2011: ബ്ലെസി, ഇന്ത്യന്‍ റുപ്പി, ദിലീപ്, ശ്വേത മേനോൻ

Swetha Menon, Dileep

Swetha Menon, Dileep

2011-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രം. എന്നാൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് പ്രണയം ഒരുക്കിയ ബ്ലെസിക്കാണ്. ദിലീപാണ് മികച്ച നടൻ (വെള്ളരിപ്രാവിന്റെ ചങ്ങാതി), ശ്വേത നടിയും (സോൾട്ട് ആൻഡ് പെപ്പർ). ആഷിക് അബു ഒരുക്കിയ സോള്‍ട്ട് ആന്റ് പെപ്പര്‍ ആണ് കലാമൂല്യമുള്ള മികച്ച ജനപ്രിയചിത്രം. പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപനാണ് മികച്ച രണ്ടാമത്തെ ചിത്രം. ആദിമധ്യാന്തം സംവിധാനം ചെയ്ത ഷെറിയാണ് മികച്ച നവാഗതസംവിധായകൻ.

ഫഹദ് ഫാസില്‍ ( ചാപ്പാക്കുരിശ്) ആണ് മികച്ച രണ്ടാമത്തെ നടൻ, നിലമ്പൂര്‍ ആയിഷ (ഊമക്കുയില്‍ പാടുന്നു) മികച്ച രണ്ടാമത്തെ നടി. ജഗതി ശ്രീകുമാറിനാണ് മികച്ച ഹാസ്യനടനുള്ള അവാർഡ്. മറ്റ് അവാർഡുകൾ:

മികച്ച കഥാകൃത്ത്: എം.മോഹനന്‍ (മാണിക്യക്കല്ല്)
എഡിറ്റിങ്ങ്: വിനോദ് സുകുമാരന്‍ (ഇവന്‍ മേഘരൂപന്‍)
മികച്ച ഛായാഗ്രാഹകന്‍: എം.ജെ.രാധാകൃഷ്ണന്‍ (ആകാശത്തിന്റെ നിറം)
മികച്ച തിരക്കഥ: സഞ്ജയ് ബോബി (ട്രാഫിക്)
മികച്ച ബാലതാരം: മാളവിക
മികച്ച സംഗീതസംവിധായകന്‍: ശരത് (ഇവന്‍ മേഘരൂപന്‍)
മികച്ച ഗായകന്‍: സുദീപ്
മികച്ച ഗായിക: ശ്രേയ ഘോഷാല്‍ (രതിനിര്‍വേദം)
മികച്ച ലേഖനം: നീലന്‍
മികച്ച സിനിമാഗ്രന്ഥം: ജി.പി.രാമചന്ദ്രന്‍
മികച്ച ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: സി.എസ്.വെങ്കിടേശ്വരന്‍

കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് രണ്ടു തവണ സ്പെഷൽ ജ്യൂറി അവാർഡ് ലഭിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ദിലീപിന് മികച്ച നടനുള്ള സംസ്‌ഥാന അവാർഡ് ലഭിക്കുന്നത്. ശ്വേത മേനോന് 2009-ൽ പാലേരിമാണിക്യത്തിലെ അഭിനയത്തിന് സംസ്‌ഥാന അവാർഡ് ലഭിച്ചിരുന്നു. ബ്ലെസിക്കും ഇതു രണ്ടാം തവണയാണ് മികച്ച സംവിധായകനുള്ള സംസ്‌ഥാന അവാർഡ് ലഭിക്കുന്നത്. 2005-ൽ തന്മാത്ര ഒരുക്കിയതിനായിരുന്നു ആദ്യ അവാർഡ്.

തമിഴ് നടനും സംവിധായകനുമായ കെ ഭാഗ്യരാജായിരുന്നു ജൂറി അധ്യക്ഷൻ.

44 thoughts on “2011: ബ്ലെസി, ഇന്ത്യന്‍ റുപ്പി, ദിലീപ്, ശ്വേത മേനോൻ”

 1. മികച്ച കഥാകൃത്ത് : എം.മോഹനന്‍ (മാണിക്യക്കല്ല്)

  അത് ഒരു ഒന്നൊന്നര അവാര്‍ഡ്‌ ആയിപ്പോയി…..

 2. ദിലീപാണ് മികച്ച നടൻ (വെള്ളരിപ്രാവിന്റെ ചങ്ങാതി), Ithinu okke ippo enna parayanaaa !!!

 3. പ്രണയത്തിലെ മോഹന്‍ലാലിനേക്കാള്‍ മികച്ചതയിരുന്നുവോ ദിലീപിന്റെ അഭിനയം? ഗണേശന്‍ മുതലാളി കളിച്ചതായിരിക്കും

 4. etavum nalla nadan pranayathile mohanlal nu kittum ennu vicharichath veruthayayi

 5. @ രാജുമോന്‍
  അതെ അതെ..ബാക്കിയെല്ലാം നന്നായിരുന്നു. കെ. ജയചന്ദ്രന് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചു ( പാട്ടില്‍ ഈ പാട്ടില്‍…, പ്രേമിക്കുമ്പോള്‍…) പിന്നെ ഫഹദിന് അവാര്‍ഡ് കിട്ടിയപ്പോള്‍ വലിയ സന്തോഷം. 🙂 ചാപാകുരിശ് കൂടാതെ അകം എന്ന പടത്തിനും കൂടിയാണ് അവാര്‍ഡ്.

 6. once jayaram also won this, by beating mammootty in bhuthakannadi.if performances in dani, bhuthakannadi,and in amaram have not won this award its only a joke.

 7. അനുപം ഖേര്‍ ആയിരുന്നില്ലേ മോഹന്‍ ലാലിനെക്കാളും കിടുവായി നടിച്ചത് പ്രണയത്തില്‍?

 8. OH GOD!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
  GREATEST DECISION EVER MADE IN THE HISTORY……..
  DEDICATED THIS EVENT TO MR. baghyaraj—— TO MAKE KERALA GOVT. AWARDS AS A JOKE !!!
  DEAR DILEEP —- ENJOY THESE MOMENTS, i read in one on-line daily that you get shocked—-SIR MORE THAN YOU WE ALSO.
  GOOK LUCK TO MALAYALAM CINEMA……….

