Review: Celluloid

Prithviraj, Indrans

Prithviraj, Indrans

The Lost Child എന്ന പേര് അന്വർത്ഥമാക്കുന്ന മട്ടിൽ, ഒരു തുണ്ട് ഫിലിം പോലും ഭൂമിയിൽ ശേഷിക്കാതെ lost ആയ വിഗതകുമാരൻ എന്ന സിനിമയ്‌ക്കും അതിന്റെ സംവിധായകനും നിർമാതാവും അതിലെ അഭിനേതാവുമായ ജെ സി ഡാനിയലിനുമുള്ള ശ്രദ്ധാഞ്ജലിയാണ് കമൽ എഴുതി സംവിധാനം ചെയ്‌ത് (ഉബൈദിനൊപ്പം) നിർമിച്ച സെല്ലുലോയ്‌ഡ്. ഭാര്യ ജാനറ്റിനും (മമ്‌ത മോഹൻദാസ്) മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം സുഖകരമായ ജീവിതം നയിക്കുന്ന ഡാനിയലിന്റെ (പൃഥ്വിരാജ്) മനസ്സിൽ സിനിമ കയറിക്കൂടുന്നു. മലയാളത്തിന് അന്നോളം അപരിചിതമായിരുന്ന ഒരു മേഖലയിലേക്ക്, വളരെ പരിമിതമായ അറിവുകളും പല വഴിക്ക് ശേഖരിച്ച പണവുമായി ഒരു അത്യുത്സാഹിയായ ചെറുപ്പക്കാരൻ പ്രവേശിക്കുകയാണ്.

ഇന്ത്യൻ സിനിമയുടെ പിതാവായ സാക്ഷാൽ ദാദാസാഹബ് ഫാൽകേ മുതൽ സിനിമാവ്യവസായത്തിലെ പലരേയും കണ്ടു സംസാരിക്കുകയും അന്വേഷണങ്ങൾ നടത്തുകയും ചെയ്‌ത ഡാനിയൽ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് മലയാളത്തിലെ ആദ്യസിനിമ- വിഗതകുമാരൻ- പൂർത്തിയാക്കുന്നു. താഴ്‌ന്ന ജാതിയിൽ നിന്ന് ക്രിസ്‌തുമതത്തിലേക്ക് മാറിയ ഒരു കുടുംബത്തിലെ റോസി (ചാന്ദ്‌നി) എന്ന യുവതിയാണ് വിഗതകുമാരനിലെ നായികാകഥാപാത്രമായ നായർയുവതിയെ അവതരിപ്പിച്ചത്. റോസി ഉന്നതകുലകഥാപാത്രത്തെ അവതരിപ്പിച്ചത് അന്നത്തെ പ്രമാണിമാർക്ക് ദഹിച്ചില്ല. വിഗതകുമാരന്റെ ഗതികേട് അവിടെ തുടങ്ങി; ജെ സി ഡാനിയലിന്റെയും.

FIRST IMPRESSION
മലയാളസിനിമ അതിന്റെ വേരുകൾ തിരയുകയാണ് സെല്ലുലോയ്‌ഡിൽ. ചരിത്രത്തിന്റെ ആഴങ്ങളിൽ നിന്ന് ഇന്നലെകളുടെ നീക്കിയിരിപ്പുകൾ ചികഞ്ഞെടുക്കുന്ന കമലും സംഘവും, മറവിക്ക് കുപ്രസിദ്ധരായ മലയാളികൾക്കു മുന്നിൽ അവ നിരത്തുന്നു. പോരായ്‌മകൾ പലതുമുണ്ടെങ്കിലും നന്ദി കമൽ, നന്ദി! സെല്ലുലോയ്‌ഡ് എന്ന ചിത്രത്തിന് ഒരു സിനിമയെന്ന നിലയിൽ ഒരുപാട് മേന്മകളൊന്നും അവകാശപ്പെടാനില്ലെങ്കിലും അതിന്റെ നന്മ ആകാശത്തോളം ഉയർന്നുനിൽക്കുന്നു.

വിവേകാനന്ദനെപ്പോലും വിറളി പിടിപ്പിച്ച മലയാളിയുടെ ജാതിഭ്രാന്തിൽ എരിഞ്ഞുപോയ ആദ്യസിനിമയുടെയും അതിലെ ദുരന്തനായികയുടെയും അതിന്റെ ഭാഗ്യഹീനനായ സംവിധായകന്റെയും പേരിൽ മലയാളസിനിമയ്‌ക്കുണ്ടായ ഗുരുത്വദോഷം കുറച്ചെങ്കിലും കുറഞ്ഞിട്ടുണ്ടാകും കമലിന്റെ സിനിമയിലൂടെ. ഈ പുണ്യകർമത്തിൽ പങ്കു പറ്റാൻ മലയാളസിനിമകൾ കാണുന്നവരെല്ലാം തിയറ്ററുകളിൽ എത്തുകതന്നെ വേണം.

സെല്ലുലോയ്‌ഡിൽ ഏറ്റവും ആദ്യം പറയേണ്ടത് രണ്ടു പേരുടെ അഭിനയത്തേക്കുറിച്ചാണ്: പൃഥ്വിരാജും ചാന്ദ്‌നിയും. പൃഥ്വിരാജിന് ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് സെല്ലുലോയ്‌ഡിലേത്. അദ്ദേഹം തികഞ്ഞ കൈയടക്കത്തോടെ ഡാനിയലിനെ അവതരിപ്പിക്കുകയും ചെയ്‌തു. റോസി എന്ന കഥാപാത്രം മറ്റൊരാളാണെന്നു കാണികൾക്ക് തീരെ തോന്നാത്ത വിധം ചാന്ദ്‌നി റോസിയായി മാറുന്നുണ്ട്. ചേലങ്ങാട്ട് ഗോപാലകൃഷ്ണനായി സ്‌ക്രീനിൽ വരുന്ന ശ്രീനിവാസന്‍, മലയാളത്തിലെ രണ്ടാം സിനിമയുടെ നിർമാതാവും ഡാനിയലിന്റെ സുഹൃത്തുമായ സുന്ദർരാജായി ശ്രീജിത്ത് രവി, വിഗതകുമാരനിലെ വില്ലനെ അവതരിപ്പിച്ച ജോണ്‍സനായി ജയരാജ് സെഞ്ച്വറി, ജാനറ്റായി മമ്ത തുടങ്ങിയ മറ്റ് അഭിനേതാക്കളും നന്നായി ജോലി ചെയ്‌തു.

ജെ സി ഡാനിയലിന്റെ കാലഘട്ടം സ്‌ക്രീനിൽ പുനഃസൃഷ്‌ടിക്കുന്നതിൽ കമലും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും -സുരേഷ് കൊല്ലം (കലാസംവിധാനം), പട്ടണം റഷീദ് (ചമയം), എസ് ബി സതീശൻ (വേഷം)- കാര്യമായി പരിശ്രമിച്ചിട്ടുണ്ട്. നമ്മുടെ സിനിമയുടെ ശൈശവം മനസ്സിലാക്കാൻ ഈ ചിത്രം ധാരാളം.

വിനു ഏബ്രഹാമിന്റെ നഷ്‌ടനായികയാണ് സെല്ലുലോയ്‌ഡിന്റെ അടിത്തറയെന്ന് തുടക്കത്തിൽ എഴുതിക്കാണിക്കുന്നുണ്ടെങ്കിലും ആ നോവലിനൊപ്പമോ അതിലധികമോ, ചേലങ്ങാട്ട് ഗോപാലകൃഷ്‌ണൻ രചിച്ച ജെ സി ഡാനിയലിന്റെ ജീവിതകഥ എന്ന ജീവചരിത്രഗ്രന്ഥം ഈ സിനിമയിൽ നമുക്ക് വായിക്കാൻ കഴിയുന്നുണ്ട്. റോസിയല്ല ഈ സിനിമയുടെ കേന്ദ്രബിന്ദു; ജെ സി ഡാനിയലാണ്. അതു നന്നായി താനും.

SECOND THOUGHTS
ചേലങ്ങാട്ട് ഗോപാലകൃഷ്‌ണനെ സിനിമയിലെ കഥാപാത്രമാക്കുകയും അദ്ദേഹത്തിന്റെ ജേണലിസ്റ്റിക് ശൈലി കമൽ ഈ ചിത്രത്തിന്റെ തിരക്കഥയിലും രൂപശില്പത്തിലും പിൻപറ്റുകയും ചെയ്യുന്നുണ്ട്. എന്നാൽ, ജെ സി ഡാനിയലിന്റെ ജീവിതകഥയിൽ ഗോപാലകൃഷ്‌ണൻ വരച്ചിടുന്ന ജീവിതചിത്രത്തിന്റെ ഞെട്ടിപ്പിക്കുന്ന ആഴം സിനിമയിലേക്ക് പകർത്താൻ കമലിനായില്ല.

ഏതു കഥയേയും വെല്ലുന്ന ജീവിതമായിരുന്നു ഡാനിയലിന്റേത്. ചരിത്രത്തിലെ ഏറ്റവും സാഹസികരായ മലയാളികളിൽ ഒരാൾ. ഡാനിയലിന്റെയും ജാനറ്റിന്റെയും വിവാഹം പോലും ഒരു സിനിമാക്കഥ പോലെ നാടകീയത നിറഞ്ഞതായിരുന്നു. എന്നാൽ, ജെ സി ഡാനിയലിന്റെ ഈ ‘stranger than fiction ജീവിതം’ വളരെ കുറച്ചു മാത്രമാണ് കമലിന്റെ ചിത്രത്തിൽ കാണാനാവുന്നത്.

കമലിന്റെ സിനിമ ഒരു മികച്ച സിനിമയാണെന്നു നമുക്ക് പറയാനാവാത്തതും ഇതേ കാരണം കൊണ്ടാണ്. സെല്ലുലോയ്‌ഡിൽ തനിക്കു ചിത്രീകരിക്കേണ്ടത് ഡാനിയലിന്റെ അമ്പരപ്പിക്കുന്ന ജീവിതമാണോ ഡാനിയലിനെ മലയാളസിനിമയുടെ പിതാവായി അംഗീകരിക്കുന്നതിലുണ്ടായ അമ്പരപ്പാണോയെന്ന് സിനിമ തീരുന്ന നിമിഷത്തിൽ പോലും കമൽ തീരുമാനിക്കുന്നില്ല. ഒരു നല്ല സിനിമയ്‌ക്ക് -പ്രത്യേകിച്ച് ഒരു ചരിത്രസിനിമയ്‌ക്ക്- തീർച്ചയായും ഉണ്ടാവേണ്ട ഏകാഗ്രത എന്ന ഗുണം കൈവിട്ട് രണ്ടു പാളത്തിൽ കയറുന്ന സിനിമ അങ്ങനെ അവിടെയും ഇവിടെയും തൊടാതെ ഓടിത്തീരുന്നു.

വളരെ ആത്മാർത്ഥമായ പരിശ്രമമാണ് കമൽ നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി ഈ ചിത്രത്തിനു വേണ്ടി വിനിയോഗിച്ചിട്ടുമുണ്ട്. എങ്കിലും, മുൻപ് ഗദ്ദാമയുടെ കാര്യത്തിൽ പറഞ്ഞതുപോലെ, ഡാനിയലിന്റെ ജീവിതവും ചരിത്രവും കമലിന്റെ പ്രതിഭയ്‌ക്ക് എത്തിപ്പിടിക്കാനാവുന്ന പരിധിക്കു മുകളിലാണ് പലപ്പോഴും നിലകൊള്ളുന്നത്. അത് ഈ സിനിമയുടെ കലാത്മകതയേയും ജനപ്രിയതയേയും ഒരുപോലെ അപകടത്തിലാക്കുന്നുണ്ട്.

LAST WORD
വിഗതകുമാരൻ എന്ന മലയാളത്തിന്റെ ആദ്യസിനിമയേക്കുറിച്ചും, അവഗണിക്കപ്പെട്ട് കടന്നുപോയ അതിന്റെ കാരണക്കാരനേക്കുറിച്ചും ഒരു സിനിമയുണ്ടാക്കിയ കമലിന് സാഷ്‌ടാംഗനമസ്‌കാരം. ഓർമിക്കാൻ കാര്യമായൊന്നും തന്നെ അവശേഷിപ്പിച്ചിട്ടില്ലാത്ത മലയാളത്തിലെ ഒന്നാമത്തെ ചലച്ചിത്രകാരന് ഒരു പിന്മുറക്കാരൻ ഫിലിമിൽ തീർത്ത സ്‌മാരകം.

| G Krishnamurthy

106 thoughts on “Review: Celluloid”

 1. superb movie. brilliantly directed by kamal. Prithvi done huge justice to both roles, Daniel and Harris

 2. ” Kandavar Abhiprayam Rekhapeduthan ” anu parajathu ennariyam. Pakshe heard from lot of sources that the movie is excellent !!

 3. തോമസ്‌ ആല്‍വ എഡിസന്‍ തന്‍റെ പുതിയ ഉപകരണം കണ്ടു പിടിക്കുന്ന നിമിഷം. അദ്ദേഹത്തിന്‍റെ അമ്മയടക്കം നിരവധി പേര്‍ അയാള്‍ക്ക്‌ ചുറ്റുവട്ടം പ്രാര്‍ഥനയുമായി ശ്വാസം പിടിച്ചു നില്‍പ്പുണ്ട്. അയാള്‍, ഉപകരണത്തില്‍ ബട്ടന്‍ അമര്‍ത്തി, ആകാംക്ഷയോടെ പാടി:
  “മേരി ഹേടെ ലിറ്റില്‍ ലാമ്പ്‌,
  ലിറ്റില്‍ ലാംബ് …….. ലിറ്റില്‍ ലാംബ്
  മേരി ഹാഡ്‌ ലിറ്റില്‍ ലാംബ്
  ലിറ്റില്‍ ലാംബ്……….ലിറ്റില്‍ ലാംബ് ”

  എഡിസന്‍ ബട്ടന്‍ ഓഫ് ചെയ്തു. മുറിയില്‍ കടുത്ത നിശബ്ദത…സംഭ്രമജനകമായ അന്തരീക്ഷത്തില്‍., ആകാംക്ഷയോടെ ഏവരും അടുത്തത് എന്ത് എന്ന് കാത്തു നില്‍ക്കുന്നു. അയാള്‍ മറ്റൊരു ബട്ടന്‍ അമര്‍ത്തി.മഹാ അത്ഭുതം…….എഡിസന്‍റെ ശബ്ദത്തില്‍ അതാ ആ ഉപകരണം പാടുന്നു.

  “മേരി ഹേടെ ലിറ്റില്‍ ലാമ്പ്‌,
  ലിറ്റില്‍ ലാംബ് …….. ലിറ്റില്‍ ലാംബ്
  മേരി ഹാഡ്‌ ലിറ്റില്‍ ലാംബ്
  ലിറ്റില്‍ ലാംബ്……….ലിറ്റില്‍ ലാംബ് ”

  മുറിയില്‍ ആഹ്ലാദത്തോടെ ഏവരും ഒച്ചവെച്ചു. ഈ സമയം നിശബ്ദനായി എഡിസന്‍ മുറിക്ക് പുറത്തിറങ്ങി, ഒരു സിഗററ്റ് എടുത്തു വലിച്ചു.തന്‍റെ ആദ്യ സിനിമ ഉണ്ടാക്കുമ്പോള്‍ ജെ.സി. ദാനിയേല്‍ അനുഭവിച്ച അനുഭൂതിയും എഡിസന്‍ അനുഭവിച്ച അതേ അനുഭൂതി ആയിരിക്കില്ലേ?

 4. saw the movie fdfs from cochin. excellent comeback for kamal. excellent effort. prthvi veendum nalloru rolil vismayippichu. malayalathil aadyamayi cinema edutha oru manushyane kalam ariyathe poyathu adhehathodu cheytha oru valiya thettu thanne,oru kalaghattathinte ormapeduthal,cinemayude piravi,pahzma,1920 enna kalghattam ennivayude okke manoharamaya aavishkaram. ningal oru nalla cinema premiyanegil ithu kanathirikkaruthu. 4/5……must watch:)

 5. Celluloid is a must watch for who dream/watch cinema seriously. An awesome thought by my ever favorite malayalam movie director Kamal, but could have been executed in more better way. Appreciable acting from Prithviraj and co stars except Mamtha mohandas. Remarkable musci/songs/bgscore(even silence) and cinematography. The cruel hands of casteism are every where around, cinema is also not an exception either in the past or even now. Once we recognize the fact, it attacked and ruined the first ever Malayalam movie and life of the father of Malayalam cinema, it hurt each and every Malayalam cinema lover. After Ajith Kumar A S ‘s documentary ” 3D stereo caste ” I could hear a loud voice against casteism in art form through Celluloid. We are sorry Mr. JC Daniel and Rossy.

 6. A Tribute to J.C Daniel and Malayalam Cinema By kamal എന്ന് എഴുതി കാണിച്ചു സിനിമ അവസാനിച്ചു . നിലയ്ക്കാത്ത കയ്യടികല്‍ക്കിടയില്ലോടെ ഇറങ്ങി. കുറെ കാലത്തിനു ശേഷമാണ് ഒരു കമല്‍ചിത്രത്തിന് തീയട്ടെരില്‍ ഇത്ര കയ്യടി കണ്ടത് . അത് രണ്ടാം തരം തമാശയും സെക്സ് ജോക്സും കേട്ടിട്ടുള്ള കയ്യടി അല്ലായിരുന്നു ! മറിച്ചു ഒരു നല്ല Periodic മൂവി കണ്ടതിന്റെ സന്തോഷമായിരുന്നു.
  ഈ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ വളരെഏറെ ആദരവും ബഹുമാനവും തോന്നി ദാനിയേല്‍ എന്ന വ്യക്തിയോട് , കുറ്റമറ്റ സംശുദ്ധവും നൂറു ശതമാനം ആത്മാര്‌തമവുമായ അഭിനയ പ്രകടനം നടത്തി ദാനിയേല്‍ എന്ന മനുഷ്യനെ മറ്റാര്‍ക്കും ( മറ്റൊരു യുവ നടനും ) ചെയ്യുവാന്‍ കഴിയത്തില്ല എന്ന ഒരു പ്രതീതി ഉണ്ടാക്കിയ പ്രിത്വിരാജിനോടും . പിന്നെ ഇത് പോലൊരു പിരിയോടിക് സിനിമ നിര്‍മിച്ചു സംവിധാനം ചെയ്ത കമലിനോടും.
  വലിച്ചു നീട്ടലുകളില്ലാതെ 129 മിനുട്ടില്‍ കഥ പറയാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യം, അതും 1928 മുതല്‍ 2000 വരെയുള്ള കാര്യങ്ങള്‍ 3 മണിക്കൂറിലേറെ വലിച്ചു നീട്ടാവുന്നതാനേലും അങ്ങനെ ഒന്നും മുതിരാതെ കൃത്യം കാര്യങ്ങള്‍ പറഞ്ഞു പോകുവാന്‍ കമല്‍ ശ്രമിച്ചു , ചിത്രസംയോജകന് രാജഗോപാല്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. പിന്നെ സുരേഷ് കൊല്ലം എന്ന കലാകാരന്‍ തീര്‍ത്തും അറിയപ്പെടുവാന്‍ പോകുന്നത് സെല്ലുലോയിടിന്റെ കലാസംവിധായകന്‍ എന്ന പേരിലായിരിക്കും. ചായാഗ്രാഹകന്‍ വേണു ISC പകര്‍ത്തിയ ചില വൈഡ് ആങ്ങില്‍ ഷോട്ടുകള്‍ വളരെ നയന മനോഹരമായിരുന്നു. 1960 കളില്‍ നല്‍കിയ കളര്‍ ടോണും മികച്ചു നിന്നു. മൈക്അപ്പ്‌ മാന്‍ പട്ടണം റഷീദ് , വസ്ത്രാലങ്ങാരം ചെയ്ത സമീര സതീഷ്‌ എന്നിവരുടെ പേരും ഇവിടെ പരാമര്‍ശിക്കാതെ വയ്യ , കാലത്തിനൊത്ത കാഴ്ച ഒരുക്കുവാന്‍ കമലിനെ വളരെയധികം സഹായിച്ചിട്ടുണ്ട് ഇക്കൂട്ടരും.

  1928 ഇലെ ബോംബെയിലെ ഒരു തെരുവോരത്ത് നിന്നാണ് പടം തുടങ്ങുന്നത്. ഭാരത സിനിമയുടെ പിതാവ് ദാദസാഹിബ്‌ ഫാല്‍കെനെ കാണുവാന്‍ എത്തുന്ന traavancore കാരന്‍ ദാനിയേല്‍ , അവിടെ നിന്നും രാജാ ഹരിശ്ചന്ദ്ര സിനിമയുടെ ഷൂട്ടിംഗ് കണ്ടു പഠിക്കുന്നു. ദാദസാഹിബ്‌ ഫാല്‍കെയുടെ കാമറമാന്‍ ത്രിമ്ബാക് ടെലങ്ങുമായ് discuss ചെയ്തു ക്യാമറയും തൃപോടും മറ്റും വാങ്ങി പട്ടത്തെ ശാരദവിലാസം എന്ന വീട് മലയാളത്തിലെ ആദ്യത്തെ സ്റ്റുഡിയോ ആക്കി മാറ്റുന്നു. ഇതിനെല്ലാം കൂട്ടായി ഭാര്യ ജാനെട്ടും(മമത) , സുഹൃത്ത്‌ ജാന്സനും(പെരരിയില്ലാത്ത സിനിമാലക്കാരന്‍ ) , ബന്ധുവായ സുന്ദരരാജനും ( ശ്രീജിത്ത്‌ രവി ) ഉണ്ട്. കന്നിചിത്രം വിഗതകുമാരനില്‍ വിഗതകുമാരനായ് സ്വന്തം മകനെ അഭിനയിപ്പിചെങ്കിലും നായികയെ കിട്ടാതെ ബുദ്ധിമുട്ടി ഒടുവില്‍ ഒരു നാടക പന്തലില്‍ നിന്നു റോസമ്മ എന്ന converted ക്രിസ്ത്യന്‍ യുവതിയെ കൊണ്ട് വരുന്നു , അവരെ കൊണ്ട് ഒരു നായര്‍ യുവതിയെ അവതരിപ്പിക്കുന്നു. പുലയ പെണ്‍കുട്ടിയെ ഉന്നത കുല ജാതയായ് ചിത്രീകരിച്ചതിലുള്ള സമൂഹത്തിന്റെ അമര്‍ഷം റോസമ്മയെ ഒരു നഷ്ടനായികയായി മാറ്റുന്നു. പിന്നീടുള്ള ദാനിയേലിന്റെ ജീവിതം ആണ് സെല്ല്ലോയിഡ് ആയ് കമല്‍ അവതരിപ്പിച്ചിരിക്കുന്നത് .
  റോസിയായ് നടിച്ച ചാന്ദ്നി തകര്തഭിനയിച്ചു, ചമയം പൂശിയതിനു ശേഷം പുലയതി പെണ്ണ് നായരത്തിയായി വരുന്ന ആ മാറ്റം മികച്ചതായിരുന്നു. ചാന്ദ്നിയുടെ അച്ഛന്റെ വേഷം ചെയ്ത ചെമ്പില്‍ അശോകനും ആ ചെറിയ വേഷം നന്നായ്തന്നെ ചെയ്തു. പിഷാരടി ചെയ്ത pilla character ചിരിക്കു വക തന്നു, ചെറിയ വേഷമായിരുന്നെലും തീയട്ടെരില്‍ കയ്യടി നേടിയ കഥാപാത്രം. ജാന്സനും ശ്രീജിത്ത്‌ രവിയും സ്വാഭാവികമായ അഭിനയപ്രകടനത്തിലൂടെ പ്രിത്വി ചെയ്യുന്ന വേഷത്തിനു താങ്ങായ് നിന്നു. ദാനിയേല്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് ഭാര്യയായി നടിച്ച മമതയും പല കാലഗട്ടങ്ങള്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട് , അതൊരു വെല്ലു വിളിയായ് തന്നെ മമത കൈകാര്യം ചെയ്തിട്ടുണ്ട് . അതിബാവുകത്വമൊ അമിതാഭിനയമോ ഒരിക്കല്‍ പോലും വരാതെ സ്വാഭാവികമായ അഭിനയം നടത്തി എന്നുള്ളതാണ് ഈ വേഷങ്ങളുടെ വലിയ പ്രത്യേകത.

