Review: Manjadikuru

Manchadikuru

Manchadikuru

വിക്കി (മാസ്റ്റർ സിദ്ധാർത്ഥ്) എന്ന് വിളിപ്പേരുള്ള വിക്രം ഹരിദാസിന്റെ ഓർമകളിലൂടെ ഏൺപതുകളിലെ തികച്ചും മലയാളിത്തമുള്ള ഒരു നാട്ടിൻപുറം പുനഃനിർമിക്കപ്പെടുകയാണ് മഞ്ചാടിക്കുരുവിൽ. അച്‌ഛനും (സാഗർ ഷിയാസ്) അമ്മയ്‌ക്കുമൊപ്പം (ഉർവശി) ഗൾഫിൽ നിന്ന് അവധിക്കെത്തുന്ന വിക്കിയെ കാത്ത് അവിടെ മരിച്ചു പോയ മുത്തച്‌ഛനും (തിലകൻ) ആ വേർപാട് താങ്ങാനാവാതെ തളർന്നുപോയ മുത്തശ്ശിയും (കവിയൂർ പൊന്നമ്മ) അടുക്കളക്കാരി റോജയും (വൈജയന്തി) ഇണക്കവും പിണക്കവുമായി നടക്കുന്ന അമ്മാവൻമാരും അമ്മായിമാരും (റഹ്‌മാൻ, മുരളി, ജഗതി ശ്രീകുമാർ, ശരൺ, ബിന്ദു പണിക്കർ, ഉർവശി, പ്രവീണ, ശ്രീദേവിക) കൊച്ചപ്പൂപ്പനും (തൃശൂർ ചന്ദ്രൻ) അവരുടെ മക്കളുമൊക്കെയുണ്ട്. പഴയ വഴക്കുകളും പ്രശ്‌നങ്ങളും വീണ്ടും തല പൊക്കുന്നു. സ്നേഹവും ദ്വേഷവും മാറി മാറി നിഴലിക്കുന്ന ഒരു പാവനാടകത്തിലൂടെയെന്നപോലെ അവരുടെ ദിവസങ്ങൾ കടന്നുപോകുന്നു. മുതിർന്ന വിക്കിയേയും (പൃഥ്വിരാജ്) റോജയേയും (പത്മപ്രിയ) മുത്തശ്ശിയേയും പുതിയൊരു വെളിച്ചത്തിൽ കണ്ടുകൊണ്ടാണ് നമ്മൾ തിയറ്റർ വിടുന്നത്.

PLUSES
മഞ്ചാടിക്കുരു പോലെ ചെറിയ ചെറിയ സംഭവങ്ങൾ ചേർത്തുവച്ച്, അസാധാരണത്വങ്ങളൊന്നുമില്ലാത്ത ചെറിയ ചെറിയ മനുഷ്യരെ മുന്നിൽ നിർത്തി ലളിതമായി ചില ചെറിയ ചെറിയ കാര്യങ്ങൾ പറയുന്ന ഒരു ചിത്രം. കുട്ടികൾക്കു പ്രാധാന്യമുള്ള മുതിർന്നവരുടെ സിനിമ മലയാളത്തിൽ വന്നിട്ട് കാലങ്ങളായെന്നു തോന്നുന്നു. അഞ്‌ജലി മേനോന് തന്റെ കന്നിച്ചിത്രത്തേക്കുറിച്ച് ഏറ്റവുമധികം അഭിമാനിക്കാവുന്നത് ഇക്കാര്യത്തിലായിരിക്കും. വിക്കിയുടെ വിവരണത്തിലൂടെ സിനിമ മുന്നേറുന്ന രീതിയും കൗതുകകരമാണ്.

ദൃശ്യങ്ങളുടെ ധാരാളിത്തത്തിലേക്ക് ഒട്ടും വീഴാതെ തന്നെ, നിഴലും വെളിച്ചവും കലരുന്ന നാട്ടിൻപുറവും അവിടുത്തെ പച്ചയായ ജീവിതവും സ്‌ക്രീനിലെത്തിച്ച പിയെട്രോ സൂർക്കർ എന്ന സ്വിറ്റ്‌സർലൻഡുകാരന്റെ ക്യാമറയാണ് ഈ സിനിമയുടെ ഏറ്റവും വലിയ ആകർഷണം. കാണികളുടെ ശ്രദ്ധ ഒട്ടും വ്യതിചലിപ്പിക്കാതെ തന്നെ പിയെട്രോയുടെ ക്യാമറ കൗതുകകരമായ ആംഗിളുകൾ കണ്ടെത്തുന്നു.

