ശ്വേതയുടെ പ്രസവം ചിത്രീകരിച്ചത് ശരിയോ?

Swetha Menon and Sreevalsan Menon

Swetha Menon and Sreevalsan Menon

നടി ശ്വേത മേനോന്റെ പ്രസവം ക്യാമറയില്‍ പകര്‍ത്തിയത് വിവാദമാകുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ‘കളിമണ്ണ്’  എന്ന ചിത്രത്തിന് വേണ്ടിയാണ് പ്രസവം ചിത്രീകരിച്ചത്. ‘കളിമണ്ണ്‌’എന്ന സിനിമയില്‍ മാതൃത്വത്തിന്റെ വിവിധ ഭാവങ്ങളാണു ബ്ലെസി പറയുന്നത്‌. ‘പ്രസവമെന്ന മനോഹര നിമിഷം ഒരു സ്‌ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നു രാജ്യത്തെ എല്ലാ സ്‌ത്രീകള്‍ക്കും വേണ്ടി പറയുകയായിരുന്നു’ എന്നാണ് ശ്വേത ഇതേക്കുറിച്ച് പറഞ്ഞത്.

സ്‌പീക്കർ ജി കാർത്തികേയൻ, ജി സുധാകരൻ എം എൽ എ, അഡ്വ സെബാസ്റ്റ്യൻ പോൾ, മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ  എന്നിവർ ചിത്രീകരണത്തെ  രൂക്ഷമായി വിമർശിച്ചു. ഇതിനിടെ  കളിമണ്ണ് എന്ന  ചിത്രം പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ  ഫിലിം എക്സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പ്രഖ്യാപനമെത്തി. ഇതിനെതിരേ സംഘടനയ്‌ക്കുള്ളിൽ തന്നെ കടുത്ത എതിർപ്പുണ്ട്. കൂടാതെ തിയേറ്റർ ഉടമകളുടെ തീരുമാനത്തിനെതിരേ ഫെഫ്‌കയും  രംഗത്തു വന്നിട്ടുണ്ട്.

മൂവിരാഗയുടെ വായനക്കാർക്ക് എന്താണ് ഇതേ കുറിച്ച് പറയാനുള്ളത്?  നിങ്ങളുടെ അഭിപ്രായങ്ങൾ എഴുതാൻ ഈ പേജ് ഉപയോഗിക്കാം.

98 thoughts on “ശ്വേതയുടെ പ്രസവം ചിത്രീകരിച്ചത് ശരിയോ?”

 1. ഇത് ശരി ആണ് എന്ന് തോന്നുന്നില്ല. ഈ സിനിമ കാണാന്‍ വരുന്ന പ്രേഷകന്‍ ഒരു നല്ല സിനിമ കാണുന്നു എന്നതിനേക്കാള്‍ പ്രസവ രേന്ഗം എങ്ങനെ ആവും എന്നാ ചിന്തയോടെ ആവും ഈ സിനിമയെ സമീപിക്കുക. മാത്രം അല്ല പ്രസ്തുത രേന്ഗം യുടുബിലും മൊബൈല്‍ ഫോണിലും ഭാവിയില്‍ പ്രചരിക്കുകയും ചെയ്യും. ശരിക്കും ആ രേന്ഗം കച്ചവടം ആക്കുകയാണ് ഇവിടെ അല്ലെങ്കില്‍ ആ രേന്ഗം ഇല്ലാതെ ചിത്രം release ചെയ്യാന്‍ സംവിധായകന് chankootam ഉണ്ടോ വെല്ലുവിളിക്കുന്നു.

 2. ഇന്ന് പിന്നാമ്പ്രം കാണിച്ചവർ നാളെ ഉമ്മറവും കാണിക്കും (കട: പിടലി-മീശമാധവൻ )

 3. ഇതൊക്കെയാണല്ലോ നമ്മുടെ പ്രധാന പ്രശ്നങ്ങള്‍! ശ്വേത മേനോന്‍ ന്റെ പ്രസവം എന്തിനു ഷൂട് ചെയ്തു, ഐശ്വര്യാ ivf എവിടെയാണ് ചെയ്തത്, രേഖയും അമിതാഭും തമ്മില്‍ സത്യത്തില്‍ എന്താണ് ബന്ധം, മോഹന്‍ ലാലാണോ മമ്മൂട്ടിയാണോ മികച്ച നടന്‍. എന്നീ എന്തെല്ലാം ആഗോള പ്രശ്നങ്ങള്‍ കിടക്കുന്നു തീരുമാനിക്കാന്‍!
  നല്ല തമാശ!

 4. പ്രസവം എന്നാ മനോഹര നിമിഷം എല്ലാവരുമായി പങ്കിടുക എന്നതാണ് ന്യായം എങ്കില്‍ മനോഹരനിമിഷങ്ങള്‍ പ്രസവത്തിനു മുന്‍പും ഉണ്ടല്ലോ! എന്ത് കൊണ്ട് അതെല്ലാം റെക്കോര്‍ഡ്‌ ചെയ്തു നാട്ടുകാരെ കാണിക്കുന്നില്ല! പിന്നെ സ്വന്തം സ്വകാര്യത പ്രദര്‍ശിപ്പിക്കാനുള്ള അവകാശം ശ്വേതയ്ക്ക് ഉണ്ട്, അത് ചോദ്യം ചെയ്യാന്‍ പാടില്ല എന്നാണ് എങ്കില്‍ രണ്ടു ആഴ്ച മുന്‍പ് കോട്ടയത്ത്‌ തുണിയില്ലാതെ ബൈക്ക് ഓടിച്ച യുവാവിനെ നാട്ടുകാരും പോലീസും കൂടി ഓടിച്ചിട്ട്‌ പിടിച്ചു തല്ലിച്ചതച്ചത് എന്തിനായിരുന്നു? സ്വകാര്യത പ്രദര്‍ശിപ്പിക്കാനുള്ള അവകാശം അയാള്‍ക്കുണ്ട്, അയാള്‍ അത് വിനിയോഗിക്കുന്നു എന്ന് കരുതിയാല്‍ പോരാരുന്നോ?

 5. പ്രസവം എന്നത് ഒരു മനുഷ്യ സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വകാര്യ നിമിഷം ആയിരിക്കണം. എന്തിനേറെ പറയുന്നു, വിശേഷണ ബുദ്ധിയില്ലാത്ത മൃഗങ്ങള്‍ വരെ പ്രസവ സമയത്ത് സ്വകാര്യത തേടാറുണ്ട് .

  അങ്ങിനെ ശ്വേത പറഞ്ഞതുപോലെ, പ്രസവമെന്ന മനോഹര നിമിഷം ഒരു സ്‌ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നും രാജ്യത്തെ എല്ലാ സ്‌ത്രീകള്‍ക്കും വേണ്ടി കാണിക്കുകയാണെങ്കില്‍ മറ്റൊന്ന് കൂടി ചോദിക്കേണ്ടി വരുന്നു, ഈ പ്രസവത്തിന് മുന്‍പ് ഗര്‍ഭം ധരിച്ചതു ഏത് പ്രക്രിയയിലൂടെ ആണെന്ന് കൂടി കാണിക്കാന്‍ മേലായിരുന്നോ ശ്വേത മേനോന്‍. ഇനി അതു വല്ലതും ഷൂട്ട്‌ ചെയ്തു വെച്ചിട്ടുണ്ടോ ആവോ ..?

  സ്വന്തം പ്രസവം വരെ വിറ്റു കാശാക്കി ഇത്തരം ഭോഷത്തരം പറയുന്നത് അടി കിട്ടാത്ത കേടു തന്നെയാണ്. അത് ഷൂട്ട്‌ ചെയ്യാന്‍ ഒരു സംവിധായകനും… ബ്ലെസ്സി, നിങ്ങളെ കുറിച്ചോര്‍ത്തു ലജ്ജിക്കേണ്ടി വരുന്നു….

 6. ഇത്രയും കോലാഹലം സൃഷ്ട്ടിക്കപെടാന്‍ തക്കവിധം ഒരു മോശപെട്ട ഒരു കാര്യമായി ഇതിനെ കാണുന്നില്ല. ആവിഷ്ക്കര സ്വാതത്ര്യം ഒരു കലാകാരന്റെ അവകാശമാണ്. സമൂഹത്തിനെ മോശമായി ബാധിക്കാത്തിടത്തോളം കാലം അയാള്‍ക്ക്‌ അതിന്റെ ന്യായീകരിക്കുകയുമാവാം. ഇവിടെ ബ്ലെസ്സി തന്റെ സിനിമയുടെ കഥ വ്യക്തമാക്കിയിട്ടുള്ളതാണ്, മഹാഭാരതത്തില്‍ പറഞ്ഞിട്ടുള്ള, ജനിക്കുന്നതിനു മുമ്പേ തന്റെ അമ്മയായ സുഭദ്രയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നു കൊണ്ട് സവിശേഷമായ ഒരു ആശയവിനിമയം സാധ്യമാകിയ അഭിമന്യുവിന്റെ കഥ ഒരു പുതിയ തലത്തില്‍ അയാള്‍ നോക്കിക്കാണുന്നു. നല്ലൊരു പ്ലോട്ട്..അതയാള്‍ സാധ്യമാക്കട്ടെ. നമ്മുക്ക് ആ ചിത്രം കണ്ട ശേഷം അഭിപ്രയം പറയാം.

  ശ്വേതയുടെ പ്രസവം ലൈവ് ആയി കാണിച്ചു സാംസ്ക്കാരിക മലിനീകരണം നടത്തി എന്നൊക്കെ വിളിച്ചു കൂവാന്‍ തക്ക വിധം മോശം ആളല്ല ബ്ലെസ്സി എന്ന് തന്നെ വിശ്വസിക്കുന്നു. ഇത്തരം ഒരു കഥ ആയതുകൊണ്ട് അമ്മയക്മ്പോഴുള്ള ഒരു സ്ത്രീയുടെ അനിര്‍വചനീയമായ ആഹ്ലാദം കുറച്ചു ഒറിജിനല്‍ ആയിട്ട് തന്നെ കാണിക്കുക എന്നാ ഒരു ശുദ്ധമായ ഉദ്ധേശമേ ബ്ലെസ്സിക്കുണ്ടാവാന്‍ വഴിയുള്ളൂ, അത്തരം ചില ഫേഷ്യല്‍ എക്സ്പ്രഷന്‍സ് തന്നെയാവും അയാള്‍ ഉദ്ദേശിചിരിക്കുക, അല്ലാതെ ഒരു കുഞ്ഞു പുറത്തുവരുന്നത്‌ ലൈവ് ആയി കാണിച്ചു കൊണ്ട് മാതൃത്വത്തെ പറ്റി ഒരു സിനിമ എടുക്ക എന്നാ ചിന്ത അയാള്‍ക്ക്‌ വരാന്‍ വഴിയില്ല, പക്ഷെ അയാള്‍ ചെയ്തിരിക്കുന്നത് ആ വിധമാണ് എന്നാ രീതിയില്‍ ആണ് പല പ്രമുഖരും പ്രതികരിച്ചിരിക്കുന്നത്. വിവാദമുണ്ടാക്കി പ്രേഷക ശ്രദ്ധ നേടുക എന്നാ ശൈലിയുടെ ആളല്ല ബ്ലെസ്സി, ഈ ചിത്രത്തിന്റെ കാര്യത്തില്‍ ബ്ലെസ്സി അങ്ങനെ ഉദ്ദേശിച്ചോ എന്ന് വ്യക്തമല്ല, എന്തായാലും അയാള്‍ ഉദേശിച്ചതിലും കൂടുതല്‍ പ്രേഷക ശ്രദ്ധ ഈ ചിത്രത്തിന് ഇപ്പോഴേ കൈ വന്നു കഴിഞ്ഞു.

 7. cenema poorthiyayittilla, arum kandittilla, pinne enthinee pukilukal. atho ithinte aniyarakkar uddeshicha publicity technics avarkku thanne para ayathano?

 8. പ്രസവം ചിത്രീകരിച്ചത് ശരിയായോ അതോ ഇല്ലയോ എന്നൊക്കെ പടം ഇറങ്ങിയതിന് ശേഷമേ കൃത്യമായി പറയാന്‍ സാധിക്കൂ. പണ്ട് കാമസൂത്രയുടെ പരസ്യത്തില്‍ ഉടുതുണി ഇല്ലാതെ അഭിനയിച്ചത് ആരും മറന്ന് കാണില്ലെന്ന് കരുതുന്നു. രാജ്യത്തെ പോപ്പുലേഷന്‍ വല്ലാതെ കൂടുന്നതില്‍ മനം നൊന്ത്, വരും തലമുറയെ അത്തരം കാര്യങ്ങളില്‍ ഉദ്ബുദ്ധരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആ പുണ്യ പ്രവൃത്തി ചെയ്തത് എന്നത്രേ അന്നവര്‍ അതിനു നിരത്തിയ ന്യായം. അല്ലാതെ പണം കിട്ടിയാല്‍ തുണി അഴിച്ചു കാണിക്കാമോ എന്നൊക്കെ ചോദിക്കുന്നവര്‍ക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്. അതല്ലെങ്കില്‍ നാണവും മാനവും ഉള്ളവരോട് മാത്രമേ അത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടുള്ളൂ.
  രാജ്യത്തിലെ മുഴുവന്‍ സ്ത്രീകളുടെയും പ്രതിനിധിയായിട്ടാണ് ക്യാമറയ്ക്ക് മുന്‍പില്‍ പാവാട പൊക്കുന്നത് എന്ന് വലിയ വായില്‍ വിടുവായിത്തരം പറയുമ്പോള്‍, യഥാര്‍ത്ഥത്തില്‍ തറവാട്ടില്‍ പിറന്ന ഏതൊരു സ്ത്രീയെയും അവര്‍ അപമാനിക്കുകയാണ്. പ്രസവം എന്നത് ശ്വേത ചേച്ചി പറയുന്നത് പോലെ മനോഹരമായ ഒരു നിമിഷമാവാം. പക്ഷെ അത് നാണവും മാനവും ഉള്ള ഏതൊരു സ്ത്രീയുടെയും സ്വകാര്യത കൂടിയാണ്. അത് പോലെ തന്നെയുള്ള സ്വകാര്യ നിമിഷങ്ങളാണ് മനുഷ്യര്‍ തമ്മില്‍ ഇണ ചേരുന്നതും അപ്പിയിടുന്നതുമെല്ലാം. പക്ഷെ നാണവും മാനവും ഇല്ലാത്തവര്‍ക്ക് അതൊക്കെ മനസ്സിലാവണമെന്നില്ല. സ്വന്തം പ്രസവം വരെ വിറ്റ് കാശാക്കിയ നടിക്കും, ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ലേബര്‍ റൂമില്‍ ക്യാമറ വച്ച സംവിധായകനും എന്‍റെ വക പരമ പുച്ഛം വാരി വിതറുന്നു.

 9. എന്തായാലും ശ്വേത ആളൊരു ഭാഗ്യവതി തന്നെ! പാവം പിടിച്ച പെൺപിള്ളേരൊക്കെ 8, 9 മണിക്കൂറുകൾ വേദന തിന്നാണ് പ്രസവിക്കുക. ചിലർക്കാണെങ്കിൽ എല്ലാ വേദനയും അനുഭവിച്ചു കഴിയുംപ്പോൾ പെട്ടെന്ന് ഒരു സിസേറിയൻ വേണ്ടി വരും. ഇത് ലോകം മുഴുവൻ അറിയിച്ച്, 3 ക്യാമറയും സംവിധായകനുമായി പ്രസവിക്കാൻ കയറിയ ആൾ ഒരു മണിക്കൂറിനുള്ളിൽ കാര്യം സാധിച്ചില്ലേ!

 10. ഒരു പക്ഷെ പടം ഇറങ്ങി കഴിയുമ്പോള്‍ ഈ പറഞ്ഞ വെടിക്കെട്ടുകള്‍ ഒന്നും അതില്‍ ഉണ്ടായിക്കൊല്ലനം എന്നൊന്നും ഇല്ല. ചുമ്മാ സിനിമയുടെ പബ്ലിസിറ്റിയ്ക്ക് വേണ്ടി അടിച്ചു വിടുന്നതും ആയിരിയ്ക്കാം. അഥവാ ഇപ്പറഞ്ഞ ഇടിവെട്ടുകള്‍ ഉണ്ടെങ്കില്‍ തന്നെ സെന്സോര്‍ ബോര്‍ഡ്‌ അപ്പ്രോവല്‍ കിട്ടുമോ? പടം ഇറങ്ങട്ടെ എന്നിട്ട് അഭിപ്രായം പറയാം അല്ലെ? ഇനി പടം ഇറങ്ങി അതില്‍ ഈ വക കോപ്രായങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ നമ്മള്‍ പ്രബുദ്ധരായ മലയാളികള്‍ ചെയ്യേണ്ടത് “Simply ignore the movie ” അല്ലെങ്കില്‍ “Consider it as a porn movie” അതായത് “രതിനിര്‍വേദം” സിനിമ പോലെ അര്‍ഹിയ്ക്കാത്ത പരിഗണന കൊടുത്തു വലിയൊരു സംഭവമായി കൊട്ടി ഘോഷിയ്ക്കാതിരിയ്ക്കുക. മേളില്‍ ആ ഫോട്ടോയില്‍ കാണുന്ന രണ്ടു പേര്‍ക്കും ഇക്കാര്യത്തില്‍ ഒരു “ഉളുപ്പും” തോന്നുന്നില്ല എങ്കില്‍ നമ്മള്‍ എന്തിനു ചുമ്മാ ബഹളം വെയ്ക്കണം? IGNORANCE IS THE BEST MEDICINE FOR ALL THESE TYPE OF MENTAL DISEASES. നമ്മുടെ കൂട്ടത്തില്‍ ഒരു ഭിഷഗ്വരന്‍ (drdeeps ) ഉണ്ടല്ലോ. അദ്ദേഹം പറയട്ടെ ഞാന്‍ പറഞ്ഞതല്ലേ ശരി എന്ന്?
  @drdeeps
  അല്ലെ സര്‍? അത് തന്നെയല്ലേ ഇതിനുള്ള നല്ല മരുന്ന് ?

 11. ശ്വേതയുടെ പ്രസവം ക്യാമറയില്‍ പകര്‍ത്തിയത് ശരിയോ തെറ്റോ എന്നുള്ളത് അവിടെ നില്‍ക്കട്ടെ. ഇത് സുപ്രഭാതത്തില്‍ ഉണ്ടായ ഒരു സംഭവമല്ല, ഇതിനെ എതിര്‍ക്കുന്നവരുന്ടെന്കില്‍ അവരാദ്യം ചെയ്യേന്ടിരുന്നത് ഇത് ക്യാമറയില്‍ പകര്‍ത്തുന്നതിനു മുന്‍പ് തന്നെ ഇതിനെതിരെ രംഗത്ത് വരനമായിരുന്നു. ബ്ലെസ്സി ഇത് വളരെ രഹസ്യമാക്കി വെച്ച് ചെയ്ത ഒരു കാര്യമൊന്നുമല്ലല്ലോ. ഇപ്പോഴുള്ള സംവിടയകരില്‍ വളരെ നിലവാരം പുലര്‍ത്തുന്ന ബ്ലെസിയെ പ്പോലെയുള്ള ഒരു സംവിടയകന്‍ ഒരു കച്ചവട കണ്ണോടു കൂടിയാനു ഇങ്ങനെയുരു കാര്യത്തിന് മുതിര്ന്നതെന്ന് ഞാന്‍ കരുതുന്നില്ല, അത് അദ്ദേഹം മുന്‍പ് ചെയ്ത പടങ്ങള്‍ കണ്ടാല്‍ മാത്രം മതി അതിനു തെളിവ്. പിന്നെ സാംസ്‌കാരിക നായകന്മാരുടെയും മഹിള മോര്ച്ചക്കരുടെയും പ്രതിശേത പ്രകടനങ്ങളെ മറ്റുള്ളവരുടെ ശ്രദ്ദ പിടിച്ചു പറ്റാനും വോട്ട് നേടാനുമുള്ള വേണ്ടി കളിക്കുന്ന ഒരു കളിപ്പീര് നാടകം പോലെ കണ്ടാല്‍ മതി.”They are fishing from Troubled Water”.

 12. JOHN പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു.
  പ്രസവ സമയത്തെ മുഖഭാവം മാത്രമാകും സിനിമയിലുള്ളത് എന്നാണ് തോന്നുന്നത് (ആ ORIGINALITY മാത്രമാകും സംവിധായകന്‍റെയും ലക്‌ഷ്യം. സിനിമ കാണുന്നതിനു മുന്‍പേ വിവാദവുമായിറങ്ങി നാണം കെടണോ?(ഡാം 999 വിവാദം ഓര്‍മയില്ലേ?)

 13. പ്രസവം തീര്‍ത്തും സ്വകാര്യം ആയ ഒരു കാര്യം തന്നെ ആണ്. kalimannu എന്ന ചിത്രത്തിന് വേണ്ടി ഈ സ്വകാര്യത ചിത്രികരിക്കപെട്ടിടുന്ടെങ്കില്‍ അത് തെറ്റ് തന്നെ ആണ്. അത് ജനത്തിന് മുന്ബിലേക്ക് കാഴ്ച ആയി വരുകയാണെങ്കില്‍ അതിലും വലിയ തെറ്റ് ആണ്. ബ്ലെസ്സി അങ്ങനെ ഒരു വിഡ്ഢിത്തരം ചെയ്യില്ല എന്ന് വിശ്വസിക്കാം. പവിത്രമായത് പലതും ഉണ്ട്.ചിലത് മൂടി വകുമ്പോള്‍ ആണ് സൌന്ദര്യം കുടുക.പക്ഷെ സ്ത്രികള്‍ എല്ലാം തുറന്നു കാണിക്കുമെന്നു കല്പിച്ചു ഇറങ്ങിയാല്‍ പ്രസവം മാത്രം അല്ല മറ്റു പലതും ചിത്രികരിക്കാനും പ്രദര്ശിപ്പികാനും ആളുകള്‍ കാണും.ശ്വേത കുറച്ചു കുടി പക്വത കാണികേണ്ടി ഇരുന്നു. ഇതൊക്കെയാണോ പ്രധാന പ്രശ്നങ്ങള്‍ എന്ന് ചോദിച്ച അംബിക ഇതിനു മുന്ബോന്നും നടന്ന ഒരു ചര്‍ച്ചയിലും അങ്ങനെ ഒരു അഭിപ്രായം പറഞ്ഞു കണ്ടില്ല. ഒരു തരാം ഇരട്ട താപ്പ്!!!

 14. കുറച് നാളായി ഈ ചര്‍ച്ച തുടങ്ങിയിട്ട്. ശ്വേത ഈ പണിക്ക് പോയത് കൊണ്ടാണെന്ന് തോന്നണു കൊച്ചിയില്‍ മെട്രോ താമസിക്കുന്നത്, ശബരിമലയിലെ അപ്പം പൂപ്പല്‍ പിടിച്ചുപോയത്. ഞാന്‍ ഞെട്ടിപ്പോയത് നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കെര്‍ ഇതില്‍ പ്രതികരിച്ചപ്പോഴാണ്. അങ്ങേര്‍ക്ക് ഇതൊകെ നോക്കി നടക്കലാണോ പണി? ഇഷ്ടം പോലെ സിനിമയില്‍ ഷക്കീല പ്രസവത്തിന്റെ മുന്‍പുള്ള ക്രിയകള്‍ പടിപ്പിക്കുണ്ട് . അത് കാണിച്ചുകൊണ്ട് ഇഷ്ടംപോലെ ബഷീര്‍ മുതലാളികള്‍ കാശും ഉണ്ടാക്കിയിട്ടുണ്ട്. അന്നൊന്നും ഇതൊന്നും പരയത്തതെന്തനവോ?.

  ബ്ലെസി എന്താണ് ഷൂട്ട്‌ ചെയ്തത് എന്നും എന്താണ് കാണിക്കാന്‍ പോവുന്നതും എന്നും അയാള്‍ക് മാത്രം അറിയാവുന്ന ഒരു കാര്യമാണ്. പടം പുറത്ത് വരട്ടെ. അപ്പോള്‍ മോസമാനെങ്ങില്‍ നമുക്ക് വിമര്‍ശിക്കാം. വേണേല്‍ രണ്ടു തെറിയും പ്രായം. അല്ലാതെ ഇപ്പോഴേ കിടന്നു കുത്തി മറിയേണ്ട വല്ല കാര്യവും ഉണ്ടോ? ഇത് ഇവിടെ ചര്‍ച്ചയ്ക്ക് വെക്കേണ്ട കാര്യം പോലും ഇല്ലായിരുന്നു.

  @ambika… u said it..

 15. ഒന്നാമതായി ,സിനിമയില്‍ പ്രസവം നേരിട്ട് പ്രേക്ഷകനെ കാണിക്കും എന്ന് ഞാന്‍ കരുതുന്നില്ല. അങ്ങിനെ സംഭവിക്കാന്‍ ഒരു സാധ്യതയും ഇല്ല. ബ്ലസ്സിയെ പോലൊരു സംവിധായകന്‍ ഒരിക്കലും അതിനു മുതിരില്ല എന്ന് തന്നെ വിശ്വസിക്കുന്നു. പ്രസവ സമയത്ത് അമ്മയില്‍ ഉണ്ടായേക്കാവുന്ന വികാര വിക്ഷോഭങ്ങള്‍, മുഖഭാവങ്ങള്‍ എന്നിവ സത്യസന്ധമായി പ്രേക്ഷകനിലേക്ക് എത്തിക്കണം എന്ന് മാത്രമേ സംവിധായകന്‍ ഉദ്ദേശിച്ചു കാണൂ. യഥാര്‍ത്ഥത്തില്‍ ഉണ്ടായേക്കാവുന്ന അവസ്ഥയെക്കാള്‍ മനോഹരമായി ഒരു അഭിനേത്രിക്കു അത് അഭിനയിച്ച് ഫലിപ്പിക്കാന്‍ സാധിക്കുമാരിക്കും. ശ്വേത മേനോനും പ്രസവ സമയത്ത് അഭിനയിക്കുകയായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല. അതിന്റെ സത്യാവസ്ഥ അറിയാന്‍ ഒരു നിവ്രത്തിയും ഇല്ല. അഭിനയം ആണോ അനുഭവം ആണോ എന്ന് പറയുക അസാധ്യം.

