Readers Views: Olipporu

olipporuപുതുമുഖ സംവിധായകനായ എ. വി. ശശിധരന്‍ ഒരുക്കിയ ‘ഒളിപ്പോര്’തിയറ്ററുകളിലെത്തി. ഫഹദ് ഫാസിൽ, സുഭിക്ഷ എന്നിവരാണ് പ്രധാന റോളുകളിൽ. കലാഭവന്‍ മണി, തലൈവാസൽ വിജയ്, സറീനാ വഹാബ്, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

12 thoughts on “Readers Views: Olipporu”

  1. പോര് കാണാൻ പോയി. പോര് തുടങ്ങി, വെറും പോരല്ല ഒളിപ്പോര്!
    എന്ത് ചെയ്യാൻ പോകുന്നുവെന്നോ എന്ത് ചെയ്തുവെന്നോ ആര്ക്കും അറിയില്ല. കുറ്റം പറയാൻ പറ്റില്ല ഒളിപ്പോരല്ലേ? ഞാൻ പിന്നെ ഒന്നും നോക്കിയില്ല തീയറ്ററിന്റെ ഒരു കോണിൽ ഒളിച്ചിരുന്നു. ആകെ ഞങ്ങൾ നാലുപേര് മാത്രമേ ഉണ്ടായിരുന്നതുകൊണ്ട് ആര്ക്കും ആരെയും കണ്ടുപിടിക്കാൻ പറ്റിയില്ല. അങ്ങനെ പോര് കഴിഞ്ഞു പുറത്തിറങ്ങി!
    പക്ഷെ ഇപ്പോളും എനിക്ക് മനസിലാകാത്ത ഒരു കാര്യമുണ്ട്. ഞാൻ തിരിച്ചു പുറത്തു ഇറങ്ങിയപ്പോൾ എന്നെ കുറച്ചു പേർ കൂകി കളിയാക്കി! എന്തിനായിരിക്കും??

  2. ഒരു കാര്യത്തില്‍ ആശ്വസിക്കാം. ഇതിന്റെ വ്യാജ സിഡി പോലും ആരും ഇറക്കില്ല. അത്രക്കുണ്ട്‌ കേമത്തം.

  3. ഞാന്‍ ആദ്യമായി തീയേറ്ററില്‍ ഇരുന്നു ഉറങ്ങിയ സിനിമ. എന്നെ തീയേറ്ററിലെ ടിക്കറ്റ്‌ കീറാന്‍ നില്കുന്നവനാണ് വിളിച്ചുണര്‍ത്തി വീട്ടില്‍ പറഞ്ഞു വിട്ടത്.

  4. ഒളിപ്പോര് കണ്ടു…
    അതിന്റെ ക്ഷീണം ക്ഷീണംമാറാൻ കുറച്ചു നാളത്തേക്ക്‌ തീയറ്ററിന്റെ അടുത്തുടെ പോലും പോവില്ല എന്നു തീരുമാനിച്ചു. ഒളിപ്പോരു നടത്തിയ എ വീ ശശിധരനും സംഗത്തോടും പറയാൻ തോന്നിയത് പോസ്റ്റു ചെയ്യാൻ കൊള്ളില്ലാത്തത്കൊണ്ടു ഇവിടെ നിര്ത്തുന്നു …. 🙁

  5. എ. വി. ശശിധരന്‍ ഷൂട്ടിങ്ങിന്റെ ഇടയിൽ ഇതുവരെ കാമറയിൽ പകർത്തിയ രംഗങ്ങൾ നായകനും നായികയ്ക്കും കാണിച്ചുകൊടുക്കുന്ന ഭാഗമാണ് സുഹൃത്തുക്കളെ നിങ്ങൾ മുകളിൽ കാണുന്നത് !!!!

  6. ഈ സിനിമ കാണാൻ പോയ കമിതാക്കൾ ആണ് മുകളിലെ ചിത്രത്തിൽ ഉള്ളത് കാമുകൻ പടം തുടങ്ങിയതും കാമുകിയുടെ തോളിൽ ചാരി ഉറങ്ങി തുടങ്ങി കാമുകി ഈ കോപ്രായം കാണാൻ ആണോ വീട്ടില് നിന്നും ‘ഒളിപോര്’ നടത്തി തിയേറ്ററിൽ വന്നത് എന്ന് ഓർത്തു വിഷമത്തോടെ സ്ക്രീനിൽ നോക്കി ഇരിക്കുന്നു.
    ഈ സിനിമയിൽ ഒരു bedroom scene ഉണ്ട് അപ്പോൾ മാത്രം ആണ് തിയേറ്ററിൽ ഒരു അനക്കം ഉണ്ടായതു ഒളിപൊരു പോലും

  7. dear murthi sir !
    where is the review of olipporu ? heard, after the release of this film, Malayalam cinema will be categorized into after and before OLIPPORU

Leave a Reply

Your email address will not be published. Required fields are marked *


2 + = 11