Review: Zachariayude Garbhinikal

zachariyayude-garbhinikal

Asha Sarath and Lal

പ്രശസ്‌തനായ ഗൈനക്കോളജിസ്റ്റാണ് ഡോ. സക്കറിയ (ലാൽ); അമ്മമാരാകാൻ ഒരുങ്ങുന്നവരെ പരിചരിക്കാനായി സ്വന്തം ജീവിതവും ആശുപത്രിയും ഉഴിഞ്ഞുവച്ചിരിക്കുന്ന സക്കറിയയുടെയും ഭാര്യ സൂസന്റെയും (ആശ ശരത്) കുടുംബജീവിതം ഒരു കാര്യത്തിൽ മാത്രമേ സന്തോഷപ്രദമല്ലാതെയുള്ളു; അവർക്ക് കുഞ്ഞുങ്ങളില്ല. ഡോ സക്കറിയയുടെ പ്രഫഷണൽ/ സ്വകാര്യജിവീതങ്ങളിലേക്ക് കടന്നുവരുന്ന നാലു സ്‌ത്രീകളാണ് അനീഷ് അൻവർ സംവിധാനം ചെയ്‌ത സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയുടെ കാതൽ. ഗീത, സാന്ദ്ര തോമസ്, സനുഷ, റിമ കല്ലിങ്കൽ എന്നിവരാണ് ഗർഭിണികളെ അവതരിപ്പിക്കുന്നത്.

PLUSES
അല്പം വ്യത്യാസമുള്ള പ്രമേയം സ്വന്തം സിനിമയ്‌ക്കായി കണ്ടുപിടിക്കാൻ അനീഷ് അൻവറിന് കഴിഞ്ഞു. അത്ര വിജയകരമായിട്ടൊന്നുമല്ലെങ്കിലും ആ കഥ കുറച്ച് വ്യത്യസ്‌തമായ വഴിയിൽ പറയാൻ അനീഷ് ശ്രമിക്കുകയും ചെയ്‌തു.

ഈ സിനിമയിൽ പ്രത്യേക പരാമർശം അർഹിക്കുന്നത് രണ്ടു കാര്യങ്ങളാണ്; കാസ്റ്റിങ്ങും വിഷ്‌ണു നാരായണിന്റെ ക്യാമറയും. ഇഴയുകയോ വിരസമാവുകയോ ചെയ്യുന്ന പല ഇടങ്ങളിലും അഭിനേതാക്കളും ക്യാമറയും സംവിധായകനേയും സിനിമയേയും രക്ഷിക്കുന്നുണ്ട്.

അഭിനേതാക്കളിൽ എടുത്തു പറയേണ്ടത് ലാലും ഗീതയും ആശ ശരത്തുമാണ്. റിമ, സനുഷ തുടങ്ങിയ മറ്റുള്ളവരും മോശമാക്കിയിട്ടില്ല.

MINUSES
മികവിന്റെ ലക്ഷണങ്ങൾ പലയിടത്തും കാണാൻ കഴിയുമെങ്കിലും ഒരു സിനിമയെന്ന നിലയിൽ വലിയ മതിപ്പൊന്നും ഉണ്ടാക്കാൻ സക്കറിയയുടെ ഗർഭിണികൾക്ക് കഴിയുന്നില്ല.

പല സിനിമയ്‌ക്കുള്ള കഥ ഒരു സിനിമയിൽ കുത്തിനിറച്ച് മൊത്തത്തിലുള്ള ഫോക്കസ് പലപ്പോഴും നഷ്‌ടപ്പെടുന്നുണ്ട്.

പ്രസവവേദന വന്ന ഗർഭിണിയുടെ കാറോടിക്കൽ, ടീനേജ് അമ്മയുടെ ചില അമിതപ്രകടനങ്ങൾ, ഫോൺ വച്ചുള്ള മെലോഡ്രാമ.. അങ്ങനെ ചിലതൊക്കെ വിരസം തന്നെയാണ്. ശ്വാസം മുട്ടി മരിക്കാറായ കുഞ്ഞിനെ ഗൈനക്കോളജിസ്റ്റു തന്നെ നോക്കണമെന്നു വാശി പിടിച്ച അമ്മയും പത്മരാജന്റെ കഥ വച്ചുള്ള കളിയുമൊക്കെ ഒട്ടും കാമ്പില്ലാത്ത കഥാസന്ദർഭങ്ങളായിത്തോന്നി.

