ottal

2014: ഒറ്റാൽ, സനൽ കുമാർ ശശിധരൻ, നിവിനും സുദേവും, നസ്രിയ

2014-ലെ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ നേടി. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരാൾപ്പൊക്കം ഒരുക്കിയ സനൽ കുമാർ ശശിധരനാണ്. മികച്ച നടനുള്ള ബഹുമതി രണ്ടു പേർ പങ്കിട്ടു: 1983, ബാംഗ്ളൂര്‍ ഡേയ്സ് എന്നീ സിനിമകളിലെ അഭിനയത്തിന് നിവിൻ പോളിയും മൈ ലൈഫ് പാർട്ടനർ എന്ന സിനിമയിലെ അഭിനയത്തിന് സുദേവ് നായരും. ഓം ശാന്തി ഓശാനയിലെ അഭിനയത്തിന് നസ്രിയയെ മികച്ച നടിയായി തിരഞ്ഞെടുത്തു. മികച്ച പുതുമുഖ സംവിധായകനുള്ള അവാർഡ് 1983 ഒരുക്കിയ എബ്രിഡ് ഷൈൻ നേടി.

മറ്റ് ബഹുമതികൾ ഇതാ:
മികച്ച രണ്ടാമത്തെ ചിത്രം: മൈ ലൈഫ് പാർട്നർ (സംവിധാനം: എം.വി പത്മകുമാർ)
കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം: ഓം ശാന്തി ഓശാന (സംവിധാനം: ജൂഡ് ആന്‍റണി)
കുട്ടികൾക്കുള്ള മികച്ച ചിത്രം: അങ്കൂരം (സംവിധാനം: ടി ദീപേഷ്)
മികച്ച കഥാകൃത്ത്: സിദ്ദാര്‍ഥ് ശിവ
മികച്ച തിരക്കഥാകൃത്ത്: അഞ്ജലി മേനോൻ (ബാംഗ്ളൂര്‍ ഡേയ്സ് )
മികച്ച സ്വഭാവ നടൻ: അനൂപ് മേനോൻ (1983, വിക്രമാദിത്യൻ)
മികച്ച സ്വഭാവ നടി: സേതുലക്ഷ്മി (ഹൗ ഓൾഡ് ആർ യു)
മികച്ച ഛായാഗ്രാഹകൻ: അമൽ നീരദ് (ഇയോബ്ബിന്റെ പുസ്തകം)
മികച്ച അവലംബിത തിരക്കഥ: രഞ്ജിത്ത് (ഞാൻ)
മികച്ച ചിത്രംസംയോജകൻ: ലിജോ പോൾ
മികച്ച ബാല നടൻ: അദ്വൈത്
മികച്ച ബാല നടി: ഫാത്തിമ
മികച്ച ഗാനരചന: ഒ എസ് ഉണ്ണിക്കൃഷ്ണന്‍ (ഇത്ര പകലിനോട് ഒത്തുചേര്‍ന്ന, ചിത്രം: ലസാഗു)
മികച്ച സംഗീത സംവിധാനം: രമേശ് നാരായണൻ
മികച്ച പശ്ചാത്തല സംഗീതം: ബിജി ബാൽ (വിവിധ ചിത്രങ്ങൾ)
മികച്ച ഗായകൻ: യേശുദാസ് (ആദ്യ കിരണങ്ങൾ, ചിത്രം: വൈറ്റ് ബോയ്സ്)
മികച്ച ഗായിക: ശ്രേയാ ഘോഷാൽ (വിജനതയില്‍, ചിത്രം: ഹൗ ഓള്‍ഡ് ആര്‍ യു)
മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ്
മികച്ച ശബ്ദ ഡിസൈന്‍: തപസ്‌നായക്(ഇയ്യോബിന്റെ പുസ്തകം)
മികച്ച പുരുഷ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: ഹരിശാന്ത്(വൈറ്റ് ബോയ്‌സ്)
മികച്ച വനിതാ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്: വിമ്മി മറിയം ജോര്‍ജ്(മുന്നറിയിപ്പ്)
മികച്ച മേക്കപ്പ്മാന്‍: മനോജ് അങ്കമാലി(ഇയ്യോബിന്റെ പുസ്തകം)

