oru-indian-pranayakadha1

ഒരു ഇന്ത്യൻ പ്രണയകഥ

ഏതു നിമിഷവും മരിക്കാം എന്ന നിലയിൽ ആശുപത്രിയിൽ കഴിയുന്ന എം എൽ എ. അങ്ങനെ സംഭവിച്ചാൽ ഉടൻ പ്രഖ്യാപിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിക്കുന്ന യുവജനനേതാവ് അയ്‌മനം സിദ്ധാർഥൻ (ഫഹദ് ഫാസിൽ). സീറ്റ് ഉറപ്പിക്കാനായി സിദ്ധാർഥന്റെ വക ചില തന്ത്രങ്ങളും നീക്കങ്ങളുമായാണ് ഒരു ഇന്ത്യൻ പ്രണയകഥ തുടങ്ങുന്നത്. എന്നാൽ ഒരു മുതിർന്ന നേതാവിന്റെ ഡോക്‌ടറായ മകൾക്കാണ് (മുത്തുമണി) ഹൈക്കമാൻഡ് സീറ്റ് നൽകുന്നത്. ഇതിൽ മനംനൊന്തു കഴിയുന്ന സിദ്ധാർഥൻ മലയാളിയായ, എന്നാൽ കനേഡിയൻ പൗരത്വമുള്ള ഐറീൻ ഗാർഡനറുടെ (അമല പോൾ) മുമ്പിൽ വന്നു പെടുന്നു. ദിവസം രണ്ടായിരം രൂപ പ്രതിഫലം എന്ന പ്രലോഭനവും ഇലക്ഷൻ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കാം എന്ന സൗകര്യവും കണക്കിലെടുത്ത് സിദ്ധാർഥൻ ഐറീനൊപ്പം കൂടുന്നു.

PLUSES
1. ഫഹദിന്റെ അഭിനയം. വിനയം തേച്ചു പിടിപ്പിച്ച മുഖവുമായി നടക്കുന്ന അധികാരമോഹമുള്ള യുവ രാഷ്‌ട്രീയനേതാവിനെ ഫഹദ് നന്നായി അവതരിപ്പിച്ചു.

2. മലയാള സിനിമ വേണ്ട പോലെ ഉപയോഗിക്കാത്ത ഒരു നല്ല നടിയാണ് വൽസല മേനോൻ. ഹിന്ദി പറയുന്ന, ഹൈക്കമാൻഡിനു മുൻപിൽ തിളങ്ങാൻ കൊച്ചുമകനെ ഹിന്ദി പഠിപ്പിക്കുന്ന അമ്മൂമ്മയെ അവർ ഭംഗിയാക്കി.

3. തിരിച്ചു വരവിനു ശേഷം ആദ്യമായി ഇന്നസെന്റിനെ പഴയ സ്വാഭാവികതയോടെ കാണാൻ കഴിഞ്ഞു, വളരെ സന്തോഷം.

4. അമല പോളിന്റെ സ്‌റ്റൈലിഷ് വേഷങ്ങൾ.

MINUSES
വളരെ അലക്ഷ്യമായി തയാറാക്കിയ കഥയും അത്ര തന്നെ അമച്വറിഷായി എഴുതിയ തിരക്കഥയും ചേർന്ന് താളം തെറ്റിച്ച സിനിമയാണിത്.

