Readers Views: Snake and Ladder

Kalabhavan Mani

Kalabhavan Mani

വി.സി. മേനോൻ സംവിധാനം ചെയ്‌ത സ്‌നേക്ക് ആൻഡ് ലാഡർ തിയേറ്ററുകളിലെത്തി. കലാഭവന്‍ മണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സ്‌നേഹാ പാണ്‌ഡെയാണ് നായിക. പുതുമുഖമായ റെജിയാണ് മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

18 thoughts on “Readers Views: Snake and Ladder”

 1. എന്ത് ഇങ്ങനെയും ഒരു പടം ഇതിന്റെ ഇടയ്ക്ക് ഇറങ്ങിയോ ??? എത്രയും പ്രിയപ്പെട്ട മൂര്‍ത്തി സര്‍ അറിയുന്നതിന്. റിവ്യൂ എഴുതാനായി എത്രയും വേഗം ഈ സിനിമ പോയി കണ്ടോളൂ, രണ്ടു ദിവസം കഴിഞ്ഞാല്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാന്‍ കിട്ടില്ല !!!

 2. ‘ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ”ഈ വരി വായിച്ചു ചിരിച്ചു പോയി. ആരേലും കാണാന്‍ ധൈര്യം കാണിച്ചുവോ ആവോ. ഇനി അഥവാ ഇത് ആരേലും കണ്ടിട്ടുണ്ടെങ്കിലും..മേല്‍വാചകം “കണ്ടവര്‍ നിങ്ങളുടെ വക തെറി എഴുതുമല്ലോ ” എന്ന് തിരുത്തുന്നതായിരിക്കും നല്ലത്.

 3. ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്തായാലും ചരിത്രം കുറിചു കാരണം ഒരു റിപ്പോര്‍ട്ട്‌ പോലും എവിടെയും വായിച്ചു കണ്ടില്ല ഇങ്ങനെ ഒരു സംഭവത്തിന്റെ ചിത്രീകരണം നടക്കുന്നതായി… എല്ലാം ഒളിച്ചുവെച്ചു മലയാളികള്‍ക്കൊരു സസ്പെന്‍സ് കൊടുക്കാനയിരിക്കും…. 😀

 4. മണി കഴുത്തില്‍ തൂക്കിട്ടിരിക്കുന്ന പോലത്തെ ഒരു സാധനം കഴുത്തില്‍ കെട്ടി മറ്റേയറ്റം കഴുക്കോലില്‍ കെട്ടരുതെന്ന് സിനിമ കണ്ടവരോട് അഭ്യര്‍ത്ഥിക്കുന്നു.

 5. A path breaking movie after Yavanika and Traffic.
  A movie which meets the hollywood standards of film making and cinematography. People like Santhosh Shivan and Rajeev Menon must see this movie and learn from this. The camera angles and the shots are incredible and out of this world.
  The story is so mesmirising that it leaves a lasting impression in the minds of all people watching the movie, they may not forget the charectors even for the next few months or maybe, years (just like Yavanika or Traffic).
  The climax scene is so touchy that i am sure that not even the toughest of hearts would drop a tear or two.

  Through this movie, Kalabhavan Mani has emerged as the new Super Star.
  I strongly recommend all readers to go ahead and watch this, because it is worth it. You may witness HISTORY.

 6. ‘ ഒന്ന് ഒതുങ്ങി കൊടുത്തേരെ .. ആരെയും ശല്യം ചെയ്യാതെ അത് അങ്ങ് പൊയ്ക്കോളും .. ‘

 7. പാവം മണിയുടെ ഒരു കാര്യമേ. നായകന്‍ കളിച്ചു കളിച്ചു ഒരു പരുവമായി….. എന്നിട്ടും അദ്ദേഹം പഠിക്കുന്നില്ല. വീണ്ടും അത്തരം ചിത്രങ്ങളില്‍ നായകായി വരുന്നു. ആരെ തോല്പ്പിക്കാനാ മണി സാറെ ??