  രണ്ടാമതായി, തന്റെ പ്രസവം ഷൂട്ട്‌ ചയ്യാന്‍ നടി അനുവദിച്ചു എന്ന കാര്യത്തിലാണ് തര്‍ക്കം. ഷൂട്ട്‌ ചെയ്തത് മുഴുവന്‍ ഒരിക്കലും സിനിമയില്‍ വരാന്‍ സാധ്യത ഇല്ല. എങ്കില്‍ തന്നെയും അതിനോട് വിയോജിപ്പുണ്ട്. നാളെ ഒരു ദിവസം ശ്വേതയുടെ കുട്ടി, അമ്മയുടെ സാഹസിക പ്രവര്‍ത്തിയെ കുറിച്ച് അറിയാന്‍ ഇട വരുന്ന നിമിഷത്തില്‍ ആ കുട്ടിയുടെ മാനസിക അവസ്ഥ എന്തായിരിക്കും എന്ന് പ്രവചിക്കാന്‍ സാധ്യമല്ല. ചിലപ്പോ ഇനി അങ്ങോട്ട്‌ ഒരുപാട് സിനിമകളില്‍ ഇങ്ങനെ ഒറിജിനല്‍ പ്രസവം ഷൂട്ട്‌ ചെയ്തു കാണിക്കുന്ന ഒരു ഏര്‍പ്പാട് ഉണ്ടായെന്നു വരാം. അങ്ങിനെന്കില്‍ കാര്യങ്ങള്‍ എളുപ്പം ആകും. താന്‍ കുളിക്കുന്നത് ഷൂട്ട്‌ ചെയ്തു കാണിക്കാന്‍ നടിക്ക് ആരോടും ചോദിക്കണ്ട. പക്ഷെ പ്രസവം എന്നത് കുട്ടിയെ കൂടി സംബന്ധിച്ച് ഉള്ള കാര്യം ആയതിനാല്‍ അങ്ങനെ കരുതാന്‍ നിവ്രത്തിയില്ല. എന്തായാലും അശുഭകരം ആയ ഒന്നും സംഭവിക്കില്ല എന്ന് കരുതാം. ബാക്കിയൊക്കെ സിനിമ ഇറങ്ങിയിട്ട് ചര്‍ച്ച ചെയ്യുന്നതാണ് നല്ലത്. വെറുതെ സംശയത്തിന്റെ പേരില്‍ അറിയാത്ത കാര്യത്തിനു വേണ്ടി തര്‍ക്കിക്കണോ? സിനിമ ഇറങ്ങട്ടെ…

 16. അവര്‍ ഉദ്ധെശിചിരിക്കുന്നതു സിനിമയുടെ പ്രചരണമാണു. പ്രസവം ഷൂട്ട് ചെയ്തതു തെറ്റു തന്നെ. പക്ഷെ സിനിമയില്‍ കാണിക്കുമെന്നു എനിക്കു തോന്നുന്നില്ല

 17. I just don’t understand why people are making such a row about this issue. Swethayude bharthaavinu ithil paraathi onnumillenkil pinne naattukaarkkenthinthe sookkeda ? It is their life and their decision. If you don’t approve of this then don’t see the film, theernnille ?

 18. If the efforts are for a good and memmorable film like KAZCHA there is no problem. If this will became another Calcutta news or Palunnku or even drag like Pranayam all efforts are futile. Hope finally somebody will come anounce this is a copy of latest ZULU film. If it is a good attempt with an original idea, please welcome KALI MANNU.

 19. @Alappuzhakkaran
  //പ്രസവം എന്ന മനോഹര നിമിഷം എല്ലാവരുമായി പങ്കിടുക എന്നതാണ് ന്യായം എങ്കില്‍ മനോഹരനിമിഷങ്ങള്‍ പ്രസവത്തിനു മുന്‍പും ഉണ്ടല്ലോ! എന്ത് കൊണ്ട് അതെല്ലാം റെക്കോര്‍ഡ്‌ ചെയ്തു നാട്ടുകാരെ കാണിക്കുന്നില്ല!//
  പ്രസവത്തിനു കാരണമായ നിമിഷങ്ങള്‍ പണ്ട് റിക്കാര്‍ഡ് ചെയ്തു നാട്ടുകാരെ കാണിച്ചു ജീവിച്ചു പോയിരുന്നവരാണ് R .J . പ്രസാദും, ജയദേവനും, K . S . ഗോപാലകൃഷ്ണനും എല്ലാം. ആ സ്വകാര്യ നിമിഷങ്ങള്‍ എല്ലാപേരും കണ്ടു ആനന്ദിച്ചു. പാവം ബ്ലെസ്സി പ്രസവം കാണിച്ചപ്പോള്‍ വിവാദമായി, പരാതിയായി. അതിനു മാത്രം സ്വകാര്യത….:)

  @ John
  //ഇത്തരം ഒരു കഥ ആയതുകൊണ്ട് അമ്മയക്മ്പോഴുള്ള ഒരു സ്ത്രീയുടെ അനിര്‍വചനീയമായ ആഹ്ലാദം കുറച്ചു ഒറിജിനല്‍ ആയിട്ട് തന്നെ കാണിക്കുക എന്നാ ഒരു ശുദ്ധമായ ഉദ്ധേശമേ ബ്ലെസ്സിക്കുണ്ടാവാന്‍ വഴിയുള്ളൂ, അത്തരം ചില ഫേഷ്യല്‍ എക്സ്പ്രഷന്‍സ് തന്നെയാവും അയാള്‍ ഉദ്ദേശിചിരിക്കുക,//
  എന്റെ ജോണേ സ്ത്രീ ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്ന നിമിഷമാണ് പ്രസവം എന്നാണു കേട്ടിട്ടുള്ളത്. എന്തായാലും പ്രസവിക്കുന്ന സമയം ഈ പറയുന്ന അനിര്‍വചനീയമായ ആഹ്ലാദം ഉണ്ടാവാന്‍ വഴിയില്ല. പ്രസവം കഴിഞ്ഞു കുട്ടിയെ ഒക്കെ കാണുമ്പോഴാണ് ഈ പറയുന്ന ആഹ്ലാദം ഉണ്ടാവുക എന്ന് പറഞ്ഞാല്‍ ഓക്കേ.

 20. Just showing a delivery room and Blue towel, it is common in movie and it can watch with kids. But if showing everything it good for Education, not good for a movie keep that movie in a Library for students, overall think like a teaching movie not adult movie, do not take your kids with you when you go watch this movie.

 21. Swethayude swakaaryatha kaanickunnuvenkil mathrame kuzhappamullu, nammude sthreeprekshakarkku? A padam aakathirunnal kollaam.

 22. പ്രസവം മാത്രം അല്ല, മനുഷ്യജീവിതത്തിലെ സ്വകാര്യത നിറഞ്ഞ എല്ലാ സംഭവങ്ങളും സിനിമ എന്നാ മാധ്യമത്തിലൂടെ തുറന്നു കാണിക്കണം എന്ന് അഭിപ്രായം ആണ് എനിക്ക് ഉള്ളത്. ശ്വേത കാണിച്ച ധൈര്യത്തെ അഭിനതിക്കുന്നതിനു പകരം വിമര്‍ശിക്കുന്ന മലയാളിയുടെ സ്വഭാവം മാറ്റേണ്ട സമയം ആയിരിക്കുന്നു എന്നാണ് പറയാനുള്ളത്. ഇന്നിപ്പോള്‍ പ്രസവം ഒരു സ്വകാര്യത ന്നിറഞ്ഞ കാര്യം അല്ല, യൂടുബില്‍ ഒക്കെ അതിന്റെ വീഡിയോ കാണാം.

 23. ഇതൊരു ചരിത്ര നിമിഷം ആണെന്നാണ്‌ എന്റെ പക്ഷം. കോണ്‍ഗ്രസ് കാരനും കമ്മ്യൂണിസ്റ്റ് കാരനും ബി.ജെ.പി കാരനും ഒരേ അഭിപ്രായം, ഒരേ സ്വരം 🙂 പണ്ട് കൂട്ടുകാരോടൊപ്പം ‘Pregnancy & childbirth’ എന്നോ മറ്റോ പേരുള്ള ഒരു സിനിമ കാണാന്‍ ഒളിച്ചും പാത്തും പോയതോര്‍ക്കുന്നു. കാണാന്‍ ഉദ്ദേശിച്ചു പോയ സംഭവം ഇല്ലായിരുന്നു എങ്കിലും ഒന്നര ഡസന്‍ പ്രസവ സീനുകള്‍ കണ്ടതും, സിനിമ കണ്ടു കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ ലേശം ബുദ്ധിമുട്ട് അനുഭവപ്പെട്ടതും ഇപ്പോഴും ഓര്‍ക്കുന്നു. എന്താണ് ബ്ലെസ്സിയും ശ്വേതയും ഈ കലാപരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. ഏതായാലും സിനിമ വരട്ടെ. മിക്കവാറും പത്തു പുത്തന്‍ ഉണ്ടാക്കാന്‍ ഉള്ള നമ്പര്‍ ആവാനേ സാധ്യത ഉള്ളു.

  പിന്നെ ഈ രാഷ്ട്രീയ ഭീഷ്മാചാര്യന്‍മാരുടെ ഗോഗ്വാ വിളി കേള്‍ക്കുമ്പോ ചിരി വരുന്നു. കേരളത്തിന്റെ സാംസ്കാരിക രംഗം മലീമസം ആവാന്‍ ശ്വേതയുടെ തുറന്നു കാട്ടല്‍ തന്നെ വേണമല്ലോ. ക്ലാസില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന മാഷിനെ കുരുന്നു കുട്ടികളുടെ കണ്മുന്‍പില്‍ ഇട്ടു കണ്ടം തുണ്ടം വെട്ടി അറയുന്നതും, ജന്മം കൊടുത്ത അച്ഛനും, ഒരു പോറല്‍ പോലും ഏല്‍ക്കാതെ കൈവെള്ളയില്‍ കൊണ്ട് നടക്കാന്‍ ബാധ്യസ്ഥനായ ആങ്ങളയും കൂടി തുമ്പിയെ പിടിക്കാന്‍ ഓടുന്ന പ്രായത്തിലുള്ള പെണ്‍കുരുന്നിനെ കശക്കി എറിയുന്ന ദൈവത്തിന്റെ സ്വന്തം നാട് !! എങ്ങനെ ഉള്ള സിനിമ വേണം നിര്‍മ്മിക്കാന്‍ എന്ന് വരെ ഇണ്ടാസ് ഇറക്കുന്ന അവസ്ഥയില്‍ ആയി. ഇവരെ ഒക്കെ മന്ദബുദ്ധികള്‍ എന്ന് വിളിച്ചാല്‍ മന്ദബുദ്ധികള്‍ക്ക് അപമാനം ആണ്.

 24. സ്പീക്കെറും പൊതുജനവും ആകാംഷയൊടെ കാത്തിരിക്കുന്ന vaginal delivery രംഗങ്ങള്‍ ഒന്നും പകര്‍ത്തിയിട്ടുണ്ടാവില്ല. ശ്വേതയുടെ മുഖഭാവങ്ങള്‍, മുകളില്‍ കത്തുന്ന ബള്‍ബ്,പൊങ്ങുകയും താഴുകയും (ഛെ, അതല്ല) ചില മീറ്ററുകള്‍, മാസ്ക് ധരിച്ച് കത്തിയും കത്രികയും എടുത്തു വീശുന്ന ഡോക്ടര്‍മാര്‍, അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന നഴ്സുമാര്‍.. ഒടുവില്‍ കൊച്ചിന്റെ കരച്ചില്‍ ..അത്രതന്നെ. ശ്വേതയുടെ എന്തോ കാണാന്‍ പോകുന്ന സദാചാര കിങ്കരന്മാര്‍ക്ക് ശ്വാനന്‍ എവിടെയോ ചെന്ന അവസ്ഥയാവും.

  പിന്നെ ഇത് തികച്ചും natural ആയി ഉലത്താനാണ് എന്ന ബ്ലസിയുടെ വാദത്തില്‍ കഴമ്പില്ല. കാമെറയുടെ സാന്നിധ്യം ശ്വേതയുടെ സ്വാഭാവിക പ്രതികരണങ്ങളെ തീര്‍ച്ചയായും സ്വാധീനിക്കും. ആദ്യ കുഞ്ഞിന്റെ പ്രസവം പോലെ ജീവിതത്തിലെ ഏറ്റവും വിശുദ്ധമായ നിമിഷങ്ങളില്‍ പോലും അഭിനയിക്കേണ്ടി വരുന്നത് ശ്വേത എന്ന സ്ത്രീയുടെ പരാജയമോ അഭിനേത്രിയുടെ വിജയമോ?

 25. I just wish to inform that during 1986 / 1987, I saw an English film at Theatre which has shown the delivery in various mehods, i.e. normal delivery, delivery in water etc. All the viewers were just watching the film in the right spirit. Now we have crossed more than 25-years from 1986 / 1987 and still we cannotdigest it or what. We all should know that it is just and experiement and will not be followed in other films (i.e. not like Oppana / Margom Kali / Dance in showers etc.).

  I cannot find any thing wrong in showing the delivery scenes in one film and we should appreciated Ms. Shweta & her husband and director Mr. Blessy (who is a truly gentle and professional person.).

 26. I dont support either Swetha’s views or the politicians and moral/cultural police’s view on the issue. Let it go as it is ,since it does not violate the law of land. The movie based associations are always looking for a reason to fight about and they got it. We dont have to make a big fuss of it. Nothing is going to happen afterall. Sun is still raising in the east and continue to be…

 27. Now we realize our great SANTHOSH PANDITs vison —– HOW TO MARKET A PRODUCT WITHOUT HEAVY INVESTMENTS !!!!!!!
  GREAT ……MR. BLESSY WELCOME TO THE new generation group. regards……………

 28. ആരും ചിത്രീകരനമോ സിനിമയോ കണ്ടിട്ടില്ലാത്തത് കൊണ്ട് സിനിമ ഇറങ്ങിയിട്ട് മതി ആയിരുന്നു ചര്‍ച്ച. എന്റെ ഒരു സംശയം
  ഒരു സ്ത്രീ പ്രസവിക്കുന്ന രംഗം ഒന്നും ആരും ഇത് വരെ സിനിമയില്‍ കണ്ടിട്ടില്ലേ?! ഇതിപ്പോ യഥാര്‍ത്ഥം ആണെന്നത് കൊണ്ട് കാണികള്‍ക്ക് എന്ത് വത്യാസം ആണ് ഉണ്ടാവുന്നത് ?! എന്തിനാണ് കുറെ പേര്‍ ഇങ്ങനെ മുറ വിളി കൂട്ടുന്നത്‌..? അംബിക പറഞ്ഞത് പോലെ..വേറെ ഒരു വിഷയവും ഇല്ലാഞ്ഞിട്ടാണോ ഇതിലൊക്കെ ആശങ്കാകുലര്‍ ആവുന്നത്..?!

  പ്രസവം ഷൂട്ട്‌ ചെയ്തു എന്ന് പറയുമ്പോള്‍ അത് ശ്വേതാ മേനോന്റെ നഗ്നത കാണിക്കാന്‍ ആണെന്നും ക്യാമറ കാലുകളുടെ ഇടയിലാണോ വെച്ചിരിക്കുന്നത് എന്ന് കടന്നു ചിന്തിക്കുന്നവര്‍ ആയിരിക്കും ഇത്രയും ആശങ്കാകുലര്‍ ആവുന്നത് എന്ന് കരുതുന്നു. ഇനി സിനിമയില്‍ ഇല്ലെങ്കില്‍ പോലും ചിന്തയിലൂടെ പലതും സങ്കല്പ്പിച്ചവരോട് ഒരു ചോദ്യം. കുഞ്ഞു ഇറങ്ങി വരുന്നത് കണ്ടാല്‍ പോലും ലൈംഗികത മനസ്സില്‍ കടന്നു വരുന്നുണ്ടെങ്കില്‍ നിങ്ങള്ക്ക് നല്ല നമസ്കാരം ! യു ടൂബ്‌ നോക്കിയാല്‍ ഇഷ്ടം പോലെ പ്രസവം കാണാം. സിനിമയില്‍ ആദ്യാമായല്ല പ്രസവം കാണിക്കുന്നത്. യഥാര്‍ത്ഥ പ്രസവവും ലോക സിനിമയില്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ശ്വേത മേനോന്റെ പ്രസവം സിനിമയില്‍ വന്നത് കൊണ്ട് ഇവിടെ ആകാശം ഇടിഞ്ഞു വീഴാന്‍ ഒന്നും പോവുന്നില്ല. പിന്നെ വിവാദം – ഏതു സിനിമയ്ക്കും ചുളുവില്‍ കിട്ടുന്ന പരസ്യം ആണ്. നിര്‍മ്മാതാവിന്റെ മനസ്സില്‍ ഇപ്പോളെ കുറെ ലഡ്ഡു പൊട്ടിക്കാണും.

 29. ജോണ്‍ – യോജിക്കുന്നു. well said
  @Jay
  “അടി കിട്ടാത്ത കേടു തന്നെയാണ്.” ആലങ്കാരിക പ്രയോഗം ആയിരിക്കും പക്ഷെ കടുത്തു പോയി. താങ്കളില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഒരു സ്ത്രീയെ തല്ലുന്നത് തന്നെ മോശം കാര്യം. ശ്വേത മേനോന്‍ മൂന്നാമതോരാള്‍ക്ക് എന്ത് തരത്തില്‍ ഉള്ള ദ്രോഹം ആണ് ചെയ്തത്? എന്റെയോ താങ്കളുടെയോ ജീവിതത്തില്‍ ഇത് കൊണ്ട് എന്ത് കേടാണ് ഉണ്ടാവുന്നത്?!! മേല്‍പ്പറഞ്ഞവര്‍ ഉള്‍പ്പെടുന്ന രാഷ്ട്രീയ നരഭോജികള്‍ ഒക്കെ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കല്ലേ ആദ്യം അടി കൊടുക്കേണ്ടത്. എന്നിട്ട് പോരെ ശ്വേതാ മേനോന്റെ പ്രസവം അന്വേഷിക്കുന്നത്.

  with all due respects – ശ്രീമതി ശോഭ സുരേന്ദ്രന്റെ പ്രസംഗം ആണോ ശ്വേതയുടെ പ്രസവം ആണോ നാടിനു നല്ലതും ദോഷവും ഉണ്ടാക്കുന്നത്‌ ജനങ്ങള്‍ ചിന്തിക്കട്ടെ.

 30. Ithilipo oru prasnavum illa. Swethayudem bharthavintem sammathathode alle eduthath. Allathe olichu ninnu eduthathonnum allallo. Allenkil thanne ithu mothamayonnum kanikunnundavilla. Oru thuni, oru bed, oru sister, oru doctor, swethayude mugham pinne kutti athre undavullu. Nammalu veruthe vejaravanda.

 31. സ്‌പീക്കർ ജി കാർത്തികേയൻ, ജി സുധാകരൻ എം എൽ എ, അഡ്വ സെബാസ്റ്റ്യൻ പോൾ, മഹിളാമോർച്ച സംസ്‌ഥാന പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ – ഇവര്‍ എല്ലാം തന്നെ ഈ പേരില്‍ പത്രത്തിലും ടിവിയിലും നിറഞ്ഞു നില്ക്കാന്‍ വേണ്ടി ഈ അവസരം ഉപയോഗിക്കുന്നവര്‍ ആണ്. സുധാകരന്‍ പണ്ടേ ഇതുനു പ്രശസ്തന്‍ ആണ്. അതുകൊണ്ട് അത് വിട്. പിന്നെ ബഷീര്‍ തിയേറ്റര്‍ സമരത്തില്‍ ചെറുതായി ചമ്മിയിരിക്കുകയല്ലേ .. അതുകൊണ്ട് പറഞ്ഞതായിരിക്കും..

  അല്ലാതെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന ഒരു സിനിമയെ പറ്റി ഇവര്‍ എന്തിനു അഭിപ്രായം പറയുന്നു. എങ്ങനെയാണു ഇത് ചിത്രീകരിച്ചത് എന്ന് സിനിമ ഇറങ്ങിയാല്‍ അല്ലെ പറയാന്‍ പറ്റു . ഈ മിനിമം സെന്‍സ് ഇല്ലാത്തവര ആണോ നമ്മുടെ സ്പീകെരും മാധ്യമ വിചാരകനും ഒക്കെ.

 32. @അഖില കേരള പ്രസ്താവന തൊഴിലാളികള്‍

  കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുക്കുക എന്ന് കേട്ടിട്ടേ ഉള്ളൂ. ഇപ്പൊ കണ്ടു… ശ്വേത എന്തോ മഹാ അപരാധം ചെയ്തു എന്നാണല്ലോ ഈ തൊഴിലാളികളുടെ ആരോപണം. എന്താ അവര്‍ ചെയ്തത് എന്ന് കണ്ടിട്ട പോരെ വിമര്‍ശിക്കുന്നത്. ശ്വേത ഇത് ചെയ്തത് വല്ല ജയദേവന്‍ സിനിമയില്‍ ആയിരുന്നു എങ്കില്‍ ഈ മുന്പേര്‍ വിമര്‍ശനത്തിനു അര്‍ഥം അല്പമെങ്കിലും ന്യായീകരണം ഉണ്ടായിരുന്നു. പക്ഷെ ഇവിടെ അവര്‍ ഒരു ബ്ലെസി സിനിമയില്‍ ആണ് എന്നത് കൊണ്ട് കാത്തിരുന്നു കാണുന്നത് അല്ലെ ഉചിതം. പ്രസവ സമയത്ത് മുറിയില്‍ എത്ര പേര്‍ ഉണ്ടാകും. എത്ര സ്വകാര്യത എന്ന് പറഞ്ഞാലും ഡോക്ടര്‍, നേഴ്സ്, attender , technicians തുടങ്ങി എത്ര പേര്‍ ആ മുറിയില്‍ ഉണ്ടാകും. complications ഉണ്ടെങ്കില്‍ എണ്ണം ഇനിയും കൂടും.(വിദേശത്ത ആണെങ്കില്‍ സ്വന്തം ഭര്‍ത്താവിനും കേറാം, ഇവിടെ അത് സ്ത്രീയുടെ സ്വകാര്യത ആയതു കൊണ്ട് മേല്പറഞ്ഞ ആള്‍ക്കാര്‍ കണ്ടാലും സ്വന്തം ഭര്‍ത്താവിനെ അനുവദിക്കില്ല …:) 🙂 വിരോധാഭാസം.. 🙂 🙂 ) ആ പറഞ്ഞ പത്തു പേരുടെ കൂടെ ഒരു ക്യാമറ മാന്‍ ഉം സംവിധായകനും ആ മുറിയില്‍ ഇരുന്നോട്ടെ എന്നല്ലേ ശ്വേത പറഞ്ഞുള്ളൂ. അതിനര്‍ത്ഥം അവര്‍ ഇവിടെ ആരോ പറഞ്ഞത് പോലെ ക്യാമറയ്ക്ക് മുന്നില്‍ പാവാട പൊക്കി എന്നാണോ??? കഷ്ടം.. എല്ലാം മഞ്ഞ കണ്ണോടു മാത്രം കാണുന്ന ചിലരോടെ സഹതപിക്കാന്‍ മാത്രമേ കഴിയൂ.

  ഒരിക്കലും പ്രസവിക്കുന്ന രംഗം(കുട്ടി വെളിയില്‍ വരുന്ന രംഗം) ക്യാമറയില്‍ പകര്‍ത്താന്‍ ആരും അനുവദിക്കില്ല എന്നും അങ്ങനെ ഉണ്ടെങ്കില്‍ അതിനു സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കില്ല എന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത വിഡ്ഢികള്‍ ആണല്ലോ ഈ തൊഴിലാളികള്‍. പ്രസവ സമയത്ത് സ്ത്രീ അനുഭവിക്കുന്ന മാനസിക വ്യാപാരങ്ങള്‍ പ്രതിഫലിക്കുന്നത് അവരുടെ മുഖത് ആണെന്നും അത് പകര്‍ത്തുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം എന്നും ക്യാമറ അവിടെയായിരിക്കും ഫോക്കസ് ചെയ്യുന്നത് എന്നും മനസിലാക്കതെയാണോ ഈ വികാര പ്രകടനങ്ങള്‍. അതിനിടയില്‍ ആരോ കുഞ്ഞിന്റെ മൌലികാവകാശങ്ങളെ കുറിച്ച് പ്രസന്ഗിക്കുന്ന കേട്ടു. ശ്വേതയ്ക്ക് നാണം ഇല്ലെങ്കിലും കുഞ്ഞിറെ സമ്മതം ഇല്ലാതെ അതിനെ പ്രദര്‍ശിപ്പിച്ചത് തെറ്റ് ആണ് പോലും. കഷ്ടം…. ഇപ്പൊ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ചോരക്കുഞ്ഞ്‌ മുതല്‍ പല പ്രായത്തില്‍ ഉള്ള കുട്ടികള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ അറിവില്ലാ പൈതങ്ങള്‍ എല്ലാം സ്വയം എഗ്രിമെന്റ് സൈന്‍ ചെയ്ത് അഭിനയിക്കുകയാനെന്നാണോ വിചാരം. അപ്പൊ ഇതിനെതിരെ രംഗത്ത് വരുന്ന പ്രസ്താവന തൊഴിലാളികളെ കാണുമ്പോ ഒന്ന് മാത്രം ഓര്മ വരുന്നു. സലിം കുമാര്‍ കല്യാണരാമന്‍ ഇല്‍ പറയുന്ന പോലെ “എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍”.

 33. ഈ പടത്തിന്റെ തിരക്കഥ എഴുതുന്നത്‌ അനൂപ്‌ മേനോന്‍ അല്ലാത്തത് കൊണ്ടും, നിര്‍മിക്കുന്നത് കുളിര് സുരേഷ്കുമാര്‍ അല്ലാത്തത് കൊണ്ടും, സംവിധാനിക്കുന്നത് സഖാവ് വി കെ പ്രകാശ്‌ അല്ലാത്തത് കൊണ്ടും JOHN പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

 34. പ്രസവം മാത്രം പോരായിരുന്നു, ഗര്‍ഭിണി ആയിതു എങ്ങനെ എനും കൂടി ചിട്രീകരിക്കനമായിരുനു.

 35. ബ്ലെസ്സി ഇത്തരം രംഗങ്ങള്‍ ഷൂട്ട്‌ ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടി തന്നെയാണ് . ഒരു പക്ഷെ നാളെ സിനിമ പോസ്ടറിലും അടിച്ചേക്കാം ലൈവ് പ്രസവം ആദ്യമായി ചിത്രീകരിച്ച സിനിമ എന്ന് .

  മനുഷ്യന്റെ സ്വകാര്യ നിമിഷങ്ങളില്‍ ചെയ്യുന്ന കാര്യങ്ങളുടെ യഥാര്‍ത്ഥ മുഖഭാവങ്ങള്‍ ഇങ്ങനെ ക്യാമറയും കയ്യില്‍ തൂക്കി സംവിധായകര്‍ ചിത്രീകരിക്കാന്‍ തുടങ്ങിയാല്‍ തിയ്യേറ്റര്‍ സ്ക്രീന്‍ ആകെ നാറി നാശകോശമാകും. …!!

