ReLook : Oru Vadakkan Veeragatha

Mammootty in Oru Vadakkan Veeragatha

Mammootty in Oru Vadakkan Veeragatha

മലയാളത്തിന്റെ 100 സുവർണസിനിമ ആസ്വാദന പരമ്പരയിൽ ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയേക്കുറിച്ച്  ജയ് എഴുതുന്നു. ഈ സിനിമയെക്കുറിച്ചുളള അഭിപ്രായങ്ങൾ എഴുതാൻ എല്ലാവർക്കും സ്വാഗതം.

എന്തിനവിടം പറയുന്നച്ഛാ ..
അരിങ്ങോടര്‍ നീട്ടിയ നീട്ടെനിയ്ക്ക്..
എള്ളോളം തന്നെ മുറിഞ്ഞതുള്ളു
മച്ചുനിയന്‍ ചന്തു ചതിച്ചതാണേ….
അങ്കം പിടിച്ച തളര്‍ച്ചയോടെ
ചന്തുവിന്റെ മടിയില്‍ തലയും വെച്ചു
ആലസ്യത്തോടെ ഞാന്‍ കണ്ണടച്ചു.
ആ തക്കം കണ്ടവന്‍ ചന്ത്വല്ലാണെ
കുത്തുവിളക്കിന്റെ തണ്ടെടുത്തു
കച്ചതെരുപ്പിലും നീട്ടി ചന്തു
ഞെട്ടിയുണർന്നങ്ങു നോക്കും നേരം
അരിങ്ങോടര്‍ കൂട്ടത്തില്‍ ചാടി ചന്തു
ചന്തു ചതിച്ച ചതിയാണച്ഛാ ..
ചന്തു ചതിച്ച ചതിയാണാര്‍ച്ചേ…

വാമൊഴിയായി രൂപം കൊണ്ട് പാടി പതിഞ്ഞ വടക്കന്‍ പാട്ടുകളില്‍ എന്നും ചന്തു ചതിയനായിരുന്നു. അങ്ക തളര്‍ച്ചയോടെ മടിയില്‍ കിടക്കുന്ന ആരോമലിനെ കുത്തുവിളക്ക് കൊണ്ട് കുത്തി കൊന്ന ചതിയന്‍ ചന്തുവിന് , ഒരു നികൃഷ്ട ജന്മമായി വടക്കന്‍ പാട്ടിലുടനീളം അവരോധിക്കപ്പെട്ട ചന്തുവിന് , എം ടി വാസുദേവന്‍ നായര്‍ നല്‍കിയ ഒരു പുനര്‍ ജന്മമായിരുന്നു ഈ വീരഗാഥയിലെ ചന്തു. അഥവാ, കേട്ട് പതിഞ്ഞ ആ ചതിയന്‍ ചന്തുവിന്റെ ജീവിതത്തിലെ സത്യവും വ്യഥയും തേടിയുള്ള എം ടി യുടെ വടക്കന്‍ പാട്ടിലേക്കുള്ള ഒരു യാത്രയായിരുന്നു ഒരു വടക്കന്‍ വീരഗാഥ . രക്ത കറ പുരണ്ട വാള്‍തലപ്പുകള്‍ക്ക് അപ്പുറത്തുള്ള മാനുഷരുടെ വ്യഥകളുടെയും മോഹനൈരാശ്യങ്ങളുടെയും ചോരതിളപ്പുകളുടെയും കഥയിലേക്ക്, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കൊല്ലല്‍ അല്ലെങ്കില്‍ മരിക്കല്‍ തൊഴിലാക്കിയ ചേകവന്മാരുടെ ജീവിതത്തിലേക്ക് എം ടി നമ്മെ കൊണ്ട് പോകുന്നത് ആരോമുണ്ണിയും ( ഉണ്ണിയാര്‍ച്ചയുടെ മകന്‍ ) കണ്ണപ്പനുണ്ണിയും ( ആരോമല്‍ ചേകവരുടെ മകന്‍ ) വര്‍ഷങ്ങള്‍ക്കിപ്പുറം ചതിയന്‍ ചന്തുവിന്റെ നേരിടാന്‍ ഒരുങ്ങുന്നിടത്താണ്‌. അമ്മാവനായ ആരോമല്‍ ചേകവരെ ചതിച്ചു കൊന്നതിനു പകരം ചോദിക്കാന്‍ അമ്മ ഉണ്ണിയാര്‍ച്ചയും മുത്തശ്ശന്‍ കണ്ണപ്പ ചേകവരും ചന്തുവിന്റെ അടുത്തേക്ക്‌ കുട്ടികളെ അനുഗ്രഹിച്ചു അയക്കുന്നിടത്ത് ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രം തുടങ്ങുന്നു.

ചന്തുവിനെ തേടി അരിങ്ങോടരുടെ അങ്ക കളരിയില്‍ എത്തിയ പുത്തൂരം വീട്ടിലെ പുതു നാമ്പുകളുടെ പ്രതികാര വാക്കുകളില്‍ ചന്തുവിന്റെ മനസ്സ് കലുഷിതമാവുന്നു, ഇവിടെ ആരും അറിയാത്ത, ആര്‍ക്കും അറിയാത്ത ചന്തുവിന്റെ മനസ്സ് കുട്ടിമാണിക്ക് മുന്നില്‍ തുറക്കുകയാണ് .

അച്ഛനും അമ്മയും നഷ്ടപ്പെട്ട ബാലനായ ചന്തുവിനെ അമ്മാവന്‍ കണ്ണപ്പന്‍ ചേകവര്‍ പുത്തൂരം വീട്ടില്‍ എത്തിച്ചു അടവും തൊഴിലും പഠിപ്പിച്ചു വളര്‍ത്തുന്നു. പുത്തൂരം വീട്ടില്‍ ദരിദ്ര കുടുംബത്തില്‍ നിന്ന് വന്ന ചന്തുവിന്റെ ജീവിതം ദുസ്സഹമായിരുന്നു, ആ അന്തരം ആരോമലിനെയും ചന്തുവിനെയും മനസാ അകറ്റുന്നു. ആ ഉള്‍പ്പോര് ബാല്യം മുതല്‍ക്ക് ചന്തു മനസ്സില്‍ കൊണ്ട് നടന്ന ഉണ്ണിയാര്‍ച്ചയെ മറ്റൊരാള്‍ക്ക്‌ വധുവാക്കി. തുടർന്ന് ചന്തു അരിങ്ങോടരുടെ ശിഷ്യനാകുന്നു. ആരോമലിന്റെ വിവാഹത്തിനു പുത്തൂരം വീട്ടില്‍ വീണ്ടും എത്തിയ ചന്തുവിനെ ഉണ്ണിയാര്‍ച്ച മോഹങ്ങള്‍ പറഞ്ഞു വശീകരിക്കുന്നു. അവളുടെ കിടപ്പറ വാതില്‍ തനിക്കായി തുറന്നു വെക്കും എന്ന ഉറപ്പിന്മേല്‍ ചന്തു ഒരു രാത്രി അവളെ തേടിയെത്തുന്നു. എന്നാൽ അപ്രതീക്ഷമായി എത്തിയ കുഞ്ഞിരാമനെ കണ്ട് ചന്തുവിനെ തുപ്പല്‍ കോളാമ്പി കൊണ്ട് എറിഞ്ഞ് ആർച്ച അധിക്ഷേപിക്കുന്നു. വാളിനേക്കാള്‍ മൂര്‍ച്ഛയുള്ള നാവിനും ചുരിക തലപ്പിനേക്കാള്‍ വേഗതയുള്ള അവളുടെ വക്രബുദ്ധിക്കും മുന്നില്‍ ഒരിക്കല്‍ കൂടി ചന്തു തോല്‍ക്കുകയായിരുന്നു.

100-favourite-filmsകുറുങ്ങാട്ടിടം കൈമള്‍ മരിച്ചപ്പോള്‍ മൂത്തമ്മ, ഇളയമ്മ പെറ്റ മക്കളില്‍ ആര്‍ക്കാണ് മൂപ്പെന്ന തര്‍ക്കം ഉടലെടുക്കുന്നു. തര്‍ക്കം തീരാന്‍ ഉണ്ണിച്ചന്ത്രോരും ഉണികോനാരും അങ്കം നിശ്ചയിക്കുന്നു. അവരുടെ അങ്ക ചേകവരായി യഥാക്രമം അരിങ്ങോടരും ആരോമലും നിശ്ചയിക്കപെടുന്നു. ആരോമലിനു അങ്ക തുണ പോകാന്‍ കണ്ണപ്പ ചേകവരുടെ നിര്‍ബദ്ധത്തിനു വഴങ്ങി ചന്തു നിയോഗിക്കപ്പെട്ടു. നേരാങ്ങളയുടെ ജീവന് ഒരാപത്തും വരാതെ കാത്തു തിരിച്ചു കൊണ്ടു വന്നാല്‍ താൻ ചന്തുവിന്റെ പെണ്ണാവും എന്ന് ആർച്ച ഉറപ്പ് നല്‍കുന്നു. ഇവിടെ ആരോമല്‍ അങ്കം ജയിക്കേണ്ടത് മറ്റാരേക്കാളും കൂടുതല്‍ ചന്തുവിന്റെ ആവശ്യമാവുന്നു. പക്ഷേ, കഥയുടെ മറുവശത്ത് ആരും തുണയില്ലാത്ത കുഞ്ഞിക്ക് അച്ഛന്‍ അരിങ്ങോടര്‍ ജയിച്ചു ജീവനോടെ മടങ്ങേണ്ടതും ആവശ്യമായിരുന്നു. അതിനവള്‍ കൊല്ലകുടിയില്‍ പണം കൊടുത്ത് ഇരുമ്പാണിക്ക് പകരം മുളയാണി വെച്ച് പൊന്‍കാരം കൊണ്ടു ആരോമലിന്റെ ചുരിക വിളക്കാന്‍ പെരുകൊല്ലനെ സ്വാധീനിക്കുന്നു. അങ്കത്തട്ടില്‍ ആരോമലും അരിങ്ങോടരും തമ്മിലുള്ള അങ്കത്തില്‍ ആരോമലിന്റെ മുളയാണി വെച്ച ചുരിക മുറിഞ്ഞു വീഴുന്നു. അങ്കതോഴന്‍ ചന്തു മാറ്റം ചുരിക എടുക്കാന്‍ മുതിരുന്ന സമയത്തിനുള്ളില്‍ മുറി ചുരിക കൊണ്ട്‌ എറിഞ്ഞു ആരോമല്‍ അരിങ്ങോടരേ കൊല്ലുന്നു. ചന്തുവാണ് തന്നെ മുറിച്ചുരികയുണ്ടാക്കി ചതിച്ചത് എന്ന ധാരണയില്‍ ‍ആരോമല്‍ ചന്തുമായി കയര്‍ക്കുന്നു. ആരോമലില്‍ നിന്ന് രക്ഷപ്പെടാനുള്ള ചന്തുവിന്റെ ശ്രമത്തിനിടെ അബദ്ധത്തില്‍ കുത്ത് വിളക്ക് കൊണ്ട് ആരോമല്‍ മരിച്ചു വീഴുന്നു. കഥയറിയാതെ മാലോകര്‍ ചന്തുവിന് ചതിയന്‍ ചന്തു എന്ന് ദുഷ് പേര് ചാര്‍ത്തുന്നു.

ഫ്ലാഷ് ബാക്ക് ആവസാനിക്കുന്നു, യുദ്ധസന്നദ്ധരായി ചന്തുവിന്റെ മുന്നില്‍ നില്‍ക്കുന്ന പുത്തൂരം വീട്ടിലെ ഇളം തലമുറക്കാര്‍. കളരിയില്‍ വിളക്ക് തെളിയിക്കാന്‍ കുട്ടിമാണിയോട് ചന്തു നിര്‍ദ്ദേശിക്കുന്നു. സിനിമ അവസാന സീനിലേക്ക്‌ എത്തുകയാണ്. ഈ ഒരു സിനിമയുടെ കഥ മുഴുവന്‍ തന്നെ രത്ന ചുരുക്കമായി ആ അവസാന സീനിലൂടെ പ്രേക്ഷകനു മുന്നില്‍ എത്തുകയാണ്, അത് എം ടി എന്ന മഹാ സാഹിത്യകാരന്റെ അതിലുപരി സിനിമ തിരകഥാകൃത്തിന്റെ മിടുക്കാണ്. ഒരു പക്ഷേ സിനിമ ചരിത്രത്തില്‍ ആദ്യമായിരിക്കാം ഇങ്ങനെയൊരു സീന്‍ എഴുതപ്പെട്ടത്….. തിരക്കഥയും സംവിധാനവും നടനും ഒപ്പത്തിനൊപ്പം മത്സരിക്കുന്ന ആ അവസാന രംഗത്തിലെ പ്രസക്തഭാഗങ്ങൾ.

അരിങ്ങോടരുടെ കളരി
ചന്തു ആയുധം തൊഴുതെടുക്കുമ്പോള്‍ പതുക്കെ പ്രാര്‍ത്ഥിക്കുന്നു. കൈയ്യബദ്ധം വരാതെ, എന്റെ കളരി ദൈവങ്ങളെ , കുട്ടികളെ കാക്കണേ .
അങ്ക കലിയോടെ നില്‍ക്കുന്ന ആരോമുണ്ണിയും കണ്ണപ്പുണ്ണിയും. അവരുടെ അടുത്തേക്കായി വരുന്ന ചന്തു അവരെ വന്ദിക്കുന്നു.

കണ്ണപ്പുണ്ണിയാണ് ആദ്യം എടുത്തു ചാടി വെട്ടിയത്. കണ്ണപ്പുണ്ണിയും ചന്തുവും തമ്മിലുള്ള യുദ്ധത്തില്‍ കണ്ണപ്പുണ്ണി ക്ഷീണിതനാവുന്നു എന്ന് കണ്ടു ആരോമുണ്ണി പങ്കു ചേരുന്നു. ചന്തു ആരോമുണ്ണിയുമായി നേരിടുന്നു. ആരോമുണ്ണിക്കും ജയം കാണുന്നില്ല. പിന്നെ രണ്ടും പേരും ചേര്‍ന്ന് ചന്തുവിനെ ആക്രമിക്കുന്നു.

ആരോമുണ്ണി വ്യത്യസ്തവും സങ്കീര്‍ണവുമായ ഒരു മുറയില്‍ വെട്ടുന്നു. ചന്തു അതും തടുക്കുന്നു. അസ്തവീര്യനായ ആരോമുണ്ണി അജയ്യനായ എതിരാളിക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നു. യുവാക്കള്‍ പരാജിതര്‍ ആയപ്പോള്‍ ചന്തു ആയുധം താഴെ വെക്കുന്നു.

ആരോമുണ്ണി : അങ്കം കഴിഞ്ഞില്ല ചേകവരെ, മുത്തച്ഛന്‍ അനുഗ്രഹിച്ചു തന്ന അടവുകള്‍ വേറെയുണ്ട്.
ചന്തു : ഇതോ അങ്കം ? ചെറു ബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാന്‍ കൂടെ നിന്നതോ അങ്കം ? പതിപഴുതു കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടി ഒഴിഞ്ഞതാണെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളെ നിങ്ങൾക്ക് ?
ചന്തു : ശേഷം എന്തുണ്ട് കയ്യില്‍ ? പുരന്ജയമായി തുടങ്ങി സൌഭദ്രമെന്നു തോന്നിപ്പിയ്ക്കുന്ന പഴയ ആ പുത്തൂരം അടവോ ?
ചന്തു : അതോ പരിചയ്ക്ക് മണ്ണ് വാരി കണ്ണിലെറിഞ്ഞു ചതിച്ചു വെട്ടുന്ന കുറുപ്പന്മാരുടെ പുതിയ അടവോ ?
ആരോമുണ്ണി : ആയുധമെടുക്ക് !!
ചന്തു : ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല. ജീവിതത്തില്‍ ചന്തുവിനെ തോല്‍പ്പിച്ചിട്ടുണ്ട് , പലരും, പലവട്ടം … മലയനോട് തൊടുത്തു മരിച്ച എന്റെ അച്ഛന്‍ ആദ്യം തന്നെ എന്നെ തോല്‍പ്പിച്ചു. സ്നേഹം പങ്കു വെയ്ക്കുമ്പോള്‍ കൈവിറച്ച ഗുരുനാഥന്‍ പിന്നെ തോല്‍പ്പിച്ചു….. പൊന്നിനും പണത്തിനുമൊപ്പിച്ചു സ്നേഹം തൂക്കി നോക്കിയപ്പോള്‍ മോഹിച്ച പെണ്ണും എന്നെ തോല്‍പ്പിച്ചു. അവസാനം …… അവസാനം …. സത്യം വിശ്വസിക്കാത്ത ചങ്ങാതിയും തോല്‍പ്പിച്ചു , തോല്‍വികളേറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി. മടങ്ങിപ്പോ ..! അങ്കമുറകൊണ്ടും ആയുധബലംകൊണ്ടും ചതിയന്‍ ചന്തുവിനെ തോല്‍പ്പിക്കാന്‍ ആണായിപ്പിറന്നവരില്‍ ആരുമില്ല…….. ആരുമില്ല…….. മടങ്ങിപ്പോ !!
കണ്ണപ്പുണ്ണി : ആരോമാരുടെ മകനും മരുമകനും നാണം കെട്ട് മടങ്ങാന്‍ വന്നവരല്ല…
ആരോമുണ്ണി : കൊല്ലുന്നെങ്കില്‍ കൊല്ല്………… നേരിട്ട് വെട്ടി മാനത്തോടെ മരിക്കാനും ഒരുങ്ങി തന്നെയാണ് ഉണ്ണിയാര്‍ച്ചയുടെ മകന്‍ വന്നത് ..!! ആയുധമെടുക്ക് ..!!
ചന്തു അവരെ നോക്കി മന്ദഹസിക്കുന്നു. പിന്നെ ഗുരുതറയുടെ മുമ്പില്‍ മുട്ട് കുത്തിയിരിക്കുമ്പോള്‍ നിശ്ശബ്‌ദം പ്രാര്‍ത്ഥിക്കുന്നു. എന്നിട്ട് സാവധാനം ചുരിക തന്റെ വയറ്റില്‍ കുത്തിയിറക്കുന്നു. ആരോമുണ്ണിയും കണ്ണപ്പുണ്ണിയും അമ്പരപ്പോടെ അത് കാണുന്നു…
ചന്തു : നിങ്ങള്‍ തോല്‍ക്കരുത്‌ ……… മക്കളെ, നിങ്ങള്‍ തോല്‍ക്കരുത്‌ ..
ചന്തു : ( ആരോമുണ്ണിയോട് ) ചതിയന്‍ ചന്തുവിന്റെ ചരിതം ഇവിടെ കഴിയട്ടെ … പുത്തൂരം വീട്ടിന്റെ കളങ്കം മായ്ച്ച വീരന്‍
ആരോമുണ്ണിയുടെ ചരിതം ഇവിടെ തുടങ്ങട്ടെ ….
ചന്തു : തലവെട്ടിയെടുത്തു അമ്മയുടെ കാല്‍ക്കല്‍ വെച്ചു വണങ്ങണം ….. നാടുവാഴിയില്‍ നിന്ന് പട്ടും വളയും വാങ്ങണം
ചന്തു : ( ആരോമുണ്ണിയോട് ) നിന്റെ പേരും പുകളും മാലോകര്‍ വാഴ്ത്തട്ടെ………. എനിയ്ക്ക് പിറക്കാതെ പോയ മകനാണ് നീ, ഉണ്ണീ ! അവര്‍ നിന്നെ വാഴ്ത്തട്ടെ . എന്നും വാഴ്ത്തട്ടെ
പിന്നെ മുമ്പോട്ടാഞ്ഞു ഗുരുതറയ്ക്ക് മുമ്പില്‍ വീഴുമ്പോള്‍ പതുക്കെ — : ഗുരുവേ നമ :

ജീവിതത്തിലുടനീളം ചതിയും വഞ്ചനയും ഏറ്റു വാങ്ങിയ ചതിയന്‍ ചന്തു എന്ന എളന്തര്‍ മഠം ചന്തുവിന്റെ വീരേതിഹാസം (?) എം ടി വാസുദേവന്‍ നായര്‍ ഇങ്ങനെ പൂര്‍ണതയിലേക്ക് എത്തിക്കുന്നു..

വാമൊഴിയായി തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പാടി പതിഞ്ഞു പകര്‍ന്ന കൃതികളാണ് വടക്കന്‍ പാട്ടുകള്‍. ചരിത്രത്തില്‍ എഴുതി രേഖപ്പെടാത്ത ഇത്തരം കഥകളില്‍ പല കൂട്ടി ചേര്‍ക്കലുകളും പലപ്പോഴായി നടന്നിട്ടുണ്ട്. കഥയിലെ ഹീറോ ആയ ആരോമലിനെ നല്ല പിള്ളയായി ചിത്രീകരിക്കാന്‍ ചന്തുവിനെ നീചജന്മമായി പര്‍വ്വതീകരിച്ച് കാണിച്ച് ഇത്തരം കൂട്ടി ചേര്‍ക്കലുകാര്‍ അവരുടെ ഭാവനയ്ക്ക് പറ്റും വിധം പലരും ആവോളം ശ്രമിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. ആരായിരുന്നു വടക്കന്‍ പാട്ടിലെ ചന്തു ….? അല്ലെങ്കില്‍ എന്ത് കൊണ്ട് ചന്തു മാത്രം വടക്കന്‍ പാട്ടില്‍ ചതിയനായി എന്ന അന്വേഷണമായിരിക്കാം എം ടി യെ ഒരു വടക്കന്‍ വീരഗാഥ എന്ന തിരക്കഥയില്‍ എത്തിച്ചിരിക്കുന്നത്.

പലവട്ടം കഥകളിലൂടെയും നമ്മുടെ പഴയ വടക്കന്‍ പാട്ട് സിനിമകളിലൂടെയും മലയാളി മനസ്സില്‍ പ്രതിഷ്‌ഠിച്ച വടക്കന്‍ പാട്ടിലെ കഥാപാത്രങ്ങളെ തികച്ചും വിപരീതമായ മറ്റൊരു തലത്തില്‍ നിന്ന് കാണുകയും അവയ്ക്ക് പുതു ഭാഷ്യം ചമയ്ക്കുകയും, നിങ്ങള്‍ ഇത്രയും കാലം കേട്ടതല്ല സത്യം, ഇതായിരുന്നു യഥാര്‍ത്ഥ കഥ എന്ന രീതിയില്‍ ഒരു പഴുതുകളുമില്ലാതെ കഥ പറയുകയും, അത് നമ്മളില്‍ ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നതില്‍ കഥാകാരന്‍ നൂറു ശതമാനം വിജയിച്ചിരിക്കുന്നു. വടക്കന്‍ പാട്ടിലെ ചില സംഗതികളെ കഥാകാരന്‍ ബോധപൂര്‍വം ഒഴിവാക്കിയതായി കാണാം. അതില്‍ പ്രധാനമായും തോന്നിയത് നാദാപുരത്തങ്ങാടിയില്‍ ഉണ്ണിയാര്‍ച്ച ചെയ്ത വീരസാഹസികതയെ കുറിച്ചാണ് , ഈ ചിത്രത്തില്‍ എവിടെയും അങ്ങിനെ ഒരു സംഭവത്തെ കുറിച്ച് പ്രതിപാദിക്കുന്നേയില്ല. സ്വാര്‍ത്ഥ താല്പര്യങ്ങളുള്ള ഒരു സാധാരണ സ്ത്രീ എന്നതിലപ്പുറം ഉണ്ണിയാര്‍ച്ചയുടെ കഥാപാത്രത്തെ എം ടി വളരാന്‍ വിട്ടിട്ടില്ല. അത് പോലെ തന്നെ, വടക്കന്‍ പാട്ടുകളില്‍ ചന്തുവിനെ മോശമാക്കി ആരോമലിന്റെ എത്രത്തോളം പ്രകീര്‍ത്തിച്ചുവോ അതിന്റെ നേര്‍ വിപരീതമായി ആരോമലിന്റെ ദുര്‍ഗണങ്ങളാണ് ഈ ചിത്രത്തിലൂടെ കൂടുതലും പറയാന്‍ ശ്രമിച്ചത്‌.

പഴയ കാലത്ത് നമ്മള്‍ കറുപ്പിലും വെളുപ്പിലും പിന്നെ ഈസ്റ്റുമാന്‍ കളറിലും കണ്ട വടക്കന്‍ പാട്ട് സിനിമകളിലെ ഉമ്മര്‍ അടക്കം പലരും അവതരിപ്പിച്ച ചന്തുമാരില്‍ നിന്ന് വടക്കന്‍ വീരഗാഥയിലെ ചന്തു എങ്ങിനെ വേറിട്ട്‌ അല്ലെങ്കില്‍ വ്യത്യസ്തനായിരിക്കുന്നു എന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മമ്മൂട്ടി എം ടി യുടെ ചന്തുവിനെ നടന ഭാഷ കൊണ്ടും ശബ്‌ദ ഭാഷ കൊണ്ടും പ്രേക്ഷകനെ അമ്പരിപ്പിക്കുന്നവിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നുവെന്ന് കണ്ടെത്താന്‍ കഴിയും. വടക്കന്‍ വീരഗാഥ റിലീസ് ആയ കാലത്ത് മമ്മൂട്ടിക്കു വേണ്ടി എം ടിയും ഹരിഹരനും യഥാര്‍ത്ഥ കഥയെ വളച്ചൊടിച്ചു എന്ന ഒരു ദുഷ്പ്രചരണമുണ്ടായിരുന്നു. ചതിയുടെ എക്കാലത്തെയും നിര്‍വചനമായി വടക്കന്‍ പാട്ടുകളില്‍ നിലനിന്നിരുന്ന ചന്തുവിനെ ഒരു പുനര്‍ജന്മം കൊടുത്ത് , അയാളുടെ ജീവിതത്തില്‍ അനുഭവിച്ച ദുഃഖങ്ങളുടെയും ഒറ്റപ്പെടലിന്റെയും അപമാനത്തിന്റെയും കഥ ഒരു കഥാകാരന്‍ പറയുമ്പോള്‍ മമ്മൂട്ടി എന്ന നടന്‍ കൈത്തഴക്കം വന്ന ശില്‍പ്പിയുടെ കയ്യിലെ ഉപകരണം പോലെ ആ കഥയുടെ താളത്തിനനുസരിച്ച് , ചന്തു എന്ന കഥാപാത്രത്തിന്റെ ആരും അറിയപ്പെടാത്ത മാനസിക വിങ്ങലുകള്‍ക്കനുസരിച്ചു ഒഴുകി വളര്‍ന്നു ഒരു മഹാ സമുദ്രമാവുന്നു. മലയാളിയുടെ മനസ്സില്‍ എക്കാലത്തും ചതിയനായി നിലനിന്നിരുന്ന ചന്തു എന്ന വടക്കന്‍ പാട്ടിലെ ഒരു നീച കഥാപാത്രത്തെ നേര്‍ വിപരീത ദിശയില്‍ നിന്ന് ഇതാണ് , അല്ലെങ്കില്‍ എല്ലാ വേദനയും നെഞ്ചിന്‍ നെരിപ്പോടില്‍ കോരിയിട്ടു ജീവിച്ച ഞാനാണ് യഥാര്‍ത്ഥ ചന്തു എന്ന് മമ്മൂട്ടി കാണിച്ചു തരുമ്പോള്‍ നമ്മള്‍ പ്രേക്ഷകനും ബോധ്യപ്പെടുന്നു ഇതാണ് യഥാര്‍ത്ഥ ചന്തുവെന്ന്… ഒരു നടന്‍ വിജയിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. ആ വിജയമാണ് മമ്മൂട്ടിക്ക് നല്ല നടനുള്ള ആദ്യത്തെ നാഷണല്‍ അവാര്‍ഡ് നേടി കൊടുത്തതും. ഇന്ന് നമുക്ക് ചന്തുവെന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വന്നു നിറയുന്നത് മമ്മൂട്ടിയെ തന്നെയാണ് , അത് ആ നടന വൈഭവത്തിന്റെ പുണ്യം തന്നെയല്ലേ എന്ന്‌ ഓര്‍ക്കേണ്ടിയിരിക്കുന്നു..

ആരോമലായി സുരേഷ് ഗോപിയും കണ്ണപ്പ ചേകവരായി ബാലന്‍ കെ നായരും മാറ്റുരച്ചു. അരിങ്ങോടരുമായി അങ്കം കുറിച്ചതില്‍ അനിയന്‍ ഉണ്ണിക്കണ്ണന്‍ പരിതപിക്കുമ്പോള്‍ ” ആണായി ഞാനിരിക്കെ വയസുകാലത്ത് അച്ഛനെ അങ്കത്തിനയച്ചു കൊല്ലിച്ചു എന്ന് അപഖ്യാതി നമ്മള്‍ മക്കൾക്കാവും” എന്ന് പറയുന്ന ആരോമലും പുത്തൂരം വീട്ടിലെ മൂന്നു തലമുറയ്ക്ക് കഴിയാനുള്ള പണം നാടുവാഴിയെ കൊണ്ട് വെപ്പിച്ചത് കണ്ടില്ലേ അനുജാ എന്ന് ചോദിക്കുന്ന ആരോമലും സ്വന്തം ജീവന് വിലയിട്ടഒരു സാധാരണ മനുഷ്യന്റെ നേര്‍ ചിത്രമാണ്. എം ടി യുടെ ആരോമല്‍ ഈ ഒരൊറ്റ സീനില്‍ മാത്രമാണ് അഹങ്കാരാധികള്‍ വെടിഞ്ഞഒരു മനുഷ്യനെ പോലെ പെരുമാറുന്നത്. സുരേഷ് ഗോപി അസാധ്യമാക്കി ആരോമലിനെ എന്ന് നിസംശയം പറയാം. ക്യാപ്ടന്‍ രാജു അരിങ്ങോടരെ അവിസ്മരണീയമാക്കി. എം ടി യുടെ ഈ വടക്കന്‍ പാട്ടില്‍ ചന്തു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നതും അരിങ്ങോടര്‍ തന്നെ. അച്ഛന്‍ അങ്കം കുറിച്ചതറിഞ്ഞു ദുഃഖിതയാവുന്ന മകള്‍ കുഞ്ഞിയോട് “എന്റെ കഴുത്തരിയാന്‍ വിധിക്കപെട്ട ഒരു ചുരിക എവിടെയോ ഉണ്ട് ” എന്നും “ചേകവന്റെ തൊഴില്‍ മരിക്കല്‍ അല്ലെങ്കില്‍ കൊല്ലല്‍ തന്നെ” എന്ന് അരിങ്ങോടര്‍ പറയുമ്പോള്‍ പാണപാട്ടുകളുടെ പ്രകീർത്തനങ്ങൾക്കിടെ കേള്‍ക്കാതെ പോയ വടക്കന്‍ പാട്ടുകളിലെ കഥാപാത്രങ്ങളുടെ നെഞ്ചിടിപ്പ് നമുക്ക് വേദനയോടെ കേള്‍ക്കാം.

മാധവി, ഗീത എന്നിവരും അവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. എടുത്തു പറയേണ്ടത്, ഏതാനും സീനുകളില്‍ വന്നു പോവുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്റെ നാടുവാഴിയാണ്. ചില മുഖ ചേഷ്ടകള്‍ കാണിച്ചു അങ്കം ആസ്വദിക്കുന്ന ഒടുവിലാന്റെ നാടുവാഴി മുഖത്ത് ആശ്ചര്യഭാവം നിറച്ചു ജീവിക്കുന്ന പഴയ കാലത്തെ ചില തമ്പ്രാക്കന്മാരുടെ നിറപകര്‍പ്പ് തന്നെയാണ്. ഗണപതിയങ്കവും സരസ്വതിയങ്കവും സമാസമം, ഇനി പുലിയങ്കം കൊണ്ടറിയണം എന്ന് അങ്കരസം കയറി പറയുന്ന ആ നാടുവാഴി ഒരു കൌതുകം തന്നെ. കുറച്ചു നിമിഷങ്ങളില്‍ വന്നു പോകുന്ന ആ കഥാപാത്രം കാണിക്കുന്ന ചില മുഖ ചേഷ്ടകളിലൂടെയും സംഭാഷണത്തിലൂടെയും അങ്കത്തിന്റെ രസ ചരട് പ്രേക്ഷകനിലേക്ക് എത്തിക്കാനും സംവിധായകന് കഴിഞ്ഞു.

ബോംബെ രവി, കൈതപ്രം, കെ ജയകുമാര്‍ എന്നിവരടങ്ങുന്ന സംഗീത വിഭാഗം ഈ ചിത്രത്തെ നല്ല ഗാനങ്ങളാല്‍ സമ്പന്നമാക്കി. ബോംബെ രവി ഒരുക്കിയ പശ്ചാത്തല സംഗീതം സിനിമക്ക് മിഴിവേകി. കെ രാമചന്ദ്ര ബാബുവിന്റെ ഛായാഗ്രഹണം, പി കൃഷ്ണമൂര്‍ത്തിയുടെ കലാ സംവിധാനം, നടരാജന്റെ വസ്ത്രാലങ്കാരം എന്നിവയും അംഗീകാരം പിടിച്ചുപറ്റി. സംവിധായകന്‍ ഹരിഹരന്റെ സിനിമ ജീവിതത്തിലെ സുവര്‍ണ്ണ കിരീടം തന്നെയാണ് ഈ ചിത്രം. ഹരിഹരന്‍ ഒരു പാട് ചിത്രങ്ങള്‍ വീരഗാഥക്ക് മുന്‍പും പിന്‍പും
ചെയ്തിട്ടുണ്ടെങ്കിലും മലയാള സിനിമ ചരിത്രത്തില്‍ ഹരിഹരന്‍ അറിയപ്പെടുക വീരഗാഥ എന്ന ഈ ചിത്രത്തിന്റെ പേരില്‍ തന്നെയായിരിക്കും. എന്നാൽ ഒട്ടേറെ അവാര്‍ഡുകള്‍ ഈ ചിത്രം കരസ്ഥമാക്കിയിട്ടും ഏറ്റവും നല്ല സംവിധായകനുള്ള അവാര്‍ഡ്‌ ഹരിഹരന് കൊടുക്കാന്‍ കേരളവും കേന്ദ്രവും 1989 ല്‍ ശ്രമിച്ചില്ല.

