crime-no-89

2013: ക്രൈം നമ്പര്‍ 89, ശ്യാമപ്രസാദ്, ഫഹദും ലാലും, ആന്‍ അഗസ്റ്റിന്‍

2013-ലെ മികച്ച സിനിമയ്‌ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് സുദേവൻ എഴുതി സംവിധാനം ചെയ്‌ത ‘ക്രൈം നമ്പര്‍ 89’ തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിസ്റ്റ് ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. ഫഹദ് ഫാസിലും(ആര്‍ട്ടിസ്റ്റ്) ലാലും(അയാൾ / സക്കറിയയുടെ ഗർഭിണികൾ) മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരം പങ്കിട്ടു. ആന്‍ ആഗസ്റ്റി(ആര്‍ട്ടിസ്റ്റ്)നാണ് മികച്ച നടി. മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ സുരാജ് വെഞ്ഞാറമൂടിന് മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ ചിത്രങ്ങളിലെ അഭിനയം കണക്കിലെടുത്താണ് സുരാജിന് ഈ അവാർഡ്. ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രമായി ജീത്തു ജോസഫിന്റെ ‘ദൃശ്യം’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥയ്‌ക്കുള്ള അവാർഡ് ബോബി-സഞ്ജയ് ടീമിനാണ്.

മികച്ച ബാലതാരങ്ങളായി സനൂപ് സന്തോഷും (ഫിലിപ്‌സ് ആൻഡ് ദ് മങ്കിപെന്‍) ബേബി അനിഖയും (അഞ്ച് സുന്ദരികൾ) തിരഞ്ഞെടുക്കപ്പെട്ടു.

മറ്റ് അവാർഡുകൾ:
കഥ: അനീഷ് അന്‍വർ ‍(സക്കറിയയുടെ ഗര്‍ഭിണികൾ)
ഛായാഗ്രഹണം‍: സുജിത് വാസുദേവ്(അയാൾ)
ഗാനരചന: പ്രഭാവര്‍മ്മ, മധു വാസുദേവ്
സംഗീത സംവിധാനം: ഔസേപ്പച്ചന്‍
പശ്ചാത്തല സംഗീതം: ബിജിബാല്‍
പിന്നണിഗായകന്‍: കാര്‍ത്തിക്
പിന്നണിഗായിക: വൈക്കം വിജയലക്ഷ്മി
മികച്ച രണ്ടാമത്തെ ചിത്രം: നോര്‍ത്ത് 24 കാതം
മികച്ച രണ്ടാമത്തെ നടി: ലെന (ലെഫ്റ്റ് റൈറ്റ് ലെഫ്‌റ്റ്)
നവാഗത സംവിധായകന്‍: കെ.ആര്‍ മനോജ് (കന്യക ടാക്കീസ്)
ആലാപനം(പ്രത്യേക പരാമര്‍ശം): മൃദുല വാര്യര്‍
മേക്കപ്പ് മാന്‍: പട്ടണം റഷീദ്
കളറിസ്റ്റ്: രഘുരാമന്‍
കലാസംവിധായകന്‍: എം ബാവ (ആമേന്‍)
ചിത്രസംയോജകന്‍: കെ. രാജഗോപാൽ ‍(ഒരു ഇന്ത്യന്‍ പ്രണയകഥ)

 

5 thoughts on “2013: ക്രൈം നമ്പര്‍ 89, ശ്യാമപ്രസാദ്, ഫഹദും ലാലും, ആന്‍ അഗസ്റ്റിന്‍”

  1. അവിര എവിടെ? ഓർമ്മയുണ്ടോ, ഫഹദും നോര്ത്ത് 24 കതവും.

  2. പ്രതീക്ഷിച്ചപോലെ ഫഹദിനും, ആനിനും, സനൂപിനും, അനിഖക്കും അവാര്‍ഡ്‌കിട്ടിയതില്‍ സന്തോഷിക്കുന്നു. മൊത്തത്തില്‍ നീതിയുക്തമായ ഒരു അവാര്‍ഡ് ആണ് ജൂറി നിര്‍ണയിച്ചത് എന്ന് കരുതുന്നു.
    പേരറിയാത്തവര്‍, CR#89 ഈ സിനിമകള്‍ കാണാന്‍ വേണ്ടി കാത്തിരിക്കുന്നു.

  3. നല്ല അവാർഡു നിർണ്ണയം. ആർട്ടിസ്റ്റിലൂടെ ഫഹദിനു അവാർഡു പ്രതീക്ഷിച്ചിരുന്നു. ‘ക്രൈം നമ്പര്‍ 89′ പേരറിയാത്തവര്‍ , റിലീസ് ആയതിനു ശേഷം മാത്രമേ എന്തെങ്കിലും നമ്മുക്ക് പറയാൻ സാധിക്കുകയുള്ളൂ.

  4. ഒരു തിരുത്ത് , മികച്ച പിന്നണി ഗായകന്‍ പ്രദീപ്‌ ചന്ദ്ര കുമാര്‍ ആണ് പോലും. മലയാള മനോരമ വാര്‍ത്ത കൊടുത്തിരിക്കുന്നു.# ആദ്യം കാര്‍ത്തിക് ആണ് പാടിയതെങ്കിലും, അത് ശരിയാകാത്തത് കൊണ്ട് പ്രദീപിനെ കൊണ്ട് സംഗീത സംവിധായകന്‍ രതീഷ്‌ വേഗ പാടിപ്പിക്കുകയായിരുന്നു. പക്ഷെ CD യില്‍ കാര്‍ത്തികിന്റെ പേര് ആണ് ഉള്ളത്. ജൂറിയെ സമീപിക്കും എന്നും പറഞ്ഞു.#
    നല്ലൊരു ഗാനമാണ് , പ്രദീപിന് അഭിനന്ദനങ്ങള്‍!

  5. കേരള സംസ്ഥാന സിനിമാ അവാര്‍ഡുകള്‍ നിശ്ചയിക്കാന്‍ ഇവിടെ നിന്നും ഉള്ള ആളുകള്‍ തന്നെ പോരേ? കഴിവും പ്രാപ്തിയും വിവേക ബുദ്ധിയും ഉള്ളവര്‍ ഇവിടെയും ആവശ്യത്തിന്നുണ്ടല്ലോ…

Leave a Reply

Your email address will not be published. Required fields are marked *


5 + 4 =