peruchazhi1

പെരുച്ചാഴി

ആശയഗംഭീരനായ രാഷ്‌ട്രീയനേതാവാണ് ജഗന്നാഥൻ (മോഹൻലാൽ). നേതാവാണെന്നു പറഞ്ഞാലും അണികൾ എന്നു പറയാൻ ആകെ നമ്മൾ കാണുന്നത് രണ്ടു പേരെയാണ്: ജബ്ബാറും (ബാബുരാജ്) വർക്കിയും (അജു വർഗീസ്). രണ്ടു പേരും ഓൾവെ‌യ്‌സ് ഒട്ടിപ്പിടിച്ച് കൂടെ നടപ്പുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ശബരിമല ചവിട്ടാൻ വരുന്നവരുടെ ഇരുമുടിക്കെട്ടിന് നികുതി ഏർപ്പെടുത്തി മുല്ലപ്പെരിയാർ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുക എന്നതാണ് ഇദ്ദേഹം ആദ്യമായി അവതരിപ്പിക്കുന്ന ആശയം. അതു ഭയങ്കര സംഭവമായി. ഈ വൻവിജയത്തേത്തുടർന്ന് ജഗന്നാഥനെ തേടി അമേരിക്കയിൽ നിന്ന് ഒരു ജോലി വരുന്നു: കലിഫോർണിയ സ്റ്റേറ്റിന്റെ ഗവർണറാകാൻ മത്സരിക്കുന്ന ഒരു സായിപ്പിനെ എന്തെങ്കിലും വേല കാട്ടി വിജയിപ്പിക്കണം. അതിനുള്ള വേലകൾ ജഗന്നാഥൻ ഒന്നൊന്നായി കാട്ടുന്നതാണ് പെരുച്ചാഴിയുടെ പ്രധാന ഭാഗം.

FIRST IMPRESSION
മോഹൻലാ‌ൽ അഭിനയിച്ച പഴയ ഹിറ്റ് സിനിമകളിലെ ഡയലോഗുകളും പാട്ടുകളും സീനുകളും പുട്ടിനു പീര പോലെയിട്ട്, മറഞ്ഞുപോയ നല്ല കാലത്തെ ഓർമ്മപ്പെടുത്താൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പെരുച്ചാഴി പോലൊരു പെരും അപകടത്തിൽ പെട്ടിരിക്കുമ്പോൾ ആ നല്ല ഓർമകൾ ‘ഏതു കുന്നിനും ഒരു കുഴിയുണ്ട് ‘ എന്നു സമാധാനിക്കാൻ നമ്മളെ സഹായിക്കും.

തമാശകൾ തറയാണെങ്കിലും കാണുന്നവർക്ക് ചിരി വന്നെന്നു വരും. പക്ഷേ, ചിരിപ്പിക്കാനായി മാത്രം തറ വേലകൾ കാണിക്കുന്നത് സിനിമ പോലൊരു ബഹുജനസമ്പർക്കമാധ്യമത്തിന് യോജിച്ചതാണോ എന്ന് ആലോചിക്കുന്നത് നന്ന്. ഉദാഹരണത്തിന്, കുലുങ്ങുന്ന ഒരു കാറിനെ നോക്കി “സെക്സ്.. സെക്സ്..” എന്ന് ആരെങ്കിലും അലറിക്കൊണ്ടിരുന്നാൽ ചിരിക്കാൻ തോന്നുന്ന പലരുമുണ്ടാവും. പക്ഷേ, അങ്ങനെ തമാശയുണ്ടാക്കണോ എന്നതാണ് ചോദ്യം.

SECOND THOUGHTS
ലൈംഗികതയെ ലജ്ജാവഹമായ ഒരു നേരമ്പോക്കോ സദാചാരധ്വംസകമായ ഒരു കുറ്റകൃത്യമോ ആയി ചിത്രീകരിക്കുന്നത് നമ്മുടെ സമൂഹവും സിനിമയും ഒരുപോലെ ചെയ്യുന്ന അപരാധമാണ്. ലൈംഗികതയേക്കുറിച്ചുള്ള ‘അളിപിളി’ പരാമർശങ്ങൾ മര്യാദയുടെ എല്ലാ അതിരുകളും വിട്ട് നമ്മുടെ മുഖത്തിടിക്കുന്ന അവസരങ്ങൾ ഈ സിനിമയിൽ പലപ്പോഴും കാണാം. (അതിലൊന്നാണ് നേരത്തെ പറഞ്ഞത്.)