ഒരിക്കലും മറക്കാതെ എടുത്തു പരമാര്‍ശിക്കേണ്ട ഒരു പേര് നിർമാതാവ് പി വി ഗംഗാധരന്റെതാണ്. 1989 ല്‍ സ്വന്തം നിര്‍മ്മാണ കമ്പനിയായ ഗൃഹലക്ഷ്മിയുടെ ബാനറില്‍ ഒന്നര കോടിക്കടുത്തു മുടക്കി ഈ ചിത്രം നിര്‍മിച്ചപ്പോള്‍ അത് ആ കാലഘട്ടത്തിലെ മലയാള സിനിമ കണ്ടതില്‍ വെച്ചു ഏറ്റവും ചിലവേറിയ ചിത്രമായിരുന്നു. നൂറു ദിവസങ്ങള്‍ക്കുമേല്‍ ഈ ചിത്രം മലയാള കരയില്‍ നിറഞ്ഞോടിയിട്ടും
മുടക്ക് മുതലിന്റെ കഷ്ടി മാത്രം തിരികെ കിട്ടിയ ഒരു ചിത്രമായിരുന്നു വീരഗാഥ. നല്ല സിനിമക്ക് വേണ്ടി ഒരു ലാഭേച്ഛയും കൂടാതെ പണമിറക്കിയ ആ ശ്രേഷ്ഠ നിർമാതാവിനെ ഈ നല്ല വേളയില്‍ നമുക്ക് സ്മരിക്കാം.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു മഹാത്ഭുതമാണ് ഒരു വടക്കന്‍ വീരഗാഥ എന്ന ഈ ചിത്രം. ചരിത്രത്തെ വളച്ചൊടിച്ചു എന്ന് പറയപ്പെടുമ്പോഴും ചരിത്രത്തില്‍ കേട്ട ശീലുകളുടെ പിനാമ്പുറം തേടിയുള്ള ഒരു കഥാകാരന്റെ യാത്ര നൂറു ശതമാനം വിജയം നേടിയിരിക്കുന്നു എന്ന് തീര്‍ച്ചയായും പറയാം. രാവണന്‍ രാമനാല്‍ കൊല്ലപ്പെട്ടു എന്നറിയുമ്പോഴും രാവണന്‍ എന്തിനു രാമനാല്‍ മരണം വരിച്ചു എന്ന് അന്വേഷിക്കുന്ന കഥാകാരന്റെ മനസ്സാണ് ഇത്തരം ചിത്രങ്ങളുടെ പിന്‍ബലം. വടക്കന്‍ പാട്ടിലെ ആരോമലിന്റെയും ഉണ്ണിയാര്‍ച്ചയുടെയും ചന്തുവിന്റെയും പാണന്മാരല്‍ പാടി പതിഞ്ഞ ചരിത്രം എന്തുമാവട്ടെ, ആ കഥയ്ക്ക്‌ ഇങ്ങനെ മറ്റൊരു ഭാഷ്യം ഞങ്ങളുടെ കൈവശം ഉണ്ടെന്നു എംടിയും ഹരിഹരനും രാമചന്ദ്രബാബുവും ബോംബെ രവിയും ചേര്‍ന്ന് പഴുതുകള്‍ ഇല്ലാതെ നമ്മുക്ക് മുന്നില്‍ വരച്ചിട്ടു. ഇല്ല, ഈ വീരഗാഥക്കപ്പുറം ഇനി ഒരു വടക്കന്‍ പാട്ട് സിനിമക്ക് മലയാളത്തില്‍ സ്ഥാനമില്ല, കാരണം അത്തരം ചിത്രങ്ങള്‍ക്ക് പിന്നില്‍ എം ടി യെ പോലെ ഒരു കഥാകാരന്റെ മനസ്സ് ഉണ്ടാവില്ല എന്നത് തന്നെ.

1989 ലെ വീരഗാഥ നേടിയ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍
മികച്ച തിരക്കഥ – എം ടി വാസുദേവന്‍ നായര്‍
മികച്ച നടൻ – മമ്മൂട്ടി
മികച്ച കലാസംവിധാനം – പി. കൃഷ്ണമൂർത്തി
മികച്ച വസ്ത്രാലങ്കാരം – നടരാജൻ

1989 ലെ വീരഗാഥ നേടിയ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍
ജനപ്രിയ ചിത്രം
മികച്ച തിരക്കഥ – എം ടി വാസുദേവന്‍ നായര്‍
മികച്ച നടൻ – മമ്മൂട്ടി
മികച്ച രണ്ടാമത്തെ നടി – ഗീത
മികച്ച ഛായാഗ്രഹണം – കെ. രാമചന്ദ്ര ബാബു
മികച്ച പിന്നണി ഗായിക – ചിത്ര

വാല്‍കഷ്ണം:-
എം ടി യും, ഹരിഹരനും ചേര്‍ന്ന് വീരഗാഥ എന്ന ഈ ചിത്രത്തിന് വേണ്ടി ഒരുങ്ങുമ്പോള്‍ മമ്മൂട്ടിയോ അല്ലെങ്കില്‍ മലയാളത്തിലെ മറ്റൊരു താരങ്ങളോ അവരുടെ ചിന്തയില്‍ ഉണ്ടായിരുന്നില്ല. തീര്‍ത്തും പുതുമുഖങ്ങളെ വെച്ചൊരു വടക്കന്‍ പാട്ട് ചിത്രമായിരുന്നു അവരുടെ മനസ്സില്‍. പക്ഷെ, തിരക്കഥ എഴുതി തുടങ്ങി ഒരു ഘട്ടം എത്തിയപ്പോള്‍ എം ടി പറഞ്ഞു ഇനി അവന്‍ വേണം, ഇതു അവനു മാത്രമേ പറ്റുകയുള്ളൂ. എം ടി പറഞ്ഞ ആ അവന്‍ മമ്മൂട്ടിയായിരുന്നു. പിന്നീട് മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ പ്രധാന താരങ്ങളും അണിനിരന്നു.

വടക്കൻവീരഗാഥ(1989)
സംവിധാനം: ഹരിഹരൻ
തിരക്കഥ: എം ടി വാസുദേവന്‍ നായര്‍
ഛായാഗ്രഹണം: കെ. രാമചന്ദ്ര ബാബു
ഗാനങ്ങള്‍: കൈതപ്രം, കെ ജയകുമാര്‍
സംഗീതം: ബോംബെ രവി
നിര്‍മാണം: പി വി ഗംഗാധരൻ

| Jay

104 thoughts on “ReLook : Oru Vadakkan Veeragatha”

 1. ഇനിയൊരു വടക്കന്‍ പാട്ട് സിനിമയ്ക്ക് മലയാളത്തില്‍ സ്ഥാനമുണ്ടാവില്ല എന്ന് ഞാന്‍ മുകളില്‍ പറഞ്ഞു വെക്കുമ്പോഴും ശ്രീ രഞ്ജിത്തിന്റെ സ്വപ്ന പദ്ധതിയായ ഒരു വടക്കന്‍ പാട്ട് സിനിമ വരുന്നുണ്ടെന്ന് അറിയുക. രഞ്ജിത്തിന്റെ നിരീക്ഷണത്തില്‍ വടക്കന്‍ പാട്ടിലെ കഥാപാത്രങ്ങള്‍ സാധാരണക്കാരായ കൂലി തൊഴിലാളികള്‍ ആയിരുന്നു, അവര്‍ക്ക് നാം ഇത്രകാലം കേട്ടറിഞ്ഞ ആഡംബരങ്ങളോ , പല്ലക്കോ, മത്തുമണി പളുങ്ക് വള്ളമോ , വെള്ള കുതിരയോ ഒന്നും ഉണ്ടായിരുന്നല്ല എന്നാണ് അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. ഒതേനനും, ചന്തുവും, ആരോമലും, കണ്ണപ്പനുണ്ണിയും എല്ലാം കൂലി തൊഴിലാളികള്‍ മാത്രം, ഒപ്പം പഴയ കാലത്തെ തമ്പുരാന്‍മാര്‍ക്ക് വേണ്ടി ആയോധന കല പഠിച്ച ക്വട്ടേഷന്‍ സംഘവും ആയിരുന്നു അവര്‍. ഇന്നത്തെ കേരളത്തിലെ ക്വട്ടേഷന്‍ ടീമുകളുടെ പിന്‍ തലമുറക്കാര്‍ എന്ന് തമാശക്ക് വിശേഷിപ്പിക്കാം. എന്തായാലും കാത്തിരിക്കാം രഞ്ജിത്തിന്റെ വടക്കന്‍ പാട്ടിനുവേണ്ടി…..!!!

  വടക്കന്‍ വീരഗാഥ എന്ന ഈ ചിത്രം ഇറങ്ങിയപ്പോള്‍ ചരിത്ര കഥയെ മാറ്റി മറിച്ചു എന്ന് പറഞ്ഞു ഒരു പാട് കോലാഹലങ്ങള്‍ അന്നത്തെ അക്ഷര മാദ്യമങ്ങളില്‍ തുടര്‍ച്ചയായി വന്നിരുന്നു. പെരിസ്ട്രോയിക്കാ ( perestroika ) എന്ന പദവും ഈ ചിത്രത്തിനെ പറ്റി അന്ന് പലരും മാദ്യമങ്ങളില്‍ നിരത്തിയത് ചെറുതായി ഓര്‍ക്കുന്നു. അടിസ്ഥാന കഥയെ മാറ്റി ഈ ഒരു ചിത്രം വന്നപ്പോള്‍ കേട്ട ആരോപണങ്ങള്‍ എന്റെ ഈ ഒരു ആസ്വാദനത്തിനു കേള്‍ക്കില്ല എന്ന വിശ്വാസത്തോടെ നമ്മുടെ ഉദ്യമത്തിലെ എന്റെ ആദ്യത്തെ റിവ്യൂ. ഇതാ …. …….

 2. ഉണ്ണിയാര്‍ച്ച പുലിക്കുട്ടി ആണെന്ന് പരോക്ഷമായി സൂചിപിക്കുണ്ട്‌ ചിത്രത്തില്‍ ….

  “പകര്‍ത്തി പറയാന്‍ പാകത്തില്‍ നിന്റെ അച്ഛനും കിട്ടിയല്ലോ ഒരു തിരുമൊഴി, പെണ്ണായ ഞാനും വിറക്കുന്നില്ല…ആണായ നിങ്ങള്‍ വിറക്കുനെന്തേ ..”…….:) 🙂 🙂

 3. @ Jay//
  നല്ല റിവ്യൂ. അഭിനന്ദനങ്ങള്‍. സൂക്ഷ്മാവശങ്ങലെക്കുരിച്ചു പ്രത്യേകിച്ചും ഒടുവിലിന്റെ കാരക്റ്റര്‍ നെക്കുറിച്ച് സൂചിപ്പിച്ചത് നന്നായി. ആകെകൂടി കുറച്ചു സീനിലെ വരുന്നുള്ളൂ എങ്കിലും , അങ്കം കണ്ടു രസം പിടിച്ചിരിക്കുന്ന നാടുവാഴിയെ അദ്ധേഹം തനതായ ശൈലിയില്‍ ഉഗ്രനാക്കി. പിന്നെ ഈ പടത്തെ സംബന്ധിച്ച് “Perestroika” യെക്കാളും യോജിച്ച പദം “Glasnost” ആയിരിക്കും. ഒരു എഴുകാരന്റെ സ്വാതന്ത്രം. അതിന്റെ പേരില്‍ അന്നത്തെ കുറെ സിനിമ നിരൂപകര്‍ അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ചു എന്നതുവേരെ കാര്യം.

 4. //. ക്യാപ്ടന്‍ രാജു അരിങ്ങോടരെ അവിസ്മരണീയമാക്കി. എം ടി യുടെ ഈ വടക്കന്‍ പാട്ടില്‍ ചന്തു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നതും അരിങ്ങോടര്‍ തന്നെ ///
  നന്നായി , ക്യാപ്റ്റന്‍ രാജുവിനെ ഓര്‍ത്തു പറഞ്ഞത് . എനിക്കും മമ്മൂട്ടി കഴിഞ്ഞാല്‍ ഈ ചിത്രത്തില്‍ ഏറ്റവും ഇഷ്ട്ടപ്പട്ടതു ക്യാപ്ടന്‍റെ അരിങ്ങോടരേ തന്നെയാണ്. ജയ്‌ പറഞ്ഞ രംഗത്തിനോട് ചേര്‍ന്നുതന്നെ അദ്ദേഹം ഗംഭീരമാക്കുന്ന മറ്റൊരു സംഭാഷണമില്ലേ “മുള്ള് മൂത്ത മീനിന്‍റെയും വരിക്ക പ്ലാവിന്‍റെ ചക്കയുടെ ഒക്കെ അവകാശതിനാണ് ഈ രണ്ടു നാടുവാഴി വേന്ദ്രമാര്‍ അങ്കം വെട്ടുന്നത് ” ‘August 1’ യും ‘വടക്കന്‍ വീര ഗാഥ’ യും തന്നയാണ് ക്യാപ്റ്റന്‍ രാജു വിന്‍റെ careerലെ തന്നെ രണ്ടു അവിസ്മരണീയമായ കഥാപാത്രങ്ങള്‍. M T – ഹരിഹരന്‍ ടീമിന്‍റെ തന്നെ ‘അമൃതം ഗമയ’ യിലും മോശമല്ലാത്ത ഒരു കഥാപാത്രം അദേഹം ചെയ്തിട്ടുണ്ട്.

  ///ഹരിഹരന്‍ ഒരു പാട് ചിത്രങ്ങള്‍ വീരഗാഥക്ക് മുന്‍പും പിന്‍പും
  ചെയ്തിട്ടുണ്ടെങ്കിലും മലയാള സിനിമ ചരിത്രത്തില്‍ ഹരിഹരന്‍ അറിയപ്പെടുക വീരഗാഥ എന്ന ഈ ചിത്രത്തിന്റെ പേരില്‍ തന്നെയായിരിക്കും//

  യോജിക്കുന്നു

  എന്നാല്‍,
  //// എന്നാൽ ഒട്ടേറെ അവാര്‍ഡുകള്‍ ഈ ചിത്രം കരസ്ഥമാക്കിയിട്ടും ഏറ്റവും നല്ല സംവിധായകനുള്ള അവാര്‍ഡ്‌ ഹരിഹരന് കൊടുക്കാന്‍ കേരളവും കേന്ദ്രവും 1989 ല്‍ ശ്രമിച്ചില്ല. ///

  യോജിക്കാന്‍ ബുദ്ധിമുട്ടാണ്. ശരാശരി സംഭാവന മാത്രമേ ഹരിഹരന്‍ എന്ന സംവിധായകന്‍റെതായി ഈ ചിത്രത്തിലുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്. ഉദാത്തമായ ഒരു തിരക്കഥയുടെ പിന്‍ബലത്തില്‍ ആ തിരക്കഥ ആവശ്യപെടുന്ന സംവിധാനം – അത്ര മാത്രം , അതിനു മുകളിലേക്ക് അദേഹത്തിന്‍റെതായ contributions ഒന്നുമില്ല. പിന്നെ ഇങ്ങനെ ബ്രഹുത്തായ ഒരു പ്രൊജക്റ്റ്‌ ലീഡ് ചെയ്തു എന്നതാണ് മാനദണ്ഡം എങ്കില്‍ പകുതിയിലേറെ ക്രെഡിറ്റ്‌ ജയ്‌ തന്നെ സൂചിപിച്ചത് പോലെ P V ഗംഗാധരന്‍ എന്ന നിര്‍മാതാവിനുള്ളതാണ്

  ഹരിഹരന്‍ എന്ന സംവിധായകന്റെ നിലനില്‍പ്പ്‌ തന്നെ M T യെ ചുറ്റി പറ്റിയാണ് , ‘അയലത്തെ സുന്ദരിയും’ ‘ലേഡീസ് ഹോസ്റ്റല്‍’ യും,’കോളേജ് ഗേള്‍ ‘ യും, പോലുള്ള നാലാം കിട സിനിമകള്‍ സംവിധാനം ചെയ്തു വന്നിരുന്ന ഹരിഹരന്‍റെ career മാറുന്നത് M T യുമായി ‘ഇടവഴിയിലെ പൂച്ച മിണ്ട പൂച്ച’ ചെയ്തപ്പോള്‍ മുതലാണ്‌ – പിന്നെ M T യുടെ പുറത്തുള്ള പിടി വിട്ടിട്ടില്ല !!!! M T മാറിയപ്പോള്‍ ഒക്കെ കൈ വിട്ടു പോയിട്ടുമുണ്ട് (‘പ്രേം പുജാരി’ , മയൂഖം മുതലായവ ) പഞ്ചാന്ഗ്നിയും , അമൃതം ഗമയയും , വീര ഗാഥയും എല്ലാം ഹരിഹരന്‍റെ കൂടെ credit list ല്‍ ചേര്‍ക്കുമ്പോള്‍ ഈ സിനിമകള്‍ എല്ലാം M T യുടെ മാസ്റ്റര്‍ പീസുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന തിരക്കഥകള്‍ കൂടിയാണ് – മറ്റു രീതിയില്‍ പറഞ്ഞാല്‍ ഏതൊരു സംവിധായകനും ഈ ചിത്രങ്ങള്‍ ഹരിഹരന്‍ ചെയ്തത് പോലെ ചെയ്യാം – കുറച്ചു കൂടെ പ്രതിഭ ഉള്ളവര്‍ അവരുടെ കൂടി സംഭാവനകള്‍ ചേര്‍ക്കുന്നു – ഹരിഹരന്‍റെ സമകാലികരായ I V ശശിയും ഭരതനും M T യുടെ തിരക്കഥയില്‍ ചെയ്ത ചിത്രങ്ങള്‍ (‘ആള്‍കൂട്ടത്തില്‍ തനിയെ’ , ‘ആരൂഡം’ – I V ശശി , ‘താഴ്വാരം’ ,’വൈശാലി’ – ഭരതന്‍ ) ശ്രദ്ധിച്ചാല്‍ ഞാന്‍ പറഞ്ഞ വ്യത്യാസം മനസിലാകും

  @ജയ്‌
  മലയാളത്തില്‍ വന്ന അസാധ്യമായ ഒരു ചിത്രത്തിന് അര്‍ഹിച്ച തരത്തിലുള്ള ആസ്വാദനം നടത്തിയതിനു അഭിനന്ദനങ്ങള്‍.

 5. @~Jay~ വളരെ മികച്ച ഒരു റിവ്യൂ! വീണ്ടും ആ ചിത്രം കാണുന്ന ഒരു പ്രതീതി ഉണ്ടാക്കി. ഓരോ സീനും വളരെ ശ്രദ്ധാപൂര്‍വ്വം കണ്ടു, നല്ല ഗൃഹപാഠം ചെയ്തു എഴുതിയതായി തോന്നി. ആശംസകള്‍ !

 6. അതങ്ങട് കലക്കീട്ടോ. മനോഹരം ജയ്‌. നല്ല വെടിപ്പായി എഴുതി. സിനിമയ്ക്ക് ചേര്‍ന്ന, സിനിമ അര്‍ഹിക്കുന്ന റിവ്യു.

 7. //ഇല്ല, ഈ വീരഗാഥക്കപ്പുറം ഇനി ഒരു വടക്കന്‍ പാട്ട് സിനിമക്ക് മലയാളത്തില്‍ സ്ഥാനമില്ല, കാരണം അത്തരം ചിത്രങ്ങള്‍ക്ക് പിന്നില്‍ എം ടി യെ പോലെ ഒരു കഥാകാരന്റെ മനസ്സ് ഉണ്ടാവില്ല എന്നത് തന്നെ.///

  അത് സത്യം ..അത് കൊണ്ട് തന്നെ ജയ്‌ യുടെ കമന്റില്‍ പറഞ്ഞിരിക്കുന്ന രഞ്ജിത് ന്റെ വടക്കന്‍ പാട്ട് ചിത്രത്തിനായി കാത്തിരിക്കുന്നു .. ഒരു ‘Cult Classic എന്നൊക്കെ പറയാവുന്ന ‘വടക്കന്‍ വീരഗാഥ’ ചെറിയ ഒരു വെല്ലു വിളിയല്ല ഇനി ഒരു വടക്കന്‍ പാട്ട് ചിത്രത്തിനായി പേന എടുക്കുന്നവര്‍ക്ക് മുന്നില്‍ വയ്ക്കുന്നത് .( P G വിശ്വംഭരന്‍ ‘പുത്തൂരം പുത്രി ഉണ്ണി ആര്‍ച്ച ‘ എന്ന ഒരു ചിത്രമേടുത്തിരുന്നു ഇതിനു ശേഷം – കുഞ്ചാക്കോ ബോബനോക്കെ ആരോമലുണ്ണി ആയി വരുന്ന ഒരു ചിത്രം നമ്മള്‍ അത്ര ഗൌരവത്തില്‍ എടുകെണ്ടതില്ല എന്ന് പ്രേഷകരും തീരുമാനിച്ചിരുന്നു !!!! ) രഞ്ജിത് എന്ന കഥ പറച്ചില് ക്കാരനില്‍ വിശ്വാസമുള്ളത് കൊണ്ട് ഒരു നല്ല കൌതുകമുണ്ട് – എന്താണ് രഞ്ജിത് കണ്ട വടക്കന്‍ പാട്ടില്‍ ?? എങ്ങനെയാണു എം ടി ക്ക് രഞ്ജിത് മറുപടി നല്‍കുന്നത് ?? നടക്കാന്‍ സാധ്യത കുറവാണെന്ന് തോനുന്നു – എന്തായാലും അഡ്വാന്‍സ്‌ ആശംസകള്‍

 8. റിവ്യൂ വളരെ നന്നായിടുണ്ട്. അഭിനന്ദനങ്ങള്‍.

 9. ജയ്
  വളരെ വിശദമായി, ഭംഗിയായി തന്നെ എഴുതിയിരിക്കുന്നു. മമ്മുട്ടി എന്ന നടന്‍ ഇല്ലാതെ ഈ ചിത്രം ആലോചിക്കാന്‍ പോലും കഴിയാത്ത വിധം ആ കഥാപാത്രം ആയിത്തീരുക ആയിരുന്നു അദ്ദേഹം. അദ്ദേഹം മറ്റു പല ചവറു സിനിമകളിലും ചെയ്ത, ഇനി ചെയ്യാനിരിക്കുന്ന എല്ലാ കോപ്രായങ്ങളും ഈ ചിത്രത്തിന്റെ, ചതിയന്‍(?) ചന്തുവിന്റെ പേരില്‍ മാത്രം കാലം ക്ഷമിക്കട്ടെ.

 10. @ജയ്‌
  റീലുക്ക്‌ ഗംഭീരം. അവസാന രംഗത്തിന്റെ തിരക്കഥ ചേര്‍ത്തുകൊണ്ടുള്ള ക്രാഫ്റ്റ്‌ തകര്‍ത്തു. ഒരേസമയം informative ഉം ഒപ്പം ആസ്വാദ്യകരവുമായ എഴുത്ത്‌. വടക്കന്‍ വീരഗാഥ എന്ന സിനിമയുടെ ചടുലതയും ഗാംഭീര്യവും ചോര്‍ന്നു പോകാത്ത അവലോകനം.
  ഇതുപോലെയുള്ള പ്രതിഭകളുടെ മഹാ സംഗമം ചരിത്രത്തില്‍ വല്ലപ്പോഴുമേ സംഭവിക്കുന്നുള്ളൂ. ആ പേരുതന്നെ എന്തൊരു സംഭവമാണ്‌, ഒരു വടക്കന്‍ വീര ഗാഥ! എന്താണാ വീര ഗാഥ? മഹാനടന്‍ മമ്മൂട്ടിയോ? പ്രതിഭാ ശാലിയായ ഹരിഹരനോ? അക്ഷരങ്ങളുടെ വാള്‍ത്തലപ്പുകള്‍ക്കൊണ്ട്‌ നമ്മെ കിടിലം കൊള്ളിച്ച എം.ടിയോ? ബോംബെ രവിയെന്ന അനശ്വര സംഗീത ശില്‍പ്പിയോ?

 11. \\നാദാപുരത്തങ്ങാടിയില്‍ ഉണ്ണിയാര്‍ച്ച ചെയ്ത വീരസാഹസികതയെ കുറിച്ചാണ് , ഈ ചിത്രത്തില്‍ എവിടെയും അങ്ങിനെ ഒരു സംഭവത്തെ കുറിച്ച് പ്രതിപാദിക്കുന്നേയില്ല.//
  “പെണ്ണായ ഞാനും വിറക്കുന്നില്ല, ആണായ നിങ്ങള്‍ വിറക്കുന്നെന്തേ?” എന്ന് ഉണ്ണിയാര്‍ച്ച കുഞ്ഞിരാമനോട് ചോദിച്ച കാര്യം പരിഹാസരൂപേണ ചന്തു ആരോമുണ്ണിയോട് പറയുന്നുണ്ട്. കുഞ്ഞിരാമന്‍ നാദാപുരത്തങ്ങാടിയില്‍ ജോനകരെ കണ്ടു മുട്ടിടിച്ചു നിന്ന അവസരത്തിലാണ് ഉണ്ണിയാര്‍ച്ച ആ ഡയലോഗ് കാച്ചിയത് എന്നാണ് കഥ.
  നല്ല റിവ്യൂ ~Jay~ . എത്ര പറഞ്ഞാലും അധികമാവില്ല മനോഹരമായ ഈ ചലച്ചിത്രാനുഭവത്തെ കുറിച്ച്.

 12. @jay nice review. Congradulations. I have watched this movie atleast 25 times. Narration of the climax scene is excellent. Expect nine more wonders from you. All the best @surabi rajan hello, welcome to movie raga . This is kattan.

 13. “വടക്കന്‍ പാട്ടുകള്‍” – ആ പേരില്‍ തന്നെ ഒരു കാല്പനികതയുടെ കളങ്കം ഒളിഞ്ഞു കിടപ്പുണ്ട്. നിക്ഷിപ്ത താല്പര്യത്തിന്നുവേണ്ടി വടക്കന്മാരല്ലാത്തവര്‍ വടക്കന്മാരെപറ്റി എഴുതിയ അല്ലെങ്കില്‍ എഴുതിച്ചേര്‍ത്ത പാട്ടുകളായിരിക്കണം അവ.

  വടക്കന്‍ കേരളത്തില്‍ ആരും വടക്കന്‍ പാട്ടുകള്‍ പാടാറില്ല. അവിടെ തച്ചോളിപാട്ടും ഉണ്ണിയാര്ച്ചപാട്ടും മാത്രമേ ആളുകള്‍ പാടാറുള്ളൂ. ‘കുഞ്ഞു ഒതേനന്‍മാരെ’ പാടിക്കളിപ്പികാനും താരാട്ട്‌ പാടിയുറക്കാനും അമ്മമാര്‍ തച്ചോളിപ്പാട്ട് പാടുമായിരുന്നു. ‘കുഞ്ഞു ആര്ച്ചമാരെ’ പാടിക്കളിപ്പികാനും താരാട്ട്‌ പാടിയുറക്കാനും അമ്മമാര്‍ ഉണ്ണിയാര്‍ച്ചചരിതം പാടുമായിരുന്നു. വയലേലകളില്‍ ഞാറുനടുമ്പോഴും കള പറിക്കുമ്പോഴും തച്ചോളിപാട്ടും ഉണ്ണിയാര്‍ച്ചചരിതാവും കേള്‍ക്കുമായിരുന്നു. ഷഷ്ടിപൂര്‍ത്തിതികഞ്ഞ വല്യച്ച്ചന്മാര്‍ നാടന്‍ കള്ളുകുടിച്ചു ഫിറ്റായാല്‍ പാടാന്‍ തുടങ്ങുന്നത് തച്ചോളിപ്പാട്ടിലായിരുന്നു. (ന്യൂജനറേഷന്‍ ഫിറ്റായാല്‍ തുടങ്ങുന്നത് ഭരണിപ്പാട്ടിലായിരിക്കും!). കണ്ണപ്പചേകവരും ആരോമല്‍ചേകവരും കണ്ണപ്പനുണ്ണിയും ആരോമലുണ്ണിയും ചന്തുവും അവര്‍ക്ക് താരങ്ങളേ അല്ല. കുറെ അപ്രധാന കഥാപാത്രങ്ങള്‍ മാത്രം. അവരെയൊക്കെ നാടുവാഴിച്ചു കീശ നിറച്ചത് ഉദയായും കുഞ്ഞ്ചാകോവും ഗോവിന്ദന്‍കുട്ടിയുമായിരുന്നു. തച്ചോളി ഒതേനന്‍ ചരിത്രപുരുഷനും ഉണ്ണിയാര്‍ച്ച വായ്മൊഴിയിലെ വീരവനിതയുമാണ്‌.

  ചന്തു ചതിയനായാലും ആരോമല്‍ ചതിയനായാലും ഇരുമ്പാണിക്ക് പകരം മുള്ളാണിവെച്ച കൊല്ലന്‍ ചതിയനായാലും വടക്കന്‍ ‘കുഞ്ഞു ഒതേനന്‍മാര്‍ക്കും’ ‘കുഞ്ഞു ആര്ച്ചമാര്‍ക്കും’ ഒരു കാര്യവുമില്ല. അതൊക്കെ ഉദായായുടെയും എം.ടി.യുടെയും ആവശ്യങ്ങളാണ്.

  സിനിമയെപ്പറ്റി:
  ഈ സിനിമയിലെ Numero Uno മമ്മൂട്ടിതന്നെയാണ്. തിരക്കഥ മികച്ചതുതന്നെ. സംവിധാനം മോശമല്ല. പക്ഷെ, ആരോമലും അരിങ്ങോടരും തമ്മിലുള്ള അങ്കത്തില്‍ കാര്യമായ പിഴവ് തിരക്കഥാകൃത്തിനോ സംവിധായകനോ പറ്റിയിട്ടുണ്ട്. ആരോമലും ചന്തുവും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ പലതവണ കാണിച്ച സ്ഥിതിക്ക് ആരോമലിന്റെ സഹായിയായി ചന്തുവിനെ വിളിച്ചത് ശരിയായില്ല. അങ്കത്തിനു ഇറങ്ങുമ്പോള്‍മാത്രം പുതിയ ചുരിക നിര്‍മിക്കേണ്ട കാര്യമുണ്ടോ? പയറ്റിത്തെളിഞ്ഞ അനേകം ചുരികകള്‍ പുത്തൂരം കളരിയിലുണ്ടാവില്ലേ? ഇരുമ്പാണിക്ക് പകരം മുള്ളാണിവെച്ച ചുരിക കണ്ടുപിടിക്കാന്‍ ചന്തുവിനും ആരോമലിനും കണ്ണപ്പ ചേകവര്‍ക്കും കഴിയാതെപോയതെങ്ങിനെ? അങ്കത്തിന്റെ നീതിശാസ്ത്രം സദാ മുറുകെ പിടിക്കുന്ന കണ്ണപ്പചേവകര്‍ എന്തുകൊണ്ട് അത് അങ്കത്തട്ടില്‍ നടപ്പാക്കിയില്ല? ചുരിക മുറിഞ്ഞാല്‍ മാറ്റച്ചുരിക എടുക്കാന്‍ അനുവദിക്കാത്ത എതിരാളി തോറ്റതായി പ്രഖ്യാപിക്കുകയാണ് അങ്കത്തിന്റെ നീതിശാസ്ത്രം. മാറ്റച്ചുരിക എടുക്കാന്‍ അനുവദിച്ച പോരാളിയെ മുറിച്ചുരികകൊണ്ട് എറിഞ്ഞുകൊന്ന ആരോമലിനെ അവിടെ തോറ്റതായി പ്രഖ്യാപിക്കുകയാണ് അങ്കത്തിന്റെ മറ്റൊരു നീതിശാസ്ത്രം. കുത്തുവിളക്ക് എന്നുവെച്ചാല്‍ കുത്തുന്നഭാഗം ഏപ്പോഴും മുകളിലോട്ടു നില്‍ക്കുന്ന വിളക്കൊന്നുമല്ല. പണം കൊടുത്താല്‍ കൊല്ലന്‍ ഇരുമ്പാണിക്ക് പകരം മുള്ളാണി വെക്കുമെങ്കില്‍ കണ്ണപ്പചേകവര്‍ പുത്തൂരം കളരിക്ക് പകരം കൊല്ലപ്പണി നടത്തുന്നതായിരുന്നു നല്ലത്.

  അവസാനം ഒന്ന് ചോദിച്ചോട്ടെ? – എന്തിനാണ് എം.ടി. ഉണ്ണിയാര്‍ച്ചയെ ഇങ്ങിനെ അപമാനിച്ചത്? ചന്തുവിനെ ചതിയനല്ലാതാക്കാന്‍ കൊല്ലനെ ചതിയനാക്കി. ഇനി കൊല്ലനെ ചതിയനല്ലാതാക്കാന്‍ എന്ത് വീരഗാഥയാണ് എം.ടി.കൊണ്ടുവരിക?

  റിവ്യൂവിനെപ്പറ്റി: ജയ്‌, വളരെ നന്നായിട്ടുണ്ട്, അതിമനോഹരം.

 14. മികച്ച ഒരു ചലച്ചിത്രാനുഭവം. അതിനോട് കിട നിലക്കുന്ന ഒരു ഉഗ്രന്‍ അസ്വധനവും. നന്ദി ജയ്‌..നമ്മുടെ ചില സുഹൃത്തുക്കള് പറയുന്നത് പോലെ ഇതിലെ യുക്തി അന്വേഷിച്ചു പോകേണ്ടതില്ല. എഴുതപെട്ട ചരിത്രം ഒന്നുമല്ലല്ലോ. അപ്പോള്‍ എം ടി ഇതില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ ഒക്കെ ന്യയീകരിക്കതക്കത്തു തന്നെ. അത് കൊണ്ട് തന്നെ എണ്ണം പറഞ്ഞ ഒരു തിരകഥ നമ്മുക്ക് ലഭിച്ചു. മമ്മുട്ടിയുടെ എണ്ണം പറഞ്ഞ പ്രകടനവും കാണാന്‍ സാധിച്ചു. നടനും കഥപാത്രവും ഒന്നയിതീര്‍ന്നു അവരെ വേര്‍തിരിച്ചു കാണാന്‍ കഴിയാത്ത അപൂര്‍വാനുഭവം. മമ്മുട്ടിയുടെ ചന്തുവിനെ പോലെ തന്നെ എന്നെ ആകര്‍ഷിച്ചു ക്യാപ്റ്റന്റെ അരിങ്ങോടരും.അദ്ധേഹത്തിന്റെ കാരീയരിലെ ഏറ്റവും മികച്ച വേഷം. ഒരു സംശയവുമില്ല. പക്ഷെ സുരേഷ് ഗോപി ഒന്നും അത്രക്കും ഉജ്വലം എന്ന് തോന്നിയില്ല. മാധവിയും ഗീതയും വളരെ നന്നായിരിന്നു. അന്നൊക്കെ കുറച്ചു കൂടി പക്വത വന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇത്തരം നടിമാര്‍ ഉണ്ടായിരുന്നു.

  ഇപ്പോഴത്തെ കാലത്താണെങ്കില്‍ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആരുണ്ട് എന്ന് ആലോചിക്കാന്‍ ഒരു കൌതുകമുണ്ട്. സമൃദ്ധി പറഞ്ഞതുപോലെ മികവരും സമയം എം ടി ഇല്ലെങ്കില്‍ ഹരിഹരന്‍ മൂക്കുംകുത്തി വീണിട്ടുണ്ട്.തീര്‍ച്ചയായും എം ടിയുടെ രണ്ടു സ്ക്രിപ്റ്റുകള്‍ കിട്ടിയപ്പോള്‍ അവ രണ്ടും വലിയ ചലച്ചിത്രനുഭാവമാക്കി മാറ്റിയ ഭരതനുമായി താരതമ്യം ചെയ്യുമ്പോ ഹരിഹരന്റെ കഴിവ് തുലോം കുറവാണ് എന്ന് പറയേണ്ടി വരും.

