nagaravaridhi-naduvil-njan

Readers Views: നഗരവാരിധി നടുവിൽ ഞാൻ

ശ്രീനിവാസൻ എഴുതി ഷിബു ബാലൻ സംവിധാനം ചെയ്‌ത സിനിമ നഗരവാരിധി നടുവിൽ ഞാൻ തിയറ്ററുകളിലെത്തി. ശ്രീനിവാസനും സംഗീതയുമാണ് പ്രധാന റോളുകളിൽ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

11 thoughts on “Readers Views: നഗരവാരിധി നടുവിൽ ഞാൻ”

 1. KANDU, JUST AVERAGE MOVIE.
  SANGEETHAYUDE PERFORMANCE KAANAAM ENNU KARUTHIYAA POYATH
  BUT SANGEETHAYKK VALIYA ROLE ALLA SREENIVASAN KODUTHATH.MATTORU ‘SHYAMALA’ PRATHEEKSHICHIRUNNU.

 2. വലിയ കുഴപ്പമില്ലാത്ത ഒരു ചെറിയ സിനിമ, നന്നായിട്ടുണ്ട്. സംഗീതയും, അവര്‍ക്ക് ശബ്‌ദം കൊടുത്ത ഭാഗ്യലക്ഷ്മിയും മൈനസ് പോയന്റുകള്‍. സിനിമ ശ്രദ്ധിക്കപ്പെടാതെ പോവാന്‍ കാരണം അതിന്‍റെ പേരുതന്നെ… ! അവസാനത്തെ സീനുകള്‍ ഒഴിവാക്കാമായിരുന്നു,സാമൂഹ്യ മേന്മയുള്ള നല്ല കാര്യങ്ങള്‍ ആണ് പറയുന്നതെങ്കിലും ആ സീനുകള്‍ ഒരു ഏച്ചുകൂട്ടല്‍ ആയി അനുഭവപ്പെടും. കുട്ടികളുടെ അമര്‍കഥയിലെ ഒരു കഥയില്ലേ… പുഴ നന്നാക്കാന്‍ കുറച്ചു സ്വര്‍ണ്ണ നാണയങ്ങള്‍ പുഴയിലെറിഞ്ഞു ഗ്രാമവാസികളെ കൊണ്ട് പുഴ വൃത്തിയാക്കിയ കഥ. ആ കഥയുടെ ത്രെഡിനെ വിദഗ്ധമായി ഉപയോഗിച്ചിട്ടുണ്ട് ഈ സിനിമയില്‍. ശ്രീനിയുടെ മുന്‍ ചിത്രങ്ങളുടെ നിലവാരം ഇല്ലെങ്കിലും മോശമല്ലാത്ത ഒരു സിനിമ.

 3. എനിക്ക് തീരെ ഇഷ്ടപെട്ടില്ല ജയ്‌ ………മൊത്തത്തിൽ ഒരു തട്ടിക്കൂട്ട് പോലെ തോന്നി.

 4. സിനിമ ശ്രദ്ധിക്കപ്പെടാതെ പോവാന്‍ കാരണം അതിന്‍റെ പേരുതന്നെ…!!

  @ jay..
  ഈ സിനിമ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ ലളിതമായ കാരണം സിനിമ കൈകാര്യം ചെയ്ത വിഷയത്തിന്റെ ഗൌരവം തന്നെ. അങ്ങനെ പരാജയപെടാന്‍ വിധിക്കപെട്ട ചിത്രങ്ങള്‍ ധാരാളം കണ്ടിട്ടുണ്ടേ. പേര് ഒരു വിഷയമേ അല്ല. നിങ്ങള്‍ പറഞപോലെ complicated പേര് കാരണം പരാജയപെട്ട സിനിമകള്‍ വേറെ ഏതെങ്കിലും ഉദാഹരണം പറഞ്ഞ് താങ്കളുടെ വാദഗതി വ്യക്തമാകുവാന്‍ അഭ്യര്‍ത്തിക്കുന്നു.

