vikramadithyan1

വിക്രമാദിത്യൻ

പൊലീസിന്റെ മകനാണ് വിക്രമൻ (ഉണ്ണി മുകുന്ദൻ). കള്ളന്റെയും പൊലീസിന്റെയും മകനായി ആദിത്യനും (ദുൽക്കർ സൽമാൻ). ഇവർക്കൊരു കൂട്ടുകാരിയുണ്ട്; ഹോമിയോ ഡോക്‌ടറുടെ മകളായ ദീപിക (നമിത പ്രമോദ്). കുട്ടിക്കാലം മുതൽ ഒന്നിച്ചു വളർന്ന വിക്രമനും ആദിത്യനും ഇടയിൽ ഒരു മത്സരം എക്കാലവും ഉണ്ടായിരുന്നു. എപ്പോഴും ജയിക്കുന്നത് വിക്രമനും. വിജയം കൈപ്പിടിയിലാക്കാൻ പറ്റുന്നില്ലെങ്കിലും ആദിത്യൻ കേമനാണ്. അവസാനത്തെ ഒരു കളിയിൽ ആദിത്യൻ വിക്രമനെ കടന്ന് മുന്നേറുന്നതിനിടെ വിക്രമന്റെ പൊലീസുകാരനായ അച്ഛൻ (അനൂപ് മേനോൻ) ഒരു കള്ളക്കളി കളിക്കുന്നു. ആ കളിയിലെ പരാജയം താങ്ങാനാവാതെ ആദിത്യൻ നാടുവിട്ടുപോയ സന്ദർഭത്തിലാണ് സിനിമ തുടങ്ങുന്നത്. അവന്റെ തിരിച്ചുവരവിൽ സിനിമ സമംഗളം സമാപിക്കുകയും ചെയ്യുന്നു.

FIRST IMPRESSION
ഭാരപ്പെടുന്ന കാര്യങ്ങളൊക്കെ തലയിൽ നിന്നിറക്കി വച്ച് കുറച്ചു സമയം വെറുതെ കാലും നീട്ടി ഇരിക്കാനും ബനാന ബജിയും പോപ്കോണും ചായയും കഴിക്കാനും സൗകര്യമൊരുക്കുന്ന കലാരൂപമാണ് സിനിമ എന്നു കരുതുന്നവർക്കു വേണ്ടി മാത്രം തയാർ ചെയ്യപ്പെട്ടിരിക്കുന്നതാണ് ഡോ. ഇക്‌ബാൽ കുറ്റിപ്പുറം എഴുതി ലാൽ ജോസ് സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്ത വിക്രമാദിത്യൻ. നമ്മൾ കണ്ടിട്ടില്ലാത്തതൊന്നും ഇതിൽ കാണിക്കുന്നില്ല, കേട്ടിട്ടില്ലാത്തതൊന്നും ഇതിലാരും പറയുന്നില്ല, അനുഭവിച്ചിട്ടില്ലാത്തതൊന്നും ഇതിൽ പൂഴ്‌ത്തി വച്ചിട്ടുമില്ല. എന്നാൽ, കണ്ടിരിക്കാനൊരു രസമൊക്കെയുണ്ടല്ലോ എന്നു തോന്നുകയും ചെയ്യും.

സാമാന്യബോധം, യുക്തി എന്നിത്യാദികളൊന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത സ്ക്രിപ്റ്റാണെങ്കിലും ലാൽ ജോസ് തരക്കേടില്ലാതെ സംഗതി പായ്‌ക്ക് ചെയ്തു വച്ചിട്ടുണ്ട്. അഭിനേതാക്കൾ അദ്ദേഹത്തിന് ഗംഭീര പിന്തുണ കൊടുക്കുകയും ചെയ്തു. ദുൽക്കർ സൽമാൻ, ഉണ്ണി മുകുന്ദൻ, ലെന എന്നിവരെ എടുത്തു പറയണം. പൊലീസിനെ കെട്ടുന്ന കള്ളനായി വന്ന സന്തോഷ് കെ കീഴട്ടൂരിനെയും ഒട്ടിച്ചുവച്ച മീശ അളിപിളിയാണെന്നതു മറക്കാമെങ്കിൽ അനൂപ് മേനോനെയും ഇക്കൂട്ടത്തിൽ കൂട്ടാം. ചെറിയ ജോലികൾ മാത്രമുള്ള ജോയ് മാത്യു, നിവിൻ പോളി തുടങ്ങിയവരും ഉള്ള പണി വൃത്തിയായി ചെയ്തു. സുന്ദരിയായിരിക്കുക എന്ന ദൗത്യം നമിത പ്രമോദും നന്നായി നിർവഹിച്ചു.

