മലയാളത്തിന്റെ 100 സുവർണസിനിമ

Vijaya Nirmala and Prem Nazeer in Bhargavinilayam

Vijaya Nirmala and Prem Nazeer in Bhargavinilayam

ഒടുവിൽ ഇതാ നമുക്ക് ഏറ്റവും പ്രിയങ്കരമായ 100 മലയാളസിനിമകൾ! ഇന്റർനെറ്റിലും നെറ്റിനു വെളിയിലും പല ഘട്ടങ്ങളിലായി നടന്ന പ്രാഥമികതിരഞ്ഞെടുപ്പു മുതൽ അവസാനഘട്ടത്തിൽ നടന്ന ഓൺലൈൻ വോട്ടിങ് വരെ, നിരവധി അരിപ്പകൾ കടന്നുണ്ടായ പട്ടികയാണിത്. മലയാളത്തിലെ പ്രമുഖരായ സംവിധായകരും അഭിനേതാക്കളും മുതൽ സാധാരണക്കാരായ കാണികൾ വരെ ഈ തിരഞ്ഞെടുപ്പിന്റെ ഏതെങ്കിലും ഘട്ടങ്ങളിൽ പങ്കാളികളായി.

നമ്മൾ വളരെ ബോധപൂർവം ചില ‘തലതിരുവുകൾ’ ഈ തിരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നു. പ്രേക്ഷകർ നിർദേശിക്കുന്ന പ്രാഥമികപട്ടികയിൽ നിന്ന് വിദഗ്ദ്ധർ അല്ലെങ്കിൽ പ്രശസ്‌തർ അവസാനപട്ടിക ഉണ്ടാക്കുക എന്നതാണ് ഇത്തരം തിരഞ്ഞെടുപ്പുകളിലെ പൊതുരീതി. ജനസാമാന്യത്തിന്റെ രുചികളേക്കാൾ വിദഗ്ദ്ധരുടെ ‘വൈദഗ്ദ്ധ്യ’മാണ് അത്തരം പട്ടികകളിൽ മിക്കപ്പോഴും പ്രതിഫലിക്കുക. അവർ എത്ര നിഷ്‌പക്ഷരായാലും, മൂന്നോ നാലോ പേരുടെ രുചികളും താല്പര്യങ്ങളും ബഹുഭൂരിപക്ഷത്തിന്റെ ഇഷ്‌ടങ്ങൾക്കു മേൽ ആധിപത്യം നേടുക തന്നെ ചെയ്യും. എന്നാൽ, അവരുടെ നിർദേശങ്ങൾ നമുക്ക് വളരെ പ്രധാനമാണു താനും. മാത്രമല്ല, സാധാരണ ഗതിയിൽ നമ്മുടെ ഓർമയിൽ വരാത്ത പല ചിത്രങ്ങളും ഒരുപക്ഷേ, അവർക്കു ചൂണ്ടിക്കാണിക്കാനായെന്നും വരും. അതുകൊണ്ട്, ചലച്ചിത്രരംഗത്തെ പ്രമുഖരെ പ്രാഥമികപട്ടിക തയാറാക്കാനായി നമ്മൾ ആശ്രയിക്കുകയും അവസാനതീരുമാനം വായനക്കാർക്ക് / കാണികൾക്ക് വിട്ടുകൊടുക്കുകയും ചെയ്‌തു.

100 Golden Moviesമലയാളത്തിന്റെ 100 സുവർണസിനിമ എന്ന് പേരിട്ട പ്രോജക്റ്റിൽ, ഏറ്റവും മികച്ച സിനിമ ഏത് എന്നു ചോദിക്കുന്നതിനു പകരം ഏറ്റവും പ്രിയപ്പെട്ട സിനിമ ഏത് എന്നു ചോദിച്ചതായിരുന്നു മറ്റൊരു തലതിരിവ്. സസ്‌നേഹവും കിരീടവുമൊക്കെ വളരെ പ്രിയപ്പെട്ട സിനിമയാണെങ്കിലും മികച്ച സിനിമ ഏതെന്നു ചോദിക്കുമ്പോൾ അതു മിണ്ടാതിരിക്കുകയും മികച്ച സിനിമകൾ എന്ന് പൊതുവേ വിശ്വസിക്കപ്പെടുന്ന ചില awarded സിനിമകളുടെ പേരു പറയുകയും ചെയ്യുന്ന രീതി നിർഭാഗ്യവശാൽ നമുക്കിടയിലുണ്ട്. ആ ട്രാപ്പിൽ നിന്ന് നമ്മളെ രക്ഷിക്കാൻ ഇങ്ങനെയൊരു ട്രാപ്പിന്റെ മറുമരുന്നല്ലാതെ മാർഗമൊന്നുമില്ലായിരുന്നു.

ഏറ്റവും ഇഷ്‌ടപ്പെട്ട ഒരൊറ്റ സിനിമയ്‌ക്ക് വോട്ടു ചെയ്യാനുള്ള നിർദേശവും തീർച്ചയായും ഒരു തലതിരിവു തന്നെയായായിരുന്നു. നമ്മുടെ ഏറ്റവും തീവ്രമായ ഇഷ്‌ടം ഏതു സിനിമയോടാണ് എന്നു സ്വയം കണ്ടെത്താൻ അതാണ് ഏറ്റവും നല്ല വഴി. ചിലർക്കെങ്കിലും പിണക്കമുണ്ടാക്കിയ തീരുമാനമായിരുന്നു അതെങ്കിലും ഒരു കാര്യം ഉറപ്പിച്ചു പറയാൻ ഇപ്പോൾ അതു നമ്മളെ സഹായിക്കുന്നു: ഇവിടെ നമ്മൾ അവതരിപ്പിക്കുന്നത് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട 100 സിനിമകളാണ്; നമ്മൾ ഏറ്റവും തീവ്രമായി ഇഷ്‌ടപ്പെടുന്ന ചലച്ചിത്രശില്പങ്ങൾ.

തൂവാനത്തുമ്പികൾ, ഒരു വടക്കൻ വീരഗാഥ, മണിച്ചിത്രത്താഴ്, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, കിരീടം, യവനിക, സന്ദേശം, ദേവാസുരം, അമരം, മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയാണ് വോട്ടെടുപ്പിൽ ആദ്യ പത്തു സ്ഥാനങ്ങളിൽ വന്നത്. എങ്കിലും വോട്ടുകളുടെ ക്രമത്തിലല്ല പട്ടിക. പുറത്തിറങ്ങിയ വർഷമനുസരിച്ചാണ്. സിനിമ, സംവിധായകൻ, വർഷം എന്ന ക്രമത്തിൽ. നേരത്തെ ആസ്വാദനം പ്രസിദ്ധീകരിച്ചിട്ടുള്ള ചില ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. അവയുടെ ലിങ്കും ചേർത്തിട്ടുണ്ട്. ആസ്വാദനം എഴുതിയവരുടെ / എഴുതാൻ താല്പര്യമറിയിച്ചിരിക്കുന്നവരുടെ പേരാണ് ബ്രാക്കറ്റിൽ. ബ്രാക്കറ്റിൽ പേരില്ലാത്ത സിനിമകൾ ഇനിയും എഴുതാനുള്ളവയാണ്. താല്പര്യമുള്ളവർ കമന്റ് ചെയ്യുമല്ലോ? എഴുത്തുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, നിർദേശങ്ങൾ തുടങ്ങിയവയ്‌ക്കും ഈ പേജായിരിക്കും നമ്മൾ ഉപയോഗിക്കുന്നത്.

പ്രത്യേക ശ്രദ്ധയ്‌ക്ക്: 1. ആരെങ്കിലും തിരഞ്ഞെടുത്ത ചിത്രങ്ങൾ വീണ്ടും എഴുതാനായി തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുക 2. ഒന്നിലധികം ചിത്രങ്ങൾ എഴുതാൻ ആഗ്രഹിക്കുന്നവർ ആദ്യം എഴുതുന്ന ചിത്രത്തിന്റെ പേര് മാത്രം കമന്റ് ചെയ്യുക. അത് എഴുതി പോസ്റ്റ് ചെയ്‌തതിനു ശേഷം അടുത്ത ചിത്രം തെരഞ്ഞെടുക്കാം. (കൂടുതൽ പേർക്ക് അവസരം കിട്ടുന്നതിനും കൂടുതൽ വേഗത്തിൽ നമുക്ക് ഈ പ്രോജക്റ്റ് പൂർത്തിയാക്കുന്നതിനുമാണ് ഈ നിർദേശങ്ങൾ. പരിഭവിക്കരുത്.) 3. റിവ്യു എഴുതുമ്പോൾ ആസ്വാദനത്തിന് മുൻതൂക്കം കൊടുക്കാനും കഥാസാരം കഴിയുന്നത്ര ചുരുക്കാനും ശ്രദ്ധിക്കുമല്ലോ. 4. റിവ്യൂ മലയാളത്തിലായിരിക്കണം.

