North 24 കാതം

north-24-kaatham1Obsessive compulsive disorder പ്രശ്‌നമുള്ള ഐ ടി പ്രൊഫഷണലായ ഹരികൃഷ്‌ണന്‍ ഒരു ട്രെയിന്‍ യാത്രക്കിടയില്‍ യാദൃശ്ചികമായി നാരായണി എന്ന സോഷ്യല്‍ വര്‍ക്കറെയും ഗോപാലേട്ടന്‍ എന്ന വൃദ്ധനെയും കണ്ടുമുട്ടുന്നു. നാരായണിക്കാവട്ടെ ഈ obesessive compulsive disorder തൊട്ടുതീണ്ടിയിട്ടില്ല. അങ്ങനെയാകുമ്പോള്‍ സ്വാഭാവികമായും വ്യത്യസ്‌ത സ്വഭാവക്കാരായ നായകനും നായികയും റെഡി. അതായത്‌ കഥ റെഡിയായിരിക്കുന്നു. സ്വഭാവത്തില്‍ രണ്ട്‌ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഹരിയും നാരായണിയും ഒപ്പം ഗോപാലേട്ടനും കൂടി ഒരു ഹര്‍ത്താല്‍ ദിവസം കൊല്ലത്തു നിന്നും കോഴിക്കോട്‌ വരെ പോയാല്‍ എന്തൊക്കെ സംഭവിക്കുമെന്നതാണ്‌ അനിൽ രാധാകൃഷ്‌ണ മേനോൻ സംവിധാനം ചെയ്‌ത നോര്‍ത്ത്‌ 24 കാതം എന്ന സിനിമ.

വൃത്തിയിലും കൃത്യനിഷ്‌ഠയിലും ആരോഗ്യ സംരക്ഷണത്തിലുമാണ്‌ നായകന്‌ ഒസിഡി രോഗം ബാധിച്ചിരിക്കുന്നത്‌. അതുകൊണ്ടു കുഴപ്പമൊന്നുമില്ല. ഇതേ പ്രശ്‌നങ്ങള്‍ കൂറെക്കൂടി പ്രേക്ഷകന്‌ റിലേറ്റ്‌ ചെയ്യുന്ന രീതിയില്‍ രാജീവ്‌നാഥിന്റെ അഹം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുമുണ്ട്‌. മുട്ടയുടെ വേവ്‌ ഒരു സെക്കന്റ പോലും കൂടരുതെന്ന്‌ പറയുന്ന അഹത്തിലെ സിദ്ധാര്‍ഥനെ ഓര്‍മ്മിച്ചു പോകുന്നു. ഫഹദ്‌ ഫാസിലും ഒസിഡി രോഗിയെ തന്റേതായ ശൈലിയില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, വൃത്തിയും കൃത്യനിഷ്‌ഠയും ആരോഗ്യ സംരക്ഷണ ശ്രദ്ധയുമുള്ള ഹരികൃഷ്‌ണന്‍ എന്തിനാണ്‌ പലപ്പോഴും ഒരു മൊണ്ണയെപ്പോലെ പെരുമാറുന്നത്‌ എന്നത്‌ മനസിലായതേയില്ല. അതുപോലെ തന്നെ കണ്ണില്‍ കാണുന്നവരോടെല്ലാം ചാടിക്കടിക്കുന്നതും എന്തിനാണെന്ന്‌ വ്യക്തമല്ല. പുട്ടിന്‌ പീരപോലെ ഇത്തിരി മൊണ്ണത്തരവും ഇരിക്കട്ടെ എന്ന്‌ സംവിധായകന്‍ കരുതിയതാവാനേ വഴിയുള്ളു. ഇതേപോലെ തന്നെ നെടുമുടി വേണുവിന്റെ വയസന്‍ കഥാപാത്രത്തിന്‌ കുട്ടികളുടെ നിഷ്‌കളങ്കതയും പെരുമാറ്റ രീതികളും അനിവാര്യം എന്ന മലയാള സിനിമയുടെ സ്ഥിരം ശൈലി ആവര്‍ത്തിച്ചിട്ടുണ്ട്‌. സിനിമയുടെ ആദ്യ അരമണിക്കൂര്‍ ഹരികൃഷ്‌ണന്റെ ഒസിഡി രോഗം എസ്‌റ്റാബ്‌ളിഷ്‌ ചെയ്യാനാണ്‌ സംവിധായകന്‍ മാറ്റിവെച്ചിരിക്കുന്നത്‌. അഞ്ചോ പത്തോ മിനിറ്റു കൊണ്ട്‌ പറയാനുള്ള കാര്യം മുപ്പത്‌ മിനിറ്റ്‌ വലിച്ചു നീട്ടിയിരിക്കുമ്പോള്‍ തന്നെ ഈ സിനിമയുടെ ഗതിയെന്താകുമെന്ന്‌ ഊഹിക്കാവുന്നതാണ്‌. എന്നാല്‍ നാരായണി എന്ന കഥാപാത്രമായി എത്തുന്ന സ്വാതിയെ കണ്ടിരിക്കാന്‍ ഒരു കൗതുകമുണ്ട്‌. നാരായണിയുടെ വേഷവും ചുറുചുറുക്കും ഏറെ രസകരം.

മലബാറുകാരനായ ഗോപാലേട്ടന്‌, ഭാര്യയ്ക്ക്‌ സുഖമില്ല എന്ന ഫോണ്‍ കോള്‍ എത്തുന്നതിനാല്‍ കൊല്ലത്തിനടുത്തുള്ള പരവൂര്‍ സ്റ്റേഷനില്‍ ഇറങ്ങി തിരികെ കോഴിക്കോടിന്‌ പോകണം. ഗോപാലേട്ടനെ സഹായിക്കാന്‍ നാരായണിയും കൂടെയിറങ്ങുന്നു. അവര്‍ക്കൊപ്പം ഹരികൃഷ്‌ണനും ചേരുന്നു. എന്നാല്‍ പരവൂര്‍ സ്റ്റേഷനില്‍ വെച്ചാണ്‌ ഹര്‍ത്താലാണെന്ന്‌ മൂവര്‍ സംഘം അറിയുന്നത്‌. പിന്നീടങ്ങോട്ട്‌ മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ്‌.

കേരളത്തില്‍ ഒരു ദിവസം ഹർത്താല്‍ പ്രഖ്യാപിച്ചാല്‍ ട്രെയിനെല്ലാം വല്ലാതെയങ്ങ്‌ ലേറ്റാകുമെന്ന്‌ ആരും വിശ്വസിക്കില്ല. ഡബിള്‍ ലൈനില്ലാത്ത മധ്യതിരുവതാംകൂര്‍ ഏരിയായില്‍ തീവണ്ടി സാമാന്യം വൈകി തന്നെയാണ്‌ ഓടുന്നത്‌. അതിന്‌ ഹര്‍ത്താലൊന്നും ആവശ്യമില്ല. പിന്നെ ഹര്‍ത്താലിന്‌ തീവണ്ടി തടയുന്ന പരിപാടിയും കേരളത്തിലില്ല. പക്ഷേ, നോര്‍ത്ത്‌ 24 കാതത്തില്‍ ഹര്‍ത്താല്‍ ദിവസം തീവണ്ടികളെല്ലാം വൈകുന്നുവത്രേ. കേരളത്തിന്‌ കുറകെ പായുന്ന സകല ട്രെയിനുകളും കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള ഈ പരവൂര്‍ സ്റ്റേഷന്‍ വഴിയാണ്‌ പോകുന്നതെന്ന്‌ സംവിധായകന്‌ ഇതുവരെയും മനസിലായിട്ടില്ല. ഒട്ടുമിക്ക ട്രെയിനുകള്‍ക്കും അവിടെ സ്റ്റോപ്പുമുണ്ട്‌. കഷ്ടിച്ച്‌ രണ്ടോ മൂന്നോ മണിക്കൂര്‍ കാത്തുനിന്നാല്‍ ഗോപാലേട്ടനും സംഘത്തിനും കോഴിക്കോടിന്‌ അടുത്ത ട്രെയിന്‍ പിടിക്കാമായിരുന്നു. എന്നാല്‍ സാമാന്യ മനുഷ്യർ ചെയ്യുന്ന ഈ രീതി ഉപേക്ഷിച്ച്‌‌ ഹര്‍ത്താല്‍ ദിവസം റോഡ്‌ മാര്‍ഗം യാത്ര ചെയ്‌തുകളയാം എന്നു തീരുമാനിച്ച ഗോപാലനെയും നാരായണിയെയും ഹരിക്കുട്ടനെയും പത്തല്‌ വെട്ടിയടിക്കണം. ഹര്‍ത്താല്‍ ദിവസം ലക്ഷ്യമില്ലാതെ അലയുന്ന മൂവര്‍ സംഘത്തെപ്പോലെ തന്നെ സംവിധായകന്റെ മനസിലും വ്യക്തമായ ഒരു ലക്ഷ്യമുണ്ടായിരുന്നില്ല എന്നു തന്നെ മനസിലാക്കണം. കാരണം കണ്ട കാടും മലയും പുഴയുമൊക്കെ ചുമ്മാ കേറിയിറങ്ങി നടക്കുകയാണ്‌ കഥാപാത്രങ്ങളെല്ലാം. ഈ നടത്തം മുഴുവന്‍ പ്രേക്ഷകര്‍ കണ്ടു കഴിയുമ്പോള്‍ സിനിമ ഏതാണ്ടൊക്കെ തീര്‍ന്നുകിട്ടും.

സിനിമയുടെ മുമ്പോട്ടുള്ള പ്രയാണത്തില്‍ സംവിധായകന്‌ ലക്ഷ്യബോധമില്ല എന്നത്‌ പോലെ തന്നെ പ്രധാന കഥാപാത്രങ്ങളുടെ കണ്‍സിസ്റ്റന്‍സി നഷ്ടപ്പെടുന്നതും കാണാം. ഭാര്യയെ കാണാന്‍ ട്രെയിനില്‍ നിന്നും എടുത്തു ചാടുന്ന ഗോപാലേട്ടന്‍ അതെല്ലാം മറന്ന്‌ മുത്തശ്ശഭാവത്തില്‍ നാരായണിയെ കാടും മലയും കാണിച്ച്‌ നടക്കുന്നത്‌ ഒരു ഉദാഹരണം. എന്തായാലും അതുകൊണ്ട്‌ മറ്റൊരു ഗുണമുണ്ടാകുന്നുണ്ട്‌. നീര്‍ച്ചോല, നന്ത്യാര്‍വട്ടത്തിന്റെ പൂവ്‌, ഷാപ്പിലെ വാളത്തലകറിവെച്ചത്‌, തട്ടുകടയിലെ കട്ടന്‍ചായ എന്നിവ കാണുമ്പോള്‍ ഹരികൃഷ്‌ണന്റെ രോഗം ടപ്പേന്നങ്ങ്‌ മാറുന്നു, രജനികാന്തിന്‌ വെടിയേല്‍ക്കുമ്പോള്‍ തലയിലെ ട്യൂമര്‍ തെറിച്ചു പോയി ആള്‌ രക്ഷപെടുന്നത്‌ പോലെ. അതിന്റെ കാരണം ഹരികൃഷ്‌ണന്‌ നാരായണിയോട് പ്രണയമായതിനാലാണ്‌ എന്ന്‌ സംവിധായകന്‍ പറഞ്ഞു വെക്കുന്നുണ്ട്‌. എന്തു തന്നെയായാലും അതുവരെ ‘വൃത്തി വൃത്തി’ എന്ന്‌ പറഞ്ഞ്‌ അലറി വിളിച്ചു നടന്ന നായകന്‍ ഒറ്റയടിക്ക്‌ ഫ്രീക്കായി മാറുന്നത്‌ കണ്‍സിസ്റ്റന്‍സി ഇല്ലായ്‌മയുടെ മറ്റൊരു ഉദാഹരണം മാത്രമാണ്‌. ക്ലൈമാക്‌സ്‌ രംഗത്തില്‍ അതുവരെയുള്ള ഹരികൃഷ്‌ണനെ കാണാന്‍ കഴിയുന്നതേയില്ല. പെട്ടെന്ന്‌ പുള്ളിയങ്ങ്‌ ചാപ്പാകുരിശിലെ ഫഹദ്‌ ഫാസിലായി മാറും. ബര്‍മുഡയിടുന്നില്ല എന്നു മാത്രം. കഥാപാത്രത്തെ ഇങ്ങനെ മാറ്റിമറിക്കുമ്പോള്‍ ഫഹദ്‌ എങ്കിലും കുറച്ച്‌ ബുദ്ധി ഉപയോഗിക്കണമായിരുന്നു.

ആദ്യ അരമണിക്കൂര്‍ ഹരികൃഷ്‌ണന്റെ സഹപ്രവര്‍ത്തകരെ കാണിക്കുന്നുണ്ടൈങ്കിലും അവര്‍ക്കൊന്നും സിനിമയില്‍ യാതൊരു പ്രസക്തിയുമില്ല. അതുപോലെ തന്നെ ഷോക്കടിച്ച മുടിയും മുറി ഇംഗ്ലീഷുമായി നടക്കുന്ന ശ്രീനാഥ്‌ ഭാസിയുടെ കഥാപാത്രത്തിനും. എന്നാല്‍ അവരെ ഇടക്ക്‌ വെച്ച്‌ നഷ്ടപ്പെടുത്താന്‍ പാടില്ലല്ലോ എന്ന വിചാരത്താല്‍ ഇവരെല്ലാം മിസിംഗായ ഹരികൃഷ്‌ണനെ തപ്പി ബൈക്കോടിച്ച്‌ നടക്കുന്നത്‌ കാണിക്കുന്നുമുണ്ട്‌ സംവിധായകന്‍. ട്രെയിനില്‍ നിന്നും ഇറങ്ങിപ്പോയ ഹരികൃഷ്‌ണനെ തപ്പി അവര്‍ കേരളം മുഴുവന്‍ ബൈക്ക്‌ ഓടിച്ചു കാണുമോ, ആവോ ആര്‍ക്കറിയാം. അതൊന്നും പിന്നെ സിനിമയിലെ വിഷയങ്ങളേയല്ല. അതുപോലെ സിനിമയുടെ അവസാനത്തെ അരമണിക്കൂര്‍ ഒരു നെടുനീളന്‍ ഗാനമാണ്‌. എങ്കില്‍ പിന്നെ ഇതൊരു മ്യൂസിക്ക്‌ ആല്‍ബമാക്കിയാല്‍ പോരായിരുന്നോ എന്നതും ന്യായമായും ചോദിക്കാവുന്നതാണ്‌.

ലാസ്റ്റ്‌ വേര്‍ഡ്‌ – സിനിമ ചെയ്യാന്‍ ശ്രമിക്കുന്ന ഒട്ടുമിക്ക തിരക്കഥാകൃത്തുക്കളുടെയും സംവിധായകരുടെയുമെല്ലാം മനസിലുള്ള ഒരു ആദ്യത്തെ കഥയാണ്‌ നോര്‍ത്ത്‌ 24 കാതം എന്ന സിനിമയുടെയും ത്രെഡ്‌. ഈ കഥയുടെ പൊതുസ്വഭാവം ഏതാണ്ട്‌ ഇങ്ങനെയായിരിക്കും –

`രണ്ട്‌ വ്യത്യസ്‌ത സ്വഭാവമുള്ള ആണും പെണ്ണും യാദൃശ്ചികമായി ഒരു യാത്രയില്‍ പെട്ടുപോയി. ബസോ, ട്രെയിനോ, ഇനി കാളവണ്ടിയോ ഒക്കെ ആവാം. പിന്നെ യാത്രക്കിടയില്‍ അവരുടെ സ്വഭാവ വൈരുദ്ധ്യം സൃഷ്ടിക്കുന്ന തമാശകളാണ്‌. അവസാനം അവര്‍ പരസ്‌പരം അലിഞ്ഞലിഞ്ഞ്‌ ഒന്നായി മാറും‘. ഒളിഞ്ഞും തെളിഞ്ഞും ഈ ത്രെഡില്‍ രൂപപ്പെടുത്തിയ ആയിരം സിനിമകള്‍ വിവിധ ഭാഷകളിലായി കാണും. 2011ല്‍ ഹിന്ദിയിലിറങ്ങിയ ചലോ ദില്ലി എന്ന സിനിമ ഉദാഹരണമാണ്‌. വൃത്തിഭ്രാന്തുള്ള നായികയും വൃത്തി തീരെയില്ലാത്ത നായകനും ചേര്‍ന്ന്‌ യാത്ര ചെയ്യുമ്പോഴുള്ള നല്ല ഹ്യൂമര്‍ രംഗങ്ങള്‍ ചലോ ദില്ലിയിലുണ്ട്‌. ഒപ്പം വിമാനവും  ട്രെയിനുമൊന്നും കിട്ടാതെ പാണ്ടിലോറി കയറിപ്പോകേണ്ടി വരുന്ന ചില സാഹചര്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിച്ചേക്കാം എന്ന്‌ പ്രേക്ഷകനെ കണ്‍വിന്‍സ്‌ ചെയ്യിക്കാനും ചലോദില്ലിയുടെ തിരക്കഥയില്‍ കഴിയുന്നുണ്ട്‌.

നോര്‍ത്ത്‌ 24 കാതത്തിന്‌ അത്‌ കഴിയുന്നതേയില്ല എന്നതാണ്‌ ഏറ്റവും പ്രധാന പോരായ്‌മ. അതുകൊണ്ടു തന്നെ ബുദ്ധിയെടുത്ത്‌ മാറ്റിവെച്ചിട്ട്‌ വേണം ഈ സിനിമ കാണാന്‍. ഒരുപക്ഷേ ഒരു അരമണിക്കൂര്‍ ഷോര്‍ട്ട്‌ ഫിലിമായി എടുത്ത്‌ യുട്യൂബിലിട്ടിരുന്നെങ്കില്‍ നോര്‍ത്ത്‌ 24 കാതം കുറച്ചുകൂടി നന്നായേനെ.

| Madhu Murali

 

126 thoughts on “North 24 കാതം”

 1. Fahad excels again. He once again proves his flair for choosing good characters, with space to perform. Fine movie making. The casting fits the characters to a T. A good film. I will say probably the best this Onam season.

 2. സിനിമ വളരെ ഇഷ്ടമായി. ഫഹദ്, സ്വാതി & നെടുമുടി വേണു തിളങ്ങി. സിനിമയുടെ ഇടയ്ക്ക് മുൻപിൽ ഇരുന്ന ചേട്ടന് ഒരു കോൾ വന്നു, പുള്ളി അത് cancel ചെയ്തു സിനിമയിലേക്ക് മടങ്ങി. ഈ സിനിമയിൽ എന്നെ ഏറ്റവും സ്പർശിച്ചത് ഇതാണ്. പ്രേക്ഷകർ ഈ സിനിമ ഏറ്റുവാങ്ങി 🙂

 3. ഒരു കാതമെന്നാൽ പതിനാറു കിലോ മീറ്റർ, പണ്ട് ആളുകൾ ദൂരമളക്കാൻ ഉപയോഗിച്ചിരുന്ന ഒരു അളവാണ് കാതം. ഈ ‘ആയിരം കാതം അകലെയാണെങ്കിലും മായാതെ മക്ക’ എന്ന പാട്ട് കേട്ടിട്ടില്ലേ ?
  -ഗോപാലൻ (നെടുമുടി വേണു)
  തെറ്റ്, മക്കയ്ക് ഇവിടെ നിന്നും വെറും ഫോർ തൗസന്റ് കിലോമീറ്ററേയുള്ളൂ.
  -ഹരികൃഷ്ണൻ (ഫഹദ് ഫാസിൽ)

  തുടങ്ങി ഒരു പതിനഞ്ചു മിനിട്ട് വരെ ഈ കൊല്ലമിറങ്ങിയ ഏറ്റവും നല്ല സിനിമയാണോ നമ്മൾ കാണാൻ പോകുന്നത് എന്ന ഒരു ഫീലുണ്ടാക്കും നോർത്ത് 24 കാതം. അത് കഴിഞ്ഞാൽ പിന്നെ ഒരു വികൃതി കുട്ടിയെപോലെ തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കൈയിൽ നിന്നിറങ്ങി അവിടെയുമിവിടെയുമൊക്കെ ഒടിക്കളിക്കുകയാണ് ഈ പടം. കണ്ടു തീരുമ്പം നമ്മക്ക് പ്രത്യേകിച്ച് ദേഷ്യമൊന്നും തോന്നില്ല. ഒന്ന് മനസ് വച്ചിരുന്നെങ്കിൽ ഇതൊരു ഗംഭീര സിനിമ ആയേനെയല്ലോ എന്നൊരു വിഷമം തോന്നും.

  ഈ സിനിമയുടെ ഏക പ്രശ്നം ഇതിൽ നിറച്ചും നമ്മൾ കാണുന്ന മണ്ടത്തരം എന്ന് തന്നെ പറയാവുന്ന യുക്തിരാഹിത്യമാണ്. കേരളത്തിന്റെ ടോപോഗ്രഫിയെക്കുറിച്ച് സാമാന്യ ജ്ഞാനമുള്ള ഒരു മലയാളിക്ക് ഇതങ്ങു വിശ്വസിക്കാൻ അൽപ്പം പ്രയാസം തോന്നും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾക്കുള്ള സംസാര ശൈലീ ഭേദങ്ങളും സംവിധായകന് ഒരു വിഷയമായി കണ്ടില്ല. കേരളത്തിൽ ആളുകൾ ഹർത്താൽ ആഘോഷിക്കുകയാണ് എന്ന് ഈ സിനിമ പറയുന്നുണ്ട്. പക്ഷെ ഹർത്തലിനെതിരെ ഒരു സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ടെന്നും ഹർത്താൽ ദിനത്തിൽ നാട്ടിലെ പൌരന്മാര്ക്ക് എന്തെങ്കിലും അടിയന്തിര സാഹചര്യം നേരിടുകയാണെങ്കിൽ അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാൻ സംസ്ഥാനത്തെ പോലീസ് സേന പ്രതിജ്ഞാബദ്ധമാണെന്നും ഒക്കെ സംവിധായകന് അറിവില്ലായിരുന്നു എന്ന് കരുതാൻ വയ്യ. ഇതിങ്ങനെ ഒരു റോഡ്‌ മൂവി ആക്കണം എന്ന വാശിയിൽ അവഗണിച്ചതാവനെ വഴിയുള്ളൂ.

