oru-vadakkan-selfie

Readers Views: ഒരു വടക്കൻ സെൽഫി

നവാഗതനായ ജി പ്രജിത്ത് ഒരുക്കിയ ഒരു വടക്കൻ സെൽഫി റിലീസ് ചെയ്‌തു. വിനീത് ശ്രീനിവാസനാണ് തിരക്കഥ എഴുതിയത്. നിവിൻ പോളി, മഞ്ജിമ മോഹൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ
എഴുതുമല്ലോ

26 thoughts on “Readers Views: ഒരു വടക്കൻ സെൽഫി”

 1. Watchable movie, lot of fun.
  Movie goes through the issues of young generation. They loves it. And their addiction to Internet and its issues. Totally a different subject with Vineeth srinivasan touch.
  Direction is good, as its debut. Can see crowd for this movie .

 2. Vineeth, Nivin,Aju and Neeraj thagarthu. Pakshe manjima mohan nirasapeduthi. Pinne padthe kurichu-First half nice-Second halfil kurachu neram first half pole rasichu. pakshe athinu sesham valare nirasapeduthi.

 3. പടം പോര സൈമാ… വിശ്വസനീയമല്ലാത്ത കുറെ കഥാസന്ദർഭങ്ങൾ . കോമഡി കൊള്ളാം. ഒരു തവണ കാണാം . കൂടുതലൊന്നും പ്രതീക്ഷിക്കണ്ട.

 4. അവസാന 45 മിനിറ്റ് കാട്ടിക്കൂട്ടിയ പേക്കൂത്ത് ഒഴിച് നിർത്തിയാൽ ഒരു സാധാരണ പടം….

 5. Director B.Unnikrishnan FB status
  ‘സപ്ലി കാല’ത്തിന്റെ തമാശകളും, പിരിമുറുക്കവും, സമ്മർദ്ദങ്ങളും ഞാനാദ്യമായി അടുത്തറിഞ്ഞത്*–എന്തിന്*, സപ്പ്ലി എന്ന വാക്ക്* പരിചിതമാവുന്നത്* പോകും– 86-87 കാലഘട്ടത്തിലാണ്*.അന്ന്, ഞാൻ തിരുവനന്തപുരം യുണിവേർസ്സിറ്റി കോളേജിൽ, ബി എ വിദ്യാർത്ഥി. താമസം, വൈ എം സി എ ഹോസ്റ്റലിൽ. മറ്റ്* മുറികളിലേറെയും എഞ്ചിനിയറിംഗ്* കോളേജ്* വിദ്യാർത്ഥികൾ. അവരുമായിട്ടായിരുന്നു എനിക്ക്* ഏറ്റവും അടുത്ത ചങ്ങാത്തം. അതിൽ പലരും സപ്ലിക്കാർ. ആ സപ്ലിക്കാലത്തിന്റെ മുഴുവൻ രസങ്ങളും ഒരു മാജിക്കിലെന്നപോലെ ഇന്നലെ രാത്രിയിൽ വീണ്ടും അനുഭവിക്കാൻ എനിക്ക്* കഴിഞ്ഞു, ” ഒരു വടക്കൻ സെൽഫി”യിലൂടെ. എനിക്കേറെ പ്രിയപ്പെട്ട വിനീത്* ശ്രീനിവാസൻ അത്യന്തം രസനീയമായ തിരക്കഥയാണ്* ഒരുക്കിയിരിക്കുന്നത്*. പ്രശസ്തമായ ശ്രീനിയൻ നർമ്മത്തിന്റെ തുടർച്ച, വിനീത്* എഴുതുന്ന ഓരോ സീനിലും ഉണ്ട്*. തുടക്കക്കാരനെന്ന തോന്നൽ ഒരിടത്തും തോന്നിപ്പിക്കാതെ മനോഹരമായി, തികഞ്ഞ കൈയടക്കത്തോടെ, പ്രജിത്ത്* ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. Shaan Rahman, you rocked. ജോമോൻ, രഞ്ചൻ, ഹരികുമാർ എന്നിവരും. അഭിനയിച്ചവരെല്ലാം ഗംഭീരമായി. രണ്ട്*പേരെക്കുറിച്ച്*, എടുത്ത്* പറയാതെ വയ്യ: നിവിൻ പോളിയും അജുവും. They have come of age in great style. Love you, guys!
  Manjima is promising. In short, Vadakkan Selfie is Kola Maaasss