ഇരുപതാം വയസിലാണ് നായിക അച്‌ഛനമ്മമാരെ തേടിയെത്തുന്നത്. കൗമാരക്കാരായ വിദ്യാർഥികളാണ് അവളുടെ മാതാപിതാക്കൾ. ഇരുപതു വർഷത്തിനു ശേഷം നായികയുടെ അമ്മയ്‌ക്ക് സ്‌കൂൾ കുട്ടികളായ രണ്ടു മക്കളാണുള്ളത്. എന്നാൽ അച്‌ഛനോ, വിവാഹം കഴിപ്പിക്കാൻ ഒരു മകളുണ്ട്. പയ്യൻസ് ഒരു വർഷം കൂടി ഒന്നു പഠിച്ചെന്നു വരുത്തി, ചാടി കല്യാണം കഴിച്ചു. ഉടൻ ഒരു മകളുണ്ടായി. അവളെ പതിനെട്ടാം വയസിൽ കെട്ടിക്കുകയാണ് എന്നൊക്കെ വെറുതെ ന്യായം പറയാം. എന്നാൽ ഒരു വടക്കേ ഇന്ത്യൻ കളർഫുൾ കല്യാണവും ഒരു പാട്ടും കാണിക്കുക മാത്രമാണ് ഇതിന്റെ രഹസ്യമെന്ന് ആർക്കും മനസിലാകും.

അതു പോലെ അമ്മയായി എത്തുന്ന ലക്ഷ്‌മി ഗോപാലസ്വാമി ഒരു പരുക്കൻ കഥാപാത്രമായാണ് സിനിമയിൽ. മക്കളെയും ഭർത്താവിനെയും കീഴ്‌ജീവനക്കാരെയുമെല്ലാം വരച്ച വരയിൽ നിർത്തുന്നവൾ. പക്ഷേ രോഗിയായി എത്തുന്ന ഐറീനെ പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ കഞ്ഞി കുടിപ്പിക്കുന്നു, തോർത്തുന്നു. മാതൃത്വം അറിയാതെ ഉണരുന്നതാകും. അപ്പോഴുമുണ്ട് ഒരു സംശയം. സ്‌കൂൾ കുട്ടികളായ മക്കളോടും ഈ മാതൃത്വം ഒന്നു പ്രകടിപ്പിക്കണ്ടേ?

സിനിമയുടെ മുൻപിലും പിൻപിലും ഉള്ളവർ കുറെയൊക്കെ മാറി എന്നല്ലാതെ സത്യൻ അന്തിക്കാട് കഴിഞ്ഞ നാലഞ്ചു സിനിമകളിലായി തുടരുന്ന സ്‌ഥിരം ഫോർമുല തന്നെ ഒരു ഇന്ത്യൻ പ്രണയകഥയിലും. അതുകൊണ്ട് തന്നെ, വികാരഭരിതമാകണം എന്നു സംവിധായകനും തിരക്കഥാകൃത്തും ആഗ്രഹിക്കുന്ന രംഗങ്ങൾ കാണികൾ നിസംഗതയോടെ കണ്ടുവിടുന്നു. ട്വിസ്‌റ്റുകൾ എന്ന് അവർ കരുതുന്ന സീനുകൾ വരുമ്പോൾ കസേരയിൽ വളഞ്ഞും പുളഞ്ഞും ഇരുന്ന് വിരസത മാറ്റുന്നു.

LAST WORD
ദോഷം പറയരുതല്ലോ.. സിനിമ കണ്ടു കഴിയുമ്പോൾ ശക്‌തമായ ഒരു വികാരം അനുഭവപ്പെടും: നിരാശ. പറയാതെ പറയുന്ന പ്രണയവും നായകനെ തൊഴിലിന്റെ മഹത്ത്വം പഠിപ്പിക്കുന്ന നായികയുമൊക്കെ ഇത് എത്രാമത്തെ തവണയാണ് സത്യൻ അന്തിക്കാട് സിനിമകളിൽ കാണുന്നതെന്ന് എണ്ണി നോക്കാനും ചിലർ ശ്രമിച്ചേക്കാം.

| Sulekha V.

24 thoughts on “ഒരു ഇന്ത്യൻ പ്രണയകഥ”

 1. Good movie. ..a family entertainer. same Old story of a girl who is searching for her roots, but told in Anthikkad style. Fahad and Amala paul did a good job.

