Tag Archives: Blessy

Review: Kalimannu

ഈ പൊട്ട സിനിമ നല്ലതാണെന്നു പറഞ്ഞ് അമ്മയോടുള്ള സ്നേഹം തെളിയിക്കേണ്ട ഗതികേടൊന്നുമില്ലാത്ത ലക്ഷക്കണക്കിനു മലയാളികളിൽ ഒരാളാണ് ഞാൻ. അതുകൊണ്ട് ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ നെഞ്ചു വിരിച്ചു നിവർന്നു നിന്ന് അടിവരയിട്ട് പറയട്ടെ: ഇസ്‌തറ്റിക്‌സും എതിക്‌സും തൊട്ടുതീണ്ടിയിട്ടില്ലാത്ത വികലസൃഷ്‌ടിയാണ് കളിമണ്ണ്.

ശ്വേതയുടെ പ്രസവം ചിത്രീകരിച്ചത് ശരിയോ?

നടി ശ്വേത മേനോന്റെ പ്രസവം ക്യാമറയില്‍ പകര്‍ത്തിയത് വിവാദമാകുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ‘കളിമണ്ണ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് പ്രസവം ചിത്രീകരിച്ചത്. മൂവിരാഗയുടെ വായനക്കാർക്ക് എന്താണ് ഇതേ കുറിച്ച് പറയാനുള്ളത്?

2011: ബ്ലെസി, ഇന്ത്യന്‍ റുപ്പി, ദിലീപ്, ശ്വേത മേനോൻ

രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് പ്രണയം ഒരുക്കിയ ബ്ലെസിക്കാണ്. ദിലീപാണ് മികച്ച നടൻ, ശ്വേത നടിയും .

പ്രണയം ഡി വി ഡിയിൽ

മലയാളത്തിലെ നല്ല സിനിമകളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രണയം ഇനി ഡിവിഡിയിൽ കാണാം. മൂവി ചാനൽ ഇറക്കിയിരിക്കുന്ന ഈ ഡിവിഡി ഇപ്പോൾ www.indulekha.bizൽ ലഭിക്കും.

Review: Pranayam

നിരാസത്തിന്റെയും വിരഹത്തിന്റെയും അശാന്തമായ വേലിയേറ്റങ്ങൾ ഉള്ളിൽ സൂക്ഷിക്കുമ്പോഴും, കരയിലേക്ക് പതഞ്ഞൊഴുകി മണൽത്തരികളെ മെല്ലെ ഉമ്മ വച്ചു മടങ്ങുന്ന ശാന്തമായ തിരയിളക്കമാകാൻ കഴിയുന്ന കടലാണ് പ്രണയം. അച്യുതമേനോനിലും അയാൾക്കു ചുറ്റുമുള്ള മനുഷ്യരിലും അവരെ പൊതിയുന്ന പ്രകൃതിയുടെ ഭാവങ്ങളിലും ഈ പ്രണയം തൊട്ടെടുക്കുന്നു ബ്ലെസി.