varsham1

Readers Views: വർഷം

രഞ്ജിത്ത് ശങ്കർ എഴുതി സംവിധാനം ചെയ്‌ത വർഷം തിയറ്ററുകളിലെത്തി. മമ്മൂട്ടി, ആഷാ ശരത്ത്, മമതാ മോഹൻദാസ്, മാസ്‌റ്റർ പ്രജ്വൽ തുടങ്ങിയവരാണ് പ്രധാന റോളുകളിൽ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

24 thoughts on “Readers Views: വർഷം”

 1. തന്റെ മറ്റു സിനിമകളിലെന്ന പോലെ ഈ സിനിമയിലും ശ്രീ രഞിത്ശങ്കര് സാമൂഹ്യ പ്രതിബദ്ധതയ്ക്ക് മുന്തൂക്കം നല്കിയിരിക്കുന്നു. 100% ക്ലീന് സിനിമ. മമ്മൂട്ടി എന്ന മഹാനടന്റെ മഹാനടനം ഇവിടെ കാണാന് കഴിയുന്നു. കണ്ണും മനസ്സും നിറഞു എന്നു പറഞാല് മതിയല്ലോ. മമ്മൂക്ക നിങള്ക്ക് ഇനിയും ചെയ്യാനുണ്ട് മലയാള സിനിമയില്.വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം പോലെയാണങ്. ഉദാഹരണത്തിനു ടി.ജി രവിയോട് ഒരു സിഗരറ്റിനു ചോദിക്കുന്ന ആ ഒരു രംഗം തികഞ അനായാസതയോടെ മമ്മൂക്ക അഭിനയിച്ചിരിക്കുന്നു. പക്ഷെ ആ അനായാസതയുടെ തീവ്രത നമ്മള്ക്ക് ഉള്കൊള്ളാന് കഴിയുന്നു. അതു പോലെ ഒട്ടേറെ മുഹൂര്ത്തങള്.ഹരീഷ് പേരടിയുടെ ഏട്ടന് വളരെ നന്നായി. അതുപോലെ എല്ലാവരും. നല്ല സിനിമ….വിജയാശംസകള്

 2. ആദ്യത്തെ പത്ത് മിനിറ്റ് കണ്ടപ്പോൾ എന്തെല്ലാമൊ ഉണ്ട് എന്ന് തൊന്നി. ഇക്കാ യുടെ കഴിവുകൾ ഒക്കെ എങ്ങോ പോയ പൊലെ. പലയിടത്തും ഇക്കാ മിഴിച്ച് നിൽകുന്ന പൊലെ. പ്രായമായതിന്റെ ആയിരിക്കും. പക്ഷെ ഈ കുറവുകൾ പരിഹരിക്കാൻ നന്നായി കെട്ടിപ്പടുത്ത ഒരു തിരക്കഥയ്ക് ആവുമായിരുന്നു. അത് ഇല്ലാതെ പോയതാണു ഈ സിനിമയുടെ അടുത്ത വീഴ്ച.

 3. നമ്മള്‍ ഇതുവരെ കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത ഒരു കഥയാണ് ഇതില്‍ പറയുന്നത് അതായത് ഉത്തമാ…
  അല്ലറചില്ലറ തട്ടുപ്പും വേട്ടിപ്പുമായി അത്യാവശ്യത്തിനും അതില്‍ കുറച്ച് കൂടുതലും കാശുള്ള, അറുത്തകൈക്ക് ഉപ്പുതെയ്ക്കാത്ത നായകന്‍, ഇതേ ലൈനിലുള്ള കുറച്ച് കൂട്ടുകാരും നായകനുണ്ട്‌.