 2. ഞാൻ ആദ്യമായിട്ട് റിലീസ് ഡേറ്റ്-ൽ കണ്ട സിനിമയാണ്ണ്‍ ഇത്. ഒരു ….abv average മൂവി. അമല പോൾ പെർഫോർമൻസ് അത്ര തന്നെ പോര എന്നാൻ എനിക്ക് തോന്നിയത്. റണ്‍ ബേബി റണ്‍ -ൽ അടിപൊളി ആയിരുന്നു.
  first half നല്ല ആക്റ്റീവ് ആയിരുന്നു.

  total = 3.5/5

 3. Oru Indian Pranayakadha : (drama/comedy)

  The mediocre script doesn’t leave much for Sathyan Anthikkad to do ….
  As one can easily predict the one man who makes this flick watchable is Fahad Fazil ..

  It was his performance that made the first half entertaining, and as the focus of story shifted from fahad to amala paul in second half the movie lost its charm completely and turned out into a disaster

  Advice: Watch it for Fahad .. !!!
  6/10

 4. ടീം കമ്പ്ലീറ്റ്‌ മാറിയതുകൊണ്ട് നല്ലതായിരിക്കും എന്ന് വിചാരിച്ചാണ് സത്യൻ അന്തിക്കാടിന്റെ പദത്തിന് പോയത്. പക്ഷെ ഒരു കാര്യം മനസ്സിലായി, ആരെഴുതിയ്യാലും അതെ താറാവുകറി, അതെ ചേട്ടത്തി, അതെ ഉപദേശം, പിന്നെ പൈങ്കിളി dialogues അസഹനീയം. 3 പാട്ടുകൾ, രാജസ്ഥാൻ സൊങ്ങ് ഒക്കെ എന്തിനാണോ എന്തോ??? ഫസ്റ്റ് ഹാഫ് watchable , സെക്കന്റ്‌ ഹാഫ് അസ്വഹനീയം. എന്തൊരു പൈങ്കിളി dialogues … ഫഹദ് നീയും, അമല യേയും കണ്ടിരിക്കാം അല്ലാതെ ഈ പടം ധ്രിതി പിടിച്ചു കാനീണ്ട ഒരു കാര്യവുമില്ലാ. 4/10 അത്രേ ഉള്ളൂ

 5. സത്യന്റെ സ്ഥിരം നടീനടന്മാരെ ഒഴിവാക്കി ഈ ചിത്രത്തിൽ. കെ പി എ സി ലളിതയും മാമുകോയയും ഇല്ലാത്ത ഒരു സത്യൻ സിനിമ. അത് പോലെ , നമ്മളൊക്കെ ഘോരഘോരം ഇവിടെ എഴുതിയത് കൊണ്ടാണ് എന്ന് തോന്നുന്നു ഈ പ്രാവശ്യം ഇളയരാജയെയും ഒഴിവാക്കിയിരിക്കുന്നു 🙂 ഇനി അടുത്ത ഒരു പത്തു പടത്തിൽ സത്യന്റെ സംഗീത സംവിധായകൻ വിദ്യാസാഗർ ആയിരിക്കും. ഞങ്ങൾക്ക് മടുത്തു സത്യൻ അന്തിക്കാടെ എന്ന് പ്രേക്ഷകർ കൂവുന്നത് വരെ വിദ്യാസാഗറെ കൊണ്ട് ഹാർമോണിയും വായിപ്പിക്കും.

 6. വെറുതെ അല്ല പഴയ ആളുകള് പറയുന്നത്. മച്ചി പശൂനെ തൊഴുതു മാറ്റി കെട്ടിയത് കൊണ്ട് പ്രയോജനം ഒന്നും ഇല്ല എന്ന്!

