mannar-mathai-speaking-2

മാന്നാര്‍ മത്തായി സ്പീക്കിംഗ് 2

1989- ൽ കേരളത്തിലെ സിനിമാപ്രേക്ഷകരെ ഒന്നടങ്കം കൈയിലെടുത്ത റാംജി റാവ് സ്‌പീക്കിങ്ങിനും അതിന്റെ രണ്ടാം ഭാഗമായി 1995-ൽ വന്ന മാന്നാർ മത്തായി സ്‌പീക്കിങ്ങിന്റെയും സ്രഷ്‌ടാക്കളായ സിദ്ദിഖ്-ലാലിനു നന്ദി പറഞ്ഞു കൊണ്ടാണ് മാമാസ് മാന്നാർ മത്തായി സ്‌പീക്കിംഗ് 2 ആരംഭിക്കുന്നത്. സിനിമ അവസാനിക്കുമ്പോൾ നമുക്ക് ഒരു കാര്യത്തിലെ സംശയം തോന്നുകയുള്ളു: ക്ഷമ എന്ന വാക്കിനു പകരമാണോ നന്ദി എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതെന്ന്! കാരണം അത്രയ്‌ക്ക് വിരസമാണ് മലയാളികളെ ഏറെക്കാലം പൊട്ടിച്ചിരിപ്പിച്ച, ഇപ്പോഴും ചിരിപ്പിക്കുന്ന മാന്നാർ മത്തായി, ബാലകൃഷ്‌ണൻ, ഗോപാലകൃഷ്‌ണൻ എന്നീ കഥാപാത്രങ്ങളെ വിലക്ഷണമായി അവതരിപ്പിക്കുന്ന മൂന്നാം ഭാഗം.

അസഹ്യം
സിനിമയിൽ ഏറ്റവും അസഹ്യമായി അനുഭവപ്പെട്ടത് മധ്യവയസു പിന്നിട്ട (കാഴ്‌ചയിൽ അതിലേറെ തോന്നിക്കുന്ന) ബാലകൃഷ്‌ണനെയും (സായി കുമാർ) ഗോപാലകൃഷ്‌ണനെയും (മുകേഷ്) ഇപ്പോഴും വായ്‌നോക്കികളും ചെറുപ്പക്കാരികളെ കണ്ടാൽ നിയന്ത്രണം വിടുന്നവരുമായി ചിത്രീകരിച്ചതാണ്. ഇരുവരും തങ്ങളുടെ മകളാകാൻ പ്രായമുള്ള നിത്യയെ (അപർണ ഗോപിനാഥ്) ആകർഷിക്കാൻ ശ്രമിക്കുന്നതു കാണുമ്പോൾ ‘അയ്യേ’ എന്നല്ലാതെ ഒരു തമാശയും തോന്നില്ല. കൊച്ചുപെൺകുട്ടികളെ കണ്ടാൽ സമനില തെറ്റുന്ന മധ്യവയസ്‌ക്കർ ഇല്ലെന്നല്ല. പക്ഷേ, കൗമാരക്കാരായ ഇരട്ടപെൺകുട്ടികളെ പൊന്നു പോലെ നോക്കുന്ന, നാടകത്തിനല്ല ടൂറിസത്തിനാണ് ഡിമാൻഡ് എന്നു മനസിലാക്കുന്ന രണ്ട് കഥാപാത്രങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ല, അവർ കാട്ടിക്കൂട്ടുന്നത്. അത് അഭിനേതാക്കളുടെ കുഴപ്പമല്ല, തരം താണ സ്‌ക്രിപിറ്റിന്റെയും അതിനൊപ്പം താണ സംവിധാനത്തിന്റെയും പ്രശ്‌നമാണ്.

ആശ്വാസം
ചിരിക്കാൻ പറ്റിയ ഒരേയൊരു നമ്പറേ രണ്ടാം മാന്നാർ മത്തായിയിൽ കണ്ടുള്ളു: തൊണ്ടിമുതൽ കളവു പോയതിനെത്തുടർന്ന് വാറ്റു കേസ് പ്രതിയെ കൊണ്ടുതന്നെ പോലീസ് സ്‌റ്റേഷനിൽ വച്ച് ചാരായം വാറ്റിക്കുന്ന രംഗമാണത്. പ്രതിയുടെ അസിസ്‌റ്റന്റുമാരായി വാറ്റുന്നത് പോലീസുകാരും!

