Category Archives: NEWS

pbharathan

ഓർക്കുന്നുവോ ആ പഴയ ചട്ടമ്പിയെ?

കരകാണാക്കടൽ തുടങ്ങി ആദ്യകാല സിനിമകളിലൊക്കെ അദ്ദേഹം ചട്ടമ്പിയായിരുന്നു. മുട്ടിനുമേലേ മുണ്ടു മാടിക്കുത്തി, കപ്പടാ മീശവിരിച്ച്, ട്രൗസറിന്റെ അറ്റം പുറത്ത് പ്രദർശിപ്പിച്ച് നടക്കുന്ന നാടൻ ചട്ടമ്പി. മലയാളിയുടെ ഗൃഹാതുരമായ ഓർമയുടെ ഭാഗമാണ് ആ ചട്ടമ്പി വേഷങ്ങൾ.

ottal

2014: ഒറ്റാൽ, സനൽ കുമാർ ശശിധരൻ, നിവിനും സുദേവും, നസ്രിയ

2014-ലെ മികച്ച സിനിമയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ നേടി. മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് ഒരാൾപ്പൊക്കം ഒരുക്കിയ സനൽ കുമാർ ശശിധരനാണ്. മികച്ച നടനുള്ള ബഹുമതി രണ്ടു പേർ പങ്കിട്ടു: 1983, ബാംഗ്ളൂര്‍ ഡേയ്സ് എന്നീ സിനിമകളിലെ അഭിനയത്തിന് നിവിൻ പോളിയും മൈ ലൈഫ് പാർട്ടനർ എന്ന സിനിമയിലെ അഭിനയത്തിന് സുദേവ് നായരും. ഓം ശാന്തി ഓശാനയിലെ അഭിനയത്തിന് നസ്രിയയെ മികച്ച നടിയായി തിരഞ്ഞെടുത്തു. മികച്ച പുതുമുഖ സംവിധായകനുള്ള അവാർഡ് 1983 ഒരുക്കിയ എബ്രിഡ് ഷൈൻ നേടി.

muhamad-musthafa

ദേശീയ ചലച്ചിത്ര അവാർഡ്: മലയാളത്തിന് എട്ട് അവാർഡുകൾ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇക്കുറി മലയാളത്തിന് പ്രധാന പുരസ്കാരങ്ങളൊന്നുമില്ല. എന്നാല്‍ ഫീച്ചര്‍ വിഭാഗത്തില്‍ അഞ്ച്, നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മൂന്ന് എന്നിങ്ങനെ മറ്റ് എട്ടു പുരസ്കാരങ്ങള്‍ കേരളത്തിനുണ്ട്.

mala-aravindan

മാള അരവിന്ദന് ആദരാഞ്ജലി

സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. 1976 ല്‍ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നാടകത്തിലെ മാളയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ പി ചന്ദ്രകുമാറാണ് ആദ്യമായി സിനിമയില്‍ വേഷം നല്‍കിയത്.

relook-winners

സുവർണസിനിമ: Jay, NTK ജേതാക്കൾ

മൂവിരാഗയുടെ സുവർണസിനിമ പ്രൊജക്‌ടിലെ ഏറ്റവും മികച്ച കുറിപ്പായി ജയ്‌ശങ്കർ (Jay) എഴുതിയ ഒന്നു മുതൽ പൂജ്യം വരെ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സമ്മാനം ലഭിച്ചത് നിതിൻ താലിബ് കെ (NTK) എഴുതിയ യവനികയ്‌ക്കാണ്.