Iyyobinte-Pusthakam

Readers Views: ഇയ്യോബിന്റെ പുസ്‌തകം

അമൽ നീരദ് സംവിധാനം ചെയ്‌ത ഇയ്യോബിന്റെ പുസ്‌തകം റിലീസ് ചെയ്‌തു. ഗോപൻ ചിദംബരം, ശ്യാം പുഷ്‌കരൻ എന്നിവരുടേതാണ് തിരക്കഥ. ഫഹദ് ഫാസിൽ, ഇഷാ ഷെർവാണി, ലാൽ, ജയസൂര്യ, റീനു മാത്യൂസ്, ചെമ്പൻ വിനോദ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ
നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുമല്ലോ.

25 thoughts on “Readers Views: ഇയ്യോബിന്റെ പുസ്‌തകം”

 1. തുടക്കം ഒരു മാറ്റമൊക്കെ തോന്നിയെങ്കിലും പണ്ടത്തെ ചങ്കരന്‍ തെങ്ങുംമേ തന്നെ. അമല്‍ നീരദിന്റെ വക ഒരു വൈല്‍ഡ്‌ വൈല്‍ഡ്‌ വെസ്റ്റ്‌… എന്തായാലും ഇനി അങ്ങേരടെ പടം തിയേറ്ററില്‍ പോയി കാണുന്ന പ്രശ്നമില്ല . എന്നാണാവോ അങ്ങേരു നടന്മാര്‍ക്ക്‌ ഡിസൈനര്‍ താടിക്ക് പകരം ഒരു ഡയലോഗ് കൊടുക്കാന്‍ പോകുന്നത്..

 2. അമൽ നീരദിന്റെ ഇത് വരെ ഉള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യതിസ്തം ആയ ഒരു ചിത്രം. ഒരു നല്ല ത്രില്ലെർ ആണു ചിത്രം. അഭിനേതാക്കളിൽ ജയസുര്യയും ചെമ്പൻ വിനോദും തകർത്തു. ഇതു വരെ ചെയ്ത കോമഡി വേഷങ്ങളിലും നിന്നും തികച്ചും വ്യതിസ്തം ആയാ കഥാപാത്രം ആണ് ചെമ്പൻ വിനോദിന്റെ. സിനിമ മൂന്നു മണികൂർ ഉണ്ടെങ്കിലും മടുപ്പു തോന്നുന്നില്ല. അമൽ നീരദിന്റെ സംവിധാനം കൊള്ളാം. 1940 കളിലെ മുന്നാർ ഭംഗിയായി ആയി ചിത്രീകരിച്ചിരിക്കുന്നു.

 3. സിനിമയെ കുറിച്ച് പറയുന്നതിന് മുൻപ് പൂനയിലെ ആഭാസന്മാരായ മലയാളി പയ്യന്മാരെ ക്കുറിച്ച് വീണ്ടും പറയാതെ വയ്യ. മുഴുവൻ സമയവും കൂക്കു വിളിയും വിസിലടിയും കൈയടിയും. പൊതു ഇടങ്ങളിൽ മാന്യമായി പെരുമാറാൻ അറിയാത്ത ഇവനൊയൊക്കെ ചൂരലിന് ചന്തിയ്ക്ക് അടിക്കാൻ സദാചാര പോലീസ് വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.

  ഒരു പരീക്ഷണ ചിത്രം എന്നാ പരിഗണ ന വച്ച് പ്രോത്സാഹനം അര്ഹിയ്ക്കുന്ന പടം എന്ന് വേണമെങ്കിൽ പറയാം. പഴയ കാലം പകർത്തുന്നതിൽ ഏതാണ്ട് നന്നായി വിജയിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിന്റെ ട്വിസ്റ്റ്‌ എങ്ങനെ വിഴുങ്ങിയാലും ഇറങ്ങാൻ വിഷമം. പതിവ് ക്ലീഷേ കളാൽ ‘ സമ്പന്നമാണ് ‘ സിനിമ. ഡാകിനി അമ്മൂമ്മ ലിപ് സ്റ്റിക് പുരട്ടി ചുടല നൃ ത്തം നടത്തിയാൽ എങ്ങനെയിരിക്കും. അമല പോൾ ആണ് ആ സൽകർമം ചെയ്തിരിക്കുന്നത്.

