polytechnic1

Readers Views: പോളിടെക്‌നിക്ക്

എം പദ്‌മകുമാർ സംവിധാനം ചെയ്‌ത പോളിടെക്‌നിക്ക് റിലീസ് ചെയ്‌തു. കുഞ്ചാക്കോ ബോബനും ഭാവനയുമാണ് പ്രധാനറോളുകളിൽ. ഈ സിനിമ കണ്ടവർ അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കുമല്ലോ.

4 thoughts on “Readers Views: പോളിടെക്‌നിക്ക്”

  1. ഈ സിനിമ ഷൂട്ട്‌ ചെയ്യേണ്ട ആവശ്യം ഇല്ല. മീശ മാധവന്‍ മുതല്‍ സിനിമയുടെ സീനുകള്‍ വെട്ടി ഒട്ടിച്ചാല്‍ മതിയായിരുന്നു. ഒരു നിര്‍മ്മാതാവിനെ “പൊളി”ക്കാന്‍ ഇത്ര ടെക്നിക്കിന്റെ ആവശ്യമില്ല സംവിധായകാ ……………………

  2. പോളിടെക്നിക് അല്ല വെറും പൊളിടെക്നിക്.

    ധനനഷ്ടം സമയനഷ്ടം ഇതൊക്കെ പ്രശ്നമാല്ലാത്തവര്‍ക്ക് ഈ പടം കാണാം.

    മീശമാധവനിലെ ദിലീപ് ആകുവാന്‍ കുഞ്ചാക്കക്കോ, ജഗതി ആകാന്‍ വിജയരാഘവനോ, കൊച്ചിന്‍ ഹനീഫ ആകാന്‍ കൊച്ചുപ്രേമനോ, കാവ്യാ മാധവന്‍ ആകുവാന്‍ ഭാവനയ്ക്കോ എന്തിനു ഏറെ, ആ പടത്തിലെ പ്രതിഭകള്‍ക്ക് തങ്ങള്‍ ഒരിക്കലും പകരക്കാര്‍ ആകില്ല എന്ന് ഈ പടത്തിന്റെ പ്രവര്‍ത്തകര്‍ തെളിയിക്കുന്നു.

    വളരെ ചുരുക്കി പറഞ്ഞാല്‍ മീശമാധവന്റെ വികലമായ റീമേക്ക് പോലും ആയിട്ടില്ല.

    പടം തുടങ്ങുന്നതിനു മുമ്പ് രണ്ടു പെഗ് കഴിക്കാന്‍ തോന്നിപ്പിച്ച നിമിഷത്തോട് നന്ദി. അല്ലാ എങ്കില്‍ ഞാനിപ്പോള്‍ ഊളംപാറയില്‍ ആയിരുന്നേനെ.

Leave a Reply

Your email address will not be published. Required fields are marked *


+ 8 = 17