Review: Honey Bee

honeybee

Asif and Bhavana in Honey Bee


സെബാൻ (അസിഫ് അലി), ഫെർണോ (ബാബുരാജ്), അബു (ശ്രീനാഥ് ഭാസി), അംബ്രോസ് (ബാലു), – പാട്ടും നൃത്തവും കൂട്ടും കൂത്താട്ടവും കള്ളുകുടിയുമായി നടക്കുന്ന നാലു സുഹൃത്തുക്കൾ. രണ്ടു പെൺകുട്ടികളുമുണ്ട് ഇവർക്കൊപ്പം- ഏഞ്ചൽ (ഭാവന), സാറ (അർച്ചന കവി). കൊച്ചി അടക്കിവാഴുന്ന പണക്കാരനും തെമ്മാടിയുമായ മിഖായേലിന്റെ (ലാൽ) സഹോദരിയാണ് ഏഞ്ചൽ. വിവാഹത്തലേന്ന് സെബാനും സംഘത്തിനുമൊപ്പം ഒളിച്ചോടാൻ ഏഞ്ചൽ നിർബന്ധിതയാകുന്നു. ശേഷം വെള്ളിത്തിരയിൽ അഥവാ എല്ലാം പതിവുപോലെ.

FIRST IMPRESSION
പെട്ടെന്ന് കേൾക്കുമ്പോൾ ‘ആഹാ’ എന്നു തോന്നിപ്പിക്കുന്ന കൊച്ചി, പാട്ട്, ചെറുപ്പക്കാർ എന്നീ ഇൻഗ്രീഡിയന്റ്സ് ചേരുംപടി ചേർത്ത്, പുകവലി, മദ്യപാനം, മരുന്നടി, മാന്യതയുടെ മുഖംമൂടിയെങ്കിലുമുള്ളവർ മനുഷ്യരുടെ മുഖത്തു നോക്കി പറയാൻ മടിക്കുന്ന ഡയലോഗുകൾ എന്നിവയുടെ അകമ്പടിയോടെ മാത്യ മറ്റം ജനുസ്സിൽപ്പെട്ട ഒരു പോപ് പ്രണയകഥ മുഴുനീളമസാലപ്പരുവത്തിൽ അവതരിപ്പിക്കുന്ന ചിത്രം.

THE REVIEW
കള്ളു കുടിച്ച് കോപ്രായം കാണിക്കുന്നതിൽ ആനന്ദിക്കുന്നവരുണ്ട്, ആ കോപ്രായം കണ്ടു രസിക്കുന്നതിൽ ആനന്ദിക്കുന്നവരുമുണ്ട്. നിങ്ങൾ രണ്ടാമത്തെ ഗണത്തിൽ പെടുന്നയാളാണെങ്കിൽ ലാൽ ജൂനിയർ എഴുതി സംവിധാനം ചെയ്ത ഹണിബീ നിങ്ങൾക്കുള്ളതാണ്. എത്രത്തോളം ഈ ഗണത്തിൽ പെടുന്നോ അത്രത്തോളം രസം ഈ സിനിമയിൽ നിന്ന് ഇറ്റുവീഴുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങൾ ആദ്യത്തെ ഗണത്തിൽ പെടുന്നയാളാണെങ്കിൽ തിയറ്ററിലേക്ക് പോകുന്ന സമയത്ത് സൗകര്യത്തിലുള്ള ബാറിലോ ഷാപ്പിലോ പോവുക. സംഗതി കൂടുതൽ ആനന്ദകരമായിരിക്കും. ആശംസകൾ!

LAST WORD
സംശയങ്ങൾ കൂടുതലുള്ള പ്രായത്തിൽ തിളയ്‌ക്കാനൊരുങ്ങുന്ന കുട്ടികളേയും കൂട്ടി ഹണിബീ കാണാൻ പോകുന്നവർ കുടുങ്ങും. (‘എന്താണച്ഛാ ലൈംഗികബന്ധം’ എന്ന് കുട്ടി നിഷ്‌കളങ്കമായി ചോദിച്ചാൽ ഒരു ഞെട്ടലുമില്ലാതെ ‘അതാണ് മോനേ മൃഗാംഗതരളിതമൃണ്മയകിരണം’ എന്നു പറഞ്ഞിട്ട് സ്‌ക്രീനിലേക്ക് നിഷ്‌കളങ്കമായി നോക്കിയിരിക്കാനുള്ള മനഃസാന്നിധ്യമുള്ളവർക്ക് ഈ മുന്നറിയിപ്പ് ബാധകമല്ല.)

| G Krishnamurthy

65 thoughts on “Review: Honey Bee”

 1. enthinayirunnu engane oru honey ennu thonni poyi. new gen anu udasichathenkil ok. athinullathellam undu. but very boring.

 2. മദ്യം എന്നാല്‍ ചായ പോലെ അതിസാധാരണ പാനിയം ആണെന്നും അതിനെക്കാളേറെ ശ്രേഷ്ടം ആണെന്നും, സിഗരറ്റും കഞ്ചാവും ജീവ വായു പോലെ മനുഷ്യന് ഒരു നിമിഷം പോലും ഒഴിച്ച് കൂടാന്‍ പറ്റാത്ത വസ്തു തന്നെയെന്ന് മാത്രം ഈ ചിത്രം ആവര്‍ത്തിച്ചു പറയുന്നു. വല്ലപ്പോഴും രണ്ടു പെഗ്ഗ് കഴിച്ചിരുന്നവനെ മുഴുക്കുടിയന്‍ ആക്കി മാറ്റാനുള്ള ഒരു പ്രത്യേകതരം എനര്‍ജി തരുന്നുണ്ട് ചിത്രം. ഇതൊന്നും തുടങ്ങിയിട്ടില്ലാത്ത കുഞ്ഞുങ്ങളെ ആ മേഖലയിലേക്ക് സന്തോഷത്തോടെ രണ്ടു കയ്യും നീട്ടി വലിച്ചു കയറ്റുന്നുമുണ്ട് ചിത്രം. ചിത്രത്തിന്‍റെ 90 ശതമാനം സമയവും കഥാപാത്രങ്ങള്‍ ഇ രണ്ടു കാര്യങ്ങള്‍ മാത്രം ചെയ്യുകയും ബാക്കി സമയം സഭ്യമല്ലാത്തതും, അശ്ലീല സംഭാഷണങ്ങളും വൃത്തിയായി പറഞ്ഞു പ്രേക്ഷകനെ ചിരിപ്പിച്ചു കൊല്ലുന്നുമുണ്ട്. വെള്ളം ചേര്‍ക്കാത്ത വെള്ളമടിയൊക്കെ കണ്ടു കണ്ടു ഒരു പരുവം ആകും. അതുകൊണ്ട് തന്നെ മനോബലം അധികം ഇല്ലാത്തവന്‍ ആണെങ്കില്‍ അതിലേക്ക് വഴുതി വീഴാനും, പണി കിട്ടാനുമുള്ള സാധ്യത ഏറെയാണ്. അത്രമാത്രം ലഹരിയാല്‍ സമ്പന്നമാണ് പ്രസ്തുത ചിത്രം.