ഭാർഗവീ നിലയം / എ വിൻസന്റ് / 1964 ( ആലപ്പുഴക്കാരൻ)
ചെമ്മീൻ / രാമു കാര്യാട്ട് / 1965 (Phenomenon)
ഇരുട്ടിന്റെ ആത്മാവ് / പി ഭാസ്‌കരൻ/ 1967 (സന്ദീപ് പഴശ്ശി)
ഓളവും തീരവും/ പി എൻ മേനോൻ/ 1970
അനുഭവങ്ങൾ പാളിച്ചകൾ/ കെ എസ് സേതുമാധവൻ/ 1971 (ജയ്)
നിർമാല്യം/ എം ടി വാസുദേവൻ നായർ/1973 (സന്ദീപ് പഴശ്ശി)
കൊടിയേറ്റം/ അടൂർ ഗോപാലകൃഷ്‌ണൻ/ 1977 ( ഭാവന ആർ)

ഓപ്പോൾ/ കെ എസ് സേതുമാധവൻ/ 1980 (ജയ്)
ലോറി/ ഭരതൻ/ 1980 (ടി സി രാജേഷ്‌)

എലിപ്പത്തായം/ അടൂർ ഗോപാലകൃഷ്‌ണൻ/ 1981(NTK)
കള്ളൻ പവിത്രൻ / പി പത്മരാജൻ / 1981 (മാത്തുക്കുട്ടി)
ഒരിടത്തൊരു ഫയൽവാൻ/ പി പത്മരാജൻ /1981 (ജയറാം പരപ്പിൽ)

പടയോട്ടം/ ജിജോ പുന്നൂസ്/ 1982 ( ഷാജു കെ എസ്)
യവനിക/ കെ ജി ജോർജ് /1982  (N T K)

ആദാമിന്റെ വാരിയെല്ല്/ കെ ജി ജോർജ് / 1983 (ജയ്)
രചന/ മോഹൻ/ 1983 ( ആലപ്പുഴക്കാരൻ)

പഞ്ചവടിപ്പാലം/ കെ ജി ജോർജ് /1984 (drdeeps)
അപ്പുണ്ണി/ സത്യൻ അന്തിക്കാട്/ 1984 ( കെ രാമകൃഷ്‌ണൻ)
മൈ ഡിയർ കുട്ടിച്ചാത്തൻ/ ജിജോ പുന്നൂസ്/1984 ( ഡി സന്തോഷ്)
നോക്കെത്താദൂരത്ത് കണ്ണുംനട്ട്/ ഫാസിൽ / 1984 ( ആലപ്പുഴക്കാരൻ)

യാത്ര/ ബാലു മഹേന്ദ്ര/ 1985 ( ഹഫി ഹഫ്‌സൽ)
ഇരകൾ/ കെ ജി ജോർജ് / 1985 ( ജിജോ കെ തോമസ്)
ചിദംബരം/ ജി അരവിന്ദൻ/ 1985 ( ഭാവന ആർ)

സന്മനസ്സുള്ളവർക്ക് സമാധാനം/ സത്യൻ അന്തിക്കാട്/ 1986 (സമൃദ്ധി)
അമ്മ അറിയാൻ/ ജോൺ ഏബ്രഹാം/ 1986 (ഇന്ദു വി എസ് )
ടി പി ബാലഗോപാലൻ എം എ/ സത്യൻ അന്തിക്കാട്/ 1986 ( ബിനിൽ)
ദേശാടനക്കിളി കരയാറില്ല/ പി പത്മരാജൻ /1986 ( ജയ്)
പഞ്ചാഗ്നി/ ഹരിഹരൻ/1986 (അംബിക)
ഒന്നു മുതൽ പൂജ്യം വരെ / രഘുനാഥ് പലേരി/ 1986 ( ജയ്)
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ/ പി പത്മരാജൻ /1986 ( മാത്തുക്കുട്ടി, അംബിക)

തനിയാവർത്തനം/ സിബി മലയിൽ/ 1987 (മാത്തുക്കുട്ടി)
ന്യൂഡൽഹി/ ജോഷി/ 1987 ( ജയ്)
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം/ ഭരതൻ/ 1987 (അനിക്കുട്ടി)
അമൃതം ഗമയ/ ഹരിഹരൻ/1987 (drdeeps)
സർവകലാശാല/ വേണു നാഗവള്ളി/ 1987 ( ജയറാം പരപ്പിൽ )
നാടോടിക്കാറ്റ്/ സത്യൻ അന്തിക്കാട്/ 1987 ( ബിനീഷ് കളപ്പുരയ്‌ക്കൽ, ധനേഷ് കാട്ടൂപ്പാടത്ത്)
അനന്തരം/ അടൂർ ഗോപാലകൃഷ്‌ണൻ/ 1987 ( ആലപ്പുഴക്കാരൻ)
തൂവാനത്തുമ്പികൾ/ പി പത്മരാജൻ / 1987 (സുജിത്ത് എസ്)

വൈശാലി/ ഭരതൻ/ 1988 ( ഭാവന ആർ)
ചിത്രം/ പ്രിയദർശൻ/ 1988 ( ckt brkr, ഹഫി ഹഫ്‌സൽ)
അപരൻ/ പി പത്മരാജൻ / 1988/ ( ജിജോ കെ തോമസ്)
പിറവി/ ഷാജി എൻ കരുൺ/ 1988 / ( ജയ്)
ഒരു സി ബി ഐ ഡയറിക്കുറിപ്പ്/ കെ മധു/ 1988 (അൻസാദ്)
പൊന്മുട്ടയിടുന്ന താറാവ്/ സത്യൻ അന്തിക്കാട്/ 1988 ( ബിനിൽ)
പാദമുദ്ര/ ആർ സുകുമാരൻ/ 1988 (മാത്തുക്കുട്ടി)

ദശരഥം/ സിബി മലയിൽ/ 1989 (ഉഷ)
ഉത്തരം/ പവിത്രൻ/ 1989 (  ദുശ്ശാസനൻ)
റാംജിറാവ് സ്‌പീക്കിംഗ്/ സിദ്ദിഖ് ലാൽ/ 1989 ( വാര്യർ)
വരവേല്പ്/ സത്യൻ അന്തിക്കാട്/1989 ( സമൃദ്ധി)
വടക്കുനോക്കിയന്ത്രം/ ശ്രീനിവാസൻ/ 1989 (മാത്തുക്കുട്ടി)
ഒരു വടക്കൻ വീരഗാഥ/ ഹരിഹരൻ/ 1989/ ( ജയ്)
കിരീടം/ സിബി മലയിൽ/ 1989 ( മുഹമ്മദ്‌ കരീം ഷാ)

ഇന്നലെ/ പി പത്മരാജൻ / 1990 ( cktbrkr )
ലാൽ സലാം/ വേണു നാഗവള്ളി/ 1990 (വാര്യർ)
താഴ്‌വാരം/ ഭരതൻ/ 1990 (അംബിക)

ഭരതം/ സിബി മലയിൽ/ 1991 (ബിനിൽ )
കിലുക്കം/ പ്രിയദർശൻ/ 1991 (അൻസാദ്)
വാസ്‌തുഹാര/ ജി അരവിന്ദൻ/ 1991 (GEONZ)
ഗോഡ്‌ഫാദർ/ സിദ്ദിഖ് ലാൽ/ 1991 (മുഹമ്മദ്‌ കരീം ഷാ)
ഉള്ളടക്കം/ കമൽ/ 1991 (വാര്യർ)
പെരുന്തച്ചൻ/ അജയൻ/ 1991 (സന്ദീപ് പഴശ്ശി)
ഞാൻ ഗന്ധർവൻ/ പി പത്മരാജൻ /1991/ ( ഉല്ലാസ് കുമാർ)
സന്ദേശം/ സത്യൻ അന്തിക്കാട്/ 1991 (അൻസാദ് )
അമരം/ ഭരതൻ/ 1991 ( സമൃദ്ധി)

യോദ്ധ/ സംഗീത് ശിവൻ/ 1992 (ഷിജോ ജോസഫ് ജോൺ)
സദയം/ സിബി മലയിൽ/ 1992 (വൈശാഖ് സോമനാഥ്)
കമലദളം / സിബി മലയിൽ/ 1992 ( അംബിക)

വിധേയൻ/ അടൂർ ഗോപാലകൃഷ്ണൻ/ 1993 ( ജയ്)
വാത്സല്യം/ കൊച്ചിൻ ഹനീഫ/ 1993 ( ഹഫി ഹഫ്‌സൽ)
മിഥുനം/ പ്രിയദർശൻ / 1993 ( മുഹമ്മദ് ഷബീർ)
ധ്രുവം/ ജോഷി/ 1993 (അൻസാദ്)
വെങ്കലം/ ഭരതൻ/ 1993 (അരുൺ എം ആർ)
മണിച്ചിത്രത്താഴ്/ ഫാസിൽ/ 1993 (N T K)
ദേവാസുരം/ ഐ വി ശശി/ 1993 (അംബിക)

പരിണയം/ ഹരിഹരൻ/ 1994 (കാസിനോ)
പൊന്തൻമാട/ ടി വി ചന്ദ്രൻ/ 1994 (സുജിത്ത്)

സ്‌ഫടികം/ ഭദ്രൻ/ 1995 (മാത്തുക്കുട്ടി)

കാലാപാനി/ പ്രിയദർശൻ/ 1996
ദേശാടനം/ ജയരാജ്/ 1996 ( ബിനീഷ് കളപ്പുരയ്‌ക്കൽ)

ഭൂതക്കണ്ണാടി/ ലോഹിതദാസ്/ 1997 (കാണി)
ഗുരു/ രാജീവ് അഞ്ചൽ/ 1997 ( വൈശാഖ് സോമനാഥ്)
ആറാം തമ്പുരാൻ/ ഷാജി കൈലാസ്/ 1997   (NTK)

ചിന്താവിഷ്‌ടയായ ശ്യാമള/ ശ്രീനിവാസൻ/ 1998 (cktbrkr)

വാനപ്രസ്‌ഥം/ ഷാജി എൻ കരുൺ/ 1999 ( ജിജോ കെ തോമസ്, അംബിക)
വീണ്ടും ചില വീട്ടുകാര്യങ്ങൾ/ സത്യൻ അന്തിക്കാട്/ 1999 (ജയറാം പരപ്പിൽ)

ഒരു ചെറുപുഞ്ചിരി/ എം ടി വാസുദേവൻ നായർ/ 2000 (സന്ദീപ് പഴശ്ശി)

മീശമാധവൻ/ ലാൽ ജോസ്/ 2002 (വാര്യർ, മുഹമ്മദ്‌ കരീം ഷാ)
നന്ദനം/ രഞ്ജിത്ത്/ 2002 (അനിക്കുട്ടി)