 15. @ ജയ്‌
  ഒന്നും പറയാനില്ല. ആസ്വാദനം ഗംഭീരമായി. കുറെ effort എടുത്തിട്ടുണ്ട് എന്ന് കണ്ടാല്‍ അറിയാം. ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍!അഭിനേതാക്കള്‍ എല്ലാം തന്നെ നന്നായി ചെയ്തു. മമ്മൂട്ടി, മാധവി… എന്താ അവരുടെയൊക്കെ പെര്‍ഫോര്‍മന്‍സ്!

 16. Great Review. ഈ സിനിമ കാണുമ്പോഴെല്ലാം എപ്പോഴും മനസ്സിലെത്തുന്ന ചോദ്യമാണ് “ഇതു തന്നെയായിരിക്കുമോ സത്യം” ??? അത്രക്ക് സത്യസന്ധമെന്ന് തോന്നിപ്പിക്കുന്ന തിരക്കഥ. പെര്‍ഫെക്റ്റ് ആയ കഥാപാത്ര രൂപീകരണം. ഹരിഹരന്‍റെ സംവിധാന മികവ്. എല്ലാമെല്ലാം ഒന്നിനൊന്നു മെച്ചം. മമ്മൂട്ടി,സുരേഷ് ഗോപി, ക്യാപ്റ്റന്‍ രാജു ഇവരെല്ലാം എത്ര അനായാസമായാണ് ആയുധ മുറകള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. മലയാളത്തിന് അഭിമാനമാണ് ഈ സിനിമ . കാലമെത്ര കഴിഞ്ഞാലും…

 17. ജയ്‌ മനോഹരമായ റിവ്യൂ, അഭിനന്ദനങള്‍.
  തുടക്കം മുതല്‍ അവസാനം വരെ ഒരു പുളകത്തോടെയാണ് വായിച്ചു തീര്‍ത്തത്. തിരക്കഥയിലെ ഭാഗങ്ങള്‍ ഉള്‍പെടുത്തിയത്‌ ഒരു ക്ലാസ്സിക്‌ ചിത്രത്തിന്റെ ക്ലാസ്സിക്‌ റിവ്യൂ തന്നെയാക്കിമാറ്റി. മാത്രമല്ല വീരഗാഥയിലെ പല സീനുകളും ഒരുതവണ കൂടി മനസ്സിലേയ്ക്ക് കൊണ്ട് വന്നു.
  വടക്കന്‍ വീരഗാഥയെ കുറിച്ച് വിപരീതമായ കാഴ്ചപാടുകള്‍ ഉണ്ടാവുകയില്ല എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഭാവനയുടെ അഭിപ്രായം കണ്ടപോ അത് മാറിക്കിട്ടി. പഷേ എനിക്ക് തോന്നുന്നു ഭാവന ഈ സംശയങ്ങള്‍ വച്ചിട്ട് ഒരു തവണ കൂടി പടം കാണുകയാണെങ്കില്‍ പല ആരോപണങ്ങള്‍ക്കും ഉത്തരം ലഭിക്കും. ബാക്കി ഉള്ളവക്ക് പുറകെ വരുന്നവര്‍ ഉത്തരം തരുമെന്ന് പ്രതീഷിക്കുന്നു.

  @ സമൃദ്ധി
  താങ്കള്‍ ഹരിഹരനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അതിന്റെ ഏറ്റവും വലിയ തെളിവ് തന്നെ വടക്കന്‍ വീരഗാഥയെ മലയാളത്തിലെ ഏറ്റവും നല്ല പടങ്ങളില്‍ ഒന്നാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ്. പിന്നെ ഇപ്പൊ കാണുമ്പോഴും ഇനി എത്ര കാലം കഴിഞ്ഞു കണ്ടാലും അതിശയിപ്പിക്കുന്ന വശ്യത. അതിനു മറ്റു പല കാരണങ്ങള്‍ ഉണ്ടെങ്കില്‍ കൂടി ഒരു സംവിധായകന്റെ കയ്യടക്കം ചിത്രത്തിലുടനീളം കാണുന്നുണ്ട്. അതിലെ സീനുകള്‍ക്കുള്ള richness . lighting shading combinations അതിന്റെ അടുത്ത് പോലും എത്താന്‍ കഴിഞ്ഞ മലയാള സിനിമകള്‍ ഉണ്ടോ എന്ന് പോലും സംശയമാണ്. (ജയ്‌ ക്യാമറ യെ കുറിച്ച് അധികം പറയാതിരുന്നത് ഒരു കുറവായി തോന്നുന്നു.) ഇത് ഒരു നിമിത്തമായിരുന്നു. മലയാളികളുടെ പുണ്യം.

 18. പാടി പഥിഞ്ഞ പാണന്‍ പാട്ടുകളില്‍ നിന്നും വ്യത്യസ്തമായി ചിന്തിച്ചു ചന്തുവിന് പുനര്‍ജ്ജന്മം നല്‍കിയ m ടി ക്ക് പ്രണാമം. ആ കഥയെ യാഥാര്ത്യമാകിയ p v ഗംഗധരനും സംവിധാനം എന്നാല്‍ എന്താണെന്നു കാണിച്ചു തന്ന ഹരിഹരന്‍ സാറിനും നന്ദി. കഥാപാത്രമായി ജീവിച്ച മമ്മുട്ടികും ബാലന്‍ k നായര്കും ക്യാപ്റ്റന്‍ രാജുവിനും ഗാനങ്ങള്‍ ഒരുകിയ ജയകുമാറിനും രവി ബോംബയ്കും മറ്റു എല്ലാ അണിയറ പ്രവര്തകര്കും നന്ദി. ഈ ചിത്രത്തിന് വേണ്ടി അഹോരാത്രം പണിയെടുത്ത പിന്നണിയിലെ അറിയപെടാത്ത പെരുകാര്കും നന്ദി. അതെ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രം ആണ്. ഇനിയിങ്ങനെ ഒന്ന് സംഭിവ്കുമോ എന്ന് ചോദിച്ചാല്‍ സംഭാവികണേ എന്നാ പ്രാര്‍ത്ഥന മാത്രം. ഈ ചിത്രത്തെ വിമര്‍ശിക്കാന്‍ മാത്രം കഴിവുള്ളവര്‍ മലയാളകരയില്‍ ഉണ്ടോ ? ഇങ്ങനെ ഒന്ന് ഇനി ഉണ്ടാകുമോ എന്ന് തന്നെ ഉറപ്പില്ലാത്ത സ്ഥിതിക് എല്ലാതരത്തിലും പുര്നത ഉള്ള ഒരു മലയാള സിനിമ ഇതിഹാസം ആയി വീരഗാഥ നിറഞ്ഞു നില്കുന്നു. അവസാനം ആയി ഇത്ര നല്ലൊരു ആസ്വാദനം ഒരുകിയ ജയ്കും നന്ദി.

 19. @Bhavana R
  //ആരോമലും ചന്തുവും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ പലതവണ കാണിച്ച സ്ഥിതിക്ക് ആരോമലിന്റെ സഹായിയായി ചന്തുവിനെ വിളിച്ചത് ശരിയായില്//
  കണ്ണപ്പ ചേകവരെ തേടിയാണ് നാടുവാഴി എത്തിയത് , തനിക്കു പകരം ചന്തുവിനെയാണ് കണ്ണപ്പ ചേകവര്‍ ഉദ്ദേശിച്ചത്. അപ്പോള്‍ രംഗത്ത് വന്ന ആരോമലിനെ ആണ് നാടുവാഴിക്ക് ചന്തുവിനക്കാള്‍ യോഗ്യനയായി തോന്നിയത്. ആരോമലിനു ഒപ്പത്തിനൊപ്പമോ .. ഒരല്‍പം മുകളിലോ ആണ് ചേകവന്‍ എന്നാ നിലയില്‍ ചന്തു അപ്പോള്‍ അങ്ങനെയുള്ള ചന്തുവിനെയല്ലാതെ ആരെയാണ് തുണയായ്യി അയക്കുക.
  //ഇരുമ്പാണിക്ക് പകരം മുള്ളാണിവെച്ച ചുരിക.//
  അങ്കത്തിനു മുന്‍പ് പയറ്റി തെളിഞ്ഞതാനെങ്കിലും ചുരിക കൊല്ലനു കൊടുത്തു വിളക്കി പരുവപ്പെടുത്തുക എന്നത് കൃഷിക്കാര്‍ പോലും ചെയ്യുന്നതാണ്. പെരുംകൊല്ലനെയും വൈദ്യനെയും ഒക്കെ കണ്ണുമടച്ചു വിശ്വസിക്കെണ്ടിയിരുന്ന കാലഘട്ടത്തിലെ കഥയാണിത് …കഥയില്‍ ചോദ്യമില്ല. ഒരു പക്ഷെ ഇത് ചരിത്രമാനെങ്കിലും.

  //അങ്കത്തിന്റെ നീതിശാസ്ത്രം.//
  അങ്കത്തട്ടില്‍ മരിച്ചു വീഴുന്നത് ചേകവന് പെരുമയാണ് . അങ്കം മുറുകുമ്പോള്‍ ശാസ്ത്രവും നീതിയും എല്ലാം തീരുമാനിക്കുന്നത്‌ വാളും പരിചയുമാണ്‌ . മൂന്നു തലമുറയ്ക്ക് ജീവിക്കാനുള്ള പണം എണ്ണി വങ്ങുമ്പോള്‍, തന്റെ ജീവന്റെ വിലതന്നെയാണ് അത് എന്ന് ചേകവന് അറിയാം. ജയം മാത്രമാണ് അനിവാര്യം.

  ഈ വിധത്തിലുള്ള വികാരങ്ങളൊക്കെ ന്യായമായും മലനാടിന്റെ മനസ്സുകളില്‍ വാരിക്കോരി തരുന്നുണ്ട് എം ടി യും ഹരിഹരനും. അതൊക്കെ ഒരല്‍പം കൂടി ചേര്‍ന്ന് നിന്ന് വായിച്ചാല്‍ രണ്ടാമൂഴത്തില്‍ ഭീമന്‍ പച്ച മനുഷ്യനായത് പോലെ ചന്തുവും ചതിയന്‍ ആല്ലാതെ ആകും

 20. മലയാളത്തില്‍ ഇന്നുവരെ രചിക്കപ്പെട്ട തിരക്കഥ, സംഭാഷണം അതില്‍ ഏറ്റവും മികച്ചത് വടക്കന്‍ വീരഗാഥയിലേത് തന്നെ, ഇനി അതിനേക്കാള്‍ മികച്ചത് വരാന്‍ സാധ്യതയുമില്ല. പിന്നെ ഹരിഹരന്‍റെ സംവിധാന മികവ്, തിരക്കഥക്ക് കോട്ടം വരാതെ അഭ്രപാളിയില്‍ മനോഹരമായി ചിത്രീകരിച്ചത് ഹരിഹരന്‍റെ മിടുക്ക് കൊണ്ട് മാത്രമാണ്, ഈ ഒരു തിരക്കഥ മലയാളത്തിലെ മറ്റേതെങ്കിലും സംവിധായകന്‍ സംവിധാനം ചെയ്തെങ്കില്‍ മാത്രമേ ഹരിഹരന്‍റെ മിടുക്ക് നമുക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ, കാരണം തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനൊന്നുമില്ലാത്ത സംവിധാന മികവ്, എന്നിട്ടും ഹരിഹരന്‍ ശരാശരി മാത്രമാണ് എന്ന് പറയുന്നതിന്‍റെ പൊരുള്‍ മനസ്സിലാവുന്നില്ല.

 21. @ ജയ്‌
  നമ്മുടെ നൂറു സുവര്‍ണ്ണ ചിത്രങ്ങളുടെ കൂട്ടത്തില്‍ ആസ്വാദനം എഴുതാന്‍ ഏറ്റവും പ്രയാസമുള്ള/റിസ്ക്‌ ഉള്ള ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് വീരഗാഥ. അത് പോലെ തന്നെ വിമര്‍ശന ശരങ്ങളുടെ ഘോഷയാത്ര പ്രതീക്ഷിക്കാവുന്ന പത്തു പതിനഞ്ചു ചിത്രങ്ങളും ഉണ്ട്. അതില്‍ ഒന്ന് രണ്ടെണ്ണം കഴിഞ്ഞു. ഇങ്ങനെയൊരു ചിത്രം, അതിന്റെതയാ ഗൌരവം കളയാതെ എഴുതുക തീര്‍ച്ചയായും ഒരു എളുപ്പപ്പണിയല്ല. താങ്കളുടെ ആസ്വാദനം ആ ചിത്രത്തിനോട് പരമാവധി നീതി പുലര്‍ത്തി. അതിനിരിക്കട്ട് അരിങ്ങോടരേ, താങ്കള്‍ക്കെന്‍റെ വക ഒരു പനിനീര്‍പ്പൂവ്! (കൂട്ടത്തില്‍ ഒരു പരിചയും, ചിലപ്പോള്‍ ഉപകാരപ്പെടും)
  @ ഭാവന
  ഭാവനയുടെ ചില ചോദ്യങ്ങള്‍ ന്യായമാണ്. അങ്ങനെയും വേണമെങ്കില്‍ ചിന്തികാം. എന്നാലും, എം ടി ഉണ്ണിയാര്‍ച്ചയെ അപമാനിച്ചുവോ? തീര്‍ച്ചയില്ല. വളരെ നാള് മുന്‍പേ കണ്ട സിനിമയാണ്. പലതും മറന്നു പോയി. അത് കൊണ്ട് തന്നെ തല്ക്കാലം മുറിച്ചുരിക മാത്രമേ കയ്യിലുള്ളൂ, പരിച ആണെങ്കില്‍ ആസ്വാദനം എഴുതിയ അരിങ്ങോടര്‍ക്ക് കൊടുക്കുകയും ചെയ്തു (മനപ്പൂര്‍വമാണ്‌). അത് കൊണ്ട് മാറ്റച്ചുരിക എടുക്കാന്‍ സമയം അനുവദിക്കുമെങ്കില്‍…, അങ്കക്കലി അപ്പോഴും അടങ്ങിയിട്ടില്ലെങ്കില്‍.. കൊല്ലക്കടയില്‍ പോയി വാള് റിപ്പയര്‍ ചെയ്തിട്ട് മടങ്ങി വരാം 🙂

  നന്ദി പ്രകാശനം:-പ്രിയ എം ടി, 2011 മുതല്‍ താങ്കളോട് പറയണം എന്ന് വിചാരിക്കുന്നതാണ്. അത് വരെ ആനയെ കാണാത്ത ചില കൊച്ചു പിള്ളേര്‍ നാട്ടിലൂടെ പോകുന്ന എരുമയെ കണ്ട് അസ്തപ്രജ്ഞരായി നില്‍ക്കേണ്ട അവസ്ഥ ഉണ്ടാക്കാതെ വീരഗാഥ എന്ന ഒരു ആനയെ കാണിച്ചു തന്നതിന്. അല്ലെങ്കില്‍ ഞാനും എരുമയെ കണ്ട് ചിലപ്പോള്‍ അസ്തപ്രജ്ഞനായിപ്പോയേനെ…(ഉറുമിയെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്, ഇപ്പഴേ പറഞ്ഞേക്കാം)

 22. വിമര്‍ശന ശരങ്ങള്‍ തൊടുത്ത വ്യക്തികളോട് — നിങ്ങള്‍ തന്നെ പറയു ഹരിഹരന് പകരം ആരെ ഏല്പിച്ചാല്‍ ഈ ചിത്രം ഇതിലും മനോഹരം ആകുമയിരുന്നു?? ഭരതനെയോ –എങ്കില്‍ ഈ ചിത്രതിണ്ടേ വിധി തന്നെ മറിപോയേനെ.പിന്നുള്ളത് ഐ v ശശി — ആളും
  ആരവവും ഉണ്ടാകും എന്നല്ലാതെ ചിത്രം പുര്നത പ്രപികില്ലാരുന്നു എന്നുറപ്പ്. ഭരതന് ചിലപ്പോള്‍ ഹരിഹരനെകളും മനോഹരമായി പശ്ചാത്തലം ഒരുക്കാന്‍ കഴിഞ്ഞേനെ.ഒരികലും ഹരിഹരന് മുകളില്‍ പുര്നത ഉള്ള ഒരു ചിത്രം ഒരുക്കാന്‍ സാധികുംയിരുന്നില്ല. ഹരിഹരന് കിട്ടാവുന്ന ഏറ്റവും നല്ല പ്രശംസ പത്രം mt തിരകഥകള്‍ തന്നെയാണ്. തുടര്‍ച്ചയായി mt സ്ക്രിപ്റ്റ് ലഭിക്കാന്‍ ഉള്ള കഴിവ് വലുതല്ലേ. സര്‍ഗം mt സ്ക്രിപ്റ്റ്
  അല്ലല്ലോ എന്നിട്ടും മികച്ചതയില്ലേ ?

 23. അകമഴിഞ്ഞ് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു കടലോളം നന്ദി……..

  @Bhavana R, September 5, 2012 • 5:34 am
  താങ്കളുടെ സംശയങ്ങളെ മാനിക്കുന്നു. എം ടി തന്നെ ഇത്തരം പല ചോദ്യങ്ങള്‍ക്ക് ആവോളം മറുപടി പറഞ്ഞിട്ടുണ്ട്. വടക്കന്‍ വീരഗാഥയിലെ പല സംശയങ്ങള്‍ക്കും 1887 ല്‍ വില്യം ലോഗന്‍ പ്രസിദ്ധീകരിച്ച മലബാര്‍ മാന്വലും നാം ഇപ്പോള്‍ അറിയുന്ന വടക്കന്‍ പാട്ടുകളും അപഗ്രഥിച്ച് എം ടി യുടെ വാക്കുകള്‍ ഇങ്ങനെ ( ചുരുക്കത്തില്‍ ) :-

  പിണങ്ങിപ്പിരിഞ്ഞു താമസിക്കുന്ന ചന്തുവിനെ വിളിച്ചു വരുത്തിയത് കാരണവര്‍ കണ്ണപ്പനാണ്. അയാളെ വിളിക്കുന്നതിനും ആരോമല്‍ അനുകൂലമല്ല. നേരിടാനും സഹായം ചോദിക്കാനും മടിയുണ്ട്..

  ” ആര്‍ച്ചയെയവന് പറഞ്ഞ കാലം
  എന്റെ മനസ്സല്ല്ലേ കൊടുപ്പിയ്കാഞ്ഞു
  ആ മൊഴിചൊല്ലി ചതിക്കുമന്നെ..”

  എന്നയാള്‍ പറയുന്നുമുണ്ട് ..

  “കിടയറ്റ ചേകവന്‍ ചന്തു തന്നെ ” , ആരോമാരുടെ തുണയ്ക്കു പോകേണ്ടത് എല്ലാവരുടെയും ആവശ്യമായിരുന്നു. ചന്തു വീട്ടില്‍ വന്നപ്പോള്‍ കണ്ണപ്പന്‍ ചേകവര്‍ തന്നെ കാര്യം പറഞ്ഞു. മകള്‍ ഉണ്ണിയാര്‍ച്ചയോട് ചന്തുവിന് ഊണ് കൊടുക്കാന്‍ പറഞ്ഞു. ഊണ് കഴിഞ്ഞ ശേഷം,

  ” കൊഞ്ചി കുഴഞ്ഞങ്ങു ചെന്ന് ആര്‍ച്ച
  ചിത്രതൂണ് മറപറ്റി നിന്ന്
  തലയും കീഴിട്ടു പറഞ്ഞു പെണ്ണ്
  ഒന്നുണ്ട് കേള്‍ക്കണം ചന്ത്വാങ്ങള…
  ആങ്ങള അങ്കത്തില്‍ ജയിച്ചു വന്നാല്‍
  ആറ്റും മണമ്മേല്ലേ വാക്കൊഴിക്കെ
  നിങ്ങള്ക്ക് പെണ്ണായിരിന്നു കൊള്ളാം…

  ഉണ്ണിയാര്‍ച്ച എന്നും ചന്തുവിന്റെ മോഹവും ദൌര്‍ബല്യവുമായിരുന്നു. അല്ലെങ്കില്‍ വിവാഹിതനായതിന് ശേഷവും അവള്‍ ക്ഷണിച്ചപ്പോള്‍ പുഴ നീന്തി പോവില്ലല്ലോ. ഈ സത്യം ചെയ്യലില്‍ വീണ്ടും തളര്‍ന്ന ചന്തു തുണയ്ക്കു പോകാന്‍ ഒരുങ്ങിയെങ്കില്‍, അത് അങ്കം ജയിച്ചു വന്നു ആര്‍ച്ചയെ വിവാഹം കഴിച്ചു ജീവിയ്കണമെന്നു ആഗ്രഹത്തോടെ തന്നെയാവും.

  അരിങ്ങോടര്‍ , മകളെയും മരുമകളെയും വിട്ടു മയക്കി ചന്തുവേ വീട്ടിനകത്ത് കയറ്റി, ഇരുമ്പാണ്ണിയ്ക്ക് പകരം മുളയാണി വെപ്പിയ്ക്കാന്‍ പ്രേരിപ്പിച്ചു എന്ന് പാട്ടില്‍. അവിടെ ഞാന്‍ വ്യതിച്ചലിച്ചിട്ടുണ്ട്. ആ സൂത്രപണിയില്‍ ഒരു പെണ്‍ബുദ്ധിയുടെ “ടച്ചാ” നുള്ളത്. ഉണ്ണിയാര്‍ച്ച വീണ്ടും തന്റെ ജീവിതത്തിലോട്ട്‌ തിരിച്ചു വരുന്നു. അതിനു ആരോമല്‍ അങ്കം ജയിക്ക തന്നെ വേണം. കരുത്തനായ ഗുരു അരിങ്ങോടര്‍ മരിയ്ക്കുന്നതും അയാള്‍ക്കിഷ്ടമുള്ള കാര്യമല്ല. ഉണ്ണിയാര്‍ച്ച എന്ന അഗ്നിയിലേക്ക് എന്നും ആകര്‍ഷിയ്ക്കപ്പെട്ടവനായ ചന്തു ധര്‍മ്മസങ്കടങ്ങളുടെ മധ്യത്തില്‍ നില്‍ക്കെ, അരിങ്ങോടരുടെ മകള്‍ ചെയ്ത സൂത്രപണിയാണ് ഏതെന്നു വ്യഖ്യാനിയ്കാനാണ് എനിയ്ക്ക് തോന്നിയത്.

  പിന്നെ അങ്കത്തട്ടില്‍ നടന്ന കാര്യങ്ങള്‍. അങ്കത്തിനടയ്ക്കു ആരോമാരുടെ ചുരിക പൊട്ടി. മാറ്റം ചുരിക ചോദിച്ചപ്പോള്‍ അത് കൊണ്ടുവന്നിട്ടെല്ലെന്നു ചന്തു. ” നിന്റെ ചുരിക താ ചന്തു” എന്ന് ചോദിച്ചപ്പോള്‍ ” നിനക്കൊത്ത ചേകവനാണ് ഞാനും എനിക്കെന്റെ ചുരിക വേണം വേണം” എന്ന് ചന്തു പറഞ്ഞുവെത്രേ ..!! ജനാവലിയുടെ നടുവില്‍, നാടുവാഴികളും മേല്‍നോട്ടകാരും ഒക്കെ നോക്കി നില്‍ക്കെയാണ് അക്കാലത്ത് അങ്കം നടക്കുന്നത്. കളിയുടെ ഇടയ്ക്ക് പിണങ്ങിയ കുട്ടി പെറുക്കു പറയും പോലെ ” എന്റെ ചുരിക ഞാന്‍ തരില്ല ” എന്നും മറ്റും പറയാന്‍ അങ്കത്തട്ടില്‍ തുണക്കാരന്‍ തയ്യാറാകുമോ ? പറഞ്ഞാല്‍ തന്നെ കേട്ട് നില്‍ക്കുന്നവര്‍ ഇടപെടില്ലെ ?

  ചുരിക മാറ്റാനിടകിട്ടും മുന്നേ കലികൊണ്ട ചേകവരെ മുരിച്ചുരികയെരിഞ്ഞു ആരോമല്‍ കൊന്നു. പെരും കൊല്ലാനല്ല ചതിച്ചത് , മച്ചുനന്‍ ചന്തുവാണ് ചതിച്ചത് എന്ന് ആരോമല്‍ പറയുന്നുണ്ട് പാട്ടില്‍. എങ്കില്‍ അങ്കം കഴിഞ്ഞാല്‍ ഒന്നുകില്‍ മറ്റൊരങ്കത്തിനു ചന്തുവിനെ വെല്ലു വിളിയ്ക്കും, അല്ലെങ്കില്‍ ചതിയന്റെ മുഖത്തു നോക്കാതെ നടക്കും. രണ്ടിലോന്നെ സംഭവിയ്ക്കൂ.
  …………………………..
  …………………………
  അങ്കത്തിനു ശേഷം മുറിഞ്ഞ ച്ചുരികയെ പറ്റിയുള്ള ആരോപണവും മറുപടിയും എല്ലാം നടന്നിരിക്കണം. ഒരേറ്റു മുട്ടലും നടന്നിരിക്കണം. അതില്‍ ആരോമലിനു മാരകമായ മുറിവേറ്റിരിക്കും. ഉണ്ണിയാര്‍ച്ചയുടെ വാഗ്ദാനം ഒരു തീക്ഷ്ണമായ വികാരമായി കൊണ്ട് നടക്കുന്ന സത്യവും ആ ഏറ്റുമുട്ടലിന് മുമ്പേ തന്റെ ന്യായമായി ചന്തു പറഞ്ഞിരിക്കണം. എന്നാലും ഏറ്റുമുട്ടല്‍ നടന്നു ആരോമല്‍ മരിക്കാന്‍, ഉണ്ണിയാര്‍ച്ചയുടെ വാഗ്ദാനം ഓര്‍ത്ത്‌ ചന്തു ആഗ്രഹിച്ചിരിക്കില്ല പക്ഷെ യാദൃചികമായി സംഭവിച്ചത് അതാണ്‌ താനും.

  നാല്‍പ്പത്തി രണ്ടു വയസ്സുള്ളവനും , പതിനെട്ടു കളരിക്ക് ആശാനുമായ ചന്തുവേ തോല്‍പ്പിക്കുന്നത്‌ പ്രയാസമാണെന്ന് പേരക്കുട്ടികളോട് വലിയ കണ്ണപ്പ ചേകവര്‍ ഉറപ്പിച്ചു പറയുന്നുണ്ട്. ഉണ്ണിയാര്ച്ചക്കും അത് ബോധ്യമാണ്. ചന്തുവിന്റെ തല കൊയ്യാന്‍ പറ്റിയ പത്തൊമ്പതാമത്തെ അടവും പഠിച്ചാണ് പേരകുട്ടികളെ അയച്ചത് എന്ന് പാട്ടിലുണ്ട്. ഈ അത്ഭുതവിദ്യ കയ്യിലിരിക്കെ ആരോമല്‍ പുത്തിരിയങ്കം കുറിച്ചപ്പോള്‍ കാരണവര്‍ അത് എന്ത് കൊണ്ട് ആരോമലിനു പഠിപ്പിച്ചു കൊടുത്തില്ല. അങ്കം കുറിച്ചപ്പോള്‍ അലമുറയിട്ടു കരയുകയായിരുന്നു ആ വീടാകെ. രക്ഷക്ക് ചന്തുവേ തന്നെ വിളിയ്കല്ലേ വഴിയുളൂ എന്ന് കണ്ണപ്പന്‍ നിശ്ചയിക്കുന്നു. തന്റെ കൈവശമുള്ള എല്ലാ അടവുകള്‍ക്ക് മീതെയും അറിവുള്ളവനാണ് ചന്തു എന്ന് ബോധ്യമുള്ളതു കൊണ്ടായിരിക്കണമല്ലോ അയാളോട് താണു കേണു അപേക്ഷിക്കുന്നത് . എന്ത് കൊണ്ട് മകന് മറുമരുന്നില്ലാത്ത പത്തൊമ്പതാമത്തെ അടവ് ആരോമലിനു കാണപ്പ ചേകവര്‍ പഠിപ്പിച്ചു കൊടുത്തില്ല എന്ന ചോദ്യത്തിന് ഉത്തരം ഒന്നേ കിട്ടൂ, അത് ഇത്തരം കഥയില്‍ ചോദ്യം പാടില്ല എന്നത് തന്നെ.

  ചന്തുവിന്റെ തല വെട്ടിവന്നു, നാടുവാഴിയില്‍ നിന്നും ദേശവാഴിയില്‍ നിന്നുമൊക്കെ സമ്മാനം വാങ്ങി ചെറുപ്പക്കാര്‍ എന്ന് പാട്ടിലുണ്ട്. അമ്മമാരും മുത്തശ്ശിമാരും മുത്തശ്ശനും നാട് ദേശവാഴികളുമൊക്കെ അവരെ വാഴ്ത്തിയിരിക്കും. ചന്തു അവര്‍ക്കതിനുള്ള അവസരം ഉണ്ടാക്കി കൊടുത്തതായി സങ്കല്‍പ്പിക്കാനാണ് എനിയ്ക്ക് താല്പര്യം തോന്നിയത്. ഒരു പാട് കയ്പ്പുകള്‍ ചവച്ചിറക്കി എല്ലാവരില്‍ നിന്നും അകന്നു കഴിയുന്ന അയാള്‍ക്ക്‌ അസ്തിത്വം ദാരുണമായ ഒരു പീഡനമാണ്. അത് അവസാനിപ്പിക്കാന്‍ പറ്റിയ ഒരു മുഹൂര്‍ത്തമാണ് മുമ്പിലെത്തിയത്. തനിക്കു പിറക്കാതെ പോയ മക്കളാണ് വെല്ലുവിളിയുമായി മുമ്പില്‍. അവരെ തോല്‍പ്പിച്ചത് കൊണ്ടോ കൊന്നത് കൊണ്ടോ തനിയ്ക്കിനി ഒന്നും നേടാനില്ല. വെട്ടിയെടുത്ത തന്റെ തല കണ്ടു ഉണ്ണിയാര്‍ച്ചയടക്കം പുളകം കൊള്ളുന്ന നിമിഷം അയാള്‍ രോഷത്തോടെ പകയോടെ മനസ്സില്‍ കണ്ടിരിക്കും. ശരി, അവര്‍ സന്തോഷിക്കട്ടെ, ആഘോഷിക്കട്ടെ എന്ന് ചിന്തിച്ചു പോയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

  നേരത്തെ സൂചിപ്പിച്ചതുപോലെ ഈ പാട്ടുകള്‍ ചരിത്ര രേഖകളല്ല. വ്യതിയാനങ്ങളെ ന്യായകരിക്കനല്ല എഴുതിയത്. വ്യതിയാങ്ങള്‍ സ്വീകരിക്കാന്‍ തോന്നിപ്പിച്ച സന്ദര്‍ഭങ്ങളെന്തായിരുന്നു എന്ന് സൂചിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്..

  വടക്കന്‍ പാട്ടുകള്‍ ഒരു കാലഘട്ടത്തിന്റെ ജനകീയ സാഹിത്യമാണ് . അതിലെ ഗ്രാമീണ കല്പനകളും മാനുഷിക ഘടകങ്ങളും തന്നെയാണ് വ്യതിയാനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രചോദനം നല്‍കുന്നത്.
  ++

  ഭാവന, നടന്നതോ നടക്കാത്തതോ എന്ന് നമ്മുക്ക് തീര്‍ത്തും അറിയാന്‍ പാടില്ലാത്ത ഒരു ചരിതമാണ് വടക്കന്‍ പാട്ടുകള്‍. മുന്നില്‍ സൂചിപ്പിച്ചത് പോലെ കാലാകാലങ്ങളായി കഥ പറഞ്ഞു നടന്നവര്‍ അവരുടെ യുക്തിക്കനുസരിച്ച് പല മാറ്റങ്ങളും ഇത്തരം കഥയില്‍ വരുത്തിയിരിക്കാം. പറയി പെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തന്റെ കഥ കേട്ടിട്ടിലെ. അയാള്‍ ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റിയതായി കഥയുണ്ട്. അത് നമ്മള്‍ക്ക് വിശ്വസിക്കാന്‍ പറ്റുമ്മോ? അതുപോലെ വരരുചി അന്യ ജാതിയില്‍പ്പെട്ട ഒരു പെണ്‍ കുഞ്ഞു തന്റെ ഭാര്യയാവും എന്നറിയുമ്പോള്‍ ജനിച്ചയുടനെ ആ കുഞ്ഞിന്റെ നെറുകയില്‍ കത്തുന്ന പന്തം കുത്തിയിറക്കി പുഴയിലൂടെ ഒഴുക്കി വിടുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം കറങ്ങി തിരിഞ്ഞു ആ പെണ്‍കുട്ടി തന്നെ വലുതായി വരരുചിക്ക് പത്നിയായി പന്ത്രണ്ടു മക്കളെ പ്രസവിക്കുന്നു. ഈ കഥ വിശ്വസിനീയമാണോ ? അങ്ങിനെ എന്തെല്ലാം കഥകള്‍? കഥകള്‍ കൊണ്ട് സമ്പന്നമല്ലേ നമ്മുടെ പൈതൃകം. താല്പര്യമുണ്ടെങ്കില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല, കഥാസരിത് സാഗരം എന്നിവ വായിക്കുക. പക്ഷെ ചോദ്യങ്ങള്‍ ഉന്നയിക്കരുത് എന്ന് മാത്രം 🙂 🙂

 24. @സമൃദ്ധി

  ഹരിഹരന്‍ എന്ന സംവിധായകന്‍റെ ശ്രദ്ധേയമായ മിക്ക ചിത്രങ്ങളുടെയും തിരക്കഥ എംടിയുടെ ആയിരുന്നു എന്നത് ശരി തന്നെ. പക്ഷേ, ഹരിഹരന്‍ ഒരു ശരാശരി സംവിധായകന്‍ ആണ് എന്ന് എങ്ങനെ പറയാന്‍ കഴിയും? അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘സര്‍ഗം’ മോശം സിനിമ ആണോ?

 25. @മാത്തുക്കുട്ടി, September 5, 2012 • 1:57 pm

  മാത്തുക്കുട്ടിച്ചായ, എന്നെ ആരോങ്ങോടര്‍ ആക്കിയ സ്ഥിതിക്ക് പനിനീര്‍ പൂവും പരിചയുമോന്നുമല്ല വേണ്ടിയിരുന്നത്, കഴുത്തിനു ഒരു സ്ട്രോങ്ങ്‌ ബെല്‍റ്റ്‌ ആയിരിന്നു തരേണ്ടിയിരുന്നത്‌. ഇനി ആരോമല്‍ മുറിച്ചുരിക എറിയുമ്പോള്‍ കഴുത്തില്‍ കേറരുതല്ലോ ..!!! 🙂

  @~അപ്പു~

  നല്ല നീരീക്ഷണം സുഹൃത്തെ ..!!