  നായകന്‍ അങ്ങനെ ഭാര്യയും ഒരു കുട്ടിയും ഒരു പട്ടിയുമായി വലിയ സുഖങ്ങളോന്നുമല്ലെങ്കിലും സുഖമായി ജീവിക്കുന്നതിനിടയിലാണ് വിധിയുടെ വിളയാട്ടം. ആ സംഭവത്തിനു ശേഷം നായകന്‍ ഒരു പരോപകാരിയാകാന്‍ ശ്രമിക്കുന്നു, പക്ഷെ നായകന്‍റെ പഴയ ഉടായിപ്പ് കൂട്ടുകാര്‍ നായകനെ അതിനുസമ്മതിക്കുന്നില്ല. നായകന്‍ ശ്രമിക്കുന്നു. ഉടായിപ്പ് കൂട്ടുകാര്‍ അതിനെ തടയുന്നു. ഇവിടെ നായകന്‍ ശ്രമിക്കുന്നു.. അവിടെ ഉടായിപ്പ് കൂട്ടുകാര്‍ അതിനെ തടയുന്നു.. നായകന്‍ ശ്രമിക്കുന്നു… കൂട്ടുകാര്‍ തടയുന്നു.. അതങ്ങനെ മാറി മാറി കാണിക്കുകയാണ് … അവസാനം ആണായിപ്പിറന്നോരാള്‍ക്കും ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല എന്ന് മനസിലാക്കിയ ഉടായിപ്പ് കൂട്ടുകാര്‍ അതില്‍നിന്നും പിന്തിരിയുന്നു. ഇതിനിടയില്‍ മമ്മുട്ടിയുടെയും ആശാശരത്തിന്‍റെയും കൂടെ അഭിനയിച്ച നടീനടന്മാരുടേയും അഭിനയത്തില്‍ നമ്മള്‍ കാണികള്‍ പൊട്ടി പൊട്ടി കരയുകയാണ് സാര്‍ കരയുകയാണ്.

  പല സിനിമകളിലും ആനയെകൊണ്ട്‌ തടിപിടിപ്പിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട് പക്ഷെ ഇതൊരു സാദാരണ സിനിമയല്ലതിനാല്‍ തന്നെ ഒരു ഡോക്ടര്‍പെണ്ണിനെ കൊണ്ട് തടിപിടിപ്പിക്കുന്ന അതിസാഹസികമായ രംഗങ്ങളും സിനിമയിലുണ്ട് അതുകൊണ്ടുതന്നെ ഈ ചലച്ചിത്രവിസ്മയം വരുവിന്‍ കാണുവിന്‍ ആനന്ദിപ്പിന്‍ സോറി പൊട്ടി പൊട്ടി കരയുവിന്‍….

 4. Ellavarum parayunnu ithe oru bhayankara cinema aaanenne. Pakshe enikke kanditte entho oru mathiri asianet ile serial kaanunnathe pole irunnu….

  Ithippo enikke vattayathano? Atho cinema angane thanne ano?…..

 5. Half time vare kollam… Mammottiyude abhinayavum soundaryavum nannayittund… half time nu shesham vyathyasthatha kandilla….

 6. @Nidhi Remaya…

  Excellent and Thank you. ഇനി കൂടുതൽ ഒന്നും ആലോചിക്കാനില്ല. ഞാൻ DVD എടുത്തു പോലും ഇത് കാണില്ല.

 7. nallla oru cinema
  mammookkka nammale karayippichu!!!!
  mammokkka nammude ahamkaaram!!
  super movie ……

 8. വര്‍ഷം- ഇതൊരു വല്ലാത്ത പെയ്ത്തായിപ്പോയി. അതിവൈകാരികതയുടെ പേമാരി. പഴയ കണ്ണീര്‍പ്പുഴകള്‍ പുതിയ കുപ്പികളില്‍. എങ്ങിനെ പോകണമെന്നോ എവിടെ കൊണ്ടെത്തിക്കണമെന്നോ അറിയാത്ത ദുര്‍ബലമായ ഏച്ചുകെട്ടലുകളും വലിച്ചു നീട്ടലുകളും. ദൌര്‍ബല്യങ്ങള്‍ പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരത്താല്‍ മറയിടാമെന്ന് കരുതുന്ന സംവിധായകന്‍റെ നിസ്സഹായത ചിത്രത്തിലുടനീളം പ്രകടം. ദേവാസുരമോ പോട്ടെ പരുന്തോ മിനിമം പ്രമാണിയെങ്കിലും ഒന്നു നല്ലവണ്ണം മനസ്സിരുത്തി കണ്ടിരുന്നെങ്കില്‍ ….
  ഒരു സിനിമയ്ക്കു പിന്നിലുള്ള കഷ്ട്പ്പാടിനോടുള്ള എല്ലാ ആദരവുകളും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, രഞ്ജിത്ത് ശങ്കര്‍ ആശാ ശരത്തിനെ വച്ച് മെഗാസീരിയല്‍ കുങ്കുമപ്പൂവിന്‍റെ രണ്ടാം ഭാഗം ഒരുക്കുകയായിരുന്നു ഇതിനെക്കാള്‍ ഭേദം.