കാഴ്‌ച/ ബ്ലെസി/ 2004 ( അബു ഡാനിഷ്)
തന്മാത്ര/ ബ്ലെസി/ 2005 (അനിക്കുട്ടി)
ക്ലാസ്‌മേറ്റ്സ്/ ലാൽ ജോസ്/ 2006 (രാജേഷ് നമ്പൂതിരി)
കൈയൊപ്പ്/ രഞ്ജിത്ത്/ 2007 ( മുഹമ്മദ് ഷബീർ)

ലൗഡ് സ്‌പീക്കർ/ ജയരാജ്/ 2009 ( ജി കൃഷ്‌ണമൂർത്തി)
പാലേരിമാണിക്യം/ രഞ്ജിത്ത്/ 2009 ( ജി കൃഷ്‌ണമൂർത്തി)

കുട്ടിസ്രാങ്ക്/ ഷാജി എൻ കരുൺ/ 2010 ( ജി കൃഷ്‌ണമൂർത്തി)
പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയ്‌ന്റ്/ രഞ്ജിത്ത്/ 2010 ( ജി കൃഷ്‌ണമൂർത്തി)
ടി ഡി ദാസൻ STD VI B/ മോഹൻ രാഘവൻ/ 2010 ( വിജയ് ജോർജ്)

ആദാമിന്റെ മകൻ അബു/ സലിം അഹമ്മദ്/ 2011 ( ജി കൃഷ്‌ണമൂർത്തി)
ട്രാഫിക്/ രാജേഷ് പിള്ള/ 2011 ( ജി കൃഷ്‌ണമൂർത്തി)
സോൾട്ട് ആൻഡ് പെപ്പർ/ ആഷിഖ് അബു/ 2011 ( ജി കൃഷ്‌ണമൂർത്തി)

സുവർണ സിനിമകളുടെ രണ്ടാം  റൗണ്ടിൽ ഉൾപ്പെട്ട സിനിമകൾ.
യക്ഷി/ കെ എസ് സേതുമാധവൻ/1968 ( ഇന്ദു വി എസ്)
നോട്ട്‌ബുക്ക്/ റോഷൻ ആൻഡ്രൂസ്/ 2006 ( JP)
ഓഗസ്‌റ്റ് ഒന്ന്/ സിബി മലയിൽ/ 1988 ( സമൃദ്ധി)
മുഖം/ മോഹൻ/  1990 (ദുശ്ശാസനൻ)
ഈ കണ്ണികൂടി/ കെ ജി ജോർജ്/1990 (ദുശ്ശാസനൻ)
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ/കമൽ/ 1989 (സമൃദ്ധി)
കാണാമറയത്ത്/ ഐ വി ശശി/ 1984/ ( സിബി പീറ്റർ)
തേൻമാവിൻ കൊമ്പത്ത്/ പ്രിയദർശൻ/ 1994 ( പ്രബിൻ പി ഗോവിന്ദൻ)
തലയണമന്ത്രം/സത്യൻ അന്തിക്കാട്/ 1990 (ഹഫി  ഹഫ്‌സൽ)
ആൾക്കൂട്ടത്തിൽ തനിയെ/ഐ വി ശശി/ 1984 ( എലിസബത്ത് ജോർജ്)
കാര്യം നിസ്സാരം/ ബാലചന്ദ്രമേനോൻ/1983 (സമൃദ്ധി)
എന്റെ വീട് അപ്പൂന്റേം/ സിബി മലയിൽ/2003 ( JP)

220 thoughts on “മലയാളത്തിന്റെ 100 സുവർണസിനിമ”

 1. അങ്ങിനെ പൂരത്തിന് കൊടിയേറുന്നു.!! നല്ല സിനിമകളുടെ ആസ്വാദനം എന്ന കളത്തില്‍ നിന്ന് കൊണ്ട് മൂവി രാഗയിലെ സുഹൃത്തുക്കള്‍ ഓരോ സിനിമയെയും ഇഴ കീറി പരിശോധിക്കുന്ന നല്ല നാളുകളാണ് ഇനി. കച്ച മുറുക്കിയവര്‍ക്കും അതിനായി ഒരുങ്ങുന്നവര്‍ക്കും എല്ലാ വിധ ഭാവുകങ്ങളും. ഇരകള്‍ എന്ന സിനിമയ്ക്കു ആസ്വാദനം എഴുതാമെന്ന് ഞാന്‍ ഏറ്റിട്ടുണ്ട്‌. താഴ്വാരം, വാനപ്രസ്ഥം എന്നിവ കൂടി എഴുതിയാല്‍ കൊള്ളം എന്നുണ്ട്.

 2. മൂവി രാഗ പ്രവര്‍ത്തകര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ഈ ഒരു ഉദ്യമം വലിയ വിജയമായിതീരട്ടെ! എന്‍റെ മൂവിരാഗ സുഹൃത്തുക്കളുടെ കിടിലന്‍ റിവ്യൂവിനായി കാത്തിരിക്കുന്നു 🙂

 3. ALL THE BESTTTTTTTTTTT…..
  റിവ്യൂ എഴുതാന്‍ പേന ആയിട്ടിരിക്കുന്നവര്‍ക്കും. അത് കീറി മുറിക്കാന്‍ കത്തി ആയിട്ടിരിക്കുന്നവര്‍ക്കും.

 4. I can write on ചിദംബരം/ ജി അരവിന്ദൻ/ 1985 and വൈശാലി/ ഭരതൻ/ 1988. I too want to write on ഒരു വടക്കൻ വീരഗാഥ/ ഹരിഹരൻ/ 1989/ ( ജയ്) because I am from North Kerala and I have my own views about the movie.

 5. I can write about കൊടിയേറ്റം/ അടൂർ ഗോപാലകൃഷ്‌ണൻ/ 1977 as well.

 6. ഒരു ചെറുപുഞ്ചിരി, പെരുന്തച്ചന്‍ എന്നീ സിനിമകള്‍ക്ക്‌ റിവ്യൂ എഴുതിയാല്‍ കൊള്ളാം എന്നുണ്ട്…

 7. ഏറ്റവും പ്രിയപ്പെട്ട സിനിമയുടെ ചര്‍ച്ച തുടങ്ങിയപ്പോള്‍ മുതല്‍ മോഹിക്കുന്നതാണ്‌ നാടോടിക്കാറ്റിന്റെ റിവ്യൂ എഴുതണമെന്ന്. ഓരോ കാഴ്ചയിലും ആഴവും പരപ്പും സാന്ദ്രതയും വര്‍ദ്ധിക്കുന്ന, ‘മണ്ണാങ്കട്ടയും കരിയിലയും കാശിക്കുപോയ’ കഥ പോലെ മലയാളിയുടെ ഫോക്‌ ലോര്‍ മനസ്സില്‍ പതിഞ്ഞുപോയ നാടോടിക്കാറ്റിന്റെ റിവ്യൂവിന്‌ അവസരം കിട്ടിയിരുന്നെങ്കില്‍ ഭാഗ്യമായിരുന്നു.

 8. ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. പട്ടികയില്‍ ഇടം നേടിയ 100 ചിത്രങ്ങളും കാലാതിവര്‍ത്തികളായ കലാ സ്രഷ്ടികള്‍ തന്നെ എന്ന് നിസ്സംശയം പറയാം. അവ പ്രേക്ഷകനെ ആനന്ദിപ്പിചിട്ടുണ്ടെങ്കില്‍ , അവന്റെ ചിന്തകളെയും അതുവഴി അവന്റെ പ്രവര്‍ത്തികളെയും തത്ഫലമായി നിരര്‍ത്ഥകമായ മനുഷ്യ ജീവിതത്തെ ഒരു ചെറിയ അളവിലെങ്കിലും ഉത്തേജിപ്പിച്ചു സാര്‍ത്ഥകമെന്ന അവസ്ഥയില്‍ കൊണ്ടെത്തിക്കാന്‍ സാധിച്ചു എങ്കില്‍ അതിനു നന്ദി പറയേണ്ടത് അതിനു പിന്നിലെ അണിയറ പ്രവര്‍ത്തകരോടാണ്. അവരുടെ നിരാന്ത പരിശ്രമങ്ങളുടെ ഫലമാണ് നമ്മള്‍ ആസ്വദിക്കുന്നത്, കഷ്ടപ്പാടുകളുടെ, വിയര്‍പ്പിന്റെ ,പരാജയത്തിന്റെ എത്രയെത്ര കഥകള്‍ പറയാനുണ്ടാകും ഓരോ ചലച്ചിത്രത്തിന് പിന്നിലും. അവരെ സ്മരിക്കുക..

  സൂക്ഷ്മമായ വിശകലനത്തിലൂടെ അവ പ്രേക്ഷകര്‍ സ്വീകരിക്കാന്‍ ഉണ്ടായ കാരണങ്ങള്‍ കണ്ടെത്തി അത് ശരിയായി പ്രയോഗിക്കുന്നു എങ്കില്‍ ഒരു പരുതി വരെ ഇന്ന് കാണുന്ന സിനിമാ പ്രതിസന്ധിക്ക് പരിഹാരമാകും. ഇനിയും നല്ല സിനിമകള്‍ ഉണ്ടാകും. ഉണ്ട്ടാകട്ടെ.