  മാർത്തയുടെ ഉടയാടകൾ ഗംഭീരം. പക്ഷെ സായിപ്പിന്റെ മകളാണെന്ന് മാത്രം. കടലുപോലും കണ്ടിട്ടില്ല പാവം. അപ്പോൾ യൂറോപ്പിയൻ വേഷവും സായിപ്പിന്റെ മലയാളവും സംവിധായകന് പറ്റിയ ഒരു വലിയ തെറ്റാണു.

  ഓരോ വേഷത്തിനും പറ്റിയ അഭിനേതാക്കളെ അവതരിപ്പിച്ചിട്ടുണ്ട്. പൊതുവെ പതിഞ്ഞ താളത്തിലാണ് സിനിമയുടെ പോക്ക്. തെറ്റ് കുറ്റ ങ്ങളിൽ ഗവേഷണം നടത്താതെ വിനോദമാണ്‌ ഉദ്ധേ ശ മെങ്കിൽ മടിച്ചു നില്ക്കണ്ട . കാണാം.

 4. An Average material.

  The film starts with a promise making us think that this would be a different movie. But except for the visuals and some decent actors everything else is easily avoidable. The main flaw in the movie is that we never get involved or interested in the whats happening, and there is no intensity at all in the plot.

  A better story and much tighter screenplay would have made a tremendous difference. The movie never ever gets into the thriller mode it wishes it could attain.

  So summing up
  Good Visuals, Decent Acting & BG music
  Uninteresting Story, Weak Slow Screenplay [ still we can say this movie has a story, unlike other Amal Neerad films]

  I usually am a fan of very slow movies with good visuals, but this is way too boring to enjoy the visuals.

 5. ‘ഇയ്യോബിന്റെ പുസ്തകം’ കാഴ്ചയുടെ വിരുന്ന്. ഇതുവരെ കാണാത്ത മൂന്നാറിന്റെ പശ്ചാത്തലത്തില്‍,1940-50 കാലഘട്ടങ്ങളിലെ രാഷ്ട്രീയ, സാമൂഹിക, കുടുംബ ബന്ധങ്ങളുടെ കഥ പറയുന്നു ഈ വേറിട്ട ചിത്രം. അമലിന് അഭിനന്ദനങ്ങള്‍.

 6. Valare nalla oru chithram. Manoharamaya oru canvasil viriyunna varna chithrangal pole thonni oro scenesum. Costumes, Background Score, Photography enniva okke ethu hollywood moviesinodum kidapidikkunnathaanu ennu thonni. Padam kandirangi athine patti kure orthirunnu poyi. Oro artistukalum avarude katha pathrathe manoharamakkiyirikkunnu. chila characters manassil ninnum mayunnathe illaa prthyekichu ivan, kazhali okke. oru nalla theme manoharamayi avathrippichittundu amal neerad ivide. Thante pathivu shiliyil ninnum veritta oru chithram engilum avasana bagangalil oru samoooha kolapathaka parambara srushtichittundu ella padathileyum pole. neelan dialoguesum punch ulla dialogues um kuravayathu karanam ithiri slow pole thonniyekkaam. Theerchayayum theatril kandal mathram aswadikkavunna oru movie aanithu….’legends of the Fall’ enna english film inte minnalattam thirakkathayil kanda pole thonni evideyokkeyo. ottavakkil paranjal manoharam…

  Oru Kurippu : Tamar Pattar enna padam aanu ente 30 vayassu kazhinja ee jeevithathil kanda ettavum vruthiketta film. athinte directorodoru vakku – Iyyobinte pusthakathile ottayane kollunna scene engane aanu eduthathu ennu amal neeradinodu chodichu padichu vechaal adutha padathil Tamar Pottarile aa puliye kollunna polathe scene eduthu padikkam.