  “പ്രശസ്തമായ ശ്രീനിയൻ നർമ്മത്തിന്റെ തുടർച്ച” pakshe avide sharikkum oru generation gap prakadamanu , koodathe vineeth counter dialogislanu kooduthal sraddikknathu ennu thonnunnu

 6. I have wathced the movie yesterday…… good one above average …. The director is promising…

 7. One time watch…
  Above average first half with plenty laughs
  Satisfactory second half..
  Overall decent entertainer….[do not over-expect]….

  Everyone seems to be of the opinion that 1st half is better than 2nd half but for me it was viceversa, as, if at all there is any story or plot its only in 2nd half, 1st half seemed very pointless…

 8. നിവിനും അജുവും നീരജും ന്യു ഗെനെരേഷനിലെ വേറെ ലെവലാ..നിവിന്റെ അഭിനയം സ്ഥിരം ശൈലി പോലെ തോന്നിച്ചെങ്കിലും ഇവരുടെ കോമ്പോ സീന്സ് മരണ മാസ്സ് തന്നെ. ഒരേ തരം സ്റ്റൈലില്‍ പെട്ട് പോകാതെ കൂടുതല്‍ വ്യത്യസ്തതകളുമായി മുന്നോട്ട് പോകട്ടെ എന്നാശംസിക്കുന്നു.

 9. ഒരു രസികന്‍ എന്‍റര്‍ടൈനര് . നിരാശപ്പെടുത്താത്ത സിനിമ. ശ്രീനിവാസന്‍ രചനയില്‍ കണ്ടെടുത്തത് അദ്ദേഹത്തിന്‍റെ ചുറ്റുമുള്ള ജീവിതങ്ങളായിരുന്നു. മദ്രാസ് ജീവിതവും പട്ടിണിയും ദാരിദ്രവും സംരംഭകത്വവും ഒക്കെയായിരുന്നു അദ്ദേഹം കണ്ടിരുന്നത്. ഇന്ന് വിനീതും രചനക്ക് ആധാരമായി എടുക്കുക തന്റെ ചുറ്റുമുള്ള കാഴ്ചകളാണ് . ന്യൂ ജനറേഷന്‍ കോമാളിത്തരങ്ങള്‍ , സപ്ലികള്‍ , സിനിമ പിടുത്തം , മാതാപിതാക്കളെയടക്കം ബഹുമാനമില്ലാഴിക, പെണിനു പിറകെ നടത്തം ഒക്കെ തന്നെയാണ് ഇവിടെ കേന്ദ്ര വിഷയ സ്ഥാനത്ത്. ഇതിനൊക്കെ പക്ഷേ ഒരു ലാഘവത്തില്‍ അവതരിപ്പിച്ചു സപ്ലികള്‍ നല്ലതാണെന്നും അമ്മയെ പറ്റിച്ചും അച്ഛനെ കൌണ്ടര്‍ അടിച്ചും ആഘോഷിക്കേണ്ടതാണ് യുവത്വം എന്നും ഒക്കെ പറയാതെ പറയുന്നുണ്ട് ചിത്രം . എങ്കിലും ഒരു ഉപദേശ ഫോര്‍മാറ്റിലേക്ക് വീണുപോകാതെ സിനിമയുടെ അത്ര രസകരമല്ലാത്ത ഭാഗങ്ങള്‍ വലിയ മുഷൂപ്പില്ലാതെ പറഞ്ഞു പോകുന്നുമുണ്ട്. ഒരല്പം കൂടി സീരിയസ് വിഷയങ്ങള്‍ വിനീത് പരിഗണിച്ചു തുടങ്ങിയാല്‍ നന്നായിരുന്നു. സംവിധായകന്‍ നന്നായി തന്നെ സിനിമ അവതരിപ്പിച്ചിട്ടുണ്ട്.ജോമോന്‍ t ജോണ്‍ നല്ല രസികന്‍ ഫ്രെയിമുകളില്‍ സിനിമ ഒരുക്കിയിട്ടുണ്ട്. അഭിനേതാക്കള്‍ എല്ലാം നന്നായിട്ടുണ്ട്. അജു ഒരു പടി മുകളില്‍. പതിവിന് വിപരീതമായി വിനീതും നന്നായി അഭിനയിച്ചിരിക്കുന്നു (ഓര്‍മയുണ്ടോ ഈ മുഖമൊന്നും തീരെ നന്നായിട്ടില്ല0. മഞ്ജിമ സുന്ദരിയായിരിക്കുന്നു.നിവിന്‍ പതിവ് പോലെ മനോഹരമാക്കി. ആദ്യപകുതിയിലെ തമാശകളെക്കാള്‍ രസിപ്പിച്ചത് വിനീത് എത്തിയ ശേഷമുള്ള രണ്ടാം പകുതിയിലെ തമാശകളാണ്. ഈ അവധിക്കാലത്ത് കൂടുക്കാര്‍ക്ക് ഒപ്പം പോയി കാണാന്‍ പറ്റിയ സിനിമ. A One time watch.