  നാടോടിക്കാറ്റ് എന്ന ചിത്രത്തിന്‍റെ ആസ്വാദനം/വിശകലനം ചെയ്യാന്‍ എനിക്ക് ആഗ്രഹം ഉണ്ട് 🙂

 9. അങ്ങനെ ആ നൂറിന്റെ ലിസ്റ്റും വന്നു. ഏറ്റവും തൃപ്തികരമായ ലിസ്റ്റ് ആണെന്ന് പറയാന്‍ പറ്റില്ലെങ്കിലും നല്ലൊരു compromise ലിസ്റ്റ് തന്നെ. നമ്മുടെ മൂര്‍ത്തിയുടെ പേരൊക്കെ ഉള്ള ലിസ്റ്റില്‍ എന്റെയും പേര് കാണുമ്പോള്‍ ഇത്തിരി സന്തോഷമൊക്കെ തോന്നുന്നുണ്ട്. ഞാന്‍ സെലക്ട്‌ ചെയ്ത സിനിമകളില്‍ ചിലതൊക്കെ ഉണ്ടെന്നതും സന്തോഷം നല്‍കുന്ന കാര്യം തന്നെ. ഞാന്‍ തിരഞ്ഞെടുത്തതും, എന്നാല്‍ പലര്‍ക്കും എതിരഭിപ്രായം ഉള്ളതും ആയ സര്‍വകലാശാല എന്ന commercial പടത്തിനു ഒരു റിവ്യൂ എഴുതാന്‍ താല്പര്യപ്പെടുന്നു. ഉദാത്തമായ സിനിമയൊന്നും അല്ല. പക്ഷെ എനിക്ക് വളരെ പ്രിയപ്പെട്ട ഒരു nostalgic പടം ആണ്. എഴുതാനുള്ള കഴിവൊക്കെ വളരെ പരിമിതമാണ് പക്ഷെ നൂറില്‍ കുറെയെണ്ണം ബാക്കി വന്നാല്‍ വേറെ ചിലത് ഇനിയും തിരഞ്ഞെടുക്കാം.

 10. ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ഒരിടത്ത് എന്ന അരവിന്ദന്റെ പടം ലിസ്റ്റില്‍ ഇല്ലാത്തതില്‍ വളരെ ദുഃഖം തോന്നുന്നു. ഇന്‍റര്‍നെറ്റില്‍ ലഭ്യമല്ലാത്തതിനാല്‍ റിവ്യൂ എഴുതാം എന്ന് പറയാനും വയ്യ. പക്ഷെ അതൊരു ഒന്നൊന്നര സിനിമയായിരുന്നു.

 11. അവസാനം അത് സംഭവിച്ചിരിക്കുന്നു. എന്തായാലും ഏതാണ്ട് എല്ലാ തരം സിനിമാ ആസ്വാദകരെയും തൃപ്തി പെടുത്തുന്ന ലിസ്റ്റ് എന്ന് തന്നെ പറയാം. പക്ഷെ “അതിനു പകരം ഇത് ഉള്‍പെടുത്താമായിരുന്നു” എന്ന തോന്നല്‍ പല സിനിമകളുടെ കാര്യത്തിലും എനിക്ക് ഉണ്ടായി. പലര്‍ക്കും അത് തോന്നാം. ഇങ്ങനെ ഒരു ലിസ്റ്റ് ഉണ്ടാക്കുമ്പോള്‍ ആ ഒരു തോന്നല്‍ ഒഴിവാക്കുക അസാധ്യം തന്നെ. എന്തായാലും മൂവീ രാഗക്കും, റിവ്യൂ എഴുതുന്നവര്‍ക്കും എല്ലാ ഭാവുകങ്ങളും.

  “പടയോട്ടം” റിവ്യൂ എഴുതിയാല്‍ കൊള്ളാമെന്നുണ്ട്.

 12. ഇവിടെ പറഞ്ഞിരിക്കുന്ന്ന പല സിനിമകളും മിക്ക പ്രെഷകര്കും വേണ്ടപെട്ട സിനിമകള്‍ ആയിരിക്കും എന്നതില്‍ തര്‍ക്കമില്ല. ഓരോ സിനിമയും ഓരോ നനുത്ത ഓര്‍മകളാണ്. ഒരു പാട് പേരുടെ എന്റെ അടക്കം ബാലാ കൌമാര കാലങ്ങളിലൂടെ കൂടെ സഞ്ചരിച്ച സിനിമകളാണ് ഇതില്‍ പലതും. ചിലതിനു മഞ്ഞുകലന്തിന്റെ നേര്‍ത്ത കുളിരുണ്ടാകാം, ചിലത് ഒരു കൊട് വേനലിന്റെ പൊള്ളുന്ന ചൂടിനെ ഒര്മിപ്പികുന്നത് ആകാം, ചിലതിനു അപൂര്‍വമായി പൂക്കുന്ന നീലകുരിഞ്ഞിയുടെ മസ്മരിഗത ഉണ്ടാവാം, ചിലത് ഒരുപാടു പൂകള്‍ ഒന്നിച്ചു പൂത് നില്‍ക്കുന്ന ഒരു വസന്ത കാലത്തെ ഒര്മിപ്പിചെക്കും. അത് കൊണ്ട് തന്നെ ഈ സിനിമകള്‍ റിവ്യൂ ചെയ്യാ പെടുകയും അത് വായിക്കുകയും ചെയ്യുന്നത് ഒരു സൌഭാഗ്യ മാന്. മൂവി രാഗക്ക് എല്ലാ വിധ ആശംസകളും.

 13. മൂവി രാഗയുടെ പുതിയ സംരഭത്തിനും റിവ്യൂ എഴുതാന്‍ തയാറെടുക്കുന്ന സുഹൃത്തുക്കള്‍ക്കും എല്ലാ ആശംസകളും…,

 14. വാനപ്രസ്ഥം കൈയിലില്ല എന്നത് കൊണ്ടായിരുന്നു ആ പടത്തിനു റിവ്യൂ എഴുതാന്‍ അതിയായ ആഗ്രഹം ഉണ്ടായിട്ടും ഒന്ന് മടിച്ചതു. ഇപ്പോള്‍ സാധനം കൈലുണ്ട് 🙂 എനിക്ക് എഴുതാമോ?

  @ Gigo
  Gigo ക്ക് വിരോധമില്ലെങ്കില്‍ ഞാന്‍ റെഡി ആണ് വാനപ്രസ്ഥത്തിനു റിവ്യൂ എഴുതാന്‍.

 15. നല്ല തിരഞ്ഞെടുപ്പ് . നല്ല ചലച്ചിത്രങ്ങള്‍ നല്കിയ ദൃശ്യ അനുഭവ സുഖത്തിനൊപ്പം movieraga യില്‍ വായനയുടെ ആസ്വാദനത്തിനായി കാത്തിരിക്കുന്നു

 16. @ Ambika,
  എനിക്ക് വിരോധം ഇല്ല. രണ്ടു പേര്‍ക്കും എഴുതാനുള്ള അവസരം എഡിറ്റര്‍ തന്നാല്‍????

 17. അഭിനന്ദനങ്ങള്‍! എല്ലാ ദിവസ്സവും ഓഫീസില്‍ വന്നതിനു ശേഷം ആദ്യം ഓപ്പണ്‍ ചെയ്തു നോക്കുന്നത് ഈ പേജ് ആണ്. എന്തെങ്കിലും പുരോഗതി ഉണ്ടോ എന്ന്. പദ്മരാജന്‍ ചിത്രങ്ങളുടെ റിവ്യൂ എന്നാ പരിപാടി വളരെ മനോഹരവും ഉത്തരവാദിതതോടും കൂടി നിര്‍വഹിച്ച മൂവി രാഗക്കും അതിലെ സുഹൃത്തുക്കള്‍ക്കും ഇതും ഒരു വന്‍ വിജയമാക്കി മാറ്റാന്‍ കഴിയും എന്ന് ഉറപ്പുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു. ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു (ഞാന്‍ നേരത്തെയും പറഞ്ഞതാണ്‌). ഒരേ സിനിമയ്ക്കു തന്നെ ഒന്നില്‍ ആള്‍ക്കാര്‍ റിവ്യൂ ഇടുന്നതും പ്രോത്സാഹിപ്പിക്കപ്പെടണം. ഒരു മത്സര ബുദ്ധിയോ താരതമ്യ പഠനമോ അല്ല. പകരം കൂടുതല്‍ ആസ്വാധനങ്ങള്‍ , ഒരേ സിനിമയ്ക്കു തന്നെ പല അന്ഗിളില്‍ നിന്നുള്ള റിവ്യൂ ഒക്കെ കാണാമല്ലോ എന്നുള്ള ആഗ്രഹം ആണ്.

  സത്യം പറഞ്ഞാല്‍ നമ്മുടെ നാട്ടില്‍ ഒക്കെ ക്ഷേത്രത്തില്‍ ഉല്‍ത്സവം കൊടിയെരുമ്പോള്‍ അല്ലെങ്കില്‍ ഒന്നാം ഓണം തുടങ്ങുമ്പോള്‍ ഒക്കെ ഉള്ള ഒരു ആവേശവും സന്തോഷവും ഒക്കെ ആണ് ഇപ്പോള്‍. ഇവിടെ കമന്റ്‌ ഇടുന്നതിനെക്കാള്‍ വളരെ വളരെ ആളുകന്‍ സൈലന്റ് ആയി ഈ സൈറ്റ് വാച്ച് ചെയ്യുന്നു എന്നുള്ളത് ഒരു സത്യം ആണ്. അത് റിവ്യൂ എഴുതുന്നവര്‍ക്ക് ആവേശവും പ്രചോദനവും ആകട്ടെ. അപ്പോള്‍ ഓരോന്നായി ഇങ്ങോട്ട് പോരട്ടെ….പോരട്ടെ…പോരട്ടെ.

 18. എഡിറ്റർക്കും വിരോധമില്ല, അവസരം തന്നിരിക്കുന്നു 🙂

 19. മൂവി രാഗയ്ക്കും , റിവ്യൂ എഴുതാന്‍ പോകുന്ന എല്ലാവര്ക്കും അഭിനന്ദനവും ആശംസകളും

 20. കിരീടവും ഗോഡ് ഫാതെരും ഞാന്‍ എഴുതിക്കോട്ടെ?

 21. Thanks to Editor and Gigo! 🙂 I look forward to write the review of my favorite film!
  Btw, Editor, do we have any time line? can we start writing? Are you gonna first finish the list of people and then give time to write the reviews OR do both the process simultaneously?