  ഈ സിനിമയുടെ കാതല്‍ എന്ന് പറയാവുന്നത് പ്രിത്വിരാജ് തന്നെയാണ്. പുതിയ മുഖംഇലൂടെ സൂപ്പര്‍ സ്റ്റാരായ് വളര്‍ന്ന പ്രിത്വി മലയാള സിനിമയുടെ പഴയ മുഖം ജെസീ ദാനിയേല്‍നെ അവതരിപ്പിച്ചു കൊണ്ട് അഭിനയകലയുടെ മറ്റൊരു തലത്തിലേക്ക് വളര്‍ന്നു. മികച്ച നടന്‍ എന്ന കൊടുമുടിയുടെ പടവുകളിലേക്ക് പെട്ടെന്ന് നടന്നു നീങ്ങും പോലെ തോന്നി. റോസിയുടെ കഥ എന്ന രീതിയില്‍ പോകുമോഎന്ന് തോന്നിയപ്പോള്‍ തന്നെ ആദ്യ പകുതിക്കു ശേഷം മറഞ്ഞ ഒരു നൊമ്പരമായ് അവശേഷിച്ചു റോസമ്മ എന്ന റോസി. പക്ഷെ മുഴുനീളം ഈ പടത്തെ പ്രിത്വിരാജ് നല്ല രീതിയില്‍ തന്നെ കൊണ്ട് പോയ്‌. ഓരോ കാലത്തിലെ വേഷത്തിനും അതിന്റേതായ uniqueness കൊണ്ട് വരുവാന്‍ പ്രിത്വിരാജിനു കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ ഭാഷ സഹായി ബിജു ബാലകൃഷ്ണന്‍ അവര്‍കളുടെ നാമം പ്രത്യേകം പരാമര്‍ശിക്കുന്നു. പ്രിത്വിരാജിന്റെ തെക്കന്‍ തിരുവിതാംകൂര്‍ ഭാഷ അത്ര മനോഹരമായിരുന്നു. കോഴിക്കോടന്‍ ഭാഷ പറയാന്‍ കഷ്ട്ടപെട്ട ജയപ്രകാശിന് മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കും ദാനിയേല്‍.. .!.l

  മധുരയിലെ ദന്തവൈദ്യന്‍ തന്നെ ഒരു ഉദാഹരണം. ഒടുവില്‍ വരുന്ന ഹാരിസ് ദാനിയേല്‍ എന്ന കഥാപാത്രത്തിന്റെ മാനരിസങ്ങള്‍ക്ക് പോലും ദാനിയേല്‍ CJ എന്ന വ്യക്തിയുടെ രൂപം മാത്രമേ ഉള്ളു, അത് തീര്‍ത്തും മറ്റൊരു വ്യക്തിയായ്തന്നെ രാജ് അവതരിപ്പിച്ചു. പ്രിത്വിരാജിന്റെ ഇത് വരെയുള്ള കരിയറിലെ ഏറ്റവും മികച്ച വേഷം. ഇതിനു മുന്പ് അദ്ധേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷം എന്നത് തൊട്ടു മുന്‍പ് ചെയ്ത രവി തരകന്‍ ആണെന്നത് തന്നെ ഈ നടന്‍ എത്ര വേഗമാണ് വളരുന്നതെന്ന് നമുക്ക് കാണിച്ചു തരുന്നത് ! (ഇത് ദീപന്‍ അടുത്ത പടം ചെയ്യുന്നത് വരെ ഉള്ളോ എന്ന് കാത്തിരിക്കണം ), എന്തായാലും പ്രിത്വിരാജിന് സീനിയര്‍ സംവിധായകരുടെ പടങ്ങളില്‍ നല്ല റോളുകള്‍ കിട്ടുന്നത് കാണുന്നതില്‍ സന്തോഷം !!

  കമല്‍ ! നിങ്ങളോട് എന്താ പറയേണ്ടതെന്നറിയില്ല ! വ്യക്തിപരമായ് എനിക്ക് നല്ല ഒരു ഫിലിം എക്സ്പീരിയന്‍സ് ആയിരിന്നു സെല്ല്ലോയിഡ് . സ്വപ്നസഞ്ചാരിക്ക് ശേഷം നിങ്ങള്‍ എടുത്ത ഈ വലിയ ബ്ര്കെ നന്നായ് ഉപയോഗിച്ചു , ക്ലൈമാക്സില്‍ മലയാളത്തിലെ(2000 കാലഗട്ടത്തിലെ) എല്ലാ സംവിധായകരും ഒരുമിച്ചിരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി ! അമ്മയും ഫെഫ്കയും മാക്ടയും വരും മുന്‍പേ ഇവിടെ സിനിമയെ മാത്രം സ്നേഹിച്ച ജെ സീ ദാനിയേല്‍ ഉണ്ടായിരിന്നു എന്ന് ചെലങ്ങാട്ടിലൂടെ വെള്ളിത്തിരയില്‍ കാട്ടിത്തന്നതിന് , മലയാളത്തില്‍ തെറ്റ്കുറ്റങ്ങള്‍ പരമാവധി കുറച്ചു (തീര്‍ത്തും ഇല്ലാതെ )ഒരു periodic മൂവി ഒരുക്കിയതിനു ! നന്ദി ഈ സിനിമ കണ്ടില്ലെങ്കില്‍ ഇതൊരു വലിയ നഷ്ടം തന്നെയായിരിക്കും #respect

 7. ടീ ജീ രവി തുടര്‍ച്ചയായ് പതിനൊന്നാം പടത്തിലും അതി ദരിദ്രനും കൂറ കമ്പിളി പുതപ്പു പുതച്ചു മരുന്ന് കഴിച്ചു ഓലപ്പുരയില്‍ കിടക്കുന്ന കഥാപാത്രത്തെ ചെയ്തിരിക്കുന്നു.
  ഇതിനു മുന്പ് : ലോക്പാല്‍ , റോമന്‍സ്
  പക്ഷെ ശ്രീജിത്ത്‌ രവിയുടെ വൃദ്ധകാലം അച്ഛനായ ടീ ജീ രവി ചെയ്തിരിക്കുന്നു എന്നത് കൗതുകകരം തന്നെ. നല്ല പടമായിരുന്നു സെല്ല്ലോയിഡ്. adichu പൊളി പടങ്ങള്‍ മാത്രം കണ്ടിരുന്ന എനിക്ക് വരെ ഇഷ്ട്ടപെട്ടു ! ഗുഡ് Attempt കമല്‍ സര്‍

 8. കമല്‍ “ഹരിശ്ചന്ദ്രാച്ചി ഫാക്ടറി” കണ്ടിട്ടുണ്ടെന്ന് ഉറപ് !

 9. ഫീല്‍ ഗുഡ് എന്നൊന്നും പറയാനാവുന്നില്ല !! മസ്റ്റ്‌ വാച് ഫോര്‍ മലയാളസിനിമ. അത്രയ്ക്ക് മനോഹരവും അവിശ്വസനീയവുമായ് കമല്‍ സര്‍ തിരിച്ചെത്തിയിരിക്കുന്നു. ഇത് കമലിന്റെയും പ്രിത്വിയുടെയും വിജയം. സാമ്പത്തിക വിജയം ആവില്ല എന്ന ആശങ്ക മലയാള സിനിമയുടെ ദുര്‍വിധിയും ഉദയന്‍- സിബി പോലുള്ള കോമാളിസ്കിറ്റ് എഴുത്തുകാരുടെ പ്രതിഫലം 60 ലക്ഷത്തില്‍ നിന്ന് 1 കോടിയിലേക്ക് ഉയരും എന്നുള്ളതിന്റെ സൂചനയും.
  നിങ്ങള്‍ ഒരു നല്ല സിനിമയെ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ ഈ പടം മിസ്സ്‌ ചെയ്യരുത്. മലയാളത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് കമല്‍ വ്യക്തമായ് നെയ്തെടുതിരിക്കുന്നു ഈ ഫിലിം റോളുകള്‍, ആര്‍ക്കും കത്തിച്ചു കളയാന്‍ ആവാത്ത വിധം, അല്ലെങ്കില്‍ വിഗതകുമാരന്റെ അവസ്ഥ ആവാത്ത വിധം.
  Verdict : 4/5
  Output : Kamal’s Master piece by overtaking പെരുമഴക്കാലം & ഗസല്‍

 10. @Subin
  //ഈ സിനിമയുടെ കാതല്‍ എന്ന് പറയാവുന്നത് പ്രിത്വിരാജ് തന്നെയാണ്. പുതിയ മുഖംഇലൂടെ സൂപ്പര്‍ സ്റ്റാരായ് വളര്‍ന്ന പ്രിത്വി മലയാള സിനിമയുടെ പഴയ മുഖം ജെസീ ദാനിയേല്‍നെ അവതരിപ്പിച്ചു കൊണ്ട് അഭിനയകലയുടെ മറ്റൊരു തലത്തിലേക്ക് വളര്‍ന്നു. മികച്ച നടന്‍ എന്ന കൊടുമുടിയുടെ പടവുകളിലേക്ക് പെട്ടെന്ന് നടന്നു നീങ്ങും പോലെ തോന്നി.//
  വിയോജിക്കുന്നു. പലപ്പോഴും പ്രിത്വിരാജ് നു ചെയ്യാന്‍ കഴിയുന്നതിലും അപ്പുറമാണ് J C Daniel എന്ന് തോന്നി . ചിലയിടങ്ങളില്‍ അദ്ദേഹം സിനിമക്ക് ഒരു ബാധ്യത ആയി മാറുന്നതും കണ്ടു.

 11. @Devika Varma
  I think Kamal’s outstanding work tll date was ULLADAKKAM rather than the two movies you mentioned, But definitely CELLULOID has overtaken that too. Really this is Kamal’s MASTERPIECE!!! A big ovation for him…

 12. @vijith
  ചിത്രം കാണാതെയാണ് തങ്ങള്‍ ഈ പറഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നു. പാട്ടിലും appearance ലും മറ്റും ആ സമയം തോന്നുന്നു എന്നത് ശരി തന്നെ. പക്ഷെ ഇതിന്റെ കഥയ്ക്ക്‌ കമലിന് അത് കാണേണ്ട കാര്യമൊന്നുമില്ല. മലയാള സിനിമയുടെ ചരിത്രം പഠിച്ചാല്‍ മതി. ഈ ചിത്രത്തിലെ 99% സംഭവങ്ങളും യദാര്‍ത്ഥത്തില്‍ നടന്നത് തന്നെയാണ്.

 13. ജെ സി ഡാനിയേല്‍ എന്ന ധീരനായ മനുഷ്യന്റെയും,മലയാള ചലച്ചിത്ര ലോകത്തെ പ്രഥമ നടി റോസിയുടെയും ജീവിത ചരിത്രം അതുപോലെ തന്നെ പറഞ്ഞു വയ്ക്കുന്നു എന്നതില്‍ കവിഞ്ഞു ,വേറൊന്നും ഈ ചിത്രം കണ്ടപ്പോള്‍ അനുഭവപ്പെട്ടില്ല. അവരുടെ ജീവിത കഥ പണ്ടെങ്ങോ വായിച്ചറിഞ്ഞത് കൊണ്ടാണോ അങ്ങിനെ തോന്നിയതെന്ന് അറിയില്ല. വലിച്ചു നീട്ടിയ ഒരു ശരാശരി ഡോക്യുമെന്ററി കണ്ട അനുഭവം മാത്രം. ഒരു സിനിമയ്ക്ക് വേണ്ട ആഖ്യാന രീതി എവിടെയും ദ്രശ്യമായില്ല.

 14. കഴിഞ്ഞാഴ്ച വീട്ടില്‍ കേറി ചെന്നപ്പം ഒരു കുപ്പി റമ്മും മുമ്പില്‍ വച്ച് കൊച്ചിന്റെ മൊബൈലും ചെവിയില്‍ വച്ച് വികാര വിശ്വംഭരനായി അപ്പനിരിക്കുന്നു. കാറ്റേ കാറ്റേ എന്ന പാട്ട് കേട്ട് നൊസ്റ്റാള്‍ജിക്കായി പോയതാ. പാട്ടു കൊച്ചിനും ഇഷ്ടമായി അപ്പനും ഇഷ്ടമായി. ആ പാട്ടിനെ പറ്റി ആര്‍ക്കുമൊന്നും പറയാനില്ലേ?

  സിനിമ കാണാന്‍ പറ്റിയില്ല. വീട്ടുകാരിക്ക് നല്ല സുഖമില്ല. രണ്ടു ദിവസം കഴിയട്ടെ.

 15. “നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ട് കഥകള്‍ മാത്രമാണ്” എന്ന ആടുജീവിതത്തിന്റെ ടൈറ്റില്‍ ഓര്‍മ്മ വന്നു,സെല്ലുലോയിട് കണ്ട ശേഷം പടത്തില്‍ എന്ത് മാത്രം fictionalise ചെയ്തിട്ടുണ്ട് കമല്‍ എന്നറിയാനുള്ള ഗൂഗിള്‍ തിരച്ചില്‍ നടത്തി നോക്കിയപ്പോള്‍ ! സെല്ലുലോയിട് കണ്ട ശേഷം വളരെ സംതൃപ്തിയോടെ ആണ് ഞാന്‍ തിയേറ്റര്‍ വിട്ടിറങ്ങിയത് എങ്കിലും, ഒരു ചരിത്രം അങ്ങനെ അങ്ങ് സിനിമയാക്കാന്‍ ആവില്ലല്ലോ കുറെ എങ്കിലും ഭാവന കഥാപാത്രങ്ങളെയും ഭാവന സംഭവങ്ങളെയും കമല്‍ ആഡ് ചെയ്തു കാണും എന്ന് കരുതിയാണ്, വിക്കി ഉള്‍പ്പടെ ഒന്ന് പരത്തി നോക്കിയത് ജെ സി ടാനിയെലിനെ പറ്റിയും പി.കെ റോസിയെ പറ്റിയും വിഗത കുമാരനെ പറ്റിയും എല്ലാം. സത്യത്തില്‍ ലഭ്യമായ വിവരങ്ങള്‍ വെച്ച് നോക്കുമ്പോള്‍ ഒരു മുഴു തിരക്കഥക്ക് വേണ്ട എല്ലാം ഉള്ള ജീവിതങ്ങള്‍ ആയിരുന്നു ജെ സി ദാനിയേലും റോസിയുമെല്ലാം !അധികം fictionalise ചെയ്തിട്ടില്ല കമല്‍ എന്ന് ഉറപ്പു പറയാം ,കുറെ കാര്യങ്ങള്‍ വിട്ടു പോയി എന്ന് മാത്രമേ വേണമെങ്കില്‍ കുറ്റം പറയാന്‍ ആകൂ ..അത്രമാത്രം touching ആയി ജീവിതം വരച്ചു കാണിച്ചു കമല്‍.

  മലയാളത്തിലെ ആദ്യ ചിത്രം/നിശബ്ദ ചിത്രം : വിഗതകുമാരന്‍ ,മലയാള സിനിമയുടെ പിതാവ് ജെ സി:ദാനിയേല്‍ എന്നൊക്കെ PSC പുസ്തകങ്ങളില്‍ ചുമ്മാ വായിച്ചു പോകുമ്പോള്‍ ഒരിക്കലും അറിഞ്ഞിരുന്നില്ല ശരിക്കും ഒരു സാഹസികന്‍ എന്നോ വിപ്ലവകാരി എന്നോ ഒക്കെ വിളിക്കേണ്ട ഒരു സംരംഭകന്‍ ആയിരുന്നു അദ്ദേഹം എന്ന്. സ്വാതന്ത്ര്യത്തിനും രണ്ടു പതിറ്റാണ്ട് മുന്‍പ് ,ക്ഷേത്ര പ്രവേശന വിളംബരം പോലും വരുന്നതിനു മുന്പ് ഒരു പുലയ യുവതിയെ നായികയാക്കി (അതും ഒരു നായര്‍ സ്ത്രീയുടെ വേഷത്തില്‍) സാമ്പത്തികവും അല്ലാത്തതും ആയ റിസ്കുകള്‍ എടുത്ത് ചലന ചിത്രത്തെ മലയാളത്തിനു പരിചയപ്പെടുത്തിയ ആളിനെ അതിശയോക്തിയില്ലാതെ തന്നെ “കാലത്തിനു മുന്‍പേ നടന്നവന്‍ “എന്ന് വിളിക്കണം. എന്നാല്‍ ആ മുന്‍പേ നടത്തത്തിനു സവര്‍ണ്ണ ജാതി വെറിയന്മാര്‍ ചെരുപ്പ് ഏറും ,ജനാധിപത്യ സര്‍ക്കാര്‍ അവഗണനയും അദ്ദേഹത്തിന് സമ്മാനിച്ചു. മലയാളത്തിലെ ആദ്യ നായികയായ ദലിത് യുവതിയാകട്ടെ, മേല്‍ജാതി മാടംബിമാരില്‍ നിന്ന് മാനവും ജീവനും കൊണ്ട് ഓടി രക്ഷപെട്ട് ചരിത്രത്തിനു പോലും സമസ്യയായ എവിടെയോ ചെന്നവസാനിച്ചു !

  സിനിമയിലേക്ക് വരുമ്പോള്‍-22 fk ,ആദാമിന്റെ മകന്‍ അബു എന്നിവ പോലെ എന്നെ വളരെ തൃപ്തിപ്പെടുത്തിയ ഒരു കാസ്റ്റിംഗ് ആണ് ഈ സിനിമയുടെത്. നായകന്‍ പ്രിഥ്വിരാജ് അപാരമായ സ്ക്രീന്‍ പ്രെസന്‌സും പ്രസരിപ്പും ഉള്ള ഒരു വേഷ പകര്‍ച്ചയാണ് നടത്തിയിരിക്കുന്നത് .അധികം സംസാരിക്കാന്‍ നില്‍ക്കാതെ, ഇത് പോലെ പടങ്ങള്‍ ഇറക്കി വേണം പ്രിഥ്വി ,haters നു മറുപടി കൊടുക്കാന്‍.പറയേണ്ട മറ്റൊന്നാണ് പി കെ റോസി ആയി വന്ന ചാന്ദ്നിയുടെ റോളും. ശരിക്കും convincing ആയ ഭാവങ്ങള്‍ ആണ് അവര്‍ ആദ്യമായി സിനിമയെ പറ്റി കേട്ട് മനസ്സിലാക്കുന്നതും മറ്റുമായ സീനുകള്‍.ബാക്കി എല്ലാ നടി-നടന്മാരും നന്നായി തന്നെ അഭിനയിച്ചു. 1920 കളിലെ ബോംബെ യുടെയും തിരുവനന്തപുരത്തിന്റെയും ഒക്കെ സെറ്റുകള്‍, പശ്ചാത്തല സംഗീതം, തനിമയുള്ള തെക്കന്‍ കേരള സ്ലാംഗ് (അതില്‍ എനിക്ക് ഒരു പെഴ്സണല്‍ സന്തോഷവും ഉണ്ട്. മലയാളത്തിലെ ആദ്യ സിനിമയിലെ സംഭാഷണം ഞങ്ങളുടെ സ്ലാംഗ് ആകേണ്ടതായിരുന്നു. അതൊരു ശബ്ദ ചിത്രമായിരുന്നെങ്കില്‍! വള്ളുവനാടന്‍ സ്ലാംഗിനെ ഹൈ സാംസ്കാരികതയും തിരുവനന്തപുരം സ്ലാംഗിനെ ലോ സാമ്സ്കാരികതയായും കരുതുന്നവര്‍ ഓര്‍ക്കുക ..!!) ഒക്കെ പടത്തിനെ നല്ല ഒഴുക്കുള്ളതാക്കുന്നു.

  സവര്‍ണ്ണ മേല്‍ക്കോയ്മയുടെ കയ്യൂക്കിനു മുന്നില്‍ പ്രദര്‍ശനം നിര്‍ത്തേണ്ടി വന്ന പടമായതിനാല്‍ അത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കാതെ വിട്ടിരുന്നെങ്കില്‍ ഈ സിനമയുടെ കാംബ് തന്നെ പോകുമായിരുന്നു. കമല്‍ അത് പ്രാധാന്യത്തോടെ തന്നെ ചെയ്തിട്ടുണ്ട്. തന്‍റെ ആദ്യ സിനിമയുടെ ആദ്യ ഷോ കാണാന്‍ കഴിയാതെ നായിക തിയേറ്ററിനു പുറത്തു നില്‍ക്കുന്നു. അകത്തു ഉദ്ഘാടനത്തിന് എത്തിയ മാടമ്പിമാര്‍ ആകട്ടെ ദളിത്‌ യുവതി, നായര്‍ വേഷത്തില്‍ വന്നതോടെ “ജാതി വികാരം വ്രണപ്പെട്ടു ” കയ്യാങ്കളി തുടങ്ങുന്നു…(വിശ്വരൂപം കാരണം “മതവികാരം ” വ്രണപ്പെട്ട വര്‍ക്ക് അഭിമാനിക്കാം, നിങ്ങള്‍ക്ക് മുന്‍ഗാമികള്‍ ഉണ്ട്. അതും ആദ്യ മലയാള സിനമയുടെ കാലം തൊട്ടേ …!) ശരിക്കും സവര്‍ണ്ണത യെ പറ്റിയുള്ള ഈ സിനിമയിലെ ഒറ്റ പരാമര്‍ശം ഇത് മാത്രമല്ല എന്നിടത്താണ് കമലിന്റെ ധീരത. രണ്ടാം പകുതിയിലെ ഫ്ലാഷ് ബാകിലും, പുറത്തുള്ള ദാനിയേലിന്റെ ജീവിതത്തിനെ അത് ബാധിച്ചതും കമല്‍ വിട്ടു കളയുന്നില്ല .

