Readers Views: Madirasi

Jayaram, Meera Nandan

Jayaram, Meera Nandan

ആക്ഷൻ ചിത്രങ്ങൾ ചെയ്‌ത് മടുത്തിട്ടാവണം മദിരാശി എന്ന കോമഡി ചിത്രവുമായി ആണ് ഇക്കുറി ഷാജി കൈലാസ് എത്തുന്നത്. ജയറാം ആണ് നായകൻ. മീരനന്ദൻ, കലാഭവൻ മണി, ടിനി ടോം തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.   സിനിമ കണ്ടവർക്ക് അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കാം.

14 thoughts on “Readers Views: Madirasi”

 1. Shajiyum Mammuchettanum parasparam flopinayi malsarikkunnathinte oru thelivukoodiyaanu ee chithram. Oru kaaryam Shaji orthal nannu, orikkalum thamaasikkanayi thamaasa undaakkaruthu.

  Poor comedy and utter flop than his action films.

 2. ഷാജി കൈലാസിന് ഇത് വരെ ബുദ്ധി ഉധിചില്ലേ, വല്ല കൊറിയന്‍ സിനിമ ചുരണ്ടി new generation ആകാന്‍ നോക്കാതെ, പഴയ അന്തികാട്‌ സ്കൂളില്‍ ചേര്‍ന്ണ്‌ിരിക്കുന്നു.

 3. Ee cinema kandu kazhinjappol salimkumarinte chathikkatha chanthuvile dialogue anu orma vannthu.

  “change venamalle change athinu mudra sraddikkanam mudra , aadhyam kanichathu EKAMUDRA ethu DIMUDRA….alla pinne.

 4. ഷാജി കൈലാസും ജയറാമും. പ്രേക്ഷകന്റെ അവസ്ഥ ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചത് പോലെ.

 5. Dear Shaji,
  I saw one of your interview. where you put all the blames of your flop to the producers. Good…! So the cause of your decade before superhits are producers..agree..?

  Think..Think..Think..and be creative…

 6. അന്ന് ഷാജി കൈലാസ് സിനിമകളില്‍ സുരേഷ് ഗോപിയും മറ്റും മന്ത്രിമാരോടും നേതാക്കളോടും ചോദിക്കുന്ന വമ്പന്‍ ചോദ്യങ്ങള്‍ ഒക്കെ ജനങ്ങള്‍ അവരോടു ചോദിക്കണം എന്ന് ആഗ്രഹിച്ചവ ആയിരുന്നു.ഇന്ന് ആ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ രാത്രി ഒന്‍പതു മണിയുടെ വാര്‍ത്തകളില്‍ നികേഷ് കുമാറോ വേണുവോ വീണാ ജോര്‍ജ്ജോ ഒക്കെ ചോദിക്കും.
  കടപ്പാട് : ഫേസ് ബുക്ക്‌

 7. കൃപ സിനിമശാല, തമ്പാനൂര്‍
  സെക്കന്റ്‌ ഷോ , ഞായര്‍ , 10/12/2012
  ഹൈഡ് ആന്‍ഡ്‌ സീക്ക് എന്ന കാളിദാസ കലാകേന്ദ്രം പ്രോഡക്റ്റ് കാണുവാനുള്ള കൌതുകത്തില്‍ തിരുവനന്തപുരത്തെ എല്ലാ സിനിമാ തീട്രെകളും തപ്പി , ഒരിടത്തും ഹൈഡ് ആന്‍ഡ്‌ സീക്ക് റിലീസ്‌ ഇല്ല, chapters ഉം ഒരിടത്തുമില്ല. ഉള്ള തീട്രയൂകളില്‍ IFFK യും. പിന്നെ കൃപ സിനിമശാലയുടെ മുന്നിലെത്തിയപ്പോള്‍ ആളൊഴിഞ്ഞ പ്രതീതി, ഗേറ്റ് അടക്കുന്ന സെക്യൂരിറ്റി തന്നെ വന്നു ടിക്കറ്റ്‌ കീറുന്നു, ബാല്കണി കൌണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ല, പടം എങ്ങനെയുണ്ടെന്നു സെക്യൂരിറ്റിയോട് ചോദിച്ചപ്പോള്‍ അയാള്‍ അദ്ധേഹത്തിന്റെ ചരിത്രവും പടയോട്ടം രേലീസേ ആയ നാള്‍ മുതല്‍ താന്‍ ഈ തീയട്ടെരില്‍ പ്രവര്‍ത്തിക്കുന്നു, അങ്ങേരുടെ കഷ്ട്ടപാടുകള്‍ എന്നിവ വിവരിക്കുവാന്‍ തുടങ്ങി. പണ്ടാരമടങ്ങാന്‍ 2 ടിക്കെടുമെടുത്തു ഞാനും സുഹൃത്തും തീയട്ടെരിനുല്ലില് കയറി. കഷ്ടിച്ച് 10 പേരുണ്ട്. വലിയ പ്ലാസ്റ്റിക്‌ കിട്ടുകലുമായ് ചെറിയ ചെറിയ മദ്യപാനസന്ഗങ്ങള്‍ ഓരോ മൂലക്കും സ്ഥാനം പിടിച്ചു. 2-3 കപ്പിളുകള്‍ . IFFK യില്‍ കയറി ഏതോ മനസിലാവാത്ത പടം കണ്ടു ഭ്രാന്തു പിടിച്ചു മദിരാശി കാണാന്‍ കയറിയ 2-3 ബുദ്ധിജീവികള്‍. വായ്‌ തുറന്നാല്‍ പച്ചത്തെറി മാത്രം മൊഴിയുന്ന ചില ക്ലാസ് audiences. അങ്ങനെ പടം തുടങ്ങി.

