Preview: Puthiya Theerangal

Namitha Pramod, Nivin Pauly

Namitha Pramod, Nivin Pauly

ആലപ്പുഴയിലെ അർത്തുങ്കൽ കടപ്പുറത്തിന്റെ പശ്‌ചാത്തലത്തിലാണ് സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രമായ പുതിയ തീരങ്ങൾ. അച്‌ഛനമ്മമാരുടെ മരണത്തെ തുടർന്ന് സ്വയം ജീവിതത്തെ നേരിടുന്ന താമര (നമിതാ പ്രമോദ്). ഒരിക്കൽ അവൾ ഒരു വൃദ്ധനെ കണ്ടുമുട്ടുന്നു (നെടുമുടി വേണു). കേറി താമസിക്കാൻ ഒരിടമില്ലാതെ അലഞ്ഞു നടന്ന ആ വൃദ്ധനിൽ അവൾ തന്റെ അച്‌ഛനെ കാണുന്നു. അങ്ങനെ അവർ ഇരുവരും ഒരുമിച്ചായി താമസം. തുടർന്നുള്ള ചില സംഭവഗതികളാണ് പുതിയ തീരങ്ങളിലൂടെ സത്യൻ അന്തിക്കാട് പറയുന്നത്.

നിവിൻ പോളി, മല്ലിക, ഇന്നസെന്റ്, സിദ്ധാർഥ് ശിവ, ധർമരാജൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ബെന്നി പി നായരമ്പലമാണ് തിരക്കഥയെഴുതുന്നത്. ഛായാഗ്രഹണം- വേണു. കൈതപ്രത്തിന്റെ വരികൾക്ക് ഇളയരാജ സംഗീതം പകരുന്നു. ആന്റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്.

CREDITS
Director: Sathyan Anthikkad
Script: Benny P Nayarambalam
Cast: Nivin Pauly, Namitha Pramod, Nedumudi Venu, Siddharth Siva, Dharmajan, Mallika, Innocent etc
Camera: Venu
Lyrics: Kaithapram
Music: Illayaraja
Producer: Anto Joseph
Banner: Aan Mega Media

18 thoughts on “Preview: Puthiya Theerangal”

 1. നമിത കൊച്ചിനെ കാണുമ്പോള്‍ സുമലതയുടെ ചന്തം. ഈ സുന്ദരി കുട്ടി മലയാളത്തിനു മുതല്‍ കൂട്ടാവുമെന്നു തോന്നുന്നു……. സുന്ദരി കുട്ടികള്‍ മലയാള സിനിമയില്‍ നിറയട്ടെ …..!!!!

 2. അച്ചുവിന്റെ അമ്മയില്‍ ഉര്‍വശിയും, സ്നേഹവീടില്‍ മോഹന്‍ലാലും ആരോരും ഇല്ലാത്തവര്‍ക്ക് തുണയായിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ നെടുമുടിയും. സത്യന്‍ അന്തിക്കാട് പുതുമയുള്ള പ്രമേയം കൊണ്ടുവന്നാല്‍ മതിയായിരുന്നു. പടം നല്ലത് ആവട്ടെ എന്ന് ആശംസിക്കുന്നു.

 3. അതേ കഥ, അതേ ആള്‍ക്കാര്‍….(സംവിധാനം ഹാഷിക്ക് അബ്ദു)

  ആലപ്പുഴ ബീച്ചിനോട് ചേര്‍ന്ന് നില്‍ക്കുന്ന മനോഹരമായ് 20 storey അപ്പാര്‍ട്ട്മെന്‍റിലെ പതിനൊന്നാം നിലയിലാണ് താമര എന്ന് വിളിക്കുന്ന താര കുര്യന്‍ തനിച്ചു താമസിക്കുന്നത്. അച്ഛനും അമ്മയും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അതിന്‍റെ ടെന്‍ഷനില്‍ ഇടയ്ക്കിടെ അല്പം മദ്യപാനം കുടിക്കുകയും റോഡിലിറങ്ങി അല്ലറ ചില്ലറ അലമ്പ് കാണിക്കുകയും ചെയ്യുമെന്നല്ലാതെ, താര വേറെ കൊഴപ്പം ഒന്നുമില്ലാത്ത ഒരു പാവം പെണ്‍കുട്ടിയാണ്. ജന്മം കൊണ്ട് അല്പം ബോള്ടും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടിയുടെ, അതും ഒറ്റയ്ക്കായ ഒരു പെണ്‍കുട്ടിയുടെ വിഷമം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