LAST WORD
അത്ര സാധാരണമല്ലാത്ത ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ഒരു അതിസാധാരണ സിനിമ.

| Sulekha V.

22 thoughts on “Review: Zachariayude Garbhinikal”

 1. ‘സക്കറിയയുടെ ഗര്‍ഭിണികള്‍ ‘ …. !പേര് തിരഞ്ഞെടുത്തതിൽ പിഴച്ചില്ല !

  ശ്വേതയുടെ ഗർഭം ശരിക്കും മാർക്കറ്റ്‌ ചെയ്ത മലയാള സിനിമയിൽ ഈ ഗർഭങ്ങൾ ഒരു ട്രെൻഡ് സെറ്റർ ആവുന്നു എന്ന് തോന്നുന്നു….! കപട സദാചാര പശുക്കളുടെ തൊലിയൊക്കെയണിഞ് യഥാർത്ഥ ലൈഗിക രോഗികൾ തിങ്ങിപ്പാർക്കുന്ന ഒരു നാട്ടിൽ പെണ്ണിന്റെ പേറിന് തന്നെ ഏറ്റവും ഡിമാന്റ്റ്.

 2. @@Basil
  // കപട സദാചാര പശുക്കളുടെ തൊലിയൊക്കെയണിഞ് യഥാർത്ഥ ലൈഗിക രോഗികൾ തിങ്ങിപ്പാർക്കുന്ന ഒരു നാട്ടിൽ //

  ഏതു നാടാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. സുഹൃത്ത്‌ പത്രം ഒന്നും വായിക്കാറില്ലേ? മുംബൈ, ഡല്ഹി, UP പീടനങ്ങളൊന്നും അറിഞ്ഞില്ലേ. നിങ്ങളൊക്കെ കൂടി പറഞ്ഞു നാറ്റിക്കാൻ ശ്രമിച്ച കേരളം ഇന്ത്യ യിലെ മറ്റു states നെക്കാലുമൊക്കെ എത്ര മികച്ചതാണെന്ന് അറിഞ്ഞില്ലായിരുന്നോ? കഷ്ടം

 3. മുരുകദാസിന്റെ രാജാ-റാണി കാണുവാൻ ചെന്നു, ടിക്കറ്റ്‌ കിട്ടാതെ ഗർഭിണികളെ കാണുവാൻ കയറി. 116 മിനിറ്റ് ഉണ്ട് എന്ന് സര്ടിഫികട്ടിൽ കണ്ടു. 2 മണിക്കൂറിന്റെ അലാറം വെച്ചിട്ട് കിടന്നു. ഉറക്കത്തിന്റെ ഇടയിൽ കണ്ട പ്രസസ്തഭാഗങ്ങൾ ചുവടെ..
  ഇന്ദ്രജിത്തിനെ കണ്ടില്ല പക്ഷെ ശബ്ദം കേട്ടു, റിമയും അജുവുമോത്തുള്ള പ്രണയഗാനം. പ്രസവങ്ങൾ ഓരോന്നോരോന്നായ് കാട്ടുന്നുണ്ട്. ആദ്യത്തെ കഴിഞ്ഞു ഇന്റെർവൽ, പിന്നെ ബാക്കി ഉള്ളത്. ഗീത, ലാൽ , ആശ ശരത് എന്നിവര് നന്നായിരുന്നു. സനൂഷയുടെ സെന്റി സീനുകൾ നന്നായ് ബോറടിച്ചു.
  Verdict : തലേ ദിവസം രാത്രി നല്ല പണി ഉണ്ടായിരുന്നതിനാൽ നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു. ആളൊഴിഞ്ഞ തീയറ്റെരിൽ നന്നായ് കിടന്നു ഉറങ്ങാൻ പറ്റി.