  സിനിമയില്‍ വേണ്ടത് വെറും അഭിനയമാണ് , ഒറിജിനല്‍ ജീവിതമല്ല.ഒറിജിനല്‍ ജീവിതം പകര്‍ത്തിയാല്‍ അത് സിനിമയല്ല, ഡോകുമെന്ററിയാണ്. സിനിമ ഉണ്ടായ കാലം മുതല്‍ക്ക്‌ എത്രയോ നടികള്‍ പ്രസവ രംഗങ്ങളില്‍ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നു. അതൊന്നും ബ്ലെസി എന്ന സംവിധായകന്‍ കണ്ടില്ലേ ഇതുവരെ ..

  അംബികയുടെ വിമര്ശനം കണ്ടു, മൂവിരാഗ പോലെയുള്ള ഒരു ഫോറത്തില്‍ ഇതൊക്കെ തന്നെയല്ലാതെ ആഗോള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയുണ്ടോ …

 36. ഇവിടെ പലരും പറയും പോലെ സിനിമ ഇറങ്ങിക്കഴിഞ്ഞിട്ട്‌ തെറിവിളിച്ചാല്‍ പോരേ എന്ന ചോദ്യത്തിന് തന്നെ പ്രസക്തി ഇല്ല. കാരണം ഈ സിനിമയില്‍ ഏതെങ്കിലും വേണ്ടാതീനം ഉള്ള സീനുകള്‍ ബ്ലെസ്സി ഷൂട്ട്‌ ചെയ്ത് പ്രദര്‍ശിപ്പിച്ച് കളയുമോ എന്നുള്ള ആശങ്കയൊന്നും ഇവിടെ ആര്‍ക്കുമില്ല സുഹൃത്തുക്കളെ, ഇനി അഥവാ ഏതെങ്കിലും ഞരമ്പ്‌ രോഗികള്‍ അങ്ങനെ പ്രതീക്ഷിച്ച് നോക്കിയിരുപ്പുണ്ടോ എന്നുമറിയില്ല.

  സത്യം പറഞ്ഞാല്‍ ഇതൊരു നാറ്റക്കേസാണ്. ഇങ്ങനത്തെ ഒരു നാറ്റക്കേസ് തന്‍റെ സിനിമയിലൂടെ കാണിക്കാന്‍ പോകുന്നു എന്നാദ്യം വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപിച്ചത് ബ്ലെസ്സി തന്നെയാണ്. സംഭവം സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണെങ്കിലും, ആ സത്യം മറച്ച് വച്ച്, മാതൃത്വത്തിന്‍റെ ഉദാത്തവും ഉത്കൃഷ്ടവുമായ ഒലക്കേടെ മൂട് കാണിച്ച് കൊടുക്കാനുള്ള അടങ്ങാത്ത അഭിവാജ്ഞ കൊണ്ടാണ് ഈ പുണ്യ പ്രവൃത്തിക്ക് രണ്ടാളും തുനിയുന്നതൊക്കെയുള്ള ഗീര്‍വാണങ്ങള്‍ കേട്ടെന്‍റെ തൊലിയുരിഞ്ഞ് പോയി. എങ്കില്‍ പോലും ഇത്തരം നാറ്റക്കേസുകള്‍ പോണ വഴിക്ക് പോകട്ടെ എന്ന് കരുതി. എന്നാല്‍ അത് കഴിഞ്ഞപ്പോള്‍ മുതല്‍ പത്രക്കാര് ഇതെടുത്താഘോഷിക്കാനും മറ്റു പ്രധാന വാര്‍ത്തകളെ പോലും അവഗണിച്ചു കൊണ്ട് നടിയുടെ പേറും ഷൂട്ടിംഗ് വിശേഷങ്ങളും അവാര്‍ഡു നിഷയും അമ്മയും കുഞ്ഞും ഒക്കെയായി മുഖ്യധാരാ പത്രങ്ങളുടെ ഒന്നാം പുറങ്ങള്‍ നിരന്തരം ഒരുമാതിരി പൈങ്കിളി വാരികകളുടെ നിലവാരത്തിലേക്ക് കൂപ്പു കുത്തിയതോടെയാണ് ഈ സംഭവം എന്നെപോലെയുള്ള ആള്‍ക്കാരില്‍ വളരെയധികം അസഹിഷ്ണുതയും മടുപ്പും അറപ്പും ജനിപ്പിക്കാന്‍ ഇടയായത്. സ്പീക്കറിന് പ്രസവം നോക്കി നടക്കലാണോ പണി എന്നൊരു സുഹൃത്ത്‌ ചോദിച്ചു. പത്ര പ്രവര്‍ത്തക യൂണിയന്‍റെ ഏതോ പരിപാടി ഉത്ഘാടനം ചെയ്യുന്ന വേളയില്‍ നടിയുടെ പ്രസവത്തെക്കാള്‍ പ്രാധാന്യമുള്ള വാര്‍ത്തകള്‍ ഉള്ളപ്പോള്‍ എന്തിനു അത്തരം വാര്‍ത്തകള്‍ക്ക് ആവശ്യമില്ലാത്ത പ്രാധാന്യം കൊടുക്കണം എന്ന് പത്രക്കാരെ നേരിട്ട് കയ്യില്‍ കിട്ടിയപ്പോള്‍ അവരോടങ്ങനെ ചോദിച്ചത് ഇത്ര വലിയ തെറ്റായിപ്പോയോ?

  ഒരു സംശയം, സിനിമ എന്നാല്‍ അഭിനയിച്ചു കാണിക്കുന്നതല്ലേ? ഒര്‍ജിനല്‍ ജീവിതവും എക്ഷ്പ്രെഷനും ഒക്കെ പകര്‍ത്തുന്നതിനെ സാധാരണ ഡോക്യുമെണ്ടറി എന്നല്ലേ വിളിക്കുക? കളിമണ്ണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഉള്ള ചലച്ചിത്രമാണോ അതോ ഡോക്യുമെണ്ടറിയോ?

 37. // ശ്രീമതി ശോഭ സുരേന്ദ്രന്റെ പ്രസംഗം ആണോ ശ്വേതയുടെ പ്രസവം ആണോ നാടിനു നല്ലതും ദോഷവും ഉണ്ടാക്കുന്നത്‌ ജനങ്ങള്‍ ചിന്തിക്കട്ടെ//
  ദീപ്സ്‌ സംശയം എന്ത് ശോഭേചിടെ പ്രസംഗം തന്നെ ആണ്. പക്ഷെ ഇത്രയും കോലാഹലം ഉണ്ടായിട്ടും എന്ത് കൊണ്ടാണ് ബ്ലെസ്സി ഇവര്കൊക്കെ വ്യക്തം ആയ ഒരു മറുപടി കൊടുകാത്തത്.പ്രസവം നിങ്ങള്‍ ഉദ്ദേശിചിരുക്കുന്ന പോലെ അല്ല ചിത്രികരിചിരികുന്നതെന്ന് എങ്കിലും പറയാനുള്ള
  ആര്‍ജവം ബ്ലെസ്സിയില്‍ നിന്നും പ്രതിക്ഷിച്ചു. ബ്ലെസ്സി എന്ന സംവിധായകന്‍ ഒരിക്കലും തന്ടെ സിനിമ വിജയിപ്പിക്കാന്‍ ഇത് പോലൊരു സാഹചര്യം സൃക്ഷികേണ്ടി വരുമെന്ന് മലയാളി സമൂഹം കരുതുന്നില്ല. അദ്ദേഹം വ്യക്തമായ മറുപടിയും ആയി വരുമെന്ന് തന്നെ പ്രതിക്ഷിക്കാം യഥാര്‍ത്ഥ പ്രസവം കാണിക്കുന്ന ചിത്രം എന്തായാലും ഗോവയില്‍ പ്രദര്ശിപിച്ചു കഴിഞ്ഞു. ചിലപ്പോള്‍ ബ്ലെസ്സിയുടെ ന്യൂ generation സിനിമ ആയിരിക്കും പുതിയ ചിത്രം !!

 38. ഈ വാചക കസര്‍ത്ത് നടത്തുന്ന സുധാകരനും കാര്‍ത്തികേയനും ഒക്കെ കേരളത്തില്‍ കാണിക്കുന്ന വൃത്തികെട്ട രാഷ്ട്രീയ പൊറാട്ട് നാടകത്തിന്റെ അത്രേം വൃത്തികേടൊന്നും ശ്വേതയും ബ്ലെസ്സിയും ഈ ചിത്രത്തില്‍ കാണിക്കുന്നുണ്ടാകും എന്ന് കരുതുന്നില്ല. സത്യത്തില്‍ എന്താണ് അവിടെ ചിത്രീകരിച്ചത് എന്ന് അറിയാതെ ആര്‍ക്കുവേണ്ടിയാണ് സുഹൃത്തുക്കളെ നിങ്ങള്‍ ഈ സാംബാര്‍ തിളപ്പിക്കുന്നത്??? വെറും 30 സെക്കന്റ്‌ നേരം മാത്രമാണ് പ്രസവമുറിയിലെ സീന്‍ ചിത്രത്തില്‍ ഉള്ളു എന്ന് സംവിധായകനും അഭിനേതാക്കളും പറഞ്ഞിട്ടുണ്ട്. ആ നേരം കൊണ്ട് ആ സമയത്തെ മുഖഭാവങ്ങള്‍ സ്വാഭാവികം ആയി ചിത്രീകരിക്കാനായിരിക്കണം ശ്രമിക്കുക.

  ഇപ്പോള്‍ നടക്കുന്ന ഗോവന്‍ ചലച്ചിത്രമേളയില്‍ രംഗം കാണിക്കുന്ന ഒരു ചിത്രം പ്രദര്‍ശിപ്പിക്കുന്നും ഉണ്ട്. പിന്നെ ഇതുപോലെ ഒരു ചീപ്പ്‌ പബ്ലിസിറ്റി നേടാന്‍ വേണ്ടി ബ്ലെസി ഇത് ചെയ്യില്ല എന്ന് അദ്ധേഹത്തിന്റെ മുന്‍ ചിത്രങ്ങള്‍ കണ്ടിട്ടുള്ള ഏതൊരു മലയാളിക്കും മനസിലാകും.
  പിഇനെ ആ കുട്ടിയുടെ വികാരങ്ങള്‍.. ആ കുഞ്ഞിനു ഒരു വയസു ആകുംപോഴോ മറ്റോ ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുന്നത്. ഒരു 2 – 3 മണിക്കൂര്‍ ചിത്രം മുഴുവന്‍ ഞാന്‍ നിറഞ്ഞു നിന്ന് എന്നതാണോ അതോ 30 സെക്കന്റ്‌ നേരം ഞാന്‍ ജനിക്കുന്ന രംഗങ്ങള്‍ കാണിച്ചു എന്നതോ, ഏതാവും ആ കുട്ടിയെ സ്വാധീനിക്കുക? (സ്വന്തമായി ചിന്തിക്കനോക്കെ ആയ ശേഷം കേട്ടോ.!) ഇതിനൊക്കെ ഇപ്പോഴേ മുറവിളി കൂട്ടുന്നതുകൊണ്ട് അവര്‍ക്ക് കുറച്ചു പ്രശസ്തി കിട്ടും അത്ര തന്നെ. എന്തായാലും ഇവരുടെയൊക്കെ സാമൂഹിക പ്രതിബദ്ധതയുടെ മുന്‍പില്‍ എന്റെ വലിയൊരു നമോവാകം….!!!

 39. well said Vineeth
  ഞാന്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്കള്‍ ഭംഗി ആയി പറഞ്ഞത്. കുട്ടിയുടെ അവകാശം പോലും. അങ്ങനെ എങ്കില്‍ പതിനെട്ടു വയസ്സ് തികയാതെ കുട്ടികളെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ പറ്റില്ലല്ലോ. നിയമ വശാല്‍ അനുമതിപത്രം കൊടുക്കാന്‍ അന്നെരമേ പ്രായം ആവുകയുല്ലല്ലോ. ബേബി ശാലിനി ശ്യാമിലി സഹോദരിമാരുടെ അച്ഛന്‍ അമ്മമാര്‍ അവരെ പ്രദര്‍ശിപ്പിച്ചു വിറ്റു കാശ ആക്കി എന്നൊന്നും ആരും ആരോപിച്ചു കേട്ടില്ലല്ലോ

  പ്രസവം ചിത്രീകരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ സ്ത്രീ പാവാട പൊക്കുന്നതും അതോര്‍ത്തു ലൈങ്ങികത ആരോപിക്കാന്‍ മാനസിക സ്ഥിതി ഉള്ളവര്‍ ഉണ്ടെന്നു അറിഞ്ഞതില്‍ അത്ഭുതം തോന്നുന്നു.ഒന്നേ പറയാന്‍ ഉള്ളൂ Get a life !!ഈ കൂട്ടര്‍ തന്നെ ആയിരിക്കും സദാചാരം പ്രസങ്ങിച്ചിട്ടു. സിനിമ ആദ്യ ദിവസം തലയില്‍ മുണ്ടിട്ടു കാണാന്‍ പോവുന്നത്…

 40. ബ്ലെസ്സിയുടെ കളിമണ്ണ്‌ നിങ്ങളാരെങ്കിലും കണ്ടോ? എന്ററിവില്‍ ചിത്രം പുറത്തിറങ്ങിയിട്ടില്ല. പോട്ടെ ചിത്രത്തിന്റെ തിരക്കഥ വായിച്ചു നോക്കാനായി ബ്ലെസ്സി നിങ്ങളെ ആരെയെങ്കിലും ഏല്‍പിച്ചിരുന്നോ? അല്ലെങ്കില്‍ ശ്വേതയുടെ പ്രസവം ചിത്രീകരിച്ചിരിയ്‌ക്കുന്നത്‌ എങ്ങനെയാണെന്ന്‌ നിങ്ങള്‍ കണ്ടോ ? ഇത്രയൊക്കെ ചോദിയ്‌ക്കാന്‍ കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരു സിനിമയുടെ പേരില്‍ നാട്ടിലെങ്ങും നിറയുന്ന വിവാദങ്ങളും, വാര്‍ത്തകളും കണ്ട്‌ട്ടാണ്‌. വിമര്‍ശിയ്‌ക്കുന്നത്‌ കേട്ടാല്‍ ബ്ലെസ്സിയെങ്ങാണ്ട്‌ കുളിക്കടവില്‍ ഒളിച്ചിരുന്ന്‌ സിനിമ പിടിച്ചെന്ന്‌ തോന്നും.

  വിമര്‍ശിയ്‌ക്കുന്ന ആളുകള്‍ ആരൊക്കെയാണെന്ന്‌ നോക്കണം. കുറേ തലമൂത്ത രാഷ്ട്രീയപ്പൊട്ടന്മാര്‍ ആദ്യം വന്നു. കളക്ഷനുവേണ്ടി ഏത്‌ ഭാഷയിലെയും, ഏത്‌ തരംതാണ പടവും എത്ര കാലം വേണമെങ്കിലും ഇട്ടോടിയ്‌ക്കാന്‍ ഒരുളുപ്പുമില്ലാത്ത കുറേ തിയേറ്ററുടമപ്പുണ്യാളന്മാര്‍ പിന്നാലെ. ഭാരതീയസംസക്കാര സദാചാരം വാരിത്തേച്ചായിരുന്നു ഇവര്‍ ഈ ഇനിയും പിറക്കാത്ത ചിത്രത്തിനെതിരേ വാളെടുത്തത്‌. പിന്നെ മലയാളസിനിമയുടെ ഏറ്റവും വലിയ ശാപമായ ചില ഞാഞ്ഞൂള്‍ സംഘടനകള്‍ വന്നു. ഇവനൊക്കെ സിനിമ എന്താണെന്നറിയാമോ ? ചാരായം വാറ്റുന്നതുപോലെ സിനിമയെ വ്യഭിചരിച്ച ഇവന്മാര്‍ക്കൊക്കെ ഏതൊരിന്ത്യന്‍ പൗരന്റെയും അവകാശങ്ങളുള്ള ബോധമുള്ള ഒരു സംവിധായകനെ വിമര്‍ശിയ്‌ക്കാന്‍ എന്ത്‌ യോഗ്യത? അത്‌ മാത്രമോ ഭാരത/കേരള സ്‌ത്രീകളുടെ ഭാവശുദ്ധി ഇപ്പം ബ്ലെസ്സി ഒഴുക്കിക്കളയുമെന്നും പറഞ്ഞു നടക്കുന്ന ഇവന്മാര്‍ പങ്കുവഹിച്ച എത്ര ചിത്രങ്ങളേക്കുറിച്ച്‌ ഒരു പൊതുവേദിയില്‍ അഭിമാനത്തോടെ പറയാനാകും.

  പത്മരാജനേപ്പോലുള്ള യഥാര്‍ത്ഥ സിനിമാക്കാര്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത്‌ സിനിമ അറിഞ്ഞ ഒരു സംവിധായകനാണ്‌ ബ്ലെസ്സി. അദ്ദേഹത്തിന്റെ പ്രതിഭ മുന്‍കാല ചിത്രങ്ങളിലൂടെ പലകുറി തെളിയിക്കപ്പെട്ടതുമാണ്‌. അങ്ങനെയുള്ള ഒരു സംവിധായകന്‍ ചെയ്യുന്ന ഒരു ചിത്രത്തിന്റെ കഥാഗതിയ്‌ക്ക്‌ അനിവാര്യമായ ഒരു രംഗം അഭിനേത്രിയുടെ പരിപൂര്‍ണ സമ്മതത്തോടെ ചിത്രീകരിച്ചു. ആ രംഗം എങ്ങനെ സിനിമയില്‍ ചേര്‍ക്കപ്പെടും എന്നതിനേക്കുറിച്ച്‌ യാതൊരുവിധ അറിവും ഇല്ലാത്ത ഒരുകൂട്ടം മൂരാച്ചികള്‍ വെറുതേ കാറുകയാണ്‌. ദേ ഇപ്പോള്‍ മഹിളാ മോര്‍ച്ചയുടെ വകയായി ശ്വേതയ്‌ക്ക്‌ പെണ്‍പക്ഷത്തിന്റെ തുപ്പലും കിട്ടി. മാതൃത്വത്തെ അപമാനിച്ചു പോലും. അങ്ങനെയെങ്കില്‍ ഇനി ഒരു പെണ്ണും പുരുഷ ഡോക്ടര്‍മാര്‍ക്ക്‌ മുമ്പില്‍ പ്രസവിയ്‌ക്കാന്‍ തയ്യാറാകരുത്‌. മാതൃത്വം അപമാനിയ്‌ക്കപ്പെട്ടാലോ. കേവലം പ്രസവിയ്‌ക്കുന്ന പ്രക്രിയ അല്ല മാതൃത്വം എന്നാണ്‌ എന്റെ വിശ്വാസം..

  ഇത്‌ ഇന്ത്യക്കാര്‍ക്ക്‌, പ്രത്യേകിച്ച്‌ കേരളീയര്‍ക്ക്‌ വളരെയധികമുള്ള ഒരു സൂക്കേടാണ്‌. ആര്‍ഷഭാരത സംസ്‌ക്കാരത്തിന്‌ കോട്ടം തട്ടാതെ നോക്കാന്‍ എല്ലാവരും വാളും പിടിച്ചങ്ങനെ നില്‍പാണ്‌. എന്നാല്‍ ശരീരമുറയ്‌ക്കാത്ത പിഞ്ചു കുഞ്ഞുങ്ങളെ പോലും പ്രാപിക്കാന്‍ മടിയ്‌ക്കാത്ത ഒരു കൂട്ടം കാമക്കിളവന്മാരോട്‌ പ്രതികരിക്കാന്‍ എന്തേ ഒരു മോര്‍ച്ചയ്‌ക്കും മൂര്‍ച്ചിയില്ലാത്തത്‌? കൂട്ടുകാരിയുടെ നഗ്‌നത വില്‍ക്കുന്ന ഒരുകൂട്ടം സദാചാരിണികളോട്‌ പ്രതികരിക്കാന്‍ എന്തേ നിങ്ങളുടെ മൈക്ക്‌ വാ പൊളിക്കാത്തത്‌? പെണ്ണിനെ പൊളിച്ചു വില്‍ക്കുന്ന സിനിമകള്‍ ഇവര്‍ കുടുംബ സമേതം പോയി ആസ്വദിയ്‌ക്കും എന്നതാണ്‌ ഏറ്റവും വലിയ വിരോധാഭാസം.

  ഏതായാലും ഒരു വിഭാഗം സിനിമാക്കാരും, ബോധമുള്ള ഒരു തലമുറയും ബ്ലെസ്സിക്കൊപ്പമുണ്ടെന്നത്‌ ആശ്വാസം. തിയേറ്ററുകള്‍ കിട്ടിയില്ലെങ്കില്‍ കാഴ്‌ചയിലെ പോലെ മൈതാനങ്ങളില്‍ പ്രദര്‍ശിപ്പിയ്‌ക്കേണ്ടി വന്നാലും, നല്ലതെങ്കില്‍ ഈ നാട്ടിലെ നല്ല ഒരു വിഭാഗം പ്രേക്ഷകര്‍ ഈ ചിത്രത്തിനൊപ്പമുണ്ടാകും എന്നത്‌ തീര്‍ച്ച.

 41. ഒരു നാലു മാസം മാത്രം രാജ്യത്തിനു വെളിയില്‍ പോകേണ്ടി വന്നത് എത്ര വലിയ നഷ്ടമാണെന്ന് ഇപ്പോഴാണ്‌ മനസിലായത്. എന്തായാലും ഈ ചരിത്ര മുഹുര്‍ത്തത്തില്‍ തന്നെ തിരിച്ചെത്താനും പ്രസവ ചര്‍ച്ചയില്‍ പങ്കെടുക്കാനും കഴിഞ്ഞതിലുള്ള കൃതാര്‍ത്ഥത ആദ്യമേ രേഖപ്പെടുത്തട്ടെ.

  ശ്വേത പ്രസവിച്ചു! അത് ബ്ലസ്സി ക്യാമറയില്‍ പകര്‍ത്തി!! അതേതായാലും കഴിഞ്ഞു. പക്ഷെ ശ്വേതയുടെ പ്രസവം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ശ്വേതയ്ക്കോ ആ പ്രസവത്തിനു ഉത്തരവാദിയായ അവരുടെ ഭര്‍ത്താവിനോ ഉള്ളതിനേക്കാള്‍ നമ്മുടെ ബഹുമാന്യനായ സ്പീക്കര്‍ക്കും നാളിതുവരെ നാട്ടിലിറങ്ങിയ മുഴുവന്‍ കമ്പി പടങ്ങളും കാണിച്ചു നിര്‍ലജ്ജം കാശു വാങ്ങിചിട്ടുള്ള ലിബര്‍ട്ടി സാറിനുമൊക്കെ കിട്ടിയത് എങ്ങനെ എന്ന് അല്‍പ്പം അമ്പരപ്പോടെ തന്നെയാണ് ഞാന്‍ കണ്ടത്! സത്യം!!

  ഞാന്‍ ബ്ലസ്സിയുടെ ഒരു വലിയ ആരാധകനല്ല. എങ്കിലും സിനിമയ്ക്ക് വേണ്ടി ആ മനുഷ്യന്‍ എടുക്കുന്ന effort മതിക്കപ്പെടെന്ടത് തന്നെയാണ് എന്നാണു എന്റെ അഭിപ്രായം. ഈ വിവാദക്കാര്‍ ആരെങ്കിലും ഈ സിനിമ കണ്ടോ? ഇല്ലല്ലോ? എന്താണിവരുടെ ആവശ്യം? സിനിമയില്‍ പ്രസവം കാണിക്കാന്‍ പാടില്ല എന്നാണോ? ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ 3 idiots ലുമുണ്ടല്ലോ ഒരു പ്രസവം? അതാരും കണ്ടില്ലേ? അതോ പ്രസവം കാണിച്ചു ശ്വേത കാശു വാങ്ങി എന്നാണോ? അതിനെന്താണ് തെളിവ്. ഇതിനു അവരെത്ര പണം വാങ്ങി എന്നതിന്റെ വിവരം ആരുടെയെങ്കിലും കൈയിലുണ്ടോ? പൊന്നു ചങ്ങാതിമാരെ, ഇവിടെ ഒരു കലാകാരന്‍ ഒരു സിനിമ ചെയ്യുകയാണ്. അതിനു അയാള്‍ക്ക് സാധ്യമായ എല്ലാ മാര്‍ഗ്ഗവും പരീക്ഷിക്കുന്നു. ആ സിനിമ എന്താണ് കമ്യൂണിക്കേറ്റ് ചെയ്യുന്നത്, അതിലെന്താണ് കാണിച്ചിരിക്കുന്നത് എന്നു ഒരു തവണയെങ്കിലും കണ്ടിട്ട് പോരെ ഈ വിവാദമൊക്കെ? ഇവിടെ ഒരു സിനിമാക്കാരന്‍ യാഥാര്തമായ ഒരു പ്രസവം ചിത്രീകരിച്ചിരിക്കുന്നു എന്നാ വാര്‍ത്ത മാത്രമേ പുറത്ത് വന്നുള്ളൂ. അപ്പോഴേക്കും മലയാളികളെല്ലാം ഇത്രയ്ക്ക് വിജ്രംഭിതരായാലോ? ആ പടം ഒന്നിറങ്ങിക്കോട്ടേ. തുണ്ട് പടം എടുത്തു കാശുണ്ടാക്കിയ സംവിധായകനല്ല ബ്ലസ്സി. അതെങ്കിലും ഒന്നോര്‍ക്കണം. ഗര്‍ഭം, പ്രസവം എന്നതൊക്കെ അറപ്പോടെയും ലജ്ജയോടെയും കാണേണ്ട സംഗതിയാണ് എന്ന പഴയ മലയാളിയുടെ മനസ്ഥിതിയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും നടക്കട്ടെ! ആ സെന്‍സര്‍ ബോര്‍ഡുകാര്‍ക്ക് വല്ല മംഗളമോ മനോരമയോ വാങ്ങിക്കൊടുക്കാന്‍ എന്തെങ്കിലും ഏര്‍പ്പാട് ചെയ്യണം. പാവത്തുങ്ങള്‍ വെറുതെയിരുന്നു ബോറടിക്കരുതല്ലോ!

