Review: Bachelor Party

Ramya Nambeesan

Ramya Nambeesan

ആർ ഉണ്ണി സന്തോഷ് ഏച്ചിക്കാനവും കൂടി കട്ടതും മോട്ടിച്ചതുമൊക്കെ ഏച്ചുകെട്ടിയുണ്ടാക്കിയ തിരക്കഥ അമൽ നീരദ് ക്യാമറയിൽ പിടിച്ചപ്പോളുണ്ടായ ബാച്ച്‌ലർ പാർട്ടി എന്ന സിനിമയേക്കുറിച്ചാണ് നമ്മൾ പറയാൻ പോകുന്നത്.

THE MOVIE
റഹ്‌മാൻ, കലാഭവൻ മണി, ഇന്ദ്രജിത്ത്, വിനായകൻ, ആസിഫ് അലി, ക്വട്ടേഷൻ, കൊച്ചി, മധുര, വെടി, പുക, വെടി, പച്ച തെറിവിളി, അളിഞ്ഞ തെറിക്കഥ, തറ അശ്ലീലം, ചോര, മരണം. ഇതിനിടയ്‌ക്ക്, രമ്യ നമ്പീശനും പത്മപ്രിയയും അവർക്കു പറ്റുന്നതൊക്കെ അയ്യഞ്ചു മിനിറ്റ് കാണിക്കും.

MORAL OF THE MOVIE
ജീവിതം ഒരു സാഗരമാണ്. അതിൽ മുങ്ങിച്ചാവുന്ന തല്ലിപ്പൊളികളെല്ലാം നരകത്തിൽ പോവുകയും തുണിക്ക് റേഷനിങ് ഉണ്ടായിരുന്ന കാലത്തെ സ്‌ത്രീകൾക്കൊപ്പം തുള്ളിച്ചാടുകയും ചെയ്യും.

AFTER THE MOVIE
പ്രേക്ഷകർ അവർക്കു മുൻപേ നരകത്തിൽ എത്തുമെങ്കിലും നൃത്തം ചെയ്യാൻ പോയിട്ട് പെരുവിരലൊന്നു പൊക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ വറചട്ടിയിലോ എരിതീയിലോ കിടക്കുകയാവും.

POST SCRIPT
ഈ വൃത്തികേടിനേക്കുറിച്ച് ഇതിൽക്കൂടുതൽ എഴുതിയാൽ ദൈവം ചോദിക്കും!

| G Krishnamurthy

MORE Bachelor Party 

127 thoughts on “Review: Bachelor Party”

 1. ഈ സിനിമയുടെ പോസ്റ്റര്‍ കണ്ടു ഞാന്‍ ഒരു കഥ തയ്യാറാക്കി വെച്ചിരുന്നതാണ്. മൂവി രാഗ പ്രിവ്യു നു അവസരം തരാതെ ഇരുന്നതിനാല്‍ അത് ഇവിടെ കുറിയ്ക്കാന്‍ പറ്റിയില്ല.എന്തായാലും Anthony Wong Chau-Sang ആയി റഹ്മാനും Tai ആയി ഇന്ദ്രജിത്തും Boss Fay ആയി ആശിഷ് വിദ്യാര്‍ഥിയും Sergeant Chen (as Richie Jen) ആയി ശ്രി പ്രിത്വി രാജും Ellen Chan ആയി രമ്യ നമ്പീശനും മറ്റും തകര്‍ത്ത് എന്ന് കരുതുന്നു.

  അതൊക്കെ പോട്ടെ Director Johnnie To , writers Kam-Yuen Szeto, Tin-Shing Yip എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. സോറി…അറിയാതെ പേര് മാറി പോയി. ഡയറക്ടര്‍ അമല്‍ നീരദ്‌ സര്‍ ആയിരുന്നല്ലോ…സര്‍ നും..ഇത്ര മനോഹരം ആയി സിനിമ പകര്‍ത്തി വെക്കാന്‍ സഹായിച്ച ഉയര്‍ന്നു വരുന്ന എഴുത്തുകാര്‍ ആയ സന്തോഷ്‌ എച്ചിക്കാനം സര്‍ നും ഉണ്ണി ആര്‍ സാറിനും എന്റെ വക നമോവാകം. തുടര്‍ന്നും നല്ല Hong Kong, Korean, Hollywood സിനിമകളും പകര്‍ത്തിക്കൊണ്ട് ഇത് വഴി വരില്ലേ……….. വരില്ലേ…

 2. amal neerad hatrick adichu.

  1st halfil indrajith-rahman, kalabavan mani-vinayakan , ennee rand teamukalude ugran dialogesum perfomancum kayyadi nedi.
  Asif aliku onnum cheyyanilla,

  2nd halfil ake kayyadi kittiyath rand scenes
  1-vinayakan paise ennunnathu(aa scene eniku paranjariyikan kazhiyilla,eettavum kooduthal kaiyyadikittiya scene)
  2-prithvirajinte intro and his action scene, prithvirajinte varavode 2nd half rasamakum ennu vijarichavum kaiyyadi(sadharana kooval anallo)

 3. first half of the movie is good. but too many vulgar jokes and is unsuitable for family veiwing.second half is just awful.padmapriya rocked in her item song but ramya nambeeshan disspapoints with half toned body and very bad dancing. prithviraj was also wasted in a role that reminds you of anwar climax.

 4. പണി പാമ്പായും പട്ടിയായും കിട്ടി !!!

 5. റിവ്യൂ (സ്ലോ മോഷനിൽ!)

  രെ

  ല്ല

  ടം

  ന്ന്

  ന്റെ

  ട്ടി

  പോ

  ലും

  യി

  ല്ല!

 6. aarum adikoolengi.. enne theri vilikoolengi… njan oru karyam paranjotte?.. enik oru comic book vayikkan pole thonnie.. 😀 nalla rasamund.. for me it was actually a party.. a rampage for the kiddish adult inside me who loves cool action, bullets flying, slomo walkin, smart talking, babes bare-ing, hero worshipping n et al…

 7. ആരും പേടിക്കണ്ട…. ഓടിക്കോ. ഒരു തിരക്കഥ പോട്ടെ. കഥയെന്ഗിലും ഒരു പടത്തിനു വേണന്നു ഇവന്മാര്‍ക്കൊന്നും ഇത് വരെ മനസ്സിലായില്ലേ. എന്റെ കാശു കളഞ്ഞ ഇവന്മാര്‍ക്കെല്ലാം നല്ലത് മാത്രം വരുത്തേണമേ……

 8. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി, താന്‍ മരിച്ചിട്ട് അടക്കാന്‍ കൊണ്ട് പോകുമ്പോള്‍ തന്‍റെ കയ്കള്‍ ശവപ്പെട്ടിക്കു പുറത്തു കാണത്തക്ക വിധം വേണം വയ്ക്കാന്‍ എന്ന് പറഞ്ഞിരുന്നു.സാമ്രാജ്യങ്ങള്‍ കീഴടക്കിയ താന്‍ ശവക്കുഴിയിലേക്ക് വെറും കയ്യോടെയാണ് പോകുന്നതെന്ന് കാണിക്കാനായിരുന്നത്രെ ഇത്. ഇപ്പോഴിതാ മരണം എന്ന ശാശ്വത സത്യത്തെ മനോഹരമായി ചിത്രീകരിച്ച ഒരു സിനിമ മലയാളത്തിലും: ബാച്ചിലര്‍ പാര്‍ട്ടി. മരണ ശേഷം ശത്രുവും മിത്രവുമില്ല, എല്ലാവരും ഒടുവില്‍ എത്തുന്നത്‌ ഒരേ സ്ഥലത്തേക്ക്. പിന്നെ എന്തിനീ ആര്‍ത്തി.. ഈ മഹാസത്യം സിനിമയിലൂടെ പറഞ്ഞു തന്നിരിക്കുന്നു അമല്‍ . വെടിയും കൊണ്ട് വീണിട്ടു രണ്ടു സിഗരറ്റും വലിച്ചു മരിച്ചു പോകുന്ന കഥാ പാത്രങ്ങള്‍. പിന്നെ നരകത്തില്‍ ചെന്ന് അവിടുന്നൊരു ഐറ്റം ഡാന്‍സും!!! അവിടെ വില്ലന്മാരും നായകന്മാരും പെണ്ണുങ്ങളും പദ്മപ്രിയയും കൂടി ആടിപ്പാടുന്നു! അതും ക്ലൈമാക്സ്‌ സീനില്‍..!

  മറ്റു നിര്‍മാതാക്കളുടെ ചെലവിലല്ല അമല്‍ നമ്മളെ ഈ ഫിലോസഫി പഠിപ്പിക്കുന്നത്. ഇതൊക്കെ കാട്ടി പ്രേക്ഷകന്‍റെ ക്ഷമാ പരീക്ഷണം നടത്തിയ ഈ സിനിമ നിര്‍മിച്ചതും അമല്‍ തന്നെ. ഇനി പറയൂ മലയാളത്തിലെ ഏറ്റവും ധീരനായ സംവിധായകന്‍ ആരാ ? ഒരു സംശയവും വേണ്ട, അമല്‍ തന്നെ. (സന്തോഷ്‌ പണ്ടിറ്റിനു കേട്ട തെറിയുടെ 75 % തെറിയും അമല്‍ ആദ്യ ദിവസം കൊണ്ട് തന്നെ കളക്ട് ചെയ്തു കഴിഞ്ഞു..!!).

 9. 1st half good. 2nd half koothara. climax (£.’€;¥~^=*%¥§§#)

  Etra vedi kondalum onnum sambhavikatha charactors. Adi.. Idi.. VEDI… Ellaam kudi oru dial up conctnte speedil mix cheyth edutha entho oru sadanam. Amal neerad or santosh pandit ??? Who z betr ?

 10. Bachelor party is a film which is made only and only for youths. Amal neerad had taken steps to include all those things which attracts youth audiences. There are lots of sex oriented punch dialogues and sex oriented jokes , good stunts, two nice item numbers and a credible star cast.

  In spite of all these positives the viewer will feel this movie disappointing just because of a senseless climax. At the end; the viewer will be in a confusion for about why he was watching this movie. The film’s makers had shown zero brilliance in creating a meaningful climax and only because of this single reason bachelor party is going to be a box office disaster.

  The star cast is great and all of them ” ASIF.INDRAJITH,MANI,RAHMAN,VINAYAKAN&NITHYA MENON” HAD delivered a decent performance. Guest appearance of prtihviraj is good. RAMYA and Padmapriya had done good effort in showing their body beauty nicely in both of their item songs. villains are ok. The camera works are brilliant, even it is not in the standard of BIG B. The music is different and the romance song is awesome. Stunts are thrilling and the story is a good entertainer for the youths up to the climax(it will be like poison for family audiences). Direction is good but not outstanding.!!!!!!!!!!!!!

  Director’s status>>>>>>> Amal’s debut movie Big B was an entertainer.. but Jacky was a bomb . Anwar was slow and flop but was ok with the script. But his fourth direct oral venture and his first own production “””Bachelor party”””” is very much disappointing.

  Final verdict>>>>> “All in all bachelor party” is not a party but a calamity just because of a senseless climax. And as the family audience wont support this movie it is going to be another box office bomb for Amal Neerad after “sagar aliyas jacky& Anwar” watch it or not>>>> watch it if you want to see how a film maker can convert an above average film to a disaster at the end. or watch it if you have the patience to watch a stupid, idiotic,senseless,irritating , disastrous climax.

 11. This is a hitmen story. Storyline may be copied from Exiled. But still there are lots of creative sides for this movie. The movie is filled with their quirky characters and razor sharp dialogues. Direction is top notch. Its far better than his previous ventures, except may be BigB. This movie is not made for those who watching it for finding guilts and faults only. Overall has the feel of a typical Robert Rodriguez movie. And I pity them who compares amal neerad with santhosh pandit and all.

 12. Bachelor Party : (crime/ action/ thriller)(?)

  നല്ലത് ആദ്യം പറയാം. അതാവുമ്പം പെട്ടെന്നങ്ങ് തീരും. Amal Neerad repeat d wonders with his camera. Stunning visuals !!! kudos to him for that !!! Good songs !! indrajith was good in his timing and could deliver afew laughs …!!
  വണ്‍ വേര്‍ഡ്‌ തീര്‍ന്നു … ഇനിയാണ് എസ്സേ ….

  ഞാന്‍ പറയണ്ട കാര്യം ഇല്ല , സ്ലോ മോഷന്‍ന്റെ ബഹളം. ഇത്തവണ ഡോസ് കുറച്ചു കൂട്ടിയോ എന്ന് സംശയം. എന്നാലും ആകെ മൊത്തം ടോട്ടല്‍ 2 മണിക്കൂര്‍ കഴിയുമ്പം നമ്മളെ ഇറക്കി വിടും കേട്ടോ. thanks for that !!!! കുറെ ആഭാസതരവും അശ്ലീലവും കുത്തിക്കേറ്റിയാല്‍ new generation movie ആകും എന്ന് വിചാരമുള്ള ചില മറ്റവമ്മാരുടെ തല്ലുകൊള്ളിത്തരത്തിന് ഉത്തമ ദൃഷ്ടാന്തം ആണ് ഈ പടം.( എന്നെ കപട സദാചാരവാദി എന്ന് വിളിച്ചാലും കുഴപ്പം ഇല്ല )

  സത്യം പറയാമല്ലോ പടം തീരുമ്പോള്‍ പല ക്യാരക്ടെര്‍സിന്റേം പേര് പോലും ഓര്‍ക്കുന്നില്ല. nithya and asif didn’t have much to do
  mani and rahman wer ok. pathetic story and scripting !!!! 1st half was ,hmmm can’t say good but was bearable compared to second …അഞ്ചാറു സ്ലോ മോഷന്‍ കഴിഞ്ഞപ്പോള്‍ ഇന്റര്‍വെല്‍ ആയി …!!! 2nd half was absolutely horrible. heard its a rip off from hong kong flick “Exiled” എന്നിട്ടും ഇതിന്റെ ഒരു കോലം പരിതാപകരം തന്നെ !!!

  രാജുമോന്‍ തന്റെ ഏതാനും മിനുട്ടുകള്‍ നല്ല കൂതറ ആക്കി ഈ മഹദ് സംരംഭത്തിന് തന്നാല്‍ കഴിയുന്ന സംഭാവനകള്‍ നല്‍കി. തോക്കുമായി ചുറ്റും നിന്ന് പട പടാ വെടി വയ്ക്കുന്ന 8-10 പേരെ കയ്യില്‍ ഇരുന്ന ഷോട്ട് ഗണ്‍ ഭദ്രമായി മാറ്റി വച്ച് വെറും കൈകാല്‍ പ്രയോഗം കൊണ്ട് നേരിടാന്‍ പറഞ്ഞു വിട്ട അമല്‍ നീരദിനും എന്റെ അകൈതവമായ നന്ദി അറിയിക്കുന്നു.

  End credits മുഴുവന്‍ തീരുന്നത് വരെ ഒരൊറ്റ കുഞ്ഞ് തിയറ്റര്‍ വിട്ടു പോയില്ല. പദ്മപ്രിയ എഫ്ക്റ്റ്‌ ….