റാംജിറാവു, ഗർവാസിസ് ആശാൻ, മാന്നാർ മത്തായി, മഹേന്ദ്രവർമ ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിജയരാഘവൻ, ജനാർദനൻ, ഇന്നസെന്റ്, ബിജു മേനോൻ എന്നിവർ താരതമേന്യ ഭേദപ്പെട്ട പ്രകടനം കാഴ്‌ച വച്ചു. കലാഭവൻ ഷാജോണിനെയും (എസ് ഐ ബാബുമോൻ) ഇതിനൊപ്പം കൂട്ടാം.

അപകടം
വില്ലൻ രക്ഷപ്പെടുന്നിടത്താണ് -അതായത് മന്നാർ മത്തായി സ്‌പീക്കിംഗ് 3-നുള്ള ഒരു വകുപ്പ് ഇട്ടിട്ടാണ് -മാമാസ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത്. ഈ സിനിമയ്‌ക്കു മാത്രമല്ല, അങ്ങനെ ഒരു സിനിമയുമായി ഇനി ഇദ്ദേഹം വന്നാൽ അതിനും തല വയ്‌ക്കാതിരിക്കുക. നമ്മുടെ പ്രിയപ്പെട്ട മത്തായിച്ചേട്ടനും ബാലഗോപാലൻമാരും മരിച്ചു പോയി! 🙁

| Sulekha V

35 thoughts on “മാന്നാര്‍ മത്തായി സ്പീക്കിംഗ് 2”

 1. മലയാള സിനിമയില്‍ എത്തിയ കാലത്തു ബിജുമേനോന്‍ ആദ്യമായി ചെയ്ത ഒരു വില്ലന്‍ വേഷം. വര്‍ഷങള്‍ക്കു ശേഷം അടുത്ത ഭാഗം വരുന്ബോള്‍ ആ സിനിമയില്‍ അഭിനയിക്കുന്ന താരങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയതാരമായി അയാള്‍ മാറിയിരിക്കുന്നു. സിനിമ അങിനെയാണു. ഇവിടെ ഒരു പൂര്‍ണതയിലെത്താതെ കഥ അവസാനിക്കുന്ബോഴും ബിജുമേനോന്‍റെ വില്ലനെ വെറുതെ വിട്ടിരിക്കുകയാണു കഥാകാരന്‍. അതുകൊണ്ട് തന്നെ അടുത്ത ഭാഗം ഉടന്‍ തന്നെ പ്രതീക്ഷിക്കാം. കാലം റാംജി റാവുവിലും മഹേന്ദ്രവര്‍മ്മയിലും വരുത്തിയ മാറ്റങള്‍ നന്നായി. പിന്നെ മൂന്നാം ഭാഗത്തു തിളങിയതു മത്തായിചേട്ടന്‍ തന്നെ. ഗോ-ബാലകൃഷ്ണന്‍ മാരും മോശമാക്കിയില്ല. സായ്കുമാറിനു കഴിഞ 2 ഭാഗങളെക്കാളും നന്നായി കോമഡി ചെയ്തു ഫലിപ്പിക്കാന്‍ കഴിഞു.ബാക്ക് ഗ്രൌന്ഡ് മ്യൂസിക്കും നന്നായി.പിന്നെ ഒരു പോരായ്മയായ് തോന്നിയതു മുകേഷിന്‍റെ ഭാര്യ. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷ്മി അതു ….ആരാണെന്നുള്ളതാണു. അപ്പൊ മുകേഷ് വാണി വിശ്വനാഥിനെ കെട്ടിയില്ലേ.? ഒരു സംശയം ഉണ്ടായി. സ്ത്രീ കഥാപാത്രങളുടെ ദൌര്‍ലഭ്യം ഉണ്ടായിരുന്നു. ശകുന്ദള, നിമ്മി എന്ന നായിക. പിന്നെ ഒരു വില്ലത്തിയും മുകേഷിന്‍റെ ഇരട്ട പെണ്കുട്ടികളും. അത്രേം പെണ്ണുങളെ ഉള്ളൂ. സെന്‍റി സീനുകളും കുറവായിരുന്നു. എന്തായാലും വെറുതെ തട്ടി കൂട്ടിയ പടം എന്നു പറയാന്‍ കഴിയില്ല. പുതുമയുള്ള തമാശകള്‍ ഒക്കെ നന്നായിട്ടുണ്ട്. മമ്മാസ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.

 2. പടം നന്നാവില്ല എന്ന പ്രതീക്ഷയോടെയാണ് കാണാൻ പോയത്. അത് എന്തായാലും തെറ്റിയില്ല. ന്നാലും എന്റെ മാമാസേ …..
  ആ സിദ്ധിക്ക് ലാലുമാര്കെങ്കിലും അവനോടു പറയാമായിരുന്നു വേണ്ടാ … വേണ്ടാന്നു ….