 22. I came to know abou this site vrey recently and thanks to my fb friend [i dont remember who exactly] who shared the link to one of the padmarajan movie review. But once i started going thorugh multiple articles i becam addicted to this site [blv me its more addictive more than fb]. One thing i want to mention here, the quality of this site is amazing and i should say i am proud be an ardent fan of movieraga!! In fact i personally recommended this site to many of my friends. Kudos to all the people working behind this site and all the very best. Will continue to support all your initiatives.
  -Thank you!!

 23. @Editor
  കൂടുതല്‍ ആസ്വാദനങ്ങള്‍ മൂവി രാഗയില്‍ വായിക്കുവാന്‍ വേണ്ടി ആണ് അങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിച്ചത്…..നന്ദി!

 24. കിലുക്കം സിനിമയുടെ റിവ്യൂ എനിക്കു എഴുതിയാല്‍ കൊള്ളാമെന്നുണ്ട്.. റോമന്‍ ഹോളിഡേ എന്ന പടം കണ്ട ഒരു പ്രേക്ഷകന്‍ എന്ന നിലയിലും, പിന്നെ കിലുക്കം അമ്പതു തവണ കണ്ട എക്സ്പീരിയന്‍സ് ഉള്ള ആള്‍ എന്ന കാരണത്താലും എനിക്കു അതിനു അവകാശം ഉണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു.. ആര്‍ക്കെങ്കിലും വിരോധം ഉണ്ടോ?

 25. ഇതുവരെ പല തവണ കണ്ടിട്ടും മതിവരാത്ത പല പടങ്ങളും ആവേശത്തോടെ റിവ്യൂ എഴുതാന്‍ ഓരോരുത്തര് വരുന്നത് കാണുമ്പോ അത്ഭുദം തോന്നുന്നു. എല്ലാം വായിച്ചിരിക്കാം എന്നാ കരുതിയെ. പക്ഷെ ഇപ്പൊ മാറി നില്ക്കാന്‍ തോന്നുന്നില്ല. വേറെ ആരും എഴുതുന്നില്ലെങ്കില്‍ ധ്രുവം എഴുതി നോക്കാം എന്ന് കരുതുന്നു. അത്യാവശ്യം വോട്ട് നേടിയ മഴയെത്തും മുമ്പേ ലിസ്റ്റില്‍ നിന്ന് പുറത്തായോ??

 26. അങ്ങനെ കാത്തു കാത്തിരുന്നു ലിസ്റ്റ് എത്തി. മുന്‍പ് സൂചിപ്പിച്ചിരുന്ന പോലെ അഞ്ചു സിനിമകളുടെ ആസ്വാദനം എഴുതാന്‍ തയ്യാറാണ്.
  1. ചെമ്മീന്‍
  2. വരവേല്പ്
  3. സന്ദേശം
  4. അമരം
  5. യോദ്ധാ
  ഗുരുവിന് (രാജീവ് അഞ്ചല്‍ ) ആസ്വാദനം തയ്യാറാക്കണം എന്നു ഒരു ആഗ്രഹം ഉണ്ട്. പക്ഷേ ആ സിനിമയുടെ സി‌ഡി/ഡി‌വി‌ഡി കിട്ടാനില്ല.

  എല്ലാ സഹ എഴുത്തുകാര്‍ക്കും ആശംസകള്‍ നേരുന്നു.

 27. @ മാത്തുകുട്ടി
  അങ്ങനങ്ങ് വെറുതെ ആശംസിച്ചു പോയാലെങ്ങനാ? ഒന്ന് രണ്ടെന്നതിനെങ്കിലും ഞാന്‍ ബ്രാക്കറ്റില്‍ പേര് പ്രതീക്ഷിച്ചു! നമ്മുടെ ബാബുച്ചയനെ ആശംസിക്കാന്‍ പോലും ഈ വഴി കാണാനില്ലല്ലോ?

 28. എന്നാ പിന്നെ എഴുതി തുടങ്ങാല്ലേ. get ready …set ….gooooooo .. All the best to reviewers

 29. ‘ ക്ലാസ്സ്മേറ്റ്സ് ‘ , ‘ വടക്കുനോക്കിയന്ത്രം ‘ …
  ഈ രണ്ട് ചിത്രങ്ങള്‍ക്ക് ആസ്വാദനം എഴുതിയാല്‍ കൊള്ളാം എന്നുണ്ട് . അനുവദിക്കുമല്ലോ ?

 30. ഒന്നിലധികം ചിത്രങ്ങൾ എഴുതാൻ ആഗ്രഹിക്കുന്നവർ ആദ്യം എഴുതുന്ന ചിത്രത്തിന്റെ പേര് മാത്രം കമന്റ് ചെയ്യുക. അത് എഴുതി പോസ്റ്റ് ചെയ്‌തതിനു ശേഷം അടുത്ത ചിത്രം തെരഞ്ഞെടുക്കാം. (കൂടുതൽ പേർക്ക് അവസരം കിട്ടുന്നതിനും കൂടുതൽ വേഗത്തിൽ നമുക്ക് ഈ പ്രോജക്റ്റ് പൂർത്തിയാക്കുന്നതിനുമാണ് ഈ നിർദേശങ്ങൾ. പരിഭവിക്കരുത് 🙂

 31. ചെമ്മീന്‍ സിനിമയുടെ ആസ്വാദനം ആദ്യം എഴുതാന്‍ ആഗ്രഹിക്കുന്നു.

 32. ഒരു ചെറുപുഞ്ചിരിയുടെ റിവ്യൂ എഴുത്ത് ആരംഭിച്ചു കഴിഞ്ഞു…എത്രയും പെട്ടെന്ന് മുഴുമിപ്പിക്കാം

 33. @ അംബിക
  അയ്യോ അംബിക, ഞാന്‍ അങ്ങനെ വെറുതെ ആശംസ അറിയിച്ച് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചതല്ല.അക്കാര്യം ഞാന്‍ എഡിറ്ററെ നേരിട്ട് വിളിച്ച് ഉറപ്പു കൊടുത്തിട്ടുണ്ട്‌.പണ്ടും രണ്ടു പടം ചെയ്തത് കൊണ്ട് കൂടുതല്‍ ആള്‍ക്കാര്‍ക്ക് അവസരം കൊടുക്കാന്‍ വേണ്ടി മാത്രം മിണ്ടാതിരുന്നതാണ്.ബ്രാക്കറ്റില്‍ പേരില്ലാതതാണ് അംബികയുടെ പ്രശ്നം എങ്കില്‍, പാദമുദ്ര എന്ന സിനിമയുടെ ബ്രാക്കറ്റില്‍ എന്‍റെ പേര് ഉള്‍പ്പെടുത്താന്‍ ഞാന്‍ എഡിട്ടരോട് അഭ്യര്‍ഥിക്കുന്നു. 🙂 ഞാനിപ്പോള്‍ കണ്ടതെയുള്ളൂ, ദേവാസുരം വായിച്ചിട്ട് ആ പേജില്‍ അഭിപ്രായം പറയാം, കേട്ടോ 🙂
  ബാബു അലക്സ്‌, drdeeps,NTK,CKTBRKR ,sureshk,gireesh,ജോണ്‍,ചാണ്ടി,variyar,സുജിത്,anikkutty , രാജു തൃശൂര്‍,അബു, ഗായത്രി,ദ്യുതി ആരെയം ഈ വഴിക്ക് കാണുന്നില്ലല്ലോ 🙂
  ജയ്‌- താങ്കള്‍ തിരിച്ചെത്തിയോ?

 34. “ഭാവിയിലേക്ക് ഒരു ഭൂതകണ്ണാടി “ഞാനെഴുതാം

 35. @ മാത്തുക്കുട്ടി
  മടി പിടിച്ചു ഇരിക്കുന്നവര്‍ക്ക് പതുക്കെ പതുക്കെ റിവ്യൂ എഴുതാന്‍ പറ്റിയ സിനിമ വല്ലോം ഉണ്ടോ എന്നൊക്കെ ആലോചിച്ചു ഇരിക്കുക ആയിരുന്നു. വാള്‍ എടുത്ത വെളിച്ചപ്പാട്‌ ആയ, നമ്മളെ ഒക്കെ റിവ്യൂകാരന്മാര്‍ ആക്കിയാലേ അടങ്ങു അല്ലെ. എന്തായാലും അരയും തലയും ഒക്കെ മുറുക്കി ഇറങ്ങിയെക്കാം. പന്ച്ചവടിപ്പാലത്തില്‍ ഞാന്‍ വിരല്‍ തൊട്ടു. (ഇനി സിനിമ എവിടെ കിട്ടും എന്ന് അന്വേഷിക്കണം. )

  എല്‍ദോ നിന്നെയും സില്മേല്‍ എടുത്തെടാ എന്ന് പറഞ്ഞത് പോലെ…”എന്നെയും എഴുത്ത് കാരന്‍ ആക്കിയെടീ” എന്ന് ഭാര്യയെ ഉറക്കം എനീപ്പിച്ചു പറയണോ വേണ്ടയോ ?!

 36. ‘ചിന്താവിഷ്ടയായ ശ്യാമള’ റിവ്യൂ ചെയ്യാന്‍ മറ്റാരും പ്ലാന്‍ ചെയ്യുന്നില്ലെങ്കില്‍, ഞാന്‍ ശ്രമിക്കാം.

 37. മൂവിരാഗ ഒരു മലയാളം സൈറ്റാണ് എന്ന കാര്യം ആരും മറക്കരുതേ 🙂 ഒരു റിവ്യൂ ഇംഗ്ലീഷിൽ കിട്ടിയതു കൊണ്ടാണ് ഇതു പറയുന്നത്. എല്ലാവരും മലയാളത്തിൽ തന്നെ റിവ്യൂ എഴുതി അയക്കുക.