“Sex is a simple phenomenon as hunger or thirst; there is nothing more to it. It is as simple as the trees bringing flowers and fruits – you don’t condemn the flowers. Flowers are sex; it is through the flowers that the tree is sending its seeds, its potentiality, to other trees.
When a peacock dances you don’t condemn it, but the dance is sex; it is to attract the female. When the cuckoo calls you don’t condemn it; it is sex. The cuckoo is simply declaring, “I am ready.” The cuckoo is simply calling forth the woman. The sound, the beautiful sound, is just a seduction; it is courtship. If you watch life you will be surprised. The whole of life is through sex. Life reproduces itself through sex. It is a natural phenomenon, don’t drag unnecessary rationalizations into it.” ഓഷോ പറഞ്ഞതാണ്. പൂ വിരിയുന്നതു പോലെ സുന്ദരവും സാധാരണവുമായ ഒരു കാര്യത്തെ ആലോചിച്ചും പറഞ്ഞും അശ്ലീലമാക്കരുതെന്ന് ചുരുക്കം. എന്നാണാവോ നമ്മളിതൊക്കെ പഠിക്കുക!!

LAST WORD
ലോജിക് വീട്ടിൽ വച്ചിട്ടു വരണമെന്ന അറിയിപ്പോടു കൂടിയാണ് അരുൺ വൈദ്യനാഥൻ എഴുതി സംവിധാനം ചെയ്‌ത പെരുച്ചാഴി ആരംഭിക്കുന്നത്. അതിന്റെ കൂടെ നമ്മുടെ ശരീരവും വീട്ടിൽത്തന്നെ വച്ചാൽ വല്ല കിലുക്കത്തിന്റെയോ നാടോടിക്കാറ്റിന്റെയോ ഡി വി ഡി കണ്ട് ആനന്ദിക്കാം.

| G Krishnamurthy

31 thoughts on “പെരുച്ചാഴി”

 1. സാധാരണ ഓണത്തിനു മാവേലിയ വരാറ്….. ഈ ഓണത്തിനു പെരുച്ചാഴിയാ. കാലം പോയ പോക്കേ……

 2. ഈ സിനിമയുടെ ട്രൈലെർ കണ്ടാൽ കഥ ഇങ്ങനെയാണ്: അമേരിക്കയിൽ ഏതോ മുനിസിപാലിടി election നടക്കുന്നു. ആ മുനിസിപാലിടി യിലെ ഒരു പൌര പ്രമുഖനാണ് പാലാ അച്ചായനായ മുകേഷിന്റെ കഥാപാത്രം. അദ്ദേഹം അവിടുത്തെ ടെമോക്രാടിക് പാർട്ടിയുടെ മണ്ഡലം പ്രസിഡന്റ്‌ ആണ്. electionil ജയിക്കാൻ വേണ്ടി തന്ത്രങ്ങൾ മെനയാൻ അദ്ദേഹം ലാലേട്ടൻ ഉള്പെട്ട മൂന്നു അതി ഭുധിമാൻമാരെ നാട്ടിൽ നിന്നും ഇറക്കുമതി ചെയ്യുന്നു.(കടൽ കടന്ന മതുകുട്ടി ഇതിലും ഭേദം ആയിരുന്നു! ) പക്ഷെ ഈ മൂവർ സങ്കം പറഞ്ഞ ജോലി ഒന്നും ചെയ്യാതെ പഴയ ദാസനെയും വിജയനെയും പോലെ സ്വര്ഗതിലോ നമ്മൾ സ്വപ്നത്തിലോ എന്നാ പാട്ടും പാടി കാശ് പുട്ടടിച്ചു നടക്കുന്നു. തങ്ങള് വന്ജിക്കപ്പെട്ടു എന്ന് മുകേഷും വിജയ്‌ ബാബുവും കരുതുന്നു. പക്ഷെ എലെക്ഷൻ റിസൾട്ട്‌ വന്നപ്പോൾ ടെമോക്രടുകൾ ഗംഭീര വിജയം നേടുന്നു. ഇതെങ്ങനെ സംഭവിച്ചു എന്ന് പ്രേക്ഷകരും അവരെ കൊണ്ടുവന്നവരും അല്ബുധതോടെ അന്വേഷിക്കുമ്പോൾ ആ സത്യം അറിയുന്നു. അതി ഭുധിമാന്മാരായ ആ മൂവര് സംഗം ആരും അറിയാതെ ജനപിന്തുണ democratic പാർട്ടിക്ക് നേടികൊടുക്കുന്ന ഒരു പാട് തരികിടകൾ ചെയ്യുന്നുണ്ടായിരുന്നു. അവസാനം ലാലേട്ടന്റെ ബുദ്ധിയിൽ പ്രേക്ഷകരും മുകേഷും വിജയ്‌ ബാബുവും കോൾമയിർ കൊള്ളുന്നു. ലാലേട്ടൻ കീ ജയ് എന്നും വിളിച്ചു കൊണ്ട് എല്ലാരും തിയേറ്ററിനു പുറത്തേക്ക് പോകുന്നു.