അടുത്ത ആകർഷണം നാലു കുട്ടികളാണ്. അതിൽ വൈജയന്തി, സിദ്ധാർത്ഥ്, റിജോഷ് എന്നിവർ അഭിനയിക്കുകയാണെന്ന തോന്നലേയുണ്ടാക്കാതെയാണ് സ്‌ക്രീനിൽ വന്നുപോകുന്നത്. അവരുടെ കഥാപാത്രരൂപീകരണവും വളരെ ശ്രദ്ധയോടെ നിർവഹിക്കപ്പെട്ടിട്ടുണ്ട്. കാസ്‌റ്റിങ്ങും മുരളിയും ജഗതി ശ്രീകുമാറും അടക്കമുള്ള അഭിനേതാക്കളുടെ പ്രകടനവും വളരെ കൃത്യം. ഒരു അഭിനേതാവും കഥാപാത്രത്തേക്കാൾ വലുതാകാതെ സംവിധായിക ശ്രദ്ധിച്ചിട്ടുണ്ട്. റഹ്‌മാൻ സാധാരണ കാണാത്ത ഒരു കഥാപാത്രമായി ഇതിലുണ്ട്. രഘുവിനെ നന്നായി ഉൾക്കൊള്ളാൻ അദ്ദേഹത്തിനു കഴിഞ്ഞു.

മലയാളസിനിമകളുടെ പൊതുരീതികളിൽ നിന്ന് ഉയർന്നു നിൽക്കുന്ന നിലവാരത്തിലുള്ള ശബ്‌ദസംവിധാനവും പ്രത്യേക പരാമർശം അർഹിക്കുന്നു.

MINUSES
പാട്ടുകൾ കേൾക്കാൻ ഇമ്പമുള്ളവയാണെങ്കിലും ഒന്നൊഴിച്ച് എല്ലാം ഈ സിനിമയ്‌ക്കൊരു ബാധ്യതയാണ്. തിരുവാതിരപ്പാട്ടിനു മാത്രമാണ് ഇതിൽ പറയത്തക്ക പ്രസക്തിയുള്ളത്.

ആവശ്യമില്ലാത്ത ഗാനങ്ങളും സിനിമയ്‌ക്ക് മന്ദതാളം സമ്മാനിക്കുന്ന ചില സീനുകളും നീക്കുകയും, ഒട്ടും കൗതുകകരമല്ലാത്ത ഇടവേള ഉപേക്ഷിച്ച് ഒറ്റയടിക്ക് ഒന്നര മണിക്കൂറിൽ അവസാനിപ്പിക്കുകയും ചെയ്‌തിരുന്നെങ്കിൽ മഞ്ചാടിക്കുരു കൂടുതൽ ആസ്വാദ്യമാകുമായിരുന്നു.

നർമത്തിനു പഴുതുള്ള പല രംഗങ്ങളും വേണ്ടത്ര ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതും ഒരു കുറവായിത്തന്നെ നിൽക്കുന്നു. കേരളത്തിലെ നാട്ടിൻപുറങ്ങൾ നർമം നൂറു മേനി വിളയുന്ന നിലങ്ങളാണെന്നോർക്കണം.

LAST WORD
കടന്നുപോയ കാലത്തിന്റെ ഓർമകളിലേക്കുള്ള മടക്കയാത്രയാണ് മഞ്ചാടിക്കുരു. വളരെ ശാന്തമായ ഒരു യാത്ര. അങ്ങനെയൊരു യാത്ര ഇഷ്‌ടപ്പെടുന്നവർക്കു വേണ്ടിയാണ് ഈ സിനിമ.

| Sulekha V.

28 thoughts on “Review: Manjadikuru”

 1. saw Manjadikuru. a beautiful journey thru nostalgia. Anjali Menon needs a special applause especially for the way she managed to bring out the complete talent from those child artists. a perfect script added by the narration on the background makes the movie more like reading a novel 🙂
  splendid cinematography n casting. was something special watching Murali on screen..
  Should have released a long time ago.
  4.5 / 5 🙂

 2. മലയാളത്തനിമയുളള ഒരു നല്ല ചലച്ചിത്രം.