ഇതിൽ കൂടുതലൊന്നും പറയാനില്ല വിക്രമാദിത്യൻ എന്ന സിനിമയേക്കുറിച്ച്.

SECOND THOUGHTS
ഇന്ത്യൻ സിനിമകൾ കാണുമ്പോഴൊക്കെ തോന്നുന്ന കാര്യമാണ് കല്യാണം എന്നൊരു സ്ഥാപനം ഇല്ലായിരുന്നെങ്കിൽ നമ്മുടെ നാട്ടിലെ സിനിമക്കാരൊക്കെ തെണ്ടിപ്പോകുമായിരുന്നല്ലോ എന്ന്. ഒരു ആണിനും പെണ്ണിനും കൂടി ചെയ്യാവുന്ന ഒരേയൊരു കാര്യം കല്യാണം കഴിക്കലാണെന്നാണ് പൊതുനിയമം. മുക്കാലേമുണ്ടാണി സിനിമകളും തുടങ്ങുന്നതു തന്നെ കല്യാണത്തിൽ അവസാനിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. ഇനിയിപ്പോൾ ലക്ഷ്യം അതല്ലെങ്കിൽപ്പോലും മാർഗത്തിന്റെ സാധൂകരണം പറഞ്ഞുകൊണ്ട് കല്യാണം കയറിവരും; കട്ടായം! ‘സോറി, ഞങ്ങൾ കല്യാണം കഴിക്കുന്നില്ല’ എന്ന് നായകനും നായികയും കൂടി അവസാനം പറയുന്ന ഒരു സിനിമ വരുമായിരിക്കുമോ എന്നെങ്കിലും മലയാളത്തിൽ?

കല്യാണം പോലൊരു ദൗർബല്യമാണ് സിനിമക്കാർക്ക് കൊച്ചി. കൊച്ചി എന്നൊരു സ്ഥലം കേരളത്തിൽ ഇല്ലായിരുന്നെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാളസിനിമ എന്താകുമായിരുന്നു എന്നു ഗവേഷണം നടത്തിയാൽ രണ്ടു-മൂന്ന് ഡോക്‌ടറേറ്റിനുള്ളതായി!

LAST WORD
2014-ലെ മലയാളത്തിൽ 1980-കളിലെ ഒരു തമിഴ് സിനിമ. നേരം പോകാൻ കൊള്ളാം.

| G Krishnamurthy

14 thoughts on “വിക്രമാദിത്യൻ”

 1. സിനിമ കൊള്ളം banglore days നു ശേഷം ദുൽകർ സൽമാന്റെ മികച്ച പ്രകടനം തന്നെ ആണ് സിനിമയുടെ പ്രധാന ആകർഷണം. തിരകഥയിൽ യുക്തിരാഹത്യം കുറച്ചക്കെ ഉണ്ടെങ്കിലും ഒരു മികച്ച entertainer ഒരുക്കാൻ ലാൽ ജോസിനു കഴിഞ്ഞു. ഉണ്ണി മുകുന്ദന്റെ പ്രകടനം ദുൽഖരിനു ഒപ്പോം എത്തിയില്ലെങ്കിലും മോശം ആക്കിയില്ല. RATING :4 / 5

 2. വെറുതെ പോയി ഇരുന്നു കാണാം. ഉണ്ണി മുകുന്ദന്റെ കട്ട ബോഡി. പിന്നെ വേറെ ഒന്നും പുതുതായി കണ്ടില്ല. ഒരു പടം കാണുമ്പോ ഇനിയെന്ത്‌ ഇനിയെന്ത്നു ഒരു ആകാംക്ഷ ഉണ്ടാവണ്ടേ?? അത് ഇതിലില്ല. അന്തിമ ഫലം നിരാശ

 3. First half entertaining… Second half slow . dulqar is good. Unni is nothing compared to Dulqar or even to Nivin. Namitha is just OK.
  Overall film is below average. But watchable.

 4. A story and climax which reminds many movies from the past, but onetime watchable.. not boring except for some time during second half… Dulqar and Anoop Menons performance stands out!

 5. Murthy sir it is better to show Kochi instead of showing Banglore, Chennai and Mumbai at least it is in Kerala and it is the commercial capital of the state do you want to go back on Ottapalam days or Pala days

 6. വിക്രാമതിത്യന്‍ ഒരു മഹാ സംഭവം ഒന്നും അല്ല. പക്ഷേ ഒരു നല്ല entertainer. വളരെ നന്നായി എടുത്ത ഒരു ചെറിയ കഥ. കൊള്ളാം.

