Preview: Celluloid

Prithviraj, Indrans

Prithviraj, Indrans

ഇന്ന് സിനിമ പണത്തിന്റെയും പ്രശസ്‌തിയുടെയും ലോകമാണ്. സിനിമാലോകം ഇങ്ങനെയായതിനു പിന്നിലുള്ള കണ്ണീരിന്റെ കഥയാണ് ജെ സി ഡാനിയേലിന്റെ ജീവിതകഥ. മലയാളസിനിമയുടെ പിതാവായ ജെ സി ഡാനിയലിന്റെ ജീവിതം കമൽ സിനിമയാക്കുന്നു, സെല്ലുലോയിഡ് എന്ന പേരിൽ.

സിനിമയെ ഏതോ ബാധോപദ്രവമെന്നതു പോലെ ആളുകൾ കണ്ട കാലത്ത് സ്വന്തം സമ്പാദ്യം മുഴുവൻ ഉപയോഗിച്ച് ഡാനിയൽ മലയാളത്തിലെ ആദ്യസിനിമയായ വിഗതകുമാരൻ സംവിധാനം ചെയ്‌തു. കടുത്ത കഷ്ടപ്പാടുകൾ സഹിച്ച് ഒരുക്കിയ വിഗതകുമാരൻ പ്രദർശനത്തിന്റെ ആദ്യദിവസം തന്നെ ദുരന്തമേറ്റു വാങ്ങി. ദരിദ്രനായി മാറിയ ഡാനിയേൽ ദന്തവൈദ്യം പഠിച്ച്, മധുരയിൽ ദന്തചികിത്സ തുടങ്ങി.സ്വത്തും സമ്പാദ്യവുമായപ്പോൾ അടങ്ങിക്കിടന്ന സിനിമാമോഹം വീണ്ടുമുണർന്നു. സിനിമയെ മറ്റെന്തിനേക്കാൾ അധികം സ്‌നേഹിച്ച ഡാനിയേൽ ഒരു തമിഴ് സിനിമ പിടിക്കാൻ തീരുമാനിച്ചു. ശുദ്‌ധഹൃദയനായ ഡാനിയേലിനെ തമിഴ് കൂട്ടാളികൾ ചതിച്ചു. വീണ്ടും അദ്ദേഹം പാപ്പരായി. അതിൽ നിന്ന് വീണ്ടും ഉയർത്തെഴുന്നേൽക്കാൻ അദ്ദേഹത്തിനു കഴിഞ്ഞതുമില്ല.

ചേലങ്ങാട് ഗോപാലകൃഷ്‌ണൻ എന്ന സിനിമാ പത്രപ്രവർത്തകനാണ് പിന്നീട് ജെ സി ഡാനിയേലിനെ കണ്ടെത്തുന്നത്. മലയാളസിനിമയുടെ ചരിത്രം പറയുന്ന സെല്ലുലോയിഡിന്റെ തിരക്കഥയും കമലിന്റേതാണ്. പൃഥ്വിരാജ് ആണ് ജെ സി ഡാനിയേൽ ആകുന്നത്. മമ്ത ഡാനിയേലിന്റെ ഭാര്യ ജാനറ്റാകുന്നു. ചേലങ്ങാടു ഗോപാലകൃഷ്ണനെ ശ്രീനിവാസനാണ് അവതരിപ്പിക്കുന്നത്. ഗായികയായ ചാന്ദ്‌നിയാണ് സിനിമയിലെ ദുരന്തനായിക റോസിയാകുന്നത്. ക്യാമറ: വേണു. സംഗീതം എം ജയചന്ദ്രൻ. കമലും ഉബൈദും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

CREDITS
Script, Director: Kamal
Cast: Prithviraj, Mamta, Sreenivasan, Chandni etc
Camera: Venu
Music: M Jayachandran
Art Director: Suresh Kollam
Producers: Kamal, Ubaid
Banner: Prime Time Cinema

11 thoughts on “Preview: Celluloid”