 3. ചെന്നൈയില്‍ ചിത്രം റിലീസായിട്ടില്ല. അടുത്ത ആഴ്ച വരുമെന്ന് പ്രതീക്ഷിക്കുന്നു. കാമ്പുള്ള, കെട്ടുറപ്പുള്ള, പ്രേക്ഷരെ അമ്പരപ്പിക്കുന്ന ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു. താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെയും കഥകൃതിന്റെയും മികച്ച അഭിനേതാക്കളുടെയും പേരിലറിയപ്പെടുന്ന ഒന്നായിമാരട്ടെ മലയാള സിനിമ. അതിനുള്ള ഒരു ശ്രമായി മഞ്ചാടിക്കുരുവിനെയും കാണുന്നു.

 4. ennale manjaadikuru kandu. prithviraj posteril ullathu kondu kurachu thirakkundaakum ennu karuthiyaanu poyathu. ponnaniyile pournami theatreil. pakshe 6 manikku njaan maatrame undaayirunullu. pinne oru 16 peru evide ninno vannethi. padam thudangi. aarkkum onnum pidikittunilla. pandu dooradarshanilokke undaayirunna ORU KUDAYUM KUNJUPENGALUM enna oru serial athu ethilum etrayo bedhamaayirunnu. ethoru prekshakaneyum bore adipikunna oru CLASSIC making. interval akumpozhekkum pakuthiyolam aalukal eneettu poyi.oru kaaryam parayaan vittu. interval nu theatril light onnum ON aakkiyilla.kaaranam operator engo poyi. erutathu thappi thidanju purathethi chaaya kudichu.eni chaaya kudichaalengilum kaanan energy kittiyaalo. pakshe veendum changaran thengumel thanne.eniyum evide erunnaal kshama kedumennu thonni. pathiye eneettu. vandi eduthu. theatrinte gate thurannu kidakkunundu. enthinaa gate thurannittirikunathu ennu chodichappo UCHAKKUM ETHAAYIRUNNU STHITHI CINEMA THEERUM MUNPE AALUKAL ERANGI POYI ATHUKONDA ennoru marupadi. athu sathyamaayirikkaam kandu kandu NOSTALGIA madukunnavarkku erangipokaamallo athaanallo ee nostalgic movie. sathyathil appo enikkum kurachu nostalgia feel cheythu. eni ethu producer varum engane oru manjaadikuru orukkaannnn.

 5. Manjadikuruvinte review venamenkil otta variyil otukkam…
  A FILM WRITTEN AND DIRECTED BY ANJALI MENON…:D

  ravile 11 manikku shw illayirunnu….so 2.30 was the 1st shw in tvm. evng shw kku kuree aalu kanumennanu vicharichatu. but sad to say itrem kurachu aalkare kandu sherikkum vishamichu poyi. sadarna etra ooodiya padamayalum kalabhavanil 1week varumpam fri,sat and sund evng shw nalla crowd aayirikkum. ennittu itinu maatram aalilla. [tarangale nokki padam kanan pokunavar kooodi koodi varupmam its obvious. still kurachenkilum cinemaye snehikunavar kanumennanu vicharichatu] nalla kadhayilla , remake aanu malaya cinemayude kuzhappam , copy adi ennokke presangikkunavanmar ee padam erangiyatu ariyatatano atoooo itoru nalla cinemayayittu avar kanunillee aavvvoo…:(

  coming on to film…
  T.D DASAN nu shesham njan theatreil poyi kanda ettomm nalla malayala cinema dats….MANJADIKURU. oru slow paced movie aanu xpect cheytatu but nalla pacy aaya…kuree nalla nalla comedykal ulla…nalla kadha sandarbhangalilude pokunna oru malayam chitram

  story – grandfather inte funeral inu videshattu ninnum varunna payyan [prtitviyude kuttikalam ]…aa payyante view point aanu cinema full pokunatu
  1st half – nalla pacy aanu….full 4 pillerude kayyil aanu
  2nd half -in btw shakalam slow aakum
  climax – oru nalla cinema kanda santoshattil manassu niranju thearil ninnum eragam

  positives:
  each and every element of the film is positive. kurachu karyangal point out cheyyam..
  script [ nammal mumpmu malayala cinemayil kanditulla athee kadhayanu but atil item vetyastata kondu varan kazhinjatil hats off to Anjali]
  direction cinematography editing , BGM , Art direction
  4 pilleer [ highlyt of this film ]
  uravasi , jagaty [ xpressions oru rekshayilla ] rehman , murali etc ….ellarum avarude role kidilam aaki….

