ilayaraja for Yatra) also ripped off by us. Have u listened to ‘Oru Venal Puzhayil’ . If not, listen to it then play the song ‘Every night’ from Titanic.

  I agree with Girish. Music is good only if it placed well. How many of u know Hans Zimmer. But I know most of u hv heard of MJ, Madonna, Akon, Britney etc. Do u get my point?

 44. Why comparing Malayalam with Hollywood. I guess the music and film Industry are independent in almost all the countries in the world and as u know some of the countries are smaller than our state!! (In Europe, Middle east & Asia Pacific)

  I forgot to mention Annu Malik (+ copy). Watch out his “adventures” in YouTube. 🙂

 45. @Salam_rocks
  //I am sorry I can’t understand what r u talking about. Jus check out the list from imdb U ll understand how many Malayalam movies are copied from English.?//
  അറിയാം സുഹൃത്തേ. അതിനു നോക്കേണ്ട കാര്യമൊന്നുമില്ല. ദാ പ്രിയദര്‍ശന്റെ ഏറ്റവും പുതിയ സിനിമ അറബിയും, ഒട്ടകവും, അതിന്റെ ആദ്യത്തെ സീനുകള്‍ എല്ലാം തന്നെ സെരെണ്ടിപിടി എന്നാ ഇംഗ്ലീഷ് ചിത്രത്തില്‍ നിന്ന് എടുത്തതാണ്. പക്ഷെ ഈ കോപികളെല്ലാം നമ്മുടെ രീതിക്ക് പറ്റിയ കഥകള്‍ തന്നെയാണ്. കോമഡി, റോമന്‍സ് അല്ലെങ്കില്‍ ഫാമിലി. അല്ലാതെ മിഷന്‍ ഇമ്പോസ്സിബ്ലെ/അവതര/ജുരസ്സിക് പാര്‍ക്ക്‌/എവില്‍ ഡെഡ്/മട്രിക്ഷ് ഒന്നുമല്ലെല്ലോ അവര്‍ കോപ്പി അടിച്ചത്….

  @Shaju K.S
  യേശുദാസിന്റെ പ്രതാപ കാലത്ത് അങ്ങനൊരു സംഗീത മേഖല ഉണ്ടാരുന്നു. നല്ല ഗാനങ്ങള്‍ ആയിരുന്നു അതെല്ല. കൂടാതെ അയ്യപ്പ ഗാനങ്ങള്‍/Christmas ഗാനങ്ങള്‍ ഒക്കെ പുരെതിരെക്കിയിരുന്നു. ഒരു കാലത്ത് ഇന്ത്യില്‍ ഒരു പോപ്‌ തരംഗം വന്നിരുന്നു. Alisha/Daler Mehindi/Baba Sehgal/falguni pathak/Shaan/അങ്ങനെ കുറിച്ചു പേര്‍…പിന്നെ അതിന്റെ നിലവാരം കുരെഞ്ഞെതോടെ അതിനു Demand ഇല്ലാതെ ആയി.

  ഏതായാലും ഇന്ദുലേഖ ഗാനങ്ങള്‍ക്ക് വേണ്ടി ഒരു ചര്‍ച്ച തുടെങ്ങി വെച്ചത് അഭിനന്ദനം അര്‍ഹിക്കുന്നു. സിനിമ ഗാനങ്ങളുടെയും, ആല്‍ബങ്ങളുടെയും അവലോകനം തുടെങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നു. അപ്പോള്‍ അസ്വടകര്‍ക്ക് പുതിയ സംഗീത അല്‍ബുങ്ങളെ കുറിച്ച അറിവ് കിട്ടിയേനെ.

 46. @babu alex

  ബാബു ചേട്ടന്‍ എല്ലാം ജനിക്കുന്നതിനു മുന്‍പ് തന്നെ യൂറോപ്പിലും അമേരിക്കയിലും ഉള്ള യൂണിവേഴ്സിറ്റികളില്‍ ആഴത്തിലുള്ള ഒരു പഠന വിഷയമായിരുന്നു സിനിമ . റഷ്യയില്‍ ഐസന്‍സ്ട്ടയിനും കുളെ ഷോവും ചലച്ചിത്ര സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കുകയും അവയെ സിനിമയിലേക്ക് എഴുതി ചേര്‍ക്കുകയും ചെയ്തിരുന്നു . സിനിമ ഒരു ഭാഷയാണെന്ന് കണ്ടറിഞ്ഞതും അതിനൊരു അടിസ്ഥാന വ്യാകരണവും സോവിയറ്റ്‌ യൂണിയനില്‍ രചിച്ചു ……വ്യാകരണം അവിടെ നില്‍ക്കട്ടെ .
  //പിന്നെ നമ്മുടെ യേശുദാസും വയലാറും ദേവരാജനും ഒക്കെ സിനിമ ഇല്ലായിരുന്നു എങ്കിലും ഈ പ്രൊഫഷനില്‍ തന്നെ എത്തുമായിരുന്നു എന്നൊക്കെ എങ്ങനെ പ്രവചിക്കാന്‍ പറ്റും? ദേവരാജന്‍ പറവൂര് വല്ല പലചരക്ക് കടക്കാരനോ , വയലാറ് ഏതെങ്കിലും പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയോ , ദക്ഷിണാമൂര്‍ത്തി സ്വാമി വൈക്കത്തെ മേല്‍ശാന്തിയോ ഒക്കെ ആയി പോവില്ലായിരുന്നു എന്നാരു കണ്ടു?//
  സിനിമാപ്പാട്ട് ഇല്ലാത്ത ഒരു സമൂഹത്തില്‍ സംഗീതത്തിന് ഒരുപാട് വേറെ സാധ്യതകള്‍ ഉണ്ടാകുമെന്നും കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ അപ്പോഴും ഉണ്ടാകും എന്നാണു ഞാന്‍ പറഞ്ഞത് . എസ പി ബിയും , യേശുദാസും എല്ലാം സിനിമാപ്പാട്ട് ഇല്ലാത്തതിന്റെ പേരില്‍ മാത്രം വീട്ടില്‍ ചൊറിയും കുത്തിയിരിക്കേണ്ടി വരും എന്ന മണ്ടന്‍ സിദ്ധാന്തത്തെ ഖണ്ടിക്കുക മാത്രമാണ് ഞാന്‍ ചെയ്തത് .. അല്ലാതെ സ്പെസിഫിക് ആയി ഓരോരുത്തര്‍ എവിടെയൊക്കെ എത്തിയേനെ എന്ന് വാദിക്കുകയായിരുന്നില്ല . അത് നമുക്ക് ആര്‍ക്കും പറയാന്‍ പറ്റില്ല ഈ യേശുദാസിന് അഞ്ചു വയസില്‍ പോളിയോ പിടിച്ചാല്‍ ചിലപ്പോള്‍ അദ്ദേഹം പാടില്ലായിരിക്കും , ദേവരാജനെ സംഗീതം പഠിക്കാന്‍ വിട്ടില്ലെങ്കില്‍ ആദ്ദേഹം ഒരിക്കലും സിനിമയില്‍ എത്തില്ലായിരിക്കും

  //ജനങ്ങളിലേക്ക് എത്തും. കലസ്സിക്കള്‍ മ്യൂസിക്‌ സാധാരണ ജനങ്ങള്‍ക്ക്‌ ദുര്ഗ്രാഹ്യമാണ്//
  ഇത്തിരി ക്ലാസിക്കല്‍ ആയാലും നല്ല ഗാനങ്ങള്‍ സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തും കേട്ടോ . ഉദാ: ശങ്കരാഭരണം ( 1980 ) സകല ജനകീയ ചായക്കടകളിലും ബാര്‍ബര്‍ഷോപ്പ്കളിലും ആ കാലത്ത് നിറഞ്ഞു നിന്നു കടിച്ചാല്‍ പൊട്ടാത്ത പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആ ഗാനങ്ങള്‍ . ( ഓംകാരനാദാനു , മാനസസഞ്ചരരേ , രാഗം താനം പല്ലവി ,സാമജവരഗമനാ , ശങ്കരാ നാദശരീര ) ആ classical സംഭവങ്ങള്‍ക്ക് ഈ കൊച്ചു മലയാളത്തില്‍ ഇത്ര ജനപ്രിയത നേടിക്കൊടുത്തത് ആ സിനിമ തന്നെ ആയിരുന്നു എന്ന് പറയാന്‍ ഞാന്‍ അര ക്ഷണം പോലും ശങ്കിക്കില്ല .//
  താങ്കള്‍ ഇതെങ്ങോട്ടു ആണ് കൊണ്ട് പോകുന്നത്. ലോകത്ത് ഇന്നേ വരെ ആരും ക്ലാസിക്കല്‍ ബേസ് ഉള്ള ഒരു പാട്ട് ഇഷ്ടപ്പെട്ടിട്ടില്ല എന്നല്ലല്ലോ ഞാന്‍ പറഞ്ഞത്. എല്ലാ സമൂഹത്തിലും ലളിത സംഗീതമാണ് കൂടുതല്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് എന്ന ജനറല്‍ ആയുള്ള കാര്യമാണ്. അത് താങ്കളും സമ്മതിക്കില്ലേ ?

 47. //എന്ടാണ് ഗിരിഷേ. ഗിരിഷ് പറയുന്നത് കേട്ടാല്‍ തോന്നും മലയാള സിനിമയില്‍ നിന്ന് പാട്ടുകള്‍ മാറ്റിയാല്‍ മലയാള സിനിമ പുരോഗതിയിലേക്ക് കുതിക്കുമെന്നു. ഇംഗ്ലീഷ് സിനിമകള്‍ പോലെയാണോ ഇവിടുത്തെ സിനിമകള്‍. അവരുടെ കഥ സന്ദര്‍ഭങ്ങള്‍ വേറെ, തീം വേറെ. //
  ഞാന്‍ നേരത്തെ പറഞ്ഞല്ലോ ഇന്ന് കാണുന്ന മിക്ക സിനിമകളിലും പാട്ടുകള്‍ ഇല്ലാതായി എന്നതുകൊണ്ട് അതിനു പ്രത്യേകിച്ച് ഒരു ക്വാളിറ്റി ഒന്നും വരാന്‍ പോണില്ല. പാട്ടുകള്‍ ചെര്‍ക്കുന്നവര്‍ ചേര്‍ക്കട്ടെ. നമ്മള്‍ ജനിച്ചത്‌ മുതല്‍ കാണുന്ന കച്ചവട സിനിമകള്‍ നമുക്ക് തെറ്റായ സിനിമാ വിദ്യാഭ്യാസം ആണ് തന്നുകൊണ്ടിരിക്കുന്നത് അങ്ങനെ നമ്മുടെ മനസ്സില്‍ വേരുറപ്പിച്ചു പോയ സങ്കല്‍പം ആണ് പാട്ടുകള്. അത് എത്രമേല്‍ ഒരു നല്ല സിനിമക്ക് അനാവശ്യ വസ്തുവാണ് എന്ന് പറയാന്‍ ആണ് ഞാന്‍ ശ്രമിച്ചത് . സിനിമാ പാട്ടുകളോടുള്ള ഈ വികാരപരമായ സമീപനത്തെ പൊളിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. നിങ്ങള്‍ പറയുന്ന പോലെ ഒരു ഹോളി വുഡ് അനുകരണം ഒന്നുമല്ല ഞാന്‍ ആവശ്യപ്പെടുന്നത് അവിടെ നടക്കുന്ന കാര്യങ്ങളിലേക്ക് നോക്കാന്‍ പറഞ്ഞുള്ളൂ. ഹോളി വുഡ് ഒക്കെ അനുകരിച്ചു അടുത്ത കാലത്ത് ഒരുപാട് സിനിമകള്‍ ഇറങ്ങിയല്ലോ. നോണ്‍ ക്രീമിലെയര്‍ (ഹഹഹ ) ജാടയും വച്ച് …നവീനമെന്നു അവകാശപ്പെടുമ്പോഴും തീരെ പിന്‍ തിരിപ്പന്‍ ആശയങ്ങള്‍ തന്നെയാണ് അവരും പിന്‍ പറ്റുന്നത് . പാട്ടുകളും , സ്ത്രീ വിരുദ്ധതയും , ന്യൂനപക്ഷ വിരുദ്ധതയും ഒക്കെ ഒരു അമ്പതു കൊല്ലത്തിനു മുന്പെന്ന പോലെ അതിലും കാണാം !

 48. സിനിമയില്‍ പാട്ടുകള്‍ വേണോ എന്നതാണ് ചോദ്യം? സിനിമയില്‍ പാട്ടുകള്‍ ഇല്ലെങ്കില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഉണ്ട് എന്ന് പറയേണ്ടി വരുന്നിടങ്ങളില്‍, വരുന്ന സന്ദര്‍ഭങ്ങളില്‍ സിനിമയില്‍ പാട്ടുകളാവാം എന്നാണു എനിക്ക് തോന്നുന്നത്. പക്ഷെ കുഴപ്പം പാട്ടിനു വേണ്ടി സന്ദര്‍ഭങ്ങള്‍ manipulate ചെയ്യുന്നിടത്താണ്. അതില്‍ പഴയകാല മലയാള ചിത്രങ്ങളും വ്യത്യസ്തങ്ങള്‍ ആയിരുന്നില്ലല്ലോ. പക്ഷെ അന്നതിനെ സഹിച്ചത് അവയുടെ ശില്പ ഭദ്രത കൊണ്ടും സംഗീത ഗുണം കൊണ്ടും ആയിരുന്നിരിക്കും എന്നെനിക്ക് തോന്നുന്നു. ശ്രീ. പ്രേം നസീര്‍ investigative ഓഫീസര്‍ ആയി വന്നിരുന്ന ചിത്രങ്ങളില്‍ ഒക്കെ ഉണ്ടാക്കിയെടുത്തിട്ടുള്ള ഗാന സന്ദര്‍ഭങ്ങള്‍ ഇന്നും ചിരിക്ക് വക നല്‍കുന്നത് തന്നെയാണ്. പിന്നെ നമ്മെ പിടിച്ചിരുത്തുന്നത് ശ്രീകുമാരന്‍ തമ്പി സാറിന്റെ രചനാ വൈദഗ്ധ്യവും ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സംഗീത വൈഭവവും dasettante aalaapana shudhiyum തന്നെയാണ് . വരികള്‍ക്കും വാക്കുകള്‍ക്കും അത് പ്രദാനം ചെയ്യുന്ന അര്‍ത്ഥത്തിനും അനുഗുണമായ സംഗീത സമ്പ്രദായം ആയിരുന്നു അന്ന് പിന്തുടരുന്നത്.(അകലെ…നീലാകാശം..ഓര്‍ക്കുക. നീലാകാശത്തിന്റെ ഗഹനതയും അകലവും നമ്മില്‍ ഉണര്‍ത്തുന്ന സംഗീതം. ശകുന്തള എന്നാ ചിത്രത്തിലെ പ്രിയതമാ.. എന്നാ ഗാനം ഓര്‍ക്കുക;ശകുന്തള കാട്ടില്‍ നിന്നാണ് പ്രിയതമനെ തേടുന്നത്. അതുക്നോടത്രേ ആ പ്രിയതമന്‍ ഇത്ര ഉച്ച സ്ഥായിയിലും ദീര്‍ഘത്തിലും ആയിപ്പോയത്. പൊന്‍വെയില്‍ മണി ക്കച്ചയും സ്വര്‍ണ പീതാംബരവും നമ്മുടെ മനസ്സില്‍ അഴിഞ്ഞു വീഴുന്ന അനുഭവം ജനിപ്പിക്കാന്‍ സ്വാമികള്‍ക്ക് കഴിയുന്നു. സ്വര്‍ണ സിംഹാസനത്തില്‍ കയരിയിരിക്കുന്നവന്‍…..പോലുള്ള ഹാസ്യാത്മക ഗാനങ്ങള്‍ ഉണ്ടാകുമ്പോഴും അവ രാഗാനുബന്ധിയായി തന്നെ ജനിച്ചിരുന്നു.ഇങ്ങനെ എത്ര ഉദാഹരണങ്ങള്‍) അന്നത്തെ സംഗീത സംവിധായകരെയും രചയിതാക്കളെയും പരിശോധിച്ചാല്‍ അവര്‍ക്ക് അവരവരുടെ മേഘലകളില്‍ എത്ര ആഴത്തിലുള്ള പരിജ്ഞാനം ഉണ്ടാകും എന്നത് നമുക്ക് വ്യക്തമാകും. കേവലം സിനിമാ ഗാന സംവിധാനം അല്ലെങ്കില്‍ സിനിമാ പാട്ടെഴുത്ത് എന്നതിനപ്പുറം സംഗീതത്തിലും സാഹിത്യത്തിലും അവര്‍ അവരുടെ തെരോടിചിരുന്നവരായിരുന്നു.
  പിന്നീട് തലമുറകള്‍ മാറി വന്നപ്പോള്‍ അതിന്റെ ആഴവും പരപ്പും കുറഞ്ഞു വരുന്നു എന്ന് കാണാം. എന്തിനേറെ അര്‍ജുനന്‍ മാഷ്‌ പോലും തന്റെ പൂര്‍വ്വ സൂരികളുടെ എഴയാലത്തെതില്ല എന്നാണു എന്റെ അഭിപ്രായം. അതിന്റെ അധോഗമനം സമീപകാലത്ത് അതിന്റെ ഏറ്റവും ആഴത്തില്‍ എത്തി എന്നാണു എനിക്ക് തോന്നുന്നത്. വാളെടുത്തവന്‍ എല്ലാം വെളിച്ചപ്പടന്മാരായി മാറുന്ന ഒരു കാലം( ശ്രീ.എം.ജി. ശ്രീകുമാറിന്റെ ഒക്കെ സംഗീത സംവിധാനത്തില്‍ പിറന്നു വീണ ഗാനങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. എന്തിനേറെ നാദിര്‍ഷാ വരെ സംഗീത സംവിധായകനാണല്ലോ) ഇതൊക്കെ തന്നെയാണ് മലയാള ചലച്ചിത്ര ഗാന ശാഖയ്ക്ക് സംഭവിച്ച അപചയവും.
  പരമാവധി വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നതാണ് തങ്ങളുടെ കഴിവിന്റെ അളവുകോല്‍ എന്ന് ധരിച്ചു വശായ സംഗീത സംവിധായകര്‍ ഗാനങ്ങളുടെ ശ്രവണ സുഭഗത വലിയൊരളവുവരെ നശിപ്പിക്കുന്നു എന്നതാണ് സത്യം. മറ്റൊന്ന് എനിക്ക് തോന്നിയിട്ടുള്ളത് സാന സ്രഷ്ടാക്കള്‍ തമ്മിലുള്ള ആത്മബന്ധമാണ്. ഗാനരചയിതാവും സംഗീത സംവിധായകനും ഗായകരും ദിവസങ്ങളോളം ഒരേ മനസ്സോടെ പ്രയത്നിച്ചപ്പോഴായിരുന്നു മലയാളതില നിത്യ ഹരിത ഗാനങ്ങള്‍ ഒക്കെയും പിറവിയെടുത്തത്. സാങ്കേതിക വിദ്യയുടെ കടന്നു വരവ് അതിന്റെ രീതി ശാസ്ത്രങ്ങള്‍ മാറ്റിയെഴുതിയിരിക്കുന്നു. പരസ്പരം കാണാതെ, അറിയാതെ, സാംസ്കാരിക പരിസരങ്ങള്‍ ലവലെല്ഷം പരിചയമില്ലാതെ അതുകൊണ്ട് തന്നെ ആത്മബന്ധത്തിന്റെ അര്‍ഥം അറിയാതെ ഒത്തു ചേരുമ്പോള്‍ ഗാനങ്ങള്‍ക്കും ആ ഗതി തന്നെയാകും(‘ഉറുമി’ പ്രദര്‍ശന ത്തിനെത്തിയ സമയത്ത് സൂര്യ ടി.വി.യില്‍ കണ്ട ഒരു ഷോ ഓര്‍മ്മവരുന്നു. അതില്‍ ആ നാടന്‍ പാടു പാടിയ ഗായകനെ പരിചയപ്പെടുത്തിക്കൊണ്ട് സംഗീത സംവിധായകന്‍ അഭിമാന പുരസ്സരം ഉരചെയ് വത് കണ്ടു നാം ‘ഇന്നാണ് ഞാന്‍ ഇയാളെ ആദ്യമായി കാണുന്നത്’)
  എങ്കിലും മലയാളത്തില്‍ ഇപ്പോഴും ഇടയ്ക്കിടക്കെങ്കിലും ശ്രവണ സുഭാങ്ങലായ ഗാനങ്ങള്‍ കാര്‍ മേഘാ ങ്കിതാ കാശത്തില്‍ രജത രേഖകള്‍ എന്നപോലെ ഉണ്ടാകുന്നുണ്ട് എന്നെനിക്ക് തോന്നുന്നു. മോഹന്‍ സിതാരയും ഔസേപ്പച്ചനും ഒക്കെ ആ പഴയ സുവര്‍ണ കാലഘട്ടത്തിന്റെ ചെറിയ അനുരണനങ്ങള്‍ ഇപ്പോഴും നമ്മില്‍ ഉണര്‍ ത്തുന്നുണ്ട് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. (ഈ അടുത്ത കാലത്ത് കേട്ട ബ്യൂട്ടിഫുള്ളിലെ ‘മഴനീര്‍ തുള്ളികള്‍…’ ഒരു നല്ല ഗാനം ആയിരുന്നില്ലേ).പിന്നെ നേരത്തെ സൂചിപ്പിച്ച സാങ്കേതിക വിദ്യയുടെ വളര്ച്ച നമ്മെ കൂടുതല്‍ അന്യഭാഷാ ഗാനങ്ങള്‍ കേള്‍ക്കാന്‍ അവസരങ്ങള്‍ തരുന്നുണ്ട്. മറ്റൊന്ന്, മലയാള ഗാനങ്ങള്‍ ആസ്വദിക്കുന്നത് ഔട്ട്‌ ഓഫ് ഫാഷന്‍ ആയി കരുതുന്ന ഒരു സമൂഹം ഇവിടെ നിലനില്‍ക്കുന്നു എന്നുള്ളതാണ്.ഇങ്ങനെ പല കാരണങ്ങള്‍ സമകാലിക മലയാള ഗാനങ്ങളുടെ അപചയത്തിന് കാരണമായി നമുക്ക് ചൂണ്ടിക്കാട്ടാനാവും എന്ന് തോന്നുന്നു. (മുകളില്‍ എവിടെയും ശ്രീ വയലാറിനെയും ഭാസ്കരന്‍ മാഷിനെയും ബാബുരാജിനെയും സൂചിപ്പിച്ചില്ല.ക്ഷമിക്കുക)
  ഇതുമായി ബന്ധപ്പെടുത്തി പറയേണ്ട മറ്റൊരുകാര്യം സംഗീതം എന്നാല്‍, പ്രത്യേകിച്ച് ലളിത സംഗീതം എന്നാല്‍ സിനിമാ ഗാനങ്ങള്‍ ആണെന്ന ഒരു തെറ്റിധാരണ നമ്മില്‍ ഉണ്ടായിട്ടുണ്ട് എന്നതാണ്. തരംഗി ണിയുടെ ശുക്ര ദശയില്‍ പുറത്ത് വന്ന ലളിത ഗാനങ്ങളും ഉത്സവ ഗാനങ്ങളും നാം ചര്‍ച്ച ചെയ്യുന്ന ഇതൊരു സിനിമാ ഗാനങ്ങലെക്കാലും മേലെയല്ലേ. പലപ്പോഴും സിനിമ ആവശ്യപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ഗാനരച്ചയിതാക്കളെ ഏതെങ്കിലും ചില ചട്ടക്കൂട്ടില്‍ തലച്ചിടുകയല്ലേ ചെയ്യരുല്ലത്. മേല്‍ സൂചിപ്പിച്ച അവസരങ്ങളില്‍ അവര്‍ക്ക് ആ കേട്ട് പൊട്ടിച്ച് പുറത്ത് വരാന്‍ സാധിക്കുന്നു. ഇന്ന് മലയാളത്തില്‍ എവിടെയാണ് ലളിത ഗാനങ്ങള്‍ ജനിക്കുന്നത്. ശ്രവണ സുഭാഗമായ ഏതെങ്കിലും ഭക്തി ഗാനങ്ങള്‍ ഉണ്ടോ. ഇപ്പോഴുണ്ടാകുന്ന ഭക്തിഗാനങ്ങള്‍ കേട്ടാല്‍ ദൈവങ്ങള്‍ എഴുന്നേറ്റ് ഓടില്ലേ(ഇതൊരു മതവിശ്വാസിക്കും ‘മയില്പീലിയിലെ’ഗാനങ്ങള്‍ മറക്കാനാവുമോ? ഒരു നേരമെങ്കിലും… കേട്ടാല്‍ അതാസ്വടിക്കാത്ത ഏതെങ്കിലും അന്യ മത വിശ്വാസികള്‍ ഉണ്ടാകുമോ?) അപ്പോള്‍ അപചയം ചലച്ചിത്ര ഗാന രംഗത്ത് മാത്രമല്ല സംഭവിച്ചിട്ടുള്ളത്.
  എങ്കിലും സിനിമയില്‍ ഗാനങ്ങള്‍ വേണം എന്നാ കടും പിടുത്തം എന്തിനാ? ഇല്ലാതിരുന്നാല്‍ എന്താണ് കുഴപ്പം. മേല്‍ സൂചിപ്പിച്ചത് പോലെ സിനിമയെ സീരിയസ് അയി കൈകാര്യം ചെയ്യുന്ന സമകാലികര്‍ പോലും സിനിമയില്‍ ഗാനങ്ങള്‍ ഇല്ലെങ്കില്‍ എന്തോ സംഭവിക്കും എന്നാ വിശ്വാസക്കാര്‍ ആണെന്ന് തോന്നുന്നു. ശ്രീ അരവിന്ദനും ശ്രീ അടൂരും ഒക്കെ അവരുടെ സിനിമയില്‍ എത്ര ഗാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്(അടൂരിന്റെ നിഴല്കുത്തിലാണ് ആദ്യമായി ഒരു ഗാനം കേട്ടത് എന്നാണു എന്റെ വിശ്വാസം). കഥാ സന്ദര്‍ഭം ആവശ്യപ്പെടുന്ന unavoidable ആയ സന്ദര്‍ഭത്തില്‍ മാത്രം ഗാനങ്ങള്‍ മതി എന്നാണു എന്റെ പക്ഷം