  ലാല്‍ ജൂനിയര്‍ എന്ന പേരില്‍, സിരകളില്‍ ലഹരിയുടെ മത്തു പിടിപ്പിക്കുന്ന ഈ ചിത്രം പാകപ്പെടുത്തിയെടുത്ത ലാലിന്റെ മകനോട്‌ ഒന്ന് മാത്രമേ പറയാന്‍ ഉള്ളൂ. അത് ബിനീഷ്‌ കളപ്പുരയ്ക്കല്‍ എന്ന സുഹൃത്ത്‌ മറ്റൊരു ആസ്വാദനത്തില്‍ സൂചിപ്പിച്ചത് തന്നെ.. തൊഴില്‍ ഉറപ്പിനു പോകേണ്ടവര്‍, ആ പണിക്ക് പോവുക.. സിനിമ സംവിധാനിക്കാന്‍ വരാതിരിക്കുക ..ഇതൊരു അപേക്ഷയാണ്..

 3. ജൂനിയർ ലാൽ അമേരിക്കൻ ഫിലിം അക്കാദമിയിൽ പോയി സംവിധാനം പഠിച്ചു വന്നു ചെയ്തതാ ഈ ഹണിബീ. എന്താവുമോ എന്തോ??? മധുരമാവുമോ അതോ പാമ്പാവുമോ എന്ന് കണ്ടറിയാം..!

 4. വിമര്‍ശനമാവാം, പക്ഷെ അടച്ചാക്ഷേപിക്കരുത്. ഒന്നുല്ലേല്‍ പയ്യന്റെ ആദ്യ പടമല്ലേ ????

 5. Junior lal Americayil poyi annathu sathayam. padichathu direction alla. athum sathayam….

 6. sadacharam….. sadacharam….. iniyenkilum ithonnu nirthu suhruthukale, honey bee de trailor kandittu hridayam niraykunna kudumba kathayavum ennu arkenkilum thonniyoooo. trailor convey cheythathu enthano athanu honey bee. enik ake ulloru samshayam suresh krishnaude charcterinte karyathil mathramanu, 50 roopa nashtamayi feel cheyilla , athra thanne

 7. കുടുംബസമേതം മാത്രം കാണാൻ പറ്റുന്ന, ലഹരി പിടിപ്പിക്കുന്ന ഒരു മഹത്തായ സൃഷ്ടി !!!! ലാൽ ജൂനിയറേറേറേ …………നമിച്ചു !!!!

 8. ആസിഫ് അലിയ്ക്ക് വെറുതെ കണ്ണ് തള്ളി നില്ക്കാൻ അല്ലാതെ അഭിനയിയ്ക്കാൻ അറിയില്ല. ഇവനെയൊക്കെ നായകനാക്കിയാൽ ഇത് തന്നെ പറ്റും.

 9. oru new generation labelnu venda ella itemsum ithil undu. theri(beep sound), vellamadi,trouser(fahadne kaliyakan vendiyanenkilum),slow motion, chasing, ini enthelum maranno…… illa onnu koode undu oru “out of focus kiss” itrem pore…….. poi kandolu…..
  NB:daivu cheythu family aayittu ee padam odunnu theatrente aduthu koode pokaruthu. pilleru aarelum chodichal theninte parasyamanennu paranjal mathy……

 10. മുഴുക്കുടിയന്മാർക്ക് ഒരു കുഴപ്പമുണ്ട്. അവർക്ക് കുടിക്കാത്തവരെ ഇഷ്ടമല്ല. മാത്രമല്ല മറ്റുള്ളവരെ കുടിപ്പിക്കാൻ ഇവർ പരമാവധി ശ്രമിക്കുകയും ചെയ്യും. ജീൻ പോൾ ചെയ്യുന്നതും അതുതന്നെ. അപ്പന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണമല്ലോ.. ഇൻ ഗോസ്റ്റ് ഹൗസ് ആരും മറന്നിരിക്കാൻ ഇടയില്ല.. ഇനി ഈ രണ്ടെണ്ണവും കൂടി പടച്ചുവിടുന്ന വെള്ളമടി സിനിമകൾ നമ്മുടെ വീട്ടിലെ പിള്ളേർ കാണാതെ നോക്കാം. നമുക്ക് അതൊക്കെയല്ലേ പറ്റൂ…

 11. ചിത്രത്തിലെ ഗുണ്ടാരാജാക്കന്‍മാരായ മീഖായേല്‍ ഫാമിലി കൊച്ചിയിലെ രാജാക്കന്‍മാരാണ്‌. റിയല്‍ എസ്‌റ്റേറ്റ്‌ തൊട്ട്‌ ക്വട്ടേഷന്‍ വരെ സകല ബിസിനസുകളും അതും കോടികളുടെ ബിസ്‌നസുകള്‍ നടത്തുന്ന മിഖായേല്‍ ഫാമിലി തന്നെ. നല്ല കുടിയന്‍മാരായാ അവരുടെ വീട്ടില്‍, വീടെന്ന്‌ പറയാന്‍ കഴിയില്ല ബംഗ്ലാവില്‍, ഹണിബീയുടെ കുപ്പികള്‍ ഇങ്ങനെ നിരത്തി അടുക്കിവെച്ചിരിക്കുന്നു. അങ്ങനെ മിഖായേല്‍ കുടുംബത്തിന്റെ ആസ്ഥാന മദ്യം ഹണിബീ ആകുന്നു. അങ്ങനെ സിനിമയുടെ പേരും ഹണിബീ എന്നാകുന്നു.

  പക്ഷെ ഈ ഹണിബീ എന്ന മദ്യത്തിന്‌ ബിവറേജില്‍ ഫുള്ളിന്‌ 360 രൂപയേ ഉള്ളു. ഹണിബീ അത്ര മെച്ചമുള്ള ഒരു മദ്യവുമല്ല. വല്ലാത്ത ചവര്‍പ്പാണ്‌. ഒരു ആവറേജ്‌ ബ്രാണ്ടി. രാജാക്കന്‍മാരായി കഴിയുന്ന മീഖായേലിനും കൂട്ടര്‍ക്കും കുടിച്ചു കുന്തം പറയാന്‍ ലോകത്ത്‌ രാജകീയമായ എത്രയോ മദ്യബ്രാന്റുകള്‍ ഉണ്ട്‌. പിന്നെ എന്തുകൊണ്ട്‌ അവര്‍ 360 രൂപയുടെ ഹണീബീ തിരഞ്ഞെടുത്തു. എനിക്കിപ്പോഴും മനസിലാകുന്നില്ല. കോട്ടും സ്യൂട്ടുമിട്ട്‌ ബിഎംഡബ്യൂവില്‍ നടക്കുന്ന മിഖായേലിനും കമ്പിനിക്കും ചേര്‍ന്ന മദ്യമല്ല ഹണിബീ എന്ന്‌ ഞാന്‍ ഇതിനാല്‍ പ്രസ്‌താവിച്ചു കൊള്ളുന്നു.