 3. സീനിയര്‍ മാണ്ട്രേക്കും അഗൈന്‍ കാസര്‍ഗോഡ്‌ ഖാദര്‍ ഭായിയും ഒക്കെ പ്രതീക്ഷിച്ചു പോയവര്‍ക്ക് ഒരു “ഗോസ്റ്റ് ഹൗസ് ” എങ്കിലും കിട്ടിയിട്ടുണ്ട് എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാലം മാറിയതറിയാതെ നല്ല സിനിമകളുടെ രണ്ടും മൂന്നും എടുത്ത് പ്രേക്ഷകരുടെ ക്ഷമ എന്തിനിങ്ങനെ പരീക്ഷിക്കുന്നു.

 4. Kashttam. aarum poyi kaanaruthu. ente kashu poyathu Micham. directoree Kore theri parayanm ennudnu pakshe eni athinte peril valla caseum kodukum cinemakaar. nalla munthiya enam Kore theri vilichathayittu koottikolu. our samadhanam. ente jeevidathile rendu manikoorum 500 ruupayum poyi Kitti.

  Final word no offence to the actors they did what they could. It is entirely the directors fault. Thalle kallip theerunillallo. Ho myaaarakam annaa.

 5. enthokee kuttam paranjalum chirikkanulla vakuppu undu. pinee pazhaya 2 cinemakalude aduthu ethill ennu urappu. engilum padam kollam.

 6. ഒരേ തമാശകൾ 19 വര്ഷം കഴിഞ്ഞു പറഞ്ഞാൽ പുതിയ തമാശ ആകില്ല എന്ന് ഇതിന്റെ അണിയറപ്രവർത്തകർ ഓർക്കണമായിരുന്നു. ആകെ ചിരിക്കാൻ വകയുള്ളത് ബിജു മേനോന്റെ മഹേന്ദ്ര വർമ എന്നാ കഥാപാത്രം. ഡ്രൈവർ ഇന്റർവ്യൂ സീനിൽ കുറച്ചു തമാശയുണ്ട് . പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അല്ല,പഴയ കുപ്പിയിൽ പുതിയ പെയിന്റ് അടിച്ചു എന്നെ ഉള്ളു. salala mobiles മത്സരത്തിൽ കൂടെ തന്നെയുണ്ട്‌ 🙂 ടീവിയിൽ കാണിക്കുമ്പോൾ മാത്രം കാണുക

 7. സായികുമാറിന്റെ തടി കുറഞ്ഞല്ലോ, അപ്പൊ അയ്യാൾക്കെങ്കിലും മെച്ചം ഉണ്ടായിക്കാണും ഈ തട്ടിപ്പ് കൊണ്ട്. ഈ രണ്ടാം ഭാഗം, മൂന്നാം ഭാഗം എന്ന ആഭാസം പഴയ നല്ല ചിത്രങ്ങളുടെ സല്പ്പെരു വച്ച് ചൂഷണം ചെയ്യാൻ ഉള്ള വൃത്തി കേട്ട പരിപാടി ആണെന്ന് മണ്ടൻ മലയാളീസ് എന്നാണു മനസ്സിലാക്കുക?

 8. സിനിമ അവസാനിക്കുമ്പോൾ നമുക്ക് ഒരു കാര്യത്തിലെ സംശയം തോന്നുകയുള്ളു: ക്ഷമ എന്ന വാക്കിനു പകരമാണോ നന്ദി എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതെന്ന്!

  🙂 🙂 കൊള്ളാം സുലേഖ. പഴയ ഹിറ്റ് സിനിമകൾ പൊടിതട്ടിയെടുത്ത് മിടുക്കരാകാനുള്ള ചില മണ്ടന്മാരുടെ ശ്രമം എന്ന് അവസാനിക്കുമോ?

 9. ഇന്നത്തെ മംഗളം പത്രത്തിൽ വന്ന തിൽനിന്നും ഒരല്പം താഴെ കൊടുക്കുന്നു.

  അടുത്തകാലത്തിറങ്ങിയ ഏറ്റവും മോശം സിനിമ എന്നു സംശയലേശമെന്യേ വിശേഷിപ്പിക്കാവുന്ന ഈ മത്തായിക്കഥ കണ്ടിറങ്ങുന്നവര്‍ക്ക് ചെറിയൊരു തിരുത്തിന് അവകാശമുണ്ട്. നീ പൊന്നപ്പനും തങ്കപ്പനുമല്ലടാ, തനി വങ്കപ്പന്‍’ എന്നു മമാസിനെ വിശേഷിപ്പിക്കാന്‍. ലോകോത്തര വിവരക്കേട് സിനിമയാക്കാനും അതൊരു കുമാരസംഭവമാണെന്നു പറഞ്ഞു ഞെളിഞ്ഞിരുന്നു ‘എ മമാസ് മൂവി’ എന്നൊക്കെ പറഞ്ഞ് സ്വന്തം കാരിക്കേച്ചറുമൊക്കെ കൊടുത്ത് വങ്കത്തരം കാണിക്കുന്ന ഈ ന്യൂജനറേഷന്‍ വിവരദോഷിയെ വേറെന്തു വിളിക്കണം. ?