  ഒരു ഹർത്താലിന്റെ തലേന്നു രാത്രി കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്രചെയുന്ന ഗോപാലേട്ടൻ എന്ന പഴയ കാല രാഷ്ട്രീയ പ്രവർത്തകന് കൊല്ലം കഴിഞ്ഞപ്പോൾ വീട്ടിൽ തനിച്ചാക്കിയിട്ടു പോന്ന ഭാര്യ അസുഖം മൂർഛിച്ച് മരണാസന്നയായി കിടക്കുകയാണെന്ന് നാട്ടിൽ നിന്ന് ഒരു ഫോണ്‍ വരുന്നു. ഈ വാർത്ത കേട്ട് കുഴഞ്ഞു വീഴുന്ന വൃദ്ധനും അവശനുമായ ഗോപാലേട്ടനെ കോഴിക്കോട്ടെയ്കുള്ള മടക്കയാത്രയിൽ അനുഗമിക്കുകയാണ് ഹരികൃഷ്ണൻ എന്ന ഐടി പ്രൊഫഷണലും നാണി എന്ന സോഷ്യൽ വർക്കറും ഇവർ പരവൂർ മുതൽ കോഴിക്കോട് വരെയുള്ള ദൂരം തലങ്ങും വിലങ്ങും കരയിലും വെള്ളത്തിലും കൂടി സഞ്ചരിച്ചു കോഴിക്കൊട്ടെത്തുന്നതോടെ മൂവി അവസാനിക്കുന്നു. അതിനിടയിൽ ഇവർ നേരിടുന്ന രസകരവും വിചിത്രവുമായ അനുഭവങ്ങളാണ് ഈ സിനിമ.

  മൊത്തം അബദ്ധങ്ങളിലാണ്‌ ഈ സിനിമ നിർമിച്ചിരിക്കുന്നത്. നേരത്തെ തന്നെ അറിയാമായിരുന്ന ഒരു ഹർത്താൽ ദിവാസം തന്നെ തിരുവനന്തപുരത്ത് പോയി ഒരു പേപ്പർ ശരിയാക്കിയേക്കാം എന്ന് പറഞ്ഞിറങ്ങുന്ന ഗോപലേട്ടൻ ഒരു വിശ്വസനീയ കഥാപാത്രമല്ല. ഭാര്യയെകുറിച്ചുള്ള വേവലാതിയിൽ കുഴഞ്ഞു വീണ ഗോപാലേട്ടൻ പിന്നെ രണ്ടു ചെറുപ്പക്കാരുടെ കൂടെ ഉല്ലാസവാനായി, ഡിസ്കവറി ചാനലുകാർ അനക്കോണ്ടയെ തെരഞ്ഞു പോകുന്ന ഒരു മൂഡിൽ കാടും മേടും കയറിയിറങ്ങുന്നതും ഷാപ്പിൽ പോയിരിക്കുന്നതുമൊക്കെ നമ്മളെ അൽപ്പം അമ്പരപ്പിക്കും. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന അനിയൻ കഥാപാത്രത്തിനു അൽപ്പംകൂടെ ദൈർഘ്യമുണ്ടായിരുന്നെങ്കിൽ ഈ സിനിമ കുറച്ചുകൂടെ രസകരമയിരുന്നെനെ.

  OCD ബാധിച്ച ഐ ടി പ്രോഫഷനലിന്റെ വേഷം ഫഹദ് ഫാസിൽ ഒന്നന്തരമാക്കി. മലയാള സിനിമയുടെ വരുന്ന കുറച്ചു വർഷങ്ങൾ എന്തായാലും ഈ ചെറുപ്പക്കാരന്റെതായിരിക്കും. നെടുമുടി വേണു നെടുമുടി വേണു തന്നെ. ആലപ്പുഴക്കരുടെ ശൈലിയിൽ സംസാരിക്കുന്ന രാമനാട്ടുകരക്കാരൻ 🙂 ബാക്കിയെല്ലാവരും കൊള്ളം. മൊത്തത്തിൽ നല്ല രീതിയിൽ വരാമായിരുന്ന ഒരു ആവറേജ് സിനിമ.

 4. @അവിരാ, September 19, 2013 • 9:05 am

  //……..മൊത്തത്തിൽ നല്ല രീതിയിൽ വരാമായിരുന്ന ഒരു ആവറേജ് സിനിമ…//

  അവിരായുടെ ഈ ഒരു കമന്റിനു അപ്പുറം ഇനി എന്തിനു മറ്റൊരു റിവ്യൂ ഈ ചിത്രത്തിന് …. !

 5. എങ്ങും എത്താതെ പോയ ഒരു റോട് മൂവി. കണ്ടു കഴിഞ്ഞപ്പോള് സത്യത്തില് ദേഷ്യം തോന്നി. പിന്നെ എവിടെയൊക്കെയോ അന്പേ ശിവം എന്നാ സിനിമയെ ഒര്മാപ്പെടുതി. പക്ഷെ ആ വഴി അധികം പോയില്ല സംവിധയകൻ. ഭാഗ്യം.

 6. @Avira
  I liked your review. But please… don’t praise such a just average actor like Fahad, the way you did. He makes a’ feel fresh’ sort of an impact, for sure. But that doesn’t mean that we should neglect the negatives of the acting style of Fahad.

  See, any actor, any GREAT actor will find the source of energy from the soil where he stands. A soil which provides the much needed input of a culture which is formed by a fusion of socio-political enviornments, language, customs, traditions and a history of performing arts. All the great actors in every part of the globe, are products of their own land with roots deep inside their own soil. In Malayalam all the fine actors of all time like Sathyan, Bharat Gopi, Thilakan, Kottarakkara Sreedharan Nair, Mammootty, Mohanlal, Nedumudi Venu etc etc… have used that culture of the soil as their source of energy. And other greats like Amitabh Bachan, Naseerudheen Sha, Nana Patekar, Sanjeev kumar, Sivaji Ganeshan, Kamal hasan…..the list goes on!

  And here we are watching an actor who doesn’t even realise or care about the roots of the characters he enacts. He simply goes on adapting a so called ‘global metro youth’ pattern ‘ for almost all the characters he plays. And the inevitable consequence is the similar looking characters in all the films. Fahad is not at all original. He simply copy paste a style from somewhere else which doesn’t even relate with the culture and behaviour pattern of kerala and it’s people. Can you show me a single person who in kerala in real life emotes the way Fahad enacts it?

 7. @basheer, Manjery

  ബഷീർ, ഞാനെഴുതിയത് ഈ സിനിമയുടെ റിവ്യു അല്ല. അത് മധു മുരളി എഴുതുന്നു എന്ന് മുകളിൽ കൊടുത്തിട്ടുണ്ടല്ലോ?

  ഞാനെഴുതിയത് വെറും കമന്റു മാത്രം. ഇത് കണ്ടപ്പം എനിക്ക് തോന്നിയ അഭിപ്രായം. 🙂 🙂 🙂

 8. യുക്തിരാഹിത്യങ്ങളെക്കുറിച്ചുളള അവിരയുടെ വിലയിരുത്തല്‍ വളരെ കൃത്യമാണ്. തീയേറ്ററിലിരുന്നപ്പോള്‍ത്തന്നെ എന്റെ മനസിലും ഉദിച്ചതാണ് ഈ ചിന്തകള്‍. എനിക്ക് ആദ്യം കത്തിയത് ഹരികൃഷ്ണന്‍ അയാള്‍ കുറെക്കാലമായി ജോലി ചെയ്തുപോരുന്ന ഓഫീസിലെ റെസ്റ്റ്‌റൂമില്‍ നാപ്കിന്‍ അന്വേഷിച്ച് കാണാതെ കലിപ്പായി ഇറങ്ങിപ്പോകുന്ന സമയത്താണ്.

  പക്ഷെ എന്തുകൊണ്ടോ, പണ്ടൊക്കെ ചിലപ്പോള്‍ സംഭവിക്കാറണ്ടായിരുന്നതുപോലെ, ഇടയ്ക്ക് എഴുന്നേറ്റുപോകാന്‍ തോന്നുന്നവണ്ണം ഈ പോരായ്മകളൊന്നും എന്നെ ബാധിച്ചില്ല. നല്ല മുഹൂര്‍ത്തങ്ങള്‍ വളരെയുണ്ടായിരുന്നു താനും (സംവിധായകന്റെയും (ചിലതൊക്കെ, തീര്‍ച്ചയായും) ഛായാഗ്രാഹകന്റെയും വകയായി).

  നവമലയാള സിനിമ കൊച്ചിക്കാരു പിള്ളേരുടെ കൈയ്യിലായിപ്പോയതിന്റെ പോരായ്മ നികത്താന്‍ നാട്ടിന്‍പുറത്തുനിന്നുള്ള ആരെങ്കിലും തന്നെ വരേണ്ടി വരും. അതു വരും, എപ്പോഴെങ്കിലും. അതുവരെ നമുക്കു ചെയ്യാവുന്നത് നവീനതയെ കൈയ്യയച്ച് പ്രോത്സാഹിപ്പിക്കുകയാണ്.

 9. Its journey frm kollam to calicut, harthal thalennu trivandrum povukayayiruna gopalan maashinu vazhimadhye calicutilek thirichu pokendi varunu, oru conference’nu povukayayiruna IT professional hariyum social woker swathikum (Name ariyilla) adhehathinte koode pokunnu, Harthal divasathil ivar nadathunna yaathrayaanu North 24 Kaatham. Kozhikedek pokan malayum puzhayum thaandunna ivarude yaathra valare vichithram, athinidak oru kallu shaapum.
  Onnu parisramichal malayalikalk chilapo oru puthu anubhavamakumayi maarumayirunu ee film, Direction and script kurachkoode nannaavamayirunnu. Title song enik valare ishtayi (Rex) and BGM too, gud camera workng. On screen as usual fahad is rocking as hari, swathi jst ok, nedumudik cheyan 1um undairunila, and others are gud. Cnema kaanumbol enthokeyo thonumenkilum, pnne athoke veruthe ennoru feeling. Totally itz disappointing, itz an avg film.
  To director
  “Aadhya sramathil kuravukalundenkilum aduthathil orupad pratheekshikunu”

 10. A very very simple movie. no intelligent work ( not even in parts) in scripting or direction. a watchable flick. From Just Above average to Boring. depending on the mood of the viewer and whether they like fahad and swathi. those who like Fahad Swathi pairing will feel satisfied with the movie. thats it…..!!!

 11. anil radhakrishnan menon nde north 24 kaatham oru average movie aanu.fahad fasil inu olypporu nde ksheenam idil ninnu marumaayirikkum. Harikrishnan(fahad fasil) oru forign company yile brilliant it professionel aanu.ayal OCD rogiyaannu. angane ayaalude jeevithathil oru strike day yil sambavikunna karyangal aanu cinema parayunnadu.
  Parayadirikaan veyya fahad fasil nalla oru thirichuvaravu nadthi. Swathy reddy,nedumudi venu nannayi abhinayichittundu. Cinema bore adippikkunnilla oru nalla movie aanu cinema kayiyumbol nirashapeduthilla..

 12. i work in an IT industry and while i don’t emote like a global metro youth, i can point many malayalis who emote the way fahad did in this movie. it is true that fahad cannot be compared to the legends of malayalam film industry because he doesnt have strong roots. so does the most young population of kerala today. tht is the reality. they dont have any roots to boast of. and fahad aptly reperesnts this era. and shouldn’t it be loaded tht a person with less experience in real life can do justice to a character in annayum rasoolum. i didnt see a global metro youth there.

  Fahad is the main reason why North 24 kaatham is atleast an average movie. while his character is a borderline caricature he pulls it off with ease. he infuses soul into the movie which puts a thin veil over the loopholes in a very insipid script. they are still visible but atleast there is a veil 🙂

 13. @ jay
  ഓന്‍െറ ആളാന്നല്ല, ഓന്‍ പോരാന്നാ ബഷീര്‍ മഞ്ചേരി എഴുതിയത്. വായിക്കാതെ വിമര്‍ശിക്കരുത്. തമാശിച്ചതാണെങ്കില്‍ ലൈക്ക്

 14. @ Basheer Manjery

  i have felt the same.. Fahad’s acting style is very similar to hollywood star Jude Law’s acting..

 15. ഗംഭീരം എന്നൊന്നും പറയുന്നില്ല… ബട്ട്‌… കൊള്ളാം.. നന്നായിട്ടുണ്ട്. ഫഹദ് കലക്കി.. ആ പെണ്ണും. അവളെ ശരിക്കും ഇഷ്ടപ്പെട്ടു. ഓണം റിലീസുകളിൽ better ഇതു തന്നെ!!!!

 16. പടം കണ്ടു, ഇഷ്ടമായി.
  അവിര പറഞ്ഞത് തന്നെ സംഭവം.

 17. @Baheer,Manjery
  Hats off to you Basheer for analysing Fahad’s acting style in a brilliant way! I totally agree with you that he is just an average actor. He has got more negatives as an actor!

 18. @musthafa mdm

  //………ഓന്‍ പോരാന്നാ ബഷീര്‍ മഞ്ചേരി എഴുതിയത്…//

  ബഷീര്‍ മഞ്ചേരിയുടെ ആ പോരാ തോന്നൽ എന്ത് കൊണ്ടാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ , അത് തന്നെയായിരുന്നു എന്റെ ആ ചോദ്യവും , അത് താങ്കൾ ഉദ്ദേശിച്ചതുപോലെ ലൈക്കിനു വേണ്ടിയുള്ള ഒരു തമാശയായിരുന്നില്ല.

 19. oru manushyan oru kadhayanu enna prayogathodu kurachu viyojippund enik. marich palakadhakalile chila kadhapaatrangalayi kaananenikkishittam. ee cinemayil prathyakshathil oru hero undenkilum aa veekshanathinupariyayi kadha poornamakkanuthakunna oru character mathramaye fahadine director upayogichittullu. yukthikku nirakkatha kaaryangal palathundenkilum ee moviekkulla positive feel atharam minusukale ozhivakkan sahayikkum. its a gud movie u can watch it wid ur family and can leave d theatre wid a pleasant face

 20. @basheer,Manjery
  അന്നയും റസൂലും കണ്ടിരുന്നോ? നത്തോലി ? പോട്ടെ ആമേൻ ….? ഇതിലൊക്കെ എവിടെയാണ് മെട്രോ? പിന്നെ ഇങ്ങനെ ഒക്കെ പറയാൻ അധികം പടങ്ങൾ ഒന്നും ആയില്ലല്ലോ. ഒരു പടം മെട്രോ ആണോ നാടൻ ആണോ എന്ന് നോക്കിയല്ലല്ലോ തിരഞ്ഞെടുക്കേണ്ടത്. സ്ക്രിപ്റ്റ്‌ നോക്കിയല്ലേ…. സത്യൻ അന്തികാടിന്റെ പ്രണയകഥ വരുന്നുണ്ട്. അത് പറഞ്ഞപോലെ നാടൻ ആയിരിക്കും.. വെയിറ്റ് മാടി..

  ഇനി ജയ്‌ പറഞ്ഞ പോലെ ഓന്റെ ആളാണേൽ ഒന്നും പറയാനില്ല…

 21. കൊച്ചിയിലെ ഒരു ഐ ടി സ്ഥാപനത്തിലെ എംബദദ് ആർക്കിടെക്റ്റ് ആയ ഹരി കൃഷ്ണൻ വളരെ വ്യത്യസ്തമാർന്ന സ്വഭാവ സവിശേഷതകൾ നിറഞ്ഞ ഒരു ചെറുപ്പക്കാരൻ ആണ്. വൃത്തിയിലും ശുചിത്വത്തിലും വളരെയധികം കണിശത വച്ച് പുലര്തുന്നവനും ആരുമായും യാതൊരു അടുപ്പവുമില്ലാത്തവനുമായ  ഹരി കൃഷ്ണന്റെ പരുക്കൻ പ്രകൃതം കൂടെ ജോലി ചെയ്യുന്നവർക്കിടയിൽ വിട്ടു മാറാത്ത  തല വേദനയുണ്ടാക്കുന്നു. പക്ഷെ ഇങ്ങനെയൊക്കെ ആണെങ്കിലും കമ്പനിയിലെ ബുദ്ധി രാക്ഷസാൻ കൂടി ആയ ഹരിയുടെ ഒറ്റ ബലത്തിലാണ്  കമ്പനിയുടെ നില നില്പ്പ് തന്നെ. ഫ്ലൈറ്റിൽ കയറാൻ ഭയമുള്ള ഓ സി ഡി ഭാധിച്ച  ഹരി കൃഷ്ണൻ കമ്പനിയിലെ മാനേജർ ഉടെ  നിര്ദ്ദേശ പ്രകാരം തിരുവനന്തപുരത്ത് ഒരു സെമിനാർ അറ്റൻഡ് ചെയ്യാൻ ട്രെയിനിൽ യാത്ര തിരിക്കുന്നു. യാത്രക്കിടയിൽ അവിചാരിതമായി   ഗോപാലേട്ടൻ   (നെടുമുടി),നാരായണി (സ്വാതി )എന്നീ യാത്രക്കാർ ഹരിയുടെ ജീവിതത്തിലേക്ക്‌ കടന്നു വരുന്നു. ഒരു ഹർത്താൽ ദിനത്തിൽ പെട്ട് പോകുന്ന മൂന്നു പേരുടെയും ഒരു ദിവസത്തെ സംഭവ ബഹുലമായ അധ്യായമാണ് നോര്ത്ത് ഇരുപത്തി നാല് കാതം

  ചിത്രത്തിന്റെ പ്രമേയത്തിൽ അടങ്ങിയിരിക്കുന്ന സാധ്യതകൾ മികച്ചൊരു ചലച്ചിത്രാനുഭവം സൃഷ്ടിക്കാൻ ഉതകുന്ന തരത്തിലുള്ളതായിരുന്നുവെങ്കിലും പരിപൂർണത യിൽ നിന്നും ഒരു പാട് കാതം അകലെയുള്ള ശരാശരിയിലും താഴെ ഉള്ള ഒരു  ചിത്രം മാത്രമാകുന്നു  നോര്ത്ത് ഇരുപത്തി നാല് കാതം. ദുര്ബലമായ തിരക്കഥയും യുക്തിയുടെ അഭാവവും അബദ്ധങ്ങളുടെ ഘോഷ യാത്രയും ചിത്രത്തിലുട നീളം കാണാവുന്നതാണ്.
  > ഈ സിനിമയെ മുന്നോട്ടു കൊണ്ട് പോകാൻ വളരെയധികം ഉടായിപ്പ് വേലകൾ കാണിക്കുന്നുണ്ട് ചിത്രത്തിന്റെ ബഹുമാനപ്പെട്ട എഴുത്തുകാരനും സംവിധായകനും. സിനിമ മുന്നോട്ടു കൊണ്ട് പോകാൻ ഹർത്താൽ ദിനത്തിൽ ട്രെയിൻ സർവീസ് വരെ നിര്തലാക്കിയിരിക്കുന്നു.
  അത് പോലെ തന്നെ ഐ ടി കമ്പനിയിലെ സോഫ്റ്റ്‌വെയർ ജീനിയസ്സിനെ  ഉത്തരവാദിത്വങ്ങൾ മറന്നു തേരാ പാര നടക്കുന്ന  ഒരു മന്ദ ബുദ്ധിയെ പോലെ ചിത്രീകരിചിരിക്കുന്നതിൽ നിന്നും ചിത്രത്തിന്റെ ഉദ്ദേശ്യ ശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുന്നു. ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാവുന്നത് തന്നെ ഫഹദിന്റെ തകർപ്പൻ പ്രകടനം ആണെങ്കിൽ പോലും അദ്ദേഹത്തിന്റെ കഥാപാത്ര രൂപീകരണത്തിലെ വമ്പൻ പാളിച്ചകൾ മുഴച്ചു നില്ക്കുന്നുണ്ട് ചിത്രത്തിൽ. ഹർത്താൽ ദിനത്തിലെ അനുഭവം കൊണ്ട് മാത്രം ഫഹദിന്റെ കഥാപാത്രം ക്ലൈമാക്സിൽ അടിമുടി മാറുന്നത് കണ്ടപ്പോൾ സത്യം പറഞ്ഞാൽ കൂവാൻ തോന്നി.

  ഇത്രയോക്കെയാനെങ്കിലും ചിത്രത്തെ കണ്ടിരിക്കാവുന്ന തലത്തിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിരിക്കുന്നത് ഫഹദ് ഫാസിൽ തന്നെ. അത് പോലെ തന്നെ നെടുമുടി വേണുവും സ്വാതി രെദ്ദിയും തങ്ങളുടെ റോൾ ഭംഗിയാക്കി. ചിത്രത്തിൽ വന്നു പോകുന്ന മറ്റു കഥാപാത്രങ്ങളൊന്നും മനസ്സിൽ  തങ്ങി നില്ക്കാൻ പാകത്തിലുള്ള രീതിയിൽ വാര്തെടുക്കാനുള്ള ഒരു സിദ്ധിയൊന്നും ചിത്രത്തിന്റെ സ്ക്രിപ്ടിനു ഇല്ലാതെ പോയി. വ്യോമ്കേഷ് എന്നാ നാടോടിയെ അവതരിപ്പിച്ച  തമിഴ് ഹാസ്യ താരം പ്രേംജിയുടെയും ദുബായിക്കാരന്റെയും ഫഹദിന്റെ അനുജൻ ആയി വേഷമിട്ട ശ്രീനാതിന്റെയും റോളുകൾ എടുത്തു നോക്കിയാൽ അത് മനസ്സിലാകും

  പ്രമേയപരമായ പുതുമകൾ ഉണ്ടെങ്കിലും ആവശ്യത്തിന് പക്വതയോ പാകതയോ ഇല്ലാത്ത സമീപനം കാരണം ഒരു പാട് കാതം പിന്നിലേക്ക്‌ തള്ളപ്പെട്ട ഒരു ന്യൂ ജെനെരേശൻ സൃഷ്ടി മാത്രമാകുന്നു ഈ സിനിമ.

