2012: സെല്ലുലോയിഡ്, ലാൽ ജോസ്, പൃഥിരാജ്, റീമ

celluloidജെ സി ഡാനിയേലിന്റെ ജീവിതകഥ പറഞ്ഞ സെല്ലുലോയിഡ് 2012-ലെ മികച്ച ചിത്രത്തിനുള്ള സംസ്‌ഥാന അവാർഡ് നേടി. എന്നാൽ ലാൽ ജോസിനാണ് മികച്ച സംവിധായകനുള്ള അവാർഡ് (അയാളും ഞാനും തമ്മിൽ). പൃഥ്വിരാജ് ആണ് മികച്ച നടൻ, നടി റീമ കല്ലിങ്ങൽ. സെല്ലുലോയിഡ്, അയാളും ഞാനും തമ്മിൽ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് പൃഥിക്ക് അവാർഡ് നേടിക്കൊടുത്തത്. റീമയെ മികച്ച നടിയാക്കിയത് 22 ഫീമെയില്‍ കോട്ടയത്തിലെ ടെസയും. മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി ആണ് മികച്ച രണ്ടാമത്തെ ചിത്രം.

മനോജ് കെ ജയന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ലഭിച്ചു, ചിത്രം കളിയച്ഛൻ, അർധനാരി. ‘ഷട്ടര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് സജിത മഠത്തില്‍ ആണ് മികച്ച രണ്ടാമത്തെ നടി. സലീം കുമാര്‍ ആണ് മികച്ച ഹാസ്യനടൻ ( അയാളും ഞാനും തമ്മിൽ).

മറ്റ് അവാർഡുകൾ:
മികച്ച നവാഗത സംവിധായകൻ: ഫറൂഖ് അബ്‌ദുൾ റഹ്‌മാൻ ( കളിയച്ഛൻ)
മികച്ച കഥാകൃത്ത്: മനോജ് കാന ( ചായില്യം)
മികച്ച എഡിറ്റിങ്ങ്: ജി.അജിത്ത് കുമാര്‍ (അന്നയും റസൂലും)
മികച്ച ഛായാഗ്രാഹകന്‍: മധു നീലകണ്ഠന്‍ (അന്നയും റസൂലും)
മികച്ച തിരക്കഥ: അഞ്ജലി മേനോന്‍ ( മഞ്ചാടിക്കുരു)
മികച്ച കുട്ടികളുടെ ചിത്രം: ബ്ലാക്ക് ഫോറസ്റ്റ്
മികച്ച ബാലതാരങ്ങൾ: വൈജയന്തി ( മഞ്ചാടിക്കുരു), മിനോൺ (101 ചോദ്യങ്ങൾ)
മികച്ച സംഗീതസംവിധായകന്‍: എം ജയചന്ദ്രൻ (സെല്ലുലോയിഡ്, ചട്ടക്കാരി)
മികച്ച ഗാനരചയിതാവ്: റഫീഖ് അഹമ്മദ്
മികച്ച ഗായകന്‍: വിജയ് യേശുദാസ് ( മഴകൊണ്ടു മാത്രം/ സ്‌പിരിറ്റ്)
മികച്ച ഗായിക: സിതാര കൃഷ്ണകുമാര്‍ ( ഏനുണ്ടോ അമ്പിളിച്ചന്തം/ സെല്ലുലോയിഡ്)
മികച്ച മേക്കപ്പ്മാൻ : എം.ജി.റോഷന്‍
മികച്ച കലാ സംവിധായകന്‍: സുരേഷ് കൊല്ലം
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ്: വിമ്മി മറിയം ജോർജ്

84 ചിത്രങ്ങളാണ് മത്സരിച്ചത്. സംവിധായകന്‍ ഐ.വി.ശശി അധ്യക്ഷനായ ജൂറിയില്‍ സംവിധായകന്‍ സിബി മലയില്‍, ക്യാമറാമാന്‍ വിപിന്‍ മോഹന്‍, സംഗീത സംവിധായകന്‍ ആര്‍.സോമശേഖരന്‍, ജയശ്രീ കിഷോര്‍, എഡിറ്റര്‍ രമേഷ് വിക്രമന്‍, നടി സുരേഖ, ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ.മനോജ്കുമാര്‍ എന്നിവരായിരുന്നു അംഗങ്ങള്‍.

60 thoughts on “2012: സെല്ലുലോയിഡ്, ലാൽ ജോസ്, പൃഥിരാജ്, റീമ”

 1. its very disgusting to see the list of kerala state film awards. it is fahad faasil who deserves the best actor award. his acting in annayum rasulum was one of the bests in malayalam films.

  true to say the award for ayalum njanum thammil made me cry. it was the worst film of lal jose. even rasikan is much much much better than this one. loose plot bad acting by prithviraj. i am not at all an anti-prithvi raj. but the good number of malayalam films from geniuses like padmarajan, bharathan, adoor , sibi malayil etc taught me to differenciate between what is a good movie and what is good acting. i would have been happy if laljose gets the award for diamond necklace. any way i think the comic award declaration will extend for the next 3 yrs.

 2. The selection was not fare atleast the case of Best Actress

  Mallika’s acting in Ozhimuri was far better that Rima’s acting in 22FK

 3. ഞാന്‍ പ്രിഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയുടെ കാര്യം ആലോചിക്കുകയാണ്. മലയാളികള്‍ അവളെ എത്രമാത്രം വേദനിപ്പിച്ചു. ഇപ്പോഴായിരിക്കും അവളുടെ കണ്ണൊന്ന് തെളിഞ്ഞത്.

 4. കഷ്ടം തന്നെ… കല്ലിങ്കലിന്റെ കല്ലുപോലുള്ള അഫിനയത്തിനും ഒരു വാര്‍ഡ്‌!! ഒഴിമുറിയിലെ കാളിപിള്ളയുടെ ഏഴയലത്ത് എത്തുമോ ടെസ്സ? അല്‍പം വിവാദത്തിന്റെ മറയിലിരിക്കുന്ന ശ്വേതക്ക് അവാര്‍ഡ് കൊടുത്താല്‍ സദാചാരപോലീസുകര്‍ ബഹളം വയ്ക്കുമെന്ന് പേടിച്ചിട്ടാണോ എന്തോ? അതോ അടുത്ത വര്‍ഷത്തെ മികച്ച നടിയായി അവരെ ഇപ്പോഴേ തെരഞ്ഞെടുത്തോ???

  പ്രിഥ്വിരാജും സെല്ലുലോയ്ടും ഒരുപക്ഷെ ഒന്നാം സ്ഥാനത്തിനു അര്‍ഹാരായിരിക്കാം. പക്ഷെ അത് ഉറപ്പിക്കാന്‍ വേണ്ടി ലാലിനെയും മനോജിനെയും ഒഴിമുറി, ഷട്ടര്‍ (ഈ ചിത്രം കണ്ടിട്ടില്ല. പക്ഷെ കണ്ട പലരുടെയും അഭിപ്രായം മുഖവിലക്ക് എടുക്കുന്നു.) എന്നിവയെയും തീണ്ടാപ്പാടകലത്തില്‍ മാറ്റിനിര്‍ത്തിയത് എന്തിനാണെന്ന് മനസ്സിലായില്ല. പകരം വന്നത് ഗുരുവിനു കീഴടങ്ങാന്‍ വേണ്ടി മാത്രമായുള്ള ശിഷ്യന്റെ ചിത്രവും. സേതുമാധവനോടു നേരിട്ട്‌ ഏറ്റുമുട്ടിയാണ് ചന്തു വിജയം വരിച്ചത്‌- പണ്ട് 89-ല്‍. അല്ലാതെ അയാളെ വയറിളക്കത്തിന്റെ മരുന്ന് കൊടുത്ത് ഒഴിവാക്കിയിട്ടല്ല.

  ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തില്‍ പതിവുപോലെ ഫലം കീഴ്മേല്‍ മറിയുമെന്നു കരുതുന്നു.

 5. എനിക്കൊന്നേ പറയാനുള്ളൂ.
  -ഞാന്‍ സിനിമ കാണുന്നത് നിര്‍ത്തി-

 6. കാറ്റേ കാറ്റെ പാടിയ വിജയലക്ഷ്മിക്ക്‌ എന്തവാര്‍ഡാ കിട്ടിയേ…?

  രഞ്ജിത്തിന്റെ വക അവാര്‍ഡ്‌ കമ്മറ്റിയെ തെറിവിളി എന്ന ചടങ്ങ് ഇത്തവണയും ഉണ്ടാവുമോ ആവോ…?