  144 മിനിറ്റ് റണ്ണിംഗ് ലെങ്ങ്ത്. ഇദ്ദേഹത്തിന്റെ മുന്ചിത്രം കിങ്ങും കമ്മിഷണര്‍ഇന്റെ 195 മിനിറ്റ് വെച്ച് നോക്കുമ്പോള്‍ ഇത് വളരെ ഭേദം. മദിരാശി എന്നാല്‍ ചെന്നൈ അല്ല, കൊവൈക്കടുത്തുള്ള ഒരു സ്ഥലമാണെന്ന് പറഞ്ഞു കൊണ്ട് പടം തുടങ്ങി, പിന്നെ കൈലാഷിനെ അമ്പലനടയില്‍ വെച്ച് കാണാതെ പോകുന്നു, ദുരൂഹതകള്‍ , ജയറാമിന്റെ Introduction..

  +ves
  ഷാജി(നരന്‍ , ജൂലൈ 4 , ട്വന്റി 20 , മല്ലു സിംഗ്) യുടെ മികച്ച ചായാഗ്രഹണം.
  ആദ്യത്തെ ഒരു മണിക്കൂര്‍ , രസകരമായ പല നിമിഷങ്ങളും, ജയറാം – ടിനി ടോം കോമ്പോ , ദിലീപ് – സുരാജ് ടീമിനെ വെട്ടുന്ന പ്രകടനമാണ് നടത്തിയത്. ഒളിമ്പ്യന്‍ ആയ്ട്ടുള്ള ഇയ്യപ്പന്റെ അപാര പെര്‍ഫോര്‍മന്‍സ്

  കൌതുഗങ്ങള്‍
  7 വയസുകാരന്‍ പയ്യനെ കൊല്ലാആന്‍ ജനാര്ദ്ധനന്‍ ഭീമന്‍ രഘുവിനെയും സന്തോഷിനെയും ഏല്‍പ്പിക്കുന്നത്.
  വില്ലന്റെ മൊബൈല്‍ നമ്പര്‍ ടിനി ടോം മൊബൈല്‍ ഇല്‍ സേവ് ചെയ്തു വെച്ചിരിക്കുന്നു, ഇത് വരെ കണ്ടു പരിചയം പോലുമില്ലാത്ത ഒരാളുടെ നമ്പര്‍ എങ്ങനെ ??
  മദിരാശിയില്‍ എത്തിയ ജയറാമിന് തിരികെ പോകാന്‍ ഒട്ടും താല്പര്യം ഇല്ല.
  വെറുതെ സൈക്കിള്‍ ചവിട്ടിപ്പോയ കലാഭവന്‍ മണിയെ തട്ടിക്കളയുന്ന വില്ലന്‍.
  മദിരാശി എന്ന് പറഞ്ഞു narrator അപാര ബില്‍ഡ് അപ്പ്‌ കൊടുക്കുന്ന സ്ഥലത്ത് ഒരു സൈക്കിള്‍ കടയും സാദിഗ്ഗും മാത്രമേ ഉള്ളു