  വിഗത കുമാരനെ ആദ്യ സിനിമയായി അംഗീകരിക്കണം എന്ന ആവശ്യവുമായി എത്തുന്ന ശ്രീനിവാസന്റെ Chelangatt Gopalakrishnan നോട്‌ ഉദ്യോഗസ്ഥന്‍ ചോദിക്കുന്നത്” ആ നാടാരുടെ കാര്യത്തില്‍ തനിക്കെന്ത തനിക്കെന്താ താല്പര്യം “എന്നാണ് സത്യത്തില്‍ ജെ സി ഡാനിയേല്‍ നാടാര്‍ ആണെന്ന് അപ്പോഴാണ്‌ ഞാന്‍ അറിയുന്നത്!) പിന്നീടു വയലാര്‍ രാമവര്‍മ്മയുടെ കഥാപാത്രം ആ ഉദ്യോഗസ്ഥനെ പറ്റി പറയുന്നത് “സവര്‍ണ്ണത യുടെ കീഴ്ശ്വാസം ഉണ്ട് ഇടക്ക് അവനു ” എന്നാണ്. മലയാള സിനിമയുടെ ഒരു രീതി വെച്ച് നോക്കുമ്പോള്‍, പ്രത്യേകിച്ചു മണ്ഡല്‍ കാലഘട്ടത്തോടു കൂടി സവര്‍ണ്ണ സാംസ്കാരികതയുടെ വാരി പുണരലും ഉമ്മ വെപ്പും ആയിരുന്നു. ഐഡിയല്‍ വീട് =സവര്‍ണ്ണ വീട് ,ഐഡിയല്‍ പുരുഷന്‍ =സവര്‍ണ്ണ പുരുഷന്‍ ,ഐഡിയല്‍ വ്യവസ്ഥിതി =സവര്‍ണ്ണ തമ്പുരാന്‍ വ്യവസ്ഥിതി ഈ മട്ടിലായി കാര്യങ്ങള്‍. സവര്‍ണ്ണതയെ കേരളത്തിന്റെ മൊത്തം സാംസ്കാരികാതയായി തെറ്റിദ്ധരിച്ചതിനാല്‍ സവര്‍ണ്ണര്‍ അല്ലാത്ത സംവിധായകരും ഇതേ സമവാക്യം പിന്തുടര്‍ന്നു.ഇതിനെ രാഷ്ട്രീയ നിരൂപണം നടതുംബോഴൊക്കെ ചില നിഷ്കളങ്കര്‍ “ഇതൊക്കെ യാദ്രിശ്ചികം അല്ലെ…അതിനെ ജാതി വായന നടത്തണോ ?”എന്ന് ചോദിച്ചു വരാനും തുടങ്ങി. തീര്‍ച്ചയായും യാദ്രിശ്ചികത തന്നെയാണ്.”ആവര്‍ത്തിക്കപ്പെടുന്ന യാദ്രിശ്ചികത “. ഈ നടപ്പ് രീതി തുടരുമ്പോള്‍ ജാതി വായനക്ക് അറിഞ്ഞു കൊണ്ട് അവസരം ഇട്ടു തന്ന കമലിനെ അഭിനന്ദിക്കാതെ വയ്യ. കൊച്ചിയില്‍ പടത്തിന്റെ പ്രിവ്യൂവിന് ശേഷം സവര്‍ണ്ണ ജാതീയതയുടെ ഇരയാണ് ഡാനിയേല്‍ എന്ന് കമല്‍ പറയുകയും ചെയ്തിരുന്നു.

  ചില്ലറ ചില പോരായ്മകള്‍ പറയാന്‍ ആണെങ്കില്‍ , സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് ഓര്‍ത്ത് നായിക യുടെ ആ പാട്ട് സെന്‍ എനിക്ക് ഇഷ്ടപെട്ടില്ല. രണ്ടാം പകുതിയില്‍ പ്രിത്വിയും ശ്രീനിവാസനും കൂടി കൈ വണ്ടിയില്‍ ഇരുന്നു പോകുന്ന സീന്‍ indoor എടുത്തിട്ട് റോഡ്‌ പശ്ചാത്തലം ഇട്ടതാണെന്ന് പൊടി കുഞ്ഞിനു പോലും മനസിലാകും. ഡാനിയേല്‍ തിരുവിതാംകൂര്‍ സ്ലാംഗ് സംസാരിക്കുന്ന ഒരു മലയാളിയാണ്, തീര്‍ച്ചയായും അദ്ദേഹം ഇംഗ്ലീഷ് പഠിച്ചിരിക്കാം, പക്ഷെ അത് തനി പ്രിത്വിരാജ് ആയി സംസാരിച്ചു കളഞ്ഞു, ഒരു തിരുവതാംകൂര്‍ കാരന്റെ 1920 മോഡല്‍ ഇംഗ്ലീഷ് അല്ല അത് !”കാറ്റേ കാറ്റേ ” നല്ല പാട്ടയിരുന്നുപക്ഷേ പടത്തില്‍ അതിനെ ചെറുതാക്കി കളഞ്ഞു. പിന്നൊരു ഡൌട്ട് അഞ്ചു മക്കളെ പ്രസവിച്ച ശേഷവും, മംത ഒരു structure വ്യത്യാസവും കൂടാതെ ഇരിക്കുന്നു.

  പടത്തിനെ പറ്റി ചില കാര്യങ്ങള്‍ വിക്കിപീടിയ നോക്കി കൂട്ടി ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഡാനിയേല്‍ ഒരു മികച്ച കളരി അഭ്യാസിയും Indian Art of Fencing and Sword Play iഎന്നൊരു ബുക്ക് എഴുതിയ ആളും ആണ്. ഈ പടം തുടങ്ങുന്നത് അദ്ദേഹം ബോംബയില്‍ സിനിമ പഠിക്കുന്നത് തൊട്ടാണ്, വിക്കി പറയുന്നു മദ്രാസില്‍ സ്റ്റുഡിയോയില്‍ കയറാന്‍ പോലും അനുവാദം കിട്ടാതെയാണ് അദ്ദേഹം ബോംബയില്‍ പോയത് , അവിടെ ചെന്ന് സിനിമയെ പറ്റി കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ വന്ന അധ്യാപകന്‍ ആണ് , അത് കൊണ്ട് ഷൂട്ടിംഗ് കാണണം എന്ന് കള്ളം പറഞ്ഞു അനുവാദം വാങ്ങി എന്നാണ് !

  പി കെ റോസി എന്ന ദലിത് നായിക കാക്കാരിശി നാടകം കളിക്കുമായിരുന്ന കാര്യം വിക്കിയില്‍ കണ്ടില്ല. പക്ഷെ അവര്‍ കൂലി തൊഴിലാളി ആയിരുന്നു എന്നും, പടത്തില്‍ അഭിനയിച്ച ശേഷം സവര്‍ണ്ണ ജന്മികള്‍ അവരെ നിരന്തരം വേട്ടയാടി എന്നും. വീട് കത്തിക്കപ്പെട്ട അവര്‍ തമിഴ്നാട്ടിലേക്ക് രക്ഷപെട്ടു എന്നും , അതല്ല രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ വീണു മരിച്ചു എന്നും പറയുന്നുണ്ട്. റോസിക്ക് സംരക്ഷണം കൊടുക്കാന്‍ രാജാവ് ഉത്തരവിട്ടിട്ടു പോലും രക്ഷ ഉണ്ടായിരുന്നില്ല. മലയാളം വിക്കിയില്‍ പറയുന്നത് “തിരുവനന്തപുരം ചാല കമ്പോളത്തിൽ വച്ച് പരസ്യമായി റോസിയെ വസ്ത്രാക്ഷേപം ചെയ്യുക വരെയുണ്ടായി.” എന്നാണ് !

  മലയാള സിനിമയുടെ പിതാവിനും അതിലെ ആദ്യ നായികക്കും ഒരു tribute തന്നെയാണ് ഈ ചിത്രം. Dont miss it ! Rating :8/10

 16. ചരിത്രം സിനിമ ആക്കുമ്പോള്‍ അതിനൊരു documentary സ്വഭാവം വരാതെ നോക്കുക എന്നുള്ളതാണ് സംവിധായകന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ആ ഞാണിന്മേല്‍ കളിയില്‍ കമല്‍ ഏതാണ്ട് പൂര്‍ണമായും വിജയിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ആവശ്യത്തിനു സമയം എടുത്ത് ഗ്രഹപാഠം ചെയ്തതിന്റെ മികവു ചിത്രത്തില്‍ കാണാന്‍ ഉണ്ട് . എടുത്ത് പറയേണ്ട മറ്റൊരു കാര്യം near perfect ആയ casting ആണ്. എല്ലാവരും തങ്ങളുടെ റോളുകളോട് നീതി പുലര്‍ത്തി എന്ന് പറയാം , പ്രത്യേകിച്ച് ഡാനിയേലിന്റെ വാര്‍ധക്യം അവതരിപ്പിക്കുന്നതില്‍ പ്രിഥ്വി മികവു കാട്ടി. ഇതിലെ make up ന് പട്ടണം റഷീദിന് ഒരവാര്‍ഡ് കിട്ടിയില്ല എങ്കില്‍ ഞാന്‍ അത്ഭുതപ്പെടും.
  താരങ്ങളുടെ തറ കോമെഡികള്‍ കണ്ടു തല പെരുത്ത്‌ ഇരിക്കുന്ന മലയാളികള്‍ക്ക് ഒരു പുതു ജീവന്‍ കിട്ടും ഈ സിനിമ കണ്ടാല്‍ . സൂകരപ്രസവം പോലെ എനിക്ക് ജീവനുള്ള കാലത്തോളം മാസത്തില്‍ ഓരോ സിനിമ വെച്ച് ഇറക്കും എന്ന് വാശി പിടിക്കുന്ന ന്യൂ ജനറേഷന്‍ ബുദ്ധിജീവികള്‍ക്കും ഇത് ഒരു വട്ടം കാണാം. എങ്ങാനും തല നേരെ ആയങ്കിലോ .
  സൂക്ഷ്മമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ അഭിനേതാക്കളില്‍ നിന്ന് വാങ്ങിച്ചെടുക്കാന്‍ കമല്‍ ഒരിക്കലും ശ്രമിക്കാറില്ല, അല്ലങ്കില്‍ കഴിയാറില്ല എന്നത് സംവിധായകന്‍ എന്ന നിലയില്‍ ഉള്ള അദ്ദേഹത്തിന്റെ ഒരു പരിമിതി തന്നെ ആണ്. പ്രത്യേകിച്ച് ഈ സിനിമയില്‍ അതിന് എമ്പാടും അവസരങ്ങള്‍ ഉണ്ടായിട്ടും.

 17. എന്തൊരു സിനിമ. വിഗതകുമാരന്‍റെ കഥയും മനസിലാക്കാന്‍ കഴിഞു. ഇന്നും കാലിക പ്രസകതിയുള്ള വിഷയം തന്നെയാണു സിനിമയില്ലുള്ളതു. ആ കാലഘട്ടത്തിനു ശേഷം മനുഷ്യരുടെ മത-ജാതി ഭ്രാന്തുകള്‍ കുറെയേറെ തണുത്തു പോയിരുന്നു. എന്നാല്‍ ഇന്നു ആ ഭ്രാന്ത് ശക്തമായി തിരുച്ചുവന്നു കൊന്ഡിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ സിനിമയ്ക്കുള്ള പ്രസക്തി വലുതാണു. കമല്‍ താങ്കള്‍ ആദരവും അഭിനന്ദങളും അര്‍ഹിക്കുന്നു. സിനിമയുടെ ഇടവേളക്കു തൊട്ടുമുപുള്ള കഥയുടെ ദിശമാറ്റുന്ന സീന്‍ അതിമനോഹരമായിരുന്നു. ഒരു സിനിമയുടെ ഇടവേള രംഗത്തിനു അടുത്ത കാലത്തൊന്നും ഇത്രയും ആകാംക്ഷയും കൈയടിയും ഉന്ഡാക്കാന്‍ സാധിച്ചിട്ടില്ല.തുടക്കത്തില്‍ കാണിക്കുന്ന ഫിലിമിനുമുകളില്‍ തുള്ളികളിക്കുന്ന കുഞികാലുകള്‍ക്കും കത്തിചാന്ബലാകുന്ന ഫിലിമിനും ക്ലൈമാക്സില്‍ കിട്ടുന്ന അര്‍ഥം പ്രേക്ഷകരെ അത്ഭുതപെടുത്തി.ഇതു വെറുമൊരു സിനിമയല്ല. സത്യമാണു….ചരിത്രമാണു…..കമല്‍ സര്‍…നിങള്‍ മഹാനാണു.

 18. ഇന്ന് ഒബരോണ്‍ മാളില്‍ പടം കണ്ടു. മലയാളം സിനിമാ ചവറു കൂന മാത്രം കണ്ടു മനസ്സ് മടുത്ത പ്രിയ സുഹൃത്തുക്കളെ ഒരു കാരണവശാലും ഈ പടം മിസ്സ്‌ ചെയ്യരുത്. വിങ്ങുന്ന മനസ്സുമായി മാത്രമേ സിനിമ കഴിഞ്ഞ് ഇറങ്ങിപോരാന്‍ പറ്റുകയുള്ളു. കമല്‍ സാര്‍ , തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ . perfect casting . പൃഥ്വിരാജ് and mamta – വാക്കുകളില്ല. അത്രക്കും തന്മയത്വം.

 19. This is the 1st time i am writing a review/ or my view on any of the online media. Never felt like writing, but this movie touched my soul and made me write this. as someone mentioned in the review, you would come out of the hall filled with emotions, hats off KAMAL.
  I saw this in bangalore, it is very rare to see people appreciating with clappings after a movie, i saw this for the 2nd time in my life, 1st it was for Traffic. n now for celluloid, personally i never liked Prithvi cause he always carry his stardom in almost all his characters. but in this movie i couldnt even see him, i saw only Daniel. Fellow malayalees pls dont miss this movie.

 20. @ babu alex, arasikan

  1927ലെ കഥാപാത്രങ്ങളായി അഭിനയിക്കുന്ന മംമ്‌തയുടെ എന്‍.ആര്‍.ഐ ഇംഗ്ലീഷ്‌ ചുവയുള്ള സംസാരവും അഭിനയവും എങ്ങനെയാണ്‌ സുഹൃത്തേ തന്മയിത്വം നിറഞ്ഞതാകുന്നത്‌. പൃഥ്വിരാജിനും പലപ്പോഴും ഭാഷാ ശൈലി കൈയ്യില്‍ നിന്നും വഴുതുന്നുമുണ്ട്‌. ഇടക്കിടക്ക്‌ പൃഥ്വിരാജും മംമ്‌തയും ജെസി ഡാനിയലിന്റെ കഥ വിട്ട്‌ യഥാര്‍ഥ പൃഥ്വിയും മംമ്‌തയുമാകും. എനിക്ക്‌ സത്യത്തില്‍ തോന്നിയത്‌ റോസിയായി അഭിനയിച്ച പുതുമുഖം ചാന്ദിനിയാണ്‌ മികച്ച പ്രകടനം കാഴ്‌ചവെച്ചതെന്നാണ്‌. ആദ്യമായി അഭിനയ രംഗത്തേക്ക്‌ എത്തുന്ന ചാന്ദിനിയുടെ പ്രകടനം മികച്ചതു തന്നെ. ചാന്ദിനിയുടെ അടുത്തെങ്ങും എത്താന്‍ പൃഥ്വിക്കോ മംമ്‌തക്കോ കഴിഞ്ഞതുമില്ല. അതുപോലെ ശ്രീജിത്ത്‌ രവിയുടെ അഭിനയവും മികച്ചതായിരുന്നു. എല്ലാവരും പൃഥ്വിരാജും മംമതയെക്കുറിച്ചും പറയുമ്പോള്‍ സിനിമ ശരിക്കും കണ്ടിരുന്നോ എന്ന്‌ സംശയം.
  പിന്നെ കമല്‍ യാതൊരു ഹോംവര്‍ക്കും ചെയ്യാതെയാണ്‌ ഈ സിനിമയെടുത്തതെന്ന്‌ പകല്‍ പോലെ വ്യക്തം. ചേലങ്ങാട്ട്‌ ഗോപാലകൃഷ്‌ണന്‍ എന്ന പത്രപ്രവര്‍ത്തകനെ അല്‌പം പോലും ഉത്തരവാദിത്വമില്ലാതെയാണ്‌ കമല്‍ ചിത്രീകരിച്ചത്‌. ഇന്നത്തെ പത്രപ്രവര്‍ത്തകന്‍ നാളത്തെ ചരിത്രകാരനാകുമെന്നതിന്‌ ചേലങ്ങാട്ടിനോളം വലിയ ഉദാഹരണം വേറെ കാണില്ല.
  മലയാള സിനിമയുടെ ചരിത്രം എഴുതിയത്‌ ചേലങ്ങാട്ടാണ്‌. അടൂര്‍ ഗോപാലകൃഷ്‌ണന്‍ അദ്ദേഹത്തിന്റെ ലേഖന സമാഹാരത്തില്‍ എം.എഫ്‌ ഹുസൈനും, മാധവിക്കുട്ടിക്കുമൊക്കെയൊപ്പം ചേലങ്ങാട്ടിനും ഒരു അധ്യായം നല്‍കിയിരിക്കുന്നു. അതില്‍ നിന്നും അറിയാം ചേലങ്ങാട്ടിന്റെ പ്രസക്തി.
  ജെ.സി ഡാനിയല്‍ എന്ന വ്യക്തിയെ ചരിത്രത്തില്‍ രേഖപ്പെടുത്തി വെച്ചതു തന്നെ ചേലങ്ങാട്ട്‌ എന്ന പത്രപ്രവര്‍ത്തകനാണ്‌. അയാള്‍ സമാഹരിച്ചു വെച്ചിട്ടുള്ള വിവരങ്ങള്‍ തന്നെയാണ്‌ ഈ സിനിമയുടെയും അവലംബം. എന്നിട്ടു പോലും ചേലങ്ങാട്ടിന്റെ കുടുംബത്തിന്‌ ഒരു നന്ദി എവിടെയും കമല്‍ എഴുതികാണിച്ചില്ല. (എന്റെ ശ്രദ്ധയില്‍ അങ്ങനെയൊന്ന്‌ കണ്ടില്ല. പൃഥ്വിരാജ്‌ ഫാന്‍സിനും മോഹന്‍ലാല്‍ ഫാന്‍സിനും വരെ നന്ദി എഴുതിയിട്ടുണ്ട്‌)
  ചിത്രത്തിന്റെ രണ്ടാം പകുതി ഒരു സിനിമയെന്ന നിലയില്‍ ശരാശരിക്കും താഴെയാണ്‌.

 21. Kamal neethi pularthi, Pritwirajum!! good to watch. Songs are excellent, Nostalgic & sweet! Anyway don’t miss it if u love malayalam cinema!!

 22. cinema samvidhayakante kalayanu ennu kamal veendum theliyikkunnu. stardum upekshikkan nammude thaarangal thayyarayal iniyum ithupole nalla chitrangal pratheekshikkam. kamalineppole cineimaye athmarthamayi kaikaryam cheyyunna Kamal sishyarkum(lal jose, ashiq abu, salim ahmed , sugeeth…etc) all the best. chavarupadangal malayalathil ninnum aprathyakshamakunna oru nalla naaleykayi prathichu kondu..

 23. @madhu murali
  \\ചാന്ദിനിയുടെ അടുത്തെങ്ങും എത്താന്‍ പൃഥ്വിക്കോ മംമ്‌തക്കോ കഴിഞ്ഞതുമില്ല//
  ശ്രീജിത്ത്‌ രവിയും ചാന്ദ്‌നിയും ആണ് മെച്ചമായത്‌ എന്ന് പറയുന്നതില്‍ നിന്നും താങ്കളാണ് ഈ സിനിമ ശ്രദ്ധിച്ചു കാണാത്തത് എന്ന് തെളിയുന്നു. ശ്രീജിത്ത്‌ രവി നന്നായിട്ടുണ്ട് , പക്ഷെ ചാന്ദ്നിയെ പറ്റി അത്ര പുകഴ്ത്താന്‍ മാത്രം ഒന്നും ഇല്ല. ഒപ്പിച്ചു മാറി എന്ന്‍ പറയാമെന്നു മാത്രം. പിന്നെ അമേരിക്കന്‍ ആക്സന്‍റില്‍ ഒന്നും അല്ലല്ലോ പ്രിധ്വിയും മമതയും സംസാരിച്ചത്? ഒരു സാദാ ഇന്ത്യന്‍ ഇംഗ്ലീഷ് ആയിട്ടാണ് എനിക്ക് തോന്നിയത് .
  പിന്നെ ചേലങ്ങാട്ടിന് നന്ദി പറഞ്ഞോ ഇല്ലയോ എന്നത് സിനിമയുടെ ക്വാളിറ്റിയെ ഏതു വിധത്തില്‍ ബാധിക്കും എന്ന് എനിക്ക് മനസ്സിലാവുന്നില്ല. അദ്ദേഹത്തിന്റെ പാത്രസൃഷ്ടിയില്‍ എവിടെ ആണ് പിഴച്ചത് ? അയാളെ ഒരു വില്ലനായൊന്നുമല്ലല്ലോ കമല്‍ അവതരിപ്പിച്ചിരിക്കുന്നത് ?
  \\പിന്നെ കമല്‍ യാതൊരു ഹോംവര്‍ക്കും ചെയ്യാതെയാണ്‌ ഈ സിനിമയെടുത്തതെന്ന്‌ പകല്‍ പോലെ വ്യക്തം. //
  \\ചിത്രത്തിന്റെ രണ്ടാം പകുതി ഒരു സിനിമയെന്ന നിലയില്‍ ശരാശരിക്കും താഴെയാണ്‌.//
  വെറുതെ vague ആയി ഈ വിധം വാദഗതികള്‍ അവതരിപ്പിക്കാതെ എന്ത് കൊണ്ട്, അല്ലങ്കില്‍ എവിടെ മോശമായി എന്ന് കൃത്യമായി പറഞ്ഞാല്‍ മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു.

 24. at madhu murali.
  what is preventing you from resopecting other’s views, dude? if you hav something 2 say, say it here. why questiioning someone else’s sensibilities here? live and let live….!

 25. @ madhu murali
  ബാബു അലക്സ്‌ ഇനി ലീവ് എടുത്തു കൊന്നു കൊലവിളിക്കും തങ്ങളെ. രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണു അദേഹത്തിന് ഒരു സിനിമ ഇഷ്ട്ടപെടുന്നത്. അത് privithiraj ആയതു കൊണ്ടല്ല എന്ന് എല്ലാവര്ക്കും അറിയാം……

 26. ഞാന്‍ എന്നും നല്ല സിനിമകളുടെ ആരാധകനാണ്. വളരെ മനോഹരമായ ഒരു കാവ്യം എന്ന് പറയാം “സെല്ലുലോയ്ഡ്‌”.” എല്ലാവരും വളരെ നന്നായി ഇതില്‍ പ്രവര്‍ത്തിച്ചു.

