i

Readers Views: I

ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ഐ തിയറ്ററുകളിലെത്തി. 185 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന ഈ ചിത്രത്തിൽ വിക്രമും എമി ജാക്‌സണുമാണ് മുഖ്യ വേഷത്തിൽ. സുരേഷ് ഗോപി, സന്താനം, ഉപൻ പട്ടേൽ, രാംകുമാര്‍ ഗണേശൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ എഴുതുമല്ലോ.

28 thoughts on “Readers Views: I”

 1. വമ്പൻ പ്രതീക്ഷകളുമായ് എത്തിയ ഷങ്കർ വിക്രം എ ആർ റഹ്മാൻ ടീമിന്റെ ഐ കണക്കു കൂട്ടലുകൾ തെറ്റിച്ചില്ല. ഷങ്കർ എന്ന അതികായന്റെ മികവ് തെളിയിച്ച മറ്റൊരു ചിത്രം തന്നെയാണ്. ഷങ്കറിന്റെ മുന് ചിത്രങ്ങളെ വച്ചു നോക്കുമ്പോൾ പ്രണയവും പ്രതികാരവുമൊക്കെ കുത്തി നിറച്ച ചിത്രത്തിന്റെ കഥ അത്ര പുതുമയില്ലാതതും കഥാ സന്ദർഭങ്ങളിലെ പ്രവചനീയത്വവും ചിത്രത്തെ അല്പം പുറകോട്ട് വലിക്കുന്നെങ്കിലും ഷങ്കർ എന്ന വളരെയധികം അനുഭവ സമ്പത്ത് നിറഞ്ഞ ചലച്ചിത്രകാരന്റെ കരവിരുതും സാങ്കേതിക മികവും ചിത്രത്തെ കരുത്തുറ്റതാക്കുന്നു. കൂടാതെ കൂനൻ ആയും ബോഡി ബിൽദർ ആയും നിറഞ്ഞു നിന്ന വിക്രത്തിന്റെ അഭിനയ ചാതുര്യവും എടുത്തു പറയേണ്ടതാണ്. ആമി ജാക്സണ്‍ എന്ന ബ്രിട്ടീഷ്‌ നടിയുടെ കാസ്ടിങ്ങും അസ്സലായി. എ ആർ റഹ്മാൻ ഒരുക്കിയ മനോഹര ഗാനങ്ങളും അതീവ സുന്ദരമായ ഗാന ചിത്രീകരണവും എല്ലാം മറ്റു ആകർഷക ഘടകങ്ങൾ. സുരേഷ് ഗോപിയുടെ റോൾ സസ്പെന്സ് വച്ച് പുലര്ത്തുന്ന ഒന്നാണ്‌.

  വിശദമായി ഒരു റിവ്യു എഴുതണം എന്നുണ്ട്.സമയം അനുവദിക്കുകയാണെങ്കിൽ അന്യ ഭാഷ കോളത്തിൽ ഈ ചിത്രത്തിന് ഒരു റിവ്യു എഴുതുന്നതായിരിക്കും.

  3.5/5..go for it

 2. hype hype hype…nothing but hype.
  shankar’s worst work till date. wasteful of a story and storytelling.

 3. വലിയ കുഴപ്പമില്ല . വിക്രം തന്നെ ആണ് highlight . പക്ഷെ 3.09 മണിക്കൂർ… കുറച്ചു കൂടിപോയി…

 4. Good movie.I loved the film.I think Vikram is not out of Daiva Thirumagal (only few scenes so we can ignore that),otherwise he has done an excellent job.

 5. 185 കോടി പാറിച്ചതിന്റെ മേന്മയൊന്നും സിനിമയ്ക്ക് ഇല്ല എന്നറിയുന്നു. ഇങ്ങനെയൊരു കഥയ്ക്ക്‌ 185 കോടിയുടെ ആവശ്യം ഉണ്ടായിരുന്നില്ല എന്നാണ് കണ്ടവര്‍ പറഞ്ഞത്.