  @ അംബിക
  ഞാന്‍ ശക്തമായി വിയോജിക്കുന്നു, അല്ല എതിര്‍ക്കുന്നു. ഓ എന്‍ വി യുടെ തൂലികയെ വാര്‍ധക്യം ബാധിച്ചു എന്നാ പ്രസ്താവനയെ. ആ സന്ദര്‍ഭത്തിന് തികച്ചും അനുഗുണമായ ഒരു ഗാനം തന്നെയാണത്. ഓരോ വരികളും പരിശോധിച്ചാല്‍ നമ്മുടെ സംസ്കാരവും സിനിമ ആവശ്യപ്പെടുന്ന സന്ദര്‍ഭവും ആഴത്തില്‍ മനസ്സിലാക്കിയ ഒരു തൂലികയില്‍ നിന്നും ഉതിരുന്നു വീണ വാക്കുകള്‍ തന്നെയാണത്. മലയാളത്തിലെ സമകാലികരില്‍ മറ്റാര്‍ക്കാണ് ആ വയസ്സനെക്കള്‍ മനോഹരമായി ആ ഗാനം എഴുതാനാവുക; പ്രണയത്തിലെ ‘പാട്ടില്‍ ഈ പാട്ടില്‍’ എന്നാ ഗാനം കേട്ടാല്‍ ആരാണ് പറയുക, ആ ചിന്തയ്ക്കും ഭാവനയ്ക്കും വാര്‍ധക്യം ബാധിച്ചു എന്ന.
  എന്തിനു ശരത്തിനെ അച്ഛനോട് താരതമ്യം ചെയ്യുന്നു. അയാളെ സമകാലികരായ ഗാനരചയിതാക്കളോട് താരതമ്യം ചെയ്യ്. അര്‍ത്ഥ രഹിതമായ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തു എന്തൊക്കെയോ പടച്ചു വിടുന്ന മറ്റാരെക്കാളും എത്രയോ ഭേദമാണയാള്‍. അര്‍ത്ഥരഹിതമായ എന്തെങ്കിലും അയാള്‍ തന്നിട്ടുണ്ടോ? നാമൊക്കെ പാടിപ്പുകഴ്ത്തുന്ന ശ്രീ. ഗിരീഷ്‌ പുത്തന്ചെരിയെ ഒന്ന് വിശകലം ചെയ്യ്, അദ്ദേഹത്തിനെ മനോഹരേ ഗാനങ്ങളെ മറക്കാതെ തന്നെ പറയട്ടെ, മലയാള ചലച്ചിത്ര ഗാന ശാഖയെ കള ങ്കിത മാക്കിയ എത്ര അബദ്ധ രചനകള്‍ അയാളുടെ തൂലികയില്‍ നിന്നും ജനിചിട്ടുന്ദ്.( ശരത്തിനെ ശ്രീ. പുതന്ചെരിക്ക് മുകളില്‍ പ്രതിഷ്ടിക്കാനുള്ള സാഹസ ഉദ്യമം അല്ല ഇത്)

 49. കാറില്‍, മൃദു സംഗീതം പൊഴിക്കുന്ന നല്ല ഗാനങ്ങള്‍ കേട്ട് മിതമായ സ്പീഡില്‍ ഡ്രൈവ് ചെയ്യുക എന്നത് തന്നെ വളരെ സുഖമുള്ള ഒരു കാര്യമാണ്..അംബിക

  ഒന്ന് തിരുത്തിക്കോട്ടെ കാറൊക്കെ ഇപോഴും ഞങ്ങളെ പോലുള്ള ആളുകള്‍ക്ക് കയ്യെത്ത ദൂരത്താണ്. രാവിലെ എന്റെ ഗ്രാമതിലുടെ ഓടുന്ന പ്രൈവറ്റ് ബസില്‍ സാഗരങ്ങളേ പാടി ഉണര്തിയും ഓട്ടോയില്‍ അല്ലിയാമ്പല്‍ കടവിലെ വള്ളവും തുഴഞ്ഞു മൊബൈലിലെ താനെ പുവിട്ട രാഗവുമായി ഒരു രാത്രി കൂടി മലയാള സംഗീതവുമായി വിടവങ്ങാത്ത മലയാളി ഉണ്ടോ ?

  ഗിരിഷ് താങ്കള്‍ ഈ പറയുന്ന ലളിത ഗാനങ്ങളും മറ്റും മറ്റും പണം കൊടുത്തു വാങ്ങി കേള്കരുണ്ടോ? പാശ്ചാത്യ സംഗീതം പോലും. എന്തിനും ഏതിനും സയിപിന്ടെ കുലതോട് compare ചെയ്താലേ നമ്മുടെതിനു വിലയുണ്ടാവു എന്നുണ്ടോ ? നമ്മുടെ സംഗീതം ഉറപയിട്ടും സയിപിന്ടെ ചെവി തല കേള്പികത ഉച്ചസ്ഥായി സന്ഗീതതെകളും ഏറെ ഏറെ മുകളില്‍ ആണ് . കരനടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഗസലുകളും തുടങ്ങി ഇങ്ങു മലയാള സംഗീതം വരെ കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ച നമ്മള്‍ പുണ്യം ചെയ്ത ജന്മങ്ങള്‍ ആണ് . സയിപോകെ ഇത് കണ്ടു അസൂയ പെടുന്നുണ്ടാവണം. എന്തിനു യേശുദാസ് ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ തന്നെ ജീവിച്ചു എന്നുള്ളത് തന്നെ അഭിമാനമായി ഞാന്‍ കരുതുന്നു ..

  പിന്നെ തരംഗിണിയുടെ കാര്യം യേശുദാസ് എന്ന പേരില്‍ മാത്രം ആണ് അത് നില നിന്നത്. പണ്ട് പാടിയ പാട്ടില്‍ പോലെ മനോഹര ലളിത ഗാനങ്ങള് ഉണ്ടായി പക്ഷെ അതും ലാഭകരം ആയിരുന്നില്ല എന്ന് മാത്രം. സിനിമ സംഗീതത്തില്‍ നിന്നും വേറിട്ട്‌ നില്‍കാന്‍ അന്നും ഇന്നും ഭക്തി ഗാന ശാഘക്ക് മാത്രമേ കഴിയുന്നുള്ളൂ. സിനിമയില്‍ കൃത്യമായി പ്ലേസ് ചെയ്തില്ലെങ്കിലും നല്ല ഗാനം ആണെങ്കില്‍ ശ്രവണ സുഖം ഉണ്ടെങ്കില്‍ ഒന്ന് കണ്ണടച്ചിരുന്നാല്‍ ആ ഗാനം ആസ്വടികാം എന്ന് തോനുന്നു. ഇത്ര മധുരികുമോ പ്രേമം , ഇ പുഴയും സന്ധ്യകളും , എന്തിഷ്ടമാനെനികെന്നോ ഈ ഗ്രാമം തുടങ്ങിയവ ഉദാഹരണം. ഇന്നത്തെ സിനിമകളില്‍ പാടുകള്‍ ഉണ്ടായില്ലെങ്കില്‍ ഒന്നും സംഭാവികില്ല എന്ന ഗിരിഷിണ്ടേ വാദത്തെയും അങ്ങേഗരികാന്‍ വിഷമം ഉണ്ട്. ചില നല്ല പാടുകള്‍ കൂടി ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്നത്തെ മലയാളം സിനിമ കാണാന്‍ കുറെ പേര്‍ കൂടി തിയെടരില്‍ കയരില്ലയിരുന്നു. പല പഴയ പാടുകളും remix എന്ന പേരില്‍ പുതിയ സിനിമകളില്‍ ചെര്കുന്നത് തന്നെ ഒരാളെ കൂട്ടല്‍ പരിപാടി അല്ലെ. spb യും yesudasumokke സിനിമ പാടുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ പോലെ എല്ലാവരും അറിയുന്നവര്‍ ആയി മാരില്ലയിരുന്നു സുഹൃത്തേ. ശ്രേയ ഘോഷലിനെ പോലുള്ളവരെ നമ്മളൊന്നും അറിയുക പോലും ഉണ്ടാകുമായിരുന്നില്ല . കവിതകളും മറ്റും വേണുഗോപാലിനെ പോലുള്ളവര്‍ മനോഹരമായി ആലപിച്ചു ആല്‍ബങ്ങള്‍ ആയി ഇറകിയിട്ടുണ്ട്. ലളിത സംഗീതം ..എന്നിട്ടും വാങ്ങി കേള്‍ക്കാന്‍ ആളില്ല .

 50. ചാപ്പാകുരിശ്‌ സിനിമയില്‍ ഗാനങ്ങള്‍ സിനിമയുടെ പ്രൊമോഷന്‌ വേണ്ടി മാത്രം ചിത്രീകരിച്ചതും സിനിമയില്‍ ആ ഗാനങ്ങള്‍ ആസ്വാദനത്തിന്‌ തടസ്സം സൃഷ്ടിക്കാത്ത രീതിയില്‍ പ്ലേസ്‌ ചെയ്‌തതും മലയാളത്തിന്‌ മികച്ച മാതൃകയാണ്‌.

 51. athinidak വേറെ ഒന്ന്‍ ചോദിക്കട്ടെ ഇ സിനിമ രണ്ടര മണിക്കൂര്‍ തന്നെ വേണമെന്ന്‍ എന്താ ഇത്ര നിര്‍ബന്ധം ??? ആര്‍ക ഇത്ര നിര്‍ബന്ധം ??? അങ്ങനെ നിയമം ഉണ്ടോ ? ഒരു kayyoppum ചുരുക്കം ചില സിനിമകളും അല്ലാതെ baaki എല്ലാം രണ്ടര മണിക്കൂര്‍ ആണല്ലോ. ഇതെന്തുവാ ????? മലയാള സിനിമയില്‍ പാട്ട് ആവശ്യമുള്ളിടത്ത് പാട് കൊടുകുക തന്നെ വേണം അല്ലാതെ പാട്ട് nirakkan വേണ്ടി പാട്ട് കൊടുക്കരുത്.

 52. @Girish
  \\സിനിമ ഒരു ഭാഷയാണെന്ന് കണ്ടറിഞ്ഞതും അതിനൊരു അടിസ്ഥാന വ്യാകരണവും സോവിയറ്റ്‌ യൂണിയനില്‍ രചിച്ചു //
  ” മാര്‍ക്സിയന്‍ സൌന്ദര്യ ദര്‍ശനം ” എന്നോ മറ്റോ ഒരു പൊത്തകം എഴുതിയ ചന്ദ്രചൂടനോ ഇന്ദുചൂടനോ അങ്ങനെ ഒരാളെ നമ്മുടെ അന്തരിച്ച ശ്രീ. കൃഷ്ണന്‍ നായര്‍ സര്‍ ഇടയ്ക്കു ഒന്ന് വാരി വിടുമായിരുന്നു. അങ്ങനെ വല്ലതും ആണോ ഈ പഴേ സോവിയറ്റ് വ്യാകരണവും? ഏതായാലും വ്യാകരണം prepare ചെയ്ത പാത്രത്തിന്റെ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍. ഏട്ടിലെ പശു അവിടെ തന്നെ നിക്കട്ടെ സുഹൃത്തേ . ഏഴടി നീളം , നാലടി വീതി എന്നൊക്കെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ട ഒന്നല്ല സിനിമയും സാഹിത്യവും ഒക്കെ .

  \\പിന്‍ തിരിപ്പന്‍ ആശയങ്ങള്‍ തന്നെയാണ് അവരും പിന്‍ പറ്റുന്നത് . പാട്ടുകളും , സ്ത്രീ വിരുദ്ധതയും , ന്യൂനപക്ഷ വിരുദ്ധതയും //
  റൂട്ട് മനസ്സിലായി ട്ടോ 🙂

 53. @Sujith
  //പിന്നെ തരംഗിണിയുടെ കാര്യം യേശുദാസ് എന്ന പേരില്‍ മാത്രം ആണ് അത് നില നിന്നത്. പണ്ട് പാടിയ പാട്ടില്‍ പോലെ മനോഹര ലളിത ഗാനങ്ങള് ഉണ്ടായി പക്ഷെ അതും ലാഭകരം ആയിരുന്നില്ല എന്ന് മാത്രം// –
  70-കളുടെ അവസാനം മുതല്‍ ഏതാണ്ട് 90-കളുടെ ആദ്യം വരെ എല്ലാവര്‍ഷവും ഹിറ്റ്‌ ആല്‍ബങ്ങള്‍ ഇറക്കികൊണ്ടിരുന്ന തരംഗിണി ലഭാകരമായിരുന്നില്ല എന്നൊക്കെ കണ്ണും പൂട്ടി അങ്ങ് പറഞ്ഞുകളയല്ലേ. അക്കാലത്തൊക്കെ തരംഗിണി ലാഭത്തില്‍ തന്നെയായിരുന്നു.മേല്‍ സൂചിപ്പിച്ചപോലെ പ്രതിഭാ ദാരിദ്യം ആയിരിക്കാം ഹിറ്റുകള്‍ സമ്മാനിക്കാന്‍ പിന്നീട് കഴിഞ്ഞില്ല.

  തരംഗിണി തുടങ്ങിവച്ച ആ ട്രെന്‍ഡ് ആരും മുന്നോട്ടു കൊണ്ടുപോയില്ല. രഞ്ജിനി, ജോണി സാഗരികയൊക്കെ പോലെ യുള്ള പിന്ഗാമി കള്‍ക്ക് സിനിമാ ഗാനങ്ങളോട് മാത്രമായി പ്രിയം. ഈസ്റ്റ് കോസ്റ്റ് വിജയനെ പോലുള്ളവരൊക്കെ ആ ഒരു ട്രെന്‍ഡ് വീണ്ടും കൊണ്ട് വരാന്‍ ശ്രമിച്ചു. ഓര്‍മ്മക്കായി, ആദ്യമായി …..എന്നൊക്കെ പറഞ്ഞു. പക്ഷെ എല്ലാം ഒരേ തരത്തിലുള്ള ഗാനങ്ങള്‍. ആള്‍ക്കാര്‍ക്ക് മടുത്തുപോയി.

  സിനിമാ സംഗീതത്തിനു തന്നെ ഇക്കാലത്ത് രക്ഷയില്ല. പിന്നെയാണ് ആല്‍ബങ്ങള്‍.

 54. //നാലടി വീതി എന്നൊക്കെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ ഒതുങ്ങേണ്ട ഒന്നല്ല സിനിമയും സാഹിത്യവും ഒക്കെ //
  വ്യാകരണം എന്നാല്‍ ചട്ടക്കൂട് എന്ന് സ്ഥൂല വീക്ഷണം നടത്തുന്നവര്‍ക്ക് തോന്നാം , സൂക്ഷ്മതയില്‍ അത് സൌന്ദര്യം ആണ്. താന്കള്‍ പറഞ്ഞത് ശരിയാണ് ഒരുകലയുടെയും ചട്ടക്കൂടുകളില്‍ ഒതുങ്ങുന്നതല്ല സിനിമ. സംഗീതവും, നാടകവും ചിത്രമെഴുത്തും എല്ലാം സിനിമയില്‍ ഒരളവില്‍ ഉണ്ട് . പക്ഷെ അതെല്ലാം അതിന്റെ തനത് രൂപത്തില്‍ വെട്ടി ചേര്‍ത്തു ഉണ്ടാക്കിയതല്ല. അങ്ങനെ നോക്കുമ്പോള്‍ എല്ലാ കലകള്‍ക്കും മുകളില്‍ നില്‍ക്കും സിനിമ. അല്ലാതെ പുത്തകത്തിലൂടെ പഠിക്കാന്‍ ഉള്ള ഒരു സംഭവം അല്ല ഇത് . വ്യാകരണം രചിച്ചു എന്നൊക്കെ പറയുമ്പോള്‍ അത് ഒരു കലയാണ്‌ എന്ന് തിരിച്ചറിഞ്ഞു അതിന്റെ (അസാധ്യതയുടെ )സാധ്യതകളെ കുറിച്ച് പഠിച്ചു എന്നാണു ഉദ്ദേശിക്കുന്നത് അല്ലാതെ നിയമ സംഹിത ഉണ്ടാക്കി പൊത്തകം പ്രകാശിപ്പിച്ചു എന്നല്ല !

 55. @NTK
  Spot on. ഗിരീഷ്‌ പുത്തഞ്ചേരിയുടെ മിക്ക ഗാനങ്ങളും വെറും ചവറു എന്ന് വിളിക്കപ്പെടാന്‍ പര്യാപ്തമായിരുന്നു. മലയാളത്തിലെ ഏറ്റവും overrated ഗാനരചയിതാവായിരുന്നു ശ്രീ ഗിരീഷ്‌. ശരത്തും തീരെ മോശമല്ല. അവിടവിടെ അച്ഛന്റെ ചില ഗുണങ്ങള്‍ കാട്ടുന്നു എന്ന് മാത്രം.

 56. സിനിമയില്‍ പാട്ട് വേണോ എന്ന് ചോദിക്കുന്നത് സിനിമയില്‍ കോമഡി വേണോ അന്ന് ചോദിക്കുന്നത് മാതിരിയല്ലേ? There are many movies spoiled with unnecessary comedy (if Bhasi-bhaadur in olden times and then suraj sn co in the current time). But there are many awesome movies where the comedy was integral to the plot. So it all comes down to how the ‘masala’ is added to the main dish. If it sticks out it is going to spoil the dish.

  I am in the same opinion as Girish and others. If songs did not get as good an exposure as in movies, it would have found another outlet. The easiest was movies and given the number (# of movies * # songs per movie), there was really no need to force an alternative outlet.

  BTW, you dont want govt to hear about this discussion. They will put ‘tax’ on cinema songs so that the non-cinema songs can compete (like the way they increased the duty on imported cycles to improve the local cycle manufacturing industry)

 57. we watch movies for entertainment. in that context songs catalyze the enjoyment by providing audible comfort and beautiful picturisation sequences!! For all movies it is not a must or sometimes it is not a need according the subject of the movie!!

 58. മലയാളത്തിലെ ഏറ്റവും overrated ഗാനരചയിതാവായിരുന്നു ശ്രീ ഗിരീഷ്‌. യോജിക്കാന്‍ വയ്യ സുഹൃത്തേ. മലയാളം കണ്ട നല്ല ഗാന രജയിതകളില്‍
  ഒരാള്‍ തന്നെ ആണ് ശ്രീ ഗിരിഷ് പുത്തഞ്ചേരി. സൂര്യകിരീടം വീണുടഞ്ഞു, നിലാവിന്റെ നീല ഭസ്മ, ഹരിമുരളിരവം , പിന്നെയും പിന്നെയും ,
  ആരോടും മിണ്ടാതെ , വരമഞ്ഞളാടിയ രാവിന്ടെ , എത്രയോ ജന്മമായി ,ഒരു രാത്രി കൂടി , കനകമുന്തിരികള്‍ , ആകാശദീപങ്ങള്‍ സാക്ഷി , ഇന്നലെ എന്റെ
  നെഞ്ചിലെ , എന്ത് പറഞ്ഞാലും എന്റേതല്ലേ , അമ്മമ മഴകാറിനു തുടങ്ങി എത്രയെത്ര ഗാനങ്ങള്‍ ..ആരെന്തൊക്കെ പറഞ്ഞാലും ഇങ്ങനെ കുറെ ഗാനങ്ങള്‍ മാത്രം മതി അദ്ദേഹത്തിണ്ടെ പ്രതിഭ അറിയാന്‍.

  ഓ എന്‍ വി യുടെ തൂലികയെ വാര്‍ധക്യം ബാധിച്ചു, അംബിക മറുപടി അര്‍ഹികത വാജകങ്ങള്‍. ആ വാര്‍ധക്യം ബാധിച്ച തൂലിക കൊണ്ടാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ മലയാളത്തിലെ മനോഹര ഗാനങ്ങള്‍ പിറകുന്നത്. ഒന്ന് കേട്ട് നോക്കു. ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്‍ ഋതുദേവതയായ് അരികില്‍ നില്ക്കെ ഒരു നാള്‍ ശുഭ രാത്രി നേര്‍ന് പോയി നീ മഞ്ജുതര ശ്രീ ലതിക ഗ്രഹത്തില്‍ …

  ഷാജു tharangini നഷ്ടത്തില്‍ ആയിരുന്നു എന്നാണ് എന്റെ അനുമാനം. ഗാനങ്ങള്‍ kondu നിര്‍മാതാവിന് ലാഭം ഉണ്ടാകി കൊടുത്ത കുറച്ചേറെ ചിത്രങ്ങള്‍ ഹിന്ദിയിലും തമിഴിലും ഉണ്ട് . സയിപിന്ടെ പരമ്പര ചിത്രങ്ങള്‍ വച്ച് നോകുമ്പോള്‍ നല്ല പാടുകളുമായി വരുന്ന ഇന്ത്യന്‍ ചിത്രങ്ങള്‍ ആശ്വാസം ആണ്. എന്ന് തുടങ്ങിയതാണ് അവരുടെ ക്ലിഷേ ചിത്രങ്ങളുടെ നീണ്ട നിര. എലിയന്‍ , പ്രേതം, action ..ഒരു വ്യത്യസ്തധയുമില്ലത കുറെ ചവറുകള്‍ അതിനിടയില്‍ വേറിട്ട
  ഗാന ശാഖ എന്നാ പേരില്‍ കുറെ കൂവി വിളികള്‍.

 59. മലയാള സിനിമയില്‍ പാട്ടുകള്‍ ആവശ്യമുണ്ടോ എന്നാ ഒരു ചര്‍ച്ച ഉയര്‍ന്നു വന്നത് തന്നെ വളരെ ശുഭോദര്‍ക്കമായ ഒരു കാര്യമായാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ അമ്പതു വര്‍ഷത്തെ മലയാള സിനിമ സംഗീതം കൊണ്ടുണ്ടായ ഗുണം നോക്കുക
  മലയാളത്തിലെ “ശുദ്ധ സംഗീതം” = സിനിമ പാട്ട്
  ലളിത സംഗീതം = സിനിമ പാട്ട്
  സോപാന സംഗീതം = സിനിമ പാട്ട്
  ശാസ്ത്രീയ സംഗീതം = സിനിമ പാട്ട്
  നാടോടി സംഗീതം = സിനിമ പാട്ട് (കലാഭവന്‍ മണി ആണിതില്‍ maestro )
  ഫ്യുഷന്‍ = സിനിമ പാട്ട്
  പോപ്‌ = സിനിമ പാട്ട്
  റാപ്പ്, റോക്ക്, ജാസ്, കണ്ട്രി ഈ വകയിലോക്കെയുള്ള സിനിമ പാട്ടുകള്‍ വേറെ. കഥകളിയും തെയ്യവും കഷ്ടിച്ച് രക്ഷപെട്ടു.