  @സമൃദ്ധി

  രഞ്ജിത്തിന്റെ വടക്കന്‍ പാട്ട് അദ്ദേഹത്തിന്‍റെ സ്വപ്ന പദ്ദതിയത്രേ. പക്ഷെ ഇപ്പോഴത്തെ ഒരു അവസ്ഥ വെച്ചു ആ ചിത്രം ഉടനെ യൊന്നും നടക്കും എന്ന് തോന്നുന്നില്ല, കാരണം മൂക്കും കുത്തി വീണു കിടക്കുന്ന നമ്മുടെ സൂപ്പറുകളെ രക്ഷിക്കാന്‍ അദ്ദേഹം തുടരെ തുടരെ ചിത്രങ്ങള്‍ ചെയ്യുകയല്ലേ …

  @ Babu Alex

  //……“പെണ്ണായ ഞാനും വിറക്കുന്നില്ല, ആണായ നിങ്ങള്‍ വിറക്കുന്നെന്തേ?” എന്ന് ഉണ്ണിയാര്‍ച്ച കുഞ്ഞിരാമനോട് ചോദിച്ച കാര്യം പരിഹാസരൂപേണ ചന്തു ആരോമുണ്ണിയോട് പറയുന്നുണ്ട്. … //

  ഉണ്ട്, ശരി തന്നെ……… പക്ഷെ നാദാപുരത്തങ്ങടിയില്‍ വെച്ചു ആര്‍ച്ചയുടെ അങ്ങിനെയൊരു അങ്കം ചിത്രീകരിച്ചു കാണിക്കാന്‍ എംടി യോ ഹരിഹരനോ ശ്രമിച്ചില്ല എന്നത് ശ്രദ്ദേയമല്ലേ ?

 26. ആയിരത്തൊന്നു പണമിട്ട നൂറ്റൊന്നു കിഴി വേറെ വെക്കണം, അങ്കത്തിനു ആരോമല്‍ ചേകവര്‍ തന്നെ വരണം എന്ന് നിര്‍ബന്ധമാണെങ്കില്‍ – Class dialogue by Suresh Gopi

 27. @മാത്തുക്കുട്ടി:
  ‘പുത്തൂരംപുത്രി ഉണ്ണിയാര്‍ച്ച’ എന്നാ മഹത് ചലച്ചിത്ര കാവ്യം ആണോ അങ്ങ് ഉദ്ദേശിച്ച ആ എരുമ? എങ്കില്‍ അത് എരുമ ആണോ?? അതൊരു പുഴുവല്ലേ.. പുയു പുയൂ….

 28. @ ജാന്‍ / കോമരം

  ‘വടക്കന്‍ വീരഗാഥ’ മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമയാണെന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല . മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ നമ്മള്‍ വലിയ സംശയമൊന്നുമില്ലാതെ തിരഞ്ഞടുക്കുന്ന ചിത്രം തന്നെയാണിത് . ഒരു ‘Cult Classic’ എന്നൊക്കെ പറയാവുന്ന സൃഷ്ടി . പക്ഷെ എന്റെ ചോദ്യം OOVG യെ കുറിച്ച് ആലോചികുമ്പോള്‍ ആദ്യം ഓര്‍മയില്‍ വരുന്നത് എന്താണ് ? എന്നെ സമ്പതിച്ചടുതോള്ളം , ഒരു സംശയത്തിനു പോലും ഇടം കൊടുക്കാതെ പറയാം അതിനു തിരക്കഥ രചിച്ച എം ടി യെ തന്നെയാണ് – പിന്നെ എം ടി യുടെ മനസ്സില്‍ വിരിഞ്ഞത് അതി മനോഹരമായി അവതരിപ്പിച്ച മമ്മൂട്ടി ഉള്‍പെടെ ഉള്ള നടന്മാരും , അതും കഴിഞ്ഞേ ഇതിന്റെ സംവിധായകന്‍ വരുന്നുളൂ (സത്യത്തില്‍ ഇപ്പോഴും സംവിധായകന്റെ ബ്രില്ലയാന്‍സ് , പേപ്പറില്‍ M T എഴുതിയതില്‍ മുകളില്‍ നില്‍കുന്ന , എന്ന്‌ പറയാവുന്ന ഒരു സ്കെനെസും ഓര്മ വരുന്നില്ല – ചിത്രം കണ്ട്ടിടും കുറച്ചധികം നാളായി , ഓര്മ കുറവ്മാകം‍ ) എന്നാല്‍ ഒരു സിനിമയുടെ വിജയത്തില്‍ , അതും ‘വടക്കന്‍ വീരഗാഥ’ പോലെ ഒരു ഐതിഹാസിക വിജയത്തില്‍ ,ഒരു സംവിധായകന്റെ പങ്കു ഞാന്‍ മനസിലാകുന്നു , മറ്റെല്ലാ ഘടകങ്കളും നല്ലതു സംവിധാനം മാത്രം മോശമായി പോയി എന്ന്‌ പറയാന്‍ കഴിയില്ലലോ !! അത് കൊണ്ട് തന്നെ ഞാന്‍ ഹരിഹരന്‍ ചിത്രം മോശമായി ചെയ്തു എന്നല്ല പറഞ്ഞത് , മറിച്ചു കഥയ്ക്കും തിരക്കഥ ക്കും , അഭിനയ പ്രകടനങ്ങളും പുറകില്‍ മാത്രം വരുന്ന ഒരു ശരാശരി effort മാത്രമാണെന്ന് പറഞ്ഞത്
  പലാവര്‍ത്തി ചിത്രം കണ്ടപ്പോഴും പിന്നെ തിരക്കഥ പുസ്തക രൂപത്തില്‍ വായിച്ചപ്പോഴും തോന്നിയ സംശയമാണിത് – എന്താണ് ഹരിഹരന്‍റെ സംഭാവന എന്നത്,പ്രതേകിച്ചു ഒരുപാടു പേര്‍ ഇതില്‍ അദേഹത്തിന്റെ സംവിധാന മികവിനെ പുകഴ്ത്തി പറയുമ്പോള്‍

  ////അതിലെ സീനുകള്‍ക്കുള്ള richness . lighting shading combinations അതിന്റെ അടുത്ത് പോലും എത്താന്‍ കഴിഞ്ഞ മലയാള സിനിമകള്‍ ഉണ്ടോ എന്ന് പോലും സംശയമാണ്///

  ആണോ ?? സാങ്കേതികമായി അങ്ങനെ ഒരു brilliance ഉള്ള ചിത്രമായി എനിക്ക് തോനുന്നില്ല . എം ടി യുടെ ഇതേ സ്ക്രിപ്റ്റ് Black&White ഇതേ അഭിനേതകളെ വച്ച് ചെയ്താലും നമ്മള്‍ കണ്ട ചിത്രത്തില്‍ നിന്ന് വലിയ വ്യതാസമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല – അത് ഒരു പക്ഷെ ഈ കാര്യങ്ങളില്‍ ഉള്ള എന്‍റെ അറിവില്ലായുമ ആകാം (അങ്ങനെ നോക്കുകയാണെങ്കില്‍ സംവിധായകരെ കുറിച്ച് ആധികാരികമായി പറയാനുള്ള അറിവുമില്ല, ഒരു സിനിമ ക്യാമറ അടുത്ത് കണ്ടിട്ട് കൂടെയില്ല !!!!! , കുറെയേറെ സിനിമകള്‍ കണ്ടു ഞാന്‍ തന്നെ ഉണ്ടാക്കിയെക്കുന്ന ശരികളും തെറ്റുകളും ആണ് – അത് പൂര്‍ണമായി ശരിയാണെന്നുള്ള അഹങ്കാരവുമില്ല !!!!!! )
  എന്നെ സമ്പന്തിച്ചടുതോളം എഴുത്തുകാരന്റെ ഭാവനക്കപ്പുറത്തു സിനിമയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് കഥ പറയുന്നവരാണ് മിടുക്കരായ സംവിധായകര്‍ . ഉദാഹരണമായി സായിപ്പിന്റെ ‘ബ്രെഡും ചീസും സ്റ്റാര്‍ ബക്ക്സ്‌ കോഫിയും പിസ്സയും’ (ക ട : മാത്തുകുട്ടി ) നാട്ടുകാരുടെ ‘സാമ്പാറും അവിയലും ‘ ഒരുപാടുണ്ട് . ഒരു സംവിധായകനെ മറ്റൊരു സംവിധായകനുമായി താരതമ്യപെടുത്തേണ്ട ഒരു വേദിയല്ലാത്തതിനാല്‍ അതിനു തുനിയുന്നില്ല

  //// ഈ ഒരു തിരക്കഥ മലയാളത്തിലെ മറ്റേതെങ്കിലും സംവിധായകന്‍ സംവിധാനം ചെയ്തെങ്കില്‍ മാത്രമേ ഹരിഹരന്‍റെ മിടുക്ക് നമുക്ക് മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ, കാരണം തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനൊന്നുമില്ലാത്ത സംവിധാന മികവ്////

  മുകളില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ കൊണ്ട് തന്നെ ഏതു സമ്മതിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട് സുഹുര്ത്തെ . പിന്നെ മറൊരു സംവിധായകനാണെങ്കില്‍ ചിത്രം ഇതിലും നന്നാകുമെന്നോ , മോശമാകുമെന്നോ പറയുന്നത് അര്‍ത്ഥശൂന്യമാണ് . നമ്മള്‍ ഇപ്പോള്‍ കാണുന്ന രൂപത്തിലുള്ള ചിത്രത്തെ തന്നെ ആണ് നമ്മള്‍ ഇഷ്ടപെട്ടത്. ഇനി ഈ ചിത്രം ഉണ്ടാകില്ല – അത് കൊണ്ട് തന്നെ മറ്റൊരു സംവിധായകന്‍ അതിനെ എങ്ങനെ സമീപികുമായിരുന്നു എന്ന്‌ നമുക്ക് വെറുതെ ഊഹിക്കാനേ കഴിയൂ

 29. ചിത്രത്തിലെ എടുത്തു പറയത്തക്ക മറ്റൊരു പ്രതേകത സംഭാഷണങ്ങളാണ് . അതുജ്വലമാണ് സംഭാഷണങ്ങള്‍ – Quote ചെയ്യാന്‍ നിന്നാല്‍ മിക്കവാറും എല്ലാ സംഭാഷണങ്ങളെ കുറിച്ചും പറയേണ്ടി വരും. ” ചന്തുവിനെ തോല്പിക്കാന്‍ …..” നും, “നീയടക്കമുള്ള പെണ്‍വര്‍ഗമുണ്ടല്ലോ …” കുറച്ചൊന്നുമല്ല നമ്മുടെ മിമിക്രിക്കാര്‍ ആഘോഷിച്ചത്

  മലയാളത്തില്‍ നമുക്ക് ഇഷ്ട്ടമുള്ള തിരക്കഥാകൃത്ത് പലര്‍ക്കും പലരായിരിക്കും – അത് എം ടി യോ , പദ്മരാജനോ, ലോഹിതദാസോ, ശ്രീനിവാസനോ , ജോണ്‍ പോളോ , രേന്ജിത്തോ ആരുമാകട്ടെ ,അര്‍ത്ഥവത്തായ , കാച്ചിക്കുറികിയ സംഭാഷണങ്ങള്‍ എഴുതാന്‍ എം ടി ക്കുള്ള കഴിവ് ആര്‍കും ഉണ്ടെന്നു തോന്നുന്നില്ല ( ഒരു രേന്ജി പണിക്കര്‍ ലൈന്‍ അല്ല ഞാന്‍ ഉദേശിച്ചത്‌ , അത് അദേഹത്തിന്റെ തന്നെ പ്രയോഗം കടമെടുത്താല്‍ verbal diarrohea ആണ് )

  എം ടി എഴുതിയതില്‍ എനിക്ക് പ്രിയപ്പെട്ട ഒരു സംഭാഷണം ഓര്‍മ വരുന്നു

  ചിത്രം : – ആള്‍കൂട്ടത്തില്‍ തനിയെ (അദേഹത്തിന്റെ തന്നെ ‘സ്വര്‍ഗവാതില്‍ തുറക്കുന്ന സമയം’ എന്ന ചെറുക്കഥയുടെ ചലച്ചിത്രവിഷ്കാരം)

  സന്ദര്‍ഭം : – മരണാസന്നനായ മാധവന്‍ മാഷിന്‍റെ അടുത്തെത്തിയ മക്കള്‍. ഏതോ ഒരു ഇടവേളയില്‍ അനുജന്‍റെ (മമ്മൂട്ടി) അടുത്തെത്തുന്ന ചേച്ചി (ശുഭ). സംസാരത്തില്‍ ഇടക്ക്പ്പോഴോ മമ്മൂട്ടി (രാജന്‍ എന്നാണെന്ന് തോന്നുന്നു കഥാപാത്രത്തിന്റെ പേര് )
  ” ഒന്നടിച്ചാല്‍ ചിരി, രണ്ടടിച്ചാല്‍ പാട്ട്, മൂന്ന് അടിച്ചാല്‍ പിന്നെ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കും, ഞാന്‍ പറയുന്നതല്ല , അങ്ങോട്ടും ഇങ്ങോട്ടും യാത്ര പോന്കുന്നവരാണല്ലോ ഉദോഗസ്തര് , അപ്പോള്‍ കൂടെ ഇരിക്കുന്നതില്‍ അടുത്ത് ബന്ധമുള്ളവരുന്ടോ എന്ന് നോക്കാതെ വീമ്പു പറയുന്ന ചിലവന്മാരുണ്ട്; വയസായ ബോസ്സിനെ കൊണ്ട് പാടില്ല, ബോസ്സിന്റെ ഭാര്യയില്‍ നിന്ന് തടി കേടു കൂടാതെ രക്ഷികാനാണത്രേ പാട് ”

  Moral side weak ആയ ചേച്ചിയോട് ഇതിലും നന്നായി എങ്ങനെ ഒരു അനുജന് പറയാന്‍ കഴിയും !!!!!!!! Hats Off M T വാസുദേവന്‍‌ നായര്‍.

  @Justin
  സര്‍ഗം minus പാട്ടുകള്‍ minus മനോജ്‌ കെ ജയന്‍ equals ഒരു Average സിനെമയെന്നെ എനിക്ക് തോന്നിയിട്ടുള്ളൂ. ആത്മ കഥാംശം ഉള്ളത് കൊണ്ടാകാം (വിനീത് അവതരിപ്പിച്ച കഥാപാത്രം ഹരിഹരനെ തന്നെ base ചെയ്തായിരുന്നു എന്നാണ് കേട്ടിടുള്ളത് ) ‘പ്രേം പൂജാരി’ , ‘മയൂഖം’ മുതലായ ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടെ മെച്ചമുള്ള സിനിമ എന്ന് പറയാം

 30. @~Jay~
  \\പക്ഷെ നാദാപുരത്തങ്ങടിയില്‍ വെച്ചു ആര്‍ച്ചയുടെ അങ്ങിനെയൊരു അങ്കം ചിത്രീകരിച്ചു കാണിക്കാന്‍ എംടി യോ ഹരിഹരനോ ശ്രമിച്ചില്ല എന്നത് ശ്രദ്ദേയമല്ലേ ?//
  അതിന്റെ ആവശ്യമില്ലല്ലോ ഈ സിനിമയില്‍. വാളിനെക്കാള്‍ ഉപരി ഒരു പെണ്ണിന് സ്വന്തമായ മറ്റു പല ആയുധങ്ങളും സമര്‍ഥമായി ഉപയോഗിച്ചാണല്ലോ വീരനായ ചന്തുവിനെ സ്വന്തം ചേലതുമ്പില്‍ കെട്ടിയിട്ടത് അവള്‍. മാത്രമല്ല ,അഭ്യാസക്കാഴ്ചയില്‍ അടവ് പഠിപ്പിച്ച അച്ഛന്‍ കണ്ണപ്പചേകവരെ നിരായുധനാക്കുന്നുണ്ടല്ലോ ഉണ്ണിയാര്‍ച്ച. അപ്പൊ ഓള് ഒന്നിലും പിന്നിലല്ല എന്ന് നമുക്ക് കരുതി കൂടെ?

 31. Jay വളരെ മനോഹരമായ റിവ്യൂ. എത്ര അഭിനന്ദിച്ചാലും മതിയാവില്ല.

  @ സമൃദ്ധി
  സര്‍ഗ്ഗവും, ശരപഞ്ജരവും ഹരിഹരന്‍ MT ഇല്ലാതെ മികച്ചതാക്കിയ ചിത്രങ്ങളായിരുന്നു.

  സിനിമകളിലെ continuty mistakes പോലുള്ള തെറ്റ് കുറ്റങ്ങള്‍ കണ്ടുപിടിച്ചു അവതരിപ്പിച്ചിരുന്ന ഒരു പ്രോഗ്രാമുണ്ടായിരുന്നു ഏഷ്യാ നെറ്റില്‍, പേരോര്‍ക്കുന്നില്ല. അതിലെ അവതാരകന്‍ പരിപാടിക്കിടെ പറയുകയുണ്ടായി ഒരുപാട് തെറ്റുകള്‍ വരാന്‍ സാധ്യതയുള്ള ‘വടക്കന്‍ വീരഗാഥ’ തിരിച്ചും മറിച്ചും ഇട്ടു കണ്ടിട്ടും അവര്‍ക്ക് ഒരു തെറ്റ് പോലും കണ്ടു പിടിക്കാന്‍ കഴിഞ്ഞില്ലെന്നു. അങ്ങനെയെങ്കില്‍ അതിന്റെ credit ഹരിഹരന് മാത്രം അവകാശപെട്ടതാണ്.

  സംവിധായകനാണ് ഒരു സിനിമയുടെ നട്ടെല്ല് അതാരായാലും, അവര്‍ പിഴച്ചാല്‍ എല്ലാം തീര്‍ന്നു. നടനും, തിരക്കഥാ കാരനുമൊക്കെ അത് കഴിഞ്ഞേ വരൂ. മമ്മൂട്ടിയൊക്കെ നന്നായെങ്കില്‍ അതിനു ഒരു പ്രധാന കാരണം സംവിധായകനും കൂടെയാണ്. ഒരു നടനില്‍നിന്നു സംവിധായകന്‍ പ്രതീക്ഷിക്കുന്ന ഭാവങ്ങളാണ് സിനിമയില്‍ കാണുന്നത്. മമ്മൂട്ടിയും, ലാലുമൊക്കെ മികച്ചതാക്കുന്ന പല സീനുകളും അവ മികച്ചതാവും വരെ സംവിധായകന്‍ അവരെ കൊണ്ട് പല ടേക്ക് കളിലായി ചെയ്യിക്കുന്നതാണ്. ഹരിഹരനും, I .V . ശശിയും, സിബിയും, ഭരതനുമൊക്കെ നല്ല തിരക്കഥകള്‍ കിട്ടിയാല്‍ ഗംഭീരമാക്കുന്ന സംവിധായകര്‍ തന്നെ. അതുകൊണ്ട് ഇത് അയാള്‍ക്ക്‌ പകരം മറ്റേ ആള്‍ ചെയ്തെങ്കില്‍ എന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. ഓരോരുത്തര്‍ക്കും ഓരോ ശൈലി. വീരഗാഥ ചലച്ചിത്രമാക്കാന്‍ ഇക്കൂട്ടത്തില്‍ ഹരിഹരന്‍ തന്നെയാണ് യോഗ്യന്‍ എന്ന് നിസ്സംശയം പറയാം. MT ഓരോരുത്തര്‍ക്കും തന്റെ തിരക്കഥകള്‍ നല്‍കാറുള്ളത് അത് തിരിച്ചറിഞ്ഞു തന്നെയാവണം.

  സദയത്തിന്റെ ആസ്വാദനത്തില്‍ സിബിയെ ഇത്തരത്തില്‍ പലരും താഴ്ത്തി കെട്ടി കണ്ടു. സദയം പോലൊരു പടം ചെയ്യാന്‍ ഇക്കൂട്ടത്തില്‍ സിബി തന്നെ അനുയോജ്യന്‍. അത് അദ്ദേഹം തെളിയിക്കയും ചെയ്തു. അതില്‍ ലാല്‍ നന്നായെങ്കില്‍ അതിന്റെ ക്രെഡിറ്റ്‌ സിബിക്കും കൂടെ അവകാശപെട്ടതാണ്.

 32. @ജയ്‌
  തച്ചോളി മാണിക്കോത് ഒതേനന്‍ ഒക്കെ ശരിക്കും ജീവിച്ചിരുന്ന കഥാപാത്രം തന്നെ ആയിരുന്നില്ലേ? മാതൃഭൂമിയില്‍ ആണെന്ന് തോന്നുന്നു അവരുടെ തറവാട് വീടിനെ പറ്റി ഒക്കെ ഒരു ആര്‍ട്ടിക്കിള്‍ വന്നത് ഓര്‍ക്കുന്നു. ശരിക്കും വടക്കന്‍ പാട്ടിലെ കഥാപാത്രങ്ങള്‍ ഒക്കെ ജീവിച്ചിരുന്നവര്‍ തന്നെ ആയിരുന്നില്ലേ. വടക്കന്‍ പാട്ടുകളിലൂടെ വീരപരിവേഷം സിദ്ധിച്ച സാധാരണ മനുഷ്യര്‍.. സംഭാഷണകലയില്‍ താന്‍ ഒരു മാന്ത്രികന്‍ ആണെന്ന് എം ടി തെളിയിച്ച ഒരു ചിത്രം കൂടിയാണ് ഈ വീരഗാഥ. ഇതിലെ ഓരോ ഡയലോഗും ഇപ്പോഴും മനസിലുണ്ട്..എത്ര മനോഹരം…

 33. @ Jay
  നല്ല റിവ്യൂ. ഒരുപാടു കഷ്ടപ്പെട്ടട്ടുന്ടെന്നു വ്യക്തം. ബാക്കി റിവ്യൂ കള്‍ക്കായി കാത്തിരിക്കുന്നു.
  എനിക്ക് ഒരല്‍പ്പമെങ്കിലും പോരാ എന്ന് തോന്നിയത് ഗാനങ്ങളെ കുറിച്ച് ഒറ്റവരിയില്‍ പറഞ്ഞു പോയതാണ്. ചന്ദന ലേപ സുഗന്ധവും കളരി വിളക്കും ഇന്ദുലേഖ കണ്‍‌തുറന്നു എന്നാ കവിത തുളുമ്പുന്ന ഗാനങ്ങള്‍ നമ്മുടെ എന്നത്തേയും ഹിറ്റ്‌ അല്ലെ?

  ഏതൊരു സാഹിത്യകാരനും ഉള്ള സ്വതന്ത്ര്യങ്ങലോക്കെയെ MT യും ഉപയോഗപ്പെടുത്തിയിട്ടുള്ളൂ. നാളെ ആരെങ്കിലും മന്തരയെയോ ശകുനിയെയോ യൂദാസിനെയോ ചരിത്രം രേഖപ്പെടുത്തിയ അവരുടെ കറുത്ത വ്യക്ത്വതിനു മേല്‍ വെളിച്ചം വീശുന്ന രീതിയില്‍ എഴുതി ഫലിപ്പിച്ചാല്‍ യുക്തിക്ക് നിരക്കുന്നതനെങ്കില്‍ നാം സ്വീകരിക്കുക തന്നെ ചെയ്യും. അത് നാം സ്വീകരിക്ക്ന്നുവെങ്കില്‍ അത് സാഹിത്യകാരന്റെ മാത്രം വിജയമാണ്.

  കല്യാണ സൌഗന്ധികത്തിനു വേണ്ടി വാശിപിടിച്ച ദ്രൌപദിക്ക് എന്തെല്ലാം സഹിച്ചാണ് ഭീമസേനന്‍ അത് നേടി കൊടുത്തത്? രണ്ടാമൂഴത്തില്‍ ആ പുഷ്പം പിന്നിലുപേക്ഷിച്ചു ദ്രൌപദി നടന്നു നീങ്ങുന്നത്‌ കണ്ടു നില്‍ക്കുന്ന ഭീമസേനനെ കുറിച്ച് എഴുതിയിട്ടുണ്ട്. അവരെ ഒരു ശരാശരി ആണും പെണ്ണും ആയി കണ്ടതാണ് MT യുടെ വിജയം. Here Chanthu was completely obsessed by Archa and Archa was using Chanthu. MT യുടെ കഥകളില്‍ സ്ത്രീ എന്നും മോഹിപ്പിക്കുന്നവളും വശീകരിക്കുന്നവളും ആണ്. പുഷന്‍ ആ മോഹവലയത്തില്‍ പെട്ട് പോകുന്നവനും!

  @ ഭാവന
  താങ്കള്‍ക്ക് അപ്പുവും ജയ്‌ യും മറുപടി തന്നു കഴിഞ്ഞു. ചരിത്രം എന്നും നീട്ടിയും പരത്തിയും പറഞ്ഞിട്ടുല്ലതിലധികം ചതിയുടെ കഥകളാണ്. യുദാസ് ഇല്ലെങ്കില്‍ യേശു യേശു ആവില്ലായിരുന്നു. ചതിയുടെ കഥകള്‍ പറഞ്ഞിട്ടുള്ളത് MT യും ഉദയായും മാത്രമല്ലെന്ന് സാരം!

  //ഇരുമ്പാണിക്ക് പകരം മുള്ളാണിവെച്ച ചുരിക കണ്ടുപിടിക്കാന്‍ ചന്തുവിനും ആരോമലിനും കണ്ണപ്പ ചേകവര്‍ക്കും കഴിയാതെപോയതെങ്ങിനെ?//

  TP ചന്ദ്രശേഖരനെ വധിക്കാന്‍ അക്രമികള്‍ വടിവാള് കൊണ്ട് നടന്നതും മൂന്ന് പ്രാവശ്യം വധ ശ്രമം നടന്നതും കേരള പോലീസെ അറിയാതെ പോയതെങ്ങിനെ? എല്ലാം അറിയാന്‍ കണ്ണപ്പ ചേകവര്‍ ഭഗവാന്‍ മഹാവിഷ്ണു ഒന്നുമല്ലല്ലോ?

  //പണം കൊടുത്താല്‍ കൊല്ലന്‍ ഇരുമ്പാണിക്ക് പകരം മുള്ളാണി വെക്കുമെങ്കില്‍ കണ്ണപ്പചേകവര്‍ പുത്തൂരം കളരിക്ക് പകരം കൊല്ലപ്പണി നടത്തുന്നതായിരുന്നു നല്ലത്. //

  അങ്ങിനെ നോക്കുമ്പോള്‍ ഇവിടെ ആരൊക്കെ എന്തൊക്കെ പണി ചെയ്യണം എന്ന് പറയാതിരിക്കുകയാണ് ഭേദം. എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് ഊഹിക്കാനുള്ള ബുദ്ധി ഭാവനക്കുന്ടെന്നു എനിക്ക് അറിയാം.

 34. ജീവിത കാലം മുഴുവന്‍ മനസ്സില്‍ സൂക്ഷിക്കാന്‍ പാകത്തില്‍ ഈ ഒരു മഹത്തായ സിനിമക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും നമ്മള്‍ സ്നേഹിച്ചില്ലെങ്കിലും അവരുടെ നേരെ ചെളിവാരി എരിയുന്ന രീതിയിലുള്ള കമന്റ്സ് ഒഴിവാക്കുക. ഹരിഹരനല്ലാതെ മറ്റൊരാള്‍ ചെയ്താല്‍ ഈ സിനിമ എന്തായിരിക്കും എന്നൊക്കെ നമ്മുടെ ഭാവന മാത്രമാണ്. ഈ സിനിമ ഉണ്ടാക്കാനും ചരിത്രത്തില്‍ ഇടം നേടാനും ഹരിഹരനായിരുന്നു വിധി. അത് സംഭവിച്ചു. അത്രമാത്രം. ഐതിഹാസികമായ ഈ സിനിമ യാതൊരു കുറ്റവും കുറവുമില്ലാതെ നമുക്ക് സമ്മാനിച്ച എം. ടി ക്കും ഹരിഹരനും മമ്മൂട്ടിക്കും കൂടാതെ ഇതിനു പിന്നിലും മുന്നിലും കഠിനമായി പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അവസാനം ഇത്ര മനോഹരമായ ഒരു ആസ്വാദനം എഴുതിയ jay ക്കും നന്ദി…..നന്ദി….ഒരായിരം നന്ദി…..

 35. @സുജിത്
  ഒരു വടക്കന്‍ വീരഗാഥ എന്നാ ഈ ചിത്രം ഹരിഹരന്‍ മോശം ആക്കി എന്നാ ഒരു അഭിപ്രായം എനിക്കില്ല. മലയാള സിനിമ ചരിത്രത്തിലെ ഒരു ക്ലാസ്സിക്‌ തന്നെയാണ് ഈ ചിത്രം, ഇതിനും മുമ്പ് പഴശി രാജയുടെ കാര്യം പറഞ്ഞപ്പോഴും ഞാന്‍ ഇത് തന്നെ ആവര്‍ത്തിച്ചിരുന്നു,//ഇതൊരു പടത്തിനും ടെക്സ്റ്റ്‌ ബുക്ക്‌ ആക്കാവുന്ന ഒരു ചിത്രം ആണ് വീരഗാഥ, എല്ലാം തികഞ്ഞ സ്ക്രിപ്റ്റ് തന്നെയാണ് ഈ ചിത്രത്തിന്റെ ജീവന്‍‍..// താങ്കള്‍ ഓര്‍ക്കുമെന്ന് കരുതുന്നു. ചരിത്ര പടങ്ങള്‍ എടുക്കാന്‍ ഇദ്ദേഹം കഴിഞ്ഞേ ആരുമുള്ളൂ എന്ന് സുജിത്തിന് തോന്നുന്നത് ഈ ക്ലാസ്സിക് ഫിലിമിന്റെ പിന്‍ബലത്തില്‍ ആണ്.ഇത്തരം ബ്രമഹണ്ട ചിത്രങ്ങള്‍ ഒരുക്കാന്‍ അധെഹമേ ഇന്നുള്ളൂ എന്നാ അഭിപ്രായം എനിക്കുമുണ്ട്..

  അമ്പതു ചിത്രങ്ങളോളം എടുത്ത ഹരിഹരന്‍ ഇപ്പോഴും ഒര്മിക്കപെടുന്നത് ഈ ചിത്രത്തിന്റെ ബലത്തില്‍ ആണെന്നുള്ളത്‌ ഒരു സംവിധായകന് ഒട്ടും ഭൂഷണം അല്ല. മലയാളത്തിന്റെ സുവര്‍ണകഥാകാരന്റെ സ്ക്രിപ്റ്റ് തുടരെ ലഭിച്ചിട്ടും ഇതിനോടോപ്പമോ, ഇതിനു തൊട്ടുതാഴെയോ നില്‍ക്കുന്ന ഒരു ചിത്രം അണിയിചോരുക്കുവാന്‍ ഇപ്പോഴും ഹരിഹരന് സാധിച്ചിട്ടില്ല. ആരണ്യകം,അമൃതം ഗമയ,പഞ്ചാഗ്നി,നഖക്ഷതങ്ങള്‍,പഴശി രാജാ,പരിണയം അങ്ങനെ എത്രയെത്ര ചിത്രങ്ങള്‍..ഇതില്‍ എത്രയെന്നതില്‍ തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. പഞ്ചാഗ്നി,നഖക്ഷതങ്ങള്‍ എന്നിവ ശ്രധിക്കപെട്ടത്‌ അതിന്റെ സ്ക്രിപ്റ്റിന്റെ മനോഹാരിത കൊണ്ടുമാത്രം ആണ്. പിന്നെ അതിലെ ശക്തമായ സ്ത്രീകഥപത്രങ്ങള്‍ കൊണ്ടും. ഭരതന്‍ തല്ലിപൊളി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്, ഒരു സംശയവുമില്ല, ഞാന്‍ ഇവിടെ ഭരതനേയും ഹരിഹരനെയും താരതമ്യം ചെയ്തതല്ല, എം ടിയെ പോലെ ഒരാളുടെ സ്ക്രിപ്റ്റ് കയ്യില്‍ കിട്ടുമ്പോള്‍ അവര്‍ അത് ചിത്രീകരിക്കുന്ന രീതി പറഞ്ഞതാണ്. വൈശാലിയും താഴ്വാരവും ശ്രദ്ധ നേടുന്നത് അവയുടെ ദ്രിശ്യഭംഗി കൊണ്ട് മാത്രമല്ല, ഒരു പക്ഷെ സ്ക്രിപ്റ്റിനെ മറികടക്കുന്ന സംവിധാനമികാവ് കൊണ്ട് കൂടിയാണ്. ഞാന്‍ വീണ്ടും പറയുന്നു ഈ ചിത്രം ശ്രീ ഹരിഹരന്‍ മോശമാക്കി എന്നല്ല, എം ടി സ്ക്രിപ്റ്റില്‍ അദ്ദേഹം ഏറ്റവും നന്നായി ചെയ്ത സിനിമ ഇത് തന്നെ. ഒരു സംശയവുമില്ല. അക്കാര്യത്തില്‍ ഒരു തര്‍ക്കത്തിന് എന്തായാലും ഞാനില്ല…

 36. //വടക്കന്‍ വീരഗാഥയിലെ പല സംശയങ്ങള്‍ക്കും 1887 ല്‍ വില്യം ലോഗന്‍ പ്രസിദ്ധീകരിച്ച മലബാര്‍ മാന്വലും നാം ഇപ്പോള്‍ അറിയുന്ന വടക്കന്‍ പാട്ടുകളും//
  എഴുതാന്‍ അറിയുന്നവന്‍ ചുമ്മാ എഴുതുകയല്ല ചെയ്യുന്നത് എന്നതിന് ഉദാഹരണം ആണ് ~ജയ്‌ ~ ഇവിടെ നല്‍കിയിരിക്കുന്ന റഫറന്‍സ് പുസ്തകങ്ങള്‍ . കുറെ സിനിമ കണ്ടു അല്ലെങ്കില്‍ വിദേശ സിനിമ കണ്ടു അത് പോലെ ഉണ്ടാക്കികളയാം എന്നാ ചിന്തയാണ് പലരുടെയും തിരക്കഥകള്‍.
  ഒരു വഴിക്ക് പോകുമ്പോള്‍ അത് വഴിയില്‍ ലഭിക്കാവുന്ന സര്‍വതും നോക്കിവക്കുകയും അതിനെ കുറിച്ചൊക്കെ മനസ്സിലാക്കുകയും എന്നിട്ട് ആവശ്യമുള്ളത് മാത്രം എടുത്തു അതിന്റെ ഒക്കെ വേരും കായും പൂവും എല്ലാം പരിശോധിച്ച് കല്ലും നെല്ലും പതിരും തിരിച്ചു മാറ്റി വക്കും . എന്നിട്ട് എഴുമ്പോള്‍ തീരുമാനിക്കും ഓരോന്നിനെയും എങ്ങനെ ബന്ധിപ്പികണം എന്ന് . ചിലപ്പോള്‍ ഒരു നിമിഷം വന്നുപോകുന്ന ഒരു വഴിപോക്കന്റെ ഒരുവരി സംഭാഷണം ആകാം അല്ലെങ്കില്‍ നായകന്റെ മൂര്ദ്ദന്യ രംഗത്തിലെ ഒരു നോട്ടമാകാം. അതൊക്കെ ഒന്ന് സാധാരണവല്കരിക്കാന്‍ ഒരു എഴുത്ത് കാരന് ഏതൊക്കെ വഴിക്ക് കുഴിച്ച്ചെടുക്കെലും കീറിമുരിക്കലും ഒക്കെ വേണ്ടി വന്നിട്ടുണ്ടാകാം . ദ

  ഒന്ന് ഉറപ്പിച്ചു പറയാം വായന ശീലം ആണ് സിനിമയുടെയും മറ്റും പിന്നണിയില്‍ ഉള്ളവരെ എം ടി യും പദ്മരജനും ഭരതനും ലോഹിതദാസും ഒക്കെ ആക്കുന്നത്. വായിക്കുന്നവന് ചിന്തിക്കുന്നതിനും ചെയ്യുന്നതിനും കടല് പോലെ ആഴവും പരപ്പുമുണ്ടാകും , അങ്ങനെയുള്ളവര്‍ എഴുതി വരുമ്പോള്‍ അവയൊക്കെ പ്രേക്ഷകന്റെ വികാരങ്ങള്‍ കയ്യിലെടുത്തു അമ്മനമാടും.
  ഞങ്ങള്‍ കാത്തിരിക്കുന്നു ഞങ്ങളുടെ വികാരങ്ങള്‍ എടുത്തു അമ്മാനമാടുന്ന വെള്ളിത്തിരയിലെ പുത്തന്‍ താരോദയങ്ങല്‍ക്കായി ..

