rajadhiraja1

Readers Views: രാജാധിരാജ

ഉദയ്‌കൃഷ്‌ണ- സിബി കെ തോമസ് എഴുതി അജയ് വാസുദേവ് സംവിധാനം ചെയ്ത രാജാധിരാജ തിയറ്ററുകളിലെത്തി. മമ്മൂട്ടിയാണ് നായകൻ, ലക്ഷ്മി റോയ് നായികയും. ജോയി മാത്യു, സിദ്ദിഖ്, ലെന തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

10 thoughts on “Readers Views: രാജാധിരാജ”

 1. ബെല്ലാരി രാജ, പഴശ്ശിരാജ, പോക്കിരിരാജാ…..ഇതാ രാജാധിരാജയും. സിബിയും ഉദയനും കൂടി യാതൊരു ‘മുന്നറിയിപ്പും’ ഇല്ലാതെ ഇക്കായെ കുളിപ്പിച്ച് കിടത്തുമോ എന്തോ…….

 2. പടം പൊളി!
  ഫസ്റ്റ് ഹാഫ് നിരാശപ്പെടുത്തി.
  സെക്കൻഡ് ഹാഫ് വെറും പാഴ്…
  ഇനിയും പരാജയങ്ങൾ ഏറ്റ് വാങ്ങാൻ നമ്മുടെ ഇക്ക!

 3. from ambalampuzhakaran comment, we can confirm that he did nt watch the movie yet. just trying to degrade the movie. its a festival cinema no body say ita a greta movie , but its a good entertainer in the onam season.The king is back …veruthe ikka , chakka ennokke paranju vilakurachu kananenda. he is back with an action comedy flick. sure it will be the onam winner.

 4. പടം കാണാതെ degarde ചെയ്യാൻ നടക്കുന്ന ചിലരുണ്ട്.അവരുടെ കമന്റ്‌ movieraga അനുവദിക്കരുത്,മുകളിൽ കമന്റ്‌ ഇട്ട അമ്പലപ്പുഴക്കാരൻ അതിലോരാലാണ്

 5. ഇതൊരു ക്ലീന് എന്റ്രര്ട്രൈനര്. മമ്മൂട്ടി എന്ന നടനെ എങനെ ഒരു മാസിനു വേണ്ടി ഉപയോഗിക്കണം എന്നു തെളിയിക്കുകയാണീ സിനിമയുടെ വാണിജ്യ വിജയം. രാജാധിരാജ എന്ന പേരില് നിന്നു തന്നെ സിനിമയുടെ സ്വഭാവം മനസിലാക്കാന് പറ്റും. അതുകൊണ്ട് തന്നെ വിമര്ശനബുദ്ധിയോടെ മസിലുപിടിച്ചിരുന്ന് സിനിമയെ കുറ്റം പറയാന് ഇറങിതിരിച്ചവര് ദയവു ചെയ്ത് ഈ പടം കാണാതിരിക്കുക. സാധാരണക്കാര്ക്ക് വേണ്ടിയാണീ സിനിമ. രണ്ടുമണിക്കൂര് ഇരുപത്തഞ്ച് മിനുട്ട് എല്ലാം മറന്നു കാണാം.ശേഖരന് കുട്ടി എന്ന സാധാരണക്കാരന് തന്നെ പിന്തുടരുന്ന തന്റെ ഭൂതകാലത്തിന്റെ കഥ കഴിക്കുന്നത് തന്നെയാണു സിനിമയുടെ കഥ. പക്ഷെ അതു അവതരിപ്പിച്ചിരിക്കുന്ന ശൈലി അതിലാണു സിനിമയുടെ വിജയം.

 6. നിയമപരമായ മുന്നറിയിപ്പ് . ഈ പടത്തിന്റെ തിരക്കഥ എഴുതിയത് ഉദയകൃഷ്ണ സിബി k തോമസാണ്‌.

 7. ഉദയ്-സിബി സിനിമകള്‍ നിങ്ങളുടെ ബ്രാന്‍ഡ് ആണെങ്കില്‍ പരീക്ഷിച്ചുനോക്കാം. സഹനശീലമുള്ളവര്‍ക്ക് ആസ്വദിക്കാനുള്ള തൊക്കെ സിനിമയിലുണ്ട്. നിലവാരത്തിനൊത്തു താഴാന്‍ താല്‍പര്യമില്ലാത്തവര്‍ ഈ രാജദര്‍ബാറില്‍ പോകാതിരിക്കുന്നതാവും ബുദ്ധി.