  വയലാര്‍, ദേവരാജന്‍, പി ഭാസ്കരന്‍ മുതലായ പ്രതിഭാശാലികളുടെ ഗാനങ്ങള്‍ നെഞ്ചിലേറ്റി നടക്കുന്നവര്‍ക്ക് സ്വാഭാവികമായും പ്രതിഷേധമുണ്ടാവും. അവരോടു എനിക്ക് വിനയപുരസ്സരം ചോദിക്കാനുള്ളത് പ്ലേ ബാക്ക് മുസിക് അല്ലാതെ മലയാളത്തിന്റെതായ ഒരു തനതു സംഗീതം ഇതാണ് എന്ന് പറയാന്‍ ഇവിടെ എന്താണുള്ളത് എന്നാണ്. അമ്പതു വര്ഷം മുന്‍പ് വരെ യാതൊരു സംഗീത ബോധവും പാരമ്പര്യവും ഇല്ലാതിരുന്ന ഒരു ജനത ആയിരുന്നില്ല കേരളത്തിലെത്. സിനിമ ഇവിടെ സംഗീതത്തെ പോപ്പുലര്‍ ആക്കി എന്ന് പറയുന്നതു ശുദ്ധ അസംബന്ധമാണ്. മറിച്ച് സിനിമയെ പോപ്പുലര്‍ ആക്കാന്‍ സംഗീതത്തെയാണ് ഉപയോഗിച്ചത്. സിനിമയില്‍ പാട്ടുകള്‍ ഉണ്ടാവുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ മലയാളത്തിലിറങ്ങുന്ന സിനിമയും അതിലെ പാട്ടുകളും നോക്കൂ, നയാ പൈസ ദാരിദ്രവും ദുഖവും പറഞ്ഞു നടക്കുന്ന യാതൊരു ജോലിയില്ലാത്ത നായകന്‍. പക്ഷെ സന്ദര്‍ഭം വന്നാല്‍ എല്ലാവിധ പക്കമേളത്തോടെയും കൂടി മനോഹരമായി പാടിക്കളയും! ഇത്ര നന്നായി പാടാന്‍ അറിയാമെങ്കില്‍ ഇയാള്‍ക്ക് വല്ല ഗാനമേളയിലെന്കിലും പാടി ജീവിച്ചു കൂടെ എന്ന് ഒരുത്തര്‍ക്കും തോന്നുന്നില്ല. എന്റെ വീടിന്റെ പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ കേട്ടിരിക്കാവുന്ന തരത്തില്‍ പാടാന്‍ കഴിയുന്നവര്‍ മൂന്നോ നാലോ പേര്‍ മാത്രമാണ്. പക്ഷെ സിനിമയില്‍ എല്ലാവരും പാടും. സിനിമയില്‍ സംഗീതം വകതിരിവോടെ ഉപയോഗിക്കാനറിയണമെങ്കില്‍ അത് ചെയ്യുന്നയാള്‍ക്ക് സംഗീതത്തെപ്പറ്റി മിനിമം ബോധം വേണം. അതിവിടെ എത്ര പേര്‍ക്കുണ്ട്. ഫിലിപ്പ് പറഞ്ഞതാണ്‌ ശരി. ഇവിടെ ഇറങ്ങുന്ന സിനിമകളിലോന്നും പാട്ടിനെ യാതൊരു ആവശ്യവുമില്ല. മൂത്രമൊഴിക്കാനും ചായ കുടിക്കാനുമൊക്കെ ഇന്ട്രവല്‍ വച്ചിട്ടുണ്ടല്ലോ? പിന്നെ വേറെ പാട്ടുകളും കൂടി എന്തിനാണ്?

 60. ഗിരീഷ്‌ പുത്തഞ്ചേരി ഒരു പാട് മധുരമാര്‍ന്ന രചനകള്‍ മലയാളത്തില്‍ നടത്തിയിട്ടുണ്ട്, പക്ഷെ അതോടൊപ്പം ചവറ്റു കൊട്ടയില്‍ പോലും തള്ളാന്‍ പറ്റാത്ത മോശം ഗാനങ്ങളും അദ്ദേഹം എഴുതി തള്ളിയിട്ടുണ്ട്. അത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ കുറവും. കാളിദാസ കൃതികളിലും സംസ്കൃതത്തിലും അപാര പാണ്ടിത്യമുള്ള ഗിരീഷിന്റെ ആദ്യ കാല രചനകളില്‍ ആ പാണ്ടിത്യത്തിന്റെ വിരലടയാളം കാണാം, പക്ഷെ പിന്നീടങ്ങോട്ട് പ്രതേകിച്ചും അവസാന കാലങ്ങളില്‍ അദ്ദേഹം എഴുതിയത് അദേഹത്തിന് തന്നെ മനസ്സിലാവാത്ത ഭാഷയിലായിരുന്നു. ഒരു പക്ഷെ അമിതമായി മദ്യത്തിന് അടിമപ്പെട്ടതിലവാം അദ്ദേഹത്തിന്‍റെ രചനയിലെ സരസ്വതി നഷ്ടപെട്ടത്. കൌതുകകരമായ ഒരു കാര്യം, പ്രാവിനെ ഇത്രത്തോളം മലയാള സിനിമ പാട്ടില്‍ ഉപയോഗിച്ച ഒരു കവിയില്ല വേറെ. പാട്ടിന്റെ പൂവര്ങ്ങു കണ്ടവര്‍ക്കറിയാം ആരായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി എന്ന്. അത്യുന്നതങ്ങളില്‍ എവിടെയോ എത്തേണ്ട ഒരാള്‍ അതായിരുന്നു ഗിരീഷ്‌. മദ്യം നശിപ്പിച്ചു 48 മത്തെ വയസ്സില്‍ പൊലിയുമ്പോള്‍ നഷ്ടം മലയാളിക്ക് മാത്രമായിരുന്നു ചിട്ടയായ ഒരു ജീവിതം അദ്ദേഹം നയിച്ചില്ലലോ എന്നോര്‍ത്ത്..!

  മനസ്സില്‍ തങ്ങുന്ന ഒരു പാട് ഗീതങ്ങള്‍ കൈതപ്രവും നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. വേറിട്ട കുറെ പ്രേമ ഗീതികള്‍ മലയാള സിനിമയില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വെണ്ണിലാ ചന്ദന കിണ്ണവും, ഗോപികാ വസന്തവും, എന്തിനു വേറൊരു സൂര്യോദയവും, എല്ലാം എല്ലാം തന്നെ മലയാളിയായി പിറന്നവന് എങ്ങിനെ മറക്കാന്‍. മിന്നെടി മിന്നെടി മിന്നാമിനുങ്ങേ എന്ന നരനിലെ ഗാനം എത്ര തവണ ഞാന്‍ കേട്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ നിശ്ചയമില്ല. അങ്ങിനെ എത്രയെത്ര ഗീതങ്ങള്‍. അര്‍ത്ഥ സമ്പുഷ്ടത ചോരാതെ ലാളിത്യവും കാവ്യ ഭംഗിയും ഒത്തിണങ്ങിയതായിരുന്നു
  കൈതപ്രത്തിന്റെ രചന. ഗിരീഷിനു പ്രാവ് ആയിരുന്നു ഇഷ്ടമെങ്കില്‍ രാമനും സീതയും യമുനയും ആയിരുന്നു കൈതപ്രത്തിന്റെ രചനകളില്‍ കൂടുതലും വന്നത്.

  മോഹിപ്പിക്കുന്ന പാട്ടുകള്‍ തന്നവരല്ലേ onv യും ശ്രീകുമാരന്‍ തമ്പിയും. എത്രയെത്ര പാട്ടുകള്‍…. കേട്ടാലും കേട്ടാലും മതി വരാത്ത പാട്ടുകള്‍. നിശബദ്ധയുടെ രാവുകളില്‍ എന്റെ മനം നിറച്ച ഒരു പാട് പാട്ടുകള്‍. മലയാളി ആയി ജനിച്ചത്‌ എന്റെ ഭാഗ്യമാണ് എന്ന് പലപ്പോഴും ഇവരുടെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട്..

  ഒരു പാട് നല്ല ഗാനങ്ങള്‍ എഴുതി മലയാളത്തില്‍ ശ്രദ്ധിക്കപെടാതെ, അല്ലെങ്കില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയ ഒരു ഗാന രചിയിതാവ് നമ്മുക്കുണ്ട്, എം ഡി രാജേന്ദ്രന്‍. അദ്ദേഹത്തിന്‍റെ രചനകള്ക്കെല്ലാം തന്നെ ഇത് എം ഡി രാജേന്ദ്രന്റെ ഗാനമാണെന്നു ശ്രോതാവിനു കേള്‍ക്കുമ്പോള്‍ തന്നെ തോന്നുന്ന ഒരു രചനാ നെപുണ്യം ഉണ്ടായിരുന്നു. ഋതുഭേത കല്‍പ്പന ചാരുത നല്‍കിയ , ഹിമശൈല ശൈകഥ, അല്ലിയിളം പൂവോ ഇല്ലിമുളം കാടോ, നന്ദ സുധാവര തപ ജനനം, സംഗമം ഈ പൂന്കാവനും, സുന്ദരി നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍, തുടങ്ങിയ അവയില്‍ ചിലത് മാത്രം.

  മലയാള സിനിമയിലെ ഗാനങ്ങളിലെ കാവ്യ ഗുണം വളരെ കുറഞ്ഞു പോവുന്നു എന്ന് പറയാതെ വയ്യ. അത് കൊണ്ട് തന്നെ സിനിമ ഗാനം വിട്ടു മലയാളത്തിലെ പുതിയ കവികളുടെ കവിതകളോട് എനിക്കിപ്പോ അസാരം പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു, മുരുകന്‍ കാട്ടകടയുടെ രേണുക എന്ന കവിത ഒരു നൂറു തവണ കേട്ടിരിക്കുന്നു ഈ അടുത്തകാലത്തായി. ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം …… ഓര്‍മിക്കണം എന്ന വാക്കു മാത്രം എന്ന് പറയുന്ന കവിയുടെ വരികളില്‍ ഞാന്‍ ധിം എന്ന് വീണു പോയി എന്ന് പറയുന്നതാവും കൂടുതല്‍ ശരി. 🙂 🙂

 61. Moorthy, I can not agree with your views about the inclusion of songs in a film. Indian film narrative always gave importance to songs and dance as they are integral part of our culture. Directors who believed that hollywood n european cinema is the epitome of film making created this unwanted hatred of songs n dance. Indian cinema narrative is different from that of others. Every art form grows from being concrete to abstract and music is the most abstract art form of all. In that case, avoiding songs will not make it the film any better. Ofcourse, lipsync looks stupid sometimes. Imagine Chemmen without songs or Bharatham. In the hands of poor artists, everything looks stupid, not just songs.

 62. @ജയ്‌
  ആ പറഞ്ഞത് ശരിയാണ്. മനോഹരമായ കുറെ ഗാനങ്ങള്‍ തന്ന ഗിരീഷ്‌ തന്നെ അതിന്റെ ഇരട്ടി ചവറുകളും തന്നിരിക്കുന്നു. ഒരു പക്ഷെ മലയാളം കണ്ട മികച്ച ഗാനരചയിതാക്കളുടെ ഏറ്റവും മുന്‍ പന്തിയില്‍ എത്താന്‍ ഗിരീഷിനു കഴിയാതിരുന്നതും അത് കൊണ്ട് തന്നെ. ഒരു രാത്രി കൂടിയും, കനക മുന്തിരികളും (അത് ഗിരീഷ്‌ ആണ് എഴുതിയത് എന്ന് അറിയുന്നത് ഇപ്പോഴാണ്, നന്ദി സുജിത്) ഒക്കെ എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ തന്നെ. കുറെ ചവറു പടങ്ങള്‍ക്ക് വേണ്ടി എഴുതിയ കുറെ ചവറു പാട്ടുകള്‍ അദ്ധേഹത്തിന്റെ രചന ജീവിതത്തിലെ കറുത്ത പൊട്ടുകള്‍ തന്നെ. മദ്യം തകര്‍ത്ത മറ്റൊരു കലാജീവിതം തന്നെ ഗിരീഷിന്റെത്. പക്ഷെ അതുകൊണ്ട് മാത്രം അദ്ധേഹത്തിന്റെ തൂലിക തുമ്പിലെ സരസ്വതി കടാക്ഷം നഷ്ട്ടപെട്ടു എന്ന് തോന്നില്ല. ഒരു പക്ഷെ സാമ്പത്തിക വശം നോക്കി കൂടി ആകാം അത്തരം ടപ്പം കൂത്ത്‌ പാട്ടുകള്‍ എഴുതാന്‍ അദ്ദേഹം ഒരുംബിട്ടതു. ഒരു പക്ഷെ സിനിമയില്‍ ഇതൊരു കലാകാരനും നേരിടുന്ന ഒരു പ്രതിസന്ധി ആണ് ഇത്തരം വിട്ടുവീഴ്ചകള്‍. പാട്ടെഴുത്ത് പോലെ കുറഞ്ഞ വരുമാനമുള്ള ഒരു ജോലിയില്‍ പ്രതെയ്കിച്ചും.

  താങ്കളുടെ എം ഡി രാജേന്ദ്രനെ കുറിച്ചുള്ള നിരീക്ഷണം വളരെ ശരിയാണ്. ഇതര്യും മനോഹരമായ പാട്ടുകള്‍ എഴുതിയ ഒരാള്‍ക്ക് കിട്ടേണ്ട പരിഗണന ഒരിക്കലും അദ്ദേഹത്തിന് കിട്ടിയതിആയി തോനുന്നില്ല. ശാലിനി എന്റെ കൂട്ടുകരിയിലെ ആ പാട്ട് എന്റെ പേര്‍സണല്‍ ഫെവരട്ടുകളില്‍ ഒന്നാണ്..”ഹിമശൈല സൈകത ഭൂമിയിലിന്നു നീ പ്രണയ പ്രവാഹമായ് വന്നു അതിഗൂഡ സുസ്മിതമുള്ളിലോതുക്കുന്ന…” എന്ന് തുടങ്ങുന്ന ആ പാട്ട് ദക്ഷിനമൂര്തി സ്വാമിയുടെ സംഗീതത്തില്‍ അല്ലെ?

  ഓള്‍ഡ്‌ മലയാളം സിനിമ എന്നാ ബ്ലോഗില്‍ ഉള്ള jay എന്നാ ബ്ലോഗര്‍ താങ്കള്‍ തന്നെ അല്ലെ? അണ്ണാ അത് താന്‍ അല്ലയോ ഇത് എന്ന് ഒരു ആശങ്ക..!

  @സുജിത്
  ആ പറഞ്ഞത് നേര്, അംബികയുടെ ഓ എന്‍ വിയെ പറ്റിയുള്ള വാചകം മറുപടി അര്‍ഹിക്കാത്തത്‌ തന്നെ. സൊ അത് വിടാം. പക്ഷെ താങ്കള്‍ സായിപ്പിനെ പടങ്ങളെ പറ്റി പുചിച്ചു പറഞ്ഞതിനോട് യോജിക്കാന്‍ വയ്യ. എലിയന്‍..ഗോസ്റ്റ് എന്നിങ്ങനെ ടെക്നിക്കല്‍ ആയി അവര്‍ എത്ര പുരോഗമിച്ചു എന്ന് തെളിയിക്കുന്ന പടങ്ങള്‍ ഒരു പരിധി വരെ ബോറടി തന്നെ. പക്ഷെ അതിനിടയിലും എത്രയെത്ര മികച്ച ചിത്രങ്ങള്‍ അവിടെ ഉണ്ടാവുന്നുണ്ട്. എന്റെ മാഷെ നമ്മുടെ പല മലയാള സിനിമകളുടെയും പ്രചോദനമായി എത്രയെത്ര ഹോളിവുഡ് മൂവികള്‍ ഉണ്ട്. ഒരു വത്യസ്തതയുമില്ലത ചവറുകള്‍ എന്ന് പറയാന്‍ ഉള്ള കാരണം താങ്കള്‍ക്ക് ഹോളിവുഡ് ഫിളിമുകലോടുള്ള താല്പര്യ കുറവ് ആവാം. ഗാന ശാഖ എന്നാ പേരില്‍ വെറും കൂക്കി വിളികള്‍ എന്ന് തോന്നുന്നത് താങ്കള്‍ ബ്രയാന്‍ അദംസിനെയും, സവെജ് ഗാര്‍ഡന്‍യും, ഗ്ലെന്‍ മേടിരോസിനെയും, boyzone യും ഒക്കെ കേള്‍ക്കാതെ വിട്ടുകളഞ്ഞത് കൊണ്ടാവാം. ഈ റാപ്പ്, ജാസ് മുസിക്കുകള്‍ പലതും അസഹനീയം തന്നെ ആണങ്കിലും അവരുടെ ഗാന ശാഖയെ അപ്പാടെ ഇകഴ്തുന്നത് നന്നല്ല എന്നാന്നു ഞാന്‍ പറഞ്ഞു വരുന്നത്. നല്ലതും ചീതയും എല്ലയിടതുമുണ്ടല്ലോ..

 63. മലയാളത്തിലെ “ശുദ്ധ സംഗീതം” = സിനിമ പാട്ട്
  ലളിത സംഗീതം = സിനിമ പാട്ട്
  സോപാന സംഗീതം = സിനിമ പാട്ട്
  ശാസ്ത്രീയ സംഗീതം = സിനിമ പാട്ട്
  നാടോടി സംഗീതം = സിനിമ പാട്ട് (കലാഭവന്‍ മണി ആണിതില്‍ maestro )
  ഫ്യുഷന്‍ = സിനിമ പാട്ട്
  പോപ്‌ = സിനിമ പാട്ട്

  യോജിക്കാന്‍ ആവില്ല സുരേഷ് , സോപാന സംഗീതവും സിനിമയും തമ്മില്‍ കുറച്ചു ചിത്രങ്ങളില്‍ ഉള്ള ബന്ധം മാത്രം. ആ സംഗീത ശാഘാ കേരളത്തില്‍ ഇന്നും നില നില്കുന്നുണ്ട് . നില നിര്‍ത്തുന്ന കലാകാരന്മാരും ഉണ്ട് . അമ്പലപുഴ ഗോപകുമാറും നേരലതും മകനും എല്ലാം നല്ല രീതിയില്‍ വ്യക്തിമുദ്ര പദിപിച്ചവരും ഒരുപാടു ആസ്വാദകരും ഉള്ളവരല്ലേ ? നാടോടി സംഗീതവും മണിയില്‍ ഒതുങ്ങുന്നതല്ല . ഇന്നും നാട്ടുംപുരങ്ങളിലെ ഉത്സവ കാഴ്ചകളില്‍ മുന്‍പന്തിയില്‍ തന്നെ ആണ് നടന്‍ പാട്ടുകള്‍ . കരിന്തല കൂട്ടവും മറ്റും സ്ഥിരമായി വേദികള്‍ കിട്ടുന്ന നാടന്‍ പാട്ടു സംഘങ്ങള്‍ ആണ് . അത് പോലെ ബാലഭാസ്കരും അവിയല്‍ brandumokke ലോകമെങ്ങും വേദികള്‍ കിട്ടുന്ന സിനിമയില്‍ നിന്നും വേറിട്ട്‌ സംഗീതം അവതരിപികുന്നവര്‍ ആണ് . ഗുരുവായൂര്‍ സംഗീതോത്സവവും സുര്യ ഫെസ്ടിവലും തുടങ്ങി നിറഞ്ഞ സദസില്‍ ശുദ്ധ ശാസ്ത്രിയ സംഗീതം ഇന്നും ആസ്വദികപെടുന്നത് താങ്കള്‍ കണ്ടില്ലെന്നുണ്ടോ? അത് കൂടാതെ നല്ല രീതിയില്‍ ഇവയുടെ എല്ലാം cd വിട്ടുപോകുന്നുംണ്ട് . നൃത്തവും ഇത് പോലെ തന്നെ ആണ് . സിനിമയില്‍ അതും ആവശ്യം അല്ല എന്നുണ്ടോ? സിനിമയില്‍ ഗാനങ്ങള്‍ വേണ്ട എന്ന് പറയുന്നവര്‍ ഇംഗ്ലീഷ് സിനിമകളെ compare ചെയ്തു കൊണ്ട് പറയുന്നതനെങ്കില്‍ നിങ്ങള്ക്ക് തെറ്റി. ഇന്ത്യന്‍ സംസ്കാരത്തില്‍ സംഗീതത്തിനും നൃത്തത്തിനും ഉള്ള പ്രാധാന്യം സിനിമയിലും പ്രതിഫലിക്കുന്നു. പാട്ടുകളും നൃത്തവും ഇല്ലാത്ത festivalukalo മറ്റു ചടങ്ങുകളോ ഇന്ത്യയില്‍ വിരളം. സ്വാഭാവികമായി പാട്ടുകളും നൃത്തവും സിനിമയില്‍ ഒഴിച്ച് കൂടാതെ വന്നു. ഒരു കാര്യത്തില്‍ മാത്രം യോജിക്കുന്നു സിനിമയില്‍ ഗാനം മാത്രമല്ല നൃത്തവും തമാശയും actionum മറ്റെന്തായാലും അനാവശ്യമായി കുതിതിരുകുന്നത് എതിര്കപെടനം.

  മദ്യം തകര്‍ത്ത മറ്റൊരു കലാജീവിതം തന്നെ ഗിരീഷിന്റെത്. ഗിരീഷിനെ മാത്രം മദ്യം തകര്‍ത്തു അല്ലെങ്കില്‍ ഗിരീഷിനെപോലുള്ളവരെ. പക്ഷെ മറ്റു പല പേരുകളും അനുസ്മരികപെടുമ്പോള്‍ മദ്യം എന്നാ വാക് ഉച്ചരികപെടുന്നില്ല. ഇതേ വീഴ്ച തന്നെ അല്ലെ പദ്മരജനും ഭരതനും ലോഹികുമൊക്കെ സംഭവിച്ചത്. എന്തിനി വിവേജനം ഗിരിഷിനോട് മാത്രം. മറ്റുള്ളവരുടെ മോശം ചിത്രങ്ങല്കോ രചനക്കോ മദ്യം ആണ് കാരണം എന്ന് ആരും പറഞ്ഞു കാണുന്നില്ല ..!!!!! ഗിരിഷിനെ വെറുതെ വിട്ടുകൂടെ. ആ മനുഷ്യന്‍ തന്ന നല്ല ഗാനങ്ങള്‍ ഓര്‍ത്തു കൊണ്ട് ..

 64. മലയാള സിനിമയില്‍ ഗാനങ്ങള്‍ ആവശ്യമാണോ? ആ ചോദ്യത്തിന് Yes or No എന്ന് ഒരു മറുപടി നല്‍കാന്‍ ബുദ്ധിമുട്ടാണ്. കഥയോ സന്ദര്‍ഭമോ അത് ആവശ്യപെടുന്നുണ്ടെകില്‍ തീര്‍ച്ചയായും ആകാം. സിനിമയില്‍ ഒരു നായിക ആവശ്യമാണോ എന്ന ചോദ്യത്തിനും അതെ ഉത്തരം തന്നെ.

  സിനിമയില്‍ ഗാനങ്ങള്‍ കല്ല്‌കടി ആകുന്നുണ്ടെകില്‍, ഗാനങ്ങള്‍ ഒരു സിനിമയെ ഇഴയിക്കുന്നുണ്ടെകില്‍ – അത് എന്ത് തരം ഗാനങ്ങളാണ് ? എന്‍റെ അഭിപ്രായത്തില്‍, നായകനോ നായികയോ lip-sync ചെയ്തു പാടുന്ന 90% ഗാനങ്ങളും സിനിമയില്‍ അനാവശ്യമാണ്. (അപവാദങ്ങള്‍ ഇല്ല എന്നല്ല – ഉദാഹരണത്തിന്, classmates എന്ന ചിത്രത്തിലെ ‘എന്‍റെ ഖല്‍ബിലെ’ എന്ന ഗാനം). അത് പോലെ തന്നെ അനാവശ്യമായി പലപ്പോഴും തോന്നുന്ന ഗാനങ്ങളുടെ മറ്റൊരു മുഖമുദ്രയാണ് synchoronized ഗ്രൂപ്പ്‌ ഡാന്‍സ്. ഈ രണ്ടു ഗണത്തില്‍ പെടുന്ന ഗാനങ്ങളുടെയും പോരായിമ്മ പലപ്പോഴും ഒന്ന് തന്നെ ആണ് – ഈ ഗാനങ്ങള്‍ കഥയെ ഒരു തരത്തിലും മുന്‍പോട്ടു കൊണ്ട് പോകുന്നില്ല എന്ന് മാത്രമല്ല, ലോകത്ത് ഒരിടത്തും ഒരു കാമുകനും കാമുകിയും അന്യോന്യം പാട്ട് പാടിയും ഇരുപതു പേരെ backgroundല്‍ ഗ്രൂപ്പ്‌ ഡാന്‍സ് നടത്തിയും പ്രേമിച്ചിട്ടുണ്ടാവില്ല.