 10. ഒരു സംശയം. ഫിസാറ്റ് എന്ജിനീയറിംഗ് കോളേജ്, കുസാറ്റ് യുനിവേര്സിട്ടിയുടെ കീഴിലാണോ? ഈ പടത്തിൽ മി. ഉമേഷ്‌ റിസൾട്ട്‌ നോക്കുന്നത് കുസാറ്റിന്റെ സൈറ്റിൽ നിന്നാണ്. എന്നാൽ തലശ്ശേരി എന്ജിനീയറിംഗ് കോളേജ് കുസാറ്റ് യുനിവേര്സിട്ടിയുടെ കീഴിലാണ് താനും.

 11. @ sathyavan…

  that is correctt. FISAT affiliated to MG university.

  pakshe supple enna oraksharam mindipokaruthu 😉

 12. ചിത്രം വല്ലാതെ നിരാശപ്പെടുത്തി കളഞ്ഞു. വിരസമായ ആദ്യ പകുതി ഉറങ്ങാതെ ഇരിക്കാന്‍ കുറെ കഷ്ടപ്പെട്ടു. എങ്ങനെയേലും ഈ കുന്തം ഒന്നു തീര്‍ന്ന് കിട്ടിയാല്‍ മതി എന്നായിരുന്നു. ഒട്ടും മെച്ചമല്ലെങ്കിലും താരതമ്യേന അല്പം കൂടെ മെച്ചം രണ്ടാം പകുതി ആയിരുന്നു എന്നു മാത്രം. ഹിറ്റ്, എന്‍റര്ടൈയ്നര്‍ എന്നൊക്കെ ഒരു രസത്തിന് ആള്‍ക്കാര്‍ പറയുന്നതാണോ അതോ, എനിക്കു എന്തേലും കുഴപ്പം ഉണ്ടായിട്ടാണൊ എന്നു വിചാരിച്ചു കൂടെ ഉണ്ടായിരുന്നവരോടു ചോദിച്ചു.. അവരും പറഞ്ഞത് എന്റെ അതേ അഭിപ്രായം… എന്നിടും ഒരു സംശയനിവാരണത്തിന് ഒന്നു രണ്ടു കൂടുകരെ വിളിച്ച് ചോദിച്ചു… അവരും പറഞ്ഞതിത്തു തന്നെ – “ഞാനും ആദ്യം ഓര്‍ത്ത് എനിക്കെന്തേലും കുഴപ്പമൊണ്ടോ ? ” എന്നാണ് എന്നു..