 27. @madhu murali
  കുറ്റങ്ങള്‍ കണ്ടു പിടിക്കാന്‍ ഇറങ്ങിയാല്‍ ഒരു പക്ഷെ ഇനിയും സാധിച്ചേക്കാം. മമതയുടെ വയസായ കാലത്തെ ക്ഷീണിച്ച ചിരി മാത്രം മതി തന്മയത്വം എന്ന് പറയാന്‍/… ……….

 28. @madhu murali
  ഞാന്‍ സിനിമയും കണ്ടിട്ട് അങ്ങനെ നോക്കി ഇരിക്കുകയായിരുന്നു! പതിവുപോലെ ആരൊക്കെയാണ് നല്ല സിനിമയെ കൂകി (ക്ഷമിക്കണം കൂകിയല്ല എഴുതി) തോല്‍പ്പിക്കാന്‍ വരുന്നതെന്ന്. സുഹൃത്തേ താങ്കളുടെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്‌ ഇവിടെ കുറച്ചു പേരെങ്കിലും ഈ സിനിമയെ വിമര്‍ശിക്കാന്‍ ഉണ്ടായിരുന്നെങ്ങില്‍ താങ്കള്‍ കയ്യും മെയ്യും മറന്നു അവരോടൊപ്പം കൂടിയേനെ.

 29. ജെ.സി.ഡാനിയേല്‍ എന്ന മലയാള സിനിമയുടെ പിതാവിന് ഈ സിനിമ നമുക്ക് അഭിമാന പൂര്‍വ്വം സമര്‍പ്പിക്കാം. ആരാണ് ഡാനിയേല്‍ ? എന്താണ് വിഗതകുമാരന്‍ ? ഈ രണ്ടു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നമുക്ക് കാട്ടിത്തന്നത് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്‍ ആണ്. ശരിക്കും ചെലങ്ങാടാണ് ഈ സിനിമയുടെ കഥാകൃത്തും തിരക്കഥാകൃത്തും. ശ്രീജിത്ത്‌ രവിയുടെ സുന്ദരരാജന്‍ എന്ന കഥാപാത്രത്തിന്നെ വാര്‍ധക്യം ടി.ജി.രവി ചെയ്തത് വളരെ നന്നായി. സുന്ദരരാജന്‍ നിര്‍മിച്ച മാര്‍ത്താണ്ട വര്‍മ എന്ന മലയാളത്തിലെ രണ്ടാമത്തെ ചിത്രം പക്ഷെ വിഗതകുമാരന്‍ പോലെ ശ്രദ്ധിക്കപ്പെടാതെ പോയില്ല എന്നതും അതിന്നെ ഫിലിം ഇന്നും ഉണ്ടെന്നു കേള്‍ക്കുമ്പോള്‍ വിഗതകുമാരനും ഡാനിയേലിനും അങ്ങനെയൊരു ഗതി വന്നല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സിനിമ പ്രേമി എന്ന നിലയില്‍ എനിക്ക് വളരെയേറെ ദുഃഖമുണ്ട്. താഴ്ന്ന ജാതിക്കാരി നായര്‍ സ്ത്രീയായി അഭിനയിച്ചപ്പോള്‍ തീയേറ്റര്‍ നശിപ്പിച്ച അന്നത്തെ നാട്ടുപ്രമാണിമാരെ കുറ്റം പറയാന്‍ പറ്റില്ല കാരണം അതിനും 85 വര്‍ഷങ്ങള്‍ കഴിഞ്ഞും വിശ്വരൂപത്തിനെതിരെ തിരിഞ്ഞവരെ വെച്ച് നോക്കുമ്പോള്‍ അന്നത്തെ കാലത്തുള്ളവര്‍ അത്ര ഭേദം.

 30. @MADHU MURALI
  ചെലങ്ങട്ടു ഗോപാലകൃഷ്ണന് എന്തിനാണ് സുഹൃത്തേ കമല്‍ നന്ദി പറയേണ്ടത്? ജെ. സി ദാനിയെലിനുള്ള TRIBUTE എന്നതിനൊപ്പം ആ ചിത്രം റോസിക്കും ചെല്ങ്ങട്ടു ഗോപാലകൃഷ്ണനും സുന്ദര രാജനും എല്ലാം ഉള്ള TRIBUTE ആയിരുന്നില്ലേ? ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രം ആയി തന്നെ അദ്ദേഹം കടന്നു വരുന്നില്ലേ? അല്ലാതെ കമല്‍ അദ്ദേഹത്തിന്റെ ചരിത്രം എടുത്തു സ്വന്തം സൃഷ്ടി ആയി കാണിക്കുക അല്ലല്ലോ ചെയ്തത്? ശ്രീനിവാസന്‍ ചെയ്ത കഥാപാത്രതിനപുരം എന്ത് സമര്‍പ്പണം ആയിരുന്നു കമല്‍ നല്‍കേണ്ടിയിരുന്നത്? പിന്നെ പ്രിധ്വിരാജിന്റെയും മമതയുടെയും കാര്യം. അടുത്ത കാലത്ത് പ്രാഞ്ഞിയെട്ടന്‍ അല്ലാതെ മലയാള സിനിമയില്‍ ഒരു ഭാഷ ശൈലി ഇത്രയും വൃത്തിയായി അവതരിപ്പിച്ച ഏതു ചിത്രം ഉണ്ട് ? എവിടെയാണ് പ്രിധ്വിരാജിനു ഭാഷ ശൈലി കൈയില്‍ നിന്നും വഴുതിയത്? എവിടെയാണ് അവര്‍ കഥാപാത്രത്തില്‍ നിന്ന് വഴുതി അവര്‍ തന്നെ ആയി മാറിയത്? ഈ ചരിത്രം മുഴുവ്ണന്‍ ഞാന്‍ നേരത്തെ വായിച്ചതാണ്. വളരെ ശ്രദ്ധിച്ചും ആസ്വദിച്ചും തന്നെയാണ് സിനിമ കണ്ടതും. താങ്കള്‍ പറഞ്ഞ കുറ്റങ്ങള്‍ ഞാന്‍ കണ്ടില്ല. പിന്നെ കമല്‍ ഹോം വര്‍ക്ക് ചെയ്യാതെ ആണ് ചെയ്തതെന്നത്‌ തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണം ആണ്. ഹോം വോര്കിന്റെ അഭാവം നിഴലിക്കുന്ന ഒരു രങ്ങമെങ്കിലും ചൂണ്ടിക്കാണിച്ചിട്ടു ആരോപണം ഉന്നയിക്കൂ.

 31. @pankan
  കമല്‍ ഹരിഷ്ചന്ദ്രാചി ഫാക്ടറി കണ്ടിട്ടുണ്ടെന്നെ ഞാന്‍ പറഞ്ഞുള്ളൂ. ജെ സി ഡാനിയല്‍ നെ കുറിച്ച് സിനിമയെടുക്കാന്‍ കമലിന് അതിന്റെ ആവശ്യമില്ലെന്നും എനിക്കറിയാം. പക്ഷെ പല രംഗങ്ങളെയും ആ സിനിമ സ്വാധീനിച്ചിട്ടുണ്ട്. അതൊരു കുറ്റമാണോ. നിങ്ങള്‍ തന്നെ തീരുമാനിക്കൂ.
  ആ പടത്തിനു ഒരു ഹ്യൂമര്‍ ടോണ്‍ ഉണ്ടായിരുന്നു. ഒരു പീരീഡ്‌ ചിത്രം ഇത്തരത്തില്‍ ആദ്യമായാണ് കണ്ടത്. എക്സലെന്റ്റ് എന്നെ പറയാനുള്ളൂ . എന്നാല്‍ സെല്ലുലോയ്ഡ്‌ ആ ഫോര്‍മാറ്റ്‌ അല്ല പിന്തുടര്‍ന്നിട്ടുള്ളത് . പക്ഷെ പല രംഗങ്ങളും കന്‍സീവ് ചെയ്തിട്ടുള്ളത് HF മോഡലാക്കി കൊണ്ട് തന്നെയാണ്. ഒരു പക്ഷെ ഇതൊക്കെ എന്റെ തോന്നലാകാം.

 32. //……സെല്ലുലോയ്‌ഡിൽ ഏറ്റവും ആദ്യം പറയേണ്ടത് രണ്ടു പേരുടെ അഭിനയത്തേക്കുറിച്ചാണ്: പൃഥ്വിരാജും ചാന്ദ്‌നിയും…//

  To : പ്രിത്വിരാജ് S/o സുകുമാരന്‍

  സിനിമ കണ്ടിട്ടില്ല. എങ്കിലും, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ പ്രിത്വിരാജ്. എല്ലാവരും ഒരേ സ്വരത്തില്‍ താങ്കളുടെ അഭിനയത്തെ പുകഴ്തുത്തുന്നു. അവസാനം ഒരു കോലാഹലവുമില്ലാതെ നല്ലാഭിനയത്തിന്റെ പീഠത്തില്‍ താങ്കള്‍ ഇടം നേടിയിരിക്കുന്നു. മലയാള സിനിമയ്ക്ക് വേണ്ടി അഭിനയ ജീവിതത്തില്‍ ശ്രദ്ധിക്കപെടുന്ന ഒരു വേഷം ചെയ്തതിനും അത് ചെയ്തു ഫലിപ്പിച്ചതിനും നന്ദി. ഇതു തന്നെയാണ് ഞങ്ങള്‍ക്ക് വേണ്ടതും വേണ്ടിയിരുന്നതും. ഇവിടെ ഞങ്ങളില്‍ നിന്നും മുമ്പ് ഒരുപാട് പഴികള്‍ക്ക് താങ്കള്‍ ഇരയായിട്ടുണ്ട്. പഴികള്‍ പറഞ്ഞ ഞങ്ങളുടെ അതെ നാവു കൊണ്ടു തന്നെ അഭിനന്ദനങ്ങളും നേരുന്നു. ഇതാണ് ഞങ്ങള്‍ക്ക് വേണ്ടത്, അല്ലാതെ പണ കൊഴുപ്പിന്റെ ഉറുമിയോ വാചക കസര്‍ത്തിന്റെ താന്തോന്നിയോ ആയിരുന്നില്ല. വരുക, ഇനിയും ഇത്തരം നല്ല കഥാപാത്രങ്ങളും നല്ല ചിത്രങ്ങളുമായി. ഞങ്ങള്‍, നല്ല സിനിമയുടെ പ്രേക്ഷകര്‍ ഉണ്ടാവും അത്തരം നല്ല ചിത്രങ്ങള്‍ കാണാനും പ്രോത്സാഹിപ്പിക്കാനും താങ്കളുടെ അത്തരം നല്ല കഥാപത്രങ്ങള്‍ക്കു വേണ്ടി സ്തുതി പാടാനും. നന്മകള്‍ നേരുന്നു…!

 33. @ babu alex, madhu murali, parvathy menon, subin
  ഹാവൂ സമാധാനമായി … നല്ലൊരു തല്ലിനുള്ള സാധ്യത തെളിയുന്നുണ്ട് .. 😀 😀

 34. #” സെല്ലുലോയ്‌ഡ് എന്ന ചിത്രത്തിന് ഒരു സിനിമയെന്ന നിലയിൽ ഒരുപാട് മേന്മകളൊന്നും അവകാശപ്പെടാനില്ലെങ്കിലും അതിന്റെ നന്മ ആകാശത്തോളം ഉയർന്നുനിൽക്കുന്നു.”
  മൂര്‍ത്തി സാര്‍, സിനിമ നിരൂപകന്‍ ഇങ്ങിനെ വികാരഭരിതമായി നിരൂപണം എഴുതാന്‍ പാടുണ്ടോ?

  “റോസിയല്ല ഈ സിനിമയുടെ കേന്ദ്രബിന്ദു; ജെ സി ഡാനിയലാണ്. അതു നന്നായി താനും”. അതു നന്നായി. പ്രിഥ്വിരാജ് തല്‍ക്കാലം രക്ഷപ്പെട്ടു.

 35. ~ Jay ~//ഞങ്ങള്‍, നല്ല സിനിമയുടെ പ്രേക്ഷകര്‍ ഉണ്ടാവും അത്തരം നല്ല ചിത്രങ്ങള്‍ കാണാനും പ്രോത്സാഹിപ്പിക്കാനും താങ്കളുടെ അത്തരം നല്ല കഥാപത്രങ്ങള്‍ക്കു വേണ്ടി സ്തുതി പാടാനും. നന്മകള്‍ നേരുന്നു…! //

  അതെ എന്നും നല്ലതിനൊപ്പം .. നല്ലശ്രമങ്ങല്‍ക്കൊപ്പം ഞങ്ങളുണ്ട് വിമര്‍ശിക്കാനും പിന്തുണയ്ക്കാനും. പക്ഷെ ഒന്നോര്‍ക്കണം നിങ്ങള്‍ സ്ക്രീനിലേക്ക് വിടുന്ന ഓരോ നല്ല ശ്രമങ്ങളും ഞങ്ങളുടെ മനസിലേക്കാണ്‌ വരേണ്ടത്. അതെ ഡോ. എ പി ജെ അബ്ദുല്‍ കലാം പറഞ്ഞത് ഓര്‍ക്കുക “സ്വപ്നമെന്നത് നിങ്ങള്‍ ഉറക്കത്തില്‍ കാണുന്ന ഒന്നല്ല, അത് നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കാത്ത ഒന്നാണ്” . അതുപോലെ കാഴ്ചക്കാരനെ പിടിച്ചിരുത്തുന്ന , അവരുടെ മനസ്സിലേക്ക് നേരിട്ട് സംവദിക്കുന്ന ശ്രമങ്ങളാണ് വേണ്ടത്. നന്ദി ഹൃദയസ്പര്‍ശിയായ ഒരു സിനിമക്ക്. ഈ ശ്രമം മറ്റുള്ള സിനിമ പ്രവര്‍ത്തകരുടെ ഉറക്കം കെടുത്തണം എന്ന പ്രാര്‍ത്ഥന മാത്രം ബാക്കി.

 36. Dear Pritviraj sir. Padam super ayitund. Dayavu cheythu thangal interview onnum kodukkaruth. athu kandal thangalodulla ishtam pokumo ennoru pedi und.

 37. ജയ്‌ താങ്കള്‍ പ്രിത്വിയെ കുറിച്ച് പറഞ്ഞതിനോട് 100 % വും യോജിക്കുന്നു.അയാളും ഞാനും തമ്മിലും celluloidum പോലെ നല്ല ചിത്രങ്ങള്‍ പ്രിത്വിയില്‍ നിന്നും ഇനിയും പ്രതിക്ഷിക്കുന്നു. കമല്‍ താങ്കളുടെ ഓരോ ചിത്രങ്ങളും മലയാളിക്ക് വലിയ സന്ദേശങ്ങള്‍ ആണ്. celluloid താങ്കളുടെ ഏറ്റവും മികച്ച ചിത്രം ആണെന്നാണ് എല്ലായിടത് നിന്നും അറിയാന്‍ കഴിഞ്ഞത് . അഭിനന്തനങ്ങള്‍ …

 38. കുറെ കാലങ്ങള്‍ക്ക് ശേഷമാണു മൂര്‍ത്തി സാറിന്റെ ഒരു നല്ല റിവ്യൂ വായികുന്നത്. അത് മൂര്‍ത്തി സാറിന്റെ കുഴപ്പം കൊണ്ടല്ല. മലയാളസിനിമയുടെ കുഴപ്പമായിരുന്നു. ഇത്രയും ചവറു പടങ്ങള്‍ കണ്ട വേറെ ഒരാള്‍ വേറെ ഒരാളും ഉണ്ടാകില്ല. നൈസ് റിവ്യൂ….

 39. പ്രിയ സുഹൃത്തേ.. ചേലങ്ങാട്ട് ഗോപാലകൃഷ്ണനെ വളരെ പ്രാധാന്യത്തോടെ തന്നെ കമല്‍ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. തന്നെയുമുള്ള ചിത്രം തുടങ്ങുമ്പോള്‍ ചേലങ്ങാട്ടിന്റെ മകന്‍ സാജു ചേലങ്ങാട്ടിന് നന്ദിയും എഴുതിക്കാണിക്കുന്നുണ്ട്. താങ്കള്‍ അത് കണ്ടില്ല എന്നതാണ് സത്യം. ഇതില്‍ കൂടുതല്‍ കമല്‍ എന്തെങ്കിലും ചെയ്യണമോ സുഹൃത്തേ.

 40. words of Sri Lal Jose Director on Facebook.

  ‎’സെല്ലുലോയ്ഡ്‌’ കണ്ടു. ഞാന്‍ ഒരു കമല്‍ ശിഷ്യന്‍ ആണെന്നതില്‍ അഭിമാനിക്കുന്നു. ഒരു കാലഘട്ടത്തേയും, ജെ. സി. ഡാനിയേല്‍ എന്ന വ്യക്തിയേയും, അയാളുടെ ജീവിതത്തെയും കമല്‍സാര്‍ സെല്ലുലോയ്ഡില്‍ അനുഭവിപ്പിച്ചു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ്‌ ഈ ചിത്രത്തിലേത്. കാലഘട്ടത്തെ പുനരാവിഷ്ക്കരിച്ചിരിക്കുന്നത് വളരെ സ്വാഭാവികമായാണ്‌. കൊച്ചുകൊച്ചു വേഷങ്ങള്‍ ചെയ്തവര്‍ പോലും മനസ്സില്‍ തങ്ങി നില്‌ക്കുന്നുണ്ട്. ഒരു സംവിധായകന്‌ അദ്ദേഹത്തിന്‍റെ കരിയറില്‍ ഒരിക്കല്‍ മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു സിനിമയാണിത്. മലയാള സിനിമയുടെ പിതാവിന്‌ മലയാളം വളരെ വൈകി നല്‍കിയ ആദരവാണ്‌ സെല്ലുലോയ്ഡ്‌. ഇത് ഓരോ മലയാളിയും തിയ്യേറ്ററില്‍ ചെന്ന് കണ്ടിരിക്കേണ്ട സിനിമയാണ്‌.

 41. “”””””മൂര്‍ത്തി സാര്‍, സിനിമ നിരൂപകന്‍ ഇങ്ങിനെ വികാരഭരിതമായി നിരൂപണം എഴുതാന്‍ പാടുണ്ടോ?””””””””””””

  സിനിമ വിമര്‍ശനം അത് ഒരു പ്രത്യേക മേഘല തന്നെ ആണ്. സാഹിത്യ പരമായും കലാ പരമായും അത് അങ്ങനെ തന്നെ. മലയാള സിനിമ വിമര്‍ശനവും അപ്പോള്‍ ആ മേഘലയില്‍ തന്നെ ഉള്‍പ്പെടുമല്ലോ. അങ്ങനെ ആകുമ്പോള്‍ സെല്ലുലോയ്ഡ്‌ എന്നാ സിനിമയുടെ വിമര്‍ശനത്തിനു (അല്ലെങ്കില്‍ ആസ്വാദനത്തിനു) ഒരു പ്രത്യേകതയുണ്ട്. അത് താന്‍ പ്രവര്‍ത്തിക്കുന്ന തട്ടകത്തിന്റെ തിരുപ്പിറവിയുടെ ചലച്ചിത്രാവിഷ്കാരത്തിന്റെ അവലോകനം ആണ് നടത്തേണ്ടത്. അതിന്റെ പിറവിക്കു കാരനമായവരുടെ പ്രയത്നം, പ്രതീക്ഷ, സമര്‍പ്പണം, ത്യാഗം, അവര്‍ നേരിടേണ്ടി വന്ന കാടത്തം നിറഞ്ഞ എതിര്‍പ്പുകള്‍ ഇവ എല്ലാം ആണ് മുന്നില്‍ ചലച്ചിത്ര രൂപത്തില്‍ ഉള്ളത്. എല്ലാത്തിനും ഉപരി ദുഃഖ പര്യവസ്സായി ആയ ഒരു അന്ത്യവും (സിനിമയുടെയും സിനിമ എടുത്ത ആളിന്റെയും ) അവിടെ നിന്ന് തുടങ്ങി പടര്‍ന്നു പന്തലിച്ചതാണ് ഇന്ന് കാണുന്ന മലയാള സിനിമ. അങ്ങനെ ഇപ്പോള്‍ ഉള്ള ശക്തമായ ഒരു നിലയില്‍ നിന്നുകൊണ്ട് ആ നിലക്ക് ആദ്യ വിത്തിട്ട ഒരു സംരംഭാതെക്കുരിച്ചുള്ള ഒരു സിനിമയെ (പറഞ്ഞു കേട്ടിടത്തോളം ഇത് വളരെ നല്ല ഒരു ചിത്രം ആണ്. കാണാന്‍ ഇതുവരെ കഴിഞ്ഞില്ല) വിലയിരുത്തുമ്പോള്‍ അല്പം വികാരപരമായി സമീപിക്കുന്നതില്‍ അപാകതയുണ്ടോ?

 42. പ്രിത്വിരാജ് നന്നായി ചെയ്തു എന്ന് അറിഞ്ഞതില്‍ സന്തോഷം. ഇനിയും നല്ല നല്ല വേഷം ചെയ്യട്ടെ എന്നും ആഗ്രഹിക്കുന്നു. All the best

 43. i am putting this comment before seeing this film.i think prithviraj got selected to this role because of the obvious similarity of face/looks with daniel. like rani mukherjee got the role of the journalist(Burkha dutt) in the movie NO ONE KILLED JESSICA. Chandni is the actor to look out for. Hope she soon gets her “dirty picure” movie. a movie that will be adjudged as her masterpiece.

 44. ഞാന്‍ ഒരു കമല്‍ ശിഷ്യ ആണെന്നതില്‍ അഭിമാനിക്കുന്നു ഞാനും ,

 45. എല്ലാവരും കൂടി കൊതിപ്പിക്കുകയാണല്ലോ. എപ്പോഴാണാവോ ഇത് കാണാന്‍ സാധിക്കുക.

  യു ട്യൂബില്‍ രണ്ട് ദിവസം മുന്‍പ് അപ്‌ലോഡ്‌ ചെയ്ത J C Daniel – Father of Malayalam Cinema എന്ന ഒരു ഷോര്‍ട്ട് ഫിലിം കണ്ടു. സെല്ലുലോയ്ഡ്‌ ഉടനെ കാണാന്‍ സാധിക്കാത്തവര്‍ക്ക് തല്‍ക്കാലം ഇത് കണ്ട് തൃപ്തിപ്പെടുകയേ നിവര്‍ത്തിയുള്ളൂ.