 7. ഈ അവാര്‍ഡ്‌ പ്രിത്വിക് ഒരു തിരിച്ചറിവ് കൂടെ ആകട്ടെ ..ആശംസകള്‍

 8. മായാമോഹിനിയിലെ മാസ്മരിക അഭിനയത്തിന് ദിലീപ് നു അവാര്‍ഡ്‌ കൊടുത്തില്ലല്ലോ. സുകൃതക്ഷയം അല്ലാതെന്തു പറയാന്‍?

 9. എന്തടിസ്ഥാനത്തിലാണ് ലാല്‍ജോസിന് മികച്ച സംവിധായകനുള്ള അവാര്‍ഡ് കൊടുത്തതെന്ന് മനസ്സിലായില്ല, കമലിന് കൊടുക്കാമായിരുന്നു

 10. മികച്ച ചായാഗ്രാഹകന്‍ എന്നതിന് നേരെ കുറെ വര്‍ഷങ്ങള്‍ കൂടി M.J രാധാകൃഷ്ണന്‍ എന്നതല്ലാതെ മറ്റൊരു പേര്!!!!! യുവ രക്തങ്ങളെ അവാര്‍ഡ്‌ ബുജികള്‍ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു…..

 11. ഈ എം ജയചന്ദ്രന്‍ ഇത്ര വലിയ കമ്പോസര്‍ ആണോ ? ഒരു memorable പാട്ടെങ്കിലും ചെയ്തിട്ടുണ്ടോ ? അല്പ്പായുസ്സുകള്‍ ആയ കുറെ വിരസ ഗാനങ്ങള്‍ . ആ മല്ലുസിങ്ങിലെയൊക്കെ ട്യൂണുകള്‍ …. ഹൊ . പഞ്ജാബി ഫോല്ക് മ്യൂസിക്‌ എന്താണെന്ന് കൂടി അന്വേഷിക്കാന്‍ അയാള്‍ മിനക്കെട്ടിട്ടില്ല. ക്ലാസിക്കല്‍സംഗീത സംഗീത ജ്ഞാനത്തിന്റെ കൂടെ അല്പം ഭാവന കൂടി വേണം ചലച്ചിത്ര ഗാനങ്ങള്‍] ഉണ്ടാക്കാന്‍ . ഇത് വെറുതെ … നിലാ മലരേ (diamond necklace) യും വിദ്യസാഗറും അവാര്‍ഡ്‌ അര്‍ഹിച്ചിരുന്നു.

 12. @മാത്തുക്കുട്ടി
  #എനിക്കൊന്നേ പറയാനുള്ളൂ.
  #-ഞാന്‍ സിനിമ കാണുന്നത് നിര്‍ത്തി-

  ഓ, ഇത് ഞാന്‍ കുറേ പ്രാവശ്യം ചെയ്തതാ!

 13. celluloid ഉം അയാളും ഞാനും തമിലും അന്നയും റസൂലും ഒപ്പം ഷട്ടര്‍ ഉം കണ്ട പ്രേഷകന്‍ എന്ന നിലക്ക് ഷട്ടര്‍ എന്ന ചിത്രം തനെയാണ്‌ മികച്ചത് . സംവിധായകന്‍ എന്ന നിലക്ക് കമലിനെകള്‍ മികച്ചു നിനത് ജോയ് മാത്യു ഉം രാജീവ്‌ രവിയും തനെയാണ്‌

 14. @ Geonz
  ശക്‌തമായി അനുകൂലിക്കുന്നു. ഞാനും ഈ 3 ചിത്രങ്ങളും കണ്ടതാണ്. ഷട്ടറിന്റെ മികവ് കാണാൻ കഴിയാത്ത അവാർഡ് കമ്മിറ്റിയോട് എനിക്കു സഹതാപം മാത്രം.

 15. Hentammo…. Ini aa Rimayude Badayi kelkkendi varumoallo ennu orkumbo ente kayyum kaalum thalarunnu…

 16. ആര്‍ക്കു കിട്ടി, ആര്‍ക്കുകിട്ടിയില്ല, അതൊന്നും ഇവിടെ പ്രശ്നമല്ല. എല്ലാം സത്യസന്ടംയിരിക്കണം.ഞാനും ടാക്സ് കൊടുക്കുന്ന വ്യക്തിയാണ്.ജൂറിയുടെ തീരുമാനം അന്തിമം തന്നെ.ഇതൊക്കെ ജനങളുടെ കാശാണ് എന്ന് മനസ്സിലകിയാല്‍ മതി.അല്ലങ്കില്‍ പിന്നെ ഏഷ്യനെറ്റ് പോലെ സ്വന്തമായി ഒരു പരിപാടി നടത്തി പ്രിയപെട്ടവര്‍ക്ക് കൊടുക്കുക.

 17. @vaisali
  കഴിഞ്ഞ വര്‍ഷം ജനപ്രിയ നായകന് വെള്ളരി പ്രാവിന് അവാര്‍ഡ് കിട്ടിയപ്പോഴും ഇത് പോലെ കരച്ചില്‍ വന്നിരുന്നോ 🙂
  \\his acting in annayum rasulum was one of the bests in malayalam films.//
  അന്നയും റസൂലുമോ? ശിവ ശിവ!! ഫഹദിനെ ഇങ്ങനെ കൊച്ചാക്കണ്ടായിരുന്നു.
  @മാത്തുക്കുട്ടി
  തിരക്കൊക്കെ മാറ്റി വെച്ച് മാത്തുക്കുട്ടിചായന്‍ വന്നല്ലോ, സന്തോഷായി. സര്‍ ലഡ്ഡു 😀 ഒന്നരാടന്‍ വര്‍ഷങ്ങളിലെ മാ – മോ വീതം വെപ്പിന് ഒരവസാനം കണ്ടതില്‍ പെരുത്ത്‌ സന്തോഷം.

 18. @ഒരു മലയാളി

  //മികച്ച ചായാഗ്രാഹകന്‍ എന്നതിന് നേരെ കുറെ വര്‍ഷങ്ങള്‍ കൂടി M.J രാധാകൃഷ്ണന്‍ എന്നതല്ലാതെ മറ്റൊരു പേര്!!!!! യുവ രക്തങ്ങളെ അവാര്‍ഡ്‌ ബുജികള്‍ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു…//

  അങ്ങനെ ഐ വി ശശിയും സിബി മലയിലുമൊക്കെ അവാര്‍ഡു ബുജികളായി 🙂
  ജെ.സി ഡാനിയലിന് കിട്ടിയ പോലെ അല്‍പ്പം വൈകി കിട്ടിയ ഒരംഗീകാരമാണ് അതെന്നെ എനിക്ക് പറയാനുള്ളൂ.

 19. സെല്ലുലോയിഡ് ഇതിനും മാത്രം മഹത്തരമായ ഒരു ചിത്രമാണോ? ജെ സി ഡാനിയല്‍, റോസി എന്നീ രണ്ടു പേര്‍ ഇവിടെ ജീവി ച്ചിരുന്ന വ്യക്തികള്‍ എന്നു ചരിത്രം പറയുന്നു. സിനിമയും പറഞ്ഞു വയ്ക്കുന്നത് അവരുടെ യഥാര്‍ത്ഥ ജീവിത കഥ തന്നെ. പ്രേക്ഷകന് വെളിവാകുന്നത് ആ ചരിത്ര സത്യങ്ങളാണ്. നേരെ മറിച്ച്‌ ജെ സി ഡാനിയല്‍, റോസി എന്നീ രണ്ടു പേര്‍ ഇവിടെ ജീവിച്ചിരുന്നില്ല എന്ന് കരുതുകയും , ജീവിച്ചു മണ്ണടിഞ്ഞ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ക്ക് പകരം വേറെ രണ്ടു സാങ്കല്പിക കഥാപാത്രങ്ങളുടെ ഇതേ കഥ തന്നയാണ് സിനിമ പറഞ്ഞിരുന്നത് എങ്കില്‍ ആ ചിത്രം എങ്ങിനെ പ്രേക്ഷകന്‍ സ്വീകരിക്കും എന്നും ആലോചിക്കുക. വെറുമൊരു സാധാരണ കഥയും, കഥാഗതിയും ഉള്ള അതി സാധാരണമായ ഒരു ചിത്രമായി തോന്നാനെ വഴിയുള്ളൂ.

