Bhaskar the Rascal

Readers Views: ഭാസ്‌കർ ദ് റാസ്കൽ

സിദ്ദിഖ് എഴുതി സംവിധാനം ചെയ്ത ഭാസ്‌കർ ദ് റാസ്കൽ തിയറ്ററുകളിൽ എത്തി. മമ്മൂട്ടിയും നയൻതാരയുമാണ് മുഖ്യവേഷങ്ങളിൽ. ഈ ചിത്രം കണ്ടവർ അഭിപ്രായം എഴുതുമല്ലോ?

18 thoughts on “Readers Views: ഭാസ്‌കർ ദ് റാസ്കൽ”

 1. പുതുമയില്ലാത്ത ഒരു കഥാ തന്തുവിൽ കുറച്ചു നർമ്മം വിതറി, മെഗാ താരത്തിന്റെയും ബലത്തിൽ ബോക്സ്‌ ഓഫീസ് കിലുക്കാമെന്നുള്ള സിദ്ദിക്കിന്റെയും ആന്റോ ജോസെഫിന്റെയും വിശ്വാസം — അതാണ്‌ ഈ പടം.
  പൊതുവേ നല്ല അഭിപ്രായമാണ് കേൾക്കുന്നത്. റിവ്യൂ സൈറ്റുകളും പടം കണ്ട കുറച്ചു കൂട്ടുകാരും പറയുന്നത് വിശ്വസിക്കാമെ ങ്കിൽ , കാശ് നഷ്ടമാവില്ല.

  മൂവിരാഗ സിംഹങ്ങളുടെ പ്രതികരണത്തിന് കാത്തിരിക്കുന്നു

 2. ഒരു ഹിറ്റ് ലർ പ്രതീക്ഷിച്ച് ആണു പടത്തിനു കയറിയത്. പക്ഷെ നിരാശപ്പെടുത്തി. വളരെ സീരിയസ്സ് ആയി നിൽകുമ്പോഴും നർമ്മം വിതറുന്ന രംഗങ്ങൾ ഹിറ്റ് ലറിൽ ഉണ്ടായിരുന്നു. സയിനുദ്ദീൻ “ഹിറ്റ് ലർ മാധവൻ കുട്ടി” യെ അന്വെഷിച്ച് ചെല്ലുന്ന രംഗം ഒക്കെ – മമ്മൂക്ക വളരെ സീരിയസ്സ് അയി നോക്കുന്നത് പോലും പ്രേക്ഷകരിൽ ചിരി ഉണർത്തും. പക്ഷെ ഭാസ്കരനു ആ ശൗര്യം ഇല്ല. മമ്മുക്കയ്ക് പ്രായം ആയതിന്റെ ആകും, ആ നോട്ടത്തിൽ പോലും ഒരു ലക്ഷ്യം ഇല്ലായ്മ! പന്തം കണ്ട പെരുചാഴിയെ പ്പൊലെ.

  ഇക്ക ഇനി മകനു സാമ്രാജ്യം വിട്ട് കൊടുക്കുന്നതാ നല്ലത് എന്നു തോന്നി പ്പോകുന്നു.