 3. Overaakki chalamaaki. Chila scene onnum sahikkan pattilla. 4, 5 police karku kaikooli koduthu election jayikkunnu athum usa yil

 4. Peruchazhi: Keep your Logic at Home & Enjoy the Cartoon…

  Not a Must Watch… Still one time watchable…

  Mohanlal haters please stay away, this movie banks heavily on Mohanlal the superstar (not Mohanlal the actor)

 5. ലാലേട്ടന്‍ ഫാന്‍സിനായി ലാലേട്ടന്‍ ഫാന്‍സ്‌ നിര്‍മിച്ച ഒരു സമ്പൂര്‍ണ ലാലേട്ടന്‍ സിനിമ 🙂 ടൈറ്റില്‍ കാര്‍ഡിനൊപ്പം പോപ്പുലര്‍ ലാലേട്ടന്‍ dialogues മിക്സ്‌ ചെയ്തു തുടക്കത്തില്‍ തന്നെ director നയം വ്യക്തമാക്കിയത് ഏതായാലും നന്നായി, ബ്രെയിന്‍ അടുത്ത 2 മണിക്കൂര്‍ ഉപയോഗിക്കരുത് എന്നുള്ള ഒരു അപേക്ഷയായും അതിനെ കാണാം. പോപ്പുലര്‍ ലാലേട്ടന്‍ സോങ്ങ്സും പുട്ടിനു പീര പോലെ തിരികികയറ്റിയിരിക്കുന്നു. A no brainer entertainment, നിങ്ങള്‍ ഒരു ലാലേട്ടന്‍ ഫാന്‍ ആണെങ്കില്‍ തീര്‍ച്ചയായും കാണുക, നിങ്ങള്‍ക്ക് ഇഷ്ടമാകും. നിങ്ങള്‍ ഒരു ലാലേട്ടന്‍ ഫാന്‍ അല്ലെങ്കിലും കാണുക, ലാലേട്ടന്‍ ഫാന്‍സിനു നിങ്ങളെ ഇഷ്ടമാകും 🙂

 6. Komali kali arochakam ennu maatramalla asahaneeyamaanu. kurach thamashakalokke und ennathu neraa. pakshe daivithinaane kandodndirikaan paada!!!

 7. അപ്പോൾ സംഗതി പറഞ്ഞു വരുമ്പോൾ ഈ പെരുച്ചാഴി മ്മടെ പഴയ അറബീം ഒട്ടകോം പി മാധവൻ നായരുടെ ബന്ധുവായിട്ടു വരും ല്ലേ…!

  @ സ്മിത്ത്
  🙂

 8. Peruchazhi is strictly for hardcore mohanlal fans. പിന്നെ theatre ല്‍ കയറിയാല്‍ popcorn എന്ന സാധനം വാ കൊണ്ട് തൊടാത്ത കാല്‍ നീട്ടി വെക്കാതെ ഇരുന്ന ഇരിപ്പില്‍ കഥാമൂല്യം, കഥ, തിരകഥ തുടങ്ങിയ ചെരുവകള്‍ക്കൊപ്പം അവര്‍ക്ക് മാത്രമറിയാവുന്ന വേറെ എന്തൊക്കെയോ സംഗതികളും ചേരും പടി ചേര്‍ന്നിട്ടുണ്ടോ എന്ന് നോക്കുന്ന ചില തല മൂത്ത ആശാന്മാരുണ്ട്. അവരൊന്നും ആ വഴിക്ക് പോയേക്കല്ലേ… താങ്ങത്തില്ല…