 20. ഈ അവാര്‍ഡ് കൊടുത്ത കമ്മറ്റിക്കാര്‍ ആരെല്ലാമാണെന്ന് മനസിലാക്കിയാല്‍ അങ്ങനാര്‍ക്കും ഒരു ദണ്ഡവും തോന്നേണ്ട കാര്യമില്ല.
  ജൂറി ചെയര്‍മാന്‍: ഐ.വി.ശശി – അവളുടെ രാവുകള്‍, ദേവാസുരം, 1921എന്നിങ്ങനെ ഒരു നാലഞ്ചെണ്ണമോഴിച്ചാല്‍ അദ്ദേഹം ചെയ്ത നൂറ്റി ചില്വാനം സിനിമകളും ക്ലാസ്സിക്കുകളായിരുന്നു
  ജൂറി അംഗങ്ങള്‍ : സിബി മലയില്‍ – മേല്‍പറഞ്ഞപോലെ തനിയാവര്ത്തനം പോലുള്ള ചില കൈപ്പിഴകള്‍ പറ്റിയിട്ടുണ്ടെങ്കിലും പൊതുവെ അദ്ദേഹത്തിന്റെ സിനിമകള്‍ ലോക സിനിമയുടെ മൊത്തം നിലവാരത്തെക്കാള്‍ മുകളിലാണ്. പ്രത്യേകിച്ച് ഈയടുത്തു ഇറങ്ങിയ വയലിന്‍, മൃദംഗം എന്നൊക്കെ പറഞ്ഞിട്ടുള്ള സിനിമകള്‍.
  നടി സുരേഖ – ജൂറി അംഗമാവാന്‍ യോഗ്യത തീര്‍ച്ചയായും ഉണ്ട്. പക്ഷെ മലയാളമറിയാത്ത മാഡം സബ്ടൈറ്റില്‍ വായിച്ചു കഷ്ടപ്പെട്ട് കാണും.
  വിപിന്‍ മോഹന്‍ – അവിരാ ഒരഭിപ്രായവും പറയുന്നില്ല.
  ആര്‍ സോമശേഖരന്‍ : ഗാന രചയിതാവ് ആര്‍ സോമശേഖരന്‍ തന്നെയാണെന്ന് കരുതുന്നു.
  രമേശ്‌ വിക്രമന്‍ : പൂനെ ഫിലിം ഇന്സ്ടിടുട്ടില്‍ പഠിച്ച ഒരു രമേശ്‌ വിക്രമന്‍ സി.ഡിറ്റിലുണ്ട് അദ്ദേഹം തന്നെ ഇദ്ദേഹമെങ്കില്‍ ഇങ്ങനെ വരാന്‍ വഴിയില്ലല്ലോ!
  ജയശ്രീ കിഷോര്‍ : ഈ മാഡത്തെകുറിച്ച് ഒന്നും അറിഞ്ഞു കൂട.
  കെ. മനോജ്‌ കുമാര്‍ IAS : കഴിഞ്ഞ തവണത്തെ അക്കാഡമി സെക്രട്ടറി കെ.ജി സന്തോഷിനെതിരെ പരാതി വന്നപ്പോ ഗണേശ ഭഗവാന്‍ നടത്തിയ മാറ്റി പ്രതിഷ്ഠ. മന്ത്രിയും കമ്മറ്റിക്കാരും പറയുന്നിടത്ത് ശരി എന്ന് മാത്രം പറയാനുള്ള വിശാലമായ അധികാരമാണ് ഈ സാറിനുള്ളത്.

  ഇതിനെല്ലാം പുറമേ സാക്ഷാല്‍ ഗണേശ ഭഗവാന്റെ കൃപാ കടക്ഷങ്ങളും!

 21. മായാമോഹിനിക്ക് അവാര്‍ഡു ഉണ്ട്
  മികച്ച മേക്കപ്പ്മാൻ : എം.ജി.റോഷന്‍

 22. celluloid അവാര്‍ഡ്‌ കളാല്‍ ആദരിക്കപെടുമ്പോള്‍ j c ഡാനിയേല്‍ തന്നെയാണ് ആദരിക്കപെടുന്നത്. മലയാള സിനിമയുടെ ഗുരുദക്ഷിണ. പ്രിത്വി രാജ് തന്നെയാണ് ഈ വര്‍ഷത്തെ നല്ല നടന്‍. അദ്ദേഹം j c ഡാനിയേല്‍ ആയി നല്ല പ്രകടനം തന്നെയാണ് നടത്തിയത്. ഈ അവാര്‍ഡ്‌ j c ഡാനിയെളിനുല്ലതാണ്. അതുകൊണ്ട് തന്നെ 100 % നീതി കരിക്ക പെടുന്നുണ്ട് .

 23. മധുപാല്‍ അവാര്‍ഡ്‌ പ്രഖ്യാപനത്തിനു ശേഷം ഏതെന്കിലും ഒഴിമുറിയില്‍ തനിച്ചിരുന്നു കാണും എന്ന് വിചാരിക്കുന്നു. സങ്കടം തോന്നിയിട്ടുണ്ടാവും തീര്‍ച്ച. എന്തോ മധുപാല്‍ നല്ല സംവിധായകനാകാന്‍ അര്‍ഹന്‍ അല്ലായിരുന്നോ എന്നൊരു ചോദ്യം മാത്രം ബാക്കി. നിങ്ങള്ക്ക് എന്ത് തോന്നുന്നു.? എനിക്ക് തോന്നിയത് ഒഴിമുറീ ക്ക് ഒറ്റ കുഴപ്പമേ ഉള്ളു. അസിഫ് അലി യുടെ മാസ്മരിക പ്രകടനം. സെല്ലുലോയിഡി ല്‍ ആണെങ്കില്‍ ആസിഫ് അലി ഇല്ല. അതാണ് twist ഉണ്ടാക്കിയത്. ആസിഫ് അലി റോക്ക്സ് …

  പിന്നെ സലിംകുമാര്‍ അറിബികഥയില്‍ പറയുന്നത് പോലെ, new generationകാര് award കമ്മറ്റിയെ പിടിച്ചു കടിചാ, ഒരു അവാര്‍ഡും ഇല്ലല്ലോ?

 24. ഒഴിമുറി വൈകി ആണേലും കണ്ടിരുന്നു. അര്‍ഹിക്കുന്ന ഒരു പ്രോല്‍സാഹനം തീയറ്ററില്‍ നിന്നും കിട്ടിയില്ല. ഇപ്പം അവാര്‍ഡ്‌ കാരും തള്ളി. ആ പോട്ടെ

  പ്രിത്വി രാജിന്റെ ഇത് വരെ ഉള്ളതില്‍ മികച്ച പെര്‍ഫോര്‍മന്‍സ് ആയിരിക്കും സെല്ലുലോയിട്എന്ന് കരുതുന്നു (കണ്ടിട്ടില്ല) അത് കൊണ്ട് ലാലും മനോജ്‌ കെ ജയനും (അതും കണ്ടിട്ടില്ല) ഒന്നും ആയി താരതമ്യം ചെയ്യുന്നില്ല. പക്ഷെ റിമ അഭിനയിച്ച സിനിമ കണ്ടിരുന്നു. എന്ത് കൊണ്ടും ശ്വേത മേനോന്‍ ആയിരുന്നു മെച്ചം. ഷട്ടര്‍ സിനിമയില്‍ സജിത യും നല്ല അഭിനയം ആണെന്ന് കേട്ടിരുന്നു. പിന്നെ ഈ റീമ ഒക്കെ എങ്ങനെ ഒപ്പിച്ചു ഒരു അവാര്‍ഡ്‌ …?!!

  അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ എന്ത് സംവിധാന മികവാണോ കണ്ടത്?!!! കുറഞ്ഞ പക്ഷം കമലും മധുപാലും ഒക്കെ വത്യസ്തത ഉള്ള ഒരു തീമും സമീപനവും ഒക്കെ എടുത്തു എന്ന് പറയാം. ജോയ്‌ മാത്യു – ചോദിക്കുന്നത് കേട്ട് ആരാ ഈ ജയശ്രീ കിഷോര്‍ എന്ന് ഇപ്പൊ ദേ അവിരാച്ചനും. അല്ല ആരാ ഈ മാഡം? ഇനി ആളു തികയ്ക്കാന്‍ വേണ്ടി അത് വഴി പോയ വല്ലോരേം കയറ്റി ഇരുത്തിയതാണോ ??

  @ശഹിം
  ആ റോള്‍ നു ആസിഫ്‌ അലി ചേര്‍ന്നു. വലിയ തരക്കേടില്ലായിരുന്നു എന്നാ എനിക്ക് തോന്നിയത്.