 22. @basheer,Manjery
  മാഷ്‌ ഒറ്റ ശ്വാസത്തില്‍ എന്തൊക്കെ വല്ല്യ കാര്യങ്ങള്‍ ആണ് ഇവിടെ പോസ്റ്റിയത് ? “പ്രഭാകരാ ” എന്ന് വിളിക്കാന്‍ വരെ തോന്നിപ്പോയി. നിങ്ങള്‍ പറഞ്ഞ പോലൊക്കെ ആണ് മാലോകര്‍ ചിന്തിച്ചിരുന്നതെങ്കില്‍ ആ ” ബെന്‍ കിംഗ്സ്ലി ” (ഗാന്ധീല് ഗാന്ധിയായിട്ട് അഭിനയിച്ച ഗഡിയേ) എന്ത് തോന്ന്യാസം ആണ് കാട്ടിക്കൂട്ടിയത്? ഈ മണ്ണിന്റെ എന്ത് തേങ്ങാ അറിഞ്ഞിട്ടാണ് അങ്ങോരു കേറി മഹാത്മജി ആയി അഭിനയിച്ച് ഓസ്കാറും പെട്ടീല്‍ ആക്കി പോയത്? ഒരു വീരപാണ്ട്യകട്ടബൊമ്മന്‍ സ്റ്റൈലില്‍ ചോദിച്ചാല്‍ ” നീങ്കള്‍ കരി പുടിത്തായാ? കാളൈ കുളിത്തായാ? കഞ്ചിക്കലം ചുമന്തായാ? അഞ്ചിക്കൊഞ്ചി വിളയാടും എങ്ക നാട്ടു പെങ്കളുക്ക് മഞ്ചള്‍ അരച്ച് കൊടുത്തായാ? ” ഒന്നും ചെയ്തില്ല .

  \\”any GREAT actor will find the source of energy from the soil where he stands- All the great actors in every part of the globe, are products of their own land with roots deep inside their own soil” //
  എന്നൊന്നും കേട്ടിട്ടില്ലാത്തത് കൊണ്ട് ആവണം സായിപ്പ് ശുമ്മാ എന്തൊക്കെയോ കോപ്രായം കാണിച്ചു സംഭവം ആകെ മൊത്തം ചളമാക്കി എന്നു പറഞ്ഞാ മതീല്ലോ 🙂 ഞാന്‍ ഇവിടെ പണ്ടെങ്ങാണ്ട് പറഞ്ഞതാണന്നു തോന്നുന്നു. എന്നാലും ഒരു ‘പുനസം’ കൂടി താങ്കള്‍ക്കു വേണ്ടി നടത്താം. അരവിന്ദന്റെ ‘ചിദംബരത്തില്‍ ‘ മുനിയാണ്ടിയായി അഭിനയിക്കാന്‍ എന്തൊക്കെ തയ്യാറെടുപ്പുകള്‍ ആണ് വേണ്ടി വന്നത് എന്നൊരു ടി.വി അഭിമുഖന്‍ ചോദിച്ചപ്പോ അദ്ദേഹം ഇങ്ങനെ മൊഴിഞ്ഞു ” കഥാപാത്രത്തിന്റെ ജോലി പശുവിനെ നോട്ടം ആണെന്നത് ശരി. അത് കൊണ്ട് രണ്ടാഴ്ച പശുതൊഴുത്തില്‍ താമസിച്ച് പഠിക്കണം എന്നു എനിക്ക് തോന്നിയില്ല”

  പിന്നെ ഈ മണ്ണിന്റെ മക്കള്‍ സ്പിരിറ്റ്‌ ഒരു വാദത്തിനു വേണ്ടി അങ്ങ് സമ്മതിച്ചാല്‍ തന്നെ മലയാളികളായ ഫാസിലിനും റോസിനക്കും പിറന്ന ആലപ്പുഴക്കാരന്‍ ഫഹദ് മലയാള സിനിമകളില്‍ അഭിനയിക്കാനുള്ള ഊര്‍ജ്ജം, സൈബീരിയയിലെ ഖനികളില്‍ നിന്ന് വല്ലതുമാണോ ഉള്‍ക്കൊള്ളുന്നത്? താങ്കള്‍ പറഞ്ഞത് ഉദ്ധരിച്ചാല്‍ \\”He simply copy paste a style from somewhere else”// .ആ ‘somewhere else’ എന്ന രഹസ്യ സങ്കേതം എവിടെ ആണന്ന് വെളിപ്പെടുത്താന്‍ ദയവുണ്ടാകണം. മലയാള സിനിമയെ സ്നേഹിക്കുന്ന ഇവിടുത്തെ സാദാ പ്രേക്ഷകര്‍ക്കും wannabe അഭിനേതാക്കള്‍ക്കും അതൊരു മുതല്‍ക്കൂട്ടാവും. സംശല്യ. അങ്ങനെ ഒരു കുഞ്ഞനന്തന്റെ കടണ്ടങ്കില്‍ എളുപ്പായീലെ കാര്യങ്ങള്‍ 🙂

 23. After seeing KAZHETHUM DHOORATH, I think nobody will say fahad is a born actor, but after his recent films I am sure that he is working hard and progressing well towards a good actor, so we should appreciate it and who knows the future !

 24. ഹർത്താൽ ദിവസമല്ല ഈ മൂവർ സംഘം യാത്ര തുടരുന്നത്. ഹർത്താൽ തുടങ്ങുന്നതിന്റെ തലേരാത്രി. ഏകദേശം രാത്രി പന്ത്രണ്ടിനും ഒരു മണിക്കും ഇടയിൽ എന്ന് നമുക്കൂഹിക്കാം. രാവിലെ ആറുമുതൽ ഹർത്താൽ തുടങ്ങുന്നതാണ് നമ്മുടെ നാട്ടിൽ നടപ്പുള്ള ആചാരം. ഇതിപ്പം സതേണ്‍ റെയിൽവേ നടത്തുന്ന ഹർത്താൽ ആയിരുന്നിരിക്കാം ട്രെയിനൊക്കെ തലേന്നേ നിർത്തിയതിനു വേറെ കാരണമൊന്നും കാണുന്നില്ല. പിന്നെ ഇതൊരു അപ്രഖ്യാപിത ഹർത്താലും ആയിരുന്നില്ല. “ഈ ദിവസം തന്നെ അവനെ അയയ്ക്കണമെന്നതു നിങ്ങളുടെ പ്ലാൻ അല്ലായിരുന്നോ? Go and find him, otherwise your jobs will be in stake” എന്ന് ഐടി കമ്പനി മുതലാളി തൊഴിലാളികളോട് അമറുന്നുണ്ട്. അപ്പോൾ ആ ദിവസം ഹർത്താലണെന്നു എല്ലാര്ക്കുമറിയാമായിരുന്നു എന്ന് ചുരുക്കം. ഹർത്താൽ ദിവസം പൂജപ്പുര പരിക്ഷാഭവന്റെ വാതില് പൊളിച്ച് അകത്ത് കയറി പേപ്പര് ശരിയാക്കിക്കൊണ്ടുപോരാം എന്ന് കരുതിയാണോ മാഷ് കോഴിക്കോട്ടു നിന്നും പുറപ്പെട്ടത്‌ എന്നും ഇവിടെ സംശയിക്കണം. അതിലൊക്കെ തമാശ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്ന ഗോപാലേട്ടൻ പിന്നെ കോഴിക്കൊട്ടെത്തുന്നതിനു മുൻപ് ഒരിക്കൽ പോലും നാട്ടിൽ എന്താ സംഭവിക്കുന്നതെന്നറിയാൻ മെനക്കെടുന്നില്ല എന്നതാണ്. പോലീസ് സ്റ്റെഷനിലും പോലീസുവണ്ടിയിലും പിന്നെ മന്ത്രിയുടെ വണ്ടിയിലും നാടോടിവണ്ടിയിലും അതെല്ലാം കഴിഞ്ഞു കൂടെവന്ന ഗൾഫുകാരന്റെ വീട്ടിലുമൊക്കെ ചെന്നിരിക്കുമ്പോഴും ആരുടെയെങ്കിലും ഫോണ്‍ വാങ്ങിച്ചു നാട്ടിലുള്ള ഭാര്യ ചത്തോ ജീവനോടെയുണ്ടോ എന്നോന്നന്വേഷിക്കാൻ അതിയാനു തോന്നുന്നില്ല. നന്മയുള്ള ബുദ്ധിയുള്ള ഗോപാലേട്ടൻ 🙂

 25. @ ajmal ch

  ഞാനും അങ്ങിനെയാണ് കരുതുന്നത് അജ്മൽ. ‘കൈയെത്തും ദൂരത്ത്‌’ അഭിനയിച്ച കാലത്തെ ഇയാളെ നമ്മുടെ കൈയെത്തും ദൂരത്ത്‌ ഒന്നു കിട്ടിയിരുന്നെങ്കിൽ എന്നു തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോഴങ്ങിനെയല്ല എനിക്ക് തോന്നുന്നത്. ഞാൻ ബഷീര് പറഞ്ഞതിനെ എതിർക്കുന്നൊന്നുമില്ല. അത് വസ്തുതകൾ തന്നെയാണ്. ഏതൊരു നടനും അയാൾ നിൽക്കുന്ന ചുറ്റുപാടിൽ നിന്ന് തന്നെയാണ് ഊർജ്ജം സംഭരിക്കുന്നത്. അതിനപ്പുറത്ത് ബഷീർ പറയുന്നതിനോട് യോജിക്കാൻ വയ്യ.

  ഒരു നടന്റെ ടാലന്റ് വിലയിരുത്തുന്നതും അയാൾ അതുവരെ ചെയ്ത കഥാപാത്രങ്ങൾ terra firma ആണോ എന്ന് നോക്കുന്നതും രണ്ടു വ്യത്യസ്ഥ കാര്യങ്ങൾ ആണ് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ social fabric മാറ്റമൊന്നുമില്ലാതെ നിൽക്കുകയല്ല. നമ്മുടെ സമൂഹത്തിന്റെ sensibility മാറിവരുന്നതാണ് സിനിമയിലും പ്രതിഫലിക്കുന്നത്. dinas ഇവിടെ അത് പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഫഹദ് ഫാസിലിനെ പോലെ ഒരു തുടക്കക്കാരനെ ഇത്തരം ഒരു strict guide line വച്ച് ഇപ്പോഴേ വിലയിരുത്തെണ്ടതില്ല എന്ന് എനിക്ക് തോന്നുന്നു..

 26. @madhumurali
  engane logic okke aacholichal ella cinemayum kanakkalle. ella pazhuthukalum adacha cinemakal apoorvom. mattoru karyam traain thadanja harthal okke undayittundu nammude nattil, pakshe athoke kurachu samayatheku. angane train evideyengilum thadanju mattu train okke late aayikoode,
  train varilla athu kondu enganeyengilum ethanm enna chintha nedumudiyude characterinu varavunnathe ullu. eni, kandu madutha valippum,double meaning okke niranja sibi-udayan comedy oke vachu nokkumbol north refreshing thanneyanu. kuracukal undengilum thante adya cinema oruvidham nannayi pulli eduthittundu athine congrats cheyyanam,.

 27. നല്ലൊരു പ്രമേയം. ഫഹദ്, നെടുമുടി, സ്വാതി തുടങ്ങിയവരുടെ നല്ല പ്രകടനം, ലളിതമായ ആവിഷ്‌ക്കാരം ഇതെല്ലാം നോര്‍ത്ത് കാതത്തെ കണ്ടിരിക്കാന്‍ പാകത്തിലുള്ള ഒരു ചിത്രമാക്കുന്നു. പക്ഷെ ഇത്തരമൊരു സിനിമയെടുക്കുമ്പോള്‍ താന്‍ ജീവിക്കുന്ന നാടിനെക്കുറിച്ച് അല്‍പ്പമെങ്കിലും മനസ്സിലാക്കാന്‍ സംവിധായകന്‍ ശ്രമിക്കണമായിരുന്നു. തീര്‍ത്തും യുക്തിശൂന്യമായ കാഴ്ചകളാണ് ചിത്രം കാട്ടിത്തരുന്നത്. കുറച്ചുകാലമെങ്കിലും കേരളത്തില്‍ ജീവിച്ച ഒരാളും കേരള പശ്ചാത്തലത്തില്‍ ഇത്തരം കാഴ്ചകള്‍ ചിത്രീകരിക്കുമായിരുന്നില്ല. അതല്ല ഈ മേനോന്‍ എന്ന സംവിധായകന്‍ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെപ്പോലെ ഒരാളായിരിക്കുമോ.. വൃത്തി രോഗം ബാധിച്ച്, സമൂഹത്തെക്കുറിച്ച് ഒന്നുമറിയാത്ത ഒരാള്‍.. ആണെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ തിരക്കഥയിലൊരുങ്ങിയ നോര്‍ത്ത് കാതം വ്യക്തമാക്കിത്തരുന്നത്.
  അടുത്ത ചിത്രമൊരുക്കുമ്പോഴെങ്കിലും ജന്മനാടിനെക്കുറിച്ച് സാമാന്യബോധം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കുമെന്ന് സംവിധായകനെ ഓര്‍മ്മപ്പെടുത്തുന്നു. ന്യൂജനറേഷന്‍ കാലത്ത് നന്മയെപ്പറ്റി ചിന്തിക്കുന്ന ഒരാളാണ് സംവിധായകന്‍ എന്ന സന്തോഷം ഉള്ളതുകൊണ്ട് തന്നെയാണ് ഈ ഉപദേശം. എങ്കിലും ഇടയ്ക്ക് കയറി വന്ന മൈ…. വിളി.. വല്ലാത്തൊരു പണി തന്നെയായിപ്പോയി. ഇത്തരമൊരു സിനിമയില്‍ ആ വിളി കയറി വരുമെന്ന് തീരെ ഓര്‍ത്തില്ല എന്റെ മേനോന്‍ സാറെ…

 28. @ jay
  ഓന്‍ പോരാന്ന് പറഞ്ഞാല്‍ ‘ങ്ങള് ഓന്‍െറ ആളാണോ’ എന്നാണോ മറുപടി പറയുക. ഇപ്പോള്‍ തന്നെ, എന്ത് കാരണത്താലാണ് ബഷീര്‍ മഞ്ചേരി അങ്ങനെ പറഞ്ഞതെന്ന് ഊഹിക്കാന്‍ കഴിയും എന്ന് താങ്കള്‍ പറയുന്നു. ഞാന്‍ ഊഹിച്ചിട്ട് മനസ്സിലായില്ല. ഇങ്ങനെ തെറ്റായ ഊഹം നിങ്ങളുടെ കാര്യത്തില്‍ എന്‍െറ ഭാഗത്ത്നിന്ന് ഉണ്ടാവരുത് എന്ന നിര്‍ബന്ധം കൊണ്ടാണ് ‘തമാശിച്ചതാണെങ്കില്‍ ലൈക്ക്’ എന്ന് ഞാന്‍ അടിച്ചത്. അത് മറ്റൊരര്‍ഥത്തിലും എടുക്കരുത്. ആരോഗ്യകരമായ വിമര്‍ശം മനസ്സിനെ മുറിപ്പെടുത്താതിരിക്കാന്‍ ഒന്നു നേര്‍പ്പിച്ചേക്കാം എന്ന് മാത്രമെ ഞാന്‍ ഉദ്ദേശിച്ചുള്ളൂ…

 29. @ അവിരാ,Babu Alex , Rajesh Namboodiri Edapally

  മൂവി രാഗ വായിക്കുന്നത് ഒരു വൈകം മുഹമദ് ബഷീര് കഥ വായിക്കുന്നത് പോലെ ആണെന്ന് പണ്ട് ഒരു സുഹൃത്ത്‌ എഴുതിയത് ഓര്ക്കുന്നു. ഇപ്പോൾ നിങ്ങളുടെ ഒക്കെ കമന്റ്‌ വായിക്കുമ്പോൾ ആ സുഹൃത്ത്‌ പറഞ്ഞത് സത്യം എന്ന് ഒന്ന് കൂടെ ഉറപ്പിക്കുന്നു.
  പ്രത്യേകിച്ചു ബാബുച്ചയന്റെ കമന്റ്‌ , I always been facinated to ur views.

 30. @Madhu Murali
  നന്നായിട്ടുണ്ട് കേട്ടോ, GK യുടെ പണി പോകുമോ എന്നൊരു സംശയം ഉണ്ട്. പിന്നെ ഇന്ദുലേഖ തരുന്ന ബുക്സ് എനിക്കും കൂടെ വായിക്കാൻ തരണേ.

 31. @basheer,Manjery
  ഇത് എന്തൊക്കെയ ഈ എഴുതി കൂട്ടീരിക്കണത് ന്റെ ബഷീർക്ക! ങ്ങനെങ്ങനെ കണീചോരല്യണ്ടേ! ന്റെ റബ്ബേ! ഇത് എന്താ മാഷെ ഇങ്ങനെ? ജീവിച്ച മണ്ണിൽ നിന്നും അര്ജവം ഉൾക്കൊണ്ട്‌ അഭിനയിച്ചു വളന്ന കലാകാരൻമാർ എന്നൊക്കെ പറഞ്ഞു മുകളിൽ താങ്കൾ പേര് ചൊല്ലി എന്നി പറഞ്ഞിട്ടുള്ളവർ എല്ലാവരും നോരമല്സി യിൽ നിന്നും deviate ആയി തോനിപ്പിക്കുന്ന തരത്തിൽ ഉള്ള കഥാപാത്രങ്ങൾ ച്യ്തിട്ടില്ല ?
  അങ്ങനെ ചെയ്യുബോൾ അല്ലെ ഒരു അഭിനേതാവിനു പൂര്ണത കൈ വരുന്നത്? അല്ലാതെ ചുറ്റുപാടും കാണുന്നത് അങ്ങനെ തന്നെ പകര്ത്തി വച്ചാൽ അതിനു അഭിനയം എന്ന് വിളിക്കാനാവുമോ? അതല്ലേ മിമിക്രി. ഫഹദ് എന്ന കലാകാരൻ തനിക്കു കിട്ടിയ കഥാപത്രങ്ങളെ ഒരു തുടക്കകാരൻ എന്നാ നിലയിൽ നനക്കിയിട്ടുണ്ട് എന്നാണു എനിക്ക് തോനിയിട്ടുള്ളത്. ആ പയ്യന് തുടങ്ങിയിട്ടല്ലേ ഉള്ളു. അയ്യാളെ അപ്പോഴേക്കും കുറെ മൂത്ത് പാകമായ നല്ല നാളികേരങ്ങളുമായി ഉപമിക്കുന്നത് എവിടെത്തെ ന്യായം സുഹുര്തെ? അല്ല ഒരു തരത്തിൽ പറഞ്ഞാൽ അങ്ങനെ ഉപമിക്കപെടുന്നത് തന്നെ ഒരു നല്ല കലാകരന് കിട്ടുന്ന ബഹുമതി ആണ്. പിന്നെ എല്ലാവരും തുടക്കം തന്നെ മമ്മുട്ടിയും മോഹൻലാലും കമൽഹാസനും ബച്ചനും ഒക്കെ ആണെന്ന് വാശിപിടിക്കുന്നത് നല്ലതാണോ?

 32. ഉണ്ടംപൊരിപോലത്തെ രോഗവും അലുവേം മത്തിക്കറിം പോലത്തെ കഥാപാത്രങ്ങളും.

 33. @sujith
  സിനിമ എന്നത്‌ തന്നെ ഫെയ്‌ക്ക്‌ ആണ്‌. റിയലിസ്റ്റിക്ക്‌സ്വഭാവം അല്‌പം പോലുമില്ലാത്ത സിനിമകളാണ്‌ എനിക്ക്‌ ആസ്വദിക്കാന്‍ ഏറെ ഇഷ്ടവും. പക്ഷെ മുന്നില്‍ കാണുന്ന കാഴ്‌ചയിലെ ലോജിക്കിലായ്‌മ മറച്ചുവെക്കാന്‍ സിനിമയുടെ സംവിധായകന്‌ കഴിയണം. ഈ ലോജിക്കും കുന്തവുമൊക്കെ ആലോചിച്ച്‌ ബോറടിക്കാന്‍ പ്രേക്ഷകന്‌ സമയം കൊടുക്കരുത്‌. നോര്‍ത്ത്‌ 24 കാതത്തിന്റെ സംവിധായകന്‍ ഈ ക്രാഫ്‌റ്റ്‌ പ്രകടിപ്പിക്കുന്നതേയില്ല.