 9. ദിലീപ് എന്ന നടന്‍ വളരെ കാലമായി മലയാള സിനിമയില്‍ തന്റെ സനിദ്യം ഉറപ്പിച്ചിട്ടു. പല വര്‍ഷങ്ങളിലും അവാര്‍ഡിന് അര്‍ഹാനയിരുന്നിട്ടും കിട്ടാതെ ഇരുന്ന നടനായിരുന്നു അദേഹം. ഇപ്പോള്‍ ഇതാ ചുമ്മാ ഒരു സ്റ്റേറ്റ് അവാര്‍ഡ്‌ കൊടുത്തിരിക്കുന്നു. എന്താണ് അവാര്‍ഡിന്റെ ഒക്കെ മാനദണ്ഡം എന്ന് ഈ ജുരിയങ്ങള്‍ ഒന്ന് മനസ്സിലാക്കി തരുമോ? വെള്ളരി പരവിന്റെ ചങ്ങാതി നല്ല ഒരു സിനിമാതന്നെയാണ്. പക്ഷെ അവാര്ടിനോക്കെ യുള്ള ഒരു അഭിനയം അതില്‍ ഉണ്ടോ? ദിലീപിന്റെ അവസാന സീനുകളിലെ make അപ്പ്‌ കണ്ടാല്‍ മതി, സാദാരണ ഗതിയില്‍ അവാര്‍ഡ്‌ കമ്മിറ്റിയുടെ അടുത്തേക്ക് അടുപ്പികാറില്ല. ദിലീപ് തന്നെ അവാര്‍ഡിനെ പറ്റി പ്രതികരിച്ചത് ” ഒരു ഇടി വെട്ടു പോലെ എന്നാണ്” ദിലീപ് എന്ന നടന് അവാര്‍ഡ്‌ കൊടുക്കേണ്ട എന്നാ അഭിപ്രായം ആര്‍ക്കും ഇല്ല, പക്ഷെ ഇതൊക്കെ അര്‍ഹിക്കുന്ന സമയത്ത് കൊടുക്കണം, തോന്നിയ പോലെ അവാര്‍ഡ്‌ കൊടുക്കണം എന്നുള്ളവര്‍ കാശും , ഫലകവും എല്ലാം വീട്ടില്‍ നിന്ന് കൊണ്ടുവരണം, അല്ലാതെ പൊതു ജനത്തിന്റെ കാശു കൊണ്ട് അന്തവും കുന്തവും ഇല്ലാതെ അവാര്‍ഡ്‌ പ്രക്യപിക്കുകയല്ല വേണ്ടത്. സാള്‍ട്ട് ആന്‍ഡ്‌ പേപ്പറിലെ ലാലും, വെള്ളരി പ്രവിലെ തന്നെ മനോജ്‌ ക ജയനും, ദിലീപിനെക്കാള്‍ നന്നായിട്ടുണ്ട്, സൂപ്പര്‍ നായകന്മ്മര്‍ക്ക് മാത്രെമേ അവര്‍ കൊടുക്ക്‌ എന്നുണ്ടോ? ഗണേശന്‍ മുതലാളി വീട്ടിലും കുടുംബത്തിലും വാശി പിടിക്കുനത് പോലെ യാണ്, അധി കര സ്ഥാനത് ഇരുന്നും ചെയ്യുന്നത്. അവാര്‍ഡൊക്കെ കൊടുക്കുകയനെകില്‍ അതൊക്കെ മര്യാദക്ക് ചെയ്യുക, ഇല്ലങ്കില്‍ ഇതൊക്കെ നിര്‍ത്തികൂടെ? കേരളത്തില്‍ കുറെ “അന്യന്‍ ” മ്മാരുടെ ആവശ്യം ഉണ്ടെന്നു തോനുന്നു. .

 10. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. അവസാനം ദിലീപ് നു കിട്ടിയ അവാര്‍ഡ്‌ വെള്ളരിപ്രാവ്‌ പോലെ ഒരു average സിനിമയ്ക്ക്. ചാന്തു പൊട്ടു ഇതിലുമോകെ എത്രയോ ഭേദമായിരുന്നു. എന്റെ അഭിപ്രായത്തില്‍ ഇതയാളുടെ പൊളിറ്റിക്കല്‍ connections കൊണ്ട് മാത്രം ഒപ്പിചെടുതതാണ്.

 11. ആരെന്തു പറഞ്ഞാലും, ദിലീപിന് അവാര്‍ഡ്‌ കിട്ടിയത് തെരഞ്ഞെടുപ്പു സമയത്ത് ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിന് പോയ ഏക സൂപ്പര്‍സ്റ്റാര്‍ എന്നാ നിലയിലോ, ദിലീപിന്റെ അടുത്തിറങ്ങുന്ന ചിത്രത്തില്‍ (മിസ്ടര്‍ മരുമകന്‍),) ജൂറി ചെയര്‍മാന്‍ ഭാഗ്യരാജിന് ആദ്യമായി മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം കൊടുത്ത് എന്നാ പേരിലോ അല്ല. വെള്ളരിപ്പ്രാവിന്റെ ചങ്ങാതി എന്നാ ചിത്രത്തില്‍ അസ്സലായി പഴയ നസീറിനെ പുന സ്രിഷ്ടിച്ചതിനാണ്. ഇനി എന്റെ പോന്നു പുണ്യാളാ ദിലീപിന് ഒരു പദ്മശ്രീ -അതാണ്‌ ഞാന്‍ സ്വപ്നം കാണുന്ന കിനാശ്ശേരി!