  Innale Banagloril Lal josine kandu samsarichirunnu. addehavum Amal neeradinte technicalitye vanolam pukzhthi. Lal sirum ee padam kandu ennu paranju. oro framilum edutha technical effort vere oru directorkkum pattillaa ennanu addeham paranjathu. addehavum oru Amal neerad fan aanennum…

  Ellavarum theatril poyi ee padam kaanuvan abyarthikkunnu. malayala cinemayude bavikku itharam technical skilled movies venamenna abiprayakkaran aanu njaan.

 7. നല്ല ഒരു ദൃശ്യാനുഭവം തന്നെ ആണ് ഇയ്യോബിന്റെ പുസ്തകം. അതിനപ്പുറം വലുതായൊന്നുമില്ല. ഐറ്റം സോങ്ങ് , ആണി വലിച്ചൂരല്‍ തുടങ്ങിയവ ഒഴിവാക്കാമായിരുന്നു. പ്രണയ ഗാനം എടുക്കുമ്പോ ഇപ്പഴും മനസ്സ് ബിഗ്‌ ബിയില്‍ തന്നെ. ആക്ഷന്‍ രംഗങ്ങള്‍ വളരെ നന്നായിട്ടുണ്ട്…

 8. വലിയ കഥ ഒന്നുമില്ലെങ്കിലും കാണാന്‍ കൊള്ളാവുന്ന ഒരു സിനിമ.

  സിനിമയുമായി ചേര്‍ന്നു പോകാത്ത ഗാനങ്ങളും അവയുടെ ബോറന്‍ ചിത്രീകരണവും കല്ലുകടിയാകുന്നു.

 9. അമൽ നീരദിന്റെ ചിത്രങ്ങൾ റിവ്യു വായിച്ചു കാണാതെ ഒഴിവാക്കി വിടുകയാണ് പതിവ്. ബിഗ്‌ ബി പോലും DVDയിൽ ആണ് കണ്ടത്. അത് കൊണ്ട് തന്നെ ഇയ്യോബ് വന്നിട്ട് പോട്ടെ എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു.

  സമീറ സനീഷിന്റെ വസ്ത്രാലങ്കാരം തിയേറ്ററിൽ പോയി തന്നെ കണ്ടാൽ കൊള്ളാമെന്നു, dress designing enthusiast ആയ ഭാര്യ ആഗ്രഹം പ്രകടിപ്പിച്ചു. ദാമ്പത്യവല്ലരി പൂവിട്ടു തുടങ്ങുതെ ഉള്ളു, ഇനി സിനിമ കാണിച്ചു കൊടുത്തില്ല എന്ന പരാതി വേണ്ട. അങ്ങനെയാണ് ഇയ്യോബിനെ കാണാൻ മാരതഹള്ളി Innovative Multiplex-ഇൽ സെക്കന്റ്‌ ഷോക്ക് പോയത്.

  പതിവ് അമൽ ചിത്രങ്ങളിൽ നിന്നും വേറിട്ട്‌ നിൽക്കുന്നു ഇയ്യോബിന്റെ പുസ്തകം. കുടിയേറ്റക്കാരായ കുറെ ക്രിസ്ത്യൻ കഥാ പാത്രങ്ങൾ ഉണ്ടെന്നല്ലാതെ ബൈബിളിലെ ഇയ്യോബുമായി ഈ സിനിമക്ക് ഒരു ബന്ധവും ഇല്ല കേട്ടോ. 🙂 അനവസരത്തിലുള്ള പാട്ടുകൾ ഒഴിവാക്കിയാൽ മൂന്ന് മണിക്കൂറോളം ഉള്ള സിനിമ ആസ്വാദകരമായിരുന്നു.