 25. @shahim.
  ഉണ്ടല്ലോ ഷഹിം. ശ്രീമതി ടെസ്സ കല്ലിങ്ങലിന്. 22FK……

 26. @ബാബു അലക്സ്‌
  “കഴിഞ്ഞ വര്‍ഷം ജനപ്രിയ നായകന് വെള്ളരി പ്രാവിന് അവാര്‍ഡ് കിട്ടിയപ്പോഴും ഇത് പോലെ കരച്ചില്‍ വന്നിരുന്നോ ”
  കഴിഞ്ഞ വര്‍ഷത്തെ ഓര്‍മ്മിപ്പിച്ചത് നന്നായി. അത്രേ ഒക്കെ ഒള്ളു അല്ലെ കാര്യങ്ങള്‍…

  “അന്നയും റസൂലുമോ? ശിവ ശിവ!! ഫഹദിനെ ഇങ്ങനെ കൊച്ചാക്കണ്ടായിരുന്നു.”
  fahad ആ സിനിമയില്‍ മുഴുവന്‍ ബോട്ടില്‍ കയറി യാത്ര ചെയ്തത് ശരി ആയില്ല. കുറച്ചു കരയില്‍ കൂടെ നടക്കണം എന്നൊക്കെ മികച്ച രീതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ആ ബാബു അലക്സ്‌ തന്നല്ലോ ഇത്… 😉

 27. ഓരോ അവാര്‍ഡ്‌ കമ്മിറ്റി മെമ്പറും 15 ദിവസം കൊണ്ട് 84 സിനിമ കണ്ടു എന്നാണ് അറിഞ്ഞത്. അതായതു ദിവസവും ഏകദേശം 12 മണിക്കൂര്‍ സിനിമ കാണല്‍ തന്നെ അവരുടെ ‘ജാവാരം’. ആ അവാര്‍ഡ്‌ കമ്മിറ്റി ബുജികളൊക്കെ ഇപ്പോള്‍ ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ടോ?

 28. December 31st നു സെന്‍സര്‍ ചെയ്തത് കൊണ്ട് സെല്ലുലോയിദട് കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ്‌ നു പരിഗണിക്കപ്പെട്ടു. പക്ഷെ ഒരാള്‍ എഴുതിയിരിക്കുന്നു. “2008_ല്‍ സെന്‍സര്‍ ചെയ്ത് iffk_യില്‍ വരെ പ്രദര്‍ശിപ്പിച്ച ചിത്രമെങ്ങനെ 2013_ല്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് നേടി?”
  ഇത് സത്യം ആണോ. (മഞ്ചാടിക്കുരു ഒത്തിരി ഇഷ്ടപ്പെട്ട ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ അഞ്ജലി മേനോന്‍ നു അവാര്‍ഡ്‌ കിട്ടിയതില്‍ സന്തോഷിക്കുന്നു പക്ഷെ ഇതില്‍ കഴമ്പുണ്ടോ?)

 29. മലയാളം പോലും അറിയാത്ത മലയാള സിനിമയുമായി പുലബന്ധം പോലും ഇല്ലാത്ത അഭിനയം എന്താണ് എന്നുപോലും അറിയാത്ത തമിഴിലെ ജനപ്രിയനായകന്‍ (ജനപ്രീതി മാത്രം) ഭാഗ്യരാജ് പുള്ളിയുടെ മിസ്റ്റര്‍ മരുമകന് നമ്മുടെ ജനപ്രിയനായകന്‍ കൊടുത്തില്ലേ ? അന്നിത്രേം ഇല്ലാരുന്നല്ലോ പുകില് സെല്ലുലോയിഡിനെ പറ്റിയുള്ള സിബി മലയില്‍ വിവാദം ഒഴിഞ്ഞപ്പോള്‍ ദേ അടുത്തത് രാഷ്ട്രീയ വിവാദം ആരും അറിഞ്ഞില്ലേ ?

  മുന്‍ മുഖ്യമന്ത്രിയും സാംസ്കാരിക വകുപ്പ് മന്ത്രിയുമായിരുന്ന ലീഡര്‍.കെ.കരുണാകരനെയും മുന്‍.സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുമായ മലയാറ്റൂര്‍ രാമകൃഷ്ണനെയും സിനിമയില്‍ മോശമായി ചിത്രീകരിച്ചു എന്ന് പറഞ്ഞ് മുന്‍ ഐ.ഇ.എസ് ഉദ്യോഗസ്ഥനും സാഹിത്യകാരനുമായ എന്‍.എസ്.മാധവന്‍ രംഗത്തെത്തി. ഡാനിയെലിന് നീതി നിഷേധിച്ചത് കരുണാകരനും മലയാറ്റൂരുമാണ് എന്നാണ് ചെലങ്ങാടിന്നെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.അതാണ്‌ സിനിമയാക്കിയതെന്നു കമല്‍. രാഷ്ട്രീയം പറയുന്നത് എനിക്കിഷ്ടമാണ് പക്ഷേ ജെ.സി.ഡാനിയേലിനെ കാര്യത്തില്‍ ഞാന്‍ രാഷ്ട്രീയം പറയില്ല.

  എന്നാല്‍ നമ്മുടെ കൊട്ടാരക്കര(പത്തനാപുരം) ഗണേശന്‍ പറയുന്നത് സിനിമയായാല്‍ വില്ലന്‍ വേണം ഗാന്ധി സിനിമേല് ബ്രിട്ടീഷ്കാരല്ലേ വില്ലന്മാര്‍ ആഹ എന്തൊരു പരിഹാരം കരുണാകരന് പകരം “ബി.പിള്ളയെ” ആണ് പടത്തില്‍ അങ്ങനെ കാണിച്ചിരുന്നതെങ്കില്‍ ഗണേശന്‍ മുഴുവന്‍ അവാര്‍ഡും സെല്ലുലോയിഡിന് കൊടുത്തേനെ പുള്ളിയെക്കൊണ്ട് പറ്റുമെങ്കില്‍ ദേശിയ അവാര്‍ഡും കൊടുത്തേനേ അച്ഛന്‍ തന്നെ പറഞ്ഞിട്ടുണ്ട് മോന്‍ ആള് പോക്കാണെന്ന് പിന്നെ നമ്മളെന്തു പറയാനാ അല്ല അച്ഛനും മോശമല്ല.

 30. ‘ഒഴിമുറി’യെ മൂലക്കിട്ടതില്‍ സങ്കടമുണ്ട്.. പിന്നെ ജെ സി ഡാനിയല്‍ ന്ടെ കഥ പറഞ്ഞ സെല്ലുലോയിഡ്‌ നു അവാര്‍ഡ്‌ കിട്ടിയതില്‍ സന്തോഷമുണ്ട്. മലയാറ്റൂര്‍ പണ്ട് ഫയല്‍ മടക്കിയപോലെ , കരുണാകരന്‍ തഴഞ്ഞ പോലെ ഇന്ന് അവഗണിചില്ലല്ലോ എന്നൊരു സന്തോഷം മാത്രം.

 31. Sathyam parayamallo.ithu orumathiri mattodathe pani ayi poyee.enthinanu ella varshavum ee award coprayam.ethallamanu nalla cinema yennum arkkellamanu arhadayennum ellavarkkum ariyam.still we are f%%%d up with this s%%tty drama again. Ithinu oru avasanamillr daivame.i owe an appology as a keralian to the people who really deserve this but dint get it.

 32. I still haven’t found the answer !!!

  What’s there in AYALUM NJANUM THAMMIL? Malayalikalkk ellaam vattayathano, atho enikku matram aano ingane thonniyath ? !! 🙁 …

  A movie with no logic, no good plot, worst acting and too superficial! How can the award go to that movie?. Why did the so called jury pay no attention to a wonderful film like ANNAYUM RASOOLUM? I think the questions will remain unanswered.

  Conclusion : State awards have become a farce. Majority Keralites are losing their sense and taste of movies… !!

 33. @babu alex
  ithanu filil….. aaction muthalaya angeyattam krithrmathvam niranja dialogues vilambia prithviyano swabhivikamay 22 female kottayam diamnd necklace annayum rasulum muthalaya filmsl abhinayicha fahad aano nallathennariyan athyavasyam nalla malayalam films kanda parichayam mathi. mohan lalnum mammootikkum koduthath veetham veyppanenna puthiya arivinu nandi. kashtam ………. muttathe mullayk manamilla ennu kettath sariya.

 34. dr deeps..
  manjadikkuru was recensored again as some scenes where added before ts theatrical release.so t becomes eligible for awards last year.

  celluloid ,for its treatment truly deserves the award.t cud have easily become a documentary, but kamal suceeded in making t a well made film and prithvi’s acting was very good in ayalum njanum as well as in celluloid.Rima kallingal also did a decent job in 22 female kottyam.

 35. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സീരിയസ്സായി എടുക്കുകയും ലഡ്ഡു വിതരണം ചെയ്യുകയും ചെയ്യുന്ന ആളുകള്‍ ഇപ്പോഴും ഉണ്ടോ!