 9. @ നിങ്ങള്‍ ഒരു ലാലേട്ടന്‍ ഫാന്‍ ആണെങ്കില്‍ തീര്‍ച്ചയായും കാണുക, നിങ്ങള്‍ക്ക് ഇഷ്ടമാകും. നിങ്ങള്‍ ഒരു ലാലേട്ടന്‍ ഫാന്‍ അല്ലെങ്കിലും കാണുക, ലാലേട്ടന്‍ ഫാന്‍സിനു നിങ്ങളെ ഇഷ്ടമാകും…
  ha..ha..ha

 10. പെരുച്ചാഴി ഒരു ക്ലീന്‍ എന്റര്‍ടെയിനര്‍ മാത്രമാണ്. ഫാമിലി ആയി ഓണക്കാലത്ത് ഒരു രണ്ടര മണിക്കൂര്‍ ടെന്‍ഷന്‍ ഒക്കെ മറന്ന് ആസ്വദിക്കാന്‍ ഞാന്‍ ഈ പടം നിര്‍ദേശിക്കും. വേണേല്‍ രണ്ടര ഒരു രണ്ട് ആക്കിക്കോ. കൊറേ സീന്‍ വെറുതെ വലിച്ചു കേറ്റിയി ട്ടുണ്ട്. പിന്നെ പടം തുടങ്ങി അവസാനം വരെ ലാലേട്ടനെ കണ്ടിരിക്കാം. ഡയറക്ടര്‍ തമിഴന്‍ ആയത് കൊണ്ടാണെന്ന് തോന്നുന്നു ഒരുമാതിരി വിജയ്‌ പടത്തിലൊക്കെ കാണുന്ന മാതിരി ബില്‍ഡ്അപ്പാണ് ലാലേട്ടന് കൊടുത്തിരിക്കുന്നത്‌.

 11. ഓണത്തിന് വിളമ്പിത്തരാന്‍ കണ്ട സാധനം കൊള്ളാം . കഷ്ടം!!

 12. നല്ലതെന്നു പറയാവുന്ന ഒരു വൺലൈൻ/ ഫസ്റ്റ് draft മികച്ച ഒരു തിരക്കധയാകണമെങ്കിൽ പ്രതിഭയും ചിന്താശേഷിയും വേണം. ദൗർഭാഗ്യവശാൽ അരുൺ വൈദ്യനാധനു അത് ഇല്ലാതെ പൊയി. ഫലം തെറി വിളി മുഴുവൻ മോഹൻ ലാലിനും.

 13. എന്തൂട്ട് പടാ ഇഷ്ട്ടാ ഇത് ? ഒരു ജ്യാതി ഊൗ** അല്ലെങ്കിൽ വേണ്ട ‘ചടച്ച’ പടം.
  ഒരു മാതിരി പ്രമോദ്-പപ്പൻ പടം പോലുണ്ട് , വാലും തുമ്പും ഒന്നൂല്ല്യാണ്ട്‌ മനുഷ്യനെ അങ്ങട് വെറുപ്പിക്ക്യന്നെ, ഒരു രണ്ടര മണിക്കൂറ് . ഇതിലും ലോജിക്ക് തുരുപ്പു ഗുലനിൽ ഒക്കെ ഇണ്ടുന്നാണ് മ്മ്ക്ക് തോന്നണെ. അമേരികാക്കാര് കാണേണ്ട ഇത്, മാനനഷ്ട്ടത്തിനു ഒരു കേസ് അങ്ങട് കൊടുക്കും ചിലപ്പോ.
  ഇതിനെ വച്ച് നോക്കുമ്പോ മയമോഹിനി ഒക്കെ തനി ക്ലാസിക്ക്‌ ണ് . വെറുതെ ഇതിനു പോകണ്ടാട്ടാ, ആ നേരം ലുസിയ ബാറീന്നു ഒരു ഒന്നര വാങ്ങി അടിച്ചു ഹാപ്പി ആയി ഇരുന്നൊ.