  നിരഞ്ജന്‍ പറഞ്ഞ വിഷമം വളരെയധികം എനിക്കുമുണ്ട്. വിഗതകുമാരന്‍റെ ഒരു തുണ്ട് ഫിലിം പോലും എങ്ങുമില്ലല്ലോ എന്നോര്‍ക്കുമ്പോള്‍. അതിനുത്തരവാദി ആരെന്ന് ഞാന്‍ മുകളില്‍ പറഞ്ഞ യു ട്യൂബ് വീഡിയോ കണ്ടാല്‍ അറിയാം. മറ്റാരുമല്ല, അദ്ദേഹത്തിന്‍റെ മകന്‍ തന്നെ. ഫിലിം കൊണ്ട് കളിച്ചും, അത് കത്തിച്ച് രസിച്ചും മുഴുവന്‍ നശിപ്പിച്ച് കളഞ്ഞത്രേ… 🙁

 46. @ Chithragupthan
  പ്രിത്വിക്കു കാര്യങ്ങള്‍ എല്ലാം മനസ്സിലായി. കണ്ടില്ലേ ഏഷ്യാനെറ്റ്‌ അവാര്‍ഡ്‌. നാലേ നാലു വാക്കുകള്‍ ആണ് പറഞ്ഞത്. അവിടെ നിര്‍ത്തി.. 😀

 47. @ babu alex
  \\വെറുതെ vague ആയി ഈ വിധം വാദഗതികള്‍ അവതരിപ്പിക്കാതെ എന്ത് കൊണ്ട്, അല്ലങ്കില്‍ എവിടെ മോശമായി എന്ന് കൃത്യമായി പറഞ്ഞാല്‍ മനസ്സിലാക്കാന്‍ എളുപ്പമായിരുന്നു.\\
  അതെങ്ങനെ ശരിയാകും മിസ്‌റ്റര്‍ ബാബു അല്‌കസ്‌, ഞാന്‍ എന്റെ നിരീക്ഷണമാണ്‌ കമന്റായി അവതരിപ്പിച്ചത്‌. എന്റെ നിരീക്ഷണം നെഗറ്റീവായതുകൊണ്ട്‌ അതിന്‌ വിവരണങ്ങള്‍ വെയ്‌ക്കണമെന്ന്‌ പറയുന്നത്‌ എന്ത്‌ ന്യായമാണ്‌.
  താങ്കള്‍ ആദ്യം എഴുതിയ കമന്റിലെ പ്രധാന ഭാഗം ഇങ്ങനെയാണ്‌…
  \\ആവശ്യത്തിനു സമയം എടുത്ത് ഗ്രഹപാഠം ചെയ്തതിന്റെ മികവു ചിത്രത്തില്‍ കാണാന്‍ ഉണ്ട് . എടുത്ത് പറയേണ്ട മറ്റൊരു കാര്യം near perfect ആയ casting ആണ്. എല്ലാവരും തങ്ങളുടെ റോളുകളോട് നീതി പുലര്‍ത്തി എന്ന് പറയാം, പ്രത്യേകിച്ച് ഡാനിയേലിന്റെ വാര്‍ധക്യം അവതരിപ്പിക്കുന്നതില്‍ പ്രിഥ്വി മികവു കാട്ടി.\\
  ഇവിടെ കമല്‍ ഗ്രഹപാഠം ചെയ്‌തതിന്റെ മികവ്‌ എന്താണ്‌? കാസ്റ്റിംഗിലെ പെര്‍ഫെക്ഷന്‍ തോന്നാനുള്ള കാരണമെന്ത്‌? എല്ലാവരും റോളുകളില്‍ നീതി പുലര്‍ത്തി എന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌? ഡാനിയലിന്റെ വാര്‍ദ്ധ്യക്യം അവതരിപ്പിച്ചപ്പോള്‍ പൃഥ്വി എന്ത്‌ മികവാണ്‌ പ്രദര്‍ശിപ്പിച്ചത്‌?
  എന്നൊക്കെ താങ്കള്‍ വിശദീകരിച്ചിട്ടില്ലല്ലോ. അങ്ങനെ ചെയ്‌തു ഇങ്ങനെ ചെയ്‌തു എന്ന്‌ വേഗായി പറഞ്ഞു പോകുക മാത്രമല്ലേ ചെയ്‌തിട്ടുള്ളു.
  അതുപോലെ രണ്ടാമത്തെ കമന്റില്‍ ചാന്ദിനിയെ പുകഴ്‌ത്താന്‍ ഒന്നുമില്ല. ഒപ്പിച്ചു മാറിയതേ ഉള്ളു എന്നു പറയുന്നു. അതും vague ആയ കമന്റു തന്നെയല്ലേ. എന്തുകൊണ്ട്‌ ചാന്ദിനി മോശമാകുന്നു എ്‌ന്ന്‌ വിശദീകരിച്ചിട്ടില്ല.
  സിനിമ കണ്ടപ്പോള്‍ എന്റെ അഭിപ്രായം ഞാന്‍ പറയുമ്പോള്‍ തീര്‍ച്ചയായും താങ്കളുടെ അഭിപ്രായം ശരിയല്ല എന്ന്‌ എനിക്ക്‌ പറയാം. അതുപോലെ ഞാന്‍ സിനിമ കാണാതെയാണ്‌ അഭിപ്രായം പറയുന്നതെന്നും ഞാന്‍ പറയുന്നതെല്ലാം തെറ്റാണെന്നും താങ്കള്‍ക്കും പറയാം. താങ്കള്‍ പറഞ്ഞത്‌ ശരിയെന്ന്‌ താങ്കള്‍ വിശ്വസിക്കുന്നത്‌ പോലെ ഞാന്‍ പറഞ്ഞതാണ്‌ ശരിയെന്ന്‌ എനിക്കും വിശ്വസിക്കാം.
  പക്ഷെ കമന്റ്‌ എങ്ങനെയാണ്‌ രേഖപ്പെടുത്തേണ്ടത്‌ എന്നതിന്‌ ഒരു നിയമാവലിയൊന്നുമില്ല. കമന്റ്‌ ഒരിക്കലും നിരൂപണ കുറിപ്പല്ല. അഭിപ്രായം രേഖപ്പെടുത്തല്‍ മാത്രമാണ്‌. ഇനി എന്തുകൊണ്ട്‌ പൃഥ്വിരാജ്‌ മികച്ചതായി, ചാന്ദിനി മോശമായി എന്നൊക്കെ താങ്കള്‍ വിവരിക്കു. എങ്കില്‍ എന്റെ അഭിപ്രായങ്ങള്‍ക്ക്‌ ഞാനും വിശദീകരണം നല്‍കാം. നമുക്ക്‌ ജനാധിപത്യപരമായി മുമ്പോട്ടു പോകാം.

 48. @madhu murali
  ഹലോ ഹലോ ..വെറുതെ ഈ സിനിമാ കണ്ട് ഒരഭിപ്രായം ഇവിടെ എഴുതിയിട്ടന്നേ ഉള്ളു ഞാന്‍. ആ എന്നെ അഡ്രെസ്സ് ചെയ്ത് February 18, 2013 • 12:37 pm ന് താങ്കള്‍ ആണ് ആദ്യം അഭിപ്രായം എഴുതി വിട്ടത്. താങ്കള്‍ തന്നെ പറഞ്ഞ ന്യായം വെച്ച് ആണങ്കില്‍ ചുമ്മാ അഭിപ്രായം പറഞ്ഞിട്ട് പോയാ പോരാരുന്നോ? വെറുതെ എന്റെ പേര് വലിച്ചിഴക്കേണ്ട കാര്യം എന്താണ്? അപ്പൊ എനിക്ക് തിരിച്ചു താങ്കളോടും രണ്ടു സംശയം ചോദിച്ചൂടെ? നമ്മടെ Stallone പറഞ്ഞ പോലെ “You drew first blood, not me 🙂 “

 49. “മലയാള സിനിമയുടെ പിതാവിനും അതിലെ ആദ്യ നായികക്കും ഒരു tribute തന്നെയാണ് ഈ ചിത്രം. Dont miss it “

 50. @GK
  നായര്‍ ശരിക്കും ശൂദ്രജാതിയില്‍ അല്ലെ വരുന്നത്?? പിന്നെ അതെങ്ങനെ ഉയര്‍ന്ന ജാതി ആകും?? ഇത് ഞാന്‍ മാധവികുട്ടിയുടെ ഒരു പുസ്തകത്തില്‍ വായിച്ചതാണ്. തെറ്റാണെങ്കില്‍ തിരുത്തുക. വിക്കിയും പറയുന്നു നായര്‍ ശൂദ്ര ജാതി ആണെന്ന്..

 51. hi kiran
  എന്റെ ഒരു ഫ്രണ്ട് atlanta യില്‍ ഉണ്ട് ഈ ഫ്രൈഡേ അവിടെ release ആകും എന്നാണ് കേട്ടത്. ഏതായാലും ഞാന്‍ weekend atlanta യിലോട്ട് വച്ചുപിടിക്കയാണ്. താങ്കള്‍ അവിടെ അടുത്തെങ്ങാനും ആണെങ്കില്‍ ഈ മെസ്സേജ് ഉപകരപെടും എന്ന് കരുതി എഴുതിയതാണ്. indian സിനിമകള്‍ ഏറ്റവും ആദ്യം USA releasing നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് Atlanta. ഒരു നല്ല മലയാളം സിനിമ release ആകുമ്പോള്‍ അത് കാണാന്‍ നമ്മള്‍ കഷ്ടപെടുന്നത് നമുക്കല്ലേ അറിയൂ.

 52. ജന്മിത്വവും തൊട്ടു കൂടായ്മയും കോടി കുത്തി വീണ ആയിരത്തി തൊള്ളായിരത്തി മുപ്പതു കാലഘട്ടത്തില്‍ ഒരു കൂട്ടം ജാതി ഭ്രാന്തന്മാരുടെ ഇടപെടല്‍ കാരണം മലയാളത്തിലെ ആദ്യ നിശബ്ദ ചലച്ചിത്രമായ വിഗത കുമാരനും അതിന്റെ സംവിധായകനായ ജെ സീ ദാനിയാലും തീര്‍ത്തും അവഗണിക്കപ്പെട്ട അധികം ആര്‍ക്കും അറിയാത്ത ഒരു ചരിത്ര സംഭവം പുനരാവിഷ്കരിക്കുകയാണ് സെല്ലുലോയിദ് എന്നാ ചിത്രത്തിലൂടെ കമല്‍. ചിത്രത്തെ കീറി മുറിച്ച നിരവധി reviews വന്നു കഴിഞ്ഞു. അത് കൊണ്ട് തന്നെ വിശദമായ ഒരു റിവ്യൂ എഴുതാന്‍ താല്പര്യപ്പെടുന്നില്ല. എന്നിരുനാലും അത്ര ഉജ്ജ്വലമായ കലാ സൃഷ്ടിയാണ ഈ ചിത്രമെന്ന് പറയാനേ തോന്നിയില്ല. ചില കാരണങ്ങള്‍ നോക്കാം

  ജെ സീ ദാനിയലിന്റെ ദുരിത പൂര്‍ണമായ അധ്യായത്തെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചപോള്‍ അത് പ്രേക്ഷകരുടെ ഹൃദയത്തില്‍ തട്ടാതെ പോയതിന്റെ മുഖ്യ ഉത്തരവാദി കമല്‍ തന്നെ. ഒരു ചരിത്ര സംഭവം അവതരിപ്പിക്കുന്ന സീരിയസ് നെസ് ഇല്ലാതെ ഒരു കുടുംബ ചിത്രം അവതരിപ്പിക്കുന്നത്‌ പോലെ വളരെ പ്ലെയിന്‍ ആയി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു കമല്‍ . രണ്ടാം പകുതിയിലെക്കെതിയപ്പോള്‍ ചിത്രം ഒരു ദൊക്യുമെന്റരി ആയി മാറിയത് പോലെ അനുഭവപ്പെട്ടു. കൂടാതെ കമല്‍ തന്നെ ഒരുക്കിയ തിരക്കഥക്ക് വേണ്ടത്ര കരുതില്ലാതായിപ്പോയി. ഈ പ്രമേയം രഞ്ജിത്ത് അല്ലെങ്കില്‍ ഹരിഹരന്‍ ചെയ്തിരുന്നെങ്കില്‍ വളരെ ഗംഭീരം ആകുമായിരുന്നു. മൂര്‍ത്തി സാര്‍ പറഞ്ഞത് പോലെ കമലിന്റെ പ്രതിഭയ്ക്ക് എത്തിപ്പിടിക്കാവുന്ന ഉയരത്തില്‍ അല്ല ഈ പ്രമേയം.

 53. അനിക്കുട്ടീ, thanks for the info. പക്ഷേ, അയല്‍ സംസ്ഥാനത്ത് തന്നെ ആണെങ്കിലും, ഒരു സിനിമ കാണാന്‍ വേണ്ടി Atlanta വരെ പോകുക അത്ര practical അല്ല. ഇവിടെ രണ്ടു സ്ഥലങ്ങള്‍ തമ്മില്‍ ദൂരം കുറയുന്തോറും ടിക്കറ്റ്‌ ചാര്‍ജ് കൂടുകയാണല്ലോ ചെയ്യുക. Tampa to Atlanta return airfare ഏറ്റവും കുറഞ്ഞത്‌ $305 ആണ് കാണുന്നത്. ഞാനൊരു സിനിമ കണ്ടിട്ട് വരാം എന്നും പറഞ്ഞ് ഇങ്ങനെ പോയാല്‍ എന്‍റെ ഭാര്യ എന്‍റെ കഥ കഴിക്കും.

 54. @ Babu Alex
  അതെങ്ങനെ ശരിയാകും. ഞാന്‍ സെല്ലുലോയിഡ്‌ എന്ന സിനിമയെക്കുറിച്ചറിയാന്‍ മൂവിരാഗയുടെ സൈറ്റില്‍ വരുന്നു. അവിടെ നിരവധിയായ കമന്റുകള്‍ കാണുന്നു. എനിക്ക്‌ വിയോജിപ്പ്‌ തോന്നിയ കമന്റ്‌ ചെയ്‌ത ഒരാളോട്‌ ഞാന്‍ പറയുന്നു നിങ്ങള്‍ പറയുന്നത്‌ ശരിയല്ല എന്ന്‌. അങ്ങനെ പറയാവുന്നതാണ്‌. അങ്ങനെ പറയുമ്പോള്‍ അത്‌ വെറും അഭിപ്രായമായി അറിയിക്കണോ വിശദമായ വിവരണങ്ങളോടെ അറിയിക്കണോ എന്നത്‌ എന്റെ തീരുമാനമാണ്‌. താങ്കള്‍ എനിക്ക്‌ നല്‍കിയ മറുപടി വേഗായ അഭിപ്രായം എന്തിന്‌, അത്‌ വിശദമായി തന്നെ പറയേണ്ടതുണ്ട്‌ എന്നാണ്‌.
  ഒരു കമന്റ്‌ രേഖപ്പെടുത്തുമ്പോള്‍ അതിന്റെ ആവിശ്യമില്ല. എന്നാണ്‌ ഞാന്‍ ചൂണ്ടിക്കാട്ടിയത്‌. വേണമെങ്കില്‍ വിശദമാക്കാം. താത്‌പര്യമില്ലെങ്കില്‍ വേണ്ട. അത്‌ എഴുതുന്നവന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്‌. what wrong in that 🙂

  ഇവിടെ താങ്കള അഡ്രസ്‌ ചെയ്‌തതു എന്നതിനാല്‍, ഞാന്‍ എന്റെ കമന്റിന്റെ എല്ലാ വിശദീകരണങ്ങളും നല്‍കണം എന്ന്‌ പറയുന്നത്‌ എന്ത്‌ ന്യായമാണ്‌. താങ്കള്‍ കമന്റ്‌ എഴുതിയ സ്വഭാവം എന്താണോ അതേ രീതിയില്‍ തന്നെയാണ്‌ ഞാന്‍ താങ്കളെ അഡ്രസ്‌ ചെയ്‌ത കമന്റും എഴുതിയിരിക്കുന്നത്‌. പിന്നെ ഇവിടെ ഒരാള്‍ക്ക്‌ കമന്റെഴുതുമ്പോള്‍ മറ്റൊരാളെ അഡ്രസ്‌ ചെയ്യാന്‍ പാടില്ല എന്നുണ്ടോ? താങ്കളുടെ വാദഗതികള്‍ എനിക്ക്‌ മനസിലാകുന്നതേയില്ല.

 55. വിക്കി പീഡിയയും മാധവിക്കുട്ടിയുമൊക്കെ അങ്ങനെ പലതും പറഞ്ഞെന്നിരിക്കും. പക്ഷെ അജീഷ് അതൊന്നും വിശ്വസിക്കരുത്. എന്താന്ന് വച്ചാല്‍ ബ്രാഹ്മണനും ക്ഷത്രിയനും കേരളത്തിലുണ്ടെങ്കിലും അതിനു താഴെയുള്ള വൈശ്യന്മാരെ ഇവിടെങ്ങും കാണാത്തത് കൊണ്ട് നായന്മാര്‍ക്ക് ആ സ്ഥാനം കൊടുത്തിരിക്കുവാ. മിനിമം മൂന്നു കാറ്റഗറിയെങ്കിലും വേണം മേല്‍ ജാതിക്കാരായി എന്നാ പ്രമാണം. സഹ്യപര്‍വതത്തിന്റെ ഇപ്പുറത്ത് ജീവിക്കുന്ന മനുഷ്യരെ സഹ്യപര്‍വതത്തിന്റെ അപ്പുറത്തുള്ളവരുമായി സമാസമമാക്കാന്‍ വേണ്ടി ചെയ്ത ഒരഡ്ജസ്റ്റുമെന്റ. ഞാനിതെഴുതിയത് വായിച്ചു നായര്‍ സുഹൃത്തുക്കള്‍ പിണങ്ങരുത് എന്ന് പ്രത്യകം അഭ്യര്‍ത്ഥിക്കുന്നു.

  @ Madhumurali and Babu Alex
  അണ്ടിയാണോ മൂത്തത് മാങ്ങയാണോ മൂത്തത് എന്ന് തീരുമാനമായാല്‍ ഒന്നറിയിക്കണം.

 56. @ madhumurali,
  ഞാന്‍ പറയുന്നു നിങ്ങള്‍ പറയുന്നത്‌ ശരിയല്ല
  🙂

 57. പ്രമേയപരമായും അവതരണമികവിലും അടുത്തകാലത്ത് കണ്ട ഏറ്റവും മികച്ച മലയാള സിനിമ. കമല്‍ എന്ന സംവിധായകന്‍ വയസ്സറിയിചിരിക്കുന്നു. പ്രിവ്തിരാജ്, മമ്ത, ചാന്ദ്നി, ശ്രീനിവാസന്‍ തുടങ്ങി എല്ലാവരും അവരവരുടെ റോള് മനോഹരമാക്കി. ചായാഗ്രഹണം, ചമയം തുടങ്ങി എല്ലാ മേഖലയിലും സിനിമ നന്നായി. മലയാള സിനിമയുടെ പിതാവിനോട് ഇപ്പ്പോഴെങ്കിലും ഇങ്ങനെ ഒരു ആദരവ് പ്രകടിപ്പിക്കാന്‍ തോന്നിയ കമലിനും സഹപ്രവര്ത്തപകര്ക്കുംി അഭിനന്ദനങള്‍.

  ജെ സി ഡാനിയലിനുമുള്ള ശ്രദ്ധാഞ്ജലി ആയിട്ടാണ് കമല്‍ ഈ സിനിമ ചെയ്തിട്ടുള്ളത്. ശരിതന്നെ. വിഗതകുമാരന്‍ എന്ന സിനിമയെ പറ്റി പറയുമ്പോള്‍ എല്ലാവരും അദ്ധേഹത്തിന്റെ സിനിമാ പ്രേമത്തെയും, സാഹസികതയും അദ്ദേഹത്തിന് നേരിടേണ്ടിവന്ന കഷ്ടപാടുകളെയും ധുരനുഭാവങ്ങളെയും കുറിച് വാചാലരാവാരുണ്ട്. എന്നാല്‍ അദ്ധേഹത്തെ പോലെതന്നെ ഈ സിനിമ മൂലം എല്ലാം നഷ്ടപ്പെട്ട റോസിയെ കുറിച്ച് ആരും അധികം സംസാരിച്ചുകാനാരില്ല; ചരിത്രതിലായാലും, സാഹിത്യത്തിലായാലും. (നഷ്ട നായിക എന്ന നോവല്‍ മറക്കുന്നില്ല). ആ കാലഘട്ടത്തില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ധൈര്യം കാണിക്കുകയും അതിന്റെത പേരില്‍ എല്ലാം ഉപേക്ഷിച്ചു നാടുവിട്ടോടിപോകേണ്ടിയും വന്ന രോസിയ്ക് കുറച്ചുകൂടെ പ്രാധാന്യം സിനിമയില്‍ കൊടുക്കാമായിരുന്നു. എന്നാല്‍ കാലവും ചരിത്രവും ഉപേക്ഷ്ച്ചിടത്തു റോസിയെ കമലും കയ്യൊഴിഞ്ഞു. എന്നാലും വേണ്ടില്ല, ന്യൂ ജെനെരഷന്‍ പെക്കുതുകള്ക്കിമടയില്‍ ഇത്രയെങ്ങിലും ചെയ്ത കമലിന് നന്ദി…

 58. @madhumurali
  എനിക്ക് തോന്നിയ പാട് ഞാന്‍ പറയുകയോ എഴുതുകയോ ചെയ്യും, ബാക്കി ഉള്ളവര്‍ അതും കേട്ടങ്ങ് മിണ്ടാതിരുന്നോണം എന്നൊക്കെ ഉള്ള attitude അത്ര ശരിയാണോ മാഷേ ? താങ്കള്‍ പറഞ്ഞത് പോലെ ആണങ്കില്‍ , നിങ്ങള്‍ക്ക് വായിച്ച് വില നിശ്ചയിക്കാന്‍ വേണ്ടി അല്ല ഞാന്‍ ഇവിടെ കമന്റ് ഇട്ടത് എന്ന് എനിക്ക് പറയാമല്ലോ? പക്ഷെ ഞാന്‍ അങ്ങനെ പറയില്ല. അതാണ്‌ നമ്മള്‍ തമ്മിലുള്ള വ്യത്യാസം. താങ്കളുടെ കമന്റ് വായിച്ചിട്ട് കുറച്ചു കൂടി വിശദമാക്കിയാല്‍ കൊള്ളാമായിരുന്നു എന്ന് വളരെ polite ആയി പറയുക മാത്രമാണ് ഞാന്‍ ചെയ്തത്. അല്ലാതെ കഴുത്തില്‍ കത്തി ഒന്നും വെച്ച് ഭീഷണിപ്പെടുതിയില്ലല്ലോ ഇങ്ങനെ വികാരഭരിതന്‍ ആവാന്‍ ? പറയാന്‍ ഇഷ്ടമില്ലങ്കില്‍ വേണ്ട, അത് കൊണ്ട് എന്റെ ഉറക്കം ഒന്നും നഷ്ടപ്പെടാന്‍ പോവുന്നില്ല.

 59. @ Jay
  നല്ല സിനിമയുടെ പ്രേക്ഷകര്‍ ഉണ്ടാവും അത്തരം നല്ല ചിത്രങ്ങള്‍ കാണാനും പ്രോത്സാഹിപ്പിക്കാനും താങ്കളുടെ അത്തരം നല്ല കഥാപത്രങ്ങള്‍ക്കു വേണ്ടി സ്തുതി പാടാനും. നന്മകള്‍ നേരുന്നു…!
  100 Likes for this !! Prithvirajine Tiranju Pidichu, kuttam parayunnavara ennoru cheetaperu palarum charthi tannitundu njangalkku. Pakshe Nallathu kandal Nallatennum, cheeta kandal cheetha anennu parayanulla tirichavu evide ullavarkku undennu manasilakkiyal kollam.