  Advice :ഇതൊക്കെ കേട്ടിട്ടും കാണണം എന്നാണ് എങ്കില്‍ പെട്ടെന്ന് കണ്ടോണം !!! പോകുമ്പോള്‍ ഫാമിലിയെ കൂടെ കൊണ്ട് പോകാതിരുന്നാള്‍ മാനക്കേട് ഒഴിവാക്കാം.
  4/10 ( for the songs and visuals )

 13. Exiled(2006), wikipedia
  In 1998 Macau, former mobster Wo (Nick Cheung) lives quietly with his wife, Jin (Josie Ho), and his newborn child in a nondescript apartment, having turned over a new leaf. But vengeful mob boss Fay (Simon Yam)—whom Wo once tried to assassinate—has dispatched a pair of aging hitmen to cut that peaceful existence short. Once arrived, killers Blaze (Anthony Wong) and Fat (Lam Suet) find a second pair of hitmen, Tai (Francis Ng) and Cat (Roy Cheung), who are determined to protect Wo. After a brief showdown, the whole group comes to an uneasy truce, lay their weapons down and bond over dinner— after all, these men grew up together in the same gang. Reunited and hungry for another score, they visit a fixer called Jeff. Jeff gives the gang the job of killing a rival boss, Boss Keung, as well as telling them about the location of a large quantity of gold being transported for a corrupt official. Wo makes the gang promise that if anything happens to him, his wife and son will be looked after.

  ഇതിനെ ഒന്നു മലയ്ളികരിച്ചാല്‍ Intreval വരെ ഉള്ള Bachelor-party ആയി

 14. //(സന്തോഷ്‌ പണ്ടിറ്റിനു കേട്ട തെറിയുടെ 75 % തെറിയും അമല്‍ ആദ്യ ദിവസം കൊണ്ട് തന്നെ കളക്ട് ചെയ്തു കഴിഞ്ഞു..!!).//

  🙂 🙂 🙂

 15. 1, Vinayak Panam ennunna scean. Cheeeerable
  2, Rajus intro and fight ..superv (raju adhethinu kittiya panathinulla pani eduthu)
  3, ” PINNE..CLIMAX(;->;->;->;->;->@@)LE KAPPA SONGIL LAKSHMI RAI(KANDU MADUTHADANENKILUM)YE ITTIRUNNEL THEATERILE AC Kurachu koodi KOLLAMAYIRUNNU..(namovagam)

 16. @ Jestin

  കലക്കി . ഇതിലും നന്നായി ഒറ്റ വാക്കില്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കാന്‍ കഴിയില്ല .

 17. ഇയാള്‍ക്ക് വല്ല പരസ്യ ചിത്രങ്ങളും എടുത്തു കണ്ചികുടിച്ചു ജീവിച്ചൂടെ? ഇതിപ്പോള്‍ എന്റെ കാശ് പോയി. നല്ല അസ്സല് ഒന്നാം നമ്പര്‍ കൂതറ പടം. കുടുംബ സമേദം കാണണം അന്നാല്‍ പിന്നെ പിന്നെ കുടുംബം കലങ്ങി കിട്ടും. നല്ല സിനിമ എടുക്കണമെങ്കില്‍ ഹൈ ഡെഫിനിഷന്‍ കാമറ മാത്രം പോര പദ്മരാജനെയും എം ടി യെയും ശ്രീനിയെയും പോലെ ജീവിതം എന്ത് കോപ്പാണെന്ന് അറിയാവുന്ന എഴുത്തുകാര്‍ വേണം. വായില്‍ തോന്നിയത് കോതക്ക് പാട്ടും ഡബിള്‍ മീനിംഗ് അഭിനയവും ഉണ്ടാകില്‍ ന്യൂ ഗെനെരറേന്‍ സിനിമയായി.

  നമ്മുടെ വിനായകന്‍ തിരിഞ്ഞു നില്‍ക്കുകയാണ്. കൈയുടെ ചലനം കാണുമ്പോള്‍ അയാള്‍ സ്വയംഭോഗം ചെയ്യുകയാണെന്ന് തോന്നും. തിരിയുമ്പോഴല്ലേ കാണുന്നത്, അയാള്‍ പണമെണ്ണുകയാണ്. തിയേറ്ററില്‍ വലിയ കൈയടി! ഇതാണോ മലയാളി പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന സിനിമാമുഹൂര്‍ത്തം? അമല്‍ നീരദ് ഷാജി കൈലാസിനു പഠിക്കുവാനു ..നന്നായി വരും …തങ്ങള്‍ ഒരിക്കലും മാറി ചിന്തിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ നങ്ങള്‍ അറിയാതെ നല്ല സിനിമകള്‍ കണ്ടു പോകും. ഇനി ഞാന്‍ ഒന്നും പറയുന്നില്ല, പറഞ്ഞാല്‍ ദുഷ്പ്രയോഗം നിറഞ്ഞതാണെന്ന് പറഞ്ഞു മായിച്ചുകളയും. മലയാള സിനിമ രക്ഷപെടട്ടെ.

 18. escapeeeeeeeeeeee!

  e padam kanan pokandi vannu (vere malayalm padamonum ivde odathathu kondu) and as expected movie vadam enne parayavu. jevithathladyamayi padam kandit oral vayathe vezhunath kandu theatril! ayale kutam parayan patilla aarkum thala vedana undakan patya sadanam. amal neeradnu priyadarshane follow cheytu bwoodil poykude. namal matra,m sahichal porallo, elarkum pani kityene 🙂

 19. BIG B is
  Four Brothers (2005)
  Director: John Singleton

  ANWAR is
  Traitor (2008)
  Director: Jeffrey Nachmanoff

  Bachelor Party is
  Exiled (2006)
  Director: Johnnie To

  Amal does have a fixation for directors, whose names starting with J.

  Following is the list which he can luk for the next movie.
  Jang Jun-hwan (born 1970) is a South Korean
  Jim Jarmusch – American
  Jean-Pierre Jeunet – French
  John Woo

  Mammotty aayathu kondu mathram, Big B, special aayi.
  ivarude padangal kaanumbo thonnunnathu, narakathinte adithattu iniyium malayala cinema kaanan irikkunnathe ullu. satellites rights value ulla kurachu perundu ivide. oru padam hit aayal, pinne oru 5movies, enthum kaanikkam.

  Dear Amal, stop making such nonsense movies, TRY HARD FOR A NEW THREAD, MAKE AN EFFORT FOR A ONE LINER… you are young do that, you people are talented. Many a young upcoming talented directors are watching people like u, intently. Try to be a role model, from the next movie. People like you who representts so called New Generation movies…pl make some meaning to it.

 20. Oru amal neerad cinema kaanaan povunnavarkkokke ariyam ivar pokunnath oru veendum chila veettukaryangalkkalla ennu. Amal neeradinte mumpathe padangalude athe pattern aanithinum. Athu cinema kaanunnathinu mumpe thanne oohikkaavunnatheyullu. Ennittum slow motionaanu rap aanu kopaanu ennokke parayunnath shudha bhoshk aanu. Kandittu kuttam parayananenkil kaanaathirunna pore. Put this in a B movie category, and enjoy the fun inside it. Why people always becoming so serious?

 21. അമല്‍ നീരദ് പ്രൊഡക്ഷന്സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെ ഛായാഗ്രഹണം നിര്‍‌വഹിച്ച് സംവിധാനം ചെയ്ത ഒരു മുഴു നീളന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് ബാച്ച്ലര്‍ പാര്‍ട്ടി. ഹാസ്യത്തിന് പ്രാധാന്യം കൊടുത്ത് നിര്‍മ്മിച്ചിട്ടുള്ള ഈ ചിത്രത്തില്‍ ഒരു താരനിരയെ തന്നെ ആണ് അമല്‍ നീരദ് അണി നിരത്തിയിട്ടുള്ളത്. വേറെ പണി ഒന്നുമില്ലാതെ ചുമ്മാ വീട്ടില്‍ ഇരിക്കുന്നതിനാല്‍ കലാഭവന്‍ മണി, റഹ്മാന്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, വിനായകന്‍ എന്നിവരെ ഒന്നിച്ചണി നിരത്തുവാന്‍ സം‌വിധായകനായി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ഡേറ്റ് ബുക്ക്ഡ് ആയ പി. രാജിന് വെറും 10 മിനിറ്റ് സ്ക്രീന്‍ സ്പേസിനേ സമയം കിട്ടിയൊള്ളു എന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ്. ഹാസ്യ സാമ്രാട്ട് പി. രാജിനെ ഉടനീളം പ്രേക്ഷകര്‍ ചിത്രത്തില്‍ മിസ്സ് ചെയ്യുന്നുമുണ്ട്. ചിത്രത്തിന്റെ ആദ്യ പകുതി കണ്ടപ്പോല്‍ അമല്‍ നീരദ് നിരാശപെടുത്തുമോ എന്ന പേടി ഉളവാക്കുമെങ്കിലും രണ്ടാമത്തെ പകുതിയില്‍ ഒട്ടും നിരാശപെടുത്തിയിട്ടില്ല സം‌വിധായകന്‍.

  ഇനി ചിത്രത്തിലേക്ക്.. ‘Lock, Stock and Two Smoking Barrels’, Snatch തുടങ്ങിയ ആംഗലേയ ചിത്രങ്ങളുടെ ശൈലിയെ അനുസ്മരിപ്പിച്ച് തുടങ്ങിയ ചിത്രം ഏറെ വൈകാതെ തന്നെ ‘വെടി + പുക = എന്ത്‌രൊക്കെയോ’ എന്ന അമല്‍ നീരദ് ഫോര്‍മുലയിലേക്ക് മാറുന്നു. ആത്മപ്രശംസയെന്നോണം അദ്ദേഹം സിനിമയില്‍ തന്നെ പ്രതിപാദിച്ചിരിക്കുന്ന സ്ലോ മോഷന്‍ തമാശകളാണ് പിന്നീട്. വളരെ ദീര്‍ഘ ദര്‍ശിയും ദയാലുവുമായ സം‌വിധായകന്‍ ചിത്രത്തിന്റെ തുടക്കത്തിലേ ‘ശരണം പൊന്നയപ്പാ’ എന്ന ഗാനം ഉള്‍പ്പെടുത്തിയത് പിന്നീടുള്ള പല സീനുകളിലും ആത്മസ‌‌‌ം‌യമനം പാലിച്ചിരിക്കാന്‍ പ്രേക്ഷകരെ സഹായിച്ചിട്ടുണ്ട്. വെടി കൊള്ളുമ്പോള്‍ ചിലരുടെ ശരീരത്തില്‍ നിന്നം ചോരക്ക് പകരം ഒരു ചുവന്ന പൊടി ആണ് തെറിക്കുന്നത്. തേങ്ങാ പാലിന് പകരം തേങ്ങാപാല്‍ പൊടിയും, മുട്ടക്ക് പകരം ആംലറ്റ് പൊടിയും വിപണിയില്‍ ലഭ്യമായ ഈ കാലഘട്ടത്തില്‍ ചോരക്ക് പകരം ചോരാപ്പൊടി എന്നുള്ളത് വളരെ ഇന്നവേറ്റീവ് ആയി തോന്നി. എത്ര വെടി കൊണ്ടാലും മരിക്കാത്ത വില്ലന്മാരും നായകന്മാരും ചേര്‍ന്ന് നമ്മളെ ഒട്ടാകെ ചിരിപ്പിക്കുക തന്നെ ചെയ്യും. ശരീരത്തില്‍ നിറയെ ബുള്ളറ്റുമായി നിന്ന് പൊട്ടി ചിരിക്കുന്ന കഥാപാത്രങ്ങള്‍, ജീവിതത്തെ (പ്രത്യേകിച്ച് ഈ സിനിമ കണ്ട് കഴിഞ്ഞുള്ള ജീവിതത്തെ) എങ്ങനെ നമ്മള്‍ നേരിടണം എന്നുള്ള ഒരു സന്ദേശം കൂടെ നല്‍കുന്നുണ്ട്.

  പ്രേക്ഷകരെ എത്തിക്കണമെന്ന് സം‌വിധായകന്‍ വിചാരിച്ച അതെ സ്ഥലത്ത് (പ്രേക്ഷകര്‍ സിനിമക്കിടക്ക് ഒരു പാട് തവണ ഈ സ്ഥലത്തിന്റെ പേര് മനസ്സില്‍ പറഞ്ഞിട്ടുണ്ടാകണം) നായകന്മാരും വില്ലന്മാരും കൂടെ എത്തി ഡപ്പാംകുത്ത് കളിക്കുന്നതോടെ ഈ ചരിത്ര ഉദ്ദ്യമത്തിന് തിരശ്ശീല വീഴുന്നു. എന്റെ ഫ്രണ്ട് പറഞ്ഞ പോലെ, ഒരു നല്ല ടെക്നീഷ്യന്‍ മാത്രമാണ്, പക്ഷേ ഒരു സം‌വിധായകന്‍ അല്ല താനെന്ന് അമല്‍ നീരദ് ഈ ചിത്രത്തിലൂടെ അരക്കിട്ടുറപ്പിക്കുന്നു.

  വാല്‍ക്കഷ്ണം: പണപ്പെട്ടിയുമായി രമ്യ നമ്പീശന്‍ അള്‍ട്രാ മോഷനില്‍ വരുന്ന രംഗം കാണിച്ച് ഇതൊരു സ്ത്രീപക്ഷ സിനിമയാണെന്ന് പറഞ്ഞ് മാര്‍ക്കറ്റ് ചെയ്താല്‍ ചിലപ്പോള്‍ രക്ഷപ്പെട്ടെക്കും. ഇപ്പൊ അതാ ട്രെന്റ്.

 22. Rubbish!! utterly desperating!! what a waste of time n money!! vulgur dialogues n rock bottom level humour!! the hidden agenda is nothing but…………….

 23. പണി പാമ്പില്‍ നിന്നും പട്ടിയില്‍ നിന്നും കിട്ടിയില്ല, പക്ഷെ അമല്‍ നീരദ് തന്നു, നല്ല ചിമിട്ടന്‍ പണി ……………..

 24. ഇത് സന്തോഷ്‌ പണ്ഡിറ്റ്‌റ്റിന്റെ കൊടും ശാപമാണ് , മലയാള സിനിമക്കും…മലയാളികള്‍ക്കും …കലികാലം ശിവ ശിവ …

 25. For money’s sake dont watch this movie.this is the second time i went to a movie without hearing its review. first one was chathurangam another big flop. anyway i learned a lesson.

 26. prekshakane theatril ninnu engane ooodikkam ennathinte avasanathe thelivanu ee cinima. unniyum echikkanavum nalla ezhuthukaranennanente viswasam munpu asianetil undayirunnappol dc yil kaanukayum samsarikkukayum cheyyunna oral enna nilayil parayatte, unni, santhosh…. iniyithu venda, ningal ottakku cheyyan pattunnath cheyyuka.illenkil koottayadiyakum…

 27. @Remo
  ….ഇതിപ്പോള്‍ എന്റെ കാശ് പോയി. നല്ല അസ്സല് ഒന്നാം നമ്പര്‍ കൂതറ പടം….