  നമ്മള്‍ മിക്കവരുടെയും ജീവിതത്തില്‍ ഗാനങ്ങള്‍ പലപ്പോഴും പശ്ചാത്തലത്തില്‍ ആണ് – ബസില്‍ യാത്ര ചെയ്യുമ്പോള്‍, വീട്ടില്‍ റേഡിയോ ഓണ്‍ ചെയ്യുമ്പോള്‍, ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍…….., വിവാഹ വീഡിയോയുടെ പശ്ചാത്തലത്തില്‍ ..അങ്ങനെ അങ്ങനെ. സിനിമയിലെ ഗാനങ്ങളും അങ്ങനെ ആയിരുന്നുവെങ്കില്‍ ? അല്ലെങ്കില്‍, കഥയെ മുന്‍പോട്ടു കൊണ്ട് പോകുന്ന കുറച്ചു visuals ന്‍റെ പശ്ചാത്തലത്തില്‍ ആയിരുന്നുവെങ്കില്‍? ആ ഗാനങ്ങള്‍ കല്ലുകടി ആയി അനുഭവപെടുമോ? സംശയമാണ്. ഒന്ന് ആലോചിച്ചാല്‍ ഒരു സീനിന്‍റെ മൂഡ്‌ സെറ്റ് ചെയ്യാന്‍ പശ്ചാത്തലസംഗീതം/ഗാനം പോലെ ശക്തമായ വേറെ എന്ത് ഉപാദിയാണ് ഉള്ളത്?

  പാശ്ചാത്യ സിനിമയില്‍ ഗാനങ്ങള്‍ പതിവില്ല എന്ന അഭിപ്രായം വളരെ സാധാരണമാണ്, പലപ്പോഴും unchallenged-ഉം ആണ്. എന്‍റെ അനുഭവത്തില്‍ ഇത് സത്യമല്ല – 90 % ഇംഗ്ലീഷ് സിനിമകളിലും ഗാനങ്ങള്‍ ഉണ്ട്. (ഉദാഹരണങ്ങള്‍ അനേകം – Nottinghill (1999 – Hugh Grant, Julia Roberts) എന്ന romantic-comedy സിനിമയിലെ ‘When you say nothing at all ‘ എന്ന ഗാനം മുതല്‍ Suckerpunch (2011 – Emily Browning, Vanessa Hudgens) എന്ന action സിനിമയിലെ ‘Sweet dreams are made of this’ എന്ന ഗാനം വരെ. എന്തിനു ഏറെ പറയുന്നു – വിശ്വപ്രസിദ്ധനായ സംവിധായകന്‍ Stanley Kubericന്‍റെ അവസാന സിനിമയായ Eyes Wide Shut (1999 – Tom Cruise,Nichole Kidman) ന്‍റെ നിര്‍ണായകമായ ഒരു സീനില്‍ ‘ഇത് നരകമോ’ എന്ന മലയാള ഗാനമാണ് പശ്ചാത്തലത്തില്‍ )

  എന്നാല്‍ ഇംഗ്ലീഷ് സിനിമകളില്‍പതിവ് ഇല്ലാത്ത ഖടകം നായകനും നായികയും lip-sync ചെയ്തു പാടുന്നതാണ് (musical category ഇല്‍ പെടുന്ന ചിത്രങ്ങള്‍ ഒഴിവാകിയാല്‍ ). ഗാനങ്ങള്‍ പലപ്പോഴും പശ്ചാത്തലത്തില്‍ ആണ് – ജീവിതത്തിലെ പോലെ. ആ ഗാനങ്ങള്‍ ആകട്ടെ കഥയെ പലപ്പോഴും മുന്‍പോട്ടു കൊണ്ട് പോകാന്‍ സഹായിക്കുകയും ചെയ്യും. ഇംഗ്ലീഷ് സിനിമകള്‍ ചെയ്യുന്നത് എല്ലാം ശരി ആണെന്നും, അത് നമ്മുടെ വേദവാക്യം ആയിരിക്കണമെന്നും ഒന്നും അല്ല കേട്ടോ പറഞ്ഞു വന്നത് – ഗാനങ്ങള്‍ ഒരു സിനിമയില്‍ എങ്ങനെ ഉപയോഗപെടുത്താം എന്നുള്ളതിന് ഒരു ഉദാഹരണമായി പറഞ്ഞുന്നെ ഉള്ളു. ഈ പ്രവണത അടുത്ത ഇടക്കു ചില ഹിന്ദി സിനിമകളിലും കണ്ടു – Karan Johar നിര്‍മ്മിച്ച Ek Mein aur Ek Tu (2012 – Imran Khan , Kareena Kapoor ) എന്ന ചിത്രത്തില്‍ ‘Aunty -ji ‘ എന്ന ഗാനം ഒഴിച്ചാല്‍ എല്ലാം തന്നെ പശ്ചാത്തല ഗാനങ്ങള്‍ ആയിരുന്നു. ആ ഗാനങ്ങള്‍ ഒന്നും തന്നെ ആ സിനിമയെ bore ആകി എന്ന് പറയാനും കഴിയില്ല.

  ചുരുക്കി പറഞ്ഞാല്‍ – ഗാനങ്ങള്‍ ആവാം, അത് കഥയില്‍ ആവശ്യമാണെങ്കില്‍….. അതല്ലാതെ, ‘ഒരു സിനിമയല്ലേ – രണ്ടു ഗാനങ്ങള്‍ ഇല്ലാതെ എങ്ങനെയാ’ എന്ന് വിചാരിച്ചു സിനിമയില്‍ പാട്ട് തിരുകി കേറ്റേണ്ട കാര്യമൊന്നുമില്ല. 🙂

 65. @JOHN, March 26, 2012 • 10:50 am

  //…..ഓള്‍ഡ്‌ മലയാളം സിനിമ എന്നാ ബ്ലോഗില്‍ ഉള്ള jay എന്നാ ബ്ലോഗര്‍ താങ്കള്‍ തന്നെ അല്ലെ? അണ്ണാ അത് താന്‍ അല്ലയോ ഇത് എന്ന് ഒരു ആശങ്ക..!.. //

  ജോണ്‍, എന്ത് പറ്റി ? താങ്കളുടെ ആശങ്ക അടിസ്ഥാനരഹിതം. എന്റെ സാന്നിധ്യമുള്ള ഒരേയൊരു മലയാളം സൈറ്റ് നമ്മുടെ മൂവി രാഗ മാത്രമാണ്. വേറെ എവിടെയെങ്കിലും Jay എന്ന മൂന്നക്ഷരം കാണുമ്പോള്‍ താങ്കള്‍ക്കത്‌ ഞാനാണ് എന്ന് തോന്നുന്നുവെങ്കില്‍ അത് താങ്കളിലെ എന്നോടുള്ള സ്നേഹത്തിന്റെ കര കവിയല്‍ മാത്രമാണെന്ന് ആലങ്കാരികമായി പറയേണ്ടി വരും. എന്തായാലും താങ്കള്‍ പറഞ്ഞ സ്ഥിതിക്ക് ആ സൈറ്റിലൊന്നു കേറി നോക്കണം, ആരാണ് താങ്കളെ കബിളിപ്പിച്ച എന്റെ അപരന്‍ എന്ന് നോക്കട്ടെ 🙂

  @ sujith, March 26, 2012 • 11:25 am

  // …ഇതേ വീഴ്ച തന്നെ അല്ലെ പദ്മരജനും ഭരതനും ലോഹികുമൊക്കെ സംഭവിച്ചത്. എന്തിനി വിവേജനം ഗിരിഷിനോട് മാത്രം… //

  പദ്മരാജനും ലോഹിയും മരിച്ചത് ഹാര്‍ട്ട് അറ്റാക്ക്‌ മൂലമല്ലേ. മദ്യം അതിനൊരു ഹേതുവായിരുന്നുവോ എന്നറിയില്ല. എങ്കിലും പറയുന്നു, ഗിരിഷിനോളം മദ്യത്തിന് അടിമ പെട്ടവര്‍ ആയിരുന്നില്ല പദ്മരാജനും ലോഹിയും.

  // ഒന്ന് തിരുത്തിക്കോട്ടെ കാറൊക്കെ ഇപോഴും ഞങ്ങളെ പോലുള്ള ആളുകള്‍ക്ക് കയ്യെത്ത ദൂരത്താണ്. രാവിലെ എന്റെ ഗ്രാമതിലുടെ ഓടുന്ന പ്രൈവറ്റ് ബസില്‍ സാഗരങ്ങളേ പാടി ഉണര്തിയും ഓട്ടോയില്‍ അല്ലിയാമ്പല്‍ കടവിലെ വള്ളവും തുഴഞ്ഞു മൊബൈലിലെ താനെ പുവിട്ട രാഗവുമായി ഒരു രാത്രി കൂടി മലയാള സംഗീതവുമായി വിടവങ്ങാത്ത മലയാളി ഉണ്ടോ ? //…..

  സുജിത്, കാറും കാര്യങ്ങളുമൊക്കെ ഇപ്പോഴല്ലേ സുജിത് വന്നത്. അതിനു മുന്‍പ് ഞങ്ങളും ബസ്സിലൊക്കെ തന്നെയാണ് യാത്ര ചെയ്തിരുന്നത്. അന്ന് പെണ്‍ കുട്ടികള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ബസ്സിലെ മുന്‍ഭാഗത്തിലൂടെ ഡ്രൈവര്‍ ചേട്ടന്മാര്‍ക്ക് കാസറ്റ് കൊടുക്കാന്‍ ഒരു പോക്കുണ്ട്. അതൊരു വലിയ കാര്യം തന്നെയാണ് അന്നത്തെ കാലത്ത്. അങ്ങിനെ ബസ്സില്‍ നമ്മുടെ കാസറ്റില്‍ നിന്ന് പാട്ടു കേള്‍പ്പിച്ചു, പെണ്‍ കുട്ടികളെ പാട്ടുകളില്‍ ആറാടിച്ചുള്ള ആ യാത്ര ഇന്നും ഓര്‍ക്കുമ്പോള്‍ മധുരം തന്നെ. ചില പെണ്‍കുട്ടികള്‍ കാസറ്റ് കേള്‍ക്കാന്‍ വേണ്ടി ചോദിച്ചു മേടിക്കും. അങ്ങിനെ ചമ്പക്കുളം തച്ചന്റെയും, അനിയത്തി പ്രാവിന്റെയുമൊക്കെ കാസറ്റിലൂടെ എത്ര പെണ്‍കുട്ടികളെ സംഗീതം കേള്‍പ്പിച്ചിരിക്കുന്നു 🙂 🙂

  @ Ambika

  മയില്‍ വാഹനത്തില്‍ കയറിയിട്ടുള്ള experience ഉണ്ടോ അംബിക. ഒരു ഡ്രൈവറും കണ്ടക്ടറും ഉള്ളതെ മഹാഭാഗ്യം മയില്‍ വാഹനത്തിന്, പിന്നല്ലേ പാട്ട് …അല്ലേ 🙂 !!

 66. @ Sujith
  //.കാറില്‍, മൃദു സംഗീതം പൊഴിക്കുന്ന നല്ല ഗാനങ്ങള്‍ കേട്ട് മിതമായ സ്പീഡില്‍ ഡ്രൈവ് ചെയ്യുക എന്നത് തന്നെ വളരെ സുഖമുള്ള ഒരു കാര്യമാണ്..അംബിക //

  ഈ പറഞ്ഞത് ഞാനല്ല, ജയ്‌ ആണ്. എങ്കിലും ഞാന്‍ അധെഹതോട് നൂറു വട്ടം യോജിക്കുന്നു.

  @ Jay
  //മയില്‍ വാഹനത്തില്‍ കയറിയിട്ടുള്ള experience ഉണ്ടോ അംബിക. ഒരു ഡ്രൈവറും കണ്ടക്ടറും ഉള്ളതെ മഹാഭാഗ്യം മയില്‍ വാഹനത്തിന്, പിന്നല്ലേ പാട്ട് …അല്ലേ !! //

  ഉണ്ടോന്നോ? മയില്‍വാഹനം തന്നെ ആയിരുന്നില്ലേ നമ്മുടെ സ്ഥിരം ബസ്‌! പിങ്കും വെള്ളയും പിന്നെ പച്ചയും ഖാക്കിയും മലര്‍ന്ന രണ്ടു തരം മയില്വഹനങ്ങള്‍ ഉണ്ടായിരുന്നു! അതിലെവിടെ സംഗീതം? ഓട്ടമല്ലേ ഓട്ടം! ഇപ്പോലുമുണ്ടോ മയില്‍ വാഹങ്ങള്‍ റോഡില്‍?

  //സുജിത്, കാറും കാര്യങ്ങളുമൊക്കെ ഇപ്പോഴല്ലേ സുജിത് വന്നത്. അതിനു മുന്‍പ് ഞങ്ങളും ബസ്സിലൊക്കെ തന്നെയാണ് യാത്ര ചെയ്തിരുന്നത്.//

  ബസ്സിനു വെളിയില്‍ ലൈന്‍ നിന്ന് പത്തു പൈസ കൊടുത്തു അവഹെലനങ്ങള്‍ സഹിച്ചു യാത്ര ചെയ്തിരുന്ന കാലം ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഇന്ന് പട്ടു കേട്ട് സ്വയം drive ചെയ്തു പോകുന്നതിന്റെ സുഖം മനസ്സിലാകുന്നത്‌, അല്ലെ?

  //മലയാള സിനിമയിലെ ഗാനങ്ങളിലെ കാവ്യ ഗുണം വളരെ കുറഞ്ഞു പോവുന്നു എന്ന് പറയാതെ വയ്യ. അത് കൊണ്ട് തന്നെ സിനിമ ഗാനം വിട്ടു മലയാളത്തിലെ പുതിയ കവികളുടെ കവിതകളോട് എനിക്കിപ്പോ അസാരം പ്രണയം തോന്നി തുടങ്ങിയിരിക്കുന്നു, മുരുകന്‍ കാട്ടകടയുടെ രേണുക എന്ന കവിത ഒരു നൂറു തവണ കേട്ടിരിക്കുന്നു ഈ അടുത്തകാലത്തായി. ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം …… ഓര്‍മിക്കണം എന്ന വാക്കു മാത്രം എന്ന് പറയുന്ന കവിയുടെ വരികളില്‍ ഞാന്‍ ധിം എന്ന് വീണു പോയി എന്ന് പറയുന്നതാവും കൂടുതല്‍ ശരി.//

  ഞാനും മുരുകന്റെ രേനുകയില്‍ വീണുപോയ ഒരു പാവം ആത്മാവാണ്! 🙂

  മഴവില്ല് താനെ വീണുടയുന്ന മാനത്
  വിരഹ മേഘ ശ്യാമ ഘന ഭംഗികള്‍!
  ……………………………………
  ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
  ഓര്‍മിക്കണം എന്നാ വാക്ക് മാത്രം!
  …………………………………….
  ഭ്രമമാണ്‌ പ്രണയം, വെറും ഭ്രമം!
  വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൌധം!

  രേണുക മാത്രമോ, കണ്ണട, ബാഗ്ദാദ് എല്ലാം ഒന്നിനൊന്നു മെച്ചം! കവിത മരിച്ചിട്ടില്ലെന്ന് തോട്ടരിയുന്നത് ഈ വരികളൊക്കെ കേള്‍ക്കുമ്പോളാണ്. മലയാള സിനിമ ഗാനങ്ങളില്‍ കവിത എന്നെ മരിച്ചു പോയി!

 67. @ജയ്‌
  ഗൂഗിളില്‍ നമ്മുടെ ജോസ് പ്രകാശിന്റെ ഒരു ഇമേജിന്റെ പിന്നാലെ പോയി എത്തിപെട്ട ഒരു സൈറ്റ് ആയിരുന്നു അത്. ഓപ്പണ്‍ ചെയ്തപ്പോഴേ അവരുടെ സജീവമായ ബ്ലോഗ്ഗേര്‍സിന്റെ ഒരു ലിസ്റ്റ് അവിടെ അതാ jay എന്നാ ഒരു പേരും. ആളുടെ പേരില്‍ കുറെ പോസ്റ്റുകളും. അപ്പൊ ഒരു ചിന്ന സംശയം. അത് നമ്മുടെ ആളു തന്നെ ആണോ എന്ന്. അതാ ഉടന്‍ തന്നെ ചോദിച്ചത് കേട്ടോ. ലീവ് ഇറ്റ്‌. നമ്മുക്ക് നമ്മുടെ മൂവി രാഗ തന്നെ ധാരാളം അല്ലെ..

 68. @അംബിക:
  //വാര്‍ധക്യത്തില്‍ പ്രതിഭയുടെ ഉറവ വറ്റിയവരുടെ കൂട്ടത്തിലേക്ക് ONV യും കൂടി എന്നാണ്.//

  “ഒരിക്കല്‍ക്കൂടി പ്രിയേ നമുക്കീ, നദീതീരത്തിരിക്കാം..” – ഓഎന്‍വി യുടെ സ്നേഹിച്ചുതീരാത്തവര്‍ എന്ന ഈ കവിത വായിച്ചിട്ടുണ്ടോ? ഉണ്ണിമേനോന്റെ ശബ്ദത്തില്‍ കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേള്‍ക്കണം/വായിക്കണം. അഭിപ്രായം മാറും.

 69. മലയാളത്തില്‍ പാട്ട് കൊണ്ട് രക്ഷപെട്ട കുറെ സിനിമകള്‍ ഉണ്ട് ഈ അടുത്ത കാലത്ത് തന്നെ “നീലത്താമര ” എങനെ ആണ് വിജയിച്ചത്. ആ ചിത്രത്തിലെ ഗാനം മൂളാത്ത മലയാളി ഉണ്ടോ. അനുരാഗ വിലോചിതനായി പാടുന്ന ഒരു പാക്കിസ്ഥാന്‍ സ്വദേശി എന്റെ കൂടെ ദുബൈയ്ല്‍ ജോലി ചെയ്തിരുന്നു . അത് പോലെ പാട്ട് ഇല്ലാത്ത കാരണം അധികം ഓടാത്ത “സിനിമയാണ് ഇവിടം സ്വര്‍ഗമാണ് ” ഒരു നല്ല പട്ടുണ്ടാങ്കില്‍ ആ സിനിമയുടെ ജാതകം തന്നെ ചിലപ്പോള്‍ മാറിയേനെ.

 70. //ഗിരിഷ് താങ്കള്‍ ഈ പറയുന്ന ലളിത ഗാനങ്ങളും മറ്റും മറ്റും പണം കൊടുത്തു വാങ്ങി കേള്കരുണ്ടോ? പാശ്ചാത്യ സംഗീതം പോലും. എന്തിനും ഏതിനും സയിപിന്ടെ കുലതോട് compare ചെയ്താലേ നമ്മുടെതിനു വിലയുണ്ടാവു എന്നുണ്ടോ ? നമ്മുടെ സംഗീതം ഉറപയിട്ടും സയിപിന്ടെ ചെവി തല കേള്പികത ഉച്ചസ്ഥായി സന്ഗീതതെകളും ഏറെ ഏറെ മുകളില്‍ ആണ് . കരനടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും ഗസലുകളും തുടങ്ങി ഇങ്ങു മലയാള സംഗീതം വരെ കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ച നമ്മള്‍ പുണ്യം ചെയ്ത ജന്മങ്ങള്‍ ആണ് . സയിപോകെ ഇത് കണ്ടു അസൂയ പെടുന്നുണ്ടാവണം. എന്തിനു യേശുദാസ് ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ തന്നെ ജീവിച്ചു എന്നുള്ളത് തന്നെ അഭിമാനമായി ഞാന്‍ കരുതുന്നു ..//

  സിനിമാപ്പാട്ടുകള്‍ താന്കള്‍ കാശ് കൊടുത്തല്ലേ വാങ്ങാറു ? സിനിമാക്കാര്‍ വീട്ടില്‍ കൊണ്ട് ഫ്രീ ആയി തരുമോ? പാശ്ചാത്യ സംഗീതമോ അതിനെക്കുറിച്ച് ഞാന്‍ എവിടെയാ പറഞ്ഞിരിക്കുന്നത് ? ഞാന്‍ ഒന്നേ പറയുന്നുള്ളൂ സിനിമാപ്പാട്ടുകള്‍ ഭരിക്കാത്ത ഒരു രാജ്യത്ത്‌ സംഗീതത്തിന് കൂടുതല്‍ സാധ്യതകള്‍ ഉണ്ട് മറ്റു രാജ്യങ്ങളിലെ പോലെ . അല്ലാതെ ആ രാജ്യങ്ങളിലെ സംഗീതം ഇവിടെ പുലരണം എന്നല്ല. കര്‍ണാട്ടിക് മ്യൂസിക്കിനെ കുറിച്ചും പാശ്ചാത്യ സംഗീതത്തെ കുറിച്ചും എനിക്ക് വ്യക്തമായ ധാരണ ഉണ്ട് ..എനിക്ക് ഇഷ്ടം കര്‍ണാടിക് ആണ്. എന്നു വച്ചു അതാണ്‌ മറ്റേതിനേക്കാള്‍ മഹത്തരം എന്ന് പറയാന്‍ എനിക്ക് പറ്റില്ല. അങ്ങനെ ഒരു അനന്യത അവകാശപ്പെടാന്‍ ഒരു സംഗീത പദ്ധതിക്കും പറ്റില്ല. യേശുദാസിന്റെയും , ദേവരാജന്റെയും, വയലാറിന്റെയും കഴിവുകളില്‍ എനിക്കൊരു വിശ്വാസക്കുറവും ഇല്ല. അവരെ എന്തിനാ ഈ സിനിമയുടെ വാലില്‍ മാത്രം കെട്ടുന്നത് ? അവര്‍ എന്തുകൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ല ? ഉത്തരം ലളിതം ആണ് പാട്ടെന്നാല്‍ സിന്മയിലൂടെ കേള്‍ക്കുന്ന സാധനം മാത്രമാണ് എന്ന് വിശ്വസിക്കുന്ന ഒരു നാട്ടില്‍ അതിനുള്ള സ്കോപ് വളരെ കുറവാണ്. ഇനി സിനിമയിലെ പാട്ടിനെ കുറിച്ച്, ഇന്ത്യയില്‍ സിനിമ തുടങ്ങിയത് ബാലെകളുടെയും പ്രൊഫഷണല്‍ നാടകങ്ങളുടെയും ചിത്രീകരണം എന്ന നിലയില്‍ ആണ് അതില്‍ ഒക്കെ ഇഷ്ടം പോലെ പാട്ടുകള്‍ ഉണ്ടാകും അവയൊക്കെ ഒരു മാറ്റവും കൂടാതെ സ്ക്രീനിലും വന്നു. അത് ഒരു അനുഷ്ഠാനം പോലെ ഇന്നും തുടരുന്നു . ഒരു നല്ല സിനിമയില്‍ പാട്ടിനുള്ള സാഹചര്യം എങ്ങനെ വരുന്നു എന്നാണു പിടികിട്ടാത്തത് . ഒരാള്‍ പ്രേമ പരവശന്‍ ആകുംബോഴോ , മാനസികമായി തകര്‍ന്നു നില്‍ക്കുംബോഴോ അഞ്ച് മിനിട്ടോളം വരുന്ന ഒരു പാട്ട് പല്ലവി , അനുപല്ലവി , ചരണം ഫോര്‍മാറ്റില്‍ പിന്നില്‍ വച്ച് മൂളിച്ചില്ലെങ്കില്‍ ആ സിനിമ ‘ടും’ എന്ന് അങ്ങു തകര്‍ന്നു വീഴുമല്ലോ. വികാരങ്ങള്‍ പാട്ടിലൂടെ മാത്രം എക്സ്പ്രസ്‌ ചെയ്യുന്ന ഒരു മാധ്യമം ആണല്ലോ സിനിമ. അതിനു സംഗതികള്‍ വേറെ ഉണ്ട് . പിന്നെ നമ്മള്‍ ഇന്ന് കേള്‍ക്കുന്ന സിനിമാ പാട്ടുകള്‍ ഒരു ഗാന രചയിതാവിന്റെയോ സംഗീത സംവിധായകന്റെയോ സ്വതന്ത്രമായ ആവിഷ്കാരം ഒന്നുമല്ല. ഒരു നിശ്ചിത ചട്ടക്കൂടില്‍ നിന്ന് സിനിമക്ക് വേണ്ടി സംവിധായകന്‍ പറയുന്നതിനു അനുസരിച്ച് ഒരുക്കുന്നവയാണ് അതെല്ലാം. എന്നിട്ടും മനോഹരമായ ഗാനങ്ങള്‍ ഉണ്ടാക്കുന്ന അവരെ സ്തുതിക്കണം !