 4. Zakkariyayude Garbhinikal – It’s not Worth to watch .. Its a must to watch movie

  ** But not prefer for GARBHINIKAL …especially for the ladies who is expecting soon….ther is a chance to deliver the baby in wrong theater

 5. @Jithin Attakulangara

  ഉറങ്ങാനാനെങ്ങ്കിൽ വീട്ടിൽ കിടന്നു ഉറങ്ങു

 6. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു നല്ല ചിത്രം! ആളുകളെ തീയറ്ററിൽ തള്ളി കയറ്റാൻ ഉള്ള ചേരുവകൾ ഒന്നും തന്നെ ഇല്ല എങ്കിലും ഒരു നല്ല കഥ വളരെ ഭംഗിയായി ഒരു നവാഗത സംവിധായകൻ പറഞ്ഞിരിക്കുന്നു! പതുക്കെ ഈ ചിത്രം ശ്രദ്ധിക്കപ്പെടും എന്ന് വിശ്വസിക്കുന്നു

 7. രണ്ടു കുറ്റം പറഞ്ഞാൽ 10 ലൈക്ക് കൂടുതൽ കിട്ടും എന്ന് കരുതി സാറുമ്മാരെ !

 8. “വെയിൽ ചില്ല പൂക്കും നാളിൽ” music നല്ല രസമുണ്ട്.

 9. @Jithin Attakulangara
  //116 മിനിറ്റ് ഉണ്ട് എന്ന് സര്ടിഫികട്ടിൽ കണ്ടു. 2 മണിക്കൂറിന്റെ അലാറം വെച്ചിട്ട് കിടന്നു.//
  ഇദ്ദേഹം ഉറങ്ങാൻ തീരുമാനിച്ചുറപ്പിച്ചാണ് തീയറ്ററിൽ കയറിയത്,അല്ലാതെ സിനിമ കാണാനല്ല.

 10. @ Anil
  //ഏതു നാടാണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. സുഹൃത്ത്‌ പത്രം ഒന്നും വായിക്കാറില്ലേ? മുംബൈ, ഡല്ഹി, UP പീടനങ്ങളൊന്നും അറിഞ്ഞില്ലേ. നിങ്ങളൊക്കെ കൂടി പറഞ്ഞു നാറ്റിക്കാൻ ശ്രമിച്ച കേരളം ഇന്ത്യ യിലെ മറ്റു states നെക്കാലുമൊക്കെ എത്ര മികച്ചതാണെന്ന് അറിഞ്ഞില്ലായിരുന്നോ? കഷ്ടം//

  സ്ഥിരമായി ഒരു ദേശീയ പത്രവും പിന്നെ ഒരു മലയാള പത്രവും വായിക്കുന്ന എനിക്ക് അങ്ങിനെ തോന്നുന്നില്ല. ഭാവി അമ്മായി അമ്മയുടെ കൂടെ ഭാവി മരുമാകാൻ ഒളിച്ചോടി, 48 വയസ്സുള്ള സ്ത്രീ മൂന്നു മുതിര്ന്ന മക്കളെയും ഗല്ഫിലുള്ള ഭാര്തവിനെയും ഉപേക്ഷിച്ചു വീട്ടിലെ പുറം പണിക്കാരന്റെ കൂടെ ഒളിച്ചോടി, അധ്യാപകൻ വിധ്യര്തിനിയെ പീഡിപ്പിച്ചു, അച്ഛൻ രണ്ടാനച്ചൻ അമ്മാവന മുതലയവരൽ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള, മൂന്ന് വയസ്സുള്ള, തെരുവില കിടന്നുറങ്ങുന്ന പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി, facebook ലെ സുഹൃത്തിനെ അന്വേഷിച്ചിറങ്ങി അറുപത്തഞ്ചു കാരനെ കണ്ടു ബോധം പോയ പെണ്‍കുട്ടി, missed കാൾ പ്രണയത്തിന്റെ പേരില് വീട്ടില് നിന്നും ഇറങ്ങി കമുകനാലും, സുഹൃതുക്കലലും പീഡിപ്പിക്കപ്പെട്ടു വീട്ടിൽ തിരിച്ചെത്തിയ പെണ്‍കുട്ടി….എത്ര വേണം ദൈവത്തിന്റെ സ്വന്തം നാട്ടിലെ പീഡന കണക്കു?