 12. @ madhu murali
  പടത്തെ എത്ര വേണേലും തെറി പറഞ്ഞോളു. കുഴപ്പമില്ല. പക്ഷെ ഇത് വളരെ മോശമായി പോയി. വിഷമമുണ്ട് ഒരുപാടു…..

 13. മദ്യപാനത്തെ ഇത്രയധികം കുറ്റം പറയാന്‍ എന്തിരിക്കുന്നു. നല്ല ബോധം ഉള്ളവര്‍ തന്നെ ആണല്ലോ അത് പോവാനായി കാശ് കൊടുത്തു മദ്യം മേടിച്ചു കുടിക്കുന്നത്. അവരുടെ കാശ്… അവരുടെ ബോധം… അവരുടെ ആരോഗ്യം. അതിനു എന്തിനാ സദാചാരവും പറഞ്ഞു കലി തുള്ളുന്നത്. മദ്യപിച്ചു അലബ്ബുണ്ടാക്കിയാല്‍ അതാണ്‌ തെറ്റ്.

  അയ്യോ ഹണീ ബീ എന്ന് കേട്ടാല്‍ തന്നെ എനിക്ക് വാള് വെക്കാന്‍ വരും. അത്ര കൂതറ സാധനമാണ്. അപോ പിന്നെ പടവും അങ്ങിനെ ആയിരിക്കും എന്ന് വിചാരിക്കുന്നു. കാണാത്തത് കൊണ്ട് അഭിപ്രായം പറയുന്നില്ലാ…..

 14. താഴെ പറയുന്ന എന്റെ കുറെ പഴയ സുഹൃത്തുക്കളെ കാണ്മാനില്ല.
  അംബിക
  ജോണ്‍
  മാത്തുകുട്ടി
  ആനികുട്ടി
  ബാബു അലക്സ്‌
  അവിരാ

 15. @ Shabeer

  അവിരാ ഇവിടെത്തന്നെയൊണ്ട് ഷബീറെ. മഴപെയ്താ പിന്നെ മാക്രികൾക്കും കൃഷിക്കാർക്കുമൊക്കെ നല്ല തിരക്കാ. കുറച്ചു പണിയുണ്ട്. സിനിമകളൊന്നും കാണാൻ പറ്റുന്നില്ല രണ്ടാഴ്ച കഴിയട്ടെ. കളത്തിലിറങ്ങാം. ഓർത്തതിന് നന്ദി.

  മറ്റുള്ളവരൊക്കെ എവിടെ പോയോ ആവോ?

 16. Honey Bee- A brain less, complete stupidity, never-gonna-happen story with mouth full of ‘beeps’, which glorifies smoking, alcohol,ganja and other seen and never seen drugs. I don’t know why it’s called a new-gen movie! Just a 2 hr long advt. for honey bee brandy! Debutante LAL Jr. isn’t a good directed, he proved and stated thoroughly. May be a hit as it beats with college going teens (coz it abuses girls,talk about their bra size, teaches nothing wrong in calling ur teacher late night and saying “bastard ..@#$%”, and finally, love= sex and friendship= share n get a bottle :P)
  Simply, the misconceptions of Lal jr as a cinema. But after Anoop Menon syndrome, the new gen factor rises as the bad words increase..! Perfect for a boy’s dayout with buddyz, doing nothing with girls, families. Importantly, NOT for children, as this may cause an inspiration to start a bad habit. Poor script, Poor photography, Poor music.

 17. ഈ സിനിമ കാണുന്ന പൈസക്ക് ഒരു കുപ്പി ഹണീ ബീ ബ്രാണ്ടി മേടിച്ചു അടിക്കു പൂസേലും ആവും വ്യതിസ്ത രീതിയില കള്ളു കുടിക്കുന്നതും കഞ്ചാവ് വലിക്കുന്നതും കുറച്ചു പെണ് വിഷയം കൂടി കാണിച്ചാൽ സിനിമ ആയന്നു വിചാരിക്കുന്ന കുറേ സംവിധായകർ ഉണ്ട് ഇവിടെ….

 18. വര്ഷങ്ങള്ക്ക് മുൻപ് Hangover ആദ്യം ആയി കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് എന്തുകൊണ്ട് ഈ പടം മലയാളത്തിൽ ആരും remake ചെയുനില്ല എന്ന്. ഇത്രെയും മദ്യപാനികൾ ഉള്ള കേരളത്തിൽ അങ്ങനെ ഒരു പടം ഹിറ്റ്‌ ആവാൻ നല്ല സാധ്യത ഉണ്ട്. ഇന്ന് Honeybee കണ്ടു ഇറങ്ങിയപോൾ മനസിലായി jean paul lal ഉം അങ്ങനെ തന്നെ ചിന്തിച്ചിരുന്നു എന്ന്…

  Hangover + Amal Neerad’s slowmotion + Fort Kochi = Honeybee

  വെള്ളം അടി നമ്പറുകൾ ഉള്ളത് കൊണ്ട് രസകരം ആണ് first half (വെള്ളം അടിക്കുനവർക്ക് ). പക്ഷെ വെള്ളം അടിയും വെടി വെപ്പും (തോക്ക് ഉപയോഗിച്ചുള്ള :)) അധികം ആയത് കാരണം second half ആലോസരപെടുതുകയും ചെയ്യും. ചുരുകത്തിൽ “അന്നയും റസൂലും” വെള്ളം അടിച്ചു അലംബായാൽ “Honeybee” എന്ന് വിളിക്കാം (Copied from another forum)

 19. കള്ള് + കഞ്ചാവ് +വളി ശബ്ദം + ബീപ് ശബ്ദം + തെറി + ഫ്രഞ്ച് കിസ്സ്‌ + ദ്വയാർധം + അവിഹിതം = ഹണീ ബീ

 20. എന്തൊക്കെ പറഞ്ഞാലും പടം കാണാൻ വരുന്നത് ചെറുപ്പക്കാരാണ് . ഇതിലെ വെള്ളമടി തമാശകല്ക്കും adult തമാശകല്ക്കും നല്ല കയ്യടിയാണ്. അവരതു അസ്വതിക്കുന്നുന്ടെങ്കിൽ ആര്ക്കാണ് പ്രശ്നം… എന്താണ് പ്രശ്നം…