 6. 180 കോടി മുടക്കി എടുത്ത സിനിമ പ്രതീക്ഷകൾ മുഴുവൻ തള്ളി തകർത്തു. ഇത് ഒരു make up man മൂവി ആണ്. ഇതിൽ അഭിനയ സാധ്യതയോ നല്ല ഗാനങ്ങലോ നല്ല കഥയോ ഇല്ല. color ഫുൾ ആയത് കൊണ്ട് കണ്ണിനു ഒരു രസമുണ്ട് . സിനിമയാണ് കനെണ്ടാതെങ്കിൽ വേറെ പടം നോക്കാം

 7. അതുക്കും മേലെ
  ഈ പറയുന്ന കണക്കൊന്നുമല്ല നല്ല സിനിമ തന്നെയാണ് I
  പ്രതീക്ഷ വച്ചുകൊണ്ടു പോയാലും കുഴപ്പമൊന്നുമില്ല
  പിന്നെ ഒരു പാട്ട് അനാവശ്യമായിരുന്നു .

 8. 185 കോടി…3 വര്ഷം…എന്തിനാരുന്നു. ഒരു സാധാരണ ലവ് സ്റ്റോറി ഒരു ബ്രഹ്മാണ്ട ചിത്രമായി കാണിച്ചു പ്രേക്ഷകരെ കൊമാളിയക്കുകയല്ലേ ചെയ്തത്. സുന്ദരമായ ലോകെഷനുകൾ കാണിച്ചാൽ ഒരു നല്ല സിനിമയുകുമോ. വിക്രമിന്റെ അഭിനയം ഒഴിച്ച് നിർത്തിയാൽ വേറെന്തുണ്ട്‌ ഇതിൽ..?. fight, song എല്ലാം average എന്നെ എനിക്ക് തോനിയുള്ളൂ. transgender വിഭാഗത്തിലുള്ള ആള്കാരെ അവഹേളിക്കുന്ന സംഭാഷണങ്ങളും നിറച്ചു കോമടി ഉണ്ടാക്കാൻ പാടുപെടുന്നു. ഇത് Shanker’s I അല്ല തികച്ചും Vikram’s Iആണ്..!!

 9. ഐ കണ്ടു. 185 കോടി ( കണക്കു ശരിയാണെങ്കിൽ ) വെറുതെ പാഴാക്കി എന്ന് തോന്നുന്നു. ശങ്കറിനെ പോലുള്ള ഒരു സംവിധായകൻ ഇങ്ങനെ ബോറായി പടം എടുക്കും എന്ന് പ്രതീക്ഷിച്ചില്ല. സാങ്കേതിക വിദ്യയിൽ മാത്രമേ പുള്ളി ശ്രദ്ധിച്ചിട്ടുള്ളൂ. അതിന്റെ ഗുണം ചിത്രത്തിലെ രംഗങ്ങളിൽ ഉണ്ട്. മാത്രമല്ല അതൊക്കെ ചെയ്തിരിക്കുന്നത് ഹോളിവുഡിലെ പേരുകേട്ട സ്റ്റുഡിയോകളാണ്. സത്യം പറഞ്ഞാൽ കട്ട് ചെയ്തു കളയേണ്ട രംഗങ്ങൾ ഒരു മണിക്കൂറോളം വരും. പുള്ളിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ മികച്ച കഥയും സംഭാഷണങ്ങളും ട്വിസ്റ്റുകളും ഒക്കെയുണ്ടായിരുന്നു. അതിനെ കോമ്പ്ലിമെന്റ് ചെയ്യുന്ന രീതിയിലാണ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ ചിത്രത്തിൽ സംഗതി തിരിച്ചാണ്.

  ( തെലുങ്കിലെ രാജമൌലി എന്ന സംവിധായകനെ അറിയാമായിരിക്കുമല്ലോ. ഈഗ , മഗധീര തുടങ്ങിയ വമ്പൻ ചിത്രങ്ങൾ എടുത്തിട്ടുള്ള ആളാണ്‌. പുള്ളി പക്ഷെ ഗ്രാഫിക്സും മറ്റും ഹൈദരാബാദിലുള്ള സ്റ്റുഡിയോകളെ കൊണ്ടാണ് ചെയ്യിക്കുന്നത്. റിസൾട്ടും ഒട്ടും മോശമല്ല. അത് വച്ച് നോക്കുമ്പോൾ പുള്ളിയുടെതാണ് കുറേകൂടി കോസ്റ്റ് ഇഫക്റ്റീവ് മേകിംഗ് എന്ന് തോന്നുന്നു. അങ്ങോരുടെ പുതിയ സിനിമ, ‘ബാഹുബലി’ ഉടൻ വരുന്നുണ്ട് )