  എവിടേക്ക് നോക്കിയാലും തേയില തോട്ടങ്ങൾ മാത്രം കാണുന്ന മൂന്നാറിനെ അതിന്റെ ഒരു ഷോട്ട് പോലും ഉപയോഗിക്കാതെ വളരെ മനോഹരമായി കാണിച്ചിരിക്കുന്നു. Cinematography, Casting, Costumes എല്ലാം ഒന്നിനൊന്നു മികച്ചു നില്ക്കുന്നു. അതു പോലെ തന്നെ അഭിനേതാക്കളും. ജയസുര്യയുടെ അങ്ഗൂർ റാവുത്തർ ഓരോ ഫ്രെയിമിലും മികച്ചു നിന്നു. പിൻഗാമി എന്ന സിനിമയിൽ inncocent പറഞ്ഞ പോലെ “ഒരു സുന്ദര കാലമാടൻ” !

  action രംഗങ്ങൾ മികവു പുലര്തിയിട്ടുണ്ട്. പ്രതീക്ഷിക്കാത്ത നേരത്തെ ചില വെടിയൊച്ചകൾ, ചെറുതായെങ്കിലും ഒന്നു ഞെട്ടിച്ചു. ചില violence രംഗങ്ങൾ കുട്ടികൾ കാണാതെ ഇരിക്കുന്നതാവും നന്ന്. ഇഷ്ടപെട്ട മറ്റു ചിലത് – രണ്ടാം മഹായുദ്ധത്തിലെ ചിത്രങ്ങൾ ഉപയോഗിച്ച് opening credit കാണിച്ചത്‌,
  ഒറ്റയാൻ ആലോഷിയെയും മാർത്തയെയും ആക്രമിക്കുന്ന രംഗങ്ങൾ, interval-നു മുന്പുളള action രംഗം, പിന്നെ അന്ഗുർ രവുതറിന്റെ എൻട്രി.

  വാഗമണ്ണിലെ പൈൻമരക്കാട്ടിൽ ആണെന്ന് തോന്നുന്നു ക്ലൈമാക്സ്‌ ചിത്രീകരിച്ചിരിക്കുന്നത്. അതേ പോലെ പ്രകൃതി സുന്ദരമായ ആ കൊക്ക, അത് പരന്തുപാറയാണെന്ന് തോന്നുന്നു. പിന്നെ ഇയ്യോബിന്റെ ബംഗ്ലാവ്, മൂന്നാമതൊരാൾ, കാണാകണ്മണി എന്നീ സിനിമകളിൽ കണ്ടതായി ഓര്ക്കുന്നു.

 10. സിനിമ കണ്ടിറങ്ങിക്കഴിയുമ്പോള്* ചിത്രത്തിലെ നായകനെപ്പോലെ തന്നെ വില്ലനെയും ഇഷ്ടപ്പെടുക എന്നത് വളരെ വിരളമായി മാത്രം സംഭവിക്കാവുന്ന കാര്യങ്ങളാണ്. ഇയ്യോബിന്റെ പുസ്തകം കണ്ടിറങ്ങയവരാരും ജയസൂര്യയുടെ അങ്കോരി റാവുത്തറെ മറക്കാനിടയില്ലാ..

  മലയാള സിനിമ യിലെ ഏറ്റവും dedicated ആയ യുവതാരം ആരെന്നു ചോദിച്ചാല്* അതിനൊറ്റ ഉത്തരമേയുള്ളൂ.. ജയസൂര്യ. തന്റെ വ്യത്യസ്തതയാര്*ന്ന കഥാപാത്രങ്ങളിലൂടെ അദ്ദേഹം അതു പലതവണ തെളിയിച്ചതുമാണ്.
  നായകനായി അഭിനയിക്കുന്ന അതേസമയം തന്നെ സഹനടനായും വില്ലനായുമൊക്കെ അഭിനയിക്കാന്* മറ്റേതു നടന്*മാര്*ക്കും മടിയായിരിക്കും, എന്നാല്* ജയസൂര്യ എന്ന നടന്* യാതൊരു മടിയും കൂടാതെ ആ വെല്ലു്വിളി ഏറ്റെടുക്കും എന്നു മാത്രമല്ലാ തന്റെ സ്വാഭാവികമായ അഭിനയ ശൈലിയിലൂടെ അതിനെ മികവുറ്റതാക്കാനും അദ്ദേഹത്തിനു അനായാസം സാധിക്കുന്നു.