 12. വേറെ ആരൊക്കെ ഉണ്ടെങ്കിലും എല്ലാ വര്‍ഷവും മികച്ച ക്യാമറമാനുള്ള അവാര്‍ഡ്‌ എം ജെ രാധാകൃഷ്ണന് തന്നെ. വാങ്ങി വാങ്ങി അദ്ധേഹവും മടുത്തു കാണും. ഇവര്‍ക്ക് പുതിയ ആളുകളെ അംഗീകരിക്കാന്‍ അറിയില്ല. ട്രാഫിക്‌, സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ , ബ്യുട്ടിഫുള്‍ ,ചാപ്പ കുരിശ്, തുടങ്ങിയ ചിത്രങ്ങള്‍ക്ക് ജനപ്രീതി ലഭിക്കാന്‍ അതിലെ ക്യാമറ കൈകാര്യം ചെയ്ത ഷൈജു ഖാലിദ്‌ , സമീര്‍ താഹിര്‍ , ജോമോന്‍ ടി ജോണ്‍ എന്നിവര്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇതൊക്കെ എത്ര കാലം ഇവര്‍ കണ്ടില്ലെന്നു നടിക്കും???

 13. വെള്ളരിപ്രാവിലെ അഭിനയത്തിന് ദിലീപ്.. മാണിക്ക്യകല്ലിന്റെ കഥക്ക് മോഹനന്‍..??? ദൈവമേ……!!!!!!!!!!

 14. മലയാളം സിനിമയുടെ അവാര്‍ഡ്‌ പ്രഖ്യാപനം എന്നും ഒരു കോമടിയാണ്. ഇഷ്ടപ്പെട്ട 100 സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ആ കോമടി കടന്നു വരാതിരിക്കാനാണ് വായനക്കാര്‍ക്ക്‌ കൂടി വോട്ടിംഗ് സിസ്റ്റം ഏര്‍പ്പെടുത്തി കൊണ്ടുള്ള ഒരു ലിസ്റ്റ് ഉണ്ടാക്കണമെന്ന് ഞാനുള്‍പെടെയുള്ളവര്‍ ശക്തമായി വാദിച്ചത്.

  ഒരു കാര്യം നാം മനസിലാക്കണം. അവാര്‍ഡ്‌ ജൂറിയില്‍ പെട്ടവര്‍ ജന്മനാ വലിയ കോമടിക്കാരോന്നുമല്ല. സീരിയസ് ആയി ചെയ്യുമോള്‍ മിക്കവാറും സമയങ്ങളില്‍ അത് അങ്ങനെ സംഭവിച്ചു പോകുന്നതാണ്. ദിലീപിന് അവാര്‍ഡ്‌ കൊടുക്കണമായിരുന്നെങ്കില്‍ അല്‍പ സ്വല്പം കോപ്രായം ഉണ്ടെങ്കില്‍ കൂടി ചാന്തു പൊട്ടു എന്ന സിനിമയ്ക്കയിരുന്നു കൊടുക്കേണ്ടിയിരുന്നത്. വെള്ളരിപ്രാവില്‍ എന്ത് ഒലക്കേടെ മൂടാണ് ദിലീപ് ചെയ്തത്??? അവാര്‍ഡ്‌ കിട്ടാന്‍ അര്‍ഹതയുള്ളവര്‍ വേറെ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് ഇത് പറഞ്ഞത്.(ഏതായാലും മോഹന്‍ലാലിനു കൊടുക്കാഞ്ഞത്‌ വളരെ നന്നായി. അങ്ങനെയെങ്കില്‍ ഗണേശ ഭഗവാന് കിട്ടേണ്ട തെറിയുടെ എണ്ണം വല്ലാതെ കൂടിയേനെ)

  ഈ സുദീപിന് അവാര്‍ഡ്‌ കൊടുത്തത് എന്തിനാണെന്ന് മനസ്സിലായില്ല. പത്താം ക്ലാസ്സിലെ പിള്ളേരുടെ പാട്ടിന്‍റെ ലെവല്‍ മാത്രമേ അയാള്‍ക്കുള്ളൂ. അയാള്‍ നല്ലയൊരു ഗായകനേയല്ല. മാണിക്യക്കല്ല് മികച്ച കഥയോ???? ഭാഗ്യ രാജിന് ഒരു പക്ഷെ എണ്പതുകളുടെ നോസ്ടാല്‍ജിയ വല്ലോം തോന്നിക്കാനും. ശ്രേയ ഘോഷാല്‍ മികച്ച ഗായികയാണ്. തര്‍ക്കമില്ല. പക്ഷെ രതി നിര്‍വേദത്തില്‍ ശ്രേയ പാടിയ ‘കണ്ണോരം’ എന്ന ഗാനം, രണ്ടാം തവണ സംഗീതം എന്ന സാധനം എന്താണെന്നു അറിയാവുന്നവന്‍ കേള്‍ക്കില്ല. അതിനെക്കായും എത്രയോ നല്ല പാട്ടുകള്‍ ഉണ്ടായിരുന്നു ആ കൊച്ചിന് അവാര്‍ഡ്‌ കൊടുക്കാന്‍!!( ചിലപ്പോ ലവന്മാര്‍ പാട്ട് ശരിക്ക് കേട്ട് കാണില്ല. ആ പാട്ടിലെ സീന്‍ കണ്ടോണ്ടു ഇരുന്നു കാണും)
  ശ്വേത മികച്ച നടി-സാള്‍ട്ട് & പെപ്പെര്‍??? റബ്ബിഷ് ……അല്ലാതെന്തു പറയാന്‍.രതി നിര്‍ വേദം കണ്ടു കൊതിപിടിച്ചിട്ടും, അതിനു കൊടുക്കാന്‍ കഴിയുകേലാത്തത് കൊണ്ട് ഈ പടത്തിന് കൊടുത്തേക്കാം എന്ന് യെവന്മാര്‍ക്ക് തോന്നിക്കാനും. വീട്ടില്‍ ചെന്നാല്‍ ഭാര്യ വഴക്ക് പറഞ്ഞാലോ എന്ന് പേടിച്ചു പോയി കാണും. പാവങ്ങള്‍.
  മികച്ച ഛായാഗ്രാഹകന്‍: എം.ജെ.രാധാകൃഷ്ണന്‍ (ആകാശത്തിന്റെ നിറം————-ഒരു സംശയം ഇത് റിലീസായോ? അവാര്‍ഡ്‌ ഒക്കെ കിട്ടിയിട്ട് റിലീസ് ചെയ്യാന്‍ ഇരുന്നതായിരിക്കാം …..ഓക്കേ ഓക്കേ.., നടക്കട്ടെ..ഗുഡ് ലക്ക് dr ബിജു.