  Negatives :
  ee padatinu negetives vellom kandu pidikanamenkil , onnunikil avan cinema kanditundavilla. allenkil avan valiyaa enteeroooo sambavamayirikkum. itu 2ndilum njan pedatatu kondu….i dint find any NEGETIVES…:D

  thetare response- valare kurachu pere undarunnullu. enta response tanne tehatre reposne…:P..aftr film muttu kayyadi. njanum pinne Ahmad siddiqueum[salt n pepper ile KT mirashum].

  Verdict – MUST MUST MUST WATCH FILM FOR MOVIE LOVERS….10/10
  padamapriya and pritvi has a guest appearance , cinemayude tudakkam totte prtviyude shabdam padatiludaneelam undu…but last 1 min matramanu pritviye kanikkunatu…oru pakshe 2.5 hrs full lenghth character with punch dialogues , action sequence ine kaalum entu kondu valara valare mikachatanu..itrem nalla cinemayile…1 min ula vesham. atu cinemayile ettom nalla muhurttangalil onnile bhagamakan kazhiyunatu…ee charactr cheyyan kazhinjatu pritvi yude carrerile tanne ettom valiya nettangalil onnayirikkum

  itoru off beat padam ennu paranju ozhivakkarutu…ningade taste entu tanne aayalum. plss do watch dis in theatres….for the sake of malayalam film industry. iniyum nalla cinemakal malayalattil undakan. do do watch dis movie in theatres. ningalkku kazhiyunna vidam padatine promote cheyyukaaa. MUST WATCH MOVIE. Waiting for Anjali menons next Script Ustad Hotel

 6. കേരളത്തില്‍ പുറമെ കാണുന്ന ഈ അക്രമങ്ങള്ക്കും മാത്സര്യങ്ങള്കും വര്ഗീരയതക്കും അപ്പുറം നന്മയും സ്നേഹവും നിറഞ്ഞ ഒരു പൊതു ബോധം ഉണ്ട്. ഇനിയും വറ്റിയിട്ടില്ലാത്ത ആ സ്നേഹത്തിന്റെ നീരുരവയില്‍ ഉണ്ടായ നന്മയുടെ പൂക്കളാണ് മഞ്ചാടിക്കുരു. ഇത്തരം സിനിമകള് ഇപ്പോള്‍ കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. അഞ്ജലി മേനോന് അഭിനന്ദനങ്ങള്‍ . റിവ്യു പതിവ് പോലെ മനോഹരമായിരിക്കുന്നു.

 7. “നർമത്തിനു പഴുതുള്ള പല രംഗങ്ങളും വേണ്ടത്ര ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതും ഒരു കുറവായിത്തന്നെ നിൽക്കുന്നു. കേരളത്തിലെ നാട്ടിൻപുറങ്ങൾ നർമം നൂറു മേനി വിളയുന്ന നിലങ്ങളാണെന്നോർക്കണം.”

  How can it be a minus? This observation is absolutely is wrong. Is humor necessary in a film?

 8. ഈ ചിത്രത്തിന് പൊതുവേ നല്ല അഭിപ്രായം ആണുള്ളത് , നല്ല ഒരു ചിത്രം എടുത്തവര്‍ക്ക് അത് പ്രേക്ഷകരില്‍ എത്തിക്കാനുള്ള ഉത്തരവാദിത്തവും ഉണ്ട് , പക്ഷെ ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അതിനു സാധിച്ചിട്ടില്ല. വിരലില്‍ എണ്ണാവുന്ന തീയട്ടരുകളിലെ ചിത്രം റിലീസ് ആയിട്ടുള്ളൂ ..