 37. @Sujith

  ////വിമര്‍ശന ശരങ്ങള്‍ തൊടുത്ത വ്യക്തികളോട് — നിങ്ങള്‍ തന്നെ പറയു ഹരിഹരന് പകരം ആരെ ഏല്പിച്ചാല്‍ ഈ ചിത്രം ഇതിലും മനോഹരം ആകുമയിരുന്നു?? ///

  ഇതിനു ഞാന്‍ ഉത്തരം മുകളിലെ കമന്റില്‍ പറഞ്ഞിരുന്നു – ///പിന്നെ മറൊരു സംവിധായകനാണെങ്കില്‍ ചിത്രം ഇതിലും നന്നാകുമെന്നോ , മോശമാകുമെന്നോ പറയുന്നത് അര്‍ത്ഥശൂന്യമാണ് . നമ്മള്‍ ഇപ്പോള്‍ കാണുന്ന രൂപത്തിലുള്ള ചിത്രത്തെ തന്നെ ആണ് നമ്മള്‍ ഇഷ്ടപെട്ടത്. ഇനി ഈ ചിത്രം ഉണ്ടാകില്ല – അത് കൊണ്ട് തന്നെ മറ്റൊരു സംവിധായകന്‍ അതിനെ എങ്ങനെ സമീപികുമായിരുന്നു എന്ന്‌ നമുക്ക് വെറുതെ ഊഹിക്കാനേ കഴിയൂ////

  എന്നാലും I V ശശിയെ കുറിച്ച് പറഞ്ഞ സ്ഥിതിക് ,
  ഹരിഹരനെ പോലെ തന്നെ എം ടി യുടെ ഏറ്റവും അധികം തിരക്കഥകള്‍ സംവിധാനം ചെയ്ത ആളാണ്‌ , ഐ V ശശിയും ..അതില്‍ ഏറ്റവും രസം വ്യത്യസ്തമായ തിരക്കഥകള്‍ എം ടി എഴുതിയെക്കുനത് ഐ വി ശശിക്ക് വേണ്ടിയാണു – ‘ഉയരെന്കളില്‍’ , ‘അടിയൊഴുക്കുകള്‍’ ‘അനുബന്ധം’ അഭയം തേടി’ ‘ആരൂഡം’ ‘ആള്‍കൂട്ടത്തില്‍ തനിയെ’ ….എം ടി യുടെ കൂടെയും , T ദാമോദരന്‍റെ കൂടെയും, ഷെരിഫ്ന്‍റെ കൂടെയും നല്ല സിനിമകള്‍ ചെയ്യാന്‍ ഐ വി ശശിക്ക് സാധിച്ചു .. 1921 ഉം , ‘ഈ നാട്’ ഉം , ‘മീന്‍’ ഉം ‘തുഷാരം’ ഉം പോലുള്ള ബ്രമാ ണ്ടം സിനിമകള്‍ ചെയ്യാനും സാധിച്ചു . എന്ത് മാന ധന്ടത്തിലും ഹരിഹരനെക്കളും നല്ല സംവിധായകനായി എനിക്ക് തോനുന്നത് ഐ വി ശശി തന്നെയാണ് – പക്ഷെ അദേഹം ‘വടക്കന്‍ വീരഗാഥ’ ഇതിലും നന്നായി ചെയുമോ ? അറിയില്ല , നേരത്തെ പറഞ്ഞത് പോലെ ഉഹിക്കനെ കഴിയൂ , പക്ഷെ ഇതേ തിരക്കഥ കിട്ടിയാല്‍ അത് ഐ വി ശശി മോശമാകില്ല എന്ന് തന്നെ യാണ് എനിക്ക് തോനുന്നത്

 38. “മമ്മൂടി എന്ന മഹാനടന്റെ ഏറ്റവും പൂര്‍ണത വന്ന കഥാപാത്രങ്ങളിലൊന്നാണ് ഒരു വടക്കന്‍ വീരഗാഥ. മലയാള സിനിമയിലെ മികച്ച കലസ്രിഷ്ടികളിലോന്നു എന്ന് ഈ സിനിമയെ വിലയിരുത്തുമ്പോള്‍ തീര്‍ച്ചയായും ഇതിലെ എല്ലാ ചേരുവകളും അതിന്റെതായ കൃത്യമായ അളവില്‍ ചെര്‍ന്നിട്ടുന്ടെന്നര്‍ത്ഥം.അങ്ങലയെല്ലെന്കില്‍ ഒരു കലരൂപതെയും ഉദാത്തമെന്നു വിളിക്കാന്‍ പറ്റില്ല. എന്റെ അഭിപ്രായത്തില്‍ മംമൂടിയായാലും ,M.T ആയാലും ഹരിഹരനയാലും അവരുടെതായ ഏറ്റവും ബെസ്റ്റ്‌ തന്നെയാണ് ഈ പടത്തില്‍ നല്‍കിയിട്ടുള്ളത്‌. എന്ത് കൊണ്ടെന്നാല്‍ ഈ മൂന്ന് പേരും എത്ര പടങ്ങള്‍ ചെയടിട്ടുന്ടെന്കിലും, അവരെ കുറിച്ച് നമ്മള്‍ ഒര്കുമ്പോള്‍ ആദ്യം ഓര്മ വരുന്നത് ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

  NB:മമ്മൂടി എന്ന നടന്‍ തീര്ച്ചയും സമയം കിട്ടുമ്പോള്‍ ഈ സിനിമയുടെ CD ഇട്ടു കാണേണ്ടതാണ് ,കാരണം എന്നാല്‍ മാത്രമേ അദ്ദേഹത്തിന്റെ വില അദ്ദേഹത്തിന് മനസ്സിലക്‌ു,അങ്ങനെയെങ്കില്‍ ഇപ്പോള്‍ കട്ടിക്കൂടുന്ന ഈ കൊപ്രയങ്ങല്ക് ഒരു അറുതി വരൂ.തീര്‍ച്ചയായും അദ്ദേഹത്തെ വളരെയടികം ഇഷ്ടപെടുന്ന ഒരു ആരാധകന്റെ അപേക്ഷയാണ്.

 39. @Shaju K S

  //സംവിധായകനാണ് ഒരു സിനിമയുടെ നട്ടെല്ല് അതാരായാലും, അവര്‍ പിഴച്ചാല്‍ എല്ലാം തീര്‍ന്നു//
  പൂര്‍ണമായും യോജിക്കുന്നു . സിനിമ ഒരു സംവിധായകന്റെ കല തന്നെയന്നെന്നു ആണ് ഞാനും വിശ്വസികുന്നത് –

  // നടനും, തിരക്കഥാ കാരനുമൊക്കെ അത് കഴിഞ്ഞേ വരൂ//

  ഇവിടെയാണ് എനിക്ക് സംശയം .. OOVG ല്‍ ശരിക്കും അങ്ങനെ തന്നെയാണോ ? തിരക്കഥയും അഭിനയവും തന്നെ അല്ലെ മുന്നില്‍ നില്കുന്നത് ?

  ഒരിക്കല്‍ കൂടി ഒന്ന് ഊന്നി പറയട്ടെ – ഹരിഹരന്റെ സംവിധാനം ഇവിടെ മോശമായെന്നു ഞാന്‍ ഒരു കമന്റിലും പറഞ്ഞിട്ടില .. അതിനു മുന്നില്‍ നില്കുന്നതാണ് നടനും, തിരക്കഥാ കാരനു മെന്നെ ഞാന്‍ പറഞ്ഞുളൂ

  ‘സദയം’ ത്തിന്റെ കാര്യത്തില്‍ സിബിയുടെ സംവിധാനം എം ടി യുടെ സ്ക്രിപ്റ്റ് ആവശ്യപെടുന്നതിനു തരത്തില്‍ വളര്‍ന്നില്ല എന്ന് വിമര്ഷിച്ചവരില്‍ ഞാനും ഉള്‍പെടും – ഞാന്‍ ഇപ്പോഴും വിശ്വസികുന്നത് സിബി കണ്ടതിനും അപ്പുറത്തേക്ക് വളരാന്‍ ഉള്ള scope ഉള്ള ചിത്രമായിരുന്നു ‘സദയം’ – സിബി അദേഹത്തിന്റെ രീതില്‍ ചെയ്തു , ഇവിടെ ഹരിഹരന്റെ കാര്യത്തിലും അത് തന്നെയാണ് – അതിന്റെ അര്‍ഥം മറ്റൊരു സംവിധായകന്‍ കൂറച്ചു കൂടി നന്നായി അത് ചെയ്യില്ല എന്നല്ല

  നല്ല വാദമാണ് ഒരു നടന്റെ പ്രകടനം ഒരു സംവിധായകന്റെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു എന്നുള്ളത് . എന്ത് കൊണ്ടോ പൂര്‍ണമായും എനിക്ക് ആ വാദത്തിനോട് യോജിക്കാന്‍ കഴിയുന്നില്ല . മമ്മൂട്ടിയോ , മോഹന്‍ലാലോ, തിലകനോ , ഗോപിയോ പോലെയുള്ള veteran നടന്മാര്‍ക് അഭിനയം സംവിധായകന്‍ പറഞ്ഞു കൊടുകാരുണ്ടോ ? അഭിനയ സാധ്യത ഉള്ള well explained ആയ ഒരു വേഷവും അത് കെട്ടി ആടാന്‍ ഒരു ‘platform ഉം ഉണ്ടെങ്കില്‍ അത് ചെയ്തു ഫലിപ്പിക്കാന്‍ ഉള്ള sense ഉള്ളവരല്ലേ ഇവര്‍ ? – അല്ലെന്ന്കില്‍ എത്രയോ മോശം സംവിധായകരുടെ മോശം സിനിമകളില്‍ ജഗതി യെ പോലുള്ള പ്രതിഭ കള്‍ തങ്കളുടെ വേഷം മനോഹരമാക്കുനതിനെ നമുക്ക് എങ്ങനെ explain ചെയ്യാം ?

 40. ആദ്യം സിബി ഇപ്പോള്‍ ഇതാ ഹരിഹരന്‍. മലയാളത്തിനു എന്നെന്നും അഭിമാനികാവുന്ന ചിത്രങ്ങള്‍ തന്ന രണ്ടു സംവിധായകരെ വിമര്‍ശനതിണ്ടേ മുള്‍ മുനയില്‍ നിര്ത്തുന്നു.വിരോധാഭാസം തന്നെ. ഹരിഹരണ്ടേ മറ്റു ചിത്രങ്ങള്‍ വടക്കന്‍ വീരഗധാക് താഴെ നില്കുന്നത് ഈ ചിത്രതിണ്ടേ പുര്നത ഒന്ന് കൊണ്ട് മാത്രം ആണ്.അങ്ങനെ നോകുമ്പോള്‍ ഭരതന്ടെയും പദ്മരജന്ടെയും ഐ v ശശിയുടെയുമോകെ ഇതു ചിത്രം എടുത്താലും വീരഗധാക് താഴെ മാത്രം സ്ഥാനം നല്കാന്‍ കഴിയുഇനിയിങ്ങനെ ഒന്നുണ്ടാവുമോ എന്നും സംശയം അപ്പോള്‍ ഈ ഒരൊറ്റ ചിത്രം മതി മലയാളം കണ്ട മികച്ച സംവിധായകന്‍ ആരെന്നറിയാന്‍. വീണ്ടും കണ്ടു നോക്ക് വീരഗാഥ , ആ ചിത്രത്തില്‍ എവിടെ എങ്ങിനെ ഇതു രംഗത്തില്‍ എന്തെങ്കിലും പോരായ്മ കണ്ടു പിടികാമോ എന്ന് ? അതാണ് ഒരു സംവിധയകണ്ടേ മികവു.സിനിമ സംവിധയകണ്ടേ കലയാണ്. അതിന്ടെ ലീഡര്‍ സംവിധായകന്‍ ആണ്. എന്നിട്ടും സദയവും വീരഗധയും ഒക്കെ ചെയ്തിട്ടും അതിന്ടെ സംവിധായകരെ അര്‍ഹിച്ച പോലെ ആദരിക്കാന്‍ പ്രേക്ഷകനും അവാര്‍ഡ്‌ കംമിടികും വരെ മടി !! സ്ക്രിപ്ടിണ്ടേ മാത്രം മനോഹാരിത കൊണ്ട് സിനിമകള്‍ ശ്രധികപെടും എന്നായിരുന്നെങ്കില്‍ ലോഹിയുടെയും രണ്ജിതിന്ടെയും പദ്മരജന്ടെയും മറ്റും ചില ചിത്രങ്ങള്‍ക് ആ ഗതി വരില്ലായിരുന്നു. നല്ല കഥ തിരകഥ ,സംവിധാനം ഇത് മൂന്നും ആണ് സിനിമയുടെ നട്ടെല്ല്. അഭിനെതകളും സംഗീതവും ചായഗ്രഹനവും എല്ലാം സംവിധായകന്ടെയും തിരകഥ കൃതിന്ടെയും ആശയങ്ങള്‍ക് അനുസരിച്ച് ചലിക്കുന്ന ഉപകരണങ്ങള്‍ മാത്രം.

 41. @Ashraf

  ” അവരുടെ നേരെ ചെളിവാരി എരിയുന്ന രീതിയിലുള്ള കമന്റ്സ്” – അങ്ങനെ തോന്നിയതില്‍ ക്ഷമിക്കുക – തീര്‍ച്ചയായും അതായിരുന്നില്ല ഉദേശം , താങ്ങള്‍ പറഞ്ഞത് പോലെ മഹത്തായ ഈ ചിത്രം അങ്ങനെ ഒരു പുനര്‍ വായന അര്‍ഹിക്കുന്നില്ല

  @All

  എന്റെ നിലപാടുകള്‍ മുകളിലുള്ള comments ല്‍ വ്യക്തമാക്കി എന്ന് വിശ്വസിക്കുന്നു . ഈ ഒരു വിഷയത്തില്‍ (ഹരിഹരന്‍ ) ഇതില്‍ കൂടുതല്‍ ഒരു ചര്‍ച്ച ജയ്‌ യുടെ പുനര്‍ക്കഴ്ചയില്‍ നിന്ന് നമ്മളെ വ്യതിചലിപ്പിക്കും – മഹത്തായ ഈ ചിത്രം അര്‍ഹിക്കുന്ന ആരോഗ്യപരമായ ചര്‍ച്ച നടക്കട്ടെ

 42. @Shaju.K.S
  //സംവിധായകനാണ് ഒരു സിനിമയുടെ നട്ടെല്ല് അതാരായാലും, അവര്‍ പിഴച്ചാല്‍ എല്ലാം തീര്‍ന്നു. നടനും, തിരക്കഥാ കാരനുമൊക്കെ അത് കഴിഞ്ഞേ വരൂ. മമ്മൂട്ടിയൊക്കെ നന്നായെങ്കില്‍ അതിനു ഒരു പ്രധാന കാരണം സംവിധായകനും കൂടെയാണ്. ഒരു നടനില്‍നിന്നു സംവിധായകന്‍ പ്രതീക്ഷിക്കുന്ന ഭാവങ്ങളാണ് സിനിമയില്‍ കാണുന്നത്. മമ്മൂട്ടിയും, ലാലുമൊക്കെ മികച്ചതാക്കുന്ന പല സീനുകളും അവ മികച്ചതാവും വരെ സംവിധായകന്‍ അവരെ കൊണ്ട് പല ടേക്ക് കളിലായി ചെയ്യിക്കുന്നതാണ്//
  പൂര്‍ണമായും യോജിക്കുന്നു. കഴിവ് തെളിയിച്ച നടന്‍മാര്‍ പിന്നീട് കോമാളി വേഷം കെട്ടുന്നത് കാണുമ്പോള്‍ ഞാനും ഇതു തന്നെ വിചാരിക്കാറുണ്ട്. ആ സംവിധായകര്‍ ഇത്രയും മതി അല്ലെങ്കില്‍ ഇതു മതി എന്ന് കരുതിയത്‌ കൊണ്ടാണ് ഇതെന്ന്. താന്‍ മനസ്സില്‍ കണ്ടത് നടന്മാരില്‍ നിന്ന് കിട്ടുന്നത് വരെ സംവിധായകര്‍ മെനെക്കെട്ടു ടേക്ക് എടുത്തിട്ടാണ് ഇവിടെ നല്ല നടന്‍മാര്‍ ഉണ്ടായതു, നല്ല സിനിമകള്‍ ഉണ്ടായതു. അത് പോലെ കഴിവുള്ള നടന്‍മാര്‍ ഓവര്‍ ആക്ട്‌ ചെയ്തു കുളമാക്കുന്നതും സംവിധായകരുടെ പിടിപ്പുകേട് കൊണ്ട് കൂടിയാണ്. ജയറാം തന്നെ നല്ല ഉദാഹരണം. എന്താണ് ഒരു നടനിന്ല്‍ നിന്ന് വേണ്ടത് എന്നാ കൃത്യമായ ബോധം നല്ല സംവിധായകര്‍ക്ക് കൂടിയേ തീരു. സിനിമ ഒരു സംവിധായക സൃഷ്ടി ആണെന്നാണ് എന്റെ അഭിപ്രായം.

 43. @സമൃദ്ധി
  : ഐ വി ശശി ആയിരുന്നെങ്കില്‍ ക്ലാസ്സിക്ക് ടച് ഉണ്ടാവില്ല പകരം ഒരു 1921 മോഡല്‍ ആയേനെ – അവിടെയുമില്ല ഇവിടെയുമില്ല എന്ന പരുവത്തില്‍.

 44. ഒരു പാട് ചര്‍ച്ചകള്‍ വന്നു ഹരിഹരന്റെ സംവിധാനത്തെ കുറിച്ച്. എന്റെ ഒരു അഭിപ്രായത്തില്‍ ഹരിഹരന്റെ ഒരു മാസ്റ്റര്‍ പീസ്‌ എന്ന് വിളിക്കാവുന്ന ഒരു വര്‍ക്ക്‌ തന്നെയായിരുന്നു വീരഗാഥ. അന്നത്തെ സംവിധായകരുടെ ശ്രേണിയില്‍ ഹരിഹരനോളം പ്രഗല്‍ഭനായ ഒരു സംവിധായകന്‍ വേറെ ഉണ്ടായിരുന്നുവോ ഈ കഥ സംവിധാനം ചെയ്യാന്‍. ഐ വി ശശിയെ മറക്കുന്നില്ല. ഈ കഥ ഐ വി ശശി തൊട്ടിരുന്നെങ്കില്‍ ഇത്രത്തോളം ഭംഗി അതിനു വരില്ലായിരുന്നു… ഐ വി ശശി ചെയ്ത 1921 എന്ന ചിത്രം ഓര്‍ക്കുക..

  ഒരു ഉദാഹരണം പറയാം….. കുമരം പുഴ നീന്തി ഉണ്ണിയാര്‍ച്ചയുടെ അടുക്കിലേക്കു ചന്തു വരുന്നത് ഓര്‍ക്കുക. എം ടി യുടെ തിരകഥയില്‍ ആ സീന്‍ താഴെ പറയുന്ന രീതിയില്‍ മാത്രമേ ഉള്ളൂ :-

  രാത്രി
  ആറ്റുംമണമ്മേല്‍
  പിന്‍പുറം , പുഴവക്ക്

  ഇരുട്ടില്‍ മുങ്ങി കിടക്കുന്ന ആറ്റുംമണമ്മേലെ വീടിന്റെ താഴത്തെ നിലയിലെ ഒരു കിളിവാതില്‍ തുറക്കപ്പെടുന്നു.
  വെളിച്ചത്തിന്റെ ഒരു കണ്ണ്
  പുഴ നീന്തി കയറിയ ചന്തു അത് നോക്കി നില്‍ക്കുന്നു
  അതിന്റെ നേര്‍ക്ക്‌ നടക്കുന്നു…

  (തുടര്‍ന്ന് നടക്കുന്ന സീനുകളെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്)

  പക്ഷെ ഇവിടെ ഒന്നോര്‍ക്കുക, ഈ മുകളില്‍ വായിച്ചതു പോലെയായിരുന്നുവോ സിനിമയില്‍ ചന്തുവിന്റെ ഉണ്ണിയാര്‍ച്ചയെ തേടിയുള്ള വരവ്. ഇന്ദുലേഖ കണ്‍ തുറന്നു …….. എന്ന പാട്ടിന്റെ അകമ്പടിയോടെ വെള്ള കുതിരമേല്‍ ഏറി നിലാവില്‍ നനഞ്ഞു ചന്തു വരുന്നത് എത്ര ഭംഗിയോടെയാണ് ഹരിഹരന്‍ നമ്മുക്ക് സ്കീനില്‍ കാണിച്ചു തന്നത്. അത് പോലെ ഇനിയുമുണ്ട് സംവിധായകന്റെ വിരലടയാളം പതിഞ്ഞ ചില ഷോട്ടുകള്‍.

  മറ്റുള്ളവരുടെ തിരകഥയില്‍ ഹരിഹരന്‍ എന്ന സംവിധായകന്‍ ഒരു പക്ഷെ പരജിതനായിരിക്കാം. പക്ഷെ, ഈ വീരഗാഥയില്‍ ഹരിഹരന്‍ എന്ന സംവിധായകന്റെ അര്‍പ്പണം ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്ത രീതിയില്‍ വളരെ വലുത് തന്നെയാണ് .

  1989 ലെ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന അവാര്‍ഡു നേടിയത് ഐ വി ശശി യാണ് , മൃഗയ എന്ന ചിത്രത്തിനുവേണ്ടി. ഇവിടെ മൃഗയയാണോ വീരഗാഥയാണോ സംവിധാനത്തില്‍ മികച്ചത് എന്ന് ഒരു താരതമ്യം ചെയ്താല്‍ ഉത്തരം ലളിതമല്ലേ. എന്നിട്ടും ഐ വി ശശി നേടിയല്ലോ എന്നാണ് ചിന്തയെങ്കില്‍ അത് തന്നെയായിരുന്നു അന്നത്തെ അവാര്‍ഡു കമ്മറ്റിയുടെ പിടിപ്പുകേടും.

  1989 ലെ ദേശീയ അവാര്‍ഡും വീതം വെച്ച കൂട്ടത്തില്‍ മതിലുകള്‍ക്ക് വേണ്ടി അടൂര്‍ നേടി അവാര്‍ഡ്. അവിടെയും ഹരിഹരന്‍ ദൌര്‍ഭാഗ്യകരമായി തഴയപ്പെട്ടു എന്ന് നിസംശയം പറയാം.

 45. @Ambika:
  //നാളെ ആരെങ്കിലും മന്തരയെയോ ശകുനിയെയോ യൂദാസിനെയോ ചരിത്രം രേഖപ്പെടുത്തിയ അവരുടെ കറുത്ത വ്യക്ത്വതിനു മേല്‍ വെളിച്ചം വീശുന്ന രീതിയില്‍ എഴുതി ഫലിപ്പിച്ചാല്‍ യുക്തിക്ക് നിരക്കുന്നതനെങ്കില്‍ നാം സ്വീകരിക്കുക തന്നെ ചെയ്യും. അത് നാം സ്വീകരിക്ക്ന്നുവെങ്കില്‍ അത് സാഹിത്യകാരന്റെ മാത്രം വിജയമാണ്. // – ശ്രീകൃഷ്ണനും മന്ഥരയുടെ ദ്വാപരയുഗ രൂപമായ സൈരന്ധ്രിയും ആയി ഉള്ള സംഭാഷണ രൂപത്തില്‍ ഇന്ദിരക്കുട്ടിയമ്മ മന്ഥരയെ ന്യായീകരിച്ചു കണ്ടിട്ടുണ്ട്. ആ സംഭാഷണം ഇതാണ്. ചിത്രവുമായി ബന്ധമില്ലാത്ത കൊണ്ട് എഡിറ്റര്‍ കത്രിക വയ്ക്കുമോ എന്നറിയില്ല.

  “ഞാനെന്തിനു അങ്ങയെ പേടിയ്ക്കണം. ഞാന്‍ പൊഴിച്ച കണ്ണീര്‍ കണങ്ങള്‍ക്ക് പകരമായി അയോദ്ധ്യാധിപതിയ്ക്ക് ഒന്നും തിരിച്ചുനല്‍കാനാവില്ല.” മന്ഥര തുടര്‍ന്നു.

  രാമ ഭക്തയായ എന്നെ അങ്ങ് തന്നെയല്ലേ ദുഷ്ട പ്രബോധനത്തിലൂടെ എന്നില്‍ വികട സരസ്വതിയെ ജനിപ്പിച്ചു കോസല രാജ്യത്തിലേക്ക് അയച്ചത്? സ്വന്തം പുത്രനെക്കാള്‍ വലുതായി ആരും മറ്റൊരു പുത്രനെ സ്നേഹിയ്ക്കില്ല. എങ്കിലും എന്റെ കൈകേകി രാമനെ ഭരതനെക്കാള്‍ പ്രിയപ്പെട്ടവനായി ക്കണ്ടു. രാമാഭിഷേക വാര്‍ത്ത അറിയിച്ച എനിക്ക് അവള്‍ തന്ന പാരിതോഷികം എത്ര വിലപ്പെട്ടതായിരുന്നു. ഓര്‍മ്മയില്‍ മന്ഥര തേങ്ങി. രാമന്‍ നിശബ്ദനായി ദൃഷ്ടി കുമ്പിട്ടു. മന്ഥര തുടര്‍ന്നു, എന്നിട്ടും അങ്ങ് എന്നെ കളത്തിലിറക്കി അവളെ ക്കൊണ്ട് എത്ര സുന്ദരമായി കരുക്കള്‍ വെട്ടിച്ചു. ഞാന്‍ നിമിത്തവും അവള്‍ കാരണവുമായപ്പോള്‍ വിജയിച്ചത് അങ്ങ് തന്നെയല്ലേ സ്വാമിന്‍ !

  “മന്ഥരെ! നീ ഇപ്പോള്‍ എത്ര കുറ്റപ്പെടുത്തിയാലും രാമന്‍ മറുത്തൊന്നും ഉരിയാടില്ല”. രാമന്‍ നിശ്വസിച്ചു.

 46. @ambika, September 6, 2012 • 10:13 am

  എവിടെയായിരുന്നു അംബിക , കുറച്ചു ദിവസമായി കാണാനില്ലല്ലോ . ഓണത്തിനു നാട്ടില്‍ പോയിരുന്നുവോ ?

  //..എനിക്ക് ഒരല്‍പ്പമെങ്കിലും പോരാ എന്ന് തോന്നിയത് ഗാനങ്ങളെ കുറിച്ച് ഒറ്റവരിയില്‍ പറഞ്ഞു പോയതാണ്. ..//

  ഗാനങ്ങളെ കുറിച്ച് വിശദമായി പറയാന്‍ വിചാരിച്ചത് തന്നെയാണ്, പക്ഷെ ആസ്വാദനത്തിന്റെ നീളം കൂടിയത് കൊണ്ട് അതെല്ലാം ചുരുക്കേണ്ടി വന്നു. നമ്മുടെ എഡിറ്റര്‍ എന്റെ ചെവിക്കു പിടിച്ചു ഒരു വാണിംഗ് തന്നിട്ടുണ്ട്, ആസ്വാദനത്തിന്റെ നീളം ഒരു പാട് കൂടരുതെന്ന്, എന്നിട്ടും ഞാന്‍ എഴുതി വന്നപ്പോള്‍ കുറച്ചു കൂടി പോയി 🙂 പിന്നെ ഭംഗിയാര്‍ന്ന ഒരു എഡിറ്റിങ്ങിലൂടെ ചുരുക്കിയെടുത്തതാണ് മുകളിലെ റിവ്യൂ..

 47. @~ Jay ~
  താങ്കളോട് യോജിക്കുന്നു . ഇവിടെ ഹരിഹരനെ പഴിപറയുന്നവര്‍ ഒരു കാര്യം മറക്കുന്നു. ഈ കഥാകൃത്തും സംവിധായകനും എല്ലാം പരസ്പര പൂരകങ്ങള്‍ ആണല്ലോ. നിങ്ങളുടെ ഉള്ളിലെ മികവു പുറത്തു വരുന്നത് മികച്ച ആള്‍ക്കാരുടെ കൂടെ സഹകരിക്കാന്‍ പറ്റുമ്പോഴാണ്. Lionel messi യെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ കൂടെ കളിക്കാന്‍ വിട്ടാല്‍ എന്തുണ്ടാവും?
  \\ഇവിടെ മൃഗയയാണോ വീരഗാഥയാണോ സംവിധാനത്തില്‍ മികച്ചത് എന്ന് ഒരു താരതമ്യം ചെയ്താല്‍ ഉത്തരം ലളിതമല്ലേ. എന്നിട്ടും ഐ വി ശശി നേടിയല്ലോ എന്നാണ് ചിന്തയെങ്കില്‍ അത് തന്നെയായിരുന്നു അന്നത്തെ അവാര്‍ഡു കമ്മറ്റിയുടെ പിടിപ്പുകേടും//
  ഈ അവാര്‍ഡ് കമ്മിറ്റി എന്ന സംഭവം തന്നെ പിന്നെ എന്താ? കുറെ മണ്ടശിരോമണികളുടെ ഒരു കൂട്ടം.

 48. ജയ്‌

  മനോഹരമായ റിവ്യൂ , നന്ദി വീണ്ടും സിനിമ കണ്ട ഒരു പ്രതീതി …

  ഇനി നമ്മുടെ ചങ്ങാതിമാര്‍ എന്തൊക്കെയാണ് അഭിപ്രായം പറഞ്ഞിരിക്കുനത്തെ എന്നു നോക്കട്ടെ …

 49. @ സമൃദ്ധി
  ടെക്നിക്കല്‍ sidle ഉള്ള അറിവില്ലായ്മ കൊണ്ടാണ് അങ്ങിനെ പറയുന്നത് എന്ന് എനിക്ക് തോന്നുന്നില്ല. അറിയാന്‍ ശ്രമിക്കാത്തത് കൊണ്ടാണ്. അല്ലെങ്കില്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ എടുത്താലും ഇതുപോലെ തന്നെ ഉണ്ടാകുമെന്ന് പറയില്ലായിരുന്നു. ഒരു വടക്കന്‍ വീര ഗാഥ എന്ന് കേള്‍ക്കുമ്പോ ആദ്യം മനസ്സില്‍ വരുന്നത് കളരിവിളക്കു തെളിഞ്ഞ പോലെ നെഞ്ചു വിരിച്ചു ചുവടു വെക്കുന്ന മമ്മൂട്ടിയെ തന്നെയാണ്. അത് കഴിഞ്ഞു ചുരികതലപ്പിന്റെ മൂര്‍ച്ചയുള്ള dialoguesum തിരകഥയും എഴുതിയ MT യും എന്ന് കരുതി അതില്‍ താഴെയേ ഹരിഹരന്‍ വരൂ എന്ന് തെറ്റിദ്ധരിക്കരുത്. കഥാ കാരന്റെ മനസ്സില്‍ ഉണ്ടാവുന്ന കഥക്ക് തിരകഥഎഴുതുമ്പോള്‍ കഥാപാത്രങ്ങളുടെ മനോവിചാരത്തിലൂടെയവും തിരകഥകാരന്റെ സഞ്ചാരം പിന്നെ മണിമണിയായി കോര്‍ത്ത്‌വയ്ക്കുന്ന സീനുകളിലൂടെയും കാലം പശ്ചാത്തലം സന്ദര്‍ഭം എല്ലാം ഒരു വരിയില്‍ പറഞ്ഞു വക്കുകയെ ഉള്ളു. അതിനപ്പുറം ഒരു സംവിധായകന്റെ മനസിലാണ് അത് ആദ്യമായി നമ്മള്‍ സ്ക്രീനില്‍ കാണുന്ന പോലെ ഇതള്‍ വിരിയുന്നത്. അത് തേച്ചു മിനുക്കി ഉടച്ചു വാര്‍ത്തു എല്ലാ കാര്യങ്ങളും ചേരും പടി ചേര്‍ത്ത് ഒരു അനുഭവമാക്കി മാറ്റുന്നത് സംവിധായകന്‍ തന്നെയാണ്. അങ്ങിനെ വരുമ്പോള്‍ പകരം വക്കാന്‍ മറ്റൊന്നില്ലാത്ത ഇതുപോലെ ഒരു അനുഭവത്തില്‍ സംവിധായകന്റെ സാനിധ്യം കണ്ടില്ലെന്നു നടിക്കുന്നത് നല്ലതല്ല തന്നെ. അതില്‍ നിന്ന് സംവിധായകന്റെ സാനിധ്യം വേര്‍തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത് മണ്ടത്തരവും. ഭരതനും iv ശശിയും മലയാളത്തിലെ മികച്ച സംവിധായകര്‍ തന്നെ, പഷേ അവരുടെ പേരിനോട് കൂട്ടിച്ചേര്‍ത്തു പറയാന്‍ നാണിപ്പിക്കുന്ന പല ചിത്രങ്ങളും അവരും എടുത്തിട്ടുണ്ട്. പക്ഷെ OVVG പോലെ ഒരു ചിത്രമൊരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. നല്ല ഒരു ചിത്രമൊരുക്കാന്‍ അവര് കൂടി മുന്നിട്ടിരങ്ങുമ്പോഴാണല്ലോ വീര ഗാഥയും പരിണയവും സര്‍ഗവും പഴശ്ശിരാജയും എല്ലാം ഉണ്ടാവുന്നെ.

  lightingum shadingum വാക്കുകളിലൂടെ വര്‍ണിക്കുവാന്‍ ബുദ്ധിമുട്ട് ആണ്. കഴിയുമെങ്കില്‍ ജയ് എഴുതിയ ആ ക്ലൈമാക്സ്‌ സീനെങ്കിലും youtubilo മറ്റോ ഒരു തവണ കൂടി കണ്ടു നോക്ക്. ഇരുള്‍ മൂടി കിടക്കുന്ന്ന നാലു കെട്ടിലെ അറകളും സൂര്യ വെളിച്ചം വീണു കിടക്കുന്ന ഇറയവും നടുമുറ്റവും, കല്‍ വിളക്കിന്റെ പ്രഭയില്‍ കുളിച്ചു നില്‍ക്കുന്ന കളരികള്‍. ഇതെല്ലം വാക്കുകള്‍ക്ക് അപ്പുറത്താണ് കാണുന്നതിലൂടെ അനുഭവിക്കുക.

