Tag Archives: Indrajith

masala-republic1

Readers Views: Masala Republic

നവാഗതനായ വിശാഖ് ജി എസ് ഒരുക്കുന്ന മസാല റിപബ്ലിക്ക് തിയറ്ററുകളിലെത്തി. ഇന്ദ്രജിത്ത്, അപർണാ നായർ, സണ്ണി വെയ്‌ൻ, മാമുക്കോയ, വിനയ്‌ ഫോർട്ട് തുടങ്ങിയവരാണ് അഭിനേതാക്കൾ. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

Readers View: Kanchi

ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്‌ത കാഞ്ചി റിലീസ് ചെയ്‌തു. ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നു, മരിയ ജോണ്‍ ആണ് നായിക. ഈ സിനിമ കണ്ടവർ നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ.

Review: Ezhamathe Varavu

ഇതില്‍ പ്രണയം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, സംഘട്ടനം ഉണ്ട്, പാട്ടുണ്ട്, ഒന്ന് രണ്ടു ആദിവാസി നൃത്തവും ഉണ്ട്. പക്ഷേ, എല്ലാം അവിടവിടെ ചിതറി കിടപ്പാണ്. വേണ്ട സമയത്ത് ഒന്നും വരുന്നുമില്ല, വേണ്ടാത്ത സമയത്ത് ഓരോന്ന് കയറി വരുകയും ചെയ്യും. അതുകൊണ്ടു ശരിക്കങ്ങോട്ട് കൂടിചേരാത്ത, സ്വാദില്ലാത്ത ഒരു വിഭവമായിപ്പോകുന്നു സിനിമ.

Review: Arikil Oral

മുൻ ചിത്രമായ ചാപ്‌റ്റേഴ്‌സിൽ മൾട്ടി ലീനിയർ സിനിമ എടുക്കാൻ പഠിക്കുകയായിരുന്നു സുനിൽ ഇബ്രാഹിം. ഇതിൽ ഇദ്ദേഹം ത്രില്ലർ എടുക്കാൻ പഠിച്ചു. പഠിത്തമല്ലാതെ പരീക്ഷയെഴുതി പാസാകാനുള്ള പരിപാടിയൊന്നും ഇദ്ദേഹത്തിനില്ലേ ആവോ!

Review: 101 Chodyangal

സിദ്ധാർത്ഥ് ശിവ സത്യമായും അഭിനന്ദങ്ങൾ അർഹിക്കുന്നു. പ്രമേയത്തിലോ പരിചരണത്തിലോ പുതുമകളൊന്നും കൊണ്ടുവരാൻ ശ്രമിക്കുന്നില്ലെങ്കിലും കാണികളെ ജീവിതത്തിനു നേരെ തിരിച്ചു നിർത്തുന്നതിൽ സംവിധായകൻ പലപ്പോഴും വിജയിക്കുന്നുണ്ട്.