 71. @എഡിറ്റര്‍
  എന്റെ അവസാന കമന്റിലെ താഴെ കാണുന്ന ആ വരി ഡിലീറ്റ് ചെയ്തു പകരം അതിനടിയില്‍ കൊടുത്ത വരി ചേര്‍ക്കാന്‍ അപേക്ഷിക്കുന്നു ..
  //സിനിമാപ്പാട്ടുകള്‍ താന്കള്‍ കാശ് കൊടുത്തല്ലേ വാങ്ങാറു ? സിനിമാക്കാര്‍ വീട്ടില്‍ കൊണ്ട് ഫ്രീ ആയി തരുമോ ?…..//

  ഇഷ്ടം പോലെ ..പല പല കലാകാരന്മാരുടെയും സംഗീത ആല്‍ബങ്ങള്‍ എന്റെ ശേഖരത്തില്‍ ഉണ്ട് ..ഉദാഹരണത്തിന് ഇളയരാജയുടെ സിനിമാപ്പാട്ടുകളെക്കാള്‍ മികച്ചതായി എനിക്ക് തോന്നുന്നത് അദ്ദേഹം സ്വന്തമായി ഇറക്കിയ “നത്തിംഗ് ബട്ട്‌ വിന്‍ഡ്‌ ” “ഹൌ ടു നെയിം ഇറ്റ്‌ ” എന്നീ ആല്‍ബങ്ങള്‍ ആണ് !

 72. കേള്‍ക്കുമ്പോള്‍ എനിക്ക് ഇമ്പം തോന്നുന്ന ചില പാട്ടുകള്‍ ഉണ്ട്. അവയില്‍ ചിലത് ഇതു വരെ പല കാരണങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപെട്ടിട്ടില്ല. ചിലതു പഴയ കാലത്ത് വലിയ ഹിറ്റും ആയിരുന്നു, അവയില്‍ ചിലത് ഇതാ :-

  1) ഉദയാര്‍ന്ന കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ വിരിയുന്ന തമാര പൂവ് പോലെ ( ചിത്രം : ഈ സ്നേഹ തീരത്ത്‌, ആലാപനം‌ : കവിത കൃഷ്ണ മൂര്‍ത്തി)
  2) തൂവെള്ള തൂവുന്നു ഉഷസ്സില്‍, വാനില്‍ കാര്‍മേഘത്തിന്‍ ശരമാല .. ( ചിത്രം : സഫലം. ജാസി ഗിഫ്റ്റിന്റെ ആദ്യ സിനിമ സംഗീതം.)
  3) കുട പോലെ പൂമാനം കുടത്തോളം രാതിങ്കള്‍ പൂമുറ്റം പാലാഴി … ( ചിത്രം : കാലചക്രം, സംഗീതം : സോനു ശിശുപാല്‍, ആലാപനം‌ : ഇന്ദിര ശിശുപാല്‍ + എം ജി sreekumaar ) ‍
  4) ദേവികെ നിന്‍ മെയ്യില്‍ വാസന്തം, ഗോപികേ … ( ചിത്രം : ഏപ്രില്‍ 19 , യേശുദാസ്, രവീന്ദ്രന്‍)
  5) പൂകാലം പോയോന്നോ കാറ്റു പറഞ്ഞു …….. ( ചിത്രം : തലസ്ഥാനം, ചിത്ര)
  6) എന്നുമൊരു പൌര്‍ണമിയെ പൊന്‍ കണിയായ് കണ്ടു ഉണരാന്‍ ( ചിത്രം : മഹാനഗരം, ചിത്ര)
  7) അത്തിപഴത്തിന്‍ ഇളനീര്‍ ചുരത്തും …..മുത്തം കൊതിക്കുന്ന പൂവിന്‍ കവിള്‍ ‍ പൂ ….. ( ചിത്രം : നക്ഷത്ര കൂടാരം, ചിത്ര + എം ജി sreekumaar )
  8) അമ്പിളി ചങ്ങാതി എന്‍ അമ്പാടി കണ്ണനെ നീ ….. ( ചിത്രം : സരോവരം, യേശുദാസ്)
  9) മേയ് മാസമേ നിന്‍ നെഞ്ചിലെ പൂവാക ചോക്കുന്നതെന്തേ ………. ( ചിത്രം : ലാപ്‌ ടോപ്‌ )
  10) മഞ്ഞേ വാ, മധുവിധുവേളാ ………. ( ചിത്രം : തുഷാരം, യേശുദാസ് )
  11) കതിരും കൊത്തി പതിരും കൊത്തി…….. ( ചിത്രം : മാന്‍ ഓഫ് ദി മാച്ച് , എം ജി sreekumaar )
  12) മഴ പെയ്തു മാനം തെളിഞ്ഞ നേരം ………. ( ചിത്രം : ഒരു അഭി ഭാഷകന്റെ കേസ് ഡയറി. )
  13) ഈ നീലിമതന്‍ ചാരുതയില്‍ നീന്തി വരൂ ………( ചിത്രം : ആ രാത്രി , ഇളയരാജ, യേശുദാസ്)
  14) യാത്രയായ് വെയലോളി നീളുമെന്‍ നിഴലിനെ കാത്തു നീ നില്‍ക്കയോ ( ചിത്രം ആയിരം പറ)
  15) ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ സരയൂ തീരത്ത്‌ കാണാം ( ചിത്രം : കണ്ണകി)
  16) നാട്ടു മാവിന്‍ കൊമ്പിലെ ആരുമറിയാ ചില്ലയില്‍…. ( ചിതം: ചകോരം )
  17) നീര്‍ പളുങ്കുകള്‍ ചിതറി വീഴുമീ നിമിഷ സാഗരം ശാന്തമാകുമോ … ( ചിത്രം : ഗോഡ് ഫാദര്‍ )
  18) ഭൂമിയെ സ്നേഹിച്ച ദേവാങ്കന ഒരു പൂവിന്റെ ജന്മം കൊതിച്ചു…. ( ചിത്രം : നീയെത്ര ധന്യ )
  19) ആരോമല്‍ ഹംസമേ , സാഗരങ്ങള്‍ക്കുമകലെ………… ( ചിത്രം : ഗീതം )
  20) ഈറന്‍ മേഘങ്ങള്‍ മാനം മൂടുന്നു ………… ( ചിത്രം : നുള്ളി നോവിക്കാതെ )

  ഇതു പോലെ അധികം ശ്രദ്ധിക്കാതെ പോയ നിങ്ങളുടെ പ്രിയ ഗീതങ്ങളും പങ്കു വെക്കൂ….

  @ ambika, March 27, 2012 • 12:27 pm
  മുരുകന്‍ കാട്ടാക്കടയുടെ എല്ലാ കവിതകളും ഒന്നിനൊന്നു മികച്ചതാണ്. അതുപോലെ വേണുഗോപാല്‍ ആലപിച്ച കാവ്യ ഗീതികള്‍ ( volume 1 & 2) കേട്ടിട്ടുണ്ടോ, ഹോ അപാരം എന്നേ പറയാന്‍ പറ്റൂ. അതിലെ എല്ലാ കവിതകളും ഒന്നിനൊന്നു ശ്രേഷ്ഠം, അവ നമ്മളെ മറ്റൊരു ലോകത്തിലേക്ക് കൊണ്ട് പോകും. അതിലെ volume 2 ല്‍ സുഗതകുമാരിയുടെ കൃഷ്ണ നീയെന്നെ അറിയില്ല എന്നൊരു കവിതയുണ്ട്. കാവ്യ രചന സുഖം കൊണ്ടും സംഗീതം കൊണ്ടും വേണു ഗോപാലിന്റെ ആലാപനം‌ കൊണ്ടും ഈ കവിത വളരെ മുന്നിട്ടു നില്‍ക്കുന്നു. ഈ കവിതയില്‍ രഥചക്രഘോഷം കുളമ്പൊച്ച…. ഞാനെന്റെ മിഴി പൊക്കി നോക്കിടും നേരം എന്ന വരിയില്‍ എത്തുമ്പോള്‍ നമ്മുടെ നെഞ്ചും ഒന്ന് പിടക്കും. ..

  // ബസ്സിനു വെളിയില്‍ ലൈന്‍ നിന്ന് പത്തു പൈസ കൊടുത്തു അവഹെലനങ്ങള്‍ സഹിച്ചു യാത്ര ചെയ്തിരുന്ന കാലം ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് ഇന്ന് പട്ടു കേട്ട് സ്വയം drive ചെയ്തു പോകുന്നതിന്റെ സുഖം മനസ്സിലാകുന്നത്‌, അല്ലെ?… //
  ആ പറഞ്ഞത് സത്യം. പണ്ട് അനുഭവിച്ച പല വേദനകളുടെ പാഠങ്ങള്‍ പിന്നീട് അനുഭവിക്കുന്നതില്‍ എന്തിലും നമ്മുക്ക് സുഖം തരുന്നു. അന്ന് കയ്യിലുള്ള ആ പത്തു പൈസ നഷ്ടപെട്ടാല്‍ തോള്‍ സഞ്ചിയും തൂക്കി 3 കിലോമീറ്ററുകളോളം നടക്കണമായിരുന്നു. എത്ര ഏന്തി വലിഞ്ഞു നടന്നിരിക്കുന്നു. കാലം മാറി, ഇന്നു ദിവസവും രാവിലെ കൊളസ്ട്രോളും ഷുഗറും വരാതിരിക്കാന്‍ മൂന്ന് നാല് കിലോമീറ്ററുകളോളം നടക്കുന്നു. അന്ന് കയ്യില്‍ പൈസ ഇല്ലാതെ നടക്കേണ്ടി വന്നു, എന്നാല്‍ ഇന്നു സുഖം കൂടിയ കാരണം നടക്കേണ്ടി വരുന്നു. എപ്പോഴായാലും കഷ്ടപാട് തന്നെ 🙂 🙂

  @ JOHN, March 27, 2012 • 1:07 pm
  ഞാന്‍ ആ സൈറ്റില്‍ പോയിരുന്നു, അവിടെ ജയമോഹന്‍ എന്നൊരാളാണ് അത് എഴുതുന്നത്‌. നമ്മുക്ക് നമ്മുടെ ഈ സുന്ദരി പെണ്‍കിടാവ് മൂവി രാഗ തന്നെ ധാരാളം. ഒരേ സമയം പലരെയും പ്രേമിക്കരുത് എന്ന്‌ കവി വാക്യം…. 🙂 അത് കൊണ്ട് തല്ക്കാലം നമ്മുടെ പ്രണയം മൂവി രാഗയോട് മാത്രം.

  @ വാര്യര്‍, March 27, 2012 • 4:27 pm
  ..// ഓഎന്‍വി യുടെ സ്നേഹിച്ചുതീരാത്തവര്‍ … /
  എന്നത്തെയും പോലെ ONV യുടെ ഒരു മനോഹരമായ കവിതയാണ് സ്നേഹിച്ചു തീരാത്തവര്‍. പക്ഷെ, ഒന്ന് പറയട്ടെ, സിനിമ പാട്ടിനു സംഗീതം നല്‍കുന്നത് പോലെ ആ കവിതയ്ക്ക് സംഗീതം നല്‍കി അതിലെ വരികളെ നശിപ്പിച്ചു. കര്‍ണ്ണഘടോരം തന്നെ അതിലെ മുസിക്. bgm , ഹോ ഓര്‍ക്കുമ്പോള്‍ തന്നെ തല വേദന വരുന്നു…

  @anish223@gmail.com, March 27, 2012 • 6:05 pm
  //….ഇവിടം സ്വര്‍ഗമാണ് ” ഒരു നല്ല പട്ടുണ്ടാങ്കില്‍ ആ സിനിമയുടെ ജാതകം തന്നെ ചിലപ്പോള്‍ മാറിയേനെ… //
  നല്ല പാട്ടുകള്‍ കൊണ്ട് രക്ഷപെട്ട ചിത്രങ്ങള്‍ ഉണ്ട്, കഥയില്‍ കാമ്പ് കൂടി വേണമെന്ന് മാത്രം. പക്ഷെ, ഇവിടെ സ്വര്‍ഗ്ഗമാണ് എന്ന ചിത്രത്തില്‍ പാട്ടുണ്ടെങ്കില്‍ ആ സിനിമയുടെ ജാതകം മാറി പോയെന്നെ എന്നൊക്കെ താങ്കള്‍ പറയുന്നത് വിശ്വസിക്കാന്‍ പ്രയാസം. ആ പടം പലപ്പോഴും ഒരു ഡോകുമെന്ററി ലെവലിലോട്ടു താഴ്ന്നു പോയി, അത് കൊണ്ടാണ് ആപടം രക്ഷപെടാതെ പോയത് എന്ന്‌ എനിക്ക് തോന്നുന്നു.

 73. @ Varrier
  Thanks for suggesting. കേട്ടു, ഇതേവരെ കേട്ടിട്ടുണ്ടായിരുന്നില്ല. എന്റെ അഭിപ്രായം മാറിയില്ലെന്ന് മാത്രമല്ല, ഒന്ന് കൂടി ബലപ്പെട്ടു എന്ന് തോന്നുന്നു. കവിത മനസ്സില്‍ തോട്ടതെയില്ല.

  ONV യുടെ ആദ്യകാല കവിതകളായ കുഞ്ഞെടതിയും ഇരുളിന്‍ മഹാനിദ്രയുമൊക്കെ കേട്ടാല്‍ (വായിച്ചാലും) അത് മനോഹരമായ ഒരു ചീട്ടു കൊട്ടാരം പോലെയാണ്…ഒരു വാക്ക് പോലും എടുത്തു മാറ്റാനോ replace/ substitute ചെയ്യണോ പറ്റില്ല. ഇന്നും ഇരുളിന്‍ മഹാനിദ്ര കേള്‍ക്കുമ്പോള്‍ ഞാന്‍ അലിഞ്ഞു ഇല്ലാതാവുന്നത് പോലെ തോന്നാറുണ്ട്. ചലച്ചിത്ര ഗാനങ്ങളും അത് പോലെ തന്നെ. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍, ശ്യാമ സുന്ദര പുഷ്പമേ എന്നാ ഗാനങ്ങളൊക്കെ സൃഷ്ടിച്ച അതെ കൈകളാണ് അടിയുഷ സന്ധ്യയും എഴുതിയതെന്നു വിശ്വസിക്കാന്‍ എനിക്ക് ഇപ്പോഴും കഷിഞ്ഞിട്ടില്ല.

  പക്ഷെ ഒരു പത്തു വര്‍ഷത്തിനിപ്പുറം അദ്ദേഹം എഴുതിയതൊന്നും ഒരിക്കല്‍ കൂടി വായിക്കാനോ കേള്‍ക്കാനോ തോന്നുന്നില്ല. വാക്കുകളുടെ ആ മാന്ത്രിക ശക്തി നഷ്ടപ്പെട്ടു പോയപോലെ. കവിതയില്‍ ഈ അടുത്ത കാലത്ത് ആ ഇന്ദ്രജാലം ഞാന്‍ വീണ്ടും കണ്ടത് മുരുകനില്‍ മാത്രം.

  ഇവിടെ എന്റെ പ്രസ്താവനയോട് വിയോജിച്ചവര്‍ ഏറെയുണ്ട്. I respect their perspective. പക്ഷെ എന്റെ അഭിപ്രായമാണല്ലോ ഞാന്‍ പറയേണ്ടത്.

  (pls ignore the previous one)

 74. @ambika
  കടമ്മനിട്ടയുടെ ഒരു മാറ്റൊലിക്കവി മാത്രമാണ് മുരുകന്‍ എന്നാണ് എനിക്ക് തോന്നുന്നത്. അയാളുടെ ഒരുപാട് celebrate ചെയ്യപ്പെട്ട കണ്ണട ഒക്കെ പരിതാപകരം. ഒരു വക ചെമ്മനം ചാക്കോ സ്റ്റൈലില്‍ സമകാലീന സംഭവങ്ങള്‍ പെറുക്കി അടുക്കിവെച്ചാല്‍ കവിത ആവില്ല .

 75. സിനിമയില്‍ 5 മിനിറ്റിലെ ഗാനതിലുടെ ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു പോകാന്‍ സാധിക്കുന്നു. ആ ഒരു അനുഗ്രഹം സംവിധായകരും മറ്റും ഉപേക്ഷികനമെന്നാണോ. വയലാറും യേശുദാസും മറ്റും സിനിമയുടെ വാലില്‍ മാത്രം അറിയപെടുന്നവര്‍ അല്ല സുഹൃത്തേ.

  ജയ്‌ ഈ ഗാനഗലോകെ മികവരും ദിവസം കേള്കരുല്ലതാണ്. ഇനിയൊരു ജന്മമുണ്ടെങ്കില്‍ എന്റെ പ്രിയപ്പെട്ട ഗാനം കൂടി ആണ്. നന്ദിത ദാസ്‌ ഇന്ത്യ കണ്ട നല്ലൊരു അഭിനേത്രി ആണ് , ഇപ്പോള്‍ അധികം കാണാറില്ല സിനിമയില്‍. മേധാ പട്കരുടെ കൂടെയും മറ്റും പ്രവര്തികുക ആണെന്ന് തോനുന്നു. iraq എന്ന അവരുടെ സിനിമയും ഉജ്വലം. ആര്‍ദ്രമ മി ധനുമാസരവുകളില്‍ എന്ന കക്കാട്‌ കവിത വേണുഗോപാല്‍ ആലപിചിരികുന്നത് കേടു കൊണ്ടിരികുമ്പോള്‍ മനസ് നിറയും. ഒരു ദിവസം പോലും വിടാതെ കേള്‍കുന്ന ഒരേ ഒരു കളക്ഷന്‍ ആണ് കവ്യഗീതികള്‍. നന്ദിധയുടെ കവിധകളും വേണുഗോപാല്‍ പടികെല്കണം എന്നൊരാഗ്രഹം ഉണ്ട് ..

  ചില ഗാനങ്ങള്‍ ..
  മുങ്ങാതെ കിടിയ മുത്തല്ലേ (തിരകല്‍കപ്പുരം)
  വെണ്ണകള്‍ കൊട്ടാര വാതില്‍ ..
  യുഗപുരുഷനിലെ ഒരു മതവും അന്യമല്ല
  വന്ധിപിന്‍ മാതാവിനെ എന്ന വളല്തോള്‍ കവിത യേശുദാസ് ആലപിച്ചത് യു ടുബില്‍ ഉണ്ട്
  കനക മുന്തിരികള്‍
  ലൗഡ് സ്പീകരിലെ കാട്ടരിനു ..അതിലെ കാടെരിയുന്നു കട്ട് ചൊല എരിയുന്നു..കാട്ടു ചോര മനം പറയുന്നത് മനസിലോ ..എന്ന വരികള്‍ ..
  violet എന്ന ആല്‍ബത്തിലെ മഞ്ഞു പെയ്യുമി
  മുരുകന്‍ കട്ടകടയുടെ രക്തസാക്ഷി ,കഥയിലെ മഴയുള്ള രാത്രിയില്‍ , മിഴികള്‍ സക്ഴിയിലെ അമ്മെ നിയൊരു ,
  മറകുമോ നീയെന്‍ മൌനരാഗം ., കയ്യോപിലെ ഗാനം, ബഹുവിഹ്രി ആലപിച്ച ഒരു നെരുദ കവിത അതിപോള്‍ കാണുന്നില്ല ..അങ്ങനെ അങ്ങനെ

 76. @ജയ്‌
  താങ്കളുടെ ആ ലിസ്റ്റിലെ ആദ്യ പാട്ടിനെ അതി സുന്ദരം എന്ന് തന്നെ പറയണം. ” ഉദയാര്‍ന്ന കിരണങ്ങള്‍ തഴുകുമ്പോള്‍ അറിയാതെ വിരിയുന്ന തമാര പൂവ് പോലെ..” ഈ സ്നേഹതീരത്ത് എന്നാണ് ആ സിനിമയുടെ പേര് എന്ന് തോന്നുന്നു. ഈ പാട്ട് എവിടെ കിട്ടുമെന്ന് ആലോചിച്ചു നടക്ക ഞാന്‍. ഇടയ്ക്കു ഏതോ ചാനലില്‍ ഈ പാട്ട് പ്ലേ ചെയ്തു കണ്ടിരുന്നു. കവിതയുടെ ആലാപനവും അത് പോലെ സംഗീതവും അതി സുന്ദരം. ഇതിന്റെ മ്യൂസിക്‌ അവരുടെ ഭര്‍ത്താവായ DR എല്‍ സുബ്രമണ്യം ആണെന്ന് തോന്നുന്നു. ഈ പടം വന്നു പോയത് ആരുമറിഞ്ഞില്ല അതുപോലെ തന്നെയായി ഈ പാട്ടിന്റെ ജാതകവും.

  അതുപോലെ തന്നെ മൂന്നാമത്തെ പാട്ടും “കുട പോലെ പൂമാനം കുടത്തോളം രാതിങ്കള്‍ പൂമുറ്റം പാലാഴി “. കാലചക്രം എന്നാ ആരുമറിയാതെ വന്നു പോയ പടത്തിനെ ഗതി തന്നെ ഈ പാട്ടിനും, നല്ലൊരു പാട്ട് തന്നെ. പക്ഷെ ശ്രധിക്കപെട്ടില്ല..

  പക്ഷെ ഒരു പരിധി വരെ ”ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ സരയൂ തീരത്ത്‌ കാണാം..”, “നീര്‍ പളുങ്കുകള്‍ ചിതറി വീഴുമീ നിമിഷ സാഗരം ശാന്തമാകുമോ”..” മഴ പെയ്തു മാനം തെളിഞ്ഞ നേരം “…എന്നീ പാട്ടുകളൊക്കെ ശ്രടിക്കപെട്ട പാട്ടുകള്‍ തന്നെ ആയിരുന്നു..
  എനിക്ക് വളരെ ഇഷ്ട്ടപെട്ട തീരെ ശ്രധിക്കപെടാതെ പോയ ഒരു പാട്ട്
  *ജലശയ്യയില്‍ കുളിരമ്പിളി എന്ന് തുടങ്ങുന്ന ലാപ്‌ ടോപ്‌ എന്നാ സിനിമയിലെ പാട്ട് ആണ്. (പാടിയത്‌ കല്യാണി മേനോന്‍ സംഗീതം ശ്രീവത്സന്‍ ജെ മേനോന്‍)

  * ഇല്ലില്ലം കാവില്‍ കൊലുസിട്ട തങ്കനിലാവില്‍ (ചിത്രം – അധ്യായം ഒന്ന് മുതല്‍ ആലാപനം – ഉണ്ണി മേനോന്‍)
  * തൊഴുതു മടങ്ങും സന്ധ്യയുമേതോ (ചിത്രം – അക്ഷരങ്ങള്‍ സംഗീതം – ശ്യാം)
  * ചന്ദനം മണക്കുന്ന പൂന്തോട്ടം (ചിത്രം – അച്ചുവേട്ടന്റെ വീട് സംഗീതം – വിദ്യാധരന്‍)
  * മേലെ മേലെ മാനം മാനം നീളെ (സംഗീതം – ജെറി അമല്‍ ദേവ്)
  * സ്മൃതി തന്‍ ചിറകിലേറി ഞാനെന്‍ (സിനിമ ഗാനമല്ല,ആലാപനം പി ജയചന്ദ്രന്‍)
  * ഹിമശൈല സൈകത ഭൂമിയിലിന്നു നീ ( യേശുദാസ്,ദക്ഷിണാമൂര്‍ത്തി)
  * കനകമുന്തിരികള്‍ ( പുനരധിവാസം ജി വേണുഗോപാല്‍)
  * മൈനാകം കടലില്‍ നിന്നുയരുന്നുവോ ( ചിത്രം തൃഷ്ണ സംഗീതം ശ്യാം)
  * ശരദിന്ദു മലര്‍ ദീപ നാളം ( ചിത്രം ഉള്‍ക്കടല്‍ ആലാപനം പി ജയചന്ദ്രന്‍,സെല്‍മ ജോര്‍ജ് സംഗീതം എം ബി എസ്)
  * കാതില്‍ തേന്‍ മഴയായ് പാടൂ കാറ്റേ (ചിത്രം തുമ്പോളി കടപ്പുറം സംഗീതം സലില്‍ ചൌധരി)
  * പോക്ക് വെയില്‍ പൊന്നുരുകി ( ചിത്രം ചില്ല് – യേശുദാസ്, എം ബി എസ് )
  * സ്വപ്ന മാലിനി തീരതുണ്ടൊരു കൊച്ചു കല്യാണ മണ്ഡപം (ചിത്രം ദേവദാസ്)

  അങ്ങനെ എത്രയെത്ര മധുര ഗീതങ്ങള്‍. ശരിക്കും പറഞ്ഞാല്‍ ഇപോഴത്തെ കാലഘട്ടത്തില്‍ ഇങ്ങനെ കാലത്തേ അതിജീവിക്കുന്ന പാട്ടുകള്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. വെറുതെ പ്ലൈന്‍ ആയി കേള്‍ക്കുന്നു വിട്ടുകളയുന്നു. അത്ര തന്നെ. കഷ്ട്ടം എന്താന്ന് വെച്ചാല്‍ ഈ പറയുന്ന പല പാട്ടുകളും എന്റെ കളക്ഷനില്‍ ഇല്ല എന്നുള്ളതാണ്. ഇത്തരം ക്ലാസ്സിക്സ് ഡൌണ്‍ ലോഡ് ചെയ്തെടുക്കാന്‍ എന്താ വഴി എന്നാ ആലോചിക്കുന്നെ. ഇത്തരം വൈഡ് കളക്ഷന്‍സ് ഉള്ളവര്‍ എത്ര ഭാഗ്യവാന്മാര്‍..!