 9. മഞ്ചാടിക്കുരു കാണാന്‍ കഴിഞ്ഞു . വലിയ പ്രതീക്ഷയോടെയാണ് പോയത് . സത്യം പറഞ്ഞാല്‍ എനിക്കൊരു നൊസ്റ്റാള്‍ജിയ യും അനുഭവപ്പെട്ടില്ല . കുട്ടിക്കാലം ഒരു തറവാട് വീട്ടിലല്ല ഞാന്‍ ചിലവഴിച്ചത് . അത് കൊണ്ടായിരിക്കാം . എന്നെ സംബന്ധിച്ചിടത്തോളം ഈ ചിത്രത്തേക്കാള്‍ നൊസ്റ്റാള്‍ജിയ ലഭിച്ച മറ്റൊരുപാട് ചിത്രങ്ങള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട് . എന്നിരുന്നാലും നല്ല ഒരു സിനിമയ്ക്ക് വേണ്ടിയുള്ള ആത്മാര്‍ഥമായ ഒരു ശ്രമം ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിട്ടുണ്ട് . അതിനവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു .

 10. chumma ettiri Nostalgia yum, Tamizhathi Penninu Sympathy Tonikkunna Scenes okke yumayi oru cinema..Chila Scenukal Kollam Ennu matram !!

  Allathe Theatre Vittu Pokumpol Onnum Manassil Orma Veppikkatta Cinema !!

 11. മഞ്ചാടി കുരു എന്നാണ് കാണാനോക്കുക എന്നറിയില്ല.

  പോസ്റ്റര്‍ കണ്ടിട്ട് മനസ്സില്‍ തോന്നിയ ഒരു കാര്യം, യഥാര്ത്യതോട് അടുത്ത് നില്‍ക്കാത്ത ദ്രിശ്യങ്ങളുടെ ധാരാളിത്തം ഉള്ളപോലെ തോന്നുന്നു. ചില മ പ്രസിധേകരങ്ങങ്ങളുടെ മുഖചിത്രമായി ഓണത്തിനും വിഷുവിനും മറ്റും പ്രസിദ്ധീകരിക്കുന്ന തരത്തിലുള്ള നിറയെ കത്തിച്ചു വെച്ച വിളക്കുകളും, കുരുത്തോല തോരണങ്ങളും, തേച്ചു വടിയാക്കിയ ആട, ആഭരണങ്ങളും ഒക്കെയായി ആയി ജീവിതതിലെവിടെയാണ് നമ്മളൊരു ഫോട്ടോക്ക് നിന്ന് കൊടുത്തിട്ടുള്ളത് (ചിലപ്പോള്‍ പാട്ടുകളിലെ ദ്രിശ്യ ധാരളിതംയിരിക്കും)

  കാണാന്‍ അവസരം കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും…

 12. I have not seen this movie yet. But will watch. The ‘Chadi Chadi’ songs is really good (You tube).

 13. @Sameer Balussery
  enikkitu valare valare adikam istapettu. atu kondanu njananagne ezhutiyatu. padam kanda enta friends inellam enta athee abiprayam aanu. ennal kazhiyavuna vidham njan itine promote cheyyunnu. kaaranam itu pllatte nalla chitrangal poliyunatu kanan njan aagrahikunilla. tankalkku entu kondanu itoru ordinary aayi tonniyatu ennenikariyilla. may be tankualude taste vetyastamayirikkam.

 14. @vishnu
  oru new directoril ninnum expect cheyyavunna average movie maathramanu manjadikkuru.ith entho valiya sambavamaanenna pracharanam pala konil ninnum valare nerathe thudangiyathanu. Ithe padam valla shafiyo roshan andrewso(spelling mistake undavum) direct cheythaal potta padam ennu ithe aalukal thanne paranjene. Pinne, nostalgia, pazhayakaala sathyan anthikaadu, sreeni films namukku thanna grama kazhchakalum kadhapaathrangalum jeevitha muhoorthangalum innu kaanubol undakunna nashta bodham, swantham cheruppathinte ormakal ithonnum enik manjaadikuru kandapol thonniyilla.

  Onathinum, vishuvinum kerala piravikkum kasavumundum settu saariyum uduth auditoriyangalil aagoshangal sangadippikkunnavarude upariplavamaaya nostalgia maathrame ithil enik feel cheythullu. Photographyum mattu technical aspectsum maatinirthiyal ith oru avg movie yaanu. But these all are my views. i am not against you and respect your views.