 21. ‘അതാണ് മോനേ മൃഗാംഗതരളിതമൃണ്മയകിരണം’…. That is Murthy… 🙂 🙂

 22. “മൃഗാംഗതരളിതമൃണ്മയകിരണം”
  ONE and ONLY GK. 😀

  @Shabeer
  ഏതെങ്കിലും ഒരു സിനിമ കാണണം അഭിപ്രായം പറയണം എന്നുണ്ട്. പക്ഷെ മുകളില്‍ കാണുന്ന തരം ഊടായിപ്പുകള്‍ കണ്ടു nervous breakdown വരുത്തിക്കൂട്ടാന്‍ തീരെ താല്പര്യമില്ലാത്തത് കൊണ്ട് തല്‍ക്കാലം മുണ്ടാണ്ടിരിക്കുന്നെന്നെ ഉള്ളൂ. വരട്ടെ , ആഷിക് പടവും , ABCD യും ലിസ്റ്റില്‍ ഉണ്ട്.

 23. കിട്ടിപ്പോയി..ഈ “മൃഗാംഗതരളിതമൃണ്മയകിരണം” എവിടാ കേട്ടത് എന്ന് തല പുകക്കുകയായിരുന്നു. “സുന്ദരീ നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍ ” എന്ന ഗാനം. ചിത്രം “ശാലിനി എന്റെ കൂട്ടുകാരി (1980) “

 24. // മൃഗാംഗതരളിതമൃണ്മയകിരണം //
  Ha..ha.. ha..
  A simple and perfect review (I watched the movie). And this review again proves Murthy is different. I’m an admirer of your style of writing. Please write a novel. It would definitely be a hit. Waiting for your creative works.

 25. @Shabeer
  // താഴെ പറയുന്ന എന്റെ കുറെ പഴയ സുഹൃത്തുക്കളെ കാണ്മാനില്ല.//
  ലിസ്റ്റ് ഇട്ടപ്പോ മ്മടെ പേര് മറന്നു അല്ലെ 🙂 ? സാരല്ല്യ. ‘മിഥുന’ത്തിനു ശേഷം ഷബീർ സാറിനെയും ഇവിടെ അധികമൊന്നും കണ്ടില്ല. ബാചിലരിൽ നിന്നും “ഫാമിലി മാൻ” ആയി പ്രൊമോഷൻ ആയപ്പോൾ തിരക്ക് കൂടി പോയോ? 🙂 🙂 🙂
  @അവിരാ
  ഇനി ഇപ്പോൾ ക്ലബ്ബിൽ പോവാൻ ഒന്നും സമയം കിട്ടൂല അല്ലേ അവിരാ സാറേ? അല്ല ഈ വേനല കാലത്ത് കൃഷിക്കാർക്ക് തിരക്കൊന്നും ഇല്ലേ? അല്ല ഞാൻ ഈ പൊളി ടെക്നിക്കിൽ ഒന്നും പഠിക്കാത്തത് കൊണ്ട് കൃഷിയെ പറ്റി ശാസ്ത്രീയമായി വല്യ അറിവൊന്നും ഇല്ല അത് കൊണ്ട് സംശയം ചോദിച്ചതാണേ 🙂

 26. അല്ല.. കാര്യമായിട്ട് ആരെങ്കിലുമ്മൊന്നു പറഞ്ഞു തരുമോ എന്താണ് മൃഗാംഗതരളിതമൃണ്മയകിരണം എന്ന്? ഒരുപാട് വട്ടം ഈ പാട്ട് കേട്ടിട്ടോടെങ്കിലും ഇതുവരെ അർഥം പിടികിട്ടിയിട്ടില്ല!

  മൃഗാങ്കതരളിത മൃണ്മയകിരണം
  മഴയായ് തഴുകുമ്പോൾ
  ഒരു സരസീരുഹ സൌപർണികയിൽ
  ഒഴുകീ ഞാൻ അറിയാതേ….

 27. മി. മൂർത്തി ചെട്ടായീസ്‌ന്റെ റിവ്യൂവിൽ പറഞ്ഞത്

  “കൂടെ കൂട്ടാൻ കൊള്ളാവുന്ന കൂട്ടുകാരുമൊത്ത് കുത്തിമറിയുക എന്ന നാടൻകലയുടെ ആസ്വാദകനും ആരാധകനുമാണ് ഞാൻ. പഴയ സിനിമാപ്പാട്ടുകളും ബിയർകുപ്പികളും നാണുവേട്ടന്റെ ഹോട്ട് ഉപദംശങ്ങളുമായി കൂടിയിരുന്ന ചില പഴയ രാത്രികൾ നാവിലും ഞരമ്പിലും ത്രസിച്ചുവന്നു. അതുകൊണ്ടാണോയെന്നറിയില്ല ഈ സിനിമ എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു. നിറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു ബിയർ മഗുമായി ജോണിനും കിച്ചുവിനുമൊപ്പം പാട്ടു പാടി ബാവയുടെ കൈപ്പുണ്യത്തിന്റെ രുചി നോക്കി കൊച്ചിയിലെ ആ ഫ്ലാറ്റിൽ ഒരു രാത്രി കൂടാനായെങ്കിൽ എന്ന് സത്യമായും ആശിച്ചുപോയി. (We get what we think!)”

  പക്ഷെ ഇവിടെ

  “കള്ളു കുടിച്ച് കോപ്രായം കാണിക്കുന്നതിൽ ആനന്ദിക്കുന്നവരുണ്ട്, ആ കോപ്രായം കണ്ടു രസിക്കുന്നതിൽ ആനന്ദിക്കുന്നവരുമുണ്ട്. നിങ്ങൾ രണ്ടാമത്തെ ഗണത്തിൽ പെടുന്നയാളാണെങ്കിൽ ലാൽ ജൂനിയർ എഴുതി സംവിധാനം ചെയ്ത ഹണിബീ നിങ്ങൾക്കുള്ളതാണ്. എത്രത്തോളം ഈ ഗണത്തിൽ പെടുന്നോ അത്രത്തോളം രസം ഈ സിനിമയിൽ നിന്ന് ഇറ്റുവീഴുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും” എന്നാണ് പറഞ്ഞിരിക്കുന്നത്.

  രണ്ടിടത്തും കള്ളു കുടിച്ചു കോപ്രായം കാണിക്കൽ തന്നെയാകുമ്പോൾ ഒന്ന് ഇഷ്ടപ്പെടുകയും മറ്റൊന്ന് ഇഷ്ടപെടാതിരിക്കുകയും ചെയ്യുന്നതിന്റെ കാരണം വ്യക്തമായില്ല.