  ‘കൂതറ’ മാന നഷ്ടത്തിന് കേസ് കൊടുക്കാന്‍ സാധ്യതയുണ്ട്!

 28. “പറശിനിക്കടവ് മുത്തപ്പാ..പണി പാമ്പായും പട്ടിയായും കിട്ടല്ലേ” എന്നതായിരുന്നു ഈ പടത്തിലെ ആദ്യ ഡയലോഗ്.ടിക്കെറ്റിനു കൊടുത്ത കാശ് പോകാതിരിക്കാന്‍ ഞാനും ആ വാചകം മനസ്സില്‍ പറഞ്ഞു.എന്നാല്‍ എന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല എന്ന് തോന്നുന്നു.പണി പാലും വെള്ളത്തില്‍ തന്നെ മേടിച്ചു കൊണ്ടാണ് ഞാനടക്കമുള്ള പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടത്. പറഞ്ഞു വന്നത് നമ്മുടെ അമല്‍ നീരദിന്റെ പുതിയ ലൂസ് മോഷന്‍ സിനിമയായ ‘ബാച്ചിലര്‍ പാര്‍ട്ടിയെ’ കുറിച്ചാണ്.

  കുറച്ചു “അഡല്‍റ്റ് ജോക്ക്’ തിരുകി പ്രേക്ഷകരെ(എല്ലാവരെയുമല്ല) തൃപ്ത്തിപ്പെടുത്തിയ ആദ്യ പകുതിയും പിന്നെ സാധാരണ പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന രണ്ടാം പകുതിയും ചേരുന്നതാണ് ഈ പാര്‍ട്ടി. 2 മണിക്കൂര്‍ നീളമുള്ള, ഈ മുടിഞ്ഞ പാര്‍ട്ടി നിരോധിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കേണ്ടതാണ്.

  കാര്യം നമ്മുടെ സിനിമാക്കാര്‍ വലിയ മാന്യന്മാരാണ് എന്നാണു വെപ്പ്. എങ്കിലും പടം വിജയിക്കാന്‍ വേണ്ടി എന്ത് ആഭാസത്തരവും ഡയലോഗ് എന്ന പേരില്‍ പടച്ചു വിടാന്‍ അവര്‍ക്ക് ഒരു മടിയും ഇല്ല എന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ ഈ സിനിമയില്‍ കാണാം.അത് യാതൊരു ഉളുപ്പുമില്ലാതെ നമ്മുടെ നായകന്മാര്‍ പറയുകയും, ഞാനടക്കമുള്ള യുവാക്കള്‍ മതി മറന്നു ചിരിക്കുകയും ചെയ്യുന്നു. അങനെ കൂട്ടുകാര്‍ക്കിടയില്‍ പറഞ്ഞു ചിരിക്കാനുള്ള കുറെ നമ്പരുകളുമായി ഫസ്റ്റ് ഹാഫ് അങ്ങട് കഴിഞ്ഞു.

  ഇനിയാണ് മക്കളെ ശരിക്കുമുള്ള അങ്കം. പ്രേക്ഷകന് മുന്നില്‍ പിന്നീട് നടക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന വെടിവെപ്പാണ്. പലതരം തോക്കുകളുടെ വിപുലമായ ശേഖരം തന്നെയാണ് അമല്‍ നീരദ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഉണ്ടകള്‍ ഏറ്റുവാങ്ങാന്‍ എത്ര വെടികൊണ്ടാലും ചാവാത്ത ഒരു മുടിഞ്ഞ വില്ലനും. നേരത്തെ തന്നെ ചറപറാ വെടിയും കൊണ്ട് സ്വിമ്മിംഗ് പൂളില്‍ വീണിട്ടും ഉണ്ടപോട്ടെ , ശ്വാസംമുട്ടിപ്പോലും ചാകാത്തവനാണ് ഈ കക്ഷി.

  കഥയെക്കുറിച്ച് കൂടുതല്‍ ഒന്നും പറയുന്നില്ല. 2006 -ല്‍ പുറത്തിറങ്ങിയ ഹോങ്കോങ്ക് ചിത്രമായ Exiled-നെ പറ്റി വികിപ്പീടിയയില്‍ എഴുതിയിരിക്കുന്നത് നിങ്ങള്‍ ഒന്ന് വായിച്ചാല്‍ മാത്രം മതിയാകും.

  അതില്‍ ചില കൊച്ചു മാറ്റങ്ങളും കഥാപാത്രങ്ങള്‍ക്ക് നമ്മുടെ നടന്മാരുടെ രൂപവും പിന്നെ രണ്ടു ഐറ്റം ഡാന്‍സും അനാവശ്യത്തിന് സ്ലോ മോഷനും കൂടി ചേര്‍ത്താല്‍ കിട്ടുന്നതെന്തോ അതാണ്‌ ഈ പറഞ്ഞ പാര്‍ട്ടി. അല്ല..അമല്‍ നീരദ് എന്ന സംവിധായക പ്രതിഭയുടെ പടമായതിനാല്‍ മോഷണമാണെന്ന് പച്ചക്ക് പറയേണ്ട കാര്യമില്ലല്ലോ.

  ഈ സിനിമയില്‍ കൊള്ളാമെന്നു തോന്നിയത് അമല്‍ നീരദ് എന്ന പ്രതിഭാധനനായ ക്യാമറമാന്റെ ക്രാഫ്റ്റ് ആണ്. എഡിറ്റിങ്ങും നന്നായി.രാഹുല്‍ രാജ് ഈണമിട്ട ഗാനങ്ങളും കൊള്ളാമായിരുന്നു.(ശ്രേയ ഘോഷാല്‍ ആലപിച്ച ഗാനം വളരെ നല്ലത്.)പിന്നെ ,അഭിനയിച്ചിരിക്കുന്ന എല്ലാവരും നല്ല അടിപൊളി ലുക്ക് ആണ് പടത്തില്‍. നല്ല സ്റ്റൈലന്‍ കോസ്ട്യുമും. നമ്മുടെ പത്മപ്രിയയും രമ്യാ നമ്പീശനും ആത്മാര്‍ഥമായി പരിശ്രമിച്ച് അഭിനയിച്ചിട്ടുമുണ്ട്.(അതൊരിക്കലും മലയാളത്തെ സംബന്ധിച്ച് ഒരു ചെറിയ കാര്യമല്ല )എന്നാല്‍ ഈ സിനിമയുടെ പ്രാധാന ആകര്‍ഷണം ഇതൊന്നുമല്ല. പടം പൊളിഞ്ഞു പാളിസായാലും നിര്‍മാതാവിന്റെ പ്രാക്ക് സംവിധായകന് കിട്ടില്ല എന്നതാണ്. കാരണം ഇതിന്റെ നിര്‍മാതാവും അമല്‍ നീരദ് തന്നെ. ബാക്കി മൊത്തം വെടിയും പുകയും മാത്രമാണെന്ന് പ്രത്യേകിച്ചു പറയേണ്ടല്ലോ.

  പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന മുന്തിയ ഐറ്റം ഇതൊന്നുമല്ല. ചുമ്മാ ചിരിച്ചോണ്ട് ചത്തു മലച്ചവന്മാര്‍ എല്ലാം ഉടലോടെ നരകം എന്ന പേരുള്ള ഒരു ഡാന്‍സ് ബാറില്‍ പോയി പത്മപ്രിയയും വേറെ കൊറേ ചെറുതുകളുമായി ആര്‍മാധിക്കുന്ന പാട്ട് ആണ് (#$*%^@).അതുവരെ ക്ഷമിച്ചും പൊറുത്തും കൂവാതിരുന്ന പിള്ളേര്‍ പോലും അപ്പോള്‍ നിയന്ത്രണംവിട്ടു പുളിച്ച തെറികള്‍ വിളിച്ചു പറയുന്നത് കേള്‍ക്കാമായിരുന്നു.

  ലാസ്റ്റ് വേര്‍ഡ്‌ :ഈ ഒറ്റ പടം കണ്ടതിന്റെ പേരില്‍ ഒറിജിനല്‍ നരകത്തില്‍ പോകേണ്ടി വരുമോ എന്ന പേടിയോടെ, മേലില്‍ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കില്ലെന്ന പ്രതിജ്ഞയോടെ ഈ റിവ്യു സ്ലോ മോഷനില്‍ നിര്‍ത്തുന്നു. നിങ്ങള്ക്ക് നന്ദി..നമസ്കാരം..

 29. At least this movie made us to read some excellent comments…! drdeeps & vikas..good one..!

 30. എനിക്ക് പടം കണ്ടിട്ട് വെല്യ കൊഴപ്പോന്നും തോനിയില്ല. നീരദിനെ കുറിച്ച് ഉള്ള ധാരണ മാറ്റി വെച്ച് കണ്ട് നോക്ക്. ആകെ ബോര്‍ നമ്പീശന്റെ ഡാന്‍സ്

 31. ITHU POLULLA CINEMAKAL INI MALAYALATHIL VARATHIRIKKATTE. AVANTE ***********ODUKKATHE ORU SLOW MOTION************** Mr.AMAL NEERAD ADYAM NIVARNNU NILKKAN PADIKKOOOOOO SLOW MOTION PINNEDU MATHI………BIG B, SAGAR ALIAS JACKY ITHIL KANICHIRIKKUNNATHU AUDIENCINU MANASILAKUM. PLEASE NINGAL FUTURE NASHIPIKKARUTHU.

  ITHU NINGALUDE MUN CHITHRANGAL KANDU ISHTAPETTA ORALUDE
  ——————-A P E K S H A———————————-

 32. ഇത് കണ്ട എന്റെ ഒരു സുഹ്രുത്ത് പറഞ്ഞത്‌ (പ്രാര്‍ത്ഥിച്ചത് )….

  “”ദൈവമേ അമല്‍ നീരദിന് വഴിയില്‍ കിടന്നെകിലും ഒരു സ്ക്രിപ്റ്റ്‌ കിട്ടണേ “

 33. 2006il irangiya Exiled enna padathinte scene by scene rip off.

  Amal nalla vrithiyayi copy adichu borakkki vechittundu.
  Atleast maryadakku copy adichoode amalinu phewwwww…

 34. അറിയുന്ന പണി ചെയ്‌താല്‍ പോരെ, ആരോടാണെന്ന് എല്ലാരും ചോതിക്കും. ഞാന്‍ പറയാം കണ്ടു മരിക്കു ….. അമല്‍ നീരദ് സാറിനും അരി വാങ്ങേണ്ടേ ….? എല്ലാരും സഹായിക്കു ……

 35. വിനായകന്‍ പണം എണ്ണുന്ന ആ രംഗം പണ്ടത്തെ ഒരു ഷക്കില ചിത്രത്തില്‍ നിന്ന് കട്ട് എടുത്തതാണ്.ഹോളിവു ഡിലെ സിനിമ മോഷണം പോരാതെ “എ” പടം വരെ അടിച്ചു മാറ്റാന്‍ തുടങ്ങി… കഷ്ടം ….

 36. അമിതമായാൽ അമൃതും വിഷം. എന്നത്‌ എത്ര ശരിയാണെന്നു ഇപ്പോൾ മനസ്സിലായി. ഹോ… കഷ്ടം… താൻ സ്വന്തമായി നിർമ്മിക്കുന്ന ഒരു സിനിമയെങ്കിലും ഒരു നല്ല തിരക്കത വച്ച്‌ എടുത്ത്‌ കൂടെ.

  I expected something frm santhosh aechikkanam.. but…. but..the visuals where awesome..especially that song picturization(with nithya and asif). action also good. prithwiraj presence gave some energy. indrajith,rahman and kalabhavan mani was excellent. some dialogues were good even if those contains adult content. since i am a bachelor, it not made any problem to me.. and i went for the movie with friends. enjoyed those dialogues and scenes.

  ഇത്‌ മോഷണം ആണോ എന്നു അറിയില്ല. പക്ഷെ ഒരു നല്ല ത്രില്ലർ ആകുമായിരുന്ന ഒരു പ്രമേയം ആയിരുന്നു. പക്ഷെ. its better amal to carry camera for other directors movie. it will be fine.. he can b a good cameraman like samir thahir. (i am a fan of samir).

  indrajith and rahman combination was good. rahman looks more handsome in this getup. indrajith also. villwin character(not remember his name) was also fine. waiting for the review from GK.

 37. Amal Neerad’s “Bachelor Party” is scene by scene COPIED from Chinese movie Fong-juk aka ‘Exiled’ Released on 2006

  ഇയാള്‍ സ്വന്തമായി എന്തെങ്കിലും ഇന്നേവരെ ഇറക്കിയിട്ടുണ്ടോ?

 38. അമല്‍നീരദിനെ കണ്ടാലുടന്‍ സ്ലോമോഷനില്‍ വെടിവെക്കാന്‍ ഉത്തരവ്!!

 39. തമിഴില്‍ വെങ്കട്ട് പ്രഭു ചെയ്യുന്നത് അമല്‍ നീരദ് തന്‍റേതായ ശൈലിയില്‍ ചെയ്യാന്‍ ശ്രമിച്ചതാണ് .. പോട്ടെ വിട്ടുകള….

 40. ആരാണ്‌ പറഞ്ഞത്‌ ഈ സിനിമ അമല്‍നീരദിന്റെയാണെന്ന്‌. ഈ സിനിമ ആകെ മൊത്തത്തില്‍ പത്മപ്രീയയുടേതാണ്‌. സംവിധാനം പത്മപ്രീയ, തിരക്കഥ പത്മപ്രീയ, അഭിനയം – പത്മപ്രീയ. കാമറ, എഡിറ്റിംഗ്‌, മറ്റുപലവകകള്‍ എല്ലാം പത്മപ്രീയ. അമല്‍ നീരദൊക്കെ വെറും കാഴ്‌ചക്കാരന്‍. പാവം, അയാളെ ഇങ്ങനെ തെറിപറയല്ലേ..

 41. എന്നും കഞ്ഞി കുടിചോണ്ടിരുന്നവന് കിട്ടിയ ഇറ്റാലിയന്‍ ഡിഷ്‌ പോലെയാണ് ഇന്ന് മലയാളികള്‍ക്ക് കിട്ടിയ ന്യൂ ജെനെരറേന്‍ സിനിമ.കുറച്ച് കഴിയുമ്പോള്‍ എന്തിനെയും പോലെ അതും മടുക്കും. അപ്പോള്‍ അവര്‍ വീണ്ടും കഞ്ഞി കുടിക്കാനിരിക്കും. പക്ഷെ അന്നും ഇന്നത്തെ പോലെ ഉപ്പില്ലാത്ത കഞ്ഞി വിളമ്പിയാല്‍ അവര്‍ വിളമ്പിയ കലവും തല്ലി പോട്ടിച്ച് അയല്‍വക്കത്ത്‌ തമിഴന്‍ നടത്തുന്ന ചായ കടയിലേക്ക് പോകും.