 11. താങ്കൾ മോശം വാർത്തകൾ തിരഞ്ഞു പിടിച്ചു വായികുക ആണെന്ന് തോനുന്നു. പത്രത്തിലെ വാർത്തകൾ പല തരക്കാരെ ഉദ്ടെഷിചിട്ടയിരിക്കാം. ഈ അടുത്ത കാലത്തായി നല്ല വര്തകലല്ലേ കുടുതലും ? സ്വന്തം അവയവങ്ങൾ പകുത്തു നല്കിയ സഹോദരി സഹോദരന്മാര് ദിവസേനെ വാർത്തകളിൽ നിറയുന്ന ഒരേ ഒരു സംസ്ഥാനം കേരളം ആണ്. നന്മയുടെ വട വൃക്ഷങ്ങളായി എത്രയോ പേരുകള വാർത്തയിൽ നിറയുന്നു. ഡോക്ടര മധു, അബ്ദുൽ കരീം, ദാനം ചര്യ ആക്കിയ പാതിരിമാർ, കൊചൗസെഫ് ചിട്ടിലപിള്ളി, എന്തിനു സന്തോഷ്‌ പണ്ടിട്റ്റ് വരെ നല്ല വാർത്തകളുമായി പത്രതലുകളെ സംബന്നമാക്കുംപോൾ മലയാളി അഭിമാനിക്ക അല്ലെ വേണ്ടത്.

 12. @ Sujith
  കമന്റ്‌ എന്നോട് ആണെന്ന് കരുതുന്നു.

  ഞാൻ പറഞ്ഞതിന് കേരളത്തിലെ നല്ല വാർത്തകൾ ഞാൻ കാണുന്നില്ലെന്ന് അര്തമില്ല. ഈ പറഞ്ഞ Mumbai, Delhi, UP യെക്കാൾ അത്ര മെച്ചമൊന്നുമല്ല കേരളം പീഡന കാര്യത്തിൽ എന്നാണ് ഉദ്ദേശിച്ചത്. ഇവിടെ അനിൽ എന്നാ സുഹൃത്ത്‌ mumbai, delhi, up എന്നെ സ്ഥലങ്ങളിലെ നല്ല കാര്യങ്ങളെ കുറിച്ച് അല്ലല്ലോ അദ്ധേഹത്തിന്റെ comment ഇല പറഞ്ഞത്? അതിനെ കുറിച്ച് പറയുമ്പോൾ കേരളത്തില നടക്കുന്ന നല്ല കാര്യങ്ങളെ കുറിച്ച് പറയാൻ ഞാൻ മുന്നില് തന്നെ ഉണ്ടാവും.

 13. @Ambika
  എനിക്ക് മനസ്സിലാകുന്നില്ല നിങ്ങളെയൊന്നും. ഒന്നുമില്ലെങ്ങിലും കേരളത്തില ജനിച്ചുവലര്ന്ന മലയാളികലെങ്ങിലും സ്വന്തം നാടിനെയും, ഭാഷയേയും സംസ്കാരത്തെയും ഒക്കേം അഭിമാനിച്ചു പറയേണ്ടേ. അല്ലാതെ നിങ്ങൾ ചെയ്യുന്നത് പോലെ ഏതു ഫോറത്തിലും മലയാളി കുന്തമാണ് മാങ്ങയാണ്‌ എന്നൊക്കെ വിളിച്ചു കൂവുമ്പോള്‍ ഒര്‍തോളു നിങ്ങൾ കൂവുന്നത്, ഇകഴ്തുന്നതു സ്വന്തം നാടിനെതന്നെയാണ് സ്വതം പെറ്റമ്മയെ തന്നെ ആണ് . ഇവിടെ പ്രശ്നങ്ങൾ ഇല്ലെന്നെല്ല, പക്ഷെ ഇവിടത്തെ നല്ലത് കാണാൻ ശ്രമിക്കു, പറ്റുന്ന രീതിയിൽ നമ്മുടെ നാടിനെ നന്മ ചെയ്യാൻ ശ്രമിക്കു. and please understand that our land is better than any other place in the world to live. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല അതാണ്‌ പ്രശ്നം 🙁