 36. Shutter Njanum Knadu, mathramalla shutterinte director Joy mathew Tvil Kattiya Koolahalangalum Kandu. Pakshe athilupari Shutter enna cinemaye Celluloid enna cinimayeekaal nallathayi, directorinte nakkallathe veeronnum kandilla .Celluloidil avasana 25 minutsil Prithviraj ellavarudeyum Kannil eerananiyichu ennathu oru sathyamaanu, Pakshe fahad fazilinte Annuyum rasoolum Enna cinemeyeekkal athu manassine pidichullachirunnu.

  Pakshe 22Fk enna cinimayil Rima kallingal cheythathineekkal nallathayi ivide palarum abhinayichitunu. Ozhimuriyile Swethayum mallikayum abhinandanam aagrahichirunnu. Pinnee celluloidile pattukal oru pazhaya kala cinama sangeethathe ormmippikaan uthakunnundayirunnenkilum, athu palappozhum 60kalil nammal keettu maranja oru sangeethameene parayanaakukaullu. Aaro Paranjathupole Vidysagarinte sangeetham athilum manoharamanu.

  Pakshe oru yuva gaayikaye abhinandichathinuum oppamthanne vaikkam raja laxmikku pratheyaka paramarsam nadathiyathum abhinandaniyam thanne.Pinne evide cinema nirthiyeekuum enna abhiprayam nadathunnavar Nirthunnathu Thannaya nallathu, Kaaranam oru nalla cinimaye angeekarikkan, athu aarabhinayichalum, pattathavar cinema kanadirikkathathaanu.Ithu pande aaro paranjapoole, Ethu kuttichoolu ninnalum njan aa partikke vottu cheyyukayullu. (READ NB)

  Valare popularaya cinemykulla award ustad hotelino, Thattahin Marayatho, Run Babby Runoo aakamayirunnu!! Mikacha chayagrahakanulla puraskarathinu Jomon T John Enthukondum Arhananu!! Athe pole ee awardil celluloid enna cinemaykkum, prithviraj enna nadanum,Mikacha Gayakarkum ulla awardukal sari thanneyanu.

  PS : Athinu valare prakadamaya oru udaharanam aanu ee kazhinja asianet film award. Enthu vannalum Mohanlalinum, Mammoottikume avaru award kodukkayullu ennu vechalenthu cheyyanu. Avarude oravakasavadam prekshakar thiranjeduthathaanennanu. Kallamaneenurappale, enkilum lalinu mammottiyekkal 2 laksham koodutha supportundu facebookil. Aa randu laksham varunnu enthinum cheyyan madikatha (Social Media vazhi Mattullavare therivilikkan polum madiyillatha) aradakar??? onnichu vottu cheythal mohanlal mathrame jayikku.

 37. കേരള സർക്കാരിന്റെ 2012-ലെ മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച തിരക്കഥ എന്നീ അവാർഡുകൾ രണ്ടാമതൊന്ന് ആലോചിക്കാതെ ഷട്ടറിനു കൊടുക്കാവുന്നതായിരുന്നു. സെല്ലുലോയ്‌ഡിനേക്കാൾ, ലാൽ ജോസിനേക്കാൾ, അഞ്ജലി മേനോനേക്കാൾ ഷട്ടറും ജോയ് മാത്യുവും ഈ പുരസ്‌കാരങ്ങൾ അർഹിക്കുന്നു. 22 ഫീമെയില്‍ കോട്ടയത്തിലെ റിമ കല്ലിങ്കലുമായി താരതമ്യം ചെയ്യുമ്പോൾ ഷട്ടറിലെ സജിത മഠത്തിൽ മികച്ച രണ്ടാമത്തെയല്ല, ഒന്നാമത്തെ നടി തന്നെയാണ്.

 38. Enthu kandittanu “Ayalum Njanum Thammil” ingane vazhtappedunnathennu manasilavunnilla. Its one of the flops by Lal Jose. Medical ethics ne kurichum medical arena ye kurichum ithinu munpu vannittulla “Amritam Gamaya”, “Nirnayam” poleyulla cinemakalude aduthu polum kondethikkan kazhiyunnila e film ne. Prithvi Raj cheyta role oru nimisham polum manasil nilkunnilla. cinema kazhinju theatre vidumpozhekkum athinte ormakalum avde theerunnu. Fahad Fazil ne poleyulla oru actor ku( when he did his best in “22 fk”, “Diamnd Neckless” and “Annayum Rasoolum”) arhikkunna pariganana labhikkathirikkunathu dukhakaramanu ‘justice delayed is justice denied’ ennu parayum pole. Ustad Hotel enna manaharamaya film oridathu polum pariganikka pettilla ennu parayumpol sankadam thonnunnu.

  malayaliyude samoohika, rashtreeya, vaikarika talangale manoharamayi thangalude camerayilude pakarthiya prathibha salikalaya samvidhayakar nammukkundayirunnu. Bharathanum, Padmarajanum, Hariharanum okke innum charcha cheyyappedunnathu avar namukku thanna nityaharitha kazhchakalum ulkazhchakalum kondanu. nammude cinemakal iniyum a nalla nalukalilekku pokanamenkil nalla cinemakal angeekarikkapedendathalle. nammude awardukalude karyam e vazhikkanenkil athu angane thanneyano nadakkunathennu samsayichu pokunnu. satyathil e varshathe state awrds nirasayekkal kooduthal nalkiyathu roshamanu.

 39. റിമ കല്ലിങ്ങലിനു അവാര്‍ഡ്‌ !!.. എന്തിനു … അതിനെ ക്കള്‍ എന്ത്രയോ നല്ലതാരുന്നു ഒഴിമുരിയിലെ മല്ലിക …

 40. ഇപ്പോഴത്തെ അവാര്‍ഡ് ദാനം ഒക്കെ ആന ബ്ലണ്ടര്‍ ആണെന്ന് എല്ലാവര്ക്കും തെരിയും . പക്ഷെ ഈ കഴിഞ്ഞ വര്ഷം വരെ അതില്‍ ഒരു പോരായ്മയും കാണാത്തവര്‍ ഇക്കൊല്ലത്തെ ദാനം കണ്ടു സിനിമാ കാണല്‍ നിര്‍ത്തീന്നൊക്കെ അടിച്ചു മൂപ്പിക്കുന്നത് കേട്ടപ്പോ അറിയാതെ ഒന്ന് പ്രതികരിച്ചു പോയതാണേ , ക്ഷമി 🙂 അഭിനയത്തിന്റെ കാര്യത്തില്‍ ഇപ്പോഴത്തെ ഫഹദിന്റെ ഏഴയലത്ത് വരില്ല പ്രിഥ്വി എന്ന് ആര്‍ക്കാ അറിഞ്ഞൂടാത്തത് ? പക്ഷെ ദയവു ചെയ്ത് ആ കൊച്ചന്‍ അന്നയും റസൂലില്‍ ഏതാണ്ട് സാധിച്ചു എന്നും പറഞ്ഞ് പൊക്കരുത് .അത് അയാളെ അപമാനിക്കുന്നതിനു തുല്യമാണ് എന്നാണു ഞാന്‍ ഉദ്ദേശിച്ചത്.

 41. @drdeeps
  ആ ബാബു അലക്സ്‌ തന്നെയാണ് ഇത് ഒരു സംശയവും വേണ്ട. അദ്ദേഹം ഒരു സിനിമയെ കുറിച്ച് ഇപ്പോള്‍ പറയുന്ന കാര്യമല്ല പിന്നെ പറയുക. അത് അദ്ധേഹത്തിന്റെ ചോരയില്‍ ലയിച്ചു ചേര്‍ന്നതാ. അതിനെക്കുറിച്ച്‌ നമ്മള്‍ പ്രതികരിച്ചാല്‍ അദ്ദേഹം മിണ്ടൂല. അതാണ്, സാക്ഷാല്‍ ബാബു അലക്സ്‌, അങ്ങ് ഒരു ഡോക്ടര്‍ അല്ലെ അദ്ധേഹത്തിന്റെ ചോര എടുത്ത് ഒന്ന് പരിശോധിച്ച് നോക്ക് അപ്പോള്‍ അറിയാം ഈ അസുഖം ഏതാണെന്ന്:) 🙂

  @ അവിര
  അങ്ങ് നമ്മുടെ മതുകുട്ടിയുടെ സഹോദരനോ മറ്റോ ആണോ ? രണ്ടു പേര്‍ക്കും ഒരേ നര്‍മ്മസ്വഭവം :).

 42. MK
  //കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സീരിയസ്സായി എടുക്കുകയും ലഡ്ഡു വിതരണം ചെയ്യുകയും ചെയ്യുന്ന ആളുകള്‍ ഇപ്പോഴും ഉണ്ടോ///

  അവരൊക്കെ സിനിമ കാണല് നിര്‍ത്തി എന്നാണ് കേട്ടത്.