 42. കോണ്‍ഗ്രസ്സിലെ ഇപ്പോഴത്തെ ശീതയുദ്ധസമയത്ത് സ്പീക്കര്‍ ആയതു കൊണ്ട് ഒന്നും മിണ്ടാനാവാതെ പോവുന്ന കാര്‍ത്തികേയന്‍ സാര്‍, തീയറ്റര്‍ സമരത്തില്‍ നാണം കെട്ട ബഷീര്‍ക്ക, ഞങ്ങള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാന്‍ സുധാകരന്‍ സാറും പോളേട്ടനും , പിന്നെ ഒരുത്തി പ്രശസ്തയാവുന്നത്(ഏതു തരത്തിലും) കണ്ട് മറ്റൊരു പെണ്ണിന്റെ സ്ത്രീസഹജമായ കണ്ണുകടി. ഇത്രയുമാണ്‌ ഈ പ്രസ്താവന മഹോത്സവത്തിന്റെ ബാക്കിപത്രം. ഒന്നു കൂടി.. ഈ സിനിമയുടെ പേരും എവരുടെ തലയിലുള്ളതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

  ബ്ലസ്സി എന്തു ചിത്രീകരിച്ചുവെന്നും എന്തു തിരശ്ശീലയില്‍ കാണുമെന്നും അറിയാന്‍ ഈ വിവാദക്കാര്‍ ഇതിന്റെ സ്ക്രിപറ്റ് കണ്ടിരുന്നോ ?
  ഉച്ചപ്പടത്തിനിടെ ബിറ്റ് കേറ്റി കാഴ്ച്ചക്കാരെ സുഖിപ്പിച്ച ബഷീര്‍ക്കാനെപ്പോലെയുള്ളവരുടെ സദചാരപ്രസംഗം ഗംഭീരം !! എവെനൊക്കെ വേണ്ടി പ്രിവ്യൂ നടത്തുമല്ലോ, അതു കഴിഞ്ഞിട്ടുപോരേ വിവാദകോലാഹലങ്ങള്‍ ??

 43. prasavam kanichath sariyo thetto ennath avada nikkatte. liberty basheer paranja ketto? cinema theatreil kanikkilla, theatre labour room akkan thalparyamilla polum!!!! athine kurich arkkum onum parayanille. alkkar endu kananam kananda ennu therumanikkunnath evanano??

  ariyan melanjitt chokkua vere endokka padathil kanikkunnu. athokke kanichennu karuti theatre athakumennu ardhamundo. paranjattum paranjattum kalip theranillallo daivame:(

 44. മലയാളികളുടെ ജനറല്‍ സ്വഭാവം ആണ്, ആവശ്യമില്ലാത്ത കാര്യത്തില്‍ ഇടപെട്ടു വിവാധമുണ്ടാകുക, ഇതും അങ്ങിനെതന്നെ.
  പക്ഷെ സ്പീക്കര്‍ ഇതില്‍ അഭിപ്രായം പറഞ്ഞതാണ്‌ surprising.

  മകളെ വിറ്റു തിന്നുന്ന അച്ഛന്മാരോടോ, ആങ്ങലമാരോടോ ഈ വീര കേസരികള്‍ പ്രതികരികതതെന്തു? ഒരു പ്രസ്തവന്പോലും ആരുടേയും ഭാഗത്ത്‌ നിന്നില്ലലോ. കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞതുപോലെ ദീപസ്തംഭം മഹാശ്ചര്യം നമ്മടെ ചിത്രവും പേപ്പറില്‍ വരണം. Let the movie release and discuss about the issue. Any way I appreciate sweta’s courage.

 45. സ്വന്തം കുഞ്ഞിനെയുമായി അവാര്‍ഡ് ദാന ചടങ്ങിനെത്തിയത് ഒട്ടും ശരിയായില്ല എന്ന് വരെ പറഞ്ഞു കളഞ്ഞു ഒരു പണ്ഡിതന്‍ 🙂 നമുക്ക് ഇങ്ങനെ തന്നെ വേണം. ഇങ്ങനെയുള്ള ശ്രേഷ്ടന്മാര്‍ തന്നെ വേണം നമ്മളെ നയിക്കാന്‍ .

 46. പ്രസവശുസൃഷ എന്ന പ്രഹസനതിന്റ്റെ പേരില്‍ ഗര്‍ഭിണിയായ ഭാര്യയെ എഴാം മാസം വീട്ടില്‍ കൊണ്ടാക്കിയിട്ട്‌ പ്രസവം കഴിഞ്ഞു 90 ദിവസം കഴിഞ്ഞു മാത്രം തിരികെ കൊണ്ട് വരികയും ചെയ്യുന്നതേ ഭാര്യയുടെ തന്നെ പ്രസവം വൃത്തി കേ ടായി തോന്നിയിട്ടാണ് . അപ്പോഴാ ശ്വേതാ മേനോന്റ്റെ പ്രസവം ബിഗ്‌ സ്ക്രീനില് .

  അങ്ങനൊന്നും ഞങ്ങളെ നന്നാക്കാന്‍ നോക്കണ്ട, ഈ പ്രസവം എന്ന് പറയുന്നത് പാവാട പൊക്കി കാണിക്കുന്ന ഒരു വൃത്തികേടാണ് എന്ന് ഞങ്ങള്‍ക്ക് നന്നായറിയാം. മലയാളീ പുരുഷ സിംഹാങ്ങളോടാ കളി. ഒരു മഹാന്‍ പറഞ്ഞ പോലെ കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങളെല്ലാം മൂക്കില്‍ കൂടെയാ പേറുന്നത്. അതും ഒരാളേം ബുദ്ധിമുട്ടിക്കാതെ. ഇത് ഒരു ആനകാര്യമായി സിനിമ പിടിച്ചു മഹാത്വല്‍കരിക്കനോന്നും ആരും നോക്കണ്ട. അതൊക്കെ ഡീല്‍ ചെയ്യാന്‍ ഇവിടെ ആന്പില്ലെരുണ്ട്.

 47. @ sujith
  താങ്കള്‍ കണ്ണിലെന്നയും ഒഴിച്ച് എന്റെ അഭിപ്രായങ്ങള്‍ നോക്കിയിരിക്കുകയനന്നു ഞാന്‍ അറിഞ്ഞില്ലായിരുന്നു കേട്ടോ. സാമൂഹിക പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുള്ള ത്രെഡ് കളില്‍ ഞാനെന്നും ഇങ്ങിനെയൊക്കെ തന്നെയാണ് അഭിപ്രായം പറഞ്ഞിട്ടുള്ളത്. സംശയം ഉണ്ടെങ്കില്‍ Nov 2011 ഇലെ ഐശ്വര്യാ റായിക്ക് പെണ്‍കുഞ്ഞു എന്നാ ത്രെഡ് പരിശോധിച്ച് നോക്കണം. ഞാന്‍ എന്റെ ഇഷ്ടം പോലെ ഇരട്ട തപ്പോ ഒറ്റ തപ്പോ ഒക്കെ വ്യക്തമാക്കും, താങ്കള്‍ക്ക് ഒഴിവാക്കാവുന്നതേയുള്ളൂ.

 48. എനിക്ക് തോന്നുന്നില്ല എന്തെങ്കിലും പ്രശ്നമുണ്ടെന്ന്‍‍. പണ്ട് ‘കയം’ എന്ന സിനിമയുടെ പേര്‍ പറഞ്ഞു എന്തൊക്കെ ആയിരുന്നു. ഈ ബ്ലെസ്സി തന്നെ പണ്ട് മോഹന്‍ലാലിനെ നൂല്‍ ബന്ധo ഇല്ലാതെ ചിത്രികരിച്ചപ്പോള്‍ ആരും പരാതി പറഞ്ഞതായി കേട്ടില്ല.

 49. It’s a strictly personal issue as Swetha herself agreed to it. Moreover, why this hullabaloo before the film is released? Delivery had been portrayed in a few foreign films in a graceful manner. A gentleman-filmmaker like Blessy knows the boundary between good and vulgarity. So please wait for another good film him and judge it after watching the film.

 50. @അബു ഡാനിഷ്
  അബുവേ കമന്റ്‌ എനിക്കിഷ്ട്ടപെട്ടു. പക്ഷെ സ്വന്തം അല്ല അല്ലെ?നല്ല ഒന്നാംതരം കോപ്പി പേസ്റ്റ് ആണല്ലോ. ഈ ആര്‍ട്ടിക്കിള്‍ ഞാന്‍ വേറെ ഒരു സൈറ്റില്‍ ഇന്നലെ വായിച്ചതേ ഉള്ളൂ.അതൊക്കെ പോട്ടെ സ്വന്തം ആയാലും കോപ്പി ചെയ്തത് ആയാലും മികച്ച കമന്റ്‌.

  സുരേഷ്കെ
  //പക്ഷെ ശ്വേതയുടെ പ്രസവം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ശ്വേതയ്ക്കോ ആ പ്രസവത്തിനു ഉത്തരവാദിയായ അവരുടെ ഭര്‍ത്താവിനോ ഉള്ളതിനേക്കാള്‍ നമ്മുടെ ബഹുമാന്യനായ സ്പീക്കര്‍ക്കും നാളിതുവരെ നാട്ടിലിറങ്ങിയ മുഴുവന്‍ കമ്പി പടങ്ങളും കാണിച്ചു നിര്‍ലജ്ജം കാശു വാങ്ങിചിട്ടുള്ള ലിബര്‍ട്ടി സാറിനുമൊക്കെ കിട്ടിയത് എങ്ങനെ എന്ന് അല്‍പ്പം അമ്പരപ്പോടെ തന്നെയാണ് ഞാന്‍ കണ്ടത്! സത്യം!!//
  ഹ..ഹ..കിടു കമന്റ്‌ …

 51. @മാത്തുക്കുട്ടി
  ഇത് ആ പഴയ മാത്തുകുട്ടി തന്നെ അല്ലെ. ഇങ്ങനെ ഒരു comment പ്രതീക്ഷിച്ചില്ല. അതാ…

  പ്രസവം എങ്ങനെയാണു നാറ്റകേസ് ആകുന്നതു? മനസിലായില്ല. പിന്നെ സിനിമയില്‍ അഭിനയിച്ചു തന്നെ കാണിക്കണം എന്ന് എന്തിനു നിര്‍ബന്ദം പിടിക്കണം? സിനിമ എന്ന് പറഞ്ഞാല്‍ അത് ഇങ്ങനെ ഒക്കെ ആകണം ഇങ്ങനെ തന്നെ വേണം എന്ന് നിര്‍ബന്ദം പിടിക്കുന്നതു കഷ്ടം ആണ്.രതിനിവേദം കാണാന്‍ കൂടിയ അതെ ആള്‍കാര്‍ ഈ പടം കാണാന്‍ ആയി അതെ വികാരത്തോടെ വരുമെന്ന് തോന്നുന്നില്ല. അത്ര കാണാന്‍ സുഖം ഉള്ള പരിപാടി ആണോ ഇത്?

 52. @Suresh K
  താങ്കള്‍ പറഞ്ഞത് ശരിയാണ് ഈ പറഞ്ഞ സംഭവങ്ങള്‍ ക്യാമറയില്‍ പതിഞ്ഞോ ഇല്ലയോ എന്നൊക്കെ സിനിമ കണ്ടതിനു ശേഷമേ പറയാനൊക്കൂ. പക്ഷെ ചില കാര്യങ്ങള്‍ക്ക് ഒരു മറയൊക്കെ ഉണ്ടാവേണ്ടത് ആവശ്യം തന്നെയാണ്. മറ ആവശ്യമുള്ള പ്രവൃത്തികള്‍ അതില്ലാതെ തുറന്നു കാണിയ്ക്കുന്നത് മ്ലെച്ചം തന്നെയാണ്. അത് തെറ്റാണെന്ന് പറയുന്നതില്‍ നിന്നും “ഗര്‍ഭം, പ്രസവം എന്നതൊക്കെ അറപ്പോടെയും ലജ്ജയോടെയും കാണേണ്ട സംഗതിയാണ്” എന്നാണു താങ്കള്‍ മനസ്സിലാക്കുന്നതെങ്കില്‍ കഷ്ടം എന്നെ പറയാനുള്ളൂ. താങ്കളുടെ അതെ argument ഉപയോഗിച്ച് ഞാന്‍ ഒന്ന് ചോദിച്ചോട്ടെ. പ്രസവത്തിന്റെ കാര്യം പോട്ടെ സ്ത്രീ പുരുഷ ബന്ധം, കുളി, വസ്ത്രധാരണം ഇതൊന്നും അറപ്പും ലജ്ജയും ഉളവാക്കുന്ന വൃത്തികെട്ട പ്രവൃത്തികള്‍ അല്ലല്ലോ. അപ്പോള്‍ ഈ പറഞ്ഞ കാര്യങ്ങളും നാളെ ആരെങ്കിലും റോഡില്‍ പബ്ലിക്‌ ആയി തുറന്നു കാണിച്ചാല്‍ താങ്കള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ അവനെ “ആഹാ well done ” പറഞ്ഞു അഭിനന്ടിയ്ക്കുമോ?

  ഇനി അഥവാ ഇതൊന്നും സിനിമയില്‍ കാണിയ്ക്കാന്‍ ഉദ്ടെഷിയ്ക്കുന്നില്ല എങ്കില്‍ പിന്നെ ഇപ്പോഴേ അതില്‍ “അതുണ്ട് ഇതുണ്ട്”എന്നൊക്കെ ഈ സംവിധായകന്‍ കൊട്ടി ഘോഷിച്ചു നടക്കുന്നത് എന്തിനാണാവോ? ഈ സംഭവം പുറത്തു വിടാതെ രഹസ്യമാക്കി വെയ്ക്കമായിരുന്നില്ലേ ആവോ? അപ്പൊ പിന്നെ ചീപ്പ്‌ പബ്ലിസിറ്റി തന്നെ ഉദേശം. പിന്നെ “ശ്വേത കാശ് വാങ്ങിയോ അതിനു നിങ്ങളുടെ കയ്യില്‍ തെളിവുണ്ടോ” എന്നൊക്കെ താങ്കള്‍ ചോടിയ്ക്കുന്നതിന്റെ അര്‍ഥം മനസ്സിലായില്ല. ശ്വേത കാശ് വാങ്ങാതെ ചെയ്യുന്ന ഒരു പുണ്യ പ്രവൃത്തി ആണോ അഭിനയം? സിനിമയില്‍ അഭിനയിയ്ക്കുന്നതിനു നടിമാര്‍/നടന്മാര്‍ കാശ് വാങ്ങും. അതിനു ശ്വേത ഒപ്പിട്ടു വാങ്ങിയ receipt നോക്കി വേരിഫി ചെയ്തു മനസ്സിലാക്കേണ്ട കാര്യം ഒന്നുമില്ല. സ്വന്തം പ്രസവം ക്യാമറയിലൂടെ ഷൂട്ട്‌ ചെയ്യുന്നതില്‍ വിരോധം ഇല്ലാത്ത ഒരു നടിയെ തന്നെ ആയിരുന്നല്ലോ ബ്ലെസ്സിയ്ക്ക് ആവശ്യം. അത് കൊണ്ട് തന്നെ അയാള്‍ ശ്വേതയെ കാസറ്റ്‌ ചെയ്തു. അതിനു അവര്‍ തക്ക പ്രതിഫലവും എണ്ണി വാങ്ങിച്ചു കാണും. charity യ്ക്ക് വേണ്ടി ഒന്നും അല്ലല്ലോ ശ്വേത അഭിനയിയ്ക്കുന്നത്. അത് കൊണ്ട് അത് വിട്.

 53. മലയാളിയുടെ കപടസദാചാരത്തിന്റെ മറ്റൊരു മുഖം അത് മാത്രമാണ് ഈ വിവാദം. അച്ഛനും അമ്മാവനും സഹോദരനും സ്ത്രീ പീഡന പരമ്പരകളിലെ നായകന്മാരാവുന്ന, സ്വന്തം അമ്മയുടെയും പെങ്ങന്മാരുടെയും കുളിസീന്‍ ഷൂട്ട്‌ ചെയ്ത് പ്രചരിപ്പിക്കുന്ന നാട്ടില്‍ പ്രസവം ഷൂട്ട്‌ ചെയ്തത് ഒരു തെറ്റാണോ ………??????????

 54. എന്തൊക്കെയാണോ? നാളെ മുതല്‍ കേരളത്തില്‍ ഒരു പെണ്ണും ഗര്‍ഭണി ആകരുത്. ആ പ്രകിയയിലും സ്ത്രീ അപമാനിക്കപെടുന്നു എന്നാരും പറയാതിരുന്ന മതിയാരുന്നു.

 55. ഇന്ന് ഞാന്‍ facebook ല്‍ വായിച്ച ഒരു പോസ്റ്റ് ആണ് താഴെ കൊടുക്കുന്നത് ……!

  ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ച കളിമന്നു എന്നാ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവടികില്ല എന്ന് മഹിള മോര്‍ച്ച നേതാവ് ശോഭ സുരേന്ദ്രന്‍. ശ്വേത മേനോന്റെ അടുത്ത പ്രസവം പൂര പറമ്പില്‍ ടിക്കറ്റ്‌ വെച്ച് ജനങ്ങളെ കാണിക്കുമോ എന്ന് സംശയിക്കുന്നു എന്നും ശോഭ സുരേന്ദ്രന്‍ പരിഹസിച്ചു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയെക്കുറിച്ച് പറയുമ്പോള്‍ ഉള്ള മാന്യത ഈ പ്രസ്താവനയില്‍ പാലിച്ചിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ അധികം ആലോചികേണ്ടി വരില്ല സാമാന്യ വിവരം ഉള്ളവര്‍ക്ക്.റിപ്പോര്‍ട്ടര്‍ ചാനെലിന്റെ ചര്‍ച്ചയില്‍ ശോഭ സുരേന്ദ്രനോട് വാര്‍ത്ത അവതാരകന്‍ ചോദിച്ചത് ഇങ്ങനെ ആണ് “ഗുജറാത്ത്‌ കലാപത്തില്‍ ഗര്‍ഭിണിയുടെ വയര്‍ ശൂലം കൊണ്ട് കുത്തി തുറന്നു കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ എവിടെ ആയിരുന്നു നിങ്ങളുടെ ഒക്കെ മാതൃഭാവം?”” അതിനു ശോഭാസുരെന്ദ്രന്‍ മറുപടി പറയാന്ശ്രമിച്ചത് ഗുജറാത്ത്‌ കലാപത്തിന്റെ കരങ്ങളെ കുറിച്ച് പറഞ്ഞു കൊണ്ട് ആണ്. വാര്‍ത്ത അവതാരകന്‍ അത് തടഞ്ഞപ്പോള്‍ അവര്‍ സ്പഷ്ട്ടമായി പറഞ്ഞത് ഇങ്ങനെ ആണ് “ശൂലം കൊണ്ട് ഗര്‍ഭിണിയുടെ വയര്‍ കുത്തി തുറന്നു കുഞ്ഞിനെ പുറ തെടുക്കാം എന്നു ബുദ്ധി ഉള്ളവര്‍ വിശ്വസിക്കുമോ?”…ശോഭ പറഞ്ഞതിന്റെ ചരിത്ര സത്യങ്ങള്‍ അറിയാവുന്നത് കൊണ്ട് തിനെ കുറിച്ചും ചര്‍ച്ച ചെയുനില്ല. ഇവിടെ ചോദ്യം ശ്വേത മേനോന്റെ പ്രസവ ചിത്രീകരണത്തെ കുറിച്ചാണ്. രംഗങ്ങളിലെ ശ്ലീല അശ്ലീലങ്ങളെ നിര്‍വചിക്കാന്‍ സെന്സോര്‍ ബോര്‍ഡ് എന്നാ ഓര്‍ വിഭഗം ഉണ്ട്. അവിടെ ഇപ്പോളും ഇത് പ്രദര്‍ശിപ്പിച്ചിട്ടില്ല. രംഗങ്ങള്‍ പുറത്തു ആരും കണ്ടിട്ടും ഇല്ല. ഒരു പക്ഷെ സന്തോഷ്‌ മാധവന്റെ സ്വാധീനം കൊണ്ടായിരിക്കാം വിവാദ രംഗങ്ങള്‍ ബ്ലെസ്സി ബാങ്ക് ലോക്കെരില്‍ സൂക്ഷിചിരികുകയാണ്.

  സംസ്ക്കാരം എന്നത് കാലനുസ്ര്തമായി പുനര്‍ നിര്‍വചിക്ക പെടുന്ന ഒന്ന് ആണ്. മുന്‍ കാലങ്ങളില്‍ കേരളത്തില്‍ ഉണ്ടായിരുന്ന ബഹു ഭര്‍തൃത വും കുത്തഴിഞ്ഞ ലൈങ്കിക ജീവിതവും ഇന്നത്തെ പുനര്‍ നിര്‍വചനത്തില്‍ സംസ്ക്കാരത്തിന്റെ ഭാഗം അല്ല. പിന്നെയും ഏതു സംസ്ക്കാരത്തിന്റെ കാര്യമാണ് ഇവര്‍ ഒക്കെ പറയുന്നത്? മനുഷ്യന്റെ സ്വകാര്യതയിലെകുള്ള കടന്നു കയറ്റത്തെ ആണ് വിമര്ഷികുന്നത് എങ്കില്‍, സ്വെതമെനോന്റെ സ്വകാര്യത തീരുമാനിക്കേണ്ടത് ജി സുധാകരനോ കാര്തികെയാണോ ശോഭ സുരേന്ദ്രനോ ഒന്നും അല്ല. അതിനു സ്വെതമെനോനു പൂര്‍ണ അവകാശം ഉണ്ട്. ഒരു സ്വകാര്യ ചാനെളിലെ “കഥ അല്ലിത് ജീവിതം “എന്നാ പരിപാടി സ്വകാര്യതിലെക്കുള്ള കടന്നു കയറ്റം അല്ലെ? ശ്വേത മേനോന്‍ കുഞ്ഞിനേയും കൊണ്ട് വന്നു അവാര്‍ഡ്‌ വാങ്ങിയത് ശരി ആയില്ല എന്ന് ജി സുധാകരന്‍ പറഞ്ഞതായി വായിച്ചു. അത് കേരളത്തിന്റെ സംസ്ക്കാരം അല്ല അത്രേപണ്ടത്തെ പോലെ സ്ത്രീ പ്രസവം കഴിഞ്ഞു അറുപതു ദിവസ്സം വരെ പുറം ലോകം കാണാതെ ഇരിക്കണം എന്ന് ആണ് സുധാകരന്‍ എന്നാ കമ്യുണിസ്റ്റ് കാരന്‍ ഉദ്ദേശിച്ചത് ?

  രതി സ്വകാര്യത അല്ലെ? അത് ചിത്രീകരിക്കാം. പ്രദര്‍ശിപ്പിക്കാം. പുരുഷ ഗൈന ക്കൊലോജിസ്ട്ടുമാരുടെ മുന്നില്‍ സ്ത്രീകള്‍ പ്രസവിക്കുന്ന നാട് അല്ലെ നമ്മുടെ നാട്? അവിടെ ആരും ഇത് ഒരു ധാര്‍മിക പ്രശ്നമായി ഉന്നയിച്ചിട്ടില്ലല്ലോ. യു ട്യൂബ് പോലെ ഉള്ള ഇന്റര്‍ ര്നെറ്റ് മാധ്യമങ്ങളില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ എത്ര പ്രസവ രംഗങ്ങള്‍ വേണമെങ്കിലും നമുക്ക് കാണാവുന്നതാണ്. ഇനി പ്രസവ ചിത്രീകരണത്തെ കുറിച്ച് ആണ് എങ്കില്‍ ,ആദ്യമായാണോ പ്രസവ രംഗങ്ങള്‍ സിനിമയില്‍ വരുന്നത്? ഈ അടുത്തകാലത്ത്‌ ഹിറ്റ്‌ ആയ ചിത്രങ്ങള്‍ ആണ് ത്രീ ഇടിയട്ട്സ് (ഹിന്ദി)ഉം നന്ബന്‍(തമിഴ്)ഉം. ആ ചിത്രങ്ങളിലെ ക്ലൈമാക്സ്‌ എന്താണ് ? ഇരുപത്തിരണ്ടു വയസ്സുള്ള എന്ജിനീയറിംഗ് വിധ്യര്‍ത്തി ആയ നായകന്‍ തന്റെ കാമുകിയുടെ സഹോദരിക്ക് പ്രസവ വേദന വരുമ്പോള്‍ അവളുടെ വസ്ത്രം ഉയര്‍ത്തി തല ഉള്ളിലേക്ക് ഇട്ടു അവളുടെ പ്രസവം എടുക്കുന്നു. ഈ രംഗം കണ്ടു ആര്‍ക്കും അത് അശ്ലീലമായി തോന്നാതത്തിനു കാരണം പ്രസവം എന്നാ പവിത്രമായ പ്രക്രിയയോട് ന്നമ്മല്‍ കാണിക്കുന്ന ബഹുമാനം കൊണ്ട് ആണ്. ശ്വേത മേനോന്‍ തന്റെ യഥാര്‍ത്ഥ പ്രസവം ചിത്രീകരിക്കാന്‍ അനുവദിക്കുമ്പോള്‍ മാത്രം എങ്ങനെ ആണ് നമ്മുടെ സംസ്ക്കാരം ഇടിഞ്ഞു വീഴുന്നത് എന്ന് മന്സിലാകുനില്ല.

 56. ഇന്നലെ ഈ വിഷയത്തില്‍ ഒരു കമന്റ് എഴുതുമ്പോള്‍ സത്യത്തില്‍ ഇവിടെ നടക്കുന്ന ഇത്തരം വിവാദങ്ങളും അതിനെക്കുറിച്ചുള്ള ചര്‍ച്ചയുമൊക്കെ ഒരു തമാശയായിട്ടാണ് തോന്നിയത്. കേരളത്തില്‍ ഇപ്പോള്‍ കലയുടെ പൂക്കാലമാണ്. പന്ത്രണ്ടാം തീയതി മുതല്‍ തുടങ്ങുന്ന കൊച്ചിന്‍ മുസിരിസ് ബിനാലേ, തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം തുടങ്ങി വലിയ സംഭവങ്ങള്‍ നടക്കുമ്പോഴും മലയാളി ഒരു നടിയുടെ പേറു പ്രധാനകാര്യമായി ചര്‍ച്ച ചെയ്യുന്നല്ലോ എന്ന ഒരു ചെറിയ അമ്പരപ്പ്. പക്ഷെ ഇപ്പോഴലോചിക്കുംപോള്‍ ഈ വിവാദം അങ്ങനെ നിസ്സാരമായി കാണാവുന്നതാണോ എന്നൊരു സംശയം.