 42. ഷക്കീലയുടെ ‘കാതര’ എന്ന ചിത്രത്തിലെ ചായയടി രംഗത്തില്‍ നിന്നും inspiration നേടി സൃഷിച്ച രംഗത്തിന് തീയറ്ററില്‍ നല്ല കയ്യടി 🙁 ഇതാണ് അമല്‍ നീരദ് പറഞ്ഞ inspiration.

 43. @ anitha murali and Editor:

  @Remo
  ….ഇതിപ്പോള്‍ എന്റെ കാശ് പോയി. നല്ല അസ്സല് ഒന്നാം നമ്പര്‍ കൂതറ പടം….

  ‘കൂതറ’ മാന നഷ്ടത്തിന് കേസ് കൊടുക്കാന്‍ സാധ്യതയുണ്ട്!

  അങ്ങിനെയനെകില്‍ നാന്‍ ആ വേര്‍ഡ്‌ പിന്‍‌വലിക്കുന്നു. Editor Please help me. Thanks!

 44. വെറുതെയല്ല, bachelor party ക്ക് പോകാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരന്‍ എന്നെ തെറി വിളിച്ചത്……!!!

 45. ഈ പടത്തിന്റെ പോസ്റ്റ്രിനു അടുത്തുപോലും പോയി നിൽക്കല്ലെ. വെടി കൊണ്ട് ചാവും. എന്റെ അമലണ്ണാ…ഇനിയുണ്ടോ ഈ സൈസ് ഒന്നു കൂടി എടുക്കാൻ. സ്വയം നിർമ്മിച്ചത് ഭഗ്യമായി. അല്ലെങ്കിൽ നിർമ്മാതാവിന്റെ തോക്കിലെ ഒരു ഉണ്ട എന്തായാലും അണ്ണന്റെ നെഞ്ചത്തിരുന്നേനെ.

 46. അമല്‍ നീരതിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഉണ്ണി ആര്‍ ,സന്തോഷ്‌ എച്ചിക്കാനം എന്നിവരോട് ഒരു വാക്ക്. മലയാള ഭാഷയില്‍ അത്യാവശ്യം എഴുതാന്‍ കഴിവുള്ളവര്‍ എന്ന് തെളിയിച്ചിട്ടുള്ള നിങ്ങള്‍ എന്തിനാണ് ഞങ്ങളോട് ഇത്തരം ചതി ചെയ്യുന്നത്? കഷ്ടമാണ് കേട്ടോ…

 47. Karuthavanu swondryam illa enna malayaliyde alinja colonial bodam ullavarkkarkkum ee cinema pidikkilya!

 48. ho prithvirajinu ee cinemayil full length role kodukathath nannayi, allengil ippol amal neerad kelkenda ella therikalum adheham vangumayirunnu(share). enthoke ayalum amal neeradinte adutha padathinum ee theri vilicha ellavarum first showku thanne Q Ninnu ticket medikum,

  adutha amal neeradinte padathinu nalla oru script writer anu- shankar ramakrishnan(urumi) ,mammoty nayakanum prithviraj villanum, aa padam kazhinjal prithviraj amal neeradinte jeevithathilum villanakan sadhyadhayund,
  bcs prithviraj is the producer.

 49. An year back a movie was released in Hindi & English.It had the name of Mr.Perfectionist of Indian Cinema under the producer title.Lead roles were done by the producers’ nephew and some comparitively new actors.Movie became an huge success in box office though it had a senseless storyline and kind of non veg dialogues.

  Today i watched Bachelor’s Party and the first name that came to my mind was nothing but “Delhi Belly. If you enjoyed Delhi Belly, then you’ll love this movie also. Keep your brains and logics at home, go to the theater just to have a good laugh and a great time, You’ll enjoy every bit and piece of Amal Neerad’s Bachelor’s Party. Movie revolves around the lives of 5 childhood friends who are bad boys from birth and how they reunites after 20 years. Just like every Amal Neerad movie,this has got a hell lot of style n looks. Every actors did well, but personally i liked the looks of Rahman.Indrajith again proved that he’s the most under utilized and flexible actor among the new gen actors.

  Music composed by Rahul Raj was more than enough to match the whole mood of the movie.Each track was different and was good to listen. As usual the visuals were stunning and lots of slow motions scenes are involved.It was fun to watch the director trying out self sarcasam through some dialogues.

  Verdict:Go out n watch the movie,strictly with your friends,you’ll enjoy it.I did
  PS:Amir Khan cheythappo Ho Ho, Amal Neerad cheythappo He He..
  PPS:Njan oru Amal Neerad Fan alla

 50. മൂര്‍ത്തി സാറ് പറഞ്ഞതിനപ്പുറം വൃത്തിയായിട്ട് ഈ വൃത്തികേടിനെ പറ്റി ഒന്നും പറയാനില്ല. മൂര്‍ത്തി സാറും സിനിമയെ പറ്റി അധികം എഴുതി കണ്ടില്ല. ചിലപ്പോള്‍ ഈ വെടിവെപ്പിനും പൂരത്തിനും ബഹളത്തിനും ഇടയില്‍ കഥ ശ്രദ്ധിക്കാന്‍ മറന്നു പോയിട്ടുണ്ടാവും അല്ലെങ്കില്‍ തന്നെ കഥ എന്ന് ഒരു സാധനം ഇല്ല എന്നതാണല്ലോ ഈ സിനിമയുടെ highlight. സിനിമ കണ്ടു കഴിഞ്ഞു കഥ എന്തായിരുന്നു എന്ന് ഭൂരിപക്ഷം പേരും ചിന്തിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല.

  ഒരു ചാനലില്‍ അമല്‍ നീരദ് പറയുന്നത് കേട്ടു ദുഷ്പ്രചരണങ്ങളില്‍ വീഴരുത് സിനിമയുടെ തിരക്ക് നോക്കി വിജയം തീരുമാനിക്ക് എന്ന്. കേരളത്തിലെ ഏതു തിയേറ്റര്‍ലെ തിരക്ക് കണ്ടിട്ടാണ് അമല്‍ നീരദ് ഇത് പറഞ്ഞത് എന്നറിയില്ല. ചിലപ്പോള്‍ സിനിമ തിയേറ്റര്‍ ആണെന്ന് കരുതി വല്ല beverages corporation ന്റെ കടയായിരിക്കും അമല്‍ ശ്രദ്ധിച്ചിട്ടുണ്ടാവുക.

  എന്തായാലും ഈ സിനിമ കൊണ്ട് മലയാള സിനിമയ്ക്കു രണ്ടു ഗുണങ്ങള്‍ ഉണ്ടാകും. ഒന്നാമത് സിനിമയുടെ നിര്‍മാതാവ് സംവിധായകനായ അമല്‍ നീരദ് തന്നെയാണ് എന്നുള്ളത് (ബുദ്ധിയുള്ള നിര്‍മാതാവും സംവിധായകനും ആയ ലാല്‍ ഒക്കെ സംവിധാനം ചെയ്യുന്ന സിനിമകള്‍ മറ്റുള്ളവരെ കൊണ്ട് നിര്‍മിക്കുക ആണ് പതിവ്. ) പത്തു കോടിയോടടുത്ത് നിര്‍മാണ ചിലവായി എന്നാണ് പറയുന്നത്, വേസ്റ്റ് ആക്കി കളഞ്ഞ ഫിലിം റീലിനു ഒന്നും ഒരു കയ്യും കണക്കും ഇല്ലത്രെ. Perfection ആവും വരെ എത്ര ടേക്ക് വന്നാലും അമല്‍ നീരദിന് ഒരു പ്രശ്നവും ഇല്ലത്രെ. എടുത്തു കൊണ്ടേ ഇരിക്കുമത്രേ. (ഒരു അഭിമുഖത്തില്‍ മണി പറഞ്ഞതാണ്‌ (M M മണിയല്ല കേട്ടോ പഴയ കാല സിനിമ നടന്‍ കലാഭവന്‍ മണിയാണ്, ഈയിടെയായി അദ്ദേഹത്തിനെ അധികം കാണാന്‍ കിട്ടാറില്ല, സിനിമ വന്നാല്‍ പോലും റിവ്യൂ എഴുതാന്‍ ആളുകള്‍ പടം കണ്ടാലോ എന്ന് കരുതി അതിനു മുന്‍പേ തിയേറ്റര്‍കാര്‍ പടം മാറ്റി കളയും!).

  വല്ല കടം മേടിച്ചോ തറവാട് വിറ്റോ ഭാര്യയുടെ കെട്ടു താലിയും മറ്റും പണയം വെച്ചോ ഒക്കെ ആയിരുക്കും ടിയാന്‍ പടം പിടിച്ചത്. മുടക്കിയതിന്റെ പത്തു ശതമാനം പോലും തിരിച്ചു കിട്ടാന്‍ സാധ്യത കുറവായത് കൊണ്ട് കടം തിരിച്ചു കൊടുക്കാന്‍ മറ്റു വല്ലവരുടെയും പടത്തിന് അദ്ദേഹം cinematography ചെയ്യാന്‍ പോകാന്‍ തയ്യാറാവേണ്ടി വരും. അത് അദ്ദേഹത്തിന് അറിയാവുന്ന പണിയാണ്. മലയാളികള്‍ മുഴുവന്‍ സമ്മതിക്കും. അങ്ങിനെ അമല്‍ നീരദ് എന്ന സംവിധായകനെ കൊണ്ടുള്ള ശല്യവും തീരും (നമുക്ക് അത്രെയും കുറച്ചു തെറി വിളിച്ചു നടന്നാല്‍ മതിയല്ലോ, തന്നെയുമല്ല ഇംഗ്ലീഷ് ചൈനീസ് സിനിമകള്‍ ഒക്കെ കണ്ടു കൊണ്ട് ഇരുന്നാല്‍ മതി, അദ്ദേഹം സംവിധാനം ചെയ്യാന്‍ സാധ്യത ഉള്ള സിനിമകള്‍ ഒക്കെ നമുക്ക് cover ചെയ്യുകയും ചെയ്യാം) അമല്‍ നീരദ് എന്ന മിടുക്കനായ cinematographer ഉടെ കഴിവുകള്‍ മലയാളികള്‍ക്ക് കാണാനും സാധിക്കും. ഞാന്‍ നോക്കിയിട്ട് Bachelor Party എന്നാ സിനിമ കൊണ്ട് മലയാള സിനിമയ്ക്കു ഉണ്ടാകാന്‍ പോകുന്ന ഏക നേട്ടം ഇതാണ്. കാത്തിരുന്ന് കാണാം. കുറച്ചു ക്രൂരമായി പോയി എന്നറിയാം എന്നാലും ഇങ്ങനെ എങ്കിലും എനിക്കും പ്രതികരിച്ചു സിനിമ കണ്ട ദേഷ്യം തീര്‍ക്കണ്ടേ!

 51. @ മുത്തശ്ശി
  കൃഷ്ണനും രാധയും കാണാന്‍ കേറിയപ്പോള്‍ പേര് മാറി സിനിമയ്ക്ക് കേറി എന്റെ അടുത്തിരുന്ന മുത്തശ്ശി തന്നെയാണോ ഇത് ???

 52. പണ്ട് സാമ്രാജ്യം എന്ന ഒരേ ഒരു മുഴു നീള സ്ലോമോഷന്‍ പടം എടുത്തതിന്റെ പേരില്‍ സ്ലോ-മോന്‍ എന്ന പേര് നേടിയ സംവിധായകനാണ് ജോമോന്‍. അപ്പൊ ഈ അമല്‍ നീരദിനെയൊക്കെ എന്താ വിളിക്കേണ്ടത്.

  ഇങ്ങനെയാണ് പോക്കെങ്കില്‍ നാട്ടുകാര്‍ എന്ത് പേര് വിളിച്ചാലും “മോന്‍” എന്നുതന്നെ അവസാനിപ്പിക്കും. അതിനു മുന്നില്‍ എന്ത് ചേര്‍ക്കണമെന്ന് പ്രേക്ഷകര്‍ തീരുമാനിക്കും.

 53. സ്ലോ മോഷന്‍ വിടാതെ പിന്‍കൂടിയതു കൊണ്ടാണ് കമന്റ്‌ കുറച്ചു വൈകിയത്. പടത്തെ കുറിച്ച് ഇനി ഞാനായിട്ട് അഭിപ്രായം പറയേണ്ട കാര്യം ഇല്ലല്ലോ. പടത്തിന്റെ സ്ക്രിപ്റ്റിനെക്കാള്‍ വലിപ്പം തോന്നി മുര്‍ത്തി സാറിന്റെ റിവ്യൂവിന്. നീരദിന് അന്യഭാഷാ ചിത്രങ്ങളോട് ഇത്രയും താല്‍പര്യം ഉണ്ടെങ്കില്‍ ഇവ മലയാളം സബ്-ടൈറ്റില്‍സ് വെച്ച് ഇറക്കുന്നത്‌ അല്ലേ നല്ലത്. അല്ലെങ്കില്‍ ഇനി മലയാള സിനിമയിലെ ഡയറക്ടര്‍മാര്‍ അല്ലാതെ ആരും അന്യഭാഷാ ചിത്രങ്ങള്‍ മേലില്‍ കാണരുത് എന്ന് ഒരു ഉത്തരവ് ഇറക്കുക. അല്ലാതെ മനുഷ്യനെ ഇങ്ങനെ സ്ലോ-മോഷന്‍ കാട്ടി പേടിപ്പികരുത്.

  രമ്യയെയും,പദ്മത്തിനെയും കണ്ടപ്പോള്‍ “തൂവാനത്തുമ്പികളിലെ” ഈ രംഗം ഓര്‍മ വന്നു
  “”ജയകൃഷ്ണന്‍: അറിയില്ലേ ത്രേസിയാ ജോസ്, ഇമ്മടെ നാട്ടുകാരി കുട്ടിയന്യ
  ത്രേസിയാ ജോസ്: എന്താ അയല്‍വക്കക്കാരനായിട്ട് പരിജയം ഇല്ല എന്ന് പറയാന്‍ തൊടങ്ങാ…മും..
  ഋഷി: അല്ല,പരിജയം ഉണ്ട്
  മുവരും ചിരിക്കുന്നു…പൊട്ടി പൊട്ടി ചിരിക്കുന്നു
  ജയകൃഷ്ണന്‍:(ചിരിച്ചുകൊണ്ട്)അതേയ് നിങ്ങള്‍ തമ്മില്‍ ശത്രുത ഒന്നും ഇല്ലല്ലോ…യു വില്‍ ബി ഹാപ്പി..ആ …ആ….””

  ഇവിടെ ജയകൃഷ്ണന്‍ സ്ലോ മോഷന്‍ നീരദ് ആവുമ്പോള്‍, ത്രേസിയാ ജോസ് ആയി സിനിമയുടെ വര്‍ണ്ണ ലോകത്തില്‍ അകപെട്ടു പോയ രണ്ടു നടിമാരും ഋഷി ആയി നമ്മളും മാറുന്നു. മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസ്സിക്‌സില്‍ ഒന്നായ “തൂവാനത്തുമ്പികൾ” അഴുക്കു ചാലിലൂടെ ഒഴുകികൊണ്ടിരിക്കുന്ന “ബാച്ച്‌ലർ പാർട്ടി”യുമായി കംപയര്‍ ചെയ്തതില്‍ എല്ലാവരും കഷമിക്കുമല്ലോ.