  Btw, Eduthu parayenda oru pretekatha Make up man Pattanam rashidinte workine patti anu. Prithvirajinte vardhyakalathe make up adeham gambheeram akki erikkunnu !!

 60. കമല്‍ തീര്‍ച്ചയായും Harishchandrachi Factory കണ്ടിട്ടുണ്ട്. കാരണം അതില്‍ ദാദ സാഹെബ് ഫാല്‍കെ ആയി അഭിനയിച്ച അതേ നടന്‍ തന്നെ ആണ് സെല്ലുലോയിഡിലും ആ കഥാപാത്രമായി അഭിനയിച്ചിരിക്കുന്നതു(നന്ദു മാധവ്).

 61. സിനിമ കണ്ടപ്പോള്‍ എന്റെ അഭിപ്രായം ഞാന്‍ പറയുമ്പോള്‍ തീര്‍ച്ചയായും താങ്കളുടെ അഭിപ്രായം ശരിയല്ല എന്ന്‌ എനിക്ക്‌ പറയാം. അതുപോലെ ഞാന്‍ സിനിമ കാണാതെയാണ്‌ അഭിപ്രായം പറയുന്നതെന്നും ഞാന്‍ പറയുന്നതെല്ലാം തെറ്റാണെന്നും താങ്കള്‍ക്കും പറയാം. താങ്കള്‍ പറഞ്ഞത്‌ ശരിയെന്ന്‌ താങ്കള്‍ വിശ്വസിക്കുന്നത്‌ പോലെ ഞാന്‍ പറഞ്ഞതാണ്‌ ശരിയെന്ന്‌ എനിക്കും വിശ്വസിക്കാം.
  thanaranennu thankukkariyillel than ennodu chodikkedo thanaranennum njanranennum appol njan paranjutharam njan arranennum thanaranennum(Courtesy-Pappuchettan)

 62. കമല്‍ ഹരിശ്ചന്ദ്രചി ഫാക്ടറി കണ്ടിട്ടുട്ടവം പക്ഷെ ജെ സി ഡാനിയെലെന്ന വ്യക്തിയും റോസി എന്നാ നായികയെയും ചരിത്രം അവഗനിച്ചപ്പോഴും പുറം ലോകം കാണിക്കാന്‍ അദ്ദേഹം കാണിച്ച തല്പര്യതിനെ ഒരിക്കലും ആക്ഷേപിക്കരുത്.

 63. @ Babu Alex

  എനിക്ക്‌ തോന്നിയപാട്‌ ഞാന്‍ പറയും ബാക്കിയുള്ളവര്‍ കേള്‍ക്കണം എന്ന്‌ ഞാന്‍ എവിടെയും പറഞ്ഞില്ല. ഞാന്‍ പറഞ്ഞതിനെ താങ്കള്‍ കൂടുതല്‍ വൈകാരികമായി എടുക്കുന്നത്‌ കൊണ്ട്‌ സംഭവിക്കുന്നതാണ്‌. ഞാന്‍ ഇത്രമാത്രമേ പറഞ്ഞിട്ടുള്ളു – താങ്കള്‍ ഒരു സിനിമയെ പോസിറ്റീവായി പറയുന്നത അതേ രീതിയില്‍ തന്നെ എനിക്ക്‌ നെഗറ്റീവായി പറയാനുള്ള സ്വാതന്ത്ര്യമുണട്‌ എന്നാണ്‌. നെഗറ്റീവായി പറയുമ്പോള്‍ വിശദീകരണം വേണം എന്ന അഭിപ്രായം ന്യായമല്ല എന്നു ചൂണ്ടിക്കാട്ടുകയാണ്‌ ചെയ്‌തത്‌. പോസിറ്റീവായി പറയുമ്പോള്‍ ഏത്‌ ശൈലിയാണോ ഉപയോഗിക്കുന്നത്‌. അതേ പോലെ തന്നെ നെഗറ്റീവായി പറയുമ്പോഴും ഉപയോഗിക്കാം. അത്രമാത്രമേയുള്ളു. ഇവിടെ നമ്മള്‍ തമ്മിലുള്ള വിത്യാസം ഞാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി അല്‌പം കൂടുതല്‍ വാദിച്ചു പോയി എന്നത്‌ മാത്രമാണ്‌.
  താങ്കളെ വാക്കുകള്‍ കൊണ്ടോ വാചകങ്ങള്‍ കൊണ്ടോ ഏതെങ്കിലും രീതിയില്‍ അപമാനിക്കുകയോ, മോശമായി സംസാരിക്കുകയോ ചെയ്‌തിട്ടില്ല. എന്റെ കമന്റുകള്‍ മുകളില്‍ കിടപ്പുണ്ട്‌. താങ്കള്‍ക്ക്‌ ചെക്ക്‌ ചെയ്‌തു നോക്കാവുന്നതാണ്‌.

  @ suma

  സന്തോഷം. നിങ്ങളുടെ അഭിപ്രായം നൂറുശതമാനം സ്വാഗതം ചെയ്യുന്നു. ഒപ്പം ഞാന്‍ പറയുന്നു നിങ്ങള്‍ പറഞ്ഞതാണ്‌ ശരിയല്ലാത്തത്‌ എന്ന്‌.

 64. @ Kiran
  അയ്യോ അത് വേണ്ട വെറുതെ ഭാര്യയെ പിണക്കണ്ട. ഞാന്‍ atlanta ക്ക് പോകുന്നത് വെറുതെ ഒരു സിനിമ കാണാന്‍ മാത്രമല്ല, ഒരു പാട് നാളായി എന്റെ friend വിളിക്കുന്നു. ഈ യാത്ര നേരത്തെ പ്ലാന്‍ ചെയ്തതാണ്. ഈ weekend ആവുമ്പോള്‍ സിനിമയും കാണാം എന്നോര്‍ത്തു.
  “അങ്കവും കാണാം , താളിയും ഓടിക്കാം” 🙂

 65. @Ajish
  എങ്കില്‍ പിന്നെ നായന്മാര്‍ക്ക് സംവരണം കൊടുത്തുകൂടെ?
  @അവിരാ
  പണ്ട് സംവരണമൊന്നും ഉണ്ടായിരുന്നില്ല. കഴിവാണ് പ്രധാനം. നായന്മാര്‍ സ്വന്തം കഴിവ്കൊണ്ട് നാട്ടിന് വേണ്ടി യുദ്ധം ചെയ്യാന്‍ പോയി. അങ്ങിനെ അവര്‍ ക്ഷത്രിയ സ്ഥാനത്തിന്നര്‍ഹാരയായി. Kodagന്മാരും തുളു Nayakമാരും അങ്ങിനെ തന്നെ. പണ്ടുകാലത്ത്തൊഴിലൊക്കെ പഠിക്കുന്നത് അച്ഛനമ്മാരില്‍നിന്നായതിനാല്‍ (കുലത്തൊഴില്‍) അവരുടെ മക്കളും രാജ്യസുരക്ഷാജോലി പഠിച്ചു. ഇന്ന് ഭടന്മാര്‍ക്ക് കിട്ടുന്ന സവിശേഷ പരിഗണന അന്ന് നായന്മാര്‍ക്കും കിട്ടി. അത്രതന്നെ.

 66. എല്ലാരും ഒഴിമുറി, ഒഴിമുറി എന്നും പറഞ്ഞ്‌ താടി ലാലിനെ കൊതിപ്പിച്ചു. ഇപ്പോൾ അവാർഡ്‌ പൄഥ്വിരാജും സെല്ലുലോയ്ഡും കൊണ്ട്‌ പോയി. ശരിക്കും സെല്ലുലോയ്ഡ്‌ 2012 ലേ പണി കഴിഞ്ഞാരുന്നൊ??

 67. @ Bhavana R

  അങ്ങനാണല്ലേ? നായന്മാര്‍ പണ്ട് പടയാളികളായിരുന്നു എന്നറിയാം പക്ഷെ അതുപോലെ ഇവിടുത്തെ ഈഴവരും തീയന്മാരും ഒക്കെ വലിയ യോദ്ധാക്കളും പടയാളികളും ഒക്കെയല്ലയിരുന്നോ? വടക്കുള്ള ഭാവന മാഡത്തിനറിയാമയിരിക്കുമല്ലോ തീയരുടെ ആയോധന പാരമ്പര്യം. കഴിവ് മാത്രമാണ് കാര്യമെങ്കില്‍ അവരെങ്ങിനെ ശൂദ്രരായി?

  നായന്മാര്‍ ഒരുപാടു തരമുണ്ടെന്നാ ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അതില്‍ തന്നെ ക്ഷത്രിയ നായരും ശൂദ്ര നായരുമുണ്ട് പോലും. ഇല്ലക്കാരന്‍ നായരായ എന്റെ ഒരു സ്നേഹിതന്റെ സഹോദരിയെ കല്യാണം കഴിച്ചു കൊടുത്തത് ഒരു താഴ്ന്നയിനം നായര്ക്കനെന്നു കല്യാണത്തിനു ശേഷമാണു അറിഞ്ഞത് അതറിഞ്ഞ ആ കാരണവര്‍ ആത്മഹത്യ ചെയ്യനോരുങ്ങി. ഒരിരുപത്തഞ്ചു കൊല്ലം മുന്‍പ് നടന്ന കഥയാ കേട്ടോ. നായര്‍ക്ക്‌ വൈശ്യന്റെ സ്ഥാനം കൊടുത്തിരിക്കുവന്നു ഞാന്‍ വെറുതെ എഴുതിയതാ. എന്നാലും നായന്മാരുടെ കാര്യത്തില്‍ അല്‍പ്പം കണ്ഫ്യുഷനുന്ടെന്നു പറയാതെ വയ്യ.

 68. ബിനില്‍, താടി അതുകൊണ്ടൊന്നും പേടിക്കില്ല. ദേശീയ അവാര്‍ഡും കൊണ്ടേ പോരൂ….

 69. // നായന്മാര്‍ സ്വന്തം കഴിവ്കൊണ്ട് നാട്ടിന് വേണ്ടി യുദ്ധം ചെയ്യാന്‍ പോയി. അങ്ങിനെ അവര്‍ ക്ഷത്രിയ സ്ഥാനത്തിന്നര്‍ഹാരയായി.//

  പഴസ്സിരജയുടെ ഒപ്പം ചേര്‍ന്ന് യുദ്ധം ചെയ്ത കുറിച്യര്‍ക്കും മറ്റു താഴ്ന്ന ജാതിക്കാര്‍ക്കും ഇല്ലാത്ത എന്ത് പ്രത്യേകത ആണ് നായന്മാര്‍ക്ക് ഉള്ളത്?? എന്തുകൊണ്ട് അവരും ഉയര്‍ന്ന ജാതി ആയില്ല?? അറിയാന്‍ ഉള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നതാണ്.. ചരിത്രം വല്യ പിടിയില്ല.:(

  //എങ്കില്‍ പിന്നെ നായന്മാര്‍ക്ക് സംവരണം കൊടുത്തുകൂടെ?//
  നായന്മാര്‍ക്ക് ഗവണ്മെന്റ് സംവരണം കൊടുക്കാമെന്നു പറഞ്ഞാലും എത്ര പേര്‍ അത് വേണമെന്ന് പറയുമെന്ന് കണ്ടു തന്നെ അറിയണം..:)

 70. മനുഷരില്‍ ജാതികള്‍ രണ്ടേ രണ്ട്, ആണ്‍ ജാതി , പെണ്‍ ജാതി അത്രയേ ഉള്ളു കാര്യം. എന്തിനാ വെറുതെ തര്കിച്ചു സമയം കളയുന്നത് , വളരെ പണ്ട് ഈ ജാതിയും മതവും ഒക്കെ ഉണ്ടാവുന്നതിനു മുന്‍പ് എല്ലാവരും ഒരു പോലെ, മരവുരികള്‍ ചുറ്റി കാട്ടിലെ പഴവര്‍ഗങ്ങള്‍ ഭക്ഷിച്ചു , നടന്നിരുന്ന കാലം ആരെങ്കിലും താഴ്ന്ന ജാതി ഉയര്‍ന്ന ജാതി എന്ന് ചിന്തിച്ചിരുന്നോ? അന്നന്നത്തെ അന്നം കിട്ടിയാല്‍ തന്നെ വലിയ കാര്യം എന്ന് കരുതിയിരുന്ന കാലം. ശാസ്ത്രം പുരോഗമിച്ചു മാനുഷര്‍ മതങ്ങളെ സൃഷ്ടിച്ചു, കൈയൂക്കുള്ളവന്‍ കാര്യകാര്യന്‍ എന്ന വിധത്തില്‍ മിടുക്കന്‍ മാര്‍ സ്വന്തം ജാതിയെ മേല്ത്തരമായി പ്രഖ്യാഭിച്ചു.

  ഇതൊക്കെ ശുദ്ധ അസഭന്ധം അല്ലാതെ എന്ത് പറയാന്‍. ഒരു നല്ല സിനിമ റിലീസ് ആയാല്‍ അത് ശ്രദ്ധികാതെ വെറുതെ ജാതി ചര്‍ച്ചകള്‍ നടത്തല്ലേ. മനുഷനെ ദൈവം സൃഷ്ടിച്ചത് തന്റെ സ്വന്തം ഛായയില്‌ ആണ്, ദൈവം ഒരു മനുഷ്യനും ജാതി assign ചെയ്തിട്ടില്ല. ദൈവത്തിന്റെ ഛയയില്‌ സൃഷ്ടിക്കപെട്ട മാനുഷരെ ജാതി യുടെ പേരില്‍ തരം തിരക്കുന്നത് ദൈവത്തെ അവഹേളിക്കുന്നതിനു തുല്യമാണ്.

 71. Anikutty, Where is it getting released in Atlanta? What theater/s in Atlanta generally screen malayalam movies?. I recently moved to Atlanta from NJ. I was under the impression there are no malayalam movies getting released here.

 72. @Ajish Antony

  കേരളത്തെ ഭൂമിശാസ്ത്രപരമായി മൂന്നായി തരം തിരിച്ചിട്ടുണ്ട്. മലനാട്, ഇടനാട്‌, തീരപ്രദേശം. മലനാട് മുഴുവനും പട്ടികവര്‍ഗ്ഗക്കാരുടെതാണ്. അവരില്‍ നിന്നും അതൊക്കെ പിടിച്ചു വാങ്ങി അവിടെ തോട്ടങ്ങളും റിസോര്‍ട്ടും പണിതു. എന്നിട്ട്, അവരെ തിരുവനന്തപുരത്ത് പട്ടികജാതി/വര്‍ഗ്ഗ ഹോസ്റ്റലില്‍ 150 രൂപ പ്രതിമാസ പെന്‍ഷനും കൊടുത്തു താമസിപ്പിക്കുന്നു. ഇതല്ലേ നമ്മുടെ വികസന മഹോത്സവം!

  സംശയമെന്തിനു, പട്ടികജാതി/വര്‍ഗ്ഗക്കാരാണ്‌ കേരളത്തിന്റെ പൊന്നുമക്കള്‍.

 73. @ Ajish Antony,

  അജീഷേ, അവിരായ്ക്കും ചരിത്രം വലിയ പിടിയില്ല. പക്ഷെ ചരിത്രമൊക്കെ അറിയാവുന്നവര്‍ പറഞ്ഞു കേട്ടത് ഏതാണ്ടിത് പോലെയാ. എ.ഡി. ഏട്ടാം നൂറ്റാണ്ട് വരെ നമ്മുടെയൊക്കെ കാര്ന്നോന്മാര് ബുദ്ധ മതക്കാരായിരുന്നു പോലും. ശങ്കരാചാര്യരുടെ കാലത്താണ് ഹിന്ദുമതം ബുദ്ധമതത്തിനു മേലെ ആധിപത്യം നേടുന്നത്. ആ പ്രോസസില്‍ ആദ്യമാദ്യം ഹിന്ദുമതം സ്വീകരിച്ചവര്‍ മേല്‍ ജാതിക്കാരായി. കേരളത്തിലെ നമ്പൂതിരിമാരാണ് ഇതിനു നേതൃത്വം കൊടുത്തത് എന്നാണ് പറയപ്പെടുന്നത്. ഈ നമ്പൂതിരിമാര്‍ തന്നെ ശരിയായ ബ്രഹ്മണരല്ലെന്നും ഗോദാവരിയുടെ തീരത്ത് നിന്നും നയമ്പു ഊന്നി (തുഴഞ്ഞു) വന്ന യോദ്ധാക്കളാനെന്നും ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. ഞാനിതു കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം എന്ന പുസ്തകത്തില്‍ വായിച്ചതാ. ഇവിടുത്തെ നമ്പൂതിരിമാര്‍ക്കുണ്ടായിരുന്ന മുന്‍ കുടുമയും (പൊതുവെ ഇന്ത്യന്‍ ബ്രാഹ്മണര്‍ പിന്‍ കുടുമക്കാരണ്, ക്ഷത്രിയര്‍ മുന്‍ കുടുമക്കാരും) അവര്‍ ചെയ്യുന്ന താന്ത്രിക പൂജകളുമൊക്കെ അതിനു തെളിവാണ് പോലും. ഈ കാലഘട്ടത്തില്‍ നമ്പൂതിരിമാരുടെ ഒപ്പം നിന്നവരാണ് നായന്മാര്‍ അത് കൊണ്ട് അവരും മേല് ജാതിക്കരായി പോലും. എന്താണെങ്കിലും പിന്നോക്കക്കാരെയും മുസ്ലീങ്ങളെയുമൊക്കെ ബൌദ്ധര്‍ എന്ന് വിളിക്കുന്നതു കേട്ടിട്ടുണ്ട്. ഇതൊന്നും അവിരായുടെ കണ്ടുപിടുത്തമോ വിശ്വാസമോ അല്ല. ചില പുസ്തകങ്ങളില്‍ വായിച്ചതും ചരിത്രം പഠിപ്പിക്കുന്ന ചില സാറന്മാര്‍ പറഞ്ഞു തന്നതും ഒക്കെയാണ്. ശരിയായിരിക്കാം തെറ്റായിരിക്കാം. ” Until lions have their own historians, tales of the hunt shall always glorify the hunter ” എന്ന് കേട്ടിട്ടില്ലേ. ചരിത്രം അങ്ങിനെയാണ്. ജയിക്കുന്നവന്‍ എഴുത്തും. അത് സത്യമാണോ അല്ലയോ എന്നറിയാന്‍ പിന്നെ വരുന്നവര്‍ ഒരുപാടു മെനക്കെടണം.

  @ Anikkutty,

  അനിക്കുട്ടീ, ഇത് ജാതി പറച്ചിലല്ല നമ്മുടെ ചരിത്രമാണ്‌ വിഷയം. ജാതി എന്ന രണ്ടക്ഷരം കേള്‍ക്കുമ്പോഴേ അങ്ങ് ബോധം കെടാതെ.

 74. 🙂 കുറെ തിരക്കുകള്‍ ആയത് കൊണ്ട് ഇങ്ങോട്ടൊന്നും വരാന്‍ പറ്റിയിരുന്നില്ല. ഇതൊക്കെ വായിച്ചു തീര്‍ത്തതെ ഒള്ളൂ. സിനിമകളും കാണാന്‍ പറ്റിയില്ല ഇതുള്‍പ്പെടെ. എല്ലാരും നല്ല അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് കാണണം എന്ന് കരുതുന്നു. ഇതിന്റെ മൂട്ടില്‍ അടിയൊക്കെ നിലച്ച മട്ടാ അല്ലെ. സംസ്ഥാന അവാര്‍ഡ്‌ വന്നിട്ടുണ്ടല്ലോ. അതിന്റെ പേരില്‍ ഇവിടെ വല്ലതും നടക്കുമോ?? ആരേലും ബാബു ചേട്ടനെ ഒന്ന് പ്രകൊപിപ്പിക്കുമോ എന്ന് ആകാംഷയോടെ.

 75. @ Anikkutty
  മനുഷ്യന് ദൈവം എന്തിനാണ് സ്വന്തം ഛായ കൊടുത്തത്? മനുഷ്യന്‍ ദൈവത്തിന് സ്വന്തം ഛായ കൊടുത്തു അതല്ലേ ശരി?

 76. @ Bhavana R
  ഈ ഭൂമിയുടെ അവകാശികള്‍ ആര് എന്ന്‌ ചോദിക്കുമ്പം പട്ടിക വര്‍ഗ്ഗക്കാര്‍ ഗിരി വര്‍ഗ്ഗക്കാര്‍ എന്നൊക്കെ പറയുന്നത് ഒരു പരമമായ സത്യമാണെങ്കിലും കേരളത്തിലെന്നല്ല ലോകത്തൊരിടത്തും പ്രാചീന ഗോത്ര വര്‍ഗ്ഗക്കാര്‍ ഭൂമിയുടെ മേലെ ഒരു അവകാശം സ്ഥാപിചിരുന്നില്ല എന്നതാണ് സത്യം. ഭൂമി വേലികെട്ടി തിരിച്ചു അതിനുമെലെ ഉടമസ്ഥാവകാശം സ്ഥാപിക്കുക എന്ന ഒരു കോണ്‍സെപ്റ്റ്‌ അവര്‍ക്കില്ലായിരുന്നു. റെഡ് ഇന്ത്യന്‍സും, ആസ്ട്രേലിയയിലെ അബോര്‍ജിന്സും ഒക്കെ ഇതിന്റെ ഒന്നാന്തരം ഉദാഹരണങ്ങളല്ലേ . കുടിയേറ്റക്കാര്‍ വന്നു ഭൂമി വേലി കെട്ടി തിരിച്ചു സ്വന്തമാക്കിയപ്പോള്‍ അവരൊന്നും എതിര്‍ക്കാന്‍ പോയതുമില്ല. ഇതെന്താ പരിപാടി എന്ന് അവര്‍ക്കറിയത്തില്ലയിരുന്നു. കേരളത്തിലെ പട്ടിക വര്‍ഗ്ഗക്കാര്‍ക്കും സംഭവിച്ചത് അത് തന്നെയാ. അത് ചരിത്രത്തില്‍ മനുഷ്യന്‍ മനുഷ്യന്റെ മേലെ ചെയ്ത തെറ്റുകളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ തെറ്റായിപ്പോയി. ഇനിയിപ്പം അത് തിരുത്താന്‍ എന്ത് ചെയ്യാം? എന്തായാലും ഈ രാഷ്ട്രീയക്കാര് നടത്തുന്ന ഭൂമി കൈയേറ്റം ആ തെറ്റ് തിരുത്താന്‍ വേണ്ടി ആണെന്ന് എനിക്ക് തോന്നുന്നില്ല.