  മഞ്ജിമ കുഴപ്പമില്ലാതെ തന്റെ വേഷം ചെയ്തു. രണ്ടാം പകുതി മാത്രം സിനിമ ആകിയിരുന്നെങ്കില്‍ ഇതിലും നന്നായിരുന്നേനെ (ഇതിലും….). പേഴ്സണലി, ഈ ചിത്രം ഞാന്‍ ഒരിയ്ക്കലും റെക്കമണ്ട് ചെയ്യില്ല… 100 DOL ആന്ഡ് എന്നും എപ്പോഴും ഒക്കെ ഇതിലും എത്രയോ മടങ്ങ് മെച്ചം… (കാശുപോയതിന്റെ വിഷമം തീരുന്നില്ല.. 🙁 )

 13. ** ഒരു വടക്കന്‍ സെല്‍ഫി കണ്ടു കാശുപോയതിന്റെ വിഷമം തീരുന്നില്ല.. 🙁 വടക്കന്‍ സെല്‍ഫി അല്ല… ഒരു “വെടക്കന്‍” സെല്‍ഫി….

 14. നമ്മുടെ മൂവീരാഗാ നിരൂപകന്‍മാര്‍ ആരും തന്നെ ചിത്രം കണ്ടില്ലേ…??
  മൂര്‍ത്തി അദ്ദേഹം ഇപ്പോള്‍ എവിടെയാണ്…???
  waiting for someone’s review…..

 15. Kuzhapamillatha oru padam. kandirikkam. New generation pillerude Ella pongachangalum viddithangalum thurannu kattunnundu. climax enthelum ennu chinthippichulla ezhuthi + last scene enniva ozhichaal it is a good movie. manjimayude karachil janangal kookki tholppikunnundu. first halfle comedy super aanu. Vineeth sreenivasanum nannayi abhinayichittundu. of course ajuvum nivinum driver friendum super aayittundu.

 16. രസകരമായി കണ്ടിരിക്കാൻ കഴിയുന്ന ചിത്രം. ഈ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ നിരാശ നൽകാത്ത ഒരു സിനിമ

 17. പടത്തിൽ വല്ല കഥയും ഉണ്ടോ എന്ന് ചോദിച്ചാൽ പറയാൻ പ്രയാസമാണ്.. പക്ഷെ രണ്ടു മണിക്കൂറിനു മുകളിൽ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു പക്കാ എന്റ്റെർട്ടൈനർ ആണ് ഈ സെൽഫി എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആദ്യ പകുതി നല്ല തമാശകളുമായി പടത്തിന് നല്ല ഒരു ഓളമുണ്ടായിരുന്നു. പക്ഷെ രണ്ടാം പകുതിയിൽ ആദ്യ പകുതിയുടെ ആ മേന്മ നില നിർത്താൻ കഴിഞ്ഞോ എന്നാ കാര്യത്തിൽ സംശയമുണ്ട്. അത് പോലെ തന്നെ ക്ലൈമാക്സ്ന്റ്റെ കാര്യത്തിലും. ക്ലൈമാക്സ് വലിയ പരിക്കുകൾ ഒന്നുമില്ലാതെ ഒരു വിധം ഒരു തട്ടി കൂട്ടി അവസാനിപ്പിച്ചു എന്ന് പറയുന്നതാവും ശെരി. എങ്കിലും ആദ്യ പകുതിയിലെ കോമഡി ട്രാക്ക് രണ്ടാ പകുതിയിലും കൈ വിടാതെ കൊണ്ട് പോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. നിവിൻ അജു ജോഡി കൊള്ളാം. ഇവരുടെ കോമ്പോ സീനുകൾക്കൊക്കെ ഒടുക്കത്തെ കയ്യടിയായിരുന്നു. പടത്തിന്റ്റെ ഏറ്റവും വലിയ പ്ലസ്* പോയന്റ്റും നിവിനും അജുവും തന്നെയാണ്. അജുവിനു ഏറ്റവും കൂടുതൽ കയ്യടി നേടി കൊടുത്ത പടം ഒരു പക്ഷേ ഈ സെൽഫിയായിരിക്കാം. പിന്നെ ബി ജി എം കൊള്ളാം. സോങ്ങ്സ് അത്ര പോരാ എങ്കിലും പിക്ച്ചരൈസേഷൻ നന്നായിട്ടുണ്ട്