  ഇവിടെ എന്താണ് ചോദ്യം ചെയ്യപ്പെടുന്ന വിഷയം? സിനിമയുടെ അല്ലെങ്കില്‍ കലയുടെ സദാചാരം കഴിഞ്ഞ കുറെ നാളുകളായി നിരന്തരമായ ചോദ്യം ചെയ്യലിനും വിചാരണകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ആദ്യമായി സിനിമാ പ്രവര്ത്തകരുടെ സദാചാരവും ചോദ്യം ചെയ്യലിന് വിധേയമാവുന്നു. ഒരാള്‍ എന്ത് തരം സിനിമ ചെയ്യണമെന്നു നിശ്ചയിക്കാന്‍ ഇവിടുത്തെ ഒരു കുട്ടി നേതാവിന് പോലും അധികാരമുള്ള കാലമാണ്. പക്ഷെ ഇപ്പോള്‍ അതെങ്ങിനെ ചെയ്യണമെന്നു കൂടി മറ്റുള്ളവര്‍ തീരുമാനിക്കാന്‍ തുടങ്ങുന്നു! തീര്‍ച്ചയായും അത് ശുഭമല്ലാത്ത ഒരു കാര്യമാണ്. ഇവിടെ കൈ കോര്‍ക്കുന്നത് ആരൊക്കെയാണെന്നത് ശ്രദ്ധേയമാണ്. ആര്‍ഷ ഭാരത സംസ്കാരത്തിന്റെ കാവല്‍ മാലാഖ, ഇടതു പക്ഷത്തിനു പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര വലുപ്പമുള്ള ഇടതു പക്ഷ പുരോഗമന ചിന്തകന്‍, ദേശീയ പാര്‍ട്ടിയിലെ മുന്‍ യുവതുര്‍ക്കി, പിന്നെ ചില നിലയ വിദ്വാന്മാരും… എല്ലാവര്ക്കും ഒരേ സ്വരം! ഒരമ്മ സ്വന്തം കുഞ്ഞുമായി വേദിയില്‍ വന്നത് പോലും തെറ്റാണെന്ന് മേല്‍പ്പറഞ്ഞ പുരോഗമന വാദികള്‍ പുലമ്പുന്ന ഫലിതവും നമ്മള്‍ കേട്ടു! ഇപ്പോള്‍ ഇവര്‍ സിനിമാക്കാരന്‍ എവിടൊക്കെ ക്യാമറ വെക്കണം എന്തൊക്കെ ചിത്രീകരിക്കണം എന്ന് മാത്രമേ പറയുന്നുള്ളൂ പക്ഷെ ഇതൊരു തുടക്കം മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. നാളെ ആരു സിനിമ ചെയ്യണം, ആര്‍ക്കൊക്കെയാണ് അതിനനുവാദമുള്ളത് എന്ന് കൂടി ഇവര്‍ അങ്ങ് തീരുമാനിക്കാന്‍ തുടങ്ങും. സംശയിക്കേണ്ട.

  ബ്ലസ്സി ഒരു സിനിമ മനസ്സില്‍ കാണുന്നു. അതെങ്ങിനെയാണ് ഷൂട്ട്‌ ചെയ്യേണ്ടത് അയാളുടെ മാത്രം കാര്യമാണ്. യഥാതഥമായ കാര്യങ്ങള്‍ സിനിമയ്ക്ക് വേണ്ടി ഷൂട്ട്‌ ചെയ്തു കൂട എന്നതൊക്കെ ഒരു അബദ്ധജടിലമായ വാദമാണ്. Dziga Vertov, Pasolini തുടങ്ങി അനേകം വിശ്വ പ്രസിദ്ധരായ സംവിധായകര്‍ യഥാര്‍ത്ഥ സംഭവങ്ങളെ തങ്ങളുടെ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ലോക സിനിമയിലെ ക്ലസ്സിക്കുകളായി എണ്ണപ്പെടുന്ന അവയിലൊന്ന് പോലും ഡോക്കുമെന്‍ററിയുടെ ഗണത്തില്‍ പെടുന്നില്ല. തിരശീലയില്‍ പ്രേക്ഷകന് മുന്നില്‍ എത്തുമ്പോള്‍ മാത്രമാണ് ഒരു സിനിമ ജനിക്കുന്നത്. അതിനു മുന്‍പ് അയാള്‍ ഇന്നയിന്ന കാര്യങ്ങളെ ചെയ്യാന്‍ പാടുള്ളൂ എന്നൊക്കെ പറയുന്നത് വെറുമൊരു അനാവശ്യമായ കാര്യം മാത്രമാണ്. സിനിമാക്കാരന്‍ ചിലപ്പോള്‍ കുളിക്കാതെയോ പല്ല് തെക്കാതെയോ ആയിരിക്കാം സിനിമ പിടിക്കുന്നത്. പക്ഷെ ആ ദുര്‍ഗന്ധം അയാളുടെ സിനിമയില്‍ കൂടി പ്രസരിക്കുന്നില്ലെങ്കില്‍ പ്രേക്ഷകന്‍ അതെപ്പറ്റി വേവലാതിപെടേണ്ട കാര്യമില്ല എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.

  “FASCISM RENDERING ART”. ഏകദേശം കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി കലാകാരന്‍മാര്‍ ആകുലതയോടെ ആവര്‍ത്തിക്കുന്ന ഒരു വാചകമാണിത്. ഒരു കല സൃഷ്ടി എങ്ങനെയാണു സംഭവിക്കാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കാണാന്‍ ഫാസിസ്ടുകള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ല. അതെങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ആദ്യമേ നിര്‍ദ്ദേശം കൊടുക്കുന്നതിലായിരുന്നു അവര്‍ക്ക് താല്‍പ്പര്യം. ഇവിടെ നിസ്സാരമെന്നു നമ്മള്‍ക്ക് തോന്നുന്ന ഈ ഒരു കാര്യത്തില്‍ പോലും അപകടകരമായ ഈ ഒരു ഫാസിസ്റ്റ് പ്രവണത ഒളിഞ്ഞിരിക്കുന്നത് കാണാനാവും. പ്രസിദ്ധ ജര്‍മ്മന്‍ ചിന്തകനായ വാള്‍ട്ടര്‍ ബെഞ്ചമിന്‍ തന്റെ “The Work of Art in the Age of Mechanical Reproduction” എന്ന പ്രസിദ്ധമായ ലേഖനത്തില്‍ കല നിഷ്കളങ്കവും അനുഷ്ടാനപരവും പ്രകടനപരവുമായ ഒരു തലത്തില്‍ നിന്നും രാഷ്ട്രീയമായ ഒരു ഉപകരണമായി മാറുന്നത് എങ്ങനെ എന്ന് വിവരിക്കുന്നുണ്ട് “This is the situation of politics which Fascism is rendering aesthetic. Communism responds by politicizing art.” എന്ന ഇവിടെ ചേര്‍ത്ത് വക്കാവുന്ന വാള്‍ട്ടര്‍ ബെഞ്ചമിന്റെ വാക്കുകളെപ്പറ്റി നവ കമ്യൂണിസ്റായ സെബാസ്റ്യന്‍ പോളിന് എന്താണ് പറയാനുള്ളത് എന്നാലോചിക്കുന്നത് തന്നെ കൌതുകകരമാണ്. ബ്ലസ്സി ചെയ്യുന്ന സിനിമ ഒരു പക്ഷെ ലോകോത്തരം പോയിട്ട് “കേരളോത്തരം” പോലുമാവില്ലായിരിക്കാം. പക്ഷെ അത് തിയെട്ടരിലെത്തിക്കുന്നത് വരെ അയാളെ തടസ്സപ്പെടുത്താന്‍ നമുക്ക് അവകാശമില്ല.

 57. The civility in an informed analysis of a very interesting issue makes the readers focused and entertained in this discussion. Everyone has at least some strong points. What amazes me is the stand that the Honourable speaker of the assembly has taken. Yet Mr.KARTHIKEYAN HASN’T VIEWED THE FILM.

  I suggest you sir, please watch the Candian film titled JUNO. Both beautiful moments are there: , a TEEN aged girl sits on the lap of her friend, a neighbour and classmate boy. They eventually come to the realization that the thrill and heavenly pleasure had stinging pain too. She sits on a toilet at the neighbouring convenient store bath room and insert the pregnancy test stick inside the cavity and pee to confirm the disaster. You never see sex or perversion there. The storm brewing in her young life reflects on her face and in her further actions.

  She tries for an abortion, couldn’t make up her mind and decides to give birth. Her family gets involved. The child birth and the ensuing light drama has been beatifully done. She decides not to see the child whom she loves. You should see the moment of happiness of a childless MOTHER who recives the child in adoption. The joy of child birth and motherhood shared by two mothers are ethereally acted and picturised. Blessy should cut, copy and paste parts of this film.
  I never expected a paranoid outburst from a man perceived to be matured, knowledgable and sensible leader like Mr.Karthikeyan. We’ve seen G.Sudhakaran playing the fiddle before. When he gets excited he could be a rabble rouser and a dim bulb at the same time. Why these honounarable gentlemen in politics and social life jump around and bark at some hearsay story?. Did these middle aged men lose their marbles?. Are they paranoid about some of their own closet perversions buried deep beneath the caves of their mind. Mind you. They are human too. And they have fantasies too.
  What are they afraid of ?. Do they have nightmares of some IMAGINARY scenes from KALIMANNU haunting them in their sleep?. Looming close up viginal shots before pregnancy, followed by a delivery ready vaginal shot in the labour room in extreme close up with ascending ear breaking Dracula music?.
  The truth shall never be told.

  Are these leaders trying to create troubled waters to fish in.? Do they think that people are stupid and naive not to recognize the counterfeit of their psuedo moral fortitude.?

  Here there are no tangible serious issues for sensible people to persue. Blessy declared that he was going to picturise Swetha’s delivery alive. All the hell brke lose. Leaders, chanels and the rest of the social networks bite on the bait. Hot perverted, kinky subtle imagination bulged up around this actress from toe to head.
  Why?. There are scores of child birth movies around. Well the imagination swirls around Swetha Menon’s anatomy, that mutated and snow balled into a monstrous mountain.

  The poor politicians fell in the cracks of a deep trap called ” Santhosh Pandit Syndrome”. The sly weasal who pretends to be stupid, weak and vulnerable, took advantage of the sadistic society for his benifit. He laughed his way to the bank taking all the crap and abuse, then later asked the same abusers to polish his shoes!.
  Pandit’s technique already worked its charm in the hands of a more crafty and serious Blessy.Serious and responsible leader Mr.Karthikeyan should have engaged his brain before he put his mouth in gear.He should have known that he was talking about a film he hasn’t viewed or has had any knowledge about.He is the man in charge of the legislative assebly of Kerala.

  Swetha has the rights on her child to excercise the righ tway. Of course we accept the child’s rights that’s basically based in our humane and moral codes. First of all, all these discussions about rights, duties, rules etc are bsaless and without any logic, because we don’t have a film, we don’t have an issue except anticipation and perverted imagination about vaginal angles of a coveted actress’s delivery scene.At least the leaders should have had the commonsense to recognize the existence of a Censor Board. Blessy PUNDITED them all.

 58. ഇത് കാള പെറ്റു കയറെടുത്തു എന്നു പറഞ്ഞത് പോലെ ആയി. വിവരമില്ലാത്ത കുറെ രക്ഷ്ട്രീയക്കാര്‍ വേറെ വിഷയമോന്നും കിട്ടാത്തത് (!!) കൊണ്ട് പ്രസ്താവനകള്‍ ഇറക്കി.വെറും പബ്ലിസിറ്റിക്ക് വേണ്ടി. ഈ കേരളത്തില് വേറെ വിഷയമൊന്നു മില്ലല്ലോ. ആദ്യം ബ്ലെസി സിനിമ ഇറക്കട്ടെ എന്നിട്ട് പോരെ വിവാദങ്ങള്‍. എന്താ കഥ !!?

  പിന്നെ പ്രസവത്തെ പറ്റി കുറെ കമന്റ്സ് മേലില്‍ കണ്ടു എന്നത് കൊണ്ടാണ് ഇത് എഴുതാം എന്ന് വെച്ചത്. ആള്‍കാര്‍ ഇത് ചിത്രീകരിച്ചു എന്ന് പറയുന്നത് ഒര്കുന്നത് എന്തോ ‘അശ്ലീലം ‘ എന്നാ പോലെ ആണ് എന്ന് തോന്നുന്നു. അത് അവരുടെ ചിന്താഗതിയുടെ കുഴപ്പം ആണ്. അവര്‍ വേറെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുന്നു. പിന്നെ ആള്‍കാരുടെ typical hypocratic thinking. ഇത് തീര്‍ത്തും പവിത്രമായ ഒരു കാര്യമാണ്.

  നമ്മുടെ നാട്ടില്‍ പ്രസവത്തിനു ഭര്‍ത്താവിനെ പോലും റൂമില്‍ നിര്‍ത്തില്ല. അതെന്താണ് എന്ന് അറിയില്ല. പ്രസവിക്കാത്ത ഒരാള്‍ക് ഒരിക്കലും അതിന്റെ പിന്നിലുള്ള ത്യാഗത്തെ പറ്റി ഒരിക്കലും അറിയാനോ പറയണോ പറ്റില്ല. അതില്‍ കൂടി കടന്നു പോകുന്ന സ്ത്രീക്ക് മാത്രമേ അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസിലാക്കാന്‍ പറ്റു അതിന്റെ സൌന്ദര്യം അറിയാനും പറ്റൂ. അതാണ് സത്യം.ഒന്നുമില്ലെങ്ങില്‍ ഭാര്യയുടെ കൂടെ പ്രസവരൂമില്‍ നില്‍കുന്ന ഭര്‍ത്താവിനു തന്റെ കുഞ്ഞിനു വേണ്ടി എന്ത് മാത്രം വേദനയും ത്യാഗവും ഭാര്യ അനുഭവിക്കുന്നു എന്നു മനസിലാക്കാനും appreciate ചെയ്യാനും പറ്റും അതോടൊപ്പം ആ യാത്രയില്‍ വളരെ ആസ്വസമാകാനും പറ്റും. പക്ഷെ പുറത്തു നില്‍കുന്ന ഭര്‍ത്താവിനു ഒരിക്കലും അത് കഴിയും എന്ന് തോന്നുന്നില്ല. പിന്നെ സാധാരണ രീതിയില്‍ പ്രസവിക്കുന്ന ഒരു സ്ത്രീക് അതിന്‍റെ പീക്ക് പ്രോസിസ്സില്‍ ഒരിക്കലും അഭിനയിക്കാന്‍ കഴിയില്ല. പിന്നെ ഓര്‍ത്തെടുക്കാനും പറ്റില്ല (ഇവിടെ അഭിനയിച്ചു എന്ന് പറഞ്ഞു ആരൊക്കെയോ). പൂര പറമ്പില്‍ ആയാലും പ്രസവ വേദനയില്‍ പുളയുന്ന സ്ത്രീ അത് മനസിലാക്കുകയില്ല ( ശോഭ എന്നാ രാഷ്ട്രീയക്കാരിയുടെ കമന്റ്‌ കെടീട്ടു പറഞ്ഞതാണ്‌). ലോകത്ത് ആദ്യമായി പ്രസവം ചിത്രീകരിക്കുന്ന ആളല്ല ശ്വേത. ഇതൊക്കെ വളരെ സാധാരനമായി നടക്കുന്ന കാര്യങ്ങളാണ്‌ മറ്റു രാജ്യങ്ങളില്‍. അതു പൂര്‍ണ സമ്മതത്തോടെ ആണ് എന്ന് മാത്രം മിക്കവാറും ഭര്‍ത്താവ് ആയിരിക്കും ചിത്രീകരിക്കുക. യൌടുബില്‍ എന്തര വീഡിയോ വേണമെങ്കിലും കിട്ടും. ഇത് സ്വകാര്യ നിമിഷമാണെന്ന് ആള്‍കാര്‍ കമന്‍റു ചെയ്‌തിരിക്കുന്നു. ഒരിക്കലും അങ്ങനെ ഇപ്പോള്‍ നടക്കരില്ലേ. ആശുപത്രി യിലനെങ്ങില്‍ ഒരു ടീം ആള്‍കാര്‍ [ ഡോക്ടര്‍ , നേഴ്സ്, technicians , pediatric ടീം etc , ഉണ്ടാവും-ഒരു ചെറിയ ഉത്സവത്തിനുള്ള ആള്‍കാര്‍ -ആശുപത്രി അനുസരിച്ച് മാരും എന്ന് മാത്രം അത് സ്ത്രീയുടെ സമ്മതത്തോടെ അല്ലല്ലോ]. അവിടെ ഭര്‍ത്താവിനെ കയറ്റാത്തത് എന്താണെന്നു മാത്രമാണ് മനസിലാകാത്തത്.പിന്നെ c -section മാത്രം നടക്കുന്ന ഒരു നാടായി മാറിയത് കൊണ്ട് പുതിയ തലമുറക്കും അറിയാന്‍ പറ്റുമോ എന്നറിയില്ല.

  ശ്വേതാക്കും ഭര്‍ത്താവിനും സംമ്മതമാനെങ്ങില്‍ പ്രസവം ചിത്രീകരിച്ചതിനെ ചോദ്യം ചെയ്യാന്‍ ആര്‍കും അധികാരമില്ല. പിന്നെ സിനിമയില്‍ അഭിനയം മാത്രമേല്ലോ. ആ സ്ഥിതിക്ക് ബ്ലെസ്സില്‍ എന്തിനു ഇത് real ആയി ചിത്രീകരിച്ചു എന്നത് മാത്രമു മനസിവാത്തത് (ഡോകുമെന്ററി അല്ലെല്ലോ). അതിന്റെ കാരണങ്ങള്‍ ഉണ്ടാകും. ഒരു പക്ഷെ റിയല്‍ ആയി ഇത് അഭിനയിക്കാന്‍ പറ്റില്ല എന്നത് കൊണ്ടാവും.ശ്വേത അത് അവര്ക് വേണ്ടി ചിത്രീ കരിക്കുതില്‍ ഉപരി ഒരു സിനിമയുടെ ഭാഗമാകാന്‍ സമ്മതിച്ചത് അവരുടെ strength എന്നെ പറയാന്‍ കഴിയു. അതിനെ ആള്‍കാര്‍ മോശമായി പറയുന്നത് തീര്‍ത്തും നിന്ദ്യം ആണ്. എല്ലാം തന്നെ ബ്ലെസ്സിയുടെ kalimannu എന്നചിതം കണ്ടിട്ട് കമന്റ്‌ ചെയ്യുതാണ് നല്ലതെന്ന് തോന്നുന്നു.

 59. ഒരു സംവിധായകന്‍ എന്ന നിലയില്‍ തന്റെ സിനിമയില്‍ എന്ത് ചിത്രീകരിക്കണം എന്ന് തീരുമാനിക്കാന്‍ ബ്ലെസ്സിക്കും ഒരു നടി എന്ന നിലയില്‍ താന്‍ ഏതൊക്കെ വേഷം എപോഴൊക്കെ അഭിനയിക്കണം എന്ന് തീരുമാനിക്കാന്‍ ശ്വേതക്കും അവകാശമുണ്ട്. മാത്രമല്ല പ്രസവസമയത്തെ ഒരു സ്ത്രീയുടെ മാനസികാവസ്ഥ ഏറ്റവും നല്ല രീതിയില്‍ പകര്ത്താ ന്‍ വേണ്ടിയാണ് ബ്ലെസ്സി ശ്വേതയുടെ പ്രസവം ചിത്രീകരിച്ചത് എന്നു വിശ്വസിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം.

  ഇവിടെ എന്റെ എതിര്പ്പ് ശ്വേതാമെനോന്റെ പ്രസവം വിറ്റ്‌ കാശാക്കാന്‍ വേണ്ടി അതൊരു വാര്ത്തക ആക്കിയവന്മാരെ പിന്തുണച്ചുകൊണ്ട് ശ്വേതയും ബ്ലെസ്സിയും നടത്തിയ അഭിപ്രയപ്രകടനങ്ങളോട് മാത്രമാണ്.

  പ്രസവമെന്ന മനോഹര നിമിഷം ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നു താന്‍ രാജ്യത്തെ എല്ലാ സ്ത്രീകള്ക്കും വേണ്ടി പറയുകയായിരുന്നുവെന്ന് പറഞ്ഞതിലൂടെ ശ്വേത എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പ്രസവം എന്താ ഭാരതത്തിലെ സ്ത്രീകള്ക്ക് അറിയാത്തതാണോ? ആ രംഗം ചിത്രീകരിച്ചത് കൊണ്ട് അത് എങ്ങനെയാണ് എല്ലാ സ്ത്രീകള്കും വേണ്ടി പറഞ്ഞത് എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

  മാതൃത്വത്തിന്റെു മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്ക്കാായിട്ടാണ് താന്‍ ഇത്തരത്തിലൊരു സിനിമ ചെയ്യുന്നത് എന്നാണു ബ്ലെസ്സി പറഞ്ഞിരിക്കുന്നത്. പ്രസവം അഭിനയിച്ചു കാണിച്ച സിനിമകളില്‍ നിന്ന് ഈ സിനിമക്ക് എന്ത് മഹത്വമാണ് കൂടുതല്‍ മനസ്സിലാക്കികൊടുക്കാന്‍ കഴിയുക എന്നത് ബ്ലെസ്സി വ്യക്തമാക്കേണ്ടതായിരുന്നു. അല്ലെങ്കില്‍ തന്നെ ശ്വേതാമെനോനു മലയാളികള്ക്കി ടയില്‍ വല്ല്യ വിലയൊന്നും ഇല്ല. പക്ഷെ സ്വന്തം സിനിമയുടെ മാര്ക്കളറ്റിങ്ങിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ആളായി ബ്ലെസ്സി തരംതാഴരുതായിരുന്നു. ബ്ലെസ്സിയുടെ സിനിമ എന്നത് തന്നെ ആണ് ആ സിനിമകളുടെ മാര്ക്കററ്റിംഗ്. ഇതിനെതിരെ ആദ്യം പ്രതികരിക്കാന്‍ ആര്ജഗവം കാണിച്ച ബഹു സ്പീക്കര്‍ ജി കര്തികെയനും സെബാസ്റ്റ്യന്‍ പോളിനും അഭിവാദ്യങ്ങള്‍.

  വാല്ക്കരഷ്ണം: ഞങ്ങളുടെ ആദ്യ കുഞ്ഞിനു ജന്മം നല്കിയതിനു ശേഷം ‘ഇനി നിങ്ങളെയൊന്നും കാണാന്‍ പറ്റുമെന്ന്‍ ഞാന് ഒരിക്കലും കരുതിയിരുന്നില്ല’ എന്നും പറഞ്ഞു എന്റെ കൈ പിടിച്ചു പൊട്ടിക്കരഞ്ഞ എന്റെ ഭാര്യയുടെ അനുഭവത്തില്‍ നിന്ന് എനിക്ക് മനസ്സിലായത് പ്രസവം അത്ര മനോഹരമായ അനുഭവം ഒന്നുമല്ല എന്നാ. അങ്ങനെയല്ലേ പെങ്ങന്മാരെ.?

 60. @കുറ്റിക്കാട്ടില്‍ കരിമൂര്‍ഖന്‍

  Well done!
  ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയതിനും, അതിനു തക്കതായ മറുപടി തന്നു എന്റെ കണ്ണ് തുറപ്പിച്ചതിനും അഭിവാദ്യങ്ങള്‍ !

 61. തെറ്റും ശരിയും തികച്ചും അപേക്ഷികങ്ങളാണ്. മാത്രമല്ല ഇന്നത്തെ തെറ്റു നാളത്തെ ശരിയുമാവം. കുറച്ചു കൂടി ആഴത്തില്‍ ചിന്തിച്ചാല്‍ ശരികള്‍ മാത്രമേ ഉള്ളൂ, തെറ്റുകള്‍ ഇല്ല. തെറ്റ് കരനെന്നു വ്യാഖ്യാനിച്ചും വിധിച്ചും ഭരണാധികാരികളും സമൂഹവും കല്ലെറിഞ്ഞും കുരിശില്‍ തറച്ചും ശിക്ഷിച്ച യേശു ക്രിസ്തു പിന്നീടു ദൈവമാവുകയുണ്ടായി.

  അത് കൊണ്ട് ഇങ്ങിനെയുള്ള കാര്യങ്ങള്‍ തികച്ചു വ്യക്തി പരവും രാജ്യത്തെ നിയമങ്ങള്‍ക്കും മാത്രം അധിഷ്ടിതമാണ്. മൂന്നാമതൊരാള്‍ ഇതില്‍ ഇടപെടുന്നതോ അഭിപ്രായം പറയുന്നതോ ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. താല്പര്യമില്ലാത്തവര്‍ ഇതില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതം, അതായതു താല്പര്യമില്ലാത്തവര്‍ കളിമന്നു എന്നാ സിനിമ കാണാന്‍ പോകണ്ട.

  പിന്നെ കുറച്ചു ബുദ്ധി കൂടുതല്‍ ഉള്ളവര്‍ ഈ വക കാര്യങ്ങള്‍ വിവാദങ്ങള്‍ ആക്കി അതില്‍ നിന്നും കുറച്ചു അധികം earn ചെയ്യാന്‍ നോക്കിയാല്‍ അതവരുടെ കുറ്റമാണോ, അതോ ബുധിയില്ലതവരുടെ കുറ്റമാണോ?