 10. ‘ദേവാസുരം’ എന്ന തരക്കേടില്ലാത്ത സിനിമക്ക് ‘രാവണപ്രഭു’ എന്നൊരു അശ്ലീല തുടര്‍ച്ച വന്നപ്പോള്‍ ഇവിടെ ആര്‍ക്കും രഞ്ജിത്തിനെ രണ്ട് ചീത്ത പറയണം എന്ന് തോന്നിയില്ല. (‘ലിസ’ – ‘വീണ്ടും ലിസ’ പോലൊരു സാധനം 🙂 ഇവിടിപ്പോ പാവം മാമാസ് അങ്ങേരുടെ ശിരസ്സിലെ പരിമിതമായ വിഭവശേഷി വെച്ച് മലയാള സിനിമയുടെ പുറമ്പോക്കില്‍ താമസ്സക്കാരായ കുറച്ച് രണ്ടാം നിരക്കാരെ വെച്ച് ഒരു തുടരന്‍ തട്ടിക്കൂട്ടിയപ്പോള്‍ എന്തൊക്കെ ഭൂകമ്പം ആണ്? ‘അറിവില്ലാ പൈതത്തിനോട് പൊറുക്കണേ’ എന്ന് മാമാസിന് വേണമെങ്കില്‍ പറയാം. അതുപോലാണോ രഞ്ജിത്ത് ?

 11. Mannar mathai speaking-2 vineyum salala mobiles-neyum enthu kuttam paranjalum athukondu oru gunamundayi – ‘Drishya’-the kurichulla discussion oruvidham avasanichu kitti.

 12. രാവണപ്രഭു ഇറങ്ങിയ സമയത്ത് മൂവീരാഗ ഇല്ലാതിരുന്നതിനാൽ ഇവിടെ തെറി വിളിയ്ക്കാൻ ഒരു അവസരം കിട്ടിയില്ല എന്നതിൽ ഞാൻ അഗാധമായി ദുഖിയ്ക്കുന്നു. എന്നെ പോലെ ദുഖിയ്ക്കുന്ന മറ്റു സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവര്ക്ക് കൂടി വേണ്ടി അത്തരം സിനിമകളെ (അതായത് മൂവീരാഗ വരുന്നതിനു മുൻപ് ഇറങ്ങിയ remakes ,second parts തുടങ്ങി സകല തല്ലി പൊളി സിനിമകളെയും) തെറി വിളിയ്ക്കാൻ വേണ്ടി വേറെ ഒരു പേജ് അനുവദിയ്ക്കണം എന്ന് മൂവീരഗയോട് താഴ്മയായി അപേക്ഷിയ്ക്കുന്നു. മംമാസിന്റെ ഈ സിനിമ കണ്ടു ധന നഷ്ടം സംഭവിച്ചവർ ആ പേജിൽ പോയി പഴയ കാല സിനിമകളെ തെറി വിളിച്ചതിന് ശേഷം മാത്രം ഇവിടെ വന്നു അഭിപ്രായം പറയാവൂ എന്നൊരു നിയമവും പാസ്സാക്കണം.

 13. മൂവിരാഗ വരുന്നതിനു മുന്‍പ് നമ്മളൊക്കെ എവിടെയാണോ അഭിപ്രായം പറഞ്ഞു കൊണ്ടിരുന്നത്? നല്ല ഓര്‍മ്മ കിട്ടുന്നില്ല 🙂

 14. ഉണ്ണിക്കണ്ണനെ ഞാൻ അനുകൂലിക്കുന്നു. കൂടാതെ സൂപര് സ്റ്റാർ കളുടെ പടങ്ങളെ വിമർഷിക്കതവർക്കു മറ്റൊരു പടങ്ങളെ വിമര്ഷിക്കാനുള്ള അവകാശവും നല്കരുത്. ഈ നിയമങ്ങളൊക്കെ മൂവി രഗയിൽ മാത്രമല്ല IPC യിൽ കൂടി ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നു.