  (ജഗതി ക്ക് അവാര്‍ഡ്‌ കൊടുത്തതോടെ എല്ലാം പറഞ്ഞു കോമ്പ്ലിമെന്റ്സ് ആക്കിയിരിക്കുന്നു. ആശുപത്രിയില്‍ ആയതു അങ്ങേരുടെ ഭാഗ്യം. അല്ലായിരുന്നേല്‍ ആ അവാര്‍ഡ്‌ ഇപ്പോള്‍ വെഞ്ഞാരംമൂട്ടിലെ വീട്ടില്‍ ഇരുന്നേനെ)

 15. ദിലീപിന് അര്‍ഹിച്ചപ്പോള്‍ കിട്ടാതിരുന്ന അവാര്‍ഡ്‌ , ഇപ്പോള്‍ കിട്ടിയത് ഒരു പ്രായശ്ചിത്തം ആയി കരുതാം. പിന്നെ മോഹന്‍ലാല്‍ മാത്രമേ ഇവിടെ നടന്‍ ആയിട്ടുള്ളോ , ഇന്ത്യന്‍ റുപീയിലെ തിലകനും, ഉപ്പ്പും കുരുമുളകിലെ ലാലും, ബിയൂടിഫുള്ളിലെ ജയസുര്യയും മോഹന്‍ലാലിന്‍റെ ഗസ്റ്റ് റോളിനെക്കാളും മികച്ചതായിരുന്നു.

 16. 2011 ലെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യപിക്കപ്പെട്ടതിനെ തുടര്‍ന്ന് ഫേസ് ബുക്കില്‍ നടന്നു കൊണ്ടിരിക്കുന്ന തെറി വിളികള്‍ കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ചിരി വരുന്നു. അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്ക നിങ്ങളാദ്യമായിട്ടാണോ അവാര്‍ഡ്‌ പ്രഖ്യാപനം കേള്‍ക്കുന്നത്. റിലീസ് ചെയ്യാത്ത ചിത്രത്തിന് കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ്‌ കൊടുത്ത നാടാണിത്!

  അവാര്‍ഡുകള്‍ക്ക്, ജനപ്രിയത ഒരിക്കലും ഒരു മാനദണ്ടമല്ല എന്നോര്‍ക്കുക. ലോകത്തുള്ള മിക്കവാറും മികച്ച ചലച്ചിത്ര അവാര്‍ഡുകളുടെയും സ്ഥിതി ഇതുതന്നെയാണ്. ഇവിടെ തെറിവിളിക്കുന്നവരുടെ പ്രധാന പരാതി മോഹന്‍ ലാലിന് അവാര്‍ഡ്‌ ലഭിച്ചില്ല എന്നാണു. ഈ കാണിയുടെ അഭിപ്രായം മോഹന്‍ലാലിനു അവാര്‍ഡ്‌ ലഭിക്കാതിരുന്നത് നന്നായി എന്നാണു. കഥാ പാത്രങ്ങളുടെ ദൈന്യതക്ക് അവാര്‍ഡ് കൊടുക്കുന്ന ഒരു ശീലം പൊതുവേ ഉണ്ട്. അതെന്തായാലും ഇത്തവണ ഇല്ലല്ലോ.

  എന്റെ അഭിപ്രായത്തില്‍ (ഞാന്‍ കണ്ട ചിത്രങ്ങളില്‍ വെച്ച് ) കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡിനര്‍ഹന്‍ ഉരുമിയിലെ ഉജ്ജ്വല പ്രകടനത്തിന് ജഗതിയാണ് . എന്റെ അഭിപ്രായത്തില്‍ തഴയപ്പെട്ട ഒരുചിത്രം മേല്‍വിലാസം ആണ് . പ്രത്യേകിച്ചും ആ ചിത്രം കൈകാര്യം ചെയ്ത വിഷയം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായതുകൊണ്ടും അതിനു കുറച്ചുകൂടെ പരിഗണന കിട്ടണമായിരുന്നു.

  ട്രാഫിക് , സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ , ചാപ്പ കുരിശു , പ്രണയം എന്നീ ചിത്രങ്ങളെല്ലാം അര്‍ഹിക്കുന്ന പരിഗണന നേടി എന്ന് തന്നെ പറയാം .

 17. അത് എന്താന്ന് വച്ചാല്‍ ലാലിന് അവാര്‍ഡ്‌ കൊടുത്താല്‍ pc ജോര്‍ജ് ഉടക്കാക്കും. ഇതിപ്പോ ദിലീപ് ആവുമ്പോള്‍ ആ പ്രശ്നം ഇല്ലല്ലോ !!! എന്നാലും എന്റെ ഗണേശാ ലാലിന്‍റെ പ്രണയത്തിലെ അഭിനയതിനെക്കാള്‍ മെച്ചമാണ് ദിലീപിന്റെ വെള്ളരിപ്രാവെന്നു കേള്‍കുമ്പോള്‍ സഹിക്കാനാകുന്നില്ല. വെറുതെ അല്ല മന്ത്രി ആയത് …. കലികാലം

 18. Among the movies selected for awards, I have watched Indian Rupees, Salt & Pepper, Pranayam, and Traffic, and listened to Shreya Ghoshal’s songs. Indian Rupees is just good for the best film for its theme and message. Probably, Indian Rupees is lucky to have less quality competitors. Traffic screenplay is not up to an award mark, but, probably, the jury does not want another award to go to Indian Rupees or Pranayam. Shreya Ghosal’s both songs are outstanding and well deserve the award.

  Sweta Menon was excellent and Dileep deserve one if not for Vellaripravu.

  Congratulations winners and well done losers.