 1. മലയാള സിനിമയുടെ പിതാവിനെ കമല്‍ അപമാനിക്കില്ല എന്ന് കരുതുന്നു. അല്ല രാജുവിന് അല്ലാതെ വേറെ ആര്‍കും ജെ.സി ദാനിയെല്ലിനെ അവതരിപ്പിക്കാന്‍ കഴിയില്ല എന്നാണ് കമല്‍ പറയുന്നത്. അവസാനം ഗദ്ദമയുടെ റിവ്യൂ യില്‍ മൂര്തി സാര്‍ എഴുതിയത് പോലെ ആയാല്‍ തീര്നില്ലേ “കമലിന്റെയും പ്രിട്വിരാജിന്റെയും കഴിവിന് അപ്പുറം ആവശ്യപെടുന്ന വിഷയം”.

 2. വ്യത്യസ്തതയുള്ള നല്ലൊരു സിനിമ ഉണ്ടാക്കാന്‍ പറ്റിയ ഒരു തീം ആണ് ജെ സീ ഡാനിയേലിന്റെ ജീവിതകഥ. പക്ഷെ അങ്ങിനെ നല്ലൊരു സിനിമ ഉണ്ടാക്കാനുള്ള കഴിവോ വിഷനോ കമലിനുമില്ല, മസിലിനുമില്ല. അത് കൊണ്ട് ഇത് വെറും ഒരു കൊസ്ട്യും ഷോ ആയിതീരാനാണ് സാധ്യത.

 3. മൂര്‍ത്തി സാറിന്റെ കഴിവിന് അപ്പുറം ആവശ്യപ്പെടുന്ന സിനിമ എന്ന് വരും??!!

 4. പ്രിയപ്പെട്ട സംവിധായകന്‍ കമല്‍ സര്‍,
  കാത്തിരിക്കുന്നു കണ്ണീരിന്റെ കയ്പ്പും രുചിച്ചു കൊണ്ട് ജീവിതം മുഴുക്കെ പേറി നടന്ന നമ്മുടെ പ്രിയ നായിക റോസ്യുടെ ജീവിതം കമലിന്റെ സെല്ലുലോയ്ടിലൂടെ കാണുവാന്‍. ആ കാലഖട്ടതിലെക്കൊണ്ണ്‍മടങ്ങിചെല്ലുവാന്‍. കാലത്തെ പുനരാവിഷ്ക്കരിക്കുന്ന ഫ്രെയ്മുകള്‍ ഒരുക്കുവാന്‍ കമലിനാവട്ടെ എന്നാശംസിക്കുന്നു. വെനിസിലെ വ്യാപാരിയിലൂടെ ഷാഫിയും നായികയിലൂടെ ജയരാജും ഈ പുനരാവിഷ്കരണപ്രയാണത്തില്‍ പരാജയപ്പെട്ടതായിരുന്നു എന്ന് ഓര്‍മിപ്പിച്ചു കൊള്ളട്ടെ. ഈ പരാജയങ്ങള്‍ മാത്രം കണ്ടു മനസിലാക്കിയാല്‍ മതി താങ്ങള്‍ക്ക്‌ ജെ-സീ യുടെ ജീവിതകഥ മഹത്തരമാക്കി അവതരിപ്പിക്കാം. സംവിധായകനെന്ന നിലയില്‍ താങ്കള്‍ വിജയിക്കുന്നത് ഈ പടം കാണുന്ന ഒരു തോന്നൂരുകാരനെ(/കാരിയെ) അവരുടെ യൌവനത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ കഴിയുന്നിടത്താണ്!!