 8. നായകന്‍ വെറും ടാക്സി ഡ്രൈവര്‍. ഒരു സുപ്രഭാതത്തില്‍ കൊള്ള സംഘത്തില്‍ ചേരുന്നു. മറ്റൊരു സുപ്രഭാതത്തില്‍ കൊള്ള സംഘത്തില്‍ നിന്നും resign ചെയ്യുന്നു മാത്രമല്ല കൊള്ള സംഘത്തെ പോലീസിനെ കൊണ്ടു പിടിപ്പിക്കുന്നു. എന്നിട്ട് ഒന്നുമറിയാതെ കല്യാണമൊക്കെ കഴിച്ചു സുഖമായി ജീവിക്കുന്നു. പതിവ് പോലെ ജയിലില്‍ നിന്നിറങ്ങിയ കൊള്ള സംഘം വലിയ സെറ്റപ്പ് ഉണ്ടാക്കി നായകനെ തപ്പി ഇറങ്ങുന്നു. പിടിക്കുന്നു , ഇടിക്കുന്നു, ആദ്യം തല്ലു കൊള്ളുന്ന നായകന്‍ പിന്നെ തിരിച്ചു കൊടുക്കുന്നു ഇതാണ് കഥ. സത്യം പറഞ്ഞാല്‍ വെറും തട്ടിക്കൂട്ട് പടം. നായകന്‍ നല്ലവന്‍ വിശാല മനസ്കന്‍ പക്ഷെ കൊള്ള സംഘത്തില്‍ ചേരുന്നു. എന്താണ് കാരണം? വീട്ടില്‍ അമ്മയ്ക്ക് മാറാരോഗം, അച്ഛന്റെ കടം, 4 കെട്ടിക്കാരായ പെങ്ങന്മാര്‍ ഇതൊക്കെയാണ് സാധാരണ നായകന്മാര്‍ കൊള്ള സെറ്റില്‍ ചേരാന്‍ കാരണം. പക്ഷെ ഇവിടെ നായകന്‍ സത്യസന്ധന്‍ ആയതു കൊണ്ടു മാത്രമാണ് ചേരുന്നത്. മറ്റു കാരണങ്ങള്‍ ഒന്നും തന്നെ ആരും പറയുന്നില്ല. ( ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്‌).

  ടാക്സി ഡ്രൈവര്‍ ആയ നായകന്‍ കൊള്ളകാരനകുന്നതോട് കൂടി പിന്നെ ഇരട്ട ശക്തിയാണ്. ഉന്നത്തിന്റെയും ഇടിയുടെയും കാര്യമാനെങ്ങില്‍ പറയുകയും വേണ്ട. മറ്റുള്ള കൊള്ളകാര്‍ക്ക് ഈ കഴിവൊന്നും ഇല്ല. നായകന്‍റെ മികവില്‍ കുറെ സംഗതിയോക്കെ ബാക്ക്ഗ്രൌണ്ടില്‍ കാണിക്കുന്നുണ്ട്. പക്ഷെ അതൊന്നും ആര്‍ക്കും മനസ്സിലാകുന്നില്ല. ഒരു ദിവസം നായകന്‍ അറിയുന്നു കൂട്ടത്തില്‍ ഒരാള്‍ terrorist ആണെന്ന്. അത് പുള്ളിക്ക് ഇഷ്ടമാകുന്നില്ല. കൊള്ളയും കൊലയും കുഴപ്പമില്ല. പക്ഷെ രാജ്യദ്രോഹം നായകന്‍ വച്ചു പൊറുപ്പിക്കില്ല. എന്തിനു പറയുന്നു അവസാനം എല്ലാത്തിനെയും തട്ടിയേച്ചു പുള്ളി നാടിനെ രക്ഷിക്കുന്നു സ്വയം രക്ഷപെടുന്നു. ആഹാ എത്ര നല്ല കഥ!!

  ലക്ഷ്മി റായി എന്ന നടിക്ക് എന്താണിതില്‍ റോള്‍? അവരുടെ മലയാളം ഭാഷ അറിയാതെയുള്ള ചുണ്ടനക്കം അരോചകം. ജോജു ജോര്‍ജ് വലിയ മഹാസംഭവമോന്നും ചെയ്തിട്ടില്ല. പിന്നെ അയ്യപ്പ എന്ന ബാക്ക്ഗ്രൌണ്ട് മ്യൂസിക്‌ പലപ്പോഴും അരോജകമാണ്. ചീഫ് സെക്രെട്ടെരിയുടെ രക്ഷക്ക് ഒരയുധവുമില്ലാതെ വെറും മുണ്ടും ഷര്‍ട്ടും മാത്രം ധരിച്ചു പോകുന്നത് കണ്ടാല്‍ മമ്മുട്ടിയെക്കാള്‍ ധൈര്യം സംവിധായകന് ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒന്ന് പറയാം മമ്മുട്ടിയെ പോലെ ഒരു മഹാനടന്‍ ഇത്തരം വൃത്തികേടുകള്‍ക്ക് ഇനിയെങ്കിലും കൂട്ടുനില്കരുത്‌. ഉദയ സിബി ടീമിന് ഇതൊരു രസമാണ്. അവര്‍ ദിലീപിനെ ഒരു വഴിക്കാക്കി. ഇനി മറ്റുള്ളവരാണ് ലക്‌ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *


+ 6 = 11