 14. @ambika
  “ഭാവി അമ്മായി അമ്മയുടെ കൂടെ ഭാവി മരുമകൻ ഒളിച്ചോടി” എന്ന വാർത്ത‍ ദയവു ചെയ്തു കേരളത്തിന്റെ അക്കൗണ്ട് ൽ ചേർക്കരുത്. സ്ഥിരമായി ദേശീയ പത്രം വായികുമ്പോൾ സ്ഥലപേരു നോക്കാൻ മറന്നു പോക്കരുത്.

 15. എല്ലാ നാട്ടിലും പ്രശ്നങ്ങള ഉണ്ട്, നമ്മുടെ നാട്ടില മാത്രം ആണ് പ്രശ്നം എന്ന് കരുതുന്നവർ ആദ്യം സ്വയം നന്നവുകയാണ് വേണ്ടത്. പീഡനവും, കൊലപാതകവും, മോക്ഷണവും ഇല്ലാത്ത നാടുകൾ ഇല്ല, പല രാജ്യത്തും പല വാര്ത്തകളും മൂടി വക്കപ്പെടുകയാണ് ചെയ്യുന്നത്. ഇതൊന്നും അറിയാഞ്ഞല്ല എന്നാലും വെറുതെ കുറ്റം പറയുക എന്നാ സ്വഭാവം നല്ലതല്ല. ആദ്യം സ്വയം മാറൂ അതിനുശേഷം സമൂഹം നന്നാക്കൂ. പണ്ട് കാലത്തും ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ടാരുന്നു, അന്ന് നികേഷ് കുമാറും ജോണ്‍ ബ്രിട്ടാസും ഒന്നും ഇല്ലതിരുന്നകൊണ്ട് ഇതിന്റെ പേരില് ഉള്ള ആഘോഷങ്ങൾ കുറവാരുന്നു … ഇപ്പൊ രണ്ടു നേരം കൂടുതൽ മൂത്രം ഒഴിച്ചാൽ വരെ അത് വാര്ത്തയാണ് ..അപ്പൊ തോന്നും നമ്മുടെ നാട് ഭയങ്കര മോശം ആണന്നു. എല്ലാം നമ്മുടെ മനസ്സിന്റെയാണ് ദാരിദ്രം പോലും എന്നൊരു മഹാപണ്ട്ടിതൻ ഈയടുത്തല്ലേ പറഞ്ഞത്… 🙂

 16. @ Sujith, Anil and Ravi

  well, this is called hypocrisy!
  മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും വലിച്ചു വെളിയിലിടുക, നമ്മുടെ നേരികേടുകൾക്ക് നേരെ കണ്ണടക്കുക. മലയാളിയുടെ hypocrisy പണ്ടേ പ്രശസ്തമാണല്ലോ.

  പണ്ടൊരിക്കൽ മൂര്ത്തി മലയാളിയുടെ hypocrisy യെ കുറിച്ച് വിവരിച്ചപ്പോൾ ഞാൻ മൂര്തിയെ എതിര്തിരുന്നു. പക്ഷെ അന്നും എന്റെ നിലപാട് ആരും ആരെക്കാളും better അല്ല എന്നായിരുന്നു. ഇന്നും നിലപാടിൽ മാറ്റമില്ല. പക്ഷെ hypocrisy യുടെ കാര്യത്തിൽ മലയാളി ഒരു പടി മുന്നില് തന്നെ!

  സിനിമയെ കുറിച്ച് സംസാരിക്കാതെ മറ്റു വിഷയങ്ങളിലേക്ക് കാടു കയരിപ്പോയത്തിൽ ക്ഷമാപണത്തോടെ നിര്ത്തുന്നു!

Leave a Reply

Your email address will not be published. Required fields are marked *


5 + 6 =