ജോണ്‍ പോള്‍ അധ്യക്ഷനായ ജൂറിക്ക് മുമ്പിലെത്തിയത് 70 സിനിമകളായിരുന്നു. വണ്‍സ് അപ്പോണ്‍ എ ടൈം ദെയര്‍ വാസ് എ കള്ളന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രതാപ് പോത്തന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിന് സംഗീതം പകർന്ന യാക്‌സാൻ ഗ്യാരി പെരേര, നേഹ എസ് നായർ എന്നിവർക്കും ജൂറിയുടെ പരാമര്‍ശമുണ്ട്.

13 thoughts on “2014: ഒറ്റാൽ, സനൽ കുമാർ ശശിധരൻ, നിവിനും സുദേവും, നസ്രിയ”

 1. സഹൃദയ സിനിമയുടെ എഴുത്തുകാരൻ ജോണ്‍ പോളും കൂട്ടരും ഒറ്റാൽ ഊന്നിയപ്പോൾ കിട്ടിയത് പുതു തലമുറയുടെ സ്വര്ണ മീനുകൾ. അഭിനന്ദനങ്ങൾ. വൻ കിട കൊമ്പൻ സ്രാവുകളും പുലി വാഹകളും ഒറ്റാലിന് പുറത്ത്. സാരമില്ല, ഒരു പക്ഷെ അവരും ഈ പുതിയ മാനത്താം കണ്ണികളെ മനസ്സാൽ അഭിനന്ടിക്കുന്നുണ്ടാവാം.

  ഒരു സംശയം ഈ ഒറ്റാൽ കണ്ടവരുണ്ടോ?

 2. ഒറ്റാല്‍, ഒരാള്‍ പൊക്കം, ഐന്‍, മൈ ലൈഫ് പാര്‍ട്ട്നര്‍ എന്നീ സിനിമകള്‍ കാണാത്തത് കൊണ്ട് അവയ്ക്ക് അവാര്‍ഡ് കൊടുത്തതിനെ കുറിച്ച് അഭിപ്രായം പറയുന്നില്ല. നസ്രിയ, നിവിന്‍ , ഓം ശാന്തി ഓശാന ഇവ ഒന്നും തന്നെ അവാര്‍ഡ് അര്‍ഹിക്കുന്നില്ല. അലിഫിലെ ലെന, സീനത്ത്, മുന്നറിയിപ്പിലെ അപര്‍ണ, ഇവരെയൊന്നും ഒരു ജൂറി മെമ്പറും കണ്ടില്ലേ? ഇനി സംസ്ഥാന അവാര്‍ഡ് വരുമ്പോള്‍ ശ്രദ്ധിക്കാത്തത് ആണ് നല്ലത്. ഇതിലും ഭേദം ചാനലിലെ അവാര്‍ഡ്‌ രീതി തന്നെ.

 3. ആണ്ടോടാണ്ട് ഇക്കയും ഏട്ടനും വീതം വെച്ച് അനുഭവിച്ചിരുന്ന അവാർഡുകൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി അർഹതപ്പെട്ടവരിലെയ്ക്കു എത്തിക്കൊ.ണ്ടിരിക്കുന്നു. അത് തികച്ചും സ്വാഗതാര്ഹം തന്നെ. എല്ലാ അവാർഡ്‌ ജേതാക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ…. 🙂

 4. നിവിൻ പോളി ഒരു നല്ല നടൻ തന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല. പല ചിത്രങ്ങളിലും അദ്ദേഹം അത് തെളിയിച്ചിട്ടുമുണ്ട്. പക്ഷെ അപ്പോത്തിക്കിരിയിൽ ജയസൂര്യ ചെയ്തതിനെക്കാളോ മുന്നറിയിപ്പ് , വർഷം എന്നീ ചിത്രങ്ങളിൽ മമ്മൂട്ടി ചെയ്തതിനെക്കാൾ വലുതാണോ നിവിന്റെ പ്രകടനം എന്നൊരു സംശയം ഇല്ലാതില്ലാതില്ല.
  നസ്രിയക്ക് കൊടുത്തതിനെ കുറിച്ച് ഒന്നും പറയാനില്ല. എനിക്ക് വേറെ പണിയുണ്ട്

