Tag Archives: Black Daliya

Review: Black Daliya

വെറുമൊരു ഗുണ്ടാനടനായി മാത്രം നമ്മള്‍ പരിചയപ്പെട്ടിട്ടുള്ള ബാബുരാജ്‌, മോശമല്ലാത്ത ചലച്ചിത്രകാരനും നല്ല ഭര്‍ത്താവുമാണെന്ന് ഈ ചിത്രം തെളിയിക്കുന്നു. ഇത്തിരി വലിഞ്ഞു നീണ്ട തുടക്കവും പിരിമുറുക്കം നഷ്ടപ്പെട്ട അവസാനവുമാണ് ബ്ലാക്ക് ഡാലിയയുടെ പ്രധാന ബാധ്യതകള്‍. വലിയ പ്രതീക്ഷയൊന്നുമില്ലാതെ പോയാല്‍ രസിക്കാനിടയുള്ള സിനിമ.

Black Daliya starring Vani Viswanath

ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്‌ക്കു പിന്നാലെ സുന്ദരികളായ (പോക്കിരികളും‌‌) പെണ്‍കുട്ടികളെ അണിനിരത്തി ഒരു സിനിമ കൂടി വരുന്നു, ബ്ലാക്ക് ഡാലിയ. നടി വാണി വിശ്വനാഥിന്റെ ഭര്‍ത്താവും മലയാള സിനിമയിലെ പതിവു വില്ലനുമായ ബാബുരാജാണ് ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.