  Mr ഫ്രോഡ്‌
  കൂതറ
  പെരുച്ചാഴി

  ലാലേട്ടൻ ഹാട്രിക് അടിചൂട്ടാ !!!!

 14. mohanlalinte ee drishyavismayam onnu kanan thanne theerumanicha njanum ente kootukaranum poyath. kavitha theathreil poyi queue nilkendi vannilla, reserved aayirunnu. But theatril ethiyapol thanne kanda kazhakal pratheekshikathathayirunnu, lal fano, ikka fano onnum alla njan verum cinemaye snehikunna manasilakkuna oru sadharana powran, aa angleil ninnu parayuva, sadharana mohanalinte career kazhinnju, female fans illa ( college going youngsters) ennoke nammal kure kelkarund, but ladies queuei full packed aayirunnu and that too with many youngsters, women. ottum prateekshichilla. 11.45inte showkku athyavasham thirakku undayirunnu. Pinne cinemayude karyam parayam, ethinte producers adhyame thanne interviwil paranjath nammal marannu poyathavanam, eth mohanlal fansinu vendi ulla oru treat ayirikkum ennu, But fansinu treat aanu, but sadharana payyanmarko, athra nalla oru treat alla peruchazi. Kandirikkam bore adikkumo ennu chodichal Bore adikilla, But kayyadikkan thonummo ennu chodichal Athu ottum illa. Theathreil ninnu erangiyappol front rowil ninnu oruthante koovalum kettu.

  Final verdict- one time watchable ( nothing more), even for lalettan fans.

 15. ലക്ഷണം കണ്ടിട്ട് ഇനി അധികനാള്‍ ഇവരെ സഹിക്കേണ്ടി വരത്തില്ല. ഇപ്പോള്‍ തന്നെ പുതു തലമുറ നടന്മാര്‍ എല്ലാം തന്നെ ഇവരുടെ ഫോണ്‍ എടുക്കാതായിട്ടുണ്ട് 🙂

 16. പടം കണ്ടു ഇഷ്ടപ്പെട്ടില്ല, കുറച്ചു നല്ല തമാശകളും കൂടുതൽ വളിപ്പും ദ്വയര്ത തമാശകളും ചേര്ന്ന പടം. പിന്നെ കുറെ അനാവശ്യ രംഗങ്ങളും മോഹൻലാൽ ഫാൻസിനെ, അവരെ മാത്രം തൃപ്തി പെടുത്തുന്ന മാസ്സ് ഡയലോഗ് , ആക്ഷൻ രംഗങ്ങൾ ഒക്കെ ഉണ്ട്. ചിലത് രസിപ്പിച്ചു, ഉദാഹരണത്തിന് ലാൽ – സായിപ്പ് ആദ്യ മീറ്റിംഗ്, കൂടുതൽ വെറുപ്പിച്ചു. അവസാന ഗാന രംഗത്തെ ലാലിൻറെ ഡാൻസ് വിസ്മയിപ്പിച്ചു. ദിലീപ് പടങ്ങൾ കണ്ട് ഹിറ്റ്‌ ആക്കുന്നവര്ക്ക് ഇഷ്ടപ്പെട്ടേക്കും.

 17. Mohanlal oru Dileep chithrathil abhinayicha avastha endayirikkum, Athannu Peruchazi enna cinema. Ethil kooduthal onnum parayanulla thrani illa.

 18. ഞാൻ അത്യാവശ്യം നല്ല ഒരു മോഹൻലാൽ ഫാൻ ആണ്. Fraud, കൂതറ, ഒക്കെ ഇഷ്ടപ്പെട്ടിട്ടും ഇല്ല ..

  Trailer കണ്ടു കൊല്ലാമായിരിക്കു എന്ന് കരുതി പെരുചാഴിക്കു തല വച്ച്..