 9. വേദനിക്കുന്ന കോടീശ്വരന്റെ കഥ പറയുന്ന സിനിമ മുഴുവനും കരച്ചിലും ഉപദേശവും. മൂന്നോ നാലോ കഥാപാത്രങ്ങളൊഴികെ ബാക്കിയുള്ളവരെല്ലാം അവസരമനുസരിച്ച് ഓരോ സീനിലും കരയും. നായകന്റെ വീട്ടിലെ നായ പോലും കരഞ്ഞു ചാകും.

  മമ്മൂട്ടി ആണെങ്കില്‍ തൊണ്ട ഇടറിയും ചുണ്ടു വിറപ്പിച്ചും കരയും. പിന്നെ ഒരു വെറൈറ്റിക്ക് നാവ് നീട്ടി ചുണ്ടില്‍തൊട്ട് പ്രത്യേകരീതിയിലും കരയും. കരച്ചില്‍ കഴിഞ്ഞ് ഉപദേശം.

  ഒരു കണ്ണീര്‍സീരിയല്‍ വലിയ സ്ക്രീനില്‍ കാണുന്ന അനുഭവം ആകുന്നു വര്‍ഷം.

 10. നല്ല ഒരു ചിത്രം എന്ന പ്രതീക്ഷയോടെ ആണ് കാണാൻ പോയത്. തുടക്കവും നന്നായിരുന്നു. എന്നാൽ ഒരു 10 മിനിറ്റ് കഴിയുമ്പോളേക്കും സിനിമ അതിൻറെ തനി സ്വഭാവം പുറത്തു കാണിക്കാൻ തുടങ്ങി. സീരിയൽ കഥാപാത്രങ്ങളുടെത് പോലെയുള്ള സംഭാഷണങ്ങളും, രംഗങ്ങളും. അങ്ങനെ ഒരു അര മുക്കാൽ മണിക്കൂർ കഴിഞ്ഞാൽ പിന്നെ ഇടവേള വരെ അസ്സഹനീയം. ഇടവേള എന്നെഴുതി കാണിച്ചപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി.

  അടുത്ത പകുതിയും ആദ്യ പകുതിയിൽ നിന്നും വലിയ മാറ്റം ഒന്നും ഇല്ലാതെ തന്നെ. എന്തൊക്കെയോ ചില കോപ്രായങ്ങൾ കാണിക്കുന്നു. ചിലവ നമ്മുടെ ബുദ്ധിക്കു നിരക്കുന്നതും, ചിലത് കപ്പലണ്ടി കൊറിക്കുമ്പോൾ തോട് കളയുന്ന പോലെ കളയാൻ ഉള്ളതും (കപ്പലണ്ടിയിൽ മുക്കാലും കല്ലായിരുന്നു എന്നത് വേറെ കാര്യം).

  നല്ല ഒരു തിരക്കഥയുടെ അഭാവം നിഴലിച്ചു നിൽക്കുന്നു. പറയാൻ ഉദ്ദേശിച്ച മെസ്സേജ് നല്ലതാണെങ്കിലും അത് ചിത്രത്തിൽ നന്നായി ഫലിപ്പിക്കാൻ ഇതിൻറെ തിരക്കഥാകൃത്തിനും സംവിധായകനും കഴിയാതെ പോയി.

  പലപ്പോഴും നല്ല കഥാപാത്രങ്ങടെ അഭിനയിപ്പിച്ചു ഫലിപ്പിച്ച ഒരു പറ്റം നല്ല അഭിനേതാക്കൾ വരെ ഈ ചിത്രത്തിൽ നിരാശപ്പെടുത്തി.