  പെർഫോമൻസ്

  നിവിൻ , അജു രണ്ടു പേരും തകർത്തു രണ്ടു പേർക്കും നല്ല കയ്യടിയും കിട്ടി നിവിന്റ്റെ എന്ട്രിക്ക് തന്നെ ഒടുക്കത്തെ കയ്യടിയായിരുന്നു അത് പോലെ ക്ലൈമാക്സിലെ ബോബി സിംഹക്ക് സോഡാ കുപ്പി കൊണ്ട് പൊങ്കാല ഇടാൻ പോകുന്നതിനൊക്കെ ഒടുക്കത്തെ കയ്യടിയായിരുന്നു എന്തായാലും മിലിയുടെ ക്ഷീണം സെല്ഫിയിലൂടെ തീർക്കാൻ നിവിന് കഴിഞ്ഞിട്ടുണ്ട് പിന്നെ വിനീതിന്റ്റെ പെർഫൊമൻസും നന്നായിട്ടുണ്ട് നീരജ് മാധവ് ആദ്യ പകുതിയിലെ പ്രാധാന്യം രണ്ടാം പകുതിയിൽ ഇല്ലാതെ പോയി എങ്കിലും കിട്ടിയ വേഷം നീരജും നന്നാക്കി ഒറ്റ സീനിൽ മാത്രം വരുന്ന ബോബി സിംഹക്കും കിട്ടി നല്ല കയ്യടി

  പ്രജിത്ത് അരങ്ങേറ്റം ഏതായാലും മോശമാക്കിയില്ല ഇനിയും നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  മൊത്തത്തിൽ പൈസ വസൂൽ എന്റ്റെർട്ടൈനർ എന്ന് പറയാം

  എന്റ്റെ റേറ്റിംഗ് 3/5

  വാൽക്കഷ്ണം : സോഷ്യൽ മീഡിയയിലെ സൌഹൃദങ്ങളിൽ കുടുങ്ങി ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകന്മാർക്കു വേണ്ടി ജന്മം നൽകിയ മാതാപിതാക്കളെയും വീടും നാടും ഉപേക്ഷിച്ചു അപകടങ്ങളിൽ ചെന്ന് ചാടുന്ന നമ്മുടെ പെണ്*കുട്ടികൾക്കുള്ള ചെറിയ ഒരു സന്ദേശം കൂടിയാണ് ഈ സിനിമ

 18. ഇനി ഉള്ളതു പോസ്റ്റ്മോർട്ടം ആണ്.

  തിരുവനന്തപുരം ലോബിക്കു ശേഷം വില്ലേജ് ലോബി

  80 കളുടെ മധ്യത്തോടെ മലയാള സിനിമയെ കൈയ്യിൽ ഒതുക്കിയ തിരുവനന്തപുരം ലോബിയുടെ വിക്രിയകൾ ചരിത്ര പ്രസിദ്ധമാണല്ലോ. 30 കൊല്ലത്തിനു ശേഷം ഇതാ മറ്റൊരു മാഫിയാ ലോബി മലയാള സിനിമയിൽ പിടി മുറുക്കുന്നു. ഇതിലെ മെംബേർസ് എല്ലാം ഏറണാം കുളം പത്തനം തിട്ട ഒക്കെ ആണേലും ഇവറ്റകളുടെ സിനിമകൾ എല്ലാം ഗ്രാമങ്ങളിൽ നിന്നാണ്. മലളാത്തിൽ കഴിഞ്ഞ കൊറേ കാലത്തെ വിജയ സിനിമകളുടെ ട്രൻഡ് ഒന്നേൽ മലബാറിലെ നായർ വില്ലേജ് അല്ലേൽ എംസി റോഡിലെ നസ്രാണി വില്ലേജ് സെറ്റപ്പ് കഥകൾ ആണ്. വില്ലേജിലെ നിഷ്കളങ്കർ vs ടെക്നോളജി , ഗ്ലോബലൈസേഷൻ . ദ്യശ്യം , മേനോൻ ഡെയ്സ് , ഓം ശാന്തി ഓശാന എല്ലാം ഉദ്ദാഹരണങ്ങൾ. മലബാറും നസ്രാണി കൂടെ മിക്സ് ചെയ്ത വെള്ളി മൂങ്ങ സങ്കര ഇനം വിത്തുകൾ പൊലെ അത്യല്പാദനം നേടി.