 43. @ Anikkutty,

  //അങ്ങ് നമ്മുടെ മതുകുട്ടിയുടെ സഹോദരനോ മറ്റോ ആണോ ? രണ്ടു പേര്‍ക്കും ഒരേ നര്‍മ്മസ്വഭവം//

  ഞാന്‍ നമ്മുടെയൊക്കെ നാട്ടില്‍ വര്‍ത്തമാനം പറയുന്നപോലെ തന്നെ അങ്ങ് എഴുതുന്നെന്നേയുള്ളൂ. വാമൊഴിയില്‍ അല്‍പ്പം നര്‌മ്മമൊക്കെ കാണുമല്ലോ? അതൊന്നും എന്റെ വകയല്ല. മാത്തുക്കുട്ടിയുടെ കാര്യത്തില്‍ അതല്ല. അദ്ദേഹം നര്‍മ്മബോധമുള്ള ആള്‍ മാത്രമല്ല വലിയ ഭാവനാശാലിയുമാണ്. ഡ്രാക്കുളയുടെ കഥ എഴുതിയത് കണ്ടില്ലേ? അത് വായിച്ചു ചിരിച്ചത് കൊണ്ടാ ഡ്രാക്കുള വിനയനെ കൊല്ലാതെ വിട്ടത്.

 44. ഒഴിമുറി എന്ന മനോഹര ചിത്രം ഇന്നാണ് കണ്ടത്. അതി ഗംഭീരം എന്ന് തന്നെ പറയാം! മനുഷ്യ മനസ്സിന്റെ ഉള്ളറകളിലേക്ക് സത്യസന്ധമായി കടന്നു ചെല്ലുന്ന ഒരു ചിത്രം. മനുഷ്യന്റെ വികാര വിചാരങ്ങളും, വാശികളും, വിശ്വാസങ്ങളും മനോഹരമായി ഇഴ ചേര്‍ത്തെടുത്തിരിക്കുന്നു ചിത്രത്തില്‍ . അനാവശ്യമായ ഒരു ഷോട്ട് പോലും ശ്രദ്ധയില്‍ പെട്ടില്ല. അതിശക്തമായ,പഴുതുകള്‍ അടച്ച ഒരു തിരക്കഥ എന്ന് തന്നെ പറയണം. മികച്ചു നിന്ന മറ്റൊന്ന് അഭിനേതാക്കളുടെ പ്രകടനവും പശ്ചാത്തല സംഗീതവുമാണ്. പക്ഷെ അപ്പോഴും ഒരു വിഷമം തോനുന്നത് , ഡോക്യുമെന്ററി പോലെ അനുഭവപ്പെട്ട ഒരു ചിത്രത്തിന് പുരസ്കാരങ്ങള്‍ വാരിക്കൊടുക്കയും ഒഴിമുറി പോലെയുള്ള ചിത്രത്തെ രണ്ടാം സ്ഥാനക്കാരി ആക്കുകയും ചെയ്തതിലാണ് . 🙁 സിനിമയൊക്കെ കണ്ടിട്ട് തന്നെയാണോ പുരസ്ക്കാരങ്ങളൊക്കെ നിശ്ചയിക്കുന്നത്? ആര്‍ക്കറിയാം.

 45. /ഇപ്പോഴത്തെ അവാര്‍ഡ് ദാനം ഒക്കെ ആന ബ്ലണ്ടര്‍ ആണെന്ന് എല്ലാവര്ക്കും തെരിയും. പക്ഷെ ഈ കഴിഞ്ഞ വര്ഷം വരെ അതില്‍ ഒരു പോരായ്മയും കാണാത്തവര്‍ ഇക്കൊല്ലത്തെ ദാനം കണ്ടു സിനിമാ കാണല്‍ നിര്‍ത്തീന്നൊക്കെ അടിച്ചു മൂപ്പിക്കുന്നത് കേട്ടപ്പോ അറിയാതെ ഒന്ന് പ്രതികരിച്ചു പോയതാണേ//

  @ ബാബു ചേട്ടന്‍
  അല്പം തിരക്കിലാണ് എന്നത് നേര്. അതുകൊണ്ടാണ് ഒരു വാക്കില്‍ പ്രതിഷേധം അറിയിച്ചത്. പക്ഷേ മേല്‍പ്പറഞ്ഞ ആക്ഷേപം ആരെക്കുറിച്ചാണ് എന്നറിഞ്ഞാല്‍ കൊള്ളം. ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ താങ്കള്‍ പണ്ടേ വിരുതന്‍ ആണെന്നറിയാം. ഇനിയും കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്ന അത്തരം കുത്സിത ശ്രമങ്ങള്‍ നടത്തുന്നതില്‍ നിന്നും താങ്കള്‍ പിന്തിരിയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  കഴിഞ്ഞ കൊല്ലത്തെ അവാര്‍ഡ്‌ നിര്‍ണയത്തെ പറ്റി ഞാന്‍ നടത്തിയ കമന്റ്റിലെ കുറച്ച് ഭാഗം താഴെ ചേര്‍ക്കുന്നു.
  July 19, 2012 • 6:40 pm
  അവാര്‍ഡ്‌ ജൂറിയില്‍ പെട്ടവര്‍ ജന്മനാ വലിയ കോമടിക്കാരോന്നുമല്ല. സീരിയസ് ആയി ചെയ്യുമോള്‍ മിക്കവാറും സമയങ്ങളില്‍ അത് അങ്ങനെ സംഭവിച്ചു പോകുന്നതാണ്. ദിലീപിന് അവാര്‍ഡ്‌ കൊടുക്കണമായിരുന്നെങ്കില്‍ അല്‍പ സ്വല്പം കോപ്രായം ഉണ്ടെങ്കില്‍ കൂടി ചാന്തു പൊട്ടു എന്ന സിനിമയ്ക്കയിരുന്നു കൊടുക്കേണ്ടിയിരുന്നത്. വെള്ളരിപ്രാവില്‍ എന്ത് ഒലക്കേടെ മൂടാണ് ദിലീപ് ചെയ്തത്??? അവാര്‍ഡ്‌ കിട്ടാന്‍ അര്‍ഹതയുള്ളവര്‍ വേറെ ഉണ്ടായിരുന്നു…

  ഇനി പറയൂ.,കഴിഞ്ഞ കൊല്ലത്തെ അവാര്‍ഡില്‍ പോരായ്മ കാണാത്തതായി താങ്കള്‍ ഉദ്ദേശിച്ചത് ആരെ?

  @ എം കെ & അനിക്കുട്ടി
  താടി ലാലിന് ഏഷ്യാനെറ്റ്‌ അവാര്‍ഡ് കൊടുക്കാതത്തില്‍ പലരും വിഷമിച്ചപ്പോള്‍ അദ്ദേഹത്തിന് സംസ്ഥാന സര്‍ക്കാര്‍ കൊടുക്കുന്ന അവാര്‍ഡ് കിട്ടുമായിരിക്കും എന്ന് വെറുതെ ആശിച്ച് പോയതാണ്. അല്ലാതെ ഇപ്പഴത്തെ ലഡ്ഡു വിതരണത്തിലൊന്നും വിശ്വാസമുണ്ടായിട്ടല്ല.

  ഏതായാലും താടി ലാലിന്‍റെയും മല്ലികയുടെയും ജോയ് മാത്യുവിന്‍റെയും കണ്ണീര്‍ വീണ ട്രോഫികളാവും ഇത്തവണ വിതരണം ചെയ്യുക എന്ന കാര്യത്തില്‍ അര്‍ദ്ധശങ്കയ്ക്കിടമില്ല. മൂര്‍ത്തി സാര്‍ പോലും പലതും പച്ചയ്ക്ക് പറഞ്ഞിരിക്കുന്നു. ഏതായാലും മൂവര്‍ക്കും ഒരു സിനിമാ പ്രേമിയായ മാത്തുക്കുട്ടിയുടെ വക കണ്ണീരില്‍ കുതിര്‍ന്ന ഓരോ ലഡ്ഡു സമ്മാനിക്കുന്നു.. 🙁 🙁 🙁

 46. @അവിരാ
  ഞാന്‍ നമ്മുടെയൊക്കെ നാട്ടില്‍ വര്‍ത്തമാനം പറയുന്നപോലെ തന്നെ അങ്ങ് എഴുതുന്നെന്നേയുള്ളൂ. വാമൊഴിയില്‍ അല്‍പ്പം നര്‌മ്മമൊക്കെ കാണുമല്ലോ? അതൊന്നും എന്റെ വകയല്ല. മാത്തുക്കുട്ടിയുടെ കാര്യത്തില്‍ അതല്ല. അദ്ദേഹം നര്‍മ്മബോധമുള്ള ആള്‍ മാത്രമല്ല വലിയ ഭാവനാശാലിയുമാണ്. ഡ്രാക്കുളയുടെ കഥ എഴുതിയത് കണ്ടില്ലേ? അത് വായിച്ചു ചിരിച്ചത് കൊണ്ടാ ഡ്രാക്കുള വിനയനെ കൊല്ലാതെ വിട്ടത്.