  @anikkutty
  ലൈക്കുകള്‍ വാരിക്കോരി തരു… തീര്‍ച്ചയായും ബുക്‌സും തരാം…

 34. @@Basheer Manjeri
  എണ്‍പത്കളിലും തൊണ്ണൂറുകളിലും ഒരുപിടി പച്ചയായ നാടൻ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു കൊണ്ട് തന്നെയാണ് ഗോപിയും നെടുമുടിയും മമ്മൂട്ടിയും ലാലുമെല്ലാം ജന ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. പക്ഷെ അന്നത്തേത് പോലെയാണോ ഇന്നത്തെ കാലഘട്ടം . കേരളത്തിന്റെ സാമൂഹിക പരിസ്ഥിതി മൊത്തത്തിൽ മാറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കണ്ടു വരുന്നത്. കൊച്ചു കുട്ടികള് വരെ ഐ ഫോണിന്റെയും ബി എം ഡബ്ല്യു കാറിന്റെയും  പുത്തൻ മോഡലുകളെ പറ്റി ചിന്തിചോണ്ടിരികുന്ന ന്യൂ ജനറേഷൻ കാലഘട്ടം. മെട്രോ സംസ്കാരവും ഫ്ലാറ്റ് സംസ്കാരവുമെല്ലാം വല്ലാതങ്ങ് പിടിമുറുക്കിയിരിക്കുകയാണ് നമ്മുടെ കൊച്ചു കേരളത്തിലുട നീളം. ഇങ്ങനെയുള്ള കാലഘട്ടത്തിൽ മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളെ അവതിരിപ്പിചാലെ കേമൻ ആകാൻ പറ്റൂ എന്നൊക്കെ പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്  ബഷീര് ഭായ്. ഇങ്ങള് പറ.

  തുടക്ക ഘട്ടങ്ങളിൽ ഫഹദിനു ലഭിച്ച ഏതാനും കഥാപാത്രങ്ങളിലെ   സ്ത്രീ ലംബടാനായ  എക്സി ക്യുട്ടീവ് മെട്രോ യുവത്വതെ അളവ് കൊലാക്കി അദ്ദേഹത്തിന്റെ പ്രതിഭയെ വിലയിരുത്തുന്നത് ശരിയല്ല. ആട്ടോക്കാരനായും ബാന്ഡ് മേളക്കാരാനായും ഡ്രൈവറായും ഫ്ലാറ്റ് ജീവനക്കാരനായുമൊക്കെ  അദ്ദേഹം വേഷമിട്ടിട്ടുണ്ട് എന്ന കാര്യം മറക്കണ്ട. പണക്കാരനായോ പാവപ്പെട്ടവനായൊ തൊഴിൽ രഹിതനായോ വെഷമിട്ടൊ എന്നതിലല്ല കാര്യം. കിട്ടിയ റോളുകളെ എങ്ങനെ അഭിനയിച്ചു ഫലിപ്പിച്ചു എന്നതിലൂടെയാണ്‌ ഒരു നടന്റെ കഴിവ് തെളിയിക്കപ്പെടുന്നത്. ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച ഭാവാഭിനയത്തിലൂടെ പ്രേക്ഷരുടെ മനം കവര്ന്ന ഫഹദ് യുവതാരങ്ങലിലെ ഏറ്റവും ശ്രധേയൻ ആയ താരമാണ് എന്നതിൽ യാതൊരു സംശയവുമില്ല. മോശം ചിത്രങ്ങൾ പോലും ഫഹദിന്റെ അഭിനയ മികവു കൊണ്ട്മാത്രം ശ്രദ്ധിക്കപ്പെടുന്ന അവസരത്തിൽ  അദ്ദേഹത്തെ വെറും  ശരാശരി നടൻ ആയി കണക്കാക്കിയ താങ്കളുടെ പ്രസ്ഥാവനയിൽ ഒട്ടും കഴമ്പില്.

 35. @ Jay
  ബഷീർ പറഞ്ഞതിനോട് യോജിക്കുന്നില്ല. എങ്കിലും എല്ലാ വിമർശനങ്ങളെയും മുൻവിധിയോടെ കാണരുത്.മൂവിരാഗയിൽ ഇത്തരമൊരു പൊതു പ്രവണതയുണ്ടെന്നു തോന്നുന്നു.

 36. @മധു
  നല്ല ആസ്വാദനം.

  @സുജിത്
  എത്ര നന്നായി മലയാളം എഴുതിയ ആൾ ആയിരുന്നു താങ്കള് ! എന്ത് പറ്റി ?

  ഫഹദ് എന്ന ആക്ടർ ഒരിക്കലും ശരാശരി ആക്ടർ അല്ല. തിലകന് A + കൊടുക്കുമ്പോൾ, ഫഹദ് തീര്ച്ചയായും A എങ്കിലും അർഹിക്കുന്നുണ്ട് . രണ്ടു വർഷത്തിനുള്ളിൽ പതിനഞ്ചൊളം നല്ല കഥാപാത്രങ്ങൾ ചെയ്തു നിരൂപക പ്രശംസ പിടിച്ചു പറ്റുന്നത് , ചെറിയ കാര്യമല്ല. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാള് തന്നെയാണ് ഫഹദ്.

 37. @Babu Alex
  നിങ്ങള്‍ പറഞ്ഞ പോലൊക്കെ ആണ് മാലോകര്‍ ചിന്തിച്ചിരുന്നതെങ്കില്‍ ആ ” ബെന്‍ കിംഗ്സ്ലി ” (ഗാന്ധീല് ഗാന്ധിയായിട്ട് അഭിനയിച്ച ഗഡിയേ) എന്ത് തോന്ന്യാസം ആണ് കാട്ടിക്കൂട്ടിയത്? ഈ മണ്ണിന്റെ എന്ത് തേങ്ങാ അറിഞ്ഞിട്ടാണ് അങ്ങോരു കേറി മഹാത്മജി ആയി അഭിനയിച്ച് ഓസ്കാറും പെട്ടീല്‍ ആക്കി പോയത്? ഒരു വീരപാണ്ട്യകട്ടബൊമ്മന്‍ സ്റ്റൈലില്‍ ചോദിച്ചാല്‍ ” നീങ്കള്‍ കരി പുടിത്തായാ? കാളൈ കുളിത്തായാ? കഞ്ചിക്കലം ചുമന്തായാ? അഞ്ചിക്കൊഞ്ചി വിളയാടും എങ്ക നാട്ടു പെങ്കളുക്ക് മഞ്ചള്‍ അരച്ച് കൊടുത്തായാ?” ഒന്നും ചെയ്തില്ല.

  \\”any GREAT actor will find the source of energy from the soil where he stands- All the great actors in every part of the globe, are products of their own land with roots deep inside their own soil” //
  എന്നൊന്നും കേട്ടിട്ടില്ലാത്തത് കൊണ്ട് ആവണം സായിപ്പ് ശുമ്മാ എന്തൊക്കെയോ കോപ്രായം കാണിച്ചു സംഭവം ആകെ മൊത്തം ചളമാക്കി എന്നു പറഞ്ഞാ മതീല്ലോ

  Mr.Babu…the arguement you put forward backfires(Vadi koduthe adi).You said a lot of things and raised questions to ‘prove’ that, there is no need for an actor to find his roots in his own soil. You told about Ben Kingsley’s role of Gandhiji as an example, desceibing him as a ‘saayippu’. Have you heard a name KRISHNA PANDIT BHANJI ? It’s Ben Kingsley’s real name, Mr.Babu. He is a man of Indian origin!

  Richard Attenborough was not a foolish or idiotic director to cast somebody from somewhere to do the role of Gandhiji, an Indian in character, mannerisms and body language. The renowned director wanted an ‘ACTOR’ who could find energy from a particular culture by identifying his own roots.
  (Athokke potte…! Oru plastic poo-vine patti debate cheyyumbol sugandhamulla rosapoo-vine enthinu valichizhakkanam, Babu!!)

 38. @Babu alex
  പിന്നെ ഈ മണ്ണിന്റെ മക്കള്‍ സ്പിരിറ്റ്‌ ഒരു വാദത്തിനു വേണ്ടി അങ്ങ് സമ്മതിച്ചാല്‍ തന്നെ മലയാളികളായ ഫാസിലിനും റോസിനക്കും പിറന്ന ആലപ്പുഴക്കാരന്‍ ഫഹദ് മലയാള സിനിമകളില്‍ അഭിനയിക്കാനുള്ള ഊര്‍ജ്ജം, സൈബീരിയയിലെ ഖനികളില്‍ നിന്ന് വല്ലതുമാണോ ഉള്‍ക്കൊള്ളുന്നത്?
  Babu…..purohithante(priest) makkalil oral kollakkaaran(bandit) aaya kadaha kettittille?! Athre ullu, manushyante kaaryam! Kollayadikkaanl theerumaanichal pinne Siberiayile khanikalkkum rakshayilla…!

 39. @Basheer,Manjery
  Fans kaarude abhipraayangalkke idayil sathyam palappozhum kaanan kittaarilla. Its great to see a person coming up with some valid points and perfect observations.Njanum actors-ne chumma kayari ‘bhayankara abhinayam’ ennu viseshippikkaarulla aal aanu.But you gave me an insight to evaluate an actor.Thanks Basheer.
  What do you think about Irfaan khan?

 40. @Basheer manjeri
  “Oru plastic poo-vine patti debate cheyyumbol sugandhamulla rosapoo-vine enthinu valichizhakkanam”

  Then, is there any actors (Today’s generation, in malayalam) you admire?(or ellavarum palstic pookal ano?) just curious to know !

 41. @basheer,Manjery
  \\KRISHNA PANDIT BHANJI ? It’s Ben Kingsley’s real name//
  എന്റെ പിഴ, എന്റെ പിഴ എന്റെ വലിയ പിഴ. മേലില്‍ റിസര്‍ച്ച് നടത്തുമ്പോ കൂടുതല്‍ ശ്രദ്ധിക്കുന്നതായിരിക്കും.
  പക്ഷെ ഈ ഒരു ഇന്ത്യന്‍ പേരല്ലാതെ അങ്ങേരും ഇന്ത്യയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമല്ലേ ഉള്ളൂ സുഹൃത്തേ? ഇന്ത്യയോട് അഗാധമായ പ്രേമം ഉള്ളത് കൊണ്ടാണല്ലോ ആദ്യം 34 വയസ്സില്‍ തന്റെ ‘കൃഷ്ണ പണ്ഡിറ്റ്‌ ഭാഞ്ചി’ എന്ന മനോഹര നാമം ഉപേക്ഷിച്ച് ‘ബെന്‍ കിംഗ്സ്ലി’ ആയത്. 1982 വില്‍ ഗാന്ധിയില്‍ അഭിനയിക്കാന്‍ വരുന്നതിനു മുന്‍പ് വല്ല ടൂര്‍ ഗ്രൂപ്പിന്റെ ഭാഗമായി എങ്കിലും അങ്ങേര് ഇന്ത്യയില്‍ വന്നിട്ടുണ്ടോ ആവോ? ആ മനുഷ്യന്‍ ഈ ഇന്ത്യന്‍ മണ്ണില്‍ നിന്ന് എന്തെങ്കിലും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു എന്ന് വിചാരിക്കാന്‍ അസാരം ബുദ്ധിമുട്ടുണ്ട്. പിന്നെ റിച്ചാര്‍ഡ് ആറ്റന്‍ബറോ സത്യസന്ധന്‍ ആയിരുന്നെങ്കില്‍ ചെയ്യേണ്ടത് ഇതിലും ആഴത്തില്‍ ഈ മണ്ണില്‍ വേര് പടര്‍ത്തി നില്‍ക്കുന്ന, താങ്കള്‍ പേരെടുത്തു പറഞ്ഞ പോലെ ആരെയെങ്കിലും ഇവിടെ നിന്ന് തപ്പി എടുക്കുകയല്ലേ? അതിനു പകരം പുള്ളി ചെയ്തത് എന്താ? ഒന്നാം സ്ഥാനം രൂപസാദൃശ്യത്തിനു നല്‍കി. അതിബുദ്ധിമാന്‍ എന്നു വേണമെങ്കില്‍ അദ്ദേഹത്തെ വിളിക്കാം. അതല്ലേ വാസ്തവത്തില്‍ സംഭവിച്ചത്? പിന്നെ അദ്ദേഹത്തിന് ഈസി ആയി ആശയങ്ങള്‍ കൈമാറാന്‍ പറ്റിയ സ്വന്തം ഭാഷക്കാരനായ ഒരു നല്ല നടനെ മുഖ്യ വേഷത്തിലേക്ക് കണ്ടു പിടിച്ചു. അതല്ലേ സത്യം?

 42. @madhumurali ithu review aano, atho kuttam parachilo? Oru plus pointum ee cinemayil thankalkku kanaan kazhinjille?

 43. @basheer,Manjery

  ബഷീർ, നിങ്ങളുടെ അവസാനത്തെ കമന്റു കാണുന്നതുവരെ നിങ്ങൾ പറയുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ് എന്നൊരു വിചാരമായിരുന്നു എനിക്ക്. പക്ഷെ ഈ അവസാന കമന്റു കണ്ടപ്പോൾ ഈ ഫഹദ് ഫാസിലോന്നും ഒരുകാലത്തും ഗുണം പിടിക്കില്ല എന്നൊരു ശക്തമായ മുൻവിധി നിങ്ങൾക്കുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്‌. .. പുരോഹിതന്റെ മകൻ കൊള്ളക്കാരനായതുപോലെയാണ് ഫാസിലിന്റെ മകൻ സിനിമാ നടനായത് എന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ പിന്നെ നിങ്ങൾ അഭിനയത്തെക്കുറിച്ച് ഇവിടെ പറഞ്ഞ ആ വലിയ കാര്യങ്ങൾക്കൊന്നും വലിയ വിലയില്ല.

  ഇയാൾ മലയാള സിനിമയിൽ സജീവമായി അഭിനയിക്കാൻ തുടങ്ങിയിട്ട് മൂന്നോ നാലോ വർഷമേയായുള്ളൂ. ആദ്യ മൂന്നുവർഷത്തിനുള്ളിൽ ഇത്രയധികം ശ്രദ്ധ നേടിയെടുത്ത മറ്റേതു നടനെ നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയും? താങ്കൾക്ക് മെട്രോ ഇമെജിനോടുള്ള വെറുപ്പാണോ ഇവിടെ പ്രകടിപ്പിക്കുന്നത് എന്നെനിക്കറിയില്ല. ഞാൻ ഈ മെട്രോ തലമുറക്കാരനല്ല. പക്ഷെ എന്റെ മകൻ ആണ്. അതാണ് റിയാലിറ്റി. നമ്മളുടെ വിശ്വാസത്തിനപ്പുറത്തു ഒരില പോലും അനങ്ങരുത് എന്നൊരു വിചാരമുണ്ടോ ബഷീറിന്?

 44. The word Obsessive Compulsive Disorder(OCD) reminded me of Adrian Monk in the TV Series (Monk). He is my all time favorite detective. He is the Sherlock Holmes of the US.

 45. @സന്തോഷ്

  സന്തോഷ്‌ കരുതുന്നപോലെ യാതൊരു മുൻവിധികളോടെയും അല്ല ബഷീർ മഞ്ചേരിയുടെ കമന്റിനെ സമീപിച്ചത്. സന്തോഷ്‌ പറയുമ്പോലെ ഇവിടെ മൂവിരാഗയിൽ അങ്ങിനെയൊരു പ്രവണത നമ്മുടെ സുഹൃത്തുക്കൾ കാണിക്കുന്നുന്ടെന്നും തോന്നുന്നില്ല.

  നമ്മുടെ മലയാള സിനിമ അനേകം തവണ കണ്ടു മടുത്ത M & M ന്റെ നായക കഥാപാത്രങ്ങളിലൂടെയും, ഏതു കഥാപാത്രം ചെയ്താലും ഒരേ പോലെ അഭിനയിക്കുന്ന സുരേഷ്ഗോപി, ദിലീപ്, ജയറാം (പാവങ്ങൾ, അവരെ കൊണ്ട് അതേ പറ്റൂ) തുടങ്ങീ മലയാള സിനിമയിലെ സൂപ്പർ കസേരയിൽ തനിക്കു കയറിയിരിക്കണം എന്ന ദുഷ്ചിന്തയോടെ പ്രഥ്വിരാജ് അറയ്ക്കുന്ന കഥാപാത്രങ്ങളും തല്ലി പൊളി സിനിമകളും ചെയ്യുന്ന ഒരു സമയത്താണ് കേരള കഫേയിലൂടെ ഫഹദ് ഫാസിലിന്റെ രണ്ടാം വരവ്. കേരള കഫേയും പ്രമാണിയും കഴിഞ്ഞു ഫഹദ് കോക്ക്ടൈലിലൂടെ വളരെ വ്യത്യസ്തമാർന്ന ഒരു അഭിനയ ശൈലിയിലൂടെ നമ്മൾ പ്രേക്ഷകരിൽ അയാളുടെ വരവിന്റെ ഉദ്ദേശം ശക്തമായി തന്നെ ബോധ്യപ്പെടുത്തി. നമ്മുടെ നായകൻമാർ എന്നും ഭയന്നിരുന്ന ഇമേജ് എന്ന മാങ്ങാതൊലിയെ 22FK യിലൂടെ ഈ നടൻ പൊളിച്ചെറിയുക തന്നെ ചെയ്തു. ഈ സിനിമയിലൂടെയും ചാപ്പാ കുരിശശിലൂടെയും നമ്മൾ മലയാളി പ്രേക്ഷകർക്ക്‌ ഒരു വലിയ അശ്വാസകരമാവുകയായിരുന്നു ഫഹദ് ഫാസിൽ എന്ന ഈ നടൻ. ഫഹദിന്റെ വരവിലൂടെ അയാൾ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങൾ നേടുന്ന വിജയങ്ങൾ പ്രഥ്വിരാജിനെ ഇരുത്തി ചിന്തിച്ചിരിപ്പിക്കണം. അങ്ങിനെയൊരു ചിന്തയിലാവാം പ്രഥ്വി സൂപ്പർ സ്റ്റാർ മോഹവും ഇമേജും എല്ലാം മറന്ന് മുംബൈ പോലീസ് പോലെയുള്ള കഥാപാത്രങ്ങളെ സ്വീകരിക്കാൻ തായ്യാറാവുന്നത്. ഇത് ആരോഗ്യകരമായ പ്രവണതയും മത്സരവും തന്നെയാണ്. പുതിയ സംവിധായകരുടേയും എഴുത്തുകാരുടെയും സിനിമകളിൽ പുതുമകൾ തേടി ഫഹദ് അഭിനയിക്കുന്നതും മലയാള സിനിമയ്ക്ക് ഒരു നല്ല ലക്ഷണം തന്നെയാണ്. ഒളിപ്പോര് പോലെയുള്ള ചിത്രങ്ങൾ പരാജയപ്പെടുമ്പോൾ അത് തന്റെ പിഴ എന്ന രീതിയിൽ സ്വയം കുറ്റം ഏറ്റെടുക്കുന്ന മറ്റേതു നടനുണ്ട്‌ മലയാളത്തിൽ.

  ഒരു ചുരുങ്ങിയ കാലയളവ്‌ കൊണ്ട് നമ്മുടെ സിനിമയിൽ ഇത്രയും പ്രേക്ഷക പ്രീതി നേടിയ ആരുണ്ട്‌ വേറെ. ഒന്നും കാണാതെ സിനിമ പ്രേക്ഷകർ അയാളുടെ സിനിമയ്ക്ക് ടിക്കറ്റ് എടുക്കില്ലല്ലോ. ഇത്തരം ഒരു നടനെയാണ് ബഷീർ മഞ്ചേരി പോരാ എന്ന രീതിയിൽ വിമർശ്ശിക്കുന്നത്. അദ്ദേഹം ഇന്ന് മിടുക്കർ എന്ന് വിശേഷിപ്പിക്കുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും തുടക്കത്തിലെ നാലഞ്ചു വര്ഷങ്ങളുടെ അവസ്ഥ എന്തായിരുന്നു?? ബഷീർ മഞ്ചേരി ഇവിടെ പറയുന്ന roots ഉം soil മുക്കെ ഒരു നടനെ സ്വാധീനിക്കാൻ തന്നെ പാടില്ല, അങ്ങിനെ വന്നാൽ അത് ആ നടന്റെ അധപതനമാവും. ചെമ്പിൽ ജനിച്ചു വളർന്ന മമ്മൂട്ടിയുടെ ചന്തുവിൽ ഏത് roots ഉം soil മാണ് കാണാനാവുക, അതുപോലെ അമരത്തിലെ അച്ചൂട്ടിയിൽ, പട്ടെലരിൽ. മോഹൻലാലിൻറെ അസംഖ്യം കഥാപാത്രങ്ങളിൽ എല്ലാം തന്നെ ഈ പറയുന്ന roots ഉം soil ലിന്റെ എന്ത് പിൻബലമാണ്‌ ശ്രീ ബഷീർ മഞ്ചേരി കണ്ടത് എന്ന് മനസ്സിലായില്ല. ഗ്രേറ്റ് ആക്ടർ എന്ന് ബഷീർ മഞ്ചേരി പറയുന്ന കമലഹാസൻ അനുകരിക്കുന്നത് അല്‍പാചിനോയെ യാണ് എന്ന് എല്ലാവരും സംശയിക്കുന്നു. അങ്ങിനെയെങ്കിൽ ഈ roots ഉം soil ലും കമൽ പുറം രാജ്യങ്ങളിൽ നിന്ന് കടം കൊണ്ടുവോ ??

  ഫഹദ് ഫാസിൽ എന്ന നടൻ വളരുന്നു, അയാളെ അതിനു അനുവദിക്കുക . അല്ലാതെ അയാളുടെ വേരും മണ്ണും മണവും എല്ലാം ചികഞ്ഞു നോക്കുന്നത് അർത്ഥമില്ലാത്ത കാര്യമാണ്. ഫഹദ്, പ്രഥ്വി, ദുൽഖർ തുടങ്ങീ പുതിയ നടന്മാർ വരട്ടെ….. ഇമേജിന്റെ വിഷ ഭയമില്ലാത്ത നല്ല സിനിമകൾ നമ്മുക്ക് ലഭിക്കട്ടെ..