  Rating : 2 / 5

 11. ചിത്രത്തെ കുറിച്ച് ചിലര്‍ നല്ലതും ചിലര്‍ ചീത്തയും പറയുന്നു. അപ്പോള്‍ സമ്മിശ്ര പ്രതികരണം എന്നു പറയാമെന്ന് തോന്നുന്നു. കാണണമെന്ന്‍ ആദ്യം വിചാരിച്ചിരുന്നു, പക്ഷേ ആ പയ്യന്‍സ് പാട്ടാണെന്നും പറഞ്ഞ് കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ ടെലിവിഷനില്‍ കണ്ടതോടുകൂടി വേണ്ട എന്നു വച്ചു. ആ പയ്യന്‍ എങ്ങനെ ഉണ്ടെന്ന് ആരും പരാമര്‍ശിച്ചു കാണുന്നില്ല, കൊള്ളാമോ…???

 12. watchable family movie, little sentimental but has some values!!
  good scripting( i feel someonelse der with ranjit sankar)
  justified acting from all characters!!
  worth watching with family if you have time and money!!

 13. വര്‍ഷം = വര്‍ഷങ്ങളായി പ്രശ്നങ്ങ്ളിലകപ്പെടൂന്ന പാവം സ്ത്രീകളെ രെക്ഷിച്ച് വന്ന മമ്മൂക്ക പ്രന്ചിയെട്ടനില്‍ സ്ത്രീയെയും ഒരു പയ്യനെയും രക്ഷിച്ചതിനു ശെഷം ഒരു ഒരു വെറൈറ്റിക്ക് വേണ്ടി ഒരു മാസ്സ് രക്ഷിക്കല്‍ . ഒരു 70 എം എം മെഗാ സീരിയല്. തിയേറ്റര്‍ ചെരുപ്പക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നത് കണ്ട് ഈ കാലത്തെ ന്യു ജെനെരേഷന്‍ പയ്യന്മരുടെ ഫാമില്യ് സ്റ്റോരി ആരാധനയില്‍ അല്ഭുതം തോന്നി. ഒരു പക്ഷെ മമ്മൂകയെ രെക്ഷിക്കനുള്ള ഫാന്സിന്റെ അവസാനത്തെ വജ്രായുധമായിരിക്കാം ഈ തിരക്ക്.

 14. Perhaps, I am commenting here after few years. I am overwhelmed after watching the movie. Not sure what the box office verdict may be, but I loved the movie and the performance by each and every actor in the movie. I have become a fan of the director by his second movie itself and this movie is an add on to his credibility and Mammotty once again prove how he got the highest number of national awards in history ever..Hats off!

 15. രഞ്ജിത്ത് ഷങ്കർ ഇത് വരെ ചെയ്ത സിനിമകളിൽ നല്ലത് എന്ന് പറയാവുന്ന ഏക ചിത്രമാണ് വര്ഷം. ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം കൂടുതൽ മെച്ചപ്പെട്ടതായി കാണാൻ സാധിക്കുന്നു. ചില പ്രേക്ഷകർ ചിത്രത്തെ വെറും സീരിയൽ നിലവാരം മാത്രമുള്ള ചിത്രം എന്നൊക്കെ പറഞ്ഞു പ്രചരിപ്പിക്കുന്നതിനെ വിവരക്കേട് എന്നല്ലാതെ എന്ത് പറയാൻ. അല്ല സിനിമയിൽ കുടുംബ പശ്ചാത്തലം ഇത്തിരി വിസ്തരിച്ചു അവതരിപ്പിച്ചാൽ അത് സീരിയൽ നിലവാരത്തിലാകുമോ ? ഇതൊരു ഫാമിലി ബെയ്സ്ഡ് സിനിമയാണ്. കുടുംബ ബന്ധങ്ങളുടെ തീവ്രതയും വൈകാരിത മുഹൂര്ത്തം നിറഞ്ഞ രംഗങ്ങളും അപ്പോൾ സ്വാഭാവികം.