 3. പുതുമയൊന്നും ഇല്ലെങ്കിലും ഫസ്റ്റ് ഹാഫ് കണ്ടിരിക്കാം.നായകന്റെ മണ്ടന്‍മാരായ ശിങ്കിടികള്‍ ഒപ്പിക്കുന്ന തമാശകളാണ് ആദ്യ പകുതിയുടെ ജീവന്‍.പഠിപ്പില്ലാത്ത,കോടീശ്വരനായ നായകന്‍ കൂടിയാകുമ്പോള്‍ കോമ്പിനേഷന്‍ പൂര്‍ത്തിയാകുന്നു.എന്നാല്‍ രണ്ടാം പകുതിയിലേക്കു കടക്കുമ്പോള്‍ സിനിമയുണ്ടായ കാലം മുതല്‍ കാണുന്ന സീനുകള്‍ ആവര്‍ത്തിക്കുന്നു.നായകന്റെ/നായികയുടെ വേട്ടയാടപ്പെടുന്ന പൂര്‍വ്വകാലം എത്രയാവര്‍ത്തി കണ്ടതാണെന്ന് ഓര്‍ക്കുന്നില്ല.പുണെയില്‍നിന്നു കൊടുത്തുവിട്ട പെട്ടിയാണ് പിന്നെ കഥാകേന്ദ്രം.ഈ പെട്ടി തന്നെയല്ലേ പണ്ട് ജോണ്‍ ഹോനായി മുംബൈയില്‍നിന്ന് അന്വേഷിച്ചു വന്നത്?ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന പെട്ടി തിരിച്ചെടുക്കണം.അതിന് നായികയുടെ സഹായം വേണം.ടൂ ഹരിഹര്‍ നഗറില്‍ ഇതേ പെട്ടിക്കു വേണ്ടിയല്ലേ വില്ലന്‍ വന്നത്?പിന്നെ അടി ഇടി വെടി പൊക.വെടിയുണ്ടകള്‍ക്കിടയിലൂടെ ഓടിയാലും വെടി കൊള്ളാത്ത നായകനും നായികയും തുടങ്ങി എല്ലാ കലാപരിപാടികളുമുണ്ട്.തോക്കുമായി കുറെ പെണ്ണുങ്ങളെയും രംഗത്തിറക്കിയിട്ടുണ്ട്.പുണെയിലൊക്കെ അങ്ങനാവാം.ഒരു കാര്യം പറയാതെ വയ്യ.സിദ്ദിഖ് ഇനിയെങ്കിലും ആ പെട്ടി വീട്ടിലെങ്ങാനും വെച്ചു പൂട്ടണം.അല്ലെങ്കില്‍ ആ പെട്ടി നാട്ടുകാര്‍ തല്ലിപ്പൊട്ടിച്ചു കളയും.

 4. ”ഇക്ക ഇനി മകനു സാമ്രാജ്യം വിട്ട് കൊടുക്കുന്നതാ നല്ലത് എന്നു തോന്നി പ്പോകുന്നു.”

  അമ്പലപ്പുഴക്കാരാ, ചതിയ്ക്കല്ലേ . ഇങ്ങനത്തെ ചീത്ത കാര്യങ്ങൾ ഇക്കയ്ക്കു പറഞ്ഞു കൊടുക്കല്ലേ. ഇനിയും ഒരു 20-25 കൊല്ലം കൂടി അദ്ദേഹം ചെറുപ്പക്കാരനായി അഭിനയിയ്ക്കട്ടെ. കാണാൻ ആരെങ്കിലും ഒക്കെ ഉണ്ടാകും.

 5. പടം കണ്ടു. ആദ്യ പകുതി രസകരം തന്നെയാണ്. ചിലപ്പോഴൊക്കെ പഴയ സിദ്ധിഖു ചിത്രങ്ങൾ ഒര്മിപ്പിക്കും. പക്ഷെ രണ്ടാം പകുതി ഒരു നനഞ്ഞ പടക്കമാണ്. ആ ട്വിസ്റ്റ്‌ വേണ്ടിയിരുന്നില്ല.

 6. Movie is a good entertainer. There are some decent funny moments. Songs are pretty good. Young actors especially girl was pretty good. The movie seemed like answering why people considers other side always greener. I loved it. i might watch it again if possible.

  Sacs…..

  I think you might be able to enjoy the movie. There is no big novelty with story but its watchable. You won’t feel bored for sure. Songs are good.

  Dear Sagar,

  Its very very difficult to create a novel story. If everybody come up with new ideas and story, then we audience will find it difficult to judge the art. It is better to have some mix and match more often so that we can enjoy fresh ideas once in a while.