 46. @basheer,Manjery

  Hey I am not getting into any fist fight here. I just can’t put up with this kind of biased criticism, well on a second thought, this is utter nonsense. Just like Babu said, Ben Kingsley was born to an Indian father and that was his only connection to India and thats it. I don’t think anybody will disagree with the excellence he did as Gandhi and I am pretty sure when Richard Attenborough casted Kingsley, he might have given more weight to his resemblance as Gandhi rather than his acting skills. Don’t quote me, this is just s my thought. So the point is you don’t need to be in the soil which provides the much needed input of a culture which is formed by a fusion of socio-political enviornments, language, customs, traditions and a history of performing arts. blah.. blah.. bhah..

  Another great example is Daniel Day Lewis. I consider him as the greatest actor of all time. The reason is, I still may not recognize him, If I see him in real. Because all I remember is the characters he played in his movies. Does Daniel Plainview in there will be blood has any relationship with Guido Contini in Nine? How about the way he became Lincoln? Or the Hawkeye in Last of Mohicans? He is British actor and he doesn’t no jack shit about Indian tribes. But they way he becomes the characters he play is mind blowing. He simply disappears into those characters. There I see him as the greatest actor of all time, so does the academy.

  Forget Hollywood. I see few good examples here.
  മമൂട്ടിക്ക് ഭാസ്ക്കരപറ്റെലരുമായ് എന്ദ് socio politikkal custum ബന്ധം ഹേ?? How about Vadakkan Veera Gadha? PondanMada?? There is a handful of roles Mohanlal, Thilakan and many of our actors have done. And I honestly think Fahad Fazil can join the club and perhaps he can become a great actor. I sure see the potential.

  //……..In Malayalam all the fine actors of all time like Sathyan, Bharat Gopi, Thilakan, Kottarakkara Sreedharan Nair, Mammootty, Mohanlal, Nedumudi Venu etc etc… have used that culture of the soil as their source of energy. And other greats like Amitabh Bachan, Naseerudheen Sha, Nana Patekar, Sanjeev kumar, Sivaji Ganeshan, Kamal hasan…..the list goes on!”…..//

  This above list is nothing but the list of good performers. They are ultimately performers than actors. Even though they have done a handful of acting. To make my point clear I see more of these actors in their movies than the characters they played.

  @Jay
  Both Kamalahasan and Al Pachino are just good actors. They act like how they become those characters they played. I never thought they are great actors. There are some exceptions here and there.

  @BabuAlex
  ബാബു സാറേ ഒരു രേസേര്ചിനെയും ആവശ്യമില്ല. Kingsley സായിപ്പു തന്നെ എല്ലാ അർത്ഥത്തിലും

 47. @Anoop Pillai
  നന്ദി, അനൂപ്‌. സിനിമ എന്നത് കുറച്ചു വിശാലമായ ഒരു കാഴ്ചപ്പാടില്‍ വിലയിരുത്തപ്പെടേണ്ടതാണ് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. പിറന്ന നാടും, ധരിക്കുന്ന വസ്ത്രവും, കഴിക്കുന്ന ഭക്ഷണവും ഒക്കെ ആണ് ഒരു അഭിനേതാവിന്റെ കഴിവ് നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍ എന്ന് വിശ്വസിക്കാന്‍ പ്രയാസം. തനിക്കു യാതൊരു പരിചയവും ഇല്ലാത്ത ഒരു കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുമ്പോള്‍ അല്ലേ ഒരു അഭിനേതാവിന്റെ യഥാര്‍ഥ കഴിവ് പുറത്തു വരിക?
  Performers Vs Actors എന്ന വിഷയം പണ്ട് ഞാന്‍ എപ്പോഴോ ഇവിടെ കുറിച്ചിരുന്നു. ഒരു street corner ല്‍ സര്‍ക്കസ് നടത്തുന്നവനെയും performer എന്നു വിളിക്കാം. അയാള്‍ നമ്മളെ ആഹ്ലാദിപ്പിക്കുകയും ചിലപ്പോള്‍ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തെന്നു വരാം. നമ്മുടെ നടീനടന്മാരില്‍ ഏറിയ പങ്കും ആ വിഭാഗത്തില്‍ പെടുന്നു. അവര്‍ മോശം എന്നല്ല വിവക്ഷ. പക്ഷെ ഒരു യഥാര്‍ഥ അഭിനേതാവ് ചെന്നെത്തുന്ന ആ ഉന്നത തലം അവര്‍ക്കെപ്പോഴും അപ്രാപ്യം ആയിരിക്കും.

 48. @Jay
  ബഷീർ പറഞ്ഞതിനോട് 100% വിയിജിക്കുന്നു. അതെ സമയം സന്തോഷിന്റെ കമന്റിനോട് പൂര്ണമായും യോജിക്കുന്നു. ജയ്‌ മുകളില എഴുതിയ കമന്റിൽ,ഫഹദ് എന്തുകൊണ്ട് മോശം അഭിനേതാവ് അല്ല എന്നത് വ്യക്തമായി സ്ഥാപിക്ക്കുന്നു. ശരിതന്നെ. അതേപോലെ തന്നെ, ബഷീർ അയാളുടെ അഭിപ്രായവും പറഞ്ഞു. പ്രതെയ്കിച് ഒരു നടനെയും പ്രശംസിക്കാതെ എഴുതിയ ഒരു കമന്റിൽ നിന്നും ബഷീർ മറ്റാരുടെയോ ആളായതുകൊണ്ടാണ് ഫഹദിനെ വിമര്ശിക്കുന്നത് എന്ന് ജയ്‌ എങ്ങനെ മനസിലാക്കി ? അത് മുൻവിധി തന്നെയല്ലേ.???അങ്ങനെയാണെങ്കിൽ, ജയ്‌ ഫഹദിന്റെ ആളായതുകൊണ്ടാണ് ഈ കമന്റ്‌ എഴുതിയത് എന്ന് ആരെങ്കിലും പറഞ്ഞാൽ????

 49. രാഷ്ട്രീയ- അരാഷ്ട്രീയവാദ ജഡിലമായ, പൊതുവഴിയിലും അയല്‍ പുരയിടങ്ങളിലും ചവര്‍ തള്ളി വൃത്തിയിലും വെടിപ്പിലും മേനി നടിക്കുന്ന, കുസൃതിയും ചുറുചുറുക്കുള്ള പെണ്‍കുട്ടികളുടെ സൗഹൃദം അനാരോഗ്യകരമല്ലാതെ മുന്നോട്ടു നീക്കാന്‍ കഷ്ടപ്പെടുന്ന മലയാളി ഭൂമികയില്‍ മികച്ച രീതിയില്‍ എന്റര്‍ടെയ്‌നറാകേണ്ടിയിരുന്ന ചിത്രം നിലപാടിലെ അവ്യക്തത കൊണ്ടു ഉദ്ദേശ്യ ലക്ഷ്യത്തിലെത്താതെ പോയെന്നു കണക്കാക്കാം.

  ഹര്‍ത്താലും മിന്നല്‍സമരവും തമ്മിലുള്ള വ്യത്യാസവും അത്‌ ട്രയ്‌ന്‍ ഗതാഗതത്തെ ബാധിക്കാറുണ്ടോ എന്ന കാര്യങ്ങളും മനസിലാക്കാതെ എടുത്ത ചിത്രം. മാധ്യമങ്ങളുടെ നടുവില്‍ കഴിയുന്ന ശരാശരി മലയാളി വര്‍ഷത്തില്‍ എത്ര തവണ ഈ സാഹചര്യത്തിലൂടെ പോയിട്ടുണ്ടാകും.

  അരാഷ്ട്രീയ വാദിയെന്നു കരുതാവുന്ന ഐടി പ്രാഫഷനലിഌം എന്‍ജിഒക്കാരിയായ യുവതിക്കും അതു മനസിലാക്കാനായില്ലെങ്കിലും മലബാര്‍ പ്രദേശത്തു നിന്നുള്ള മുതിര്‍ന്ന ഇടതു രാഷ്ട്രീയ നേതാവിന്‌ ഇതേക്കുറിച്ച്‌ ധാരണ ഇല്ലെന്നു വരുന്നതു കഷ്ടം! കഥാപാത്ര നിര്‍മിതിയില്‍ നായക കഥാപാത്രത്തിഌ കൊടുത്ത സൂക്ഷ്‌മത – അങ്ങനെയാണോ പറയേണ്ടത്‌- അഥവാ സമയം പാഴാക്കല്‍ നെടുമുടിയുടെ പ്രധാന കഥാപാത്രത്തിഌ ചെലവാക്കിയില്ല. സ്വാതിയുടെ കൗതുകമുള്ള കഥാപാത്രത്തിന്‌ പ്രഫഷന്‍ ഉള്‍ക്കൊള്ളുന്ന വ്യക്തിത്വമുള്ളതായി തോന്നിയില്ല.

  വിരുദ്ധ സ്വഭാവക്കാരുടെ യാത്രയിലെ പൈങ്കിളി പ്രണയം ബോളിവുഡില്‍ പല കാലങ്ങളായുണ്ട്‌. മഹേഷ്‌ ഭട്ടിന്റെ ദില്‍ ഹെ കി മാന്‍താ നഹി, ആദിത്യ ചോപ്രയുടെ ദില്‍വാലെ ധുലനിയ ലേ ജായേംഗെ, ഇംതിയാസ്‌ അലിയുടെ ജബ്‌ വി മെറ്റ്‌ തുടങ്ങിയവ എനിക്ക്‌ ഇഷ്ടപ്പെട്ടു. എന്നാല്‍ ഈ 24 കാതത്തിലെ കഥാപാത്രങ്ങളുടെ വരവില്‍ കുറച്ചു കൂടി റിയലിസ്റ്റിക്‌ ആയ ബന്ധമാണു പ്രതീക്ഷിച്ചത്‌. പ്രണയത്തിന്റെ തിരനോട്ടം കൊമേഷ്യല്‍ സിനിമയില്‍ ഏതെങ്കിലും സൈഡിലൂടെയൊക്കെ കടന്നു വരും. എന്നാല്‍ ഹരികൃഷ്‌ണന്‍- നാരായണി ബന്ധം ഉരുവം കൊള്ളുന്നതില്‍ ട്രയിഌം യാത്രയും ഉണ്ടായിട്ടു പോലും മതിയായ സീക്വന്‍സുകള്‍ ഇല്ലാത്തത്‌ നിരാശപ്പെടുത്തി. പ്രത്യേകിച്ചു ഗൗതം മേനോന്‍ ചിത്രങ്ങളിലെ ട്രയിന്‍ രംഗങ്ങളിലെ റൊമാന്‍സ്‌ ഓര്‍ക്കുമ്പോള്‍.

  പിന്നെ…മധു മുരളിയുടെ ആസ്വാദനത്തിന്‌ നിലവാരമുണ്ട്‌. കൃത്യമായി പ്രക്ഷക പക്ഷത്തു നിന്നുള്ള വിലയിരുത്തല്‍. പ്രത്യേകിച്ച്‌ OCD യെപ്പറ്റി അഹം refer ചെയ്‌തത്‌ നന്നായി. ചിത്രം കാണാത്തവരെ കൂടി പരിഗണിച്ചുള്ള ഇത്തരം ആസ്വാദനങ്ങള്‍ സിനിമകള്‍ ഗുണപരമാക്കുന്നതിഌ സഹായകമായേക്കും.

 50. @ Sameer Balussery September 25, 2013 • 1:21 pm

  അങ്ങിനെ ചുമ്മാ ഒരു അഭിപ്രായം ആണോ ശ്രീ ബഷീർ പറഞ്ഞത്. സമീർ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു, അദ്ദേഹത്തിൻറെ കാഴ്ചപ്പാടിൽ ഒരു നടന് വേണ്ട എനർജി ലഭിക്കുന്നത് soil, roots ഇവിടെ നിന്നൊക്കെയാണ് അത് ഫഹദിനില്ല എന്നൊരു ഭാഷയിലാണ് ബഷീർ വിമർശിക്കുന്നത്. ഒരു നടന്റെ കഴിവിനെ അളക്കേണ്ടത്‌ അയാൾ നമ്മുടെ കണ്മുന്നിൽ കാഴ്ചവെക്കുന്ന അഭിനയം കണ്ടാണ്‌, അല്ലാതെ ആ നടന്റെ വേരും മണ്ണും തപ്പി നോക്കിയല്ല. സമീർ പറഞ്ഞത് പോലെ ബഷീറിന് അദ്ദേഹത്തിന്റെ അഭിപ്രായം എങ്ങിനെ വേണമെങ്കിൽ പറയാം. പക്ഷേ, അത് ഇതു പോലെയൊരു ഫോറത്തിൽ ആവുമ്പോൾ അതിനൊരു അടിസ്ഥാനം വേണം, കാരണം ചില ചോദ്യങ്ങൾ ചോദിക്കപ്പെടാം എന്നുള്ളത് കൊണ്ട് തന്നെ …!!

  //…അങ്ങനെയാണെങ്കിൽ, ജയ്‌ ഫഹദിന്റെ ആളായതുകൊണ്ടാണ് ഈ കമന്റ്‌ എഴുതിയത് എന്ന് ആരെങ്കിലും പറഞ്ഞാൽ???? ..///

  നല്ല ചോദ്യം, ഞാൻ ഫഹദിന്റെ ആളു തന്നെയാണ്. അല്ല എന്ന് പറഞ്ഞില്ലല്ലോ. അതുപോലെ സെല്ലുലോയഡിയോ മുംബൈ പോലീസിലെയോ പ്രഥ്വിയുടെ അഭിനയത്തെ കുറിച്ചു ഒരാൾ അർത്ഥമില്ലാതെ മോശം അഭിപ്രായം പറഞ്ഞാൽ അതിന് എന്റെ കമ്മന്റ് കണ്ടിട്ട് ഞാൻ പ്രഥ്വിയുടെ ആളാണോ എന്ന് ചോദിച്ചാലും ഞാൻ അല്ല എന്ന് പറയില്ല സമീർ…

 51. @drmanjula
  Irfaan khan is the best example for an actor who can go global in his acting method, still spreading the fragrance of own soil. Watch his film ‘Paansingh Tomar’ for which he won another national award,last year. I for sure believe he is one actor whom Fahad can watch and study on !

 52. @Anoop pillai
  //……..In Malayalam all the fine actors of all time like Sathyan, Bharat Gopi, Thilakan, Kottarakkara Sreedharan Nair, Mammootty, Mohanlal, Nedumudi Venu etc etc… have used that culture of the soil as their source of energy. And other greats like Amitabh Bachan, Naseerudheen Sha, Nana Patekar, Sanjeev kumar, Sivaji Ganeshan, Kamal hasan…..the list goes on!”…..//
  This above list is nothing but the list of good performers. They are ultimately performers than actors. Even though they have done a handful of acting. To make my point clear I see more of these actors in their movies than the characters they played.

  And Anoop….You are saying that these actors are mere performers. Don’t talk rubbish things that you couldn’t see the characters in films like ‘Yavanika’. Nobody on the whole earth would say that it was Bharat Gopi. It was only TABLIST AYYAPPAN! ( And you are not seeing Fahad in his films??????)

  I do like Daniel day Lewis. But don’t think he is the best! An actor is more exposed if he does more number of films and characters. We have seen same actor doing more than 300 characters. Daniel day lewis has done just 5 or 6 films in last 15-16 years!

 53. @avira
  മലയാളികളായ ഫാസിലിനും റോസിനക്കും പിറന്ന ആലപ്പുഴക്കാരന്‍ ഫഹദ് മലയാള സിനിമകളില്‍ അഭിനയിക്കാനുള്ള ഊര്‍ജ്ജം, സൈബീരിയയിലെ ഖനികളില്‍ നിന്ന് വല്ലതുമാണോ ഉള്‍ക്കൊള്ളുന്നത്?
  It was a reply to Babu alex’s question, Avira.(Anganeyum sambhavaikkaam ennu pranjennei ullu)
  purohithante(priest) makkalil oral kollakkaaran(bandit) aaya kadaha kettittille?! Athre ullu, manushyante kaaryam! Kollayadikkaanl theerumaanichal pinne Siberiayile khanikalkkum rakshayilla…!

 54. @Jay
  ചെമ്പിൽ ജനിച്ചു വളർന്ന മമ്മൂട്ടിയുടെ ചന്തുവിൽ ഏത് roots ഉം soil മാണ് കാണാനാവുക, അതുപോലെ അമരത്തിലെ അച്ചൂട്ടിയിൽ, പട്ടെലരിൽ. മോഹൻലാലിൻറെ അസംഖ്യം കഥാപാത്രങ്ങളിൽ എല്ലാം തന്നെ ഈ പറയുന്ന roots ഉം soil ലിന്റെ എന്ത് പിൻബലമാണ്‌ ശ്രീ ബഷീർ മഞ്ചേരി കണ്ടത് എന്ന് മനസ്സിലായില്ല.
  Ente mashe….samskkaaram ennu parayunnathu panchaayathe adisthaanathil alla! It’s a big thing! Grow Big!
  @Babu Alex
  തനിക്കു യാതൊരു പരിചയവും ഇല്ലാത്ത ഒരു കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കുമ്പോള്‍ അല്ലേ ഒരു അഭിനേതാവിന്റെ യഥാര്‍ഥ കഴിവ് പുറത്തു വരിക?
  I do agree with you.It’s an art of transformation by an actor into a particular character by understanding the roots,the cultuaral-political backdrops,history and way of interactions. When I saw Fahad wearing a mundu and riding a cycle in ‘Olipporu’ ,I felt like watching an alien.(Paichayam illatha kadhaapathrathe abhinayichappozhathe kuzhappam). I again remember, how he ‘safeguarded’ himself as an actor while portraying the role of a local party secretary (coming from a remote village in Wayanad), by applying some ‘metro’ tint into his mannerisms and body language, thus making it his own comfort zone.

 55. @Basheer,Manjery
  I said they all did “Handful”. and of course Gopi is in too.

  I never said they are “mere performers”, thats a strong word brother 🙂
  Quote me on what I said about Mamooty, Lal and other malayalam actors..

  \……..”This above list is nothing but the list of good performers. They are ultimately performers than ACTORS. Even though they have done a handful of ACTING.”……..\
  All I said that I see them as performers than actors. On a side note, what I said kinds of dovetail with Babu Alex’s comments addressing me. Maybe thats exactly what I was trying to say.

  I don’t think good actors needs wide exposure. When Gopi did kodiyettam, he didn’t have many movies in his credit, rest is history.

  @babuAlex
  Thanks for explaining, When I look more into it, I guess precisely thats what I was trying to say. In a review Moorthy kind of scratched the surface on this issue by critiquing on Meera Jasmines performance. If I remember correctly, he said something like “ഈ അഭിനേത്രിക്ക് ഏത് characterineyum Meera jamine ആക്കാനുള്ള കഴിവ് അപാരം തന്നെ”

 56. @ Basheer Manjeri……

  Mr. Daniel day Lewis is not the best…(Then who is ????????)

  But he can become the best…….& How???

  If he should have done 800 movies like Mammotty & Mohanlal did.(and everyone in the world knows how brilliantly they done that 800 characters).

  And as per your theory Malayalam’s own award winners Premji & P J Antony are worst because they done less number of movies…!!!

 57. @Jay
  //ബഷീര്‍ മഞ്ചേരിയുടെ ആ പോരാ തോന്നൽ എന്ത് കൊണ്ടാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ , അത് തന്നെയായിരുന്നു എന്റെ ആ ചോദ്യവും , അത് താങ്കൾ ഉദ്ദേശിച്ചതുപോലെ ലൈക്കിനു വേണ്ടിയുള്ള ഒരു തമാശയായിരുന്നില്ല. //
  എല്ലാം ശരിതന്നെ ജയ്‌, പക്ഷെ ഞാൻ ചോദിച്ചത് മുകളിൽ കൊടുത്ത കമന്റിലെ നിഗമനതിലെക്ക് താങ്കള് എങ്ങനെ എത്തി എന്നാണ്. ഞാൻ ഒരാളെ വിമർശിക്കണമെങ്കിൽ മറ്റൊരാളുടെ ഫാൻ ആവണമെന്ന് നിര്ബന്തമുണ്ടോ? എന്തായാലും പടം കണ്ടു. കമന്റുകൾ വായിച്ചു വലിയ പ്രതീക്ഷയില്ല്ലാതെ പോയതുകൊണ്ടാണോ എന്നറിയില്ല, എനിക്ക് പടം ഇഷ്ടപ്പെട്ടു. യുക്തിരാഹിത്യം ഒരുപാടുണ്ടെങ്കിലും ഒരു ഭാവനാസ്രിഷ്ടി എന്നനിലയിൽ, എല്ലാ situations ഉം realistic ആവണം എന്ന കടുംപിടുത്തം ഇല്ലാതെ കണ്ടാൽ ഇഷ്ടപെടും.

 58. @basheer,Manjery
  /But don’t think he is the best! An actor is more exposed if he does more number of films and characters. We have seen same actor doing more than 300 characters. Daniel day lewis has done just 5 or 6 films in last 15-16 years! /

  The person who first introduced the actor Daniel Day Lewis to me said this in a completely different manner. His take on it was that “If i choose to go for a movie just because of an actor, that actor would be Daniel day Lewis. There is not even one movie in his credit that is trash”. Kingsley(despite his ‘nominal’ Indian connection) speaks about his “strictly English upbringing” and says that he tried to do justice to the role of Gandhi by approaching it “methodically” and scientifically”. And in terms of similar investment, Daniel Day Lewis is nothing less than overwhelming if one undertakes a cursory research on his passion and effort and their results which forms the absent presence in that lean but rich oeuvre of 20 or so films. And about Fahad, his characters in “Friday” or “Red wine” (‘Anoop in his village’ scenes included) were good enough for me, the viewer.My point is not to impose the impression that Fahad or DDL are great actors on you. But the criteria of judgement you relied on (‘from the soil’ argument and the vastness of statistics) did not appear logically very convincing.

  @Anoop Pillai

  It was interesting to note that the actors whom you described as great ones are known to follow “method acting” which is not the general trend in Indian films(or did i over read?) And hey when i read your first post, Meera Jasmine and Suresh Gopi’s police characters came to mind and was smiling as i read your recent comment.