  മറ്റുള്ളവരുടെ ജീവിതത്തിനു പുല്ലു വില കൊടുക്കുന്ന , സ്വന്തം കാര്യം സിന്ദാബാദ് എന്ന മട്ടിൽ സുഖ ലോലുപരായി ജീവിക്കുന്ന മലയാളി സമൂഹത്തിലെ നല്ലൊരു ശതമാനത്തിനു ശക്തമായ ഒരു സന്ദേശം കൊടുക്കാൻ ചിത്രത്തിന് സാധിച്ചിരിക്കുന്നു. അത് പോലെ തന്നെ സാധാരണ ജനങ്ങളെ കശാപ്പു ചെയ്യുന്ന ബ്ലേഡ് മാഫിയക്കെതിരെയും ആഞ്ഞടിക്കാൻ ചിത്രത്തിന് സാധിച്ചു . മമ്മൂക്കയുടെ തകർപ്പൻ അഭിനയം ചിത്രത്തിന് കൂടുതൽ കരുത്തു പകരുന്നു. ചുരുക്കി പറഞ്ഞാൽ കുടുംബത്തോടൊപ്പം പോയി കാണാവുന്ന ഒരു നല്ല ചലച്ചിത്രമാണ് വര്ഷം .

 16. mammootty’s last four movies are counted as big hits by film journals. manglish – 35 days munnariyippu- 42 days rajadhiraja-42 days varsham- 35 days. Even a new face movie is considered as a mega hit at this level.

 17. ഇന്ന് വര്ഷം എന്റെ മനസ്സിലേക്ക് പെയ്തിറങ്ങി. പൊതുവേ മമൂക്കയുടെ സെന്റി പടങ്ങൾ ഇഷ്ടമല്ലാത്ത ആളാണ് ഞാൻ. എന്നിട്ടും ഈ പടം ഞാൻ എന്ജോയ്‌ ചെയ്തു. കാരണം സിനിമയുടെ ക്വാളിറ്റി അല്ല. മറിച്ചു മമ്മൂക്കയെ ഒരു average വേഷതിലെങ്കിലും കണ്ടിട്ട് കൊറേ നാലായത് കൊണ്ടാണ്.

  ഞാൻ ആദ്യം മുന്നറിയിപ്പ് കണ്ടു. ബുദ്ധി കുറവായത് കൊണ്ട് കൊറേ ഒന്നും മനസ്സിലായില്ല (ഉദാ: ബീച്ചിൽ കപ്പലണ്ടി തിന്നോണ്ട് നടന്ന മമ്മൂക്ക ആരെയോ/എന്തോ കണ്ടു അതെല്ലാം വലിച്ചെറിഞ്ഞു പോകുന്ന സീൻ). പിന്നെ കണ്ടത് മംഗ്ലീഷ്.. സഹിച്ചില്ലാ… മുന്നറിയിപ്പിനോട് ചെറിയ ബഹുംമാനം തോന്നി. ഇന്ന് വര്ഷം കണ്ടു. ആലുവ മാധുര്യയിൽ. നാളെ മുതൽ Xmas പടങ്ങൾ വരുന്നത് കൊണ്ട് ഇന്ന് ധൃതി പിടിച്ചു പോയത്. മമ്മൂക്ക തന്റെ limitations മനസ്സിലാക്കി തുടങ്ങിയ ഒരു സൂചന നല്കുന്നു.
  പിന്നെ വര്ഷം. ക്ലൈമാക്സ്‌ ഒനൂടെ നന്നാകാരുന്നു. എന്തായാലും യാഷ് ചോപ്ര യെ പോലെ emotions ന്റെ അതിപ്രസരം ആണ്. അപ്പൊ ക്ലൈമാക്സിൽ കൂടി അത് കൊണ്ട് വരാമായിരുന്നു. ദി ലാസ്റ്റ് സീൻ ഷുഡ് ഹാവ് ബീൻ : മമ്മൂക്ക ആൻഡ്‌ ആശ ശരത് ആ ആട്ടുതോട്ടിളിൽ ഇരിക്കുമ്പോൾ വര്ഷം ചൊരിയുന്നു… വാ ഉസ്താദ് വാ…

 18. Varsham cinemayude pradana porayma ketturappe ellatha oru tirakkadhayanu..

  Kure kalam kudy mammookkayude performance kanan kazhinju..