  അങ്ങനെ ഒരു ദിവസം അല്പം ഓവറായി മദ്യം കഴിച്ച് ബീച്ചില്‍ ഉലാത്തുകയും മനസ്സിലെ വിഷമം സഹിക്കാനാകാതെ അത് വഴി വന്ന ചില ടൂറിസ്റ്റ് പിള്ളേരെ F കൂട്ടി നല്ല മുട്ടന്‍ തെറികള്‍ വിളിക്കുന്നതിനുമിടയില്‍ തന്‍റെ ഡാഡിയുടെ വിദൂര സാദൃശ്യമുള്ള ഒരു വൃദ്ധന്‍ അത് വഴി വെറുതെ നടന്നു പോകുന്നത് കാണാന്‍ ഇടയായി. യഥാര്‍ത്ഥത്തില്‍ വൃദ്ധനുമായി ഡാഡിക്ക് വലിയ സാദൃശ്യം ഒന്നുമില്ലായിരുന്നുവെന്ന് കുറെ കഴിഞ്ഞ്‌ കിക്ക് വിട്ടപ്പോഴാണ് അവള്‍ക്കു മനസ്സിലായത്‌. മെട്രോ സിറ്റികളില്‍ മാത്രം ഭിക്ഷാടനം നടത്തി ജീവിക്കുന്ന ഒരാളാണ് താനെന്നും എങ്ങനെയോ വഴി തെറ്റി ആ കൂതറ കടപ്പുറത്ത് വന്നു പെട്ടതാണെന്നും വൃദ്ധന്‍ വിശീകരിക്കുമ്പോള്‍, അഭിമാനിയായ വൃദ്ധന്‍റെ അവസ്ഥ ഓര്‍ത്തു പൊതുവേ മാനസികമായി തകര്‍ന്നു നില്‍ക്കുന്ന താരയുടെ കണ്ണില്‍ നിന്നും സ്ലോ മോഷനില്‍ ഒരു തുള്ളി കണ്ണീര്‍ ഫ്ലാറ്റിലെ ഇറ്റാലിയന്‍ മാര്‍ബിളില്‍ വീണു പൊട്ടിച്ചിതറും. (അവിടെ അല്‍പ നേരം സ്പെഷ്യല്‍ എഫെക്ട്സ് വരുന്നുണ്ട്)

  ആരുമില്ലാത്ത പാവം താര ആ വൃദ്ധനെ ഡാഡി ആയി കാണാനും, അവര്‍ ഒരുമിച്ചു ആ വീട്ടില്‍ താമസിക്കുവാനും ആരംഭിച്ചു. വീടും കുടിയുമില്ലാത്ത വൃദ്ധനും അവിടെ താമസിക്കുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. താര ഒരു പഞ്ചപാവം ആയിരുന്നുവെങ്കിലും കിളവന്‍റെ മനസ്സിലിരുപ്പ് മറ്റു പലതും ആയിരുന്നു. കിളവനെ അവിടുന്ന് ഇറക്കി വിടണം എന്ന് പറഞ്ഞ് താരയുടെ ബോയ്‌ ഫ്രെണ്ട് ടോമി (നിവിന്‍ പോളി) അവിടെ ഇടയ്ക്കിടെ വന്നു ബഹളം വയ്ക്കുമായിരുന്നു. എന്നാല്‍ വൃദ്ധനെ പറ്റി അങ്ങനത്തെ യാതൊരുവിധ സംശയങ്ങളുമില്ലാത്ത താര, ടോമിയുടെ വാക്കുകളെ മുഖവിലയ്ക്കെടുക്കാതെ, അതെല്ലാം എല്ലാ ബോയ്‌ ഫ്രെണ്ടുകള്‍ക്കും ഉണ്ടാവുന്ന ഒരു തരം ഈഗോ ആയി കണ്ട് തള്ളിക്കളയുകയും, അതില്‍ അത്യധികം കുപിതനായ ടോമിയെ അതിന് പുറമേ “സില്ലി ബോയ്‌” എന്ന് വിളിക്കുകയും ചെയ്തു. അത് അവനെ കൂടുതല്‍ തളര്‍ത്തി. താരയോടുള്ള തന്‍റെ സ്നേഹം പ്രകടിപ്പിക്കാന്‍ ടോമി, അത് വഴി പോയ ആരോഗ്യം കുറഞ്ഞ ഒരുത്തനെ ബീച്ചിലെ ടോയിലെറ്റില്‍ കയറ്റി നന്നായി പെരുമാറുന്നു. എന്നാല്‍ പതിനൊന്നാം നിലയിലുള്ള താര അക്കാര്യങ്ങള്‍ ഒന്നും തന്നെ അറിയുന്നില്ല. ആ സമയം പവര്‍ കട്ടായാതിനാല്‍ താഴെ നടന്നതൊന്നും കണ്ടതുമില്ല. ടോമി കാരണം കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിനു മുന്‍പ് എത്രയും പെട്ടെന്ന് കാര്യം നടത്തി അടുത്ത മെട്രോ സിറ്റിയിലേക്ക് കടക്കണമെന്ന് കിളവന്‍ മനസ്സില്‍ പദ്ധതിയിട്ടു.