  തീര്*ച്ചയായും അദ്ദേഹത്തിന്റെ കരിയറിലെത്തന്നെ മികച്ചൊരു കഥാപാത്രമായിരിക്കും റാവുത്തര്*.
  തന്റെ ഓരോ ചലനത്തിലൂടെയും സ്വാഭാവികമായ അഭിനയ ശൈലിയിലൂടെയും റാവുത്തറെ വളരെ മനോഹരമാക്കാന്* അദ്ദേഹത്തിനു സാധിച്ൂ, മറ്റാര്*ക്കും ചെയ്യാനാവാത്ത വിധത്തില്*..

 11. കുറച്ചു നാളുകളായി തിയെറ്ററിൽ 100 രൂപ മോഷണം കൂടുന്നു. തൃശൂർ കേന്ദ്രീകരിച്ചു പ്രവര്ത്തിക്കുന്ന തിയേടരുകളിൽ ആണ് ഇത് കൂടുതലായി കണ്ടു വരുന്നത്. മറ്റു ജില്ലകളിൽ നിന്നും ഇത് റിപ്പോർട്ട്‌ ചെയ്യപെട്ടു തുടങ്ങി.. അനുഭവസ്ഥർ പറയുന്നു

  ജോർജേട്ടൻ:
  “മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ വന്നതാണ്. എന്തായാലും ടൌണ്‍ വരെ വന്നതല്ലേ. ഒരു സിനിമ കണ്ടു കളയാം എന്ന് കരുതി കയറിയതാ. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പൈസ നഷ്ടപെട്ടിരിക്കുന്നു. ടിക്കറ്റ്‌ എടുക്കാൻ വരി നില്ക്കുമ്പോ കൂടി ഒറപ്പ് വരുത്തിയതാ പൈസ മുഴുവൻ ഇന്ടല്ലോ എന്ന്. രണ്ടര മണിക്കൂർ കഴിഞ്ഞപോലെക്കും സംഭവം ആരോ അടിച്ചു മാറ്റി..”

  സുനുപ്:
  “വീട്ടിന്നു പോക്കറ്റ്‌ മണി കിട്യെ കാഷ് ആര്ന്നു. സംഗതി 100/- പോയോള്ലോ. എന്നാലും കാഷ് അല്ലെ? ഏതു മത്തങ്ങാ തലയൻ ആണോ അത് അടിച്ചു മാറ്റിയതു.

  ജെനിഷ്:
  “അപ്പൻ ക്വാർടാര് വേടിക്കാൻ തന്ന കാശാണ് ഏതോ ഗടി അമക്കിയത്. സിനിമക്കിടയിൽ ഇങ്ങനെ ഇണ്ടാവും എന്ന് മ്മ്ക്കരിയൊ? മ്മക്ക് ആദ്യം സംശയം തമിഴൻ മാരോ ഹിന്ദിക്കരൊ ആവും പണി തരുക എന്നാ. ടെ ഇപോ മ്മടെ ആള്കാരും തൊടങ്ങി..

  Thrissur Multiplex
  ദിവസേന 4 കളികൾ
  സിനിമകൾ: ഇയോബിന്റെ പുസ്തകം, മണി രത്നം [ഫാൻസ്‌ ഷോ],ഞാൻ, 7th ഡേ, ബാംഗ്ലൂർ ഡെയ്സ് [ബാംഗ്ലൂർ കാണാത്തവർക്ക് ഒള്ള സ്പെഷ്യൽ ഷോ]
  ടിക്കറ്റ്‌ വില: “” 100/-“”