 54. @Sajan
  //Karuthavanu swondryam illa enna malayaliyde alinja colonial bodam ullavarkkarkkum ee cinema pidikkilya!//
  ഒരു ‘കറുത്ത പക്ഷ’ സിനിമ വേവുന്നതിന്റെ മണമടിക്കുന്നുണ്ടല്ലോ..

 55. ഒരു രംഗം ഉന്ദു ചിത്രതില്‍ വിനായകന്‍ തിരിഞ്ഞു നില്‍ക്കുകയാണ്. കൈയുടെ ചലനം കാണുമ്പോള്‍ അയാള്‍ സ്വയംഭോഗം ചെയ്യുകയാണെന്ന് തോന്നും. തിരിയുമ്പോഴല്ലേ കാണുന്നത്, അയാള്‍ പണമെണ്ണുകയാണ്.കൂടാതെ ദ്വയാര്‍ത്ഥ പ്രയൊഗങലും യൂതിന്‍റെ പടം പൊലും mr അമല്‍ നീരദ് താങ്കലൊദു ഒരു വാക്കു സത്യന്‍ അന്തികാദിന്‍റെ സിനിമകല്‍ക്കും ചപ്പാ കുരിഷിനും 22 female kottayam നും കൈയ്യദിക്കുന്നവരാനു ഞങല്‍ മലയാളി യുവാക്കള്‍ പക്ഷെ താങ്കളുടെ ഈ വികല സ്രിഷ്ട്ടിക്കു നെരെ ഞങല്‍ കാര്‍ക്കിചു തുപ്പും നായകന്‍ കക്കൂസില്‍ പോകുന്നതു വരെ slowmotin ഇല്‍ ചിത്രീകരിക്കുന്നാ താങ്കലൊദു കൂടുതല്‍ എന്തു പറയാന്‍ VERY VERY BAD ATTEMPT

 56. “If you enjoyed Delhi Belly, then you’ll love this movie also”

  @Mridul

  Comparing this movie with DelhiBelly is an insult to DelhiBelly. Even though DelhiBelly was a senseless, forget-your-brain-at home type movie, it had some truly hilarious moments. Those moments made it a big success. In contrast, none of the scenes in BP can be considered as hilarious. The double meaning jokes..nothing new there. The movie simply tries to glorify boozing and smoking. I am sure this movie is gonna inspire at least some youngster’s to start smoking coz smoking looks so cool in this movie.

 57. അമല്‍ നീരദ് സാറേ, ഈ പണി നിര്‍ത്തി തൂമ്പ എടുത്ത് പറമ്പ് കിളക്കാന്‍ പോകൂ. നമുക്ക് പറ്റുന്ന പണിയല്ലേ ചെയ്യാന്‍ പറ്റുകയുള്ളൂ. വരുമാനവും ആകും. ശരീരത്തിലെ അജീര്‍ണവും മാറി കിട്ടും. ഇത്തരം അമേധ്യ സൃഷ്ടികളുടെ ദുര്‍ഗന്ധം മലയാളികള്‍ക്കിനി സഹിക്കുകയും വേണ്ടല്ലോ. പ്ലീസ് സാര്‍

 58. @mridhul
  njan ee padam inn kandu.enikk sathyam parayalo..nalla vannam ishtamaayi. entertainer ennathaanu oru cenemayude lakshyam enkil bachelor party is upto the mark. i likd it.

 59. പടം കണ്ടുകൊണ്ട് ഇരുന്ന്നപ്പോ തന്നെ ഒരു കോപ്പി പേസ്റ്റ് മണത്തു. നേരെ വീട്ടില്‍ വന്നു അരമണിക്കൂര്‍ ഹാര്‍ഡ്‌ഡിസ്ക് തപ്പിയപോ കിട്ടി അമല്‍നീരദ്‌ അന്താസയ്യി കോപ്പി അടിച്ച സംഭവം *Exiled DVDRip(2006)*. എന്‍റെ അണ്ണ നിങ്ങള് തന്നെ പടത്തില്‍പരയുണ്ട് പിള്ളേര് ഡൌണ്‍ലോഡ് ചെയ്തു പടം കാണുന്ന സമയമാണെന്ന്. എനിട്ടും Exiled യില്‍ Hangover ഡയലോഗ് mix ചെയ്തു തരുമെന്നു കരുതിയില്ല.

  മോശം എന്ന് പറയാത്ത Visual treat ആയ ഒന്നാം പകുതിയും കുറച്ചു നിമിഷങ്ങളും (പിള്ളേരെ ഉടെശിച്ചനെ..കുടുബസ്തരെ അല്ലെ) തന്ന പടതിനെകുരിച്ചു മോശം മാത്രം കാണുന്നവര്‍ പറയണം എഴുതണം എന്ന് കരുതി പടച്ചുണ്ടാകിയ ഒരു മുപതു മിനിറ്റ്‌ അയയി പോയി. വെടിവെപ്പ് കാരണം ചെവി തകര്‍ന്നു പോയി. വളരെ ഡീപ് അയ്യാ കഥ വേണം എന്ന് പറയുനില്ല. പക്ഷെ മോശം അല്ലാത്ത ഒരു സ്ക്രീന്‍പ്ലേ പ്രേതിക്ഷിച്ചു. പണി പാലും വെള്ളത്തില്‍ താനെന്നു പറഞ്ഞമതിയല്ലോ. തുടക്കമായി എഴുതി കാണിക്കുന്ന “Live by the sword, die by the sword” വാചകം ഇതു കാണാന്‍ വന്ന പ്രേക്ഷകരെ ഉടെഷിച്ചതാണെന്ന് അവസാനമേ മനസില്‍ആയുള്ളൂ.

  *നമോവാകം*

 60. @Kochumon
  I watched this movie. I didnt get inspired to start smoking. Cinemayo Novelo vayichu Aarengilum avarude sheelangal mattumenno tudangumenno ennoru viswasam enikilla. ‘Katha Parayumbol’ enna chitrathinte Climax rangathil mammooty parayunna oru dialogue aanu orma vannathu !

 61. Absolutely shocked to hear some one compare this dud to Delhi belly. It was an adult comedy movie marketed as such, and it did full justice to that genre. It also had some really great songs and an ensemble cast putting in great performances (except Imran Khan).

  This on the other hand is an exercise in slow motion riddled with logic less scenes and uninspired script. Amal Neerad either has to give up direction and has to really learn how to properly copy foreign movies. Priyadarshan should be a great tutor for the latter..lol

 62. അമല്‍ നീരദ് സാറേ, സാറിന്റെ ഏറ്റവും പുതിയ പടം കണ്ടു സാറേ. സാറേ വളരെ നല്ല സംവിധാനവും ഛായാഗ്രഹണവും ആണ് സാറേ. സാറെ, പിന്നെ അഭിനേതാക്കളൊക്കെ വളരെ നന്നായിട്ടൂണ്ടു സാറേ. സാറേ, സാറില്‍ നിന്നും എനിയും ഇതുപോലുള്ള ഭീകര സൃഷ്ടികള്‍ ഞങ്ങള്‍ പ്രതീക്ഷുയിക്കുണ്ട് സാറേ. സന്തോഷ് ഏച്ചിക്കാനം സാറിനോടും ഉണ്ണി ആര്‍ സാറിനോടും അഭിനന്ദനം അറിയിക്കണേ സാറേ. ഒരിക്കല്‍ കൂടി നന്ദി സാറെ….

 63. BIG NEWS! BIG NEWS!
  Amal neerad re edit the climax. And the New climax will run from tomarrow
  Get ready to watch (pls thery vilikkalleeeeeee)

 64. @pkumar gireesh
  Amal Neerad – Mr.Perfectionist
  ഞാനും ശ്രദ്ധിച്ചിരുന്നു. ഒടുക്കം വെടി കൊള്ളുംബം റഹ്മാന്റെ തലമുടി സ്ലോ മോഷനില്‍ വേണ്ട അത്ര ഇളകി ഇല്ല. അതെ ഒന്നൂടെ ഇളകാനുണ്ട്. ഹോ എന്താല്ലേ…

 65. ഈ സിനിമയുടെ പരാജയം അമല്‍ നീരദിന്‍റെ മാത്രം തലയില്‍ കെട്ടി വയ്ക്കുന്നത് ശരിയല്ല.അതില്‍ കൊറ’ഛെ’ടുത്തു പദ്മ പ്രിയയുടെ കാലിലും, രമ്യാ നമ്പീശന്‍റെ എലസിലും കൂടി കെട്ടണം. അത് കാണാന്‍ പോലും ആള് കയറുന്നില്ല എങ്കില്‍ വെറുതെ വെടിയെയും പുകയേയും മാത്രം കുറ്റം പറഞ്ഞിട്ടെന്തു കാര്യം?
  ഇവര്‍ക്ക് പകരം കാവ്യാ മാധവനെയും,മീര ജാസ്മിനെയും അയ്യഞ്ചു മിനുറ്റത്തെയ്ക്ക് ഇറക്കി വിട്ടിരുന്നെങ്കില്‍ പടം വിജയിക്കുമായിരുന്നു എന്ന് ഇന്നലെ നമ്മുടെ പ്രമുഖ ജ്യോതിഷി സുബ്രമണ്യ ശാസ്ത്രികള്‍ പ്രവചിച്ചതായി കേട്ടു. ശാസ്ത്രികള്‍ പറയുന്നത് തെറ്റാന്‍ വഴിയില്ല. അങ്ങനെ ഒന്നും കാണാതെ പറയുന്ന ആളല്ല കക്ഷി എന്നത് കൊണ്ട് തല്ക്കാലം വിശ്വസിക്കാനെ തരമുള്ളൂ.ഏതെങ്കിലും ആവട്ട്.

 66. ഇനി അമല്‍ നീരദിന്നെ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലാണ് അല്പം പ്രതീക്ഷ. നേരത്തെ ആരോ പറഞ്ഞപോലെ നമ്മുടെ പി.രാജും മമ്മൂട്ടിം ഒരുമിച്ചല്ലേ അതില്‍. പിന്നതിന്നെ തിരക്കഥ ശങ്കര്‍ രാമകൃഷ്ണന്‍ ആയതു കൊണ്ടൊരു പ്രതീക്ഷ. ബാച്ചിലര്‍ പാര്‍ട്ടി ബാച്ചിലര്‍മാരുടെ കാശ് കളയാന്‍ വേണ്ടി മാത്രം ഉള്ളതാണ്. ഒരുപാടു പ്രതീക്ഷിച്ചു പക്ഷെ മമ്മൂട്ടി പറഞ്ഞപോലെ -”ആ അമല്‍ നീരദേന്നെ ചതിചാശാനെ ”

 67. ഈ വൃത്തികേടിനേക്കുറിച്ച് ഇതിൽക്കൂടുതൽ എഴുതിയാൽ ദൈവം ചോദിക്കും!

 68. @ സമീര്‍ ബാലുശ്ശേരി

  ആവശ്യമുള്ളവര്‍ക്ക് ഒരക്ഷരം മാറ്റിയും വായിക്കാം അല്ലെ ?? 😀

 69. അമല്‍ നീരദിന്‍റെ പുതിയ പടം വരുന്നെന്നു അറിഞ്ഞപ്പോഴേ ഒരുത്തനെ ഞാന്‍ ഉന്നം വെച്ചായിരുന്നു. എന്‍റെ സ്വന്തംചിലവില്‍ അവനെ ഈ പടം കാണിക്കും.

 70. @Mridul

  My observation doesn’t apply to grown up people. The observation was regarding the youth/teenagers. I have a friend who claims that , of many reasons for starting smoking, one was Sidharth’s character in Rang de Basanthi. A cigarette in Sidharth’s hands gave a special get up to him as well as it accentuated the macho. In comparison, Bachelor Party’s scenes are much more stylish and cool. So, there are high chances that my observation might become a reality.

 71. @sajith.
  There is no problem for this to compare with delly belly. Both movies are under same genre only. This one also has good songs, atleast when compared to delybeli. Both movies are filled with crimes, adult dialogues, and brutal deaths in the end. My dear sajith, no slow motion doesn mean a movie is not a shit. Both the movies are shit. Still both are really enjoyable. And delly belly lies a step above. Thats all about it.

 72. സത്യന്‍ അന്തിക്കാടിന്റെ നന്മയില്‍ ഗ്രാമവും, സാരോപദേശവും, രഞ്ജിത്തിന്റെ സാമൂഹിക പ്രതിബദ്ധതയും പ്രതീക്ഷിച്ച് അമല്‍ നീരദിന്റെ സിനിമയ്ക്ക് കേരിയവര്‍ക്ക് (അങ്ങനെയും ഉണ്ടല്ലോ ആളുകള്‍ !!)കിട്ടിയ ഇരുട്ടടി ആണ് ബാച്ചിലര്‍ പാര്‍ട്ടി. പെഴ്സനലി ഐ ആം ഹാപ്പി വിത്ത് ദി ഫിലിം, സ്പിരിറ്റ് കണ്ടതിന്റെ കലിപ്പില്‍ പോയതുകൊണ്ടായിരിക്കും. സ്വന്തമായി ഒരു ശൈലി ഉണ്ടാകുന്നത് (അത് കുറച്ചു ബോര്‍ ആയാലും !) ശൈലിയെ ഇല്ലാതിരിക്കുന്നതിലും ഭേദമാണ്. അമല്‍ നീരദിന് അതുണ്ട്. പല വിധ ടെക്ക്നിക്കുകള്‍ കൊണ്ട് തന്റെ മനസിലുള്ളത് എക്സ്പ്രെസ്സ് ചെയ്യാന്‍ അമല്‍ നീരദിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് ഫൈറ്റ് സീനുകള്‍ അസാധ്യമായി എടുത്തിട്ടുണ്ട്. പിന്നെ അവസാനത്തെ നരക നൃത്തവും !!!! തംബ്സ് അപ്പ്‌ ഫോര്‍ ദി മൂവി !!!!

  ഇതില്‍ പദ്മപ്രിയയുടെ തുണിയുടെ നീളം കുറഞ്ഞെന്നോ അതെന്തോ ഭയങ്കര അപരാധം ആണെന്നോ ഒക്കെ ഉള്ള കമന്റുകള്‍ കണ്ടിരുന്നു ഫേസ്ബുക്കില്‍. ഒരുവടക്കന്‍ വീരഗാഥയിലെ ഉണ്നിയാര്ച്ചയും, പഴശിരാജയിലെ കൈതേരിമാക്കവും കാണിക്കുന്നതില്‍ കൂടുതല്‍ ഒന്നും പദ്മപ്രിയ കാണിച്ചിട്ടില്ല. പോരെ, സദാചാര പോലീസുകാരെ ????