 50. @സമൃദ്ധി

  cult Classic എന്നൊരു പ്രയോഗം കണ്ടു.ഒരു വടക്കന്‍ വീരഗാഥ ഒരു cult Classic ആണെന്ന് വിചാരിക്കുന്നില. അതൊരു Classic തന്നെയാണ്

 51. @ Bhavana R
  //“വടക്കന്‍ പാട്ടുകള്‍” – ആ പേരില്‍ തന്നെ ഒരു കാല്പനികതയുടെ കളങ്കം ഒളിഞ്ഞു കിടപ്പുണ്ട്. നിക്ഷിപ്ത താല്പര്യത്തിന്നുവേണ്ടി വടക്കന്മാരല്ലാത്തവര്‍ വടക്കന്മാരെപറ്റി എഴുതിയ അല്ലെങ്കില്‍ എഴുതിച്ചേര്‍ത്ത പാട്ടുകളായിരിക്കണം അവ.//
  🙂 🙂 🙂

  വാമൊഴിയായും വരമൊഴിയും ഇനി മറക്കാനും മായ്ക്കാനും പറ്റാത്ത വിധം അവകാശം കൈമാറ്റം ചെയ്യപ്പെട്ടു പോയി ഈ പാട്ടുകള്‍. ഉത്തര മലബാറില്‍ ഞാറു നാടുംപോഴും നെല്ല് കുത്തുമ്പോഴും കുഞ്ഞിയെ ഉറക്കുംപോഴും പാടിയ പാട്ടൊന്നും ഇപ്പോള്‍ അവര്‍ക്ക് സ്വന്തമല്ല. ഉദയ സ്റ്റുഡിയോയില്‍ നിന്നും അത് പൊതു കമ്പോളത്തിലേക്ക് ഇറങ്ങി കഴിഞ്ഞു. മുപ്പതു മാറ് കച്ചയും കെട്ടി ഇനിയും വടക്കന്‍ വീരന്മാര്‍ സിനിമയില്‍ പിറവിയെടുക്കാനിരിക്കുന്നു.

  വിഷു കഴിഞ്ഞു അടുത്ത ഒരു ദിവസം ലോകനാര്‍കാവില്‍ വച്ച് തച്ചോളി മാണിക്കോത് കുടുംബക്കാര്‍ ഒക്കെ പങ്കെടുക്കുന്ന പയറ്റ് ഒക്കെയുള്ള ഒരു ചടങ്ങ് നടക്കാറുണ്ടായിരുന്നു. പണ്ട് ഒരിക്കല്‍ കണ്ട ഓര്‍മ്മയാണ്. അതെപ്പറ്റി ആര്‍ക്കെങ്കിലും കൂടുതലായി അറിയാമോ?

 52. @Babu Alex, September 6, 2012 • 5:44 pm

  ആ പറഞ്ഞത് സത്യം , ആന മണ്ടന്മാരുടെ ഒരു കൂട്ടം തന്നെയാണ് ചിലപ്പോള്‍ അവാര്‍ഡ് കമ്മിറ്റികള്‍. Lionel messi ഇന്ത്യന്‍ ടീമിനോട് ചേര്‍ന്ന് ഓടി വിയര്‍ക്കുന്നത് ആലോചിച്ചു ഒരു പാട് ചിരിച്ചു പോയി..

  @സമൃദ്ധി

  //……കാച്ചിക്കുറികിയ സംഭാഷണങ്ങള്‍ എഴുതാന്‍ എം ടി ക്കുള്ള കഴിവ് ആര്‍കും ഉണ്ടെന്നു തോന്നുന്നില്ല ..//

  ഇവിടെ സമൃദ്ധിക്ക് നൂറു മാര്‍ക്ക്….. മനസ്സില്‍ കൊണ്ട് നടക്കാന്‍ പറ്റുന്ന ഡയലോഗ് എഴുതുന്നതില്‍ എം ടി യെ കഴിഞ്ഞേയുള്ളൂ മലയാള സിനിമയില്‍ അന്നും ഇന്നും എന്നും ഏതു എഴുത്തുകാരനും വരികയുള്ളൂ. വീരഗാഥയില്‍ തന്നെ അദ്ദേഹം എഴുതി വെച്ച മനോഹര ഡയലോഗുകള്‍ നമ്മള്‍ ഇന്നും നെഞ്ചിലെറ്റുന്നില്ലേ :-

  1/- നീയടക്കമുള്ള പെൺ വർഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും. ചിരിച്ച് കൊണ്ടു കരയും. മോഹിച്ച് കൊണ്ട് വെറുക്കും… പിന്നെ വല്ല ആയുധവും കൈവശമുണ്ടെങ്കിൽ നീ എനിക്കു പറഞ്ഞു താ.

  2/- ചേകവൻ കണക്കു തീർക്കുന്നതു പണമെറിഞ്ഞല്ല, ചുരികത്തലപ്പ് കൊണ്ടാണ്.

  3/- പക മാറിയിരുന്നോ മനസ്സിൽ? ഇല്ലെന്നു പറയുന്നതാവും സത്യം. എന്റെ മോഹം. എന്റെ ധ്യാനം. എന്റെ രക്തത്തിൽ, ഞരമ്പുകളിൽ പതിമൂന്നാം വയസ്സു മുതൽ പടർന്നു കയറിയ ഉന്മാദം. അവളെയാണ് ഞാനിന്നുപേക്ഷിക്കേണ്ടി വരുന്നതു. മച്ചുനൻ ചന്തു അവളെ അർഹിക്കുന്നില്ല. അവൾക്കു നല്ലതു വരട്ടെ എന്നും നല്ലതു വരട്ടെ. [ഉണ്ണിയാർച്ചയുടെ വിവാഹ ഘോഷയാത്ര ചന്തു അകലെ നിന്ന് കണ്ട് കൊണ്ട്]

  4/- ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല. ജീവിതത്തിൽ ചന്തുവിനെ തോൽപ്പിച്ചിട്ടുണ്ട്. പലരും, പല വട്ടം. മലയനോട് തൊടുത്തുമരിച്ച എന്റെ അച്ഛൻ ആദ്യം തന്നെ എന്നെ തോൽപ്പിച്ചു. സ്നേഹം പങ്കുവയ്ക്കുമ്പോൾ കൈവിറച്ച ഗുരുനാഥൻ പിന്നെ തോൽപ്പിച്ചു. പൊന്നിനും പണത്തിനുമൊപ്പിച്ച് സ്നേഹം തൂക്കി നോക്കിയപ്പോൾ മോഹിച്ച പെണ്ണും എന്നെ തോൽപ്പിച്ചു. അവസാനം, അവസാനം, സത്യം വിശ്വസിക്കാതെ ചങ്ങാതിയും തോൽപ്പിച്ചു. തോൽവികളേറ്റു വാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി. മടങ്ങി പോ.

  5/- ഇരുമ്പാണി തട്ടി മുളയാണി വെച്ച്, പൊൻകാരം കൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറ് പണം കൊടുത്തവൻ ചന്തു. മാറ്റംച്ചുരിക ചോദിച്ചപ്പോൾ മറന്നു പോയെന്ന് കളവു പറഞ്ഞവൻ ചന്തു. മടിയിൽ അങ്കത്തളർച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റിൽ, കുത്തുവിളക്കിന്റെ തണ്ടുതാഴ്ത്തി, മാറ്റാൻക്കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവൻ ചന്തു.

  6/- അങ്കമുറ കൊണ്ടും ആയുധബലം കൊണ്ടും ചതിയൻ ചന്തുവിനെ തോൽപ്പിക്കാൻ ആണായി പിറന്നവരിൽ ആരുമില്ല. ആരുമില്ല. മടങ്ങി പോ.

  7/- ഇതോ അങ്കം? ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാൻ കൂടെ നിന്നതോ അങ്കം. പന്തിപ്പഴുതു കണ്ടപ്പോഴൊക്കെ പരിചയ്ക്ക് വെട്ടിയൊഴിഞ്ഞതാണെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങൾക്ക്. ശേഷം എന്തുണ്ട് കൈയിൽ? പുരഞ്ജയമായി തുടങ്ങി സൗഭദ്രമാണെന്ന് തോന്നിപ്പിക്കുന്ന പഴയ ആ പുത്തൂരം അടവോ? അതോ പരിചയ്ക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞ് ചതിച്ചു വെട്ടുന്ന കുറുപ്പന്മാരുടെ പുതിയ അടവോ?

  8/- നിങ്ങൾ തോൽക്കരുത് മക്കളേ, തോൽക്കരുത്. ചതിയൻ ചന്തുവിന്റെ ചരിതം ഇവിടെ കഴിയട്ടെ. പുത്തൂരം വീടിന്റെ കളങ്കം മായിച്ച വീരൻ ആരോമലുണ്ണിയുടെ ചരിതം ഇവിടെ തുടങ്ങട്ടെ. തല വെട്ടിയെടുത്ത്, അമ്മയുടെ കാൽക്കൽ വച്ച് വണങ്ങണം. നാടുവാഴിയിൽ നിന്നും, പട്ടും വളയും വാങ്ങണം. നിന്റെ പേരും പുകളും, മാലോകർ വാഴ്ത്തട്ടെ. എനിക്കു പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ. അവർ നിന്നെ വാഴ്ത്തട്ടെ, എന്നും വാഴ്ത്തട്ടെ.

  9/- ആ രാത്രിയില്‍ ചന്തുവിന് ഒരു പേര്‍ കൂടി കിട്ടി. നിറകൊണ്ട പാതിരാ നേരത്തു കുമരം പുഴ നീന്തി കടന്നു ഭര്‍ത്താവില്ലാത്ത നേരം നോക്കി പതിവ്രതയുടെ അറയില്‍ കടന്ന ചന്തു ആരായിരിക്കണം ? നാടായ നാട് മുഴുവന്‍ വിധി പറഞ്ഞു, നരാധമന്‍ തന്നെ ! പെണ്‍മോഹിച്ച ചന്തു …

  10/- “എന്നും ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. കാവില്‍ ഭഗവതി പൊന്നമ്മേ, അങ്കകരിനാഗ ദൈവതാരെ മലയനോട് തോറ്റു മരിച്ച ചേകവന്റെ മകന്റെ പേര്‍ , നാടായ നാട് മുഴുവന്‍ വാഴ്ത്തുന്ന കാലം വരാന്‍ എനിയ്ക്ക് കരബലം തരൂ ……. ആയുധ ബലം തരൂ” (ചന്തുവിന്റെ ശബ്ദം )

  11/- നിര്‍ത്ത്…… മാനുഷ്യം കൊഞ്ചിയത് മതി, പെണ്‍ കിടാവേ ..!! അച്ഛന്‍ വ്രതമിരിക്കുന്ന നേരത്ത് പ്രാര്‍ത്ഥിക്ക് ….. പുലയാട്ടു പറയുന്നതിനേക്കാള്‍ പ്രയോജനമുണ്ടാവും ( ചന്തു കുഞ്ഞിയോടു)

  12/- അതോടെ നീയും ഗ്രന്ഥം പൂട്ടി , ചരടും മുറുക്കിക്കെട്ടി മാറ്റിവെച്ചെന്ന് സാരം… പുത്തൂരം വീടിന്റെ പൊന്മകളെ സ്വീകരിക്കാനുള്ള പ്രൌഡിയൊന്നും എളന്തളര്‍ മഠത്തിനില്ല. അറിയാം, എന്നാലും ആ വീടൊരുങ്ങുന്നു, കളരിയൊരുങ്ങുന്നു, കടംകൊണ്ടമുതല്‍ കൊണ്ട്. ചന്ദനമണിക്കട്ടിലിനു ചിന്തേരിടാന്‍ തുടങ്ങിയിരിക്കും മൂത്താശാരിയിപ്പോള്‍. ( ആര്‍ച്ചയുടെ കല്യാണ നിശ്ചയ ശേഷം ചന്തു ആര്ച്ചയോട്)

  13/- കണ്‍വെട്ടത്തു കണ്ട ഏതൊരു ആണ്കുട്ടിയ്ക്കും ഈ കളിയ്ക്ക് കൂടാം. പിന്നെ കണക്കു കൂട്ടല്‍ തെറ്റിയാല്‍ മഞ്ഞചരട് പൊട്ടിച്ചു ദൂരെ കളയാം. ഇത് പുത്തൂരം വീട്ടിലെ മാത്രം പെണ്ണുങ്ങളുടെ വിരുതോ അതോ ചേകവര്‍ കുലത്തിന് മുഴുവന്‍ ചേര്‍ന്ന പതിവോ? ശാസ്ത്രം പഠിപ്പിച്ചു താ …… ആങ്ങളയോ പെങ്ങളോ ആരെങ്കിലുമൊരാള്‍……….!! ( ആര്‍ച്ചയുടെ കല്യാണ നിശ്ചയ ശേഷം ചന്തു ആരോമലിനോട് )

 53. ~അപ്പു~
  \\ഒന്ന് ഉറപ്പിച്ചു പറയാം വായന ശീലം ആണ് സിനിമയുടെയും മറ്റും പിന്നണിയില്‍ ഉള്ളവരെ എം ടി യും പദ്മരജനും ഭരതനും ലോഹിതദാസും ഒക്കെ ആക്കുന്നത്. വായിക്കുന്നവന് ചിന്തിക്കുന്നതിനും ചെയ്യുന്നതിനും കടല് പോലെ ആഴവും പരപ്പുമുണ്ടാകും , അങ്ങനെയുള്ളവര്‍ എഴുതി വരുമ്പോള്‍ അവയൊക്കെ പ്രേക്ഷകന്റെ വികാരങ്ങള്‍ കയ്യിലെടുത്തു അമ്മനമാടും.//
  അതാണ്‌ സത്യം . അത് മാത്രമാണ് സത്യം. അക്ഷര വൈരികള്‍ ആയ so called കഥാകൃത്തുക്കള്‍ ഇതൊന്നു കേട്ടിരുന്നെങ്കില്‍ ..

 54. ജയ്‌, എത്ര അഭിനന്ദിച്ചാലും മതിയാവില്ല, അത്രയ്ക്ക് മനോഹരമാക്കി താങ്കള്‍. അസൂയയുണ്ട് സുഹൃത്തേ സത്യം പറഞ്ഞാല്‍.. ഇതെഴുതുവാനായി ജയ്‌ എടുത്ത എഫര്‍ട്ട് മനസിലാകുന്നുണ്ട്. മലയാളത്തിന്റെ പുണ്യമാണ് എം ടി യും ഹരിഹരനും മമ്മുട്ടിയും എല്ലാം.ഇത്രയും വിശദമായി എഴുതിയപ്പോള്‍ ഗാനങ്ങളെ കുറിച്ചും കൂടെ എഴുതേണ്ടതായിരുന്നു. കെ ജയകുമാര്‍ സര്‍ എന്ന കേരളത്തിന്റെ ഇപ്പോളത്തെ ചീഫ് സെക്രട്ടറി ആണ് ഇതിലെ അതി മനോഹരമായ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.

 55. ക്ലൈമാക്സ്‌ മാത്രമല്ല സിനിമ മുഴുവനും ഒന്ന് കൂടെ കണ്ടു. സിനിമ ഇപ്പോഴും എന്‍റെ മനസ്സില്‍ നിറയ്യുന്നത് അതിന്റെ സംഭാഷണങ്ങളും അഭിനയവും ഒക്കെ തന്നെയാണ്. അത് കൊണ്ട് അതിന്റെ ഷോട്ട് കള്‍ മോശമന്നെനു അര്‍ത്ഥമില്ല – അത് എന്‍റെ കുറവായി , എന്‍റെ sensibility ഉടെ പ്രശ്നമാകന്നാണ് സാധ്യത !!!!!!!!!! – നിങ്ങള്‍ പലരും പറഞ്ഞത് പോലെ പ്രകടമായി ഒരു തെറ്റുകളും ഇല്ലാതെ എല്ല്ല scenes ഉം എടുക്കാന്‍ കഴിഞ്ഞത് സംവിധായകന്റെ വിജയം തന്നെയാണെന്ന് സമ്മതിക്കുന്നു. ഇങ്ങനെ ഒരു ചിത്രത്തില്‍ സംവിധായകനെ തിരക്കഥാ കൃത്ത് നിന്ന് മാറ്റി ചിന്തിക്കുന്നത് ഒരു futile attempt ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നു

  പക്ഷെ ഇപ്പോഴും ഒരു ചോദ്യം ബാക്കി – ആരാണ് നല്ല സിനിമാ സംവിധായകന്‍ അല്ലെങ്കില്‍ എന്താണ് നല്ല സംവിധാനം എന്നത് ? നല്ലൊരു തിരക്കഥയുടെ പുറത്തു എല്ലാ ഘടകങ്ങളും ചേര്‍ത്ത് വച്ച് സിനിമ ഒരുക്കുന്ന ഒരു organiser ആണോ , അതോ minimalistic ആയ തിരക്കഥ യില്‍ , പറയാന്‍ പ്രതെക്കിച്ചു നിയതമായ ഒരു കഥ പോലും ഇല്ലാതെ ദ്രിശ്യങ്ങള്‍ കൊണ്ട് മാത്രം കഥ പറയുന്നവരോ ????

  @Dias
  തീര്‍ച്ചയായും Cult Classic അല്ല – അത് Classic തന്നെയാണ് !!!!

 56. ജയ്‌
  ഈ ഡയലോഗുകള്‍ അതിന്റെ അത്രയും ഡെപ്ത് ഉള്‍ക്കൊണ്ട്‌ പ്രസന്റ് ചെയ്യാന്‍ മമ്മൂട്ടിയല്ലാതെ മറ്റാരുമുന്ടെന്നു തോന്നുന്നില്ല. MT പ്രതീഷിച്ചതിലും ഒരു ഉയര്‍ന്ന തലത്തില്‍എത്തിക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നതായി MT തന്നെ അഭിപ്രയപെട്ടിരുന്നതായി എവിടെയോ കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഏറ്റവും കൂടുതല്‍ MT ചിത്രങ്ങളിലെ ഡയലോഗു പറയാനുള്ള ഭാഗ്യം മമ്മൂട്ടിക്ക് കിട്ടിയത്.

  “നിങ്ങൾ തോൽക്കരുത് മക്കളേ, തോൽക്കരുത്. ചതിയൻ ചന്തുവിന്റെ ചരിതം ഇവിടെ കഴിയട്ടെ. പുത്തൂരം വീടിന്റെ കളങ്കം മായിച്ച വീരൻ ആരോമലുണ്ണിയുടെ ചരിതം ഇവിടെ തുടങ്ങട്ടെ. തല വെട്ടിയെടുത്ത്, അമ്മയുടെ കാൽക്കൽ വച്ച് വണങ്ങണം. നാടുവാഴിയിൽ നിന്നും, പട്ടും വളയും വാങ്ങണം. നിന്റെ പേരും പുകളും, മാലോകർ വാഴ്ത്തട്ടെ. എനിക്കു പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ. അവർ നിന്നെ വാഴ്ത്തട്ടെ, എന്നും വാഴ്ത്തട്ടെ”
  ഇതില്‍ അവസാനത്തെ ലൈന്‍ പറയുമ്പോ ഭാവവും ശബ്ദവും മുഖവും മാറുന്നുണ്ട്‌. എന്ത് കൊണ്ട് മമ്മൂട്ടി എന്നുള്ളതിന്റെ ചെറിയൊരു ഉദാഹരണം.എന്തുകൊണ്ട് താന്‍ സ്വയം മരിക്കാനുള്ള തീരുമാനം എടുത്തു എന്നുള്ളതിന്റെ ഉത്തരവും ആ വരിയിലുന്ട.

 57. @Jay
  ഒരു dialog വിട്ടു പൊയല്ലൊ സുരെഷ് ഗൊപി മമ്മൂട്ടിയൊദു പറയുന്ന dialog ചതിചതു കൊല്ലനൊ അതൊ മചുനനൊ…. ആരൊമല്‍ക്കു അര ചുരികയെങ്കില്‍ നിനക്കു കാല്‍ ചുരിക. റിവ്യൂ കിടിലന്‍. ഇനിയും നല്ല reviews താങ്കളില്‍ നിന്നു പ്രെതീഷിക്കുന്നു. പിന്നെ ഈ സിനിമയുടെ ഒരു scenil ഒരു ജീപ്പിന്‍റെ headlight വന്നു പെട്ടു. അതു കൊണ്ടു ആനു ഈ ചിത്രതിനു മികച സംവിധായകന്‍ ഉള്ള അവാര്‍ഡ് കിട്ടഞതു പൊലും സത്യം ആണോ എന്നു അറിയില്ല.

 58. @ ജയ്‌
  ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു! 🙂

  മലയാള സിനിമയിലെ ഏറ്റവും മനോഹരമായ ഗാനരങ്ങങ്ങളില്‍ ഒന്നാണ് ഇന്ദുലേഖ കണ്‍ തുറന്നു എന്നത്. നീല നിലാവില്‍ വെള്ള കുതിരപ്പുറത്തു ഏറി സിരകളില്‍ എന്നും മോഹമായി പടര്‍ന്നിരുന്നവളെ കാണുവാന്‍ കാറ്റു പോലെ പാഞ്ഞു വരുന്ന ചന്തുവിനെയും പടിപ്പുരയില്‍ കണ്ണില്‍ കാമത്തിന്റെ മഷിയെഴുതി കാത്തു നില്‍ക്കുന്ന അര്ച്ചയെയും ചിത്രീകരിച്ച ഹരിഹരന്‍ തീര്‍ച്ചയായും IV ശശിയെക്കള്‍ താഴെയല്ല.

  താങ്കള്‍ അക്കമിട്ടെഴുതിയ സംഭാഷണങ്ങളെല്ലാം കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ പുലി നഖം കൊണ്ടാരോ കൊറിയ പോലെയാണ്. വല്ലാത്ത നൊമ്പരം! ചന്തുവിന്റെ വികാരങ്ങള്‍ MT തൊട്ടറിഞ്ഞ പോലെ. മമ്മൂട്ടിയാകട്ടെ MT യുടെ സ്ക്രിപ്റ്റ് നോട് മത്സരിക്കുകയാണെന്ന് തോന്നും. MT ക്ക് പകരം MT മാത്രം!

  @വാര്യര്‍
  മനോഹരം! ഇതുവരെ വായിച്ചിട്ടില്ല പക്ഷെ. നടന്നു പതിഞ്ഞ നടപ്പാതയിലൂടെ വീണ്ടും നടക്കനനല്ലോ എല്ലാവര്ക്കും താല്‍പ്പര്യം, പുതിയ വഴി വെട്ടി തെളിച്ചവര്‍ അന്ഗീകരിക്കപ്പെടാന്‍ തലമുറകള്‍ കഴിയണമെന്നത് നമ്മുടെ ശാപം!

 59. എനിക്കീ വീരഗാഥ ഒരു സമസ്യയാണ്. ആദ്യന്തം ഇത് കാണാന്‍ ഇതുവരേയും സാധിച്ചിട്ടില്ല! വീട്ടിലെ എല്ലാവരും ഈ സിനിമ കാണാന്‍ പോയപ്പോള്‍ എന്തുകൊണ്ടോ എനിക്ക് പോകാന്‍ പറ്റിയിരുന്നില്ല. പ്രീ ഡിഗ്രി പഠിക്കുന്ന സമയത്താണിത് വന്നത്. വീട്ടുകാരുടെ കൂടെയല്ലാതെ സിനിമക്ക് പോകാന്‍ അനുവാദം ഉണ്ടായിരുന്നില്ല, ഡിഗ്രി കഴിയുന്നത്‌ വരെ. 80 കളിലെയും 90 കളുടെ തുടക്കത്തിലേയും സിനിമകള്‍ എന്നാല്‍ പലതും കൂടെ പഠിക്കുന്ന കൂട്ടുകാരുടെയടുത്തുനിന്നും കിട്ടുന്ന കഥകള്‍ മാത്രമായിരുന്നു. അമ്മയാണ് ആ നിര്‍ബന്ധത്തിനു പിന്നില്‍. അത് തെറ്റിച്ചിരുന്നതും ഇല്ല. അമ്മ പറഞ്ഞത്, പഠിച്ചു ഒരു ജോലിയൊക്കെ കിട്ടിക്കഴിഞ്ഞു നിന്‍റെ ഇഷ്ടത്തിന് എന്തും ചെയ്തോ എന്നായിരുന്നു. ജോലിയൊക്കെക്കിട്ടി സ്വതന്ത്രന്‍ ആയപ്പോള്‍ പക്ഷേ വീരഗാഥകള്‍ വിരളമാകുകയും ചെയ്തു.

  അങ്ങനെ, നമ്മള്‍ ഇവിടെ ഇതിഹാസം എന്ന് വിശേഷിപ്പിച്ച പലതും ഞാന്‍ കേട്ടറിഞ്ഞതിനു ശേഷമാണ് കണ്ടിട്ടുള്ളത്, പലതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മാത്രം. ഈ യു ട്യൂബും ടോറെണ്ടുമൊക്കെ ഇങ്ങയെയായിട്ട് അധികം വര്‍ഷങ്ങള്‍ ആയില്ലല്ലോ. ഇത് മാത്രം ഇനിയും കാണാന്‍ പറ്റിയിട്ടില്ല. TV യില്‍ പലതവണ വന്നപ്പോഴും ഒന്നും മുഴുവന്‍ കാണാന്‍ സാധിച്ചിട്ടില്ല. കുറച്ചു രംഗങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളൂ. പിന്നെ അറിയുന്നത് മിമിക്രിക്കാര്‍ പറഞ്ഞുകേട്ട ഇതിലെ ഡയലോഗുകള്‍ മാത്രം.

  വളരെ പണിപ്പെട്ടാണ് ഇതിന്റെ റിവ്യൂ Jay എഴുതിയത് എന്ന് മനസ്സിലാക്കാം. എങ്കിലും റിവ്യൂവിനെപ്പറ്റി ഒന്നും പറയാത്തത് ഈ ചിത്രം ഇതുവരേയും കണ്ടിട്ടില്ലാത്തത് കൊണ്ട് മാത്രമാണ്. യു ട്യൂബില്‍ ഇതുണ്ടെങ്കിലും ഒന്നും നല്ല പ്രിന്‍റ് ആയി തോന്നിയില്ല. അതുകൊണ്ട് കാണാന്‍ ഒരു മടി. ജയ്‌ ഇന്നലെ അക്കമിട്ടു എഴുതിയ ഡയലോഗുകള്‍ വായിച്ചിട്ട് കിടുങ്ങിയിരിക്കുകയാണ് ഞാന്‍. അതിലെ എഴാം നമ്പര്‍ ഡയലോഗ്, അതിന്റെ അര്‍ഥം മനസ്സിലാക്കാന്‍ പോലും എനിക്ക് കഴിവില്ല. അദ്ദേഹത്തിന്റെ അറിവിന്‍റെ ആഴം! അപ്പുവല്ലേ പറഞ്ഞത് വായനാശീലത്തെക്കുറിച്ച്. അതല്ലാതെ എന്താണ് ഇങ്ങനെയൊക്കെ ഒരു സംഭാഷണം എഴുതാന്‍ ഉള്ള കഴിവ് നല്‍കുന്നത്! ഇതുപോലെ ഞാന്‍ അന്തം വിട്ടത് രണ്ടാമൂഴം വായിക്കുമ്പോള്‍ ആയിരുന്നു. ശരിക്കും കാട്ടില്‍ അകപ്പെട്ടത് പോലെയായിരുന്നു. M T, മലയാളത്തിന്‍റെ സുകൃതം എന്നൊരു പുസ്തകം (http://indulekha.com/malayalambooks/2006/09/mt-malayalathinte-sukrutham.html) വായിച്ചിട്ടുണ്ട്. അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നത്‌ വെറുതെയല്ല…

 60. @Kiran K N
  ഒരു വടക്കന്‍ വീരഗാഥ കാണാത്ത മലയാളിയോ ..? എങ്ങിനെയെങ്കിലും തേടിപിടിച്ചു കാണൂ സുഹൃത്തെ !!

  //……..ജോലിയൊക്കെക്കിട്ടി സ്വതന്ത്രന്‍ ആയപ്പോള്‍ പക്ഷേ വീരഗാഥകള്‍ വിരളമാകുകയും ചെയ്തു….//
  സത്യം, സത്യം, നൂറു ശതമാനം സത്യം. നമ്മള്‍ സ്വതന്ത്രരായി കയ്യില്‍ പത്തു കാശു വന്നപ്പോള്‍ നല്ല സിനിമകള്‍ വിരളമായി.

 61. @ സമൃദ്ധി
  //നല്ലൊരു തിരക്കഥയുടെ പുറത്തു എല്ലാ ഘടകങ്ങളും ചേര്‍ത്ത് വച്ച് സിനിമ ഒരുക്കുന്ന ഒരു organiser ആണോ , അതോ minimalistic ആയ തിരക്കഥ യില്‍ , പറയാന്‍ പ്രതെക്കിച്ചു നിയതമായ ഒരു കഥ പോലും ഇല്ലാതെ ദ്രിശ്യങ്ങള്‍ കൊണ്ട് മാത്രം കഥ പറയുന്നവരോ ????//

  ഇത് രണ്ടുമാണ്. തന്റെ കൈയ്യില്‍ കിട്ടുന്നത് ഏതുതരം തിരക്കഥയാണോ അതനുസരിച്ച് ചിത്രമൊരുക്കാന്‍ കഴിയുന്നവനാവണം നല്ല സംവിധായകന്‍. സിനിമ എന്ന ഒരു കൂട്ടം ആള്‍ക്കാരുടെ പ്രയത്നത്തിന്റെ ഫലമായ ഉല്‍പന്നത്തിന്റെ ഓരോ വിഭാഗത്തിനും നേതൃത്വം കൊടുക്കുന്നയാള്‍. ചുരുക്കി പറഞ്ഞാല്‍ ഒരു സിനിമയുടെ final outcome സംവിധായകന്റെ കഴിവിനെ ആശ്രയിച്ചിരിക്കും.

  സമൃദ്ധി, നിങ്ങളുടെ comment- കള്‍ വിമര്‍ശിക്കപെടുമ്പോള്‍ അതിനോട് നിങ്ങള്‍ പ്രതികരിക്കുന്ന രീതി അനുകരണീയമാണ്. ഇവിടെ പലര്‍ക്കും ആ മിതത്വം പാലിക്കാന്‍ കഴിയുന്നില്ല.

 62. @Mathew Cyriac,September 7, 2012 • 1:48 pm
  //……..ഈ സിനിമയുടെ ഒരു scenil ഒരു ജീപ്പിന്‍റെ headlight വന്നു പെട്ടു. അതു കൊണ്ടു ആനു ഈ ചിത്രതിനു മികച സംവിധായകന്‍ ഉള്ള അവാര്‍ഡ് കിട്ടഞതു പൊലും സത്യം ആണോ എന്നു അറിയില്ല. …..//

  മാത്യു, ഈ സിനിമ ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. ഇതുവരെ അങ്ങിനെയൊരു ഹെഡ് ലൈറ്റ് എന്റെ കണ്ണില്‍ പെട്ടിട്ടില്ല.നമ്മുടെ അവാര്‍ഡ് കമ്മിറ്റിക്കാര്‍ക്കു എവിടുന്നാണാവോ അങ്ങിനെയൊരു ജീപ്പും ഹെഡ് ലയിറ്റും കിട്ടിയത്. എന്തായാലും സംഗതി തമാശ തന്നെ അല്ലെ ?

 63. @ Shaju K S

  എല്ലാം നമ്മുടെ സുഹുര്‍ത്ത് ക്കള്‍ തന്നെ അല്ലെ , ഇവിടെ വന്നു ഇതല്ലാം വായിക്കുന്നതും കമന്റ്‌ ചെയ്യുനതും നമുക്കല്ലാം സിനിമയോടുള്ള സ്നേഹം കൊണ്ടല്ലേ – ആശയപരമായ കാര്യങ്ങളിലല്ലേ എന്നെ വിമര്ശികുന്നത് , അത് വ്യക്തിപരമായി എടുക്കേണ്ട കാര്യമില്ലലോ .

  നല്ല വാക്കുകള്‍ക്ക് നന്ദി

 64. അതെ ജയ്‌, ഇത് കാണാത്ത മലയാളി (കള്‍) ഉണ്ട്!

  ഇതിലെ രസം എന്താ എന്ന് വച്ചാല്‍ ദേവാസുരത്തിന്‍റെ പേജില്‍ ഭാവന R ദേവാസുരം ഇത് വരെയും കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോള്‍ താങ്കള്‍ക്ക് ഈ തോന്നിയത് പോലെ തന്നെയാണ് എനിക്കും തോന്നിയത്. ദേവാസുരം കാണാത്ത ഒരു മലയാളി, അതും മൂവി രാഗയുടെ വായനക്കാരിയായ മലയാളി! അത് കഴിഞ്ഞാണ് ഞാനും ചിന്തിച്ചത്, ഈ വടക്കന്‍ വീരഗാഥയും മറ്റും ഞാനും ഇനിയും കണ്ടിട്ടില്ലല്ലോ എന്ന്….

 65. @JOHN, September 5, 2012 • 10:37 am
  ////………ഇപ്പോഴത്തെ കാലത്താണെങ്കില്‍ ഇത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ആരുണ്ട് എന്ന് ആലോചിക്കാന്‍ ഒരു കൌതുകമുണ്ട്. ………..//

  ജോണ്‍, ഒരു തമാശക്ക് ഞാന്‍ ഇങ്ങനെ ഓര്‍ത്തുപോയി :-
  ചന്തു : ബിജു മേനോന്‍ ( മൊട്ട തലയും ബുള്‍ഗാന്‍ താടിയും കവിഞ്ഞു ചാടിയ വയറും ഒക്കെയായി ബിജുവിന്റെ ചന്തു തകര്‍ക്കും)
  ആരോമല്‍ : പ്രിഥ്വിരാജ് ( ആഹങ്കാരധികള്‍ ആവോളമുള്ള ഈ കഥാപാത്രം ചെയ്യാന്‍ മലയാള സിനിമയില്‍ ഇന്‍ ബോണ്‍ ആക്ടര്‍ ആയ വേറെ ഏതു നടന്‍ ഉണ്ട് )
  കുഞ്ഞിരാമന്‍ : ജയറാം (ആ പാവത്തിനെ കൊണ്ട് പറ്റാവുന്ന റോള്‍ കൊടുത്തു എന്നേയുള്ളൂ. മരമറിഞ്ഞേ കൊടിയിടാന്‍ പാടുള്ളൂ എന്നല്ലേ ശാസ്ത്രം )
  അരിങ്ങോടര്‍ : സായികുമാര്‍ ( ആ കണ്ണുകളെല്ലാം മേല്‍പ്പോട്ടാക്കി പാതി ചുണ്ടെല്ലാം ഇടക്ക് കടിച്ചു സായി അഭിനയിച്ചു തകര്‍ക്കും. പക്ഷെ, ഷര്‍ട്ടിട്ടെ അഭിനയിക്കൂ എന്ന് മാത്രം, കാരണം ആ കുംഭ വയര്‍ തന്നെ)
  കണ്ണപ്പ ചേകവര്‍ : നെടുമുടി വേണു ( കഷ്ടപ്പെട്ട് ബുദ്ധിമുട്ടി എന്നൊക്കെ പറഞ്ഞു ഈ കഥാപാത്രത്തിന് താന്‍ തന്നെ കേമന്‍ എന്ന് നെടുമുടി തെളിയിക്കും…. )
  ഉണ്ണിയാര്‍ച്ച : റീമ കല്ലിങ്കല്‍ ( മുലകച്ചയോക്കെ കെട്ടി വാള്‍ പയറ്റു ചെയ്തു വരുന്ന റീമയെ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു സുഖം. ആങ്ങളയെ ചതിച്ച ചന്തുവിനെ ന്യൂ ജനറേഷന്‍ രീതിയില്‍ തന്നെ ചന്തുവിന്റെ ഒന്നും രണ്ടും മൂന്നുമൊക്കെ അറുത്തെടുത്തു റീമ പ്രതികാരം ചെയ്യട്ടെ! എന്തിനു മകന്‍ വളര്‍ന്നു വലുതാവുന്നത് വരെ കാത്തിരുന്നു സമയം കളയണം. അറിയാവുന്ന പണിയില്‍ കാര്യം വേഗം തീര്‍ക്കട്ടെയെന്ന്…… അതല്ലേ അതിന്റെ ഒരു ബൂട്ടി )
  കുഞ്ഞി : കാവ്യാ മാധവന്‍ ( പ്രത്യേകിച്ച് വലിയ കഷ്ടപാട് ഒന്നുമില്ലാതെ ചന്തുവിന്റെ മുന്നില്‍ നിന്ന് കരഞ്ഞു അഭിനയിക്കാന്‍ കാവ്യ തന്നെ ബെസ്റ്റ് .)
  വേണമെങ്കില്‍ പടത്തിന്റെ ടൈറ്റില്‍ തന്നെ ഇംഗ്ലീഷില്‍ ആക്കാം. ഒരു വടക്കന്‍ വീരഗാഥ എന്നതിന് പകരം A Northern Story …. എന്നോ മറ്റോ …..