 59. @anoop pillai @shiras

  Guys,I WANTED TO TELL ..and now wants to tell that if an actor goes on doing hundreds of films, he is more exposed to reveal his minuses than an actor who has done only 10-20 films in his whole career! It is common sense, guys!

 60. @Indu
  Every actor is the slave of a circle created by his own body. Every one of them tries hard to make his own circle bigger and the result varies for different actors. Only a few of them succeed remarkably. I am applying a common sense that can easily be understood that the more an actor exposed the more he reveals his minuses. I
  If Bharat Gopi had acted only in some 10-20 films that include Yavanika, Chidambaram, Panchavadippaalam, Kodiyettam and Paalangal, he could have been ‘ A FAR BETTER ACTOR’ for many a people who only admires foreign actors. But alas..he has done more than 80 films in which he did some 50 plus films in a short span of 5 or 6 years(1980-1986). (I remember Marlon Brando ”winning” the worst supporting actor award in 1996 for a film of which i don’t remember the name).

  I DO LIKE DANIEL DAY LEWIS. But not Fahad. He is an actor who even tries to hijack the integrity and truth of a character for his comfort zones.I have felt it in ‘Red Wine’. And I have felt him an alien in ‘Olipporu’. Your taste..my taste differs. Let it be so and let the time prove the verdict!

 61. Hey Indu, Brilliantly put. 🙂

  Basheer, I fathom you man. But just can’t go with “from the soil” As you said കാലം കാലം എല്ലാം തെളിയിക്കട്ടെ…. 🙂

 62. @Indu
  Now I am going to put an effort to look DDL from a different angle. Here is another way of approaching it. Born actors vs trained professionals (Actors)

  Hope I am not opening another can of worms 🙂

 63. @basheer,Manjery
  \\In Malayalam all the fine actors of all time like Sathyan, Bharat Gopi, Thilakan, Kottarakkara Sreedharan Nair, Mammootty, Mohanlal, Nedumudi Venu etc etc… have used that culture of the soil as their source of energy. And other greats like Amitabh Bachan, Naseerudheen Sha, Nana Patekar, Sanjeev kumar, Sivaji Ganeshan, Kamal hasan…..the list goes on!//
  ഇത് താങ്കള്‍ ഫൈന്‍ / ഗ്രേറ്റ്‌ എന്നു വിശേഷിപ്പിച്ച കുറെ നടന്മാരുടെ ലിസ്റ്റ് ആണ് ( ഒറ്റ നടിമാര് പോലും അതില്‍ ഇടം പിടിക്കാന്‍ യോഗ്യര്‍ ആയവര്‍ ഉണ്ടായില്ല എന്നത് കൌതുകകരം 🙂 ചുമ്മാ കുറെ പേരുടെ പേര് അങ്ങ് കാണാപ്പാഠം ഉരുവിട്ടു എന്നല്ലാതെ ഇവരുടെ ഒക്കെ ഗ്രേറ്റ്‌ വര്‍ക്സ് ഏതൊക്കെ എന്നും സൂചിപ്പിക്കേണ്ടതായിരുന്നു. പ്രത്യേകിച്ച് അമിതാബ് ബച്ചന്‍ , ശിവാജി ഗണെശന്‍ , സഞ്ജീവ് കുമാര്‍ ഒക്കെ. ( ദൈവമേ !) താങ്കള്‍ ഫഹദിന് മൈനസ് മാര്‍ക്ക് അടിച്ചു കൊടുക്കാന്‍ മുഖ്യ പ്രേരണ ആയി എന്നു പറയുന്ന കാരണം (ഏതു റോളിലും മെട്രോ ടച്ച്‌ ) അതില്‍ കൂടുതല്‍ ഭംഗിയായി ചേരുന്നത് നാനാ പടേക്കര്‍ക്കല്ലേ ( ഏതു കഥാപാത്രമായാലും ഇത്തിരി eccentric ) പിന്നെ രണ്ടു പടം കണ്ടു ഫഹദിനെ വെറുത്ത താങ്കള്‍ ‘ദി ഗ്രേറ്റ്‌ മമ്മൂട്ടി’യുടെ ഡസന്‍ കണക്കിന് ആദ്യ കാല ചിത്രങ്ങള്‍ കാണേണ്ടി വരുകയും, എന്നിട്ടും അദ്ദേഹത്തെ വെറുക്കാതിരിക്കുകയും ചെയ്ത മലയാളികളെ നമിക്കണം 🙂

 64. സൂകരപ്രസവം പോലെ കണക്കെടുപ്പിനു വേണ്ടി ഒരുപാട് സൃഷ്ടികൾ അവകാശപ്പെടാൻ പറ്റുന്നവർക്കു മാത്രമേ മിടുക്കളക്കുന്ന കളിയിൽ പങ്കെടുക്കാനാകു? ഒരു റോൾ തിരഞ്ഞെടുക്കുന്നതിൽ അഭിനേതാവിനുള്ള agency നല്ല വൃത്തിയായി ഉപയോഗിച്ച് മുന്നെ പറഞ്ഞപോലെ തന്റെ കയ്യൊപ്പു പതിയുന്നവയിൽ ‘ചവറുകൾ’ പരമാവധി കുറയ്ക്കുന്നതും ഒരു നടന്റെ/ നടിയുടെ മിടുക്കാണു. ഇതിനൊപ്പം കഥാപാത്രങ്ങളുടെ വൈവിധ്യം, അഭിനയശൈലിയിലെ വ്യത്യസ്തത തുടങ്ങി ഒരുപാടു കാര്യങ്ങൾ പരിഗണിക്കപ്പെട്ടേക്കും. എനിക്കു തോന്നുന്നത് an actor may require a number of roles to prove his genius. But the genius in an actor does not require all those roles to reveal itself എന്നാണു. Basheer, റ്റേസ്റ്റുകളിലെ വ്യത്യാസം മാനിക്കുന്നു. അത് വിഷയമേ അല്ല. പക്ഷെ മൂല്യനിർണയത്തിനു നിർദേശിച്ച മാനദണ്ഡങ്ങളെച്ചൊല്ലിയുള്ള വിയോജിപ്പ് ഒട്ടും കുറഞ്ഞിട്ടില്ലന്നും പറയട്ടെ. That’s all.

 65. @basheermanjeri
  കഴിഞ്ഞ കുറച്ചു ദിവസമായി ഞാൻ ഈ അടികൂടൽ കണ്ടോണ്ടിരിക്കുവാ. എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവൂല എന്ന മട്ടിൽ ആണ് ബഷീര് ഇക്ക. മൂവിരാഗയിലെ സീനിയർ മെമ്പർമാരായ ബാബു അലെക്സും അനികുട്ടിയും രാജേഷ് നമ്പൂരിയും അവിരാച്ചനമൊക്കെ വായിട്ടടിച്ചിട്ടും ഇക്കയുടെ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ എന്ന് വച്ചാൽ എന്താ ചെയ്ക. ഇനി ജൂനിയര് അംഗങ്ങൾ ആയ നമ്മളും കൂടി രംഗത്ത് ഇറങ്ങണോ ഇക്ക? ഇക്ക പറഞ്ഞ ഒരു കാര്യവും അംഗീകരിച്ചു തരാൻ എന്നെ കൊണ്ട് കഴിയില്ല . ആദ്യം ഫഹദ് സ്വന്തം മണ്ണിൽ നിന്നും ഊര്ജ്ജം ഉൾക്കൊണ്ടു അഭിനയിക്കണം എന്ന് പറഞ്ഞു. പിന്നീടു പറഞ്ഞു ഇര്ഫാൻ ഖാനെ നോക്കി പഠിക്കണം എന്ന്. ശരാശരിയിൽ നിന്നും മുകളിൽ പോകാൻ ഇനി എന്തൊക്കെയാണ് ആ പാവം ഫഹദ് പയ്യന് ചെയ്യേണ്ടത് ? ആരെയോക്കെക്കൂടി നോക്കി പഠിക്കണം പരൂക്ഷ പാസ്സാകാൻ? ഒരല്പം മോഡേണ് ലുക് ഉള്ളതോണ്ടാണോ ഇങ്ങനെയൊക്കെ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത്?

  പിറന്നു വീണത് വിദേശ രാജ്യതായത് കൊണ്ടോ സമ്പന്ന കുടുംബത്തിൽ ആയിപ്പോയത് കൊണ്ടോ ഒരു മലയാളിക്ക് മണ്ണിന്റെ ഗുണമില്ല എന്ന് പറയുന്നതിൽ എന്ത് അടിസ്ഥാനം ആണുള്ളത്? ചിന്ത രീതിയിലും സംസ്കാരത്തിലും സ്വഭാവത്തിലും ആണ് മണ്ണിന്റെ മണവും മലയാളിതവും കാണിക്കേണ്ടത്. മറ്റെല്ലാവരും നല്ല മലയാളത്തിൽ കമ്മന്റ് പോസ്റ്റ് ചെയ്യുമ്പോൾ ബഷീര് ഇക്ക ഇങ്ങനെ ഇംഗ്ലീഷ് കലർത്തി പെടക്കുന്നത് മലയാള മണ്ണിൽ നിന്നും ഊര്ജ്ജം ഉള്ക്കൊല്ലാത്തത് കൊണ്ടല്ലേ എന്ന് ഞാൻ ഒരു മറുചോദ്യം അങ്ങോട്ട് ചോദിക്കട്ടെ ?

 66. @Indu
  I still don’t see any arguements from your side to prove me wrong. What have I said? if an actor goes on doing hundreds of films, he is more exposed to reveal his minuses than an actor who has done only 10-20 films in his whole career! I strongly believe what I have said is true to its core!

  also@Shiras
  Mr. Daniel day Lewis is not the best…(Then who is ????????)
  Friend/s, I like Daniel Day Lewis.But I don’t dare to say that he is the best. Because a number of brilliant actors have existed and still exist around the globe whom I have not finished watching yet.I am not a fool who after watching some American films and actors, would conclude as this is the last word for acting. There were/are actors like Toshiro Mifune in Japan who was simply out of the world in films like ‘Rashomon’,Seven Samurai’,”Throne of blood’ etc and was the favorite of the master director Akira kurosawa.Legendary actor Shintaro katsu was awesome in films like ‘Fight Zatoichi, fight’.

  The names of Italian greats like Marcello Mastroianni in films like ‘Dark eyes’,La dolice vita’ and ‘What time is it?’ and Elio Germano in ‘La nostra vita’ can’t be denied. There are French men like Jean-Lois Trintignant in films like ‘Z’ and ”The man who lies’ and Gerard Depardeu in many a films,spanish greats like Fernando Rey (‘Elisa vida mia’,’Seven beauties’) and Javier Bardem(‘Biutiful’,’No country for old men’) and the Russian,Konstantin Lavronenko(‘The Return’,’The banishment) and many…many others have existed or still exist on this earth.
  (Kaanaatha lokam iniyum unde changaathi! Pottan aanaye kandathu pole ‘ithu aanu athu’ ennu parayaan njaanilla)

  @Babu Alex
  Hope this time you are happy with the names! Anyway I am not going to give you a list of films for the Indian actors since I ‘got’ you after knowing what you think about Nana Patekar. I pity you,Man! ( Athum Fahad-ne pole oraale justify cheyyaan!). Kashtam ennallaathe enthu parayaan!

 67. @arun
  /// ഹര്‍ത്താലും മിന്നല്‍സമരവും തമ്മിലുള്ള വ്യത്യാസവും അത്‌ ട്രയ്‌ന്‍ ഗതാഗതത്തെ ബാധിക്കാറുണ്ടോ എന്ന കാര്യങ്ങളും മനസിലാക്കാതെ എടുത്ത ചിത്രം. മാധ്യമങ്ങളുടെ നടുവില്‍ കഴിയുന്ന ശരാശരി മലയാളി വര്‍ഷത്തില്‍ എത്ര തവണ ഈ സാഹചര്യത്തിലൂടെ പോയിട്ടുണ്ടാകും///
  എനിക്കും ഈ പടത്തില്‍ ദാഹിക്കാതതാണിത്. ഹര്‍ത്താല്‍ ഹര്‍ ത്താല്‍ എന്ന് പറഞ്ഞു മലയാളികളെ കളിയാക്കുന്ന മരുനാടാൻന്‍ മലയാളികള്ക്ക് രസിക്കുമായിക്കും, പക്ഷെ കേരളത്തി ജീവിക്കുന്ന എനിക്ക് ഹര്‍ത്താല്‍ sequences കണ്ടിട്ട് പുച്ഛമാണ് തോന്നിയത്. കൊല്ലത്തുനീന്നു കോഴിക്കൊടെക്കു പോകാന്‍ സംവിധായകാന്‍ കാണിച്ചു വെച്ചിട്ടുള്ള പേക്കൂതുകള്‍ കണ്ടിട്ട് ഓടി രെക്ഷപ്പെടാനാണ് തോന്നിയത്.

 68. @ basheer, Manjery

  Well. അപ്പോൾ അതാണ് കാര്യം.

  ബഷീർ, ഈ മെഫ്യുണെയും കിൻസ്കിയും മർചല്ലൊയും ഒക്കെ പോലെ ഫഹദ് ഫാസിൽ അഭിനയിക്കുന്നില്ല എന്നൊന്നും പറഞ്ഞു കഷ്ടപ്പെടേണ്ടിയിരുന്നില്ല. മാണി മാധവ ചാക്യാരെ പോലെ അഭിനയിക്കാൻ ഫഹദിനു കഴിവില്ല എന്നൊരൊറ്റ വാക്ക് പറഞ്ഞാൽ തന്നെ ഇവിടുള്ള എല്ലാ മലയാളികൾക്കും കാര്യം മനസിലായേനെ.

  മലയാള സിനിമയിലെ ഏറ്റവും ജൂനിയറായ നടനെ മേൽപ്പറഞ്ഞ അതികായന്മാരോടു താരതമ്യം ചെയ്തു വിമർശിക്കുന്ന നിങ്ങളുടെ എനർജി അപാരമെന്നെ പറയാൻ കഴിയൂ. What Should I Say? At least use your energy sparingly.

 69. @ basher manjery..

  I still don’t see any arguements from your side to prove me wrong. What have I said? if an actor goes on doing hundreds of films, he is more exposed to reveal his minuses than an actor who has done only 10-20 films in his whole career! I strongly believe what I have said is true to its core!

  it is counter intuitive.. an actor who has done only 10 films in his whole career can be a great actor.
  one need not conquer mount Everest many times.. once is enough. but what u said about fahad fazil seems to be correct. പുള്ളിയുടെ അഭിനയം ഏച്ചുകെട്ടിയാല്‍ മുഴച്ചുനില്‍ക്കും എന്ന്‍ പറഞ്ഞ പോലെ ആണ്.

 70. എന്റമ്മോ…. ഞാൻ ഇതിൽ ഒരാളെ ഒഴിച്ച് ( Javier Bardem – that also through his “American ” movies) ബാക്കി എല്ലാ പേരുടെയും പേരുകള ആദ്യമായി കേൾക്കുകയാണേ.

  ഞാൻ താങ്കളുടെ,
  ” An actor is more exposed if he does more number of films and characters. We have seen same actor doing more than 300 characters. Daniel day lewis has done just 5 or 6 films in last 15-16 years!”

  എന്നാ statement നെ കുറിച്ച് മാത്രമാണ് എഴുതിയത്.എന്തായാലും അത് തെറ്റാണെന്ന് താങ്കളുടെ ലോക പ്രശസ്തരായ നടന്മാരുടെ ലിസ്ടിലൂടെ താങ്കൾ തന്നെ സമ്മതിച്ചിരിക്കുന്നു….

  അതെങ്ങനാ ഭായ്…. ഓരോ സിനിമ കണ്ടു താങ്കൾ അവരെയൊക്കെ മികച്ച നടന്മാരുടെ കൂട്ടത്തിൽ കൂട്ടിയെ. താങ്കളുടെ theory അങ്ങനല്ലല്ലോ. as per you……
  ഏതാണ്ട് എല്ലാപേരും വളരെ കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ചു, expose ചെയ്യാൻ കഴിയാതെ ഉഴറി നടക്കുന്നവർ ….!!!!!

 71. പട്ടിടെ വാല് പന്തീരാണ്ട് കാലം കുഴലിൽ ഇട്ടാൽ കുഴൽ വളഞ്ഞു പോവുകയേ ഉള്ളു …

 72. @Shirasഎന്റമ്മോ…. ഞാൻ ഇതിൽ ഒരാളെ ഒഴിച്ച് ( Javier Bardem – that also through his “American ” movies) ബാക്കി എല്ലാ പേരുടെയും പേരുകള ആദ്യമായി കേൾക്കുകയാണേ.
  ”Ningal Dubai ennu kettittundaa?” ”Illa”. ”Apo Dubai ille?”
  @Avira
  മലയാള സിനിമയിലെ ഏറ്റവും ജൂനിയറായ നടനെ മേൽപ്പറഞ്ഞ അതികായന്മാരോടു താരതമ്യം ചെയ്തു വിമർശിക്കുന്ന നിങ്ങളുടെ എനർജി അപാരമെന്നെ പറയാൻ കഴിയൂ.
  Don’t act foolish Avira. Read carefully and then react. Understand in what context i mentioned those names. Shiras asked me ”Daniel day Lewis is not the best and then who???””. I told him i don’t dare to suggest somebody in particular beacuse there are actors from different part of the Globe whom I have not finished watching yet! Manassilaakki kaaryangal parayu.

 73. @Babu Alex
  I am not giving you a list of Indian performances. I don’t believe that it is of much use. Because of some ‘American Obsession’, some people might not be able to recognize the beauty of portrayals of Balan mash(Thaniyaavarthanam),Balan (Thazhvaaram),Tablist Ayyappan( Yavanika),panchaayath president(Panchavadippaalam),step father(namukku paarkkaan munthirithoppukal),Perumthachan(Perumthachan),ex-communist(Anbe sivam),Old man in love(Nishabd-Hindi), multi layered don( Parinda), visually impaired principal(Sparsh-Hindi), the labourer(PaarHindi)………….
  (Muttathe mullakku manamilla ennu chilar parayum.Pakshe plastic poo-vinu manam undennum avar parayum ! American manathinte oru shakthi !! )

  @Sreenath
  an actor who has done only 10 films in his whole career can be a great actor.
  Angane alla ennu aaru paranju mashe??!!!!! Njan paranjittilla. What I said is, if an actor plays more number of films, there he gives more chances to the audience to find out his minuses. In other way, an actor becomes more ‘predictable’. It has happened to great names like Alpacino and Robert De nero also.It could have been the same case with any actor who ever lived on this earth. Because….IT IS HUMAN!

 74. @ Annu Kottayam

  //……മൂവിരാഗയിലെ സീനിയർ മെമ്പർമാരായ ബാബു അലെക്സും അനികുട്ടിയും രാജേഷ് നമ്പൂരിയും അവിരാച്ചനമൊക്കെ… //

  അപ്പോ ഞാനോ …………?????????????? മിണ്ടില്ല ……!!

 75. basheer,Manjery September 19, 2013 • 4:49 pm

  @Avira
  I liked your review. But please… don’t praise such a just average actor like Fahad, the way you did. He makes a’ feel fresh’ sort of an impact, for sure. But that doesn’t mean that we should neglect the negatives of the acting style of Fahad.

  basheer,Manjery September 26, 2013 • 2:44 pm
  Your taste..my taste differs, Let it be so and let the time prove the verdict

  So From a below average actor (Kahethum doorath..) to an average actor ( 22fk, diamond necklace, ….), as i said earlier fahad is improving and I think here nobody will say fahad is better than indrajith. Also that feel fresh’ sort of an impact is the reason why people generally like him.I am sure that hard work always have a good result.

 76. @Basheer,Manjery

  I had been a frequent visitor of Movieraga for the last 3 years and have seen some relevant discussions here and there.But to be frank, never seen somebody coming up with such well studied and researched points like Basheer did. Hats off ! It was great to know about some fantastic actors around the globe. Thanks Basheer.I have always seen some fans of some particular actors coming forward and saying,”he is the best”. You made them understand(I hope so)that there is a kaanaatha lokam.
  ”Ningal Dubai ennu kettittundaa?” ”Illa”. ”Apo Dubai ille?”.Ha hahaha..You made me laugh!

  I remember,some 10-12 years back, when I logged into an American chat room, there was a fierce discussion going on about who was the best. And the options were Robert De Nero and Al Pacino. I couldn’t see there the name, Daniel Day Lewis. Even today, millions consider them as the best.I surely believe that pointing out one particular actor as the best is absurd! Tastes ofcourse differ!

  ” If an actor goes on doing hundreds of films, he is more exposed to reveal his minuses than an actor who has done only 10-20 films in his whole career! ” I do agree with Basheer. It’s science as well as common sense. TRUE!!

  @indu
  To add to a personal note, I am a woman coming from Wayanad.In my life, I have come to know numerous party members of CPM and also 3 local secretaries. I have to testify that the character played by Fahad in’ Red Wine’ in no way relate with them in integrity and truth(as Basheer says it). Smiles.

 77. ബഷീർ മഞ്ചേരി പറയുന്നു , അതിനെ dr manjula കയ്യടിക്കുന്നു…. കൊള്ളാം കാര്യങ്ങൾ … സുഹൃത്തുക്കളെ നമ്മുടെ ഈ കൊച്ചു മലയാളത്തിന്റെ ഈ കൊച്ചു നടനെ ആഗോള നടന്മാരുമായി എന്തിനു താരതമ്യം ചെയ്തു നിങ്ങൾ ക്ഷീണിക്കുന്നു ….!

 78. നിങ്ങൾ ആരും ഇതുവരെ വിട്ടില്ലേ. ബഷീർ ഒരു പത്തു കൊല്ലം കഴിഞ്ഞു വാ. മറുപടി പറയാം ഒരു നാല് സ്റ്റേറ്റ് അവാർഡും രണ്ടു ദേശീയ അവാർഡും കുറച്ചു നല്ല വേഷങ്ങളും കാണിച്ചു.