 7. @ സുലേഖ
  അപ്പോൾ നായിക അനാഥയാണ്. തുടർച്ചായി ഇറങ്ങിയ എല്ലാ സത്യൻ സിനിമകളിലും ഇതു തന്നെ അവസ്ഥ, നായികയോ അല്ലെങ്കിൽ നായകനോ അതുമല്ലെങ്കിൽ കഥയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നോ അനാഥരായിരിക്കും. രസതന്ത്രം – മീര, അച്ചുവിന്റെ അമ്മയിലെ ഉർവശ്ശി, കഥ തുടരുന്നുവിലെ ജയറാമും നായിക മമതയും, ചിന്താവിഷയത്തിലെ നായകൻ, സ്നേഹവീടിലെ പയ്യൻ, പുതിയ തീരങ്ങളിലെ നായിക, ദാ ഇപ്പോൾ ഈ പ്രണയ കഥയിലെ നായികയും അങ്ങിനെ ഒട്ടേറെ അനാഥർ.

  സലിം കുമാർ പറഞ്ഞ സത്യൻ അന്തിക്കാടിന്റെ ബസ് വീണ്ടും ഒരേ റൂട്ടിലൂടെ പൂർവ്വാധികം സ്പീഡിലൂടെ ഓടുന്നു… നമ്മൾ കാണികൾ ഇളകിയും, കുലുങ്ങിയും , മറിഞ്ഞും എവിടെയെങ്കിലുമൊന്നു പിടിച്ചിരിക്കാൻ പാടുപെടുന്നു. അല്ലെങ്കിൽ ഈ ബസ് എവിടെയെങ്കിലുമൊന്നു ഇടിച്ചു നില്ക്കണേ എന്ന് പ്രാർഥിക്കുന്നു.

 8. ഇങ്ങനെ ഒരു പേര് തിരഞ്ഞ് എടുത്തത്തില് എന്ത് ഔചിത്യം ആണ് എന്ന് എനിക്ക് മനസിലാവുന്നില്ല, ഒരു പക്ഷെ സായിപ്പിന് ഇത് ഒരു ഇന്ത്യൻ സിനിമ ആണെന്ന് തോന്നാൻ ആവും. അല്ലാതെ യാധൊരു വിധ ബന്ധവും പേരും സിനിമയും ആയി ഇല്ല. ഇന്ത്യയിൽ നടക്കുന്ന പ്രണയ കഥ കൊണ്ടാവും. അടുത്ത ഓണത്തിനോ വിഷുവിനോ ഏതെങ്കിലും ചാനലിൽ വരും. അപ്പൊ കാണാനേ ഉള്ളു ഈ പടം.

 9. കുറേ നാളുകൾക്കു ശേഷമാണ് ഇത്രയും ആഡംബരത്തോടെ ഒരു സിനിമ കാണുന്നത്. സ്വന്തം തിയേറ്ററിൽ ഇരുന്നു കാണുന്ന ഒരു പ്രതീതി. ഞങ്ങൾ കുറച്ചു പേർ ഒഴികെ അധികവും ഒഴിഞ്ഞ കസേരകളാണ്.തിങ്ങി ഞെരുങ്ങി കഷ്ടപ്പെട്ട് ‘ധൂം-3’ കണ്ടതിനു ശേഷം സ്വസ്ഥമായി സമാധാനമായി ഒരു രാജകീയമായ ഭാവത്തോടെ ഈ പ്രണയകഥ കാണാൻ കഴിഞ്ഞു.

  കഥയുടെ പ്രമേയം മുൻപ് പറഞ്ഞിട്ടുള്ളതാണെങ്കിൽ കൂടിയും ചിത്രത്തിന്റെ ആദ്യ പകുതി ബോറടിപ്പിക്കില്ല. തമാശ നല്ല പോലെ സിനിമയെ മുൻപോട്ടു നയിക്കുന്നുണ്ട് .എന്നാൽ രണ്ടാം പകുതി സ്ഥിരം വഴിപാടായി. രണ്ടു പാട്ടുകൾ വളരെ നന്നായി വെറുപ്പിച്ചു.ഒടുവിൽ സത്യൻ സാറിന്റെ സ്ഥിരം ക്ലൈമാക്സ്‌. സത്യൻ അന്തിക്കാട് സിനിമയാണെന്ന് മറക്കാതിരിക്കാൻ വേണ്ടിയാണോ എന്നറിയില്ല ഒരു ആവശ്യവുമില്ലാതെ ഒരു ഉപദേശം അവസാനം തിരുകി കയറ്റിയിട്ടുണ്ട്.