 5. വടക്ക് നോക്കി യന്ത്രം, സന്ദേശം, ചിന്തവിഷ്ടയായ ശ്യാമള പോലുള്ള ക്ലാസ്സിക് തിരക്കഥ കൾ ഒരുക്കിയ ശ്രീനി തന്നെയാണോ നഗരവാരിധി നടുവിൽ എന്ന ഈ വികല സൃഷ്ടിയുടെയും രചയിതാവ് എന്ന് ചോദിച്ചു പോയി ചിത്രം കണ്ടപ്പോൾ ? അല്ലെങ്കിൽ നഗരവാരിധി എഴുതിയ ശ്രീനി തന്നെ ആണോ ആ പഴയ ചിത്രങ്ങളുടെ രചയിതാവ് ? ശ്രീനിവാസൻ പ്രതിഭ ദാരിദ്ര്യം നേരിടുകയാണ് എന്നത് ഒരു നഗ്ന സത്യമാണ്. പക്ഷെ ഇത്ര മാത്രം അധപതിച്ച രീതിയിൽ ആയിപ്പോയോ കാര്യങ്ങൾ എന്ന് സ്വപനത്തിൽ പോലും ചിന്തിക്കാൻ കഴിയുന്നില്ല. സിനിമക്കായി തിരഞ്ഞെടുത്ത പ്രമേയം മാലിന്യ നിര്മാര്ജ്ജന പ്രശ്നം എന്ത് കൊണ്ടും മികച്ചത് തന്നെ. പക്ഷെ വികലമായ എഴുത്ത് കൊണ്ട് നല്ലൊരു പ്രമേയത്തെ നശിപ്പിച്ചു തന്നിരിക്കുകയാണ് ശ്രീനിവാസൻ. ഒരു പരിധി കഴിഞ്ഞപ്പ്പോൾ ചിത്രം എങ്ങനെ നിര്ത്തും എന്ന് ആലോചിച്ച അവസരത്തിൽ ആണെന്ന് തോന്നുന്നു മനോജ്‌ കെ ജയന്റെ കഥാപാത്രം നായകനോട് ഒരാളെ തട്ടാൻ പറയുന്നതും പിന്നീട് അതിനോടനുബന്ധിച്ചുള്ള അബദ്ധ പരമ്പരകളിലൂടെ സിനിമയെ മുന്നോട്ടു കൊണ്ട് പോകാൻ പ്രേരിപ്പിച്ചതുമോക്കെയെന്നു വളരെ വ്യക്തം. ഏറെ കാലത്തെ ഇടവേളയ്ക്കു ശേഷം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട ചിന്താവിഷ്ടയായ ശ്യാമള റോൾ അനശ്വരമാക്കിയ സംഗീതക്ക് നോക്ക് കുത്തി പോലെ നില്കാൻ പറ്റുന്ന റോൾ ആണ് ചിത്രത്തിൽ ലഭിച്ചത്. ചുരുക്കി പറഞ്ഞാൽ ഒരു മിന്നായം പോലെ
  അങ്ങിങ്ങായി പഴയ ശ്രീനി ടച് കാണാൻ കഴിയുന്നെങ്കിലും മൊത്തത്തിൽ വളരെ ദയനീയമായ ഒരു ചിത്രം തന്നെയാണ് നഗരവാരിധി. വിജയരാഘവൻ ചെയ്ത കോമഡി റോൾ ആണ് ഏക ആശ്വാസം. മലയാളം കണ്ട ഏറ്റവും മികച്ച തിരക്കഥ കൃത്തുക്കളിൽ ഒരാളായ ശ്രീനിവാസന് ഇനിയൊരു തിരിച്ചു വരവുണ്ടോ? കാത്തിരുന്നു കാണാം.

 6. @ National Star
  പേരുമൂലം ശ്രദ്ദിക്കപ്പെടാതെ പോയ ചില സിനിമകള്‍ കേള്‍ക്കണോ, പെട്ടന്ന് ഓര്‍മ്മയില്‍ വരുന്നത് പറയാം…. (1) ദേവദാസി (2) തോവാളപ്പൂക്കള്‍ (3) അങ്ങിനെ ഒരു അവധി കാലത്ത് (4) Sound ഓഫ് boot (5) ഭാര്യ സ്വന്തം സുഹൃത്ത് (6) റോക്ക് ആന്‍ഡ്‌ റോള്‍ (7) കറുത്ത പക്ഷികള്‍ (8) ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (9) വെടിവഴിപാട് (10) ചേട്ടായീസ് (സംവിധായകന്‍ തന്നെ പറഞ്ഞതാണിത്). (11) റേഡിയോ ( ഭേദപ്പെട്ട ഒരു സിനിമയാണ് റേഡിയോ, നല്ല കഥയും അഭിനയവും സംവിധാനവും. പക്ഷേ രക്ഷപ്പെട്ടില്ല)

 7. @~Jay~
  വെടിവഴിപാട് , റോക്ക് ആന്‍ഡ്‌ റോള്‍, ഭാര്യ സ്വന്തം സുഹൃത്ത്, ദേവദാസി – ഈ പൊട്ട സിനിമകള്‍ ഒക്കെ ഉണ്ടെന്ന് തന്നെ ആളുകള്‍ അറിഞ്ഞതും ഓര്‍തിരിക്കുന്നതും ഒക്കെ തന്നെ അവയുടെ പേര് മൂലം ആവാനെ സാധ്യത ഒള്ളൂ. അല്ലാതെ പേര് മൂലം ശ്രടിക്കപ്പെടാതെ പോയതല്ല.

  ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കറുത്ത പക്ഷികള്‍ – ഇവ രണ്ടും എങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയ കാറ്റഗറിയില്‍ വരും?

 8. ഒരു പക്ഷേ ഇത്രയും അലക്ഷ്യമായും അലസമായും ശ്രീനിവാസൻ ഒരു തിരകഥ എഴുതിയിട്ട് ഉണ്ടാകില്ല. കടന്നു വരുന്ന കഥാപാത്രങ്ങളിൽ എല്ലാം ഒരു കൃത്രിമത്വം നിറഞ്ഞു നല്കുന്നു.

  സരോപദേശങ്ങളും,വിരസമായ രംഗവും നിറഞ്ഞതാണ്‌ ചിത്രം.