 62. 1. ശ്വേതയെ വിമര്‍ശിച്ചത് സുധാകരനും സ്പീക്കറും ആയതു കൊണ്ട് ആ വാദം നിലനില്‍ക്കില്ല. ശരി. ഇത് കേട്ടാല്‍ തോന്നും വിമര്‍ശനം ഉന്നയിച്ചത് വല്ല അണ്ണാ ഹസരെയോ വി എം സുധീരനോ ആയിരുന്നെങ്കില്‍ ഇവിടെ കമ്മന്റ്റ്‌ ഇട്ട പകുതിയോളം പേരും കയ്യടിച്ച് സ്വാഗതം ചെയ്തേനെ എന്ന്. ചുമ്മാ വാദം ജയിക്കാന്‍ വേണ്ടി വേലയിറക്കരുത്.
  2. സിനിമയില്‍ എന്താണെന്നറിയില്ല. അത് കൊണ്ട് സിനിമ കണ്ടിട്ട് തെറി വിളിച്ചാല്‍ പോരെ എന്ന് വാദിക്കുന്നവരോട്-സിനിമയില്‍ എന്ത് കാണിച്ചാലാണ് തെറി വിളിക്കേണ്ടത്? അതോ എന്ത് കാണിച്ചാലും തെറി വിളിക്കണ്ട യാതൊരു ആവശ്യവും ഇല്ലെന്നാണോ? ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാക്കാമോ?
  3. ആവേശം ഒക്കെ ശ്വേത ചേച്ചീടെ കാര്യം വരുമ്പോള്‍ മാത്രമേ ഉള്ളോ? അതോ സ്വന്തം കാര്യം വരുമ്പോഴും ഇത്രയും മൃദു സമീപനം തന്നെയോ എന്നറിയാന്‍ താല്പര്യം ഉണ്ട്. എനിക്കതില്ല. അത് കൊണ്ട് ചോദിച്ച് പോയതാണ്. വേറൊന്നും ധരിക്കരുത്.(ഏതായാലും നമ്മടെ നാടും പുരോഗമിക്കുന്നുണ്ട്)
  @ വിനീത്
  //ആ പറഞ്ഞ പത്തു പേരുടെ കൂടെ ഒരു ക്യാമറ മാന്‍ ഉം സംവിധായകനും ആ മുറിയില്‍ ഇരുന്നോട്ടെ എന്നല്ലേ ശ്വേത പറഞ്ഞുള്ളൂ. അതിനര്‍ത്ഥം അവര്‍ ഇവിടെ ആരോ പറഞ്ഞത് പോലെ ക്യാമറയ്ക്ക് മുന്നില്‍ പാവാട പൊക്കി എന്നാണോ??? കഷ്ടം.. എല്ലാം മഞ്ഞ കണ്ണോടു മാത്രം കാണുന്ന ചിലരോടെ സഹതപിക്കാന്‍ മാത്രമേ കഴിയൂ. //
  അയ്യോ സഹതപിക്കയൊന്നും വേണ്ട സാര്‍. ഞാന്‍ ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ.ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതൊക്കെ തിരിച്ചെടുത്തിരിക്കുന്നു. പിന്നെ ചെറിയ ഒരു സംശയം, മുറിക്കകത്ത് എന്തിനാ ഈ പത്തു പേരായി ചുരുക്കിക്കളയുന്നത്? എന്‍റെ അഭിപ്രായത്തില്‍ ഇത്തരം ഘട്ടങ്ങളില്‍ ടിക്കറ്റ്‌ വച്ച് ഒരു എക്സിബിഷന്‍ കൂടെ നടത്താന്‍ പാടില്ലേ? അതാവുമ്പോള്‍ കൂടുതല്‍ സൗകര്യം ആയിരിക്കും. കുറച്ച് കാശും പിരിഞ്ഞു കിട്ടും.
  @പോള്‍
  പഴയ ആള്‍ തന്നെയാണ് പോള്‍. ചിന്തയും അല്പം പഴഞ്ചന്‍ ആണെന്ന് കൂട്ടിക്കോ. പ്രസവം നാറ്റക്കേസ് ആണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. “നടിയുടെ പ്രസവം ഞാന്‍ ഷൂട്ട്‌ ചെയ്തേ ഷൂട്ട്‌ ചെയ്തേ” എന്ന് പത്രസമ്മേളനം വിളിച്ച് വില കുറഞ്ഞ പ്രസ്തവാന ഇറക്കുന്നതാണ് നാറ്റക്കേസ്. പത്രത്തിന്‍റെ ഒന്നാം പുറം അത്തരം വാര്‍ത്തകള്‍ കൊണ്ട് നിറയ്ക്കുന്നതാണ് നാറ്റക്കേസ്.
  @ സുരേഷ്കെ
  വെല്‍ക്കം ബാക്ക്. ഈ ചരിത്ര പ്രധാന സംവാദത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മനപ്പൂര്‍വം ലീവ് എടുത്ത് വന്നതോന്നുമല്ലല്ലോ, അല്ലേ 🙂

 63. സിനിമയില്‍ ഈ പറഞ്ഞ സംഭവങ്ങള്‍ മുഴുവനായി കാണിച്ചാലും ഇല്ലെങ്കിലും ശരി, “എന്റെ സിനിമയില്‍ പ്രസവം ലൈവ് ആയി കാണിയ്ക്കുന്നു” ടിവിയിലൂടെയും പത്രമാധ്യമാങ്ങളിലൂടെയും നാട്ടുകാര്‍ക്ക് മുന്നില്‍ തുറന്നടിയ്ക്കുന്ന സംവിധായകനും നടിയും അതിനു മൌന സമ്മതം കൊടുക്കുന്നവരും ഈ സമൂഹത്തിനു എന്ത് സന്ദേശമാണ് നല്‍കുന്നത്?
  @മച്ചുനന്‍
  “ഇന്നാട്ടില്‍ ബലാത്സംഗങ്ങള്‍ പെരുകി വരുന്നു അതുകൊണ്ട് അപ്പുറത്തെ വീട്ടിലെ സുന്ദരിയായ അമ്മായിയെ ഒന്ന് കണ്ണിരുക്കുന്നത് അല്ലെങ്കില്‍ തരാം കിട്ടുമ്പോള്‍ ഒന്ന് തോണ്ടുന്നത് ഇത്ര വലിയ തെറ്റാണോ?” എന്ന് അയല്‍പക്കത്തെ പയ്യന്‍ നിങ്ങളോട് ചോദിച്ചാല്‍ എങ്ങനെയിരിയ്ക്കും?
  ഒരു തെറ്റിനെ അതിനെക്കാള്‍ വലിയ തെറ്റുകള്‍ കൊണ്ട് ന്യായീകരിയ്ക്കാന്‍ കഴിയില്ല മച്ചുനാ………………..

 64. ബ്ലെസി ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത് എന്തായാലും നന്നായി. പണ്ട് തന്മാത്ര ഇറങ്ങിയപ്പോ മോഹന്‍ലാല്‍ ഉം മീര വാസുദേവും തമ്മിലുള്ള കിടപ്പറ രംഗം ഉണ്ടാകും എന്നാ ഒരു ധാരണയും ഇല്ലാതെ ആണ് എല്ലാവരും ആ സിനിമയ്ക്കു കേറിയത്‌ ( ഇപ്പോഴും ആ ചിത്രം ആദ്യ ദിവസം കാണാന്‍ പോയത് മറക്കില്ല). ആ രംഗം വന്നപ്പോ എല്ലാവനും മതി മറന്നു കൂവിയതുംനല്ല പോലെ ഓര്‍ക്കുന്നു. ഈ പടം മൊത്തം അശ്ലീലം ആണെന്നും ഒക്കെ ഉള്ള വാര്‍ത്ത കാട്ടുതീ പോലെ ആണ് വാര്‍ത്ത‍ പരന്നത് (ഈ പറഞ്ഞവനോക്കെ ടൈറ്റാനിക് കാണും. സായിപ്പ് തുണി അഴിച്ചാ കയ്യ് അടിക്കുകയും ചെയ്യും എന്നത് വേറെ കാര്യം!!!).

  ഒടുവില്‍ ആ സിനിമയുടെ പ്രദര്‍ശനത്തെ അത് ബാധിക്കും എന്നായപ്പോ ആ രംഗങ്ങള്‍ പിന്നീട് കട്ട്‌ ചെയ്യേണ്ടി വന്നു സംവിധായകന്. ഇപോ എന്തായാലും ഈ സിനിമയില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടാകാം എന്നാ സൂചന നല്‍കിയത് നല്ല കാര്യം. അത്തരം രംഗങ്ങള്‍ ആലോസരപ്പെടുതുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഈ ചിത്രം avoid ചെയ്യാമല്ലോ. സംഭവം നല്ല ഒരു പബ്ലിസിറ്റി ആണെന്നതും വേറെ കാര്യം. ( DELHI BELLY എന്നാ ചിത്രത്തിനും ഇത്തരം ഒരു പബ്ലിസിറ്റി കിട്ടിയത് ഈ അടുത്ത കാലതാനല്ലോ )

  പിന്നെ ശ്വേത സ്വകാര്യത പബ്ലിസിറ്റി കൊടുത്തു , സ്ത്രീകളുടെ മാനം കപ്പല് കേറ്റി എന്നൊക്കെ പറയുന്നവര്‍ internet ഇല്‍ മറ്റുപല mobile സ്വകാര്യതകളും തപ്പി നടക്കുമ്പോ ഇത്തരം ചിന്തകള്‍ ഒക്കെ മനസ്സില്‍ വരാറുണ്ടോ എന്ന് സ്വയം പരിശോധിച്ചാല്‍ കൊള്ളാം

  ചുരുക്കം: ഇത്തരം രംഗങ്ങള്‍ കാണാന്‍ താല്പര്യം ഇല്ലാത്തവര്‍ ഈ ചിത്രം കാണാതിരിക്കുക. ബാക്കി ഉള്ളവര്‍ സിനിമ കണ്ടു അഭിപ്രായം പറയുക (എന്തൊക്കെ ഉണ്ടെന്നും detail ആയി അപ്പൊ അറിയാം.)പടം തല്ലിപ്പൊളി ആണെങ്കില്‍ കൂവിയിട്ടു ഇറങ്ങി വരുക അല്ല പിന്നെ!!

  എന്തായാലും ഭാരത സ്ത്രീകള്‍ തന്‍ ഭാവശുധിയെ പറ്റിയുള്ള പ്രസംഗങ്ങള്‍ നിര്തുന്നതാവും നല്ലത്.

 65. @ Devi

  പ്രസവമുറിയില്‍ ഭര്‍ത്താവിനെ പ്രവേശിപ്പിക്കത്തതിനെക്കാള്‍ വലിയ തമാശകളുണ്ട് ഈ നാട്ടില്‍. എന്റെ മൂത്ത മകന്‍ ജനിക്കുമ്പോള്‍ ഞാന്‍ കുടുംബസമേതം ബ്രസീലിലായിരുന്നു. ലേബര്‍ റൂമിനുള്ളില്‍ ഞാന്‍ പരിഭ്രമത്തോടെയും ഭയത്തോടെയും അനങ്ങാതെ നിന്നതു അന്ന് അവിടെയുള്ളവര്‍ക്ക് തമാശയായാണ് തോന്നിയത്. രണ്ടാമത്തെ കുട്ടിയുടെ ജനന സമയത്ത് ഞങ്ങള്‍ നാട്ടിലേക്കു വന്നു. പ്രസവത്തിനു മുന്പായി ഒരു സ്കാനിംഗ് ചെയ്യാന്‍ കൊച്ചിയിലെ പ്രസിദ്ധമായ ഒരാശുപത്രിയില്‍ പോകുന്നു. സ്കാനിംഗ് മുറിയിലേക്ക് ഭാര്യയോടൊപ്പം കയറാന്‍ ശ്രമിച്ച എന്നെ നേഴ്സ് വാതിലില്‍ തടഞ്ഞു. സ്ത്രീകളെ സ്കാന്‍ ചെയ്യുന്നിടത്ത് പുരുഷന്മാര്‍ക്ക് പ്രവേശനമില്ല പോലും! ഞാന്‍ ഈ സ്ത്രീയുടെ ഭര്‍ത്താവാണ്, ഇപ്പോഴീ നടക്കാന്‍ പോകുന്ന സ്കാനിങ് പോലും ഞാന്‍ കാരണം സംഭവിച്ചതാണ് എന്നൊക്കെ അവരോടു പറഞ്ഞു നോക്കി. എന്നെ അകത്തു കടത്തിയാല്‍ എന്റെ സ്വന്തം ഭാര്യയുടെ ചിത്രമെടുത്തു യു ട്യുബിലോ മറ്റോ ഇട്ടു കളയും എന്നോ മറ്റോ ആണ് ആ നേഴ്സ് കരുതിയതെന്ന് തോന്നുന്നു. എന്തായാലും എന്നെ പുറത്ത് നിര്‍ത്തി വാതിലടച്ചു. പരിചയമുള്ള ഒരു ഡോക്ടറോട് ഇതെപ്പറ്റി ചോദിച്ചപ്പോള്‍ ഇത് കേരളമല്ലേ ഇവിടെ ഇങ്ങനെയൊക്കെയാ എന്നാണദ്ദേഹം പറഞ്ഞത്. ഗര്‍ഭം, പ്രസവം എന്നതൊക്കെ ഇവിടെ ആളുകള്‍ ലജ്ജയോറെയും അറപ്പോടെയുമാണ് കാണുന്നത് എന്ന് എനിക്ക് തോന്നനുണ്ടായ ഒരു കാരണം അതാണ്. ഇവിടെ ഒരു ലേബര്‍ റൂമില്‍ ക്യാമറ എന്നത് പലരുടെയും ഭാവനകളെ പലവഴിക്കും ഉദ്ദീപിപ്പിചിരിക്കുകയാണ്. എന്തുചെയ്യാം? സാവോ പോലോയില്‍ എന്റെ അയല്‍വാസി ഒരു മിഡ് വൈഫയിരുന്നു. വെറുമൊരു എന്ജിനീയരായ ഞാന്‍ ചെയ്യുന്നതിനേക്കാള്‍ മികച്ച കാര്യമാണ് അവര്‍ ചെയ്യുന്നത് എന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്. പെല്‍വിക് ബ്രിമ്മിനുള്ളിലൂടെ ഒരു കുഞ്ഞു വെളിയിലേക്ക് വരുന്നതാണ് ലോകത്തെ ഏറ്റവും വലിയ അത്ഭുതമെന്നും, അത്തരം നിമിഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു കലാകാരിയാണ് താനെന്നുമാണ് അവര്‍ പറയുന്നത്. അത് പൂര്‍ണ്ണമായും സത്യമായെ എനിക്ക് തോന്നിയിട്ടുള്ളൂ. അതില്‍ എന്തെങ്കിലും അശ്ലീലം ഉണ്ടെന്നു ഇതുവരെ തോന്നിയിട്ടുമില്ല.

  ഇവിടെ ഈ നടക്കുന്ന വിവാദം ഒരു പബ്ലിസിറ്റി സ്ടണ്ട് എന്നതിനേക്കാള്‍ നിലവിലുള്ള സമ്പ്രദായങ്ങളൊന്നും മാറാന്‍ പാടില്ല എന്ന് ചിന്തിക്കുന്ന യഥാസ്ഥിതികതയുടേത് കൂടിയാണ്. തിയേറ്റര്‍ മുതലാളിമാരുടെ നിലപാടാണ് രസകരം. പ്രസവം ഷൂട്ട്‌ ചെയ്തത് കൊണ്ട് സിനിമ പ്രദര്‍ശിപ്പിക്കില്ല പോലും! തങ്ങള്‍ക്കിഷ്ടമില്ലത്തവരെ ബസില്‍ യാത്ര ചെയ്യാന്‍ സമ്മതിക്കില്ല എന്ന് ബസുടമകളുടെ സംഘടനയും, ന്യൂ ജനറേഷന്‍ ഐറ്റങ്ങളൊന്നും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന്‍ ടിക്കറ്റ് കീറുന്നവരുടെ സംഘടനയുമൊക്കെ തീരുമാനിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് അടുത്തത്. കാത്തിരുന്നു കാണാം!

 66. Kudos to all Moview raga memebers (including me).
  സുധാകരന്റെയും കാര്‍ത്തികേയന്റെയും അടുത്തെത്തിയില്ലന്കിലും നമുക്കാവുന്നതു നമ്മള്‍ ചെയ്യുന്നു. 🙂

 67. കേരളത്തില്‍ പ്രേക്ഷകരോട് അല്പ്പമെന്കിലും കൂറ് കാണിക്കുന്ന സംവിധായകരില്‍ ഒരാളാണ് ശ്രീ.ബ്ലെസി. അദേഹം ഈ വിവാദത്തില്‍ കാണിക്കുന്ന മൌനം തന്നെ തന്‍ ചെയ്തത് നൂറു ശതമാനം സിനിമ എന്നാ മാധ്യമത്തോട് കൂറ് പുലര്‍ത്തുന്നതാണ് എന്നാ വിശ്വാസമുള്ളതു കൊണ്ടാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഏതായാലും ഈ വിവാദങ്ങള്‍ ഒക്കെ റിലീസാകും മുമ്പേ ചിത്രത്തിന് അപാര മൈലേജ് ആണ് കൊടുത്തിരിക്കുന്നത്‌…

  സിനിമയില്‍ ബ്ലെസി പ്രസവം ചിത്രീകരിച്ചു എന്നൊരു വാര്‍ത്ത‍ കിട്ടി. പക്ഷെ എന്താണ് എങ്ങനെ ആണ് ഒന്നുമറിയില്ല ആര്‍ക്കും. ഷക്കീല പടങ്ങള്‍ ഓടിച്ച തിയേറ്റര്‍ ഉടമകള്‍ക്ക് ഇത് പ്രദര്ശിപ്പിക്കാന്‍ അനുമതിക്കില്ല എന്ന് പറയാന്‍ ഒരു അവകാസവുമില്ല.. അത് പോലെ പിഞ്ചു കുഞ്ഞുങ്ങള്‍ വരെ ദിവസവും പീടിപ്പിക്കപെടുന്നു നമ്മുടെ നാട്ടില്‍… അതുപോലെ എന്തല്ലാം പ്രശ്നങ്ങള്‍ അതൊന്നും നോക്കാന്‍ സമയം ഇല്ലാത്ത രാഷ്ട്രീയക്കാര്‍ക്കും ഇതൊന്നും പറയാന്‍ നാണം ഉണ്ടോ.( അതുണ്ടെങ്കില്‍ രാഷ്ട്രീയം കളിക്കുമോ.. 😉 )

  കാള പെട്ടെന്ന് കേള്‍ക്കുമ്പോള്‍ കയരെടുക്കാതെ കൂട്ടുകാരെ…. ചിത്രം റിലീസ് ആകുന്നവരെ നമ്മള്‍ ഇ വിഷയത്തെ പറ്റി പറയുന്നതിനോന്നും ഒരു ആധികരികയുമില്ല…

 68. പടം ഇറങ്ങുന്നതിനു മുന്‍പേ തന്നെ അലറി കൂവുന്ന എന്റെ കൂടുകാരോട് ഒരു ചോദ്യം. കാള പെറ്റിട്ടു പോരെ കയര്‍ എടുക്കാന്‍. ഒരു പെണ്ണിന്റെ മജ്ജയും മാസവും കച്ചവടമാക്കി ഓരോ തരം താണ സംവിധായകരും നിര്‍മാതാക്കളും
  ഷക്കീല പടങ്ങളും രതി നിര്‍വേധം പോലുള്ള പടങ്ങളും ഒക്കെ ഇറക്കുമ്പോള്‍ അതിനെതിരായി പ്രതികരിക്കാനും കൊടി പിടിക്കാനും ഒന്നും ആരുതന്നെ ഉണ്ടാവില്ല എന്ന് മാത്രമല്ല അതൊക്കെ തലയില്‍ മുണ്ടിട്ടയാലും 25 ഉം 50 ഉം പ്രാവശ്യം ഒക്കെ കാണാനും പ്രോസഹിപ്പിക്കാനും ഉണ്ടാവും മുന്‍പന്തിയില്‍.

  @ജോണ്‍
  നിങ്ങള്‍ എഴുതിയതിനോട് ഞാനും യോജിക്കുന്നു. അത് തന്നെ അയ്യിരിക്കും ബ്ലെസി യുടെ ഉദ്ധേശം. അല്ലാതെ ഒരു സ്ത്രീയുടെ പ്രസവം വെള്ളിത്തിരയില്‍ കാണിച്ചു പണം ഉണ്ടാക്കാന്‍ മാത്രം തരം താണവനല്ല ബ്ലെസി എന്നാണ് എന്റെ വിശ്വാസം. അതിലൊക്കെ ഉപരി ബ്ലെസി ക്ക് ജന്മം നല്കിയതും ഒരു സ്ത്രീ അല്ലെ. ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ബഹുമാനിക്കപെടുന്നത് അവള്‍ ഒരു ജീവന് ജന്മം നല്‍കുമ്പോഴാണ്. ആ പവിത്രമായ പ്രക്രിയയെ ബ്ലെസി എന്നാ മഹത്തായ ഒരു സംവിധായകന്‍ ഒരു കച്ചവടമാക്കത്രിരിക്കട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.

  @ drdeeps
  ചിലപ്പോള്‍ ജയ്‌ ഉദ്ദേശിച്ചത് ബ്ലെസി യെ തല്ലുന്ന കാര്യമായിരിക്കും. അതാവുമ്പോള്‍ പ്രശ്നം ഉണ്ടാകില്ലല്ലോ. പെണ്ണിനെ തല്ലിയാല്‍ മാത്രമല്ലെ കുഴപ്പം ഉള്ളു.

  //കുഞ്ഞു ഇറങ്ങി വരുന്നത് കണ്ടാല്‍ പോലും ലൈംഗികത മനസ്സില്‍ കടന്നു വരുന്നുണ്ടെങ്കില്‍ നിങ്ങള്ക്ക് നല്ല നമസ്കാരം //
  well said , ഇങ്ങനെയൊക്കെ മനസില് കാണുന്നവരാണ് , തുംബിയെപിടിക്കുന്ന പ്രായത്തിലും കുരുന്നു പെണ്കുഞ്ഞുങ്ങളെ വലിച്ചു കീറി സന്തോഷം അനുഭവിക്കുന്നവര്‍. (നമ്മുടെ ബാബുചായന്‍ കമന്റില്‍ പറഞ്ഞതുപോലെ. ഇവര്കൊക്കെ യു ട്യൂബ് മാത്രം മതിയാവില്ല.

 69. //ഈ ബ്ലെസ്സി തന്നെ പണ്ട് മോഹന്‍ലാലിനെ നൂല്‍ ബന്ധo ഇല്ലാതെ ചിത്രികരിച്ചപ്പോള്‍ ആരും പരാതി പറഞ്ഞതായി കേട്ടില്ല.//അത് മോഹന്‍ലാല്‍ , ഇത് ശ്വേത .

  കര്നോര്‍ക്ക് അടുപ്പിലും ———– എന്ന് കേട്ടിട്ടില്ലേ ?

 70. പ്രസവം എന്നത് ഇത്ര ചര്‍ച്ച ചെയ്യപ്പെടേണ്ട രഹസ്യ സംഭവം ആണ് എങ്കില്‍ ഇനി മുതല്‍ സ്ത്രീകള്‍ എല്ലാവരും ഒരു കാര്യം ഉറപ്പിച്ചു പറയണം, മരിക്കേണ്ടി വന്നാലും ശരി, ഒരു പുരുഷ ഡോക്ടറുടെ(ഗൈനോക്കൊലജിസ്റ്റ്‌ ) മുന്നില്‍ പ്രസവിക്കില്ല. എന്താ അതിനു കഴിയുമോ മലയാള മങ്കമാര്‍ക്ക് ??

 71. ബ്ലെസ്സി ഗര്‍ഭം ചിത്രീകരിച്ചതില്‍ അത്ര പ്രശ്നമൊന്നും കാണേണ്ടതില്ല – അതൊരു moral issue ആകുന്നതു തന്നെ അപകടമാണ്. മലയാളികള്‍ കുറച്ചു കൂടി സഹിഷ്ണുത കാണിക്കേണ്ട സമയമാണ്.

  പക്ഷെ ഗര്‍ഭം ചിത്രീകരിച്ചതിന് പറയുന്ന ന്യായം – മറ്റൊരിക്കലും കിട്ടാത്ത വികാര ഭാവങ്ങള്‍ – വിശ്വസനീയമല്ല. നാളെ ബ്ലെസി ഒരു കൊലപാതകം സ്ക്രീനില്‍ കാണിക്കാന്‍ ആരെയെങ്കിലും കൊന്നു കളയുമോ എന്നാണ് എന്റെ പേടി? അങ്ങനെ ഉണ്ടാകുന്നെങ്കില്‍ മമ്മൂട്ടിയും, മോഹന്‍ലാലും ആകട്ടെ അഭിനയിക്കുന്നത്.

 72. @ സുരേഷ്
  സാവോ പോളോയിലെ ആശുപത്രിയില്‍ താങ്കളുടെ ഭാര്യയുടെ പ്രസവ മുറിയില്‍ താങ്കളെ കയറ്റി. അതേ സമയം താങ്കള്‍ വാശി പിടിച്ചാല്‍ കൂടി താങ്കളുടെ ഉറ്റ ചങ്ങാതിയെ കൂടെ ആ റൂമില്‍ കയറ്റാന്‍ അവിടുത്തെ ആശുപത്രി അധികൃതര്‍ തയാറാകുമോ????? പറയണം മിസ്റ്റര്‍ സുരേഷ്.
  ഇനി ആശുപത്രി അധികൃതര്‍ അതിന് തയ്യാറായാല്‍ തന്നെ താങ്കള്‍ സമ്മതിക്കുമോ? ഇനി താങ്കള്‍ സമ്മതിച്ചാല്‍ തന്നെ ഉറ്റ ചങ്ങാതി സമ്മതിക്കുമോ? അവനവനെ ബാധിക്കാത്ത കാര്യമായതിനാല്‍, കുറച്ചു പേര്‍ ഇവിടെ കയ്യടിക്കാന്‍ ഉണ്ടെന്നു കരുതി കാര്യങ്ങളെ വല്ലാതെയങ്ങ് ലളിത വല്‍ക്കരിക്കല്ലേ. ഡോക്ടരുമാരുടെ സെക്സ് നോക്കി മാത്രം ലേബര്‍ റൂം ബുക്ക്‌ ചെയ്യുന്ന മാനസിക ജീര്‍ണത ബാധിച്ചവര്‍ വരെ ഇപ്പോള്‍ ശ്വേതയെ പിന്താങ്ങാന്‍ ഇറങ്ങിയിട്ടുണ്ട് എന്ന് വിസ്മരിക്കരുത്.