  ഒരു കാര്യം ഫഹദിനെ കുറിച്ചു പറയാതിരിക്കാൻ വയ്യ. പലവിധ സിനിമകൾ മാറി മാറി ചെയ്തെങ്കിലും ഇയാൾ ഒരു വലിയ നടനാണെന്നോ സംഭവമാണെന്നോ ഒന്നും തീരെ കരുതിയിട്ടില്ല. ഇത്തരത്തിൽ ഒരു വേഷം അതും വളരെ പെട്ടെന്ന് തന്നെ ചീറ്റാവുന്ന ഈ വേഷം ഫഹദ് ചെയ്തു ഫലിപ്പിക്കുമെന്നു വിചാരിച്ചതുമല്ല. പക്ഷേ ഇതിലെ അഭിനയം കൂടിയാകുമ്പോ ഒരു കാര്യം പറയാം ഇയാൾ ഒരു തികഞ്ഞ നടനിലേക്കുള്ള പ്രയാണത്തിൽ മുൻ നിരയിൽ തന്നെയാണ്. എന്താണ് ഒരു നല്ല നടൻ നടി എന്നുള്ളത് പലപ്പോഴും കഥാപാത്രങ്ങളുമായും അല്ലെങ്കിൽ melodrama സീനുകളിൽ ആർത്തു വിളിക്കുന്നതും എന്തിന് നാഗവല്ലിയാണ് ശോഭനയുടെ ഭയങ്കര വേഷം എന്ന് പറയുന്നവരാണ്, കരുതുന്നവരാണ് അധികവും . വളരെ ലളിതമായി മുഖത്തെ ഭാവഭേദങ്ങളിലൂടെ ഒരു കഥാപാത്രമായി അതിലൂടെ പ്രേക്ഷകരിലേക്ക് പകരാനാണ് ഏറ്റവും പ്രയാസം. മറ്റു ഭയങ്കര സീനുകളിലെ പോലെ വേഷവിധാനങ്ങളോ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോ നാടകീയതയോ ഒന്നും ഇവിടെ ഒരു നടനെ സഹായിക്കാനില്ല.അത്തരത്തിലുള്ള ഒരു വേഷമാണ് മോഹൻലാൽ വർഷങ്ങൾക്കു മുൻപ് ചെയ്ത T P ബാലഗോപാലൻ. അദ്ദേഹത്തിന് അവാർഡ് ലഭിച്ച നിരവധി ചിത്രങ്ങളേക്കാൾ ഇത്തരത്തിലുള്ള വേഷങ്ങളാണ് ആ നടന്റെ അഭിനയ മികവിന്റെ ഔന്നത്യത്തിൽ നിൽക്കുന്നതെന്ന് പറയേണ്ടി വരും. അത്തരം കഥാപാത്രങ്ങളിൽ നിന്നാണ് മോഹൻലാൽ എന്ന അഭിനയ പ്രതിഭ തന്റെ യാത്ര ആരംഭിക്കുന്നത് . അത്രയൊക്കെ
  ഉയരങ്ങളിൽ എത്താൻ കഴിഞ്ഞാലും ഇല്ലെങ്കിലും ഫഹദ് സധൈര്യം തന്റെ യാത്ര തുടരട്ടെ എന്നാശംസിക്കാം.

  സത്യൻ അന്തിക്കാടിന്റെ സ്ഥിരം സിനിമയാണ് ഇതെന്ന് പൂർണ്ണമായും പറയാൻ കഴിയില്ല . ഒരു പക്ഷേ ഭയങ്കര മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും വഴിപാടുകൾ നിറയെ ഉണ്ടെങ്കിലും ഒന്നുറപ്പാണ് ഇത് ഒരു സ്ഥിരം ‘ഗ്രാമീണ വള്ള കപ്പ മീൻ കറിയല്ല’.