 38. ഇവിടെ പരിണയം എന്ന സിനിമയുടെ റിവ്യൂ എഴുതാന്‍ ആരും മുന്നോട്ടു വന്നിട്ട് കാണുന്നില്ല. ഒരു റിവ്യൂ എഴുതിയിട്ടുണ്ട്. റിവ്യൂ ആയോ എന്നറിയില്ല. എഡിറ്ററുടെ പരിഗണനയ്ക്ക് വിടുന്നു.

 39. കാലാപാനി ഉടെ റിവ്യൂ എഴുതണമെന്ന് ആഗ്രഹിക്കുന്നു… മറ്റാരും എഴുതിയില്ല എങ്കില്‍ ഞാന്‍ ശ്രമിചോട്ടെ….

 40. @editor
  Re – look ല്‍ ചില സിനിമകളുടെ റിവ്യൂ എഴുതാന്‍ എനിക്കുമുണ്ട് താല്പര്യം. എങ്ങനെയാണ് പോസ്റ്റ്‌ ചെയ്യേണ്ടത് ?

 41. @ anitha murali
  റിവ്യൂ ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രത്തിന്റെ പേര് മലയാളത്തിന്റെ 100 സുവർണസിനിമ എന്ന പേജിൽ വന്ന് കമന്റ് ചെയ്യുക.

 42. എഡിറ്ററെ എഡിറ്ററെ.. പൊന്മുട്ടയിടുന്ന താറാവിന് ഞാന്‍ ആസ്വാദനം എഴുതികോട്ടെ? 🙂

 43. നമ്മുടെ സുഹൃത്ത്‌ ജയ്‌ എവിടെ പോയി? കണ്ടു കിട്ടുന്നവര്‍ ദയവായി മൂവി രാഗയില്‍ report ചെയ്യണമെന്നു താല്‍പ്പര്യപ്പെടുന്നു. 🙂

  @ ജയ്‌
  താങ്കള്‍ ഏറ്റെടുത്ത പത്തു ചിത്രങ്ങളും അനാഥമായി കിടക്കുകയാണ്, എത്രയും പെട്ടെന്ന് തിരിച്ചെത്തുക. 🙂

 44. @ Ambika

  //അങ്ങനങ്ങ് വെറുതെ ആശംസിച്ചു പോയാലെങ്ങനാ? ഒന്ന് രണ്ടെന്നതിനെങ്കിലും ഞാന്‍ ബ്രാക്കറ്റില്‍ പേര് പ്രതീക്ഷിച്ചു! നമ്മുടെ ബാബുച്ചയനെ ആശംസിക്കാന്‍ പോലും ഈ വഴി കാണാനില്ലല്ലോ? //

  ബാബുചായന്റെ ഒരു റിവ്യൂ കാണാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്. ലൌഡ് സ്പീക്കര്‍-ന്റെ റിവ്യൂ തന്നെ ആയാല്‍ സംഗതി പൊലിക്കും. മൂര്‍തിയുമായി പുള്ളി ഉടക്കിയ പടമാണ്.

 45. @ Ambika + മാത്തുകുട്ടി

  ഞാനിതാ എത്തിപോയി, വീരഗാഥ തൊട്ടു തുടങ്ങുന്നു…..

 46. എഴുത്തുകാരെല്ലാം വളരെ ഉത്സാഹത്തിലാണല്ലോ? ഒന്നിനു പിറകെ മറ്റൊന്നായി റിവ്യൂകളുടെ പ്രവാഹം 🙂 പക്ഷേ ഇത്രയധികം വേഗത്തിൽ റിവ്യൂകൾ പ്രസിദ്ധീകരിച്ച് പോകുമ്പോൾ പല ചിത്രങ്ങൾക്കും വേണ്ട ആഴത്തിലും പരപ്പിലും സംവാദങ്ങൾ നടക്കാതെ പോകുമോ എന്നൊരു ഭയം. എന്തു പറയുന്നു മറ്റുള്ളവർ? അതുകൊണ്ട് രണ്ടു റിവ്യൂകളുടെ പ്രസിദ്ധീകരണത്തിനിടയിൽ നമുക്ക് നിശ്ചിതമായ ഒരിടവേള വച്ചാലോ?

 47. @ജയ്‌
  വെല്‍ക്കം ബാക്ക്! നന്നായി എഴുതാന്‍ കഴിയട്ടെ! ഡോക്ടറും, അംബികയും, ഭാവനയും, NTK യും, കാസിനോ എല്ലാരും കിടിലന്‍ റിവ്യൂ യുമായാണ് വന്നിട്ടുള്ളത്. വളരെ നല്ല തുടക്കമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍!

  @NTK
  ശരിയാണ് പറഞ്ഞത്. പക്ഷെ കുറെ പടങ്ങളില്ലേ? വേഗം തീര്‍ക്കേണ്ട ചുമതല അവര്‍ക്കും ഉണ്ടാവില്ലേ?

 48. @എന്‍ ടി കെ
  നിങ്ങള്‍ പറഞ്ഞതിനോട് 100 % യോജിക്കുന്നു. ഈ നൂറു പടങ്ങളില്‍ പല ചിത്രങ്ങളും നല്ല രീതിയിലുള്ള സംവാദം ആവശ്യപെടുന്നുണ്ട്, അത് മാത്രമല്ല തുടര്‍ച്ചയായ ഇത്തരം പോസ്ട്ടിങ്ങിലൂടെ പല ചിത്രങ്ങളുടെയും ആസ്വാദനം എല്ലാവരിലും എത്തുന്നുമില്ല, എല്ലാവരും ഒന്നില്‍ നിന്നും മറ്റൊനില്ലേക്ക് പോയ്കെണ്ടിരിക്കുന്നു.

  പക്ഷെ ഇത്തരം ഇടവേളകള്‍ വെക്കുമ്പോ ഇത് എന്ന് അവസാനിക്കും എന്നതാണ് പ്രശനം!!!

 49. @മാത്തുകുട്ടി
  //ബാബുഅലക്സ്‌,drdeeps,NTK,CKTBRKR ,sureshk,gireesh,ജോണ്‍,ചാണ്ടി,variyar,സുജിത്,anikkutty , രാജു തൃശൂര്‍, അബു, ഗായത്രി, ദ്യുതി ആരെയം ഈ വഴിക്ക് കാണുന്നില്ലല്ലോ//

  എന്റെ മതുകുട്ടിച്ച്ചയാ ഈ റിവ്യൂ എഴുതുക എന്നൊക്കെ പറഞ്ഞാല്‍ ഒരു പാട് കഷ്ടം പിടിച്ച പണിയാണ്. എഴുതിയ റിവ്യൂ വായിക്കുന്ന സുഖം അത് വേറെ തന്നെ യാണ്. ഞാന്‍ കൂടുതല്‍ സമയം ചിലവിടുന്നത്‌ മൂവി രാഗയിലാണ്.(എന്ത് ചെയ്യാം ഞാനൊരു ഫേസ് ബുക്ക്‌ ഫാന്‍ അല്ല.)

  പിന്നെ കുടുംബം കുട്ടികള്‍ ഒന്നും ഇല്ലാത്തതു കൊണ്ടും, സായിപ്പിന്റെ നാട്ടിലെ യാന്ത്രികമായ ജീവിതം ആയതു കൊണ്ടും, മൂവി രാഗ പോലുള്ള സൈറ്റ് കല്‍ ഒക്കെ ഒരു ആശ്വാസം ആണ്. കുറച്ചു നേരമെങ്കിലും നാട്ടിലെത്തിയ ഒരു പ്രതീതി യാണ്. അതുകൊണ്ട് തന്നെ ഈ സിനിമകള്‍ ഒക്കെ റിവ്യൂ ചെയ്യപെടുന്നു എന്നൊക്കെ കേട്ടപ്പോള്‍ ഒരുപാടു സന്തോഷം ആയിരുന്നു. ഇതിലുള്ള പല സിന്മാകളുടെയും റിവ്യൂ വായിക്കുമ്പോള്‍ തന്നെ ഒരു പാട് നല്ല ഓര്‍മകളാണ് മനസിലൂടെ കടന്നു പോകുന്നത്.

  മൂവി രാഗയില്‍ നിന്ന് സൈന്‍ ഓഫ്‌ ചെയ്തു, computer ഓഫ്‌ ചെയ്തു ഉറങ്ങാന്‍ കിടക്കുമ്പോള്‍ കണ്ണില്‍ നിന്ന് രണ്ടു തുള്ളി കണ്ണുനീര്‍ വന്നു പോവാറുണ്ട്. അങ്ങ് ഒരു പാട് ദൂരെ, കയ്യെത്താത്ത ദൂരത്തു സ്വന്തം നാട് എന്നാ സത്യം, അത് വല്ലാതെ മിസ്സ്‌ ചെയൂനതു കൊണ്ടാവാം.

 50. @Editor:
  ലാല്‍സലാം-നു റീലുക്ക് എഴുതിയാല്‍ എഴുതിയാല്‍ കൊള്ളാമെന്നുണ്ട്… മറ്റാരും ഏറ്റെടുത്തില്ലെങ്കില്‍ ഞാന്‍ എഴുതുന്നതില്‍ വിരോധം ഉണ്ടോ?