  JAY പറയുന്നത് പോലെ പേരിന്റെ കുഴപ്പം അല്ല. ” ഏന്റെ പേരിലുള്ള പൊറോട്ട ആകുമ്പോ ഡെയിലി മലയാളികൾ മിനിമം 100 എണ്ണം വച്ച വാങ്ങിച് തിന്നോളും ” എന്ന ശ്രീനിവാസന്റെ അതിര് കവിഞ്ഞ ആത്മവിശ്വസത്തിന്റെ പാഴ്‌വസ്തു ആണ്
  ” നഗരവാരിധിയിൽ നടുവിൽ ഞാൻ “

 9. @ Vishnu.,
  ശ്രീനിവാസന്‍റെ ആത്മവിശ്വാസത്തെ കുറിച്ച് പറഞ്ഞത് കലക്കി.

  ഒരു പാട് പ്രശ്നങ്ങള്‍ ആ സിനിമക്കുണ്ടായിരുന്നു എന്നത് നേര്.. … എങ്കിലും, ഒരു watchable മൂവിയായിട്ടാണ് എനിക്ക് തോന്നിയത്. കുറഞ്ഞ ബജറ്റും പുതിയ സംവിധായകനും പാളി പോയി. ഒരു പക്ഷേ ഈ സബ്ജക്റ്റ് റോഷന്‍ ആണ്ട്രൂസ് ചെയ്തിരുന്നെങ്കില്‍ വിജയം നേടിയേനെ എന്ന് തോന്നുന്നു. വിഷ്ണു പറഞ്ഞത് പോലെ അത്ര വലിയ സാരോപദേശങ്ങള്‍ ആ സിനിമയില്‍ ഉണ്ടോ..? അവസാന സീനുകള്‍ ഏച്ചു കൂട്ടിയത് പോലെയായി, അത് ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.

 10. @JAY
  ഹന്ഗോവേർ,ഓടും രാജാ ,ആടും റാണി ,എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ, സപ്തശ്രീ തസ്കര ,ഒരു കൊറിയൻ പടം ,ETC അങ്ങനെ ഈ മാസം 20 ഇൽ ഏറെ പടന്ങ്ങൾ കണ്ടു. ഇതിൽ ഒരുവിധം കാണാവുന്ന പടം സപ്തശ്രീ തസ്കര ആണ്(സെപ്ടിക് ടാങ്കിൽ അച്ഛനും, മക്കളും കുടി കൈ ഇടുന്നതും അതിന്റെ ക്ലോസെ അപ്പ്‌ ഷോട്ടും ഒക്കെ ഒഴിവക്കമാരുന്നു).

  കുറഞ്ഞത് 5-10 കൊല്ലം(ചിലപ്പോ അതിലും കുടുതൽ ) പലരെയും അസ്സിസ്റ്റ്‌ ചെയ്തിട്ടാണ് സ്വന്തം ആയി ഒരു പടം നവാഗധ സംവിധായകൻ ചെയ്യുന്നത്.ഇത്രക്കും ലോജിക് ഇല്ലാതെ വൃത്യക്കെട്ട ചിത്രികരണവും ,അറക്കുന്ന സംഭാഷനങ്ങളും ആയി എന്തിന് ഇങ്ങനെ പടങ്ങൾ ചെയ്യുന്നു ?

  രണ്ട് കുട്ടുകാർ ഒരുമിച്ച് കണ്ടാൽ നല്ലതും,അസഭ്യമയതും ആയ ഇഷ്ടം പോലെ തമാസകൾ ഉണ്ടാകും. പൈസ കൊടുത്ത് THEATRE ഇൽ കയറി കുടുംബത്തോടെ ഇരിക്കുന്ന പ്രേക്ഷകന്റെ നെഞ്ചാതോട് വേണോ അറക്കുന്ന സംഭാഷണങ്ങലുമായ് ഈ ന്യൂജെന്റെ കടവിറക്കം ????

  “.നഗര വരിധയിൽ നടുവിൽ ഞാൻ ” സിനിമ പരാജയപെട്ടെങ്കിലും ശ്രീനിവാസന്റെ പടമായത് കൊണ്ട് പ്രത്യക്ഷ ഓടെ കണ്ടതാണ്. ശ്രീനിവാസനെ പോലുള്ള സിനിയേര്സ് ഇങ്ങന പടച്ചു വിടുമ്പോ പുതിയ പുള്ളാരെ കുറ്റം പരഞ്ഞിട്ട് എന്ത് കാര്യം ?
  ശരിക്കും ജഗതിയുടെ വില ശരിക്കും അറിയുന്നത് വിജയ രാഘവന്റെ ഒക്കെ അഭിനയം കാണുമ്പോഴാണ്. ജയ്‌ പറഞ്ഞത് സരിയാണ് –നല്ല ഡയറക്ടർ ഉണ്ടായിരുന്നെങ്കിൽ ഇ ചിത്രത്തിനെ ഇത്ര മോശം ഗതി വരില്ലാരുന്നു.

Leave a Reply

Your email address will not be published. Required fields are marked *


2 + = 3