Tag Archives: Bhavana

ivide1

Readers Views: ഇവിടെ

ശ്യാമപ്രസാദ് ഒരുക്കിയ ഇവിടെ റിലീസ് ചെയ്‌തു. യു എസിൽ പൂർണമായി ചിത്രീകരിച്ച ഈ ചിത്രത്തിൽ പൃഥ്വിരാജ്, ഭാവന, നിവിൻ പോളി തുടങ്ങിയവർ അഭിനയിക്കുന്നു. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം ഇവിടെ കമന്റ് ചെയ്യുമല്ലോ.

polytechnic1

Readers Views: പോളിടെക്‌നിക്ക്

എം പദ്‌മകുമാർ സംവിധാനം ചെയ്‌ത പോളിടെക്‌നിക്ക് റിലീസ് ചെയ്‌തു. കുഞ്ചാക്കോ ബോബനും ഭാവനയുമാണ് പ്രധാനറോളുകളിൽ. ഈ സിനിമ കണ്ടവർ അഭിപ്രായം എഴുതാൻ ഈ പേജ് ഉപയോഗിക്കുമല്ലോ.

Review: Ezhamathe Varavu

ഇതില്‍ പ്രണയം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, സംഘട്ടനം ഉണ്ട്, പാട്ടുണ്ട്, ഒന്ന് രണ്ടു ആദിവാസി നൃത്തവും ഉണ്ട്. പക്ഷേ, എല്ലാം അവിടവിടെ ചിതറി കിടപ്പാണ്. വേണ്ട സമയത്ത് ഒന്നും വരുന്നുമില്ല, വേണ്ടാത്ത സമയത്ത് ഓരോന്ന് കയറി വരുകയും ചെയ്യും. അതുകൊണ്ടു ശരിക്കങ്ങോട്ട് കൂടിചേരാത്ത, സ്വാദില്ലാത്ത ഒരു വിഭവമായിപ്പോകുന്നു സിനിമ.

Review: Honey Bee

പെട്ടെന്ന് കേൾക്കുമ്പോൾ ‘ആഹാ’ എന്നു തോന്നിപ്പിക്കുന്ന കൊച്ചി, പാട്ട്, ചെറുപ്പക്കാർ എന്നീ ഇൻഗ്രീഡിയന്റ്സ് ചേരുംപടി ചേർത്ത്, പുകവലി, മദ്യപാനം, മരുന്നടി, മാന്യതയുടെ മുഖംമൂടിയെങ്കിലുമുള്ളവർ മനുഷ്യരുടെ മുഖത്തു നോക്കി പറയാൻ മടിക്കുന്ന ഡയലോഗുകൾ എന്നിവയുടെ അകമ്പടിയോടെ ഒരു മുഴുനീളമസാലപ്പരുവത്തിൽ അവതരിപ്പിക്കുന്ന ചിത്രം.

Review: Ozhimuri

പറയാൻ കൊള്ളാവുന്ന ഒരു കഥയുണ്ട് ഈ സിനിമയ്‌ക്ക്. അതിന് അത്ര സാധാരണമല്ലാത്ത ചില മാനങ്ങളുമുണ്ട്. സന്തോഷകരം. കഥ തീരുമ്പോൾ തെളിഞ്ഞുവരുന്ന ആ പെൺമുഖം നമ്മുടെ സമൂഹം -ആണും പെണ്ണുമുള്ള സമൂഹം- അറിഞ്ഞും അറിയാതെയും മൂടിവച്ചിരിക്കുന്ന പെൺമയുടെ വെളിച്ചപ്പെടലിന്റെ തുടക്കമായിരുന്നെങ്കിൽ എന്ന് സത്യമായും ആശിച്ചുപോയി.