  BTW ജെ.സി ദാനിയേലിന് അര്‍ഹിച്ച അംഗീകാരം കിട്ടാതിരിക്കാന്‍ കാരണക്കാര്‍ മലയാറ്റൂര്‍ രാമകൃഷ്ണനും കെ. കരുണാകരനുമാണേന്നു ഒരു പത്രത്തില്‍ വായിച്ചു. മലയാറ്റൂര്‍ സാറിനെപ്പറ്റി അങ്ങനെയൊക്കെ കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ എന്തോ ഒരു പ്രയാസം.

 77. @Anikkutty,

  ഇതൊരു ജാതി ചര്‍ച്ചയല്ല.. നമ്മുടെ ചരിത്രം നമ്മള്‍ എങ്കിലും അറിഞ്ഞിരിക്കണ്ടേ.അതുകൊണ്ട് അറിയാവുന്നവരോട് ചോദിക്കുന്നു. അത്രേയുള്ളൂ. ഇതില്‍ വര്‍ഗീയത ഒന്നും കാണേണ്ടതില്ല…

  //ദൈവത്തിന്റെ ഛയയില്‌ സൃഷ്ടിക്കപെട്ട മാനുഷരെ ജാതി യുടെ പേരില്‍ തരം തിരക്കുന്നത് ദൈവത്തെ അവഹേളിക്കുന്നതിനു തുല്യമാണ്.//

  ഞാനൊരു ദൈവ വിശ്വാസി അല്ലെന്നും കൂടെ പറഞ്ഞു കൊള്ളട്ടെ..

  @Avira

  ഇത്ര നാള്‍ ഞാന്‍ കരുതിയിരുന്നത് പണ്ടത്തെ നമ്പൂതിരിമാരും നായന്മാരും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ താഴ്ന്ന ജാതിക്കാര്‍ക്കിടയില്‍ നായന്മാര്‍ ഉണ്ടാക്കി എടുത്ത ഭയത്തിന്റെ റിസള്‍ട്ട്‌ ആയിരിക്കും ഈ ജാതി മേല്‍ക്കോയ്മ എന്നാണ്. എന്തായാലും ഇതൊരു നല്ല അറിവാണ്..:)

 78. @Avira

  //എ.ഡി. ഏട്ടാം നൂറ്റാണ്ട് വരെ നമ്മുടെയൊക്കെ കാര്ന്നോന്മാര് ബുദ്ധ മതക്കാരായിരുന്നു പോലും.//

  അപ്പൊ നമ്പൂരി മാമ്മൊദിസ മുങ്ങിയാണ് ക്രിസ്ത്യാനി ഉണ്ടായതെന്ന വാദവും പൊളിയും..:)
  ജൂതന്മാര്‍ മതം മാറിയതാണ് ക്രിസ്ത്യാനി ആയതെന്നു ഞാന്‍ ഏതോ ബുക്കില്‍ വായിച്ചിട്ടുണ്ട്. ബുദ്ധ മതത്തെ പറ്റി ഇപ്പോഴാണ്‌ കേള്‍ക്കുന്നത്.. എന്തായാലും ആ പുസ്തകത്തിന്റെ പേര് ഓര്മ ഉണ്ടെങ്കില്‍ പറഞ്ഞു തരണം. ഞാനും ഒന്ന് തപ്പി നോക്കട്ടെ..

 79. Hi ദാസ്‌
  respond ചെയ്യാന്‍ വൈകിയതില്‍ ക്ഷമികണം , തിരക്ക് കൊണ്ടാണ് .Here is the adress for that theatre which releases malayalam movies regularly. unfortunately celluloid did not get released this weekend.
  6135, peachtree PKway, Norcross, GA 30092.
  I think the celluloid release got post poned. there is another malayalee associtaion who plays malayalam movies in atlanta I think somewhere in Decatur. the association name is GAMA , please go to Gama online and one Mr. thomas kurian . I will try to get his contact number troguh my friend. and also let me know if you any details in and around Georgia, my friend anjali leves there for 10 years in cumming GA.and aslo during my CRNA progrmme I did my clinicals in emory univeristy hospital in Decatur i was in atlanta for 6 months in 2002.

 80. അജീഷ്,

  ഈ ബുദ്ധമതം തിയറി അങ്ങനെ ഒരു പുതിയതോ ആര്‍ക്കുമറിയാത്ത ഒരു സംഗതിയോ അല്ല. എല്ലാ ചരിത്രകാരന്മാരും ചരിത്രമറിയാവുന്നവരും ഒരേ സ്വരത്തില്‍ സമ്മതിക്കുന്ന ഒരു കാര്യമാണത്. ബുദ്ധ മതം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകള്‍ വളരെ ശക്തമാണ്. ഒന്ന് നമ്മുടെ ആര്‌കിറ്റെക്ചര്‍ .അമ്പലങ്ങളുടെ മാതൃക നോക്കിക്കേ, നേപ്പാള്‍ ചൈന തുടങ്ങിയ സ്ഥലത്ത് കാണുന്നതിനോട് സാമ്യമുള്ളതാണ് കേരളത്തിലെ പഴയ കെട്ടിട നിര്‍മ്മാണ രീതി, മരത്തില്‍ തീര്‍ത്ത വ്യാളിയും ദ്വാരപാലകന്മാരും അത് പോലെ തന്നെ മുകളില്‍ വച്ചിരിക്കുന്ന gables ഉം ഒക്കെ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാന്‍ കഴിയാത്തതാണ്. എന്നാല്‍ ചൈനയിലും നേപ്പാളിലുമൊക്കെ ഉണ്ട് താനും. യഥാര്‍ഥത്തില്‍ ചൈനയില്‍ ബുദ്ധ മതം പ്രചരിപ്പിച്ച, ഷാവോലിന്‍ ടെമ്പിള്‍ സ്ഥാപിച്ച, ബോധി ധര്‍മ്മന്‍ തമിഴ് നാട്ടിലെ ചിദംബരത്ത്കാരനാണ്. ചേര രാജാക്കന്‍മാര്‍ മിക്കവരും ബുദ്ധമതക്കാരയിരുന്നു സംഘ കാവ്യം മണിമേഘലയിലൊക്കെ അത് പറഞ്ഞിട്ടുണ്ട്. ചേരന്‍മാരുടെ മേലെ പാണ്ട്യന്‍മാര്‍ ആധിപത്യം നേടിയപ്പോള്‍ ബുദ്ധിസ്റ്റുകള്‍ കേരളത്തിലേക്ക് വരികയായിരുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്തായാലും ബുദ്ധമതക്കാരുടെയും പിന്നീട് ജൈന മതക്കാരുടെയുമൊക്കെ ഒരു ശക്തി കേന്ദ്രമായിരുന്നു കേരളം എന്നതിന് ധാരാളം തെളിവുകളുണ്ട്. ആയി രാജാവ് വരഗുണയുടെ ഒമ്പതാം നൂറ്റാണ്ടിലെ പാലിയത്ത് താമ്രപത്രം ഒന്‍പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഇവിടെ ബുദ്ധിസം ശക്തമായി തന്നെ നിലനിന്നിരുന്നു എന്നതിന്റെ ഒരു വലിയ രേഖയാണ്.

  പിന്നെ ഒന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇപ്പോഴും ബുദ്ധിസ്റ്റു അടയാളങ്ങള്‍ കേരളത്തിലെമ്പാടും കാണാം. അമ്പലപ്പുഴയയിരുന്നു ബുദ്ധിസ്റ്റുകളുടെ അക്കാലത്തെ പ്രധാന കേന്ദ്രം. തകഴി അമ്പലം പഴയ ബുദ്ധ മത ക്ഷേത്രമായിരുന്നു എന്നാ പറയുന്നത്. അവിടെ ഭ്രാന്തിനൊക്കെ ചികിത്സിക്കുന്ന ഒരു ഏര്‍പ്പാടുണ്ടായിരുന്നു മുമ്പ്. ഇപ്പോഴുണ്ടോ എന്നറിയില്ല. സാധാരണ ബുദ്ധ ക്ഷേത്രങ്ങളില്‍ ചികിത്സ പതിവാണ്. ഹിന്ദു ക്ഷേത്രങ്ങളില്‍ പതിവില്ലത്തതും. അത് പോലെ പള്ളി എന്ന വാക്ക് ബുദ്ധ മതക്കാരുടെതാണ്. പാഠശാലയ്ക്കും ബുദ്ധ സന്യാസിമാര്‍ കൂടുന്ന ഇടത്തിനുമെല്ലാം അവര്‍ പള്ളി എന്നാ പറഞ്ഞിരുന്നത്. അതിപ്പോഴും നമ്മള്‍ പള്ളിക്കുടം എന്നല്ലേ പറയുന്നത്. അതുപോലെ തന്നെ കഞ്ഞിരപ്പള്ളി, കരുനാഗപ്പള്ളി.. ഇതൊക്കെ ബുദ്ധിസത്തിന്റെ അടയാളങ്ങളാണ്.

  അജീഷ് അമ്പലങ്ങളില്‍ പോയിട്ടുണ്ടോ എന്നറിയില്ല. പക്ഷെ ഇനിയെപ്പഴെങ്കിലും ഏതെങ്കിലും അമ്പലത്തില്‍ പോകേണ്ടി വന്നാല്‍, വല്ല കല്യാണത്തിനോ മറ്റോ പോകുംപഴായാലും മതി, ശാസ്താവ് എന്നൊരു പ്രതിഷ്ഠ ഉണ്ടെങ്കില്‍ ഒന്ന് സൂക്ഷിച്ചു നോക്കണം. ശാസ്താവിനു പലയിടത്തും ബുദ്ധന്റെ ഛായയുണ്ട്. ബുദ്ധമതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്കുള്ള പരിണാമത്തിനിടയില്‍ സംഭവിച്ചതയിരിക്കാം അത്.

  ഇതിനെ പറ്റിയൊക്കെ താല്‍പ്പര്യമുണ്ടെങ്കില്‍ വായിക്കാന്‍ ഒരുപാടു പുസ്തകങ്ങളുണ്ട്. ഞാന്‍ നേരത്തെ പറഞ്ഞ കേരളത്തിന്റെ സാംസ്കാരിക ചരിത്രം തന്നെ ഒന്ന്. അതില്‍ തന്നെ നോക്കിയാല്‍ മറ്റു പല പുസ്തകങ്ങളുടെയും റഫറന്സു കാണാം. ഇല്ലെങ്കില്‍ കുറച്ചു കൂടെ എളുപ്പം കിട്ടവുന്നതും കുറച്ചു കൂടെ ലളിതവുമായ ഒന്ന് ഡോക്ടര്‍ കെ. സുഗതന്‍ എഴുതിയ ‘ബുദ്ധമതവും ജാതി വ്യവസ്ഥയും എന്നാ ബുക്കാണ്‌. ഞാനത് പല ബുക്ക് സ്റ്റാളുകളിലും ഇരിക്കുന്ന കണ്ടിട്ടുണ്ട്.

  നമ്പൂതിരി മതം മാറി ക്രിസ്ത്യാനി ഉണ്ടായി എന്ന വാദം ഇവിടെ പൊളിയുന്നില്ല. അതൊക്കെ ഈ ലാസ്റ്റ് രണ്ടു മൂന്നു നൂറ്റാണ്ടിനിടയ്ക്ക് നടന്ന കാര്യങ്ങളല്ലേ? പക്ഷെ ഇവിടെത്തെ ക്രിസ്ത്യനിമാര്‍ ക്ലെയിം ചെയ്യുന്നപോലെ ഒരു മതം മാറ്റം നടന്നിരുന്നേല്‍ ഇന്നിവിടെ മരുന്നിനു പോലും ഒരു നമ്പൂതിരി ബാക്കി കാണുകേലായിരുന്നു. 🙂

 81. അവിരാച്ച എന്തണെന്ന് അറിയില്ല, ഈ ജാതി എന്ന് കേട്ടാലെ എനിക്ക് അത് പറയുന്നവന്റെ പള്ളയില്‍ പെന്‍സില്‍ കേറ്റാന്‍ തോന്നും. അതൊരു അസുഖം ആണോ ? 🙂

  അജീഷ്,
  ദൈവത്തില്‍ വിശ്വാസമില്ലാത്ത ഒരുപാടു പേരെ ഞാനും കണ്ടിട്ടുണ്ട്. എന്തെങ്കിലും അപകടം വരുമ്പോള്‍ അവര്‍ ആദ്യം വിളിക്കുന്നത്‌ ദൈവമേ എന്നായിരിക്കും. താങ്കളുടെ കാര്യമല്ല ഉദ്ദേശിച്ചത് .

  @ Jaan
  ദൈവത്തിന്റെ ഛായ എന്ന് പറഞ്ഞാല്‍ ശരീരികമായ ഛായ അല്ല. ആത്മാവിന്റെ ഛായ. അപ്പോള്‍ താങ്കള്‍ ചോദിക്കും ഈ ആത്മാവ് എവിടെയാണെന്ന്. അപ്പോള്‍ ഞാന്‍ അതിന്റെ ഉത്തരം പറയും, അപ്പോള്‍ താങ്കള്‍ പറയും അത് മണ്ടതരമാനെന്നു. അപ്പോള്‍ ഞാന്‍ തര്‍ക്കിക്കും അപ്പോള്‍ എഡിറ്റര്‍ കേറി ഇടപെടും . എന്തിനാ വെറുതെ ….നമ്മള്‍ തമ്മില്‍ മുന്നളാണോ എന്ന് സംശയം ഉണ്ട് എന്ത് പറഞ്ഞാലും ചേരില്ല.

 82. // ഈ യാത്ര നേരത്തെ പ്ലാന്‍ ചെയ്തതാണ്. ഈ weekend ആവുമ്പോള്‍ സിനിമയും കാണാം എന്നോര്‍ത്തു.

  അനിക്കുട്ടീ, എന്നിട്ട് കണ്ടോ പടം? എങ്ങനെയുണ്ട്?

 83. പറമ്പില്‍ ജാതി എന്ന പേരുള്ള കുറച്ചു ചെടികള്‍ നില്‍പ്പുണ്ട്. അത് കാണുമ്പം അനിക്കുട്ടിക്കു എന്ത് തോന്നും?

 84. @Bhavana R
  \\സംശയമെന്തിനു, പട്ടികജാതി/വര്‍ഗ്ഗക്കാരാണ്‌ കേരളത്തിന്റെ പൊന്നുമക്കള്‍. //
  അതെന്താ ബാക്കി ഉള്ളവര് തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കത്തില്‍ ഒഴുകി വന്നവര്‍ ആണോ? അതോ അന്യഗ്രഹ ജീവികള്‍ ഇവിടെ ഉപേക്ഷിച്ചു പോയതോ? എല്ലാവരും ഏതെങ്കിലും ഒരമ്മയുടെ വയറ്റില്‍ കുരുത്ത് ഈ മണ്ണില്‍ പിറന്നു വീണവരാ. എല്ലാവര്‍ക്കും ഒരേ നിറവും ഒരേ കഴിവും ഒക്കെ ആവണം എന്നില്ലന്നു മാത്രം. അതിപ്പോ മറ്റു ജീവികളുടെ കാര്യത്തിലും അങ്ങനെ ഒക്കെ തന്നെ അല്ലെ? ഈ കൂടിയ ജാതിക്കാരില്‍ എല്ലാവരും പട്ട് മെത്തയില്‍ ആവോ കിടപ്പ് ? കട തിണ്ണേല്‍ കിടന്നുറങ്ങുന്നവരും ഉണ്ടാവില്ലേ?

 85. @ അവിരാ
  താങ്കളുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നു. മുഴുവനായും നമുക്കറിയാത്ത കാര്യങ്ങളാണെങ്കിലും!

  // പക്ഷെ ഇനിയെപ്പഴെങ്കിലും ഏതെങ്കിലും അമ്പലത്തില്‍ പോകേണ്ടി വന്നാല്‍, വല്ല കല്യാണത്തിനോ മറ്റോ പോകുംപഴായാലും മതി, ശാസ്താവ് എന്നൊരു പ്രതിഷ്ഠ ഉണ്ടെങ്കില്‍ ഒന്ന് സൂക്ഷിച്ചു നോക്കണം. ശാസ്താവിനു പലയിടത്തും ബുദ്ധന്റെ ഛായയുണ്ട്. ബുദ്ധമതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്കുള്ള പരിണാമത്തിനിടയില്‍ സംഭവിച്ചതയിരിക്കാം അത്.//

  ശാസ്താവ് എന്നാല്‍ അയ്യപ്പനാണ്. ശബരിമല പണ്ട് ഒരു ബുദ്ധക്ഷേത്രമായിരുന്നു എന്നും പിന്നീട് ആ ക്ഷേത്രവും പ്രതിഷ്ഠയുമെല്ലാം ഹിന്ദുക്കളുടെതായി മാറിയതാണെന്നും ഞാനും എവിടെയോ വായിച്ചിട്ടുണ്ട്. ബുദ്ധം ശരണം ഗച്ഛാമി ധര്‍മം ശരണം ഗച്ഛാമി എന്നൊക്കെയുള്ള ബുദ്ധമതക്കാരുടെ പ്രാര്‍ത്ഥനകളും സങ്കല്പങ്ങളും ഒക്കെയാണ് സ്വാമിശരണം എന്ന പ്രാര്‍ത്ഥനയും ധര്‍മ ശാസ്താവ് എന്ന സങ്കല്‍പ്പവും ഒക്കെ ആയി മാറിയതെന്നും. പിന്നീട് അയ്യപ്പന് വളരെ ലോക്കല്‍ ആയ ഒരു ഐതിഹ്യവും മറ്റും ഉണ്ടായി.

  പിന്നെ നമ്മുടെ architecture-ന്റെ കാര്യത്തില്‍ ജൈനമതത്തിന്റെ സ്വാധീനമാണ് കൂടുതല്‍ ഉള്ളതെന്ന് തോന്നുന്നു. ദക്ഷിണ കര്‍ണാടകയിലെ ജൈനക്ഷേത്രങ്ങള്‍ ഒക്കെ കണ്ടാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും.

  ഏതായാലും ഹിന്ദുമതം വടക്കുനിന്നും ബ്രാഹ്മണരുടെ വരവോടെയാണ് ഇവിടെ വ്യാപിച്ചു തുടങ്ങിയതെന്നും ശങ്കരാചാര്യരാണ് ഹിന്ദുമതത്തെ മുന്‍നിരയിലേക്ക് കൊണ്ടുവന്നതെന്നും ഒരുവിധം എല്ലാ ചരിത്രകാരന്മാരും സമ്മതിക്കുന്ന കാര്യമാണ്. ശങ്കരാചാര്യരൊക്കെ ജീവിച്ചത് എട്ടാം നൂറ്റാണ്ടിലാണ്. നമ്മുടെ മലയാള ഭാഷയും ഉരുത്തിരിഞ്ഞത് ഏതാണ്ട് ആ കാലത്തൊക്കെ തന്നെ. അപ്പോള്‍ നമ്മുടെ മലയാളി identity തന്നെ അക്കാലത്തിനു മുന്‍പ് നമുക്കില്ലായിരുന്നു എന്ന് ചുരുക്കം. നാട്ടു ദൈവങ്ങളും നടന്‍ ആചാരങ്ങളും ഒക്കെയുള്ള ഒരു pagan culture ആയിരുന്നിരിക്കണം പണ്ട്. ബുദ്ധമതം ഒക്കെ കാര്യമായി ഉണ്ടായിരുന്നെങ്കിലും ഭൂരിപക്ഷവും ഇങ്ങനെ പ്രത്യേകിച്ച് മതമൊന്നുമില്ലാത്തവരായിരുന്നെന്നു വേണം കരുതാന്‍. പിന്നീട് ആ പല ആചാരങ്ങളും ഹിന്ദുമതത്തിന്റെ ഭാഗമായി – ദൈവങ്ങളും.

  ബ്രാഹ്മണരും നായന്മാരും തീയരും എല്ലാം പല കാലങ്ങളിലായി പുറത്തുനിന്നു വന്നവരാണ്. നായന്മാര്‍ ഹിമാലയസാനുക്കളില്‍ നിന്നും വന്ന നാഗന്മാരാണെന്നും ഒരു പക്ഷമുണ്ട്. റായിമാരും ഷെട്ടിമാരും ഒക്കെ അടങ്ങുന്ന തുളുനാട്ടിലെ bunts ആയും നായന്മാര്‍ക്ക് അടുത്ത ബന്ധമാണത്രെ. ഇവര്‍ക്കിടയിലുള്ള മരുമക്കത്തായ സമ്പ്രദായം തന്നെ ഒരു ഉദാഹരണമായി പറയപ്പെടുന്നു.

  കേരളത്തില്‍ ഒറിജിനല്‍ ആര്യന്മാര്‍ ഇല്ലാതിരുന്നതിനാല്‍ പിന്നീട് നമ്പൂതിരിമാര്‍ കല്പിച്ചു കൊടുത്തതാണ് ഇവിടുത്തെ വര്‍ണ്ണങ്ങള്‍. നായന്മാര്‍ക്ക് സാമന്ത ക്ഷത്രിയ സ്ഥാനം കൊടുത്തതും ബ്രാഹ്മണരാണ്‌ – എല്ലാ നായന്മാര്‍ക്കുമല്ല, ഭരണത്തിന്റെ ചുമതലയുള്ളവര്‍ക്ക്. അങ്ങനെ പറഞ്ഞു പറഞ്ഞു ഒരുപാട് കാട് കയറി. ഏതായാലും ഈ വിഷയം ഇവിടെ എഴുതിയാല്‍ തീരില്ല.

  @Jaan
  //മനുഷ്യന് ദൈവം എന്തിനാണ് സ്വന്തം ഛായ കൊടുത്തത്? മനുഷ്യന്‍ ദൈവത്തിന് സ്വന്തം ഛായ കൊടുത്തു അതല്ലേ ശരി?//

  യോജിക്കുന്നു.തന്റെ രൂപത്തില്‍ മാത്രമല്ല ദൈവത്തെ അരൂപിയും നിര്‍ഗുണനും സര്‍വ്വ വ്യാപിയായും ഒക്കെ മനുഷ്യന്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ മനുഷ്യന്റെ ഒരു കാര്യം!

 86. @കിരണ്‍
  പടം കണ്ടില്ല, എന്റെ ഫ്രണ്ട് എന്നെ കളിപ്പിച്ചതാണ്. ഞാന്‍ കുറെ നാളുകളായി അവളുടെ അടുത്തേക്ക് ചെല്ലാം എന്ന് പറഞ്ഞു പറ്റിക്കുക ആയിരുന്നു. അവളുടെ വീട്ടില്‍ പോകുന്നത് നല്ല കാര്യമാണ്, പക്ഷെ അവളും അവളുടെ ഭര്‍ത്താവും കൂടെ ഒരു കല്യാണം കഴിക്കണം എന്നും പറഞ്ഞ് എപ്പോഴും ഉപദേശം ആണ്, അത് avoid ചെയ്യാന്‍ അവളെ വിളിക്കുന്നത്‌ വരെ ചുരുക്കി.