 7. യുക്തിയെ ചോദ്യം ചെയ്യുന്ന ചിലതൊക്കെ ഉണ്ടെന്നത് വാസ്തവം. പക്ഷെ അത് കൊണ്ട് ഈ സിനിമ കാണാതി രിക്കേണ്ട കാര്യമില്ല. ഒരു തനി ലാൽ ജോസ് പാക്കിങ്ങിന്റെ എല്ലാ ഗുണങ്ങളും ഉള്ള ഒരു സംഭവം. തീർച്ചയായും കാണാം. പിന്നെ വേണമെങ്കിൽ വിമർശിക്കുകയും ആവാമല്ലോ. സത്യത്തിൽ ലെന പതിവ് പോലെ കസറി. അനൂപ്‌ മേനോന്റെ സ്വന്തം മീശ ഈ കഥാപാത്രത്തിനു യോജിക്കില്ലാത്തത് കൊണ്ട് ഈ ഒട്ടിപ്പോ മീശ കുഴപ്പമുള്ളതായിട്ടു എനിക്ക് തോന്നിയില്ല. ദുൽക്കറും ഉണ്ണി മുകുന്ദനും മറ്റെല്ലാവരും നന്നായി ചെയ്തു. ഇപ്പോഴത്തെ പതിവ് ശൈലിയായ നേരെ കഥപറച്ചിൽ ഒന്ന് മാറ്റിപിടിയ്ക്കാൻ ആരെങ്കിലും ഒന്ന് നോക്കിയെങ്കിൽ എന്ന് തോന്നുന്നു. സിനിമയുടെ ഭാഷ പ്രധാനമായി കാഴ്ചയുടെയല്ലേ. കഥ പറഞ്ഞു ഫലിപ്പിക്കേണ്ടി വരുന്നതു ഒഴിവാക്കെണ്ടതാ ണ് . ആദ്യത്തെ അടിപിടി തീർത്തും ആവശ്യമില്ലാത്തതും രണ്ടാമത്തേത് ഒരു ഉന്തും തള്ളിലും ഒതുക്കാവുന്നതും ആയിരുന്നു. ഈ സിനിമയിൽ കണ്ട ഒരു നല്ല മാറ്റത്തെക്കുറിച്ച് എനിയ്ക്ക് തോന്നിയത്. ഉണ്ണി മുകുന്ദന്റെ അച്ഛൻ അനൂപ്‌ മേനോൻ . ദുല്കറി ന്റെ അമ്മ ലെന. സൂപർ താരങ്ങളുടെ നിലവാരം വച്ച് നോക്കിയാൽ പരമാവധി ഒരു കൈകുഞ്ഞിന്റെ അച്ചനാകാം അനൂപിന്. കാലത്തിന്റെ ചുവരെഴുത്ത് ഇനിയും വായിക്കാത്ത സൂപർ താരങ്ങൾക്ക് നല്ലത് വരട്ടെ.

 8. പടം നന്നായി. ഒരു തവണ കാണാൻ കൊള്ളം. അഭിനയം പഠിക്കാൻ ദുൽക്കർ പച്ചാളം ഭാസി യുടെ കൂടെ പോകേണ്ടി വരും. ഈ പയ്യൻ ഇനി എന്ന് നന്നാവും. എന്നാലും ഉണ്ണിമുകുന്ദനെ ക്കാൾ നന്നായി.അനൂപ്‌ മേനോൻ കലക്കി.ലെനയും തന്റെ ഭാഗം നന്നായി ചെയ്തു. എന്നാലും നമ്മളുടെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ഒരു സിനിമ ആണെന്ന് പറയാതെ വയ്യ. ഒരു ജനപ്രിയ സിനിമ ഒരുക്കുന്നതിൽ ലാൽജോസ് വിജയിച്ചു.

 9. @GK
  അങ്ങനെ GK യും New gen ആയല്ലേ? ഒരു സ്വകാര്യം ചോദിക്കട്ടെ? മുകളിൽ കല്യാണത്തെ കുറിച്ച് പറഞ്ഞത് സുന്ദരിയായ ഭാര്യ വായിച്ചോ?

 10. Rubbish!!
  Felt pity on makers, especially Dr Iqbal n Lal jos!!
  n wat 2 say,people are struggling 4 d tickets in movie house 4 such a waste one!!

Leave a Reply

Your email address will not be published. Required fields are marked *


5 + 2 =