  Asa Sarath tudakathil comedy cheyyth(Assooya ulla clin she pazhaya cinemayileveettammar)manushyane veruppikan tudangy ankilum pinneede nannai tanne thante role bhangy akki..

  T.G.Ravi,Irshad,Hareesh Perady,Sunil Sugada etc..avarude rolukalode neethy pularthy..

  Chithary tericha oru anthavum,kunthavum ellatha script anu cinemayude attavum valiya porayma..

  Cinemayude munnotte vakkunna samuhya presnangal nallath…Pakashe ath nallavannam vektham akkano,Ath pariharikkunnath preshakarkke ishtapedunna reethyil chithrykarikkano Ranjith sankerine kazhinjilla..

  First half Vaikarathayude oru kunju mazha anekil pinneede chithariya kadayum,Yogikkatha sannarbhangalum ayi oru poornatha ellathe ayi Avasanikkunnu…

  Karmeghangangal akasath nirajittum peyyatha oru perumazhayayi..

 19. ഈ സിനിമ ഇന്നലെയാണ് കാണാൻ കഴിഞ്ഞത്. ഡി വി ഡി വാങ്ങി. ഇത്തരം ഒരു സിനിമയെ വെറും സീരിയൽ ആയി എഴുതി തള്ളുന്നവരോട് ഒന്ന് ചോദിച്ചോട്ടെ . ഈ ചിത്രത്തിൽ എവിടെയാണ് തരം താണ മെലോ ഡ്രാമ നിങ്ങൾ കണ്ടത് ? എവിടെയാണ് വെറും കരച്ചിലും പിഴിച്ചിലും നിങ്ങൾ കണ്ടത് ? രണ്ടാം പകുതിയിൽ തിരക്കഥ അല്പം പാളി പോയി എന്നതൊഴിച്ചാൽ വളരെയധികം ഹൃദയസ്പർശിയായ നല്ല ഒരു സിനിമയായിട്ടാണ് എനിക്ക് തോന്നിയത്. ഈ കഥയിലെ സംഭവങ്ങൾ പിന്നെ എങ്ങനെ അവതരിപ്പിക്കണമായിരുന്നു എന്നാണ് നിങ്ങൾ പറയുന്നത് ?

 20. VARSHAM KANDU, NANNAYITTUND
  SCRPTIL CHILA PAALICHAKALUND
  ENNALUM KANDIRIKKAM.

  +VES
  1) PERFORMANCE OF MAMMOOTY, ASHA SHARATH, MAMTHA, MASTER PRAJWAL (SON OF MAMMOOTTY & ASHA), T.G.RAVI etc
  2) BACKGROUND MUSIC
  3) KOODEYONNU PADUMO, KARIMUKILUKAL ENNEE SONGS
  4) CAMERA

  -VES

  1) SCRIPTILE CHILA PORAAYMAKAL
  2) IDAYKKIDAKK LAGGING
  3) SAJITHA MADATHIL ITHIRI OVER AAKKI, SOUNDUM THEERE PORA

 21. ഈയടുത്ത് ഒരുപാട് പ്രതീക്ഷയോടെ കാണാനിരുന്ന് നിരാശ മാത്രം സമ്മാനിച്ച സിനിമ. മമ്മൂട്ടി എന്ന നടന്‍റെ അഭിനയത്തിലൂടെ ചില നിമിഷങ്ങള്‍ മാത്രമാണ് സിനിമ ആകെത്തുകയില്‍ തരുന്ന അനുഭവം. ഒരു നല്ല സിനിമ ആകുന്നതെയില്ല വര്‍ഷം. കഥാപാത്രങ്ങളുടെ വേദനയോ അസ്വസ്ഥതകളോ ഒരു രംഗത്തില്‍ പോലും പ്രേക്ഷകന്‍റെ (altest എന്‍റെ ) മനസിലേക്ക് പകരാന്‍ കഴിയാതെ വെറുതെ വര്‍ഷം.

Leave a Reply

Your email address will not be published. Required fields are marked *


+ 4 = 12