  അന്ന് രാത്രി കിളവന്‍ ചുമ്മാ ഒരു പുളുവടിക്കുന്നു, പിറ്റേന്ന് തന്‍റെ പിറന്നാള്‍ ആണെന്നും അത് ആഘോഷിക്കണമെന്നും. പിറ്റേന്ന് രാത്രി ആഘോഷത്തിന്‍റെ ഭാഗമായി ടോമിയും അവിടെ വന്നു. ( ടോമിയ്ക്ക് എന്താഘോഷം? ചുമ്മാ..ദവളെ കാണാന്‍ വന്നതാണ്). ഒന്ന് രണ്ടു ബിയര്‍ അടിച്ചപ്പോള്‍ തന്നെ ടോമി ചരിഞ്ഞു. താരയക്ക്‌ നല്ല കപ്പാസിറ്റി ആണെന്ന് പറഞ്ഞാലും പണ്ടാരാണ്ട് പറഞ്ഞത് പോലെ എന്തിനും ഒരു പരിധിയോക്കെയില്ലേഡേയ്? വൈകാതെ താരയും ഫ്ലാറ്റ്. പിന്നീട് അവിടെ നടന്ന ചില കാര്യങ്ങളില്‍ മുന്‍പേ രണ്ടു വട്ടം പല കാരണങ്ങളാല്‍ നഷ്ടപ്പെട്ട താരയുടെ കന്യകാത്വം മൂന്നാമതും നശിപ്പിക്കപ്പെടുകയാണ് സുഹൃത്തുക്കളെ നശിപ്പിക്കപ്പെടുകയാണ്. കാലത്ത് ഇതൊന്നും അറിയാതെ എഴുന്നേറ്റു വന്ന ടോമിയുടെ മേല്‍ പരട്ട കിളവന്‍ അതിന്‍റെ ഉത്തരവാദിത്വം കെട്ടിവയ്ക്കുന്നു. ബോധമില്ലാതെ കിടന്ന നേരത്ത് അങ്ങനെ വല്ലതും താന്‍ ചെയ്തോ എന്ന് ഉറപ്പിച്ചു പറയാനാവാത്ത മാനസിക അവസ്ഥയിലുള്ള ടോമി, ഭയവിഹ്വലനായി പുറത്തേക്കോടി രക്ഷപെടുന്നു.താരയെ സമാധാനപ്പെടുത്തുന്ന കിളവന്‍. ഇഴഞ്ഞു നീങ്ങുന്ന സമയം.
  അന്ന് രാത്രി വിഷമങ്ങള്‍ എല്ലാം മറക്കാനായി അവര്‍ വീണ്ടും മദ്യപിക്കുന്നു. എല്ലാം മറന്ന് സന്തോഷത്തോടെ ആ പടുവൃദ്ധന്‍ ഉറങ്ങി. കാലത്ത് തന്നെ എഴുന്നേറ്റു സ്ഥലം വിടണമെന്ന് അയാള്‍ ഉറങ്ങുന്നതിനിടയില്‍ തീരുമാനിക്കുന്നു.
  മണി കാലത്ത് 8 മണി
  ചാടിപ്പിരണ്ടെഴുന്നേറ്റ് ബാത്‌റൂമില്‍ കയറിയ കിളവന്‍ ഞെട്ടിപ്പോയി!!
  …ചില യന്ത്ര സാമഗ്രികള്‍ കാണുന്നില്ല!!!
  കത്തി ബാഗിലെയ്ക്കിട്ട താരയുടെ ലിഫ്റ്റ്‌ ആപ്പോള്‍ അഞ്ചാം നില പിന്നിട്ടിരുന്നു…

 4. @Jay
  അഭിനയിക്കാനറിയാവുന്ന സുന്ദരി കുട്ടികള്‍ എന്ന് തിരുത്തി വായിക്കാനപേക്ഷ അല്ലേ ജയ്‌ …..