 15. @ Sameer Balussery………താങ്കളോട് പൂര്‍ണ്ണമായും യോജിക്കുവാന്‍ കഴിയും. പക്ഷേ എന്താണ് ഉപരിപ്ലവമായ നൊസ്റ്റാള്‍ജിയ??? അഞ്ജലി തീര്‍ച്ചയായും ചില ആഴമുള്ള കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്. പ്രശ്നമെന്തെന്നാല്‍ അവയെല്ലാംതന്നെ നൂറ്റൊന്നാവര്‍ത്തിച്ചവയാണെന്നു മാത്രം.കേരളത്തില്‍ ഇതിനു മുന്‍പ് ഇതേ പ്രമേയങ്ങളുമായി വന്ന് ചര്‍ച്ചാവിഷയങ്ങളായ സിനിമകള്‍, സാഹിത്യകൃതികള്‍, വ്യക്തിപരമായ അനുഭവക്കുറിപ്പുകള്‍ ഇവയെപ്പറ്റിയുള്ള അറിവില്ലായ്മകൊണ്ടോ മറ്റോ ഈ പ്രൊജക്ടുമായി മുന്നോട്ടുപോവുകയായിരുന്നു എന്നു വേണം കരുതാന്‍.

 16. മനോഹരം ആയ സിനിമ. ബാക്കി വിശദം ആയി പിന്നീട് എഴുതാം. സിനിമ തീയറ്റര്‍ വിടുന്നതിനു മുന്‍പ് എല്ലാവരും പോയി കാണണം എന്ന് അപേക്ഷിക്കുന്നു. (ടി ഡി ദാസന് ഉണ്ടായ അവസ്ഥ ഈ സിനിമയ്ക്ക്‌ ഉണ്ടാവാതെ ഇരിക്കാന്‍ വേണ്ടി )

 17. മഞ്ഞാടിക്കുരു എന്നാ സിനമ കാണാന്‍ വേണ്ടി പോയ എന്റെ ഒരു അനുഭവം ഇവിടെ വിവരിക്കട്ടെ. പടം മാറിയാലോ എന്നാ ഭയമുള്ളത് കൊണ്ട് റിലീസ് ചെയ്ത് രണ്ടാമത്തെ ദിവസം തന്നെ കാണാന്‍ പോയി. തിയേറ്ററില്‍ ചെന്നപ്പോള്‍ പടം കാണാന്‍ ആകെ 4 പേരെ ഉണ്ടായിരുന്നുള്ളു,വഴിയിലെങ്ങും പോസ്റ്റെരുകളും കണ്ടിരുന്നില്ല.. അപ്പോള്‍ ചെറിയ ഒരാശ്വാസം തോന്നി, കാരണം സിനിമ മാറിയിട്ടുണ്ടാവില്ല .നല്ല പടങ്ങള്‍ക്ക് എല്ലാം ആദ്യ ദിവസങ്ങളില്‍ കാണാന്‍ ആളുകള്‍ വളരെ കുറവായിരിക്കും പിന്നിട് നല്ല അഭിപ്രായം കേട്ട ശേഷം തിരക്ക് കൂടുമായിരിക്കും എന്ന് വിചാരിച് ആശ്വസിച്ചു.ഇങ്ങനെ വെയിറ്റ് വെയിറ്റ് ചെയ്താണല്ലോ നമ്മുടെ നാട്ടില്‍ ഇറങ്ങുന്ന പല കൊള്ളാവുന്ന പടങ്ങളും ഒരാഴ്ച കൊണ്ട് തന്നെ തിയടോര്‍ വിടുന്നത്.പക്ഷെ അവിടെ അതിനെക്കാളും വലല്യ ട്വിസ്റ്റ്‌ ആയിരുന്നു എന്നെ കാത്തിരുന്നത്.