  പ്രിയപ്പെട്ട രാജ്,
  താങ്കള്‍ക്കുള്ള ഒരു ബിഗ്‌ Advantage ജെ-സീ യെ പകര്‍ത്തി വെച്ചിരിക്കുന്ന പോലുള്ള ഈ ലുക്ക്‌ ആണ്. താങ്കളുടെ ഭാഗത്ത്‌ നിന്ന് ആത്മാര്‍ഥമായ ഒരു attempt ഉണ്ടാവുകയാണെങ്കില്‍ ഈ ചിത്രം പ്രിത്വിരാജിന്റെ കരീര്‍-ബെസ്റ്റ് മൂവി ആയിരിക്കും. കളരിപ്പയറ്റാശാനായ ജെ-സീയെ അവതരിപ്പിക്കുവാനുള്ള മെയ്യ് വഴക്കവും തഴക്കവും താങ്ങള്‍ക്കുണ്ട്. കളരിപ്പയട്ടിനിടെ അടി കൊള്ളുന്ന ആള്‍ നൂറു മീറ്റര്‍ തെറിച്ചു പോകില്ലായെന്ന് മാഫിയ ശശിയോടോ അനല്‍ അരശിനോടോ പറഞ്ഞു മനസിലാക്കിയാല്‍ നന്ന്. നാഗര്‍കോവിലില്‍ ജനിച്ച ജെ-സീ സ്വാഭാവികമായും സംസാരിക്കേണ്ടത് ഒരു തെക്കന്‍ തിരുവിതാംകൂര്‍ ഭാഷയാണ്. ഭാഷ വശമാക്കുന്നതിന്റെ കാര്യത്തില്‍ മമ്മൂട്ടി, ജയസൂര്യ, സിദ്ധിക്ക് തുടങ്ങിയവര്‍ പുലര്‍ത്തുന്ന ആ committment ! അത് മാതൃകയാക്കണം. ചെലങ്ങാടിന്റെ എഴുത്തുകള്‍ വായിച്ചു ജെ-സീ യെ അടുത്തറിയുക. ഈ പടം പൂര്‍ത്തിയാവുന്നത് വരെ മറ്റു പടങ്ങളില്‍ അഭിനയിക്കാതിരിക്കുക. ഇത്രയും ചെയ്യുകയാണെങ്കില്‍ ജെ സി ദാനിയേല്‍ പ്രിത്വിരാജിന്റെ കരങ്ങളില്‍ സുരക്ഷിതമാണ്. കാരണം താങ്ങള്‍ ഒരു യശശരീരനായ നടന്റെ മകനും ഒരു മികവുറ്റ നടന്റെ അനിയനുമാണ്.

  പ്രിയപ്പെട്ട സുരേഷ് കൊല്ലം
  വെല്ലുവിളി നിറഞ്ഞതാണ്‌ ഇതിലെ കലാസംവിധാനം എന്ന് നമുക്കെല്ലാമറിയാം. അഗസ്തീശ്വരം, തിരുവനന്തപുരത്തെ കാപിടോള്‍ ടാക്കീസ്, ആലപ്പുഴയിലെ സ്റ്റാര്‍ ടാക്കീസ്, പിന്നെ മുംബൈ , ചെന്നൈ , മദുരൈ എന്നിങ്ങനെ ജെ-സീ സഞ്ചരിച്ച വഴികളെല്ലാം വളരെയധികമാണ്. ഇതെല്ലാം കമലിന്റെ രചനയില്‍ വരുന്നുണ്ടോ എന്നറിയില്ല. ഒരു നല്ല ബജറ്റ് ഉണ്ടെങ്കില്‍ മലയാളത്തില്‍ ഒരു ‘മദിരാശിപ്പട്ടണം’ ആകും ഇത്. കമല്‍ എന്ന സംവിധായകനെ കമല്‍ എന്ന നിര്‍മാതാവ് വിഴുങ്ങിയാല്‍ ഈ പടം ഫ്ലോപ്പ് ആകുമെന്നതില്‍ സംസയമില്ല. എങ്കിലും താങ്ങള്‍ക്കും താങ്ങലോടോപ്പമുള്ള ആശാരിമാര്‍ മുതല്‍ പയ്ന്റെര്‍ വരെയുള്ള ടീം സുരേഷ് കൊല്ലത്തിനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  പ്രിയപ്പെട്ട തിരക്കഥാകൃത്ത്‌ കമല്‍ സര്‍
  താങ്ങള്‍ ഒരു interviewil പറഞ്ഞു “ഈ പടത്തിന്റെ തിരക്കതയുമായ് ചെന്നപ്പോള്‍ നേരിട്ട വെല്ലുവിളികളും എല്ലാവര്ക്കും കഥ ഇഷ്ട്ടപ്പെട്ടെങ്കിലും ആരും നിര്‍മിക്കാന്‍ തയ്യാറാവാഞ്ഞ അവസ്തയെപ്പട്ടിയും”. ജെ സീയും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണെന്ന് ഓര്‍മിക്കുക. വിഗതകുമാരനിലെ വില്ലനായഭിനയിച്ചു നിര്‍മിച്ചു സംവിധാനം ചെയ്തു, അതെ പടത്തിലെ ചായാഗ്രാഹകനുമായിരുന്നു ജെ സീ. ക്യാമറ ഓണ്‍ ചെയ്തു വെച്ച് അതിനു മുന്നില്‍ വന്നു നിന്നഭിനയിച്ച ജെ- സീ , പടം കൊണ്ട് വന്ന സാമ്പത്തിക പരാജയത്തിലൂടെ പാപ്പരായ്പോവുകയായിരുന്നു. സിനിമയില്‍ അഭിനയിച്ചത് വേശ്യാവൃത്തിയോട് ഉപമിച്ചു നായിക റോസിക്ക് തയ്ക്കാടുള്ള തന്റെ കുടില്‍ വരെ ചാരമായ്പ്പോവുന്നത് കണ്ടു നില്‍ക്കേണ്ടി വന്നു. പിന്നെ വിഗതകുമാരന് തിരുവനന്തപുരത്ത് കിട്ടിയ കല്ലേറും ആലപ്പുഴയില്‍ കിട്ടിയ കയ്യടിയും അങ്ങനെ ജെ-സീ യുടെ ജീവിതം 2 മണിക്കൂറില്‍ പറയാവുന്നതിലും ഏറെയാണ്‌.