 15. MA GO BA യുടെ പിതാക്കളായ സിദ്ദിഖും ലാലും വരെ തെറ്റില്ലാത്ത ഒരു സിനിമയൊരുക്കൻ ഇപ്പോൾ കഴിയാതെ കിടന്നു വിയർക്കുന്നു. പിന്നയല്ലേ ഒരു മാമ്മാസ്. റാംജിറാവിനു കിട്ടാതെ പോയ പല കയ്യടികളും രണ്ടാമതായി വന്ന മാന്നാർ മാത്തയിക്ക് കിട്ടിയിട്ടുണ്ട്. രണ്ടാം ഭാഗത്തിന് തിരകഥയൊരുക്കിയ സിദ്ദിഖ് ലാൽ അത് സംവിധാനം ചെയ്യാത്തെ കലാധരനെ കൊണ്ട് സംവിധാനം ചെയ്യിച്ചത് ( ക്രെഡിറ്റ്‌ കാർഡിൽ സംവിധായകന്റെ പേര് നിർമ്മിതാവ് മണി സി കാപ്പാൻ എന്നായിരുന്നു) ധൈര്യ കുറവുകൊണ്ടാണ് എന്ന് പറഞ്ഞിട്ടുണ്ട്. അവർക്ക് അന്ന് കാണിക്കാൻ പറ്റാത്ത ധൈര്യമാണ് ഇന്നീ മാമ്മാസ് കാണിക്കുന്നത്. മാമ്മാസ് ഒരു മൂന്നാം ഭാഗം എന്ന് പറഞ്ഞപ്പോൾ മുകേഷ് നോ പറഞ്ഞതായി കേട്ടിട്ടുണ്ട്. മൂന്നാം ഭാഗത്തിൽ അഭിനയിക്കാൻ വിസമ്മതിച്ച മുകേഷിനെ പലരേ കൊണ്ടും ഫോഴ്സ് ചെയ്യിപ്പിച്ചാണത്രെ ഇക്കുറി ഗോപാല കൃഷ്ണൻ ആക്കിയത്. ഒരു പരാജയം മുകേഷ് മുൻക്കൂട്ടി കണ്ടിരുന്നു എന്ന് സാരം

 16. @ Babu Alex

  ///……..മൂവിരാഗ വരുന്നതിനു മുന്‍പ് നമ്മളൊക്കെ എവിടെയാണോ അഭിപ്രായം പറഞ്ഞു കൊണ്ടിരുന്നത് ?……..//

  കരഞ്ഞു തീർക്കുകയായിരുന്നു .. 🙂

 17. @Jay
  ലാലിന് രണ്ടാം ഭാഗത്തോട് താല്പര്യം ഇല്ലായിരുന്നു അതുകൊണ്ട് ലാൽ പിന്മാറി പകരം സിദിഖ് തന്നെ ആണ് ചിത്രം സംവിധാനം ചെയ്തത് എന്ന് കേട്ടിടുണ്ട്. പക്ഷെ കലാധരന്റെ കാര്യം ഇപ്പോള് ആണ് അറിയുന്നത്. അതിരിക്കെട്ടെ ആരാണ് ഈ കലാധരൻ നെറ്റിപട്ടം നഗരവധു എന്നീ സിനിമകളുടെ സംവിധായകനായ കലാധരൻ ആന്നോ. തലയനമന്ത്രതിനു മാമസ് രണ്ടാം ഭാഗം ഒരുക്കുന്നത് നല്ലതായിരിക്കും ഉർവശി വീണ്ടും വീട്ടിന്നു ഇറങ്ങി പോകുന്നു. നേരെ പോകുന്നത് അത്യാധുനികമായ വില്ലയിലേക്ക് ആണ്. അവിടെയുള്ള ന്യൂ generation പയ്യനുമായി ഉർവശിയുടെ മകള് പ്രണയത്തിലാവുന്നു. പിന്നെ മൊബൈൽ ദുരുപൊയൊഗം ആധുനിക കുടുംബങ്ങളുടെ മൂല്യ ചുതി എല്ലാമാ കഴിഞ്ഞു ജയറാം ഗസ്റ്റ്‌ റോളിൽ വന്നു അതിസാഹസികമായി ശ്രീനിവാസനെയും കുടുംബത്തെ വീണ്ടും രക്ഷിക്കുന്നു.

 18. ‘കിരീടം’ എന്ന ശരാശരി സിനിമക്ക് ‘ചെങ്കോൽ’ എന്നൊരു അശ്ലീല തുടര്‍ച്ച വന്നപ്പോള്‍ ഇവിടെ ആര്‍ക്കും ലോഹിയെ രണ്ട് ചീത്ത പറയണം എന്ന് തോന്നിയില്ല. അല്ലേലും ലോഹിക്കൊക്കെ എന്തും ആകാമല്ലോ .