 19. അവാര്‍ഡ്യിലെ ഏറ്റവും കിടിലം മാണിക്യകല്ലിനു മികച്ച കഥ 😛 എന്ത് കഥയാണ് അതില്‍ ഉള്ളത്. എണ്ണമറ്റ എത്രയോ വേറെ ചിത്രങ്ങള്‍ കിടക്കുന്നു. വെള്ളരിപ്രവിന്റെ ചങ്ങാതി നല്ല ഒരു ചിത്രം തന്നെയായിരുന്നു. പക്ഷെ ദിലീപ്‌ മികച്ച നടനാകാന്‍ മാത്രം ഉള്ള നടനം ഒന്നും അതില്‍ കാണിച്ചിട്ടില്ല. പ്രതേകിച്ചും 2011 യില്‍ വേറെ മികച്ച പ്രകടനങ്ങളെ വച്ച് നോക്കുമ്പോള്‍.

  മോഹന്‍ലാല്‍ നു അവാര്‍ഡ്‌ കൊടുകതതുകൊണ്ട് വളരെ ചര്‍ച്ച നടകുനുണ്ട്. ഒരു മോഹന്‍ലാല്‍ admire ആണെങ്കിലും പ്രണയത്തിലെ അഭിനയം അത്ര മികച്ചത് എന്ന് തോനിയില്ല. അനുപംഖേര്‍നെ അതിലും ഇഷ്ടപ്പെട്ടു. പ്രണയം മികച്ച പടമനെനും ബ്ലെസി അതുവളരെ നന്നായി ക്രാഫ്റ്റ്‌ ചെയ്തെന്നും തോന്നില്ല. എനിട്ടും ബ്ലെസി മികച്ച സംവിടയകന്‍. എവിടെ കേള്‍ക്കാതെ പോയ ചില പടങ്ങള്‍ ഉണ്ട്. മേല്‍വിലാസവും ബൌടിഫുള്‍യും. ജൂറികു ഇവ അയച്ചില്ലയിരുന്നോ.

 20. പത്തനാപുരം കാരോട് എനിക്കൊന്നേ പറയാനുള്ളൂ . നിങ്ങള്‍ക്ക് ഇങ്ങനെ തന്നെ വരണം . അവാര്‍ഡ് നിര്‍ണ്ണയത്തില്‍ സാമുദായിക സംവരണം പാലിച്ചിട്ടുണ്ടോ എന്ന് കൂടിയേ ഇനി അറിയാനുള്ളൂ .
  @jals
  \\ആരെന്തു പറഞ്ഞാലും, ദിലീപിന് അവാര്‍ഡ്‌ കിട്ടിയത് തെരഞ്ഞെടുപ്പു സമയത്ത് ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിന് പോയ ഏക സൂപ്പര്‍സ്റ്റാര്‍ എന്നാ നിലയിലോ, ദിലീപിന്റെ അടുത്തിറങ്ങുന്ന ചിത്രത്തില്‍ (മിസ്ടര്‍ മരുമകന്‍),) ജൂറി ചെയര്‍മാന്‍ ഭാഗ്യരാജിന് ആദ്യമായി മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം കൊടുത്ത് എന്നാ പേരിലോ അല്ല.//
  ഛെ ഛെ, ശാന്തം, പാപം!! അങ്ങനെ ഒക്കെ ചിന്തിക്കുന്നവന്റെ ശിരസ് പിളര്‍ന്നു അന്തരിക്കത്തെ ഉള്ളു.

 21. മികച്ച “നിര്‍മാണ ത്തിലിരിക്കുന്ന ചിത്രം” : “മിസ്റ്റര്‍ മരുമകന്‍ “……………………

  ……ഉണ്ടോ….? ങേ…. ങാ …..ചിലപ്പോ എനിക്ക് തോന്നിയതാവും…….

 22. പണ്ട് എന്തോ അവാര്‍ഡ്‌ ഇഷ്യൂ ഉണ്ടായപ്പോള്‍ ഈ ശ്വേത മേനോന്‍ എന്തോ പറഞ്ഞിരുന്നാലോ??? ആരോ ആരുടെ ഒക്കെ പുറം ചൊറിഞ്ഞാല്‍ അവാര്‍ഡ്‌ കിട്ടും എന്നൊക്കെ.

 23. മികച്ച പ്രച്ഛന്ന വേഷതിനുള്ള അവാര്‍ഡ് കൂടി ഉള്‍പ്പെടുതുകയാനെങ്കില്‍ എല്ലാ വര്‍ഷവും അത് ദിലീപിനുള്ളതായിരിക്കും. ഈ വര്‍ഷത്തെ മികച്ച പ്രച്ഛന്ന വേഷം —ദിലീപ് ഇന്‍ മായാമോഹിനി.

 24. മികച്ച ഗാന രചയിതാവിനെ വിട്ടു പോയില്ലേ? ശ്രീകുമാരന്‍ തമ്പി ആണോ ഇത്തവണ? ആണെങ്കില്‍ സന്തോഷം. അങ്ങിനെയെങ്കിലും ഇത്രയും കാലങ്ങളായി ചെയ്ത അവഗണനയ്ക്ക് പ്രായശ്ചിത്തം ചെയ്തെ പറ്റൂ.

 25. ഹാ ഹാ ശരിക്കും കൊമെഡി തന്നെ പണ്ട് മധുചന്ദ്രലേഖയിലെ പരാക്രമത്തിനു ഉര്‍വശിക്ക് അവാര്‍ഡ് കിട്ടിയപ്പോളാണ് ഇതുപോലെ ഇതിനു മുന്‍പ് ഞെട്ടിയത്. chandupottu ലെ അഭിനയത്തിന് ദിലീപ് കുറച്ചുകൂടി അംഗീകാരം അര്‍ഹിച്ചിരുന്നു. ഇത് ശരിക്കും മലയാളം സിനിമ കാണുന്നവരെ കളിയാക്കുന്ന പോലെ ആയിപോയി

 26. ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലായി. വലിയ തിരക്കും ബഹളവും ഇല്ലാതെ അവാര്‍ഡ്‌ വേടിക്കണമെങ്കില്‍ വല്ല പുസ്തകവും എഴുതണം. ആരും കാര്യമായൊന്നും വായിക്കാത്ത കാരണം മെക്കിട്ടു കേറാന്‍ വരില്ല.