 12. തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല ഇത്തവണയും അതു തന്നെ സ്തിതി 🙁 കാശും സമയവും പോയതു തന്നെ മിച്ചം, ഉള്ളിൽ തട്ടുന്ന ഒരു ഒറ്റ സീൻ പോലും ഇല്ല! കഥ എന്നോനുണ്ടോ എന്ന് ചോദിക്കരുത്, പതിവ് താടി മുടി style, പിന്നെ ഇക്കിളി പെടുത്തിയാലും ഭാവമാറ്റം വരാത്ത ഒരു നായികയും.വാഗമണ്‍ കുറെ കാണിച്ചു മൂന്നാർ മൂന്നാർ എന്നു പത്തു തവണ പറയുനുണ്ടേ. ഒറ്റ ആശ്വാസം സ്ലോ മോഷൻ ഇല്ല! ഇടക്കുള്ള പാട്ട് ആട്ഫിലം പോലെ ഒക്കെ ഉണ്ട് പടവും അയി ഒരു ബന്ടവും ഇല്ല, ഇവന്മാരൊക്കെ എന്നാണാവോ ഒരു നല്ല സിനിമ എടുക്കുക

 13. സ്ലോ മോഷൻ ഇല്ല!???????

  So you havent watched the film at all? There were enough slow motions. But, none was foregrounded as in earlier films.

  I am really surprised to see what makes many mark this film as damp! When compared with his earlier films, this is a gem. Put in a wide canvass bigger than even Kerala(I must say that) for the first time, Amal Neerad had his aesthetics all in right lpace. Except for the certain unnecessary fixations with item songs and issue of different dialects with in same family, this is indeed the best effort to come this year.

 14. @ Ajay
  സ്ലോ മോഷന്റെ അതി പ്രസരം ഇല്ല എന്നാണ് ഉദ്ദേശിച്ചത്, ഈ ദേഹത്തിന്റെ മുൻ സിനിമകളിലെ പ്രധാന ഇനം സ്ലോ മോഷൻ ആയിരുന്നല്ലോ!

 15. Valare nalla movie. kireedavum bharathavum ippo charcha cheyyunna pole kurekalam kazhinju iyyobinte pusthakavum amenum drisyavum charcha cheyyum. urappu.

 16. Nothing else than visuals, costumes and certainly the photography(it’s also by amal neerad!!)
  the other things (mureders, guns, explosives….) are almost same as in bachelor party n all…try 2 hide the weakness in communist glitter gimmicks, but it failed pathetically!!
  better wait for the satalite release if you have good LED TV( Not applicable those who have excess time ,money etc etc..)!!!!!

 17. @sreenath … sreenath aano Jayasurya aano? We have never heard such words about Jayasurya … are you paid??

 18. @Sreenath
  Itratolam pokkan vendy Jayasurya onnum ayittilla. itharam sthoothy geethangal Sreenath ozhivakkanam. Swantham ayi padi nadanno..

 19. Lets be straight. ജയസുര്യ ഒരു വ്യതസ്തനായ നടന്‍ ആണ്. ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയില്‍ നായകനായ ശ്രീമാന്‍ ഫഹദ് ഫാസില്ലിനു ചെയ്യാന്‍ കഴിയാത്ത അല്ലെങ്കില്‍ നേടാന്‍ കഴിയാതെ പോയത് വില്ലനായ ജയസുര്യക്ക് നേടാനായി എന്നത് ഒരു സത്യമാണ്. he stole the show. ബിജു മേനോന്‍ വെള്ളി മൂങ്ങ എന്ന സിനിമയില്‍ ചെയ്തതും അതാണ്‌..