  🙂 🙂

 47. @Anju #ശക്‌തമായി അനുകൂലിക്കുന്നു#
  Thanks Anju. ഞാന്‍ പറഞ്ഞത് ആദ്യമായി ശക്തമായി അനുകൂലിച്ചതിന്

 48. നല്ല സംവിധായകനുള്ള അവാര്‍ഡ്‌ സ്റ്റേജില്‍ കയറി ലാല്‍ ജോസ് വാങ്ങിക്കുമ്പോള്‍ മനസ്സ് കൊണ്ടെങ്കിലും പറയണം ജോയ് മാത്യു വിന്റെ മൌനാനുവാദത്തോടെ ഞാന്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്നുവെന്ന്. അങ്ങിനെയെങ്കിലും ഒരു കുമ്പസാരം നടത്തിയാല്‍ അത്രയും നന്ന്.

 49. പാക്കരന്റെ ചിന്തകള്‍ അഥവാ ഒരു സിനിമാ പ്രേമിയുടെ രോദനം :-

  സെല്ലുലോയിഡ് നു മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ്. പാക്കരന് സന്തോഷം. അതോടൊപ്പം സിനിമ ചിന്തകള്‍ മാത്രമുള്ള ഈ പാക്കരന്റെ കുഞ്ഞു തലയില്‍ നിന്ന് ഒരു ചോദ്യവും ഉണ്ടാവുന്നു ഐ വി ശശി സാറേ….. മികച്ച കഥയില്ലാതെ, മികച്ച തിരക്കഥയില്ലാതെ, മികച്ച സംവിധായകനില്ലാതെ, മികച്ച ക്യാമറാമാനില്ലാതെ സെല്ലുലോയിഡ് എങ്ങിനെ മികച്ച സിനിമയായി? പ്രധാന നടന്റെ മികച്ച അഭിനയവും നല്ല ഒരു പാട്ടും ഉണ്ടെങ്കില്‍ അത് ആ വര്‍ഷത്തെ നല്ല സിനിമയാവുമോ, അതു മാത്രമാണോ മികച്ച സിനിമ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം?

  ഐ വി ശശി സാറേ ഈ പാക്കരന് അറിയാം ഇതൊക്കെ ഒരു അഡ്ജസ്റ്റ് മേന്റൊടെയുള്ള വീതംവെപ്പാണെന്ന്. കാലാകാലങ്ങളായി ഇവിടെ ഉണ്ടായിരുന്ന ജൂറി ശിരോമണികളൊക്കെ ഇതൊക്കെ തന്നെയല്ലേ ചെയ്തിരുന്നത് എന്നും അറിയാം. എങ്കിലും താങ്കളൊരു ജൂറി ചെയര്‍മാന്‍ ആയപ്പോള്‍ കുറച്ചൊക്കെ നല്ലത് പ്രതീക്ഷിച്ചു. താങ്കള്‍ നല്ല സംവിധായകാനുള്ള അവാര്‍ഡ് കൊടുത്ത ലാല്‍ ജോസ് ഞെട്ടിയത്രേ. എങ്ങിനെ ഞെട്ടാതിരിക്കും. പ്രതീക്ഷിക്കാതെ എന്തെങ്കിലും തലയില്‍ വീണാല്‍ ആരും ഞെട്ടും അത് മനുഷ്യ സഹജം. ലാല്‍ ജോസ് സാര്‍ താങ്കളുടെ ഞെട്ടലില്‍ ഈ പാക്കരനും പങ്കു ചേരുന്നു. വീണ്ടും ഞെട്ടാതിരിക്കാന്‍ ഒറ്റ മാര്‍ഗ്ഗമ്മേയുള്ളൂ, അയാളും ഞാനും പോലെയുള്ള സിനിമകള്‍ ഇനി സംവിധാനിക്കാന്‍ ശ്രമിക്കാതിരിക്കുക.

  ഒരു പത്ര സമ്മേളനത്തില്‍ നമ്മുടെ താടി ലാല്‍ വളരെ വികാരധീനനായി പറയുന്നത് കേട്ടു ഇക്കുറി അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നുവെന്ന്. അദ്ദേഹത്തിനെ പോലും അമ്പരിപ്പിക്കുന്ന രീതിയില്‍ അദ്ദേഹം പെര്‍ഫോം ചെയ്തുവെത്രേ. നല്ല കാര്യം, ഞങ്ങള്‍ പ്രേക്ഷകരും അത് ശ്രദ്ധിച്ചിരുന്നു. പക്ഷേ, താടി ലാല്‍ ചേട്ടാ താങ്കള്‍ക്ക് അറിയില്ലേ ഇപ്പോള്‍ ഭരണം താങ്കളുടെ പാര്‍ട്ടിയുടെ കയ്യില്‍ അല്ലായെന്ന്. ഇനി താങ്കള്‍ താടിയല്ല തല വെട്ടി മാറ്റി അഭിനയിച്ചാലും പാര്‍ട്ടി അധികാരത്തില്‍ കയറാതെ താങ്കള്‍ക്ക് അവാര്‍ഡ് കിട്ടാന്‍ പോകുന്നില്ല. വിനാഗിരി കലരാത്ത അച്ചാറുണ്ടോ അതുപോലെ രാഷ്ട്രീയം കലരാത്ത സിനിമ അവാര്‍ഡോ ..ഹല്ല തമാശ ??

  പാക്കരന്‍ ഇങ്ങിനെ രോദിച്ചിട്ടു കാര്യമൊന്നുമില്ല എന്നറിയാം, എങ്കിലും മൂക്കൊക്കെ പിഴിഞ്ഞ് ഇത്തിരി രോദിച്ചാല്‍ നെഞ്ചിന് ഒരു സമാധാനം.

 50. @~Jay~
  \\മികച്ച കഥയില്ലാതെ, മികച്ച തിരക്കഥയില്ലാതെ, മികച്ച സംവിധായകനില്ലാതെ, മികച്ച ക്യാമറാമാനില്ലാതെ സെല്ലുലോയിഡ് എങ്ങിനെ മികച്ച സിനിമയായി?//
  അപ്പുക്കുട്ടന് ഇത് പണ്ടേ തോന്നിയിട്ടുള്ളതാണ്. പുറത്ത് പറഞ്ഞില്ലന്നെ ഉള്ളൂ. ഉദാ : 2009 ല്‍ ” പാലേരി മാണിക്യം ” മികച്ച സിനിമ ആയി. പക്ഷെ മികച്ച സംവിധായക പട്ടം ഹരിഹരന്. മികച്ച കഥ, തിരക്കഥ , കാമെറ ഒക്കെ വേറെ ആമ്പിള്ളാര് കൊണ്ടോയി.

  \\ പ്രധാന നടന്റെ മികച്ച അഭിനയവും നല്ല ഒരു പാട്ടും ഉണ്ടെങ്കില്‍ അത് ആ വര്‍ഷത്തെ നല്ല സിനിമയാവുമോ, അതു മാത്രമാണോ മികച്ച സിനിമ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം?//
  തെന്നെ തെന്നെ, മമ്മൂക്കേം ശ്വേതേം മികച്ച അഭിനയം കാഴ്ച വെച്ചത് കൊണ്ട് മാത്രം എങ്ങനെ പാലേരി മികച്ച സിനിമ അവാര്‍ഡിന് അര്‍ഹമാകും? ഷെയിം ഷെയിം. 2010 ല്‍ ആണേല്‍ മ്മടെ സെലിം കുമാറിന് നല്ല നടന്‍ പുരസ്കാരം കിട്ടി എന്നുള്ളതൊക്കെ ശരി. എന്നും വെച്ച് ‘ആദാമിന്റെ മകന്‍ അബു’ വിന് നല്ല ചിത്രത്തിനുള്ള അവാര്‍ഡ് കൊടുക്കാന്‍ പാടുണ്ടോ? അക്കൊല്ലത്തെ സംവിധായക പുലി ശ്യാമപ്രസാദ് ആയിരുന്നു എന്ന് കണ്ടോണം. നല്ല സംവിധായകന്റെ ചിത്രമല്ലേ നല്ല ചിത്രം ആവേണ്ടത്?