 66. Nalla Avalokanam 🙂 Abhinandanangal…

  Our Partial offtopic doubt:
  Orikal Manorama Sunday Suppliment il oru katha/parallel history undaayirunnu.Unniyarchayum Tippu Sultanum thammil ulla oru pranaya katha. Oru Romantic Action Thriller. Athine kurichu aarenkilum orkunnundo? kooduthal vivarangal enthenglum ???

 67. @ജയ്‌
  കുഞ്ഞിരാമനായി ആര്?എന്നാ ചോദ്യത്തിനുള്ള ഏറ്റവും പെര്‍ഫെക്റ്റ് ചോയ്സ് ആണ് താങ്കള്‍ തന്നത്. നല്ല ചേര്‍ച്ച. ആ വേഷത്തില്‍ ആ ദേഹത്തിനെ ആലോചിക്കാന്‍ ഒരു രസമൊക്കെ ഉണ്ട്.

 68. @ജയ്‌
  താങ്കളുടെ ആസ്വാദനത്തിന്റെ ആ ഒരു സ്വാധീനത്തില്‍ ഞാന്‍ വീരഗാഥ വീണ്ടും കണ്ടു? ഒരു മടുപ്പുമില്ലാതെ. പക്ഷെ ഈ പുനര്കഴ്ചയില്‍ ചന്തുവിനോപ്പം തന്നെ എന്റെ ശ്രദ്ധ മുഴുവന്‍ കവര്‍ന്നത് ബാലന്‍ കെ നായര്‍ എന്നാ അനുഗ്രഹീത നടന്‍ ആണ്. എത്ര സ്വാഭാവികം. എത്ര അനായാസം. ഓരോ നോട്ടം വരെ എത്ര ഗംഭീരം. കുട്ടികല്യാന ചടങ്ങിനിടെ ഉണ്ണിയാര്‍ച്ചയുടെ ഊഴം എത്തുമ്പോള്‍ കുഞ്ഞിരാമന്‍ മുന്നോട്ടു വരുമ്പോഴുള്ള അദ്ധേഹത്തിന്റെ മുഖത്തെ ഭാവമാറ്റവും ചന്തുവെവിടെ എന്നുള്ള ചോദ്യവും, ഒക്കെ ഗംഭീരം എന്ന് തന്നെ പറയണം. അതിനൊപ്പം നിന്ന് ക്യാപ്റ്റന്റെ അരിങ്ങോടരും. അയാളുടെ ആ രൂപഗംഭീര്യം ആ കഥാപാത്രത്തിന് കൊടുത്ത മൈലേജ് ചില്ലറയല്ല. കിട്ടിയ അവസരത്തില്‍ തന്റെ അഭിനയമികവ് നല്ല തെളിമയോടെ തന്നെ പുറത്തെടുത്തു ക്യാപ്റ്റന്‍. അദ്ധേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും നല്ല വേഷം എന്ന് നിസംശയം പറയാം.

 69. @Mridul
  അച്ചായന് ഉണ്ടിരുന്നപ്പോ ഒരു വിളി തോന്നി എന്ന് കൂട്ടിയാല്‍ മതി 🙂

 70. @Babu Alex:
  അത് അച്ചായന്റെ വിളി അല്ലായിരുന്നു. ഉണ്ണിയാര്‍ച്ചയുടെ പരമ്പരയില്‍ പെടുന്നത് എന്ന് അവകാശപ്പെടുന്ന ഒരു വിദേശ മലയാളിയുടെയോ മറ്റോ വിവരക്കേടുകള്‍ ആയിരുന്നു എന്നാണ് ഓര്‍മ്മ.

 71. @Mridul, September 10, 2012 • 4:14 pm

  ടിപ്പു സുല്‍ത്താന്റെ ഭാര്യയായി ഉണ്ണിയാര്‍ച്ച പാലക്കാടു കോട്ടയില്‍ കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. അതിനു ശേഷം അവര്‍ ശ്രീരംഗപട്ടണത്തിലേക്ക് മാറിയത്രെ…! ആര്‍ച്ചയുടെ വീരകഥകളിലും സൌന്ദര്യത്തിലും ആവേശം പൂണ്ട ടിപ്പു ആര്‍ച്ചയെ തട്ടി കൊണ്ടുവന്നു പിന്നീട് ഭാര്യയാക്കി എന്നാണ് ഒരു പക്ഷം. എന്നാല്‍ പാലക്കാട് കോട്ടക്കകത്ത് ഇത്തരം കഥകളെ കുറിച്ചുള്ള രേഖകളൊന്നുമില്ല.

  Babu Alex പറഞ്ഞത് പോലെ ഇനി ഇതെല്ലാം മനോരമ കഥകളാണോ എന്ന് ആര്‍ക്കറിയാം ????

 72. BhavanaR
  //കുത്തുവിളക്ക് എന്നുവെച്ചാല്‍ കുത്തുന്നഭാഗം ഏപ്പോഴും മുകളിലോട്ടു നില്‍ക്കുന്ന വിളക്കൊന്നുമല്ല.//
  ഇതിനുത്തരം പറയാന്‍ സിനിമ ഒന്ന് കൂടി കണ്ടു. ശരിക്ക് ഓര്മ ഇല്ലെങ്കില്‍ ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതിന് മുന്‍പ് സിനിമ ഒന്നുകൂടി കാണുന്നതാണ് നല്ലത്!

  //ആരോമലും ചന്തുവും തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ പലതവണ കാണിച്ച സ്ഥിതിക്ക് ആരോമലിന്റെ സഹായിയായി ചന്തുവിനെ വിളിച്ചത് ശരിയായില്ല.//
  ചന്തു അങ്ക തുണക്കു പോയത് അമ്മാവന്റെ വാക്കുകള്‍ ധിക്കരിക്കാന്‍ വയ്യാത്തത് കൊണ്ടായിരുന്നു. ആരോമലിന്റെ ധാര്‍ഷ്ട്യം സഹിച്ചും അതിനു തുനിഞ്ഞത് അര്ച്ചയുടെ വാഗ്ദാനം കാരണമായിരുന്നു. അങ്കതിനോടുവില്‍ ആരോമലിനോട് ഏറ്റു മുട്ടുന്ന സമയത്ത് ചന്തു പറയുന്നുണ്ട്, ഈ അങ്കം ജയിക്കേണ്ടത് നിന്നെക്കാള്‍ ആവശ്യം എനിക്കായിരുന്നു എന്ന്!

 73. ­വ­ട­ക്കന്‍ വീ­ര­ഗാ­ഥ­യെ നി­രൂ­പ­ണം ചെ­യ്യു­മ്പോള്‍, നി­രൂ­പ­ക­നായ എ.എ­സ്.എന്‍. പ്ര­തി­കാ­രം എന്ന ഇതി­വൃ­ത്ത­ത്തെ­പ്പ­റ്റി­യു­ള്ള ഒരു ഉദ്ധ­ര­ണി എടു­ത്തെ­ഴു­തി­യി­രു­ന്നു. ജീ­വി­ത­കാ­ലം മു­ഴു­വന്‍ പ്ര­തി­കാ­ര­ത്തി­നാ­യി ഉഴി­ഞ്ഞു­വ­ച്ച ഒരാ­ളെ സം­ബ­ന്ധി­ച്ചു­ണ്ടാ­കു­ന്ന ഏറ്റ­വും വലിയ ദു­ര­ന്തം അയാള്‍­ക്ക് അത്ര­യും വര്‍­ഷ­ങ്ങ­ളി­ലെ ആത്മ­പീ­ഡ­യ്ക്കു ശേ­ഷ­വും തന്റെ ശത്രു­വി­നെ ഒരേ­യൊ­രു തവണ മാ­ത്ര­മ­ല്ലേ കൊ­ല്ലാ­നാ­കൂ എന്ന­താ­ണ് ആ ഉദ്ധ­ര­ണി. സത്യ­ത്തില്‍ അതി­നേ­ക്കാള്‍ വലി­യൊ­രു ദു­ര­ന്ത­മാ­ണ് വട­ക്കന്‍ വീ­ര­ഗാ­ഥ­യില്‍, തങ്ങ­ളു­ടെ പ്രി­യ­പ്പെ­ട്ട അച്ഛ­നെ, അമ്മാ­വ­നെ ചതി­ച്ചു­കൊ­ന്ന ചന്തു­വി­നോ­ട് പ്ര­തി­കാ­രം ചെ­യ്യാ­നി­റ­ങ്ങിയ ഇളം­ത­ല­മു­റ­യോ­ദ്ധാ­ക്കള്‍ നേ­രി­ടു­ന്ന­ത്. ശത്രു­വി­നെ ഒരു തവണ പോ­ലും കൊ­ല്ലാന്‍ അവര്‍­ക്കാ­വു­കി­ല്ല. മര­ണം കൊ­ണ്ടും ചന്തു അവ­രെ തോ­ല്പി­ച്ചു­ക­ള­യു­ന്നു. എന്നും തോല്‍­വി­ക­ളേ­റ്റു­വാ­ങ്ങാന്‍ വി­ധി­ക്ക­പ്പെ­ട്ട ചന്തു തന്റെ ജന്മ­ത്തില്‍ നേ­ടു­ന്ന ആദ്യ­ത്തെ­യും അവ­സാ­ന­ത്തെ­യും വി­ജ­യം. മര­ണം കൊ­ണ്ടു­ള്ള പയ­റ്റ്.

  Anvar Abdullah (Malayalam)

 74. @Babu Alex
  Hehe..Athu Kalakki..

  @വാര്യര്‍
  Shariyanu.Unniarchayude parambarayile aarudeyo velipeduthalukal aayirunnu.Pakshe aalu Naatil thanne undennanu ente orma.

  @Jay
  Aano.Annathe aa article il Avarku vendi Tippu pani kazhipichathaanu Mysore Lalitha Mahal Palace ennum,Lalitha ennathu Unniyarcha aayirunnu ennumokke undaayirunu.Athu pole,Tippu nte oppam kazhinju avar aviduthe pattalakare thante aalukalakki atre.Tippuvinte maranashesham aa padayalikale upayogichu aa rajavamshathinethire poradi ennumokke undaayirunnu aa lekhanathil..

  Annu oru suhruthumaayi,ithoru cinema aakanulla material undallo ennu paranju kure samsarichiriunnu.. 🙂

 75. @Jay
  ente friend anu ennodu headlightinte karyam paranjathu. avanu cinima field ayi nalla connection undu pinne ee vadakkan pattukal okke verum kadhakal avananu sadhyatha sasthriyamaya thelivukal onnum thanne illa. vadakkan pattile chathiyan chanthuvinte different ayittulla oru interpretation athanu ee cinima athinte full creditum m t kku thanne….

 76. @ Mridul.,
  ഇതു മാത്രമല്ല, ആര്‍ച്ചക്ക് ടിപ്പുവില്‍ ഒരു പെണ്‍കുഞ്ഞു കൂടി ഉണ്ടായി എന്ന് കഥ. പാവം നമ്മുടെ കുഞ്ഞിരാമന്‍ അല്ലേ …!!

  @Shaju.K.S
  //…..എന്നും തോല്‍­വി­ക­ളേ­റ്റു­വാ­ങ്ങാന്‍ വി­ധി­ക്ക­പ്പെ­ട്ട ചന്തു തന്റെ ജന്മ­ത്തില്‍ നേ­ടു­ന്ന ആദ്യ­ത്തെ­യും അവ­സാ­ന­ത്തെ­യും വി­ജ­യം. മര­ണം കൊ­ണ്ടു­ള്ള പയ­റ്റ്….//

  അത് തന്നെയാണ് എംടിയും മനസ്സില്‍ കണ്ടിരിക്കുന്നത്. എംടി അതിനെക്കുറിച്ച്‌ പറയുന്നതിങ്ങനെ :-

  ചന്തുവിന്റെ തല വെട്ടിവന്നു, നാടുവാഴിയില്‍ നിന്നും ദേശവാഴിയില്‍ നിന്നുമൊക്കെ സമ്മാനം വാങ്ങി ചെറുപ്പക്കാര്‍ എന്ന് പാട്ടിലുണ്ട്. അമ്മമാരും മുത്തശ്ശിമാരും മുത്തശ്ശനും നാട് ദേശവാഴികളുമൊക്കെ അവരെ വാഴ്ത്തിയിരിക്കും. ചന്തു അവര്‍ക്കതിനുള്ള അവസരം ഉണ്ടാക്കി കൊടുത്തതായി സങ്കല്‍പ്പിക്കാനാണ് എനിയ്ക്ക് താല്പര്യം തോന്നിയത്. ഒരു പാട് കയ്പ്പുകള്‍ ചവച്ചിറക്കി എല്ലാവരില്‍ നിന്നും അകന്നു കഴിയുന്ന അയാള്‍ക്ക്‌ അസ്തിത്വം ദാരുണമായ ഒരു പീഡനമാണ്. അത് അവസാനിപ്പിക്കാന്‍ പറ്റിയ ഒരു മുഹൂര്‍ത്തമാണ് മുമ്പിലെത്തിയത്. തനിക്കു പിറക്കാതെ പോയ മക്കളാണ് വെല്ലുവിളിയുമായി മുമ്പില്‍. അവരെ തോല്‍പ്പിച്ചത് കൊണ്ടോ കൊന്നത് കൊണ്ടോ തനിയ്ക്കിനി ഒന്നും നേടാനില്ല. വെട്ടിയെടുത്ത തന്റെ തല കണ്ടു ഉണ്ണിയാര്‍ച്ചയടക്കം പുളകം കൊള്ളുന്ന നിമിഷം അയാള്‍ രോഷത്തോടെ പകയോടെ മനസ്സില്‍ കണ്ടിരിക്കും. ശരി, അവര്‍ സന്തോഷിക്കട്ടെ, ആഘോഷിക്കട്ടെ എന്ന് ചിന്തിച്ചു പോയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

  @ Mathew Cyriac.,
  വാള്‍പയറ്റും കളരിയും മായി ഒരു തലമുറ വടക്കന്‍ മലബാറില്‍ ഉണ്ടായിരുന്നു. അവരുടെ പിന്‍ തലമുറക്കാര്‍ ഇപ്പോഴും ഉണ്ട്. സംഗതി എന്താണുന്നുവെച്ചാല്‍ സിനിമയില്‍ കാന്നുന്ന പോലെയുള്ള ആടമ്പര ജീവിതം അവര്‍ക്കുണ്ടായിരിക്കില്ല. കഥകള്‍ പറഞ്ഞു പറഞ്ഞു അവരുടെ യഥാര്‍ത്ഥ ജീവിത കഥ അവരില്‍ നിന്ന് എത്രയോ അകലെയായി എന്നതാണ് സത്യം. ദൃശ്യഭംഗിക്ക് വേണ്ടി സിനിമാക്കാര്‍ മുത്തുമണി പളുങ്ക് വള്ളവും വെള്ള കുതിരയേയും ഒക്കെ കാണിച്ചു നമ്മളെ വിഡ്ഢികളാക്കി എന്നതാവും ശരി…. !! ): ):

  @ ambika
  ഭാവന അമ്പലങ്ങളില്‍ പോവാറില്ല എന്ന് തോന്നുന്നു. വെളിച്ചപ്പാട് ഉറഞ്ഞു തുള്ളുന്ന അമ്പലങ്ങളില്‍ തിരിയിട്ടു കത്തിച്ച കുത്ത് വിളക്കുമായി ഒരാള്‍ കൂടെയുണ്ടാവും. പ്രദക്ഷിണത്തിനും ഉണ്ടാവും ഈ വിളക്കുമായി ഒരാള്‍ മുന്നില്‍. അത് പോലെ പറയെടുപ്പിന്. ഇതു മണ്ണില്‍ കുത്തി നിര്‍ത്താറുണ്ട് ചിലപ്പോള്‍. അത് കൊണ്ടാവാം ഇതിനു കുത്ത് വിളക്ക് എന്ന് പേര് വന്നത്..

  @ John
  //….എന്റെ ശ്രദ്ധ മുഴുവന്‍ കവര്‍ന്നത് ബാലന്‍ കെ നായര്‍ എന്നാ അനുഗ്രഹീത നടന്‍ ആണ്. ..//

  ശരിയാണ് . ബാലന്‍ കെ നായര്‍ ഒരു അനുഗ്രഹീത നടന്‍ തന്നെയായിരുന്നു. പക്ഷെ, behind the screen അദ്ദേഹം അനുഗ്രഹിക്കപെട്ടില്ല എന്നതാണ് സത്യം. നമ്മള്‍ സ്ക്രീനില്‍ കണ്ട പരുക്കനയിരുന്നില്ല ആ മനുഷ്യന്‍ ജീവിതത്തില്‍. സിനിമയില്‍ കണക്കു പറഞ്ഞു കാശു മേടിക്കാന്‍ അറിയാതെ ജീവിതത്തില്‍ വലിയ പ്രാരാബ്ധകാരനായിയത്രേ. അവസാന നാളുകളില്‍ ഞാന്‍ അദ്ദേഹത്തെ വാടനാംകുറിശ്ശി റെയില്‍വേ ഗേറ്റിനു പരിസരത്തു കണ്ടത് ഓര്‍ക്കുന്നു. ഇത്തരം നടന്മാര്‍ ആയിരുന്നു ഒരു കാലത്ത് നമ്മുടെ മലയാള സിനിമയുടെ സമ്പത്ത് അല്ലേ …!

 77. @ ജയ്‌
  താങ്കള്‍ കുത്ത് വിളക്കിനെ കുറിച്ച് പറഞ്ഞതെല്ലാം വളരെ ശരിയാണ്. ഇതൊക്കെ കണ്ടല്ലേ നാം വളര്‍ന്നത്‌? പക്ഷെ ഭാവനയുടെ ആ പ്രസ്താവനയുടെ അര്‍ഥം കുത്ത് വിളക്കെന്നാല്‍ കുത്തുന്ന ഭാഗം ഇപ്പോഴും മേലോട്ട് നില്‍ക്കുന്ന വിലക്കല്ല അതിനാല്‍ കുത്ത് വിലക്കിന്മേല്‍ വീണു ആരോമല്‍ മരിച്ചതിലെ യുക്തിയില്ലയമയെ ചോദ്യം ചെയ്യുന്നതായിരുന്നു. അത് കൊണ്ടാണ് ആ സിനിമ ഒന്ന് കൂടി കാണുമ്പോള്‍ എങ്ങിനെയാണ്‌ കുത്ത് വിലക്കിനെമ്ല്‍ വീണു ആരോമല്‍ മരിക്കുന്നതെന്നു കണ്ടു ബോദ്യപ്പെടനം എന്ന് ഞാന്‍ പറഞ്ഞത്.

  കൂട്ടത്തില്‍ പറയട്ടെ, വാടനം കുരിശി ഗേറ്റ് എന്റെയൊരു nostalgia ആണ് കേട്ടോ. നേരെ നടന്നാല്‍ കണയം, വല്ലപ്പുഴ, മാരായ മംഗലം, കുലുക്കല്ലൂര്‍, ചെറുകര…

 78. @ Ambika
  //……കൂട്ടത്തില്‍ പറയട്ടെ, വാടനം കുരിശി ഗേറ്റ് എന്റെയൊരു nostalgia ആണ് കേട്ടോ………//

  നമ്മുടെ വള്ളുവനാടന്‍ നാട്ടു കാര്യങ്ങള്‍ വീണ്ടും ഇവിടെ ചര്‍ച്ച ചെയ്താല്‍ നമ്മുടെ ബാബു അലെക്സിനു വീണ്ടും അങ്ങോട്ട്‌ വരണമെന്ന് തോന്നും. 🙂 🙂 ഉദ്യാനപാലകന്‍ ഷൂട്ട്‌ ചെയ്ത റെയില്‍വേ ഗേറ്റിനു സമീപമുള്ള ടൈലര്‍ ഷോപ്പ് ഓര്‍മ്മയുണ്ടോ അംബികക്ക്…. !! വൈകുന്നേരങ്ങളില്‍ നല്ല ദോശയും ചമന്തിയും കിട്ടുന്ന ഒരു ചെറിയ ടീ ഷോപ്പും ഉണ്ടായിരുന്നു ഈ ഗേറ്റിനു സമീപം!!

  കുത്ത് വിളക്ക് എന്ന് google image സെര്‍ച്ച്‌ ചെയ്താല്‍ ഭാവന പറഞ്ഞ പോലുള്ള വിളക്കുകളാണ് കാണുന്നത്, ഒരു പക്ഷെ അതായിരിക്കാം ഭാവന അങ്ങിനെ പറഞ്ഞത്. പക്ഷെ സിനിമയില്‍ വളരെ ക്ലിയര്‍ ആണല്ലോ, എങ്ങിനെയാണ് കുത്ത് കൊള്ളുന്നത്‌ എന്ന്….!!

 79. ഇവിടെ അച്ചൂട്ടി പോയത് ജീവിക്കാനോ മരിക്കാനോ?
  എം.ടി.യുടെ കഥാപാത്രങ്ങള്‍ വല്ലാതെ ആത്മഹത്യാപ്രവണത ഉള്ളവരാണന്നൊരു ആരോപണം പണ്ട് എവിടെയോ ചര്‍ച്ച ആയതായി ഓര്‍മ്മിക്കുന്നു. സുകൃതം, വടക്കന്‍ വീരഗാഥ, നിര്‍മ്മാല്യം,നഖക്ഷതങ്ങള്‍ , പെരുംതച്ചന്‍ , ഉയരങ്ങളില്‍ , ഉത്തരം , അമൃതം ഗമയ ( ആത്മഹത്യാ ശ്രമം) . ജീവിക്കാനാണോ മരിക്കാന്‍ ആണോ കൂടുതല്‍ ധൈര്യം വേണ്ടത് ? ആര്‍ക്കറിയാം !

 80. @ Babu Alex

  ഞാന്‍ ഒരുപാടധികം ചിന്തിച്ചിട്ടുള്ള ഒരു വിഷയമാണിത്. ഏറ്റവും അടുത്ത ഒരാളുടെ ആത്മഹത്യയാണ്‌ കാരണം.
  മരിക്കാന്‍ തന്നെയാണ് ധൈര്യം വേണ്ടത്. മരിക്കുന്നത് അത്ര എളുപ്പമല്ല എന്നറിഞ്ഞിട്ടും, അവസാനത്തെ ഒരു തുള്ളി ശ്വാസത്തിന് വേണ്ടി പിടയുമ്പോള്‍ ഒരു തിരിച്ചു പോക്ക് സാധ്യമല്ല എന്നരിയതവരല്ല ഒരു കുരുക്കില്‍ തൂങ്ങുന്നത്. ചീറിയടുക്കുന്ന തീവണ്ടിക്കു മുന്‍പില്‍ വേണമെങ്കില്‍ അവസാന നിമിഷം വഴിയൊഴിഞ്ഞു കൊടുക്കംയിരുന്നിട്ടും നെഞ്ഞും വിരിച്ചു നില്‍ക്കുന്നവര്‍ ഭീരുക്കലവുന്നതെങ്ങിനെ? ഓര്മ വെക്കുമ്പോള്‍ മുതലിങ്ങോട്ട്‌ തീയുടെ ചൂടും, പോള്ളിയലുള്ള നീറ്റലും അറിഞ്ഞിട്ടും ഒരു കുപ്പി മണ്ണെണ്ണ ദേഹത്തൊഴിച്ച് ഒരു തീപ്പെട്ടി കൊള്ളി ‍ഉറച്ചു ദേഹത്ത് വെക്കുന്നതിനു അസാമാന്യ ധൈര്യം വേണം. ഉറക്ക ഗുളിക കഴിച്ചയാലും നിലയില്ലാ കയത്തില്‍ മുങ്ങിയായാലും മരണം വേദന ജനകം തന്നെയാണ്. ഒരു പല്ല് പറിയുംബോഴും കാതു കുതുമ്പോഴും ഉള്ള വേദന സഹിക്കാന്‍ പാടുപെടുമ്പോള്‍ ഈ ജീവന്‍ വെറുതെയങ്ങു പോകുമെന്ന് കരുതാന്‍ വയ്യല്ലോ?

  MT യുടെ കഥാ പത്രങ്ങള്‍ അത്മഭിമാനികളും സ്വപ്നങ്ങളെ പിന്തുടരുന്നവരും വിട്ടു വീഴ്ച്ചകളില്ലതവരും, തോല്‍വി സമ്മതിക്കാന്‍ വയ്യാത്തവരും ആയതാണ് അവരുടെ ആത്മഹത്യാ പ്രവണതക്ക് കാരണം. താങ്കള്‍ ഈ മുകളില്‍ പ്രസ്താവിച്ച കഥാ പത്രങ്ങളെ പരിശോധിച്ചാല്‍ അത് വ്യക്തമാവും. ഉദാഹരണത്തിന് ചന്തുവും പിന്നെ അതെ സിനിമയിലെ കുഞ്ഞിയും തന്നെ ധാരാളം.

  വേലുത്തമ്പി ദളവ ബ്രിടിഷു കാര്‍ക്ക് പിടികൊടുക്കാന്‍ വയ്യാഞ്ഞിട്ടല്ല, ഭീരുവയതിനലാണ് ആത്മഹത്യാ ചെയ്തത് എന്ന് കരുതാന്‍ നമുക്ക് ന്യായമോന്നുമില്ലല്ലോ!

 81. @ Jay

  പിന്നല്ലാതെ! എല്ലാം ഓര്‍മയുണ്ട്. കുട്ടിയായിരിക്കുമ്പോള്‍ ഗുരുവായൂര്‍ക്ക് പോകാന്‍ റെയില്‍വേ ഗേറ്റ് ഇല ബസു പിടിക്കാന്‍ പോകുമ്പോള്‍ ട്രാക്ക് നോട് ചേര്‍ന്ന് ഒഴുകിയിരുന്ന തെളിനീരുരവ് ചാലിലെ പരല്‍ മീനുകളെ വരെ ഓര്‍മയുണ്ട്! (ഇന്നത്‌ അഴുക്കു ചാലാണ് എന്ന് ഖേദത്തോടെ കൂട്ടി ചേര്‍ക്കട്ടെ!!) കുറച്ചു നേരം അതിനെ നോക്കിയിരിക്കാന്‍ സമയം തരാതെ ബസു പിടിക്കാന്‍ ഓടുന്ന അച്ഛനോടും അമ്മയ്ടും അരിശം തോന്നിയിട്ടുണ്ട്!

 82. @ അംബിക &ജയ്‌ :
  അപ്പ നമ്മളൊക്കെ ഒരേ നാട്ടുകാരാണല്ലേ……….

 83. @ Babu Alex
  // ………ജീവിക്കാനാണോ മരിക്കാന്‍ ആണോ കൂടുതല്‍ ധൈര്യം വേണ്ടത് ? …………. //
  സംശയമെന്ത്. മരിക്കാന്‍ തന്നെയാണ് കൂടുതല്‍ ധൈര്യം വേണ്ടത്. കാരണം, ജീവിക്കാന്‍ മറ്റുള്ളവര്‍ നമ്മുക്ക് തരുന്ന കാരുണ്യത്താല്‍ സാധിക്കും. പക്ഷെ മരണം, അത് നാം സ്വയം നേരിടേണ്ടത് തന്നെയല്ലേ. അപ്പോള്‍, മരിക്കാന്‍ തന്നെയാണ് ധൈര്യം വേണ്ടത്!! പിറന്നു വീഴുന്ന നിമിഷം മുതല്‍ ഓരോ ജീവിയും ഭയക്കുന്നത് തന്റെ മരണത്തെ മാത്രമാണ് എന്നതല്ലേ യഥാര്‍ത്ഥ സത്യം! ഒരു പക്ഷെ ഇതു കൊണ്ട് തന്നെയായിരിക്കാം എംടി കഥകളില്‍ എപ്പോഴും മരണത്തിനു ഒരു കഥാപാത്രമാവേണ്ടി വരുന്നത്!!

 84. @ambika – ~ Jay ~
  ജീവിക്കാന്‍ തന്നെയാണ് ധൈര്യം വേണ്ടത്.( കൂടുതല്‍ വിശദീകരിക്കാന്‍ പറയരുത് 🙂 ചന്തു മരിച്ചില്ലായിരുന്നെങ്കില്‍ എന്ത് സംഭവിച്ചേനെ എന്ന് ഒന്ന് ആലോചിച്ചു നോക്കൂ. ആ പിള്ളേരേ കൊന്നേ തീരു എന്നില്ല. മരണം എപ്പോഴും നഷ്ടപ്പെടുത്തലാണ്. അതാര്‍ക്കും ഒന്നും നേടിത്തരുന്നില്ല. ശരിയല്ലേ?
  \\നമ്മുടെ വള്ളുവനാടന്‍ നാട്ടു കാര്യങ്ങള്‍ വീണ്ടും ഇവിടെ ചര്‍ച്ച ചെയ്താല്‍ നമ്മുടെ ബാബു അലെക്സിനു വീണ്ടും അങ്ങോട്ട്‌ വരണമെന്ന് തോന്നും.//
  ചെറുപ്പം മുതലുള്ള ഒരു ഭ്രാന്താണ് വള്ളുവനാട്. എം.ടി യാണ് മെയിന്‍ ഉത്തരവാദി . ഈ അടുത്ത കാലത്തും ഒന്ന് ആ വഴി വന്നു കറങ്ങീട്ടു പോന്നതാണ്. സ്ഥലം പറയുന്നില്ല 🙂

 85. വിഷയത്തില്‍ (വടക്കന്‍ വീരഗാഥ) നിന്ന് മാറുന്നു എന്നറിയാം – എന്നാലും പറയാതെ വയ്യ

  @ Ambika

  ////മരിക്കാന്‍ തന്നെയാണ് ധൈര്യം വേണ്ടത്. മരിക്കുന്നത് അത്ര എളുപ്പമല്ല എന്നറിഞ്ഞിട്ടും, അവസാനത്തെ ഒരു തുള്ളി ശ്വാസത്തിന് വേണ്ടി പിടയുമ്പോള്‍ ഒരു തിരിച്ചു പോക്ക് സാധ്യമല്ല എന്നരിയതവരല്ല ഒരു കുരുക്കില്‍ തൂങ്ങുന്നത്. ചീറിയടുക്കുന്ന തീവണ്ടിക്കു മുന്‍പില്‍ വേണമെങ്കില്‍ അവസാന നിമിഷം വഴിയൊഴിഞ്ഞു കൊടുക്കംയിരുന്നിട്ടും നെഞ്ഞും വിരിച്ചു നില്‍ക്കുന്നവര്‍ ഭീരുക്കലവുന്നതെങ്ങിനെ? ഓര്മ വെക്കുമ്പോള്‍ മുതലിങ്ങോട്ട്‌ തീയുടെ ചൂടും, പോള്ളിയലുള്ള നീറ്റലും അറിഞ്ഞിട്ടും ഒരു കുപ്പി മണ്ണെണ്ണ ദേഹത്തൊഴിച്ച് ഒരു തീപ്പെട്ടി കൊള്ളി ‍ഉറച്ചു ദേഹത്ത് വെക്കുന്നതിനു അസാമാന്യ ധൈര്യം വേണം///

  നന്നായി എഴുതി , പക്ഷെ അന്ഗീകരിക്കാന്‍ വയ്യ . മുകളില്‍ പറഞ്ഞിരികുന്നത് ധൈര്യം ആണോ ? അത് മറ്റേതോ അല്ലെ – എനിക്ക് കൃതമായി ഒരു വാക്ക് കിട്ടുന്നില്ല, വെറി, ഭ്രാന്തു അതോ മറ്റെന്തോ …….പക്ഷെ അത് ധൈര്യം എന്ന് അന്ഗീകരിക്കാന്‍ വയ്യ . ജീവിക്കാന്‍ തന്നെയാണ് ധൈര്യം വേണ്ടത് – എല്ലാ വഴിയും അടഞ്ഞു എന്ന് തോന്നുമ്പോള്‍ ചില ജീവിതങ്ങള്‍ കണ്ടിട്ടില്ലേ രണ്ടു കല്‍പ്പിച്ചു മുന്നോട്ടു പോകുന്നത് – അതാണ് ധൈര്യം . ജീവിതത്തിലെ തടസ്സങ്ങളെ നേരുടുന്നതാണ് ചങ്കൂറ്റം അത് തീവണ്ടിയുടെ മുന്നില്‍ അഞ്ചു നിമിഷം കാണിക്കുന്ന ഭ്രാന്തിലല്ല.

  അത്മഭിമാനികളും സ്വപ്നങ്ങളെ പിന്തുടരുന്നവരും വിട്ടു വീഴ്ച്ചകളില്ലതവരും, തോല്‍വി സമ്മതിക്കാന്‍ വയ്യാത്തവരും ആത്മഹത്യ യിലാണോ അഭയം പ്രാപികേണ്ടത് ?? ആത്മഹത്യയാണോ അവരുടെ അവസാന വഴി ? ഒരു കമന്റ്‌ നു മറുപടി എഴുതിയതാണെങ്കിലും ഇത് ഒഴിവാകാമായിരുന്നു . ജീവിതത്തിലെ പ്രതീക്ഷകളെ കുറിച്ച് സംസാരിക്കൂ സഹോദരി ….ജീവിക്കാന്‍ പ്രേരിപ്പിക്കൂ , മരണം തിരഞ്ഞെടുക്കുന്നവന്റെ ധൈര്യം പ്രക്കീര്തിക്കാതെ.