 19. അതേ കലാധരൻ തന്നെ….ചെപ്പു കിലുക്കണ ചങ്ങാതി, അപ്പൂർവം ചിലർ തുടങ്ങിയ ഭേദപ്പെട്ട സിനിമകളും കലാധരൻ സംവിധാനം ചെയ്തിട്ടുണ്ട്. സിദ്ദിഖും ലാലും വേർ പിരിഞ്ഞ ശേഷം വന്ന ആദ്യ സിനിമയാണിത്. വേർ പിരിഞ്ഞപ്പോൾ മമ്മൂട്ടിയെ വെച്ച് സിദ്ദിഖ് ഹിറ്റ്‌ലർ announce ചെയ്തു. പക്ഷേ ഹിറ്റ്‌ലർക്ക് മുന്നേ മത്തായിയെ ചെയ്യേണ്ടി വന്നു, ഹിറ്റ്‌ലറും ഒരു കാരണമായിരുന്നു മാന്നാർ മത്തായിയുടെ സംവിധാന മേഖലയിൽ നിന്ന് മാറി നിൽക്കാൻ സിദ്ദിഖിനെ പ്രേരിപ്പിച്ചത്.

 20. ee tharun thejpal nd thiwari,jose thettayl todangiya mahanmarku kochu penpilleude pirake nadakamengil’go ba’ ku nadanoode.avaronnum avarude makkale nannayi nokiylle.

 21. ചെങ്കോൽ ഒരു അശ്ലീല സിനിമ ഒന്നുമല്ല. പ്രമേയത്തിന്റെവ്യാപ്തിയിൽ കിരിടത്തേക്കാൾ നല്ല സിനിമ ആയിരുന്നു അത്..

 22. @ Tony Stark

  ചെങ്കോൽ ഒരു അശ്ലീല സിനിമയോ… ??? കിരീടം ഒരു നിലാവ് ആണെങ്കിൽ ചെങ്കോൽ കത്തി ജ്വലിക്കുന്ന സൂര്യൻ ആയിരുന്നു. സേതുമാധവന്റെ അവസാനമെല്ലാം വളരെ realistic ആയി തന്നെ ചെങ്കോലിൽ പറഞ്ഞിട്ടുണ്ട്. അങ്ങിനെയൊരു പതനമല്ലതെ, അവസനമല്ലതെ സേതുമാധവനു വേറൊരു വഴിയും ലോഹി ഒരുക്കിന്നില്ല എന്നതും ശ്രദ്ധേയം. ഒരു പക്ഷേ ചെങ്കൊലിനെ പോലെ ഒന്നാം ഭാഗത്തോട് നീതി പുലർത്തിയ മറ്റൊരു മലയാള സിനിമ ഇറങ്ങിയിട്ടില്ല ഇതു വരെ.

 23. @Tony Stark
  ചെങ്കോൽ ഒരിക്കലും ഒരു മോശം സിനിമയല്ല. തിലകന്റെ കഥാപാത്രത്തെ അല്പം മോശം ആയി ചിത്രീകരിച്ചതും പത്തു പതിനാറു വയസുള്ള ഒരു പയ്യനെ കൊണ്ട് നായകനെ കുത്തി കൊല്ലിക്കുന്ന അവസാന രംഗവും മാത്രമേ ഉള്ളു ആ ചിത്രത്തിന് പോരായ്മ എന്ന് പറയാനുള്ളൂ. ദൂരധർശനിൽ ചെങ്കോൽ സംപ്രേഷണം ചെയ്തപ്പോൾ ക്ലൈമാക്സ്‌ രംഗം കാണിച്ചില്ല. ചെങ്കോൽ റിലീസ് ചെയ്തത് മണിചിത്രതാഴിനു ഒപ്പം ആയതും ആ സിനിമയുടെ പരാജയത്തിനു കാരണം ആയി.

 24. Babu Alex JANUARY 28, 2014 AT 6:25 PM
  ‘ദേവാസുരം’ എന്ന തരക്കേടില്ലാത്ത സിനിമക്ക് ‘രാവണപ്രഭു’ എന്നൊരു അശ്ലീല തുടര്‍ച്ച വന്നപ്പോള്‍ ഇവിടെ ആര്‍ക്കും രഞ്ജിത്തിനെ രണ്ട് ചീത്ത പറയണം എന്ന് തോന്നിയില്ല.