 7. // ഒരു ഹിറ്റ് ലർ പ്രതീക്ഷിച്ച് ആണു പടത്തിനു കയറിയത്. പക്ഷെ നിരാശപ്പെടുത്തി. വളരെ സീരിയസ്സ് ആയി നിൽകുമ്പോഴും നർമ്മം വിതറുന്ന രംഗങ്ങൾ ഹിറ്റ് ലറിൽ ഉണ്ടായിരുന്നു. സയിനുദ്ദീൻ “ഹിറ്റ് ലർ മാധവൻ കുട്ടി” യെ അന്വെഷിച്ച് ചെല്ലുന്ന രംഗം ഒക്കെ – മമ്മൂക്ക വളരെ സീരിയസ്സ് അയി നോക്കുന്നത് പോലും പ്രേക്ഷകരിൽ ചിരി ഉണർത്തും. പക്ഷെ ഭാസ്കരനു ആ ശൗര്യം ഇല്ല. മമ്മുക്കയ്ക് പ്രായം ആയതിന്റെ ആകും, ആ നോട്ടത്തിൽ പോലും ഒരു ലക്ഷ്യം ഇല്ലായ്മ! പന്തം കണ്ട പെരുചാഴിയെ പ്പൊലെ.

  ഇക്ക ഇനി മകനു സാമ്രാജ്യം വിട്ട് കൊടുക്കുന്നതാ നല്ലത് എന്നു തോന്നി പ്പോകുന്നു.//

  I think misundertood that Bhaskar is Hitler sequel. Try to watch each cinema as new one. Director or Hero never claimed tht bhaskar is the 2nd part of hitler. Then y shud u think tht way?

  The character of Bhaskar has its own identity. And mammukka has done it very well. He delivered wat was needed.

 8. എന്ത് സാമ്രാജ്യം ആണ് ഇക്കാക്ക്‌ ഇപ്പൊ ഉള്ളത്. പൊട്ടിപൊളിഞ്ഞ കുറെ പടങ്ങളുമായി രണ്ടു കിളവന്മാർ. അവന്മാര്ക്ക് ഇപ്പോഴും സിന്ദാബാദ് വിളിക്കുന്ന കുറെ പൊട്ടന്മാർ പിന്നാലെ. കഷ്ട്ടം തന്നെ. പഴയ ഗരിമ പറഞ്ഞു ഞെളിഞ്ഞു നടക്കാം എന്നല്ലാതെ വേറെ ഒന്നിനും കഴിയില്ല മമ്മുട്ടിയെ കൊണ്ട്. പക്ഷെ അതിനും ഒരു പരിധി ഉണ്ട് എന്നോര്ക്കുക. നിരത്തേണ്ട കാലം അതിക്രമിച്ചു പ്രേഷകരെ..ഇവന്മാരെ രണ്ടാളേം നിലക്ക് നിരത്തേണ്ട കാലം.

 9. സനൂപിന്റേയും അനിഘയുടേയും പ്രകടനങ്ങളാണ് ഈ സിനിമയെ കണ്ടിരിക്കാവുന്ന പരുവത്തിലാക്കുന്നത്‌. മമ്മൂട്ടിയൊക്കെ പതിവ്‌ വേഷത്തിൽ തന്നെ. എന്തൊക്കെ ചെയ്തിട്ടും അദ്ദേഹത്തിന്റെ ചുക്കിച്ചുളിഞ്ഞ്‌ തൂങ്ങിയ കഴുത്തും കണ്ണും മറച്ചു വെക്കാൻ ഇപ്പോൾ സാധിക്കുന്നുമില്ല.

  സിദ്ദിഖ്‌ ഇനി ആക്ഷൻ സിനിമ ചെയ്യുന്നതാകും നല്ലത്‌ എന്നു തോന്നുന്നു. കോമഡിയുടെ കാര്യം ഒരു തീരുമാനമായിട്ടുണ്ട്‌. സത്യൻ അന്തിക്കാടൊക്കെ ടിവി സീരിയൽ ട്രീറ്റ്മെൻിനു പഠിക്കുന്ന കാലത്ത് സിദ്ദിഖ്‌ ഇത്രയെങ്കിലും ശ്രമിച്ചല്ലോ എന്നാശ്വസിക്കാം.

 10. Songs are good. Anikha and Sanoop did their part well. But not recommended for children. Lot of bad messages like small children using mobile phones, bad languages etc.