  ഒരു നടനെ മറ്റൊരു നടനുമായി താരതമ്യം ചെയുന്നതെ പൊട്ടത്തരം. അതും ഇവടെ എങ്ങും കിടക്കുന്നവരുമായി ആണേലും വേണ്ടില്ല. സുഹൃത്തേ ഫഹദ് ലോകം കണ്ട ഏറ്റവും നല്ല നടൻ ആണെന്നൊന്നും ഇവടെ ആരും പറഞ്ഞില്ല.

 79. @ basheer,Manjery

  കോട്ടയത്ത്‌ സത്യന്‍ അന്തിക്കാടിന്റെ പടം നടക്കുന്നുണ്ട്‌. ഇന്ന്‌ നാട്ടകം കോളജിലായിരുന്നു ഷൂട്ടിംഗ്‌ ചെല്ലുമ്പോള്‍ യൂത്ത്‌ കോണ്‍ഗ്രസുകാരന്‍ അയ്‌മനം സിദ്ധാര്‍ഥിന്റെ വേഷത്തില്‍ വെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട്‌ ഫഹദ്‌ ഫാസില്‍. തനി കോട്ടയം യൂത്ത്‌ കോണ്‍ഗ്രസുകാരന്‍ ലൈനിലേക്ക്‌ നിങ്ങള്‍ പറഞ്ഞ മെട്രോമാന്‍ മാറിയിരിക്കുന്നു. ബഷീറിക്കാ ഈ ചെക്കനെ ആവറേജ്‌ എന്നൊക്കെ നിങ്ങള്‍ പറഞ്ഞാല്‍ സമ്മതിച്ചു തരാന്‍ പറ്റില്ല.
  സത്യേട്ടനോട്‌ അല്‌പം സംസാരിച്ചിരുന്നപ്പോള്‍ പു്‌ള്ളി പറഞ്ഞ ഒരു ഡയലോഗ്‌ ഇതാണ്‌. . ” എന്റെ പഴയ ലാല്‍”. ഒപ്പം മൂപ്പരെ ഞാനും ഒന്ന്‌ പരിചയപ്പെട്ടു. ഒരു ജാടയുമില്ല. തനി നാടന്‍…

 80. Context is a tricky word.

  ബഷീർ മഞ്ചേരി ഇതുവരെ പല Context കളിൽ കിടന്നു ഊഞ്ഞാലാടുകയായിരുന്നു. ഒരു പാടു പേര് അയാളുടെ നിലപാടുകളെ ചോദ്യം ചെയ്തു കമന്റു ചെയ്യുമ്പോൾ അത് സ്വാഭാവികം.

  ഫഹദ് ഫാസിൽ ഒരു ആവറേജ് നടനാണ് എന്ന് പറയാൻ ബഷീർ ഉപയോഗിച്ച ലളിതമായ യുക്തി മണ്ണിന്റെ മണമില്ലാത്ത കഥാപാത്രങ്ങൾ എന്നതാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ മലയാള സിനിമയുടെ പൊതു സ്വഭാവമെന്താണ് ബഷീറേ? ഈയിറങ്ങുന്ന സിനിമകൾ കഴിഞ്ഞ അഞ്ചു വർഷത്തെ കേരളത്തിന്റെ socio-political environment ൽ നിന്നും എത്ര മാത്രം വ്യത്യസ്തമാണ്? ഒരു മെട്രോയുടെ യാതൊരു ലക്ഷണങ്ങളുമില്ലാത്ത ഈ കേരളത്തിൽ ഒരു മെട്രോ യൂത്ത് ഐക്കണ് എങ്ങനെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു? എനിക്കറിയാവുന്ന ഒരു ലളിതമായ മറുപടി ഇതാണ്, High individual development with social stagnation എന്ന കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരളം മാത്രം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രതിഭാസം. കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ നമ്മുടെ നാട്ടിലെ കൃഷി കൊണ്ടോ കച്ചവടം കൊണ്ടോ ഉണ്ടായതല്ലാത്ത സമ്പത്ത് കൊണ്ട് നേടിയെടുത്ത വ്യക്തികളുടെ വികസനം. അത് കേരളത്തിൽ അതിന്റെ ഗുണ ദോഷങ്ങളോടെ ഇപ്പോൾ പ്രകടമാവുകയാണ് രണ്ടു ദിവസം മുൻപ് പത്രങ്ങളിൽ കണ്ട രഘുറാം രാജന്റെ റിപ്പോർട്ടിൽ കാണുന്ന കേരളത്തിന്റെ വികസനത്തിൽ തൊണ്ണൂറു ശതമാനവും ഇത് തന്നെ. ഇവിടെ നിങ്ങൾ പഴയ മണ്ണ് തിരയുന്നതെ അബദ്ധം. ആഹാരം മുതൽ അണ്ടർവെയർ വരെ പുറത്ത് നിന്ന് വരികയാണ്. മഞ്ചെരിയിലെ പോപുലർ ഫുഡ് ആയ ബ്രോസ്റ്റ് നാണിത്തള്ള നാടൻ രുചിയിൽ ഉണ്ടാക്കുന്നതോന്നുമല്ലല്ലോ? ഫഹദിന്റെ നിക്കറും അതുപോലെ തന്നെ. ഈ പ്രത്യേക സാമ്പത്തിക-സാമൂഹിക പ്രതിഭാസം കൊച്ചിയിലെയും തിരുവനന്തപുരത്തെയും മാത്രമല്ല, നെടുമങ്ങാടും ഈരറ്റുപേട്ടയിലും മീനങ്ങാടിയിലും കുടിയാൻ മലയിലുമൊക്കെയുള്ള പിള്ളേരെ വരെ മെട്രോ യൂത്തന്മാരക്കികൊണ്ടിരിക്കുന്നു. അവന്മാർ/ അവളുമാർ ഇയാളുടെ ഫാനും ആകും. ഫഹദ് ഫാസിൽ ഈ സമൂഹത്തിന്റെ ആളല്ല എന്ന് നിങ്ങൾ പറയുന്നത് ഇന്നത്തെ ഈ സാമൂഹികാവസ്ഥയെക്കുറിച്ച് നിങ്ങൾ വേണ്ടത്ര ബോധവാനല്ലാത്തത് കൊണ്ടാണ്. എണ്പതുകളിലെയും തൊണ്ണൂറുകളിലെയും നടന്മാരെയാണ് നിങ്ങൾ ഇവിടെ അഭിനയത്തിന്റെ വാർപ്പ് മാതൃകകളായി അവതരിപ്പിക്കുന്നത്. “അന്നത്തെ മണ്ണിന്റെ മണം” എന്നൊരു നൊസ്റ്റാൽജിയ കൂടെ ഇവിടെ ഫീൽ ചെയ്യുന്നുണ്ട്.

  ഫഹദ് ഇന്ത്യ കണ്ട, അല്ലെങ്കിൽ കേരളം കണ്ട, അതുമല്ലെങ്കിൽ ആലപ്പുഴ ജില്ല കണ്ട ഏറ്റവും മികച്ച നടനാണ് എന്നുപോലും ഇവിടെ ആരും പറഞ്ഞില്ല. ഇയാളെ ജനങ്ങൾ ഇഷ്ടപ്പെടുന്നു, ഇയാൾ കുറച്ചുകാലം ഇവിടെയുണ്ടാവും എന്ന് മാത്രമാണ് ഇവിടെ എല്ലാവരും പറഞ്ഞത്. അതങ്ങിനെയല്ല എന്ന് സ്ഥാപിക്കാൻ ഞാനല്ല, നിങ്ങൾ തന്നെയാണ് ഈ കണ്ട തിയറികളും ഭൂമി കണ്ട മഹാ നടന്മാരിൽ പകുതിയിലേറെ ആളുകളുടെ പേരുകളും ഇവിടെ വലിച്ചിട്ടത്. അതേത് Context ൽ ആയാലും നിങ്ങൾക്ക് സ്ഥാപിക്കാൻ ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളു. അതിന്റെ മറുപടിയാണ് ഞാൻ പറഞ്ഞത്.

  നിങ്ങൾ കണ്ട മഹാനടന്മാരുടെ സിനിമകൾ ഒന്ന് കൂടെ ശ്രദ്ധിച്ചു നോക്കൂ. തോഷിരോ മിഫ്യൂണോ ഭൂരിപക്ഷം സിനിമകളിലും അതുല്യമായ പ്രകടനമാണ് കാഴ്ച്ചവച്ചതെങ്കിലും യോജിംബയും സെവൻ സമുറായ്സുമൊക്കെ കൊടുത്ത സമുറായ് ഇമേജു ആ നടന് എന്ത് ബാധ്യതയാണ് ഉണ്ടാക്കിയതെന്ന് മനസിലാക്കണമെങ്കിൽ നിങ്ങൾ Zatoichi Meets Yojimbo, Samurai Rebellion തുടങ്ങി പല സിനിമകളും കാണണം. അഭിനയിച്ച ഭൂരിപക്ഷം സിനിമകളിലും മിഫ്യൂണോ സമുറായ് യോദ്ധവായിരുന്നു.(മെട്രോ പോലെ 🙂 ) അതേപോലെ 1941 പോലെയുള്ള മോശം സിനിമകളുമുണ്ട്. red beard നു ശേഷം കുറസോവ ഒരിക്കലും മിഫ്യൂണോയെ വിളിചില്ലെന്നോർക്കണം. അതിനു ശേഷം മിഫ്യൂണോയുടെ acting abilities കുറസോവ തന്നെ പരസ്യമായി ചോദ്യം ചെയ്തിരുന്നു. 🙂 Dodes’ka-den പോലുള്ള മനോഹരമായ സിനിമകളിൽ നിന്നെല്ലാം കുറസോവ മിഫ്യൂണോയെ ഒഴിവാക്കി . എല്ലാ സിനിമകളും മികച്ചതായില്ല, കഥാപാത്രങ്ങൾക്ക് ഒരേ സ്വഭാവമാണ് എന്നിങ്ങനെയുള്ള തിയറി കൊണ്ട് ഒരാളെ എഴുതി തള്ളാം എന്നാണെങ്കിൽ മിഫ്യൂണോ മഹാനായ നടനാണ് എന്ന് പറയുമ്പോൾ നിങ്ങൾ ഒന്ന് കൂടി ആലോചിക്കേണ്ടിവരും. നിങ്ങൾ പരാമർശിച്ച മറ്റൊരു നടനായ മർചെല്ലൊ മസ്ട്രോണിയെയും അങ്ങിനെ വിലയിരുത്തിയാൽ രക്ഷയില്ല ഒർഗനൈസർ (I compagni) എന്ന സിനിമയിൽ കാണുന്ന കിറുക്കൻ മർചല്ലൊയെ പിന്നെ പല സിനിമകളിലും അത് പോലെ കാണാം (ഈ മെട്രോ യൂത്ത് എന്നൊക്കെ പറയുന്നപോലെ മർചെല്ലൊ കോണ്ട് നടന്ന ചീത്തപ്പേരായിരുന്നു latin lover എന്നത്. സോഫിയാ ലോറന്റെ പ്രിയപ്പെട്ട കാമുകൻ. ഗൊദാർദിനു മർചെല്ലൊയെ തല്പര്യമില്ല്ലതിരുന്നതിനു കാരണവും അതാണെന്നാണ് I Remember, Yes I Remember എന്ന ആത്മകഥ സിനിമയിൽ മർചെല്ലൊ തന്നെ പറയുന്നത്.). മാത്രമല്ല മർചെല്ലൊ ആരുടെയൊക്കെ സിനിമകളിലാണ് അഭിനയിച്ചതെന്നും കൂടി നോക്കണം വിസ്കോന്തി, ഫെല്ലിനി, വിറ്റൊറിയ ഡി സെക തുടങ്ങിയ ലോക സിനിമയിലെ ഏറ്റവും മികച്ച സംവിധായകരുടെ സിനിമകളിൽ. അവർ സിനിമാ മാന്ത്രികന്മാരായിരുന്നു. അവരുടെയൊക്കെ സിനിമയിൽ മൈൽ കുറ്റി പോലും മികച്ച അഭിനയം കാഴ്ചവെക്കും. ബഷീർ ഇവിടെ പരാമർശിച്ച മറ്റു നടന്മാരുടെ സിനിമകൾ എടുത്തു പറഞാൽ ഇതൊരുപാട് നീണ്ടുപോകും. ഏതു മഹാനടന്റെ കാര്യത്തിലും മികച്ചതല്ലാത്ത സിനിമകൾ ഉണ്ടായിട്ടുണ്ട്, തീര്ച്ചയായും ഉണ്ടാവും. ഇവിടെ ഞാൻ ഫഹദിനെ ഈ പറഞ്ഞ നടന്മാരുടെ ഇടയിൽ പ്രതിഷ്ടിക്കുന്നൊന്നുമില്ല. അതിന്റെ ആവശ്യവുമില്ല. നിങ്ങൾ ഉപയോഗിക്കുന്ന ലോജിക്കിനെക്കുറിച്ചു മാത്രമാണ് പറയുന്നത്. അതുപോലെ ‘പാർ’ എന്ന സിനിമയിലെ നസറുദീൻ ഷായുടെ പ്രകടനം, ചെളിവെള്ളം കോരിക്കുടിക്കുന്നതുമെല്ലാം, അതിലൊക്കെ താൻ ചെയ്യുന്ന വേഷം മികച്ചതാക്കാൻ ഒരു നടൻ ചെയ്യുന്ന സാക്രിഫൈസ് എന്നതിനപ്പുറത്ത് എന്താണുള്ളത്? മാത്രമല്ല അത്തരം വേഷങ്ങൾ അപൂർവമായേ ഒരു നടന് ലഭിക്കാറുള്ളൂ.

  നിങ്ങൾക്ക് ഫഹദിനെ ഇഷ്ടമല്ല എന്നത് നിങ്ങളുടെ ടേസ്റ്റു മാത്രമാണ്. മറ്റുള്ളവർ അയാളെ ഇഷ്ടപ്പെട്ടുകൂടാ എന്ന് പറയുന്നത് ബാലിശവും. അയാൾ ഏറ്റവും മികച്ച നടനല്ലായിരിക്കാം, പക്ഷെ ഇപ്പോൾ അയാൾ ഒരു ക്രൌഡ് പുള്ളറാണ്. അതങ്ങനെ നിലനിർത്തുക എന്നത് ഫഹദിന്റെ ബാദ്ധ്യതയും. പിന്നെ ഏറ്റവും മികച്ച നടനേയല്ല വാണിജ്യ സിനിമായ്കാവശ്യം എന്നും ഞാൻ അങ്ങയെ വിനയപൂർവ്വം ഓർമ്മിപ്പിക്കുന്നു. ബഷീർ ഇവിടെ പലതവണ പരാമർശിച്ചിട്ടുള്ള ഭരത് ഗോപി തന്നെ ഉദാഹരണം. സ്ട്രോക്ക് വരുന്നതിനു മുൻപുള്ള ഗോപിയുടെ ഒരു നിഴൽ പോലുമല്ലായിരുന്നു അതിനു ശേഷമുള്ള ഗോപി. പക്ഷെ ഇവിടെ വാണിജ്യ സിനിമ ഗോപിയെ കാസ്റ്റു ചെയ്തത് കൂടുതലും അദേഹത്തിന്റെ രണ്ടാം വരവിലാണ്. കൊമേഴ്സ്യൽ സിനിമയ്ക്ക് അദേഹത്തിന്റെ പേര് മാത്രം മതിയായിരുന്നു.

  നിങ്ങളുടെ ചിന്താരീതി കണ്ടിട്ട് ഒന്ന് കൂടെ പറയാം. അഭിനയം എന്നതിന്റെ സാമ്പ്രദായിക ലക്ഷണങ്ങളാണ് നിങ്ങളെ ആകർഷിക്കുന്നതെങ്കിൽ നിങ്ങൾക്ക് പോയകാല നടന്മാരെ മാത്രമേ നല്ല നടന്മാരായി വിലയിരുത്താൻ കഴിയൂ.

  BTW, foolishness has its own luxury, right? 🙂

 81. ഹ്ഹോ! ഇതിത്രയും നീണ്ടുപോകുമെന്നോർത്തില്ല. ഇങ്ങനെയാണെങ്കിൽ ഞാൻ നോവലും എഴുതും!

 82. @ Basheer Manjeri

  What I said is, if an actor plays more number of films, there he gives more chances to the audience to find out his minuses. In other way, an actor becomes more ‘predictable’. It has happened to great names like Alpacino and Robert De nero also.

  that need not be correct. if an actor plays more number of films, there he gives more chances to the audience to find out his ” pluses “. In other way, an actor becomes more “un”-predictable. it has happened to great actors. more number of unpredictable performances is perhaps the criteria by which mammootty is the greatest actor of Malayalam. it is counter-intuitive…

 83. @Jay @ Paul
  Please don’t be this ridiculous. The names of some great, global actors have appeared on the screen on another Topic…not Fahad.Take some time to read it and then talk.

  @jay
  It’s not Dr.Manjula alone likes the views of Basheer. Look at the first post of Basheer and you’ll see some 20 likes for his comments.It’s an overwhelming response for a new member of Movieraga.(I hope, it was the first from him).

  @Basheer,Manjery
  First of all I want to tell you to please summarise the points put forward by you and post it as a single post.I am seeing some people without reading what you have posted and in what context, coming from nowhere and posting silly remarks.
  Basheer,I have seen some 4-5 Japanese films,a few years back at Thiruvananthapuram and noticed a basic emotion of calmness lying underneath their performances,which now I realize as a part of their cultural backdrop(‘roots’ as you put it). I think you must be a regular at film festivals. Am I correct ?

 84. സെവൻ സമുറായ്സ് കഴിഞ്ഞാൽ അകിരോ കുറസോവയുടെ എനിക്ക് ഏറ്റവുമിഷ്ടപ്പെട്ട സിനിമയാണ് Dodes’ka-den. ഒരു പെയിന്ററായിരുന്നു കുറസോവ. അതുകൊണ്ട് തന്നെ വളരെ ബോൾഡും അഗ്രസ്സീവുമയ സിനിമറ്റിക് കളർ ഡിസൈൻ ആണ് ഈ സിനിമയിലുപയോഗിചിരിക്കുന്നത്. അതിലെ സ്വപ്നത്തിൽ വലിയ വീട് പണിയുന്ന യാചകന്റെ റോളിൽ ഞാൻ മിഫ്യൂണേയെ പലപ്പോഴും സങ്കൽപ്പിച്ചു നോക്കിയിട്ടുണ്ട്. ഒരു നടനെ സംബന്ധിച്ച് എന്തൊരു വലിയ നഷ്ടമാണത് ! ഇതിവിടെ പറയണ്ട കാര്യമൊന്നുമില്ല എന്നാലും നടന്മാർക്ക് കിട്ടുന്ന റോളുകളെപ്പറ്റി ഓർത്തപ്പോൾ എഴുതിപ്പോയി. പൊതുവെ eccentric ആയ കഥാപാത്രങ്ങൾ ഒരു നടന് ലഭിച്ചാൽ മികച്ച നടൻ എന്ന പദവിയിലേക്കുള്ള അയാളുടെ ദൂരം ഗണ്യമായി കുറയും. അതയാളുടെ ഭാഗ്യം പോലിരിക്കുമെന്നു മാത്രം.

 85. @ അവിരാ
  നിങ്ങള് പുലി തന്നെ അണ്ണാ. മണി മണി പോലെയല്ലേ ഓരോ പേരുകള് എടുത്തിട്ട് കൊടുത്തത്.

  ഞാനിതൊക്കെ പറയണമെന്ന് വിചാരിച്ചതാ അണ്ണൻ പറഞ്ഞ സ്ഥിതിക്ക് ഇനി വേണ്ട ബഷീറു താങ്ങൂല…..:)

 86. @ Basheer Manjeri

  നമ്മളിവിടെ “കണ്ട ലോകത്തെ ” (malayalam, hindi പിന്നെ few english movies ) പടങ്ങളിലെ നടന്മാരെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് നിങ്ങളു പെട്ടന്ന് “കാണാത്ത ലോകത്തേക്ക് ” വാതിൽ മലര്ക്കെ തുറന്നത്. ഒരു നിമിഷം ഒന്ന് പകച്ചു. താങ്കളുടെ ലിസ്റ്റു മുഴുവൻ വായിച്ചു. സത്യമായിട്ടും ആരെയും അറിയത്തില്ല.(.except Javier Bardem). അപ്പോഴാണ് താങ്കളുടെ വക dubai കമന്റ്‌. സത്യമായിട്ടും കരച്ചിലു വന്നു…

  പിന്നെയും ഇതെല്ലം മൂന്ന് നാല് ആവൃത്തി വായിച്ചു ……

  ആദ്യം Irfan khan & Ben Kingsley ആണ് സംഭവം എന്ന് പറഞ്ഞു. കാരണം അവര്ക്ക് മണ്ണിന്റെ മണം ആണെന്നും പറഞ്ഞു. അത് “കാണാത്ത ലോകത്ത് മുൻപേ കടന്നവർ ” പൊളിച്ചടുക്കി .

  പിന്നെ Daniel Dey Louis പോരാന്നും കാരണം പുള്ളി ആകപ്പാടെ 6 പടത്തിലെ അഭിനയിച്ചിട്ടുള്ളൂ എന്നും പറഞ്ഞു. (അത് എന്റെ ഹൃദയത്തിൽ തട്ടിയതുകൊണ്ടും ഞാൻ ദുബായിയിൽ പോയിട്ടുള്ളത് കൊണ്ടും ചോദിച്ചു പോയി. I also asked about Malayalam’s own award winners Premji & P J Antony that are they not good because they done less number of movies).