  ഇവർക്കെതിരെ ഫഹദ് ഫാസിൽ അനൂപ് മേനോൻ ആസിഫ് അലിയുടെ നേത്യത്വത്തിൽ മലയാളി നാഗരികത കാണിക്കുന്ന മറ്റൊരു തരം ട്രൻഡ് ഉണ്ട്. അതിൽ മേൽ പറഞ്ഞ നിഷ്കളങ്ക സാംസ്ക്കാരിക സമ്പന്നരായ കഥാപാത്രങ്ങൾക്കു പകരം തനി തൊട്ടി സെറ്റപ്പിൽ ഉള്ള കൊച്ചി , തിരുവനന്തപുരം സിറ്റി ലൈഫ് ആണ് പലപ്പോഴും പ്രമേയം മേമ്പൊടിക്ക് സെക്സും തെറിവിളിയും ജോക്കിയും. ഇതിൽ ഹണി ബീ ഒഴിച്ചു നിർത്തിയാൽ പ്രേക്ഷകർക്കിടയിൽ വലിയ അഭിപ്രായം നേടാൻ സാധിച്ചിട്ടില്ല. കൊച്ചിയിലും തിരോന്തോരത്തും ജനിച്ചു വളർന്ന ലാൽ ജൂനിയും അനൂപ് മേനവൻ ഒക്കെ സ്വന്തം സാഹചര്യങ്ങളെ ഇങ്ങനെ കൂതറവൽക്കരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. കൊറിയക്കാരോടു ചോദിച്ചാൽ പറയുമായിരിക്കും.

  വില്ലേജ് ലോബിയുടെ വിജയ രഹസ്യം

  തിരോന്തോരം ലോബി ദാരിദ്രം ,തൊഴിൽ ഇല്ലായ്മ ഒക്കെ വച്ച് പടം എടുത്ത് അന്നത്തെ യുവജനങ്ങളെ കയ്യിൽ എടുത്തപ്പോൾ വില്ലേജ് ലോബി സോഷ്യൽ മീഡിയ , ബി ടെക് സപ്ലി പോലെ ഇന്നത്തെ ന്യുജനെ ത്യപ്തിപ്പെടുത്തുന്ന എല്ലാ ചേരുവകളും ചേർത്താണ് വിജയ ഫോർമുല ഒരുക്കുന്നത്. നാടകീയത കുറച്ച് തികച്ചും സ്വഭാവികമായ കഥാപാത്ര സ്യഷ്ടികൾ . വ്യത്തികേടുകൾ ഇല്ലാതെ കാണാവുന്ന പടങ്ങൾ. തിരക്കഥയിൽ രാഷ്ട്രീയം മതം ഇവയുടെ ബുദ്ധിപരമായ സംയോജനം.(വിനീത് , നിവിൻ പോളിയുടെ അധിക പടത്തിലും കമ്യുണിസം ഒരു കഥാ പാത്രം ആണ്.) പോരാത്തതിനു മലയാളിയുടെ എന്നത്തേയും വീക്നെസ് ആയ ഗ്രാമീണ പശ്ചാത്തലം കൂടി ആകുംമ്പോ വില്ലേജ് പടങ്ങൾ പണംവാരികൾ ആവുകയാണ്.