 10. @ Sulekha

  ചില വിയോജിപ്പുകൾ

  // പക്ഷേ രോഗിയായി എത്തുന്ന ഐറീനെ പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ കഞ്ഞി കുടിപ്പിക്കുന്നു, തോർത്തുന്നു. മാതൃത്വം അറിയാതെ ഉണരുന്നതാകും.//

  മാതൃത്വ സ്നേഹം ഇല്ലെങ്കിലും രോഗികളോട് അവർക്ക് ഭയങ്കര സ്നേഹമാണ്.ഐറീനെ മാത്രമല്ല വേറെ പലരെയും സ്നേഹത്തോടെ അവർ പരിചരിക്കുന്നുണ്ട്.

  // ട്വിസ്‌റ്റുകൾ എന്ന് അവർ കരുതുന്ന സീനുകൾ വരുമ്പോൾ….//

  ഇതിൽ എന്ത് ഭയങ്കര ട്വിസ്റ്റാണുള്ളത്.

  @ ~ Jay ~

  // ഇനി അടുത്ത ഒരു പത്തു പടത്തിൽ സത്യന്റെ സംഗീത സംവിധായകൻ വിദ്യാസാഗർ ആയിരിക്കും. ഞങ്ങൾക്ക് മടുത്തു സത്യൻ അന്തിക്കാടെ എന്ന് പ്രേക്ഷകർ കൂവുന്നത് വരെ വിദ്യാസാഗറെ കൊണ്ട് ഹാർമോണിയും വായിപ്പിക്കും.//

  ഒരു പക്ഷേ സ്ഥിരം ശൈലി നൽകി വെറുപ്പിക്കാതിരുന്നാൽ സംവിധായകൻ ഒരു സ്ഥിരം സംഗീത സംവിധായകനെ ഉപയോഗിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല.ശങ്കർ-എ ആർ റഹ്മാൻ,മണിരത്നം-എ ആർ റഹ്മാൻ തുടങ്ങി ഹോളിവുഡിൽ പോലും വർഷങ്ങളായി സ്ഥിരം സംഗീത സംവിധായകനെ ഉപയോഗിക്കുന്ന സംവിധായകർ ഒത്തിരിയുണ്ട്. നമ്മുടെ അന്തിക്കാട്‌ സാർ ഒരേ തരം കഥാ സന്ദർഭങ്ങൾ മാത്രം വീണ്ടും വീണ്ടും നിരത്തിയാൽ പാവം സംഗീത സംവിധായകൻ എന്ത് പരീഷണം നടത്താനാണ്.

 11. നല്ലൊരു ചിത്രം തന്നെയാണ് ഇന്ത്യന്‍ പ്രണയ കഥ. കുടുംബ പ്രേക്ഷകരെ തന്നെയാണ് സത്യന്‍ മാഷ്‌ ഇത്തവണയും ലക്‌ഷ്യം വെക്കുന്നത് . കുറ്റം കുറവുകളുണ്ടെങ്കിലും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഞാന്‍ ഹാപ്പ്യാണ്…

 12. @sulekha
  “”മലയാള സിനിമ വേണ്ട പോലെ ഉപയോഗിക്കാത്ത ഒരു നല്ല നടിയാണ് വൽസല മേനോൻ””.
  ദെ ഞാന്‍ ശക്തമായി പിന്‍ താങ്ങുന്നു കെട്ടോ!