 73. @ ഗിരീഷ്‌
  അമല്‍ നീരദിന് ഒരു ശൈലി ഉണ്ടെന്നും, ഒരു ശൈലി ഉള്ളത് നല്ല കാര്യമായി പറയുകയും ചെയ്യുന്ന താങ്കള്‍ക്ക് സത്യന്‍ അന്തിക്കാടിന്‍റെ ഗ്രാമീണ നന്മയെ പ്രമേയമാക്കുന്ന ശൈലി ഇഷ്ടമാല്ലെന്നും പറയുന്നു. അത്തരം ശൈലി ഇഷ്ടമായ പ്രേക്ഷകരെ “അങ്ങനെയും ഉണ്ടല്ലോ ആള്‍ക്കാര്‍” എന്ന് പരസ്യമായി അധിക്ഷേപിക്കുകയും ചെയ്യുന്നു. അതിലൊരു ചെറിയ കള്ളത്തരം ഒളിഞ്ഞിരുപ്പുണ്ട്. പിന്നെ, സ്പിരിറ്റ്‌ കണ്ട കലിപ്പില്‍ പോയി ഇഷ്ടപ്പെടാന്‍ തക്കവണ്ണം ഉള്ള ഒരു മാങ്ങാ തൊലിയും ഇതിലില്ല. സ്പിരിറ്റ്‌ അത്ര മോശം പടമാണെന്ന് സ്ഥാപിക്കാന്‍ താങ്കള്‍ നടത്തുന്ന കുത്സിത ശ്രമം എത്ര പേര്‍ക്ക് സ്വീകാര്യം ആവും എന്നും കൂടി സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും.കൃഷ്ണനും രാധയും കണ്ട കലിപ്പില്‍ ഇത് കേറി കണ്ടു എന്നാണ് താങ്കള്‍ പറഞ്ഞിരുന്നതെങ്കില്‍ കുറച്ചൂടെ സ്വീകാര്യത വന്നേനെ എന്നാണ് എനിക്ക് തോന്നുന്നത്.

 74. enne current adippikum ennu pranjal jaan karayilla. enne ee movie orikkal koodi kanikum ennu pranjaal jaan karayum. alaarii karayuummm!!!!!!!

 75. ശൈലി എന്ന് പറഞ്ഞാല്‍ സിനിമ പിടിക്കുന്ന ശൈലി ആണ് ആല്ലാതെ സിനിമ വിളമ്പുന്ന ആശയം അല്ല .
  //അത്തരം ശൈലി ഇഷ്ടമായ പ്രേക്ഷകരെ “അങ്ങനെയും ഉണ്ടല്ലോ ആള്‍ക്കാര്‍” എന്ന് പരസ്യമായി അധിക്ഷേപിക്കുകയും ചെയ്യുന്നു. //
  സത്യന്‍ അന്തിക്കാടിന്റെ സില്‍മ അമല്‍ നീരദില്‍ പ്രതീക്ഷിച്ച പോലെ ആയിരുന്നു ആദ്യ ദിവസത്തെ സിനിമാ റിവ്യൂ എല്ലാം. ഇതില്‍ ഒരു “കത” ഉണ്ടോ?, ഇത് സ്ലോ മോഷന്‍ ആണല്ലോ? ഈ വക നമ്പരുകള്‍. അതിനെ ആണ് ഞാന്‍ പറഞ്ഞത്. അത് അധിക്ഷേപം ആയി തോന്നിയോ?

  സ്പിരിറ്റ്‌ മോശം സിനിമ ആക്കാനുള്ള ഞാന്‍ ചെയ്ത കുല്‍സിത പ്രവര്‍ത്തികള്‍ അക്കമിട്ടു നിരത്തൂ! അവിടെ ആ ശബാസി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. അദ്ദേഹത്തെ പോലെ അത്ര സഹിഷ്ണുതയോടെ എഴുതാന്‍ എനിക്ക് കഴിഞ്ഞെന്നു വരില്ല. അപ്പോള്‍ മൂര്‍ത്തി എഴുതിയിരിക്കുന്ന ഈ റിവ്യൂ താങ്കള്‍ക്കു ഇത്തരം കുത്സിത പ്രവര്‍ത്തി ആയി എന്തെ തോന്നിയില്ല? ഇതിനൊക്കെ ഒറ്റ ഉത്തരമേ ഉള്ളൂ “അമ്മാവന്‍ സിണ്ട്രോം “. ഇന്നത്തെ തലമുറ എന്ത് ? ഫേസ്‌ ബുക്കും യു ട്യൂബും അല്ലാതെ ഇവന്മാര്‍ ജീവിതം കണ്ടിട്ടില്ല, ഇന്നൊക്കെ എന്ത് ഓണം?, ഈ മാതൃഭൂമി ആഴ്ചപ്പതിപ്പ് അട്ടിട്ട്യൂട് ആദ്യം മാറ്റൂ!

 76. @girish
  പല സിനിമയെ കുറിച്ചും കലിപ്പില്‍ കുറിപ്പുകള്‍ എഴുതുന്ന താങ്കള്‍ ഈ സിനിമയ്ക്ക്‌ തംബ്സ് അപ്പ്‌ ഒക്കെ കൊടുക്കുന്നത് കണ്ടപ്പോള്‍ താങ്കളുടെ ശൈലി ഏകദേശം പിടി കിട്ടി. എന്നാലും കട്ടതിനും മോട്ടിച്ചതിനും ഒക്കെ കുട പിടിക്കാനും ഗംഭീര ശൈലി എന്ന് വാഴ്താനും ഉണ്ടല്ലോ ആളുകള്‍. അമല്‍ നീരദിന്റെ മോഷണ ശൈലി എന്നായിരിക്കും ഉദ്ദേശിച്ചത് അല്ലെ…

  ഒരു ഉദാഹരണം പറയാം…
  ഈ സിനിമയില്‍ ആള്‍ക്കാര്‍ക്ക് വെടി കൊള്ളുമ്പോള്‍ ചുവന്ന പുക പറക്കുന്നത് കാണാം. ഈ ശൈലി എങ്ങനെ ഉണ്ട്. വേറെ മലയാള സിനിമയില്‍ ഒന്നും കണ്ടു കാണില്ല. (ഇതിന്റെ ഒറിജിനല്‍ സിനിമ ആയ exiled എന്ന ഹോന്ഗ് കോണ്ഗ് സിനിമയില്‍ ആണ് ഞാന്‍ ഈ സംഭവം ആദ്യം ആയി കാണുന്നത്. പിന്നീട് ലോകത്ത് രണ്ടാമതായി ആയിരിക്കും ആരേലും ഈ ശൈലി കൊണ്ട് വന്നത്. അത് അതെ പടി അമല്‍ നീരദ്‌ അദ്ദ്യം എടുത്തു വെച്ചിട്ടുണ്ട് )അന്യായ ശൈലി തന്നെ അണ്ണാ….

  “രണ്ട് ഫൈറ്റ് സീനുകള്‍ അസാധ്യമായി എടുത്തിട്ടുണ്ട്. പിന്നെ അവസാനത്തെ നരക നൃത്തവും !!!!”

  പറ്റുമെങ്കില്‍ ഇതൊന്നു അമല്‍ നീരദ്‌ സര്‍ നെ അറിയിക്കു കേട്ടോ. അങ്ങേരു അവസാനത്തെ മേല്‍പ്പറഞ്ഞ ഫയിറ്റ്‌ സീന്‍ മുറിച്ചു മാറ്റി ഇറക്കാന്‍ ഒരുങ്ങുന്നു എന്ന് പറഞ്ഞു കേട്ട്. കടും കൈ ചെയ്യുന്നതിന് മുന്‍പ് പറ്റിയാല്‍ പിന്തിരിപ്പിക്കാം

  “സ്പിരിറ്റ്‌ മോശം സിനിമ ആക്കാനുള്ള ഞാന്‍ ചെയ്ത കുല്‍സിത പ്രവര്‍ത്തികള്‍ അക്കമിട്ടു നിരത്തൂ!”

  അതിരിക്കട്ടെ. ഈ സിനിമ സത്യന്‍ അന്തിക്കാട് സിനിമ പോലെ ഇരിക്കണം അതുണ്ടായില്ല എന്നൊക്കെ ആര് പറഞ്ഞു അതാദ്യം ഒന്ന് അക്കമിട്ടോ ഇടതെയോ നിരത്തിയാട്ടെ. ഇവിടെ ആദ്യന്തം കമന്റ്‌ പറഞ്ഞവര്‍ എല്ലാം മേല്‍പ്പറഞ്ഞ അമ്മാവന്മാര്‍ ആണെന്നാണോ കുഞ്ഞു അനിയന്‍ കരുതുന്നത്. തീയറ്ററില്‍ ഇരുന്നു തെറി വിളിയും കൂവലും നടത്തിയവരെല്ലാം കൊച്ചു പിള്ളാര്‍ ആയിരുന്നാല്‍…ഓ അമ്മാവന്‍ സിന്‍ ഡ്രോമ് ബാധിച്ച ചെറുപ്പക്കാര്‍ ആയിരിക്കും അല്ലെ..

  @മാത്തുക്കുട്ടി
  ആ പറഞ്ഞത് സത്യം ആവാനേ വഴി ഉള്ളൂ…

 77. പിന്നെ ഗിരീഷ്‌ അനിയാ
  ദോണ്ടെ ഒന്ന് രണ്ടെണ്ണം അക്കം ഇടാതെ അങ്ങ് പറയാം. ശാബാസി പറഞ്ഞതും മൂര്‍ത്തി പറഞ്ഞതും അല്ലല്ലോ താന്കള്‍ പറഞ്ഞതും പതുക്കെ ഒതുക്കത്തില്‍ തിരുകി കയറ്റാന്‍ ഉദ്ദേശിക്കുന്നതും ഒക്കെ.

  ഷാബാസി പറഞ്ഞത്
  “മോഹന്‍ലാലിന്‍റെ അഭിനയം നന്നായിട്ടുണ്ട്. ഒരു നടന്‍ എന്ന നിലയില്‍ പെര്‍ഫോം ചെയ്യുകയും അതോടൊപ്പം ആരാധകരെ സന്തോഷിപ്പിക്കുന്ന ചിലത് കൂടി ചെയ്യാന്‍ കഴിയുകയും ചെയ്തു ലാലിന്.”

  മൂര്‍ത്തി പറഞ്ഞത്…
  “ഇതൊക്കെ പറഞ്ഞാലും സ്‌പിരിറ്റിലെ മോഹൻലാലിനെ (രഘുനന്ദനെ അല്ല) എനിക്കിഷ്‌ടമായി. അനായാസവും അനർഗളവുമായ അഭിനയത്തിലൂടെ അദ്ദേഹത്തിന്റെ മുഴുക്കുടിയൻ പ്രേക്ഷകരുടെ കരളുതന്നെ കൈയിലെടുക്കുന്നു.”

  ഇനി താന്കള്‍ പറഞ്ഞത് കേട്ടോളൂ. ഇത് രണ്ടും ഒന്നാണ് എന്ന് മന്ദബുദ്ധികള്‍ പോലും വിചാരിക്കില്ല എന്നാണു എന്റെ വിനീതം ആയ അഭിപ്രായം…
  //എല്ലാ നല്ലതുകളെയും , അഭിനയം കൊണ്ട് മോഹന്‍ലാലും, സംവിധാനം കൊണ്ട് രഞ്ജിത്തും പൊളിച്ചു കയ്യില്‍ കൊടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ //

  “”സ്പിരിറ്റ്‌ മോശം സിനിമ ആക്കാനുള്ള ഞാന്‍ ചെയ്ത കുല്‍സിത പ്രവര്‍ത്തികള്‍ അക്കമിട്ടു നിരത്തൂ! അവിടെ ആ ശബാസി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. അദ്ദേഹത്തെ പോലെ അത്ര സഹിഷ്ണുതയോടെ എഴുതാന്‍ എനിക്ക് കഴിഞ്ഞെന്നു വരില്ല. ”

  മത്തുക്കുട്ടിചായാണ് അല്പം പിശകി. കുറച്ചൂടെ കൃത്യം ആയി പറഞ്ഞാല്‍ സ്പിരിറ്റ്‌ നെക്ക്കള്‍ സ്പിരിറ്റ്‌ നേക്കാള്‍ ഗിരിഷ് നു മോശം ആക്കാന്‍ ഉദ്ദേശം ഉണ്ടായിരുന്നത് മോഹന്‍ലാല്‍ ഇന്റെ അഭിനയം ആയിരുന്നു അല്ലെ. താന്കള്‍ അക്കം ഇട്ടു എഴുതാന്‍ പറഞ്ഞത് കൊണ്ടാ വായിച്ചു നോക്കിയത്. ഇപ്പം കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി.

 78. //പുരോഗമന, സ്വയം പൊങ്ങി, വിപ്ലവ ബുദ്ധിജീവി. ഇത്തരം ആളുകള്‍ വെള്ളമടിച്ചാല്‍ പിന്നെ പറയണോ ? അതില്‍ മൊത്തം ഉത്തരവാദിത്വവും വെള്ളത്തിന്‌ കൊടുത്താല്‍ എങ്ങനെ ശരിയാകും? ഒരര്‍ത്ഥത്തില്‍ അത് രഞ്ജിത്ത് തന്നെയാണ്, രഞ്ജിത്തിന് പറയാനുള്ള കാര്യങ്ങള്‍ രഘുനന്ദനിലൂടെ പറയുന്നു .//

  പ്രിയപ്പെട്ട ഗിരീഷെ, താങ്കള്‍ എന്നെ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇന്നത്തെ തലമുറ എന്ത്? ഇവന്മാരുണ്ടാതാണോ ഓണം എന്നൊക്കെ ചിന്തിക്കാനും, “അമ്മാവന്‍ സിണ്ട്രോം” ബാധിക്കാനും തക്ക പ്രായം എനിക്കായെന്നു തോന്നുന്നില്ല. ഇനി എനിക്കങ്ങനെ തോന്നിയാല്‍ പോലും ശ്രീമതിക്ക് അങ്ങനെ ഒരഭിപ്രായം ഉണ്ടാവാന്‍ സാധ്യത ഇല്ല. ഇവിടെ പ്രശ്നം “അമ്മാവന്‍ സിണ്ട്രോം” അല്ല മറിച്ച് താങ്കള്‍ക്ക് ബാധിച്ചിട്ടുള്ള ഇന്‍ഫീരിറ്റി കോമ്പ്ലെക്സ് കൊണ്ടാണെന്ന് മുകളിലെ വരികളില്‍ നിന്നും ഞാന്‍ മനസിലാക്കുന്നു. രഞ്ജിത്ത് ഒരു സിനിമ എഴുതുമ്പോള്‍ രഞ്ജിത്തിന്റെ ഉള്ളിലുള്ള ആശയങ്ങള്‍ അല്ലാതെ മുട്ടത്തു വര്‍ക്കിയുടെ ആശയങ്ങളാണോ അദ്ദേഹത്തിന്റെ തൂലികയിലൂടെ വരിക? അല്ലല്ലോ. തീര്‍ച്ചയായും രഞ്ജിത്തിന്റെ പല പരിചേദങ്ങള്‍ തന്നെയാണ് ദേവാസുരവും, രാവണ പ്രഭുവും, നരസിംഹവും, ആറാം തമ്പുരാനും, ഇപ്പോഴിറങ്ങിയ സ്പിരിറ്റും എല്ലാം. ഇത്തരം കഥാപാത്രങ്ങളെ (കഥയല്ല) കാണുന്നത് തന്നെ, താങ്കളുടെ മനസ്സിനെ വല്ലാതെ അലോസരപ്പെടുത്തുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ശരിയല്ലേ? താങ്കള്‍ പൂര്‍ണമായും വിശ്വസിക്കുന്നു, അത്തരം കഥാപാത്രങ്ങളൊക്കെ വെറും സാങ്കല്‍പ്പിക സൃഷ്ടികള്‍ ആണെന്നും, അങ്ങനെയുള്ള മനുഷ്യര്‍ ഭൂമിയില്‍ ഇല്ലെന്നും. അത് തന്നെയാണ് ബേസിക് പ്രശ്നവും. സിനിമയ്ക്ക് വേണ്ടിയ ചേരുവകകള്‍ അത്തരം കഥാ പത്രങ്ങള്‍ക്കു മേമ്പൊടി ചേര്‍ത്തിട്ടുണ്ടെങ്കിലും (ചിലപ്പോള്‍ അസാധാരണത്വങ്ങളും) സിനിമയില്‍ കാണിക്കുന്ന ആളുടെ ഹീറോക്കളി അങ്ങ് മാറ്റി നിര്‍ത്തിയാല്‍ അത്തരം ഒരു പാട് പേരെ എനിക്കറിയാം.