 28. പണ്ടത്തെ ഒറ്റപ്പാലം+നന്മ+അന്തിക്കാട്+vegitarian+പാടവരമ്പു കാലത്ത് നിന്നും ഏറണാകുളം+അനൂപ്‌ മേനോണ്‍ +ഫാസ്റ്റ് ഫുഡ്‌ കാലത്തേക്ക് മലയാള സിനിമ മാറിയപ്പോൾ ഉണ്ടായ അനിവാര്യ ദുരന്തങ്ങളാണ് ആഴ്ച തോറും ഇറങ്ങുന്ന കൊച്ചി സിനിമകൾ.

 29. //………മൃഗാംഗതരളിതമൃണ്മയകിരണം…///

  പ്രയോഗം കലക്കി മൂർത്തി സർ . പക്ഷേ ഒരു സംശയം , മൃഗാംഗതരളിതമൃണ്മയകിരണം എന്നതിന് ലൈംഗികബന്ധം എന്നതാണോ അർത്ഥം. അതോ, G K ഒരു ഓളത്തിൽ എഴുതി വിട്ടതോ …?

  ശ്രീ എം ഡി രാജേന്ദ്രന്റെ മനോഹരമായ ഒരു രചനയെ ഓർമ്മിപ്പിച്ചതിന് നന്ദി….

 30. ഷബീർ…മഴ കണ്ടും കൊണ്ടും കേരളത്തിലായിരുന്നു കുറച്ചു നാൾ. നല്ല ഭക്ഷണം, ശുദ്ധ വായു… കലാ മണ്ഡലത്തിൽ കൂത്തമ്പലത്തിൽ കഥകളി, നിളയുടെ തീരത്ത് സന്ധ്യക്ക്‌ ഇത്തിരി നേരം പോക്ക്…അങ്ങിനെ അങ്ങിനെ…കുറച്ചു നല്ല നാളുകള!!!
  വന്ന ശേഷം പിടിപ്പതു പണിയുമുണ്ടായിരുന്നു, അങ്ങിനെയും കുറച്ചു ദിവസം പോയി.

  സഖറിയ: ഞാനും ഇത് തന്നെ ഓർത്തു

  ജയ്‌: മൃഗാംഗതരളിതമൃണ്മയകിരണം എന്നാൽ ചന്ദ്ര രശ്മി എന്നെ അർത്ഥമുള്ളൂ. ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങള വരുമ്പോൾ എന്തെങ്കിലും മനസ്സിലാവാത്ത കാര്യങ്ങൾ പറഞ്ഞു വയടപ്പിക്കണം എന്നെ GK ഉധേശിചിട്ടുള്ളൂ എന്നാണ് തോന്നുന്നത്.

 31. സഖറിയ: നിലാവിൽ കുളിച്ചു നിൽക്കുമ്പോൾ ഒരു താമര പോയ്കയിലെന്നപോലെ ഞാൻ അറിയാതെ ഒഴുകിപ്പോയി എന്നാണ് കവി ഭാവന

 32. @ സഖറിയ
  കള്ളുകുടി പല തരമുണ്ട്; അതുപോലെ കോപ്രായം കാണിക്കലും. പല ക്ലാസാണ്. എല്ലാ ക്ലാസും എല്ലാവർക്കും പിടിക്കൂല! 🙂
  പിന്നെ, ഇതിൽ പിടിച്ചെന്നോ പിടിച്ചില്ലേന്നോ മൂർത്തിച്ചേട്ടൻ പറഞ്ഞിട്ടുണ്ടോ? ഞാൻ കണ്ടില്ല.

 33. enthayalum lalinte mon cinema edukkan padichu, aru boranu ketto. adutha padam udene undo changathee…..

 34. @ അംബിക
  മഴയും, നിങ്ങള്‍ പറഞ്ഞ മറ്റു കാര്യങ്ങളും കേട്ടറിവേ ഉള്ളൂ. ഇവിടെ എപ്പോഴും ഉണ്ടാകണം. പിന്നെ അവധിക്കാലം അടിച്ചു പൊളിക്കുക.

  @ ബാബു അലക്സ്‌
  ഈ ഓലകെട്ട് പടം കണ്ടിട്ട് കമന്റ്‌ എഴുതേണ്ട. പക്ഷെ നിങ്ങളെയൊക്കെ ഇവിടെ കാണാതിരിക്കുമ്പോള്‍ ഒരു വിഷമം

  @ ഉണ്ണിക്കണ്ണൻ
  താങ്കള്‍ ഇവിടെ ഇപ്പോള്‍ വളരെ ആക്റ്റീവ് ആണെന്ന് എനിക്കറിയാം. ഇവിടെ വരുന്ന എല്ലാരുടെയും കമന്റ്‌ ഞാന്‍ നോട്ട് ചെയ്യാറുണ്ട്. ഓഫീസില്‍ എത്തിയാല്‍ ചെയ്യുന്ന ആദ്യ ജോലി മൂവിരാഗ നോക്കല്‍ ആണ്.

  @ ജയ്
  ഒന്ന് മുതല്‍ പൂജ്യം വരെ ….വേഗം കൊണ്ട് വരൂ 🙂

 35. @സഖറിയ
  എത്രത്തോളം ഈ ഗണത്തിൽ പെടുന്നോ അത്രത്തോളം രസം ഈ സിനിമയിൽ നിന്ന് ഇറ്റുവീഴുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും. എന്നാണ് മൂർത്തി പറഞ്ഞിരിക്കുന്നത്. അല്ലാതെ ഇത് മൂർത്തിക്ക് ഇഷ്‌ടമായില്ല എന്ന് പറഞ്ഞിട്ടില്ലല്ലോ?

 36. Ente ponnu krishnamoorthi sare cinema ennu parayunnaathu namuku theatreil poyi kanadu entertaine akan ullathanu angane vechu nokumbol ee padam athra moshamalla. pinje namuku oro varsham irangunna ella padavum valsalyam, chithhram ennu poleyulla chithrangal akilla. padunna ellavarkum yeshudas akan patillallo. avar oru padam pidichu theatreil kondu vidunnu namuku venel kanam illel venda athinu ngane oru review ezhuthenda karyam illa. you are validating the movies on your view point and not for common, so pls don’t do that, pinje ee cinemayil avar kallikudikkukayum, moshamayi samarikukayum cheyyunnu ennu karuthi kanunnavar elllavarum angane cheyyill anganeyayirunnenkil thaniyavrthanam kandu ellavarum pranthanmarayene. Kurachu koodi nalla reethiyil filims review cheyyanam ennu abyarthikunnu!

 37. @ Ambika
  //സഖറിയ: നിലാവിൽ കുളിച്ചു നിൽക്കുമ്പോൾ ഒരു താമര പോയ്കയിലെന്നപോലെ ഞാൻ അറിയാതെ ഒഴുകിപ്പോയി എന്നാണ് കവി ഭാവന//

  മൃഗാംഗം എന്നൊരു വാക്ക് ഇല്ല. ‘മൃഗാങ്ക’മായിരിക്കും.