 8. ഒരു പടം തിയേറ്ററില്‍ കാണാന്‍ പോയാലെ നല്ലതോ ചീത്തയോ എന്ന് അറിയാന്‍ പറ്റുള്ളൂ. അല്ലെങ്കില്‍ പടം മുന്പ് കണ്ടവരോടുള്ള സത്യസന്ധമായ അഭിപ്രായം ആരായണം. പക്ഷെ ഇങ്ങനെയുള്ള പോസ്റ്റര്‍ കണ്ടാല്‍ പലര്‍ക്കും ഒരു തല്ലിപൊളി
  പടം ആയിരിക്കും എന്ന് കരുതും. അത് കൊണ്ട് ഇങ്ങനെയുള്ള സിനിമകളില്‍ മേന്മ ഉണ്ടെങ്കിലും പലരും പടം കാണാന്‍ താല്പര്യംപ്രകടിപ്പിക്കാറില്ല. മണിയുടെ എത്രാമത്തെ പടമാണ് ഇങ്ങനെ ആരും ശ്രദ്ധിക്കാതെ പോകുന്നത്. എപ്പോഴെങ്കിലും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ? ഈ പടത്തിലെ പ്രവര്‍ത്തകര്‍ ഒരാളും പട്ടിണിയില്‍ ആകാതിരുന്നാല്‍ മതി.

 9. മലയാള സിനിമയിലെ യശസ്തംഭങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും പോലും പുതിയൊരു സിനിമയുമായി വരുന്നു എന്ന് കേട്ടാലുടന്‍ ജനം നിഷ്കരുണം ക്രൂരവിമര്‍ശനവുമായി നാലു വഴിക്കു നിന്നും പാഞ്ഞടുക്കുകയാണ് . അത് കൊണ്ട് തന്നെയാവും ശ്രീമാന്‍ കലാമണ്ഡലം മണി അദ്ദേഹത്തിന്റെ ഈ സംരഭം രഹസ്യമായി തിയേറററിലെത്തിച്ചത്.

  @ Girish
  ഗിരീഷ്‌, താങ്കളുടെ പഴയ ഒരു കടം ഉണ്ട്. എമ്മെല്ലേ മണി. അത് വീട്ടാനുള്ള ഒരു സുവര്‍ണ്ണാവസരം ഇപ്പോള്‍ കൈവന്നിരിക്കുന്നു.

 10. സൂപ്പറുകള്‍ രണ്ടും തുരു തുരെ തേങ്ങാ ഉടക്കുമ്പോള്‍ പാവം മണി ചിരട്ട എങ്കിലും ഉടച്ചോട്ടെ.

 11. @SureshK
  ഈ പടം അടുത്ത ആഴ്ച തിയറ്ററില്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞാനും ഗിരീഷും കണ്ടിരിക്കും..(അതിനു മുന്‍പ് അവന്‍ ഒന്നോ രണ്ടോ തവണ കണ്ടാലും വീണ്ടും കാണുന്നതായിരിക്കും..)

 12. ഞാന്‍ പാലക്കാട് റെയില്‍ വേ സ്റ്റേഷനില്‍ പുലര്‍ച്ചെ 5 മണിക്ക് വന്നിറങ്ങിയപ്പോള്‍ തന്നെ ഈ കൊലപാതകത്തെ പറ്റി സൂചന കിട്ടിയിരുന്നു. അവിടത്തെ LCD ടിവിയില്‍ മണി പാമ്പും കോണിയും കളിക്കുന്നത് മിനുറ്റിന് മിനുറ്റിനു കണ്ട് കണ്ട് മനസ്സ് മടുത്ത് മടുത്ത് എറണാകുളത്ത് പോകേണ്ട ഞാന്‍, അതു വഴി വന്ന ചെന്നൈ വണ്ടിയില്‍ കേറി പോകാതിരുന്നത് വീട്ടില്‍ അമ്മ ഉണ്ടാക്കി വച്ചിരിക്കുന്ന അപ്പവും മുട്ടകറിയും ഓര്‍ത്ത് മാത്രമാണ്.