 77. ജോണ്‍
  താങ്കള്‍ പറഞ്ഞിരിക്കുന്ന മിക്കവാറും എല്ലാ ഗാനങ്ങളും എന്റെ കൈ വശം ഉണ്ട്. താങ്കള്ക് കൈ മാറാനും തയ്യാര്‍ . അല്ലെങ്കില്‍ യു ടുബില്‍ നിന്നോ രാഗ , മലയാളസന്ഗീതം തുടങ്ങി എവിടെ നിന്ന് വേണമെങ്കിലും ഡൌണ്‍ലോഡ് ചെയ്യാമല്ലോ.
  ഇല്ലില്ലം കാവില്‍ കൊലുസിട്ട തങ്കനിലാവില്‍ .. ഈ ഗാനം കേടിടില്ല ഇത് വരെ.

 78. @ ജയ്‌
  കവ്യഗീതികള്‍ കേള്‍ക്കാറുണ്ട്. സുഗത കുമാരിയുടെ ആ കവിതയും ഇഷ്ടമാണ്. കവിതയെ സംഗീതം കുത്തിവെച്ചു കൊല്ലുന്ന പുതിയ രീതിയോട് എനിക്ക് എതിര്‍പ്പാണ്. കാരണം അത് പിന്നീടു കവിതയല്ലതായി തീരുകയും ഗാനമാവുകയും ചെയ്യുന്നു. താങ്കള്‍ മുകളില്‍ ONV കവിതയെ കുറിച്ച് പറഞ്ഞതുപോലെ.
  @ ജയ്‌ & ജോണ്‍
  ചില ചിത്രങ്ങളിലെ അത്ര hit ആയിട്ടില്ലാത്ത കുറച്ചു നല്ല പാട്ടുകള്‍:‍
  ആട്ടു തൊട്ടിലില്‍ നിന്നെ
  അഗ്നി സത്യങ്ങള്‍ക്ക് ബലിയല്ല നീ
  അല്ലി മലര്‍ കാവില്‍
  വാര്‍ തിങ്കളുധികാത്ത
  സാന്ദ്രമാം മൌനത്തിന്‍
  പൊന്മുരളിയൂതും
  നേരം പോയ്‌ നേരം പോയ്‌
  നീ വിട പറയുമ്പോള്‍
  എന്റെ പ്രണയത്തിന്‍
  നീ എന്‍ സര്‍ഗ സൌന്ദര്യമേ
  ഏകാകിയാം നിന്റെ
  ചെമ്പക മലരോളി
  @ ബാബു അലക്സ്‌
  താങ്കള്ക്കെതുകൊണ്ടാണ് കടമ്മിനിട്ടയുടെ മാറ്റൊലി കവി ആയി മുരുകനെ തോന്നിയതെന്ന് ഞാന്‍ തിരക്കുന്നില്ല. പക്ഷെ എനിക്കിതുവരെ ഒരു സാമ്യവും തോന്നിയിട്ടില്ല. കടമ്മിനിട്ട നല്ല കവി തന്നെയാണ്, പക്ഷെ ചെമ്മനം ചാക്കോ യെ ഞാന്‍ കവി ആയിപ്പോലും കാണുന്നില്ല. കവിത ബുദ്ധി കൊണ്ടല്ല ഹൃദയം കൊണ്ടാണ് അനുഭവിക്കേണ്ടത്.

 79. @സുജിത്
  മലയാളസംഗീതം എന്നാ സൈറ്റ് ഉണ്ടോ? അതില്‍ ഈ പാട്ടുകള്‍ ഒക്കെ ഉണ്ടെകില്‍ ഞാന്‍ ഡൌണ്‍ ലോഡ് ചെയ്യാം. ഈ സൈറ്റിനെ പറ്റി അറിവില്ലായിരുന്നു. താങ്ക്സ് സുജിത്. എനിക്കാ പാട്ടുകള്‍ ഷെയര്‍ ചെയ്യാന്‍ കാണിച്ച നല്ല മനസിന്‌ നന്ദി. ഇവിടെ ദുബൈയില്‍ അല്ലെ? am here at abu dhabi. ഇനിയും ഇത്തരം കുറെയേറെ പാട്ടുകള്‍ ഉണ്ട്, അതും ഒന്ന് ട്രൈ ചെയ്തു നോക്കണം,കിട്ടാതെ ആയാല്‍ താങ്കള്‍ക്ക് ഒരു വിളി തീര്‍ച്ചയായും പ്രതീക്ഷിക്കാം. സുജിത് രാജന്‍ എന്നല്ലേ മുഴുവന്‍ പേര്? ഒരിക്കല്‍ മെയില്‍ ഐഡി വിത്ത്‌ നമ്പര്‍ മൂവി രാഗയില്‍ പോസ്റ്റ്‌ ചെയ്തിരുന്നു ശരിയല്ലേ?
  പിന്നെ ആ പാട്ടിനെ ഫസ്റ്റ് ലൈന്‍ ഇങ്ങനെ തന്നെ അല്ലെ എന്ന് എനിക്ക് ഒരു ചെറിയ സംശയം ഉണ്ട്. ഞാന്‍ ആ പട്ടു ഒന്നോ രണ്ടോ തവണ കണ്ട പരിചയമേ ഉള്ളു. പടത്തിന്റെ പേര് അധ്യായം ഒന്ന് മുതല്‍, സത്യന്‍ അന്തികാടിന്റെ പടമാണ്. മോഹന്‍ ലാല്‍ & മാധവി ആണ് പാട്ട് രംഗത്തില്‍. ശ്യാം ആണെന്ന് തോന്നുന്നു മ്യൂസിക്‌. ഉണ്ണി മേനോന്‍ ആണ് പാടിയത്. ആദ്യം കേട്ടപോഴെ ഇഷ്ട്ടമായി.
  @അംബിക
  അല്ലി മലര്‍ കാവില്‍,വാര്‍ തിങ്കളുധികാത്ത,സാന്ദ്രമാം മൌനത്തിന്‍,പൊന്മുരളിയൂതും,നീ എന്‍ സര്‍ഗ സൌന്ദര്യമേ..ഇതൊക്കെ മനോഹര ഗീതങ്ങള്‍ തന്നെ അംബിക. ആ ലിസ്റ്റിലെ അവസാന രണ്ടു പാട്ടുകള്‍ ഇതു ചിത്രങ്ങളിലെതാണ് ?
  ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഒടകുഴലൂതി (സ്ഫടികം)
  വെള്ളാരം കുന്നിന്മേലെ വേഴാമ്പല്‍ (രേവതിക്കൊരു പാവകുട്ടി)
  പൊന്നുരുകും പൂകാലം നിന്നെ കാണാന്‍ (കൂടെവിടെ)
  ഹൃദയം ഒരു വീണയായി അതില്‍ നീ (തമ്മില്‍ തമ്മില്‍)
  എനിട്ടും നീയന്നെ അറിഞ്ഞില്ലല്ലോ എന്നാത്മ (നസീമ)
  പുതുമഴയായ് പൊഴിയാം (മുദ്ര)
  പുലരിതൂമഞ്ഞു തുള്ളിയില്‍ പുഞ്ഞിരിയിട്ടു (ഉത്സവപിറ്റെന്നു)
  പെണ്ണിന്റെ ചെഞ്ചുണ്ടില്‍ പുഞ്ചിരി പൂത്തു (ഗുരുജി ഒരു വാക്ക്)
  വളരെ വ്യത്യസ്തമായ ഈണങ്ങള്‍ കൊണ്ട് നമ്മളെ ആനന്ദിപിച്ച കുറച്ചു പാട്ടുകള്‍ ആണ് ഇതൊക്കെ. ഒ എന്‍ വിയും,ബിച്ചു തിരുമലയും,രവീന്ദ്രന്‍ മാഷും, ജോണ്‍സന്‍ മാഷും, കാവാലവും ഒക്കെ നിറം പകര്‍ന്ന സുന്ദര ഗീതങ്ങള്‍. ബ്രയാന്‍ ആദംസിനും, മാര്‍ക്ക്‌ ആന്റണിക്കും, ശങ്കര്‍ എഹ്സാന്‍ ലോയിക്കും, പകര്‍ന്നു തരാന്‍ കഴിയാത്ത ഒരു കുളിര്‍മ.
  @അംബിക,ജയ്‌,സുജിത്
  ഓണതുമ്പിക്കോരൂഞ്ഞാല് എന്ന് തുടങ്ങുന്ന ആ പാട്ട് ഇതു പടതിലെതാണ്? ആ പാട്ട് രംഗത്തില്‍ ഭരത് ഗോപി ആണെന്നാണ്‌ എന്റെ ഓര്മ.

 80. ശബ്ദ ഘോഷങ്ങള്‍ കവിത സൃഷ്ടിക്കുമോ? ഇത്ര ആഘോഷിക്കാന്‍ തക്ക ആഴവും പരപ്പും ജീവിത വീക്ഷണവും മുരുകന്‍ കാട്ടാക്കടയുടെ കവിതകല്‍ക്കുണ്ടോ?
  ഇല്ലെന്നാണ് എന്റെ പക്ഷം….
  ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടാല്‍, collect ചെയ്‌താല്‍ മാത്രം ഒരു സിനിമ നല്ല സിനിമ ആകാത്തത് പോലെ തന്നെ, ഏറ്റവും കൂടുതല്‍ ആളുകള്‍ കേക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം കാട്ടാക്കട കവിതകള്‍ കാലത്തെ അതിജീവിക്കില്ല.

 81. @Jay:
  //എന്നത്തെയും പോലെ ONV യുടെ ഒരു മനോഹരമായ കവിതയാണ് സ്നേഹിച്ചു തീരാത്തവര്‍. പക്ഷെ, ഒന്ന് പറയട്ടെ, സിനിമ പാട്ടിനു സംഗീതം നല്‍കുന്നത് പോലെ ആ കവിതയ്ക്ക് സംഗീതം നല്‍കി അതിലെ വരികളെ നശിപ്പിച്ചു. കര്‍ണ്ണഘടോരം തന്നെ അതിലെ മുസിക്. bgm , ഹോ ഓര്‍ക്കുമ്പോള്‍ തന്നെ തല വേദന വരുന്നു…// – I agree. കവിത മുഴുവന്‍ ഓണ്‍ലൈനില്‍ കിട്ടുമോ എന്ന് ഉറപ്പില്ലാത്ത കൊണ്ട് ആണ് അതിന്റെ ഉണ്ണിമേനോന്‍ വെര്‍ഷന്‍ സജ്ജെസ്റ്റ്‌ ചെയ്തത്.

  @അംബിക:
  I respect your opinion. But ever since I read this poem (അത് ഒരു ഖണ്ഡകാവ്യം ആണ്), it is one of my recent favorites.

 82. ഈ ചര്‍ച്ച സിനിമയില്‍ പാട്ട് വേണമോ എന്നതിനെ പറ്റി തുടങ്ങി അവസാനം സിനിമാ ഗാനങ്ങളുടെയും കവിതകളുടെയും മഹത്വങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ എത്തി നില്ക്കുന്നു. സിനിമയുടെ ആസ്വാദനം എന്നു വെച്ചാല്‍ ആ സിനിമയുടെ സബ്ജക്ടിന്റെ ആസ്വാദനം ആണ്. എന്നെ സംബന്ധിച്ചിടത്തോളം പാട്ട് ആസ്വദിക്കാന്‍ വേണ്ടി അല്ലാ സിനിമാ കാണുന്നത്. അത് ഒരു കഥയുമായിട്ടും ആ കഥ നടക്കുന്ന സാഹചര്യങ്ങള്‍ ആയിട്ടും ഉള്ള ലയനമാണ്. അവിടെ എന്നെ മറക്കുന്നു, ഞാന്‍ ഇല്ലാതായിത്തീരുന്നു. മെല്ലെ ഞാന്‍ ആ കഥയിലെ ഒരു കഥാപാത്രം ആയിത്തീരുന്നു. ഞാനോ എനിക്കു പരിചയമുള്ളവരോ ആരും യഥാര്‍ത്ഥ ജീവിതത്തില്‍ പാട്ട് പാടുന്നവര്‍ അല്ല. അത് കൊണ്ട് തിരശ്ശീലയില്‍ കാണുന്നവര്‍ പാട്ട് പാടുന്നത് അരോചകം ആയിത്തീരുന്നു. അത് ഒരു ഷോക്ക് പോലെ അനുഭവപ്പെടുന്നു.

  പശ്ചാത്തല സംഗീതം വ്യത്യസ്ഥമാണ്. അത് കഥയുടെ ഒഴുക്കിനെ ബാധിക്കാതെ മനോവികാരങ്ങളെ പ്രതിഫലിപ്പിക്കുപോള്‍ കഥയുടെ തീവ്രത കൂട്ടുന്നു. പാശ്ചാത്തല സംഗീതം അറിഞ്ഞു കൊണ്ട് നാം ശ്രദ്ധിക്കാറില്ല. അത് ഒരു വശത്ത് കൂടി കേള്‍ക്കുന്നു. കഥയോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ അതിനു മിഴിവ് പകരുന്നു. സിനിമയിലെ ഗാനങ്ങളെ മഹത്വവത്കരിച്ചു എഴുതിയവര്‍ എല്ലാം ഒരു സിനിമ ഏകാഗ്രതയോടെ , അതിലെ ലയിച്ചു കാണാന്‍ കഴിവില്ലാത്തവര്‍ ആണെന്ന് എനിക്കു പറയാന്‍ പറ്റും. കാരണം അവര്‍ ആ സിനിമ യഥാര്‍ഥമായും ആസ്വദിക്കാന്‍ കഴിയുന്നില്ല. അതില്‍ പൂര്‍ണമായി ലയിക്കാന്‍ കഴിയുന്നില്ല. ആയിരുന്നെങ്കില്‍ അവര്‍ക്കും ഈ ഷോക്ക് അനുഭവം ഉണ്ടാകുമായിരുന്നു.

  ഞാന്‍ ഒരു സംഗീത വിരോധി അല്ലാ. നല്ല ഗാനങ്ങളെ എന്നും അറിഞ്ഞു ആസ്വദിച്ചിട്ടുണ്ട്. പക്ഷേ അവ വെറും ഗാനങ്ങള്‍ മാത്രം ആയിരുന്നു. സിനിമയുമായി ഒരു രീതിയിലും ബന്ധപ്പെടുത്തി അല്ലാ അവയെല്ലാം ആസ്വദിച്ചിട്ടുള്ളത്. നല്ല ഗാനങ്ങള്‍ പിറവി കൊണ്ടത് സിനിമാ മൂലം ആണെന്ന് പറയുന്നെങ്കില്‍ അത് മലയാളത്തിന്റെ നിര്‍ഭാഗ്യം എന്നെ ഞാന്‍ പറയൂ. കാരണം ആദ്യം തിരക്കഥാകൃതിന്റെ മനസ്സില്‍ ഗാനത്തിന്റെ സന്ദര്‍ഭം ഉണ്ടാകുന്നു. പിന്നെ സിനിമാ സംവിധായകന്‍ അത് സംഗീത സംവിധായകനോടു വ്യാഖ്യാനിക്കുന്നു. സംഗീത സംവിധായകന്‍ ഇടുന്ന ട്യൂണിന് അനുസരിച്ചു വരികള്‍ എഴുതുന്നു. ഈ ഫില്‍ട്ടറിങ് എല്ലാം കഴിഞ്ഞിട്ട് ഇവിടെ എവിടെയാണ് ശുദ്ധ സംഗീതം എന്നും, നല്ല സര്‍ഗാത്മകത എന്നും പറയാവുന്ന ഒരു സന്ദര്‍ഭം ഉണ്ടാകുന്നത്? ഈ പരിമിതികള്‍ക്കു ഉള്ളില്‍ നിന്നിട്ട് പോലും ഇവിടെ നല്ല സൃഷ്ടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഒന്നു ആലോചിച്ചു നോക്കൂ. ഇവയൊന്നും ഇല്ലായിരുന്നെങ്കില്‍, സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റുമായിരുന്നെങ്കില്‍ “രവീന്ദ്ര സംഗീതം” ഒക്കെ ഇന്ന് ഏത് ലെവലില്‍ ഇവിടെ ആസ്വദിക്കപ്പെടേണ്ടതായിരുന്നു എന്നു?

  കണ്ണീര്‍പ്പൂവിന്‍റെ കവിളില്‍ തലോടി എന്ന ഗാനത്തെ കുറിച്ചു ഇവിടെ എഴുതിക്കണ്ടു. അത് ഒരു പശ്ചാത്തല സംഗീതം മാത്രമായിരുന്നു എന്നു വേണമെങ്കില്‍ പറയാം.. ശരിയല്ലേ? നായകനോ നായികയോ അവിടെ പാടുന്നില്ല. പക്ഷേ നായകന്റെ മനോവികാരങ്ങളെ ആ പാട്ട് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ആ ട്രീറ്റ്മെന്‍റ് ആണ് നമുക്ക് സിനിമയില്‍ വേണ്ടത്..

  സിനിമ എന്ന കലയുടെ വ്യാകരണത്തില്‍ ഒരിക്കലും തിരുകിക്കയറ്റുന്ന പാട്ടിന് സ്ഥാനമില്ല. അത് എത്ര മഹത്തരം ആയ പാട്ട് ആണെങ്കില്‍ പോലും. നമ്മള്‍ ആ കാര്യത്തെ കുറിച്ചാണ് ഇവിടെ ചര്‍ച്ച ചെയ്തത്. പക്ഷേ അവസാനം തിരുകി കയറ്റിയ പാട്ടുകളുടെ മഹത്വത്തെ കുറിച്ചായി ചര്‍ച്ച. തീര്‍ച്ചയായും അവയില്‍ മിക്കതും നല്ല പാട്ടുകള്‍ ആയിരുന്നു എന്നു ഞാന്‍ അംഗീകരിക്കുന്നു. ഒരു പക്ഷേ സിനിമാ ഇല്ലായിരുന്നെങ്കില്‍ നമുക്ക് അവയൊന്നും കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയെന്നും വരില്ലായിരുന്നു. അതും സമ്മതിക്കുന്നു.. പക്ഷേ.

  ഇപ്പൊഴും ഞാന്‍ പറയുന്നു. ഒരു ഉത്തമ കലാസൃഷ്ടി എന്ന നിലയില്‍ , സിനിമ ജീവിതത്തിന്റെ പ്രതിഫലനം ആണ്. എന്റെ ജീവിതത്തില്‍, എന്റെ നായകന്‍ ഒരു പാട്ടുകാരന്‍ അല്ല. അവന്‍ എന്നെ പോലെ വികാര വിചാരങ്ങള്‍ ഉള്ള, സാധാരണക്കാരന്‍ ആയ ഒരു മനുഷ്യന്‍ ആണ്. അവന് സങ്കടം വന്നാല്‍ കരയും, സന്തോഷം വന്നാല്‍ ചിരിക്കും, കോപിച്ചാല്‍ ചീത്ത പറയും, പക്ഷേ… പ്രേമം മൂത്താല്‍ വാഗമണ്‍ പൈന്‍മരക്കാട്ടില്‍ ചെന്നു അവന്റെ പെണ്ണിന്റെ കൈ പിടിച്ച് മരം ചുറ്റി നടന്നു പാട്ട് പാടില്ല. അതൊക്കെ “ഇത്തിരിപ്പോന്ന” ചെറിയ മനസ്സുകളുടെ പൈങ്കിളി വിചാരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന മനോരാജ്യങ്ങള്‍ ആണ്. അവരവര്‍ക്ക് അത് വലുതായി തോന്നുമെങ്കിലും, പരിഹസിക്കപ്പെടേണ്ട ഒരു വൃഥാ വ്യായാമം മാത്രമാണു അത്.

 83. @ അംബിക, ജോണ്‍ , സുജിത്, നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍ ഷെയര്‍ ചെയ്തതിനു നന്ദി. ചിത്രങ്ങളുടെ പേര് കൂടി നല്‍കിയിരുന്നെങ്കില്‍ ചില ഗാനങ്ങള്‍ കണ്ടു പിടിക്കാന്‍ ഈസി ആയേനെ

  @ sujith
  യേശുദാസ് ആലപിച്ച വള്ളത്തോള്‍ ഗാനങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷെ, സത്യം പറയാലോ എനിക്ക് തീരെ ഇഷ്ടപെട്ടിട്ടില്ല. കാരണം, യേശുദാസ് ചൊല്ലിയ അത് സിനിമ ഗാനത്തിന്റെ രീതിയില്‍ ആയി പോയിരിക്കുന്നു. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഈ പദ്യങ്ങള്‍ എല്ലാം തന്നെ കാണാതെ പഠിച്ചിട്ടുണ്ട്. അന്ന് അത് പഠിപ്പിച്ചു തന്ന ഷാരോടി മാഷും ദ്രൌപദി ടീച്ചറും ചൊല്ലിയിരുന്ന ഒരു കാവ്യ ശ്രവണ സുഖം എനിക്ക് യേശുദാസ് ചൊല്ലുമ്പോള്‍ കിട്ടുന്നില്ല. പദ്യങ്ങള്‍ എല്ലാം തന്നെ അതിന്റെ വൃത്തത്തിന്റെ ചട്ടകൂടില്‍ നിന്ന് ചൊല്ലിയാല്‍ മാത്രമേ പദ്യത്തിന്റെ ശ്രവണ സുഖം നമ്മളില്‍ എത്തുകയുള്ളൂ. കവിതയ്ക്ക് വൃത്ത ഭംഗി നഷ്ടമായാല്‍ പിന്നെ അത് കവിത അല്ലാതെ ആവുന്നു. യേശുദാസ് ചൊല്ലിയിരിക്കുന്നത് ഏതോ രാഗം ബേസ് ചെയ്താണ് അത് കൊണ്ട് തന്നെ പല സിനിമ ഗാനങ്ങളേയും ഓര്‍മിപ്പിക്കുന്നു, പ്രധാനമായും ധ്വനിയിലെ മാനസ നിളയില്‍, പിന്നെ ബന്ധുക്കള്‍ ശത്രുക്കളിലെ ബന്ധുവാര് ശത്രുവാര് എന്നീ ഗാനങ്ങളുമായി സാമ്യം തോന്നുന്നു. രാഗങ്ങളെ കുറിച്ച് ആധികാരികമായി പറയാന്‍ അറിവുള്ളവര്‍ ഇത് രണ്ടും കേട്ടിട്ട് പറയട്ടെ.