 5. എന്താ ജയ്‌ ഇതുവരെ സുമലതയുടെ ഹാങ്ങ്‌ഓവറില്‍ നിന്നും മോചിതനായില്ലേ?? 🙂

 6. \\അച്‌ഛനമ്മമാരുടെ മരണത്തെ തുടർന്ന് സ്വയം ജീവിതത്തെ നേരിടുന്ന താമര//
  ഒരു ‘ജലോത്സവം’ മണക്കുന്നുന്ടല്ലോ.

 7. @മാത്തുക്കുട്ടി
  ഫ്യുടിഫുള്‍………………………………………………………………………………………………
  ലിഫ്റ്റ്‌ അഞ്ചാം നില പിന്നിടുന്നതിനോടൊപ്പം ഇങ്ങനെ എഴുതി കാണിക്കുക കൂടി ആവാം………!
  മറ കുടയാല്‍ മുഖം മറയ്ക്കും മാനല്ല…..മുണ്ടക പാടത്തെ മുത്തും പവിഴവും കൊയ്യാന്‍ എത്തിയ പ്രാവ് ആണ്……….!

 8. @മാത്തുകുട്ടി
  തകര്‍ത്തു മതുകുട്ടിച്ചായ..ഒരു ഒന്നൊന്നര ഹഷിക് അബ്ദു ഫിലിം. താങ്കളുടെ നര്‍മ ഭാവനക്ക് ഒരു സല്യൂട്ട്..

  //ചില യന്ത്രസാമഗ്രികള്‍ കാണുന്നില്ല!!!//…ചിരിച്ചതിനു കണക്കില്ല, ആ വാചകവും ആശ്ചര്യ ചിഹ്ന്നവും..

 9. @മന്ത്രി,ജയ്‌
  ആ ഹാങ്ങ്‌ഓവര്‍ ഇപ്പോഴും ഏറിയും കുറഞ്ഞും ഉണ്ടാന്നെ. ദാ രണ്ടു ദിവസം മുമ്പ് തൂവാനതുമ്പികള്‍ വീണ്ടും കണ്ടതെ ഉള്ളൂ. ഇത് എത്ര തവണയായി കാണുന്നു എന്ന് ഒരു പിടിയും ഇല്ല. ക്ലാരയും ജയകൃഷ്ണനും ഒരു നോസ്ടാല്ജിയ ആയി മനസ്സില്‍ കേറിയിട്ടു കാലം കുറെ ആയി..

 10. @മാത്തുകുട്ടി
  ലിഫ്ടിനുള്ളിലെ ഷോട്ട്. താരയുടെ മുഖത്തൊരു ഗൂഡ സ്മിതം. കത്തി ബാഗിലേക്കിട്ടു അവള്‍ സാധനം പുറത്തേക്കെടുക്കുന്നു:ഒരുകുഞ്ഞു ക്യാമറ…ക്യാമറ ഓണ്‍ ചെയ്തു അവള്‍ ….ക്യാമറയുടെ ക്ലോസ് അപ്പ്‌ ഷോട്ട്. അതില്‍ പ്രേക്ഷകനെ ഞെട്ടിപ്പിക്കുകയോ , കൊരിത്തരിപ്പിക്കുകയോ ഒക്കെ ചെയ്തു കൊണ്ട്…കിളവന്‍ താര ദ്രിശ്യങ്ങള്‍. അടുത്ത രംഗത്തില്‍ തന്റെ പത്താം നിലയിലെ ഫ്ലാറ്റില്‍ വിരഹം ദുഃഖം സമ്മാനിച്ച ചപ്രതലയും, കുറ്റിതാടിയുമായി മുഷിഞ്ഞ ബ്രാന്ടെദ് നിക്കര്‍ ഇട്ടു അലങ്ഗോലമായ കിടക്കയില്‍ കിടക്കുന്ന ടോമി. കാല്ലിംഗ് ബെല്‍ അടിക്കുന്നു..ടോമി തന്റെ ഐഫോണില്‍ സമയം നോക്കുന്നു…നട്ടുച്ച പന്ത്രണ്ടു മണി…” ഫ… ” who d bloody.F….”എന്നാ ആത്മഗതത്തോടെ വല്ലപ്രകാരം എണീറ്റുപോയി വാതില്‍ തുറക്കുന്നു. മുന്നില്‍ അതാ “താര”….അത്ഭുത സ്ഥഭ്ധനായ ടോണി യോട് വായും പൊളിച്ചു നില്‍ക്കുന്ന പ്രേക്ഷകരെ സാക്ഷി നിര്‍ത്തി ജീന്‍സിന്റെ പോക്കറ്റില്‍ നിന്ന് രണ്ടു Air Ticket എടുത്തു വീശിക്കൊണ്ട് അവള്‍ പറയുന്നു…” പ്രിയനേ നമുകിനി കാനഡയില്‍ മുന്തിരിവള്ളികള്‍ പൂത്തിട്ടുണ്ടോ എന്നുപോയിനോക്കിയെച്ചും വരാം. അവിടെ വച്ച് ഞാന്‍ എന്റെ Love തരും…..ടോമിയുടെ നാണത്തോടെ ഉള്ള ചിരി……പശ്ചാത്തലത്തില്‍ “സാംബാര്‍”””” ബാന്റിന്റെ “പുല്ലാ ണേ” എന്ന മനോഹര ഗാനം……ശുഭം.

