Category Archives: TRIBUTE

pbharathan

ഓർക്കുന്നുവോ ആ പഴയ ചട്ടമ്പിയെ?

കരകാണാക്കടൽ തുടങ്ങി ആദ്യകാല സിനിമകളിലൊക്കെ അദ്ദേഹം ചട്ടമ്പിയായിരുന്നു. മുട്ടിനുമേലേ മുണ്ടു മാടിക്കുത്തി, കപ്പടാ മീശവിരിച്ച്, ട്രൗസറിന്റെ അറ്റം പുറത്ത് പ്രദർശിപ്പിച്ച് നടക്കുന്ന നാടൻ ചട്ടമ്പി. മലയാളിയുടെ ഗൃഹാതുരമായ ഓർമയുടെ ഭാഗമാണ് ആ ചട്ടമ്പി വേഷങ്ങൾ.

mala-aravindan

മാള അരവിന്ദന് ആദരാഞ്ജലി

സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. 1976 ല്‍ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. നാടകത്തിലെ മാളയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട സംവിധായകന്‍ പി ചന്ദ്രകുമാറാണ് ആദ്യമായി സിനിമയില്‍ വേഷം നല്‍കിയത്.

sasikumar

ശശികുമാറിന് ആദരാഞ്ജലികൾ

ലോക സിനിമയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ചിത്രം സംവിധാനം ചെയ്യുക (141 സിനിമകൾ), ഒരേ താരത്തെ അഭിനേതാവാക്കി (പ്രേം നസീർ- 84 സിനിമകൾ) കൂടുതല്‍ ചിത്രം ചെയ്യുക, ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രം (13 സിനിമകൾ) ചെയ്യുക എന്നിങ്ങനെ അപൂര്‍വ്വ നേട്ടങ്ങളുടെ ഉടമയാണ് ശശികുമാര്‍.

rama news

പി രാമദാസിന് ആദരാഞ്ജലികൾ

വിദ്യാർഥി ജീവിതകാലത്ത്, അന്നു നിലവിലുള്ള സിനിമയുടെ ചട്ടവട്ടങ്ങളെ നിരാകരിച്ചു കൊണ്ട്, അതിൽ നിന്നു വേറിട്ട രൂപവും ഭാവവുമുള്ള ഒരു സിനിമയെ സ്വപ്‌നം കാണുകയും ആ സ്വപ്‌നം സത്യമാക്കാൻ വേണ്ടി സമാനമനസ്‌കരായ സഹപാഠികളോടൊപ്പം വരുംവരായ്‌കകളെക്കുറിച്ച് ഭയപ്പെടാതെ അതിസാഹസികം എന്നു മാത്രം പറയാവുന്ന ഒരു യജ്ഞത്തിന് ഒരുമ്പെടുകയും പരിമിതികൾ നിറഞ്ഞ പശ്‌ചാത്തലത്തിൽ നിന്നു കൊണ്ട് നേടാവുന്ന വലിയ നേട്ടം കൊയ്യുകയും ചെയ്‌തു എന്നതിന്റെ പേരിൽ ന്യൂസ്‌പേപ്പർ ബോയ് എന്ന ചിത്രത്തിന്റെ ശില്പിയായ പി രാമദാസിനോട് മലയാള സിനിമ കടപ്പെട്ടിരിക്കുന്നു.

balu

മലയാളത്തിന്റെ ബാലു മഹേന്ദ്ര

അൽഫ്രഡ് ഹിച്ച്കോക്കിന്റെ ഒരു ആരാധകനായിരുന്ന ബാലുവിന്റെ ജീവിതവും ഹിച്ച്കോക്ക് സിനിമകൾ പോലെ മങ്ങിയ നിറത്തിൽ വരച്ചിട്ടതായിരുന്നു. ഒരേ സമയം തന്നെ പ്രതിഭയുടെ മിന്നലാട്ടവും മറുവശത്ത് ഇരുണ്ട ഒരു ഭൂമികയിൽ തന്റെ യഥാർത്ഥ രൂപവും കൊണ്ടുള്ള ഒരു പകിട കളി ആയിരുന്നു ഒരു പരിധി വരെ ആ ജീവിതം. അദ്ദേഹത്തിലെ കലാകാരന് ആദരാഞ്ജലി നേരുന്നു.