  @ John
  4shared എന്ന് ടൈപ്പ് ചെയ്തു സിനിമ പേരോ ഗാനത്തിന്റെ ആദ്യ പദങ്ങളോ വെച്ച് google ചെയ്തു നോക്കൂ, ഒരു മാതിരി പെട്ട സിനിമ ഗാനങ്ങളും കവിതകളെല്ലാം തന്നെ അവിടെ കിട്ടും.

  @ Babu Alex
  //…….കടമ്മനിട്ടയുടെ ഒരു മാറ്റൊലിക്കവി മാത്രമാണ് മുരുകന്‍ എന്നാണ് എനിക്ക് തോന്നുന്നത്….//
  ബാബു സേട്ട്, അത് ഇത്തിരി കൂടി പോയില്ലേ. ആധുനിക കവികളില്‍ വളരെ ശ്രദ്ധിക്കപെട്ട ഒരു നല്ല കവിയല്ലേ മുരുകന്‍ കാട്ടാക്കട. മുരുകനെ ചെമ്മനം ചാക്കോയുമായി ഒന്നും താരതമ്യം ചെയ്യല്ലേ സുഹൃത്തെ..

  @ambika,
  //….കവിത ബുദ്ധി കൊണ്ടല്ല ഹൃദയം കൊണ്ടാണ് അനുഭവിക്കേണ്ടത്. ..//
  അത് കലക്കി ട്ടോ …. ഹൃദയത്തില്‍ തന്നെ കൊണ്ടു എന്ന് തന്നെ പറയാം. ‍

 84. ഒരു സംശയം, മലയാള സിനിമയില്‍ പാട്ടുകള്‍ വേണോ എന്നതല്ലേ നമ്മുടെ വിഷയം???!!!

 85. @ Philip. K
  March 29, 2012 • 12:40 am

  Now you are talking sense. I agree with most of your arguements. Unlike Gireesh you understand the importance of songs in cinema if the situation allows. But Gireesh is totally against giving songs in cinema irrespective of the situation, qality of song and the emotions of audence who love cinema songs.

  സിനിമയില്‍ പാട്ടുകളോട് അയിത്തം കല്‍പ്പിക്കേണ്ട കാര്യമൊന്നുമില്ല എന്ന് തന്നെയാണ് ഇവിടെ മിക്കവരും അഭിപ്രായപ്പെടുന്നത്. എവിടെ എങ്ങിനെ എപ്പോള്‍ എന്നാ കാര്യത്തില്‍ മാത്രമേ നമ്മുടെ സംവിധായകര്‍ക്ക് ഒരു study class ന്റെ ആവശ്യമുള്ളൂ. നമുക്ക് ഇപ്പോഴുള്ള അവസരത്തില്‍ parellel ആയുള്ള ഒരു മ്യൂസിക്‌ സംവിധാനമൊന്നും possible അല്ല. അങ്ങിനെ ഒരു സംവിധാനത്തിന് മാര്‍ക്കറ്റ്‌ ഉണ്ടെങ്കില്‍ അത് താനെ വന്നേനെ. അതിനര്‍ത്ഥം ഇവിടെ അതിനു അത്ര scope ഇല്ല എന്ന് തന്നെ ആണ്. ഉള്ള സൌകര്യങ്ങളൊക്കെ വെച്ച് എങ്ങിനെ ഒരു better treatement നടത്താം എന്നാണ് ചിന്തിക്കേണ്ടത്.

  @ ജോണ്‍
  ഏകാകിയാം നിന്റെ – എന്റെ ഹൃദയത്തിന്റെ ഉടമ
  ചെമ്പക മലരോളി – ഇലവങ്കോടെ ദേശം

  @ ജയ്‌
  //@ambika,
  //….കവിത ബുദ്ധി കൊണ്ടല്ല ഹൃദയം കൊണ്ടാണ് അനുഭവിക്കേണ്ടത്. ..//
  അത് കലക്കി ട്ടോ …. ഹൃദയത്തില്‍ തന്നെ കൊണ്ടു എന്ന് തന്നെ പറയാം.//

  കലയെ വികാരപരമായി മാത്രമേ സമീപിക്കാന്‍ കഴിയൂ. ഹൃദയ ഭേദ്യങ്ങലല്ലതതോന്നും കലയല്ല. അതിനെ വാണിജ്യം എന്നെ വിളിക്കാന്‍ കഴിയൂ. അതുകൊണ്ട് കൂടിയാണ് അപ്പുറത്ത് King & Commisioner ന്റെ പേജില്‍ ഇത്ര traffic അനുഭവപ്പെടുന്നത്. വനിജ്യതിനെക്കാള്‍ കൂടുതല്‍ കലക്ക് importance കൊടുക്കുമ്പോള്‍ കുട്ടിസ്രാന്ക്, വാനപ്രസ്ഥം, ആദമിന്റെ മകന്‍ അബു, T D ദാസന്‍ എന്നി നല്ല സിനിമകള്‍ ഉണ്ടാകുന്നു, വാണിജ്യം മേല്‍ക്കൈ നേടുമ്പോള്‍ King & Commisioner ഉം Casanova യുമൊക്കെ സൃഷ്ടിക്കപ്പെടുന്നു. രേന്ജിതിനെ പോലെയുള്ളവര്‍ വിവേകപൂര്‍വ്വം കളിക്കുമ്പോള്‍ പ്രാഞ്ചിയേട്ടനും പലെരിയും മറ്റും ഉണ്ടാകുന്നു. കലയും വാണിജ്യവും 50-50. നമുക്ക് അതായാലും മതി! അതെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു! പക്ഷെ അതിനും വിവേകം വേണം!

 86. @Ambika
  \\”പൊട്ടിയ താലി ചരടുകള്‍ കാണാം
  പൊട്ട മദ്യ കുപ്പികള്‍ കാണാം
  പലിശ പട്ടിണി പടി കേറുമ്പോള്‍
  പുറകിലെ മാവില്‍ കയറുകള്‍ കാണാം
  തറയില്‍ ഒരു ഇലയില്‍ ഒരല്പം ചോരയില്‍
  കൂനന്‍ ഉറുമ്പിന്‍ തേടല്‍ കാണാം
  പിഞ്ചു മടിക്കുതമ്പത് പേര്‍
  ചേര്‍ന്നിരുപതു വെള്ളി കാശു കൊടുത്തു ……….”//
  ഇതിനെ ആണോ താങ്കള്‍ കവിത എന്ന് വിളിക്കുക ?
  \പിരിയുന്നു രേണുകേ നാം രണ്ടു പുഴകളായ്‌ …. //( പിരിയുമ്പോ പക്ഷെ പുഴകള്‍ തന്നെ ആവണമായിരുന്നോ രേണുകേ? ഒന്നായ പുഴ പിന്നേം രണ്ടും നാലും ഒക്കെ ആയി പിരിയുമോ … ഓ… poetic license ആയിരിക്കും അല്ലേ ?
  \\നാളെ പ്രതീക്ഷ തന്‍ കുങ്കുമ പൂവായി നാം കടം കൊള്ളുന്നതിത്ര മാത്രം … //
  \\പ്രണയം ഊട്ടി ചിരിപ്പു രൌദ്രങ്ങളും//
  \\മുന്നില്‍ രൂപങ്ങള്‍ ഇളക്കങ്ങള്‍ ആയി //
  \\നമ്മള്‍ നിന്നു നിശബ്ദ ശബ്ദങ്ങളായി ….//
  എന്തുട്ട് തേങ്ങയാണ് മാഷേ ഈ കവിപുന്ഗവന്‍ പറയാന്‍ ഉദ്ദേശ്ശിക്കുന്നത് ?
  പിന്നെ ബുദ്ധി പൂട്ടി വെച്ച് “ഹൃദയം കൊണ്ട് ആസ്വദിക്കണം ” എന്ന് പറയുന്നതില്‍ എന്ത് അര്‍ഥം ആണുള്ളത് ? ” നിലാവും മയില്‍പീലിയും പുഴയും കാവും നിലവിളക്കും കൂട്ടിവെച്ചാല്‍ ഭാവഗീതങ്ങളോ, ” ചെണ്ട , ചേങ്കില, ഹുങ്കാരം, വിശപ്പ് , ചോര , കയര്‍, എലിപ്പാഷാണം ” എന്നിവ കൂട്ടിക്കെട്ടിയാല്‍ രൌദ്രസംഗീതമോ ഉണ്ടാവില്ല എന്ന് കവിയാവാന്‍ കച്ചകെട്ടി ഇറങ്ങുന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന് . ഇവയേക്കാള്‍ എത്ര ഭേദം ” സിനിമാ പാട്ടുകള്‍ ” എന്ന് ചിലര്‍ പുച്ഛത്തോടെ ഇവിടെ പരാമര്‍ശിക്കുന്നവ .
  സാഹചര്യങ്ങള്‍ക്ക് യോജിച്ച രീതിയില്‍, മുഴച്ചു നില്‍ക്കാതെയും, ഏച്ചു കെട്ടല്‍ ആവാതെയും, നായകനെയും നായികയെയും ബുദ്ധിമുട്ടിക്കാതെയും സിനിമയില്‍ ഗാനങ്ങള്‍ ആവാം എന്ന് തന്നെ ആണ് എന്റെ എളിയ അഭിപ്രായം .( സംഗീതം എന്നാല്‍ മണ്ണാണോ ചുണ്ണാമ്പ് ആണോ എന്നറിയാത്ത ന്യൂ ജെനേറെഷന്‍ വിദ്വാന്മാരില്‍ ഒരു പ്രതീക്ഷയും ഇല്ലങ്കിലും )

 87. @ Babu Alex..
  കവിതകള്‍ കേള്‍ക്കാന്‍ ഇവിടെ അധികം ആളുകള്‍ ഒന്നുമില്ല ബാബു ചേട്ടാ, കേള്‍ക്കുന്നവര്‍ അത് ആസ്വദിക്കുന്നത് ഹൃദയം കൊണ്ട് തന്നെ ആകാനാണ് സാധ്യതയും. കണ്ണട, രേണുക , എന്നീ മുരുകന്‍ കാട്ടാക്കടയുടെ കവിതകളിലെ കുറച്ചു വരികള്‍ മാത്രം എടുത്തിട്ട് അതില്‍ ഒന്നുമില്ല എന്ന് പറഞ്ഞാല്‍ ഈ രണ്ടു കവിതകളും വായിക്കാത്തവര്‍ താങ്കള്‍ പറയുന്നതാണ് ശെരി എന്ന് കരുതാന്‍ സാധ്യതയുണ്ട്. ഞാന്‍ എന്തായാലും ആസ്വദിച്ചു കേള്‍ക്കുന്നതാണ് താങ്കള്‍ ഈ പറഞ്ഞ രണ്ടു കവിതകളും.

  ഒരു വിവാദം ഉണ്ടാക്കാന്‍ വേണ്ടി പറഞ്ഞതല്ല കേട്ടോ. ഒരു കവിതയുടെ കുറച്ചു ഭാഗം മാത്രം എടുത്തു വിമര്‍ശിക്കുന്നത് കണ്ടപ്പോള്‍ വെറുതെ പറഞ്ഞു എന്ന് മാത്രം.

 88. എനിക്കീ കവിത പാടുന്നവന്മാരെ കണ്ണെടുത്താല്‍ കണ്ടൂടാ. രണ്ടെണ്ണം വിട്ടാല്‍ പിന്നെ ഇവന്മാര് അങ്ങ് തുടങ്ങും.’ഞാനാണ്‌ ഭ്രാന്തന്‍ ഞാനാണ്‌ ഊളന്‍..’ പിന്നെ കൊറേ നേരത്തേയ്ക്ക് ചെവിയും തലയും കേക്കണ്ട. നമ്മള്‍ അടിച്ചേന്‍റെ കട്ടും പോവും. (ഇന്നലെ ഷിബു വന്നു കേറി തൊള്ള കീറിയ ദേഷ്യത്തില്‍ എഴുതിയതാണ്. ഷിബുവിനോട് ഞാന്‍ ക്ഷമിച്ചു *%#*, കവിത ഇഷ്ടപ്പെടുന്നവര്‍ ദയവായി എന്നോടും ക്ഷമിക്കുക).
  പിന്നെ സിനിമയില്‍ പാട്ടു വേണമോ ഇല്ലയോ എന്നത്. കഥയ്ക്ക്‌ കോട്ടം വരാത്ത രീതിയില്‍, ആവശ്യമെങ്കില്‍ പാട്ടോ, ഡാന്‍സോ, കൂത്തോ, തല്ലോ എന്ത് വേണമെങ്കിലും ആവാം. എന്നാല്‍ മനപ്പൂര്‍വം പുട്ടിനു തേങ്ങ പീര ഇടുന്നത് പോലെ തിരുകി കയറ്റിയാല്‍ പാട്ടെന്നല്ല, ആ ചേര്‍ക്കുന്നത് എന്ത് സാധനം തന്നെയായാലും അത് അരോചകമാണ്. ഇന്നിപ്പോള്‍ പല സംവിധായകരും പാട്ട് ഉള്പെടുതുന്നത് കുറച്ചു മാര്‍ക്കറ്റിംഗ് ചെയ്യാന്‍ വേണ്ടിയാണ്. അത് ഊളത്തരമാണ്‌. സിനിമ ആവണമെങ്കില്‍ പാട്ടു വേണമെന്നോ, എന്നാല്‍ അഥവാ ഒരു പാട്ടു ആ സിമയില്‍ ഉണ്ടെങ്കില്‍ അത് മോശമായി എന്നോ ഉള്ള വാദങ്ങള്‍ ശരിയല്ല. പാട്ടിനു നില നില്‍കാന്‍ സിനിമയോ സിനിമയ്ക്ക് നിലനില്‍ക്കാന്‍ പാട്ടോ ആവശ്യമില്ല. എന്നാല്‍ പരസ്പരം വളര്‍ച്ചയില്‍ സഹായിക്കുന്നതില്‍ തെറ്റൊന്നുമില്ല. ലിപ്സ് അനക്കി പാടുന്നതില്‍ പരം വിഡ്ഢിത്തം വേറെയില്ല. ഹിസ്‌ ഹിഗ്നെസ്സ് അബ്ദുള്ള പോലെയോ, ഭരതം പോലെയോ ഉള്ള സിനിമകള്‍ക്ക്‌ എന്നാല്‍ അത് ആവശ്യമാണ് താനും.
  സിനിമയ്ക്കുള്ളിലെ പാട്ടുകള്‍ പലപ്പോഴും കല്ലുകടി ആണെങ്കില്‍ തന്നെയും പാട്ടിനെ മനോഹരമായി ഉപയോഗപ്പെടുത്തിയ എത്രയോ ചിത്രങ്ങള്‍ ഉണ്ട്. മേല്പറഞ്ഞ ചിത്രങ്ങള്‍ കൂടാതെ കിരീടം, പെരുമഴക്കാലം, മൂന്നാം പക്കം, തുടങ്ങി എത്രയോ ഉദാഹരണങ്ങള്‍.

 89. @ Babu Alex

  ഞാന്‍ പറഞ്ഞിരുന്നു, താങ്കള്‍ക്ക് മുരുകന്റെ കവിതകള്‍ ഇഷ്ടപ്പെടതത്തിനു ഞാന്‍ കാരണം തിരക്കുന്നില്ല എന്ന്. താങ്കള്‍ക്കും മുരുകന്‍ ഇഷ്ടപ്പെടണം എന്ന് എനിക്ക് യാതൊരു നിര്‍ബന്ധവും ഇല്ല.
  പിന്നെ പറഞ്ഞു വന്നത് കൊണ്ട് പറയുന്നു. ഒരു പുഴ രണ്ടു കൈവരിയായി ഒഴുകുന്നതും (ഗോദാവരി, മഹാനദി, ഗംഗ എന്നിവയൊക്കെ ഉദാഹരണം) രണ്ടു പുഴ ഒന്നായി ഒഴുകുന്നതുമോന്നും താങ്കള്‍ക്കരിയില്ലേ സര്‍?

  ഈ താഴെ പറയുന്നതിലൊക്കെ എവിടെയാണ് കവിത?
  ഷിബു ചക്രവര്‍ത്തി എഴുതി, തുമ്പി പെണ്ണെ വാ വാ തുംബചോട്ടില്‍ വാ വാ
  ഭാസ്കരന്‍ മാഷ് എഴുതി, പത്തു വെളുപ്പിന് മുറ്റത്തെ മുല്ലക്ക് കാതു കുത്ത്! (മുല്ല കാതും കുത്തുമോ???)
  ശ്രീകുമാരന്‍ തമ്പി എഴുതി, ആലപ്പുഴ പട്ടണത്തില്‍ അതി മധുരം വിതരിയോളെ (!!)
  കൈതപ്രം എഴുതി, ചിരിയൂഞ്ഞാല്‍ കൊമ്പില്‍ ചന്ജടി മാനത്തെ പൂത്താരം (!!!)
  ONV എഴുതി, കുന്നത്തെ കൊന്നക്കും പൊന്‍ മോതിരം (!!)
  MD രാജേന്ദ്രന്‍ എഴുതി, യ യ യ യാദവ ഇതിലെ…

  ONV യുടെ മുകളില്‍ പറഞ്ഞ സ്നേഹിച്ചു തീരാത്തവര്‍ എന്നാ കവിതയില്‍ നിന്നും:
  നാളെ നാമിവിടെ വന്നിരിക്കെ ഇവറ്റയെ കാനുവനമോ
  ജലരാശിയില്‍ അവ മെല്ലെ അലിഞ്ഞു മാഞ്ഞേ പോവാം
  ഈ ജീവ ജലധിയില്‍ അറിയാതെ അലിഞ്ഞു തീര്‍ന്നിടുവോരല്ലേ നാമും

  എവിടെയാണ് സര്‍ ഇതില്‍ കവിത?

 90. കുറെ വരികള്‍ കാണിച്ചിട്ട് ഇതിലെവിടെ ആണ് കവിത എന്ന് ചോദിച്ചാല്‍ കവി വരെ ഒന്ന് അമ്ബരകും. അങ്ങനെ ചോദിക്കാന്‍ തുടങ്ങിയാല്‍ ടാഗോരിന്റെ
  വരെ കുറച്ചു വരികള്‍ എടുതിട്ട്ടു ചോടികം ഇതിലെവിടെയാണ് സര്‍ കവിത !!!!! കവിത ഹൃദയം കൊണ്ട് ആസ്വദികേണ്ട ഒന്നാണ്. കവിയുടെ
  ആകാശം അനന്ധമാണ്. അവന്ടെ ഭാവന കവിതയിലെ വരികളായി വായനകാരനെ വലിച്ചടുപികുന്നു.
  ജയ്‌
  വൃത്തതിന്റെ ചട്ടകുടില്‍ മാത്രം ഒതുങ്ങിയ കവിത ഇന്നില്ല. വള്ളത്തോള്‍ കവിത ആദ്യമായ് ആണ് ഇങ്ങനെ ഒരാള്‍ ചൊല്ലിയത് കെടത്. താങ്കള്‍
  പറഞ്ഞത് ശരി തന്നെ ഒരു സിനിമ ഗാനതിണ്ടേ ചട്ടകുട് അതിനുണ്ട് .
  ഫിലിപ്പ്
  സിനിമ ഗാന ശാഖ ഉണ്ടായിരുന്നില്ലെങ്കില്‍ രവീന്ദ്രന്‍ എന്നാ വ്യക്തിയെ മലയാളി ഒരികളും തിരിച്ചരിയില്ലയിരുന്നു. അങ്ങനെ പലരെയും. ഒത്തിരി പ്രതിഭകളെ നാം മനസിലാകിയതും കൊണ്ടാടിയതും എല്ലാം സിനിമ വഴി ആണ്. മേഘമല്‍ഹാര്‍ , മഴ എന്നി സിനിമാകലോകെ പാട്ടുകള്‍ ഇല്ലായിരുന്നെങ്കില്‍ അപൂര്‍ണം ആയേനെ ..

 91. @Ambika:
  //ONV യുടെ മുകളില്‍ പറഞ്ഞ സ്നേഹിച്ചു തീരാത്തവര്‍ എന്നാ കവിതയില്‍ നിന്നും:
  നാളെ നാമിവിടെ വന്നിരിക്കെ ഇവറ്റയെ കാനുവനമോ
  ജലരാശിയില്‍ അവ മെല്ലെ അലിഞ്ഞു മാഞ്ഞേ പോവാം
  ഈ ജീവ ജലധിയില്‍ അറിയാതെ അലിഞ്ഞു തീര്‍ന്നിടുവോരല്ലേ നാമും
  എവിടെയാണ് സര്‍ ഇതില്‍ കവിത? //

  ക്ഷമിക്കണം മാഡം, നിങ്ങള്‍ പറഞ്ഞത് ശരിയാണ്. കവിത ‘കാണാന്‍’ കഴിയുന്നില്ല. കണ്ണിന്റെ കുഴപ്പം ആവും അല്ലെ? അല്ലെങ്കില്‍ വിവരക്കേട് കൊണ്ടാവും. അടിയങ്ങളുടെ വിവരക്കേട് പൊറുത്തു മാപ്പാക്കാന്‍ കനിവുണ്ടാകണം. ശേഷം കവിത എന്താണെന്നും എങ്ങനെ ആണെന്നും ലക്ഷണങ്ങള്‍ എന്തൊക്കെ ആണെന്നും ഒരു ക്ലാസ്സ്‌ എടുക്കാനും കനിവുണ്ടാകണം. സമയം അനുവദിക്കുക ആണെങ്കില്‍ ശ്രീ ഒഎന്‍വി അദ്ദേഹത്തിനും കൂടി അല്പം വിവരം പകര്‍ന്നു നല്‍കാനും തദ്വാര അദ്ദേഹം കവിത എന്താണെന്നും എങ്ങനെ ഇരിക്കുമെന്നും മനസ്സിലാക്കി അവിടുന്ന് നിര്‍വചിച്ചിട്ടുള്ളത് പോലെ തന്നെ കവിത എഴുതട്ടെ – കാരണം താന്കള്‍ ആണല്ലോ മലയാള കവിതയുടെ ലക്ഷണം നിര്‍വചിക്കുന്നത്. ‘അറിയത്തില്ലെങ്കില്‍ പഠിക്കുക തന്നെ വേണം’ എന്നാണല്ലോ അഡ്വക്കെറ്റ് മുകുന്ദനുണ്ണി പറഞ്ഞിരിക്കുന്നത്. അടുത്ത തവണ മുതല്‍ അവിടുത്തെ അപ്പ്രൂവല്‍ ഇല്ലാതെ ഒരു കവിത പോലും ‘കവിത’ എന്നാ നിര്‍വചനത്തിന്റെ കീഴില്‍ പ്രസിധീകരിക്കപ്പെടരുതെന്നു ഒരു ഉത്തരവും നമുക്ക് ഇറക്കാന്‍ ശ്രമിക്കണം.

  ആസ്വദിക്കാനുള്ള അനുഗ്രഹം അല്ലാതെ ഒരു കവിതയുടെ ആസ്വാദനം കാര്യ കാരണ സഹിതം പറഞ്ഞു തരാനുള്ള കഴിവൊന്നും ദൈവം തമ്പുരാന്‍ ഈ ഉള്ളവന് തന്നിട്ടില്ല. അല്ല ഒന്ന് ചോദിച്ചോട്ടെ, കവിത എവിടെ ആണെന്ന് എങ്ങനെ കാണിച്ചു തരണം എന്നാണു ഭവതി ഉദ്ദേശിക്കുന്നത്? ഹൃദയം കൊണ്ട് കവിത ആസ്വദിക്കുന്നതിനെ പിന്താങ്ങുന്ന മാഡം ഇവിടെ മാത്രം എന്തിനാണ് മറ്റൊരു മനസ്സോടെ വായിക്കാന്‍ ശ്രമിക്കുന്നത്? സത്യമായും എനിക്ക് അറിയാന്‍ പാടില്ലാതകൊണ്ട് ചോദിതിക്കുകയാണ് – കവിത എന്നത് കൊണ്ട് മാഡം എന്താണ് ഉദ്ദേശിക്കുന്നത്? കവിത ഉള്ള ഒരു നാല് വരികള്‍ പറഞ്ഞു തരാമോ?

  കാര്യം ഒക്കെ ശരി തന്നെ, ബാക്കി ഉള്ളവര്‍ ഒക്കെ മണ്ടന്മാര്‍ ആണെന്നുള്ള രീതിയില്‍ പക്ഷെ വെറുതെ അങ്ങ് പറഞ്ഞു കളയല്ലേ. പലവിധ കാരണങ്ങള്‍ കൊണ്ട് ഇപ്പോള്‍ കുറവാണെങ്കിലും, വായിച്ചു തന്നെ വളര്‍ന്ന ഒരു തലമുറയുടെ ഭാഗം ആണ് ഞാനും.