 73. @Suresh K
  എന്റെ ഗുരുവായൂരപ്പാ,,,ശബരിമല ശാസ്താവേ….നമിയ്ക്കുന്നു താങ്കളെ നൂറു വട്ടം. ഭാര്യയുടെ സ്കാനിങ്ങിനു പോലും ഭര്‍ത്താവിനെ പുറത്തു നിര്‍ത്തുന്ന നാടാണ് ഇത് എന്ന് താങ്കള്‍ സമ്മതിച്ചു. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ എല്ലായിടത്തും അങ്ങനെ ഒക്കെ തന്നെയാണ് കാര്യങ്ങള്‍.അങ്ങനെയുള്ള ഒരു നാട്ടില്‍ ഒരു സ്ത്രീയുടെ പ്രസവ സമയത്ത് ഭര്‍ത്താവിനോട് വാതിലിനു വെളിയില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് വഴിയില്‍ കൂടി പോയ ഒരുത്തനെ അകത്തേയ്ക്ക് വിളിച്ചു വരുത്തി കസേരയിട്ട് കൊടുത്തിട്ട് സംഭവം കാമറയില്‍ പകര്‍ത്താന്‍ അനുവാദം കൊടുത്ത പ്രവൃത്തിയെ ന്യായീകരിയ്ക്കാന്‍ താങ്കള്‍ക്കു കഴിയുന്നുണ്ടല്ലോ. അതിനു എന്റെ വക ഒരു നല്ല നമസ്ക്കാരം. മാത്തുകുട്ടി പറഞ്ഞത് പോലെ സ്വന്തം കാര്യം വരുമ്പോഴും ഇത്രയും മൃദു സമീപനം ആണോ എന്ന് ഒന്ന് ചിന്തിച്ചു നോക്കുന്നത് നന്നായിരിയ്ക്കും. കണ്ണടച്ച് ഇരുട്ടാക്കുന്നവരുടെ കണ്ണ് തുരപ്പിയ്ക്കാന്‍ കഴിയും എന്ന് യാതൊരു പ്രതീക്ഷയും ഇല്ല. എന്നാലും ചിലതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പ്രതികരിയ്ക്കാതിരിയ്ക്കാന്‍ കഴിയുന്നില്ല.
  @പോസ്റ്മാന്‍
  എന്തിനാ ചുമ്മാ ടൈറ്റാനിക്ന്റെ കാര്യം ഇവിടെ പറയുന്നത്? അത് വേറെ ഇത് വേറെ. നാം ജീവിയ്ക്കുന്നത് ഇന്ത്യയില്‍ അല്ലെ? അപ്പോള്‍ പിന്നെ സായിപ്പിന്റെ സംസ്കാരം ആണോ പിന്‍തുടരേണ്ടത്? സായിപ്പ് കാനിയ്ക്കുന്നതൊക്കെ അതെ പോലെ കാണിയ്ക്കാന്‍ തുടങ്ങിയാ പിന്നെ അതിനെയൊക്കെ കയ്യടിച്ചു പ്രോത്സാഹിപ്പിയ്ക്കുന്ന ശീലമൊന്നും ഇവിടെ ആര്‍ക്കും ഇല്ല. അത് മോഹന്‍ലാല്‍ ആയാലും ശരി ശ്വേത മേനോന്‍ ആയാലും ശരി എതിര്‍ക്കുക തന്നെ ചെയ്യും. Be a roman when you are in rome എന്ന് പറയുന്ന പോലെ Be an Indian when you are in India എന്ന് കേട്ടിട്ടില്ലേ?
  @anikkutty
  കാള പെരൂല ഒരിയ്ക്കലും അത് കൊണ്ട് കയെരെടുക്കുന്നും ഇല്ല. ഇനി അഥവാ പെറ്റാലും അത് ഷൂട്ട്‌ ചെയ്തു നാട്ടുകാരെ മുഴുവന്‍ കാണിയ്ക്കില്ല കാളയ്ക്കു അതിനുള്ള വകതിരിവ് എങ്കിലും ഉണ്ടാവും. ആ വകതിരിവ് പോലും കൈമോശം വന്നു പോയ ചിലരെ കുറിച്ചാണ് ഇവിടെ പറയുന്നത് എന്ന് മനസ്സിലാക്കുക. അതായത് കാള പെറാന്‍ പോവുന്നെ എന്ന് വലിയ വായില്‍ ഒച്ചയിട്ടു നടക്കുന്നവര്‍!!!!!!!
  //ഒരു പെണ്ണിന്റെ മജ്ജയും മാസവും കച്ചവടമാക്കി ഓരോ തരം താണ സംവിധായകരും നിര്‍മാതാക്കളും ഷക്കീല പടങ്ങളും രതി നിര്‍വേധം പോലുള്ള പടങ്ങളും ഒക്കെ ഇറക്കുമ്പോള്‍//
  ഹോ സമാധാനമായി രതിനിരവേധവും മറ്റും മോശം സിനിമകള്‍ ആണെന്ന് ഒരാള്‍ എങ്കിലും സമ്മതിച്ചല്ലോ. ഞാന്‍ കൃതാര്‍ഥനായി 🙂 🙂 🙂
  പിന്നെ ഈ വക പടങ്ങള്‍ കാണുന്നവരെ എന്തിനാണ് തെറി വിളിയ്ക്കുന്നത്? പാവങ്ങള്‍ കണ്ടോട്ടെ. ചില അവസരങ്ങളില്‍ രോഗത്തിനു അല്ല ചികിത്സ വേണ്ടത് രോഗകാരണത്തിനു ആണ് ചികിത്സ വേണ്ടത് എന്താ ശരിയല്ലേ?
  //ഈ ബ്ലെസ്സി തന്നെ പണ്ട് മോഹന്‍ലാലിനെ നൂല്‍ ബന്ധo ഇല്ലാതെ ചിത്രികരിച്ചപ്പോള്‍ ആരും പരാതി പറഞ്ഞതായി കേട്ടില്ല.//അത് മോഹന്‍ലാല്‍ , ഇത് ശ്വേത. കര്നോര്‍ക്ക് അടുപ്പിലും ———– എന്ന് കേട്ടിട്ടില്ലേ ?//
  എതിര്‍പ്പിനെ തുടര്‍ന്ന് ആ രംഗം സിനിമയില്‍ നിന്നും നീക്കം ചെയ്ത കാര്യം അറിഞ്ഞില്ലേ ആവോ? അന്ന് ആ സിനമ തീയറ്ററില്‍ പോയി കണ്ട ഒരു വ്യക്തിയാണ് ഞാന്‍. അങ്ങനെ ഒരു സീന്‍ അന്നേ മുറിച്ചു മാറ്റിയിരുന്നു. ഒന്ന് കൂടി പറയുന്നു ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിയ്ക്കാന്‍ കഴിയില്ല സുഹൃത്തേ.

 74. It is absurd to think that to estabilsh the love in between the mother and the child one should picturise the scene of delivery. Innumerable mothers from time immemorable given birth but nobody suspects the deepness of mother’s love towards her child. The real intention is nothing but free publicity as well money making. The bond of love can express in thousands of other ways. It is not known why a director of the stacture of Blessy think of the cheap way. There is lakhs of Swetha Menon’s who all are ready to get nude before the camera but a man of such reputation and stacture like Blessy should not even think of the same. More over if he has something special to tell through the scene a lady become mother he should not have go for the sort of mass advertisemnet. Now even the scene of Sweth’a delivery will not move the audiance if the story is nothing to tell and convey through the same scene. Any how Blessy has not grown to the stage to bring something which the Malayalam audiance could not antiicpate or expect.

 75. A well planned move by Blessy & Team, should be an average movie with woman central character; Now a totally different stage; everybody waiting for the movie release. See now Blessy showing his courage to take a movie without super stars. Simple Logic……???

 76. ഒരു ആരോപണം വരുമ്പോള് ആ ആരോപണം ഉന്നയിച്ച വ്യക്തിയുടെ യോഗ്യത അന്വേഷിയ്ക്കുന്നതിന്റെ ലോജിക് എന്താണെന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തന്നാല്‍ ഉപകാരം. ബ്ലെസ്സിയെ വിമര്‍ശിച്ച രാഷ്ട്രീയക്കാരന്റെ യോഗ്യത ആണല്ലോ ഇവിടെ മുഖ്യ പ്രശ്നം. ശരി സമ്മതിച്ചു. അയാള്‍ക്ക്‌ യോഗ്യത ഇല്ല അതുകൊണ്ട് അയാള്‍ ബ്ലെസ്സിയെ വിമര്ഷിയ്ക്കേണ്ട എന്നത് വളരെ വാലിഡ്‌ ആയ ഒരു പോയിന്റ്‌ തന്നെ. പക്ഷെ ഇതേ രാഷ്ട്രീയക്കാരനെ “വിവരം ഇല്ലാത്തവന്‍” എന്ന് മുദ്ര കുത്തിക്കൊണ്ടു വിമര്‍ശിയ്ക്കുന്ന ആളുകളും അവരുടെ യോഗ്യത സ്വയം അളന്നു നോക്കിയിട്ടാണോ അത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്ന് അറിഞ്ഞാല്‍ കൊള്ളാം.
  മാത്തുക്കുട്ടി പറഞ്ഞ പോലെ വിമര്‍ശിച്ചത് അന്ന ഹസാരെ ആണെങ്കില്‍ പ്രശ്നമില്ല എന്നുണ്ടോ? എല്ലാ ഗുണഗണങ്ങളും നിറഞ്ഞ ഒരു വ്യക്തി പ്രഭാവത്തിന് മാത്രമേ ബ്ലെസ്സിയെ വിമര്ഷിയ്ക്കാവൂ എന്നാണോ ? ബ്ലെസ്സിയെ വിമര്ഷിയ്ക്കാന്‍ വേണ്ട മിനിമം യോഗ്യത എന്ന് അങ്ങനെ വല്ലതും ഉണ്ടോ? എനിയ്ക്കറിയാം ഇനിയിപ്പോ വോട്ടവകാശം, പൌരസ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞോണ്ട് വരും എന്ന്. എന്നാല്‍ ആ അവകാശം എല്ലാവര്ക്കും ഉണ്ട് അതായതു ബഹുമാന്യനായ സ്പീക്കര്‍ക്കും സുരേന്ദ്രനും എല്ലാവര്ക്കും ഉണ്ട് എന്ന് മനസ്സിലാക്കുക (സ്വന്തം പ്രവൃത്തി മണ്ഡലങ്ങളില്‍ ഇവര്‍ പരാജപ്പെട്ടിട്ടുന്ടെകില്‍ പോലും)

 77. മിസ്ടര്‍ മാത്തുക്കുട്ടി വാശിയിലാണല്ലോ? 🙂 വെല്‍, താങ്കളുടെ ചോദ്യത്തിനു ഇതാണ് എന്റെ മറുപടി. എന്റെ കാര്യത്തിലാണെങ്കില്‍ ഞാന്‍ ഉറ്റ ചങ്ങതികളെയെന്നല്ല അവിടെ ആവശ്യമില്ലാത്ത ആരെയും അനുവദിക്കില്ല. ഞാനെന്നല്ല ഏതെങ്കിലുമൊരു ഭര്‍ത്താവോ, മാതാപിതാക്കളോ, ആശുപത്രി അധികൃതരോ ഡോക്ടര്‍മാരോ ആരും താങ്കള്‍ പറഞ്ഞ പോലൊരു കാര്യത്തിനു അനുവദിക്കില്ല. പക്ഷെ ഇവിടെ ബോംബെയിലെ ഒരു ആശുപത്രി അതിനു സമ്മതിച്ചു. ഒരു ഗര്‍ഭിണിയും അവരുടെ ഭര്‍ത്താവും അതിനു സമ്മതിച്ചു. ലേബര്‍ റൂമിലുണ്ടായിരുന്ന ഡോക്ടരും നഴ്സുമടങ്ങിയവര്‍ സമ്മതിച്ചു. ശ്വേതയുടെ മാതാപിതാക്കളുടെ സമ്മതവും ഇക്കര്യത്തിലുണ്ടായിരുന്നു എന്ന് വേണം കരുതാന്‍. മകളുടെ പ്രസവ സമയത്ത് അവരാ പരിസരത്ത് ഉണ്ടാവേണ്ടാതാണല്ലോ? ഇത്രയൊക്കെ ആളുകള്‍ സമ്മതിക്കണമെങ്കില്‍ ബ്ലസ്സി എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് അവര്‍ പൂര്‍ണ്ണമായും കണ്‍വിന്‍സ്ഡ ആയിരുന്നു എന്നാണ് അതിനര്‍ത്ഥം. അല്ലാതെ ശ്വേതയും അവരുടെ കുടുംബവും ആശുപത്രിക്കാരും എല്ലാവരും ചീത്തയാളുകള്‍ ആണ് എന്നല്ല. പിന്നെ ഇക്കാര്യത്തില്‍ മേല്‍പ്പറഞ്ഞ ആളുകള്‍ക്കര്‍ക്കും ഇല്ലാത്ത ദണ്ഡം നാട്ടുകാര്‍ക്കുണ്ടാകണമെങ്കില്‍ ഇതില്‍ കടുത്ത അവിഹിതം എന്തെങ്കിലും നടക്കണം. അത്തരത്തില്‍ ഇവിടെ എന്താണ് നടന്നത്? ഇതൊരു നിയമ വിരുദ്ധ കാര്യമായിരുന്നെങ്കില്‍ പണ്ടേ ഇതൊരു കേസായേനെ. ശ്വേതയ്ക്ക് പരാതി ഇല്ലെങ്കില്‍ പോലും ആശുപത്രിക്കോ അല്ലെങ്കില്‍ നിസ്സരകര്യത്ത്തിനു പോലും പൊതു താല്‍പ്പര്യ ഹര്‍ജിയുമായി നടക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കോ പരാതി ഉണ്ടായേനെ. ഒരു കാരണവശാലും പ്രസവം ചിത്രീകരിക്കാന്‍ പാടില്ല എന്നാ നിയമമൊന്നും നമ്മുടെ രാജ്യത്തില്ല എന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാന്‍. പിന്നെയുള്ളത് ഇതിലെ ധാര്‍മികതയുടെ പ്രശ്നമാണ്. ഇതില്‍ അശ്ലീലമുന്ടെങ്കില്‍ അത് നോക്കാന്‍ സെന്‍സര്‍ ബോര്‍ഡു എന്നൊരു ബോര്‍ഡു അവിടെ തൂങ്ങി കിടപ്പുണ്ട്. അവരുടെ പണി നമ്മളേറ്റെടുക്കണ്ട കാര്യമില്ല. നമ്മുടെ വനിതാ കമ്മീഷനും കഴിഞ്ഞ ആഴ്ച ഇത് തന്നെയാണ് പറഞ്ഞത്. പിന്നെ പ്രസവം വിറ്റു ശ്വേത കാശു വാങ്ങി എന്ന ആരോപണം, താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ കഴിവ് തെളിയിച്ച ഒരു സ്ത്രീയാണവര്‍. മികച്ച പ്രൊഫഷനല്‍. ഈ വിഷയത്തില്‍ അവര്‍ സിന്‍സിയര്‍ അല്ല എന്ന് നമുക്കെങ്ങിനെ തീര്‍ത്ത് പറയാന്‍ കഴിയും? ഈ സിനിമയില്‍ ഒരു പ്രസവ സീനില്‍ മാത്രമേ അവര്‍ അഭിനയിക്കുന്നുള്ളോ? അല്ലെന്നാണ് എനിക്ക് തോന്നുന്നത്. തന്റെ ഭാഗം ഗംഭീരമാക്കാന്‍ ഒരു നടി ചെയ്യുന്ന സമര്‍പ്പണം ആയിക്കൂടെ ഇത്? ഇക്കാര്യത്തില്‍ അവര്‍ക്കൊരു സംശയത്തിന്റെ ആനുകൂല്യം പോലും കൊടുക്കാതെ, അവരുടെ ഇന്‍റ്റന്‍ഷന്‍ എന്താണെന്നു വ്യക്തമായി മനസിലാക്കാതെ അവരെ ഇങ്ങനെ അപമാനിക്കുന്നത് ശരിയല്ല എന്ന് തന്നെയാണ് എന്റെ ഉറച്ച അഭിപ്രായം.

  മേല്‍പ്പറഞ്ഞ ആരോപണങ്ങള്‍ക്ക് പുറമേ ഇവിടെ ഉന്നയിക്കപ്പെടുന്നത്‌ ഇത് നമ്മുടെ ധാര്‍മിക മൂല്യങ്ങല്‍ക്ക് എതിരാണ് എന്നാണ്. ശരിക്കും ആണോ? ലോകത്തെല്ലായിടത്തും കാര്യങ്ങള്‍ മാറി വരികയാണ്‌. സ്ത്രീകള്‍ സ്വന്തം ലൈംഗീകതയെ കുറിച് സംസാരിക്കാന്‍ മടിച്ചിരുന്നു മുന്‍പ്. അവര്ക്കതിനനുവദവുമില്ലയിരുന്നു. ഇപ്പോള്‍ സ്ത്രീകള്‍ അങ്ങിനെയല്ല. മുന്‍പ് ഗര്‍ഭധാരണവും പ്രസവവുമൊക്കെ സ്ത്രീയുടെ മാത്രം വേദനയായിരുന്നു. ഇപ്പോള്‍ ഭര്‍ത്താക്കന്മാരും അവരെ എല്ലായിടത്തും പിന്തുണചു കൂടെ നില്‍ക്കുന്നുണ്ട്. മാറിവരുന്ന കാലത്ത് നമ്മള്‍ മുന്‍പ് കണ്ടിട്ടില്ലാത്ത പലതും കാണേണ്ടി വരും. നിലവിലുള്ള സമ്പ്രദായങ്ങള്‍ ഒന്നും മാറാന്‍ പാടില്ല എന്ന യാഥാസ്ഥിതിക നിലപാടിന് ഇക്കാലത്ത് വലിയ പിന്തുണ ഒന്നും ഉണ്ടാവില്ല. അന്യായമുണ്ട് എന്ന് ബോധ്യപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം പ്രതികരിച്ചാല്‍ പോരെ? ഇവിടെ ഒരു തുള്ളി വെള്ളത്തില്‍ പോലും ആളുകള്‍ മുതലകളെ കാണുന്നു എന്ന് പറഞ്ഞു നിലവിളിക്കുകയാണ്. പിന്നെ ഇത് ബ്ലസ്സിയുടെ ഒരു മാര്‍ക്കറ്റിംഗ് തന്ത്രമാണ് എന്ന വാദം. ആയിരിക്കാം! പക്ഷെ ആ ഇരയില്‍ പോയി കൊത്തുന്നതെന്തിനാണ്? ബ്ലസിയുടെ സിനിമ മാര്‍ക്കറ്റ് ചെയ്യേണ്ടത് അയാളുടെ ആവശ്യമാണ്‌. അതിനു ഏറ്റവു ആദ്യം കിട്ടിയ അവസരം തന്നെ അയല്‍ക്കനുകൂലമാക്കി കൊടുക്കുന്നത് ആരാണ്? മുകളില്‍ Thomask വളരെ കൃത്യമായി അത് പറഞ്ഞ,. Blessy PUNDITED them all എന്ന്! അത് തന്നെ സംഭവിക്കുന്നു!

  എന്റെ വാദങ്ങള്‍ അത്ര സങ്കീര്‍ണ്ണമോന്നുമല്ല. ബ്ലസ്സിയും ശ്വേത മേനോനും മുറിയടച്ചിട്ടിരുന്നു pornography ഷൂട്ട്‌ ചെയ്യുകയായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ബ്ലസ്സി പ്രസവം ഒളികാമറ വച്ച് ഷൂട്ട്‌ ചെയ്തു എന്നും ഞാന്‍ കരുതുന്നില്ല. മേല്‍പ്പറഞ്ഞ ആളുകളെല്ലാം വളരെ മോശം ആളുകളാണ് എന്ന അഭിപ്രായവും എനിക്കില്ല. അവരൊരു സിനിമ ചെയ്യുകയാണ് എന്ന് എനിക്കറിയാം. അതിനു വേണ്ടി വേണ്ടപ്പെട്ട എല്ലാവരുടെയും അനുവാദത്തോടെ ഒരു ലേബര്‍ റൂമില്‍ ചില രംഗങ്ങള്‍ ഷൂടു ചെയ്തു എന്നത്തിനു ഇപ്പോഴേ വാളെടുക്കേണ്ട കാര്യമില്ല. അതൊരു പുതിയ കാര്യവുമല്ല. സിനിമ ആളുകള്‍ക്ക് മുന്‍പില്‍ കാണിക്കാന്‍ ബ്ലസ്സിയ്ക് കഴിഞ്ഞാല്‍ നമുക്ക് അപ്പോള്‍ കാണാം പ്രതികരിക്കാം. ഒരു പക്ഷെ ഈ സിനിമ വളരെ മികച്ച, ലോകോത്തരമായ (അങ്ങനെ ആയിക്കൂടെന്നോന്നില്ലല്ലോ?) ഒന്നായാല്‍ അപ്പോള്‍ പിന്നെ നമുക്ക് ബുദ്ധിമുട്ട് തോന്നരുത്. എന്തായാലും ഇത്തരമൊരു ഷൂടിങ്ങിന്റെ പേരില്‍ സിനിമ തിയേറ്ററില്‍ കടത്താന്‍ അനുവദിക്കില്ല എന്ന് തിയേറ്റര്‍ മൊതലാളിമാര്‍ അങ്ങ് തീരുമാനിച്ചാല്‍ അത് ജനാധിപത്യ വിരുദ്ധമാണ്. കേരളം മുഴുവന്‍ ചീഞ്ഞു നാറുന്ന ഈ സമയത്ത് സ്പീകര്‍ക്ക് ഇതൊക്കെയാണോ വലിയ കാര്യം? ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ഒരു ജനപ്രതിനിധി ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ചു തന്റെയും മറ്റുള്ളവരുടെയും സമയം കളയുന്നതും ജനാധിപത്യ വിരുദ്ധമാണ്. ഇത് തീര്‍ത്തും ignore ചെയ്യേണ്ട വിഷയമാണ്‌. അത്രമാത്രം

 78. ee oru topic ini eduth maattikkoode? puthiya review undo enn nokkaan kerumbol ith thanne headline il kand maduthu

 79. സിനിമ ഇറങ്ങുന്നതിനും മുന്‍പേ, ചിത്രത്തില്‍ എന്താണെന് അറിയുന്നതിനും മുന്‍പേ ഇതിനെ ഇത്ര വല്ല്യ പ്രാധാന്യത്തോടെ ഇവിടെ ഒരു ചര്‍ച്ചാവിഷയം ആക്കി ഇട്ട, മൂന്നു പുതിയ സിനിമകള്‍ – ചേട്ടായീസ്, പോപ്പിന്‍സ്‌, ഫെയിസ് ടു ഫെയിസ് – റിലീസ് ചെയ്തിട്ടും അവയുടെ റിവ്യുവിനെക്കാള്‍ പ്രാധാന്യത്തോടെ ഇതിനെ തലകെട്ടാക്കി വച്ചിരിക്കുന്ന ഇട്ട മൂവീരാഗയ്ക്ക് ഒരു നല്ല നമസ്കാരം!

 80. ഞാന്‍ മൂവിരാഗയോടു എന്റെ പ്രതിഷേധം അറിയിക്കുന്നു. “കാള പെറ്റു എന്ന് കേട്ടപ്പോള്‍ തന്നെ തമ്മില്‍ തല്ലാന്‍ ഒരവസരം ഉണ്ടാക്കിയതിനു”.

 81. ഈ കേരളത്തില്‍ ശ്വേത മേനോനിന്റെ പ്രസവം സിനിമയില്‍ കാണിച്ചാല്‍ ബാക്കി 3.5 കോടി ജനങ്ങള്‍ക് ഒരു ചുക്കും സംഭവിക്കില്ല. ഈ ശുഷ്കാന്തി പണ്ട് ഷോര്‍ണൂര്‍ – എറണാകുളം ട്രെയിനില്‍ കാണിച്ചാല്‍ ഒരു നിരപരാധിയായ പെണ്‍കുട്ടി ഇന്നും ജീവിചിരുനെനെ.അന്നത്തെ പ്രതി ഇന്നും ഈ മന്ത്രിമാരും ജനപ്രതിനിധികളും മഹിള കൂട്ടങ്ങല്കിടയിലും നമ്മുടെ നികുതി പണം കൊണ്ട് സുഘിച്ചു ജീവിക്കുന്നു. കഷ്ടം നാട്ടുകാരെ………………….

 82. IMMANUEL ഇന്റെ comment ഈ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞു വന്ന പൊതു ജനാഭിപ്രായം ആയി കണക്കാക്കി കൊണ്ട് ഈ വിഷയം ഇവിടെ അവസാനിപ്പിക്കാം എന്ന് തോന്നുന്നു.!

 83. ഒരു കലാകാരന്‍റെ കാഴ്ചപ്പാട് പള്ളിയിലെ പാതിരിയുടെയോ ‘ആം ആദ്മി’ യുടെയോ ആവണം എന്ന് നിര്‍ബന്ധം പിടിക്കുന്നതില്‍ ഒരര്‍ഥവും ഇല്ല. വേറിട്ടുള്ള ചിന്തകള്‍ ആണ്, വ്യവസ്ഥിതിക്കെതിരെ ഉള്ള കലഹം ആണ് അവനെ നമ്മളില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. പ്രേക്ഷകനെ സുഖിപ്പിക്കുന്ന സിനിമ എടുക്കുന്നവന്‍ ആവാനാണ് എല്ലാവര്ക്കും ഇഷ്ടം. നാല്‍ക്കവലയില്‍ ചെണ്ട അടിച്ചു സര്‍ക്കസ് കളിക്കുന്നവനും പാമ്പാട്ടിയും ഒക്കെ ആള്‍കൂട്ടത്തെ സുഖിപ്പിക്കുക തന്നെ ആണ് ചെയ്യുന്നത്. നല്ല സിനിമ മനുഷ്യന്‍റെ മനസ്സിനെ തൊടണം, അവനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കണം . എന്നാല്‍ ഇപ്പോള്‍ നമ്മള്‍ എന്താണ് കാണുന്നത് ? സ്വന്തം കഴിവുകേട് മറയ്ക്കാന്‍ വേണ്ടി ‘പ്രേക്ഷകന് ഇതാണ് വേണ്ടത് ‘എന്ന പൊള്ള ന്യായത്തില്‍ അഭയം തേടുന്ന സിനിമാക്കാര്‍ . ഇവിടെ പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് entertainment നു വേണ്ടിയല്ലേ cinema കാണാന്‍ പോവുന്നത് എന്ന് . അപ്പൊ എന്തൊക്കെ ആണ് ഈ entertainment ന്റെ ചേരുവകള്‍ ? “മിനിമം അഞ്ചു പാട്ട് എങ്കിലും. പറ്റിയാല്‍ അതില്‍ രണ്ടെണ്ണം വിദേശ ലൊക്കേഷനില്‍ തന്നെ വേണം. ത്രികോണമോ ചതുഷ്കോണമോ ആയ പ്രേമങ്ങള്‍ ,ടീനേജ് കോളേജ് പിള്ളാര്‍ക്ക് കാമ്പസ്സില്‍ പരീക്ഷിക്കാന്‍ മുംബൈയില്‍നിന്നും direct ഇമ്പോര്‍ട്ട് ചെയ്ത ഫാഷന്‍ വേഷങ്ങള്‍ , കേട്ടാല്‍ ഓക്കാനം വരുന്ന തമാശകള്‍ , അടി, ഇടി, വെടി, അവിഹിതം ഒക്കെ പാകത്തിന് ” ഇതൊക്കെ തന്നെ തിരിച്ചും മറിച്ചും എത്ര കണ്ടാലും മടുപ്പില്ല എന്ന് വന്നാല്‍ നമ്മുടെ നേതാവ് പറഞ്ഞ പോലെ തല എത്രയും വേഗം പരിശോധനാ വിധേയം ആക്കുന്നതാവും ഭംഗി.
  ബ്ലെസ്സി ഒരു സിനിമ എടുക്കുന്നു. ആള്‍ല്ക്കാര്‍ അത് കാണണം എന്ന് ഏതൊരു സംവിധായകനെയും പോലെ പ്രതീക്ഷ വെക്കുന്നു. എന്നാല്‍ ” അയാള്‍ എന്തെകിലും ആയിക്കോട്ടെ ” എന്ന് കരുതാന്‍ പോലും ഉള്ള സഹിഷ്ണുത കാണിക്കാതെ കുരിശില്‍ തറക്കാനും കല്ലെറിയാനും എത്ര ആളാണ്‌. “അവനെ അടിച്ചു ശരിപ്പെടുത്തണം ” എന്ന് വരെയായി 🙂 അടികൊണ്ട് ആള്‍ക്കാര്‍ നന്നാവും എന്നത് തെറ്റിധാരണ ആണെന്ന് മനസ്സിലാവാന്‍ ഈ പറയുന്നവര്‍ കാലത്ത് എണീറ്റ്‌ കണ്ണാടീല്‍ നോക്കിയാല്‍ മതിയാവും.