  പ്രിയപ്പെട്ട ഗണേഷ് കുമാര്‍ ,
  ഈ പടത്തെ Tax ഫ്രീ ആക്കണം. പണ്ട് ജെ സി അവശകലാകാരന്റെ പെന്‍ഷന്‍ നു വേണ്ടി അപേക്ഷിച്ചപ്പോള്‍ നാഗര്‍കോവിലില്‍ ജനിച്ചതിനാല്‍ തമിഴ്നാട് ഗോവെര്‍ന്മേന്റിനു അപേക്ഷ നല്‍കൂ എന്ന് പറഞ്ഞു ഉപേക്ഷിച്ചിരുന്നു ഈ ഗവണ്മെന്റ് ഓഫ് കേരള. തന്റെ പൂര്‍വികര്‍ ചങ്ങനാശേരിക്കാരനെന്നും താന്‍ മലയാളിയാനെന്നും താണ് കേണു പറഞ്ഞിട്ടും അതങ്ങീകരിക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ 1975 ഇല്‍ J C യുടെ മരണശേഷം അദ്ധേഹത്തിന്റെ പേരില്‍ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്‌. ഒരു കലാകാരന്‍ അന്ഗീകരിക്കപ്പെടെണ്ടത് ജീവിചിരിക്കുമ്പോലാണ്. ഈ സംബവതിനൊരു പ്രായസ്ചിതമായിട്ടാണ് എന്റെ ഈ അപേക്ഷ.

  സ്നേഹപൂര്‍വ്വം
  അജേഷ് പാല
  മുത്തോലി, പാല, കോട്ടയം

 5. നല്ലൊരു ഉദ്യമത്തിന് കമലിനും സുഹൃത്തുക്കള്‍ക്കും ഭാവുകങ്ങള്‍ നേരുന്നു. ക്ലൈമാക്സില്‍ വരുത്തുന്ന പാകപിഴകള്‍ കാരണം പടിക്കല്‍ കൊണ്ട് പോയി കലമുടയ്ക്കുക എന്നത് ഒരു പരിപാടിയായി കമല്‍ അദേഹത്തിന്റെ കഴിഞ്ഞ കുറെ ചിത്രങ്ങളില്‍ ചെയ്തിട്ടുണ്ട്. അങ്ങിനെയൊരു വൃത്തിക്കേട്‌ ഈ ചിത്രത്തിന് സംഭവിക്കാതിരിക്കട്ടെ.