  -ves
  ജോണ്‍ വിജയ്‌ ടെ Intro യോട് കൂടി ഇനിയെങ്ങനെ എന്ന് ചിന്തിച്ചു ഭ്രാന്തു പിടിച്ചു പോയ തിരക്കഥാകൃത് രാജേഷ്‌ ജയരാമന്‍.
  മീര നന്ദന്റെ കോമഡി റോള്‍.
  തട്ടിക്കൂട്ടിയ തിരക്കഥ, മേഘ്ന രാജിന്റെ ഫാന്ടസി കഥാപാത്രം
  സംവിധായകന്റെ ഭാഗത്ത്‌ നിന്നും കാര്യമായ വീഴ്ചയുല്ലതായ് തോന്നിയില്ല , അദ്ദേഹം മികച്ച രീതിയില്‍ ചിത്രം അണിയിച്ചു ഒരുക്കുവാന്‍ ശ്രമിച്ചു പരാജയപ്പെട്ടു എന്ന് നിസംസയം പറയാം.

  ബോക്സ്‌ ഓഫീസ് : തിരുവനന്തപുരം നഗരത്തില്‍ നിന്ന് മാത്രം മറ്റു പടങ്ങളൊന്നും ഈ ആഴ്ച ഇറങ്ങാതതിനാല്‍ ഒരു 10,000 റുപ്പിക collect ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  Verdict : 1/5 (ക്ലൈമാക്സ്‌ കാണാനായില്ല)

 8. കഷ്ടിച്ച് 10 പേരുണ്ട്. വലിയ പ്ലാസ്റ്റിക്‌ കിട്ടുകലുമായ് ചെറിയ ചെറിയ മദ്യപാനസന്ഗങ്ങള്‍ ഓരോ മൂലക്കും സ്ഥാനം പിടിച്ചു+2-3 കപ്പിളുകള്‍ + IFFK യില്‍ കയറി ഏതോ മനസിലാവാത്ത പടം കണ്ടു ഭ്രാന്തു പിടിച്ചു മദിരാശി കാണാന്‍ കയറിയ 2-3 ബുദ്ധിജീവികള്‍. +=== +++വായ്‌ തുറന്നാല്‍ പച്ചത്തെറി മാത്രം മൊഴിയുന്ന ചില ക്ലാസ് audiences.

  onnum tally aakunnillallo….

 9. നടന്നു പഴകിയ വഴികളില്‍ നിന്ന് മാറി നടക്കാന്‍ ശ്രമിക്കുക എന്ന് പറഞ്ഞാല്‍ ഒരന്തോം കുന്തോം ഇല്ലാത്ത പരുവത്തില്‍ നില്‍ക്കുന്ന ജയറാമിനെ നായകനാക്കി കോമെഡി എന്ന പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടുക എന്നാണോ ഷാജി കൈലാസേ? സത്യത്തില്‍ നല്ല ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ള ഒരാള്‍ ആണ് ഷാജി. പക്ഷെ ഇപ്പോഴും ആ പഴേ പുഷ്കല കാലത്തിന്റെ hang over ല്‍ നിന്ന് പുറത്തു വരാന്‍ അദ്ദേഹത്തിന് മടിയാണ്. തല്‍ക്കാലം അരിക്കാശിന് ഒരു മാര്‍ഗ്ഗം എന്നതല്ലാതെ ഈ വക കോപ്രായങ്ങള്‍ അദ്ദേഹത്തിനൊരു ഗുണവും ചെയ്യില്ല.

 10. പ്രിയ ഷാജി കൈലാസ്‌, ഡോക്ടര്‍ പശുപതി ക്യാമറ തല തിരിച്ചു വെച്ച് , ലൈറ്റ് ഒന്ന് കുറച്ച് ഒരു post modern remake നടത്തി ഒന്ന് റിലീസ് ചെയ്ത് നോക്കൂ. ശ്രമിക്കുന്നതില്‍ തെറ്റില്ലല്ലോ. സലിം കുമാര്‍ പറഞ്ഞപോലെ ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ.

 11. മൂര്‍ത്തി സാറിന്റെ ഒരു റിവ്യൂ പോലും അര്‍ഹിക്കുന്നില്ലേ ഈ ചിത്രം ????????????????

 12. ഷാജി അണ്ണാ നിര്‍ത്തിക്കൂടെ ഇനിയെങ്കിലും …………

 13. Oh My God…. Malayalam’s Worst Hero with Malayalam’s High Speed Director, What happend Shaji Sir, all of your movies going down. Nowadays Jayaram is a waste actor for malayalm filim industry. Such a waste movie.

Leave a Reply

Your email address will not be published. Required fields are marked *


+ 8 = 14