  മൃഗാങ്കം – കര്‍പ്പൂരം
  തരളിത​ – ഇളകുന്ന
  മൃണ്മയ – മണ്ണുകൊണ്ടുണ്ടാക്കിയ

  ഇതെല്ലാം കൂട്ടിവെച്ചാല്‍ ചന്ദ്രകിരണം എന്നു കിട്ടുന്നതെങ്ങനെ എന്നു മനസ്സിലായില്ല.

  താമര ഒഴുകുന്ന വെള്ളത്തിലല്ല, കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് വളരുന്നത്. അതിനാല്‍ പൊയ്കയില്‍ (തടാകം) ഒഴുകിപ്പോയി എന്നു പറയുന്നതില്‍ ഒരു കല്ലുകടിയുണ്ട്. കവി പറഞ്ഞിരിക്കുന്നത് സൗപര്‍ണ്ണികയില്‍ ഒഴുകിപ്പോയിയെന്നല്ലേ? സൗപര്‍ണ്ണിക എന്ന വാക്കിന്റെ അര്‍ഥം തന്നെ “താമരപ്പൊയ്ക” എന്നാണ്. സരസീരുഹം താമരയും. ‘സരസീരുഹസൗപര്‍ണ്ണിക’
  എന്നുവെച്ചാല്‍ എന്താണെന്ന് കവി തന്നെ പറഞ്ഞുതരേണ്ടി വരും

  ചുരുക്കിപ്പറഞ്ഞാല്‍, ഉത്തരം മുട്ടുമ്പോള്‍ പ്രയോഗിക്കാന്‍ പറ്റിയ ഒരു നല്ല വാക്കാണ് “മൃഗാങ്കതരളിതമൃണ്മയകിരണം’. മൂര്‍ത്തിക്ക് നൂറു മാര്‍ക്ക്.

 38. @ Jay
  //ശ്രീ എം ഡി രാജേന്ദ്രന്റെ മനോഹരമായ ഒരു രചനയെ ഓർമ്മിപ്പിച്ചതിന് നന്ദി//

  ഇതത്രമനോഹര രചനയാണോ? കടിച്ചാല്‍ പൊട്ടാത്തതും അധികമാരും കേള്‍ക്കാത്തതുമായ കുറേ വാക്കുകള്‍ ചേര്‍ത്തുവെച്ചാല്‍ ആശയം നല്ലതാണെങ്കിലും നല്ല രചനയാകുമോ?

  മറ്റൊരു കവി പാടിയതു പോലെ,

  ഗാനം ഗമനം – പാട്ടിനൊരു വഴി
  താനം തപനം – സ്വരസ്ഥാനം ചൂടു പിടിക്കും
  യാനം യമനം – യാത്രയ്ക്ക് നിയന്ത്രണം
  വാനം വമനം – ആകാശം ഛര്‍ദ്ദി

  കേട്ട് ചുമ്മാ രസിക്കാം. അര്‍ഥം ആലോചിക്കാതിരുന്നാല്‍ മതി.

 39. ഈ പടമെടുക്കാനാണോ ലാല്‍പുത്രന്‍ അമേരിക്കായില്‍ പോയി പഠിച്ചത്. ഇതു നമ്മുടെ സ്വന്തം വി കെ പി യും അനൂപേട്ടനും ഇവിടെ ഫ്രീയായി പഠിപ്പിക്കുമായിരുന്നല്ലോ ….

 40. മൃഗാങ്കതരളിത മൃണ്മയകിരണം
  മഴയായ് തഴുകുമ്പോൾ
  ഒരു സരസീരുഹ സൌപർണികയിൽ
  ഒഴുകീ ഞാൻ അറിയാതേ….

  മഴയുള്ള രാത്രിയിൽ കഥാനായകന് ഒരു അബദ്ധം പറ്റുകയും അതിന്റെ പേരിൽ അദ്ധേഹത്തെ നാട്ടുകാര് തല്ലികൊന്ന് പുഴയിൽ ഒഴുക്കുകയും ചെയ്തു എന്ന് സാരം.

 41. @ മൊഹമ്മദ്‌
  അൽപം തിരക്കിൽ ആയിപ്പോയതിനാലാണ് ഇവിടെ സജീവം ആവാൻ കഴിയാതിരുന്നത്. അല്ലെങ്കിൽ തന്നെ ആരാണ് ഇടയ്ക്കൊക്കെ തിരക്കിൽ പെടാത്തത് അല്ലേ? നമ്മുടെയൊക്കെ പണ്ടത്തെ നെടുമ്മീനും ഇപ്പോഴത്തെ കുഞ്ഞി പരൽ മീനുമായ ഗോപുമോനും പത്തിരുപത്താറ് ദിവസം തിരക്കായിരുന്നല്ലോ. അതൊക്കെ തികച്ചും സ്വാഭാവികമായ കാര്യങ്ങളല്ലേ 🙂 പിന്നെയാണോ ഈ തോട്ടിലോക്കെ കിടക്കുന്ന മാനത്ത് കണ്ണിയായ മാത്തുക്കുട്ടി ?.,

  തിരക്കിനിടയിലും ഓർത്തതിൽ വളരെ സന്തോഷം ഷബീർ. അത് പോലെ, മൂവീ രാഗയിലെ എല്ലാ നല്ല സുഹൃത്തുക്കൾക്കും എന്റെ സ്നേഹാന്വേഷണങ്ങൾ..

  എല്ലാവരോടും: കൊറച്ച് ദിവസം ഞാൻ മുടിഞ്ഞ തിരക്കിലായീരിക്കും. ചാംപ്യൻസ് ട്രോഫി നടക്കുവാ, അറിയാലോ? നെല്ലോ ചതിച്ചു… 🙁 മഴയടിച്ച് കേറി ഒക്കത്തിന്റെയും പണ്ടാരടങ്ങി. പഷേ യെവൻ ചതിക്കത്തില്ല. മൂക്ക് തൊടയ്ക്കുന്ന തൂവാലയാണെ സത്യം.!

 42. @ആലപ്പുഴക്കാരന്‍

  നമിച്ചു അണ്ണാ നമിച്ചു. അണ്ണന്‍ പുലി അല്ലാ പുപ്പുലി ആണേയ്‌

 43. The truth is, nowadays i am looking at each movie reivew to read my fav. Alapuzhakaran’s comments. His comments and the re-looks are Fantabulous. Proud to be an alapuzhakaran [Dist] 🙂

 44. “ഈ പടമെടുക്കാനാണോ ലാല്‍പുത്രന്‍ അമേരിക്കായില്‍ പോയി പഠിച്ചത്. ഇതു നമ്മുടെ സ്വന്തം വി കെ പി യും അനൂപേട്ടനും ഇവിടെ ഫ്രീയായി പഠിപ്പിക്കുമായിരുന്നല്ലോ …. ”

  ജാത്യാലുള്ളത് തൂത്താൽ മാറുമോ?