  നല്ല രസമാണ് Georgia കാണാന്. നാട്ടില്‍ പോയ പോലെ തോന്നി, ശരിക്കും നമ്മുടെ നാട് പോലെ തന്നെ. അവിടുത്തെ ചില റോഡുകള്‍ നമ്മുടെ ഇടുക്കി, ഇടമലയാര്‍ , ഭൂതത്താന്‍കേട്ട് പ്രദേശങ്ങളെ ഓര്‍മിപ്പിച്ചു. celluloid റിലീസ് ആകും എന്ന് പറഞ്ഞ് എന്നെ പറ്റിച്ചു. പക്ഷെ കുറെ enjoy ചെയ്തു കേട്ടോ.

 87. സെല്ലുല്ലോയ്ഡില്‍ കണ്ടത്
  ഒരു അക്കാമദിക്ക് സിനിമയുടെ ചിട്ടവട്ടങ്ങളില്‍ തളച്ചിടപ്പെടാതെ മലയാള സിനിമയുടെ പിതാവിന്റെ ഗാഥ സാധാരണക്കാരില്‍ സാധാരണക്കാരായ പ്രേക്ഷകര്‍ക്കു കൂടി പരിചിതമാക്കാനായിരിക്കാം കമല്‍ സെല്ലുല്ലോയ്ഡ് എന്ന ചലച്ചിത്രത്തിലൂടെ മുതിര്‍ന്നത്. ജെ.സി.ഡാനിയലിന്റെ അറിയപ്പെടാത്ത ചരിത്രം ദുര്‍ഗ്രഹമല്ലാത്ത ചലച്ചിത്ര ഭാഷയില്‍ പ്രേക്ഷര്‍ക്ക്് സമക്ഷം എത്തിക്കുക എന്നത് അഭിവന്ദ്യനായ ജെ.സി.ഡാനിയലിന് നല്കാവുന്ന ഏറ്റവും നല്ല ആദരവായിരിക്കുമെന്ന് ഒരു പക്ഷേ മുഖ്യധാരാ സിനിമയില്‍ സജീവ സാനിദ്ധ്യമായ കമല്‍ കരുതിയിരിക്കാം.

  ഉദാത്തത എന്നത് ഒരു പക്ഷേ ഈ ചലച്ചിത്രകാരന് അപ്രാപ്യം ആണ് എന്നും, ഇത്രയും ആഴവും പരപ്പുമുളള ഒരു പ്രമേയം കൈകാര്യം ചെയ്യുന്നതില്‍ പാലിക്കേണ്ട ചില അലിഖിത നിയമങ്ങള്‍ പാലിക്കുന്നതില്‍ വേണ്ടത്ര കണിശത അദേഹം കാണിച്ചില്ല എന്നും വാദിക്കുന്ന ഒരു വിഭാഗം ഉണ്ടാകാം. ഒരു പിരിയഡ് ഫിലിം ഇതിലും വലിയ കാന്‍വാസില്‍ ചെയ്യാമായിരുന്നു എന്ന് ചിന്തിച്ചാലും തെറ്റ് പറയാനാവില്ല. എന്നാല്‍ അവഗണനയുടെ കയ്പ്പുനീര്‍ കുടിച്ച് കാലയവനികയ്ക്കുളളില്‍ മറഞ്ഞ ആ വലിയ മനുഷ്യന്‍ അര്‍ഹിച്ചത് ഒരു പക്ഷേ ഇത്തരത്തിലുളള ഒരു ചലച്ചിത്രം തന്നെയായിരിക്കാം. മറ്റൊന്നും കൊണ്ടല്ല, കാരണം അദേഹം തന്റെ ജീവന്‍ ഉഴിഞ്ഞ് വച്ചത് സിനിമ എന്ന മാദ്ധ്യമത്തെ ഏറ്റവും താഴെക്കിടയിലുളള പ്രേക്ഷകര്‍ക്ക് പോലും അനുഭവവേദ്യമാക്കാനാണ്.

  1920 കളുടെ ഒടുക്കത്തില്‍ ഇന്നത്തെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നിടത്ത്് സാമാന്യം സുരക്ഷിതവും സന്തുഷ്ടവുമായ ഒരു കുടുംബ ജീവിതം നയിച്ചിരുന്ന ഡാനിയെല്‍ ജീവിതത്തിന്റെ കഷ്ടതകളിലേയ്ക്ക്് എടുത്ത എറിയപ്പെട്ടത് സിനിമയോടുളള അടങ്ങാത്ത അഭിനിവേശം കാരണം മാത്രമാണ്. സായിപ്പിനും, ഹിന്ദിക്കാരനും, തമിഴനും സിനിമ ആകാമെങ്കില്‍ ഒരു മലയാളിയ്ക്ക് എന്തിന് ഈ മാദ്ധ്യമം വഴങ്ങാതിരിക്കണം എന്ന ചിന്തയില്‍ നിന്നാകാം ഡാനിയെലിന്റെ സിനിമാമോഹങ്ങള്‍ മൊട്ടിട്ടത്. തന്റെ ഭാര്യയയായ ജാനെറ്റിന്റെ(മമതാ മോഹന്‍ദാസ്) സമ്പൂര്‍ണ്ണമായ പിന്തുണ തന്നെയായിരിക്കാം തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങാന്‍ അദേഹത്തിന് പ്രേരണയും ധൈര്യവും നല്കിയത്.

  എന്തായാലും പ്രിഥ്വിരാജിന് വലിയൊരു ഇടവേളയ്ക്ക് ശേഷമാണ്് ഉള്‍ക്കാമ്പുളള ഒരു കഥാപാത്രം അവതരിപ്പിക്കാന്‍ അവസരം കിട്ടിയത്. മലയാള സിനിമയുടെ പിതാവായി സ്‌ക്രീനിലെത്താന്‍ സാധിച്ചത് ഒരു യുവനടനെ സംബന്ധിച്ച വലിയ അംഗീകാരം തന്നെയാണ്. സിനിമാ നിര്‍മ്മാണത്തിന്റെ ബാലപാഠങ്ങള്‍ പഠിക്കുവാന്‍ പ്രതീക്ഷാനിര്‍ഭരമായ മിഴികളൊടെ ദാദാ സാഹിബ് ഫാല്ക്കയെ കാണാന്‍ ബോംബെയില്‍ എത്തുന്ന യുവാവിന്റെ കൗതുകവും, താത്പര്യവും, ആകാംക്ഷയും മുതല്‍, എല്ലാം കൈമോശം വന്ന് ഒടുക്കം നിരാശയുടെ പടുകുഴിയിലേയ്ക്ക് പതിച്ച വൃദ്ധന്റെ വൈകാരികതകള്‍ വരേ കൈയടക്കത്തോടെ അവതരിപ്പിക്കാന്‍ പ്രിഥ്വിക്ക് കഴിഞ്ഞിട്ടുണ്ട്.

  കൈയിലുളളതെല്ലാം വിറ്റ് തുലച്ച് സിനിമാ നിര്‍മ്മാണത്തിന് അദേഹം മുതിര്‍ന്നത് തന്റെ കഴിവിലുളള വിശ്വാസവും സിനിമ എന്ന മാദ്ധ്യമത്തിന്റെ അപാരസാദ്ധ്യതകള്‍ തിരിച്ചറിയാനുളള ദീര്‍ഘവീക്ഷണം കൊണ്ടുമാണ്. ഫിലിമും മറ്റ് സാമഗ്രികളും തയ്യാറായിരുന്നെങ്കിലും ജെ.സി.ഡാനിയെല്‍ ഏറ്റവും വലിയ വെല്ലുവിളി നേരിട്ടത് തന്റെ നായികയെ കണ്ടെത്താനാണ്. അന്നു നിലനിന്നിരുന്ന സാമൂഹ്യ സാഹാചര്യത്തില്‍ ഒരു സ്ത്രീ അഭിനയിക്കാന്‍ ഇറങ്ങുക എന്നത് അചിന്തനീയമായിരുന്നു. അതു കൊണ്ടു തന്നെ ഈ കടമ്പ മറികടന്നതൊടെ തന്നെ വിഗതകുമാരന്‍ എന്ന മലയാളത്തിന്റെ ആദ്യ സിനിമാസംരംഭം പിച്ചവെച്ച് തുടങ്ങി. ചാന്ദിനി അവതരിപിച്ച റോസി എന്ന ഈ കഥാപാത്രം തന്നെയാണ് വിഗതകുമാരന്റയും സെല്ലുല്ലോയ്ഡ് എന്ന ഈ കമല്‍ ചിത്രത്തിന്റെയും ആണികല്ല്. തീണ്ടലും തൊട്ടു കൂടായ്മയും അരങ്ങു വാണിരുന്ന അക്കാലത്ത് റോസിയെ അഭിനയിപ്പിക്കാന്‍ മുതിരുക വഴി ജെ.സി.ഡാനിയെല്‍ മുതിര്‍ന്നത് വല്ലാത്തൊരു സാഹസത്തിനു തന്നെയായിരുന്നു. അംഗീരിക്കപ്പെടാതെ പോയ ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവ് കൂടിയാകുന്നുണ്ട്് അദേഹം ഇവിടെ. നഷ്ടനായികയായി തന്നെ റോസ്സി ചരിത്രത്തിന്റെ ഓരങ്ങളിലേയ്ക് തഴയപ്പെട്ടു എന്നത് മലയാള സിനിമയ്ക്ക് ഒരിക്കലും തിരുത്താനാവാത്ത ഒരു തെറ്റായി അവശേഷിക്കും.

  തിരുവിതാംകൂറിലെ അക്കാലങ്ങളിലെ ജീവിതവും അവസ്ഥകളും കൈയ്യടക്കത്തൊടെയും കുറ്റമറ്റ രീതിയിലും അവതരിപ്പിക്കാന്‍ കമലിനു കഴിഞ്ഞിട്ടുണ്ട്. ആദ്യത്തെ സിനിമ വെളിച്ചം കണ്ട ശേഷം ജെ.സി.ഡാനിയെലിന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിനുളള ഉത്തരം തേടലാണ് സെല്ലുല്ലോയ്ഡിന്റെ തുടര്‍ന്നുളള ഭാഗങ്ങള്‍. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ചേലങ്ങാടന്‍ എന്ന പത്രപവര്‍ത്തകനാണ് ഡാനിയെലിന്റ ദുരന്ത ജീവിതം വെളിച്ചത്ത് കൊണ്ട് വരുന്നത്. ആരാലും അറിയാതെ പോകുമായിരുന്ന ആ വലിയ മനുഷ്യന് അര്‍ഹിക്കുന്ന അംഗീകാരം നേടി കൊടുക്കാന്‍ ചേലങ്ങാടന്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സ്ഥാപിത താല്പര്യം വിഘാതം സൃഷ്ടിക്കുന്നുണ്ട്. ചരിത്രത്തോട് എത്രത്തോളം നീതിപുലര്‍ത്തുന്നവയാണ് യാതൊരു മറയുമിയില്ലാതെയുളള പൊയ്യ്മുഖങ്ങളുടെ ഈ തുറന്നു കാട്ടല്‍ എന്നത് വ്യക്തമല്ല. എന്തായാലും ഒരു മുന്‍ മുഖ്യമന്ത്രിയ്‌ക്കെതിരെയുളള വ്യംഗ്യമായ പരാമര്‍ശം ഇതിനകം തന്നെ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ജെ.സി.ഡാനിയെലിനോട് ഏതെങ്കിലും കോണില്‍ നിന്നും എന്തെങ്കിലും തരത്തിലുളള അനീതി ഉണ്ടായിട്ടുണ്ടെങ്കില്‍ അതു തുറന്ന് കാട്ടപ്പെടേണ്ടത് തന്നെയാണ് എന്നും പറയേണ്ടതുണ്ട്.

  ഇതൊക്കെ കൊണ്ടു തന്നെ കമലിന്റെ ഈ ഉദ്യമം ഒരുപാട് പ്രശംസ അര്‍ഹിക്കുന്നു എന്ന് നിസ്സംശയം പറയാം. ഒരു ഡോക്യുമെന്ററി ആയി മാറാതെ നല്ല ഗാനങ്ങളാലും മനോഹരമായ ഫ്രെയിമുകളാലും സമ്പന്നമായ ഈ ചലച്ചിത്രം ശരാശരി പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ പോന്ന ചേരുവകള്‍ നിരഞ്ഞതാണ്. സിനിമ നേടുന്ന സ്വീകാര്യത ചൂണ്ടികാട്ടുന്നതും മറ്റൊന്നുമല്ല. ഇതോക്കെ പറഞ്ഞാലും എല്ലാ ഇഴ കീറി പരിശോധനകളെയും മറികടക്കുന്ന സമ്പൂര്‍ണ്ണ സിനിമയൊന്നുമല്ല സെല്ലുല്ലോയ്ഡ്. പക്ഷേ മലയാള സിനിമയുടെ പിതാവിന് അന്തസ്സോടെ സമര്‍പ്പിക്കാവുന്ന ഒരു ഉദ്യമമായി സെല്ലുല്ലോയിഡിനെ ചില പ്രേക്ഷകരെങ്കിലും കണ്ടാല്‍ അവരുടെ ആസ്വാദന ക്ഷമതയെ വിലകുറച്ച് കാണേണ്ടതുമില്ല. സെല്ലുല്ലോയ്ഡ് കാണാവുന്ന,കാണേണ്ട ഒരൂ ചിത്രം തന്നെയാണ്. വിശ്വരൂപത്തിന് സംഭവിച്ച ദുര്‍ഗതി പ്രബുദ്ധനായ മലയാളി സെല്ലുല്ലോയ്ഡിനു വരുത്തില്ല എന്ന ഉറച്ച വിശ്വാസം ഇപ്പോഴും കൈവിടാതെ !!!!!! മലയാള സിനിമയുടെ പിതാവിന് നന്ദിയില്‍ ചാലിച്ച ഒരായിരം പൂക്കള്‍ സമര്‍പ്പിക്കാം കമലിനൊപ്പം……

 88. @ avira
  വളരെ പണ്ട് നടന്ന ഒരു കഥയാണ്‌. ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. എന്റെ വീടിന്റെ പുരകിലെ തൊടിയില്‍ ഒരു വഴുതനങ്ങ, ജാതി തൈകള്‍ അടുത്തടുത്ത്‌ നില്പുണ്ടായിരുന്നു. ആ വഴുതനങ്ങ തയില്‍ വയലറ്റ് കളറില്‍, ഉരുണ്ടു കൊഴുത്ത് വഴുതനങ്ങകള്‍ കായ്ക്കുമായിരുന്നു. എന്റെ അമ്മ മിക്ക ദിവസങ്ങളിലും ആ വഴുതനങ്ങ കൊണ്ട് കറി ഉണ്ടാക്കും. വഴുതനങ്ങ കറി കൂട്ടി കൂട്ടി അങ്ങനെ ആ വഴുനങ്ങ തൈ എന്റെ ശത്രു ആയിത്തീര്‍ന്നു. ഒരു ദിവസം ഉച്ചക്ക് വഴുതനങ്ങ സാമ്പാറ് കഴിച്ചു അമ്മയും വല്ലിയമ്മചിയും ഉച്ചമയക്കതിലേക്ക് വഴുതിയ സമയം, നല്ല ചൂടുവെള്ളത്തില്‍ വിമ്മും , bathroom കഴുകാന്‍ ഉപയോഗിച്ചിരുന്ന (പേര് മറന്നു പോയി) എന്തോ ദ്രാവകവും പിന്നെ കയില്‍ കിട്ടിയ പൊടികളും ഒക്കെ കലക്കി ആ വഴുതനങ്ങയുടെ ചുവട്ടില്‍ ഒഴിച്ചു, എന്റെ ക്രുരതക്ക് ഇരയായത് ആ ജാതി തൈ കൂടെയായിരുന്നു. പിറ്റേ ദിവസം രാവിലെ നോക്കിയപ്പോള്‍ വഴുനങ്ങയുടെ കൂടെ ജാതിയും കരിഞ്ഞ് നില്‍ക്കുന്നു. സത്യം പറയാലോ പിന്നെ ജാതി കണ്ടാല്‍ ഇതാണ് എനിക്ക് ഓര്മ വരിക. അന്ന് ഉണങ്ങിപോയ ആ വഴുതനങ്ങ തൈയുടെ ശാപം ആയിരിക്കാം ഇന്ന് എന്റെ ഏറ്റവും ഇഷ്ടപെട്ട പചകറികളില് ഒന്നാണ് വഴുതനങ്ങ.

 89. @അവിരാ
  മലപ്പുറത്ത്‌ പ്രസംഗിക്കാന്‍ പോകുന്നതിനു മുമ്പ് കമ്മ്യൂണിസ്റ്റ്‌(മാര്‍ക്സിസ്റ്റ്‌) പാര്‍ടി നേതാക്കള്‍ ഭഗവത്ഗീത വായിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. അത് പോലെയാണ് അവിരയുടെ പുസ്തക വായന എന്ന് തോന്നുന്നു.

  കമ്മ്യൂണിസ്റ്റ്‌(മാര്‍ക്സിസ്റ്റ്‌) പാര്‍ടി രണ്ട് മാര്‍ഗത്തില്‍ കൂടിയാണ് വോട്ട് വാങ്ങിക്കുന്നത്. നയം (ശുദ്ധ കമ്മ്യൂണിസം) നടപ്പാക്കി കാസര്‍ഗോഡ്‌, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം, തിരുവന്തപുരം ജില്ലകളില്‍ വോട്ട് നേടും. അടവുനയം നടപ്പാക്കി മലപ്പുറം ബെല്‍റ്റില്‍ വോട്ട് നേടും. മലപ്പുറം ബെല്‍റ്റില്‍ വോട്ട് നേടാന്‍ വേണ്ടി വായിച്ച ഭഗവത്ഗീത അറിവില്‍ വിശാസം ഇല്ലാത്തത് കൊണ്ടാണല്ലോ കമ്മ്യൂണിസ്റ്റ്‌(മാര്‍ക്സിസ്റ്റ്‌) പാര്‍ടി നേതാക്കള്‍ സ്വന്തം മക്കളെ മാതാഅമൃതാനന്ദമയിയുടെ കോളേജില്‍ പഠിപ്പിച്ചതും ഹോസ്റ്റലില്‍ നിറുത്തിയതും.

  @Babu Alex
  Like – ചെയ്തിട്ടുണ്ട്.

 90. @Anikkkutty
  // താങ്കളുടെ കാര്യമല്ല ഉദ്ദേശിച്ചത് .//
  പറഞ്ഞത് നന്നായി. അല്ലെങ്കില്‍ അതിനും മറുപടി എഴുതേണ്ടി വന്നേനെ.. 😛

  @Avira
  //നമ്പൂതിരി മതം മാറി ക്രിസ്ത്യാനി ഉണ്ടായി എന്ന വാദം ഇവിടെ പൊളിയുന്നില്ല. അതൊക്കെ ഈ ലാസ്റ്റ് രണ്ടു മൂന്നു നൂറ്റാണ്ടിനിടയ്ക്ക് നടന്ന കാര്യങ്ങളല്ലേ? //
  തോമസ്‌ ശ്ലീഹ മാമ്മോധിസ മുക്കിയ കാര്യമാണ് ഉദ്യേശിച്ചത്‌.

 91. @Bhavana R
  //മലപ്പുറത്ത്‌ പ്രസംഗിക്കാന്‍ പോകുന്നതിനു മുമ്പ് കമ്മ്യൂണിസ്റ്റ്‌(മാര്‍ക്സിസ്റ്റ്‌) പാര്‍ടി നേതാക്കള്‍ ഭഗവത്ഗീത വായിക്കാറുണ്ട് എന്ന് കേട്ടിട്ടുണ്ട്. അത് പോലെയാണ് അവിരയുടെ പുസ്തക വായന എന്ന് തോന്നുന്നു.//

  അങ്ങിനെയാണ് തോന്നിയത് അല്ലെ? ശരിയായിരിക്കാം. പക്ഷെ സത്യം പറഞ്ഞാല്‍ ഇപ്പം പുസ്തകമൊന്നും വായിക്കാറില്ല വെറും പത്രം മാത്രമേ വായിക്കുന്നുള്ളൂ. പണ്ട് മദ്രാസ്‌ ക്രിസ്ത്യന്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ചില പുസ്തകങ്ങളൊക്കെ വായിച്ചിരുന്നു. അതിന്റെ ഓര്‍മ്മ വച്ചാ ഇവിടെ എഴുതിയതൊക്കെ. ഇപ്പഴൊരു ഗുര്‍ജീഫിയന്‍ ലൈനില്‍ അങ്ങ് ജീവിച്ചു പോകുവാ. പിന്നെ എന്താണേലും മൂവിരഗയില്‍ എഴുതാന്‍ വേണ്ടി – മലപ്പുറത്ത്‌ പ്രസംഗിക്കാന്‍ പോകുന്നതിനു മുമ്പ് – ഒന്നും വായിച്ചിട്ടോ പഠിച്ചിട്ടോ ഇല്ല. നമ്മക്ക് വലിയ അറിവില്ലാത്തതുകൊണ്ട് അതിന്റെ ഭാരവുമില്ല. മനസിത്തോന്നുന്നത് എഴുതാം. എന്തേലും തെറ്റിയാല്‍ തന്നെ ‘ഓ അവിരായല്ലേ, അവനൊക്കെ എന്നാ വിവരമുണ്ട്’ എന്ന് കരുതി ആള്‍ക്കരങ്ങു ക്ഷമിച്ചോളും. 🙂

 92. ദീപിക ദിനപ്പത്രം സെല്ലുലോയ്ഡ് സിനിമ സംബന്ധിച്ച് ഇന്ന് ശ്രദ്ധേയമായ ഒരുവാര്‍ത്ത നൽകി. 1930ലെ നസ്രാണി ദീപിക പ്രസിദ്ധീകരിച്ച വാര്‍ത്ത പുനപ്രസിദ്ധീകരിച്ചിരിക്കുകയാണ്. വിഗതകുമാരന്‍ റിലീസ് ചെയ്തിരുന്നുവെന്നതിന് ശക്‌തമായ തെളിവാകുകകയാണ് ഈ വാര്‍ത്ത.1930 ഒക്ടോബര്‍ 28ന് പ്രസിദ്ധീകരിച്ച നസ്രാണി ദീപികയിലെ വാര്‍ത്തയില്‍ തിരുവിതാംകൂറില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച വിഗതകുമാരന്‍ എന്ന സിനിമയെ കുറിച്ച് പറയുന്നുണ്ട്. ക്യാപിറ്റോള്‍ സിനിമാ ഹാളില്‍ പ്രദര്‍ശിപ്പിച്ച വിഗതകുമാരന്റെ തുടക്കം കേരളത്തില്‍ വലിയ തൊഴില്‍ സാധ്യതയുടെ വാതില്‍ തുറക്കുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു.

 93. @ani kutti
  ഹോ വായിച്ചു വായിച്ചു വന്നപ്പോള്‍ അല്പം ഒന്ന് ഞെട്ടി. ഞാന്‍ കരുതി വിമ്മും മറ്റും കറിയില്‍ ആയിരിക്കും ഒഴിക്കാന്‍ പോകുന്നതെന്ന്.

Leave a Reply

Your email address will not be published. Required fields are marked *


1 + 5 =