 13. @ sulekha
  പതിനെട്ടാം വയസില്‍ കെട്ടിക്കുകയാണെന്ന്‌ ആര്‌ ന്യായം പറഞ്ഞു. സിനിമയിലെങ്ങും അങ്ങനെയൊരു ന്യായം പറയുന്നതേയില്ല. പതിനെട്ടാം വയസിലാവും രാജസ്ഥാനിലെ പെണ്‍കുട്ടിയെയും കെട്ടിക്കുക എന്നത്‌ നമ്മുടെ നല്ല ബുദ്ധിക്ക്‌ അങ്ങ്‌ തോന്നുന്നതാണ്‌. അവിടെ പത്ത്‌ വയസ്‌ മുതല്‍ എപ്പോള്‍ വേണമെങ്കിലും കുട്ടിയെകെട്ടിക്കാം. അതിനൊപ്പിച്ച്‌ പൊതുബോധം വര്‍ക്ക്‌ ചെയ്യാനാണ്‌ അച്ഛനെ മുസ്ലിമായി കാണിച്ചിരിക്കുന്നത്‌ എന്നുവേണമെങ്കിലും കരുതാവുന്നതാണ്‌. പിന്നെ രാജസ്ഥാനില്‍ എല്ലാ മതക്കാരും ശൈശവ വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്നവരാണ്‌. ചുരുക്കി പറഞ്ഞാല്‍ കേരളമല്ല രാജസ്ഥാന്‍.

 14. എല്ലാവര്‍ക്കും പുതുമ വേണത്ര പുതുമ ദാ പിടിച്ചോ പുതുമ പഴയ ആള്‍ക്കാരെ മാറ്റി പുതിയ ആള്‍ക്കാരെ വച്ചിട്ടുണ്ട് തെലുങ്ക് ഡബ്ബിങ് ചിത്രങ്ങളേ പോലെ ഒരു പേരും പോരെ

 15. @madhu murali
  സുലേഖ ഒരു മര്യാദയ്‌ക്ക് പതിനെട്ടു വയസെന്നു പറഞ്ഞതല്ലേ. കല്യാണപ്പെണിനെ കണ്ടാൽ 22 വയസ് മതിക്കും. വധുവിന്റെ അച്‌ഛന് കൗമാരപ്രായത്തിൽ ഉണ്ടായ മകളേക്കാൾ രണ്ടു വയസു കൂടുതൽ. അല്ലാതെ മധു പറഞ്ഞപ്പോലെ പത്തും പതിനൊന്നും ഒന്നുമല്ല. സിനിമ കണ്ടില്ല അല്ലേ 🙂

 16. @ Sulekha + Alapuzhakaran
  //“മലയാള സിനിമ വേണ്ട പോലെ ഉപയോഗിക്കാത്ത ഒരു നല്ല നടിയാണ് വൽസല മേനോൻ”.//

  ഞാനും പിന്താങ്ങുന്നു.

  പണ്ടത്തെ മിസ്സ്‌ തൃശൂർ ആരുന്നു വത്സല മേനോൻ. ഞങ്ങടെ തൃശൂർ എക്സ്ക്ലുസിവ് ആയ ഒരൊറ്റ പടത്തിൽ പോലും ഇവരെ കാസ്റ്റ് ചെയ്തിട്ടില്ല! തൂവാനത്തുമ്പികൾ പോട്ടെ. പ്രാഞ്ചിയേട്ടനും പുണ്യാളനും ഒക്കെ തൃശൂർക്കാരെ കൊണ്ട് തട്ടീം മുട്ടീം നടക്കാൻ പറ്റാത്ത അവസ്ഥ ആരുന്നിട്ടും കൂടി ഇവരെ കണ്ടില്ല!

  ഓഫ് ടോപ്പിക്ക് : Buon Natale കാണാൻ വേണ്ടി റൗണ്ടിലെക്ക് പോണ വഴി പാലസ് റോഡിൽ വെച്ച് ടി ജി രവിയെ കണ്ടു ഇന്നു.. അല്ല ഇന്നലെ..