  ഇതൊക്കേം സഹിക്കാം. 2011 ലെ അവാര്‍ഡ് ദാനം കണ്ടിട്ട് അപ്പുക്കുട്ടന്റെ ദീനരോദനം ഇത് വരെ തീര്‍ന്നിട്ടില്ല. ചുമ്മാ അങ്ങ് പറയുവാ ‘ ഇന്ത്യന്‍ റുപ്പി ” മികച്ച ചിത്രം എന്ന്. അതെന്തു ന്യായമാ? മികച്ച നടനില്ല, നടിയില്ല, പാട്ടില്ല ,കഥയില്ല, തിരയില്ല , പപ്പടമില്ല , പരിപ്പുവടയും കട്ടന്‍ചായയും പോലും ഇല്ല.(സിനിമ എന്ന് പറയാന്‍ പോലും അപ്പുക്കുട്ടന് ലജ്ജ തോന്നുന്നു ) ലത് എങ്ങനെ മികച്ച ചിത്രം ആയി? പറയൂ പറയൂ സര്‍ക്കാരെ .

  അപ്പുക്കുട്ടനും കൂട്ടുകാരന്‍ പാക്കരനും പള്ളിക്കൂടത്തില്‍ പോകേണ്ട സമയത്ത് കശുമാവിന്റെ ചുവട്ടില്‍ എന്തോ ഒരു സാദനം തിരഞ്ഞു നടന്നത് കൊണ്ടാണ് ഇപ്പോള്‍ ഇത് പോലെയുള്ള മുട്ടന്‍ സംശയങ്ങള്‍ ഉന്നയിക്കുന്നത് എന്നായിരിക്കും സര്‍ക്കാര്‍ ദാദമാര്‍ പറയുക. ആയിക്കോട്ടെ, അത് കൊണ്ട് ഞങ്ങള്‍ക്കെന്താ ഇപ്പൊ ഒരു കുറവ് ? നമ്മള്‍ മൂന്നാം ലോകക്കാര്‍, അത്തപ്പാടികള്‍, അത്താഴപ്പട്ടിണിക്കാര്‍ക്ക് സ്വതവേ ഇത്തിരി ബോധക്കുറവുണ്ട് എന്നൊരു വാദത്തിനു വേണ്ടി അപ്പുക്കുട്ടന്‍ അങ്ങ് സമ്മതിച്ചു കൊടുക്കാം, പക്ഷെ സായിപ്പിന് ഇതേ അബദ്ധം പറ്റുകാന്നു പറഞ്ഞാല്‍ ? അക്ഷന്തവ്യം, അപഹാസ്യം , ആക്ഷേപകരം ,അപലപനീയം etc etc ഒക്കെ അല്ലിയോ ? Adapted Screenplay , editing ഇങ്ങനെ രണ്ട് കൂറ അവാര്‍ഡുകള്‍ മതിയോ “Argo ” നല്ല പടം എന്ന് പറയാന കൊണ്ട്? നല്ല പടത്തിലെ നായകന്‍ നല്ല നായകന്‍ , അല്ലങ്കില്‍ നല്ല നായകന്‍ അഭിനയിച്ച പടം നല്ല പടം , അങ്ങനല്ലേ വേണ്ടീത്? പച്ചേങ്കില് ആ ബെന്‍ അഫ്ലക്ക് മൂപ്പരുക്ക് ഒരു നോമിനേഷന്‍ പോലും തടഞ്ഞില്ലല്ലോ പടച്ചോനെ 🙁 ഇതൊരു ബല്ലാത്ത ദുനിയാവ് തന്നെ പുള്ളെ. ആ ഗണേശന്‍ മൂപ്പരുടെ പണി പോയാല്‍ അതിന്‍റെ ഏക കാരണം ഇപ്രാവശ്യത്തെ അവാര്‍ഡ് ദാനത്തിലെ പിഴവുകള്‍ ആയിരിക്കും. അല്ലാതെ ..ഛെ ഛെ 🙂

 51. @Babu Alex

  🙂 അപ്പുക്കുട്ടനും പാക്കരനും ഇപ്പോളിങ്ങനെ മൂക്ക് പിഴിഞ്ഞ് രോദിച്ചിട്ടു കാര്യമില്ല. പള്ളികൂടത്തില്‍ പോവാതെ കറങ്ങി നടക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു.

  പിന്നെ മറ്റേ കാര്യം ……. അയ്യേ ഛെ ഛെ …. 🙂

 52. @ജയ്‌
  അപ്പുക്കുട്ടന് മറുപടി എഴുതാന്‍ പറ്റിയ ഫോര്‍മാറ്റില്‍ ആയി പോയി പാക്കരന്റെ ചിന്തകള്‍.

  (ല്ല സിനിമയില്‍ അഭിനയിച്ചത് എന്ന് ആരാന്നു ഓര്‍ത്തില്ലേ.അപ്പുക്കുട്ടന്‍ മറുപടിയും ആയി എത്തും എന്ന് ഉറപ്പല്ലായിരുന്നോ?)

  എന്തെരായാലും മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ ഷട്ടര്‍ ജോയ്‌ മാതുവിനു കൊടുത്തില്ലെങ്കില്‍ പോലും കമലിന് എങ്കിലും കൊടുക്കാമായിരുന്നു.അയാളും ഞാനും തമ്മില്‍ എന്ന സിനിമയില്‍ ലാല്‍ ജോസ് എന്താണ് അവാര്‍ഡ്‌ ലഭിക്കാനും മാത്രം സംവിധാനിച്ചത് എന്ന് ലാല്‍ ജോസിന് പോലും സംശയം തോന്നിക്കാണും!

  പിന്നെ താടി ലാല്‍ ആണോ പ്രിത്വി രാജു ആണോ മികച്ച അഭിനയം കാഴ്ച വെച്ചതെന്ന് ഈ സിനിമകള്‍ ഒക്കെ കണ്ടവര്‍ക്ക് വളരെ എളുപ്പം മനസ്സിലാവുന്നതെ ഉള്ളൂ.പിന്നെ അപ്പുക്കുട്ടന്‍ പറഞ്ഞത് പോലെ എല്ലാവര്‍ഷവും ഇതൊക്കെ തന്നെ ആണല്ലോ. താരങ്ങല്‍ക്കാണല്ലോ എന്നും അവാര്‍ഡുകള്‍. നെടുമുടിയും,ജഗതിയും,തിലകനും ഒക്കെ തകര്‍പ്പന്‍ അഭിനയം കാഴ്ച വെച്ചാലും മമ്മൂട്ടി അല്ലേല്‍ മോഹന്‍ലാല്‍ എന്നിവരുടെ പ്രകടനം ആയിരുന്നല്ലോ ജൂറിമാരുടെ കണ്ണില്‍ പെട്ടിരുന്നത്.

 53. @JAY
  നമ്മുടെ ജഗതി ചേട്ടന്‍ ഉധയനാണ് താരത്തില്‍ പറയുന്നത് പോലെ ഇവര്‍ ജൂറി ചെയര്‍മാന്‍ അല്ല. ഊൗ………..റി ചെയര്‍മാന്‍ ആണ്.

 54. ഇന്നത്തെ പത്രത്തില്‍ ഐവി ശശി സാറിന്റെ ഒരു കമന്റു വന്നിട്ടുണ്ട്. ഇത്തവണ അവാര്‍ഡിനര്‍ഹരായ വേറേം ഒരുപാടു പേരുണ്ടായിരുന്നു പോലും പക്ഷെ ആ കൂട്ടത്തില്‍ ജോയ് മാത്യുവൊന്നും ഇല്ല. വേറെ കുറെ പുതിയ പിള്ളാരാണ് ശരിക്കുമുള്ള അവാര്‍ഡിനര്‍ഹര്‍. ഇത്ര ചെറുപ്പത്തിലേ ഇനി അവാര്‍ഡു കൊടുത്തു അവരൊക്കെ വഴിതെറ്റി പോയാലോ എന്നു തോന്നീട്ടാരിക്കും അതങ്ങ് വേണ്ടാന്ന് വച്ചത് . സാറിന്റെ ആ ഉത്തരവാദിത്വ ബോധത്തിന് മുന്‍പില്‍ അവിരായുടെ ശിരസു കുനിയുന്നു.

  അപ്പം നീ. കോ. ഞാ. ചാ. ഒക്കെ അവാര്‍ഡിനുണ്ടായിരുന്നല്ലേ!!!

 55. മാക്ട കമ്മിററി കൂടിയാണ് ഈ അവാര്‍ഡുകള്‍ തീരുമാനിച്ചത് എന്ന് തോന്നുന്നു….

Leave a Reply

Your email address will not be published. Required fields are marked *


+ 7 = 10