 27. Ano എന്നത് Anjo എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ

 28. ഈ വര്‍ഷം അവാര്‍ഡ്‌ കിട്ടാത്തവര്‍ വിഷമിക്കണ്ടാ കേട്ടോ. നിങ്ങളോടുള്ള പ്രായശ്ചിത്തമായി പടങ്ങളൊന്നുമില്ലെങ്കില്‍ പോലും വരുന്ന ഏതെങ്കിലും ഒരു വര്‍ഷത്തില്‍ അവാര്‍ഡ്‌ കിട്ടും. അങ്ങനെ ഇനി വരാനിരിക്കുന്ന അവാര്‍ഡുകള്‍ കേരള സംസ്ഥാന സിനിമാ പ്രായശ്ചിത്ത അവാര്‍ഡുകള്‍ എന്ന പേരിലാക്കാനും സാധ്യതയില്ലാതില്ല

 29. സംസ്ഥാന ചലച്ചിത്ര അവാർഡ് മേക്കപ്പ്മാൻ: സുദേവൻ (വെള്ളരിപ്രാവിന്റെ ചങ്ങാതി)

  ” മലയാളസിനിമയിലെ ഏതു കൊമ്പത്തെ ചമയക്കാരനാണെങ്കിലും രണ്ടു കാര്യത്തിൽ അമച്വറിസം കാണിച്ചിരിക്കും; താടിയും വിഗും. വെയ്‌പാണെന്നു തോന്നാത്ത താടിയും മുടിയും വയ്‌ക്കാൻ ഇവർക്ക് കൂട്ടത്തോടെ ട്യൂഷനെടുക്കേണ്ടിയിരിക്കുന്നു എന്നതിന്റെ അവസാനത്തെ തെളിവാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. വയസായ ഷാജഹാന്റെ താടിയും മുടിയും ഒരു തമാശയായി എഴുന്നു നിൽക്കുന്നുണ്ട് .”

  http://movieraga.indulekha.com/2011/12/26/review-vellaripravinte-changathi/

  Enthayalum ezuthi ezhuthi ayaalkk State Award vangi koduthallo !

 30. ഈ ദീപക്‌ ദേവിന്‌ അവാർഡ്‌ കിട്ടിയതിനെ പറ്റി ആർക്കുമൊന്നും പറയാനില്ലെ?ഉറുമിക്കള്ളൻ…..

 31. (ഈ സുദീപിന് അവാര്‍ഡ്‌ കൊടുത്തത് എന്തിനാണെന്ന് മനസ്സിലായില്ല. പത്താം ക്ലാസ്സിലെ പിള്ളേരുടെ പാട്ടിന്‍റെ ലെവല്‍ മാത്രമേ അയാള്‍ക്കുള്ളൂ. അയാള്‍ നല്ലയൊരു ഗായകനേയല്ല.)

  Mr. Mathukuttyodu..Oruvakkku…

  Sudeep Kumarinte Patukal 10classinte level mathrame ullu ennu paranjaddu” shariyalla! vimarshikkam! athuinu oru parudhi undu! Sudeepkumar Nalle oru pattukaran thanne yanu. ellapatukalum Shrukku kelku. ennittu vimarshikku. aaranu yedartha Gyakhan? pls explain

 32. Anyway I am really happy for Dileep’s Award.He was deserved it couple of times(Not this time 🙂 ).For Chandhpottu and Kunjikkoonan.That time some others got the award who did not make better performance than Dileep.Now same way some others was deserved but they did not get:)…

 33. ശ്രികുമാരന്‍ തമ്പി യുടെ പല ഗാനങ്ങളും വയലാറിന്റെതാണ് എന്നാണ് അധികം പേരും ധരിച്ചു വച്ചിരിക്കുന്നത്. ഇത് ഒരു ഇന്റര്‍വ്യൂ വില്‍ ശ്രികുമാരന്‍ തമ്പി തന്നെ പറഞ്ഞതാണ്‌. ഉദാഹരണമായി അദ്ദേഹം പറഞ്ഞ ഗാനം ” ഹൃദയ സരസ്സിലെ പ്രണയ പുഷ്പമേ” ആയിരുന്നു….

 34. Pathram thurannal ellam njettipikunaa varthakalanalo daivame!

  SHavarama kazhichu Yuvavu Marichu

  Pithavu makale peedipichu internetil precharipichu..

  Dileepinu state award….

 35. Dileep realy deserve this award. after Kamal Hassan Dileep is the only actor in indian cinima who acted in such different roles like kunjikoonan mayamohini chanthupottu.But everybody blame that he uses mimicry in his acting especially in case of chanthupottu. But he acted brilliantly in that movie but the juri treated it as a mimicry. But this time they admir his acting ability.

 36. @Mathew Cyriac
  ചാന്തു പൊട്ടിന്റെ കാര്യം പറഞ്ഞത് ശരി തന്നെ. പക്ഷെ ഇവിടെ അദ്ദേഹത്തിന് അവാര്‍ഡ്‌ കിട്ടിയത് വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നാ ചിത്രത്തിനാണ്. ആ സിനിമ താങ്കള്‍ കണ്ടിട്ടുണ്ടോ? അതില്‍ അവാര്‍ഡിന് അര്‍ഹാമാം വിധം അദ്ദേഹം നടിചിട്ടുണ്ടോ എന്നതാണ് വിഷയം.

 37. വെള്ളരിപ്രാവിന്റെ ചെങ്ങാതി എനിക്ക് ഇഷ്ടപ്പെട്ട സിനിമ ആണ് പക്ഷെ അതില്‍ ദിലീപ്‌ അഭിനയിച്ചതിനെക്കാള്‍ പല മടങ്ങ്‌ നന്നായി മനോജ്‌ കെ ജയന്‍. ദിലീപിറെ അവാര്‍ഡിന് പിന്നില്‍ എന്തൊക്കെ രാസപ്രവര്‍ത്തനങ്ങള്‍ ആണ് നടന്നത് എന്ന് വായിച്ചപ്പോള്‍ ചിരിച്ചു പോയി. എന്തായാലും എന്തോ ഭാഗ്യത്തിന് മോഹന്‍ലാലിന് ഈ കൂടെ കിട്ടാതെ പോയി.അല്ലേല്‍ ചീത്തപ്പേര് ആയേനെ.ഫഹദ്‌ ഫാസിലിനു ഒരു അവാര്‍ഡ്‌ കിട്ടാന്‍ ഉള്ള അര്‍ഹത ഉണ്ടെന്നു കരുതുന്നു. ദിലീപിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം ആയിരുന്നു ബ്യൂട്ടിഫുള്‍ ഇല്‍ ജയസൂര്യയുടെത്.