  Deepa recites ‘Snehichu Theerathavar’ by ONV എന്നത് ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കുറച്ചു വരികള്‍ കേള്‍ക്കാം.

  ഇതിവിടെ പോസ്റ്റ്‌ ചെയ്യുന്നത് താന്കള്‍ ഇത് കേട്ടു അങ്ങ് ഇഷ്ടപ്പെട്ടു പോകും എന്നുഓര്‍ത്തുകൊണ്ട് ഒന്നും അല്ല. യാദൃശ്ചികം ആയി കാണാന്‍ ഇടയായി – അതുകൊണ്ട് മാത്രം. വിഷയത്തില്‍ നിന്നും മാറി ഇനി ഇവിടെ കമന്റ്‌ ഇടരുത് എന്ന് വിചാരിച്ചതാന്നു, അങ്ങനെ ഉള്ള ഒരു പോസ്റ്റ്‌ ആണിതെന്നും അറിയാം. എങ്കിലും പറയുന്ന കേട്ടപ്പോള്‍ മിണ്ടാതെ ഇരിക്കാന്‍ തോന്നിയില്ല.

 92. @Babu Alex, March 29, 2012 • 1:57 pm

  //……………..ഇതിനെ ആണോ താങ്കള്‍ കവിത എന്ന് വിളിക്കുക ?……….

  അംബിക തന്നതില്‍ കൂടുതല്‍ ഒരു മറുപടി താങ്കള്‍ക്ക് ഇനി തരാനില്ല. എങ്കിലും പറയുന്നു…

  ഇന്നത്തെ കേരള സമൂഹത്തിലെ ജീര്‍ണത പിടിച്ച മനുഷ്യ ജീവിതങ്ങളുടെ പ്രതിഫലനമാണ് താങ്കള്‍ പരിഹസിച്ച മുരുകന്റെ ആ വരികളില്‍ ഞങ്ങള്‍ കണ്ടത്. ഏതാനും വരികളിലൂടെ ഇന്നത്തെ കേരളത്തിന്റെ നിര്‍ദ്ദന മനുഷ്യരുടെ അവസ്ഥയെ മുരുകന്‍ സമര്‍ത്ഥമായി വരച്ചിടുന്നു. പട്ടിണിയും, കടവും, ബ്ലേഡും, മദ്യവും, പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതും, കര്‍ഷക ആല്‍മഹത്യയുമെല്ലാം നടക്കുന്ന ഈ ഒരു കാലത്തെ വര്‍ണ്ണിക്കാന്‍ മുരുകന്‍ ഉപയോഗിച്ച പദങ്ങളല്ലാതെ പിന്നെ എന്താണ് ബാബു അലക്സ്‌ താങ്കള്‍ക്ക് അവിടെ കാണേണ്ടത് ?

  കണ്ണട എന്ന കവിതയിലെ ഏതാനും വരികള്‍ ഇങ്ങനെ പെറുക്കിയിട്ടു ഇതാണോ കവിത എന്ന് താങ്കള്‍ ചോദിക്കുന്നത് ആര്‍ക്കു വേണ്ടി ബാബു അലക്സ്‌ ? മുരുകന്‍ ആ കവിതയില്‍ പറയുന്നതുപോലെ താങ്കള്‍ക്ക് കണ്ണടകള്‍ വേണം, കറുത്ത കണ്ണടകള്‍ തന്നെ വേണം…

  വള്ളത്തോളിന്റെ ഒരു കവിതയിലെ ഏതാനും വരികള്‍ ഇങ്ങനെ :-

  ഇണങ്ങി നില്‍ക്കും ശ്രുതിയില്ല താളമില്ല
  അക്ഷര ശുദ്ധിയും ഏറെയില്ല
  എന്നാലുമയാളുടെ ഗാനമെന്റെ
  കര്‍ണ്ണത്തിനാനന്ദമല്പ്പമേകി

  കാവ്യം സുഖേയം കഥ രാഘവീയം
  കര്‍ത്താവ് തുഞ്ചത്തുളവായ ദിവ്യന്‍
  ചൊല്ലുന്നിതോ ഭക്തിസ്പുരത്തില്‍
  ആനന്ദലബ്ധിക്കിനിയെന്തു വേണം

  അവന്റെ പാട്ടാം മണിയൊച്ച രാവില്‍
  പ്രശാന്ത നിശബദ്ധയെ പിളര്ക്കെ
  അത് ആസ്വദിക്കുന്നതിനുവെന്നവണ്ണം
  സ്തഭിച്ചു നിന്നു ദിവ്യ താരകങ്ങള്‍

  ഒരു തോണി യാത്രയില്‍ കവി കേട്ട ഒരു കവിതയെ കുറിച്ചും അത് ചൊല്ലുന്നയാളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്. ഈ ഒരു കവിതയെ കുറിച്ചും അതിന്റെ കവ്യാര്‍ത്ഥത്തെ കുറിച്ചും താങ്കള്‍ക്ക് എന്ത് പറയാനാവും ? താങ്കളെ പോലെ ചിന്തിക്കുന്നവര്‍ക്ക് ഇതാണോ കവിത എന്ന് ചോദിയ്ക്കാന്‍ എളുപ്പമാണ്. പക്ഷെ ഹൃദയം കൊണ്ട് ഒരു കവിത കേള്‍ക്കുന്നവര്‍ക്ക് ഓരോ കാവ്യവും ഒരു മധുരമാണ് അത് ഒരു അനുഭൂതിയാണ്.

  ഒരു കവിതയില്‍ താങ്കള്‍ ഇങ്ങനെ അര്‍ത്ഥം ചിന്തിക്കുന്ന കണക്കിന്, ഒരു കാലത്ത് ജനങ്ങള്‍ നെഞ്ചിലേട്ടിയ താഴെ പറയുന്ന പാട്ടുകള്‍ കേട്ടാല്‍ താങ്കള്‍ എന്ത് പറയും, ഒന്ന് അറിഞ്ഞാല്‍ കൊള്ളാം :-

  1) അറബി കടലൊരു മണവാളന്‍, കരയോ നല്ലൊരു മണവാട്ടി
  2) കദളി വാഴ കയ്യിലിരുന്നു കാക്കയെന്നെ വിരുന്നു വിളിച്ചു
  3) വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍ വേലിക്കല്‍ നിന്നവനെ
  4) മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല മാടത്തിന്‍ മണി വിളക്കെ
  5) എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ് കല്ലാണ് നെഞ്ജിലെന്നു
  6) കാക്ക തമ്പുരാട്ടി കറുത്ത മണവാട്ടി

  @മാത്തുക്കുട്ടി, March 29, 2012 • 4:38 pm

  താങ്കള്‍ പറഞ്ഞത് പോലെ പാട്ടിനെ മനോഹരമായി ഉപയോഗപെടുത്തിയ ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ തീരില്ല. ചിത്രം, കമലദളം, ഉണ്ണികളേ ഒരു കഥ പറയാം, ചമയം, കാതോടു കാതോരം, തുടങ്ങി വലിയ ഒരു നിര തന്നെയുണ്ട്‌. പഴയ കാലത്താണെങ്കില്‍ നീലക്കുയില്‍ എന്ന സിനിമയില്‍ പാട്ടെ ഉള്ളൂ, അത് പോലെ പണി തീരാത്ത വീട് … അങ്ങിനെ അങ്ങിനെ പാട്ടുകളാല്‍ മനോഹരമായ എത്ര സിനിമകള്‍. ഹിന്ദിയിലോട്ടു കടന്നാല്‍, ഹം ആപ് കേഹെ കോന്‍, ദില്‍വാല ദുല്‍ഹാനിയ…..ദില്‍ തോ പാഗല്‍ ഹൈ, കുച്ച് കുച്ച് ഹോത്താ ഹൈ തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പാട്ടിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്‌. ഗാനങ്ങളില്ലത്ത ഈ ചിത്രങ്ങളെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ !!!!!!!!

  സിനിമയില്‍ പാട്ട് വേണോ എന്ന ചോദ്യത്തിന് യുക്തിയില്ല. കൂതറ പാട്ടുകള്‍ സിനിമയില്‍ വേണോ എന്നാണു യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടത്‌…! എഡിറ്റര്‍, ഈ പേജിന്റെ ടൈറ്റില്‍ അങ്ങിനെ തിരുത്തുമെന്ന് പ്രതീക്ഷിക്കാം 🙂 🙂

 93. @ Varrier

  താങ്കള്‍ ഇത്രയധികം വികാധീനനവേണ്ട കാര്യം ഉണ്ടായിരുന്നോ?

  ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
  നിറമുള്ള ജീവിത പീലി തന്നു
  എന്റെ ചിരകിന്നകാശവും നീ തന്നു
  നിന്നാത്മ ശിഖരത്തിലൊരു കൂട് തന്നു
  ആത്മ ശിഖരത്തിലൊരു കൂട് തന്നു
  ഒരു കുഞ്ഞു പൂവിലും തളിര്‍ കാട്ടിലും നിന്നെ
  നീയായ്‌ മണക്കുന്നതെങ്ങു വേറെ
  ജീവനോഴുകുംബോഴൊരു തുള്ളിയൊഴിയാതെ
  നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
  ……………………………………………
  ഉരുകി നോന്നട്മാവിന്നഴങ്ങളില്‍ വീണു
  പിളിയുംബഴനെന്റെ സ്വര്‍ഗം
  നിന്നിലളിയുന്നത്തെ നിത്യ സത്യം

  സാഗരങ്ങളേ…പടിയുനര്‍ത്തിയ സമഗീതമെ
  സമ സംഗീതമേ, ഹൃദയ സാഗരങ്ങളേ
  പോര് നീയെന്‍ ലോലമമീ ഏകാതരയില്‍
  ഒന്നിലവേല്‍ക്കൂ, ഒന്നിലവേല്‍ക്കൂ

  ഇന്ദ്രനീലിമയോലും ഈ മിഴി പോയ്കകളില്‍
  ഇന്നലെ നിന്‍ മുഖം നീ നോക്കി നിന്നൂ
  ഇന്നൊരു ഹൃദയത്തിന്‍ കുന്ദ ലത ഗൃഹതിന്‍
  പൊന്മുളം തന്ടുമൂതി നീയിരുന്നു
  അതിന്‍ പൊരുള്‍ നിനക്കെതുമാരിയില്ലല്ലോ
  അതിന്‍ പൊരുള്‍ നിനക്കെതുമാരിയില്ലല്ലോ

  പൊന്നെ പോലത്തെ നെട്ടിയിലുണ്ടല്ലോ
  മഞ്ഞള്‍ വരക്കുരി ചന്തു പൊട്ടും
  ഈറന്‍ മുടിയില്‍ എല്ലെന മനം
  ചില നേരമാതുംബതൊരു പൂവും
  കൈലോരോട കുപ്പിവള
  മുഖം കണ്ടാല്‍ കാവിലെ ദേവി തന്നെ
  മടിയിരുതീട്ടു മാറോടു ചേര്‍ത്തിട്ടു
  മണി മണി പോലെ കഥ പറയും
  ആനേടെ മയിലിന്റെ ഒട്ടകതിന്റെയും
  ആരും കേള്‍ക്കാത്ത കഥ പറയും

  ഈ കവിതകളിലെ കവിത്വം താങ്കള്‍ നേരെത്തെ പറഞ്ഞ കവിതയില്‍ ഉണ്ടെന്നു പറയണമെങ്കില്‍ എനിക്ക് കണ്ണിനും മനസ്സിനും എല്ലാം കുഴപ്പം ഉണ്ടായിരിക്കണം! അതില്ലാത്തിടത്തോളം ഇങ്ങനെതന്നെ പറയും.

  പിന്നെ ഞാന്‍ നേരത്തെ ബാബു ചേട്ടനോട് പറഞ്ഞ കാര്യം താങ്കളോടും സൂചിപ്പിക്കുന്നു. താങ്കള്‍ക്ക് ആ കവിത ആരു ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ഇത്ര വികാര വിക്ഷോഭം ഉണ്ടാവേണ്ട കാര്യമുണ്ടോ? കവിത നന്നല്ല ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാല്‍ എന്നാല്‍ തന്‍ ഒന്നെഴുതി കാണിക്കു എന്ന് പറയുന്നതിന് പണ്ട് മൂര്‍ത്തി ഒരിക്കലൊരു റിവ്യൂ വില്‍ പറഞ്ഞ മറുപടിയെ എനിക്കും പറയാനുള്ളൂ. തപ്പി നോക്കൂ, ചിലപ്പോള്‍ കിട്ടും!

 94. ശരിയാണ് ജയ്‌ ടൈറ്റില്‍ അങ്ങനെ മാറ്റുന്നതാണ് നല്ലത് എന്ന് തോന്നുന്നു. ഒര്പാട് നല്ല പാട്ടുകളും കവിതകളും നമുക്ക് സമ്മാനിച്ച പലരും ഇന്നെഴുതി വിടുന്ന ചവറുകള്‍ കേട്ട് ഓക്കാനം വരാറുണ്ട്. ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം, ധ്യാനമുണർത്തും മൃദുപല്ലവിയിൽ, കാവ്യമരാള ഗമനലയം എന്നെഴുതിയ കൈതപ്രം തന്നെയല്ലേ കറുപ്പിനഴക് ഓഓഒ വെളിപ്പിനഴക് എന്നും ഇഷ്ടമല്ലെട എനിക്കിഷ്ടമല്ലെട എന്നും എഴുതിയത്? സൂര്യ കിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍, പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു എന്നെഴുതിയ പുത്തഞ്ചേരി തന്നെയല്ലേ കണ്ണിലൊരു മുള്ള് കൊണ്ടാല്‍ ടേക്ക് ഇറ്റ്‌ ഈസി എന്നൊക്കെ എഴുതി വച്ചത്. കണ്ണില്‍ ഒരു മുള്ള് പോയിട്ട് ഒരു മുടിയോ പൊടിയോ പോലും കേറിയാല്‍ അടപ്പിളവി പോകും എന്നിരിക്കെ ഇത് പോലെയുള്ള ആന മണ്ടത്തരങ്ങള്‍ എഴുതി വയ്ക്കുന്നവരെ എന്താണ് വിളിക്കേണ്ടത്? സിനിമയില്‍ വരുന്ന ഇത്തരം കൂതറ പാട്ടുകളാണ് ആദ്യം അവസാനിപ്പിക്കേണ്ടത്.

 95. @Jay:
  //സിനിമയില്‍ പാട്ട് വേണോ എന്ന ചോദ്യത്തിന് യുക്തിയില്ല. കൂതറ പാട്ടുകള്‍ സിനിമയില്‍ വേണോ എന്നാണു യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടത്‌…!// – സത്യം. പാട്ട് സിനിമയില്‍ ഒഴിവാക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ അത് തീര്‍ച്ചയായും വേണം. പക്ഷെ അവിടെ കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളോ, അലര്‍ച്ചയോ, കാറിച്ചയോ, കൂവിച്ചയോ ഒന്നും ആകരുത്. കേള്‍ക്കാന്‍ ഇമ്പമുള്ള, മനസ്സിനെ തൊടുന്ന, ആവശ്യം വാദ്യോപകരനങ്ങളോട് കൂടിയ നല്ല പാട്ടുകള്‍ ആവണം. അതുപോലെ സിനിമയുടെ ആസ്വാദനത്തെ ബാധിക്കാത്ത രീതിയില്‍ അത്യാവശ്യം ഇല്ലാത്ത പാട്ടുകള്‍ ചേര്ക്കുന്നതിലും തെറ്റില്ല. അടിപൊളി പാട്ടുകള്‍ പലപ്പോഴും ഒരു സെലിബ്രേഷന്‍ മൂഡ്‌ സൃഷ്ടിക്കാന്‍ ഉതകുന്നതാണ്. എന്നാല്‍ കുറെ ശബ്ദകോലാഹലങ്ങളോ, അലര്‍ച്ചയോ, കാറിച്ചയോ, കൂവിച്ചയോ, ‘ചക്കരെ, പൊന്നെ, പൊടിയെ, തേനേ, എടീ….” അങ്ങനെ കുറെ വാക്കുകളും ഒക്കെ ആണെന്ന് തെറ്റിദ്ധരിക്കുന്ന കുറെ ആസ്വാദകരും പിന്നണി പ്രവൃത്തകരും ആണ് അറപ്പും വെറുപ്പും അസ്വസ്ഥതയും ഉണ്ടാക്കുന്ന സംഗതികള്‍ ഗാനങ്ങള്‍ എന്ന പേരില്‍ പടച്ചു വിടുന്ന പ്രവണത തീര്‍ച്ചയായും തിരസ്കരിക്കപ്പെടെണ്ടാതാണ്. നമ്മുടെ തനത് സംഗീതവും, വെസ്റ്റേണ്‍ മ്യുസിക്കും, ഇന്സ്ട്രുമെന്ടല്‍ മ്യുസിക്കും (നമ്മുടെ ചെണ്ടമേളം മുതല്‍ സായിപ്പിന്റെ ഡ്രംസ് ഉള്‍പ്പെടെ എല്ലാം) വളരെ ആസ്വദിച്ചു കേള്‍ക്കുന്ന ഒരാള്‍ ആണ് ഞാന്‍ എങ്കിലും മിക്കപ്പോഴും അവ വികലമായി അനുകരിക്കപ്പെടുന്ന നമ്മുടെ സിനിമ സംഗീതം പലപ്പോഴും അസഹനീയം ആണ്. പലപ്പോഴും ഇങ്ങനെ ഉള്ള ഗാനങ്ങള്‍ തീയേറ്ററില്‍ കയറുന്ന പ്രേക്ഷകന്റെ മേല്‍ അടിചെല്‍പ്പിക്കപ്പെടുന്നു എന്നതാണ് സങ്കടകരമായ വസ്തുത – അവര്‍ക്ക് സഹിക്കുക അല്ലാതെ മറ്റു നിവൃത്തി ഇല്ലല്ലോ? എനിക്കറിയാവുന്ന പലരുമുണ്ട് – തീയേറ്ററില്‍ പോയി സിനിമ കണ്ടാല്‍ കൊള്ളാം എന്നുണ്ട്, എന്നാലോ സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ തലവേദന സഹിക്കാന്‍ പറ്റില്ല എന്നാ കാരണം കൊണ്ട് ഡിവിഡിക്കു വേണ്ടി കാത്തിരിക്കുന്നവര്‍ (അല്ലെങ്കില്‍ ഓണ്‍ലൈനില്‍ വരാന്‍ വേണ്ടി). അതാകുമ്പം എന്ത് കാണണം കേള്‍ക്കണം എന്ന് തീരുമാനിക്കബുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ നമുക്ക്. സിനിമയുടെ പ്രമോഷന് നല്ല പാട്ടുകള്‍ സഹായിക്കുന്നത് പോലെ തന്നെ ഇത്തരത്തില്‍ അവയുടെ ഡിമോഷന് മോശം പാട്ടുകള്‍ കാരണമാകും എന്നൊരഭിപ്രായം കൂടി എനിക്കുണ്ട്.

 96. ഗോഡ്ഫാദര്‍ സിനിമയിലെ നീര്‍ പളുങ്കുകള്‍ എന്നാ ഗാനം ഒന്നോര്‍ത്തു നോക്കൂ, ഒരു 30 മിനിട്ട് പറയേണ്ട കാര്യങ്ങള്‍ ഒരു പാട്ടിലൂടെ കാണിച്ചിരിക്കുന്നു. സിനിമയില്‍ അത്തരത്തില്‍ പാട്ടുകള്‍ പ്രയോജനപ്പെടുത്താന്‍ പറ്റുമെങ്കില്‍ പാട്ടുകള്‍ അത്യാവശ്യം തന്നെ എന്ന് പറയാം.

 97. @ Mathukutty & Jay
  Well said. പാട്ടിനെ മാറ്റി നിര്‍ത്തിയൊരു സിനിമയെ കുറിച്ച് ചിന്തിക്കാന്‍ തല്ക്കാലം നമുക്ക് പറ്റില്ല. പക്ഷെ താങ്കള്‍ പറഞ്ഞ പോലെ പുട്ടിനു പീര ഇടുന്ന പോലെ പാട്ടിനു വേണ്ടി പാട്ടുകള്‍ തിരുകുന്നതു നല്ല പ്രവണതയല്ല.

  പണ്ട് അത്യാവശ്യം നന്നായി എഴുതി കൊണ്ടിരുന്നവരൊക്കെ ഇന്ന് എഴുതി വിടുന്നത് കാണുമ്പോള്‍ കഷ്ടം തോന്നും. കാലവും അനുഭവങ്ങളും പ്രതിഭയെ രാകി മിനുക്കുകയെ ഉള്ളൂ എന്നായിരുന്നു നമ്മുടെ ധാരണ, പക്ഷെ അതങ്ങിനെയോന്നുമല്ല എന്ന് തോന്നുന്നു. കൈതപ്രം തന്നെയല്ലേ രാക്ഷസി എന്നും കര്‍ത്താവെ നീ കല്പിച്ചപ്പോള്‍ എന്നും എഴുതിയത്?

 98. @~ Jay ~ – ambika
  ദയവായി വള്ളത്തോളിനേം വയലാറിനേം ഓ എന്‍ വി സാറിനേം മറ്റും കാട്ടാക്കടയും കടപ്പാക്കടയും ഒക്കെ ആയി ഏച്ചു കെട്ടാന്‍ ശ്രമിക്കല്ലേ , പാപം കിട്ടും . ഈ വക നാറാണത്തു ഭ്രാന്തന്‍ വകുപ്പുകള്‍ക്ക് തല്‍ക്കാലം സാപ്പാടിനു മുട്ടുണ്ടാവില്ല എന്ന ഒരു നല്ല കാര്യമേ ഞാന്‍ കാണുന്നുള്ളൂ . പറ്റുമെങ്കില്‍ മുടങ്ങാതെ രണ്ടു പത്രങ്ങള്‍ എങ്കിലും വായിക്കുന്ന, അത്യാവശ്യം ടി.വി ന്യൂസ്‌ ഒക്കെ കാണുന്ന എനിക്ക് അവയിലെ വാര്‍ത്തകളുടെ സമാഹാരമായ ചിലരുടെ കവിത (?) വായിച്ചു വേണ്ട സമകാലീന സംഭവങ്ങള്‍ അറിയാനും വേദനിക്കാനും . കുറെ വാക്കുകള്‍ പെറുക്കി കൂട്ടി നടത്തുന്ന കസര്‍ത്ത് നെ ഗാനങ്ങള്‍ എന്ന് വിളിക്കാന്‍ വിഷമം ഉണ്ട് . മാത്തുക്കുട്ടി പറഞ്ഞത് പോലെ വെള്ളമടി സഭകളില്‍ വില കുറഞ്ഞ കയ്യടി നേടാന്‍ കൊള്ളാം ഈ വക കോപ്രായങ്ങള്‍ .
  പഴയ സിനിമകളിലെ ഗാനങ്ങള്‍ രചനാ ഗുണം കൊണ്ടും ആലാപന സൌകുമാര്യം കൊണ്ടും ദൈവികമായ ഈണങ്ങളാലും മനസ്സിനെ തൊടുന്നവയാണ് . അവയുടെ ഒരു കൂമ്പാരത്തിനു മുകളില്‍ അടയിരിക്കുന്ന എനിക്ക് ഏതായാലും സിനിമാ ഗാനങ്ങളെ തള്ളിപ്പറയാന്‍ ആവില്ല , ഒരിക്കലും . ( ചിരിക്കണം എന്ന് തോന്നുമ്പോ അവയുടെ വീഡിയോ യു ട്യൂബില്‍ കാണും , നസീര്‍ സാറിന്റെയും മറ്റും ഒറ്റക്കാലേല്‍ ഡാന്‍സ്, ഷീലയും തെങ്ങും ആയുള്ള അഭേദ്യ ബന്ധം 🙂
  നമ്മുടെ സാള്‍ട്ട് ആന്‍ഡ്‌ പെപ്പെറില്‍ ” ചെമ്പാവ് പുന്നെല്ലിന്‍ ചോറോ ” എന്ന പാട്ട് എത്ര മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത് ? അത് കണ്ട സകല ഭക്ഷണ പ്രിയരും എത്രവട്ടം വായില്‍ നിറഞ്ഞ ഉമിനീര്‍ ഇറക്കിയിട്ടുണ്ടാവും?

Leave a Reply

Your email address will not be published. Required fields are marked *


5 + = 14