 84. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ അസഹിഷ്ണുത ഉള്ളവര്‍ ദയവ് ചെയ്തു താഴോട്ട് വായിക്കാതിരിക്കുക.(വായിച്ചിട്ട് അത്തരം പരാതികള്‍ ഉന്നയിച്ചാല്‍ സ്വീകരിക്കുന്നതല്ല). ശ്വേതയുടെ പ്രസവം അല്ലാതെ നമുക്ക് ചര്‍ച്ച ചെയ്യാന്‍ അനവധി വിഷയങ്ങളുണ്ട്. അത് ഞാനിപ്പഴാണ് ഓര്‍ത്തത്‌. തുഗ്ലക്കിന്‍റെ ഭരണ പരിഷ്കാരങ്ങളെ പറ്റിയും ഒബാമയുടെ വിദേശ നയത്തെക്കുറിച്ചും, ചില്ലറ വില്പന രംഗത്തെ വിദേശ പങ്കാളിത്തം സംബന്ധിച്ചും ഓരോ ത്രെഡുകള്‍ വീതം ഉടന്‍ തുടങ്ങണമെന്ന് എഡിറ്ററോട് അഭ്യര്‍ത്ഥിക്കുന്നു.
  @ സുരേഷ്കെ
  ജീവിതത്തില്‍ അല്പസ്വല്പം വാശിയൊക്കെ വേണ്ടേ 🙂 സത്യം തുറന്ന് പറഞ്ഞതിലും എന്‍റെ ചോദ്യങ്ങളുടെ ആത്മാര്‍ഥതയെ തിരിച്ചറിഞ്ഞതിനും ആദ്യമേ ഒരു സല്യൂട്ട്. നിയമ വിരുദ്ധമായ എന്തെങ്കിലും കാര്യങ്ങള്‍ അവിടെ നടന്നു/നടന്നിരിക്കാം എന്ന് എനിക്ക് ലവലേശം സംശയം ഇല്ല. എന്നാല്‍ അശ്ലീലം കാണിച്ചാല്‍ മാത്രമേ ധാര്‍മികതയുടെ പ്രശ്നം വരുന്നുള്ളൂ എന്ന വാദത്തോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയുന്നില്ല. ധാര്‍മ്മികതയെ പറ്റി പറയുമ്പോള്‍ സ്വകാര്യതയ്ക്കും കുറവല്ലാത്ത ഒരു പ്രാധാന്യം ഉണ്ട്. അവര്‍ക്കില്ലാത്ത പ്രശ്നം നമുക്കെന്ത് എന്ന് ചോദിച്ചാല്‍ നാളെ മുതല്‍ പരസ്പര സമ്മതത്തോടെ നടുറോഡില്‍ ലൈങ്കിക വേഴ്ച നടത്തുന്ന ഭാര്യാ ഭര്‍ത്താക്കന്മാരെയും, ഹൈ വേയിലൂടെ സ്ട്രീക്കിംഗ് നടത്തുന്നവരെയും ഒന്നും നമ്മള്‍ ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് പറയേണ്ടി വരും. ഭര്‍ത്താവും ഭാര്യയും ലൈങ്കികമായി ബന്ധപ്പെട്ടാല്‍ അതിലെന്താണ് അശ്ലീലം? പക്ഷേ നാലാള് കാണ്‍കെ ചെയ്യുമ്പോള്‍ അവിടെ തീര്‍ച്ചയായും ധാര്‍മ്മികതയുടെ പ്രശ്നം വരും. സിനിമയാവുമ്പോള്‍ എല്ലാത്തിന്റെയും അവസാന വാക്ക് പിന്നെ സെന്‍സര്‍ ബോര്‍ഡ് ആണല്ലോ. അവിടെയിരിക്കന്നവര്‍ ദൈവങ്ങളും. അല്ലെ? അത്രയ്ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ ആണല്ലോ അവര്‍ ഇക്കാലയളവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്? പിന്നെ, ഈ വനിതാ കമ്മീഷന്‍റെ കാര്യമൊന്നും അധികം പറയാതിരിക്കുകയാണ് ഭേദം. പണ്ട് കിനാലൂരിലോ മറ്റോ സ്ത്രീകള്‍ക്ക് അടി കൊണ്ടപ്പോള്‍, സമരം നടക്കുന്നിടത്ത് ചെന്നാല്‍ ചിലപ്പോള്‍ തല്ല് കിട്ടിയെന്നു വരുമെന്നാണ് അന്ന്, സി പി എം നിയന്ത്രണത്തിലുള്ള പോലീസുകാരെ പ്രകീര്‍ത്തിച്ച് കൊണ്ട് അന്നത്തെ അധ്യക്ഷ ബി ശ്രീദേവി പ്രതികരിച്ചത്. സെന്‍സര്‍ ബോര്‍ഡിലും, വനിതാ കമ്മീഷനിലും ഒക്കെ പൊളിറ്റിക്കല്‍ സ്വാധീനം ഒരുപാടുള്ളതിനാല്‍ അവരുടെയൊക്കെ അഭിപ്രായത്തെ ഒരുപാട് തലയില്‍ കയറ്റി വയ്ക്കുന്ന സ്വഭാവം ഏതായാലും എനിക്കില്ല.

  ശ്വേതയുടെ പ്രോഫെഷനാലിസത്തില്‍ എനിക്ക് യാതൊരു സംശയവും ഇല്ല,1991-ഇല്‍ കാമസൂത്രയുടെ പരസ്യത്തില്‍ തുണിയില്ലാതെ അഭിനയിയിച്ച് 21 വര്‍ഷത്തിന് ശേഷവും അതേ പ്രോഫെഷനാലിസം ഇത്ര കിറുകൃത്യമായി അതേ ടെമ്പോയില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട് പോകുന്ന അവരെ സത്യത്തില്‍ അഭിനന്ദിക്കുകയാണ് വേണ്ടത്.

  സിനിമ ഇറങ്ങിയിട്ടില്ല. സമ്മതിച്ചു. പക്ഷെ ഈ രംഗം കാണിക്കുന്നതിലൂടെ മാതൃത്വത്തിന്‍റെ മഹത്വത്തിന് എന്തെങ്കിലും മേന്മ കൂടുമെന്നുള്ള വിശ്വാസം എനിക്കില്ല. ആ വാദം പൊള്ളത്തരമാണ്. അത് തന്നെയാണ് ഇവിടെ വിഷയവും. അല്ലാതെ പോര്‍ണോഗ്രഫി പേടിച്ചിട്ടൊന്നുമല്ല (സത്യം പറഞ്ഞാല്‍ അതെനിക്ക് വലിയ ഇഷ്ടമാണ്). പൊള്ളയായ ആ കച്ചിത്തുരുമ്പില്‍ മാത്രം പിടിച്ച് ഏറി വന്നാല്‍ സിനിമ റിലീസ് ചെയ്യുന്നതിന്‍റെ അന്ന് വരെ പോകും. അത്രയേ ഉള്ളൂ.

  ഹൃദയമിടിപ്പ്‌ മുതല്‍ ഡെലിവറിയുടെ ഒരാഴ്ച്ച മുന്‍പ് വരെയുള്ള കുഞ്ഞിന്‍റെ (സ്വന്തം കുട്ടിയുടെ കാര്യമാണ്, കേട്ടോ) ഓരോ സ്പന്ദനവും നേരിട്ട് കണ്ടും കേട്ടും മനസ്സിലാക്കിയ ആള്‍ തന്നെയാണ് ഞാനും. ഡെലിവറി സമയത്ത് അകത്ത് കയറാന്‍ ധൈര്യമില്ലാത്തത് കൊണ്ട് മാത്രം കയറിയില്ല. എന്നാല്‍ ലേബര്‍ റൂമിനകത്ത് കയറാത്തത് കൊണ്ട് മാത്രം മാതൃത്വത്തിന്റെ മഹത്വം മനസ്സിലാക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിട്ടതായി എനിക്കിതുവരെ തോന്നിയിട്ടില്ല. വേറെ ആരും സഹായത്തിന് ഇല്ലാത്തത് കാരണം യു കെ യിലെ ആശുപത്രിയില്‍ ഭാര്യയുടെ പ്രസവത്തിന് ലേബര്‍ റൂമിനകത്ത് കയറിയ എന്‍റെ അനുജനും അത്തരം രംഗങ്ങള്‍ക്ക് സാക്ഷിയായത് കാരണം മാതൃത്വത്തിന്റെ മഹത്വം കൂടി വന്നതായി അനുഭവപ്പെട്ടു എന്നും എന്നോട് പറഞ്ഞതായി ഓര്‍ക്കുന്നില്ല.
  ————-***—————
  ഇനി ഞാന്‍ പറഞ്ഞത് വിശ്വസമാകാത്തവര്‍ക്ക് സ്വന്തം ഭാര്യയുടെ പ്രസവം നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടാം. മാതൃത്വത്തിന്റെ മേന്മ മനസ്സിലാക്കുന്നത് വല്ലവന്റെയും ഭാര്യ പ്രസവിക്കുന്നത് കണ്ടിട്ടാണോ? സ്വന്തം കുഞ്ഞിനെ കാണുമ്പോഴുള്ള നിര്‍വൃതി ഏതായാലും നാട്ടുകാരുടെ മക്കളെ കാണുമ്പോള്‍ ഉണ്ടാകുമോ? ഇല്ലെന്നാണ് എന്‍റെ പക്ഷം. ബ്ലെസിയുടെ ഡോക്യുമെന്‍ടറി കണ്ട് ആരെങ്കിലും അഥവാ നിര്‍വൃതി അടഞ്ഞാല്‍ കൂടി എനിക്ക് സന്തോഷമേയുള്ളൂ.

 85. @മാത്തുക്കുട്ടി
  \\സിനിമയാവുമ്പോള്‍ എല്ലാത്തിന്റെയും അവസാന വാക്ക് പിന്നെ സെന്‍സര്‍ ബോര്‍ഡ് ആണല്ലോ. അവിടെയിരിക്കന്നവര്‍ ദൈവങ്ങളും. അല്ലെ? അത്രയ്ക്കും മികച്ച പ്രവര്‍ത്തനങ്ങള്‍ ആണല്ലോ അവര്‍ ഇക്കാലയളവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്? പിന്നെ, ഈ വനിതാ കമ്മീഷന്‍റെ കാര്യമൊന്നും അധികം പറയാതിരിക്കുകയാണ് ഭേദം.//
  ദൈവങ്ങള്‍ നേരിട്ട് വന്നു എല്ലാമങ്ങ് നടത്തിത്തരും എന്നോര്‍ത്ത് ഇരിക്കാന്‍ പറ്റില്ലല്ലോ മാത്തുക്കുട്ടിച്ചായാ.ഓരോരുത്തനും അവനവന്‍റെ ശരികള്‍ നടപ്പാക്കാനിറങ്ങിയാല്‍ അരാജകത്വം ആവില്ലേ ഫലം? സെക്രട്ടെറിയെറ്റിന്‍റെ മുന്‍പിലൂടെ പോവുമ്പോ ചിലപ്പോ വല്ലവനും ഓങ്ങി വെച്ച പോലീസ് ലാത്തി നമ്മുടെ പാവം മുതുകിന്റെ ടെമ്പര്‍ പരിശോധിച്ചൂന്നു വരാം. അത് കൊണ്ട് നാളെ മുതല്‍ പോലീസ് എന്ന സംഭവം വേണ്ടാന്നു വെച്ചാല്‍ ഗുണമോ ദോഷമോ? പോരായ്മകള്‍ ഏറെ ഉണ്ടങ്കിലും വേറെ ചില വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെ തന്നെ ചില സംസ്ഥാനങ്ങളിലെയും അവസ്ഥ വെച്ച് നോക്കിയാല്‍ നമ്മുടെ നാട് എത്ര ഭേദം. പിന്നെ വ്യക്തി സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കുക എന്നത് മലയാളിക്ക് മരണഭയം പോലൊരു വികാരമാണ്.

 86. ഹും. ഇവിടെ നമ്മള്‍ക്ക് പല കാര്യങ്ങളിലും യോജിപ്പിലെത്താന്‍ യാതൊരു സാധ്യതയും കാണുന്നില്ല.
  1. ഈ സംഭവം നടുറോഡില്‍ ആളുകള്‍ ലൈംഗീക ബന്ധതിലെര്‍പ്പെടുന്നത് പോലെ ഒന്നാണെന്ന് എനിക്ക് തോന്നിയിട്ടില്ല. വാസ്തവത്തില്‍ ഈ പറഞ്ഞ സംഭവത്തിന്റെ വിശദാംശങ്ങളില്‍ ‘ക്യാമറയും ക്യമറമാനും പ്രസവമുറിയില്‍ ഉണ്ടായിരുന്നു’ എന്നതിനപ്പുറം ഒന്നും എനിക്കറിയില്ല. അവരവിടെ എന്ത് ഷൂട്ട്‌ ചെയ്തിരിക്കും എന്ന വിശദാംശങ്ങളിലേക്ക് എന്റെ ഭാവനയെ തെളിച്ചു കൊണ്ടുപോകാനും എനിക്കുദ്ദ്യെശമില്ല. വരുമ്പോള്‍ കാണാം. ശരിയല്ലെങ്കില്‍ അല്ലെന്നു അപ്പോള്‍ പറയാം എന്ന നിലപാടാണ് എന്റേത്. പിന്നെ സ്വകാര്യതയെന്നത് അടിചെല്‍പ്പിക്കപ്പെടണ്ട ഒരു കാര്യമാണോ എന്ന് ഒരു സംശയവുമുണ്ട്. അത് പൊതു ജീവിതത്തില്‍ വ്യക്തികള്‍ സ്വയമേവ പാലിക്കേണ്ട ഒരു code of conduct അല്ലെ? ഈ വിഷയങ്ങളൊക്കെ നിലവിലുള്ള സാഹചര്യവുമായി ബന്ധപ്പെടുത്തി ആണ് വിലയിരുത്തേണ്ടത്. പൊതു സ്ഥലത്തില്‍ ലൈഗീക വേഴ്ച നടത്തുന്നതോ, നഗ്നത പ്രദര്ഷിപ്പിക്കുന്നതോ ഈ രാജ്യത്ത് കുറ്റകരമാണ്. പോലീസിനു നടപടി എടുക്കാം. മാത്രമല്ല അത് ലൈംഗീക അരജകത്വവുമാണ്. പക്ഷെ കുറച്ചു ദിവസം മുന്‍പ് ഒരാള്‍ നഗ്നനായി ബൈക്ക് ഓടിച്ച വാര്‍ത്ത വായിച്ചു. ആ സംഭവം എങ്ങിനെയാണ്‌ കാണേണ്ടത്. അയാള്‍ മനസിന്‌ സമനില തെറ്റിയ ഒരാളാണെങ്കില്‍ ആ പ്രവര്‍ത്തി തീര്‍ച്ചയായും കുറ്റകരമല്ല. പക്ഷെ പോലീസോ ഡോക്ടര്‍മാരോ ഇടപെടുന്നതിനു മുന്‍പ് അയാളെ മര്‍ദ്ദിച്ചു നീതി നടപ്പാക്കിയ നാട്ടുകാര്‍ തീര്‍ച്ചയായും തെറ്റുകാരാണ്. ഇതാണ് എന്റെ നിലപാട്. ഇവിടെ ഈ സംഭവം ഒരു ലൈഗീക കുറ്റകൃത്യമോ, സമൂഹത്തിന്റെ morale മൊത്തം തകര്‍ക്കുന്ന ഒരു സംഭവമോ ആയി കാണാന്‍ എനിക്ക് മനസ് വരുന്നില്ല.
  2. സെന്‍സര്‍ ബോര്‍ഡു, വനിതാ കമ്മീഷന്‍ തുടങ്ങിയവയൊയൊന്നും അത്ര കാര്യമാക്കേണ്ടതില്ല എന്ന വാദഗതിയും എനിക്ക് ദഹിക്കുന്നില്ല. അതിലിരിക്കുന്ന ആളുകളുടെ കഴിവിനും ബോധത്തിനും കര്യപ്രപ്തിക്കും അനുസരിച്ച് കാര്യങ്ങളില്‍ ചില വ്യത്യസങ്ങളുണ്ടാവും എങ്കിലും കൃത്യമായ നിയമവും വ്യവസ്ഥകളുമുള്ള ഭരണഘടനാ സ്ഥാപനങ്ങളാണവ. അത്തരം സ്ഥാപനങ്ങള്ക്കും മേലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ എനിക്ക് അവകാശമുണ്ട്‌ എന്ന് വ്യക്തികള്‍ ചിന്തിച്ചു തുടങ്ങുന്നത് നല്ലതല്ല എന്നാണ് എന്റെ വിശ്വാസം.
  3. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മലയാളി പെണ്‍കുട്ടി കമസൂത്രയുടെ പരസ്യത്തില്‍ മോഡലായി എന്നത് പൊറുക്കാന്‍ കഴിയാത്ത ഒരപരാധമാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. നിരവധി വെല്ലു വിളികള്‍ നിറഞ്ഞതാണ്‌ പരസ്യ മോഡലിംഗ് രംഗം. അവരന്നു ആ വെല്ലു വിളി ഏറ്റെടുക്കാന്‍ തയാറായി. ധാരാളം കല്ലേറും പൂമാലയുമൊക്കെ അവര്‍ക്കതിനു കിട്ടുകയും ചെയ്തു. മാത്രമല്ല ആ സംഭവം കഴിഞ്ഞിട്ട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് അവരുടെ സ്വഭാവമേ ശരിയല്ല എന്ന നിലപാടല്ല എന്റേത്. വാസ്തവത്തില്‍ ആളുകള്‍ അതിപ്പോഴും ഓര്മ്മിക്കുന്നത് തന്നെ ഒരത്ഭുതമാണ്‌.
  4. ഈ രംഗം മാതൃത്വത്തിന്റെ മഹത്വം കൂട്ടാന്‍ ചെയ്ത പൊടിക്കൈ ആണ് എന്നത് ആ സംവിധായകന്റെ അവകാശ വാദമാണ്. ഞാനും അതങ്ങോട്ട് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. ഒരുപക്ഷെ ഇത് കൊണ്ട് ആ മഹത്വം അല്‍പ്പം കൂടുകില്ലെന്നു ആരു കണ്ടു? ഏതായാലും സിനിമ ഇറങ്ങുന്നവരെ ഒന്ന് ക്ഷമിക്കാം എന്നെ ഞാന്‍ പറഞ്ഞുള്ളൂ.
  5. ദേവി എഴുതിയ കമന്റിനുള്ള എന്റെ പിന്തുനയയാണ്‌ ഞാന്‍ എന്റെ അനുഭവം എഴുതിയത്. മാതൃത്വത്തിന്റെ മഹത്വം നേരിട്ട് മനസിലാക്കനോന്നുമാല്ലെങ്കിലും ലേബര്‍ റൂമില്‍ ഭാര്യയോടൊത്ത് നില്ക്കാന്‍ ഭര്‍ത്താവിനെ അനുവദിക്കണം എന്നാണ് എന്റെ അപേക്ഷ. അത് കൊണ്ട് ഗുണമേയുണ്ടാവൂ. ഈ മാതൃത്വത്തിന്റെ മഹത്വം എന്നത് പുരുഷന്മാര്‍ക്ക് അങ്ങോട്ട്‌ പൂര്‍ണ്ണമായും മനസിലാവും എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ആദ്യമായി എന്റെ കുഞ്ഞിനെ കൈയിലെക്കെടുത്ത്തപ്പോള്‍ ഞാന്‍ എന്റെ സ്വന്തം തലയില്‍ കയറി നിന്നപോലെയാണ് എനിക്ക് തോന്നിയത്. ചെറിയ ജീവിതത്തിലെ ഒരു വലിയ നിമിഷം! അതെന്തിനാണ് വെറുതെ കളയുന്നത്?

  മഹാത്മാ ഗാന്ധിയെ ഗോട്സെ വധിച്ചത് സ്വത്ത് തര്‍ക്കത്തിന്റെ പേരിലോന്നുമായിരുന്നില്ല. ലോകം ആരാധിക്കുന്ന ഒരു മനുഷ്യനെ വധിക്കാന്‍ അയാള്‍ക്ക് ധൈര്യം നല്‍കിയത് അയാള്‍ ശരി എന്ന് ഉറച്ചു വിശ്വസിചിരുന്ന ഒരു ആശയമാണ്. അവരില്‍ ആരാണ് ശരി എന്ന് പിന്നീട് കാലഗതിയില്‍ തെളിഞ്ഞതുമാണ്. അത്റയ്ക്ക് വലിയ ആളുകളുമല്ല, ആത്രയോന്നും വലിയ കാര്യങ്ങളുമല്ല നമ്മള്‍ പറയുന്നതെങ്കിലും നമ്മിലാരാണു ശരി എന്ന് ഇനി വരുന്ന കാലം തെളിയിക്കട്ടെ. മറ്റന്നാള്‍ തിരുവനന്തപുരത്ത് അന്താരാഷ്ട ചലച്ചിതോല്സവം തുടങ്ങുന്നു. കൂടെ തന്നെ കൊച്ചിന്‍ ബിനലെയും, കൊച്ചിയില്‍ മറ്റൊരു ഫിലിം ഫെസ്ടിവലും. ഈ വിഷയത്തിലല്ല ഒന്നിനും കമന്റുകള്‍ ഇടാന്‍ ഇനി സമയമുണ്ടാവുമെന്നു തോന്നുന്നില്ല. BYE..

 87. ശ്വേതയും ഭര്‍ത്താവും പ്രസവം ചിത്രീകരിക്കാന്‍ സമ്മതിച്ചതു അവരുടെ സ്വകാര്യ അഭിപ്രായമോ അവകാശമോ മാത്രമാണ്. അതില്‍ നമ്മള്‍ കൈ കടത്തേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. പക്ഷെ, അവരുടെ കുഞ്ഞിന്റെ സ്വകാര്യതയെ വിറ്റു കാശാക്കാനുള്ള അവകാശം അവര്‍ക്കില്ല എന്നാണ് എന്റെ അഭിപ്രായം.

 88. എത്രയായാലും നമ്മള്‍ മലയാളികളല്ലേ. ലേബര്‍ റൂമില്‍ എവിടെ കാമെറ വെച്ച് എന്നതുമുതല്‍, പ്രസവം ചിത്രീകരിച്ചു കാണിച്ചാല്‍ ചോര്‍ന്നു പോകുന്ന സദാചാര മൂല്യങ്ങള്‍ വരെ നമ്മളെ അസ്വസ്ഥരാക്കുന്നു. എന്നാലോ, ആരും അറിയാതെ അതൊന്നു കാണാന്‍ അവസരം കിട്ടിയാല്‍ ഏറ്റവും മുന്നില്‍ നമ്മളുണ്ടാവും; ആരും അറിയരുതെന്ന് മാത്രം.
  //മാതൃത്വത്തിന്റെ മഹത്വം നേരിട്ട് മനസിലാക്കനോന്നുമാല്ലെങ്കിലും ലേബര്‍ റൂമില്‍ ഭാര്യയോടൊത്ത് നില്ക്കാന്‍ ഭര്‍ത്താവിനെ അനുവദിക്കണം എന്നാണ് എന്റെ അപേക്ഷ. അത് കൊണ്ട് ഗുണമേയുണ്ടാവൂ. ഈ മാതൃത്വത്തിന്റെ മഹത്വം എന്നത് പുരുഷന്മാര്‍ക്ക് അങ്ങോട്ട്‌ പൂര്‍ണ്ണമായും മനസിലാവും എന്നൊന്നും എനിക്ക് തോന്നിയിട്ടില്ല. //
  ഇഷ്ടപ്പെട്ടു.. യോജിക്കുന്നു

 89. @ സമീര്‍ ബാലുശ്ശേരി

  താങ്കള്‍ കേരളത്തില്‍ ഒന്നുമല്ലേ താമസം? എറണാകുളം വിജയാ ഹോസ്പിറ്റലില്‍ ഏതായാലും ഭര്‍ത്താവിനും ലേബര്‍ റൂമില്‍ കയറാന്‍ അവസരമുണ്ട്. അവസരമില്ല അവസരമില്ല എന്നൊക്കെ ആളുകള്‍ വെറുതെ ഒഴിവു കഴിവ് പറയുന്നതല്ലേ? പിന്നെ, സിനിമയില്‍ മറ്റുള്ളവര്‍ മാതൃത്വം കാണിക്കുക്കുമ്പോള്‍ കിട്ടുന്ന സുഖം ചിലപ്പോള്‍ മറ്റേതില്‍ കിട്ടത്തില്ലല്ലോ.ചിലപ്പോള്‍ അതാവും കാര്യം.
  ഏതായാലും, തലയില്‍ മുണ്ടിട്ട് ഇതുവരെ ഞാന്‍ ഷക്കീല പടങ്ങള്‍ക്ക് പോലും കയറിയിട്ടില്ല. ബാറില്‍ കയറുമ്പോഴും അങ്ങനെ തന്നെ. അത് കൊണ്ട് താങ്കളുടെ വാദങ്ങള്‍ ചില പേടിച്ചുതൂറി പീക്കിരി പിള്ളേര്‍ക്ക് മാത്രം ബാധകം. ബാക്കിയുള്ളവരെ അങ്ങ് വിട്ടെരേ.
  PS.പറഞ്ഞ് പറഞ്ഞ് സെല്‍ഫ് ഗോളടിച്ച് എല്ലാവരും കൂടി ഇതിനെ ഒരു A പടം ആക്കരുതെന്ന് അപേക്ഷിക്കുന്നു. അവരോട് ഇപ്പോള്‍ എനിക്ക് തിരിച്ച് പറയാനുള്ളത് പടം ഇറങ്ങുന്നത് വരെ കാക്കണം എന്നാണ്.

 90. കേരള സര്‍കാരിന്റെ അടുത്ത വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപിക്കുമ്പോ ..മികച്ച Newcomer നുള്ള Award ശ്വേതയുടെ കൊച്ചിന് അല്ലെന്ന് ആര് കണ്ടു ..?

 91. @മാത്തുക്കുട്ടി
  //പറഞ്ഞ് സെല്‍ഫ് ഗോളടിച്ച് എല്ലാവരും കൂടി ഇതിനെ ഒരു A പടം ആക്കരുതെന്ന് അപേക്ഷിക്കുന്നു. അവരോട് ഇപ്പോള്‍ എനിക്ക് തിരിച്ച് പറയാനുള്ളത് പടം ഇറങ്ങുന്നത് വരെ കാക്കണം എന്നാണ്.//

  എന്റെ മാത്തുകുട്ടി ഇത് തന്നെ അല്ലെ ഞങ്ങളില്ചിലര്‍ ആദ്യം മുതല്കെ പറഞ്ഞിരുന്നത്

 92. ശ്വേത പ്രസവിച്ചോ? എന്നോടെന്താ ആരും ഒന്നും പറയാതിരുന്നത്? മോശമായിപ്പോയി.

 93. 97 comments !! kollam .. 🙂
  enikkishtamulla 2 perude comments onnu nokki ..

  aa movie onnu release cheyyatte … ennittu pore ee pukilokke ?

Leave a Reply

Your email address will not be published. Required fields are marked *


8 + = 9