  പണ്ട് മണിയുടെ കോമഡി കാസറ്റുകള്‍ വാങ്ങി പൊട്ടി പൊട്ടി ചിരിച്ചപ്പോള്‍ (ചിരി എന്റെ ഒരു വീക്ക്നെസ്സ് ആയിരുന്നു) ആരോ പറഞ്ഞാരുന്നു ഒരു പാട് ചിരിക്കണ്ടാ പിന്നെ കരയും എന്ന്. അതെന്തായാലും അറം പറ്റി.

 13. @ Ajish Antony

  അടുത്താഴ്ച ഈ പടം തിയേറ്റരിലുണ്ടോ എന്നല്ല, അടുത്താഴ്ചയാവുമ്പോഴെക്കും ഈ പടം കളിച്ച തിയേറ്റര്‍ ബാക്കിയുണ്ടോ എന്ന് വേണം നോക്കാന്‍ . ഇതൊക്കെ ഹാലിയുടെ കോമറ്റ് വരുന്ന പോലെയാ. വരുമ്പം കണ്ടാല്‍ കണ്ടു. ഇല്ലെങ്കില്‍ പോക പോലും ഉണ്ടാവില്ല കണ്ടുപിടിക്കാന്‍.

 14. Dear Mani,
  You had very good image in Malayalm Film industry. but now you think yourself. where are you..!

  Did you think anytime about the fate of your action movies? Try to play good charectors. believe that you can never be a action hero. But you are a good in comedian. charector roles and supporting actor..! we need that Mani..!

  Now Mani playinig only for Black Money people. Are you greedy? i know tommorow you’ll be acting a (A) movie…! “Ellam abhinayamallee”. But still we love you Mani..! the so called 8th class man….Nghyaaaha..!

 15. പണ്ട് മണിയുടെ കോമഡി കാസറ്റുകള്‍ വാങ്ങി പൊട്ടി പൊട്ടി ചിരിച്ചപ്പോള്‍ (ചിരി എന്റെ ഒരു വീക്ക്നെസ്സ് ആയിരുന്നു) ആരോ പറഞ്ഞാരുന്നു ഒരു പാട് ചിരിക്കണ്ടാ പിന്നെ കരയും എന്ന്. അതെന്തായാലും അറം പറ്റി.

 16. അല്ല മണിയും ജീവിച്ചോട്ടെ. അങ്ങേരു അങ്ങേരെടെ ചെലവില്‍ അങ്ങേരു വെച്ച ഡയരക്ടറേം കൊണ്ടയാള്‍ക്ക് പടമെടുകാം. ആര്‍ക്കെങ്കിലും നഷ്ടമുണ്ടോ. നമ്മളാരും അതിന്നെ വഴിക്ക് പോവാതിരുന്നാല്‍ പോരെ. പക്ഷെ മണി അതിരുവിടുന്നു. ഈ പടതിന്നെ കഥയെവിടോ കേട്ടു. മുംബയിലെ ഒരു വലിയ ബിസിനസ്‌കാരനാണ് മണി അവതരിപ്പിക്കുന്ന സേതുവോ രാജുവോ എന്തോ ഒരു പേര്. അയാളുടെ ജീവിതത്തിലെ ഒരു വഴിത്തിരിവാണ് ഈ തലതിരിഞ്ഞ പടം. മുംബൈ ബിസിനസ്‌കാരനാണെങ്കിലും പച്ച മലയാളത്തില്‍ നാടന്‍പാട്ട് പാടലാണ് അയാളുടെ പണി.

Leave a Reply

Your email address will not be published. Required fields are marked *


1 + = 8