 86. @Ctha

  ഇനിയും കൂടുതല്‍ വിശേഷങ്ങള്‍ നമ്മള്‍ പറഞ്ഞാല്‍ ഒരു പക്ഷെ ബന്ധുക്കള്‍വരെയാവും നമ്മള്‍ …. 🙂

 87. Babu Alex ആ list ല്‍ ഒന്ന് കൂടി ഉണ്ട്. ‘അഭയം തേടി’ യിലെ മിരാന്ട (ശോഭന അവതരിപ്പിച്ച കഥാപാത്രം). ഒരു ആത്മഹത്യയും ന്യായീകരിക്കാന്‍ കഴിയാത്തതാണെങ്കിലും ഈ ചിത്രത്തിലെ കഥന്ത്യത്തിലെ മിരാന്ടെ യുടെ മരണം നമ്മെ വല്ലാതെ ചൊടിപ്പികും. വിദ്യാഭ്യാസം ഉള്ള, ബോംബെ പോലെ ഉള്ള പട്ടണത്തില്‍ ജീവിച്ച മിരാന്ട, നാട്ടില്‍ വന്നു എല്ലാവര്ക്കും ആത്മവിശ്വാസം ഒക്കെ നല്‍കുന്നവള്‍ , അവസാനം ഒരു കയര്‍ തുമ്പില്‍ എല്ലാം അവസിനിപ്പിച്ചു എന്ന് കാണികുമ്പോള്‍ , ഒരു കഥാക്കൃതിന്റ്റെ സ്വതന്ത്രം മനസ്സിലാക്കി കൊണ്ട് തന്നെ പറയട്ടെ, ബോര്‍ ആയി പോയി. സിനിമ Tragedyല്‍ തന്നെ അവസാനിപ്പികണം എന്നാ നിര്‍ബന്ധത്തില്‍ (അങ്ങനെയും ഉണ്ടായിരുനല്ലോ ഒരു കാലം) അല്ലായെങ്കില്‍ എം ടി ക്ക് കഥാപാത്രങ്ങള്‍ ആത്മഹത്യ ചെയ്തു കാണണമെന്ന് നിര്‍ബന്ധം ഉണ്ടെന്നു തന്നെ വിചാരിക്കണം.

 88. @ സമൃദ്ധി
  മിരണ്ട കയര്‍ തുമ്പില്‍ അല്ല, ഉറക്ക ഗുളിക കഴിച്ചാണ് മരിക്കുന്നത്.

  @ ബാബു അലക്സ്‌
  ഞാന്‍ വിയോജിക്കുന്നു. ജയ്‌ പറഞ്ഞത് പോലെ ജീവിതത്തില്‍ കൂടിനു ആരെ വേണമെങ്കിലും കിട്ടും. മരണത്തിനു കൂടു വരാന്‍ ആരെയും കിട്ടില്ല. തനിച്ചു നേരെടെണ്ട ഒരു യഥാര്‍ത്ഥ്യം!

  @ Ctha
  ഉവ്വോ? സന്തോഷം. വല്ലുവനാടിനെയും അവിടത് കാരെയും ഞാന്‍ ഒരല്‍പം കൂടുതല്‍ ഇഷ്ടപ്പെടുന്നു!

 89. @ Samridhi

  എനിക്ക് ജീവിതം ഒരു പോരാട്ടവും വെട്ടിപ്പിടിക്കലും ആഘോഷവും പ്രതീക്ഷകളുടെ വസന്തവും വര്‍ഷവുമോക്കെയാണ്. അതിനു കഴിയാത്തവര്‍ ഭീരുക്കലനെന്ന നിലപടിനോടെനിക്ക് യോജിക്കാനാവില്ല.

 90. @ambika – ~ Jay ~
  വല്ല major depression ഒക്കെ ബാധിച്ച് ജീവനൊടുക്കുന്നവര്‍ സഹതാപം അര്‍ഹിക്കുന്നു എന്നല്ലാതെ സാമ്പത്തിക ബാധ്യതയോ, പ്രേമനൈരാശ്യമോ, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനോ ഒക്കെ ഓടിപ്പോയി ആത്മഹത്യയെ പുല്കുന്നവരെ ഭീരു എന്നോ സ്വാര്‍ഥന്‍ എന്നോ അല്ലാതെ എന്ത് വിളിക്കും? അവരുടെ ആ പ്രവര്‍ത്തിയില്‍ heroic ആയി ഒന്നുമില്ല. അവര്‍ അവരെ കുറിച്ച് മാത്രമേ ആലോചിക്കുന്നുള്ളൂ. അവരുടെ മരണശേഷം മരിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ വേദനയെ കുറിച്ചവര്‍ ഓര്‍ക്കുന്നെ ഇല്ല.

  അത് മാത്രമല്ല ഏതു മാര്‍ഗ്ഗത്തിനാണ് നൂറു ശതമാനം success rate കൊടുക്കാന്‍ പറ്റുക? പത്തു നിലയുടെ മുകളില്‍ നിന്നും ചാടി നടുവൊടിഞ്ഞു കിടക്കുന്ന ദയനീയ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. നീന്തലറിയാത്തവര്‍ ചാവാന്‍ വേണ്ടി കുത്തൊഴുക്കില്‍ ചാടി മൂന്നും നാലും കിലോമീറ്റര്‍ ഒഴുകി അവസാനം രണ്ടു കാലില്‍ നടന്നു പോവുന്ന സംഭവങ്ങള്‍ കേട്ടിട്ടില്ലേ? അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറി ദിവസവും കഴിക്കുന്നത്‌ കൊണ്ട് ഒരു മാതിരി വിഷം ഒന്നും മലയാളിക്ക് എല്ക്കുകയും ഇല്ല. ഇത്രയും ജനസംഖ്യ ഉള്ള നമ്മുടെ രാജ്യത്ത് നിന്ന് ഒരു പ്രജ തന്റെ പേര് വളരെ കഷ്ടപ്പെട്ട് voter’s ലിസ്റ്റില്‍ നിന്നും വെട്ടി എന്നത് കൊണ്ട് എന്ത് സംഭവിക്കും എന്നാണ്? വഴിയെ നടക്കുന്ന ഒരു നാല്‍ക്കാലി വണ്ടി മുട്ടി കെലിഞ്ഞു പോവുന്നതിനപ്പുറം ഒരു ചലനവും, പ്രാധാന്യവും, കാല്‍പനിക സൗന്ദര്യവും അതിനുണ്ടാവില്ല. ആരും നമുക്ക് വേണ്ടി ഒരു താജ്മഹലും പണിയാനും പോണില്ല. നാടകാചാര്യന്‍ എന്‍ .എന്‍ .പിള്ളയുടെ ‘ശുദ്ധമദ്ദളം’ എന്ന ഏകാങ്ക നാടകം കിട്ടുമെങ്കില്‍ ഒന്ന് വായിച്ചു നോക്കുക. വഞ്ചിക്കപ്പെട്ടു എന്ന തിരിച്ചറിവിന്റെ വ്യഥയില്‍ ആത്മഹത്യയില്‍ അഭയം തേടുവാന്‍ പുഴക്ക് കുറുകെയുള്ള റെയില്‍വേപാലത്തില്‍ എത്തുന്ന ഭര്‍ത്താവും കാമുകനും സന്ധിക്കുന്നിടത്താണ് നാടകം തുടങ്ങുന്നത് 🙂

 91. മരികാനാണ് ധൈര്യം വേണ്ടതെന്നോ ? അത്ഭുദം തോനുന്നു. സുഹൃത്കളെ മരിക്കാന്‍ ഒരു നിമിഷതിണ്ടേ ഭ്രാന്തമായ വികാര വിചാരങ്ങള്‍ മതി. ജീവിതം അങ്ങിനെ അല്ല. മരണം ഒളിചോടലാണ്. എവിടെയും അത് അങ്ങനെ തന്നെ. ചന്തു എത്ര എളുപത്തില്‍ മരണം തിരഞ്ഞെടുത്തു .. ചന്തുവിനെ ആശ്രയിച്ചു ജീവിച്ചിരുന്ന പലരെയും അനധമാകിയുള്ള ആ മരണം ആയിരുന്നോ യാഥാര്തതിലുള്ള വിജയം. കഥയിലോ സിനിമയിലോ മരണം വിജയം ആയി കാണിച്ചു പ്രകിര്തികട്ടെ. പക്ഷെ യഥാര്‍ത്ഥ ജീവിതത്തില്‍ ആത്മഹത്യാ ഏറ്റവും എളുപമുള്ള ഒരു മാര്‍ഗം ആണ്. ജീവിച്ചു കാണിക്ക എന്നുള്ളത് ഒരു നൂല്‍ പലതിലുടെ നടന്നു അപ്പുറത്ത് എത്തുന്ന പോലെ ദുഷ്കരവും.

 92. ഇവിടെ, ജീവിതതിലെമ്ബാടും തോറ്റ ചന്തു മരണം കൊണ്ട് ജയിക്കുക തന്നെയാണ് ചെയ്യുന്നത്. മുന്നില്‍ വന്നു വെല്ലു വിളിക്കുന്ന രണ്ടു ചെറു പ്രായക്കാരെ കൊന്നിട്ട് എന്ത് കീര്തിയാണ് അല്ലെങ്കില്‍ ജയമാണ് ചന്തുവിന് കിട്ടുന്നത്? അവരോടു തോറ്റാലും ഫലം സമം തന്നെ. ജീവിതത്തില്‍ സ്നേഹിക്കാനോ കാത്തിരിക്കാനോ അരുമില്ലെന്നിരിക്കെ ചന്തുവിന് ഇവിടെ മരണം കൊണ്ട് മാത്രമേ ജയിക്കാന്‍ കഴിയൂ.

  ഞാനിവിടെ ആത്മഹത്യകളെ സാധൂകരിക്കുകയല്ല ചെയ്യുന്നത്. അവരെ ഭീരുക്കളായി കാണാന്‍ കഴിയില്ലെന്ന് മാത്രം പറഞ്ഞു വെക്കുന്നു. അത് തെറ്റാണോ ശരിയാണോ എന്ന് ഇപ്പോഴും പറയുന്നില്ല. മരിക്കനാണോ ജീവിക്കനാണോ എളുപ്പം എന്നും!

 93. തീര്‍ച്ചയായും ജീവിക്കാന്‍ തന്നെയാണ് ധൈര്യം വേണ്ടത്.

  മരണം തിരഞ്ഞെടുക്കുന്ന മിക്കവരും തന്നെ അതിന്റെ ബുദ്ധിമുട്ടുകളെ പറ്റി ഓര്‍മ്മിക്കില്ല എന്നതാണ് സത്യം. ഓര്‍ക്കുമ്പോള്‍, മനസ്സിലാക്കുമ്പോള്‍ ചിലപ്പോള്‍ വൈകിപ്പോയിട്ടുണ്ടാവും. മാത്രം അല്ല, മരണത്തെക്കാള്‍ ബുദ്ധിമുട്ട് ജീവിക്കാന്‍ ആണ് എന്നുള്ളതുകൊണ്ടാണല്ലോ അവര്‍ മരണം തിരഞ്ഞെടുക്കുന്നത്.

  എല്ലാ കാര്യത്തിനും Exception ഉണ്ടല്ലോ. ബാബു അലക്സ്‌ പറഞ്ഞ വേലുതമ്പി ദളവയുടെ ഒക്കെ കാര്യം അംഗീകരിക്കുന്നു. അദേഹത്തിന് ഉടനെ മരണം ഉറപ്പായിരുന്നു. അത് വളരെ ക്രൂരമായ, പൈശാശികം ആയ മരണം. ഒപ്പം വേലുത്തമ്പിയെ പിടിച്ചവര്‍ അനാവശ്യമായി വീരനായകര്‍ ആവും. ഒപ്പം പക്ഷെ മറ്റു വളരെ പേര്‍ കൂടി പിടിയിലും ആകും. മരണം കൊണ്ട് ജയിക്കാവുന്ന അത്യപൂര്‍വ്വം അവസരങ്ങളെ ഒള്ളു. അത് അത്യപൂര്‍വ്വമായി അത്യപൂര്‍വ്വം ആള്‍ക്കാരുടെ ജീവിതത്തിലെ ഉണ്ടാവൂ. അതുകൊണ്ട് തന്നെ സാധാരണ ഗതിയില്‍ മരണത്തിന്റെ വഴി തെടുന്നവന്‍ ഭീരു ആണ്. ജീവിച്ചു കാണിക്കാന്‍ ധൈര്യം ഇല്ലാത്ത ഭീരുക്കള്‍.

 94. //ഇവിടെ, ജീവിതതിലെമ്ബാടും തോറ്റ ചന്തു മരണം കൊണ്ട് ജയിക്കുക തന്നെയാണ് ചെയ്യുന്നത്. മുന്നില്‍ വന്നു വെല്ലു വിളിക്കുന്ന രണ്ടു ചെറു പ്രായക്കാരെ കൊന്നിട്ട് എന്ത് കീര്തിയാണ് അല്ലെങ്കില്‍ ജയമാണ് ചന്തുവിന് കിട്ടുന്നത്? അവരോടു തോറ്റാലും ഫലം സമം തന്നെ. ജീവിതത്തില്‍ സ്നേഹിക്കാനോ കാത്തിരിക്കാനോ അരുമില്ലെന്നിരിക്കെ ചന്തുവിന് ഇവിടെ മരണം കൊണ്ട് മാത്രമേ ജയിക്കാന്‍ കഴിയൂ.//

  കുഞ്ഞുന്നാളിലെ മുതല്‍ നമ്മളൊക്കെ കേട്ട ചതിയന്‍ ചന്തു അങ്ങനൊരു ചതിയനല്ല എന്ന് പറയാനാണ് ഈ സിനിമ ഉദ്ദേശിച്ചത് തന്നെ. chanthu retold . അതെങ്ങനെയെങ്കിലും ഒന്നവസനിപ്പിക്കണം എന്ന് കരുതി എഴുതി വച്ചതാണി ചന്തുവിന്റെ ആത്മഹത്യാ എന്നാണ് എനിക്ക് ഈ സിനിമ കണ്ടപ്പോള്‍ തോന്നിയത്. ഇവിടെ കഥയില്‍ ചന്തു സ്വയം കുത്തി മരിക്കുകയല്ലാതെ ഉള്ള സാദ്ധ്യതകള്‍ എന്തെല്ലാമാണ്;
  1 . ചന്തു അകത്തു കയറി കതകടച്ചിരിക്കും. പിള്ളേര് കുറെ നേരം കാത്തു നിന്ന് കാല് കഴയ്ക്കുമ്പോള്‍ പിന്നെ വരാം എന്ന് പറഞ്ഞു അങ്ങ് വീട്ടില്‍ പോകും.
  2 . പിള്ളേര്‍ കതകു ചവിട്ടിപൊളിച്ചോ ചന്തു സ്വമേധയ പുറത്തിറങ്ങി വന്നു രണ്ടാമത് ഒരങ്കം കൂടെ നടത്തും. കഥയിലെ പിള്ളേര് മരിക്കാന്‍ തുനിഞ്ഞിറങ്ങിയവരായത് കൊണ്ട് രണ്ടാളും മരണപ്പെടും.

  ആദ്യത്തേതാണെങ്കില്‍ ചന്തു ഭീരുവാണ്, നാണം കെട്ടവനാണ് എന്നൊക്കെ നാട്ടുകാര് പറയും. ചതിയന്‍ വഞ്ചകന്‍ എന്നൊക്കെ പേരുകളുള്ള ഒരാള്‍ക്ക്‌ പുതിയൊരു ചീത്തപ്പേര് കൂടി വന്നെന്നു കരുതി ഇനി എന്തോന്ന് വരാന്‍ ?

  രണ്ടാമത്തെ ഓപ്ഷനില്‍ ചന്തു കുട്ടികളെ കൊല്ലുന്നു. എങ്കില്‍ പോലും ചന്തു അങ്കത്തില്‍ ജയിച്ചു എന്ന് ആരും പറയില്ല. പിള്ളേരെയും വല്ല വിധവും ചതിച്ചു കൊന്നതാണെന്നെ പറയു. ചന്തുവിന്റെ ചതിയെപ്പറ്റി പാണന്‍ ഒരു പുതിയ പാട്ടു കൂടി എഴുതി കമ്പോസ് ചെയ്യും. അവിടെയും ചതിയന്‍ എന്ന ബ്രാന്‍ഡ്‌ നെയിമിന് ഒരു കുഴപ്പവും സംഭവിക്കുന്നില്ല.

  ഇവിടെ സിനിമയില്‍ കാണിച്ച മൂന്നാമത്തെ ഓപ്ഷനില്‍ എന്താണ് സംഭവിച്ചിരിക്കുക? ചന്തുവിനെ കൊന്നു എന്നും പറഞ്ഞു പിള്ളേര് ചന്തുവിന്റെ തലയുമായി പുത്തൂരം വീട്ടില്‍ ചെല്ലും. പാണന്റെ പുതിയ പാട്ടു ഹിറ്റാവും . അപ്പോളും ചന്തു ചതിയന്‍ തന്നെ. ഒരു ചെറിയ പയ്യനോട് തോറ്റ ദുര്‍ബലനും. (പച്ച്ചോലയില്‍ കെട്ടി വലിച്ചു ആ മൃതദേഹത്തെ അപമാനിക്കാനും പ്ലാന്‍ ചെയ്യുന്നുണ്ട്. ആത്മാവിന് പോലും ശാന്തി കിട്ടില്ല.)

  എങ്ങനെയൊക്കെ നോക്കിയാലും പരാജയപ്പെടുന്ന ഒരു ചന്തുവിന്റെ കഥയാണിത്. അതില്‍ ചന്തു ആത്മഹത്യാ ചെയ്താലെന്ത് ഇല്ലെങ്കിലെന്ത്‌ ? സിനിമയുടെ ക്ലൈമാക്സല്ല ഈ സിനിമയില്‍ പ്രധാനം. സിനിമയുടെ തുടക്കം മുതലുള്ള വേറിട്ട ആഖ്യാനമാണ്. ആത്മഹത്യാ കഥ സിനിമ അവിടെ വച്ച് തീര്‍ക്കാന്‍ വേണ്ടിയുള്ള ഒരു ഉപായം മാത്രം.

  ആത്മഹത്യ ചെയ്യാന്‍ ദൈര്യം വേണമെന്ന് തോന്നുന്നില്ല. കഠിനമായ കോപം വരുമ്പോള്‍ ഒരാള്‍ മറ്റൊരാളെ കൊല്ലുന്നതുപോലെ കഠിനമായ ഒരു വികാര തള്ളിച്ചയാല്‍ സ്വയം കൊലപ്പെടുത്തുന്നതാണത്‌. അവിടെ ദൈര്യമോ അദൈര്യമോ ഒന്നും വരുന്നില്ല. ആ രീതിയില്‍ തലച്ചോറ് പ്രവര്‍ത്തിക്കുക പോലുമില്ല. ചില സമയങ്ങളില്‍ ചില സാഹചര്യങ്ങളെ നേരിടുമ്പോള്‍ നമ്മുടെ ബുദ്ധിയും വികാരങ്ങളും പ്രവര്‍ത്തിക്കുന്നത് വേറെ രീതിയിലായിരിക്കും. മരണം ഉറപ്പായും സംഭവിക്കാവുന്ന തരത്തിലുള്ള ചില സാഹചര്യങ്ങളില്‍ ഞാന്‍ ചെന്ന് പെട്ടിട്ടുണ്ട്. ആ അവസ്ഥകള്‍ നേരിട്ടപ്പോള്‍ വാസ്തവത്തില്‍ ഭയം തോന്നിയില്ല. പക്ഷെ അത് കഴിഞ്ഞപ്പോള്‍ ഭയന്ന് വിറച്ചു പോയി. ആത്മഹത്യയും അത്രയേ ഉള്ളു എന്നാണ് എനിക്ക് തോന്നുന്നത്.

 95. @ambika
  \\ജീവിതത്തില്‍ സ്നേഹിക്കാനോ കാത്തിരിക്കാനോ അരുമില്ലെന്നിരിക്കെ ചന്തുവിന് ഇവിടെ മരണം കൊണ്ട് മാത്രമേ ജയിക്കാന്‍ കഴിയൂ//
  “എന്നും എന്നോട് കരുണ മാത്രമേ കാണിച്ചിട്ടുള്ളൂ” എന്ന് പറഞ്ഞ കുട്ടിമാണിയെ അങ്ങനെ മറക്കാമോ?

 96. തീര്‍ച്ചയായും ജീവിക്കുവാന്‍ തന്നെയാണ് അസാമാന്യ ധൈര്യം വേണ്ടത്.ആത്മഹത്യ എന്നത് ഭീരുത്വമാണ്.സുരേഷ് പറഞ്ഞത് പോലെ ആ സമയം അവര്‍ക്ക് ധൈര്യം കൂടിയിട്ടോന്നുമല്ല, ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ചെയുന്നതാണ്. ആതമഹത്യ ഒരിക്കലും മരിച്ച ആളുടെ ഒരു വിജയമല്ല. ജീവിതത്തില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം മാത്രമാണ്.

  എന്നാല്‍, ഇവിടെ പലരും പറഞ്ഞത് പോലെ, വേലുത്തമ്പി ദളവയുടെ കാര്യമൊക്കെ സ്പെഷ്യല്‍ കേസുകളാണ്.ഒരു കൂട്ടം ആള്‍ക്കാര്‍ മാനഭംഗപ്പെടുത്താന്‍ തയ്യാറെടുക്കവേ സ്വയം മരണം തിരഞ്ഞെടുക്കുന്ന ആത്മാഭിമാനമുള്ള ഒരു പെണ്‍കുട്ടിയും, ശത്രുവിന്റെ കയ്യില്‍ പെട്ട് അതിക്രൂരമായി വധിക്കപ്പെടുന്നതിന് മുന്‍പ് സ്വയം ജീവനോടുക്കുന്നതും ഒക്കെ പരാജയങ്ങളല്ല, മറിച്ച് അവരുടെ വിജയമാണ് എന്ന് വേണമെങ്കില്‍ പറയാം. ജീവിതത്തില്‍ എല്ലാ വഴികളും അടഞ്ഞു നില്‍ക്കുന്നയാള്‍ സ്വയം മരണം തിരഞ്ഞെടുക്കുന്നതും, ജീവിക്കാന്‍ ഒരുപാട് വഴികള്‍ മുന്‍പില്‍ മലര്‍ക്കെ തുറന്നു കിടക്കവേ മരണം തിരഞ്ഞെടുക്കുന്ന ആളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ആത്മഹത്യ ചെയ്യാന്‍ തയാറെടുക്കുന്ന ഒരു വ്യക്തിക്ക് പലപ്പോഴും അയാളുടെ മുന്നിലുള്ള വഴികള്‍ കാണുവാന്‍ സാധിക്കാറില്ല. നല്ല ഒരു സുഹൃത്തിനോ, ഒരു സൈക്കാര്‍റ്റിസ്റ്റിനോ യഥാസമയം ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞാല്‍ അവരെ അതില്‍ നിന്നും രക്ഷിക്കാവുന്നതെയുള്ളൂ. നിര്‍ഭാഗ്യ വശാല്‍ ആത്മഹത്യാ പ്രവണത കാണിക്കുന്ന ആളുകളില്‍ കൂടുതലും അന്തര്‍മുഖര്‍ ആയത് കൊണ്ട് തക്ക സമയത്ത് ഇടപെടാന്‍ പലപ്പോഴും കഴിയാറില്ല.
  സുരേഷ് പറഞത് പോലെ ഈ സിനിമയില്‍ എം ടി അങ്ങനെയങ്ങ് തീര്‍ത്തു. അത്രയേ ഉള്ളൂ. ചന്തുവിന്റെ അന്തിമ വിജയമോ പരാജയമോ ഒരിക്കലും ആ സിനിമയുടെ ആസ്വാദ്യതയെ ബാധിക്കാത്തിടത്തോളം അതൊരു പ്രശ്നവുമല്ല.

 97. ചന്തു ഒരു പ്രതികാര വാജ്ഞയോടെ സധൈര്യം മരണം വരിച്ചു എന്ന് തന്നെയാണ് എംടി പറഞ്ഞു വെക്കുന്നത്. തന്നെ എന്നും മോഹിപ്പിച്ചു വഞ്ചിച്ചിട്ടുള്ള ഉണ്ണിയാര്‍ച്ചക്ക് മുന്നില്‍ തന്റെ മരണം കൊണ്ട് ഒരു പ്രതികാരം. മറ്റൊരാളാല്‍ മരണം കൊള്ളാതെ സ്വയം മരണം പുല്‍കി ആ മനുഷ്യന്‍. എംടി അവസാനിപ്പിച്ചിടത്തു നിന്ന് നമ്മുക്ക് മറ്റൊരു രീതിയില്‍ ചിന്തിച്ചു കൂടെ….. ! ആത്മഹത്യ ചെയ്ത ചന്തുവിന്റെ തല ആ കുട്ടികള്‍ വെട്ടി എടുക്കുന്നില്ല. പകരം മൃതദേഹം പല്ലക്കില്‍ ചുമന്നു പുത്തൂരം വീട്ടിലേക്കു കൊണ്ട് പോവുന്നു. ചന്തുവില്‍ നിന്ന് നേരിട്ട കഥകള്‍ അവര്‍ കണ്ണപ്പ ചേകവരെയും ഉണ്ണിയാര്‍ച്ചയെയും അറിയിക്കുന്നു. മരണം കൊണ്ട് തന്നെ ചന്തു തോല്‍പ്പിച്ചു എന്നറിയുമ്പോള്‍ ഒരു പക്ഷെ ആര്‍ച്ചയുടെ തല കുനിഞ്ഞിരിക്കാം. അത് തന്നെയായിരിക്കാം എംടി യുടെ ചന്തുവും ആഗ്രഹിച്ചത്‌.

  ജീവിക്കാന്‍ ധൈര്യമല്ല വേണ്ടത് , ആഗ്രഹം മാത്രമാണ് . സിനിമയിലെ ഉദാഹരണങ്ങള്‍ മാത്രം പറഞ്ഞാല്‍, സദയത്തിലെ സത്യനെ നോക്കുക. മരണത്തെ പുല്ലു പോലെ കാത്തിരുന്ന അയാള്‍ മരണം എന്ന യാഥാര്‍ത്ഥ്യം തെല്ലിട മാറി എന്നറിയുമ്പോള്‍ ഒരു വേള ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അത് പോലെ ചിത്രത്തിലെ വിഷ്ണു, അയാളും അവസാന സീനുകളില്‍ ജീവിതത്തിനു വേണ്ടി യാചിക്കുന്നുണ്ട്. ഇതു ഒരു പക്ഷെ ജീവിതത്തോടുള്ള ആഗ്രഹം കൊണ്ടായിരിക്കാം, മറ്റൊരു അര്‍ത്ഥത്തില്‍ ചിന്തിച്ചാല്‍ മരണത്തിനോടുള്ള പേടിയും.

  ജീവിത ആഗ്രഹങ്ങള്‍ക്ക് അവസാന്മാഗ്രഹിച്ച ഒരു മനുഷ്യന്‍ പഞ്ഞടുക്കുന്ന ഒരു തീവണ്ടി മുന്നില്‍ നില്ക്കാന്‍ കാണിക്കുന്ന ധൈര്യം, കഴുത്തില്‍ കയറ് മുറുകുമ്പോള്‍ ഒരു സെക്കണ്ട് വേണ്ട എന്ന് ചിന്തിക്കുന്ന മനസ്സ്, വിഷം കടിച്ചിറക്കുന്ന മനസ്സ് ഇതെല്ലാം എവിടുന്നോ സംഭരിച്ച ഒരു ധൈര്യത്തിന്റെ ആവേശത്തില്‍ സംഭവിക്കുന്നതല്ലേ, അതിനെ എങ്ങിനെ ഭ്രാന്ത് എന്ന് വിളിക്കാനാവും. ഉയര്‍ന്ന ടവറിന്റെയോ കെട്ടിടത്തിന്റെയോ മേലെ കയറി ആത്മഹത്യ ഭീഷണി മുഴക്കുന്നവര്‍ പിന്നെ ഇറങ്ങി വരുന്നത് കണ്ടിട്ടില്ലേ, അത് വീണ്ടും ജീവിക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രമല്ലേ…!! മനുഷ്യ ബോംബായി മാറുന്നവര്‍ ജീവിക്കാനുള്ള ആഗ്രഹം വെടിഞ്ഞു ചെയ്യുന്ന പാപങ്ങള്‍. അതിര്‍ത്തിയില്‍ ശത്രുവിന്റെ മുന്നിലേക്ക്‌ എത്തപ്പെടുന്ന ഒരു പട്ടാളക്കാരന്റെ മനസ്സിലും മാതൃരാജ്യത്തിന്‌ വേണ്ടി സധൈര്യം ജീവന്‍ വെടിയാന്‍ ഉള്ള ചിന്തയല്ലേ അവനെ ശത്രുവിന്റെ മുന്നില്‍ നെഞ്ചും വിരിച്ചു നില്ക്കാന്‍ പ്രേരിപ്പിക്കുന്നത്. ധൈര്യത്തോടെ ഒരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചവര്‍ വീണ്ടും അതിനു ശ്രമിക്കാത്തത് മരണ വഴിയില്‍ അവര്‍ അനുഭവിച്ച ഭീതി കൊണ്ടല്ലേ…

  ജീവിക്കാന്‍ ആഗ്രഹങ്ങള്‍ മാത്രം മതി, അതിനു ധൈര്യം വേണ്ട…….!! ജനിച്ചത്‌ മുതല്‍ മരണം വരെ ഒരു മനുഷ്യന്റെ ആഗ്രഹങ്ങളാണ് അവനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. ആഗ്രഹങ്ങള്‍ മുരടിക്കുന്നിടത്തു സന്യാസമോ മരണമോ അവന്‍ തേടി പോകുന്നു….. .. ജീവിതത്തിന്റെ സായന്തനങ്ങളില്‍ സ്വൈര്യ ജീവിതം നയിക്കുന്ന ചന്തുവിനെ തേടി അവന്റെ നശിക്കപ്പെട്ട ആ ഭൂത കാലത്തിന്റെ പിന്തുടര്‍ച്ചക്കാര്‍ വീണ്ടും ഒരു കൊലവിളിയായി എത്തുമ്പോള്‍ മരണമല്ലാതെ മറ്റെന്താണ് ഇനി ആ മനസ്സ് ആഗ്രഹിക്കേണ്ടത്……..!!!!!!!

 98. പഴശ്ശിരാജയ്ക്ക് മുന്‍പ് എംടിയും ഹരിഹരനും മമ്മൂട്ടിയും കൂടി തയ്യാറെടുത്തത് പഴശ്ശിയുടെ അനുചരനായിരുന്ന പയ്യമ്പള്ളി ചന്തുവിന്റെ കഥ പറയാന്‍ ആയിരുന്നു. പക്ഷെ വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ ഇനിയും മറന്നിട്ടില്ലാത്ത മലയാളികളുടെ മനസ്സിലേക്ക് മമ്മൂട്ടിയെ വെച്ച് വീണ്ടുമൊരു ചന്തുവുമായി വരാന്‍ എംടിക്കോ ഹരിഹരനോ ധൈര്യം ഉണ്ടായിരുന്നില്ല. അങ്ങിനെ ഒട്ടേറെ ചര്‍ച്ചകള്‍ക്കൊടുവില്‍ അവര്‍ മമ്മൂട്ടിയെ വെച്ചു പഴശ്ശിരാജ ചെയ്തു. വടക്കന്‍ വീരഗാഥയിലെ ചന്തു എത്രത്തോളം മലയാളി മനസ്സില്‍ വളര്‍ന്നിരുന്നു എന്നതിന് ഉദാഹരണമാണ് എംടിയുടെയും ഹരന്റെയും പയ്യമ്പള്ളി ചന്തുവില്‍ നിന്നുള്ള പിന്മാറ്റം.

 99. എംടി പണ്ട് കോഴിക്കോട് ഒരു മെഡിക്കല്‍ ഷോപ്പ് നടത്തിയിരുന്നുവെത്രേ … അതിന്റെ കഥ ഇങ്ങനെ :-

  ശൂന്യമായ ദിവസങ്ങള്‍ എങ്ങനെ തള്ളിനീക്കും എന്ന ചിന്തയില്‍ നില്‍ക്കുന്ന എം.ടിയോട് ഞാന്‍ (പുനത്തില്‍ കുഞ്ഞബ്ദുള്ള) പറഞ്ഞു : നമുക്ക് ഒരു മെഡിക്കല്‍ഷോപ്പ് തുടങ്ങാം. എം.ടിക്കും ധാരാളം ഡോക്ടര്‍മാര്‍ സുഹൃത്തുക്കളായുണ്ട്. അവരും എം.ടിയെ പ്രോത്സാഹിപ്പിച്ചു. എം.ടിയുടെ ഉള്ളിലാകട്ടെ വ്യത്യസ്തതകള്‍ ചെയ്യാനാഗ്രഹിക്കുന്ന ഒരു സാധാരണ മനുഷ്യനുണ്ട്. കച്ചവടത്തിന്‍െറ രഹസ്യങ്ങള്‍ അറിയാന്‍ എം.ടി കച്ചവടംതന്നെ ചെയ്തുകളയും. എന്നിട്ട് അതിന്‍െറ ഉള്ളുകള്ളികള്‍ പഠിക്കും. കോഴിക്കോട് ജീവിക്കുന്നതുകൊണ്ടുള്ള പ്രത്യേകതയാണത്. അങ്ങനെ ഞങ്ങളുടെയെല്ലാം നിര്‍ദേശത്തോടെ എം.ടി മെഡിക്കല്‍ഷോപ്പ് തുടങ്ങി. തെക്കേപ്പാട്ട് മെഡിക്കല്‍സ്. അതാണ് എം.ടി തുടങ്ങിയ മെഡിക്കല്‍ഷോപ്പിന്‍െറ പേര്. കിഴക്കെ നടക്കാവില്‍നിന്ന് എം.ടിയുടെ വീട്ടിലേക്ക് തിരിയുന്ന കൊട്ടാരംറോഡിന്‍െറ ജങ്ഷനിലാണ് തെക്കെപ്പാട്ട് മെഡിക്കല്‍സ്. അവിടെ വൈകുന്നേരം കുറച്ച് നേരം എം.ടി ഇരിക്കും. ചിലപ്പോള്‍, പ്രാക്ടീസ് കഴിഞ്ഞ് ഞാനും എം.ടിയെ സഹായിക്കാന്‍ മെഡിക്കല്‍ഷോപ്പില്‍ ഇരിക്കും. എം.ടി മരുന്നുകളൊക്കെ അങ്ങനെ തിരിച്ചും മറിച്ചും നോക്കും. ഏത് രോഗത്തിനാണ് കൂടുതല്‍ മരുന്ന് വിറ്റുപോകുന്നത് എന്നൊക്കെ പരിശോധിക്കും. ആകപ്പാടെ രസിച്ച് ഒരു ജീവിതം. പക്ഷേ, കൃത്യമായ ഒരു മാനേജ്മെന്‍റില്ലാത്തതുകൊണ്ട് തെക്കെപ്പാട്ട് മെഡിക്കല്‍സ് നഷ്ടത്തില്‍ കലാശിക്കുകയും പ്രൊപ്രൈറ്ററായ എം.ടി. വാസുദേവന്‍ നായര്‍ അത് അടച്ചുപൂട്ടുകയും ചെയ്തു. ഇതാണ് തെക്കേപ്പാട്ട് മെഡിക്കല്‍സിന്‍െറ കഥ.
  (കടപ്പാട് മാധ്യമം )

Leave a Reply

Your email address will not be published. Required fields are marked *


+ 4 = 8