 5. ഞാൻ സ്ഥിരമായി സിനിമകൾ കാണുന്ന ഒരാളാണ്. സർവോപരി ഒരു മമ്മുക്ക ഫാനുമാണ്. ഈ പറഞ്ഞ 1983 യും മുന്നറിയിപ്പും വർഷവും ഒരു സാധാരണ പ്രേക്ഷകാൻ എന്നാ നിലക്ക് വിലയിരുത്തുമ്പോൾ അവാർഡിന് അര്ഹമായ പ്രകടനം 1983 യിലെത് തന്നെ. മമ്മുക്ക എന്ന മഹാനടന്റെ എടുത്തൽ പൊങ്ങാത്ത എന്ത് ഭാവമാണ് മുന്നറിയിപ്പിലും വർഷത്തിലും ഉള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല. അദ്ധേഹത്തിന്റെ അഭിനയം വളര നന്നായിരുന്നു എങ്കിൽ തന്നെയും സിനിമകൾക്ക് ഒരു ടോട്ടൽ ഫീൽ ഉണ്ടായിരുന്നില്ല. തിലകൻ ചേട്ടൻ പറഞ്ഞത് പോലെ മനസ്സ് നിറഞ്ഞില്ല. പക്ഷെ 1983 കണ്ടു കഴിഞ്ഞപ്പോൾ കണ്ണും മനസ്സും നിറഞ്ഞു. നാച്ചുറൽ ആയ മികച്ച അഭിനയം. ഈ നടൻ ഈ അവാർഡിന് അർഹൻ തന്നെ ആണെന്നാണ് എന്റെ അഭിപ്രായം.

 6. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തോട് വിയോജിക്കുന്നു
  കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മാനിക്കപ്പെടാതെ പോയ ചിത്രങ്ങളെയും നടന്മാരെയും കുറിച്ച് ഓര്‍മ്മപ്പെടുത്താനാണ് ഈ കുറിപ്പ്.

  75 ശതമാനം ചിത്രങ്ങളും നിലവാരം കുറഞ്ഞവയെന്ന് കുറ്റപ്പെടുത്തിയ ജൂറി ബാലിശമായ വാദങ്ങളാല്‍ സ്വയം ചെറുതാകുകയായിരുന്നു. 75 ശതമാനത്തിനു പുറത്തുള്ളവയല്ല പുരസ്‌കൃതമായവയില്‍ 99 ശതമാനവും.
  നടീനടന്മാരോടുള്ള താരാരധനയ്ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടേണ്ടത് സിനിമാ പ്രേമികളുടെ വിലയിരുത്തലുകളോടാണ്. കാരണം തങ്ങളേക്കാള്‍ പക്വതയുള്ളവരായാണ് അവര്‍ ജൂറിയെ ബഹുമാനത്തോടെ കാണുന്നത്.

  മമ്മൂട്ടി എന്ന താരത്തിന്റെ വിപണി സാധ്യത കണ്ടിട്ടാണെങ്കില്‍പ്പോലും കാമ്പും പ്രമേയഭദ്രതയും വേറിട്ടൊരു തത്വചിന്തയും അനുഭവിപ്പിച്ച ചിത്രമാണ് മുന്നറിയിപ്പ്. ഒരു മെത്തേഡ് ആക്റ്ററുടെ സൂക്ഷ്മാഭിനയം എത്രത്തോളം പ്രമേയത്തിന്റെ സത്യസന്ധതയ്ക്ക് മുതല്‍ കൂട്ടാമെന്നതിന്റെ സാക്ഷ്യമാണ് എനിക്ക് ആ ചിത്രം.