 10. ee filminu 185 crors onnum chelavayitillennu director and producer already paranjitund. cost is below 100cr only. pinne ithile songs picturisationum chinese partinum minimum 50-70 crores ayitundagum. athillellam costly set anu ittirikunnath…

 11. compared to other shankar films ai story is very weak. but screen play is not boring. its fully engaged movie. songs and picturisation absolutely fantastic. we can see this movie only for vikram. his that mr.chennai scenes are top notched. shankar touch is there also. only draw back is old story and villains performances including suresh gopi.

 12. ഒരു സാദ മൂവി , പാട്ടുകളിൽ കുറച്ചു ഗ്രാഫിക്സ് ചെയ്തിടുണ്ട്, കഥയിൽ ഒരു പുതുമയും ഇല്ല, 180 കോടി ആയി എന്ന് വിശ്വസിക്കാൻ പറ്റുനില്ല.

 13. ഐ സിനിമ കൊള്ളാം കണ്ടിരിക്കാം. കോമഡി രംഗങ്ങൾ കണ്ണടക്കുന്നതാണ് നല്ലത്. അത് പോലെ ലോജിക്കിനെ കുറിച്ചൊന്നും ചോദിക്കരുത്. ഈ സിനിമക്ക് വേണ്ടി വിക്രം ശരീരഭാരം കുറച്ചതെല്ലാം വെറുതെയായി എന്ന് പറയുന്നതാവും നല്ലത്. അതൊന്നും സിനിമക്ക് യാതൊരു പ്രയോജനവും ചെയ്തില്ല. ഇത്രയധികം ഗ്രാഫിക്സ് ഗിമിക്കുകൾ കാണിച്ച സ്ഥിതിക്ക് അതും കൂടി ഗ്രാഫിക്സിന് വിട്ടു കൊടുക്കാമായിരുന്നു.
  പിന്നെ കാശു വാരി ചിലവാക്കിയ കണക്ക് പറയുകയാണെങ്കിൽ
  1) ലൊക്കേഷൻ കാണാൻ അമേരിക്കയിൽ പോയി , ഇഷ്ടപ്പെട്ടില്ല, തിരിച്ചു വന്നു- ചെലവ് – 5 കോടി
  2) ലൊക്കേഷൻ കാണാൻ യു കെ യിൽ പോയി , ഇഷ്ടപ്പെട്ടില്ല തിരിച്ചു വന്നു – ചെലവ് 5 കോടി
  3) പിന്നെ എല്ലാം മനോധര്മ്മം പോലെ അങ്ങ്നെ കൂട്ടിക്കോ ..അവസാനം ചൈനയിൽ എത്തുമ്പോൾ ഫുൽസ്റ്റോപ്പ് ഇട്ടോളൂ …

 14. സുരേഷ് ഗോപിയുടെ performance നെ കുറിച്ച് ആരും എന്താ മിണ്ടാത്തത്?

 15. @ Babu Alex
  മിണ്ടാനും മാത്രം ഒന്നുമില്ലാ ഭായി…!!.
  കാണ്ടഹാറിൽ അമിതാബ് ബച്ചൻ തന്നെ വേണമായിരുന്നോ..??
  ജില്ലയിൽ മോഹൻലാൽ തന്നെ വേണമായിരുന്നോ..??
  അങ്ങനെ ഇതും ചോദിക്കാം അത്ര തന്നെ..

 16. നല്ല സിനിമ ആണെന്നാണ്‌ എനിക്ക് തോന്നിയത്. വിക്രമിന്റെ അവിസ്മരണീയ പ്രകടനം തന്നെയാണ് highlight. ഫൈറ്റ് സീനുകള്‍ അമാനുഷികമാണെങ്കിലും പെര്‍ഫെക്ഷന്‍ ഉണ്ട്. 48 വയസ്സ് തികഞ്ഞ ഒരു നടനാണ്‌ ഇതെല്ലാം ചെയ്തതെന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം.