  പൃഥ്വിയോടു ഒരു അപേക്ഷ. ഒരു കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് കഥാപാത്രമറിഞ്ഞുള്ള സംഭാഷണ നൈപുണ്യം അത്യാവശ്യമാണ്. അത് മനസ്സിലാക്കി ഡബ് ചെയ്യാന്‍ ശ്രമിക്കുക.

 6. മലയാള സിനിമയാല്‍ തിരസ്ക്കരിക്കപെട്ട മലയാള സിനിമയുടെ പിതാവിന്റെ ജീവിത കഥ തന്നെ തിരഞ്ഞെടുത്തതിനു കമലിന് ഒരു സ്പെഷ്യല്‍ അഭിനന്ദനം. ഈ പടം നന്നായി തന്നെ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയട്ടെ. ഒരു മികച്ച തീമിനെ ഒരു സാധാരണ സിനിമ ആക്കിയ പോലെ (ഗാധാമ) ആവാതിരിക്കട്ടെ ഇത്. എങ്കിലും സത്യസന്ധമായ ഒരു ശ്രമം ആയിരുന്നു അത്. അതില്‍ നിന്നും ഏറെ മുന്നേറാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കാം. പ്രിത്വി രാജിന്റെ കൊസ്റ്യൂമും മേക് അപ്പും ഒക്കെ ആ കാലഘട്ടത്തോടു നീതിപുലര്തുന്നത് തന്നെ, പ്രകടനം ആണ് ഇനി കാണേണ്ടത്.

 7. @ Ajesh Pala

  ‘ഒരു പ്രേക്ഷകന്‍ സിനിമാക്കാര്‍ക്കെഴുതിയ കത്തുകള്‍’ എനിക്കിഷ്ടപ്പെട്ടു. നമ്മുടെയെല്ലാം ഉള്ളിലുള്ള ആശങ്കകളും പ്രതീക്ഷകളും തന്നെയാണവ. താങ്കള്‍ നന്നായി അവതരിപ്പിച്ചു. അഭിനന്ദനങ്ങള്‍!!

  എന്റെ പ്രധാന ആശങ്ക മറ്റൊന്നാണ്. ഒരു പീരിയോഡിക് മൂവി എടുത്ത് വിജയിപ്പിക്കാന്‍ വേണ്ട ത്രാണി മലയാള സിനിമക്ക് ഇതുവരെയായിട്ടും ഉണ്ടോ എന്നതാണ്. ഇതില്‍ ഏറെ ജോലി ആവശ്യപ്പെടുന്ന ഒന്നാണ് കലാസംവിധാനവും വസ്ത്രാലങ്കാരവും. പഴയകാലത്തെ പുനര്‍നിര്‍മിക്കുമ്പോള്‍ ആ കാലഘട്ടത്തോട് പരമാവധി നീതി പുലര്‍ത്തേണ്ടതുണ്ട്. അതിനു ധാരാളം പണച്ചിലവുമുണ്ട്. മുകളിലത്തെ ചിത്രത്തില്‍ രാജുവിനെ ഒഴിച്ച് ബാക്കിയുള്ളവരുടെ വസ്ത്രങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം തോന്നുകയേയില്ല. ഇത്തിരി ചുളിവുണ്ടെന്നതൊഴിച്ചാല്‍ മറ്റൊരു ബ്രില്യന്‍സും ആ ഇന്ദ്രന്‍സിന്റെ തലയില്‍ പോലും പോയിട്ടില്ല. (ആ പോക്കറ്റിനൊക്കെ എന്താ ഒരു വലിപ്പം! തൊണ്ണൂറുകളില്‍ വന്ന ഫാഷനാണത്!) അന്നത്തെ കാലത്ത് കണ്ട ചെമ്മാനും ചെരുപ്പുകുത്തിയും വരെ (no offense!) ഷര്‍ട്ട് ഇട്ടാണോ നടന്നത് എന്നും ഓര്‍ക്കണം. പിന്നെ ക്ഷേത്രാങ്കണം(?). പണ്ടത്തെ പല ക്ഷേത്രങ്ങളും-തിരുവനന്തപുരത്തെതടക്കം- കണ്ട ഓര്‍മയില്‍ തോന്നുന്നു ഒന്നും അങ്ങോട്ട്‌ ശരിയാവുന്നില്ല. ആ…. ഒരു ഫോട്ടോ മാത്രം കണ്ടിട്ട് വിധി കല്‍പ്പിക്കാന്‍ പാടില്ലല്ലോ. ഞാനും പ്രതീക്ഷിക്കുന്നു ഒരു നല്ല ചിത്രത്തിന്റെ പിറവിക്കു വേണ്ടി. A tribute to the pioneer!!! All the best!