 17. സിനിമ കണ്ടു കൊണ്ടിരിക്കാം. ലോജിക് ആലോചികരുത്. കാനഡയില സായിപ്പും മദാമ്മയും ദത്തെടുത്ത ഐരീനെ ആര് മലയാളം പഠിപ്പിച്ചു 🙂 . ഫഹദ് ചിലപ്പോൾ over ആക്ടിംഗ് ചെയുനുണ്ട്. അത് പോലെ ബസിൽ അമല അടുത്തിരുന്നു ഫഹദിന്റെ ആത്മസംയമനം ടെസ്റ്റ്‌ ചെയുന്ന സ്കെനും അത് കഴിഞ്ഞു ഫഹദ് എഴുനെല്ക്കാൻ പറ്റാതെ വിഷമിക്കുന്ന സീൻ ഈ സിനിമയിൽ ആവശ്യമായിരുന്നോ? സത്യൻ അന്തികാട് പതുക്കെ ശ്രിനിവാസനെ വീണ്ടും കൂട്ട് പിടിക്കുന്നതായിരിക്കും ബുദ്ധി.

 18. We don’t expect such logic less, plot less, story less films from anybody, least of all Sathyan Anthikkad.

 19. ഒരു ശരാശരി ചിത്രത്തെ watchable and enjoyable ആക്കിയതു ഫഹദ് ഫാസിൽ എന്ന നടന്റെ സാന്നിധ്യമാണെന്ന് തന്നെ പറയെണ്ടി വരും.
  went with lesser expectations and as a viewer im happy. liked all the supporting actors especially മുത്തശ്ശി- valsala menon enacted the character very well.

 20. Ee padathe patty paranja KPSC lalithayeyum mamukkoyayem okke palappozhum miss cheythu. avarude kayyil bhadramayirunna kadha pathrangal mattu palarum cheythapol athra phalichilla ennu parayendi varum. pinne padam kuzhappamilla. chumma irikkumbol onnu poyi kanam. sdhiram sathyan anthikkadu padam thanne. alkare okke onnu mattippareekshichu ennu mathram. pinne puthuma undennu kanikkan rajasdhail okke poyi shoot cheythu. fahad fazil nannayi. thamasha niranja adya pakuthy munnotu kondu pokunnathu fahad anu. iniyum vyathyasdhamaya veshangal fahadine thediyethatte. amala paulum moshamakkiyilla. vere angane manasil thangi nilkunna kadhapathrangal onnum chithrathililla. overall paranjal oru one time watch movie.

 21. interval വരെ കുഴപ്പം ഇല്ല. പിന്നെ അങ്ങോട്ട്‌ സ്ഥിരം സത്യൻ അന്തിക്കാട്‌ ലൈൻ. എനിക്ക് മനസ്സില് ആവാത്ത ഒരു കാര്യം. ഈ നായകനും നായികയും തമ്മിൽ പ്രേമിച് ഇല്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോ? ക്ലീഷേകളുടെ ഒരു കുത്തൊഴുക്കായിരുന്നു രണ്ടാം പകുതി. ഇത് എന്റെ മാത്രം അഭിപ്രായം ആണ്.

 22. മിക്ക സിനിമ റിവ്യൂ സൈറ്റുകലിലും കാണാം സിനിമയ്ക്കു മാര്ക്കിടുന്ന കുറച്ചു മാഷന്മ്മാർ , പത്തിൽ അഞ്ചെ മുക്കാൽ , അഞ്ചിൽ രണ്ടര , വല്ലാത്ത കണക്കു തന്നെ , മൂവി രാഗയിലും കാണാൻ തുടങ്ങി മാർക്കുകൾ , ഇതിന്റെയൊക്കെ ഒരു ഗുട്ടൻസ് എന്താ ? എത്രയാ ഇവിടെ പാസ്‌ മാര്ക്ക് ?

 23. @ Rasheed

  ): ): ….പകുതി മാർക്ക് കിട്ടിയാൽ ജയിപ്പിച്ചു വിടും ഞങ്ങ..!!

Leave a Reply

Your email address will not be published. Required fields are marked *


6 + 2 =