  മമ്മൂട്ടി വളരെ ഗംഭീരമായി പ്രകടനം നടത്തിയതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതായത് ബിബിസി അദ്ദേഹത്തെ മുന്‍പു വിലയിരുത്തിയെന്നു വായിച്ച ”അഭിനയത്തിലെ അടക്കിപ്പിടിച്ച ഊഷ്മളത” എന്തെന്ന് നമ്മെ ഓര്‍മ്മിപ്പിച്ച ചിത്രം. ഇതേ പോലെ മമ്മൂട്ടിയുടെ വണ്‍മാന്‍ ഷോ പ്രകടനം അത്ഭുതപ്പെടുത്തിയ (അടുത്ത കാലത്ത്) മറ്റൊരു ചിത്രം രഞ്ജിത്തിന്റെ കേരള കഫെയിലെ ലാല്‍ ജോസ് സംവിധാനം ചെയ്ത പുറംകാഴ്ചകളിലെ കഥാപാത്രമാണ്.

  ഇതാണ് എനിക്കു തോന്നിയ ഏറ്റവും സ്പഷ്ടമായ ഉദാഹരണം. മാധവ് രാംദാസിന്റെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ ജയസൂര്യയുടെയോ സുരേഷ് ഗോപിയുടെയോ പ്രകടനങ്ങള്‍ നിവിന്‍പോളിയേക്കാള്‍ മികച്ചുവെന്ന അഭിപ്രായത്തോടും യോജിപ്പാണ്. എന്നാല്‍ നിവിന്‍ ഒരു കഥാപാത്രത്തിന്റെ മൂന്നു വ്യത്യസ്ത കാലഘട്ടത്തിനൊപ്പം സഞ്ചരിച്ചപ്പോള്‍ പോലും മധ്യവസ്‌കതയിലെ പ്രകടനം കഷ്ടിച്ചു കടന്നു കൂടിയെന്നേ പറയാനാകൂ. നസ്രിയയെക്കാള്‍ മികച്ച പ്രകടനം നടത്തിയ ലെനയെപ്പോലുള്ളവരും ഉണ്ടായിരുന്നു.

  ജനപ്രിയതയ്ക്കപ്പുറം സാംസ്‌കാരികമായി വളരെ ഉയരത്തില്‍ നില്‍ക്കുന്ന അവാര്‍ഡാണ് കേരളത്തിന്റെ ചലച്ചിത്ര പുരസ്‌കാരം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സിനിമാക്കാര്‍ക്ക് അവാര്‍ഡ് നല്‍കേണ്ട എന്ന വാദം ഉയരാന്‍ പോലുമിടയാക്കിയ തരത്തില്‍ ഒരു പ്രഖ്യാപനം നടത്തുമ്പോള്‍ പരിണിത പ്രജ്ഞനായ മുഖ്യ ജൂറിയെങ്കിലും ദീര്‍ഘവീക്ഷണം പുലര്‍ത്തണമായിരുന്നു.

 7. ഈ അവാര്ഡു പ്രഖ്യാപനം തികച്ചും നീതിയുക്തം ഒരു ചെറിയ തിരുത്തോടെ
  മികച്ച നടന്‍-ഫഹദ് ഫാസില്‍ ചിത്രം ഈയ്യോബിന്‍റെ പുസ്തകം
  (Jayasurya is hard working but he doesnt know how to deliver dialouge and act in scentimental scenes he does over reactionand he needs extra support from costumes and outlook. And for Mammooty CK Raghavan is nothing now we want more from him. Directors and writers go and challenge our mammukka and lalettan)

 8. അവാർഡു ജൂറിയുടെ പരാമർശത്തിൽ നിന്ന്:
  “യഥാതഥത്തിന്റെ ചോരനേരുതേമ്പിനില്‍ക്കുന്ന പ്രമേയത്തിന്റെ ദൃശ്യാവിഷ്‌കാരമികവ് ആദരണീയം.”

  മനസ്സിലായില്ലേ? ഇതാണ് GK പറഞ്ഞ
  “മ്രിതാന്തതരളിതവിണ്മയകിരണം “

 9. Ithippo aarkku koduthalum kuzhappamilla, Vellaripravinte changathikku Dileepinu award koduthathinekkal moshamonnumallallo…

Leave a Reply

Your email address will not be published. Required fields are marked *


+ 7 = 14