  മഞാടിക്കുരു 2 ഷോവ്വോടെ ഓട്ടം നിര്‍ത്തിയെന്ന്. അവിടുള്ള പെട്ടിക്കടക്കാരന്‍ ചേട്ടന്‍ ആണ് പറഞ്ഞത് ആകെ ഉണ്ടായിരുന്ന 2 പേര് ബോറടിച് ഇന്റെര്‍വല്‍ ആയപ്പോ ഇറങ്ങി പോയെന്നു. പകരം നല്ല ഒരു അടിപൊളി പടം വന്നിട്ടുണ്ട് ഗൃഹനാഥന്‍, പോയി കണ്ടോളു .ഇല്ലേല്‍ പിന്നെ മായമോഹിനിം മല്ലു സിന്ഘും അപ്പുറത് കളിക്കുന്നുണ്ട് അങ്ങോട്ട വിട്ടോള്. രണ്ടും നല്ല കിടിലന്‍ പടമാനെന്നുള്ള ഉപദേശവും. ട്രെയിനിനു തല വക്കാന്‍ പോവുമ്പോ ജന ശടാബ്ടി വേണോ അതോ പരശുരാം മതിയോ എന്നാ മട്ടിലുള്ള ഒരു ഉപദേശം. അവസാനം നാട്ടില്‍ വന്നിട്ട്ട് ഒരു പടമെങ്കിലും കാണണം എന്നുള്ള ആഗ്രഹം കൊണ്ട് പരശുരമിന് തല വക്കാന്‍ ഞാന്‍ തീരുമാനിച്ചു. വീടുകാര്‍ക്ക് കൊരച് എല്ലെങ്കിലും ബാകി കിട്ടുമല്ലോ.

  അങ്ങനെ ഞാന്‍ മല്ലു സിന്ഘിനു കേറി. കണ്ട കഴിഞ്ഞപ്പോ എനിക്ക് തോന്നിയത് പരശുരമും ജന ശടബ്ടിയും തമ്മില്‍ മാറിപ്പോയോ എന്നറിയാന്‍ മായ മോഹിനി കാണണമായിരുന്നു എന്നാണ്. പിന്നെ അതിനുള്ള ത്രാണി ഇല്ലാത്തോണ്ട് വീടിലേക്ക്‌ തന്നെ തിരിച്ചു. ഈ അനുഭവം ഇവിടെ കുറിച്ചത് ഒരു നല്ല പടം കാണണമെന്നുള്ള ആഗ്രഹത്തില്‍ വരുന്ന ആളുകള്‍ക് അത് ലഭ്യമാക്കാന്‍ ഇവിടുത്തെ distributorsino തിയേറ്റര്‍ ഉടമകല്‍ക്കോ യാതൊരു താല്പര്യമോ ആഗ്രഹമോ ഇല്ല. ഇങ്ങനത്തെ ഒരു ഫിലിം അറ്റ്ലീസ്റ്റ് ഒരു ആഴ്ച എങ്കിലും പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കണം. ശെരിയാണ്..തീറെര്കര്‍ക്ക് അത് നോക്കേണ്ട ആവശ്യമില്ല. എന്നിരുന്നാലും ഒരു 2 ദിവസത്തെ സാമ്പത്തിക ലാഭം മാറ്റി വച്ച് ഒരു നല്ല സിനിമയെ പ്രോത്സാഹിപ്പിക്കണം എന്നവര്‍ക്ക് തോനുന്നുമില്ല.

 18. ആള്‍ക്കൂട്ടത്തില്‍ തനിയെയിലും, തിങ്കളാഴ്ച നല്ല ദിവസത്തിലും അച്ചുവേട്ടന്റെ വീട്ടിലും ഒക്കെ കണ്ടു പരിചിതം ആയ അന്തരീക്ഷത്തില്‍ തന്നെ ആണ് കഥ പറഞ്ഞിരിക്കുന്നത് എങ്കിലും..തികച്ചും ആസ്വാദ്യകരം ആയ ഒരു നല്ല സിനിമ..

  കുട്ടികളുടെ കണ്ണിലൂടെ ആണ് കഥ വിരിയുന്നത് എങ്കിലും…മുതിര്‍ന്നവരുടെ സിനിമ ആണ് ഇത്. നിലവില്‍ മലയാള സിനിമയില്‍ ഉള്ള സംസാര കോലാഹലങ്ങളും പശ്ചാത്തല സംഗീത ബഹളങ്ങളും ക്യാമറ ജെര്‍ക്സ് ഉം ഒക്കെ സിനിമയ്ക്ക്‌ അത്യന്താപേക്ഷിതം ആണെന്ന് കരുതുകയും..ഒരു നിമിഷം നിശബ്ദത വന്നാല്‍ കൂവുകയോ, അസ്വസ്ഥത പ്രകടിപ്പിക്കുകയോ..ഇരുട്ടില്‍ ഇരുന്നു വളിച്ച കമന്റ്‌ വിളിച്ചു പറഞ്ഞു ഇരുട്ടിലെ മിടുക്കന്‍ ആവാന്‍ ശ്രമിക്കുകയോ ഒക്കെ ചെയ്യുന്നവര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടണം എന്നില്ല..