  ഒള്ള സത്യം പറയാം. കഥ മൊത്തം എനിക്ക് അറിഞ്ഞൂടാ. കാരണം interval ആയപ്പോ ഞാൻ theatre വിട്ടു!!!.. സഹിക്കൂല്ല ഭായ്. തമാശകളുടെ ഇടയില തമിൾ മോഡൽ തറ വളിപ്പും. ചില ദിലീപ് പദങ്ങളിൽ മാത്രം കാണുന്ന അ***തവും. അത് ലാലേട്ടൻ ചെയ്യുന്ന കണ്ടപ്പോ .സഹിച്ചില്ല… കാസനോവക്കും ഇറങ്ങി . പോയതാ. ഇപോ ഇതും.. ( Ladies and gentleman , കൂതറ , ഫ്രാഡ് ഒക്കെ theatre ഇല പോയില്ല എന്നത് ഒരു ആശ്വാസം ആയിരുന്നു.. പ്രത്യേകിച്ച് അവ TV ഇല കണ്ടപ്പോ.. ഇതും അങ്ങനെ മതി ആയിരുന്നു… 🙁 )

 19. ചില കാര്യങ്ങൾ അങ്ങനെയാണ്. ഈ പടത്തിന്റെ ട്രൈലർ കണ്ടപ്പോൾ എന്തുകൊണ്ടോ തോന്നി ഇതു ചിലപ്പോ നന്നാകും, ചിന്തയും ചിരിയും നൽകും എന്നൊക്കെ. 

  മുൻവിധി നന്നല്ല, എന്തും ആലോചിച്ചേ ചെയ്യാവു എന്നൊക്കെ ഈ ചിത്രം കണ്ടപ്പോൾ മനസ്സിലായി.ഇനി ഇതു എനിക്കു മനസ്സിലാവതിരുന്ന വല്ല “ഹൈ സറ്റയർ” മറ്റോ ആണോ ? പ്രാഞ്ചിയേട്ടൻ പറഞ്ഞ പോലെ, “മ്മക്ക് മനസ്സിലാവാഞ്ഞിട്ടാടാ! തിനൊക്കെ ഭയങ്കര അർത്ഥാട്ടാ” ലൈൻ ?

 20. മുകളിലെ പടത്തിലെ ലാലേട്ടന്റെ ഡയലോഗ്, ‘സഹികെട്ട് ആളുകളെല്ലാം എഴുന്നേറ്റ് ഒന്നിന് പോകുന്നല്ലോ സായിപ്പേ’ എന്നാണോ?!

 21. പെരുച്ചാഴി riview വായിച്ചപോ ഒരു കാര്യം മനസിലായി. പറയണ്ടാന്ന് കരുതിയിട്ടും പറയാതിരിക്കാൻ ആവുന്നില്ല . പടം better then മുന്നറിയിപ്പ്.

 22. @Babu Alex
  \\ഇപ്പോള്‍ തന്നെ പുതു തലമുറ നടന്മാര്‍ എല്ലാം തന്നെ ഇവരുടെ ഫോണ്‍ എടുക്കാതായിട്ടുണ്ട് //

  പിന്നെ എത്ര യുവതാരങ്ങള മമ്മൂട്ടിടെം മോഹൻ ലാലിന്റെം പടത്തിൽ അഭിനയിച്ചിരിക്കുന്നെ. പടം ഹിറ്റ്‌ ആകാൻ യുവതാരങ്ങളെ കൂട്ടു പിടിക്കണ്ട ഗതികേട് ഒന്നും ഏതായാലും അവർക്കില്ല, പിന്നെ ഈ മമ്മൂട്ടീം മോഹന ലാലും ഉള്ളത് കൊണ്ടാ ഇവിടെ മലയാള സിനിമ എന്നൊരു ഒരു സംഭവം ഉണ്ടന്ന് ഇൻഡ്യൻ സിനിമ ലോകം അറിഞ്ഞത്.

 23. @Mathew Cyriac
  \\പിന്നെ ഈ മമ്മൂട്ടീം മോഹന ലാലും ഉള്ളത് കൊണ്ടാ ഇവിടെ മലയാള സിനിമ//
  ഒരു കുഴീല്‍ ചാവാന്‍ ഇരിക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലന്നറിയാം .

 24. @Babu Alex
  ചത്ത്‌ കഴിയുമ്പോൾ അല്ലെ കുഴി വെക്കുന്നെ ഞങ്ങടെ നാട്ടിലേക്കെ അങ്ങനെയാണ്. നിങ്ങളുടെ നാട്ടിൽ ചാകാൻ പോകുന്നവരൊക്കെ ആദ്യം കുഴീൽ ഇറങ്ങി ഇരിക്കുവാരിക്കും അല്ലെ. തല തിരിഞ്ഞ നാട്ടില നിന്നും വന്നിട്ട് ആയിരിക്കും താങ്കള് ഇങ്ങനെ തല തിരിഞ്ഞ അഭിപ്രായങ്ങൾ ഇവിടെ പറഞ്ഞു കൊണ്ടിരിക്കുന്നെ.