 51. കൂട്ടുകാരെ, എന്റെ അനുഭവം വെച്ച് ഒരു കാര്യം മനസ്സിലായി. ഒരു മാസ്സ് കോമഡി എന്റെര്‍തൈനെര്‍ ലേബല്‍ മാത്രമുള്ള ഒരു ജനപ്രിയ ചിത്രത്തിന് റിവ്യൂ എഴുതുന്ന അത്രയും ബുദ്ധിമുട്ടില്ല നാം മനസ്സ് നിറഞ്ഞു ആസ്വദിച്ചു ഇഷ്ടപ്പെട്ട ക്ലാസ്സിക്‌ ടച്ച്‌ ഉള്ള ഒരു പടം റിവ്യൂ ചെയ്യാന്‍ എന്നത്. രണ്ടു പടങ്ങള്‍ ഏറ്റെടുത്തതില്‍ (കിരീടം & ഗോഡ് ഫാദര്‍) ഗോഡ് ഫാദര്‍ ഈസി ആയി തീര്‍ക്കാം എന്നും കിരീടത്തിന്റെ കാര്യത്തില്‍ അല്പം വിയര്‍ക്കും എന്നുമാണ് കരുതിയത്‌. പക്ഷെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി കിരീടം വലിയ തട്ടുകെടില്ലാതെ തീര്‍ക്കാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല ഗോഡ് ഫതെരിന്റെ കാര്യത്തില്‍ അല്പസ്വല്പം വിയര്‍ക്കുകയും ചെയ്യുന്നു. രംജി റാവു ഒക്കെ ഇപ്പോഴും അനാഥമായി കിടക്കുന്നത് അതുകൊണ്ടായിരിയ്ക്കും അല്ലെ?

 52. @കുറ്റിക്കാട്ടില്‍ കരിമൂര്‍ഖന്‍:
  I think you are absolutely right. I thought of making a daring attempt to write ‘Ramji Rao Speaking” once I finish ‘Lal Salam’.

 53. @ jyothiraj
  മാണിക്യക്കല്ല്, ഉസ്താദ് ഹോട്ടല്‍ ഈ രണ്ടു സിനിമകളും 100 സിനിമകളുടെ ലിസ്‌റ്റിൽ ഇല്ല. മുകളിൽ കൊടുത്തിരിക്കുന്ന 100 സിനിമകളുടെ ലിസ്റ്റിൽ നിന്ന് ഇതു വരെ ആരും തെരഞ്ഞെടുത്തിട്ടില്ലാത്ത ഒരു സിനിമ എഴുതാം.

 54. @ Editor
  ‘സദയം’ എന്ന സിനിമയ്ക്കു ആസ്വാദനം എഴുതിയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷെ, കുറഞ്ഞത്‌ ഒരാഴ്ച സമയം എടുക്കും. വിരോധമില്ലെങ്കില്‍ എഴുതിക്കോട്ടെ??

 55. പുതിയതായി എഴുതി തുടങ്ങുന്ന ഒരാളാണ് ….
  മാണിക്യക്കല്ല് ,ഈ അടുത്ത കാലത്ത് എന്നീ സിനിമകളുടെ റിവ്യ്യു ഞാന്‍ എഴുതിയിട്ടുണ്ട്. ഉസ്താദ് ഹോട്ടല്‍ ഇപ്പൊള്‍ എഴുതണം എന്ന് ആഗ്രഹിക്കുന്നു.മാണിക്യക്കല്ല് എഴുതിക്കോട്ടെ?

 56. I wonder why Paadamudra and Nandanam are not considered. I think they are the best in recent times. Best 5 films in Malayalam are Paadamudra, Nandanam, Thazhvaram, Laal Salaam and Pranchiyettan & the saint. In Tamil, I consider Iruvar and Anbe Sivam as the best films. What do you say, my friends.

 57. @ Venky Ram
  What do you say, my friends എന്നൊക്കെ പറയും മുൻപ് മുകളിലെ ലിസ്റ്റ് ഒന്നു നോക്കി കൂടെ? പാദമുദ്രയും നന്ദനവും ലിസ്‌റ്റിലുണ്ട്. കൂടാതെ മലയാളത്തിലെ ഏറ്റവും മികച്ചതെന്ന് നിങ്ങൾ പറയുന്ന മറ്റു 3 സിനിമകളും ( Thazhvaram, Laal Salaam and Pranchiyettan & the saint) ഈ ലിസ്റ്റിലുണ്ട്.

 58. @വെങ്കി
  താങ്കള്‍ പറഞ്ഞ ലിസ്റ്റില്‍ ഉള്ള എല്ലാ പടങ്ങളും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടല്ലോ? പോരാത്തതിനു ഇവയെല്ലാം റിവ്യൂ എഴുതാന്‍ നമ്മുടെ സുഹൃത്തുക്കള്‍ ഏറ്റെടുത്തു കഴിഞ്ഞു. പിന്നെന്താ? തീര്‍ച്ചയായും ഈ ചിത്രങ്ങള്‍ എല്ലാം നമ്മളെല്ലാം ഇഷ്ട്ടപെടുന്ന മലയാളത്തിലെ മികച്ച സിനിമകളുടെ കൂട്ടത്തില്‍ പെടുന്നവ തന്നെ. ഒരു സംശയവുമില്ല. അതില്‍ തന്നെ താഴ്വാരവും,പാദമുദ്രയും ഒരു പടി മുന്നില്‍ നില്‍ക്കുന്നവയും ആണ്. നിങ്ങളോട് യോജിക്കതവരായി ആരും തന്നെ കാണുമെന്നു തോന്നുന്നില്ല. പിന്നെ തമിഴിന്റെ കാര്യം? താങ്കള്‍ പറഞ്ഞ രണ്ടുപടങ്ങളും മികച്ചവ തന്നെ എന്നാ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. പിന്നെ അവ രണ്ടും സ്വീകരിക്കപെടാതെ പോയതിനെ പറ്റി എന്താ പറയാ? ആ തമിഴിന്റെ കാര്യം പോട്ടെ..നമ്മുക്ക് മലയാള ചിത്രങ്ങളെ പറ്റി പറയാം.

 59. @John & Binu
  Thanks for your comments and support. They are in the list, of course. What I was trying to convey is those films should have come to the top five or ten. I meant that only. Anyway, thanks friends. Happy to know that you have seen those tamil films also.

 60. @Venky Ram
  //What I was trying to convey is those films should have come to the top five or ten. I meant that only.//
  അത് അതിമോഹം അല്ലെ? ഇത് മലയാള സിനിമാ ചരിത്രത്തിലെ നൂറു മികച്ച ചിത്രങ്ങളുടെ ലിസ്റ്റ് അല്ലെ? അതില്‍ നന്ദനവും പ്രാഞ്ചിയേട്ടനും ഒക്കെ ടോപ്‌ ഫൈവില്‍ വരണം എന്ന് പറഞ്ഞാല്‍ …? ഇതില്‍ പാദമുദ്ര ഞാന്‍ കണ്ടിട്ടില്ല. ബാക്കിയുള്ള നന്ദനം, പ്രഞ്ചിയെട്ടന്‍, താഴ്‌വാരം, ലാല്‍ സലാം എന്നിവ ആദ്യ അഞ്ചില്‍ പോയിട്ട് ആയ ഇരുപത്തി അഞ്ചില്‍ വരാനുള്ള യോഗ്യത തന്നെ കഷ്ടിയാണ്‌. ഇതില്‍ താഴ്വാരം, ലാല്‍ സലാം എന്നിവയ്ക്ക് ആദ്യ നൂറില്‍ വരാനുള്ള യോഗ്യത ഉണ്ടോ എന്ന് വരെ സംശയമാണ്.

 61. മലയാളത്തിലെ എക്കാലത്തെയും നല്ല ചിത്രങ്ങളിലൊന്നായ പഞ്ചാഗ്നി ഇങ്ങിനെ ആരും കൈ വെക്കാതെ കിടക്കുന്നത് കൈ പൊള്ളും എന്ന് ഭയന്നിട്ടാണോ?

 62. @ambika
  എനിയ്ക്ക് കൈ വെക്കാന്‍ ധൈര്യമില്ല. “സാഗരങ്ങളെ പാടി ഉണര്‍ത്തിയ സാമ ഗീതമേ സാമ സംഗീതമേ ഹൃദയ” O N V കുറുപ്പിന്റെ വരികള്‍ക്ക് ബോംബെ രവിയുടെ മനോഹര സംഗീതം. ദേവാസുരത്തിലെ ഭാനുമതി പോലെ മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രത്തെ ബേസ് ചെയ്ത ഈ മനോഹര ചിത്രം താങ്കള്‍ക്കു ഒന്ന് ശ്രമിച്ചു കൂടെ?

 63. @അംബിക
  ഇനീം ലിസ്റ്റിൽ രണ്ടെണ്ണം കൂടെയുണ്ട്, എന്തായാലും അത് കഴിയട്ടെ; പിന്നെ ഡി വി ഡി യും കണ്ടെത്തണമല്ലോ? :)‌

 64. @കുറ്റിക്കാട്ടില്‍ കരിമൂര്‍ഖന്‍

  അത്ര മോശം സിനിമ ആണോ താഴ്‌വാരം ? Classmates, മീശ മാധവന്‍ , അമ്മ അറിയാന്‍ ( എന്റെ അഭിപ്രായം ആണേ ) ഇതൊക്കെ വരാമെങ്കില്‍ എന്തുകൊണ്ട് താഴ്‌വാരം വന്നുകൂട. ലാല്‍ സലാമും .

  താഴ്‌വാരം ഇനി മറ്റേതെങ്കിലും പടം ആണെന്ന് തെറ്റിധരിചാണോ ഇനി താങ്കള്‍ ഇങ്ങനെ പറയുന്നത്. ഭരതന്റെ സംവിധാനം, എം ടി യുടെ തിരകഥ , വേണുവിന്റെ ക്യാമറ , Climax fight , മോഹന്‍ലാല്‍ , രാജു ആയി അഭിനയിച്ച ആള്‍, സുമലത, ശങ്കരാടി എന്നിവരുടെ കഥാപാത്രം ആവശ്യപെടുന്ന അഭിനയം ,കഥയോട് ജോയിക്കുന്ന location ഇതൊക്കെ ഈ പാടത്തിന്റെ highlight ആണ്.