  ക്ലീഷെ സത്യൻ അന്തിക്കാടിനെ കുറ്റം പറയുന്നവർ വടക്കൻ സെൽഫി കണ്ട് ആസ്വദിക്കുന്നു. ഉപദേശം അടക്കം ഒരു സത്യൻ പടത്തിലെ എല്ലാ ചേരുവകളും ഇതിലും ഉണ്ട് അത് പ്രസന്റ് ചെയ്യുന്ന രീതിയിൽ മാത്രമേ വ്യത്യാസം ഉള്ളു……

 19. ശ്ശെടാ , National Star ന്റെ രണ്ടാമത്തെ കമന്റ്‌ ഈയിടെ ഞാൻ മറ്റെവിടയോ വായിച്ചതാണല്ലോ , എവിടെ ആണെന്ന് ഓര്മ വരുന്നില്ല , Source ഒന്ന് പറയാമോ ?

  @വാര്യര് – Long time No speak സുഖമാണല്ലോ അല്ലെ ? ഇവിടുത്തെ ഇത്ര നാളത്തെ ഒരു പരിചയം വച്ചു താങ്കളുടെ കമന്റ്‌ അത്ഭുധ പെടുത്തി . പ്രതേകിച്ചു ‘വിരസമായ ആദ്യ പകുതി ഉറങ്ങാതെ ഇരിക്കാന്‍ കുറെ കഷ്ടപ്പെട്ടു’ എന്നത് – എനിക്ക് നല്ല entertainer ആയി ആണ് തോന്നിയത് – മഹത്തായ സിനിമ ഒന്നുമല്ലെങ്കിലും എന്താണോ അവർ പറയാൻ ശ്രമിച്ചത്‌ , ആരാണോ അവരുടെ Target Audience – അത് നന്നായി ചെയ്യാൻ അവര്ക്ക് സാധിച്ചു എന്നാണ് എനിക്ക് തോന്നുന്നത് . (അത് കൊണ്ട് ഞാൻ പറയുന്നത് മാത്രമാണ് ശരി എന്നോ വാര്യര്ക്ക് തെറ്റി എന്നോ അഭിപ്രായമില്ല , അങ്ങനെ ഒരു കമന്റ്‌ കണ്ടപ്പോൾ പറയണം എന്ന് തോന്നി അത്ര മാത്രം )

 20. 100DOLപോലൊരു അറുബോര്‍ പടം ഇതിലും മെച്ചെമെന്നൊ??? ശിവ ശിവ ഹെന്താ കഥ.. ഇതൊരു തമ്മില്‍ ഭേദം തൊമ്മന്‍ സിനിമയാണ്‍ . സൂപെര്‍ താരങ്ങളുടെ അറുബോറന്‍ ആവറ്ത്തന വിരസതയുള്ള കഥകള്‍ കാണാന്‍ തല്പര്യമില്ലാത്തവര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടും

 21. Climax ozhich nirthiyaal Tharakkedillaatha cinema aanu vadakkan selfie. Mattu cinemakale apekshich aalukale chirippikkaan enkilum saadhikkunnu enna oru otta point il aanu cinema ingane odunnath. pala reviews ilum common aayi kanda oru kaaryam padam kurach chirippikkum , thamasha undu, athra maathram ennokke aanu. Aalukale chirippikkuka ennath athra nissaara kaaryam alla. Timing illenkil paalipokunna onnaanu comedy. oru vikaaravum unarthaatha chavarukalkkidayil oraashvasam thane aanu selfie. Nivin nalla kaalathe mohanlal ineyum mukesh ineyum okke ormippikkunund, athum oru cheriya kaaryam alla.

 22. വിജയലക്ഷ്മി ആലപിച്ച ഗാനവും, തുടക്കത്തിലുള്ള ഒന്ന് രണ്ടു തമാശയും കഴിഞ്ഞാല്‍ ഈ പടത്തില്‍ എന്തുണ്ട്? വിനീത് ശ്രീനിവാസന്‍ അത്ര ബോറടിപ്പിച്ചില്ല. പടം നിരാശ മാത്രമാണ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *


7 + = 16