 8. Preview: Celluloid എന്ന് മൂവിരാഗയുടെ ഹോം പേജില്‍ കണ്ടു. വരവേല്‍പ്പ് കഴിഞ്ഞു പഴയ പടങ്ങളുടെയൊന്നും റിവ്യൂകള്‍ കാണാത്തതുകൊണ്ട് അണിയറയിലുള്ള ഈ സെല്ലുലോയിഡിനെക്കുറിച്ച് വായിക്കാം എന്ന് കരുതി ആ ലിങ്കില്‍ ക്ലിക്ക് ചെയ്തു. സിനിമയിലെ രംഗം പോലെ തോന്നിച്ച ആ സ്റ്റില്ലില്‍ കൂടുതലൊന്നും ശ്രദ്ധിക്കാതെ വായിച്ചു തുടങ്ങി. അതിനടിയില്‍ അഭിനേതാക്കളുടെ പേര് എഴുതിയിട്ടുള്ളതും ശ്രദ്ധിച്ചില്ല. വായിച്ച് അവസാനത്തെ പാരഗ്രാഫ് എത്തിയപ്പോഴാണ് ആ സ്റ്റില്ലില്‍ ഉള്ളത് പ്രിഥ്വിരാജ് ആണെന്ന കാര്യം മനസ്സിലാക്കിയത്!

  J C ഡാനിയലിനെക്കുറിച്ച് കുറച്ചൊക്കെ അറിയാമെങ്കിലും അദ്ദേഹത്തിന്റെ കഥ ശരിക്കും ഹൃദയസ്പര്‍ശിയായത്‌ അജേഷ് എഴുതിയത് വായിച്ചപ്പോഴാണ്. അജേഷും ജയും ഒക്കെ പറയുന്നത് ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരോടാണ്. മൂവിരാഗയുടെ വായനക്കാരില്‍ ഇതിന്‍റെ അണിയറ പ്രവര്‍ത്തകരേയോ നടീനടന്മാരേയോ നേരിട്ടോ അല്ലാതെയോ പരിചയമുള്ളവര്‍ ഉണ്ടെങ്കില്‍ ഈ പേജിനെക്കുറിച്ച്‌ അവരോട് പറയാം. മലയാള സിനിമയുടെ കുറേ നല്ല പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ കാണുന്നത് എന്നൊക്കെ അറിയുന്നത് ചിലപ്പോള്‍ അവര്‍ക്ക് ഇത് നന്നാക്കാന്‍ ഒരു പ്രചോദനം ആയേക്കും.

 9. അജേഷ്‌പാലാ
  കയ്യടികള്‍ ഉണ്ട് കേട്ടോ. താന്കള്‍ എഴുതിയതൊക്കെ ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വായിച്ചിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥം ആയി ആഗ്രഹിച്ചു പോവുന്നു. ഇതൊരു നല്ല സിനിമ ആവട്ടെ അങ്ങനെ എങ്കിലും ശ്രീ ജെ സി ഡാനിയേല്‍ നു ഒരു സ്മരണിക ഉണ്ടാവട്ടെ…

 10. ഇത് കമലിനെ കൊണ്ട് കൂടിയ കൂടുമെന്ന് തോന്നുന്നില്ല. anyway all the best.

 11. Seen a movie called Harishchandrachi Factory, 2009 Marathi film, director Paresh Mokashi, depicting the struggle of Dadasaheb Phalke in making Raja Harishchandra in 1913: India’s first feature film, the birth of Indian cinema. it was selected as India’s official entry to Academy Award in the Best Foreign Language Film Category.
  Why i mentioned it…………….

Leave a Reply

Your email address will not be published. Required fields are marked *


+ 3 = 12