 17. watch this movie once to see Vikram’s dedication. Transformation from a 120 kg bodybuilder to a model and then to a a 50kg hunchback. Amy is also good. It’s a flat movie with no twists.

 18. If the movie releases as a usual tamil masala, aims to satisfy the pongal crowd, we can say the movie is satisfactory for a certain. But here the case is different. you spend almost half of the mangalyan cost on this venture and gave hypes in daily wise. in that sense what the movie leaves is high disappointment
  positives
  camera work, fights, make up {i don’t like to mention vikram’s name. because the script is not worthy to reveal his talents. it gives scope only to makeup man)
  negatives
  story and script {filled with cliched plots and dialogs)
  poor editing {the first haf lags too much and even fails to give an apt interval punch.)
  the love episode between hero and heroin bores a lot due to cliches)
  The great comedy in the film is the suspense about villain. Any one who have watched a single commercial film in his life will get the thing within 5 mints duration of the film.

 19. I normally don’t watch Tamil movies. But watched this only for Vikram and I enjoyed 100%. Vikram is the pride of our country. Hats off to the team.

 20. നാലാം ക്ലാസിലെ വഴിക്കണക്ക് ഓർമയില്ലേ??

  – ഒരു മണിക്കൂറിനു നിർമ്മാതാവിന് ചിലവായ തുക = 60 കോടി
  .
  . . 3 മണിക്കൂറിനു ചിലവായ തുക 3 X 60 = 180 കോടി

  ബാക്കിയുള്ള 9 മിനുട്ടിന് തട്ടി മുട്ടി ഒരു 5 കോടി ചിലവാക്കാൻ സാധിച്ചു

  ആകെ ചിലവായ തുക = 185 കോടി

  ഇനി വേറെ ഒരു പടം 250 കോടി ചിലവാക്കി അണിയറയിൽ ഒരുങ്ങുന്നു. 4 മണിക്കൂർ 10 മിനുട്ടെങ്കിലും പടം ഉണ്ടാവട്ടെ…എന്നാഗ്രഹിക്കുന്നു….ഹ ഹ ഹ ഹ ഹ……

 21. 185 കോടി സന്തോഷ് പണ്ഡിറ്റിന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ ഇതിലും നല്ല പൊലെ കൃഷ്ണാനും രാധയും സിനിമ ചെയ്തേനെ (except vikram). അല്ലാതെ എല്ലാരും പറയുന്ന ബ്രഹ്മാണ്ട സാധനം ഈ സിനിമയിലെ എവിടെ ആണുള്ളത്. ജെന്റില്മാന്‍ മുതല്‍ യെന്തിരന്‍ വരെയുള്ള ഷങ്കര്‍ സിനിമകള്‍ കണ്ടീട്ടുള്ളവര്‍ക് ഈ സിനിമ നല്കുന്നത് മടുപ്പും ദുഃഖവുമാണ്. അല്ലാത്തവര്‍ക്ക് ഐ അവിസ്മരണീയമാണു.വിക്രം എന്ന ഒറ്റയാള്‍ പട്ടാളത്തിന്റെ അഭിനയം മാത്രമാണ്‍ ഈ സിനിമയുടെ മുതല്‍ക്കൂട്ട്.

 22. സിനിമ കണ്ടു. എല്ലാ ഉപകരണങ്ങളും ഉണ്ട്. പക്ഷെ കറന്റ്‌ ഇല്ല.

 23. ഒരു fancy dress competition പോലുണ്ടായിരുന്നു. കൊള്ളാവുന്ന, ഓർമയിൽ നിക്കുന്ന ഒരൊറ്റ real visual പോലും ഇല്ല പടത്തിൽ.. 🙁

 24. Waste movie. prithvi rajinte the hero+ kurachu virus. shankar pattichu. annyan vachu nokiyal vikram ithil onnum cheythittilla. thadi kurachathum verutheyayi. sureshgopi nannayi.

Leave a Reply

Your email address will not be published. Required fields are marked *


+ 5 = 7