  Tony Stark JANUARY 29, 2014 AT 11:08 PM
  ‘കിരീടം’ എന്ന ശരാശരി സിനിമക്ക് ‘ചെങ്കോൽ’ എന്നൊരു അശ്ലീല തുടര്‍ച്ച വന്നപ്പോള്‍ ഇവിടെ ആര്‍ക്കും ലോഹിയെ രണ്ട് ചീത്ത പറയണം എന്ന് തോന്നിയില്ല.

  sambhavam kollaam 😀 palarkkum kathiyillennu thonnunnu

 25. @Jay.. Very true! I belong to the small crowd that thinks Chenkol is better that Kireedam. I would argue that, this is the best duology malayalam has ever seen. For some reason I also fee, Mohanlal has far outperformed his character in Chenkol than Kireedam. By any means I am not saying Kireedam is a bad movie. It is one of the best flick Mall has ever seen 🙂

 26. ചെങ്കോല്‍ യാഥാർഥ്യത്തോട് കൂടുതല്‍ അടുത്തു പോയി എന്നതാണ്‌ അതിന്റെ പോരായ്മ. തിലകന്റെ കഥാപത്രത്തെ വികലമാക്കുകയും ചൈയ്തു.

 27. ചെങ്കോല്‍ ഒരു തല്ലിപ്പൊളി സിനിമ തന്നെ. കീരിക്കാടന്‍ ജോസിനെ സ്വിച്ച് ഇടുന്ന പോലെ പുണ്യവാളന്‍ ആക്കുന്നതൊക്കെ ശരിക്കും അണ്‍സഹിക്കബിള്‍.

 28. കിരീടത്തിലെ പ്രകടനത്തിന് യുടെ പ്രത്യേക പരാമര്ഷതിനാണ് മോഹൻലാൽ അർഹനായിരുന്നതെങ്കിൽ ചെങ്കൊലിലെ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിന് നിസ്സംശയം കൊടുക്കാമായിരുന്നു ഒരു national award . ഒരുപാട് തവണ കണ്ടിരുന്നു പോയ ചില രംഗങ്ങള് പരമർഷിക്കട്ടെ.
  1.lodge മുറിയില വെച്ച് കണ്ണാടിയിൽ നോക്കി ലാല് മീശ പിരിക്കുന്ന രംഗം.
  2. lodge ല് തന്നെ കാണാൻ വരുന്ന ശ്രീനാതിന്റെ കതാപാത്രതിനോട് സേതു പറയുന്ന dialogues, ചിരിക്കുന്ന ചിരി.
  3.ഹോട്ടൽ മുറിയില വെച്ച് തിലകന്റെ കഥാപാത്രത്തെ കാണുമ്പോ മുഖത്തുള്ള ഞെട്ടല്.
  4. അച്ഛൻ മരിച്ച വാര്ത്ത കേള്ക്കുമ്പോ ഉള്ള ഈശ്വരാ എന്നാ വിളി.

 29. ചെങ്കോൽ ഒരിക്കലും ഒരു മോശം സിനിമ അല്ല. കുറച്ചു കൂടി പരുക്കൻ ആയ ഒരു ട്രീട്മെന്റ്റ് ആയതു കൊണ്ടും കുടുംബ പ്രേക്ഷകർക്ക്‌ രസിക്കാത്ത ഒരു ക്ലൈമാക്സ്‌ ആയതു കൊണ്ടും ആണ് ചെങ്കോൽ ഒരു വിജയം ആകാഞ്ഞത്എന്നാണ് എന്റെ അഭിപ്രായം. മോഹൻലാൽ എന്നാ അഭിനയ പ്രതിഭയുടെ ഒരിക്കലും മറക്കാൻ ആവാത്ത പ്രകടനം ഈ സിനിമയെ എന്റെ പേർസണൽ favorite ആക്കി.

 30. ഒരു നല്ല സിനിമാ അനുഭവത്തിന് തുടര്‍ച്ച ചമയ്ക്കുമ്പോള്‍ രണ്ടു പ്രാവശ്യം ആലോചിച്ചില്ലങ്കില്‍ എങ്ങനെ ഇരിക്കും എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നു ചെങ്കോല്‍ എന്ന ചീറ്റിയ പടക്കം. ഭൂലോക അഭിമാനി ( ദുരഭിമാനി എന്ന് അളിയന്‍ ) ആയ അച്യുതന്‍ നായര്‍ മകളെ കൂട്ടിക്കൊടുത്ത് കുടുംബം പോറ്റുന്നതായി കാണിക്കുവാന്‍ അസാധ്യ തൊലിക്കട്ടി വേണം. കുടുംബം അടക്കം ആത്മഹത്യ ചെയ്‌താല്‍ പോലും അങ്ങനെ ഒരു നീചകൃത്യത്തിന് അച്യുതന്‍ നായര്‍ തയ്യാറാകും എന്ന് തോന്നുന്നുണ്ടോ? പരുക്കേറ്റ നായകനെ പരിചരിക്കാന്‍ ഇതാ സ്നേഹ സമ്പന്നനായ വില്ലന്‍റെ സുന്ദരി ആയ വളര്‍ത്തു മകളും കീപ്പും. ഈ സിനിമക്ക് / നായകന് ദേശീയ അവാര്‍ഡ് “ഛെ just miss” എന്ന് സുബോധം ഉള്ളവരാരും പറയില്ല.