  If Daniel is not the best then who? എന്ന എന്റെ ചോദ്യത്തിന് താങ്കൾ വലിയ ഒരു ലിസ്റ്റ് വച്ചു. Yes it is informative but not enough to prove your points. എന്തായാലും കുറച്ചു japaneese/Italian പടങ്ങൾ കാണാൻ തീരുമാനിച്ചു. കട്ടക്ക് ഇടിച്ചു ഇടിച്ചു നിക്കണ്ടേ അണ്ണാ

  @ Dr Manjula…..
  മ്മടെ അബ്ദു കുറച്ചു japanese/ french പേരൊക്കെ വച്ചലക്കിയപ്പോ അതുവരെ al pachino/ robert de nero എന്നൊക്കെ മാത്രം കേട്ടിട്ടുള്ള (അതും അമേരിക്കൻ ചാറ്റ് roomil വച്ച്) താങ്കളുടെയും കണ്ണുകൾ പുറത്തേക്കു തള്ളി വരുന്നതും അതിൽ നിന്നും അബ്ദുവിനോടുള്ള ബഹുമാനം വർധിക്കുന്നതും മനസിലാക്കാം.

  But still cant understand the science. Daniel Dey acted in 20 films….. is that not enough number of films in an actors lifetime to prove himself. So how many films more you need to expose the minuses of Daniel…..

  അതോ പുള്ളീടെ 20 പടവും കണ്ടിട്ട് രണ്ടു പേര്ക്കും കുറവൊന്നും കണ്ടു പിടിക്കാനും പറ്റുന്നില്ല എന്നാൽ പുള്ളിക്കാരനെ അങ്ങോടു സമ്മതിക്കാനും പറ്റുന്നില്ല എന്നാ അവസ്ഥയിലാണോ? കുഴപ്പമില്ല മറ്റേ കാണാത്ത ലോകത്തിലൂടെ ഒരു കറക്കമോക്കെ കഴിഞ്ഞു വരുമ്പോ ചിലപ്പോ നമ്മുടെ Mr Daniel 20 പടത്തിലും കൂടെ അഭിനയിചേക്കാം (വലിയ ലോകമല്ലേ അത്രയും സമയം പിടിക്കും)

  കൂടെ എല്ലാത്തിനും കാരണക്കാരനായ ഫഹദ് ഫാസിലിനും ഇത്തിരി മണ്ണിന്റെ മണവും വരും ….

 87. @ അവിരാ

  മഞ്ചേരിയിലെ പോപുലർ ഫുഡ് എന്നെഴുതിയത് ഞാനാദ്യം വായിച്ചത് “പോപ്പുലർ ഫണ്ട് ” എന്നാണ് . ഉടനെ അപകടം മണത്തു മറിച്ചു വായിച്ചൂട്ടോ 🙂

 88. എനിക്ക് ഏറ്റവും ഇഷ്ടമായ സിനിമ ആണ് ലോകത്തിലെ ഏറ്റവും മികച്ച സിനിമ എന്ന് വാദിക്കാൻ എല്ലാവരും ശ്രമിക്കും. ഞാനും. അത് പോലെ തന്നെ എനിക്ക് ഇഷ്ടമാവാത്ത സിനിമകൾ തീര്ത്തും മോശം സിനിമകൾ ആണെന്നും ഞാൻ തർക്കിക്കാറുണ്ട്. പക്ഷെ ഒന്ന് ആലോചിച്ചു കഴിയുമ്പോൾ ആണ് അതിലെ മണ്ടത്തരം ഞാൻ മനസിലാക്കുന്നത്‌ .. Art is subjective എന്ന് വിശ്വസിക്കുന്ന ആൾ ആണ് ഞാൻ.
  അത് തെറ്റാവാം. പക്ഷെ അത് ശരി ആണെന്നും Prove ചെയ്യാൻ എനിക്ക് നിരവധി examples തരാൻ കഴിയും. ഒരിക്കൽ കണ്ടു ‘ തീരെ മോശം സിനിമ’ എന്ന് തെറി വിളിപ്പിച്ച സിനിമകൾ പലതും രണ്ടാം വട്ടം കണ്ടപ്പോൾ എന്നെ അത്ഭുതപ്പെടുത്തി. തിരിച്ചും സംഭവിച്ചിട്ടുണ്ട്..
  അത് പോലെ തന്നെ ആണ് നടന്മാരുടെയും സംവിധായകരുടെ കാര്യങ്ങളും.

  ഇവിടെ ഈ നടക്കുന്ന ‘ഞാൻ -പറഞ്ഞത് -ആണ് -ശെരി-നീ പറഞ്ഞത്-ഒക്കെ-തെറ്റ്’ സംവാദങ്ങൾ ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല. Unless someone decides to shut the ;;;; up and disappears. എല്ലാ സിനിമ ഡിസ്കഷൻ ഫോറം ങ്ങളുടെയും അവസ്ഥ ഇതാണ്. Like in IMDb. ഇതു പടതിന്റെയും message forum എടുത്താൽ മതി.
  ‘whoaaa..this movie is overratd’
  or
  ‘why all the hate.. this one is highly underrated’
  ഇങ്ങനത്തെ നൂറു കണക്കിന് threads ഉണ്ടാവും. എന്ന് വെച്ച് ഈ discussions ഒന്ന് വേണ്ട (കാരണം എനിക്ക് അത് ഇഷ്ടമല്ല ) എന്നൊന്നും ഞാൻ വാശി പിടിക്കില്ല. north 24 കാതം എനിക്കിഷ്ടപെട്ടില്ല. ഇഷ്ടപ്പെടാതതിന്റെ കാരണം madhu murali യുടെ റിവ്യൂ ഇൽ പറഞ്ഞ കാരണങ്ങൾ തന്നെയാണ്. എനിക്ക് പറയാൻ ഉള്ള കാര്യങ്ങൾ ആണ് തന്നെ അയാള് എഴുതിയിരിക്കുന്നതു. പിന്നെ…ഫഹദ് ന്റെ characterനെയനാണോ അതോ അഭിനയത്തെയാണോ ഞാൻ വെറുത്തത് എന്നാ കണ്‍ഫ്യൂഷൻ ഇൽ ആണ് ഞാൻ. സംവിധായകെനയും വേണമെങ്കിൽ പഴിക്കാം ഇതിനു കാരണമായിട്ടു. എന്ന് വെച്ച് ഇതൊക്കെ ഇഷ്ടപ്പെട്ടവന്റെ നെഞ്ചത്ത് കയറാൻ ഒന്നും ഞാൻ പോവുന്നില്ല. ‘അവന്റെ ഭാഗ്യം’ എന്ന് വിചാരിച്ച് അസൂയപെടും.

 89. /ഫഹദ് ഫാസില്‍ ഈ സമൂഹത്തിന്റെ ആളല്ല എന്ന് നിങ്ങള്‍ പറയുന്നത് ഇന്നത്തെ ഈ സാമൂഹികാവസ്ഥയെക്കുറിച്ച് നിങ്ങള്‍ വേണ്ടത്ര ബോധവാനല്ലാത്തത് കൊണ്ടാണ്. /
  അതാണു point. “കാലം അയാളുടെ പരിസരത്ത് കുളത്തിലെ വെള്ളം പോലെ നിശ്ചലമാണെങ്കിലും പുറത്ത് അത് അനുസ്യൂതമൊഴുകുന്നുണ്ട്.” എന്നു എലിപത്തായത്തിന്റെ റിവ്യുവിൽ NTK എഴുതിയ വരി ഇതിനൊപ്പം ചേർത്തു വെയ്ക്കുന്നു.

  പിന്നെ നമ്മുടെ സിനിമ ചിന്തിക്കുന്ന രീതിയും മാറി വരുന്നില്ലെ? കുറച്ച് മുൻപ് വരെ മലയാള സിനിമയിൽ മറ്റെന്തിനെക്കാളും കഥയ്ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നു. അവിടെ കഥാപാത്രങ്ങൾക്ക് ചില രീതിയിലെ typeഉകൾ ആകാൻ കൂടുതൽ സാംഗത്യം ഉണ്ട്- വള്ളുവനാടൻ കൃഷിക്കാരന്റെ, കവിയൂർപൊന്നമ്മ ചെയ്തപോലുള്ള അമ്മമാരുടെ, ചില ‘തരം’ ഗുണ്ടകളുടെ, വേശ്യകളുടെ, സത്യൻ അന്തിക്കാടൻ ഗ്രാമീണരുടെയൊക്കെ മാതൃകകൾ. പക്ഷെ ഇപ്പൊ ഇറങ്ങുന്ന ചിത്രങ്ങളിൽ subject വെച്ചു നോക്കിയാൽ കഥാപാത്രങ്ങൾക്കും പരിസരങ്ങൾക്കും ചെറിയ ജീവിത സന്ദർഭങ്ങൾക്കും കഥയെപ്പോലെയോ അതിനെക്കാളൊ പ്രാധാന്യം കിട്ടുന്നുണ്ട്. പൊതുവായിട്ടുള്ളത്’ എന്ന ‘സങ്കല്പ’ത്തിൽ നിന്നും പ്രത്യേകതകളിലേക്കും ഓരോരുത്തരിലേക്കും ഫോകസ് മാറി വരുന്നതുപോലെ തോന്നുന്നു. അതിനനുസരിച്ച് പരിചയമില്ലാത്ത സ്വഭാവങ്ങളും, മാനറിസങ്ങളും, ഭാഷാശൈലികളും, ജീവിതസാഹചര്യങ്ങളും ഒക്കെയുള്ള കഥാപാത്രങ്ങളെ കണ്ടെത്തിയേക്കാം. ഫഹദ് ചെയ്തപോലെ ഒരു വയനാടൻ പാർട്ടി ലോക്കൽ secretary നിലവിൽ ഉണ്ടോന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷെ വലിയ നാഗരികത ഒന്നും കൈവന്നിട്ടില്ലാത്ത ഞങ്ങടെ ‘അ’-വയനാടൻ ഗ്രാമത്തിൽ ഇപ്പൊ കണ്ടുവരുന്ന ചില ചെറുപ്പക്കാരുടെ ജനുസ്സിൽ നിന്ന് അനൂപിന്റെ മാനറിസങ്ങൾ ഉള്ളൊരാൾ ഉണ്ടാകുന്നത് അത്ര അവിശ്വസനീയമായി തോന്നിയില്ലായിരുന്നു.

 90. @ dr manjulla
  //…….you’ll see some 20 likes for his comments.It’s an overwhelming response for a new member of Movieraga.(I hope, it was the first from him)….///
  ഉവ്വ് .. ഉവ്വുവ്വ് … കണ്ടു ….കണ്ടു………..ഇനിയും എത്ര കാണാൻ കിടക്കുന്നു ഇതൊക്കെ …..

  //……..I think you must be a regular at film festivals. Am I correct ? ….//
  ആഹാ …. അപ്പോ അതാണിവിടെ ഈ പ്രളയത്തിനൊക്കെ കാരണം അല്ലേ ….?? അങ്ങിനെ നോക്ക്യാല് മ്മടെ അവിരാച്ചൻ ങ്ങള് ഒക്കെ കണ്ട ആ ഫിലിം ഫെസ്റ്റിലെ പ്രൊജക്റ്റ്‌ ഓപ്പറേറ്റർ ആയിരുന്നു .. എന്തേയ് …!

 91. @basheer, Manjeri
  \\I am not going to give you a list of films for the Indian actors since I ‘got’ you after knowing what you think about Nana Patekar. I pity you,Man!//
  താങ്കള്‍ക്കല്ല, മറിച്ച് എനിക്കാണ് താങ്കളെ ‘പിടി’ കിട്ടിയത്. അമിതാഭ് ബച്ചനെയും, ശിവാജി ഗണേശനെയും സഞ്ജീവ് കുമാറിനെയും കയറി ഗ്രേറ്റ്‌ എന്ന് വിളിക്കാന്‍ ഒട്ടും മടി കാണിക്കാത്ത താങ്കള്‍ക്ക് പക്ഷെ അവരുടെ ഓരോ ഗ്രേറ്റ്‌ വര്‍ക്ക് എങ്കിലും ചൂണ്ടിക്കാണിക്കാന്‍ ഇല്ലാതെ പോയത്, ഫഹദിനെ രണ്ടു ഭള്ളു പറയാന്‍ പെട്ടന്ന് അവരെ കൂട്ടു പിടിച്ചു പോയി എന്ന അബദ്ധം കൊണ്ടാണന്നു ഞാന്‍ പറഞ്ഞാല്‍ അത് തെറ്റാണന്നു പറയാന്‍ താങ്കള്‍ക്കു ഇത്തിരി ബുദ്ധിമുട്ടുണ്ടാവും 🙂 പിന്നെ, ഈ നാനാ പടെക്കറുടെ അഭിനയം എനിക്കിഷ്ടമല്ല എന്ന് താങ്കള്‍ എങ്ങനെ ഊഹിച്ചെടുത്തു? ഹിന്ദി സിനിമകളോട് പൊതുവില്‍ വലിയ പ്രണയം ഒന്നും ഇല്ലങ്കിലും മനസ്സില്‍ ഇഷ്ടത്തോടെ ഓര്‍ത്ത് സൂക്ഷിക്കുന്ന പേരുകളില്‍ ഒന്നാണ് നാനായുടെത്. അദ്ദേഹത്തിന്റെ അഭിനയത്തില്‍ ഇത്തിരി മെട്രോ ടച്ച്‌, സോറി എക്സന്‍ട്രിസിറ്റി ഉണ്ടായാലും എനിക്കത് പ്രശ്നമല്ല 🙂
  sorry, താങ്കളുടെ രണ്ടാം കടിതം ഇപ്പോഴാ കണ്ടത്. ആ, ഏതായാലും കഷ്ടപ്പെട്ട് എഴുതിപ്പോയി. അവിടെ കിടക്കട്ടെ.
  എനിക്ക് ‘American Obsession’ ആണന്നും ‘മുറ്റത്തെ മുല്ലക്ക് മണമില്ല ‘ എന്ന ചൊല്ല് ഞാന്‍ കേട്ടിട്ടേ ഇല്ലന്നും, ഇന്ത്യയിലെ, പ്രത്യേകിച്ച് മലയാളത്തിലെ നടീനടന്മാരോട് എനിക്ക് പുച്ഛം ആണന്നും മറ്റുമുള്ള ചില യമകണ്ടന്‍ കണ്ടുപിടുത്തങ്ങള്‍ നടത്താനുള്ള കാരണം എന്താണന്ന് അമ്മച്ച്യാണേ മനസ്സിലാവുന്നില്ല. ഇതൊക്കെ ഞാന്‍ എപ്പ പറഞ്ഞ് ?? ആര്‍ക്കറിയാം, അതീന്ദ്രിയജ്ഞാനം കരഗതമായുള്ളവര്‍ക്ക് അങ്ങനെ പലതും സാധിക്കുമായിരിക്കും.
  \\ What I said is, if an actor plays more number of films, there he gives more chances to the audience to find out his minuses. In other way, an actor becomes more ‘predictable’.//
  എന്തായാലെന്താ , അറുപത്തിഒന്‍പതില്‍ “സാത് ഹിന്ദുസ്ഥാനി ” യിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച അമിതാബ് ജിക്ക് മുപ്പത്തിഎട്ട് വര്‍ഷങ്ങള്‍ക്കും എണ്ണമറ്റ ചവറ് സിനിമകള്‍ക്കും ശേഷം, 2007 – ല്‍ ” താങ്കള്‍ ഇവിടെ സൂചിപ്പിച്ച ” നിശബ്ദ് ” എന്ന ഒറ്റ ചിത്രത്തിലൂടെ ” ഗ്രേറ്റ്‌ ” ആവാമെങ്കില്‍ ആ ആനുകൂല്യം ഫഹദിനും കൂടി കൊടുക്കാന്‍ താങ്കള്‍ തയ്യാറുണ്ടോ ?

 92. എന്റെ ഒരു കുറവുണ്ടെന്ന് തോന്നുന്നു, ഉവ്വോ? 😀

 93. ഫഹദ് നല്ല നടൻ ആയിരിക്കാം പക്ഷെ ഒരിക്കലും അതുല്യ നടൻ ആകുന്നില്ല. അദ്ദേഹത്തിന്ടെതായി പുറത്തു വന്ന ചിതങ്ങളിൽ മോശം അഭിനയം കാഴ്ച വച്ച പടങ്ങൾ -കയ്യെത്തും ദൂരത്തു , tournament ,റെഡ് വൈൻ തുടങ്ങിയവ ആണ്. ബാക്കി എല്ലാം തന്നെ average /above average ഗണത്തിലും പെടുത്താം. കാലത്തെ അതിജീവിക്കുന്ന ഒരു കഥാപാത്രം (ഇന്നലെയിലെ സുരേഷ് ഗോപിയെപ്പോലെ / അപരനിലെ ജയരമിനെപ്പൊലെ / അനന്ധ ഭദ്രത്തിലെ മനോജിനെപോലെ ) എടുത്തു കാട്ടാൻ പറഞ്ഞാൽ അങ്ങനൊന്നു ഉണ്ടാവേണ്ടി ഇരിക്കുന്നു.

  ഫഹദ് അദ്ദേഹത്തിണ്ടെ ബോഡി languaginu ചേര്ന കഥാപാത്രങ്ങളുമായി മലയാള സിനിമയിൽ മുന്നെരട്ടെ പക്ഷെ ഒരു മികച്ച നായകന ആകാനുള്ള ആകര സവുഷ്ടാമോ മലയാളിതം തുളുമ്പുന്ന മണ്ണിന്ടെ മണമുള്ള കഥാപാത്രം ആകാനുള്ള കഴിവോ ഉണ്ടെന്നു ഇനിയും തെളിയിക്കപെടെനത് തന്നെ ആണ്. എന്ത് കൊണ്ട് ഭരത് ഗോപി അഭിനയതിണ്ടേ മുടി ചൂടാ മന്നനയിട്ടും ഒരു മംമുട്ടിയോ ലാലോ ആയില്ല . ഉത്തരം ലളിതം ..

 94. @ Manjula

  See, any actor, any GREAT actor will find the source of energy from the soil where he stands. A soil which provides the much needed input of a culture which is formed by a fusion of socio-political enviornments, language, customs, traditions and a history of performing arts. All the great actors in every part of the globe, are products of their own land with roots deep inside their own soil. In Malayalam all the fine actors of all time like Sathyan, Bharat Gopi, Thilakan, Kottarakkara Sreedharan Nair, Mammootty, Mohanlal, Nedumudi Venu etc etc… have used that culture of the soil as their source of energy. And other greats like Amitabh Bachan, Naseerudheen Sha, Nana Patekar, Sanjeev kumar, Sivaji Ganeshan, Kamal hasan…..the list goes on

  ഇതാണല്ലോ ആദ്യത്തെ comment .

  ഇതിൽ എത്ര പേരെ മികച്ച നടൻമാർ ആയി അംഗീകരിക്കാം. പലരും നല്ല ഒന്നാന്തരം ഓവർ actors ആണ്. അത്ര പെട്ടന്നൊന്നും ആരെയും അങ്ങ് സമ്മതിച്ചു കൊടുക്കാത്ത മലയാളി ഫഹദിനെ അങ്ങീകരിക്കുന്നെങ്കിൽ അത്തിന്റെ അർഥം അയാള് ഒരു ആവെറേജ് അല്ല അത്വശ്യം കഴിവുണ്ട് എന്ന് തന്നെ ആണ്…

  ഇനി മറ്റൊരു സാദ്ധ്യത ബഷീര് ഒരു ഫഹദ് ഫാൻ ആയിരിക്കാം എന്നതാണ്. ചുമ്മാ കുറെ പൊട്ടത്തരങ്ങൾ ഫഹദിനെ കുറിച്ച് പറഞ്ഞാൽ. ബാക്കി എല്ലാവരും അതിനെ എതിർത്ത് ചെക്കനെ പൊക്കും അല്ലോ ….പുതിയ നമ്പര് 🙂

 95. @ ambika

  🙂 🙂 🙂

  കേട്ടവർ കേട്ടവർ വരവ് തുടങ്ങീ….

 96. @avira
  ഫഹദ് ഫാസിൽ ഒരു ആവറേജ് നടനാണ് എന്ന് പറയാൻ ബഷീർ ഉപയോഗിച്ച ലളിതമായ യുക്തി മണ്ണിന്റെ മണമില്ലാത്ത കഥാപാത്രങ്ങൾ എന്നതാണ്.
  You keep on doing rubbish things man.I am not saying about CHARACTERS.I AM SAYING ABOUT HIS WAY OF ACTING! Both are different things. Athu manassilaakki samsaarikku…!

  ഒരു മെട്രോയുടെ യാതൊരു ലക്ഷണങ്ങളുമില്ലാത്ത ഈ കേരളത്തിൽ ഒരു മെട്രോ യൂത്ത് ഐക്കണ് എങ്ങനെ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നു? എനിക്കറിയാവുന്ന ഒരു ലളിതമായ മറുപടി ഇതാണ്, High individual development with social stagnation എന്ന കഴിഞ്ഞ രണ്ടു ദശകങ്ങളായി കേരളം മാത്രം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക പ്രതിഭാസം. കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ നമ്മുടെ നാട്ടിലെ കൃഷി കൊണ്ടോ കച്ചവടം കൊണ്ടോ ഉണ്ടായതല്ലാത്ത സമ്പത്ത് കൊണ്ട് നേടിയെടുത്ത വ്യക്തികളുടെ വികസനം.//
  That need not be true. If it was true it could have happened decades ago. The first form of money that got accumulated in Kerala from other than agriculture and trade was Gulf money. Many a people fetched here the Gulf money decades back and lived in better luxury and attained individual development. What happens today is because of many a reasons including proximity and availability of infrastructures of a global life style and the influence of media and internet.

Leave a Reply

Your email address will not be published. Required fields are marked *


4 + 5 =