  പിന്നെ ഫിലോസഫിയുടെ കാര്യം. നമുക്കറിയുന്ന എത്രയോ പേര് ഇത് പറയുന്നു. സുകുമാര്‍ അഴീക്കോടും, എം ടി യും,മാധവിക്കുട്ടിയും, പദ്മരാജനുമൊക്കെ എത്രയോ ഫിലോസഫികള്‍ പറഞ്ഞിരിക്കുന്നു.മുന്തിയ കള്ള് മാത്രം കുടിക്കുന്ന, മുന്തിയ ഭക്ഷണം മാത്രം കഴിക്കുന്ന എത്രയോ ആള്‍ക്കാരെ ഞാന്‍ കണ്ടിരിക്കുന്നു. (അത്തരക്കാരില്‍ ചിലര്‍ എന്റെ സുഹൃത്തുക്കള്‍ കൂടിയാണെന്ന് പറഞ്ഞാല്‍ ഞാന്‍ സ്വയം പൊങ്ങി ആണെന്ന് താങ്കള്‍ തെറ്റിദ്ധരിക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു).ഇത്തരം പച്ച മനുഷ്യരെ അടുതരിയാവുന്നത് കൊണ്ട് തന്നെ അത്തരം കഥാപാത്രങ്ങള്‍ എല്ലാം വെറും സാങ്കല്പിക സൃഷ്ടികള്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല.താങ്കള്‍ പറഞ്ഞാല്‍ വിശ്വസിക്കില്ല. ഇവിടെ തേങ്ങ വെട്ടാന്‍ വരുന്ന വാസുവണ്ണന്‍ പോലും ചില നേരം പറയുന്ന വര്‍ത്തമാനം കേട്ടാല്‍ നമ്മള്‍ അന്തം വിട്ടുപോവും. പുള്ളി വെറും ഏഴാം ക്ലാസ്സാ.
  പിന്നെ, ഞാന്‍ എതിര് പറഞ്ഞില്ലെങ്കില്‍ ഷബാസി പറഞ്ഞതും, മൂര്‍ത്തി സര്‍ പറഞ്ഞതും എല്ലാം അക്ഷരം പ്രതി ശരിയെന്നു ഞാന്‍ കരുതിയതായി അര്‍ത്ഥമുണ്ടോ? ഞാന്‍ ഇവിടെ എഴുതുന്നത്‌ അവരും വായിക്കുന്നുണ്ടകുമല്ലോ. അവര് പറഞ്ഞതില്‍ ദഹിച്ചതും ദഹിക്കാത്തതുമായ കാര്യങ്ങള്‍ ഉണ്ടായേക്കാം. അത് പോലെ ഞാന്‍ എഴുതുമ്പോള്‍ പല വായനക്കാര്‍ക്കും ചിലതൊക്കെ ഇഷ്ടപ്പെടുന്നുണ്ടാവില്ല. ഇഷ്ടപ്പെടതതിനെല്ലാം ഇപ്പോഴും കേറി മറുപടി പറയണം എന്നില്ലല്ലോ. ആവശ്യത്തിനു പോരെ 🙂 തെറ്റിധാരണകള്‍ മാറി എന്ന് പ്രതീക്ഷിക്കുന്നു.

 79. @ Girish

  മാതൃഭൂമി ആഴ്ചപ്പതിപ്പ് ആറ്റിറ്റ്യൂഡ് 🙂

  BTW , ഗിരീഷിനു ഒരു സിനിമ നല്ലതാണെന്ന് പറയാന്‍ അതിനു മുന്പ് ഒരു മോശം സിനിമ കണ്ടാല്‍ മതിയോ?

 80. നല്ല കിടിലന്‍ പടം. ബിഗ്‌ ബി ക്ക് ശേഷം അമല്‍ നീരദ് നിലവാരം ഉള്ള ഒരു പടം എടുത്തത്‌ ഇപ്പോഴാണ്‌. പുള്ളിയുടെ ആദ്യത്തെ 3 പടങ്ങള്‍ കണ്ടിട്ടും പടം സ്ലോ ആണ്, കഥയില്ല എന്നൊക്കെ പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇവരാരും സ്നേഹവീട് കണ്ടിട്ട് ഇടി ഇല്ലെന്നോ, ഒരേ കടല്‍ കണ്ടിട്ട് കോമഡി ഇല്ലെന്നോ പറഞ്ഞു വിലപിക്കതതെന്തു??

  മാത്തുകുട്ടി
  സന്തോഷ്‌ പണ്ഡിറ്റ്‌ ആരാണെന്നു മനസിലായിട്ടും അയാള്‍ടെ പടം കണ്ടു കലിപ്പായി എന്ന് പറഞ്ഞാല്‍ അവനെ നല്ല ഇടി വെച്ച് കൊടുക്കുകയാണ് വേണ്ടത്. അത് പോലെയാണോ രഞ്ജിത്തിന്റെ പടങ്ങള്‍?? പലെരിയും പ്രാഞ്ചിയും ഇന്ത്യന്‍ രൂപിയും ഒക്കെ എടുത്ത ആളില്‍ നിന്ന് പ്രതീക്ഷിക്കണ പടം ഇതല്ല. അത് കണ്ടു കലിപ്പായി എന്ന് പറഞ്ഞത് തികച്ചും സ്വാഭാവികം.

 81. drdeeps
  ഞാന്‍ ഇതൊരു മഹദ്‌ സിനിമ ആണെന്ന് പറഞ്ഞില്ലല്ലോ, പേഴ്സണല്‍ ഫേവറിറ്റ്!. ഇനി മോഷണം ആണോ എന്നെനിക്കറിയില്ല ..!

  //ഈ സിനിമയില്‍ ആള്‍ക്കാര്‍ക്ക് വെടി കൊള്ളുമ്പോള്‍ ചുവന്ന പുക പറക്കുന്നത് കാണാം. ഈ ശൈലി എങ്ങനെ ഉണ്ട്. വേറെ മലയാള സിനിമയില്‍ ഒന്നും കണ്ടു കാണില്ല. (ഇതിന്റെ ഒറിജിനല്‍ സിനിമ ആയ exiled എന്ന ഹോന്ഗ് കോണ്ഗ് സിനിമയില്‍ ആണ് ഞാന്‍ ഈ സംഭവം ആദ്യം ആയി കാണുന്നത്.//
  അത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു !. പിന്നെ 300 എന്ന സിനിമയില്‍ ഇതേപോലെ വേറൊരു രീതിയില്‍ ആണ് ചോര തെറിക്കുന്നതു കാണിക്കുന്നത്. കില്‍ ബില്‍ സിനിമയില്‍ ചോര തെറിക്കുന്നതു പഞ്ചായത്ത് പൈപ്പ്‌ പൊട്ടിയ പോലെ ആണ് അതൊക്കെ റിയലിസ്ടിക് ആണെന്ന് കരുതിയോ? എന്തായാലും താങ്കള്‍ പറഞ്ഞ ഒറിജിനല്‍ ഞാന്‍ കാണാത്തതും കേള്‍ക്കാത്തതും ആയ പക്ഷം എനിക്ക് ഇത് ഭേഷാ പിടിചിരിക്കണു.
  //ഇവിടെ ആദ്യന്തം കമന്റ്‌ പറഞ്ഞവര്‍ എല്ലാം മേല്‍പ്പറഞ്ഞ അമ്മാവന്മാര്‍ ആണെന്നാണോ കുഞ്ഞു അനിയന്‍ കരുതുന്നത്. തീയറ്ററില്‍ ഇരുന്നു തെറി വിളിയും കൂവലും നടത്തിയവരെല്ലാം കൊച്ചു പിള്ളാര്‍ ആയിരുന്നാല്‍…ഓ അമ്മാവന്‍ സിന്‍ ഡ്രോമ് ബാധിച്ച ചെറുപ്പക്കാര്‍ ആയിരിക്കും അല്ലെ..//
  ഈ സിനിമയെ കുറിച്ച് കമന്റ് പറഞ്ഞവര്‍ അല്ല അമ്മാവന്‍ സിണ്ട്രോം കാര്‍ എന്ന് ഉദ്ദേശിച്ചത്. അത്തരക്കാര്‍ക്ക് പ്രായ പരിധിയൊന്നും ഇല്ല. എന്നെക്കാളും പ്രായം കുറഞ്ഞവരുംഈ സിണ്ട്രോം ആയി നടക്കുന്നുണ്ട്. മീടിയോക്കര്‍ അഭിപ്രായത്തെ പിന്താങ്ങാതെ സ്വന്തം അഭിപ്രായങ്ങളും ഇഷ്ടങ്ങളും തുറന്നു പറയുന്നവരില്‍ പദ്മരാജനെയും ഭരതനെയും കെട്ടി ഏല്‍പ്പിക്കുന്ന ഒരുതരം സുപ്പീരിയര്‍ മനോഭാവം, അതിനെയാണ് ഞാന്‍ ടി സിണ്ട്രോം എന്ന് വിളിച്ചത് .
  ഇത് സൂപ്പര്‍ സിനിമയാണെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല (സൂപ്പര്‍ സിനിമ മാത്രമേ എനിക്ക് ഇഷ്ടപ്പെടാവൂ എന്നില്ലല്ലോ! ) ആരും അതിന്റെ സര്ട്ടീക്കറ്റ്‌ എനിക്ക് അറ്റസ്റ്റ് ചെയ്തു തരികയും വേണ്ട. ഇനി സത്യന്‍ സാറിനെ പറഞ്ഞത് അത്ര ഫീല്‍ പണ്ണിയെങ്കില്‍ ഞാന്‍ അത് തിരിച്ചെടുത്തു !!!

 82. അടി നടക്കട്ടെ. ഗിരീഷെ, മാത്തുക്കുട്ടി എല്ലാരും ആഞ്ഞു പിടിച്ചോ. അതിനിടയില്‍ ഒരു ചെറിയ കാര്യം. ഈ സിനിമയെ ദെല്‍ഹി ബെല്ലി യുമായി കംപയര്‍ ചെയ്തതിനു ആരോ വല്ലാതെ കോപിക്കുന്നതു കണ്ടു. ശരിക്കും ഈ ദെല്‍ഹി ബെല്ലി അത്ര വലിയ സംഭവമാണോ ?? ഹോളിവുഡ് രോമാഞ്ചം അമേരിക്കന്‍ പയ് എന്ന സിനിമാ സീരീസിന്റെ കെട്ടിലും മട്ടിലും എടുത്ത, ടോയ്ലെട് സാഹിത്യം പോലെ അരോചകമായ ഒരു വികല സൃഷ്ടീയല്ലേ ഈ ദെല്‍ഹി ബെല്ലി? ഈ ഉത്തമ കലാ സൃഷ്ട്ടിയെ ദെല്‍ഹി ബെല്ലി യുമായി താരതമ്യം ചെയ്യുന്നത് തന്നെ ആ സിനിമയ്ക്ക് കിട്ടുന്ന ഓസ്കാറാണ്, ഓസ്കാര്‍ ….