 65. @ NTK

  youtube ഇല ഉണ്ട് മാഷെ പഞ്ചാഗ്നി. കഴിഞ്ഞാഴ്ചയും വെറുതെ ഇരുന്നപ്പോള്‍ വീണ്ടും കാണണം എന്ന് തോന്നി, കണ്ടു. 1986 ഇല ഈ സിനിമ പുറത്തു വരുമ്പോള്‍ എനിക്ക് പ്രണയിക്കാന്‍ പ്രായമായിട്ടില്ല, പക്ഷെ ഇന്നും റഷീദിന്റെ കണ്ണുകളിലെ പ്രണയം ഹൃദയ മിടിപ്പോടെ അല്ലാതെ കാണാന്‍ കഴിയില്ല!

 66. @Paul
  ലാല്‍ സലാമിന്റെ പേര് വന്നത് ഒരു തെറ്റിധാരണ മൂലമാണ് (രക്തസാക്ഷികള്‍ സിന്ടബടുമായി കണ്‍ഫ്യൂഷന്‍ വന്നു പോയി). താഴ്‌വാരം ഒരു overrated bharathan movie ആണ്. ഒരു ഉണങ്ങിയ പ്രതികാര കഥ. M T യുടെ സ്ക്രിപ്റ്റ് & ഭരതന്റെ സംവിധാനം ആയതു കൊണ്ടാണ് ഈ സത്യം ആരും പറയാത്തത്. ഭാരതെന്റെ തന്നെ കേളി, ചമയം എന്നിവ ഇതിലും എത്രയോ മികച്ചതാണ്. അമ്മ അറിയാന്‍ ഞാന്‍ കണ്ടിട്ടില്ല. ക്ലാസ്സ്‌ മേറ്റ്സ് മലയാളത്തിലെ ഏറ്റവും മികച്ച ക്യാമ്പസ്‌ മൂവീസില്‍ ഒന്ന് (സര്‍വകലാശാല ഒക്കെ വെറും ചവറു ആണ്). അത് പോലെ മീശമാധവന്‍ ഒരു clean entertainer അത് കൊണ്ട് അത് രണ്ടും OK ആണ്.

 67. @കുറ്റികാട്ടില്‍ കരിമൂര്‍ഖന്‍
  //ഇതില്‍ താഴ്വാരം, ലാല്‍ സലാം എന്നിവയ്ക്ക് ആദ്യ നൂറില്‍ വരാനുള്ള യോഗ്യത ഉണ്ടോ എന്ന് വരെ സംശയമാണ്//
  ലാല്‍ സലാമിന്റെ കാര്യത്തില്‍ താങ്കളുടെ സംശയത്തില്‍ കാര്യമില്ലാതില്ല. പക്ഷെ താഴ്വാരത്തിന്റെ കാര്യത്തില്‍ തുറന്നു പറയട്ടെ ആദ്യ അമ്പതില്‍ തന്നെ കണ്ണുംപൂട്ടി ഉള്പെടുതാം ആ പടത്തെ. താങ്കള്‍ ആ പടം കണ്ടിട്ട് തന്നെയാല്ലേ ഇങ്ങനെ ഒക്കെ പറയുന്നത്? ശരിക്കും പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ആ മുകളിലെ കമന്റ്‌. ദേവാസുരം പോലുള്ള ഒരു സിനിമയുടെ ക്ലാസ്സിക്‌ പദവിക്ക് വേണ്ടി ശക്തിയുക്തം വാദിക്കുന്ന താങ്കള്‍ക്ക് ഇതൊരു ക്ലാസ്സിക്‌ ആയി തോന്നിയില്ലേ? എന്ത് ചെയ്യാം ബഹുജനം പലവിധം എന്നല്ലേ, താങ്കളുടെ ഇഷ്ട്ടത്തെ മാനിക്കുന്നു. പക്ഷെ ഇതൊരു മികച്ച ചിത്രമാണ്. ഒന്നാം തരാം സംവിധാനം, തികഞ്ഞ സ്ക്രിപ്റ്റ്, മികച്ച ഒരു വിഷ്വല്‍ ട്രീറ്റ്‌. ആദ്യ അമ്പതില്‍ ഉറപ്പായും വരുന്ന ഒരു ചിത്രം.

 68. @ ഇനി ഈ ലിസ്‌റ്റിലുളള സിനിമകളെക്കുറിച്ചുള്ള തർക്കം നമുക്ക് ഒഴിവാക്കാം 🙂

 69. താഴ്വാരത്തിനു റിവ്യൂ എഴുതാന്‍ താല്പര്യമുണ്ട്… എഴുതിക്കോട്ടെ.. ?

 70. @ പോസ്റ്റ്മാൻ
  താഴ്‌വാരം ജിജോ എഴുതുന്നുണ്ടല്ലോ? മറ്റൊരു സിനിമ (ആരും തെരഞ്ഞെടുക്കാത്തത്) എഴുതാമോ?

 71. Editor

  താഴെ പറയുന്ന ചിത്രങ്ങളുടെ റിവ്യൂ എഴുതാന്‍ ആഗ്രഹിക്കുന്നു

  അമൃതം ഗമയ
  ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
  വരവേല്പ്
  അമരം
  ഉത്തരം

  വേറെ ആരും ഈ ചിത്രങ്ങള്‍ തിരഞ്ഞെടുതതായി കാണുനില്ല , അങ്ങനെ ആണെങ്കില്‍ ഞാന്‍ ഇതു എഴുതി തുടങ്ങട്ടെ ? എത്രയും പെട്ടന്ന് റിവ്യൂ തീര്‍ക്കാന്‍ ശ്രമികാം

 72. ഞാന്‍ ആദ്യം ‘അമരം’ റിവ്യൂ ചെയ്യാന്‍ ആഗ്രഹിക്കുന്നു.മറ്റു സുഹുര്തുകള്‍ റിവ്യൂ ചെയ്തില്ല്ലെങ്കില്‍ മുകളിലെ എന്റെ കമന്റില്‍ ഉള്ള മറ്റു ചിത്രങ്ങള്‍ ഈ റീവ്യൂനു ശേഷം ചെയ്യാന്‍ ശ്രമികുന്നതാണ്

  മറ്റു പലരും പറഞ്ഞത് പോലെ മൂവി രാഗയുടെ ഈ ഉദ്യമം ഒരു പാട് അഭിനന്ദനം അര്‍ഹിക്കുന്നു , പ്രേതെകിച്ചു എത്ര സുഷ്കമാണ് മലയാള സിനിമയുടെ വിശധാംഷങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ഉള്ളത് എന്ന നിലയില്‍ (ഫാന്‍സിന്റെ ഖോ ഖോ വിളികള്‍ മറക്ക്നില്ല, എന്നാലും കാമ്പുള്ള ചര്‍ച്ചകളും വിശധാംശങ്ങളും തുലോം കുറവ് തന്നെയാണ്) . കൂടാതെ റിവ്യൂ എഴുതുന്നതും അതിനു കമന്റ്സ് എഴുതി സമ്പന്നമാക്ക്ന്ന എല്ലാ സുഹുര്തുകല്കും എന്റെ അഭിവാദ്യങ്ങള്‍

 73. @Editor

  എഴുതി തയ്യാറാക്കിയ ആസ്വാദനം എങ്ങനെയാണ് മൂവീരാഗയില്‍ എത്തിക്കുക?

 74. I request someone to write a review on Rangam- a work by MT and Mohanlal-an excellent film unnoticed by many. Another good cinema product, ‘Oru Kochuswapnam’, was also a good experience.

 75. i think you can consider of allowing multiple reviews for one film, if the reviews are written in different angiles. Multiple reviews are always enjoyable for ne even the review shares almost same view. i say this based on the experience of reading the two wonderfull reviews for one film vanaprastham and multiple reviews in the padmarajan section. i an making this suggection as right of a viewer who simply sits and watch the play on the gallery.

 76. ലോറി ക്കും നിര്മാല്യത്തിനും റിവ്യൂ എഴുതിക്കോട്ടെ.. ?

 77. ശരി, പോസ്റ്റ്മാൻ. ആദ്യം ഒരു ചിത്രത്തിന്റെ റിവ്യൂ എഴുതി അയച്ചതിനു ശേഷം അടുത്തത് ശ്രമിക്കൂ…

 78. ‘അമര’ത്തിന്റെ റീ ലുക്ക്‌ എഴുതി അയച്ച സ്ഥിതിക്ക് ഞാന്‍ ‘വരവേല്‍പ്പ്’ എഴുതി തുടങ്ങട്ടയോ ?

 79. @ എഡിറ്റര്‍ ,
  ഭരതത്തിന്റെ ആസ്വാദനം എഴുതിയാല്‍ കൊള്ളാമെന്നുണ്ട്.

 80. സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നാ ചിത്രത്തിന് എനിക്ക് ആസ്വാദനം എഴുതിയാല്‍ കൊള്ളാമെന്നുണ്ട്…അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു

 81. അവലോകനവും ആസ്വാദനവും രണ്ടല്ലേ? രണ്ടും വ്യത്യസ്ത തലങ്ങളില്‍ അല്ലെ അവതരിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യേണ്ടത്?

 82. “ഇരുട്ടിന്റെ ആത്മാവ്” എന്ന ചിത്രത്തിന് ആസ്വാദനം എഴുതട്ടെ ഇനി?

 83. @ എഡിറ്റര്‍ ,
  ആരും ഇത് വരെ കൈ വെച്ചിട്ടില്ലാത്ത യോദ്ധായക് ഒരു ആസ്വാദനം എഴുതിയാല്‍ കൊള്ളാം എന്നുണ്ട്. കമന്റ്സ് ഒന്നും ഇത് വരെ ഇട്ടിട്ടിലെങ്കിലും മൂവി രാഗയുടെ ഒരു സ്ഥിരം ആസ്വാദകന്‍ ആണ് ഞാന്‍ 🙂

 84. @Editor

  അടുത്തത് ‘അമൃതം ഗമയ’ എഴുതിക്കോട്ടെ ?

Leave a Reply

Your email address will not be published. Required fields are marked *


+ 1 = 4