  @അംബിക
  “അങ്ങിനെയെങ്കിലും ഇത്രയും കാലങ്ങളായി ചെയ്ത അവഗണനയ്ക്ക് പ്രായശ്ചിത്തം ചെയ്തെ പറ്റൂ.”
  അവാര്‍ഡ്‌ എന്ന പരിപാടിക്ക് വിവാദം ഒഴിച്ച് കൂടാനാവാത്ത ചേരുവ ആയതിനാല്‍ ഇതിന്റെ ചര്‍ച്ചയില്‍ പോലും പങ്കെടുക്കേണ്ട എന്ന് ഓര്‍ത്തിരുന്നു. പക്ഷെ താങ്കളുടെ ഈ വാദത്തോട് യോജിപ്പില്ല. ഷാജു തക്കതായ ഒരു മറുപടി തന്നതിനോട് യോജിക്കുന്നു. ഒരു പക്ഷെ ശ്രീകുമാരന്‍ തമ്പി പോലും യോജിക്കുന്നുണ്ടാവില്ല. ദിലീപ്‌ നു പോലും ഇത് നാണക്കേടാണ്. നാട്ടുകാരുടെ മനസ്സിലെ അവമതിപ്പ് ഏറ്റു വാങ്ങാന്‍ ആണ് ഇത് കൂടുതല്‍ യോജിക്കുക.

 38. ചാനല്‍ interviewkalil പറഞ്ഞു കേട്ടത് അവാര്‍ഡ്‌ പ്രഘ്യാപനം കേട്ടിട്ട് ദിലീപ് തന്നെ തലക്ക് അടിയെട്ടത്‌ പോലെ ഇരുന്നു പോയി എന്നാണ്. അപ്പോള്‍ പിന്നെ പാവം പ്രേക്ഷകന്റെ കാര്യം പറയണോ.

 39. @Abraham
  ആരാണ് യഥാര്‍ഥ ഗായകന്‍? തീര്‍ച്ചയായും പാട്ടിന്റെ വരികള്‍ ഉച്ചാരണ ശുദ്ധിയോടെ ആവര്‍ത്തിക്കുന്നവനല്ല. (ബിജു നാരായണനെ പോലെ ) എന്താണോ ഗാനത്തിന്റെ ഭാവം, അല്ലങ്കില്‍ mood അത് ശ്രോതാവിലേക്ക് കൈമാറ്റം ചെയ്യുന്നവനാവണം ഗായകന്‍. അല്ലാത്തവരൊക്കെ വേറെ വല്ല പണിയും നോക്കി പോവുന്നതാവും ഭംഗി. നല്ല ഗായകര്‍ക്ക് ഉദാ: യേശുദാസ് , ഗായികമാരില്‍ ശ്രീമതി.എസ് .ജാനകി (ജാനകിയമ്മയുടെ ഏഴയലത്ത് വരാന്‍ കഴിവുള്ളവര്‍ ഇനിയും ജനിക്കേണ്ടി ഇരിക്കുന്നു.) മൈക്ക് ലൂടെ വികൃത ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നവന്മാരെ എല്ലാം ഗായകര്‍ എന്ന് വിളിക്കാന്‍ ആവുമോ?
  @drdeeps
  \\ദിലീപിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം ആയിരുന്നു ബ്യൂട്ടിഫുള്‍ ഇല്‍ ജയസൂര്യയുടെത്.//
  നൂറു ശതമാനവും യോജിക്കുന്നു.

 40. “മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന പഴംചോല്ല് അന്വര്തമാക്കുംവിധമായിരുന്നു ഇത്തവണത്തെ സ്റ്റേറ്റ് അവാര്‍ഡ്‌. പരീക്ഷക്ക്‌ കോപ്പിയടിച്ചു പാസ്സകുന്നവറെ സംത്രിപ്തിയെകള്‍ എത്രയോ സണ്ടോഷകരമാണ് പഠിച്ചു പാസ്സാകുന്നവറെ സംതൃപ്തി. കോപ്പിയടിച്ചു വിജയിച്ചവന്റെ സന്തോഷമാണ് അവാര്‍ഡ്‌ വര്തയരിഞ്ഞപ്പോള്‍ ദില്ലെപിന്റെ വാക്കുകളിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. ദിലീപിന് ഇതിനു മുന്‍പേ തന്നെ അവാര്‍ഡ്‌ അര്‍ഹിച്ചിരുന്നു, അന്ന് ആ അവാര്‍ഡ്‌ കൊടുതിരുന്നില്ലെന്കില്‍ പോലും ജനങളുടെ മനസ്സില്‍ അതിലും വലിയ അവാര്‍ഡ്‌ കൊടുത്ത സന്തോഷമുണ്ടായിരുന്നു. ഇതിപ്പോള്‍ ഒരു തരാം പ്രഹസനമയിപ്പോയി. പിന്നെ സിനിമയില്‍ നായകനായി അഭിനയിച്ച വ്യക്തിക്ക് മാത്രമേ മികച്ച നടനുള്ള അവാര്‍ഡ്‌ കൊടുക്കൂ എന്നുള്ളതും ഒരു കല്ലുകടിയാണ്. ഒരു പടം കണ്ടു നമ്മള്‍ തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ എത് കഥാപാത്രമാണ് നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്‍കുന്നത് അവനാണ് ആ പടത്തിലെ നായകന്‍ എന്ന് ഞാന്‍ പറയും. ഇന്ത്യന്‍ രുപ്പിയിലെ തികന്റെ അഭിനയത്തെയും ബെടിഫുല്‍ എന്നാ ഫില്മിലെ ജയസുരയുടെ പ്രകടനത്തെയും ഇവിടെ എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. അവാര്‍ഡിന് പടങ്ങള്‍ തിരഞ്ഞെടുക്കേണ്ട സൂക്ഷ്മതെയാല്‍ വേണം അവാര്‍ഡ്‌ ജുരികളെ തിരഞ്ഞെടുക്കേണ്ടത്.