 11. @ മന്ത്രി
  ചില പൂക്കളുടെ സുഗന്ധത്തില്‍ നിന്ന് നമ്മുക്ക് ചിലപ്പോള്‍ മോചനം ഉണ്ടാവാറില്ല മന്ത്രി. സുമലത ഒരു കാലത്ത് മോഹമായിരുന്നു, ഇപ്പോള്‍ അത് വലിയ ഒരു നഷ്ടമോഹമായി എന്ന് മാത്രം…..നഷ്ടങ്ങളുടെ പട്ടികയില്‍ അങ്ങിനെ എന്തെല്ലാം…!!!!

  @Shaju.K.S, september 3, 2012 • 11:46 pm
  ആദ്യം സുന്ദരി കുട്ടികള്‍ മലയാള സിനിമയില്‍ വരട്ടെ, അഭിനയമൊക്കെ പിന്നെ അവര്‍ തനിയെ പഠിച്ചോളും…

 12. സത്യനെ നന്നാവാനും മാത്തുക്കുട്ടി വിടതില്ലന്നു തോന്നുന്നല്ലോ !!! ഈ പടമെങ്ങിലും സത്യന്‍ നന്നകിയാല്‍ മതിയായിരുന്നു

  @ Shaju

  നിങ്ങള്‍ പറഞ്ഞതാണ്‌ ശരി …

 13. ഇതിപ്പം സത്യന്‍ അന്തിക്കാട്‌ സിനിമ മുഴുവന്‍ ഷൂട്ട്‌ ചെയ്തു കഴിഞ്ഞു കാണുമോ? ഇല്ലെങ്കില്‍ മാത്തുക്കുട്ടിയുടെ കഥയ്ക്കാണ് സ്കോപ്.

 14. …ചില യന്ത്ര സാമഗ്രികള്‍ കാണുന്നില്ല!!!
  കത്തി ബാഗിലെയ്ക്കിട്ട താരയുടെ ലിഫ്റ്റ്‌ ആപ്പോള്‍ അഞ്ചാം നില പിന്നിട്ടിരുന്നു… Entammo athukalakki

 15. @ Jay
  //ആദ്യം സുന്ദരി കുട്ടികള്‍ മലയാള സിനിമയില്‍ വരട്ടെ, അഭിനയമൊക്കെ പിന്നെ അവര്‍ തനിയെ പഠിച്ചോളും…//

  ഓക്കെ, ശരി സുന്ദരികളല്ലേ വെയിറ്റ് ചെയ്യാം. ധൃതി ഇല്ല പതുക്കെ പഠിച്ചാല്‍ മതി. സുന്ദരന്‍മാരോ മറ്റോ ആണെങ്കില്‍ ……. ഹും എന്റെ വിധം മാറും:)

  @ മാത്തുകുട്ടി
  എന്റെ പൊന്നച്ചോ……………… നമിച്ചിരിക്കുന്ന്‍

Leave a Reply

Your email address will not be published. Required fields are marked *


+ 2 = 3