 83. @Ajish Antony
  അപ്പൊ സ്നേഹവീടിനെ കുറ്റം പറയാത്തതാണോ ഇദ്ദേഹത്തിന്റെ പ്രശ്നം? അതോ ഈ പൊളി പടം ഇദ്ദേഹത്തിനു ഒരുപാടങ്ങ്‌ ഇഷ്ടപ്പെട്ടെന്നു കരുതി മറ്റുള്ളവര്‍ ഒന്നും പറയാന്‍ പാടില്ല എന്നോ? സത്യം പറയാമല്ലോ സ്നേഹവീട് മാത്രം അല്ല, അങ്ങ് രസതന്ത്രം മുതല്‍ അവിടുന്നിങ്ങോട്ടു സത്യന്‍ അന്തിക്കാടിന്റെ എല്ലാ പടങ്ങള്‍ക്കും അത്ര നല്ല രേസ്പോന്‍സ് ഒന്നുമല്ല ഉണ്ടായിട്ടുള്ളത്. ചിലതൊക്കെ സാമ്പത്തികമായി വിജയിചിട്ടുണ്ടാവാം. പക്ഷെ ഈ നാട്ടിന്‍ പുറവും ഗ്രാമഭംഗിയും ഒക്കെ ഇങ്ങനെ വീണ്ടും വീണ്ടും കാണിച്ചു ആവര്‍ത്തന വിരസത ഉണ്ടാക്കുന്നതിനെ ഇവിടെ മിയ്ക്കാവരും പേരും വിമര്ഷിചിട്ടെ ഉള്ളൂ. സ്നേഹവീട് പോലെയുള്ള പടങ്ങളുടെ പ്രതികരണങ്ങള്‍ എന്തായിരുന്നു എന്ന് പരിശോധിച്ചാല്‍ അറിയാം. അതുപോലെ ഒരേ കടല്‍ എന്നാ ചിത്രത്തിനും സമ്മിശ്ര പ്രതികരണങ്ങള്‍ തന്നെയാണ് ഉണ്ടായിട്ടുള്ളത്. അപ്പോള്‍ പിന്നെ ഈ അമല്‍ നീരദ് പടത്തെ കുറിച്ച് പറയുമ്പോള്‍ മാത്രം പൊള്ളുന്നത് എന്തുകൊണ്ടാണ്?
  @Girish
  //ഞാന്‍ ഇതൊരു മഹദ്‌ സിനിമ ആണെന്ന് പറഞ്ഞില്ലല്ലോ, പേഴ്സണല്‍ ഫേവറിറ്റ്!. ഇനി മോഷണം ആണോ എന്നെനിക്കറിയില്ല ..!//
  ഇദ്ദേഹത്തിന്റെ പേഴ്സണല്‍ ഫേവറിറ്റ് ആണെന്ന് കരുതി മറ്റുള്ളവര്‍ക്ക് അഭിപ്രായം ഒന്നും പറയാന്‍ പാടില്ലേ ആവോ?
  //പിന്നെ 300 എന്ന സിനിമയില്‍ ഇതേപോലെ വേറൊരു രീതിയില്‍ ആണ് ചോര തെറിക്കുന്നതു കാണിക്കുന്നത്. കില്‍ ബില്‍ സിനിമയില്‍ ചോര തെറിക്കുന്നതു പഞ്ചായത്ത് പൈപ്പ്‌ പൊട്ടിയ പോലെ ആണ് അതൊക്കെ റിയലിസ്ടിക് ആണെന്ന് കരുതിയോ?//
  അല്ലെങ്കിലും സിനിമയില്‍ കാനിയ്ക്കുന്നതോന്നും realistic അല്ല എന്ന് കാണുന്ന ഏതൊരുത്തനും അറിയാം. പക്ഷെ കാണിയ്ക്കുന്നത് ഒരു മാതിരി വൃത്തികേട്‌ അല്ലങ്കില്‍ പ്രഹസനം ആയിക്കഴിഞ്ഞാല്‍ അത് തുറന്നു പറയുന്നതില്‍ താങ്കള്‍ക്കു എന്തിനു മനസ്സ് വേദനിയ്ക്കണം?
  //എന്തായാലും താങ്കള്‍ പറഞ്ഞ ഒറിജിനല്‍ ഞാന്‍ കാണാത്തതും കേള്‍ക്കാത്തതും ആയ പക്ഷം എനിക്ക് ഇത് ഭേഷാ പിടിചിരിക്കണു.//
  അപ്പോള്‍ ഒരു പക്ഷെ ഒറിജിനല്‍ കണ്ടിരുന്നെങ്കില്‍ താങ്കള്‍ക്കു ഈ കൂതറ പടം ഇഷ്ടപ്പെടുമായിരുന്നു എന്നുറപ്പില്ല. അല്ലെ? അപ്പോള്‍ പിന്നെ ഒറിജിനല്‍ കണ്ടിട്ടുള്ളവര്‍ മോശം അഭിപ്രായം പറഞ്ഞു എന്നിരിയ്ക്കും.
  //ഈ സിനിമയെ കുറിച്ച് കമന്റ് പറഞ്ഞവര്‍ അല്ല അമ്മാവന്‍ സിണ്ട്രോം കാര്‍ എന്ന് ഉദ്ദേശിച്ചത്. അത്തരക്കാര്‍ക്ക് പ്രായ പരിധിയൊന്നും ഇല്ല. എന്നെക്കാളും പ്രായം കുറഞ്ഞവരും ഈ സിണ്ട്രോം ആയി നടക്കുന്നുണ്ട്. മീടിയോക്കര്‍ അഭിപ്രായത്തെ പിന്താങ്ങാതെ സ്വന്തം അഭിപ്രായങ്ങളും ഇഷ്ടങ്ങളും തുറന്നു പറയുന്നവരില്‍ പദ്മരാജനെയും ഭരതനെയും കെട്ടി ഏല്‍പ്പിക്കുന്ന ഒരുതരം സുപ്പീരിയര്‍ മനോഭാവം, അതിനെയാണ് ഞാന്‍ ടി സിണ്ട്രോം എന്ന് വിളിച്ചത് .//
  താങ്കള്‍ മാതുക്കുട്ടിയ്ക്ക് കൊടുത്ത മറുപടിയില്‍ ആണ് ഈ സിണ്ട്രോം നെ കുറിച്ച് പറഞ്ഞത്. അദ്ദേഹം നിങ്ങളുടെ തലയില്‍ പദ്മരാജനെയും ഭരതനെയും കെട്ടി വെയ്ക്കാന്‍ നോക്കിയോ? സ്വന്തം ഭാഗം ന്യായീകരിയ്ക്കാന്‍ താങ്കള്‍ ആദ്യം സത്യന്‍ അന്തിക്കാടിനെയും പിന്നീട് പദ്മരാജനെയും ഭരതനെയും പരിചയാക്കി എന്ന് പറയുന്നതായിരിയ്ക്കും കൂടുതല്‍ ഭംഗി.
  //ഇനി സത്യന്‍ സാറിനെ പറഞ്ഞത് അത്ര ഫീല്‍ പണ്ണിയെങ്കില്‍ ഞാന്‍ അത് തിരിച്ചെടുത്തു !!!//
  ഇവിടെ ആരും സത്യന്‍ അന്തിക്കാടിനെ defend ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. ബാച്ചിലര്‍ പാര്‍ട്ടി എന്നാ കൂതറ ചവറു പടത്തിന്റെ പേരും പറഞ്ഞു അമല്‍ നീരദിനെ defend ചെയ്യാന്‍ ശ്രമിച്ചവരോട് വേണമെങ്കില്‍ പറയാം “അമല്‍ നീരദിനെ പറഞ്ഞത് അത്ര ഫീല്‍ പണ്ണിയെങ്കില്‍ ഞാന്‍ അത് തിരിച്ചെടുത്തു” എന്ന്. അല്ല അങ്ങനെ എങ്കില്‍ ഞാന്‍ ഒന്ന് ചോദിയ്ക്കട്ടെ? താങ്കള്‍ തന്നെയല്ലേ ഇവിടെ സത്യന്‍ അന്തിക്കാടിന്റെ പേര് വലിച്ചിഴച്ചത്? “ഈ സിനിമ സത്യന്‍ അന്തിക്കാട് സിനിമ പോലെ ഇരിക്കണം അതുണ്ടായില്ല എന്നൊക്കെ ആര് പറഞ്ഞു അതാദ്യം ഒന്ന് അക്കമിട്ടോ ഇടതെയോ നിരത്തിയാട്ടെ.” എന്ന് drdeeps ന്റെ ചോദ്യത്തിന് മറുപടി pending ആണ് സഹോദരാ.
  @drdeeps
  //മത്തുക്കുട്ടിചായാണ് അല്പം പിശകി. കുറച്ചൂടെ കൃത്യം ആയി പറഞ്ഞാല്‍ സ്പിരിറ്റ്‌ നെക്ക്കള്‍ സ്പിരിറ്റ്‌ നേക്കാള്‍ ഗിരിഷ് നു മോശം ആക്കാന്‍ ഉദ്ദേശം ഉണ്ടായിരുന്നത് മോഹന്‍ലാല്‍ ഇന്റെ അഭിനയം ആയിരുന്നു അല്ലെ.//
  അത് അഭിരുചിയുടെ വ്യത്യാസം മാത്രമാണ് സാര്‍. ഇതിലെ കൂതറ സ്ലോ മോഷന്‍ ടെക്നിക്കുകള്‍ കണ്ടു വായും പൊളിച്ചു നില്‍ക്കുന്നവര്‍ക് spirit എന്നല്ല ഒരു പക്ഷെ ദേവാസുരം, ദശരഥം, കിരീടം തുടങ്ങി പടങ്ങളിലെ പോലും മോഹന്‍ലാലിന്റെ അഭിനയം പിടിച്ചെന്നു വരില്ല. ഒരു പക്ഷെ സാഗര്‍ ഏലിയാസ് ജക്കിയിലെ അണ്ണന്റെ performance ഇഷ്ടപ്പെട്ടെന്നു വരാം.

 84. @കരിമൂര്‍ഖന്‍
  കരീ , താങ്കളുടെ കൈ ഞാന്‍ കെട്ടിയിട്ടിട്ടുണ്ടോ അഭിപ്രായം എഴുതണ്ടാന്നു പറഞ്ഞ്? ആര്‍ക്കും അഭിപ്രായം പറയാം !
  ലാലേട്ടന്റെ അഭിനയം (ഓഫ് ടോപ്പിക് )
  സ്പിരിറ്റില്‍ ലാലേട്ടന്‍ ഒരു ഗാന രംഗത്ത്‌ രണ്ട് പ്രാവശ്യം ഒരു ഭാവപ്പകര്‍ച്ച നടത്തുന്നുണ്ട്. പടം കണ്ടവര്‍ ഓര്‍ക്കുന്നുണ്ടോ ആവോ ?(കൂവണം എന്ന് വിചാരിച്ചതാ പിന്നെ ഒരുപാട് കയ്യടിച്ചിട്ടുള്ള പുള്ളിയാ എന്ന് ഓര്‍ത്തു കൂവിയില്ല). പിന്നെ ടി വി ആങ്കര്‍ ആയി ലാലേട്ടന്‍ തകര്‍ക്കുകയായിരുന്നു എണീറ്റ്‌ പോവാന്‍ വഴിയില്ലാതായിപ്പോയി. ബാക്കി എല്ലാ സ്ഥലങ്ങളിലും ഈ യിടെ ആയി അദ്ദേഹം കാണിക്കുന്ന പോലെ ബിലോ അവെരെജോ ആവെരെജോ ആണ് ഈ നടന്‍ ! പിന്നെ പറയാമെങ്കില്‍ ഒരു പ്രൊഫെഷണല്‍ കുടിയനെ പോലെ കള്ളുകുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്നുണ്ട് അതെ ഞാന്‍ കണ്ട ഒരു പ്ലസ്‌ പോയിന്റ്‌. അല്ലെങ്കിലും അഞ്ചുവര്‍ഷമായി സ്വാഭാവികമായി ഈ നടന്‍ ഏതൊക്കെ വേഷം അഭിനയിച്ചിട്ടുണ്ട് ? എക്സേന്റ്രിക്ക് ആയ കഥാപാത്രങ്ങളോട് ആളുകള്‍ക്ക് പൊതുവേ ഉള്ള കൌതുകം ആണ് ഇതിനെയൊക്കെ മികച്ച അഭിനയം എന്ന് വിളിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അന്യനില്‍ വിക്രം അപാരമായ അഭിനയം കാഴ്ച വച്ചെന്നും മറ്റും പല സ്ഥലത്തും കണ്ടിരുന്നു, ആ പറച്ചിലിന് പിന്നിലും ഇതൊക്കെ തന്നെയാണ്. നോര്‍മല്‍ ആയുള്ള ആളെ അഭിനയിച്ചു ഫലിപ്പിക്കുന്നതാണ് ഗോഷ്ടി കാണിക്കുന്നതിനെക്കാള്‍ വിഷമം എന്ന് ഞാന്‍ പറയണ്ട കാര്യമില്ലല്ലോ !

 85. @Idikkula
  അമല്‍ നീരദ് സാറേ, ഈ പണി നിര്‍ത്തി തൂമ്പ എടുത്ത് പറമ്പ് കിളക്കാന്‍ പോകൂ…

  ആ പണിക്കും അയാളെ കൊള്ളില്ല. സ്ലോ മോഷനില്‍ തൂമ്പ ഒന്നുയര്‍ന്നു താഴുമ്പോഴേക്കും നേരം വൈകും…

 86. @Girish
  സ്വാഭാവികമായ അഭിനയം മോഹന്‍ലാലില്‍ നിന്ന് കിട്ടിയില്ല എന്ന് പറയാമോ ? സംശയമാണ് .

 87. @Girish
  off the topic ആണ് എന്നാലും പറയാതെ വയ്യ.നോര്‍മലായി അഭിനയിക്കാന്‍ മലയാളത്തില്‍ ഏറ്റവും കഴിവ് ഉള്ള നടന്‍ ആണ് മോഹന്‍ലാല്‍ എന്ന് മറക്കരുത്. സ്പിരിറ്റ്‌ കണ്ടില്ല പക്ഷെ ഈ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് പുള്ളിയുടെ അസാധാരണമായ അഭിനയ പാടവം വെളിപെടുത്താന്‍ പറ്റിയ എത്ര റോളുകള്‍ മൂപ്പര്‍ക്ക് കിട്ടിയുട്ടുന്ടെന്നു ആലോചിച്ചു നോക്ക്.

 88. മൂര്‍ഖന്‍ ചേട്ടാ, നിങ്ങള്ക്ക് ഇഷ്ട്ടപെടതതിനെ നിങ്ങള്‍ തല്ലി പൊളി എന്ന് വിളിക്കുന്നു. അപ്പൊ എനിക്ക് ഇഷ്ട്ടപെട്ടതിനെ നല്ലത് എന്ന് എനിക്ക് വിളിക്കാന്‍ പാടില്ലേ?? എല്ലാരും ഇതിനെ ഇഷ്ട്ടപെടനമെന്നോ, ഇതിനെ പറഞ്ഞപ്പോ പൊള്ളി പോയെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെ സ്നേഹവീടും ഒരേ കടലും. വായില്‍ പെട്ടെന്ന് വന്ന രണ്ടു ഉദാഹരണങ്ങള്‍ പറഞ്ഞു എന്നേയുള്ളു. നിങ്ങള്‍ പറഞ്ഞ പോലത്തെ സമ്മിശ്ര പ്രതികരണം ഉണ്ടാക്കാതെ 100% ആളുകള്‍ക്കും ഇഷ്ട്ടപെട്ട ഒരു സിനിമ പറഞ്ഞു തരാമോ?? ഒന്ന് അറിഞ്ഞിരിക്കാന്‍ വേണ്ടി ചോദിച്ചതാ.

 89. exiled കണ്ടു. ആനയും കുഴിയനയും പോലുണ്ട്. വെറുതെ ഡബ്ബ് ചെയ്തിരുന്നെങ്കില്‍ തന്നെ ഈ പടം അടിപൊളി ആയേനെ. എന്തായാലും ഒരു കാര്യത്തില്‍ നന്ദിയുണ്ട്. ഈ ചവറു ഇറങ്ങിയതുകൊണ്ട് exiled കാണാന്‍പറ്റി.
  P.S. വെടികൊള്ളുംപോഴുള്ള ചുവന്നപൊടി പ്രയോഗം original ലും ഉണ്ട്

 90. അമല്‍ നീരദിന് ശൈലി ഇല്ലെന്നു ആര് പറഞ്ഞു. പണ്ടൊക്കെ ഒരു പടം remake ചെയ്യുനത്തില്‍ നിനും രണ്ടും,മൂന്നു ഒക്കെ മിക്സ്‌ ചെയ്യാന്‍ തുടങ്ങിയില്ലേ എനിക്കിപ്പോള്‍ പേടി ഈ പടം അല്ല.ആ INCEPTION എങ്ങാനും അമല്‍ നീരദ് remake ചെയ്യുമോ എന്നാ. (ചെയ്യാന്‍ വഴിയില്ല, അല്ല അതിനു ശ്രമിച്ചാല്‍ തന്നെ അമല്‍ നീരദ് അറ്റ്ലീസ്റ്റ് ഒരു മിനിമം സ്സിപ്റ്റ് ഉണ്ടാക്കാന്‍ എങ്കിലും പഠിക്കും.)

 91. @Girish
  കഴിഞ്ഞ അഞ്ചു വര്ഷം ഏറ്റവും നന്നായി ഭാവാഭിനയം കാഴ്ചവച്ച ഒരു നായകനടന്‍റെ പേര് വ്യക്തമാക്കാമോ ? കാര്യങ്ങള്‍ക്കു കുറെകൂടി വ്യക്തത വരുമല്ലോ 🙂

Leave a Reply

Your email address will not be published. Required fields are marked *


5 + 6 =