  എന്നാല്‍ നല്ല മലയാളം സിനിമകളെ ഇഷ്ടപ്പെടുന്ന ആര്‍ക്കും ഈ സിനിമ തികച്ചും ആസ്വാദ്യകരം ആവും എന്നാണ് എനിക്ക് തോന്നിയത്. അഞ്ജലി മേനോന്‍ നു അഭിനന്ദനങ്ങള്‍..അര്‍ഹിക്കുന്ന ശ്രദ്ധയും വിജയവും ഈ സിനിമ നേടട്ടെ എന്ന് ആശംസിക്കുന്നു. കറന്റ്‌ പോയതിനാല്‍ ബാക്കി പിന്നീട്

 19. @Drdeeps
  oru minute nishabdamaayal entokkeyo kaattikoottuna mahaa kootharakal ozhike ella yogyanmaarkum ishtapedunna, malayala cinema charithrathile ettavum valiya hit aaya,biriyani plateil vilambiya sadhya polulla ee mahaa classic movie ye kuttam paranja ella viddikaleyum kalleriyuka…( except so called budhijeevi award films, if a film is good and have quality, it will overcome all hurdles and become a hit in all terms. In the history of malayalam movies,we can point out many examples to justify the above comment.)

 20. Innathe thalamurakku nashtamaya palathum manjadikkuruviloode kaanan saadichu. muthashiyude vaakukalil ninnu maatram ketta kure kadakal ingane cinemayil kaanumbol orupaad santhoshavum athe samayam sangadavum thonnunnu. ini orikkalum nammalkku thirichukittatha aa suvarnakaalam oru thooshanilayl vilambiya vibhava samridhamaya sadya thanneyanu manjadikkuru. Inganeyula cinemakal kaanan theatril aalukal kuravanallo ennath tikachum sangadakaramanu. anjali menonu iniyum inagane kaambulla cinemayumai varan kazhiyatte. ella vidha aashamsakalum.

 21. വളരെ നല്ല സിനിമ. എനിക്ക് തോന്നിയ ഒന്ന് രണ്ടു യുക്തി രാഹിത്യങ്ങള്‍ ചൂണ്ടി കാണിക്കുന്നു. മലയാള സിനിമ 2 . 5 മണിക്കൂര്‍ ഉണ്ടാകണമെന്ന് വാശി ഉള്ളതുകൊണ്ടാണോ എന്നറിയില്ല 3 പാട്ടുകള്‍ കൂടുതലായി തോന്നി. കുട്ടിയെ കാണാതെ ആയപ്പോള്‍ കുട്ടിയുമായി പറമ്പില്‍ നിന്നിരുന്ന ആള്‍ വീട്ടില്‍ എത്തുന്നതിനു മുന്നേ പോലീസ് എത്തിയത്. 3 കുട്ടികള്‍ ചേര്‍ന്ന് വേറൊരു കുട്ടിയെ പാതിരാത്രി ഒരു നാട്ടുംപുരതുനിന്നും ബസ് കയറ്റി വിടുമ്പോള്‍ ഉള്ള അസ്വോഭാവികത. വളരെ നല്ല ഒരു സിനിമയ്ക്ക് ഇതൊന്നും ഒരു നെഗടീവേ അല്ല . എല്ലാവരും കാണേണ്ട സിനിമ …..

 22. Dear friends, how many of you have a nostalgia of childhood memory of your mother playing thiruvathira with a group of ladies in the background of aayiram dheepams

 23. @ sameer balussery
  ee cinemayil kaanikunna gramathil booribaagam kuttikaalavum chilavazhicha oraalaanu njan.thiruvaathira ennu paranjal ee bagangalil valiyoru aagosham thanne aanu, prathyekichu 70s 80sil. athu kondu ithellam sambavikaam.
  enthaayalum enikku ee film orikkalum marakkan pattaatha anubavamaanu.

 24. Able to see the movie at last. Most impressive handling of different perspectives of a bunch of human beings of various ages. The histrionics of Urvashi, Murali, Jagathy well exploited. Kaviyoor ponnmma showed her ability to emote superbly in the scene with Murali. It is a movie with scenes which will linger in mind for a long time to come.. Thanks Ms Menon and her co workers in the background.

Leave a Reply

Your email address will not be published. Required fields are marked *


8 + = 12