 31. ചെങ്കോൽ എന്നാ സിനിമക്ക് അത് അര്ഹിക്കുന്ന വിധി തന്നെ പ്രേക്ഷകർ കൊടുത്തത്. രാവണ പ്രഭുവിൽ അവസാനം നീലകണ്ടനെ കൊന്നു എങ്കിലും ചെങ്കൊലിനോളം അറപ്പും വെറുപ്പും എനിയ്ക്ക് ആ സിന്മയോട് തോന്നിയില്ല. പാടി പുകഴ്ത്താൻ ഒട്ടും യോഗ്യത ഇല്ലാത്ത ചിത്രം തന്നെ ആണ് ചെങ്കോൽ.

 32. മാന്നാർ മാത്തായി ആയി സിദ്ദിഖും ലാലും ആദ്യം തീരുമാനിച്ചത് മാളാ അരവിന്ദനെ ആയിരുന്നത്രെ. പുതുമുഖ സംവിധായകരുടെ കഥയിൽ അഭിനയിക്കാൻ മാള വിസമ്മതിച്ചപ്പോൾ ആ റോൾ ഇന്നസെന്റിലെക്കു എത്തി എന്ന് ഹരിശ്രീ അശോകൻ പറയുന്നു. പക്ഷേ, കാലങ്ങളായി സിദ്ദിഖ് ലാലുമാർ പറയുന്നത് മാന്നാർ മത്തായിയായി ഇന്നസെന്റിനെയല്ലാതെ വേറെയാരെയും കണ്ടിരുന്നില്ല എന്നാണ്. അപ്പോൾ ഏതാണ് ശരി ..???

 33. മലയാള സിനിമ ചരിത്രത്തിൽ ഇതു ഉണ്ടായിട്ടുള്ള പരമ്പര ചലച്ചിത്രങ്ങളിൽ പലതും ബോക്സ്‌ ഓഫീസ് ബോംബ്‌ ആയിട്ടുണ്ട്‌. അതിലേക്കുള്ള ഒരു മുതൽക്കൂട്ട് ഈ ചിത്രം 1989 ഇറങ്ങിയ റാം ജീ റാവൂ സ്പീകിംഗ് എന്ന ചിത്രത്തിന്റെ ഏഴ് അയലത് പോലും ഇതു എത്തില്ല.
  മുകേഷും സായ് കുമാറും അവരവരുടെ പ്രായത്തിനു അനുസരിച്ചുള്ള റോളുകൾ തിരഞ്ഞടുക്കണം. പഴയ പോലെ കാമുകന്മാരും പൂവാലന്മാരും ആയി അഭിനയിച്ചാൽ സഹതാപം മാത്രമേ തോന്നുക ഉള്ളൂ. ചിത്രത്തിൽ തമാശ എന്ന ഒരു സംഭവം ഇല്ല. ഫസ്റ്റ് പാർട്ടും സെക്കന്റ്‌ പാർട്ടും ആൾകാരെ ഇന്നും ചിരിപ്പിക്കും. പാസ്റ്റൊർ ആയ വിജയരഘവാൻ മാത്രം ആണ് കുറച്ചെങ്കിലും കോമഡി കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു സീനിൽ ഇന്ത്യൻ പതാകയും അതിലെ വെള്ള നിറത്തെയും പറ്റി പരാമർശം ഉണ്ട്. അത് ഒരു യൌടുബ്‌ ക്ലിപ്പ് ആണ്. അത് നല്ലവണ്ണം അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട് എന്നത് ഒഴിച്ചാൽ ഈ ചിത്രം ഒരു സമ്പൂർണ പരാജയം ആണ്.

  ഇനിയും ഇത്തരത്തിൽ നല്ല സിനിമകളുടെ രണ്ടാം ഭാഗം ഇറക്കി ആദ്യ സിനിമയുടെ കൂടി പേര് കളയരുത് എന്ന ഒരു അപേക്ഷ മാത്രം.

Leave a Reply

Your email address will not be published. Required fields are marked *


1 + 7 =