 11. the picture in this article itself tells ikka has become too old still fans are arguing he geting younger day by day. wat is the problem in exposing real age. years back in 90s we criticized tamil kannada stars that even though they look like grand fathers they act as choclate heroes and thats the standard of kollywood sandalwood viewers and wat happened to molywood fans now

 12. കുറച്ചു മാസങ്ങൾക്ക് മുൻപ് സൂപ്പർ സ്റ്റാർസിനെ ഒന്ന് വിമർശിച്ചപ്പോൾ മുവിരാഗ സിംഹങ്ങൾ നമ്മളെ അന്ന് കടിച്ചുകീറി. പിന്നെ ആലോചിച്ചപ്പോൾ അവർ പറഞ്ഞത് ശരിയാണെന്ന് തോന്നി. ഒരു സിനിമയുടെ റിവ്യൂ പേജ് അവരുടെ ഫിസികും ഗ്ലാമറും വയസ്സും ഒന്നും ചർച്ച ചെയ്യേണ്ടതില്ല. മമ്മൂട്ടിയായാലും മോഹൻലാലായാലും അതേ പോലെ സത്യൻ അന്തികാടായാലും സിദ്ദിഖ് ആയാലും അവരുടേതായ ഒരു സ്പേസ് മലയാള സിനിമയിൽ ഉണ്ടാക്കിയവരാണ്. ആ സ്പേസ് ഉള്ളടത്തോളം അവർ അഭിനയിക്കും സംവിധാനം ചെയ്യും. അവരുടെ പ്രോഡക്റ്റ് ഇഷ്ട്ടമുള്ളവർ അത് പോയി കാണും. അതിനു താല്പര്യമില്ലാത്തവർ അവരുടെ സിനിമ കാണണ്ട എന്ന് വിചാരിച്ചാൽ പോരെ അല്ലെങ്കിൽ ചൂടും ചൂരുമുള്ള യുവത്വമുള്ള പുതുമയുള്ള നല്ല ന്യൂ ജനറേഷൻ സിനിമ കണ്ടു തൃപ്തി അടയാമല്ലോ? പിന്നെ ഈ സിനിമ കണ്ടിട്ട് എന്റെ അഭിപ്രായവുമായി വരാം.

 13. @മൂവിക്കുട്ടൻ
  സൂപ്പർ സ്റ്റാർസിന്റെ ഫിസികും ഗ്ലാമറും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ എന്താ കുഴപ്പം? നമ്മള്‍ തീയേറ്ററില്‍ അവരുടെ ശബ്ദം മാത്രമല്ലല്ലോ കേള്‍ക്കുന്നത്?

 14. എന്തൊരു തല്ലിപൊളി സിനിമ . റാംജി റാവു …, ഇൻ ഹരിഹർ .., ഗോഡ്ഫാദർ തുടങ്ങി എന്നെ ഇന്നും പൊട്ടിചിരിപ്പിക്കുന്ന സിനിമകളുടെ സംവിധായകൻ എന്ന ബഹുമാനം നില നിർത്തി കൊണ്ട് തന്നെ പറയട്ടെ Mr Siddique നിങ്ങള്ക്ക് ‘Ladies & Gentlemen ‘ നെ കാൾ മോശം സിനിമ എടുക്കാൻ കഴിയില്ല എന്നാണ് വിചാരിച്ചിരുന്നത് , നിങ്ങൾ ‘bhaskar …’ ലൂടെ അത് ഒരിക്കൽ കൂടി repeat ചെയ്തു . പൊട്ടിചിരി പോയിട്ട് ഒരു പുഞ്ചിരി പോലും ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല വെറുപ്പിക്കാൻ ഉള്ള ഒരു പാട് തമാശകൾ ഉണ്ട് – റാണി കബീര് ഉം റാണികാ ബിയർ ഉം പോലുള്ള forced തമാശകൾ കൂടി ആകുമ്പോൾ പൂര്ത്തിയാകും . ഈ ചിത്രം ഈ വര്ഷത്തെ വലിയ വിജയങ്ങളിൽ ഒന്ന് എന്ന് എവിടെയോ വായിച്ചു . മലയാളത്തിൽ ചിത്രങ്ങൾ തീയറെർ വിജയം ആകുന്നതു എന്ത് അടിസ്ഥാനത്തിൽ എന്ന് ഞാൻ ഇപ്പോൾ ആലോചികാറില്ല !!!!!!!!