 41. സുദീപ് കുമാര്‍ ഒരു നല്ല ഗായകനാണ്. ഇപ്പോഴത്തെ മലയാള പിന്നണി ഗായകരില്‍ ഏറ്റവും മെച്ചം. അവാര്‍ഡ്‌ അര്‍ഹിക്കുന്നുണ്ട്. പക്ഷെ അവാര്‍ഡ്‌ കിട്ടിയ പാട്ട് അത്ര കേമമായിരുന്നോ? പിന്നെ ഈ പത്താം ക്ലാസ്സു കാരന്റെ നിലവാരം എന്ന് പറഞ്ഞത് മനസ്സിലായില്ല. യേശുദാസും ജയചന്ദ്രനും സംസ്ഥാന യുവജനോത്സവ തിലോക്കെ പങ്കെടുതിട്ടുള്ളത് ഒന്‍പതില്‍ ഒരു പത്തു കൊല്ലം തോറ്റിട്ടാണോ? ശങ്കരന്‍ നമ്പൂതിരി, കണ്ണന്‍ ഓച്ചിറ, കൃഷ്ണ ചന്ദ്രന്‍ ഇവരൊക്കെ പത്തും പതിനഞ്ചും വയസ്സില്‍ എങ്ങനെയാണ് പാടിയിരുന്നതെന്ന് അറിയാമോ?
  മാത്തുക്കുട്ടിക്ക് അറിയില്ല. “പത്താം ക്ലാസു കാരന്റെ പാടിന്റെ നിലവാരം”പോലും…. കഷ്ടം മി . മാത്തുക്കുട്ടി …

 42. Hi Moorthy Sir,
  Why did you insult Sudeep? He is a good Singer, due to politics he doesn’t have much chances. But he really has a great voice and depth.Please don’t insult unnecessarily.

 43. എന്താണ് M.ജയചന്ദ്രന് ഇത്ര പ്രത്യേകത അല്ലെങ്കില്‍ എല്ലാ ജ്യൂറിക്കും അദ്ദേഹത്തോട് ഇത്ര പ്രതിപത്തി എന്ന് മനസിലാകുന്നില്ല. അദ്ദേഹം കേള്‍ക്കാന്‍ സുഖം ഉള്ള കുറച്ച് പാട്ടുകള്‍ക്ക്‌ സംഗീതം കൊടുത്തിട്ടുണ്ട്‌ എന്നത് ശരി തന്നെ. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ആയി കാണുന്നത് സംസ്ഥാന അവാര്‍ഡ്‌ വരുമ്പോള്‍ അദ്ദേഹത്തിനു അല്ലെങ്കില്‍ അദ്ധേഹത്തിന്റെ പാട്ടുകള്‍ക്ക് എന്തെങ്കിലും ഒരു അവാര്‍ഡ്‌ ഇപ്പോഴും കൊടുക്കണം എന്ന് ഒരു തരം നിര്‍ബന്ധബുദ്ധി ആര്‍ക്കൊക്കെയോ ഉള്ളത് പോലെ എനിക്ക് തോന്നുന്നു. ഇത് അദ്ദേഹത്തെ താറടിച്ചു കാണിക്കാനോ അല്ലെങ്കില്‍ കഴിവു കുറച്ച് കാണിക്കാനോ ഉള്ള ഒരു ശ്രമം അല്ലെങ്കില്‍ ഉദ്ദ്യമം അല്ല. പക്ഷെ ഇതില്‍ പല അവാര്‍ഡുകളും ശരിക്കും അവ അര്‍ഹിച്ചിരുന്നു എന്ന് എല്ലാവരും പൂര്‍ണം ആയി സമ്മതിക്കും എന്ന് തോന്നുന്നില്ല. ലിസ്റ്റ്‌ ചുവടെ.

  2007 – Best Music Director (M.ജയചന്ദ്രന്‍), Best Male Singer (വിജയ്‌ യേശുദാസ്), Best Female Singer (ശ്വേത മോഹന്‍) – നിവേദ്യം
  2008 – Best Music Director (M.ജയചന്ദ്രന്‍), Best Male Singer (ശങ്കര്‍ മഹാദേവന്‍) – മാടമ്പി
  2009 – Best Female Playback Singer (ശ്രേയ ഘോശാല്‍) – ബനാറസ്‌ (Music Director – M.ജയചന്ദ്രന്‍)
  2010 – Best Female Playback Singer (രാജലക്ഷ്മി) – ജനകന്‍ (Music Director – M.ജയചന്ദ്രന്‍)
  2011 – Best Male Singer (സുദീപ്‌) – രതിനിര്‍വ്വേദം (Music Director – M.ജയചന്ദ്രന്‍)

  Of course, I am open to correction. എന്‍റെ വളരെ പരിമിതമായ സംഗീത പരിജ്ഞാനം ആണ് ഇതിന്‍റെ അളവുകോല്‍. ഒരു സാധാരണ സംഗീതാസ്വാദകന്‍ എന്ന നിലക്ക്‌ ഞാന്‍ നടത്തിയ ചില നിരീക്ഷണങ്ങള്‍ മാത്രം ആണ് ഈ വിവരങ്ങള്‍ക്ക് ആധാരം. നിങ്ങള്‍ക്ക്‌ തിരുത്താം, തീര്‍ച്ചയായും. ഒരു statistical observation ആയി മാത്രം കണ്ടാലും മതി. ഞാന്‍ ശ്രദ്ധിക്കാതെ പോയ എന്തെങ്കിലും കാര്യം ഇതില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ചൂണ്ടിക്കാണിക്കണം.

Leave a Reply

Your email address will not be published. Required fields are marked *


9 + 2 =