  പണ്ടാരോ പറഞ്ഞത് പോലെ.. ഒരു സുന്ദര കാലമാടന്‍.. അതാണ്‌ അങ്കോര്‍ റാവുത്തര്‍…

 20. എളിയ ചില സംശയങ്ങള്‍

  സിനിമ തുടങ്ങുന്നത് 1900 എന്ന് കാണിച്ചുകൊണ്ടാണ്. അധികം വൈകാതെയാണ് ഹാരിസണ്‍ സായിപ്പ് ഇയ്യോബിന്റെ മക്കള്‍ക്ക് പേരിട്ട കാര്യവും പറയുന്നത്. തന്റെ ഇഷ്ടനോവലിലെ(കാരമസോവ് ബ്രദേഴ്‌സ് എന്ന് വിവരമുള്ള കാണി മനസ്സിലാക്കിക്കോണം. അല്ലാത്തവന്‍ വായും പൊളിച്ചിരുന്നാല്‍ മതി.) കഥാപാത്രത്തിലെ പേരുകളാണ് ഇയ്യോബിന്റെ മക്കള്‍ക്കിട്ടതെന്നാണ് ടി.ജി.രവിയുടെ അനൗണ്‍സ്‌മെന്റ്. കാരമസോവ് ബ്രദേഴസിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങുന്നത് 1912ല്‍ ആണ്. അപ്പോള്‍ എങ്ങനെ തൊള്ളായിരത്തില്‍ സായിപ്പ് അത് വായിക്കും. അഥവാ റഷ്യന്‍ ഭാഷയിലിങ്ങനെ ഒരു കൃതി ഇറങ്ങിയിട്ടുണ്ടെന്നറിഞ്ഞ് സായിപ്പ് മൂന്നാറിലേക്ക് വരുത്തിച്ച് വായിച്ചതാണോ…

  നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചിയിലെത്തിയപ്പോള്‍ സായിപ്പ് ഹൃദയസ്തംഭനം മൂലം മരിച്ചുവെന്നും ടി.ജി.രവി പറയുന്നു. പക്ഷേ ക്ലൈമാക്‌സടുക്കുമ്പോള്‍ ഇയ്യോബ് പറയുന്നത് താന്‍ സായിപ്പ് രോഗക്കിടക്കയിലായിരിക്കുമ്പോള്‍ കൊച്ചിയില്‍പ്പോയി സായിപ്പിനെ കണ്ടു എന്ന്. അന്നൊക്കെ ഹൃദയസ്തംഭനം വന്നാല്‍ കുറേനാള്‍ കിടക്കയില്‍ കിടക്കേണ്ടിവരുമോ…അഥവാ സ്തംഭനം വന്ന് രണ്ടുദിവസത്തിനുള്ളിലാണ് സായിപ്പ് മരിക്കുന്നതെന്ന് സമാധാനിച്ചാലും വിവരമറിഞ്ഞ് അന്നത്തെ ആമക്കാറില്‍ ഇയ്യോബ് മൂന്നാറില്‍ നിന്ന് കൊച്ചിയിലെത്താന്‍ എത്രദിവസം വേണ്ടിവരും….

  അലോഷിയുടെ ഒരു ഡയലോഗ്: ആരെങ്കിലും ചോദിച്ചാ മൂന്നാറില് അലോഷിക്ക് കൈകൊടുത്തതാണെന്ന് പറഞ്ഞാല്‍ മതി…
  അക്കാലത്തും നരസിഹം ടൈപ്പ് നായകരുണ്ടായിരുന്നോ…

  ചുമ്മാ പഴയകാലത്തെ ടൈപ്പ് റൈറ്ററും പി.ജെ.ആന്റണിയും റോസമ്മപുന്നൂസും സമാസമം ചേര്‍ത്ത് കുഴച്ചാല്‍ പീരീഡ് സിനിമയാകുമോ…

 21. Athaanu karyam..
  “ചുമ്മാ പഴയകാലത്തെ ടൈപ്പ് റൈറ്ററും പി.ജെ.ആന്റണിയും റോസമ്മപുന്നൂസും സമാസമം ചേര്‍ത്ത് കുഴച്ചാല്‍ പീരീഡ് സിനിമയാകുമോ…”

  Aakumo..

  I.V.Sasi yo joshiyo okke ayirunnel theatre kalippol pallipernnalu pole aayene. our slow motion new generation padam. Our karyam parayaam kadhyayum thirkkadhayum direction um ozhichu baakkiyellam Amal Needed okke aanu..

  He have to prove otherwise…!!!

Leave a Reply

Your email address will not be published. Required fields are marked *


1 + 2 =