  ഈ ചിത്രത്തിൽ എന്നെ ഏറ്റവും വെറുപ്പിച്ചത് ഇതിലെ കുട്ടികളുടെ കഥാപാത്രങ്ങൾ ആണ് , പ്രതേകിച്ചു പെണ്കുട്ടി (അനിഖയും സനൂപും മോശം ആയിരുന്നു എന്നല്ല ) . കുട്ടികള്ക്ക് അവരുടെ പ്രായത്തിനു യോജിക്കുന്ന കഥാപാത്രങ്ങൾ നൽകിയാൽ പോരെ. അവരുടെ സംസാരം , പ്രവർത്തികൾ ഒന്നും അവരുടെ യഥാര്ത പ്രായത്തിനു യോജികുന്നത് ആയി എനിക്ക് തോന്നിയില്ല , പ്രതേകിച്ചു പെണ്‍കുട്ടി . അമ്മക്ക് match making നടത്തുന്നതും , അമ്മയുടെ *** യിൽ കയറി പിടിക്കുന്നവർക്കെതിരെ പ്രതികരിക്കുന്നതും ഒക്കെ അനിഖയുടെ പ്രായത്തിൽ ഉള്ള ഒരു കുട്ടിയെ കൊണ്ട് ചെയ്കുമ്പോൾ Siddique നോട് ഉള്ള respect ഉം പോയി കിട്ടും . ഇതൊന്നും കുട്ടികൾ ചെയ്യരുതന്നല്ല മറിച്ചു കുറച്ചു കൂടി മുതിര്ന്ന കുട്ടികൾ , ഒരു teenage പ്രായം ഒക്കെ ആയിരുനെകിൽ അതിൽ sense ഉണ്ടായിരുന്നെനെ (അപ്പൊ പിന്നെ മമ്മൂട്ടി യെയും നയൻതാര യെയും അച്ഛനും അമ്മയും ആയി അഭിനയിക്കാൻ കിട്ടുമായിരുന്നോ എന്നത് മറ്റൊരു ചോദ്യം )

 15. സമൃദ്ധി പറഞ്ഞത് നൂറ്റി ഒന്ന് ശതമാനം ശരിയാണ് . മോഹൻ ലാലിന്റെ ലൈല ഓ ലൈലയുടെ അത്ര തല്ലിപ്പൊളി അല്ലെങ്കിലും ഈ വര്ഷം മമ്മൂട്ടിയുടെ ഏറ്റവും വെറുപ്പിച്ച സിനിമ തന്നെയാണ് ഭാസ്കര് ദി റാസ്കൽ . മമ്മൂട്ടിക്ക് ട്രാക്ക് മാറ്റാൻ സമയമായി എന്ന് തെളിയിക്കുന്ന ചിത്രം കൂടിയാണ് ഭാസ്കർ ദി റാസ്കൽ .ഇനിയും ഇത്തരം മന്ദബുദ്ധി ഹീറോ റോളുകളുമായി മമ്മൂക്ക നമ്മളെ പരീക്ഷിക്കരുത് എന്നോരപെക്ഷയുണ്ട് . അമിതാബ് ബച്ചനൊക്കെ ബോളിവുഡിൽ ചെയ്യുന്ന മാതിരിയുള്ള കാരക്ടർ റോളുകളിലേക്ക് (ഷമിടാബ് ,പിക്കു.. ) ചേക്കേറാൻ നമ്മുടെ മമ്മൂക്കക്കും സമയമായി എന്ന് തെളിയിക്കുന്നതാണ് ഭാസ്കരിലെ ഈ കോമാളി വേഷം . ഇതേ ഫോർമുല തുടരാൻ തന്നെയാണ് സിദ്ദിക്ക് ആഗ്രഹിക്കുന്നതെങ്കിൽ വളരെ അടിയന്തിരമായി കഥ എഴുത്തും സംവിധാനവും നിര്തുന്നതായിരിക്കും നല്ലത്.

Leave a Reply

Your email address will not be published. Required fields are marked *


+ 7 = 13