 25. ഞാനും കണ്ടത് Bangalore Total Mall cinemax (doddenakkundi) ഇലാ. മാക്സിമം 15 പേർ ഉണ്ടാർന്നു കാണാൻ. തിരിച്ചു പോരാൻ നേരം ആരോ പറയുന്നുണ്ടാര്നു ഒരു ലിഫ്റ്റിൽ കേറാൻ ഉള്ള ആളെ ഉള്ളൂ എന്ന്. വെറും കച്ചറ പടം.

 26. ചൂടുള്ള വാർത്ത.. ചൂടുള്ള വാർത്ത …..ഒരു മംഗളം വാർത്ത

  സിനിമകള്‍ ഉദ്ദേശിച്ച വിജയം കൈവരിക്കാതാവുന്നത്‌ തുടര്‍ക്കഥയായായാല്‍ സൂപ്പര്‍ താരമായാലും അല്‍പ്പം ശ്രദ്ധിക്കുന്നത്‌ നല്ലതായിരിക്കും. സൂപ്പര്‍ താരം മോഹന്‍ലാല്‍ പോലും ഇക്കാര്യം അംഗീകരിക്കുന്നുവെന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌. സിനിമാവൃത്തങ്ങള്‍ പറയുന്നത്‌ വിശ്വസിക്കാമെങ്കില്‍ മോഹന്‍ലാല്‍ ഇനി ശരിക്കും സെലക്‌ടീവാകും. പോരാത്തതിന്‌ ഉത്സവ സീസണില്‍ മാത്രമേ തന്റെ ചിത്രങ്ങള്‍ റിലീസ്‌ ചെയ്യുകയുളളൂ.

  തന്റെ പുതിയ ചിത്രങ്ങള്‍ വേണ്ടത്ര പ്രതികരണമുണ്ടാക്കത്തതില്‍ നിരാശനായാണ്‌ താരം പുതിയ തീരുമാനമെടുത്തതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ദൃശ്യം എന്ന ചിത്രം നേടിയ വമ്പന്‍ വിജയത്തിന്റെ ശോഭകെടുത്തുന്ന പ്രകടനമായിരുന്നു പിന്നീട്‌ വന്ന മിസ്‌റ്റര്‍ ഫ്രോഡ്‌, കൂതറ എന്നീ സിനിമകളുടേത്‌. അതേസമയം ഇപ്പോള്‍ തിയേറ്ററുകളിലുളള പെരുച്ചാഴി ശരാശരി പ്രകടനമാണ്‌ കാഴ്‌ചവയ്‌ക്കുന്നത്‌.

  പുതിയ തീരുമാനമനുസരിച്ച്‌ അടുത്ത മോഹന്‍ലാല്‍ ചിത്രമായ ‘ ലൈല ഓ ലൈല’ ക്രിസ്‌തുമസ്‌ റിലീസായിരിക്കും. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം വിഷുവിനായിരിക്കും തിയേറ്ററുകളില്‍ എത്തുക. ഇതില്‍ മഞ്‌ജുവാര്യരായിരിക്കും മോഹന്‍ലാലിന്റെ നായിക.

 27. @/Mathew Cyriac:
  //ഈ മമ്മൂട്ടീം മോഹന ലാലും ഉള്ളത് കൊണ്ടാ ഇവിടെ മലയാള സിനിമ എന്നൊരു ഒരു സംഭവം ഉണ്ടന്ന് ഇൻഡ്യൻ സിനിമ ലോകം അറിഞ്ഞത്.// – ആ അത് ശരിയാ… ചെമ്മീനില്‍ പരീക്കുട്ടിയായി മോഹന്‍ലാലും പളനിയായി മമ്മൂട്ടിയും തകര്‍ത്തഭിനയിച്ചയില്ലായിരുന്നെങ്കില്‍ മലയാള സിനിമയുടെ ഗതി ഇന്ന് എന്തായിരുന്നേനെ?!

Leave a Reply

Your email address will not be published. Required fields are marked *


3 + = 4