Category Archives: BOOKS

Ranjith1

രഞ്ജിത്തിന്റെ ‘കണ്ണ് ചിമ്മുമ്പോൾ’

താരം എന്നെ ഒന്നു നോക്കി. ഞാനോ, ഔപചാരികതയ്‌ക്കു കുറവു വേണ്ട എന്ന വിചാരത്തിൽ വലതുകൈ അദ്ദേഹത്തിന്റെ നേർക്കു നീട്ടി. ഏതാണ്ട് പന്ത്രണ്ട് സെക്കൻഡ് എന്റെ കൈ വായുവിൽ നിന്നു. തനിക്കു നേരെ നീണ്ട ഈ അഹങ്കാരത്തിന്റെ കൈ എങ്ങനെ കൈകാര്യം ചെയ്യണം എന്ന ചിന്തയിലായിരുന്നിരിക്കണം മമ്മൂക്ക.

ONV-Kurup3

ഒ എൻ വി കുറുപ്പിന്റെ ഓർമക്കുറിപ്പുകൾ

മലയാളത്തിന്റെ പ്രിയ കവി ഒ എൻ വി കുറുപ്പിന്റെ ഓർമക്കുറിപ്പുകൾ. ബാല്യം മുതലുള്ള ചില അനുഭവങ്ങളും കാവ്യജീവിതത്തിലെ വഴിത്തിരിവുകളും ചിത്രങ്ങൾ സഹിതം. കവിയുടെ തന്നെ ഭാഷയിൽ ” ഇതൊരാത്മകഥയല്ല; അങ്ങനെ ഒന്നെഴുതാനുള്ള വലിപ്പവുമെനിക്കില്ല. കാലത്തേ വന്ന്, ഇരുണ്ട കരിയിലകളടിച്ചുവാരി, കുഞ്ഞു പൂക്കളെ വിളിച്ചുണർത്തി, ഇലകൾക്ക് ഇങ്ക് കുറുക്കി കൊടുത്ത്, ഈറൻ വിരികളെല്ലാം ഉണക്കി, ക്ഷീണിച്ചു പടിയിറങ്ങുന്ന പോക്കു‌വെയിൽ മണ്ണിലെഴുതിപ്പോകുന്ന സ്‌നേഹക്കുറിപ്പുകൾ മാത്രം! ”

unni-menon

ചെമ്പനീർ പൂ പോലെ

സുഹൃത്തുക്കളുടെ വാക്കുകൾ കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതം ചിലപ്പോൾ നമ്മളിലേക്ക് കൊണ്ടുവരുന്ന നഷ്‌ടമായി വേണം ഇതിനെയൊക്കെ കരുതാൻ. തിന്മയുടെ പ്രതിരൂപങ്ങൾ ആരുടെ ജീവിതത്തിലേക്കും അനുവാദം ചോദിക്കാതെ പ്രവേശിക്കാമല്ലോ.

aaramthamburan

ഹിറ്റുകളുടെ കഥ

ഇതു തകർക്കും. ഭയങ്കര സാധനമാണ്. പക്ഷേ, ഇത് മോഹൻലാൽ തന്നെ ചെയ്യണം. നിങ്ങൾ ഇത് ഷാജിയോട് പറഞ്ഞ് മോഹൻലാലിനെക്കൊണ്ട് ചെയ്യിക്കണം. മനോജ് അല്ലെങ്കിൽ മമ്മൂട്ടി എന്നായിരുന്നു ഷാജിയുടെയും രഞ്‌ജിത്തിന്റെയും മനസ്സിൽ.

malayala-cinema-chari

മലയാള സിനിമ ചരിത്രം വിചിത്രം

പിന്നീടൊരിക്കലും നൊട്ടാണി സിനിമയിലേക്ക് തിരിഞ്ഞു നോക്കിയില്ല. ഒരു കാലത്ത് താനും ഒരു സിനിമാക്കാരനായിരുന്നു എന്ന് നൊട്ടാണി ആരോടും പറഞ്ഞില്ല.