 45. Yet another KOOOTHARA in the series of Kilipooyi. With full of theri (filthy language), vevucharam ( prostitution) and madhyapanam(drunkedness). Junior Lal seens to know the ABCD’s of direction and film making but unfortunately does ‘t know even the basics of script writting. Why not Lal Jr seek the help of some talented young writer of his generation and to think of directing alone. Lal Jr PLEASE DO NOT EXPERIANCE THE PATIENTS OF MALAYALEE AUDIANCE ANY MORE OR ELSE WE WOULD COMMIT SUICIDE IN FRONT OF YOUR HOUSE.

 46. @Ambika,
  //…മഴ കണ്ടും കൊണ്ടും കേരളത്തിലായിരുന്നു കുറച്ചു നാൾ.//

  Kamaladalathinte review vaychappol undaya athe feel ippozhum ..
  thankal Nila yude theerathu poyille ? I felt like I should have been there with you !

 47. Shabeer
  //ഓഫീസില്‍ എത്തിയാല്‍ ചെയ്യുന്ന ആദ്യ ജോലി മൂവിരാഗ നോക്കല്‍ ആണ്.//

  ഓഹോ അപ്പോൾ ഞാൻ മാത്രമല്ല ബോസ്സ് നെ പറ്റിക്കുന്നത് അല്ലെ

 48. അണ്ണാ ഭീകരം ….നമിചു അണ്ണാ നമിചു …………

 49. ഞാൻ ഇവിടെ ഉണ്ട് ഷബീർ, ഓർത്തതിനു നന്ദി, ഭയങ്കര ജോലി തിരക്കാണ്. പക്ഷേ എന്നും ഈ സൈറ്റ് തുറന്നു നോക്കുനുണ്ട് കേട്ടോ.

 50. Nikhil,
  //thankal Nila yude theerathu poyille //
  I cant miss seeing Nila even on a single day, if i am in Kerala. I am in such strategic location! Read my previous comment in full.
  I had been there in Kalamandalam, and the scenes of movie Kamaladalam came into my mind one by one, especially ‘Aananda natanam aadinaan’.

  // I felt like I should have been there with you ! //

  🙂

 51. @Shabeer
  //ഓഫീസില്‍ എത്തിയാല്‍ ചെയ്യുന്ന ആദ്യ ജോലി മൂവിരാഗ നോക്കല്‍ ആണ്.//

  ഓഹോ അപ്പോൾ ഞാൻ മാത്രമല്ല ബോസ്സ് നെ പറ്റിക്കുന്നത് അല്ലെ

  Njanum. undu….

 52. ‘അതാണ് മോനേ മൃഗാംഗതരളിതമൃണ്മയകിരണം’:)

  അതു തകർത്തു. ഞ്ഞാനും അനിയത്തീം ഇതുപൊലൊരു സംഭവം പറയുമായിരുന്നു അമ്മയോട്. ഞങ്ങൾ ഇപ്പൊഴത്തെ ഏതെങ്കിലും സിനിമ കണ്ടോണ്ടിരിക്കുമ്പോൾ അമ്മ അങ്ങോട്ട് വന്നിട്ടുണ്ടെങ്കിൽ ഒറപ്പായിട്ടും അപ്പോൾ തന്നെ ഒരു കൊനഷ്ട് സീനോ ഡയലോഗൊ വരും. അതു അച്ചട്ടാണ്. തീർന്നില്ലെ!!. ഞങ്ങളാണ് ഈ ന്യൂ-ജെൻ സിനിമാ പ്രതിനിധികൾ എന്ന മട്ടിൽ ഒരു ചോദ്യം വരും “ദ്ദെന്തുവാടീന്ന്???” (നിഷ്കളങ്കമായിട്ടൊന്നും അല്ല ജെനറേഷൻ ഗ്യാപ്പ് കളയാണ്ടിരിക്കാൻ മാത്രം) ഒടുക്കം ഞങ്ങൾ പറയും “അതാണമ്മേ ‘കരതലാമലകം’ എന്നു പറയുന്നതെന്നു. ഇനി മാറ്റിപ്പിടിക്കണം. “മൃഗാങ്കതരളിത മൃണ്മയകിരണം” എന്നു പറയുംപ്പോൾ രണ്ട് കിലോ ഭാരം കൂടുതൽ ഉള്ളതുപോലെ!

 53. @Alapuzhakaran,

  //മൃഗാങ്കതരളിത മൃണ്മയകിരണം
  മഴയായ് തഴുകുമ്പോൾ
  ഒരു സരസീരുഹ സൌപർണികയിൽ
  ഒഴുകീ ഞാൻ അറിയാതേ….

  മഴയുള്ള രാത്രിയിൽ കഥാനായകന് ഒരു അബദ്ധം പറ്റുകയും അതിന്റെ പേരിൽ അദ്ധേഹത്തെ നാട്ടുകാര് തല്ലികൊന്ന് പുഴയിൽ ഒഴുക്കുകയും ചെയ്തു എന്ന് സാരം.//

  നമിച്ചു പൊന്നോ…. നമിച്ചു……..

 54. @ Vivek.,

  താങ്കൾ ടി പി ശാസ്തമംഗലത്തിന്റെ അയല്ക്കാരനാണല്ലേ ..?

  കഴിവുള്ളവർ എഴുതി വെച്ച വാക്കുകൾ, പദങ്ങൾ വായിച്ചു മനസ്സിലാക്കാൻ സാധിച്ചില്ലയെങ്കിൽ അത് എഴുതാൻ അറിയാത്തവൻ പേനയെ കുറ്റം പറയുന്നത് പോലെയാവും. താഴെ കൊടുത്തിരിക്കുന്ന വരികൾ വായിച്ചാൽ എന്ത് മനസ്സിലാവും …. പക്ഷേ അതിനു അർത്ഥമില്ല എന്ന് പറയാൻ പറ്റുമ്മോ ?

  രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടുമുഷസ്സെങ്ങുംപ്രകാശിച്ചിടും
  ദേവൻ സൂര്യനുദിക്കുമിക്കമലവും കാലേവിടർന്നീടുമേ-
  ഏവമ്മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടർന്നീടവേ,
  ദൈവത്തിൻ മനമാരുകണ്ടു, പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം

  മലയാള ചലച്ചിത്ര ഗാനവിഭാഗത്തിൽ അപ്പൂർവ രചന വിശേഷണത്തിൽപ്പെട്ട ഒട്ടേറെ ഗാനങ്ങൾ ശ്രീ എം ഡി രാജേന്ദ്രന്റെതായിട്ടുണ്ട്. ശാലിനി എന്റെ കൂട്ടുകാരിയിലെ തന്നെ ഹിമശൈലസൈകത ഭൂമിയില്‍ നിന്നു നീ പ്രണയപ്രവാഹമായ് വന്നു.. എന്ന മറ്റൊരു ഗാനം, പിന്നെ മറ്റു സിനിമകളിലെ (1) അല്ലിയിളം പൂവോ ഇല്ലിമുളം തേനോ…(2 ) ഋതുഭേദകല്‍പ്പനചാരുതനല്‍കിയ പ്രിയ പാരിതോഷികം പോലെ….. (3) പാര്‍വ്വതി എന്ന ചിത്രത്തിലെ നന്ദസുതാവര, തവജനനം വൃന്ദാവനശുഭ പുളിനം (4) ഭരതന്റെ ദേവരാഗത്തിലെ പാട്ടുകൾ എന്നിവ അവയിൽ ചിലത് മാത്രമാണ്. രചനാ ഗുണം കൊണ്ട് എന്നും സംഗീത പ്രേമികൾ ഇഷ്ടപ്പെട്ട ഗാനങ്ങൾ ആയിരുന്നു എം ഡി ആറിന്റെത്. നിന്‍ തുമ്പുകെട്ടിയിട്ട ചുരുള്‍മുടിയില്‍ എന്ന പേരിൽ ശ്രീ എം ഡി ആറിന്റെ ചലച്ചിത്രഗാനങ്ങളും ലളിതഗാനങ്ങളും കവിതകളും ചേര്‍ന്നുള്ള സമാഹാരം ഡിസി ബുക്സ് പുറത്തിറക്കിയിട്ടുണ്ട്

 55. സീനിയർ ലാലും, ജൂനിയർ ലാലും കുടുംബത്തോടെ ഇറങ്ങിയിരിക്കുകയാണ്. മലയാള സിനിമയെ രക്ഷിക്കാൻ. കോബ്ര, ഹണിബീീ ….ഇനിയും സ്റ്റോക്ക്‌ ഉണ്ടാകും. കോബ്ര ഇറക്കിയ അച്ഛന്റെ മോൻ അല്ലെ? സംവിടയകനെ ആരും കുറ്റം പറയരുത് പ്ലീസെ…അച്ഛൻ ആണ് ഗുരു. അതല്ലേ പോസ്റ്ററിൽ junior ലാൽ എന്നൊക്കെ എഴുതിയിരികുന്നത്.

 56. Lal Jr proved that he is the greatest fan of Lal Sr. Lal Sr.’s recently movie is full of gimmickry based on boozing. Now is son is following the same path. These guys don’t have any social responsibility.

 57. @ Jay

  //താങ്കൾ ടി പി ശാസ്തമംഗലത്തിന്റെ അയല്ക്കാരനാണല്ലേ ..?

  കഴിവുള്ളവർ എഴുതി വെച്ച വാക്കുകൾ, പദങ്ങൾ വായിച്ചു മനസ്സിലാക്കാൻ സാധിച്ചില്ലയെങ്കിൽ അത് എഴുതാൻ അറിയാത്തവൻ പേനയെ കുറ്റം പറയുന്നത് പോലെയാവും. താഴെ കൊടുത്തിരിക്കുന്ന വരികൾ വായിച്ചാൽ എന്ത് മനസ്സിലാവും …. പക്ഷേ അതിനു അർത്ഥമില്ല എന്ന് പറയാൻ പറ്റുമ്മോ ?

  രാവിപ്പോൾ ക്ഷണമങ്ങൊടുങ്ങിടുമുഷസ്സെങ്ങുംപ്രകാശിച്ചിടും
  ദേവൻ സൂര്യനുദിക്കുമിക്കമലവും കാലേവിടർന്നീടുമേ-
  ഏവമ്മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടർന്നീടവേ,
  ദൈവത്തിൻ മനമാരുകണ്ടു, പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം //

  പ്രിയ സുഹൃത്തേ,

  ഞാന്‍ ശാസ്തമംഗലത്തിന് പഠിക്കുന്നതൊന്നുമല്ല. എം ഡി രാജേന്ദ്രനോടെനിക്ക് പ്രത്യേകവിദ്വേഷവുമില്ല. അദ്ദേഹത്തിന്റെ പല രചനകളും മികച്ചതുമാണ്. പക്ഷേ, താങ്കള്‍ ഉദാത്തമെന്ന് വിശേഷിപ്പിച്ച ആ വരികള്‍ക്ക് (മൃഗാങ്കതരളിതമൃണ്മയകിരണം …..) എന്താണര്‍ത്ഥം എന്നല്ലേ എന്റെ ചോദ്യം? താങ്കളാണെങ്കില്‍ അതില്‍ തൊടാതെ പയറഞ്ഞാഴി രീതിയില്‍ ഒരു മറുപടി തരികയും ചെയ്തു.

  പിന്നെ താങ്കള്‍ കൊടുത്ത ശ്ലോകത്തിന്റെ അര്‍ഥം കണ്ടുപിടിക്കാന്‍ ശബ്ദതാരാവലി പോലും വേണ്ട. അതു കൊടുത്തതിന്റെ ഉദ്ദേശം എന്താണാവോ? ഒരു കടിച്ചാല്‍ പൊട്ടാത്ത വാകും അതിലില്ല. അര്‍ഥവും സ്ഫുടം.

 58. സിനിമാഗാനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ മൂവീരാഗയ്ക്ക് ഒരു forum തുടങ്ങിക്കൂടേ?

 59. Previous comments vayikkunnilla. Njan akrishtanayi poyalo !!..serious ayitta. appo thankal Movie il abhinayichittundo ?

 60. ഇത് പോലുള്ള വരികൾ ആണ് പുതിയ ഗാനശാഘ !

  trip ayikko tripakan stuff undu buddy
  slip ayiko flipaakan fullundu buddy
  kick ayikko kickaakan chicksundu buddy
  escapitto feelakkan cops ethi buddy

 61. Njan ipol sthiramai movieraga check cheyarund.i became a fan of this site. moorthy sirnte reviews ishtamanu. rasakaramanu. ee film njanum kandu.ennum orth vekan oru cinema onumalla ith.enne poleyula youthinu 2hr enjoy cheyam. oru cmdy padam. atreulu. familyait kanan patila. pine oru samsayam kochi matramentha cinemakark itra ishtam. njangale pole kollathum cherupakar und. avideullathelam ividem und. pandu otta palam. ipo kochi… aavo, enthayalum malyala cinema neenal vaazhate.

Leave a Reply

Your email address will not be published. Required fields are marked *


+ 2 = 6